Wednesday, June 23, 2010

സംസം. അനുഭവിച്ചറിഞ്ഞ പുണ്യം.വിയോജിക്കുന്നവരുണ്ടായേക്കാം. പക്ഷെ ഇതെനിക്ക് പറയാതെ വയ്യ. കാരണം ഇതെന്റെ അനുഭവമാണ്. അത് ശരിയെന്ന് തോന്നുന്നെങ്കില്‍ എന്തിനു പറയാതിരിക്കണം?
ആയുര്‍വേദത്തെയോ ആലോപ്പതിയെയോ ഞാന്‍ തള്ളിപറയുന്നില്ല. കാരണം ഞാനിന്നും ആശ്രയിക്കുന്നത് ഈ ചികിത്സാരീതികള്‍ തന്നെയാണ്. പക്ഷെ ഇതൊരു വിത്യസ്തമായ അനുഭവം. ചികിത്സകൊണ്ട് മാറ്റാന്‍ പറ്റാത്ത അസുഖമാണ് സോറിയാസിസ് എന്ന അഭിപ്രായം എനിക്കില്ല. മാറിയ കഥകള്‍ ഞാനും കേട്ടിട്ടുണ്ട്. പക്ഷെ എന്റെ കാര്യത്തില്‍ അത് തിരിച്ചാണ്. ഈ അസുഖം നല്‍കിയ അപകര്‍ഷതാ ബോധവുമായി രണ്ടു വര്‍ഷം ചികിത്സയുമായി നടന്നതാണ് ഞാന്‍ . ആയുര്‍വേദവും ആലോപ്പതിയും മാറി മാറി പരീക്ഷിച്ചു. ഇഷ്ടങ്ങള്‍ മാറ്റിവെച്ചുള്ള പഥ്യം, മറ്റു നിര്‍ദേശങ്ങള്‍ എല്ലാം അനുസരിച്ചുള്ള സഹകരണം. അപ്പോഴും അവരൊക്കെ പറഞ്ഞ ഒരു കാര്യമുണ്ട്. ഇത് പരിപൂര്‍ണ്ണമായും മാറില്ല. നിയന്ത്രിക്കാനെ പറ്റൂ എന്നൊക്കെ. പക്ഷെ മാറ്റമൊന്നും കണ്ടില്ല. മാനസികമായി വളരെ വിഷമിച്ച നാളുകള്‍. ജോലിസ്ഥലത്തും സുഹൃത്തുക്കള്‍ക്കും ഒന്ന് കൈകൊടുക്കാന്‍ പോലും വിഷമിച്ചു. ഞാന്‍ ചികിത്സ നിര്‍ത്തി.
ഇനിയൊരു മാസക്കാലം ചില സന്തോഷങ്ങളുടെതാണ്. ഒരു ഉംറ തീര്‍ത്ഥാടനവും കഴിഞ്ഞ് ഉപ്പയും ഉമ്മയും ഞങ്ങളുടെയടുത്ത് ഷാര്‍ജ്ജയില്‍ എത്തി. ഉമ്മക്കറിയാം എന്റെയീ വിഷമത്തെകുറിച്ച്. അസുഖം ബാധിച്ച സ്ഥലങ്ങളില്‍ ഉമ്മ സംസം ജലം പ്രാര്‍ത്ഥിച്ച് തടവുന്നത് ഒരു ചില്‍ത്സ ആയിട്ടല്ല. വിശ്വാസത്തിലധിഷ്ടിതമായ ഒരു പരീക്ഷണം. അന്ധവിശ്വാസങ്ങളെ മാറ്റിനിര്‍ത്തുന്നവരില്‍ തന്നെയാണ് ഞാനും. പക്ഷെ ഇവിടെ അങ്ങിനെ ഒരു പ്രശ്നം തോന്നിയില്ല. മാത്രമല്ല വിശ്വാസത്തോടെ തന്നെയാണ് ഇതിനെ സമീപ്പിച്ചത്.
രണ്ടു വര്‍ഷത്തെ എന്റെ സ്വകാര്യ വേദനക്ക് ഈ ഒരാഴ്ച്ചകൊണ്ട് പരിപൂര്‍ണ്ണമായും ഭേദപ്പെട്ടു എങ്കില്‍ ഞാന്‍ നന്ദി പറയുന്നത് സൃഷ്ടാവിനോടാണ്. നൂറ്റാണ്ടുകള്‍ക്കു മുമ്പ്
ഒരു ഉമ്മയുടെ സ്നേഹത്തിന്റെ പ്രതീകമായി പൊട്ടിയൊഴുകിയ സംസം എന്ന തേനുറവയുടെ ശക്തി, ഇന്ന് മറ്റൊരുമ്മയുടെ സ്നേഹസ്പര്‍ശനത്തിലൂടെ എനിക്ക് ലഭിച്ച സന്തോഷം. ഞാന്‍ നേരത്തെ പറഞ്ഞ പോലെ ഒരു ചികിത്സ എന്ന രീതിയില്‍ ഒന്നും ഇവിടെ സംഭവിച്ചിട്ടില്ല. ഒരു ദിവ്യതം ഞാന്‍ എന്റെ ഉമ്മയില്‍ ആരോപിച്ചിട്ടും ഇല്ല. പകരം ഒരമ്മയുടെ സ്നേഹം. അതില്‍ അത്ബുധങ്ങള്‍ സംഭവിച്ചു എന്ന് വിശ്വസിക്കാനാണെനിക്കിഷ്ടം. അല്ലെങ്കില്‍ രണ്ടു വര്‍ഷങ്ങള്‍ കൊണ്ട് സാധ്യമാകാത്തത് എങ്ങിനെ ഇവിടെ സംഭവിച്ചു ?
സംസം ജലത്തിന്റെ വിത്യസ്തത ശാസ്ത്രീയ പരീക്ഷണങ്ങളിലൂടെ തെളിയിക്കപ്പെടുന്ന സമയത്ത്, മാരരോഗങ്ങളില്‍ നിന്നും ശമനം നേടിയ്ടത് പാശ്ചാത്യ മാധ്യമങ്ങളില്‍ പോലും വാര്‍ത്ത‍ വരുമ്പോള്‍ എന്റെ മനസ്സില്‍ ഈ അനുഭവവും തെളിഞ്ഞുവരുന്നു. എങ്ങിനെ സ്വീകരിക്കും എന്ന അനാവിശ്യമായ ഒരു ഭയം ഇതെഴുതുന്നതില്‍ നിന്നും എന്നെ മാറ്റിനിര്‍ത്തി. പക്ഷെ എന്തിന്‌? എന്റെ വിശ്വാസം, എനിക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങള്‍, അത് പറയുന്നതില്‍ എന്തിന്‌ ഭയക്കണം? വായനക്കാര്‍ ഈ കുറിപ്പിനെ എങ്ങിനെ സമീപ്പിക്കുന്നു എന്ന് എനിക്കറിയില്ല. നേരത്തെ പറഞ്ഞ പോലെ വിയോജിക്കുന്നവരും ഉണ്ടായേക്കാം. അതു പറയണം. ചര്‍ച്ചകള്‍ക്ക് എന്നും അതിന്റേതായ പ്രസക്തി ഉണ്ടല്ലോ.

52 comments:

 1. വിയോജിക്കുന്നവരുണ്ടായേക്കാം. പക്ഷെ ഇതെനിക്ക് പറയാതെ വയ്യ. കാരണം ഇതെന്റെ അനുഭവമാണ്.

  ReplyDelete
 2. സുഹൃത്തെ ,

  രോഗ ശമനത്തില്‍ ആശംസകള്‍ അറിയിക്കട്ടെ ആദ്യം ...

  ഈ "അത്ഭുത" പ്രവൃത്തിയുടെ ശാസ്ട്രീയതയില്‍ താങ്ങള്‍ക്ക്‌ തന്നെ ചില സംശയങ്ങള്‍ ഉള്ളതായി തോന്നുന്നു ...നല്ലത് ....അത് കൊണ്ട് ചിലത് ചോദിക്കട്ടെ ...

  (ഒരു വേള ഇത് എന്റെയോ അല്ലെങ്ങില്‍ താങ്ങലുടെയോ തെറ്റിധാരണകള്‍ മാറ്റാന്‍ ഉതകിയെക്കും )

  ഈ സംഭവം നടന്നിട്ട് എത്ര കാലം ആയി ...?

  താങ്ങള്‍ക്ക്‌ എത്ര കാലം ആയി ഈ അസുഖം ഉണ്ടായിരുന്നു ...?

  ഇപ്പോള്‍ ഭേദം ആയിട്ട് എത്ര കാലം ആയി ?

  ഇതിനു മുന്‍പ് എപ്പോഴെങ്ങിലും (ചികിത്സകള്‍ കൊണ്ടോ അല്ലാതെയോ ) രോഗം ഇല്ലാത്ത അല്ലെങ്ങില്‍ കാര്യമായി കുറവുള്ള ഇടവേളകള്‍ ഉണ്ടായിട്ടുണ്ടോ ...?

  താങ്ങള്‍ ഈ രോഗ ശമനം കിട്ടി എന്ന് പറയുന്ന സമയത്ത് മറ്റു എന്തെങ്ങിലും ചികിത്സകള്‍ (സംസം ജലം അല്ലാതെ ) എടുക്കുകയോ , ജീവിത രീതിയിലോ (കൂടുതല്‍ നേരം വെയില്‍ കൊള്ളുക , സമുദ്ര സ്നാനം കൂടുതലായി ചെയ്യുക, ജീവിത ത്തില്‍ പ്രത്യേകം ആയി കൂടുതല്‍ സന്തോഷവും സ്ത്വസ്തതയും ഉണ്ടാകുക ) ആഹാര കാര്യങ്ങളിലോ (നോമ്പ് എടുക്കുക , സസ്യാഹാരി ആകുക , എണ്ണ ഭക്ഷനഗല്‍ കുറയ്ക്കുക ) താമസ സ്ഥലത്തോ (കാലവസ്ഥയില്‍ കാര്യം ആയ മാറ്റങ്ങള്‍ ഉള്ള സ്ഥലത്തേക്ക് താല്കാളികമായെങ്ങിലും മാറുക ) പ്രത്യേകം ആയ ഏതെങ്കിലും ചെയ്യുക ഉണ്ടായോ ?

  രോഗ ശമാനത്തെ കുറിച്ച് താങ്കളുടെ വ്യക്തിപരം ആയ അനുഭവം അല്ലാതെ (അതിനെ മാനിക്കുന്നു എങ്കിലും ) വൈദ്യ ശാസ്ത്ര പരം ആയ സ്ഥിരീകരണം (സോരിഅസിസ് ന്റെ കാര്യത്തില്‍ അത് സ്വതവേ വിഷമകരം ആണെങ്കിലും ) ഉണ്ടായോ ..?

  താങ്കളുടെ രോഗ ശമനത്തെ കുറിച്ച് വ്യക്തമായ ഒരു ചിത്രം കിട്ടാന്‍ താങ്കളുടെ മറുപടികള്‍ സഹായിച്ചേക്കും ....

  തികച്ചും തുറന്ന മനസ്സോടെ തന്നെ ആണ് ഞാന്‍ ഈ വിഷയത്തെ സമീപിക്കുക്കത്തു എന്ന് പ്രത്യേകം പറയട്ടെ .....

  ReplyDelete
 3. ചരിത്ര സത്യങ്ങള്‍ അറിയാതെ അല്ലാഹുവിന്റെ കഴിവില്‍ വിശ്വാസമില്ലാതെ വളര്‍ന്നു വരുന്ന സമൂഹത്തിനു മുമ്പില്‍ ഇത്പോലെയുള്ള കാര്യങ്ങള്‍ സ്വന്തം അനുഭവത്തിലൂടെ പറഞ്ഞതിന് അഭിനന്ദനങള്‍..നൂറ്റാണ്ടുകളായി ഇന്നും വറ്റാതെ നില്‍കുന്ന സംസം കിണര്‍ എന്ന അല്ഭുത്തെ ആലോചിച്ചാല്‍ മാത്രം മതി..ശ്രഷ്ട്ടവിനെക്കുരിച്ചു മനസ്സിലാക്കാന്‍..

  ReplyDelete
 4. എല്ലാം അല്ലാഹുവിന്റെ മഹത്തായ കഴിവ് എന്ന വിശ്വാസം നിന്നെ കൂടുതലായി അല്ലാഹുവിലേക്ക് അടുപ്പിക്കട്ടെ ( ആമിന്‍)

  ReplyDelete
 5. ജെറി.
  വിശദമായ അഭിപ്രായത്തിനു നന്ദി.
  ഞാന്‍ വിശധീകരിച്ചത് വ്യക്തമാണ് എന്നാണ് എനിക്ക് തോന്നുന്നത്.
  തീര്‍ച്ചയായും താങ്കളുടെ അഭിപ്രായത്തെ മാനിക്കുന്നു.

  താങ്ങള്‍ക്ക്‌ എത്ര കാലം ആയി ഈ അസുഖം ഉണ്ടായിരുന്നു ...?
  ഉദ്ദേശം രണ്ടു വര്‍ഷത്തോളം
  ഇപ്പോള്‍ ഭേദം ആയിട്ട് എത്ര കാലം ആയി ?
  5 വര്‍ഷങ്ങള്‍
  ഇതിനു മുന്‍പ് എപ്പോഴെങ്ങിലും (ചികിത്സകള്‍ കൊണ്ടോ അല്ലാതെയോ ) രോഗം ഇല്ലാത്ത അല്ലെങ്ങില്‍ കാര്യമായി കുറവുള്ള ഇടവേളകള്‍ ഉണ്ടായിട്ടുണ്ടോ .
  ഇല്ല
  താങ്ങള്‍ ഈ രോഗ ശമനം കിട്ടി എന്ന് പറയുന്ന സമയത്ത് മറ്റു എന്തെങ്ങിലും ചികിത്സകള്‍ (സംസം ജലം അല്ലാതെ ) എടുക്കുകയോ , ജീവിത രീതിയിലോ (കൂടുതല്‍ നേരം വെയില്‍ കൊള്ളുക , സമുദ്ര സ്നാനം കൂടുതലായി ചെയ്യുക, ജീവിത ത്തില്‍ പ്രത്യേകം ആയി കൂടുതല്‍ സന്തോഷവും സ്ത്വസ്തതയും ഉണ്ടാകുക ) ആഹാര കാര്യങ്ങളിലോ (നോമ്പ് എടുക്കുക , സസ്യാഹാരി ആകുക , എണ്ണ ഭക്ഷനഗല്‍ കുറയ്ക്കുക ) താമസ സ്ഥലത്തോ (കാലവസ്ഥയില്‍ കാര്യം ആയ മാറ്റങ്ങള്‍ ഉള്ള സ്ഥലത്തേക്ക് താല്കാളികമായെങ്ങിലും മാറുക ) പ്രത്യേകം ആയ ഏതെങ്കിലും ചെയ്യുക ഉണ്ടായോ ?
  ഇതില്‍ സന്തോഷത്തിന്റെ കാര്യത്തില്‍ മാത്രം യെസ് പറയാം. കാരണം ഉപ്പയും ഉമ്മയും വിദേശത്ത് നമ്മളോടൊപ്പം വന്നുനിന്ന കാലങ്ങള്‍ തീര്‍ച്ചയായും സന്തോഷത്തിന്റെതാണ്. മറ്റു മാര്യങ്ങളില്‍ ഒരു മാറ്റവും വന്നിരുന്നില്ല
  രോഗശമനം തന്നെ സന്തോഷം. അതിനുപിന്നില്‍ ഒരിക്കലും ഒരു വൈദ്യ ശാസ്ത്ര സ്ഥിതീകരണം സാധ്യമാവുമോ? പ്രത്യേകിച്ചും സംസം ജലത്തിന്റെ കാര്യത്തില്‍?
  എല്ലാ രോഗങ്ങള്‍ക്കും പരിഹാരം എന്നാ രീതിയില്‍ ഞാനിത് അവതരിപ്പിക്കുന്നില്ല. അതെ സമയം എന്റെ കാര്യത്തില്‍ വൈദ്യ ശാസ്ത്രത്തിനു കഴിയാത്തത് ഇവിടെ കഴിഞ്ഞു എന്നത് നിഷേധിക്കാനും പറ്റില്ല.
  സംസത്തെ കുറിച്ച് കൂടുതല്‍ പറയാനും അറിയാനും ഉണ്ട്. സമയകുറവു ഇവിടെ അതു പ്രായോഗികമല്ല എന്നത് വിഷമവും.

  ReplyDelete
 6. സംസം ജലത്തിന്റെ പുണ്യം അനുഭവിച്ചറിഞ്ഞ താങ്കൾക്ക് അത് പറയുമ്പോഴും സംശയമാണെന്ന് തോന്നുന്നു. സം‌സം എന്ത് ഉദ്ദേശിച്ച് കുടിച്ചുവോ /ഉപയോഗിച്ചുവോ അതിനുള്ളതാണ് എന്ന് തിരുനബി വചനമുണ്ട്.
  വിശ്വാസ കാര്യങ്ങളും ശാസ്ത്രവും കൂട്ടികുഴക്കേണ്ട കാര്യമില്ല.
  വിയോജിക്കുന്നവരും ആ സംസം കുടിക്കാനും സഫ മർവകൾക്കിടയിൽ ഓടാനും മടിക്കാറില്ല

  ReplyDelete
 7. ബഷീര്‍ വെള്ളറക്കാട്
  തീര്‍ച്ചയായും. എനിക്കൊരു സംശയവും അതിലില്ല. അങ്ങിനെ ഒരു സൂചന ലേഖനത്തില്‍ അറിയാതെ വരുന്നു എങ്കില്‍ ഈ കമന്റ് ഒരു തിരുത്തായി എടുക്കുക.

  ReplyDelete
 8. This comment has been removed by the author.

  ReplyDelete
 9. താങ്കളുടെ മറുപടിക്ക് നന്ദി ....

  തീര്‍ച്ചയായും ഞാന്‍ ഒരു യുക്തിവാദി തന്നെ ആണ് ... അത് കൊണ്ടാണ് താങ്കളുടെ അത്ഭുത രോഗ ശാന്തി വിശകലനം ചെയ്യാന്‍ തുനിഞ്ഞത് ...

  വ്യതിപരം ആയ താങ്കളുടെ അനുഭവ സാക്ഷ്യ തെ വില കുറച്ചു കാനാതിരിക്കുമ്പോഴും സംസം ജലത്തിന്റെ അത്ഭുത ശേഷിയെ കൂടാതെ തന്നെ ഒരു വിഷധീകരനതിനാണ് ശ്രമിക്കുന്നത് ... ( ഇനി അവസാനം സംസം ജലം അത്തരം ഒരു സര്‍വ്വ രോഗ സംഹാരി ആണെന്ന് ത്തെളിഞ്ഞാല്‍ എനിക്കതില്‍ ഒരു വിരോധവും ഇല്ല ! )

  ഇവിടെ ആദ്യം തന്നെ കണക്കില്‍ എടുക്കേണ്ടത് സോരിഅസിസ് എന്നാ രോഗത്തിന്റെ സവിശേഷതകള്‍ ആണ് .....

  ഉണ്ടാകാന്‍ കാരനഗല്‍ എന്താണ് എന്ന് പൂര്‍ണ്ണമായും മനസ്സില്‍ ആക്കിയിട്ടില്ലെന്ന്ഗിലും കൂടുതലായും പ്രതിരോധ ശേഷിയുമായി ബന്ധപെട്ട അല്ലെങ്ങില്‍ കോശങ്ങളുടെ നിയന്ത്രണം കുറഞ്ഞ ജീവ ചക്രം കൊണ്ടോ ഉണ്ടാകുന്നു എന്നാണു അനുമാനം ....

  അടിസ്ഥാനപരം ആയി ഇതിന്റെ പുറകില്‍ ജനിതകം ആയ കാരനഗലും ഒരു വലിയ പരിധി വരെ കണ്ടിട്ടുണ്ട് ....

  ഇതൊക്കെ ആണെങ്കിലും ജനിതമായി വ്യതിയാനം ഉള്ള എല്ലാവര്ക്കും അസുഖം പൂര്ര്ന രൂപത്തില്‍ ഉണ്ടാകണം എന്നില്ല .... മനസ്ന്ഘര്ഷങ്ങള്‍ , ഭക്ഷന്‍ രീതികള്‍ കാലാവസ്ഥ , മരുന്നുകളുടെ ഉപയോഗം, മുറിവുകള്‍ തുടങ്ങി ഒട്ടനവധി കാരനഗല്‍ ഈ അസുഖത്തെ പൂര്‍ണ്ണമായോ ഭാഗിഗം ആയോ പുറത്തു കൊണ്ട് വരാം ....

  ഈ അസുഖത്തിന് താങ്ങള്‍ അറിഞ്ഞത് പോലെ പൂര്‍ണ്ണമായും ഭാലപ്രദം ആയ മരുന്നുകള്‍ ആധുനിക വൈദ്യ ശാസ്രത്തില്‍ ഇല്ല ...

  അസുഖത്തിന്റെ ഏറ്റവും വലിയ പ്രത്യേകതകളില്‍ ഒന്ന് അതിന്റെ ഇടവേളകളില്‍ ഉള്ള കൂടലും കുറയലും ആണ്....

  ഒരു മരുന്നുകളുടെയും ഉപയോഗം ഇല്ലാതെ തന്നെ ചിലപ്പോള്‍ കാലങ്ങളോളം ഈ അസുഖം പൂര്‍ണ്ണമായും അപ്രക്ത്യക്ഷം ആകാം ...അത് പോലെ തന്നെ കാലങ്ങള്‍ക്ക് ശേഷം പ്രത്യേകിച്ച് ഒരു കാരണവും കൂടാതെ (ഒരു പക്ഷെ മുകളില്‍ പറഞ്ഞ കാരനഗാലോ അല്ലെങ്ങില്‍ നാം ഇനിയും കണ്ടെത്താനുള്ള കാരനഗാലോ ആകാം ) തന്നെ ഇത് വീണ്ടും പ്രത്യക്ഷപ്പെടാം ...

  ആധുനിക മരുന്നുക പ്രധാനമായും ചെയ്യുന്നത് അസുഖം വരുമ്പോള്‍ അതിന്റെ ലക്ഷനഗല്‍ പരമാവധി കുറച്ചു ആശ്വാസം നല്‍കാന്‍ ശ്രമിക്കുക എന്നതാണ്..... ( ഈ മരുന്ന് കളുടെ അമിത ഉപയോഗം ചില വസരങ്ങളില്‍ മറ്റു പ്രശ്നങ്ങളും സൃഷ്ടിക്കാറുണ്ട് ) .. ആധുനിക വൈദ്യ ശാസ്രാതെ സംഭന്ധിച്ചിടത്തോളം ഈ അസുകം ഒരു സ്ഥായി ആയ അസുകം ആണ് (പ്രമേഹം പോലെ ) ... മരുന്നുകള്‍ ക്ക് പുറമേ വൈദ്യശാസ്ത്രം ചെയ്യുന്നത് ഈ അസുഖത്തെ പ്രകോപിപ്പിക്കുന്ന കാരനഗല്‍ ( ശമിപ്പിക്കുന്നവയും ) കണ്ടെത്തി അതിനനുസരിച്ച് ജീവിത ശൈലി മാറ്റുക എന്നതും കൂടി ആണ് ...

  ഇത്രയും പറഞ്ഞത് സോരിഅസിസ് എന്നാ അസുഖത്തിന് താല്‍കാലിക ( താങ്ങള്‍ പറഞ്ഞ ഇടവേള താങ്കളുടെ മൊത്തം രോഗ കാലയളവ്‌ വച്ച് നോക്കുമ്പോള്‍ കുറവ് തന്നെ ആണെന്ന് പറയേണ്ടി വരും ) ശമനം ഒരു വൈദ്യ ശാസ്ത്ര അത്ഭുതം അല്ലെന്നു പറയാനാണ് ....

  താങ്ങള്‍ ആ ശമനത്തിന് കാരണം സംസം ജലം ആണ് എന്ന് കരുതും പോലെ മറ്റു പലരും പലതും ആണെന്ന് കരുതി വന്നിട്ടിണ്ട് ( രോഗം വീണ്ടും പ്രത്യക്ഷപ്പെടുമ്പോള്‍ അവര്‍ ആ അത്ഭുതം സൌകര്യ പൂര്‍വ്വം മറക്കുകയും ചെയ്യും ! ) ... ചിലര്‍ക്ക് ആ ഇടവേള ജീവിത കാലം മുഴുവനും നീണ്ടു നില്‍ക്കാനുള്ള ഭാഗ്യവും ഉണ്ടായിട്ടുണ്ട് ! ( ഈ അസുഖത്തിന്റെ കാരനഗലെ കുറിച്ച് വൈദ്യ ശാസ്ത്രം ഇന്നും പൂര്‍ണ്ണമായും മനസ്സില്‍ ആക്കിയിട്ടില്ല എന്നും പറയട്ടെ ..... ആ അജ്ഞത യുടെ ഇടത്തില്‍ ഒരു പക്ഷെ സംസം ജലത്തിന്റെ കുറവും ഉണ്ടാകാന്‍ ഉള്ള സാധ്യത തള്ളികലയുന്നില്ല :) )

  താങ്കളുടെ വിശ്വാസത്തെ മാനിക്കുമ്പോഴും ഈ അസുഖത്തിന്റെ പ്രത്യേകതകള്‍ താങ്ങള്‍ അറിഞ്ഞിരിക്കേണ്ടത് ആണ് എന്ന് തോന്നി ...

  തീര്‍ച്ചയായും താങ്ങള്‍ വിശ്വസിക്കും പോലെ സംസം ജലത്തിന്റെ ദിവ്യ ശക്തി ജീവിതം മുഴുവന്‍ താങ്ങളെ രോഗ മുക്തന്‍ ആക്കട്ടെ ....

  ഇനി മറിച്ചു സംഭവിച്ചാലും അപ്പോഴേക്കും വൈദ്യ ശാസ്ത്രം ഈ അസുകതിന്റെ യഥാര്‍ത്ഥ കാരനഗലും അതിനുള്ള മെച്ചപെട്ട പ്രധിവിധികളും ലഭ്യം ആക്കും എന്ന് പ്രത്യാശിക്കാം !!

  ReplyDelete
 10. എല്ലാം ഒരു വിശ്വാസം അല്ലെ

  ReplyDelete
 11. തീര്‍ച്ചയായും വിശ്വാസം മാനിക്കുന്നു ..

  എന്നാല്‍ ഇത്തരം വിശ്വാസങ്ങളും വ്യക്തിപരം ആയ അനുഭവ സാക്ഷ്യങ്ങളും (യഥാര്‍ത്ഥ കാരനഗലെ കുറിച്ച് ഒന്ന് വിശകലനം ചെയ്യാന്‍ പോലും മിനക്കെടാതെ ഉള്ള കേവല വിശ്വാസങ്ങള്‍ ) മുതലാക്കി തന്നെ ആണ് നമ്മുടെ നാട്ടില്‍ മുസ്ലി പവര്‍ കളും ഇമ്മുണോ കുര്‍ കളും ധ്യാന കേന്ദ്രങ്ങളും സന്തോഷ്‌ മാധവന്മാരും ബാബ മാരും മാതകളും ഉറുക്കുകളും നൂലുകളും അങ്ങിനെ ഒട്ടനവധി വിഷ കുമിളുകള്‍ തഴച്ചു വളരുന്നത്‌ ...( ഇവക്കൊന്നും ഒരു തെളിവും വേണ്ട ....അനുഭവ സാക്ഷ്യങ്ങള്‍ മാത്രം മതി ! , "പണി" കിട്ടാതവന്റെ മാത്രം ... പണി കിട്ടിയവന്റെ കാര്യം ഗോപി .... !!അവനു വേണമെങ്ങില്‍ ശ്രീമതി ടീച്ചറുടെ അനാസ്ഥയെ വിമര്‍ശിക്കാം , അത്ര മാത്രം !! )

  ഒരിക്കല്‍ യുക്തി, വിശ്വാസത്തിനു പണയം വച്ച് പോയാല്‍ പിന്നെ ഈ പറഞ്ഞവ തമ്മില്‍ ഒരു വ്യത്യാസവും ഇല്ല ...

  എല്ലാം ഓരോ വിശ്വാസം മാത്രം !

  സഞ്ജയന്റെ "രുദ്രാക്ഷ മഹാത്മ്യം" എല്ലാവര്ക്കും ഉള്ള ഒരു പാഠം തന്നെ ആണ് !

  ReplyDelete
 12. ജെറി പറഞ്ഞ ഒരു കാര്യത്തില്‍ യോജിപ്പുണ്ട്. ആള്‍ദൈവങ്ങളും അവരെ ചുറ്റിപ്പറ്റിയുള്ള വിശ്വാസങ്ങള്‍ക്കും.
  പക്ഷെ എന്റെ കാര്യത്തില്‍ അതിനെന്ത് ബന്ധം?. മാത്രമല്ല അന്ധവിശ്വാസങ്ങള്‍ക്കെതിരെയുള്ള എന്റെ വിയോജിപ്പ് ഞാന്‍ പറഞ്ഞതും ആണ്.
  കൂടാതെ അവരെപോലെ ഒരു മാര്‍ക്കറ്റിംഗ് ലെവലില്‍ സംസാരിക്കേണ്ട കാര്യവും എനിക്കില്ല. കാരണം സംസം ജലവും അതിന്റെ പുണ്യവും ചരിത്രമാണ്. കാലം അടിവരയിട്ട സത്യം. എന്റേത് ഒരു ഒറ്റപ്പെട്ട അനുഭവവും അല്ല. യുക്തി പണയപ്പെടുത്തിയുള്ള ഒന്നം ഞാന്‍ പറഞ്ഞിട്ടില്ല എന്ന് തന്നെയാണ് എന്റെ നിലപാട്.
  പറഞ്ഞതും എഴുതിയതും സത്യമാണ് എന്ന് പറയാന്‍ മറിച്ചൊരു കാരണം ഞാന്‍ കാണുന്നില്ല. തീര്‍ച്ചയായും വിശ്വാസത്തിനു തന്നെയാണ് ഇവിടെ മുന്‍‌തൂക്കം.

  ReplyDelete
 13. കൂടാതെ ഇത് ശരിയല്ല എന്ന് പറയാനും വിശ്വസിക്കാനുമുള്ള താങ്കളുടെ സ്വതന്ത്രത്തെയും മാനിക്കുന്നു.

  ReplyDelete
 14. കാരണം സംസം ജലവും അതിന്റെ പുണ്യവും ചരിത്രമാണ്. കാലം അടിവരയിട്ട സത്യം. എന്റേത് ഒരു ഒറ്റപ്പെട്ട അനുഭവവും അല്ല. യുക്തി പണയപ്പെടുത്തിയുള്ള ഒന്നം ഞാന്‍ പറഞ്ഞിട്ടില്ല എന്ന് തന്നെയാണ് എന്റെ നിലപാട്.
  പറഞ്ഞതും എഴുതിയതും സത്യമാണ് എന്ന് പറയാന്‍ മറിച്ചൊരു കാരണം ഞാന്‍ കാണുന്നില്ല.

  @@@@

  മറ്റു അന്ധ വിശ്വാസികളെ താങ്ങള്‍ യുക്തിപരം ആയി വിലയിരുത്തുന്നു എന്നതില്‍ സന്തോഷം ഉണ്ട് .... :)

  പക്ഷെ നിര്‍ഭാഗ്യ വശാല്‍ അവരും പറയുന്നത് താങ്ങള്‍ താങ്കളുടെ വിശ്വാസത്തെ ന്യായീകരിക്കാന്‍ പറയുന്ന അതെ ന്യായങ്ങള്‍ തന്നെ ആണ് ....!!!!

  പുറത്തു നിന്ന് നോക്കുന്ന എന്നെ സംബന്ധിച്ച് മുസ്ലി പോവേരിലും ഇമ്മുണോ കരെ ലും ബാബ യിലും മാതയിലും ചാതനിലും മരുതയിലും സന്തോഷ്‌ മാധവന്റെ നഗ്ന പൂജയിലും വിശ്വസിക്കുന്ന മറ്റു അന്ധ വിശ്വാസികളും "സംസം ജലം" അസുഖം മാറ്റി ( സോരിഅസിസ് ഇത്തരം ചാക്രികം ആയ കുറവും കൂടുതലും പ്രകടിപ്പിക്കുന്ന ഒരു അസുഖം ആണെന്ന യാഥാര്‍ത്ഥ്യം നില നില്‍ക്കെ ) എന്ന് "വിശ്വസിക്കുന്ന " ( ഒപ്പം സംസം ജലത്തിന് ഭൂമിയിലെ മറ്റു ജലങ്ങള്‍ക്ക് ഇല്ലാത്ത പ്രത്യേക മായ ചില രോഗ ശമന ശേഷി ഉണ്ടെന്നു വരെ കരുതുന്ന താങ്ങള്‍ : താങ്ങളെ പോലെ യോ സന്തോഷ്‌ മാധവന്റെ അനുഭവസ്ത്രേ യെ പോലെ യോ കുറെ കഥകള്‍ അല്ലാതെ വ്യക്തമായ എന്തെങ്ങിലും പഠനമോ തെളിവുകളോ ഇല്ലാതെ തന്നെ ) താങ്ങളും തമ്മില്‍ ഒരു വ്യത്യാസവും കാണാന്‍ കഴിയുനില്ല എന്ന് ഖേദ പൂര്‍വ്വം തന്നെ പറയട്ടെ ...

  സംസം ജലത്തിന്റെ അത്ഭുത രോഗ ശാന്തി ശേഷി താങ്ങള്‍ക്ക്‌ സോരിഅസിസ് നിന്നും ഇനി വന്നേക്കാവുന്ന മറ്റെല്ലാ അസുഖങ്ങളില്‍ നിന്നും മുക്തി തരട്ടെ എന്ന് ആശംസിക്കുന്നു....!!!

  ഒപ്പം ആ "അത്ഭുത ജലം" ലോകത്തെ സകല വൈദ്യ ശാസ്ത്രത്തെയും തകര്‍ത്തു മനുഷ്യ രാശിക്ക് ചെലവ് കുറഞ്ഞ ഒരു ചികിത്സ പദ്ധതി ആയി തീരട്ടെ എന്നും ആശംസിക്കുന്നു !!!

  Ps: താല്പര്യം തോന്നുക ആണെങ്ങില്‍ ആ അസുഖത്തിന്റെ ഇത്തരം പ്രത്യേകതകളെ കുറിച്ച് അല്പം വായിച്ചറിയാന്‍ ശ്രമിക്കൂ ....

  PPS: ഇത്തരം തരികിട അത്ഭുതങ്ങള്‍ ( സംഭാവ്യതയുടെ ശക്തമായ പിന്തുണയോടു കൂടിയവ ) കൂടാതെ തന്നെ നില നില്‍ക്കാന്‍ കഴിയുന്ന ഈ മഹാ പ്രപഞ്ചത്തെ നിര്‍മ്മിച്ച്‌ പരിപാലിക്കുന്ന ഒരു ദൈവത്തെ ഉള്‍ക്കൊള്ളാന്‍ ഉള്ള മാനസിക വളര്‍ച്ച വിശ്വാസികള്‍ക്ക് ആ ദൈവം തന്നെ കൊടുക്കട്ടെ എന്ന് ആശംസിക്കുന്നു ...!!

  ReplyDelete
 15. This comment has been removed by the author.

  ReplyDelete
 16. a belief can do wonders......!that all.

  ReplyDelete
 17. വിശ്വാസത്തോടെ എന്തിനെയെങ്കിലും സമീപിയ്ക്കുന്നതും ഒരു പരിധി വരെ രോഗശമനത്തിനു കാരണമാകാറുണ്ടല്ലോ

  ReplyDelete
 18. രോഗം ഭേദമായത്തില്‍ വളരെ സന്തോഷം...

  ReplyDelete
 19. രോഗശാന്തി ഉണ്ടായതില്‍ ആശംസകള്‍. താങ്കളുടെ വിശ്വാസം താങ്കളെ രക്ഷിയ്ക്കട്ടെ!

  ReplyDelete
 20. എങനേയായാലും രോഗം ഭേദമായി എന്നറിഞതില്‍ സന്തോഷം...
  പിന്നെ ഒരു വ്യക്തി തന്റെ സ്വകാര്യ അനുഭവങള്‍ പറയുമ്പോള്‍ നമ്മള്‍ വായനക്കാര്‍ അതയാളുടെ സന്തോഷം അത്ഭുതം എന്നു കരുതി വായിച്ചാല്‍ പോരെ? പിന്നെ പരസ്സ്യങളിലെ പോലെ ഞാന്‍ സമ്സം ഉപയൊഗിക്കുന്നു നിങളോ? എന്നൊന്നും അയാള്‍ പറഞിട്ടില്ലാത്ത നിലക്ക് ...അയാളെ അയാളുടെ പാട്ടിനു വിട്ടേക്കാമായിരുന്നു ഈ ഗ്രൂപ് ഡിസ്കഷന്റെ ആവശ്യമുണ്ടായിരുന്നോ? ഈ ഡിസ്കഷന്‍ സോറിയാസ്സിസ്സിനേക്കാള്‍ ഇറിറ്റേറ്റിങ്...

  ReplyDelete
 21. പാവം ഞാന്‍ പറഞ്ഞതിനോടു പൂര്‍ണ യോജിപ്പു.
  സംസം ജലത്തെപറ്റി ശാസ്ത്രീയമായി ഗവേഷണങ്ങള്‍ നടക്കുന്നു എന്നാണു അറിയുന്നതു.മരുഭൂമിയിലെ ഒരു ഉറവയാണതു. അതും ചെറുതല്ലാത്ത ഉറവ.ഏകദേശം 30 ലക്ഷത്തോളം പേര്‍ ഹജ്ജു സമയം അതു ശേഖരിച്ചു കുപ്പികളിലാക്കി കൊണ്ടു പോയിട്ടും പിന്നെയും അവ ശേഷിക്കുന്ന മരുഭൂമിയിലെ ജലം.ശാസ്ത്രീയമായി നോക്കുമ്പോള്‍ അതില്‍ രോഗ ശമനത്തിനുള്ള ലവണങ്ങള്‍ കണ്ടേക്കാം.
  ഈ സന്ദര്‍ഭത്തില്‍ എന്റെ ഒരു അനുഭവം കൂടി പങ്കു വെക്കുന്നതില്‍ അപാകതയില്ലെന്നു കരുതുന്നു. വെയിലിന്റെ ചൂടു തലയില്‍ തട്ടിയാല്‍ എനിക്കു തലവേദനയും ജലദോഷവും ഉറപ്പു. പക്ഷേ സംസം ജലം ധാരാളമായി സൂക്ഷിച്ചിരുന്ന ആ സ്ഥലത്തു കഴിച്ചു കൂട്ടിയ കുറേ ദിവസങ്ങളില്‍ കേരളത്തിലെ അന്തരീക്ഷ ഊഷ്മാവില്‍ നിന്നും വ്യത്യസ്ഥപ്പെട്ടു അതി കഠിനമായ ചൂടില്‍ ഞാന്‍ നടന്നു വന്നു ആ സ്ഥലത്തു എത്തിചേരുമ്പോള്‍ സംസം ജലം ഞാന്‍ കൈകളില്‍ കോരി തല തടകുമായിരുന്നു.എനിക്കു ജലദോഷമോ തലവേദനയോ ആ ദിവസങ്ങളില്‍ അനുഭവപ്പെട്ടിട്ടില്ല.എന്നാല്‍ കേരളത്തില്‍ ആയിരുന്നപ്പോള്‍ നല്ല വെയിലത്തു നടന്നു വന്നു വീടിലെ പൈപ്പു വെള്ളം തലയില്‍ തടകിയിട്ടും എനിക്കു വെയിലിന്റെ ശിക്ഷയില്‍ നിന്നു ഒഴിവാകാന്‍ സാധിച്ചിട്ടുമില്ല.
  പ്രക്രുതിയില്‍ നാം നേരിടുന്ന അതിശയങ്ങളെ ദിവ്യത്വം എന്നതിനു പകരം നമുക്കു മനസിലാകാത്ത പ്രതിഭാസം എന്നു കരുതിയാല്‍ പ്രശ്നങ്ങള്‍ അവസാനിക്കും.

  ReplyDelete
 22. @ പാവം ഞാന്‍

  സുഹൃത്തെ , കാര്യം ഞാന്‍ ഒരു പാവം യുക്തിവാദി ആണെന്ന് കരുതി നാട്ടിലുള്ള സകല വിശ്വാസികളെയും തെറി വിളിക്കുന്നവന്‍ ആണെന്ന് കരുതല്ലേ ....

  ഇവിടെ ചെറുവാടി "സംസം ജലം" കൊണ്ട് ഉണ്ടായി എന്ന് മൂപ്പര്‍ കരുതുന്ന ഒരു "അത്ബുതത്തെ" പറ്റി വിവരിച്ചപ്പോള്‍ അതിനെ യുക്തിപരം ആയി വിശകലനം ചെയ്യാനാണ് ഞാന്‍ ശ്രമിച്ചത്‌ ...

  അസുഖം ത്തിന്റെ ഇടവിട്ടുള്ള സ്വാഭാവികം ആയ അപ്രത്യക്ഷമാകല്‍ എന്നാ അടിസ്ഥാന പ്രത്യേകത യെ കുറിച്ചുള്ള അറിവില്ലായ്മയും അതിനു കാരണം ആയി എന്ന് തോന്നിയത് കൊണ്ടാണ് അത് വിഷധീകരിച്ചത് ...


  സംസം ജലത്തിന്റെ രോഗ ശമന ശേഷിയെ കുറിച്ച് എനിക്ക് അഭിപ്രായം പറയാന്‍ കഴിയില്ല .....

  അതിനു അങ്ങിനെ ഒരു ശേഷി ഉണ്ടെങ്കില്‍ അത് വ്യതമായ ശാസ്ത്രീയ പഠനങ്ങളിലൂടെ തെളിയിച്ചാല്‍ അത് അംഗീകരിക്കാം ഒരു മടിയും ഇല്ല ...

  ഇവിടെ ചെറുവാടി ഏതെങ്കിലും പരസ്യ പ്രചരണം നടത്തി എന്നും ഞാന്‍ ആരോപിച്ചില്ല ...


  പക്ഷെ ഇത്തരം തെളിവുകളോ അടിസ്ഥാനഗ്ലോ കൂടാതെ ഉള്ള കേവല വിശ്വാസങ്ങള്‍ തന്നെ ആണ് ഇന്ന് നമ്മുടെ നാട്ടില്‍ വ്യാപകം ആയ വ്യാജ മരുന്നുകളുടെയും , വ്യാജ / മന്ത്ര / തന്ത്ര ചികിത്സ തട്ടിപ്പുകളുടെയും മൂല കാരണം എന്ന് ചൂണ്ടി കാട്ടാനാണ് ഞാന്‍ ശ്രമിക്കുന്നത്... അത്തരക്കാര്‍ എല്ലാം കൂടുതല്‍ ഇരകളെ കണ്ടെത്തുന്നത് ഇത്തരം തെട്ടിധാരനകളില്‍ നിന്നും വരുന്ന അനുഭവ സഖ്യങ്ങളില്‍ നിന്നാണ് ...

  ഒരു ചെറിയ ഉദാഹരണം

  കേരളത്തിലെ ആദ്യ എയിഡ്സ് രോഗി ചിത്ര യെ ഓര്മ ഉണ്ടോ ....?

  ആ സ്ത്രീ ക്ക് രോഗം മാറ്റി എന്ന് അവകാശപെട്ടു കൊണ്ടാണ് മജീദ്‌ എന്നാ വ്യക്തി തന്റെ മരുന്ന് വിട്ടു കോടികള്‍ സംബതിച്ചത് .... അവസാനം ആ പാവം സ്ത്രീ എയിഡ്സ് കാരണം തന്നെ മരിച്ചു.... !!!അവരെ കണ്ടു മരുന്ന് വാങ്ങി കഴിച്ച മറ്റു രോഗികളും അകാല ചരമം പ്രാപിച്ചു ( ആധുനിക മരുന്നുകള്‍ കൊണ്ട് എയിഡ്സ് രോഗിയുടെ ജീവിത ഗണ്യമായ കാലയളവ്‌ വരെ വിജയകരം ആയി മുന്നോട്ടു കൊണ്ട് പോകാന്‍ ഇന്ന് കഴിയും )...

  അതിലും അപകടകരം ആയതു രോഗം മാറി എന്നാ വിശ്വാസത്തില്‍ ആ രോഗികള്‍ മറ്റു നിരപരാധികള്‍ക്ക്‌ പകര്‍ന്നു കൊടുതിരിക്കാന്‍ ഇടയുള്ള രോഗാണുക്കള്‍ ആണ്...!!

  അനുഭവ സാഖ്യങ്ങളിലും കേവല വിശ്വാസങ്ങളിലും അമിതമായി വിശ്വസിക്കും മുന്‍പ് ഈ ദുരന്ത കഥ ഓര്‍ക്കുക ....

  നിങ്ങളുടെ വിശ്വാസം നിങ്ങളെ രക്ഷിച്ചാലും ഇല്ലെങ്കിലും മറ്റൊരാളെ തെറ്റിദ്ധരിപ്പിച്ചു അപകടത്തിലേക്ക് നയിക്കാതിരിക്കട്ടെ .....!!!

  അതിനു വേണ്ടി മാത്ര മേങ്ങിലും ഇത്തരം അത്ഭുതങ്ങളെ അല്പം യുക്തിപരം ആയി വിശകലനം ചെയ്യാന്‍ ശ്രമിക്കുക ...

  ReplyDelete
 23. അര മണിക്കുര്‍ നേരം അച്ചടിച് പബ്ലിഷ് ചെയ്തപ്പോള്‍ ഒന്നും കാണുന്നില്ല...ഇനി വയ്യ..

  ReplyDelete
 24. @poor me


  Its not my concern whether you are tom, micky or Goofy !

  I was only expressing my opinion regarding a post I read.

  If you are finding that opinion irritating, Am sorry I cant help it !

  ReplyDelete
 25. Dear Brothers,

  സംസം എന്ന പുണ്യജലം ഇസ്‌ലാമികമായി ഏറെ സവിശേഷതകളുള്ളതും, അതിന്റെ സവിശേഷതകളും മറ്റും ഇസ്‌ലാമിക പ്രാമാണികമായി അംഗീകരിച്ചിട്ടുള്ളതുമാണ്. മറ്റ് വിശ്വാസികൾക്ക് അത് അംഗീകരിക്കുകയോ അംഗീകരിക്കാതിരിക്കയൊ ചെയ്യാം അത് അവരുടെ സ്വാതന്ത്ര്യം. സംസം അതിന്റെ സവിശേഷതകൾ ഉൾകൊണ്ട് അതിനെ അംഗീകരിച്ച് ഉപയോഗിക്കുന്ന വിശ്വാസികൾക്കാണ് ഫലം ചെയ്യുക എന്ന് കൂടി ഉണർത്തട്ടെ. മുസ്‌ലിം നാമം പേറിയത് കൊണ്ട് മാത്രമായില്ല എന്ന് ചുരുക്കം. ഈയുള്ളവന് അതിന്റെ സവിശേഷത് അനുഭവമാണ്. അങ്ങിനെ പലർക്കും.

  സംസം ജലത്തിന്റെ ചെറിയ ഒരു ചരിത്രം വായിക്കാൻ താത്പര്യമുള്ളവർക്ക് ഇവിടെ ക്ലിക് ചെയ്ത് വായിക്കാം.

  ReplyDelete
 26. This comment has been removed by the author.

  ReplyDelete
 27. മരുന്ന് കഴിക്കരുതെന്നും രോഗം വന്നാൽ സംസം ഉപയോഗിക്കണമെന്നും ഇവിടെ ലേഖകൻ ഉത്ബോധിപ്പിക്കുന്നുവെന്ന് തോന്നുന്നില്ല. മരുന്നുകളാൽ മാറ്റാൻ കഴിയാത്ത പല രോഗങ്ങളുമില്ലേ.. ശാസ്ത്രീയാടിസ്ഥാനത്തിൽ സംസമിന്റെ ഫലം തെളിയിക്കണമെന്ന് മുസ്‌ലിമീ സംബന്ധിച്ചിടത്തോളം ആവശ്യമില്ല. കാരണം അതിലുപരി പ്രവാചകരുടെ വചനങ്ങൾ വിശ്വസിക്കുന്നു അവർ. മറ്റ് മത വിശ്വാസികൾ എന്നല്ല സംസമിന്റെ സവിശേഷത ഉൾകൊള്ളാ‍ത്തവർ സംസം ഉപയോഗിക്കണമെന്ന് ഇവിടെ പറയുന്നുമില്ല. പിന്നെ ഇവിടെ ഒരു ചർച്ചയുടെ ആവശ്യം തന്നെയില്ല.

  പ്രവാചകർ (സ.അ) എന്താണ് പറഞ്ഞിരിക്കുന്നത് എന്ന് കൂടി നോക്കാം

  Prophet Mohammed (pbuh) said it has healing effects. This is why pilgrims to Makkah to this day collect it in bottles, to bring back for relatives and friends back home who are ill.

  It is also reported also that the Prophet rubbed the gums of his two grandchildren - Hassan and Hussain - with dates and ZamZam. It was also reported that the Prophet used to carry the water of ZamZam in pitchers and water skins back to Madinnah.

  He used to sprinkle it over the sick and make them drink it.

  In some Hadith, it has been reported that the water of ZamZam has healing effects. In one Hadith it is said: Narrated by Jabir that the Prophet Mohammed (pbuh) said: "Water of ZamZam is good for whatever purpose it has been drunk. In another Hadith the Prophet said "Water of ZamZam is a healer of every disease. Muslims throughout the world do believe that the water is blessed and accordingly it is considered as one of the best gift to be offered.


  ഇവിടെ ഇതിന്റെ പൂർണ്ണരൂപം വായിക്കാം

  ReplyDelete
 28. @Jerry
  ഞാന്‍ നിങളുടെ എതിരാളി അല്ല എന്നേ ഞാന്‍ ഉദ്ദേശിച്ചുള്ളു..Take it like that only.ഞാന്‍ തങ്കളുടെ വിശ്വസിക്കാനും ഇല്ലാതിരിക്കാനുമുള്ള അവകാശത്തെ മാനിക്കുന്നു.
  ഇതു പറഞുകൊണ്ടും ചെറുവാടിയുടെ പൊസ്റ്റിനേകുറിച്ച് പറഞു കൊണ്ട് 30 മിനിറ്റ് അച്ചടിച്ച മസാല എന്തൊ സാങ്കേതിക കാരണങളാല്‍ പബ്ലിഷ് ആയില്ല(എന്റെ കഷ്ട കാലം)..ചെറുവാടിയുടെ മാതാ പിതാക്കള്‍ മരു ഭൂമിയിയെ മലറ്വാടി ആക്കുകയും അദ്ദേഹത്തിന്റെ അമ്മ സ്നേഹത്തിന്റെ കുഴമ്പു പ്രയോഗിക്കുകയും,ചേറുവാടി ഭക്തിയാല്‍ മാനസികമായി നല്ല ആരോഗ്യത്തില്‍ ഇരിക്കുകയും ചെയ്തതാവാം ഒരു പക്ഷെ കാരണം.
  സംസം ജലം പരിശോധിച്ച ജപ്പാന്‍ ശാസ്ത്രജ്ഞറ് ഈ ജലത്തിന്റെ ക്രിസ്റ്റല്‍ ലോകത്തില്‍ തന്നെ “യുനീക്” ആണെന്ന് പറഞത് വായിച്ചു..എന്റെ ഫീല്‍ഡ് അല്ലാത്തത് കൊണ്ട് ഞാന്‍ അത്ര ശ്രദ്ധിചില്ല..കൂടുതല്‍ വായിച്ചുമില്ല..(ജെറി ജി)നെറ്റില്‍ ഒരു പക്ഷെ വിശദ വിവരം കിട്ടിയേക്കാം...
  ചെറുവാടി,ജെറി ജി,പിന്നെ ഈ പാവം-ഞാന്‍ എന്നിവറ് തീവണ്ടിയില്‍ ദൂര യാത്ര ചെയ്യുമ്പോള്‍ ചെരുവാടി ഒരു അനുഭവ കഥ പറഞു...തനിക്കിറങാനുള്ള സ്റ്റേഷന്‍ എത്തിയപ്പോള്‍ ജെറിജിയും മറ്റൊരു സ്റ്റേഷനില്‍ ഞാനും ഇറങിപ്പോയി...ഇത്രയുമേ ഞാന്‍ ഉദ്ദേശിച്ചുള്ളു..ജേറി നമ്മള്‍ സുഹൃത്തുക്കള്‍..

  ReplyDelete
 29. വിശ്വാസം അതല്ലേ എല്ലാം

  ReplyDelete
 30. മരുഭൂമിയിൽ സംസം എന്ന മഹാ അൽഭുതത്തെ സൃഷ്ടിച്ച് നിലനിറുത്തുന്നവന് അതുകൊണ്ട് അൽഭുതങ്ങൾ കാണിക്കാനും കഴിയുമെന്നും വിശ്വസിക്കുന്നു.

  ReplyDelete
 31. ഇത് എയിഡ്സിന് ഉപകരിക്കുമോ എന്ന് പരീക്ഷിക്കാവുന്നതാണ്.

  ReplyDelete
 32. നാം മനുഷ്യനോ മൃഗമോ?!!!
  ഇബ്രാഹീം നബി സ്വന്തം മകനെ ബലി കൊടുക്കാന്‍ ഒരുങ്ങി. വലിയ ത്യാഗം തന്നെ. അതിന്റെ സ്മരണക്കു നാം ബലി പെരുന്നാള്‍ ആഘോഷിക്കുകയും മൃഗങ്ങളെ ബലി അര്‍പ്പിക്കുകയും ചെയ്യുന്നു. സ്വപ്നത്തില്‍ ദൈവം കാണിച്ചതാണ് ബലി കൊടുക്കാന്‍. ഇന്നത്തെ കാലത്ത് ഏതെങ്കിലും മുസ്ലിമോ അമുസ്ലിമോ സിദ്ധനോ സാധാരണക്കാരനോ ഇങ്ങനെ ഒരു സ്വപ്നം കാണുകയും മകനെ ബലിയര്‍പ്പിക്കാന്‍ ഒരുങ്ങുകയും ചെയ്‌താല്‍!!!
  "അന്ധ വിശ്വാസി. നരബലി പോലും. അതും സ്വന്തം മകനെ. കണ്ണില്‍ ചോരയില്ലാത്തവന്‍. കൊടും ക്രൂരന്‍. ജീവനോടെ പച്ചക്ക് വെടിവെച്ചു കൊല്ലണം അവനെ." ഇതായിരിക്കും നമ്മുടെ പ്രതികരണം.
  പെരുന്നാളിനും കുഞ്ഞു പിറക്കുമ്പോഴും ഏതു പടച്ചവനാണാവോ ഇറച്ചിയുടെ ആവശ്യം!!!! പാവങ്ങള്‍ക്ക് കൊടുക്കാനാണെങ്കില്‍ അവര്‍ക്ക് വേണ്ടതങ്ങു കൊടുത്താല്‍ പോരെ...എന്തിനു പാവം മൃഗങ്ങളെ ആവശ്യമില്ലാതെ കൊല്ലണം? ക്രൂര മൃഗങ്ങള്‍ പോലും വിശക്കുമ്പോഴല്ലാതെ മറ്റൊരു ജീവിയെ കൊല്ലുകയില്ല. നാം മനുഷ്യനോ മൃഗമോ?!!!!!

  ReplyDelete
 33. പാടങ്ങളായ പാടങ്ങൾ മുഴുക്കെ കീടനാശിനി തളിച്ച് കോടാനുകോടി ചെറു പ്രാണികളെയും പുൽച്ചാടികളെയും കീടങ്ങളേയും കൊന്നൊടുക്കിയതിന്റെ ബാക്കിയായാണ് അരിയും ഗോതമ്പും വെണ്ടക്കയുമൊക്കെ ‘മനുഷ്യ സ്നേഹി‘ കളുടെ മുന്നിൽ വിഭവങ്ങളായി വന്നെത്തുന്നത്. ജീവൻ എന്നത് ചെറുതിന്റേതായാലും വലുതിന്റേതായാലും ജീവൻ തന്നെ. അതിനെ ഹനിക്കുന്നതിനേക്കാൾ പട്ടിണികിടന്ന് മരിക്കുന്നതാണ് നല്ലത്.

  നാം മാത്രം വിചാരിച്ചാൽ പ്രകൃതിയിലെ മൃഗഹത്യ തടയാനാവില്ല. പുലി, കടുവ, സിംഹം തുടങ്ങിയ ഹിസ്രജന്തുക്കളെക്കൂടി ഉപദേശിച്ച് നേരേയാക്കേണ്ട ചുമതലകൂടി ‘മനുഷ്യ സ്നേഹികൾ’ ഏറ്റെടുക്കേണ്ടതുണ്ട്. ഇരയാക്കപ്പെടുന്ന മറ്റു ജീവികളിൽ ബോധവത്കരണവുമാവാം.

  അതിരിക്കട്ടെ, ഇന്നെന്തായിരുന്നു സ്പെഷ്യൽ?
  ചില്ലി ചിക്കനോ, അതോ മട്ടൻ ഒലത്തിയതോ?

  ReplyDelete
 34. ബോംബെയ്ക്കടുത്ത് വജ്രേശ്വരി എന്ന സ്ഥലത്തുള്ള സള്‍ഫര്‍ സ്പ്രിംഗുകളിലെ വെള്ളത്തിനും ത്വക് രോഗങ്ങളെ അകറ്റാനുള്ള ശക്തിയുള്ളതായി വിശ്വാസമുണ്ട്. തണുത്ത വെള്ളമുള്ള പുഴയിലാണ് 43 റ്റൊ 49 ദിഗ്രി ചൂടുള്ള സള്‍ഫര്‍ സ്പ്രിംഗുകളുള്ളത്. ധാരാളം പേര്‍ ത്വക് രോഗ ശമനത്തിനായി ഈ ചൂടുറവകളില്‍ കുളിക്കാന്‍ വന്നു പോകാറുണ്ട്.

  സംസം വെള്ളത്തിനും ഇത്തരം സവിശേഷതകള്‍ ഉണ്ടായിരിക്കാം. വിശ്വാസം രോഗിയുടെ മാനസിക ശക്തി വര്‍ദ്ധിപ്പിക്കുന്നുണ്ടെന്നത് ശരിയാണല്ലോ. തനിക്കു വിശ്വാസമുള്ള ഡോക്ടറെ കാണുമ്പോള്‍ ത്തന്നെ പകുതി അസുഖം ഭേദമായി എന്നു പറയുന്ന രോഗികളെ നാം നിത്യം കാണാറുണ്ടല്ലോ.

  ശാസ്ത്രീയമായ അടിത്തറ ഏതൊരു കാര്യത്തിനും ഉണ്ടാകുന്നത് മുഴുവന്‍ മനുഷ്യരാശിക്കും പ്രയോജനകരമായിരിക്കും. അതില്ലാത്തപ്പോള്‍
  രോ‍ഗങ്ങള്‍ പെരുകുകയും ശരിയായ ചികിത്സ ലഭ്യമല്ലാതിരിക്കുകയും ചെയ്യുമ്പോള്‍ വിശ്വാസങ്ങള്‍ക്കു പിറകേ പോകുന്നത് സ്വാഭാവികം എന്നേ പറയാനാകൂ. വിശ്വാസം രക്ഷക്കെത്തിയാല്‍ ഭാഗ്യം.

  ReplyDelete
 35. ഈ അനുഭവം വളരെ നന്നായിട്ടുണ്ട്. താങ്കളുടെ രോഗം മാറിയതില്‍ സന്തോഷവും. അനന്ത കോടി ചരാചരങ്ങളെയും ഗോള നക്ഷത്രാതികളെയും സൃഷ്ടിച്ചു പരിപാലിക്കുന്ന പ്രപഞ്ച നാഥന്‍റെ രഹസ്യങ്ങള്‍ നാം മനുഷ്യര്‍ക്ക്‌ ഗോചരമല്ല. യഥാര്‍ത്ഥ സത്യം ഉള്‍ക്കൊള്ളാനും അതനുസരിച്ച് ജീവിക്കാനും സര്‍വ ശക്തന്‍ അനുഗ്രഹിക്കട്ടെ.

  ReplyDelete
 36. മാതൃഭൂമി ഫുട്ബോള്‍ ആവേശം ഫോട്ടോ മത്സരം - നമ്മുടെ നാട്ടിലെ ഫുട്ബോള്‍ ആവേശം പങ്കുവയ്ക്കൂ
  http://sports.mathrubhumi.com/worldcup/upload-your-photos/index.html

  ReplyDelete
 37. എന്റെ അനുഭവം, ഞാന്‍ ശരിയെന്നു വിശ്വസിക്കുന്നത്. അത് തുറന്നു പറഞ്ഞു.
  എതിര്‍പ്പുകള്‍ ഉണ്ടാവുമെന്ന് അറിയാതെയല്ല ഇതെഴുതിയത്.
  കല്ലെറിയുന്നവര്‍ക്ക് അതാവാം. അതവരുടെ സ്വാതന്ത്ര്യം .
  അഭിപ്രായം പഞ്ഞ എല്ലവര്‍ക്കും നന്ദി.

  ReplyDelete
 38. theerchayayum, anbhavangal thanneyanu sathyathe thirichariyan sahayikkunnathu......

  ReplyDelete
 39. സ്നേഹം എന്ന അത്ഭുതവികാരത്തെ മനുഷ്യന്‍ എന്ന വിഷജീവിയുടെ ഉള്ളില്‍ പോലും നിറച്ച പരമകാരുണികന്, സാദ്ധ്യമല്ലാത്തതെന്താണ്? അതേ സൃഷ്ടാവു തന്നെയാണ് സംശയത്തെയും മനുഷ്യന്‍റെ ഉള്ളില്‍ നിറച്ചത്. അകമഴിഞ്ഞ വിശ്വാസത്തോടെ നാം സ്വീകരിച്ചാല്‍ അതു ഫലം നല്‍കും എന്ന് ഒരാള്‍ അനുഭവത്തില്‍ കൂടി വെളിപ്പെടുത്തുമ്പോള്‍ ‘അവന്‍റെ’ കൃപ ഏറ്റുവാങ്ങാന്‍ ഭാഗ്യം സിദ്ധിച്ച താങ്കളോട് എനിക്കു സ്നേഹവും ബഹുമാനവുമാണ്. ദൈവകൃപയുണ്ടാകട്ടെ സുഹൃത്തേ. നന്മകള്‍ നേരുന്നു.

  ReplyDelete
 40. @ജയകൃഷ്ണൻ കാവാലം,

  >>സ്നേഹം എന്ന അത്ഭുതവികാരത്തെ മനുഷ്യന്‍ എന്ന വിഷജീവിയുടെ ഉള്ളില്‍ പോലും നിറച്ച പരമകാരുണികന്, സാദ്ധ്യമല്ലാത്തതെന്താണ് <<

  ഒന്നുമില്ല. ആ പരമകാരുണികന്റെ കാ‍രുണ്യം ആവോളം ഏറ്റുവാങ്ങിയ മർത്യൻ പക്ഷെ അഹങ്കാരത്തിന്റെ കൊടുമുടിയിലാണിന്ന്. സ്നേഹത്തെപറ്റിയും സാഹോദര്യത്തെപറ്റിയും സംസാരിക്കാൻ അവൻ മറന്ന് പോയിരിക്കുന്നു.

  ഒരു മനുഷ്യസ്നേഹിയുടെ ഹൃദയം താങ്കളുടെ വാക്കുകളിൽ പ്രതിഫലിക്കുന്നു. ശാരീരികമായ രോഗങ്ങൾ അത് (എയ്ഡ്സ് ആയാലും ) ചിലപ്പോൾ മരുന്ന് കൊണ്ടും പരിചരണം കൊണ്ടും സുഖപ്പെട്ടേക്കാം എന്നാൽ മനുഷ്യ മനസിന് പിടിപെടുന്ന മഹാമാരി(സ്നേഹമില്ലായ്മ അതിനെ എയ്ഡ്സ് എന്ന് വിളിച്ചാലും ശരി )യുടെ ശമനത്തിനു ഈ മനുഷ്യസ്നേഹത്തിലധിഷ്ടിതമായ (വിശ്വാസങ്ങൾക്കതീതമായ )തുറന്ന് പറച്ചിലുകൾക്കേ സാധ്യമാവൂ..

  ആശംസകൾ

  ReplyDelete
 41. ബഷീര്‍ മാഷേ അതു ശരിതന്നെയാണ്. ഈശ്വരന്‍റെ (ഒത്തിരിയെണ്ണം ഇല്ല ഒന്നേയുള്ളൂ - പല പേരുകളില്‍, പല മാര്‍ഗ്ഗങ്ങളില്‍ അവനെ വിളിക്കപ്പെടുന്നു എന്നേയുള്ളൂ. എല്ലായിടത്തും എന്തിലും നിറഞ്ഞിരിക്കുന്നതു കൊണ്ട്‌ ആ പേരെല്ലാം അവന്‍റേതു തന്നെ) മഹത്വത്തെ പ്രകീര്‍ത്തിക്കുന്നതിലും മനുഷ്യര്‍ക്കിഷ്ടം നിഷേധിക്കാനാണ്, സ്നേഹത്തേക്കാള്‍ വെറുക്കാനാണിഷ്ടം, പ്രേമത്തേക്കാള്‍ കാമത്തിനാണ് ആധിപത്യം, സേവനത്തേക്കാള്‍ ദ്രോഹമാണിന്ന് പഥ്യം. അവനവനാത്മസുഖത്തിനായി ചെയ്യുന്നതെല്ലാം മനഃപൂര്‍വ്വം അപരന്നു പാരയാക്കാന്‍ ഇഷ്ടപ്പെടുന്ന സംസ്കാരം. അത് ദോഷമല്ലാതെ മറ്റൊന്നും ചെയ്യില്ല. സ്നേഹം മുറിപ്പെടുത്തുമെങ്കിലും ആ സ്നേഹം നമ്മള്‍ കൈവിടാന്‍ പാടില്ല. (ആരോടു പറയാന്‍?)ഞാന്‍ അള്ളാഹുവിന്‍റെ മണ്ണില്‍ ജീവിക്കുന്നവനാണ്, ഇവിടെ പല ആവര്‍ത്തി അവന്‍റെ കൈ പിടിച്ച് നടന്നിട്ടുണ്ട്. ഈ സത്യം ഞാനെന്തിനു നിഷേധിക്കണം? എനിക്ക് ക്രിസ്തുവും, കൃഷ്ണനും, അല്ലാഹുവുമെല്ലാം ഒരാളാണ്. ഏതു പേരില്‍ വിളിച്ചാലും അവന്‍ വിളി കേട്ടിട്ടുമുണ്ട്.

  ReplyDelete
 42. ജയകൃഷ്ണൻ കാവാലം,
  വളരെ സന്തോഷം തോന്നി താങ്കളുടെ അഭിപ്രായം വായിച്ചപ്പോള്‍. ഞാനെഴുതിയത് ഉള്‍കൊണ്ട ആ മനസ്സിനെ ഞാന്‍ ബഹുമാനിക്കുന്നു.
  പിന്നെ എനിക്ക് പറയാനുള്ളത് എനിക്ക് മുമ്പേ ബഷീര്‍ വെള്ളറക്കാട്‌ പറഞ്ഞു.
  എല്ലാവര്ക്കും ഹൃദയം നിറഞ്ഞ നന്ദി.

  ReplyDelete
 43. This comment has been removed by the author.

  ReplyDelete
 44. മാഷെ ,

  നമ്മുടെ ഫെയര്‍ ഫാര്‍മ മജീദ്‌ വീണ്ടും ഇറങ്ങിയിട്ടുണ്ട് ...!!!

  ഇത്തവണ ബൈപാസ് ഒഴിവാകാനും മറവി രോഗം ഭേദ പ്പെടുത്താനും ഉള്ള മരുന്നുകള്‍ ആണ് ....!!!

  എല്ലാം "ഒരു വിശ്വാസത്തിന്റെ" പുറത്തു സ്വീകരിക്കുന്ന ഈ ബ്ലോഗിലെ ചില വായനക്കാര്‍ക്ക് മജീദിന്റെ മരുന്നുകള്‍ ആവശ്യം ഉണ്ടെങ്കില്‍ പരീക്ഷിക്കാന്‍ ഉപദേശിക്കാവുന്നത് ആണ് ...!!!

  ഇവിടെ "എല്ലാം ഒരു വിശ്വാസത്തിന്റെ പുറത്തു" അല്ലെ ..!!!

  ReplyDelete
 45. Dear brother Jerry

  താങ്കൾ ഒരു മത വിശ്വാസി ആണോ അല്ലയോ എന്ന് അറിയില്ല. എങ്കിലും ഒന്ന് പറയട്ടെ,
  ഇവിടെ സംസം എന്ന ജലം അത് എല്ലാ രോഗങ്ങൾക്കും ഫലമുണ്ടാക്കുന്ന ഒരു ജലമാണെന്ന് ലേബലൊട്ടിച്ച് വിൽക്കപ്പെടുകയോ ഏതെങ്കിലും ആളുകളെ പറ്റിക്കാൻ ശ്രമിക്കുകയോ ചെയ്യുന്നില്ല. ഇസ്‌ലാമിക വിശ്വാസ പ്രമാണങ്ങൾ ആയ വിശുദ്ധ ഖുർ‌ആനും തിരുനബി വചനങ്ങളും അടിസ്ഥാനമാക്കിയാണ് മുസ്‌ലിം സംസമിനു മഹത്വം കൽ‌പ്പിക്കുന്നതും അത് ഉപയോഗിക്കുന്നതും. ഇസ്‌ലാമിന്റെ പ്രധാന ആരാധനകളിൽ ഒന്നായ ഹജ്ജ് ,ഉം‌റ കൾ നിർവഹിക്കുമ്പോൾ ആ ആരാധനകളിൽ പെട്ട ക‌അബം ത്വവാഫ് ചെയ്തതിനു ശേഷം സംസം കുടിക്കുന്നതും ഒരു സുന്നത്ത് (തിരു നബി ചര്യ)ആണ്.

  മുസ്‌ലിംകൾ ഹജ്ജ് /ഉം‌റ യാത്ര കഴിഞ്ഞ് മടങ്ങുമ്പോൾ അവർക്കനുവദിക്കപ്പെട്ട (കൊണ്ട് വരാൻ പറ്റുന്ന രീതിയിൽ) അളവിൽ സംസം കൊണ്ടു വരുന്നു അത് വീടുകളി സൂക്ഷിക്കുകയും ബന്ധുക്കൾക്കും അതിന്റെ അദരിക്കുന്നവർക്കു വിതരണം ചെയ്യുകയും ചെയ്യുന്നു.

  സംസ മിന്റെ ഉത്ഭവം മുതൽ ഇന്നു വരെ കോടാനുകോടി ജനങ്ങൾ ഉപയോഗിച്ചിട്ടും അതിന്റെ ഉറവക്ക് യാതൊരു കോട്ടവും തട്ടാതെ സംസം നില നിൽക്കുന്നു . അത് അങ്ങിനെ തുടരുകയും ചെയ്യും.

  മുസ്‌ലിംകൾ ഏതെങ്കിലും ഒരു വിശ്വാസത്തിന്റെ പുറത്ത് (ഒരു പുരോഹിതനോ അല്ലെങ്കിൽ ഏതെങ്കിലും സിദ്ധനോ, വൈദ്യനോ പറഞ്ഞ് കേട്ടത് പ്രകാരമോ ) അല്ല ഇത് ദിവ്യമായി കണക്കാക്കുന്നത്. അത് പോലെ മറ്റ് മത വിശ്വാസികളിൽ പെട്ട എത്രയോ ആളുകൾ അതിനെ ആദരിച്ച് മുസ്‌ലിം സഹോദരരിൽ നിന്ന് സംസം വാങ്ങി ഉപയോഗിക്കുന്നത് അനുഭവമാണ്. അവർക്ക് അവരുടെ വിശ്വാസം. (അത് ചിലപ്പോൾ മുസ്‌ലിം വിശ്വസിക്കുന്ന രീതിയിൽ ആയിക്കൊള്ളണമെന്നില്ല)

  സംസം എന്ന ജലത്തിനോ അല്ലെങ്കിൽ ഈ ലോകത്ത് ആർക്കെങ്കിലുമോ, (വൈദ്യനോ, മരുന്നിനോ അടക്കം) സ്വന്തമായി ഏതെങ്കിലും കഴിവുണ്ടെന്ന് മുസ്‌ലിം വിശ്വസിക്കുന്നില്ല (അങ്ങിനെ വിശ്വസിക്കുന്നവൻ ഇസ്ലാമിനു പുറത്താ‍ാണെന്നാണെ ഇസ്ലാം പഠിപ്പിക്കുന്നത് ) മറിച്ച് എല്ലാം ജഗദീശ്വശരനായ, ലോക രക്ഷിതാവായ , സൃഷ്ടാവായ അല്ലാഹു നൽകുന്നത് മാത്രം. അഥവാ അല്ലാഹു ഒഴികെ എല്ലാം ആശ്രയം ആവശ്യമുള്ളവ(യെന്ന്)രെന്ന് വ്യക്തം.

  ഇവിടെ താങ്കൾ പറയുന്ന മജീദ് എന്ന വ്യക്തിയോ അല്ലങ്കിൽ അത്തരം ആളുകളോ ഏതെങ്കിലും വിശ്വാസത്തെ /മതത്തെ മറയാക്കി തന്റെ ഉത്പന്നം വിറ്റഴിക്കാൻ ശ്രമിക്കുന്നുണ്ടോ ? ഉണ്ടെങ്കിൽ അതിനെ വിമർശിക്കാം
  അല്ലാതെ ലോകത്ത് നടക്കുന്ന തട്ടിപ്പുകളും സംസം ജലവും തമ്മിൽ എന്ത് ബന്ധം ?

  പിന്നെ ഇസ്‌ലാമിക വിശ്വാസവും വിശുദ്ധ ഖുർ‌ആനും നബി വചനങ്ങളും സംസം ജലവും എല്ലാം വ്യാജമാണെന്നും മറ്റും പറയുവാനാണ് താങ്കൾ ഉദ്ദേശിക്കുന്നതെങ്കിൽ അതിനും താങ്കൾക്ക് സ്വാതന്ത്ര്യമുണ്ട്. അത് വെറും ജല്പനങ്ങൾ മാത്രമാണെന്ന് അവഗണിക്കാൻ മുസ്‌ലിം മത വിശ്വാസികൾക്കും സ്വതന്ത്യമുണ്ടെന്ന പോലെ.

  അമ്മ മകനോട് അച്ചനെ ചൂണ്ടിക്കാട്ടി ‘ഇത് നിന്റെ അച്ചനാണെന്ന്’ പറയുമ്പോൾ ..ഞാൻ വിശ്വസിക്കില്ല. എനിക്ക് ശാസ്തീയമായ തെളിവുകൾ വേണം എന്ന ശഠിക്കുന്ന കുട്ടിയെ പോലെ , എല്ലാ വിശ്വസങ്ങളുടെയും അടിസ്ഥാനം പരീക്ഷണങ്ങൾക്ക് വിധേയമാക്കണമെന്ന് പറയുന്നത് ചുരുക്കി പറഞ്ഞാൽ വിഡ്ഡിത്തരമാണ്. ഈ പറയപ്പെടുന്ന ശാസ്ത്ര നിഗമനങ്ങൾ നാളെ കൂടുതൽ വികസിക്കുമ്പോൾ മാറ്റുകയില്ലെന്ന് ഉറപ്പില്ലാത്തിടത്തോളം !

  ReplyDelete
 46. പക്ഷെ കാര്യമില്ല പ്രചാരകന്‍ . നമുക്ക് പറയാനുള്ളത് പറഞ്ഞു എന്ന സന്തോഷം ബാക്കി.
  എവിടെയും തൊടാത്ത ഒരു മറുപടി ജെറിയില്‍ നിന്ന് പ്രതീക്ഷിക്കാം.
  വിശ്വാസത്തെ മാനിക്കുന്നു എന്ന് പറയുന്ന അദ്ദേഹം തന്നെ സംസമിനെ മജീദിന്റെ കേസുമായി താരതമ്യം ചെയ്യുമ്പോള്‍ ഉദ്ദേശം വ്യക്തമാണ്.

  ReplyDelete
 47. പ്രിയ പ്രചാരകന്‍ , ചെറുവാടി,

  എന്റെ മറുപടികള്‍ എങ്ങും തൊടാതെ ഉള്ളതാണെന്ന നിരീക്ഷണം ഇഷ്ടപ്പെട്ടു .....!!


  രോഗത്തെ കുറിച്ച് (അത് അത്ഭുത രോഗ ശാന്തി ആണെന്ന് തെറ്റിദ്ധരിക്കാന്‍ കാരണം ആയ ) കഴിയാവുന്നിടത്തോളം ലളിതം ആയി ഞാന്‍ വിശദീകരിച്ചു എന്ന് തോന്നുന്നു ....

  എന്നിട്ടും ആ രോഗ മുക്തി ഏതെങ്കിലും "വെള്ളത്തിന്റെ" ശക്തി കൊണ്ടാണ് എന്ന് വിശ്വസിക്കുന്നു , താങ്ങള്‍ ...അത് താങ്കളുടെ ഇഷ്ടം ...!!

  അത് പോലെ പ്രത്യേകിച്ച് ഒരു പരീക്ഷണ തെളിവും കൂടാതെ ഫലം തരും എന്നാ വിശ്വാസം തന്നെ ആണ് മജീദിന്റെ മരുന്നുകളുടെ പുറകിലും ......!!

  പ്രചാരകന്‍ ചോദിച്ച പോലെ തെളിവ് ചോദിക്കുന്നവരോട് അച്ഛന്‍ എന്ന് പറയുന്നത് അമ്മ പറഞ്ഞു തന്നതല്ലാതെ തെളിവ് ഒന്നും ഇല്ലാല്ലോ എന്നാണു മജ്ജെടും സകല മത വിശ്വാസികളും പറയുന്നത് ...!!


  സംശയം തോന്നിയാല്‍ തന്നെ തെളിയിക്കാന്‍ മാര്‍ഗം ഇല്ലാത്തവര്‍ക്ക് വേറെ എന്ത് ന്യായം മുന്നോട്ടു വയ്ക്കാന്‍ ആകും അല്ലെ ...?!!

  പിന്നെ , പരീക്ഷണ നിരീക്ഷനഗളിലൂടെ മാറ്റങ്ങള്‍ക്കു വിധേയം ആണ് എന്നാ ശാസ്ത്രത്തിന്റെ രീതി, എഴുതപെട്ട കാലത്ത് ജടത്വം ബാധിച്ചു പിന്നെ അഴുക്കിന്റെ കൂമ്പാരത്തില്‍ ചീഞ്ഞു നാരി ലോകത്തിനു തന്നെ ഭീസഹ്നി സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന ഗോത്ര മത വിശ്വാസികള്‍ക്ക് ഒരു ന്യൂനത ആയി തോന്നുന്നത് സ്വാഭാവികം !!!!

  ReplyDelete
 48. ജെറി :""..നമ്മുടെ ഫെയര്‍ ഫാര്‍മ മജീദ്‌ വീണ്ടും ഇറങ്ങിയിട്ടുണ്ട് ...!!!""
  ജെറി യുക്തിവാധിയാനെന്നു സ്വയം പരിച്ചയപെടുതുന്നു. അതെ സമയം യുക്തി രഹിതമായി കമന്റുകയും ചെയ്യുന്നു.
  സംസം അനുഭവത്തെ ഫെയര്‍ ഫാര്‍മയോടും, കച്ചവട ആത്മീയ സ്വാമിമാരോടും ഉപമിച്ച യുക്തി യുക്തിയെ കൊല്ലുകയാണ്‌.
  ജെറി കരുതീയിട്ടുണ്ടാകും സംസം പൈസക്ക് വേണ്ടി വില്‍ക്കുന്ന ഒരു ജലമാണെന്ന്. ഇത് പറഞ്ഞ അധെഹതിനെ ആരും തിരുത്തിയതായി കണ്ടില്ല.
  ആവശ്യമുള്ളവര്‍ക്ക് കഴിയുന്നത്ര വെള്ളം ഉപയോഗിക്കാം, കൊണ്ട് പോരാം. സംസം വെള്ളത്തിന്‌ വേണ്ടി ഒരു പൈസയും കൊടുക്കേണ്ട. പൈസ ചിലവഴിക്കുകയല്ലാതെ അത് വിറ്റു സൗദി ഒരു പൈസയും ഉണ്ടാക്കുന്നില്ല. ഒരു അത്ഭുത പ്രചാരണവും നടത്തുന്നില്ല.
  അവിടെ സന്ദര്‍ശിക്കുന്നവര്‍ക്ക് സൌകര്യമോരുക്കുന്നതിനു കോടികള്‍ ചിലവഴിക്കുക മാത്രമാണ് ചെയ്യുന്നത്, അവിടെ ഒരു പൈസ പോലും ബന്ടാരം വെച്ച് വാങ്ങുന്നില്ല. ഒരു പിരിവും അവിടെ കാണില്ല.
  ജെറി വിമര്‍ശിക്കുമ്പോള്‍ മരുന്നിനെങ്കിലും കുറച്ചു യുക്തി പ്രയോഗിക്കുക.

  ReplyDelete

ഇഷ്ടവും ഇഷ്ടക്കേടും ഇവിടെ കുറിക്കുമല്ലോ....