Saturday, December 4, 2010

നമുക്കൊരു യാത്ര പോയാലോ..?

പറഞ്ഞറിയിക്കാന്‍ പറ്റാത്ത ചില കാരണങ്ങള്‍ കൊണ്ട് ചില സ്ഥലങ്ങളോട് ചില ഇഷ്ടങ്ങള്‍ നാം അറിയാതെ കയറിപ്പറ്റാറില്ലെ....? ഞാനും പറഞ്ഞുവരുന്നത് അങ്ങിനെയൊരിഷ്ടത്തെ കുറിച്ചാണ്. കേരളത്തിലെ റെയില്‍വേ സ്റ്റേഷനുകളെ പറ്റി. സ്വന്തം നാടായ കോഴിക്കോട് നിന്നും തുടങ്ങാം നമുക്കീ യാത്ര. എനിക്കിഷ്ടപ്പെട്ട ചില സ്റ്റേഷനുകളില്‍ കുറച്ചു നേരം തങ്ങി തിരുവനന്തപുരത്ത് നമുക്കീ യാത്ര അവസാനിപ്പിക്കാം. ഈ എക്സ്പ്രസ് യാത്രയില്‍ താല്പര്യമുള്ളവര്‍ക്ക് എന്നോടൊപ്പം ഈ വണ്ടിയില്‍ കയറാം.



ഇത് കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ . യാത്ര ചെയ്യാനും യാത്ര അയക്കാനും കൂടുതല്‍ വന്നു പോയതിവിടേയാണ്. ഇവിടെയെത്തുമ്പോള്‍ നമ്മെ സ്വീകരിക്കുന്ന ആദ്യ മുഖം പോര്‍ട്ടര്‍ ആലിക്കയാണ്. ചുവന്ന തലേക്കെട്ടും ചുണ്ടിൽ എരിയുന്ന ദിനേശ് ബീഡിയുമായി നിൽക്കുന്ന ഈ പോര്‍ട്ടര്‍ സഖാവിന്റെ ബീഡിക്കറ പുരണ്ട മനോഹരമായ പുഞ്ചിരി കാണാതെ അകത്തു കയറാന്‍ നമുക്ക് പറ്റില്ല. " എന്താടാ കോയാ.... ദിനേസൊരെണ്ണം പിടിപ്പിക്കണോ" എന്ന് ആലിക്ക ചോദിക്കുമെങ്കിലും വേണ്ട എന്ന് പറയുന്നതാണ് ബുദ്ധി. അല്ലേല്‍ നല്ല അസ്സല്‍ മലബാര്‍ സ്നേഹ തെറി കേള്‍ക്കാം. ഏതായാലും ആലിക്കയെ പരിചയപ്പെട്ടില്ലേ. ഇനി ഇവിടെ ചുറ്റി തിരിയണ്ട. നമുക്ക് പ്ലാറ്റ്ഫോമിലേക്ക് കയറാം. ഇവിടന്നാണ് നമ്മുടെ കഥയും തുടങ്ങുന്നത്.
റെയില്‍വേ പ്ലാറ്റ് ഫോമുകളില്‍ ഇങ്ങിനെ ഇരിക്കുന്നത് എനിക്ക് വളരെ ഇഷ്ടപ്പെട്ടൊരു സംഗതിയാണ് നിങ്ങൾക്കിഷ്ട്ടമില്ലെങ്കിലും തൽക്കാലം ഇത് സഹിക്കുകയല്ലാതെ വേറെ നിർവ്വാഹമില്ല എന്റെ കൂടെ ഇറങ്ങിത്തിരിച്ചതെല്ലെ.... ഒരു ബെഞ്ചിലിരുന്നു ചുറ്റും ഒന്നു കണ്ണോടിച്ചാല്‍ നമ്മുടെ മുന്നിലൂടെ മാറി മറയുന്ന കുറെ മുഖങ്ങളുണ്ട്. ജോലിക്ക് പോകുന്നവര്‍, ജോലി കഴിഞ്ഞു മടങ്ങുന്നവര്‍, ജോലി തേടി വരുന്നവര്‍, രോഗികള്‍ അങ്ങിനെയങ്ങിനെ.. പല ലക്ഷ്യങ്ങളുമായി പരക്കം പായുന്നവര്‍. വിദേശത്തേക്ക് പോകുന്നവരുടെയും അവരെ യാത്രയാക്കാന്‍ എത്തിയവരുടെയും മുഖഭാവങ്ങള്‍, ഞാനിതൊക്കെ താല്പര്യപൂര്‍വ്വം വീക്ഷിക്കാറുണ്ട്. ചൂളം വിളിച്ചെത്തി കിതച്ചു നിലക്കുന്ന തീവണ്ടികളില്‍ നിന്നും ഇറങ്ങി വരുന്ന പ്രതീക്ഷകൾ നിറഞ്ഞ മുഖങ്ങൾ, ഇടയ്ക്കിടെ മുഴങ്ങിയെത്തുന്ന അന്നൌന്‍സ്മെന്റുകള്‍, പത്രം, ചായ ഇങ്ങിനെ രസകരമായ പരിസരത്തെയും ഞാന്‍ ആസ്വദിക്കാറുണ്ട്. ഏതായാലും കോഴിക്കോട് വിടാന്‍ സമയമായി. അടുത്ത് നമുക്കിറങ്ങേണ്ടത് തിരൂര്‍ ആണ്.
വണ്ടി ഇപ്പോള്‍ കോഴിക്കോട് വിട്ടു. പഴയ പ്രതാപ കാലത്തിന്റെ ഓര്‍മ്മകൾ പേറുന്ന കല്ലായി പാലവും കടന്ന് ഫറൂക്കിലെ ഓട്ടുകമ്പനികളിലെ വലിയ പുകകുഴലുകളും കഴിഞ്ഞു നമ്മളിപ്പോള്‍ തിരൂര്‍ സ്റ്റേഷനില്‍ എത്തി.



ഈ സ്റ്റേഷനില്‍ നില്‍ക്കുമ്പോള്‍ നമ്മുടെ മനസ്സ് സഞ്ചരിക്കേണ്ടത് വര്‍ഷങ്ങള്‍ പിന്നിലോട്ടാണ്. മലബാര്‍ കലാപത്തിന്റെ , വാഗണ്‍ ദുരന്തത്തിന്റെ വേദനിപ്പിക്കുന്ന ഓര്‍മ്മകളിലേക്ക്. ആ ഓര്‍മ്മകളുമായി ഇവിടെ നില്‍ക്കുമ്പോള്‍ നമുക്ക് നമ്മെ തന്നെ നഷ്ടപ്പെടുന്നു. ജീവശ്വാസത്തിന് വേണ്ടി ആര്‍ത്തുവിളിച്ച് ഒരു ബോഗിക്കുള്ളില്‍ പിടഞ്ഞു മരിച്ചവരുടെ രോദനങ്ങള്‍ ഇപ്പോഴും ഈ അന്തരീക്ഷത്തില്‍ മുഴങ്ങുന്നുണ്ടോ..? പട്ടാള ബൂട്ടുകളുടെ മുഴക്കങ്ങള്‍ നമ്മെ പിന്തുടരുന്നുണ്ടോ...? ഗതകാല സ്മരണകളുടെ നൊമ്പരങ്ങളും പേറി നില്‍ക്കുന്ന ഈ സ്റ്റേഷനില്‍ നിന്നും തല്ക്കാലം നമുക്ക് വിടപറയാം.



പച്ചയണിഞ്ഞു നില്‍ക്കുന്ന നെല്പാടങ്ങള്‍ക്കിടയിലൂടെ ഒരു കൊയ്ത്തുപ്പാട്ടും പാടി നമ്മളിപ്പോള്‍ ഷോര്‍ണ്ണൂര്‍ സ്റ്റേഷനിലാണ്. ഒരു ഗ്രാമ തനിമയുണ്ട് ഈ സ്റ്റേഷന്. ഒരു നാടന്‍ സുന്ദരിയുടെ ഐശ്വര്യം. ഇവിടെ അധികം വൈകിക്കേണ്ട. ഒരു നാടന്‍ മോരും കുടിച്ചു നമുക്ക് യാത്ര തുടരാമല്ലേ. യാത്രക്കും വേഗം കൂട്ടേണ്ടതുണ്ട്. കാരണം നമുക്കിനി ഇറങ്ങേണ്ടത് എറണാകുളം സ്റ്റേഷനിലാണ്. അതിവേഗം കുതിക്കുന്ന ഈ നഗരത്തിന്റെ റെയില്‍വേ സ്റ്റേഷനിലും കാണുമായിരിക്കും എന്തെങ്കിലും പുതുമകള്‍.



അതെ , ഗ്രാമത്തിന്റെ പൊലിമകള്‍ വിട്ട് നമ്മളിപ്പോള്‍ നഗരത്തിന്റെ തിരക്കുകളിലാണ്. എറണാകുളമെത്തി.മാറുന്ന ജീവിതത്തിന്റെ മാറിയ മുഖമാണ് ഇവിടം. ചുറ്റും തിരക്കിന്റെ ലോകം.... യാന്ത്രികമായ ചലനങ്ങള്‍.... ഒന്ന് കണ്ണോടിച്ചു നോക്കൂ. ആ തിരക്കിനൊപ്പം നമ്മുടെ കണ്ണുകള്‍ക്ക് എത്താൻ പ്രയാസമായിരിക്കും. രാഷ്ട്രീയക്കാര്‍, സിനിമാ സീരിയല്‍ ആര്‍ട്ടിസ്റ്റുകള്‍, പ്രൊഫഷണല്‍സ്‌ അങ്ങിനെ എത്രയോ മുഖങ്ങൾ . എല്ലാവരും തിരക്കിലാണ്. നമ്മളും അതെ. ചൂളം വിളിച്ച് നമ്മുടെ വണ്ടിയും നീങ്ങി തുടങ്ങി. തലസ്ഥാനത്തേക്ക്.



തമ്പാനൂര്‍ സ്റ്റേഷന്‍ എത്തിയല്ലോ. നമ്മുടെ യാത്ര ഇവിടെ തീരുകയാണ്. തലസ്ഥാനത്തിന്റെ പ്രതാപത്തിന് തികച്ചും യോജിക്കുന്ന പ്രൌഡി. വര്‍ഷങ്ങളുടെ പാരമ്പര്യം വിളിച്ചോതുന്ന ഈ സ്റ്റേഷന്‍ നിങ്ങള്‍ക്കും പ്രിയപ്പെട്ടതാകും. മുഷിഞ്ഞിറങ്ങുന്ന ഖദറിനേയും വടി പോലെ തേച്ചു കയറുന്ന ഖദറിനേയും വേണേല്‍ നിങ്ങള്‍ക്ക്‌ അവഗണിക്കാം. ഇനി നിങ്ങൾ പുറത്തൊന്നു കറങ്ങിയടിച്ചു വന്നോളൂ. അവിടെ നിങ്ങൾക്ക് ഭരണ കേന്ദ്രത്തിന്റെ സ്പന്ദനങ്ങള്‍ തൊട്ടറിയാം. കോവളത്തിന്റെ ഭംഗിയില്‍ രമിക്കാം. പിന്നെയും നഗരമൊരുക്കുന്ന വിസ്മയങ്ങളില്‍ മതിമറക്കാം. ഈ പ്ലാറ്റ്ഫോമിന്റെ മൂലക്കുള്ള ആ ബെഞ്ചില്‍ ചില വട്ടുകളെ മേയാന്‍ വിട്ട് ഞാനിരിക്കുന്നുണ്ടാവും.......

(ഫോട്ടോസെല്ലാം ഗൂഗിളില്‍ നിന്നും എടുത്തത്‌)

46 comments:

  1. ഒരു ചെറിയ യാത്ര. ഇഷ്ടപ്പെട്ട സ്റ്റേഷനുകളില്‍ കുറച്ചു സമയം. ഈ യാത്രയില്‍ കൂടെ ചേരാം.
    മിഴിനീര്‍തുള്ളി റിയാസി കത്തിയടി പേടിച്ചു തല്‍ക്കാലം തൃശൂര്‍ സ്റ്റേഷനില്‍ ഇറങ്ങേണ്ട എന്ന് വെച്ചു.

    ReplyDelete
  2. യാത്ര പെരുത്തിഷ്ടപ്പെട്ടു....പക്ഷെ പെട്ടെന്ന് തീര്‍ന്നു പോയി....

    ReplyDelete
  3. നല്ല യാത്ര..കഴിഞ്ഞ വെക്കേഷനില്‍, ഒരു നോമ്പിനു കോഴിക്കോട്ടു നിന്ന് കണ്ണൂരേക്ക്‌ പോയത് ഇപ്പോഴും നല്ല ഓര്‍മയാ...അന്നാണ് ഈ ചായ, കാപ്പി, വട എന്ന ആര്‍പ്പുവിളികള്‍ക്കു നമ്മെ എത്രത്തോളം പ്രലോപിപ്പിക്കാന്‍ കഴിയും എന്ന് മനസ്സിലായത്‌ :)

    ReplyDelete
  4. ചെറുവാടി,

    ചെറുതെങ്കിലും വായിക്കാന്‍ രസമുള്ള ഒരു അനുഭവം. കഴിഞ്ഞ രണ്ടു ഒഴിവു കാലത്തും ട്രെയിന്‍ യാത്ര നടത്തിയിരുന്നു.... കോഴിക്കോട്ടു നിന്ന് ഒരിക്കലും ട്രെയിന്‍ യാത്ര നടത്തിയിട്ടില്ല..

    ReplyDelete
  5. ട്രെയിന്‍ യാത്രാനുഭവം പങ്കുവെച്ചതിന് നന്ദി..പല ദേശങ്ങളിലൂടേ വ്യത്യസ്ഥരായ കുറേ യാത്രക്കാരിലൂടെ എന്നും പുതിയ അനുഭവങ്ങള്‍ക്ക് വഴിവെക്കുന്നതാണ് ഈ യാത്രകള്‍.യാത്രക്കിടെയുള്ള പരിചയങ്ങള്‍ക്ക് പലപ്പോഴും ആ യാത്രയുടെ ആയുസ്സ് മാത്രമേ ഉണ്ടാകൂ എന്നതും ഒരു സത്യമാണ്..
    “ജീവശ്വാസത്തിന് വേണ്ടി ആര്‍ത്തുവിളിച്ച് ഒരു ബോഗിക്കുള്ളില്‍ പിടഞ്ഞു മരിച്ചവരുടെ
    രോദനങ്ങള്‍ ഇപ്പോഴും ഈ അന്തരീക്ഷത്തില്‍ മുഴങ്ങുന്നുണ്ടോ..?
    പട്ടാള ബൂട്ടുകളുടെ മുഴക്കങ്ങള്‍ നമ്മെ പിന്തുടരുന്നുണ്ടോ...? “
    ഈ ചിന്തകള്‍ എനിക്ക് നന്നയി ഇഷ്ടപ്പെട്ടു..

    ReplyDelete
  6. എന്തൂട്രത് തൃശൂരില്ലാത്ത യാത്രക്ക് ഇമ്മലില്ല ഗഡീ...ആ ഗടിടെ ഒരു യാത്ര..

    ReplyDelete
  7. അപ്പൊ എന്നെ ചതിക്കുകയായിരുന്നു അല്ലെ ,,എന്റെ ബ്ലോഗിന്റെ പരസ്യം കൊടുക്കാം എന്ന് സമ്മതിച്ചത് കൊണ്ടല്ലേ ഇങ്ങനെ ഒരു ആശയം ഞാന്‍ പറഞ്ഞു തന്നത് ...എല്ലാവരും അറിയട്ടെ ..എന്റെ ബ്ലോഗില്‍ വന്നു തീവണ്ടി യാത്ര എങ്ങിനെയായിരിക്കും എന്ന് പഠിച്ചു ഇവിടെ പോസ്റ്റ്‌ ഇട്ടതു എല്ലാവരും അറിയട്ടെ ..!!!!!!..

    രഹസ്യായിട്ട് {കൊള്ളാം ..നന്നായിട്ടുണ്ട്..}...

    ReplyDelete
  8. ഈ ട്രെയിന്‍ യാത്ര ഇഷ്ടായി ഭായ്..
    പ്ലാറ്റ്ഫോം ഒരു നോസ്ടാല്ജ്യ ആണ്..എത്ര സമയം വായനോക്കിയും സ്വപ്നം കണ്ടും വെറുതെ ഇരുന്നിരിക്കുന്നു...സുഹൃത്തിന് ബുക്ക്‌ സ്ടാല്‍ ഉണ്ടായിരുന്നത് കൊണ്ട് പ്ലാറ്റ്ഫോംടിക്കറ്റ് എടുക്കേണ്ടി വന്നിട്ടില്ല :)

    ReplyDelete
  9. ചെറുവാടി എല്ലാവരില്‍ നിന്നും ഏപ്പോഴും വ്യതസ്തത പുലര്‍ത്തുന്നു എന്ന് തോന്നാറുണ്ട്..ഈ പോസ്റ്റും അത് പോലെ തോന്നി..യാത്ര നന്നായി ആസ്വദിച്ചു..പക്ഷെ വിശേഷങ്ങള്‍ ഒന്ന് കാണാന്‍ കൂടി സമ്മതിക്കാതെ പെട്ടെന്ന് ഓരോ സ്റ്റേഷനില്‍ നിന്നും ചാടി വണ്ടിയിലേക്ക് കയറിയത് ഇഷ്ട്ടായില്ല. പിന്നെ ഞാന്‍ നടത്തിയ അപൂര്‍വ്വം ചില ട്രെയിന്‍ യാത്രകളില്‍ ഒന്നില്‍ കോഴിക്കോടെ സ്റ്റേഷനില്‍ വെച്ചു കൈതപ്രം ദാമോദരന്‍ നമ്പുതിരിയെയും,ഭാര്യയേയും കാണാന്‍ ഭാഗ്യം ലഭിച്ചത് ഓര്മ വന്നു;ഈ യാത്രയിലൂടെ...

    ReplyDelete
  10. കൊള്ളാലോ യാത്ര .. ടിക്കെറ്റ് ഫ്രീ ആണോ

    ReplyDelete
  11. ഏയ്‌ താങ്കള്‍ വിളിച്ചപ്പോള്‍ ഞാനങ്ങു കേറി. കീശയില്‍ പണമില്ലായിരുന്നു. ഇപ്പോള്‍ തിരുവനന്തപുരം സ്റ്റേഷനില്‍ നില്‍ക്കുന്നു എന്ത് ചെയ്യും. മതി മറന്ന് യാത്ര ചെയ്തപ്പോള്‍ പറ്റിയ അമളി. യാത്ര പെട്ടെന്ന് തീര്‍ന്ന പോലെ തോന്നി കേട്ടോ. കന്യാകുമാരി വരെയെങ്കിലും നീട്ടാമായിരുന്നു.

    ReplyDelete
  12. വിളിച്ചപ്പോള്‍ ആക്രാന്തം കാട്ടി ഓടി വന്നതായിരുന്നു.(ട്രൈനില്‍ ആകെ ഒരു പ്രാവശ്യമേ കേറിയിട്ടുള്ളൂ)
    ബ്ലോഗിനികള്‍ക്കുള്ള ടിക്കെറ്റ് നിങ്ങളെടുത്തിട്ടുണ്ടാകുംന്നും കരുതി.
    കൊയ്ത്തുപാട്ടൊക്കെ പാടി,ആ മോരും വെള്ളം കുടിക്കിണീന്‍റെടീലാ പോലീസ്‌ പിടിച്ചത്‌.തമ്പാനൂര് കാണാന്‍ നല്ല പൂതിണ്ടായിരുന്നു.

    വ്യത്യസ്ഥം ഈ പോസ്റ്റ്‌!!
    അഭിനന്ദനങ്ങള്‍!

    ReplyDelete
  13. അതെന്താ കുറ്റിപ്പുറം നിര്‍ത്താഞ്ഞെ?എല്ലാ വണ്ടിക്കും അവിടെ സ്റ്റോപ്പുണ്ട്.ഉപ്പ സ്റ്റേഷന്‍ മാസ്റ്റര്‍ ആയിരുന്നത് കൊണ്ട് ഈ തീവണ്ടിയും ഞാനും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ട്.എല്ലാ ഓര്‍മ്മകളിലും തീവണ്ടിയുടെ ചൂളം വിളിയുണ്ട്.എന്റെ ഒരു പഴെ പോസ്റ്റുണ്ട് വായിക്കുന്നോ..
    http://mimmynk.blogspot.com/2010/03/blog-post_20.html

    ReplyDelete
  14. ചെറുവാടി ഞങ്ങളെയും കൊണ്ട് റെയില്‍വേ സ്റ്റേഷനുകളില്‍ കൂടിയൊന്ന് കറങ്ങിയല്ലോ..
    നവ്യമായ ഒരനുഭൂതിയായിരുന്നു കേട്ടോ..
    അഭിനന്ദനങ്ങള്‍..

    ReplyDelete
  15. പൊന്നു ചങ്ങായീ കൊള്ളാം.. ചങ്ങല വലി മ്മക്ക് ചെങ്ങന്നൂർ ഇറങ്ങണം

    ReplyDelete
  16. ചില ട്രെയിനുകള്‍ സ്റ്റേഷനില്‍ ഒരു മിനിട്ട് മാത്രമേ നിര്‍ത്തു ..എന്നാലും ആവശ്യക്കാര്‍ കയറും ഇറങ്ങേണ്ടവര്‍ ഇറങ്ങും ..യാത്ര രസകരം ,,സുഖകരം ...ട്രെയിന്‍ യാത്ര പതിവ് പോലെ എന്നെയും രസിപ്പിച്ചു ...

    ReplyDelete
  17. ഇ.അഹമദിന് ശേഷം ഒരു സമ്പൂര്‍ണ റെയില്‍വേ യാത്ര എന്ന് പ്രതീക്ഷിച്ചു ട്രെയിനില്‍ ചാടി കയറിയതാ ഞാനും..പക്ഷെ തുടങ്ങിയപ്പോള്‍ തന്നെ പതിവ് അവഗണന... വണ്ടി ഫറോക്കില്‍ നിര്‍ത്താതെ പോയതില്‍ ശക്തമായി പ്രതിഷേധിക്കുന്നു...!

    വെത്യസ്തമായ ഇത്തരം ഐഡിയകള്‍ എവിടുന്നാ വാങ്ങിക്കുന്നത്...നന്നായി !

    ReplyDelete
  18. ടിക്കറ്റെടുത്തിട്ടുണ്ടോ എന്നറിയാത്തതുകൊണ്ടു ടിടി പിടിക്കുമോ എന്നു പേടിച്ചാണു തമ്പാനൂരു വരെ ഇരുന്നത്!

    എനിക്കും ഒരുപാടിഷ്ടമാണു മനുഷ്യരെ നിരീക്ഷിച്ചു കൊണ്ടിരിക്കാൻ. വിചിത്രങ്ങളായ പല കാര്യങ്ങളും നമ്മുടെ ശ്രദ്ധയിൽ പെടും. തിരക്കുപിടിച്ചോടൂന്ന നഗരത്തിൽ മുഖം നഷ്ടപ്പെട്ടു കൂടെ ഓടാനും ഇഷ്ടമാണ്. ചിലപ്പോൾ മനസ്സിന്റെ സ്വസ്ഥത വീണ്ടുകിട്ടാൻ ഒരു മരുന്നാവാറുണ്ടത്. ഒരു ഒറ്റമൂ‍ലി. ഓരോരുത്തർക്കും ഓരോ ശീലങ്ങളും സന്തോഷങ്ങളുമാണ്.
    എന്തായാലും യാത്ര നന്നായിരുന്നു. പക്ഷേ പെട്ടെന്നു അവസാനിപ്പിക്കേണ്ടിയിരുന്നില്ല.

    ReplyDelete
  19. കോഴിക്കോട്ടെ തിക്കും തിരക്കും ബഹളവും എല്ലാം കണ്ടപ്പോള്‍ യാത്രം അല്പം പതുക്കെ കാഴ്ചകളൊക്കെ കണ്ടു പോകാമെന്ന്. പക്ഷെ സ്റ്റാര്‍ട്ട്‌ ആയി ഉടനെ സൂപര്‍ ഫാസ്റ്റ്‌ സ്പീഡില്‍ തീവണ്ടി പാഞ്ഞു പോയത് പോലെ. കാഴ്ചകള്‍ അധികമൊന്നും കാണാന്‍ പറ്റിയില്ല.
    എന്നാലും ചിത്രങ്ങള്‍ ഒക്കെ കണ്ട്‌ തൃപ്തിയായി.
    സ്പീടെന്കിലും യാത്ര ഇഷ്ടപ്പെട്ടു.

    ReplyDelete
  20. യാത്ര ഇഷ്ടായി. പക്ഷെ, ആലപ്പുഴയില്‍ സ്റ്റൊപ്പില്ലാത്ത്തത് കഷ്ടായി. അല്ലെങ്കില്‍ കോട്ടയത്തെങ്കിലും വേണ്ടതായിരുന്നു. നല്ല ആസ്വാദനം ഒപ്പം ഫോട്ടോയും .എന്തായാലും യാത്ര നന്നായിരുന്നു. പക്ഷേ പെട്ടെന്നു അവസാനിപ്പിക്കേണ്ടിയിരുന്നില്ല

    ReplyDelete
  21. വിവരണം അപൂര്‍ണമായി തോന്നി. ഓരോ സ്റെഷന്റെയും പേരെങ്കിലും എഴുതി ചെര്‍ക്കാംആയിര്‍ന്നു. തൃശൂര്‍ സ്റെഷനെ അവഗണിക്കുന്നത് നീതിയല്ല.
    അവതരണ ശൈലി നന്നായി.
    ആശംസകള്‍

    ReplyDelete
  22. ചെറുവാടീ ...ഇത് പെട്ടെന്ന് തീര്‍ന്നു ...അടുത്ത തവണ നമുക്ക് എന്‍റെ കാസരകോട് നിന്നും തുടങ്ങാം എന്തെ...എന്തായാലും നന്നായി...ഒരിക്കല്‍ കോഴിക്കോട് യാത്ര കഴിഞ്ഞു വന്നപ്പോള്‍ ...പിറ്റേന്ന് രാവിലെ മോന്‍ എന്നെ വിളിച്ചത് ..ചായെ ചായെ കാപ്പി കാപ്പീ ..എന്ന് പറഞ്ഞിട്ടാണ്

    ReplyDelete
  23. ചെറുവാടീ....
    ഇത്രയും കാലത്തിനിടക്ക് രണ്ടോ മൂന്നോ ട്രെയിന്‍ യാത്രകളേ
    എന്റെ ജീവിതത്തിലുണ്ടായിട്ടുള്ളൂ...അതില്‍ ഞാനും എന്റെ കൂട്ടുകാരും കൂടി ഒരിക്കല്‍ കന്യാകുമാരിയില്‍ ടൂര്‍ പോയി..ആ ഒരു യാത്രയും അതിലെ മനോഹരമായ മുഹൂര്‍ത്തങ്ങളും ഇപ്പോഴും മനസില്‍ ഉള്ളൂ....അതു കൊണ്ട് തന്നെ നല്ലൊരു യാത്രക്കൊരുങ്ങിയാണു കൂടെ വന്നത്...
    പക്ഷെ...എല്ലാം വെറുതെയായി....എല്ലാം പെട്ടെന്നു തീര്‍ന്നു പോയീ....

    ReplyDelete
  24. ഈ വേറിട്ട കാഴ്ച്ചകളുമായുള്ള യാത്രാവതരണം ചെറൂവാടിയിത്ര ചെറൂതാക്കിയതിലാണ് എനിക്കിത്ര പരിഭവം....... .കല്ലായിപ്പുഴയും,ഭാരതപ്പുഴയും,ആലുവാ പുഴയും,അഷ്ട്ടമുടിക്കായലൂം,കലാമണ്ഡലവും,സാംസ്കാരികതലസ്ഥാനവും,അക്ഷരനഗരവും,കൊല്ലമ്പട്ടണവുമൊക്കെ നമ്മുടെ തലസ്ഥാനമെത്തുന്നതിന് മുമ്പ് ചെറൂവാടീയാൽ പ്രതിഫലിക്കപ്പെടൂമെന്ന് പ്രതീക്ഷിച്ചത് ഫലവത്തായില്ല എന്നുമാത്രം...സാരമില്ല ഇനിയുമിതെല്ലാം ചേർത്തീയാത്ര അതിസുന്ദരമാക്കാലൊ അല്ലേ...?

    ReplyDelete
  25. ചെറുവാടി, എനിക്കൊരു പരാതിയുണ്ട്. ഷൊര്‍‌ണ്ണൂര്‍ വിട്ടതിനു ശേഷം പിന്നെ ഈ ട്രെയിന്‍ എറണാകുളത്തേ നിര്‍‌ത്തിയുള്ളൂ..ഇടക്ക് തൃശ്ശൂര്‍ എന്നൊരു മനോഹരമായ സ്ഥലം ഉണ്ടായിരുന്നു. ഞാന്‍ എത്ര നേരമായി തൃശൂര്‍ സ്റ്റേഷനില്‍ ഈ ട്രെയിന്‍ കാത്തു നില്‍ക്കാന്‍ തുടങ്ങിയിട്ട്. എന്നിട്ട് അവിടെ നിര്‍ത്താതെ ഒരൊറ്റ പോക്ക്. :(

    എന്നിരുന്നാലും നല്ല യാത്രയായിരുന്നുവെന്ന് എല്ലാവരും പറഞ്ഞറിഞ്ഞു. തീവണ്ടിയാത്രകള്‍ എനിക്കെന്നും ഹരമുള്ളതായിരുന്നു. പക്ഷേ ഇപ്പോള്‍ പണ്ടത്തെയത്ര ത്രില്‍ കിട്ടുന്നില്ല. വൃത്തിയാണ്‌ പ്രധാന വില്ലന്‍. എങ്കിലും ഇഷ്ടമാണ്‌. അടുത്തിരിക്കുന്നവരുമായി സൗഹൃദം ഉണ്ടാക്കും. ആളുകളെ അവരറിയാതെ വീക്ഷിക്കും...ഇതൊക്കെ ട്രെയിന്‍ യാത്രയുടെ ഭാഗമാണ്‌.

    ReplyDelete
  26. ഞാൻ പരപ്പനങ്ങാടിൽ കാത്തു നിന്നിരുന്നു , അവിടെ നിറുത്തിയില്ല.അടുത്ത യാത്രക്ക് വിളിക്കണം. (M,NO.059014132.)....LAAST NO PINNE THARAM

    ReplyDelete
  27. എല്ലാവരെയും കയറ്റി തീവണ്ടി വേഗം പോകട്ടെ =എന്‍റെ ടിക്കറ്റ് വേഗം ശരിയാക്കെന്റെ മനൂ - കാത്തിരുന്ന് മടുത്തെടോ =സഫലമീ യാത്ര എന്ന ബോര്‍ഡും വെച്ചോളൂ

    ReplyDelete
  28. ഈ ചെറിയ യാത്ര നന്നായി, ഓരോ റെയിൽസ്റ്റേഷനിലും ഒത്തിരി പ്രതീക്ഷകളും കണ്ണീരും തീവണ്ടി കയറിയിട്ടുണ്ട്, ഇറങ്ങിയിട്ടുണ്ട്, ഇനിയും യാത്രകൾ പ്രതീക്ഷിക്കുന്നു!

    ReplyDelete
  29. ട്രെയിന്‍ യാത്ര ഇഷ്ട്ടമായി .

    ReplyDelete
  30. ഇനിയിപ്പോള്‍ എന്താ ചെയ്യാ. ഇതൊരു മാതിരി റെയില്‍വേ ബജറ്റ് പോലുള്ള പോസ്റ്റായി അല്ലെ. കേരളത്തിന്‌ എന്തോ കിട്ടിയോ എന്ന് ചോദിച്ചാല്‍ കിട്ടി. എന്താ കിട്ടിയേ എന്ന് ചോദിച്ചാല്‍ ഒന്നും കിട്ടിയില്ല. കുറ്റം എന്റേത് തന്നെയാ. ഒരു പോക്കല്ലേ പോയത്. മിക സ്ഥലത്തും നിര്‍ത്തിയില്ല. നിര്‍ത്തിയിടത് അധികം നിന്നതും ഇല്ല.
    പുഷ്പംഗാടും ചാണ്ടികുഞ്ഞുമാണ് ആദ്യം കയറിയത്. പെട്ടന്നു യാത്ര തീര്‍ന്ന വിഷമം ചാണ്ടി മറച്ചു വെച്ചില്ല. ആദിലും എളയോടനും മുനീറും ഉള്ളത് വെച്ച് സഹിച്ചു. ഫൈസു പറഞ്ഞതും ശരിയാണ്. തൃശൂര്‍ നിര്‍ത്തിയില്ല എന്ന കാരണം കൊണ്ട് ജിഷാദ് യാത്രക്ക് തന്നെ കൂടിയില്ല. ജുനൈത് എന്നെ പോലെ പ്ലാറ്റ്ഫോമില്‍ ഇരിക്കാന്‍ ഇഷ്ടമായത് കൊണ്ട് സഹിച്ചു. അടുത്ത തവണ എല്ലാ സ്റ്റേഷനിലും കുറെ സമയം നില്‍ക്കാന്‍ ജാസ്മിക്കുട്ടീ. പെട്ടന്നുള്ള യാത്രാ ആയതുകൊണ്ടാ തിരക്ക് കൂട്ടിയത്. ടിക്കറ്റ് എടുത്തേ തീരൂ ഒഴാക്കാ, തിരുവനന്തപുരം വേറെ പോയപ്പോള്‍ തന്നെ കുഴപ്പമായി ഷുക്കൂര്‍. കന്യാകുമാരി അടുത്ത തവണ ആക്കാം. സാരല്ല്യ എക്സ് പ്രാവാസിനി. കൊയ്ത്തു പാട്ടൊക്കെ കേട്ടില്ലേ. എന്തിനാ പോലീസിന്റെ മുമ്പില്‍ ചാടിയെ.
    കുറ്റിപ്പുറത്ത്‌ ഒരു മിനുട്ട് സ്റ്റൊപ്പല്ലേ ഉള്ളൂ മുല്ലേ. അതിനിടക്ക് എന്ത് കാണാന്‍. ഏതായാലും മേയ്ഫ്ലവര്‍ യാത്ര ആസ്വദിച്ചു. സന്തോഷം. ചെങ്ങന്നൂര്‍ മടങ്ങുമ്പോള്‍ ഇറങ്ങാം കാര്‍ന്നോരെ. രമേശ്‌ അരൂരിനു യാത്ര ക്ഷീണം തോന്നിയില്ല. നിര്‍ത്തിയില്ലെങ്കിലും ഫാറൂക്കിലൂടെ തന്നെയല്ലേ സലിം ഭായ് നമ്മള് പോയത്. ടിക്കറ്റ് എടുക്കാതെയാണോ മുകിലും കയറിയത്. ഏതായാലും കുഴപ്പം ഒന്നും ഉണ്ടായില്ലല്ലോ. എക്സ് പ്രാവാസിനി ഫൈന്‍ അടച്ചു ഇറങ്ങി. കോഴിക്കോട് ഇത്തിരി സമയം തങ്ങി റാംജീ. നമ്മടെ നാടല്ലെ. അടുത്ത യാത്ര നമുക്ക് പട്ടേപാടവും കാണണം. കാരണം ആ പേര് എനിക്കിഷ്ടായി. ശരിയാണ് ടോംസ് . കോട്ടയം തട്ടകത്തില്‍ ഇറങ്ങി ഒരു മാസിക എങ്കിലും മേടിച്ചു യാത്ര തുടരാമായിരുന്നു. ഇസ്മായില്‍ കുറുമ്പടിയുടെ പരാതി ഞാന്‍ ഫയലില്‍ സ്വീകരിച്ചു. പരിഗണിക്കും എന്നുറപ്പ് നല്‍കുന്നു. ആചാര്യന്റെ കാസരകോട്ഒന്ന് വരണം. മകനോട്‌ എന്റെ അന്യോഷണം പറയണം. റിയാസേ, നിന്നെ പേടിച്ചാ ഞാന്‍ തൃശൂര്‍ ഇറങ്ങാഞ്ഞേ. അത് ആരും കേട്ടില്ല. മുരളീമുകുന്ദന്‍ എന്നെ ശരിക്കും ശരിയാക്കി. അല്ലാതെന്തു ചെയ്യും. കലാമണ്ഡലവും,സാംസ്കാരികതലസ്ഥാനവും ഒന്നും തൊടാതെ ഇതെന്തു യാത്രയാ. വായാടി ക്ഷമിക്കണം. തൃശൂര്‍ നിങ്ങളെല്ലാം കാത്തുനില്‍ക്കുന്ന കാര്യം ഞാന്‍ മറന്നു. നമുക്കെല്ലാം കൂടി നല്ലൊരു യാത്ര പിന്നീട് പോവാം. തൃശൂര്‍ ഇറങ്ങി വള്ളത് കഴിച്ചേ പോകൂ. നീ പരപ്പനങ്ങാടി നിന്ന് കുഴങ്ങും ഹൈനാ. ഇത്തിരി വികൃതി കൂടുതലാ നിനക്ക്. അജിയുടെ ടിക്കറ്റ് എന്റെ വക. ഇഷ്ടപ്പെട്ടെങ്കിലും പെട്ടന്നു തീര്‍ന്ന ഈ യാത്രയുടെ വിഷമം നമുക്ക് അടുത്ത യാത്രയില്‍ തീര്‍ക്കാന്‍ ശ്രമിക്കാം ശ്രീനാഥന്‍ . രഞ്ജിത്ത്, നിനക്ക് ഫോട്ടോ ആയിരിക്കും അല്ലെ ഇഷ്ടപ്പെട്ടത്.
    എതായും അടുത്ത ബജറ്റ് അല്ല പോസ്റ്റ്‌ ഒന്നൂടെ വലുതാക്കാന്‍ നോക്കാം. എല്ലാ സ്റ്റേഷനിലും ഇറങ്ങി എല്ലാരേയും കൂട്ടി എന്തെങ്കിലും കഴിച്ചു നല്ലൊരു യാത്ര. ശുഭയാത്ര.

    ReplyDelete
  31. ആഹാ ഇവിടെ ഈ യാത്രയിൽ ഇത്രേം ആളുണ്ടോ എനിക്കു കൂടികയറി പറ്റാമോ എല്ലാരും ഒന്നു അട്ജസ്റ്റ് ചെയ്യ്.. അല്ലെങ്കിൽ ഈ യാത്രയിൽ കൂടെ കൂടിയിട്ട് കാര്യമുണ്ടെന്നു തോന്നുന്നില്ല എവിടേയും അധിക സമയം നിർത്തുന്നില്ല ഇവിടെ ടിക്കറ്റെടുത്ത് കയറിയ എല്ലാർക്കും പരാതി കാണുന്നുണ്ടല്ലോ ഇതൊരു മാതിരി പാളം തെറ്റിയ ട്രെയിന്‍ പോലെയുള്ള പോസ്റ്റ്‌ ആയി പോയോ... ആലോചിച്ചു. പിന്നെ ഞങ്ങളുടെയൊക്കെ ടിക്കറ്റിനു (കമ്മന്റിനു) ഒരു വാല്യൂ കൊടുക്കുന്നുണ്ടെന്ന് ക്യാപ്റ്റന്റെ കമന്റ് കണ്ടപ്പോ മനസ്സിലായി... അത്രക്കു മോശമൊന്നുമായില്ല യാത്ര കുറഞ്ഞുപോയതിലല്ലെ പരാതി അതു റയിൽ വേക്ക് പണ്ടേ കിട്ടിയതാ എന്തെങ്കിലും മോശം എവിടെയെങ്കിലും കാണും ഇനി ഇമ്മാതിരിയുള്ള യാത്ര സംഘടിപ്പിക്കുമ്പോൾ ശ്രദ്ധിക്കുക യാത്രക്കാർ അത്രമോശക്കാരല്ലെന്ന് ... ആശംസകൾ

    ReplyDelete
  32. അയ്യോ..ഞാനെത്തുമ്പോഴേക്കും ട്രെയിന്‍ പോയല്ലോ...യാത്രചെയ്തവര്‍ക്ക് നന്ദിയും പറഞ്ഞു കഴിഞ്ഞു.

    നന്ദി പറച്ചിലിന്റെ സ്റ്റൈല്‍ എനിക്കു പെരുത്തിഷ്ടായി ട്ടൊ...ചെറുവാടീ.

    ReplyDelete
  33. യാത്രക്കാരുടെ ശ്രദ്ധക്ക്.
    ഇനി കയറാനുള്ളവര്‍ തല്ക്കാലം ഈ ട്രെയിനില്‍ കയറാതിരിക്കുന്നതാണ് ബുദ്ധി. ഉമ്മു അമ്മാര്‍ പറഞ്ഞ പോലെ പാളം തെറ്റി പോയത് തന്നെയാണ്. പോസ്റ്റിന്റെ FIR സാമാന്യം ഭംഗിയായി തന്നെ ഉമ്മു അമ്മാര്‍ എഴുതി.
    ട്രെയിനിന്റെ പോക്ക് കണ്ടു ഡിലീറ്റാന്‍ ഒരുങ്ങിയതാ. പിന്നെ ഒരു തിരിച്ചറിവ് ആകുമല്ലോ എന്നോര്‍ത്ത് ഇതിവിടെ തന്നെ കിടക്കട്ടെ എന്ന് വെച്ചു.
    വൈകിയെത്തിയത് കൊണ്ട് സ്വപ്നസഖി രക്ഷപ്പെട്ടു.

    ReplyDelete
  34. ചെറുവാടീ....
    നിന്റെ ബ്ലോഗിലെ പതിനായിരാമന്‌ വിസിറ്റര്‍ ഞാനാണ്.ട്ടാ

    ReplyDelete
  35. അതൊരു വല്ലാത്ത ചതിയായിപ്പോയി റിയാസേ

    ReplyDelete
  36. ആഹാ,,, ഇതുകൊള്ളാമല്ലോ യാത്ര,,, ഓസിനു ഒരു തീവണ്ടിയാത്ര,, അതും സുഖമായി തന്നെ .. കോഴിക്കോട് അനുഭവിച്ച തിരക്കും ബഹളവും ,പിന്നീട് ഗ്രാമങ്ങളും നഗരങ്ങളും കടന്ന് ലക്ഷ്യ സ്ഥാനത്ത് സുരക്ഷിതമായി ഇറക്കി തന്ന സഹയാത്രികാ അഭിനന്ദനങ്ങള്‍

    -----------------------------------------
    ഇനി ഇതുപോലെ വിമാന യാത്ര വല്ലതും തരപ്പെടുത്തുന്നുണ്ട് എങ്കില്‍ അത് ജിദ്ദയില്‍ നിന്നും കോഴിക്കോട്ടേക്ക് ആവാന്‍ ശ്രദ്ധിക്കണേ എനിക്ക് നാട്ടില്‍ ഒന്നും പോവാന്‍ പൂതിയായി ഇരിക്കുവാ... ചുളുവിനു നിന്‍റെ കൂടെ യാത്ര അത് സുഖം തന്നെ ആയിരിക്കും :)

    ReplyDelete
  37. ഏതാണ്ടു പത്തു മണിക്കൂറെടുക്കും സാധാരണ, ഇതിപ്പൊ രണ്ടു മിനിട്ടുകൊണ്ടു സംഗതി ക്ലീന്‍. എന്റെ യാത്രയുടെ കാര്യമേ....
    നന്നായീട്ടോ...

    ReplyDelete
  38. സുഖകരമായ യാത്ര. എല്ലാവരെയും പോലെ എനിക്കും ഒരു പരാതിയേയുള്ളൂ, യാത്ര പെട്ടെന്ന് തീര്‍ന്നു പോയി. ഒന്ന് കൂടി നന്നാക്കി എഴുതാമോ....ഒന്ന് കൊതിപ്പിക്കുന്ന രീതിയില്‍.....

    ഒരു യാത്രാ വിവരണം ഞാനും കുറിച്ചിട്ടിട്ടുണ്ട്‌....വായിക്കുന്നോ?

    www.undisclosedliesaboutme.blogspot.com

    ReplyDelete
  39. യാത്ര ഇഷ്ടമായി മാഷേ

    ReplyDelete
  40. യാത്ര നന്നായി.പക്ഷേ പെട്ടെന്ന് ട്രേനില്‍ നിന്ന് ഇറങ്ങേണ്ടി വന്നു.

    ReplyDelete
  41. പതിവുപോലെ എനിക്ക് ഇത്തവണയും സമയം തെറ്റി. ഞാന്‍ എത്തിയപ്പോഴേക്കും വണ്ടി സ്റ്റേഷന്‍ വിട്ടു. പലര്‍ക്കും എന്നെപ്പോലെ വണ്ടി കിട്ടിയില്ലെന്ന പരിഭവം കേട്ടപ്പോള്‍ ഞാന്‍ ഒറ്റയ്ക്കല്ലെന്ന സമാധാനിക്കാം. അടുത്ത വണ്ടിക്കു നേരത്തെ എത്താം.

    ReplyDelete
  42. it was very short. You can expand it with your experiences, and publish in more volumes.

    anyway gud work

    ReplyDelete
  43. ഞാനും ശക്തമായി പ്രതിഷേധിക്കുന്നു. എവിടെ ഞങ്ങളുടെ തൃശ്ശൂർ സ്റ്റേഷൻ?

    ReplyDelete
  44. എന്റെ ജീവിതത്തിലെ പ്രവാസ യാത്ര തുടങ്ങിയത് കോഴിക്കോട് നിന്നാണ്, മംഗലാപുരത്തേക്ക് ട്രെയിനില്‍ അവിടുന്ന് ബസ്സില്‍ മുംബെയിലെക്ക്, പിന്നെ...

    യാത്ര എന്നും ഹരം കൊള്ളിക്കുന്നതാണ്, ഇതും ആസ്വദിച്ചു.

    ReplyDelete
  45. ഹംസക്ക, തീവണ്ടി യാത്ര തുടങ്ങി തന്നെ ഞാന്‍ ഒരു പരുവമായി, ഇനി വിമാനം കൂടി പറയല്ലേ, പേടിയാകുന്നു. ഇപ്പോള്‍ മനസ്സിലായില്ലേ കൊട്ടോട്ടിക്കാരന് സമയം എങ്ങിനെ ലാഭിക്കാമെന്ന്. ഏതായാലും ഇതില്‍ കയറിയതിനു നന്ദി . ഇനി ഈ യാത്രയില്‍ ക്ഷീണം പറ്റി അശോക്‌ സദന്‍ . ഇനി യാത്ര നീട്ടാന്‍ വയ്യ. വേറൊരു യാത്ര പിന്നീടാവാം. ശ്രീക്ക് ഒരിക്കലും പരിഭവം ഉണ്ടാവാറില്ല. ഉണ്ടെങ്കില്‍ പറയണം ശ്രീ. ജ്യോക്ക് ഇറങ്ങെണ്ടിയല്ലേ വന്നുള്ളൂ. എന്നെ കോര്‍ട്ട് മാര്‍ഷ്യല്‍ ചെയ്തു എല്ലാരും.
    നിങ്ങള്‍ കയറാത്തതില്‍ എനിക്ക് സന്തോഷമേ ഉള്ളൂ അക്ബര്‍ക്ക. ഇഷ്ടപ്പെടാത്തത് തുറന്നു പറയുന്ന ആളെല്ലേ. എനിക്കിപ്പോഴേ ആവിശ്യത്തിന് കിട്ടി. മതിയായി ഷമീറെ. ഇനി ഒന്നും പറയല്ലേ. ഇങ്ങിനെ എല്ലാരും സമരം ചെയ്‌താല്‍ ഞാന്‍ തൃശൂര്‍ ഒരു രാജ്യമായി പ്രഖ്യാപിക്കും എഴുത്തുകാരീ. എന്റെ തെച്ചിക്കോടാ..ആരേലും ഒന്ന് നല്ലത് പറഞ്ഞത് കേട്ട് ഇവിടന്നു ഊരാം എന്ന് വെച്ചതാ. സന്തോഷം.

    ReplyDelete

ഇഷ്ടവും ഇഷ്ടക്കേടും ഇവിടെ കുറിക്കുമല്ലോ....