Tuesday, June 8, 2010

വരുന്നോ.....എന്റെ ഗ്രാമത്തിലേക്ക്..?ശരിയാണ്. ഞാനിതുവരെ എന്റെ നാടിനെ പറ്റി ഒന്നും പറഞ്ഞില്ല. എഴുതിയതും ഇല്ല. അതുകൊണ്ട് തന്നെ ഒരു പരിചയപ്പെടുത്തലാവാം. കോഴിക്കോട് ജില്ലയുടെ ഭാഗമായി, മലപ്പുറം ജില്ലയുടെ അതിര്‍ത്തിയോട് ചേര്‍ന്നുനില്‍ക്കുന്ന ഈ കൊച്ചു ഗ്രാമത്തെ ചെറുവാടി എന്ന് വിളിക്കാം. ചാലിയാര്‍ - ഇരുവഴിഞ്ഞി പുഴകളുടെ കുളിരേറ്റ്, മൈസൂര്‍ മലകളിറങ്ങി വരുന്ന ഇളം കാറ്റില്‍ ലയിച്ച് ഒരു ഗ്രാമത്തിന്റെ എല്ലാ ഐശ്വര്യങ്ങളുമായി ഞങ്ങളുടെ ചെറുവടി.
രണ്ടു പുഴകളെ പറ്റിയും മറ്റും പറഞ്ഞ് ഓടിപോകാനുള്ള ഒരു ചരിത്രമല്ല ചെറുവാടിക്കുള്ളത്. മലബാര്‍ കലാപ സമയത്ത് വെള്ളക്കാര്‍ക്കെതിരെ നടത്തിയ ഐതിഹാസികമായ ഒരു സമരത്തിന്റെ ചരിത്രവുമുണ്ട്‌ ഈ നാടിന്. കട്ടയാട്ട് ഉണ്ണിമോയിന്‍ കുട്ടി അധികാരിയുടെ നേതൃത്തത്തില്‍ ധീരമായി പൊരുതി അറുപത്തിനാല് രക്ത സാക്ഷികളെ നല്‍കിയ ഉജ്ജ്വലമായ ഒരു പോരാട്ടത്തിന്റെ കഥ. പട്ടാള ബൂട്ടുകളുടെ മുഴക്കം ഇന്നും കാതുകളില്‍ മുഴങ്ങുന്ന ഓര്‍മ്മകളുമായി ജീവിക്കുന്ന ഒരു കൂട്ടം നാട്ടു കാരണവന്മാരും പ്രാദേശിക ചരിത്രകാരന്മാരും ഞങ്ങള്‍ക്ക് പകര്‍ന്നുതന്ന ഈ കഥകള്‍. ബ്രിട്ടീഷ് പട്ടാളത്തെ അമ്പരപ്പെടുത്തിയ സമരമുറകള്‍, ഇടപെടലുകള്‍. ചെറുവാടിയെ കുറിച്ചെഴുതുമ്പോള്‍ ആദ്യം പറയേണ്ടതും ഇതുതന്നെയാണ്.
പഴയ ചെറുവാടിയെ കുറിച്ചാണ് കൂടുതല്‍ പറയാനുള്ളത്. കൃഷിയെ സ്നേഹിച്ച്, ഫുട്ബോളിനെ നെഞ്ചിലേറ്റി നടന്നൊരു ജനത, കാളപ്പൂട്ട്‌ മത്സരങ്ങള്‍ക്ക് പേര് കേട്ട നാട്. തടി വ്യവസായവും കൃഷിയുമായി ബന്ധപ്പെട്ടു കിടക്കുന്ന തൊഴില്‍മേഖല. പ്രസിദ്ധമായൊരു ഞായറാഴ്ച ചന്തയും ഉണ്ടായിരുന്നു പണ്ട്. പക്ഷെ ഞങ്ങളുടെയൊക്കെ തലമുറകള്‍ക്ക് ബാക്കിവെച്ചത് കുറെ ഓര്‍മ്മകള്‍ മാത്രം. പഴയ ആ പ്രതാപ കാലത്തിന്റെ ഒരു സിംബലും ബാക്കിയില്ല ഞങ്ങള്‍ക്ക് താലോലിക്കാന്‍ . കാലത്തിനൊത്ത്
കുറെയൊക്കെ ചെറുവാടിയും മാറി. പുതിയ റോഡുകള്‍ , സൗകര്യങ്ങള്‍. പക്ഷെ ഗ്രാമത്തനിമ വിട്ടുപോരാന്‍ കൂട്ടാക്കാത്ത ആ മനസ്സ് തന്നെയാണ് ഇന്നത്തെയും ചെറുവാടിയുടെ സൗന്ദര്യം.
പിന്നെ, അന്നും ഇന്നും നഷ്ടപ്പെടാതെ ഞങ്ങള്‍ കാത്ത് സൂക്ഷിക്കുന്നൊരു മതസൗഹാര്‍ദ്ധത്തിന്റെ മുഖം. നൂറ്റാണ്ടിന്റെ പ്രൌഡിയുമായി പുതിയോത്ത് ജുമാ മസ്ജിദും പിന്നെ പറയങ്ങാട്ട് ക്ഷേത്രവും. മതത്തിന്റെയും ജാതിയുടെയും പേരില്‍ വേര്‍തിരിവ് കാണിക്കാത്ത ജനങ്ങള്‍. ആകെയുള്ള വിത്യസ്തത വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിലകൊള്ളുന്നു എന്ന് മാത്രം. അവര്‍ക്ക് വേണ്ടി പരസ്പരം പോര്‍ വിളിക്കാം. പക്ഷെ, പിറ്റേന്ന് ഒന്നിച്ച്‌ പന്ത് കളിയും കഴിഞ്ഞു ചാലിയാറില്‍ ഒന്ന് മുങ്ങി നിവരുമ്പോഴേക്കും അലിഞ്ഞിരിക്കും ആ വിഷമവും.
എനിക്കെന്റെ നാടിനെ വല്ലാതെ നഷ്ടപ്പെടുന്നു. ചാലിയാറിനേയും ഇരുവഴിഞ്ഞിയെയും മാറി പ്രണയിച്ചുള്ള സായാഹ്നങ്ങള്‍, പച്ച വിരിഞ്ഞു നില്‍ക്കുന്ന നെല്‍പാടങ്ങളിലൂടെ നടന്ന്, തോടിന്റെ കൈവരിയിലിരുന്നു ചൂണ്ടയിട്ട്‌, കട്ടപ്പുറം പറമ്പില്‍ നിന്നും കണ്ണി മാങ്ങയും താഴെ പറമ്പീന്ന് ഇളം വെള്ളരിയും കട്ട് പറിച്ച് ,
കൂട്ടുകാരോടൊപ്പം ചുറ്റിനടന്ന ആ പഴയ ചെറുവാടിക്കാലവും നഷ്ടമായോ. ഇല്ല. തിരിച്ച്‌ നാട്ടിലെത്തുമ്പോള്‍ നമുക്കാ പഴയ ബാല്യം തിരിച്ചുനല്‍കുന്ന ഒരു മാന്ത്രിക ശക്തിയുണ്ട് എന്റെ ചെറുവാടിക്ക്.
കണ്ടോ. നാടിനെയും നാട്ടാരെയും പറ്റി പറയാന്‍ വന്നിട്ട്. ഞാന്‍ പതിവ് പോലെ അവസാനം ഇതൊരു പ്രവാസി നൊമ്പരമാകി അവസാനിപ്പിച്ചു. അതങ്ങിനെയേ വരൂ.


ചെറുവാടി ഫോട്ടോ ടൂര്‍
38 comments:

  1. വരുന്നോ.....എന്റെ ഗ്രാമത്തിലേക്ക്..?

    ReplyDelete
  2. വന്നല്ലോ...

    ReplyDelete
  3. ഞാന്‍ വന്നൂട്ടോ.....

    എന്നേം കൊണ്ടോവോ... ആ ഗ്രാമത്തിലേക്ക്....

    ReplyDelete
  4. അടുത്ത വകേഷന്‍ ചെരുവാടിയോടൊപ്പം ചെരുവാടിയില്‍ ......

    ReplyDelete
  5. നൌഷു,
    ഏറക്കാടന്‍ ,
    അസിന്‍ ,
    സജിന്‍
    മുഹമ്മദ്‌ക്കാന്റെ പീട്യേന്ന് തളിര്‍വെറ്റില കൂട്ടി മുറുക്കി പല്ലില്ല്ലാത്ത നിഷ്കളങ്കമായ ചിരിയുമായി കുറെ കാരണവന്മാര്‍ ഇരിക്കുന്നുണ്ട്‌ അവിടെ. നിങ്ങളെയൊക്കെ സ്വീകരിക്കാനും പഴംകഥകള്‍ പറഞ്ഞുതരാനും.
    പിന്നെ ഞങ്ങളും കാണും

    ReplyDelete
  6. ഞങ്ങളെല്ലാം ഒപ്പമുണ്ടല്ലോ...

    ReplyDelete
  7. കൂടെയുണ്ട്... ഈ ഗ്രാമക്കാഴ്ചകളിലൂടെ.

    ReplyDelete
  8. നല്ല കാഴ്ചകള്‍...
    ഇനി എന്തിനാ വരുന്നേ....

    ReplyDelete
  9. വായിച്ചു. ഇഷ്ട്ടായി.
    അങ്ങോട്ടീക്കും ക്ഷണിക്കുന്നു.
    വായനക്കും അഭിപ്രായത്തിനും കാത്തിരിക്കുന്നു.

    ReplyDelete
  10. ജന്മം കൊണ്ടല്ലെങ്കിലും ഞാനും ഒരു ചെറുവാടിക്കാരനാണ്! എന്റെ വധൂഗൃഹം ഈ സുന്ദരഗ്രാമത്തിലാണ്. നന്ദി ചെരുവാടിക്കാരാ, ഈ ഗ്രാമവിശേഷം പങ്കുവെച്ചതിനു..

    ReplyDelete
  11. നിലീനം ..സന്തോഷം ചെറുവാടിയില്‍ വിരുന്നു വന്നതിന്
    അലി .. ഞങ്ങളുടെ ഗ്രാമത്തെ ഇഷ്ട്ടപ്പെട്ടതില്‍ സന്തോഷം
    റാംജീ.. വരണം. ഒരുപാട് കാഴ്ചകള്‍ ഇനിയും ബാക്കിയല്ലെ
    കണ്ണൂരാന്‍. നന്ദി. ഉടനെ ഇറങ്ങാം ആ വഴി
    ഏറനാടാ. ആ കല്യാണക്കാര്യം അരീക്കോടന്റെ ബ്ലോഗില് വായിച്ചതോര്‍ക്കുന്നു. ഇനി ഞാന്‍ പുളുവടിക്കുകയല്ലെന്ന് പറയാന്‍ ഒരു കൂട്ടായല്ലോ.

    ReplyDelete
  12. ഞാനും ഇവിടെ എത്തീട്ടോ ! ..
    പടങ്ങളും കണ്ടു..
    നന്നായിട്ടുണ്ട് !

    ReplyDelete
  13. ചെരുവടിയോടു പ്രതെകിചോന്നും ഉണ്ടായിട്ടല്ല എന്നാലും പന്നിക്കൊടിന്റെ ഒരു ഭംഗി അതിനില്ല സോറി ട്ടോ

    ReplyDelete
  14. സന്തോഷം പ്രദീപ്‌. മഴത്തുള്ളി സൌഹൃദം വഴി ഇവിടം എത്തിയതിനും അഭിപ്രായത്തിനും.

    വല്ലാത്തൊരു ധൈര്യം തന്നെ അജ്മലെ അന്‍റെത്‌. ചെറുവാടിയുടെ കാര്യം വിട്. പന്നിക്കോടിന് ഭംഗികൂടുതലാണെന്ന് പറയാന്‍ കുറച്ചൊന്നും പോര തൊലിക്കട്ടി.

    ReplyDelete
  15. പന്നിക്കൊടിനു എന്താണൊരു പോരായ്മ മോനെ? പാഠം കുന്നു തോട് ഇതല്ലാതെ ഒരു വിഷം കലര്‍ന്ന ഒരു ചാലിയാര്‍ ഉള്ളതിനാണോ ഇത്ര ഹുങ്ക് അതോ ഞങ്ങള്‍ അറിയാത്ത എന്ത് കുന്തമാണ് അവിടെ ഉള്ളതു എന്നെ അറിയിക്കൂ സമ്മാന നേടൂ

    ReplyDelete
  16. adipoli..............gods own cheruvadi..........nangal varum.......

    ReplyDelete
  17. EYUTHAN KURACH LATE AYIPOOYI ...ENNALUM ORTHALLOOO

    ReplyDelete
  18. ഹായ് എത്ര ഭാഗ്യവാന്‍. ചെറുവാടിക്കെന്തൊരു ഭംഗി.
    രസമായിരിക്കുന്നു.വരുന്നു..അടിച്ചുപൊളിക്കാന്‍

    ReplyDelete
  19. very good same like me...i will post u my village

    ReplyDelete
  20. ഹേമാംബിക. നന്ദി. ഇവിടം വന്നതിനും എന്റെ ഗ്രാമത്തെ ഇഷ്ടപ്പെട്ടതിനും.

    അജ്മലെ, നിന്റെ പന്നിക്കോടെന്ന വികാരത്തെ ഞാന്‍ വെറുതെ വിട്ടു മച്ചൂ

    അസറു.. നന്ദി. വീണ്ടും വരിക.

    സലീല്‍. അതെ സ്വന്തം നാടിനെ കുറിച്ചെഴുതാന്‍ അല്പം വൈകി.

    ഖാദര്‍ സാഹിബ്, സന്തോഷം. ചെറുവാടിയിലേക്ക് നിറഞ്ഞ സ്വാഗതം

    ആചാര്യന്‍ , നന്ദി. അറിയിക്കുക. താങ്കളുടെ നാടിനെപ്പറ്റിയും

    ReplyDelete
  21. ഗംഭീരമാവുന്നുണ്ട്. മാലോകര്‍ അറിയട്ടെ നമ്മുടെ നാടിന്റെ മഹത്വം. തുടരുക. സകല ചരിത്രങ്ങളും തേടിപ്പിടിച്ചു തുടരുക. ആശംസകള്‍.

    ReplyDelete
  22. ചെറുവാടി കാണാൻ ഇത്തിരി വൈകിയാണെങ്കിലും ഞാനുമെത്തി.., കൊള്ളാം വിവരണം, ഫോട്ടോകൾ കലക്കി..

    ReplyDelete
  23. വന്നാല്‍ എന്ത് തരും

    ReplyDelete
  24. ചെറുവാടി ഗ്രാമത്തിൽ എത്തി ചേർന്നു….
    നല്ല പച്ചപ്പ്.

    ReplyDelete
  25. ഷുക്കൂര്‍, ഞാന്‍ തന്നെ എഴുതിയാല്‍ ബോറടിക്കും. തുടര്‍ച്ച ശുക്കൂറിന്റെതാകട്ടെ.
    കംബര്‍. വൈകീട്ടൊന്നും ഇല്ല. വന്നതില്‍ സന്തോഷം.
    ഒഴാക്കാന്‍ .. പണി തന്നു. ഇതുവരെ ആരും ചോദിച്ചില്ലല്ലോ എന്ന സമാധാനവും കളഞ്ഞു. ഏതായാലും വന്നോളൂ. മോശമാവില്ല.
    സാദിഖ് ജീ.. ഈ പച്ചപ്പ്‌ ഇഷ്ടായതില്‍ സന്തോഷം. ഇനിയും വരിക.

    ReplyDelete
  26. എന്തൊരു ഭംഗി

    ReplyDelete
  27. ചെറുവാടി, എനിക്കറിയാം. ഒരുപാട് എഴുതുകാരുള്ള ഗ്രാമം ആണത്.
    വന്നിട്ടുണ്ട് അവിടെ പല തവണ. ഇഷ്ടായി. കണ്ടതിനേക്കാള്‍ നന്നായി ഈ വിവരണങ്ങള്‍. ഇനിയും വരാം ഈ വഴി. ഗ്രാമ കാഴ്ചകള്‍ അറിയാനും കാണാനും.

    ReplyDelete
  28. ഗ്രാമം ചെതോഹരം!
    ഓർമ്മകളുടെ കൂടാരം!

    ReplyDelete
  29. ഈ ഗ്രാമവിശേഷത്തിന് നന്ദി......

    ReplyDelete
  30. കലാവല്ലഭന്‍
    നന്ദി. വീണ്ടും വരുമല്ലോ
    സുല്‍ഫി.
    ചെറുവാടിയെ അടുത്തറിഞ്ഞു എന്നതില്‍ സന്തോഷം. ശരിയാണ്. എന്നെ പോലെ ഡൂക്കലി ബ്ലോഗ്ഗറെ മാറ്റിനിര്‍ത്തിയാല്‍ ഒരു പാട് എഴുത്തുകാരുള്ള സ്ഥലാണ്. വന്നതില്‍ സന്തോഷം.
    ജയന്‍ ഏവൂര്‍.
    നന്ദി. എന്റെ ഗ്രാമത്തെയും കുറിപ്പും ഇഷ്ടപ്പെട്ടതിന്.
    മാറുന്ന മലയാളി.
    നന്ദി. വീണ്ടും വരുമല്ലോ

    ReplyDelete
  31. നല്ല ഭംഗിയുള്ള ഗ്രാമം.

    ReplyDelete
  32. മന്‍സൂര്‍ക്കാ നിങ്ങളുടെ ഉപ്പ പണ്ടു ഞങ്ങള്‍ക് പറഞ്ഞു തന്നത്
    ചെറു = കൊച്ചു(Little)
    വാടി = പൂന്തോട്ടം(Garden)
    ചെറുവാടി = കൊച്ചു പൂന്തോട്ടം(Little Garden)

    ഇതു ഇവിടെ പറയാം എന്ന്നു കരുതി.

    പറഞ്ഞാല്‍ തീരാത്ത ചെറുവാടി യുടെ ഭംഗി മനോഹരമായ വാക്കുകളില്‍ പറഞ്ഞു വല്ലോ!!!
    നന്മകള്‍ നേരുന്നു..

    ഒരു ചെറുവാടിക്കാരനായതില്‍ ഞാനും സന്തോഷം കൊള്ളുന്നു...

    എല്ലാവര്ക്കും സ്വാഗതം നമ്മുടെ നാട്ടിലോടു അല്ലെ!!

    ReplyDelete
  33. സിര്‍ജാന്‍. നന്ദി. വന്നതിനും അഭിപ്രായത്തിനും
    ജാസര്‍
    ഉപ്പയെ സ്മരിച്ചതിന് നന്ദി
    നമ്മുടെ നാടിനെ പരിചയപ്പെടുത്തിയത് ഇഷ്ടപ്പെട്ടു എന്നതില്‍ സന്തോഷം

    ReplyDelete
  34. ചെറുവാടി കാണാൻ കൊള്ളാം...

    ReplyDelete
  35. nannayi,ellatinteyum adyam sontham nadine parijayapedutham marakkathirikkua,ente ayalnadine enikkariyam,onnukoodi vast akamayirunnu,usharayi,paribavangalum,pariveshangalum maranuu munnotu pokuka....

    ReplyDelete

ഇഷ്ടവും ഇഷ്ടക്കേടും ഇവിടെ കുറിക്കുമല്ലോ....