Tuesday, June 1, 2010

സന്തോഷത്തിന്റെ ഈ പത്ത് വര്‍ഷങ്ങള്‍.

വെള്ളിയാഴ്ചകളിലെ സായാഹ്നങ്ങള്‍ മറീന ബീച്ചിലാക്കുന്നത് കുട്ടികള്‍ക്ക് കളിക്കാന്‍ മാത്രമല്ല. പഴയ ആ ഷാര്‍ജ കോര്‍ണിഷിന്റെ ഒരു ചിത്രം എവിടെയോ ഒളിഞ്ഞിരിപ്പുണ്ട് ഇവിടെ. അതിലൂടെ സാധ്യമാകുന്നു , ഓര്‍മ്മകളും കഥകളും നിറയുന്നൊരു ഷാര്‍ജക്കാലം ഓര്‍മ്മവരും എനിക്ക്. ഷാര്‍ജ റോളയിലെ ലുലു സെന്ററിന് പിറകിലായി പാര്‍ക്കിനോട് ചേര്‍ന്നുകിടക്കുന്ന സുന്ദരമായ കോര്‍ണിഷിനെ ചുറ്റിപ്പറ്റി കുറെ നിറമുള്ള ഓര്‍മ്മകളുണ്ടെനിക്ക്.കല്യാണം കഴിഞ്ഞു ഒരു മൂന്ന് വര്‍ഷത്തെ വിരഹത്തിന് ശേഷം ഹഫി എന്നോട് ചേര്‍ന്നതുമുതല്‍ ഞങ്ങള്‍ക്കൊഴിച്ച്കൂടാന്‍ പറ്റാത്തതാണ് ഇവിടത്തെ സായാഹ്നങ്ങള്‍. ഇവിടത്തെ കുളിര്‍ക്കാറ്റും കൊണ്ട് കുഞ്ഞോളങ്ങളെയും നോക്കി ഞങ്ങള്‍ കണ്ടും പറഞ്ഞും തീര്‍ത്ത കുറെ സ്വപ്നങ്ങളുണ്ട്. സ്നേഹത്തിന്റെ , ജീവിതത്തിന്റെ. ഒരു സൌഹൃദത്തിന്റെ മുഖമുണ്ട് ഇവിടത്തെ കാറ്റുകള്‍ക്ക്‌. ദുഃഖങ്ങളെ ഒപ്പിയെടുക്കുന്ന, സന്തോഷങ്ങളെ താലോലിക്കുന്ന നമ്മളാഗ്രഹിച്ചുപോകുന്ന ഒരു സ്പര്‍ശം.
പിന്നെ, ഞങ്ങളുടെ സന്തോഷത്തിലേക്ക് ഒരു മകളും പിറന്നുവീണു. പിന്നെ അവളോടൊത്തായി ഇവിടത്തെ സായാഹ്നങ്ങള്‍. വല്യുമ്മയുടെ മടിയില്‍ നാടന്‍ കാറ്റും കൊണ്ട് ഉറങ്ങുന്നതിനു പകരം, ഞങ്ങളുടെ മടിയില്‍ കാരക്ക കാറ്റും കൊണ്ട് അവളുറങ്ങി. ഒരു ദിവസം ഇവിടെ വന്നില്ലെങ്കില്‍ "കൊനിസില്‍ പോവ്വാ " എന്ന് അവള്‍ ചോദിക്കാന്‍ തുടങ്ങിയൊരു കാലം ഞങ്ങള്‍ ഇവിടെ ബഹ്റൈനില്‍ എത്തി. ഇന്ന് ആ പഴയ ഷാര്‍ജ്ജ കാലവും ഓര്‍ത്ത് ഈ ബഹ്‌റൈന്‍ ബീച്ചിലെ പുല്‍ത്തകിടികളില്‍ ഞങ്ങളിരിക്കുമ്പോള്‍, അപ്പുറത്ത് കുഞ്ഞനിയനെയും പിടിച്ചു അവള്‍ വല്ലിത്ത കളിക്കുന്നു. സ്നേഹത്തിന്റെ സുഗന്തം വിരിഞ്ഞ ആ ഷാര്‍ജ്ജ സായാഹ്നങ്ങളെ വിട്ട് ഇന്നീ ബഹ്റൈനില്‍ എത്തിയിട്ട് മൂന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞെന്ന ഓര്‍മ്മപെടുത്തലോടെ മെയ്‌ മാസം മറഞ്ഞു.
എന്നാല്‍, പുതിയ മാസം വിരിയുന്നത് മറ്റൊരു സന്തോഷത്തിലേക്കാണ് . ജൂണിലെ ഒരു ചാറ്റല്‍ മഴയില്‍ ഒന്നായി ചേര്‍ന്നു തുടങ്ങിയൊരു യാത്ര. . എന്നോടൊപ്പം , എന്റെ ദുഃഖങ്ങളില്‍ കൂടെനില്‍ക്കാന്‍ , സന്തോഷങ്ങളില്‍ കൂടെ ചിരിക്കാന്‍ , ഹഫി എന്റെ ജീവിതത്തിലേക്ക് കൂടി ചേര്‍ന്നിട്ട് പത്ത് വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുന്നു. ഞാന്‍ ഭാഗ്യവാനാണ്. സ്വപ്നം കണ്ടൊരു ജീവിതം തന്നെയാണ് എനിക്ക്കിട്ടിയത്. എന്നെ മനസ്സിലാക്കുന്ന , എന്റെ ഇഷ്ടങ്ങളോട് ചേര്‍ന്നുനില്‍ക്കുന്ന, എന്റെ അലസതകളെ കുത്തിനോവിപ്പിക്കുന്ന ഒരു പങ്കാളി. ആ സാന്നിധ്യത്തെ ഒരനുഗ്രഹമായി ഞാന് കാണുന്നെങ്കില്‍ നന്ദി പറയുന്നത് സര്‍വ്വ ശക്തനോടാണ്. ഒരു പെണ്‍കുട്ടിയും (ഹൈഫ ജാന്‍ ) ഒരു ആണ്‍കുട്ടിയും ( സുമാന്‍ അഹമ്മദ്‌ ) ചേര്‍ന്നൊരു ഞങ്ങളുടെ ലോകം. എല്ലാ പ്രഭാതങ്ങളും സന്തോഷത്തിന്റെതാണ്. മാതൃകയായി എന്റെ ഉപ്പയുടെയും ഉമ്മയുടെയും ജീവിതം മുമ്പിലുള്ളിടത്തോളം കാലം അതങ്ങനെതന്നെയായിരിക്കും. പൊട്ടലും ചീറ്റലും ഇല്ലെന്നല്ല. പക്ഷെ കൂടുതല്‍ നന്നായി സ്നേഹിക്കാനും മനസ്സിലാക്കാനും സഹായകമാവുന്ന ഏതോ ഒരു കണ്ണി അതിനിടയിലും കാണും. അതുകൊണ്ട് തന്നെ, അതൊരു അനിവാര്യത ആണെന്ന് ഞാന്‍ പറഞ്ഞാല്‍ അതിശയോക്തി ആവില്ല.
സന്തോഷത്തിന്റെ ഈ പത്താം വര്‍ഷത്തില്‍ ഞാന്‍ സ്വാര്‍ത്ഥനാകുന്നില്ല. ഈ സന്തോഷം നിങ്ങളോട് പങ്കുവെക്കുന്നതോടൊപ്പം ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു. സ്വപ്നസുന്ദരമായ ഒരു ജീവിതം എല്ലാവര്‍ക്കും ഉണ്ടാവട്ടെ എന്ന്.

24 comments:

 1. ഈ സന്തോഷം നിങ്ങളോട് പങ്കുവെക്കുന്നതോടൊപ്പം ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു. സ്വപ്നസുന്ദരമായ ഒരു ജീവിതം എല്ലാവര്‍ക്കും ഉണ്ടാവട്ടെ എന്ന്.

  ReplyDelete
 2. കഴിഞ്ഞുപോയ സുന്ദരമായ പത്തു വർഷത്തേക്കാൾ സന്തോഷകരമായ സ്വപ്നസുന്ദമായ ഭാവി ആശംസിക്കുന്നു. പ്രാർത്ഥിക്കുന്നു.

  ReplyDelete
 3. ആശംസകള്‍....

  ReplyDelete
 4. This comment has been removed by the author.

  ReplyDelete
 5. all the best. may god bless you all. june 15'th is my first wedding anniversary. pray for us also.

  ReplyDelete
 6. Wishing another 10.....0 more years to your happy married life. May almighty bless you all.

  ReplyDelete
 7. ദശാബ്ദിയിലെത്തുമ്പോഴും സന്തോഷ പൂര്‍ണമായിരിക്കുന്ന ദാമ്പത്യം ഒരു ഭാഗ്യം തന്നെയാണ്. സുഖസമ്പൂര്‍ണമായ ശുഭയാത്ര നേരുന്നു.

  ReplyDelete
 8. ഈ സന്തോഷം എന്നും നില്‍ക്കട്ടെയെന്നു ആശംസിക്കുന്നു!ഇവിടെയും നോക്കുക

  ReplyDelete
 9. സ്വപ്നസുന്ദമായ ഭാവി ആശംസിക്കുന്നു.

  ReplyDelete
 10. ആശംസകള്‍, മാഷേ

  ReplyDelete
 11. അലി, നൌഷു. ഇവിടെ വന്നതിലും ആശംസക്കും നന്ദി.
  ഷിബു. സന്തോഷം. നിങ്ങളുടെ വിവാഹ വാര്‍ഷികത്തിനും ഒത്തിരി ആശംസകളും പ്രാര്‍ഥനയും.
  സ്റ്റാന്‍ലി. താങ്ക് യു ഡിയര്‍. കുറെ നാളായല്ലോ ഈ വഴി വന്നിട്ട്
  അരുണ്‍ ജീ. സന്തോഷം. ഇനിയും ഈ വഴി വരുമല്ലോ.
  നന്ദി ഷുക്കൂര്‍. സന്തോഷം
  മുഹമ്മദ്‌ ഭായ്, താങ്ക്സ്. അതുവഴി ഞാന്‍ വന്നായിരുന്നു. ഇനിയും വരും
  താങ്ക്സ് FR ആന്‍ഡ്‌ ശുക്ക്റന്‍ ഒരു നുറുങ്ങ്
  സന്തോഷത്തോടെ സ്വീകരിച്ചിരിക്കുന്നു ശ്രീ

  ReplyDelete
 12. എന്നും നിലനില്‍ക്കുന്നതായിരിക്കട്ടേ ഈ സന്തോഷം.. :)
  ഉണ്ണീസിന് എന്റെ എട്ട് ഉമ്മാസ്

  ReplyDelete
 13. സന്തോഷവും സമാധാനവും പ്രധാനം ചെയ്ത കഴിഞ്ഞകാല ജീവിതത്തിനേക്കാള്‍ നന്നായി ഇനിയും തുടരട്ടെ എന്ന് ആസംസിക്കുന്നു.

  ReplyDelete
 14. താങ്ക്സ് അഭി,
  സന്തോഷം ഹാഷിം. ആ ഉമ്മാസ് ചൂടോടെ കൊടുത്തേക്കാം
  റാംജീ...നിറഞ്ഞ സന്തോഷം . നന്ദി

  ReplyDelete
 15. സ്വപ്നസുന്ദരമായ ഒരു ജീവിതം എല്ലാവര്‍ക്കും ഉണ്ടാവട്ടെ എന്ന് ഞാനും പ്രാര്‍ഥിക്കുന്നു..

  ReplyDelete
 16. ജീവിതമെന്നും മധുവിധുവാകാൻ ഭാവുകമേകുന്നു!
  ആശംസാ‍പുഷ്പങ്ങൾ നിങ്ങൾക്കായ് ഏകുന്നുഞാൻ!!

  ReplyDelete
 17. സ്നോ ഫാള്‍, കൃഷ്ണകുമാര്‍, ജയന്‍
  ഒരു പാട് നന്ദിയുണ്ട്.

  ReplyDelete
 18. ഇതെല്ലാം ഹഫിക്കരിയമോട

  ReplyDelete
 19. ഒരുപാട് മോഹങ്ങളും ഒരുപാട് സ്വപ്നങ്ങളുമായി നിങ്ങളൊന്നായി...
  ഇനിയുമൊരുപാടൊരു കാലം നിങ്ങളൊന്നായിരിക്കട്ടെ...

  ReplyDelete
 20. സര്‍വശക്തനായ അള്ളാഹു എന്നും ഈ സന്തോഷം നിലനിര്തിതരട്ടെ എന്നും ,ഒപ്പം പോന്നു മക്കള്‍ക്കും നല്ല പാതിക്കും കൂടെ പ്രിയപ്പെട്ട ഈ എഴുത്ത് കാരനും ആയുരരോക്യ സൌക്യതിന്ന്നായും പ്രാര്‍ത്ഥിക്കുന്നു .

  ReplyDelete

ഇഷ്ടവും ഇഷ്ടക്കേടും ഇവിടെ കുറിക്കുമല്ലോ....