
ഒരു ആല്‍ത്തറ, വായനശാല, സായാഹ്നങ്ങളിലെ വെടിവട്ടത്തിന് നമ്മള്‍ ഒത്തു ചേര്‍ന്നിരുന്ന എത്രയോ ഇടങ്ങള്‍......
തിരിഞ്ഞുനോക്കുമ്പോള്‍...... ഗ്രാമീണ ജീവിതത്തെ ഉത്സാഹഭരിതമാക്കിയിരുന്ന ഇത്തരം ഗൃഹാതുരത്തം നിറഞ്ഞ ഓര്‍മകളില്ലാത്ത ആരെങ്കിലും ഉണ്ടാകുമോ നമുക്കിടയില്‍?
ഉണ്ടാവില്ല.
ആ ഓര്‍മകളില്‍ മനസ്സ് എവിടെയൊക്കെയോ ഉടക്കി നില്‍ക്കുന്നു.
അന്യം നിന്ന് പോയ രണ്ടു ഗ്രാമീണ ബിംബങ്ങള്‍. വായനശാലയും, കൈയ്യെഴുത്ത് മാസികകളും. ഒരു ജനതയുടെ അഭിരുചികള്‍ക്കൊപ്പം നിന്ന് അവരിലേക്ക് അറിവിന്‍റെയും അക്ഷരത്തിന്‍റെയും മൂല്യങ്ങള്‍ പകര്‍ത്തി അവരുടെ ചിന്തകളിലും നിലപാടുകളുടെ രൂപീകരണത്തിലും നിര്‍ണായക പങ്ക് വഹിച്ചിരുന്ന ഈ രണ്ടു പ്രസ്ഥാനങ്ങള്‍ക്കും ഇന്ന് വംശനാശം സംഭവിച്ചുകഴിഞ്ഞു. വായനയുടെയും ചിന്തയുടെയും ലോകത്തേക്ക് ഗ്രാമങ്ങളെ കൈപിടിച്ചുയര്‍ത്തി എന്നതില്‍ മാത്രമല്ല വായനശാലകളുടെ പ്രസക്തി. ചര്‍ച്ചകളിലൂടെയും സാംസ്കാരിക പരിപാടികളിലൂടെയും സജീവമായൊരു സാന്നിദ്ധ്യമാവുക വഴി സാമൂഹ്യ തിന്മകള്‍ക്കെതിരെയും സാംസ്കാരിക മലിനീകരണത്തിനെതിരെയും ധൈര്യപൂര്‍വ്വമായൊരു ഇടപെടല്‍ പലര്‍ക്കും സാധ്യമായി എന്നതാണ് ഇതിലെ പ്രധാന നേട്ടം.
അതുപോലെ തന്നെ കൈയ്യെഴുത്ത് മാസികകള്‍. ഗ്രാമങ്ങളുടെ തുടിപ്പും കിതപ്പും തുടങ്ങി നഗരങ്ങളുടെ വേഗതയും ലോകത്തിന്‍റെ സ്പന്ദനങ്ങളും വരെ വിഷയമായി കൈയ്യെഴുത്ത് മാസികകള്‍ നിറഞ്ഞു നിന്നൊരു കാലമുണ്ടായിരുന്നു. ഇന്നത്തെ പല എഴുത്തുകാരുടെയും ആദ്യകാല കളരി. ഇതില്‍ മാത്രം എഴുതിയവര്‍, എഴുതി തെളിഞ്ഞവര്‍, അല്ലെങ്കില്‍ ഇതിനുമപ്പുറത്തേക്ക് വളര്‍ന്നവര്‍. ഒരു സമര്‍പ്പണത്തിന്‍റെ അടയാളമായി ഗ്രാമീണ വായനശാലകളുടെ മേശപ്പുറത്ത് അലങ്കാരമായി നിന്നിരുന്ന കൈയ്യെഴുത്തു മാസികകളും ഇപ്പോള്‍ കാണാറില്ല. പൊതുജനങ്ങളെ ഈ അഭിരുചിക്കൊപ്പം നടത്തിയതില്‍ കേരത്തിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് ചെറുതല്ലാത്ത പങ്കുണ്ട്. ഇപ്പോള്‍ തിരിച്ചാണെങ്കിലും.
വര്‍ഷങ്ങളുടെ പാരമ്പര്യം അവകാശപെടാനുണ്ടായിരുന്ന പല വായനശാല, ഗ്രന്ഥശാല പ്രസ്ഥാനങ്ങളും ഇന്ന് തകര്‍ന്നു കഴിഞ്ഞു. ഫാസ്റ്റ് ഫുഡ് കാലഘട്ടത്തില്‍ ഇതിനൊന്നും ആളുകള്‍ക്ക് സമയമില്ലാതെയായി. അല്ലെങ്കില്‍ മനപൂര്‍വ്വം അവഗണിച്ചു. ഇനിയൊരു തിരിച്ചുപിടിക്കല്‍ എളുപ്പമല്ല . കാരണം വെറും ഇടവേളകള്‍ മാത്രമായൊരു ദുര്‍വിധിയല്ലിത്. പുതിയ ജീവിത സാഹചര്യങ്ങളും സമ്മര്‍ദ്ദങ്ങളും പിടിച്ചുനിര്‍ത്തുന്ന മനുഷ്യന്‍റെ സ്വാഭാവികമായ തിരിഞ്ഞുനില്‍ക്കല്‍. അതിനെ മറ്റൊരു രീതിയില്‍ കാണുന്നില്ലെങ്കിലും ഒരു കാര്യം സത്യമാണ്. നഷ്ടപെട്ടത് സമ്പന്നമായൊരു ഗ്രാമീണ പൈതൃകമാണ്. ആ ഓര്‍മ്മകള്‍ നല്‍കുന്ന വിഷമം ചെറുതല്ല.
ചിത്രം - ഗൂഗിള്‍
അന്യം നിന്നു പോകുന്ന സിംഹവാലന്‍ മാരുടെ കൂടത്തില്‍ ഇതാ ഒരു സരസ്വതീ ക്ഷേത്രവും...
ReplyDeleteനന്നായി ചങ്ങാതീ വിവരണം....
ശരിയാണു പറഞ്ഞത്.പലതും നമുക്ക് നഷ്ടപ്പെട്ട കൂട്ടത്തില്‍ ഇതും അല്ലെ..?അതുപോലെ എവിടെം കാണാത്ത ഒന്നല്ലെ ഈ അത്താണി.പണ്ടൊക്കെ ആള്‍ക്കാര്‍ ചുമട് ഇറക്കിവെച്ച് അല്പം വിശ്രമിച്ചിരുന്ന കല്ല്;ഓര്‍മ്മയില്ലെ...,അതും കാണാറെയില്ല എവിടെം.
ReplyDeleteനാളെ അന്യം നിന്ന് പോവുന്ന ബ്ളോഗെഴുത്തിനെ കുറിച്ച് ഒരു ലേഖനം പ്രതീക്ഷിക്കുന്നു.....
ReplyDeleteകേട്ടു കേൾവി മാത്രമുള്ള കാര്യമാണെങ്കിലും ഗൃഹാതുരമായ ഒരു ചിന്ത തന്നെയാണു...ഞാനുൾപ്പെടുന്ന ബോർഡിംഗിന്റെ അകത്തളങ്ങളിലൊതുങ്ങി വളർന്ന തലമുറയ്ക്ക് അത് പണ്ടേ നിഷേധിക്കപ്പെട്ടതായിരുന്നു...എങ്കിലും എവിടെയൊക്കെയോ അത് നില നിന്നിരുന്നുവെന്ന സത്യം ഒരാശ്വാസമായിരുന്നു...ഇപ്പോ തിരക്കുപിടിച്ച മനുഷ്യന്റെ ഓട്ടത്തിനിടയിൽ അതും അന്യം നിന്നു പോകുന്നുവെന്നറിഞ്ഞതിൽ വിഷമമുണ്ട്...നന്നായി ഏട്ടാ ഈ ഓർമ്മപ്പെടുത്തൽ...ഒരുപാട് സാഹിത്യകാരന്മാർക്ക് പിറവി കൊടുത്ത സരസ്വതീ മണ്ഡപമേ നിനക്ക് ആത്മശാന്തി..
ReplyDeleteമനുഷ്യന്റേയും ശാസ്ത്രത്തിന്റേയും വളർച്ചയിൽ ഗ്രാമങ്ങളെ നാഗരികത വിഴുങ്ങിയപ്പോൾ നഷ്ടമായ അമൂല്യമുത്തുകളാണ് ആൽത്തറയും വായനശാലയും അത്താണിയുമൊക്കെ...വഴിയമ്പലങ്ങളും ഇന്ന് പഴംകഥകളായിരിക്കുന്നു...ഇത്തരം ഓർമ്മപ്പെടുത്തലുകൾ നന്നാണ്...ഒരു കുരുന്നു തലമുറയെ അവരുടെ അസ്തിത്വങ്ങളെക്കുറിച്ച് ബോധവാന്മാരാക്കാൻ...ആശംസകൾ
ReplyDeleteകാലത്തിനൊപ്പം മാറുമ്പോള്‍ പലതും നമ്മള്‍ നഷ്ട്ടപ്പെടുത്തുന്നു ....
ReplyDeleteഒക്കെ നഷ്ടപ്പെട്ടു, അതോടൊപ്പം മനുഷ്യന്റെ സ്വകാര്യതയും,സ്വസ്ഥതയും നഷ്ടമായി.
ReplyDeleteതെരെഞ്ഞെടുത്ത വിഷയവും,അവതരണവും നന്നായി.
NOSTALGIC Feeling
ReplyDeleteഇന്ന് വായനയും വായനശാലയും നാല് ചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങിയില്ലേ... വായനശാലയില്‍നിന്നും ഏറ്റ കടന്നെല്ലിന്റെ കുത്ത് ഇന്നും കടച്ചിലായി മനസ്സില്‍ നില്‍ക്കുന്നു...
ReplyDelete'നഷ്ടപെട്ടത് സമ്പന്നമായൊരു ഗ്രാമീണ പൈതൃകമാണ്.' പലതും നഷ്ടപ്പെട്ടുകൊണ്ടേയിരിക്കും... ഓര്‍മ്മകളിലെങ്കിലും അവ നിലനില്‍ക്കുന്നത് ഭാഗ്യം...
റീസ് അറം പറ്റുന്ന പദങ്ങള്‍
ReplyDeleteപ്രയോഗിക്കല്ലേ..
ha..ha.
നല്ല ഒരോര്‍മ ...ഒരു കാലത്ത് അവധി കിട്ടിയാല്‍
ആകെ ആശ്രയം അടുത്തുള്ള വായന ശാല
ആയിരുന്നു ..ഓരോ ദിവസവും പോയി ഒരറ്റത്ത് നിന്നു ഇങ്ങു എടുക്കും ഒന്നും നോക്കാതെ ....അവധിക്കു മുമ്പ് library തിന്നു തീര്‍കണം എന്ന വാശി പോലെ ..!!!
യൌവ്വനാരംഭത്തിലെ വിജ്ഞാനത്ര്‌ഷ്ണയ്ക്കും സൌഹ്ര്‌തവാഞ്ഛയ്ക്കും വിരുന്നൊരുക്കാനും പശ്ചാത്തലമാകാനും വായനശാലകളും ചെറുകിട പ്രാദേശികക്ലബ്ബുകളും ഉതകിയ അനുഭങ്ങൾ സുരഭിലമായ ഓർമ്മകളായ നമ്മെപ്പോലുള്ളവരുടെ മനസ്സിങ്കത്തേക്ക് ഒതുങ്ങി. നഷ്ടബോധത്തിന്റെ നേരിയ നൊമ്പരം പുരണ്ട ഓർമ്മകൾ....
ReplyDelete"ഫാസ്റ്റ് ഫുഡ് കാലഘട്ടത്തില്‍ ഇതിനൊന്നും ആളുകള്‍ക്ക് സമയമില്ലാതെയായി. അല്ലെങ്കില്‍ മനപൂര്‍വ്വം അവഗണിച്ചു. ഇനിയൊരു തിരിച്ചുപിടിക്കല്‍ എളുപ്പമല്ല"..... അത് മാത്രമല്ല....പണ്ടൊക്കെ എന്തെങ്കിലും കൂടുതലായി വായിക്കണമെങ്കിലോ , സമപ്രായക്കാരുമായി ഒന്ന് ലാത്തിയടിക്കണമേങ്കിലോ ഇങ്ങനെയുള്ള സ്ഥലങ്ങളായിരുന്നു ആശ്രയം... ഇന്ന് കുട്ടികളുടെ ലോകം സ്വന്തം മുറിയിലേക്ക് ഒതുങ്ങിയിരിക്കുന്നു...ഡെസ്ക് ടോപ്പും ഗെയിമും മുറിക്കുള്ളില്‍ തന്നെ ഉള്ളപ്പോള്‍ വെയില് കൊള്ളാന്‍ ഇറക്കി വിടാന്‍ വീട്ടുകാര്‍ക്കും മടി.....LKG'ല്‍ തുടങ്ങുന്ന ഓട്ടം നില്‍ക്കുന്നത് തന്നെ എവിടെയെങ്കിലുമൊരു ജോലിയില്‍ കേറിയതിനു ശേഷമാണ്...കാരണങ്ങള്‍ അനവധി...കാരണക്കാര്‍ ഈ പോസ്റ്റ് ഇട്ട മന്‍സൂറും കമന്റിടുന്ന ഹാഷിക്കും ഉള്‍പ്പടെയുള്ളവര്‍....... ഇങ്ങനെയുള്ളതെല്ലാം ഇനി ഈ 'സെന്റര്‍കോര്‍ട്ടില്‍ ' കാണാം........
ReplyDeleteപുത്തൻ തലമുറക്കൊന്നും ഈ ഗ്രാമീണ വായനാശാല കൂട്ടായമയെ കുറിച്ചൊന്നും അറിയില്ല....
ReplyDeleteനഷ്ട്ട്ബോധം നമ്മളെപ്പോലെ ആയതിന്റെ നന്മകൾ അനുഭവച്ചവർക്ക് മാത്രം...!
ഇന്‍റെ ചെറുവാടീ ഇങ്ങളൊരു കാര്യം മനസിലാക്കണം പഞ്ഞം പിടിച്ച കാലത്ത് നിന്ന് മനുഷ്യന്‍ പഞ്ഞി മെത്തയില്‍ കിടക്കുന്ന കാലത്ത് എത്തിയിരിക്കുന്നു
ReplyDeleteവായന ശാലകളിലെ കയ്യെയുത് ബ്ലോഗായിട്ടും ആല്‍ ത്തരയിലെ വെടി വെട്ടങ്ങള്‍ ചാറ്റ് റൂമായിട്ടും മാറിയത് നിങ്ങളൊന്നും കാണുന്നില്ലേ
ഇന്ന് പഴയ വായന ശാലകള്‍ പലതും രാത്രി അയാള്‍ സോഡയും അച്ചാറും കൂട്ടി സോമരസം പാനം ചെയ്യുന്ന സ്ഥലമായി മാറിയിരിക്കുന്നു
ഇതാണ് ഈ ജെനരേശന്‍ ഗ്യാപ് അപ്പനെ കയറി ഔസേപ്പ് എന്നല്ല ഡേയ് അപ്പി എന്ന് വരെ വിളിക്കാന്‍ കാലം പ്രാപ്തമായി അല്ലെങ്കില്‍ നമ്മള്‍ ആക്കി
അല്ലപിന്നെ .................
വൈകുന്നേരങ്ങളില്‍ കൂട്ടുകാരൊന്നിച്ചുള്ള ആ നടത്തവും ലൈബ്രറിയില്‍ പോക്കും,പുസ്തകം മാറ്റി എടുക്കലും,ആഴ്ചപ്പതിപ്പു വായനയും ആല്‍ത്തറയിലിരുന്നുള്ള തമാശപറച്ചിലും, സൂര്യനുകീഴിലുള്ള സര്‍വ്വകാര്യങ്ങളും ചര്‍ച്ച ചെയ്യലും, കൈയ്യെഴുത്തു മാസികയും...ഇപ്പോള്‍ അന്നത്തെ കൂട്ടുകാരൊക്കെ ജീവിതത്തിന്റെ പല വഴികളില്‍, പല ഇടങ്ങളില്‍.തിരിച്ചു വരാനായി കൊതിക്കുന്ന ആ നല്ല കാലം ഒന്നു കൂടി ഓര്‍ത്തു പോയി.
ReplyDeleteഇവയൊന്നും നമുക്ക് നഷ്ട്ടപ്പെട്ടിട്ടില്ലെന്നെ....കാലം മാറിയപ്പോ, രൂപവും മാറിയെന്നേയുള്ളൂ....
ReplyDeleteപഴയ വായനശാലയ്ക്ക് പകരം ഇപ്പോ ഡിജിറ്റല്‍ ലൈബ്രറി ആയി....കയ്യെഴുത്തു മാസികക്ക് പകരം ബ്ലോഗുകളായി....അതുകൊണ്ടു കൂടുതല്‍ സൌകര്യവുമായി....
എപ്പോഴും, ഏതു സമയത്തും ഏതു പുസ്തകവും വായിക്കാം, എന്തു വേണമെങ്കിലും എഴുതാം, ഉടനടി അതിന്റെ ഫീഡ്ബാക്കുകളും കിട്ടും....
ഇതിപ്പോ, ബെന്‍സ് കാറിലിരുന്ന്, കാളവണ്ടി കാണാനില്ലല്ലോ എന്ന് പറഞ്ഞ പോലെയായി :-)
കഴിഞ്ഞു പോയ കാലം
ReplyDeleteആറ്റിനക്കരെ.......
കൊഴിഞ്ഞു പോയ രാഗം
കടലിനക്കരെ........
ഓര്‍മകളെ നിന്നെയോര്‍ത്തു
കരയുന്നു ഞാന്‍ ,
എന്റെ ഓര്‍മകളില്‍ വീണുടഞ്ഞു
പിടയുന്നു ഞാന്‍ .....!
വായനശാലയുടെ ഓര്‍മ്മകള്‍ വളരെ നല്ലത് തന്നെ... താങ്കളുടെ പോസ്റ്റ് എനിക്കിഷ്ടപ്പെട്ടു..
ReplyDeleteഞാന്‍ ആശാന്‍ പള്ളിക്കൂടത്തില്‍ പഠിച്ചിട്ടുണ്ട് .പണ്ടത്തെ എല്‍ കെജി എന്നോ അംഗനവാടി എന്നോ നഴ്സറി എന്നോ
ReplyDeleteവിളിക്കാവുന്ന ഇടം .പനയോലയില്‍ നാരായം കൊണ്ട് ഹരിശ്രീ എഴുതി പഠിച്ച ഒരു സുവര്‍ണ കാലം .ഇന്ന് പാഠശാലയും ഇല്ല ആശാനും ഇല്ല!!:(
ചെറുവാടി പറഞ്ഞത് പോലെ സ്കൂളില്‍ സാഹിത്യ സമാജം ,കയ്യെഴുത്ത് മാസിക ,യുറീക്കാ പരീക്ഷ ,ഗ്രാമത്തിലെ അറുപതു കൊല്ലം പഴക്കമുള്ള വിജയാംബിക വായന ശാല .അവിടെ സംഘടിപ്പിച്ച ചര്‍ച്ചകള്‍ സാഹിത്യ സമ്മേളനങ്ങള്‍ ,,എല്ലാം ഓര്‍മയില്‍ കൊണ്ട് വന്നു ഈ കുഞ്ഞു പോസ്റ്റ് ..
കാലം മാറി, കഥ മാറി, പഴയ വായന ശാലകള്‍ നെറ്റ് കഫെകളായും, ഗ്രാമീണര്‍ ഒത്തുകൂടി നാട്ടറിവുകള്‍ പങ്കുവെച്ചിരുന്ന ചായമക്കാനികള്‍ ഫാസ്റ്റ്ഫുഡ് കടകളായും മാറി, ഗ്രാമങ്ങളുടെ നെഞ്ചു പിളര്‍ത്തി ഹൈവേകളും കടത്ത് വള്ളങ്ങളെ ചവിട്ടിത്താഴ്ത്തി കോണ്ക്രീറ്റു പാലങ്ങളും പണിതു ഗ്രാമങ്ങള്‍ നഗരങ്ങളിലേക്ക് വളര്‍ന്നു.
ReplyDeleteപഴയ തപ്പാല്‍പെട്ടികള്‍ കത്തുകളില്ലാതെ ആളൊഴിഞ്ഞ മൂലയില്‍ ദയാവധം കാത്തു കഴിയുമ്പോള്‍ തപ്പാലാപ്പീസുകള്‍ പണമിടപാട് നടത്തിയും കരണ്ട്, ഫോണ്‍ ബില്ലുകള്‍ കൊണ്ടും അരിഷ്ടിച്ച് കഴിയുന്നു. അങ്ങിനെ ഗ്രാമീണ ബിംബങ്ങള്‍ ഒന്നൊന്നായി കാലയവനികക്കപ്പുറം മറയുകയാണ്. ചരിത്ര നിയോഗം പോലെ.
നെല്‍പാടങ്ങള്‍ നികത്തി കോണ്ക്രീറ്റു സൌധങ്ങള്‍ പണിതവര്‍ കഞ്ഞിക്കു അരിയിടാന്‍ ബംഗ്ലാദേശില്‍ നിന്നുള്ള ഗുഡ്സ് ട്രെയിനിനു കാത്തിരിക്കുന്ന ഈ ആധുനിക വികസന യുഗത്തില്‍ താങ്കള്‍ അന്വേഷിക്കുന്ന ഗ്രാമീണപഴമയുടെ പെരുമയും , ആ കിടയറ്റൊരോമല്‍ ഗ്രാമഭംഗിയും, നാട്ടിന്‍ പുറങ്ങളിലെ നന്മയുടെ സമൃദ്ധിയും ആഗോള വല്‍ക്കരണത്തിന്‍റെ കെട്ടുകാഴ്ചകളില്‍ അങ്ങ് പടിഞ്ഞാറന്‍ കാറ്റത്തു മുങ്ങിപ്പോയി ചെറുവാടി.
.
മന്‍സൂര്‍
ReplyDeleteഅതൊന്നും അന്യം നിന്നിട്ടില്ല !നിങ്ങളുടെ നാട്ടില്‍ ഇതൊക്കെ പൊളിച്ചു പോയതാണ്.
കാണണമെന്ന് തോന്നുമ്പോള്‍ ഒന്ന് പൊന്നാനി വഴി വന്നാല്‍ മതി.
@ കൊമ്പന്‍
കലക്കി
നമ്മളെന്തെല്ലാം നഷ്ടപ്പെടുത്തിയിരിക്കുന്നു.വൈകാതെ ഗ്രാമങ്ങള്‍ തന്നെ എന്നെന്നേയ്ക്കുമായി അപ്രത്യക്ഷമാകും. അതെ.നമുക്ക് നഷ്ടപ്പെട്ടതിനെക്കുറിച്ചോര്‍ത്ത് മൂകമായി കണ്ണീരൊഴുക്കാം..
ReplyDeleteഗ്രാമീണ ജീവിതത്തെ ഉത്സാഹഭരിതമാക്കിയിരുന്ന ഇത്തരം ഗൃഹാതുരത്തം നിറഞ്ഞ ഓര്‍മകളിലേക്കെന്നെ ചെറുവാടി എപ്പോഴും കൊണ്ടുപോകുന്നു... ഞാൻ വല്ലാതെ വാടിപോകുന്നു...
ReplyDeleteഓരോന്ന് നഷ്ടപ്പെടുമ്പോള്‍ മറ്റു പലതും നേടുന്നു, അത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്.
ReplyDeleteഇന്ന് നമുക്ക് പുതിയതായ കാര്യങ്ങള്‍ ഇപ്പോഴത്തെ കുഞ്ഞുങ്ങള്‍ക്ക് വരുംകാലത്തിലെ ഗൃഹാതുരത്വ ഓര്‍മ്മകളായിരിക്കും!
എന്നാലും ഓര്‍മ്മകള്‍ക്കെന്തു സുഗന്തം!
അങ്ങിനെ പറഞ്ഞു വരുമ്പോള്‍ എന്തൊക്കെ നഷ്ടപ്പെട്ടിട്ടുണ്ടാകും നമുക്ക്.. ആശംസകള്‍ ചെറുവാടി ഈ പോസ്റ്റിനു ..
ReplyDeleteസഹൃദയത്വത്തിന്‍റെ സായാഹ്നങ്ങള്‍.. ഇന്ന് കാഴ്ചയറ്റു പോയിരിക്കുന്നു. ഇഴകിച്ചേരാനുള്ള അവസരങ്ങളും അതെ.!
ReplyDeleteഇടക്ക്, ഗ്രാമങ്ങള്‍ തോറും ഓരോ ഗ്രന്ഥശാലകള്‍ എന്ന സര്‍ക്കാര്‍ വാഗ്ദത്തവുമോര്‍മ്മയില്‍.
അന്യം നിന്ന് പോയിട്ടില്ല ചെറുവാടീ, പുതിയ രൂപത്തില്‍, പുതിയ ഭാവത്തില്‍ നമ്മള്‍ ഇന്നും അതൊക്കെ അനുഭവിക്കുന്നുണ്ടല്ലോ.ഞങ്ങളുടെ ഗ്രാമത്തിലെ വായനശാല , പഴയ കെട്ടിടം പൊളിച്ചു കളഞ്ഞു പുതിയതാക്കി. വായനശാലയില്‍ പുസ്തകങ്ങളോടൊപ്പം കമ്പ്യൂട്ടറും ഇന്റര്‍നെറ്റ് സൌകര്യങ്ങളും ഒരുക്കി, പുതിയ തലമുറയ്ക്ക് ഉതകുന്ന രീതിയിലാക്കി..... കാലത്തിനൊപ്പം സഞ്ചരിക്കുന്നു.
ReplyDeleteപഴയ ഗ്രാമീണ വായനശാലയും ആല്‍ത്തറയും വെടിവട്ടങ്ങളും നമ്മുടെ തലമുറയ്ക്ക് ഗൃഹാതുരതയുണര്‍ത്തുന്ന കാര്യങ്ങള്‍ തന്നെ എന്നതും സമ്മതിക്കുന്നു കേട്ടോ....
കാലം മാറിയത് കൊണ്ടല്ലേ ഇതിപ്പോള്‍ ഇവിടെ വായിക്കേണ്ടി വന്നത് . അല്ലെങ്കില്‍ ഏതെങ്കിലും വായനശാലയിലെ ബെഞ്ചിലിരുന്നല്ലെ അതും കയ്യെഴുത്ത് മാസികയിൽ..കാലത്തിനൊത്ത് നാമും മാറുന്നു .നാളെ ഈ ബ്ലോഗിങ്ങിനു പകരം മറ്റെന്തെങ്കിലുമാകും... വായനശാലകൾ നോക്കാനും പരിപാലിക്കാനും ഇന്നാരുണ്ട് അതിനൊക്കെ ഇന്നാർക്ക് സമയം , ഗ്രാമങ്ങളൊക്കെ കോൺക്രീറ്റ് സൌധങ്ങളും ഹൈവേകളും ആയി മാറി നഗരങ്ങളായില്ലെ.. പക്ഷെ എല്ലായിടത്തും അങ്ങിനെയാണന്നർത്ഥമില്ല കേട്ടോ ഞങ്ങളുടെ നാട്ടിലൊക്കെ ഇപ്പോളും ഉണ്ട് ലൈബ്രറി .. ചിലയിടങ്ങളിൽ അവയെല്ലാം ഓർമ്മകളിൽ മാത്രം.ഇതുപോലെ ഗ്രാമീണ ഭംഗികൾ കാലയവനികകൾക്കുള്ളിൽ മറഞ്ഞു പോയ ഒരു പോസ്റ്റ് ഇതാ ഇവിടെ വായിക്കാം
ReplyDeleteഗ്രാമീണതയുടെ ഭംഗി ചോർന്നു പോകാതെയുള്ള ഇങ്ങനത്തെ എഴുത്തുകളാകും നാളെ വായിച്ചു നെടുവീർപ്പിടാൻ ഉണ്ടാകുക. നല്ല എഴുത്ത് സമ്മാനിച്ചതിനു നന്ദി അറിയിക്കുന്നു..
അതനുഭവിച്ചവര്‍ക്കു വായിച്ചു മനമുരുകാന്‍ ഒരു കാരണമായി
ReplyDeleteവായനശാലകള്‍ അന്യം നിന്നു പോയിട്ടൊന്നുമില്ല. ഗ്രാമങ്ങളിലൊക്കെ ഇപ്പോഴും വായനശാലകളും ക്ലബ്ബുകളും കൂട്ടായമകളുമൊക്കെയുണ്ട്.എങ്കിലും
ReplyDeleteപണ്ടത്തെപ്പോലെ അത്തരം മുന്നേറ്റങ്ങള്‍ ഇന്നു ഇല്ലാതായിക്കൊണ്ടിരിക്കുന്നു.അതൊരു പക്ഷേ ഈ ഹൈടെക്ക് യുഗത്തില്‍ മറ്റു സാധ്യതകള്‍ കൂടിയുള്ള
തുകൊണ്ടായിരിക്കാം.ഓര്‍മ്മപ്പെടുത്തലുകളിലൂടെയുള്ള ഈ ലേഖനം നന്നായി
ഓർമ്മകളും ഓർമ്മപ്പെടുത്തലുകളും നന്നായി. കൈയ്യെഴുത്തു മാസികകൾ ചിലയിടങ്ങളിലെങ്കിലും ഇപ്പൊഴും ജനിച്ചു വീഴുന്നുണ്ട്.. വായനശാലയുടെ കാര്യം കുറച്ചു കഷ്‌ടം തന്നെ. എങ്കിലും മുനിസിപ്പാലിറ്റി, പഞ്ചായത്തു തലങ്ങളിൽ ബൃഹത്തായ വായനശാലകൾ നിലനിൽക്കുന്നുവെന്നു തന്നെ പറയട്ടെ.
ReplyDeleteവരുമോരോ ദശ വന്നപോലെ പോം...
ReplyDeleteശരിയാണ്, നാട്ടില്‍ ഇപ്പോള്‍ നിലവിലുള്ള വായനാശാലയുടെ അവസ്ഥ കണ്ടാല്‍ തന്നെ കഷ്ടം തോന്നും
ReplyDeleteനഷ്ടങ്ങള്‍ സങ്കടകരം തന്നെ,
ReplyDeleteനേട്ടങ്ങള്‍കൊണ്ട് കാര്യമുണ്ട് താനും.
അത് കൊണ്ടല്ലേ നമ്മളൊക്കെ ഇങ്ങനെ ബ്ലോഗെഴുതി ബൂലോഗം മുഴുവന്‍ പാഞ്ഞു നടക്കുന്നത്.
പറയാനുള്ളതെല്ലാം പോസ്റ്റില്‍ ഉണ്ടല്ലോ. പച്ചമണ്ണില്‍ കാല്‍ചവിട്ടി നടന്നവനേ ഭൂമിയോട് സ്നേഹം തോന്നൂ. ഗ്രാമം തന്നെ ഇല്ലാതായിക്കൊണ്ടിരിക്കുന്നു.
ReplyDeleteഅസ്സലായി എഴുതി, സഹോദരാ!
താങ്കൾ പറഞ്ഞത് വളരെ ശരി. വായനശാലകൾ ഗ്രാമത്തിന്റെ സാംസ്ക്കാരിക കേന്രമായിരുന്നു. അത് പോലെ ആർട് ആൻഡ് സ്പോർറ്റ്സ് ക്ലബ്ബുകൾ. കേരളത്തിലെ ഗ്രാമങ്ങളിലെ ചെറുപ്പക്കാരുടെ വളർച്ചയിൽ ഇവ വലിയ പങ്കു വഹിച്ചിരുന്നു.
ReplyDeleteവായിക്കാന്‍ താല്‍പ്പര്യം ഉള്ളവര്‍ക്ക് പണ്ടുള്ളതിനെക്കാളും അനുകൂല സാഹചര്യങ്ങള്‍ ആണ് ഇപ്പോള്‍ ഉള്ളതെന്നാണ് എനിക്ക് തോന്നുന്നത്. വായനശാലയ്ക്ക് ഇന്ന് എത്രത്തോളം നിലനില്‍പ്പുണ്ട് ?
ReplyDeleteനമ്മളില്‍ എത്രപേര്‍ക്ക് വായന ശാലയില്‍ പോയിരുന്നു വായിക്കാന്‍ സമയം കിട്ടും? പലരും ഓഫീസിലിരുന്നല്ലേ വായിക്കുന്നത്?
വായന ഇത്രത്തോളം എളുപ്പമായത്തില്‍ സന്തോഷിക്കുകയല്ലേ വേണ്ടത്?
പരസ്പരം അറിയാത്ത, കണ്ടിട്ടുകൂടി ഇല്ലാത്ത, എത്രയോ അകലെയുള്ള ആളുകള്‍ തമ്മിലുള്ള ആശയവിനിമയം ഇപ്പോള്‍ സാധ്യമാകുന്നില്ലേ ?
നമുക്ക് സന്തോഷിക്കാന്‍ ഇത്രയൊക്കെ നേട്ടങ്ങള്‍ ഉണ്ടായിട്ടും എന്തിനാണ് നാം എപ്പോഴും
നഷ്ടങ്ങളെ കുറിച്ച് മാത്രം വേവലാതിപ്പെടുന്നത് ?
എല്ലാം ഫാസ്റ്റായപ്പോള്‍ പലരും മെമ്മറി കാര്‍ഡില്‍ വെടിവട്ടങ്ങള്‍ കോപ്പി ചെയ്തിടുന്നു .
ReplyDeleteവായന ചാനല്‍ മാറ്റി മാത്രമാക്കി .
സാമൂഹിക പ്രതിബദ്ധത പിന്നെ കണ്ണാടിക്കാരന്‍ നോക്കുന്നുണ്ടല്ലോ .
കൈയ്യെഴുത്തിന്റെ കാര്യത്തിനാണല്ലോ എസ് എം എസ്സും ചാറ്റിങ്ങും..
സോറി ഞാന്‍ തിരക്കിലാണ് .
tv,internet,computer- games ,mobile...ഈ പുരോഗതികളെല്ലാം വായനാശീലത്തിന് തടസ്സമായി.
ReplyDeleteഞങ്ങള്‍ സ്കൂളില്‍ പഠിക്കുമ്പോള്‍ പൂര്‍ത്തിയാക്കാനാകാതെ പോയ കയ്യെഴുത്തു മാസികയെ പറ്റി ഓര്‍മ്മ വരുന്നു.
ReplyDeleteഒന്നിനും സമയമില്ലതെയായിരിക്കുന്നു.
എന്തൊക്കെയോ നഷ്ട്ടപെടുന്നത് ഞങ്ങള്‍ വേദനയോടെ മനസ്സിലാക്കുന്നു.
സൗകര്യങ്ങളേറും തോറും പച്ചപ്പ് നിറഞ്ഞ ചില ഓർമ്മകൾ ഓർമ്മകൾ മാത്രമായി തീരുന്നു.
ReplyDeleteനമുക്കൊക്കെ അയവിറക്കാന്‍ ഒരു ഭൂതകാലമെങ്കിലുമുണ്ടല്ലോ ചെറുവാടീ. ഇപ്പോഴത്തെ കുട്ടികളുടെ കാര്യമൊന്നോര്‍ത്തു നോക്കൂ.ദിവസവും ഫോര്‍മാറ്റു ചെയ്യുന്ന അവരുടെ ഹാര്‍ഡ് ഡിസ്കില്‍ എന്താണവശേഷിക്കുക?.
ReplyDeleteഉമ്മു അമ്മാര്‍,ലിപി,കുഞ്ഞൂസ് മുതലായ പലരും പറഞ്ഞ പോലെ ഇന്നുള്ള സൌകര്യങ്ങള്‍ നമ്മള്‍ നന്നായി വിനിയോഗിച്ചാല്‍ മുമ്പത്തേതിലും കേമമായി വായനയും മറ്റും നടത്താന്‍ പറ്റും.അതു പോലെ എന്തു കാര്യത്തെപ്പറ്റിയും ഇന്ന് റഫറന്‍സ് നടത്താന്‍ എന്തെളുപ്പം!
ReplyDeletevayanasalakalude nashtathinte aazham valuthanu.. queue ninnu pusthakameduthirunna oru kalamundayirunnu..
ReplyDeleteentellam nashtangalanu namukku! sankadam thonnippikkunna nashtangal..
എത്രയോ നല്ല ഓര്‍മ്മകള്‍ ആണ് വായനശാലയുമായി ചുറ്റപെട്ട് കിടക്കുന്നത്. അതൊക്കെ ഒരു കാലം. എന്ത് ചെയ്യാം..
ReplyDeleteAnyam ninnu poya vayanashala mathram alla .. athu poleyulla oru padu nanma niranja koodicheralukal, athinu pakaram ea blogum chatroom facebookum onnum mathiyakilla. karanam swantham ayalvasiye munbe ozhivakkiya nammalkku innu natil oru vazhi chodikkan polum oru alilla. busilum trainilum hotelilum hospitalilum ellavarum kathil oru vayarum kuthi jabichu nadakkunnathu kandappo, ente CHERUVADI parnja pole oru vayanasalayum
ReplyDeleteramanum beeranum namboorichanum thekku ninnu school vadhyarayi vannu mathruka karshakanyi mariya chandi mastarum orumichirunnu adakkayude vilayum gat kararinte kanapurangalum saddam hussainum Osama bil ladanum charcha cheythirunna oru chayamakkaniyayilekku ea kundamandikal ellam adachu vechu arenkilum vannenkil kanjipurakkum thalekettum pacha beltum ketti verum nalu anakku chayakodukkan njan thayyar
" marakkarkakkante murukkan kadyil onnirikkan paranjathu nerumma
madi koodathe ara manikkorolam sora pranjirunnathum nerumma..."
ഇപ്പോഴത്തെ ‘ഫ്ലാറ്റ്’ ജെനറേഷന് ആല്‍ത്തറയും വായനശാലയും കയ്യെഴുത്ത് മാസികയുമെല്ലാം അച്ഛനും അമ്മയും പറഞറിയുന്ന കഥകളില്‍ മാത്രം!
ReplyDeleteഗ്രാമങ്ങളൊക്കെയിന്ന് ഗ്രാമവുമല്ല,നഗരവുമല്ല എന്നൊരവസ്ഥയിലാണ്.
ReplyDeleteവല്ലപ്പോഴുമൊരിക്കല്‍ ബഹറിനിലെ കാര്യങ്ങളും എഴുതൂ ചെറുവാടീ..
മുമ്പ് വായിച്ചിരുന്നു. നമ്മുടെ നാട്ടര്ത്താനം ഓര്‍ത്തുപോയി. അതെല്ലാം അന്യം നിന്ന് പോയെങ്കിലും കൂടുതല്‍ ഫലപ്രദമായ ബ്ലോഗിങ് ഉണ്ടല്ലോ നമ്മുടെ കൈയില്‍.
ReplyDeleteലേഖനം നന്നായി.
പ്രിയ മന്‍സൂര്‍ ചെറുവാടി ,
ReplyDeleteലേഖനം നന്നായി .ഇനിയും എഴുതുക
ആശംസകള്‍ .
എന്റെ ഗ്രാമത്തില്‍ ഇപ്പോഴും ഇവയൊക്കെയും നിലനില്‍ക്കുന്നുവെന്നു അല്പം അഹങ്കാരത്തോടെ പറഞ്ഞോട്ടെ. :) ഇനിയെത്ര കാലം എന്നറിയില്ല... എപ്പോഴുമുണ്ടാവട്ടെ എന്ന് ആഗ്രഹിക്കാറുണ്ടെന്നത് സത്യം!
ReplyDeleteവായനാശാലയുടെ അനുഭവമൊന്നും ഇല്ലെങ്കിലും,നഷ്ടമാകുന്ന ഗ്രാമീണ ചാരുതകളില്‍ ചെരുവാടിയോടൊപ്പം ദുഃഖം പങ്കിടുന്നു...നല്ല ലേഖനം ആയിരുന്നു.
ReplyDeleteഇത്തരം ഗൃഹാതുരത്തം നിറഞ്ഞ ഓര്‍മകളില്ലാത്ത ആരെങ്കിലും ഉണ്ടാകുമോ നമുക്കിടയില്‍?
ReplyDeleteഇല്ല. തീർച്ചയായും ഉണ്ടാവില്ല. നല്ല ലേഖനം + ആപ്റ്റ് റ്റൈറ്റിൽ.
ippola vayikkan samayam kittiyath....
ReplyDeletekalakki..
വളരെ പ്രസക്തമായ ഒരു ലേഖനം. ഇത്തരം ഗ്രാമീണകൂട്ടായ്മകൾ ചെറുപ്പക്കാരിൽ സാമൂഹ്യബോധം വളർത്തുന്നതിൽ വഹിച്ചിരുന്ന പങ്ക് ചെറുതൊന്നുമല്ല. ഇവയൊക്കെ അന്യം നിന്നുപോകുന്നതിന്റെ പരിണിതഫലങ്ങൾ നാം ഇപ്പോൾതന്നെ അതിന്റെ ഭീകരാവസ്ഥയിൽ കണ്ടുതുടങ്ങിയിരിക്കുന്നു. അരാഷ്രീയവാദികളായ പുതിയ യുവതലമുറ ഇത്തരമൊരു മൂല്യച്യുതിയുടെ മാസം തികയാതെ പിറന്ന കുഞ്ഞാണ്. സാമൂഹികബോധമില്ലാതെ സ്വാർത്ഥരായി വളരുന്ന അങ്ങനെ ഒരു കൂട്ടം യുവജനങ്ങൾ അമ്മ-പെങ്ങന്മാരെ തിരിച്ചറിയാനാവാത്തവിധം തരംതാഴ്ന്നുപോകുന്നതു കാണുമ്പോൾ നമുക്ക് പരിതപിക്കാം-നാം തന്നെ നശിപ്പിച്ചുകളയുന്ന നന്മയുടെ ഇത്തരം ബിംബങ്ങളെയോർത്ത്.
ReplyDeleteനന്മനിറഞ്ഞ നാട്ടിന്‍പുറത്തിന്റെ ഓര്‍മ്മകളിലൂടെ തഴുകിവരുന്ന ഈ കാറ്റ് നഷടപെട്ടുപോയ ചില വേദനയുടെ കഥപറയുന്നു....! ഇനിയൊരിക്കലും ആ ഗ്രാമീണ സൌന്ദര്യം നമ്മുടെ കണ്ണിന്നും മനസ്സിനും കുളിരുനല്‍കില്ലെന്നരിയുമ്പോള്‍ വേദന ഒരു വിങ്ങലായി മനസ്സില്‍ തങ്ങി നില്‍ക്കുന്നു.....!
ReplyDeleteമന്‍സൂര്‍ ഭായി എഴുതുമ്പോള്‍ എന്തോ വല്ലാത്തൊരു ഗൃഹാതുരത്വം ഹൃദയത്തെ കീഴടക്കുന്നു, അത് മനസ്സില്‍ പടര്‍ന്നു കുറച്ചുനേരത്തേക്ക് ഓര്‍മ്മകളെ പിന്നോട്ട് വലിക്കുന്നു....!
വിത്യസ്തമായ അഭിപ്രായങ്ങളിലൂടെയാണ് ഈ ലേഖനം സ്വീകരിക്കപ്പെട്ടത്. വളരെ സജീവമായി എല്ലാവരും അഭിപ്രായം പറയുകയും ചെയ്തു. വളരെ സന്തോഷം നല്‍കുന്ന കാര്യമാണത്. വായന ഇപ്പോള്‍ ഇല്ലെന്നല്ല ഞാന്‍ പറഞ്ഞു വെച്ചത്. പക്ഷെ പണ്ട് ഗ്രാമീണ വായനശാലകളിലൂടെ സാധ്യമായ ഒരു കൂട്ടായ്മ ഉണ്ടായിരുന്നു. പരസ്പരം സ്നേഹിച്ച്, ചര്‍ച്ച ചെയ്ത്, സൊറ പറഞ്ഞ് സജീവമായിരുന്ന ഒരു ജനകീയ കൂട്ടായ്മ. ബ്ലോഗും ഇന്റര്‍നെറ്റും വേറെന്ത് പുതിയ സംവിധാനങ്ങള്‍ വന്നാലും പകരം ആവാത്ത ഒരു സൌഹൃദത്തിന്റെ അന്തരീക്ഷം അന്നുണ്ടായിരുന്നു എന്നും ഇപ്പോള്‍ അത് സാധ്യമല്ല എന്നും പറഞ്ഞാല്‍ നിഷേധിക്കാന്‍ അധികം പേര്‍ കാണില്ല എന്ന് തന്നെയാണ് എന്‍റെ വിശ്വാസം. വൈകുന്നേരം ഒരു ലുങ്കി ഉടുത്ത് തോളത് ഒരു മുണ്ടും ഇട്ട് ആല്‍ത്തറയിലും വായനശാലകളിലും ഇരുന്നു വേദി പറയുന്നതിന്റെ സുഖവും സന്തോഷവും ചാറ്റ് റൂമുകള്‍ക്ക് നല്‍കാന്‍ കഴിയില്ല എന്നത് തന്നെയല്ലേ സത്യം. ഞാന്‍ പറഞ്ഞ് വെച്ചതും അതാണ്.
ReplyDeleteപക്ഷെ ഇവിടെ എല്ലാവരും പറഞ്ഞ അഭിപ്രായങ്ങള്‍ അവഗണിക്കേണ്ടത് അല്ല. എനിക്കും യോജിപ്പ് തന്നെയാണുള്ളത് . ഡിജിറ്റല്‍ ലൈബ്രറി ഉണ്ടായിരിക്കാം, വായന കൂടുതല്‍ വിശാലമായ ബ്ലോഗ്ഗിലെക്കും മറ്റു മാധ്യമങ്ങളിലേക്കും നീങ്ങിയിരിക്കാം. ബ്ലോഗ് പോസ്റ്റുകളില്‍ സജീവമായ ചര്‍ച്ചകള്‍ നടന്നേക്കാം. പക്ഷെ എന്തൊക്കെ പറഞ്ഞാലും ഗ്രാമീണ വായനശാലകളും അതിനെ ചുറ്റിപറ്റിയുള്ള ജനകീയ മുന്നേറ്റങ്ങളും കയ്യെഴുത്ത് മാസികകളും അതിന്റെ പിന്നിലെ അര്‍പ്പണ ബോധവും ഒക്കെ അതറിയുകയും അനുഭവിക്കുകയും ചെയ്ത എനിക്ക് സുഖമുള്ള , ഗൃഹാതുരതം നല്‍കുന്ന ഓര്‍മ്മകളാണ്.
നിങ്ങളെല്ലാം പറഞ്ഞ അഭിപ്രായങ്ങളെ ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.
എല്ലാവര്‍ക്കുംപ്രത്യേകം മറുപടിയും നന്ദിയും പറയാന്‍ താല്പര്യമുണ്ട്. പക്ഷ ഇത്തവണ സമയത്തിന്റെ കുറവും .ക്ഷമിക്കുമല്ലോ
രാജശ്രീ നാരായണന്‍ , മുല്ല , റയീസ്. സീത, ഗൌരീ നന്ദന്‍ , നൌഷു, മോയിദീന്‍ അങ്ങാടിമുഗര്‍, ചെമ്മരന്‍, ഷബീര്‍, എന്‍റെ ലോകം, പള്ളിക്കരയില്‍, ഹാഷിക്ക് , മുരളീ മുകുന്ദന്‍ ബിലാത്തി പട്ടണം, കൊമ്പന്‍ , പ്രദീപ് കുമാര്‍ , ചാണ്ടി കുഞ്ഞ് , ഇസ്മായീല്‍ ചെമ്മാട് , കാഴ്ചക്കാരന്‍ , രമേശ് അരൂര്‍,
അക്ബര്‍ വാഴക്കാട്, റഫീഖ് പൊന്നാനി , ശ്രീകുട്ടന്‍ , ബെഞ്ചാലി , തെച്ചിക്കോടന്‍ .ജെഫു ജെലിയാഫ്, നാമൂസ്, കുഞ്ഞൂസ്, ഉമ്മു അമ്മാര്‍ , ഇന്ത്യ ഹെരിറ്റേജ് , മുനീര്‍ എന്‍ . പി , ശിഹാബ് മൊഗ്രാല്‍ , അജിത്, ശ്രീ, എക്സ് പ്രവാസിനി , കൊച്ചു കൊച്ചീച്ചി, ശ്രീനാഥന്‍ , ലിപി രഞ്ജു, പുഷ്പങ്ങാട് കേച്ചേരി,
ജ്യോ, അനൂപ് ടീ എം, കലാവല്ലഭന്‍ , മുഹമ്മദ് കുട്ടി കോട്ടക്കല്‍ , മുകില്‍ , മൊട്ട മനോജ്, അഷ്‌റഫ് മോങ്ങം, റീനി, മേയ് ഫ്ലവര്‍ , ഷുക്കൂര്‍, സുജ , ശ്രദ്ധേയന്‍ , ജാസ്മികുട്ടി, ഹാപി ബാച്ചിലേഴ്സ്, റാണി പ്രിയ , സതീഷ് ഹരിപ്പാട്, ഷമീര്‍ തളിക്കുളം.
നന്ദിയുണ്ട് എല്ലാരോടും. വായനക്ക്, ക്രിയാത്മകമായ പ്രതികരണത്തിന്. എന്‍റെ ഹൃദ്യം നിറഞ്ഞ സ്നേഹവും സന്തോഷവും അറിയിക്കുന്നു.
ഒപ്പം പുതിയതായി എന്‍റെ ഈ കൊച്ചു ലോകത്തിലേക് കടന്നു വന്നവര്‍ക്കും പുതിയ ഫോളോവേഴ്സിനും സ്നേഹപൂര്‍വ്വം സ്വാഗതം.
സ്നേഹപൂര്‍വ്വം
ചെറുവാടി
ചാണ്ടിക്കുഞ്ഞു പറഞ്ഞതും ശരിയാണെന്ന് തോന്നിയെങ്കിലും ചെറുവാടി പറഞ്ഞതില്‍ അതിലും വലിയ ഒരു ശരിയുണ്ട്. അത് അതീവ തനമയത്വത്തോടെ അദ്ദേഹം എഴുതി. എല്ലാറ്റിനും പകരം എല്ലാം ഇവിടെ വന്നു കൂടുതല്‍ ഫാസ്റ്റായി എന്നതൊക്കെ ശരി തന്നെ. പക്ഷെ പലതിലും നഷ്ടപ്പെട്ടു പോയ ഒരു ആത്മാവുണ്ട്. മണ്ണിന്റെ മാറില്‍ നിന്നു മാറി നിന്ന് അന്യമായിപോയ ഒരു അകൃത്രിമ നിറവിന്റെ കുറവുണ്ട്. അത് കുറവായി തന്നെ കിടക്കും. അത് അനുഭവിച്ചവര്‍ക്ക്. ചെറുവാടി അത് മനോഹരമായി തന്നെ എഴുതി.
ReplyDeleteഒരുപക്ഷെ അനിവാര്യമായ മാറ്റത്തിന്റെ കുത്തൊഴുക്കില്‍ വേഗതയും സമയവും കവര്ന്നതായിരിക്കില്ലേ അതെല്ലാം.
ReplyDeleteഒന്നുണ്ട് സലാം പറഞ്ഞത് പോലെ അനുഭവിച്ചവര്‍ക്ക് എല്ലാം നഷ്ടമായി തന്നെ അനുഭവപ്പെടും.
ആ ചിത്രത്തില്‍ കാണുന്നതും ഓല മേഞ്ഞതുമായ അത്തരം താവളങ്ങള്‍ അടിത്തട്ടിലെവിടെയോ മായാതെ കിടപ്പുണ്ട്.
അതെ പലതും നമ്മള്‍ക്ക് അന്യമായി
ReplyDeleteഎല്ലാം ഓര്‍മ്മയുടെ പുസ്തക താളിലെ
ചിത്രങ്ങളായി ഇനി ആ കാലം തിരികെ വരില്ലല്ലോ
ഈ ഗദ കാലത്തിലേക്ക് കുട്ടു കൊണ്ട് പോയതിനു നന്ദി
ഗ്രാമീണ ബിംബങ്ങള്‍ മാത്രമായിരുന്നില്ല അവയൊക്കെ.
ReplyDeleteനമ്മുടെയൊക്കെ ജീവിതത്തെ ഏറെ സ്വാധീനിച്ച ഇടങ്ങള്‍ കൂടിയാണ്.മത,ജാതി,വര്‍ഗ ഭേദങ്ങള്‍ക്ക് അതീതമായി എല്ലാവരെയും ഒരുമിപ്പിച്ച കേന്ദ്രങ്ങള്‍. അവയൊക്കെ ഇല്ലാതാവുന്നിടത്താണ് പ്രതിലോമകരമായ പലതും
കടന്നുവരുന്നത്. നല്ല കുറിപ്പ്.
നഗരവാസികള്‍ക്ക് പണ്ടും വായനയും വിവരവും ഒന്നുമുണ്ടായിരുന്നില്ലെന്നാണോ പറഞ്ഞു വരുന്നത്..? ;-P
ReplyDeletevalare nannaayirikkunnu............
ReplyDeletevanna nazhi marakkathavan
മുലപ്പാല്‍
ReplyDeleteമുറ്റത്തിരുന്നു അവള്‍ കുഞ്ഞിനെ മുലയൂടി......
അന്ന് ഇടവഴിയിലൂടെ പോയിരുന്നവര്‍ അവളെ നോക്കി....
ഒപ്പം മുല കുടിക്കുന്ന കുഞ്ഞിനേയും....
അവരുടെ കണ്ണുകള്‍....
മുലകുടിക്കുന്ന കുഞ്ഞിന്ടെ മുകതായിരുന്നു......
കുഞ്ഞു പേടിച്ചില്ല.....
കരഞ്ഞില്ല.....
അവള്‍ മാറിടം മറച്ചില്ല.....
അത് പിന്നെയും ചുരത്തി....
കുഞ്ഞിനു മതിയാവോളം.....
ഇന്ന് അവള്‍ വീണ്ടും ആ മുറ്റത്തു തന്നെ...
മടിയില്‍ അവളുടെ കുഞ്ഞ്....
പക്ഷെ അവള്‍ മാറിടം മറച്ചിരുന്നു....
പക്ഷെ.....
റോഡിലൂടെ പോകുന്നവര്‍....
നോക്കികൊണ്ടിരുന്നു....
കുഞ്ഞിന്ടെ മുകതല്ല....
മുലപ്പാല്‍ ചുരത്തുന്ന അവളുടെ മുലകളില്‍.....
അവള്‍ പിന്നെ ച്ചുരത്തിയില്ല
കുഞ്ഞ് കുടിച്ചതുമില്ല.....
അവര്‍ വീണ്ടും നോക്കി
കാമ വെറിയോടെ.....
മുലപ്പാല്‍ ചുരത്തുന്ന അമ്മയുടെ മുലകളിലെക്ക്.........
[മുഹമ്മദ് ഫാഇസ്]
അതെ..നമുക്കെല്ലാം നഷ്ട്ടമാകുന്നു..പക്ഷെ..ആഓര്‍മകളെങ്കിലും..നമുക്ക് ഊര്‍ജ്ജമായി പരിണമിക്കുന്നില്ലേ...ശേഷിച്ച കാലത്തേക്ക് അതു മതി..അല്ലാതെ ഒന്നും തിരിച്ചുപിടിക്കാനാവില്ലല്ലോ..
ReplyDeleteപോസ്റ്റ്നന്നായി കൂട്ടുകാരാ..
ആശംസകള്‍..!!
സ്വാഗതം......
http://pularipoov.blogspot.com/
വളരെ വളരെ ശരിയാണ് ചെറുവാടി. എന്റെ വായന ആരംഭിച്ച, എത്രയെത്രയോ പുസ്തകങ്ങൾ വായിച്ചുതീർത്ത ആ കൊച്ചുമുറിയിലെ വായനശാല. ആ മുറിയിപ്പോഴില്ല, പുസ്തകങ്ങളോ, അറിയില്ല.
ReplyDeleteചെറുവാടി ,ഇപ്പോള്‍ വായനശാലയും കൈയ്യെഴുത്ത് മാസികകളും പുതിയ രൂപത്തിലല്ലേ .കയ്യെഴുത്ത് മാസികകളില്‍ എഴുതി കയ്യ് തെളിക്കുന്നതിനു പകരം ഇപ്പോള്‍ എല്ലാവരും ബ്ലോഗുകളിലും ഈ മാസികകളിലും അല്ലെ എഴുതി കയ്യ് തെളിക്കുന്നത് :)
ReplyDeleteവര്‍ഷങ്ങളുടെ പാരമ്പര്യം അവകാശപെടാനുണ്ടായിരുന്ന പല വായനശാല, ഗ്രന്ഥശാല പ്രസ്ഥാനങ്ങളും ഇന്ന് തകര്‍ന്നു കഴിഞ്ഞു. ഫാസ്റ്റ് ഫുഡ് കാലഘട്ടത്തില്‍ ഇതിനൊന്നും ആളുകള്‍ക്ക് സമയമില്ലാതെയായി. അല്ലെങ്കില്‍ മനപൂര്‍വ്വം അവഗണിച്ചു. ഇനിയൊരു തിരിച്ചുപിടിക്കല്‍ എളുപ്പമല്ല .
ReplyDeleteഇന്നത്തെ യാന്ത്രിക ജീവിതത്തിനിടയില്‍ ഇങ്ങിനെ അന്യം നിന്ന് പോകുന്ന എത്രയോ ഉദാഹരണങ്ങള്‍ നമുക്ക് ചുറ്റും. ചെറുവാടിയുടെ എത്തി നോട്ടം നമുക്ക് പോലും ഇതൊരു ഓര്മ കുറിപ്പായി
വായനശാലയില്‍ ...വായനക്ക് പുറമേ ഗ്രാമത്തിലെ സാമൂഹ്യ പ്രശ്നങ്ങള്‍ ,ചൂടേറിയ രാഷ്ട്രീയ വാഗ്വാദം..സ്വകാര്യ രഹസ്യങ്ങള്‍ ..എല്ലാം വിഷയമാകുന്നു ..എല്ലാ അടിപിടിയും കഴിഞ്ഞാല്‍ ഒരു ചായയില്‍ ഒതുങ്ങുന്ന പിണക്കവും...അതൊരു വല്ലാത്ത ഓര്‍മ്മകള്‍ തന്നെ ...ഒരു വായനശാലയില്‍ നിന്നായിര്‍ന്നാല്ലോ സമ്പൂര്‍ണ പുകവലി വിരുദ്ധ ഗ്രാമം എന്നാ ആശയം കേരളത്തില്‍ ആദ്യമായി പ്രാവര്തികമാക്കിയ്തു ..ഒരു ജനതയുടെ ആത്മാര്‍ത്ഥ പരിശ്രമം അവസാനം വിജയവും കണ്ടു (കൂളിമാട് അക്ഷയ വായനശാല ഓര്‍മ്മയില്‍ തെളിയുന്നു )
ReplyDeletenannayi
ReplyDeleteവായന ശാലകൾ വളർന്നു. വായനക്കാർ പക്ഷെ അവിടെ വരാതായി. കടത്തിണ്ണയിലിരുന്ന് വെടിപറഞ്ഞാലും വായനശാലമുറ്റത്ത് വന്നിരിക്കില്ല. എന്തു ചെയ്യാം! ഗ്രാമങ്ങളുണ്ട് ഇന്നും;പക്ഷെ എല്ലാം നഗരവൽക്കരിക്കപ്പെട്ട ഗ്രാമങ്ങൾ!
ReplyDeleteസലാം, പട്ടേപാഠം റാംജി, ജീ.ആര്‍ . കവിയൂര്‍, ഒരില വെറുതെ , ചെത്തുക്കാരന്‍ വാസു, മുഹമ്മദ് ഫായിസ്. പ്രഭാന്‍ കൃഷ്ണന്‍ , എഴുത്തുക്കാരി, രഞ്ജിത്ത്
ReplyDeleteഎല്ലാര്‍ക്കും എന്‍റെ ഹൃദയം നിറഞ്ഞ നന്ദി.
പിന്നെ ബ്ലോഗ്ഗറിലെ പ്രശ്നം മൂലം, അഭിപ്രായങ്ങള്‍ ഡിലീറ്റ് ആയിപ്പോയ ഈ .എ . സജീം തട്ടത്തുമല , കെ, ശിഹാബ്. പിന്നെ വായിച്ച് കമ്മന്റ് ഇടാന്‍ പറ്റാത്തവര്‍ ,എല്ലാവരോടും എന്‍റെ ഖേദം അറിയിക്കുന്നു. എല്ലാവരുടെയും വാനനയും പ്രോത്സാഹനവും ഇനിയും പ്രതീക്ഷിക്കുന്നു.
ആശംസകളോടെ
ചെറുവാടി
വായനശാല കൂട്ടങ്ങള്‍, ക്ലുബുകള്‍ എന്നിവ നാട്ടിലെ കൂട്ടായ്മയുടെ ശക്തി ആയിരുന്നു. ഇപ്പോള്‍ എല്ലാവരും (സാമാന്യ വല്ക്കരിക്കുന്നില്ല) സ്വാര്‍ത്ഥതയുടെ തുരുത്തുകളില്‍ ആണ്.
ReplyDelete