Monday, December 28, 2009

തൃക്കോട്ടൂര്‍ പെരുമ.

വളരെ വര്‍ഷങ്ങള്‍ക്ക്‌ മുമ്പാണ്.കോഴിക്കോട് പട്ടാള പള്ളിയില്‍ നിന്നും അസര്‍ നിസ്കാരം കഴിഞ്ഞിറങ്ങുമ്പോള്‍ എതിരെ പള്ളിയിലേക്ക് കയറുന്ന വ്യക്തിയുമായി ഉപ്പ കുശലം പറയുന്നു.എന്നെയും പരിചയപ്പെടുത്തി,ഇത് യു.എ.ഖാദിര്‍ സാഹിബ്. എഴുത്തുകാരന്‍.വശ്യമായ പുഞ്ചിരിയോടെ എന്നോടും അദ്ദേഹം വിശേഷങ്ങള്‍ ചോദിച്ചു.രൂപത്തിലെ പ്രത്യേകത കൊണ്ടോ എന്തോ എനിക്കദ്ധേഹത്തെ ഇഷ്ടപ്പെട്ടു.വീട്ടിലെത്തിയ ഉടനെ ഞാനുപ്പയോടെ അദ്ധേഹത്തെ കുറിച്ചും എഴുത്തിനെ പറ്റിയും കൂടുതല്‍ ചോദിച്ചറിഞ്ഞു.
വായനയുടെ ലോകത്തേക്ക് ഞാന്‍ പിച്ച വെച്ച് തുടങ്ങിയ കാലം.മാതൃഭൂമി അഴ്ചപതിപ്പിലും മറ്റും വരുന്ന കഥകള്‍ വായിക്കാന്‍ ശ്രമിച്ച് വിജയിക്കുകയും പരാജയപെടുകയും ചെയ്യും.കുറ്റാന്യോഷണ കഥകള്‍ തേടി കോഴിക്കോട് പൂര്‍ണ ബൂക്സിലും മറ്റും അലയുമ്പോള്‍ കണ്ണിലുടക്കുന്ന അദ്ധേഹത്തിന്റെ കഥകളും വാങ്ങിത്തുടങ്ങി.ഒന്നില്‍ നിന്നും തുടങ്ങി ഒരാവേശമായി ഖാദിര്‍ സാഹിബിന്റെ നിരവധി കഥകള്‍ ഞാന്‍ വായിച്ചു തീര്‍ത്തു.എനിക്കും കൂടി പരിചിതമായ ഒരു ഭൂമികയുടെ പാശ്ച്ചാത്തലത്തില്‍ കഥ പറയുന്നത് കൊണ്ടാവാം അദ്ധേഹത്തിന്റെ രചനകള്‍ എനിക്ക് കൂടുതല്‍ ആസ്വാദകരമാകുന്നത്.
ബര്‍മയില്‍ നിന്നും കൊയിലാണ്ടിയിലെത്തിയപ്പോള്‍ അനുഭവിച്ച ഏകാന്തതയുടെ നൊമ്പരം,ബാല്യത്തില്‍ തന്നെ ഉമ്മ നഷ്ടപെട്ട ഒരു കുട്ടിയുടെ ദുഃഖം,നിരവധി കുറിപ്പുകളിലൂടെ അദ്ദേഹം എഴുതിയ ഈ ഒറ്റപെടലുകളുടെയും അവഗണനയുടെയും ആത്മകഥനങ്ങള്‍ എന്നെ കണ്ണീരണിയിച്ചിട്ടുണ്ട്.ബര്‍മയിലെ ആ മാറാവ്യാധികളുടെ കാലത്ത് പലരും പറഞ്ഞിട്ടും സ്വന്തം രക്തത്തെ വഴിയിലെറിയാതെ ഇവിടെയെത്തിച്ച ആ പുണ്യം ചെയ്ത പിതാവിനോട് നമുക്ക് നന്ദി പറയാം,ഇന്ന് യു. എ. ഖാദിര്‍ എന്ന ഈ സാഹിത്യ രത്നത്തെ നമുക്ക് തന്നതിന്.ബുദ്ധി ജീവി ജാടകളില്ലാതെ വായനയുടെ പുതിയ അനുഭവങ്ങള്‍ നല്‍ക്കുന്ന ഖാദിര്‍ സാഹിബിനു കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു എന്ന സന്തോഷത്തിലാണ് ഈ കുറിപ്പ്.തൃക്കോട്ടൂര്‍ പെരുമകളും മറ്റുമായി അദ്ധേഹത്തിന്റെ രചനകള്‍ നമ്മുടെ സാഹിത്യ ലോകത്തെ സമ്പന്നമാക്കട്ടെ എന്നാശംസിക്കുന്നു.

9 comments:

 1. enikku ezhuttumayi uppum pancharayum polulla bandhamaanu ketooo... (hmm.. uppinum panchaarakkum enthaa vila!!!) still... ee aashamsakal nannayi ariyicha ezhuthu super aayi mansooree.....


  koode njan enthe kootukaarkku Muharram aashamsakal ariyikkunnu...

  ReplyDelete
 2. njan adyamayittanu ee site kayarunnath " cheruvadi " viseshangal enikku kooduthal ariyanam
  aviduthe alukaleyum avarude jeevitha reethikalum mattum kooduthal ariyan kazhiumennu karuthunu

  ReplyDelete
 3. മന്‍സൂര്‍ക്കാ..കൂട്ടം.കോം എന്ന ഒരു സൈറ്റ് ഉണ്ട്.അവിടെ ബ്ലോഗ്ഗിയാല്‍,വായനക്കാരും അഭിപ്രായം പറയുന്നവരും ഒത്തിരി ഉണ്ടാകും..

  എനിക്കും ഇഷ്ടപ്പെട്ട കഥാകാരനായ യു ഏ ഖാദറിനെക്കുറിച്ച് ബ്ലോഗ്ഗിയതിന് അഭിനന്ദനങ്ങള്‍

  ReplyDelete
 4. mmmmmmmmmmmmmmmmmmmmmmm edaaaaaa kollammmm

  ReplyDelete
 5. വിഷ്ണു, ഷിജു, അജി ,താങ്ക്സ് ഫോര്‍ യുവര്‍ കമന്റ്സ്.
  ശരത്, കൂട്ടത്തിലും ഈ ബ്ലോഗ്‌ വായിക്കാം. ശരത് പറഞ്ഞ പോലെ നല്ല പ്രതികരണങ്ങള്‍ കൂട്ടത്തില്‍ നിന്നും കിട്ടാറുണ്ട്. ഇവിടെ വന്നതിലും അഭിപ്രായങ്ങള്‍ക്കും നന്ദി.
  http://www.koottam.com/profile/mansoorcheruvadi

  ReplyDelete
 6. എല്ലാം വളരെ നന്നാവുന്നുണ്ട് ..ആശംസകള്‍


  http://habizshameer.blogspot.com/

  ReplyDelete
 7. ആ പരിചയപ്പെടുത്തല്‍ ഓര്‍മ്മിപ്പിച്ചതിന് നന്ദി.ഇപ്പോള്‍ പുള്ളിയുമായി കോണ്ടാക്ട് ഉണ്ടോ?

  ReplyDelete
 8. അരീക്കോടന്‍ , അദ്ദേഹവുമായി ഇപ്പോള്‍ ബന്ധം ഇല്ല, എന്നാലും കാണുമ്പോള്‍ ചോദിക്കാന്‍ ഒരു ചോദ്യം ബാക്കിയുണ്ട്. പണ്ട് മാതൃഭൂമി വീക്കിലിയില്‍ ഒരു ഭ്രാന്തന്‍ മൊല്ലാക്കയുടെ കഥ എഴുതിയിരുന്നു അദ്ദേഹം, അതിലെ ഒരു ഫോല്‍ക് ടച്ചുള്ള വരികള്‍ ഞാനോര്‍ക്കുന്നു,
  ബാളോക്ക് ബപ്പന്‍ ബെയ്,
  ബാലിക്ക് ബാപ്പാന്‍ ബെയ്
  ഖസോക്ക് മൂപര് ബെയ്
  ഇങ്ങിനെയാണെന്നാണ് എന്റെ ഓര്‍മ്മ
  മൊല്ലാക്ക പറഞ്ഞു നടക്കുന്ന ഒരു പ്രയോഗം ആണിത്, ഇന്നും ഈ വരികള്‍ എന്താണെന്ന് എനിക്ക് മനസ്സിലായിട്ടില്ല. വര്‍ഷങ്ങള്‍ക്കിപ്പുറവും ഈ വരികള്‍ എന്നെ വല്ലാതെ വേട്ടയാടുന്നു.
  ഇവിടെ വന്നതിലും അഭിപ്രായങ്ങള്‍ക്കും നന്ദി.

  ReplyDelete
 9. ഉപ്പയുടെ മോൻ ,
  അറിഞ്ഞോ അറിയാതെയോ മൻസൂറിന്റെ രചനകളിൽ വരുന്ന ഉപ്പ ,
  ഉപ്പയുടെ പുസ്തകങ്ങളെ വായിക്കാൻ പ്രേരിപ്പിക്കുന്നു.

  ReplyDelete

ഇഷ്ടവും ഇഷ്ടക്കേടും ഇവിടെ കുറിക്കുമല്ലോ....