Sunday, June 26, 2011

ഗുണ്ടല്‍പേട്ടയില്‍ ഒരു സൂര്യകാന്തിക്കാലത്ത്.



നാടുകാണി ചുരവും കയറി ബന്ദിപൂര്‍ വനങ്ങള്‍ വഴിയുള്ള യാത്രകള്‍ ഇത്ര പ്രിയപ്പെട്ടതായത് എന്തുകൊണ്ടാണ്? പ്രത്യേകിച്ചും രാത്രിയിലെ യാത്രകള്‍. നിഗൂഡമായ ഒരു സൗന്ദര്യമുണ്ട് രാത്രിയില്‍ ഇതുവഴിയുള്ള യാത്രക്ക്. കാടിന്‍റെ ഭീകരമായ അന്തരീക്ഷത്തില്‍, മുന്നില്‍ വന്നുചാടിയേക്കാവുന്ന കാട്ടു മൃഗങ്ങളെയും ഭയന്ന് ഇടയ്ക്കിടയ്ക്ക് പാസ്‌ ചെയ്യുന്ന പാണ്ടി ലോറികളുമൊക്കെയായി ഈ രാത്രിയാത്രകള്‍ ആസ്വദിക്കാന്‍ പലവട്ടം ഇതിലൂടെ പോയിട്ടുണ്ട്. പിന്നിലോട്ടു മറയുന്ന വനങ്ങള്‍ക്കിടയില്‍ മുളയൊടിക്കുന്ന കാട്ടാനകള്‍ , ഇരുട്ടില്‍ വെട്ടിത്തിളങ്ങുന്ന കണ്ണുകളുമായി നമ്മെ തുറിച്ചുനോക്കുന്ന ചെന്നായകളും കുറുക്കന്മാരും, ഇവയൊക്കെ കാണുമ്പോള്‍ ഉള്ളില്‍ വരുന്ന ഭീതിനിറഞ്ഞ ഒരു അനുഭവമില്ലേ..? ഞാനതിനെ വല്ലാതെ ഇഷ്ട്ടപ്പെടുന്നു.

ഈ യാത്ര ഗുണ്ടല്‍പെട്ടയിലേക്കാണ്. മനസ്സില്‍ പതിയുന്ന ചില അനുഭവങ്ങളാണ് കന്നഡ ഗ്രാമങ്ങള്‍. നഗരത്തിന്‍റെ പൊലിമയിലൊന്നും ഇവര്‍ വീഴില്ല. പകരം കൃഷിയിലൂടെയും മറ്റും അവരുടെ വിയര്‍പ്പും നഗരങ്ങളിലെത്തുന്നു. എന്തൊരു രസമാണ് ഈ ഗ്രാമീണ റോഡുകളിലൂടെ നടക്കാന്‍ . ഇടയ്ക്കിടയ്ക്ക് വലിയ മരങ്ങള്‍. അതിനു താഴെ ചെറിയൊരു പ്രതിഷ്ഠ. തിരി എപ്പോഴും തെളിഞ്ഞുകൊണ്ടേയിരിക്കും. ഇടയ്ക്കിടയ്ക്ക് കാളവണ്ടികള്‍ , പിന്നെ കൃഷിയിടങ്ങളിലേക്ക് നീങ്ങുന്ന ട്രാക്ടറുകള്‍. ഇനിയൊരു പത്ത് വര്‍ഷം കഴിഞ്ഞാലും ഇവിടെ ഇങ്ങിനെതന്നെ ആയിരിക്കും.

ഞങ്ങളിപ്പോള്‍ കേജീ ഹള്ളി (Kaligowdanahalli) എന്ന ഗ്രാമത്തിലാണ്. ഇവിടെ കൃഷിയിടങ്ങള്‍ പാട്ടത്തിനെടുത്ത് കരിമ്പ്‌ കൃഷിചെയ്യുന്ന ഒരു സുഹൃത്തിന്‍റെ കൂടെ. ഇനി രണ്ട് ദിവസം ഈ ഗ്രാമമാണ് ഞങ്ങളുടെ ലോകം. കരിമ്പിന്‍ ‌ കാടുകളിലൂടെയും സൂര്യകാന്തി തോട്ടങ്ങല്‍ക്കിടയിലൂടെയും ഞങ്ങള്‍ അലഞ്ഞുനടന്നു. ഉള്ളിയും തണ്ണിമത്തനും ബീറ്റ്റൂട്ടും കടലയും എല്ലാം കൃഷി ചെയ്യുന്നുണ്ട് ഇവിടെ. കൃഷിയാണ് ഇവരുടെ ദൈവം. സ്ഥലത്തിന്‍റെ മുതലാളി രാമദേവ ഗൗഡ സ്നേഹമുള്ള ആള്‍ തന്നെയാണ്. പാടങ്ങള്‍ക്കിടയില്‍ വളരുന്ന തെങ്ങില്‍ നിന്നും ഇളനീര്‍ പൊട്ടിച്ചുനല്കാന്‍ കുശന്‍ എന്ന ശിങ്കിടിയോട്‌ ഗൗഡ പറഞ്ഞു. എന്തൊരു രുചി. തണ്ണിമത്തന്‍ പൊട്ടിച്ച്‌ അവിടന്ന് തന്നെ തട്ടാന്‍ രസം വേറെ തന്നെ. ഞങ്ങളുടെ ആവേശം കണ്ട് കുടവയറും കുലുക്കി ഗൗഡ ചിരിക്കുന്നു.

കൃഷിയിടങ്ങളിലേക്ക് വെള്ളം പമ്പ് ചെയ്യുന്ന ചെറിയ കുളങ്ങള്‍. നല്ല തണുത്ത വെള്ളം. മുങ്ങി നിവരുമ്പോള്‍ തണുപ്പ് കാരണം വിറക്കുന്നു. പക്ഷെ ക്ഷീണം പരിസരത്ത് കാണില്ല പിന്നെ. കരിമ്പിന്‍ കാടിന് അരികെ പുല്‍പായ വിരിച്ചു ഉച്ചയൂണ്. ഉമ്മച്ചി പൊതിഞ്ഞു തന്ന ബീഫ് ഫ്രൈയുടെ മണം കുറ നേരത്തെ തന്നെ കൊതിപ്പിക്കാന്‍ തുടങ്ങിയിരുന്നു. ഗൗഡയുടെ കുടവയര്‍ ഇത്തിരി പേടിപ്പിച്ചെങ്കിലും വെജിറ്റെറിയന്‍ ആണെന്നുള്ള പ്രഖ്യാപനം ആശ്വാസം തന്നു. "സ്നേഹം വേറെ ബീഫ് ഫ്രൈ വേറെ".
പഞ്ചായത്ത് ആപ്പീസില്‍ പോവണം, നാളെ കാണാം എന്നും പറഞ്ഞു ഒരു ട്രാക്ടറില്‍ കയറി ഗൗഡ പോയി. കുശണ്ണന്‍ കൂടെത്തന്നെയുണ്ട്‌.

ഇവിടെ തന്നെ ഒന്ന് മയങ്ങാം. കരിമ്പിന്‍കാടുകള്‍ക്കിടയിലൂടെ മൂളിവരുന്ന പാട്ടിനൊപ്പിച്ച് സൂര്യകാന്തി പൂക്കള്‍ താളം പിടിക്കുന്നു. പുല്‍ത്തകിടിയില്‍ മാനം നോക്കി നോക്കി അങ്ങിനെ മയങ്ങിപോയി എല്ലാരും. എത്ര നേരം ഉറങ്ങിയോ ആവോ. ഉണര്‍ന്നപ്പോള്‍ കട്ടന്‍ ചായയുമായി ഒരു പെണ്ണ്. കുശണ്ണന്‍ പറഞ്ഞു, "നിങ്ങളുടെ നാട്ടുകാരി ആണ് ". കല്‍പ്പറ്റയില്‍ നിന്നും കല്യാണം കഴിഞ്ഞു ഇവിടെ എത്തിയതാണ്. ചിത്ര പറഞ്ഞു തുടങ്ങി. ഇവിടെ കള പറിച്ചും മറ്റു കൂലി പണികള്‍ ചെയ്തും നില്‍ക്കുന്നു. ഭര്‍ത്താവും അതെ. ചിത്രയുടെ വിഷമം അതല്ല. അവിടത്തെ പെണ്ണുങ്ങള്‍ അവളോടൊപ്പം ജോലി ചെയ്യും. പക്ഷ ഭക്ഷണം ഒന്നിച്ചു കഴിക്കില്ല. ജാതി താഴെയാണത്രെ. ഇതിനൊരു പരിഹാരം ഞങ്ങളുടെ അടുത്തില്ല ചിത്രേ. എന്നാലും മലയാളം പറയാന്‍ ആളെ കിട്ടിയതില്‍ അവള്‍ക്കും സന്തോഷം.

ഇന്നത്തെ രാത്രി ഞങ്ങള്‍ ഇവിടെയാണ്‌. കൃഷിയിടങ്ങള്‍ക്ക് നടുവിലായി ഗൗഡയുടെ തന്നെ ഒരു ചെറിയ വീട്. എന്തൊരു പ്രസന്നതയാണ് ഇവിടത്തെ അന്തരീക്ഷത്തിന്‌.
ഇന്ന് രാത്രി നെയ്ച്ചോറും ചിക്കനും ആവാം. നജ്മുവും ആരിഫും സാധനങ്ങള്‍ വാങ്ങാന്‍ പുറത്തേക്കു പോയി. "പെട്ടൊന്ന് മടങ്ങണം. പകല് പോലെയല്ല ഇവിടെ രാത്രി".
കുശണ്ണന്‍ ഓര്‍മ്മിപ്പിച്ചു. വീടിനു പുറത്തിറങ്ങിയപ്പോള്‍ എന്തൊരു തണുപ്പ്. കോടമഞ്ഞ്‌ ഇറങ്ങിയിട്ടുണ്ട്. തണുത്താലും വേണ്ടീല, ഇത് ആസ്വദിച്ചേ പറ്റൂ. വില്‍സിനൊന്നും സ്ട്രോങ്ങ്‌ പോര. മരം കൊണ്ട് കെട്ടിയുണ്ടാക്കിയ കട്ടിലില്‍ ഇരുന്ന്‌ ശാപ്പാട്. ഓരോന്നും ഓരോ അനുഭവമാണ്. തണുപ്പും ഒട്ടും സഹിക്കില്ല എന്നായപ്പോള്‍ ഉറങ്ങാന്‍ കിടന്നു.

ഇത്രയും സുന്ദരമായ പ്രഭാതം മുമ്പ് കണ്ടിട്ടുണ്ടോ? സൂര്യകാന്തി പൂക്കളിലെ മഞ്ഞുത്തുള്ളികള്‍ ഇളം വെയിലില്‍ മിന്നിത്തിളങ്ങുന്നു. കളത്തില്‍ നിറയെ പെണ്ണുങ്ങള്‍. പാട്ടും വര്‍ത്താനവുമായി എന്തൊരു സന്തോഷത്തോടെയാണ് അവര്‍ ജോലി ചെയ്യുന്നത്. പ്രകൃതിയോടു ചേര്‍ന്നുതന്നെ വേണം പ്രഭാത കര്‍മ്മങ്ങളും. യാത്ര സിനിമയിലെ രംഗം ഓര്‍മ്മവന്നത് കൊണ്ടോ എന്തോ ഞാനൊന്ന് മടിച്ചു. നാണം കൊണ്ടൊന്നും അല്ല. ഒരു കന്നടകാരിയെ പ്രേമിച്ചു നടക്കാനൊന്നും നമുക്ക് ടൈം ഇല്ല. പിന്നെ ഒടുവില്‍ പറഞ്ഞപോലെ "നല്ല അടി നാട്ടില്‍ തന്നെ കിട്ടില്ലേ".

ഇനി തിരിച്ചുപോകാം. ഗൗഡ കുറെ തണ്ണിമത്തനും ഇളനീരും വണ്ടിയില്‍ എടുത്തു വെപ്പിച്ചു. എതിര്‍പ്പ് സ്നേഹത്തിന്‌ വഴിമാറി. ഇനിയും വരണമെന്ന് ഓര്‍മ്മിപ്പിച്ചു. എങ്ങിനെ വരാതിരിക്കും? തിരിച്ചു വിളിക്കുന്നൊരു സൗഹൃദ ഭാവമുണ്ട് ഈ ഗ്രാമങ്ങള്‍ക്ക്. ഞങ്ങള്‍ വരും. കരിമ്പ്‌ തണ്ടും ചവച്ചുതുപ്പി ഈ പാടങ്ങളിലൂടെ ഒരു കന്നഡ പാട്ടും പാടി വീണ്ടുമൊരു അവധികാലത്തിന്.

കോടമഞ്ഞും സൂര്യകാന്തി വര്‍ണങ്ങളും സന്തോഷത്തിന്‍റെ കയ്യൊപ്പ് ചാര്‍ത്തിയ രണ്ടു ദിവസങ്ങള്‍. ഞങ്ങള്‍ ഇറങ്ങി. ഇനി വീണ്ടും ബന്ദിപൂരിന്‍റെയും മുതുമലയുടെയും നിഗൂഡതകളിലൂടെ നാടുകാണി ചുരവും ഇറങ്ങി നാട്ടിലേക്ക്.
സൂര്യകാന്തി പൂക്കള്‍ തലകുലുക്കി ഞങ്ങളോട് യാത്ര പറഞ്ഞു.

(ചിത്രം ഗൂഗിള്‍ )

61 comments:

  1. കലിഗോദന ഹള്ളി എന്നാ കന്നഡ ഗ്രാമത്തിലെ സന്തോഷകരമായ രണ്ടു ദിവസങ്ങള്‍.
    ഗുണ്ടല്‍ പേട്ടയില്‍ ഒരു സൂര്യകാന്തിക്കാലത്ത്.

    ReplyDelete
  2. "ഗൗഡയുടെ കുടവയര്‍ ഇത്തിരി പേടിപ്പിച്ചെങ്കിലും വെജിറ്റെറിയന്‍ ആണെന്നുള്ള പ്രഖ്യാപനം ആശ്വാസം തന്നു. "സ്നേഹം വേറെ ബീഫ് ഫ്രൈ വേറെ".

    "പിന്നെ ഒടുവില്‍ പറഞ്ഞപോലെ "നല്ല അടി നാട്ടില്‍ തന്നെ കിട്ടില്ലേ"

    ഹഹാ.. രസകരമായ കമന്റുകളും നല്ല പോസ്റ്റും.. എന്തേ ചിത്രങ്ങളൊന്നും ചേര്‍ത്തില്ല..? എങ്കില്‍ കുറച്ചുകൂടി ആകര്‍ഷകമയേനേ...

    ആശംസകള്‍...

    ReplyDelete
  3. യാത്രകള്‍ എന്നും ഒരു ഹരമായിരുന്നു...അത് ഒരു ഹില്‍ സ്റ്റ്ഷനിലെക്കനെങ്ങില്‍ പ്രത്യേകിച്ചും....നടന്നിടുണ്ട് ഒരുപാടു..കയ്യില്‍ പുകയ്ന്ന സിഗരറ്റും..ഉള്ളില്‍ നുരയുന്ന ചാരായത്തിന്റെ ലഹരിയുമായി.....കോട മഞ്ഞും ചടയന്‍ കാഞാവും കൂടെ ചതിക്കില്ലെന്നുരപ്പുമുള്ളകൂടുകാരുമുന്ടെങ്ങില്‍ ആഹാ...എത്ര രസം...അല്ലെ മന്സൂര്‍ക്ക...?
    ഓര്‍മ്മകള്‍ ഉരുക്കഴിച്ചതിനു നന്ദി...

    ReplyDelete
  4. നന്ദി നസീഫ്,
    ഫോട്ടോസ് എടുത്തായിരുന്നു. പക്ഷെ അതെല്ലാം സ്റ്റോര്‍ ചെയ്ത കുന്തം കാണാതെപോയി.
    സജിന്‍ വക്കീലേ..
    ചാരായവും ചടയന്‍ കഞ്ചാവും. നല്ല കോംബി. ബട്ട്‌, ഞാനീ നാട്ടുകാരനല്ല

    ReplyDelete
  5. കൊള്ളാം... നന്നായിട്ടുണ്ട്...

    ReplyDelete
  6. ഏയ്‌, കലിഗോദന ഹള്ളി! എങ്ങനെ ഓര്‍ത്തു വെച്ചു ഈ പേര്!! മോഹന്‍ ലാലിന്‍റെ 'ശ്രീ ഹള്ളിയിലേക്കുള്ള വളി' ഏതാണെന്ന ഡയലോഗ് ഓര്മ വരുന്നു. യാത്ര എന്നും ഒരു പിരാന്ത് തന്നെ ആയിരുന്നു അല്ലെ... അവതരിപ്പിച്ചത് നന്നായിട്ടുണ്ട്. കാട് കയറാന്‍ എനിക്ക് പണ്ടേ താല്‍പര്യമാണ്. നാട് കാണിയെ പറ്റി പറഞ്ഞപ്പോള്‍ പലതും ഓര്‍ത്ത് പോയി.

    ReplyDelete
  7. ശരിക്കും മനോഹരമായ ഒരു സ്ഥലത്ത്‌ എത്തി കരിക്ക് കുടിച്ച് സന്തോഷമായി. അത്രയും മനോഹരമായ വര്ന്നനയിലൂടെ എഴുതി രസിപ്പിച്ച ഭംഗിയായ പോസ്റ്റ്‌ ചെറുവാടി.

    ReplyDelete
  8. വളരെ നല്ല വിവരണം ചെറുവാടി. അടുത്ത ട്രിപ്പിന് എന്നെയും കൂട്ടുമോ? എനിയ്ക്ക് വലിയ ഇഷ്ടമാണ് ഇത്തരം യാത്രകള്‍ . ഞാനൊരു ശല്യവും ചെയ്യാതെ ഒതുങ്ങിയിരുന്നുകൊള്ളാം

    ReplyDelete
  9. തണുപ്പുള്ള ഗ്രാമങ്ങളിലൂടെയുള്ള യാത്ര ഇഷ്ടമായി. നല്ല വിവരണം. ചിത്രങ്ങളുടെ കുറവ് പറയാതിരിക്കുന്നില്ല.

    ReplyDelete
  10. നൌഷു
    നന്ദി . ഒരുപാട്.
    ഷുക്കൂര്‍,
    പേര് ഓര്‍ക്കുക എളുപ്പമായിരുന്നില്ല. കേജീ ഹള്ളി എന്ന ഷോര്‍ട്ട് ഫോമേ ഓര്‍മ്മയുണ്ടായിരുന്നുള്ളൂ. ശിവപുരം എന്ന വില്ലേജാണെന്നും. അതുവെച്ച്‌ സേര്‍ച്ചിയപ്പോള്‍ ഗൂഗിള്‍ കനിഞ്ഞു. അഭിപ്രായത്തിനു നന്ദി.
    FR
    റൊമ്പ താങ്ക്സ്
    റാംജീ
    ഒരുപാട് നന്ദി. നല്ല അഭിപ്രായത്തിന്, ഇഷ്ടപ്പെട്ടതിന്.
    ബിജൂ.
    താങ്ക്സ്. ഒരുമിച്ചൊരു യാത്രയാവാം. പക്ഷെ ഒതുങ്ങിയിരുന്നാല്‍ യാത്രക്ക് എന്ത് രസാ ഉള്ളത് ?
    അലി ,
    ഫോട്ടോസ് മിസ്സായത്തില്‍ എനിക്ക് നല്ല വിഷമം ഉണ്ട്. നല്ല സ്നാപ്സ് ഉണ്ടായിരുന്നു. സൂര്യകാന്തി പാടങ്ങളും ഗ്രാമഭാങ്ങിയും എല്ലാം.
    നല്ല വാക്കുകള്‍ക്ക് നന്ദി
    k

    ReplyDelete
  11. നല്ല യാത്ര വിവരണം .കൊതിപ്പിച്ചു കളഞ്ഞു.
    ഇതുപോലെയുള്ള വിവരണങ്ങള് ഇനിയും
    പോരട്ടെ !നാലു ചുവരിന്റെ ഇട്ടാവട്ടത്തില്
    ഇരിക്കുന്ന ഞങ്ങളെപ്പോലെയുള്ളവര്ക്ക്
    വായിച്ചു രസിക്കുകയെങ്കിലും ചെയ്യാമല്ലോ .......

    ReplyDelete
  12. ചെറുവാടി,

    അടി, അടി,

    അംബരചുബികളായ ഗോപുരങ്ങളെനോക്കി വയസ്സ്‌ തീർക്കുന്ന എന്നെ, തിരിച്ച്‌ വിളിച്ച്‌, ഗുണ്ടൾപേട്ടും കന്നഡ ഗ്രമത്തിന്റെ സൗണ്ടര്യവും കാണ്ടിട്ട്‌ പോടാ എന്ന് പറഞ്ഞത്‌ സഹിക്കിണില്ല്യ ഷ്ടാ.

    5 വർഷത്തോളം, രാത്രി യാത്രകളിൽ പലതും ആനയെയും, മാനിനെയും കണ്ട്‌കൊണ്ട്‌, സൂര്യകാന്തിപൂക്കളെയും തഴുകി, കടന്ന് പോയവനാ ഞാൻ.

    ചിക്ക്‌മംഗളൂരിൽ കാട്ടാനകൂട്ടത്തിന്‌ നടുവിൽ, അട്ടയ്കും, കുരങ്ങനുമിടയിൽ, ഹാവൂ, ഓർക്കുമ്പോൾ, ശരീരത്തിൽ കുളിര്‌ കോരുന്നു.

    സുൽത്താന്റെ ജീവിതത്തിൽ ഒരു നല്ല ഭാഗം അവിടെയായിരുന്നു. പ്രധാനപ്പെട്ട ഒരു ഭാഗം. ഇന്ദിരയെന്ന എന്റെ പ്രിയപ്പെട്ടവളുടെ ഒന്നാം പപ്പനായി, കാടും മേടും താണ്ടി അഞ്ച്‌ വർഷം.....

    കാലചക്രങ്ങൾ തിരിച്ച്‌കറക്കുവാൻ പ്രയോജനപ്രദമായ ഈ എഴുത്തിന്‌, അഭിനന്ദനങ്ങൾ.

    ReplyDelete
  13. മനോഹരമായി എഴുതിയിരിക്കുന്നു. ചെറുവാടി അനുഭവിച്ച സുഖം വായനക്കാരിലേയ്ക്ക് വളരെ ഭംഗിയായി പകര്‍ന്നു കൊടുത്തു.വരട്ടെ ഇതുപോലുള്ള യാത്രാനുഭവങ്ങള്‍ ഇനിയും

    ReplyDelete
  14. ആരോടെങ്കിലും 'മുദ്ധുഗവു' എന്ന് പറഞ്ഞു നോക്കാമായിരുന്നു. ഇഷ്ട്ടായീ പെരുത്തിഷ്ട്ടായി.
    ഹമ്പട ചേറൂ!

    ReplyDelete
  15. Dear Mansoor,
    Keep on writing,its really nice to read.

    Thank you and post more.

    ReplyDelete
  16. chithrangada ,
    പോസ്റ്റ്‌ ഇഷ്ടപ്പെട്ടതില്‍ സന്തോഷം. ഇനിയും വരുമല്ലോ.
    സുല്‍ത്താന്‍ ,
    എങ്കില്‍ സുല്‍ത്താനും കാണും ഇതിലും ഭംഗിയായി പറയാനൊത്തിരി. കാത്തിരിക്കുന്നു
    ഖാദര്‍ ഭായ് ,
    നന്ദി, വീണ്ടും വരിക.
    കണ്ണൂരാന്‍,
    'മുദ്ധുഗവു' പറയാമായിരുന്നു.പക്ഷെ അവരെല്ലാം കൂടി കരിമ്പിന് വളമാക്കും.
    Meckaden
    Thanks for your nice words .

    ReplyDelete
  17. നല്ല വിവരണം....

    ReplyDelete
  18. രസമുള്ള വിവരണം; സൂര്യകാന്തിപ്പാടങ്ങള്‍ക്കിടയിലൂടെ നടന്നത് പോലെ!

    ReplyDelete
  19. വായിച്ചു വായിച്ചു... തീര്‍ന്നത് അറിഞ്ഞില്ല.. തീര്‍ന്നപ്പോള്‍ വിഷമം..തീര്‍ന്നല്ലോ എന്നോര്‍ത്ത് !

    അതുകൊണ്ട് ഒന്നൂടെ വായിച്ചു..

    ReplyDelete
  20. ജിഷാദ്
    അഭിപ്രായത്തിനു നന്ദി
    അനില്‍ കുമാര്‍
    നന്ദി, സന്തോഷം.
    സജിച്ചായാ,
    ഒരുപാട് നന്ദി . വന്നതിനും വളരെ സന്തോഷം നല്‍കുന്നൊരു അഭിപ്രായത്തിനും.

    ReplyDelete
  21. യാത്രാവിവരണം വളരെ നന്നായിട്ടുണ്ട്. ബന്ദിപൂര്‍ വനങ്ങളിലൂടെ ഒരിക്കല്‍ യാത്രചെയ്തിട്ടുണ്ട്. ആനക്കൂട്ടത്തെ കണ്ടു. പിന്നേയും ഏതൊക്കെയോ മൃഗങ്ങളെ കണ്ടു. ഒരുപാട് കാലം മുന്‍പുള്ള യാത്ര. ഇപ്പോള്‍ അതൊക്കെ വീണ്ടും ഓര്‍മ്മിപ്പിച്ചു ഈ പോസ്റ്റ്. ഗ്രാമങ്ങളുടെ വിശുദ്ധിയും സൌന്ദര്യവും എപ്പോഴും ആകര്‍ഷകം തന്നെ.

    ReplyDelete
  22. കൊള്ളാം... നന്നായിട്ടുണ്ട്
    പുതിയ പോസ്റ്റുകളിടുമ്പോള്‍ ഒന്നറിയിച്ചേക്കണേ..
    mizhineerthully@gmail.com

    ReplyDelete
  23. ഞാന്‍ ഒന്ന് മൊത്തം കയറി കാടിളക്കി നോക്കി .
    നല്ല രസം .ഓര്‍മകളും പ്രകൃതിയും ബാല്യവും ..

    പുലിയെ പേടിച്ചു ഞാന്‍ എങ്ങും നിര്‍ത്തിയില്ല ..നിര്‍ത്താതെ
    വായിച്ചു ...കൊള്ളാം .രാവിലെ .എപ്പോ വിളിക്കണം ?...
    പിന്നെ ഉറങ്ങിയിട്ട്
    വേണ്ടേ ...!!!!!.

    ആശംസകള്‍ ..ഭാവ്കാങ്ങള്‍.....

    ReplyDelete
  24. തുടക്കം ഗംഭീരമായി...
    രാത്രിയിലെ ആ യാത്ര ശരിക്കും മനസ്സില്‍ തെളിഞ്ഞു...
    എന്നെ കൊതിപ്പിച്ചു ഈ യാത്രാ വിവരണം...
    നല്ല പോസ്റ്റ് ചെറുവാടീ....

    ReplyDelete
  25. വിവരണത്തോടൊപ്പം ആ കന്നട ഗ്രാമത്തിന്റെ കുറച്ചു ചിത്രങ്ങൾ കൂടി ഇടായിരുന്നു...

    ആശംസകൾ...

    ReplyDelete
  26. യാത്രാ വിവരണം കലക്കി ...തലവാചകമാണ് അടിപൊളി ആയതു ..ഒരു പദ്മരാജന്‍ ടച് ..:)

    ReplyDelete
  27. നന്ദി ചെറു വാടി: എത്ര മനോഹരമായി എഴുതിയിരിക്കുന്നു. ഒരു പക്ഷെ ഒരു യാത്ര യെക്കാള്‍ ആസ്വാദ്യകരമായി ഒരു വിവരണം

    ReplyDelete
  28. ചെറുവാടി യാത്ര വിവരണം കലക്കി
    കലിഗോദന ഹള്ളി എന്നാ കന്നഡ ഗ്രാമത്തില്‍
    രണ്ടു ദിവസം താമസിച്ച പ്രതീതി
    എന്നെങ്കിലും അവിടെയെല്ലാം പോകണമെന്ന്
    തീരുമാനിക്കുകയും ചെയ്തു

    ReplyDelete
  29. സൂര്യകാന്തി പൂവ് പോലെ സുന്ദരമായ പോസ്റ്റ്. യാത്രകളില്‍ മനസ്സിന്റെ കാന്‍വാസില്‍ പതിയുന്ന അവിസ്മരണീയ ദൃശ്യങ്ങളും മുഹൂര്‍ത്തങ്ങളും ചെറുവാടിയുടെ തൂലികയില്‍ നിന്നും ഒഴുകി ഇറങ്ങുമ്പോള്‍ അത് കാവ്യാത്മക രചനകളായി മാറുന്നു.

    വയനാടന്‍ ചുരം കയറി ബന്ദിപ്പൂര്‍ വനപാതയിലൂടെ കാടിന്റെ വന്യ സൌന്ദര്യം പകര്‍ന്നു കര്‍ണാടക ഗ്രാമങ്ങളിലെ കരിമ്പില്‍ തോട്ടത്തിലേക്ക് ചെറുവാടി നമ്മെ നയിക്കുമ്പോള്‍ സൂര്യകാന്തി പൂക്കള്‍ തഴുകി എത്തുന്ന ശീതകാറ്റേറ്റു കിളിപാട്ടുകള്‍ കേട്ട് ഗ്രാമീണതയുടെ വശ്യ സൌന്ദര്യത്തില്‍ അല്‍പനേരം അറിയാതെ ലയിച്ചു പോകുന്നു.

    തുയിലുണര്‍ത്തുന്ന കര്‍ണാടക സംഗീതത്തിന്റെ മാസ്മരിക താളലയത്തില്‍ മനസ്സിനെ അലസമായി വിട്ടു കര്‍ണാടക ഗ്രാമങ്ങളിലെ കരിമ്പിന്‍ തോട്ടങ്ങളിലൂടെ വെറുതെ നടക്കാന്‍ മോഹം.

    എഴുത്തുകാരന്‍ തന്റെ യാത്രാനുഭവക്കുറിപ്പ്‌ ഏറെ ഹൃദ്യവും സുന്ദരവുമാക്കി. അഭിനന്ദനങ്ങള്‍.

    ReplyDelete
  30. വളരെ നല്ല എഴുത്
    ഒത്തരം നല്ല യാത്രകള്‍ ഇനിയുമുണ്ടാകട്ടേ
    ആശംസകള്‍

    ReplyDelete
  31. കലകീട്ടോ, ബാഗ്ലൂരില്‍ ആയിരുന്നപ്പോള്‍ ഒരു പാട് കൊതിച്ചിട്ടുണ്ട് ഇങ്ങനെ ഉള്‍നാടന്‍ ഗ്രാമത്തില്‍ കര്‍ഷകരുടെ കൂടെ കുറച്ചു ദിവസം കഴിയണം എന്നു, സാധിച്ചില്ല . പക്ഷെ ഇപ്പോള്‍ കുറച്ചു നേരം അവരോടപ്പം കഴിഞ്ഞ പോലെ.

    നന്നായിട്ടുണ്ട്, സ്നേഹാശംസകള്‍

    ReplyDelete
  32. വിരിഞ്ഞു നിന്ല്ല്കുന്നു സൂര്യ കാന്തി എന്റെ മുന്നില്‍.. അരിച്ചെത്തുന്ന തണുപ്പും ഞാനറിയുന്നു ചെറുവാടി എന്റെ രോമകൂപങ്ങളില്‍ .. മനോഹരം ഈ പോസ്റ്റ്‌.. ഹൃദയം നിറഞ്ഞ ആശംസകള്‍..

    ReplyDelete
  33. സൂര്യകാന്തിപൂവിതളുകളിലേക്ക് കിനിഞ്ഞിറങ്ങുന്ന മഞ്ഞുതുള്ളിയുടെ കുളിർ മനസ്സിലേക്ക് പടർത്തുന്ന ലളിത സുന്ദരമായ രചനായാണിത്. മനോഹരം.

    ReplyDelete
  34. സുന്ദരമായ അനുഭവം കൊള്ളാം എന്നാലും ഉമ്മച്ചി പൊതിഞ്ഞു തന്ന ബീഫ്

    ReplyDelete
  35. താങ്കളുടെ ഗുണ്ടല്‍ പേട്ട് യാത്രാനുഭവങ്ങള്‍ വായിക്കാന്‍ വൈകിപ്പോയി. കന്നഡ ഗ്രാമക്കാഴ്ച്ചകള്‍ മനോഹരമായി അവതരിപ്പിച്ചു മന്‍സൂര്‍ ഭായ്. യാത്രകളും, വിവരണങ്ങളും ഈയിടെയായി കുറെ വരുന്നുണ്ടല്ലോ... ഞാനും യാത്രകളെ വല്ലാതെ ആസ്വദിക്കാറുണ്ട്. കഴിഞ്ഞ വെക്കേഷന് ഞാനും ഇതുപോലൊരു യാത്ര പോയിരുന്നു. നാടുകാണി ചുരം കയറി, ഗൂഡല്ലൂര്‍, വഴി ഗുണ്ടല്‍പേട്ട്, മൈസൂര്‍ അങ്ങനെ ഒന്ന്. ഗൂഡല്ലൂരില്‍ നിന്ന് ഗുണ്ടല്‍പേട്ട്-ലേക്ക് കാട്ടാനയെയും, കാട്ടുപോത്തിനെയും, മാനുകളെയും എല്ലാം അടുത്ത് കണ്ടുകൊണ്ട് രാത്രിയുടെ ഏകാന്തതയിലൂടെയുള്ള ഡ്രൈവിംഗ് വല്ലാത്തൊരു "അനുഭവം" ആയിരുന്നു. രാത്രി പത്തുമണിക്ക് ശേഷം ഉള്ള ഗതാഗത നിരോധനത്തെ കുറിച്ച് അറിവില്ലായിരുന്നു. അവസാനം ബന്ദിപ്പൂര്‍ ചെക്ക്പോസ്റ്റില്‍ വച്ച് പോലീസ്‌ തടഞ്ഞുവച്ചു . കൂടെയുണ്ടായിരുന്ന സുഹൃത്തിന്റെ നിര്‍ദേശപ്രകാരം തടിയൂരാന്‍ വേണ്ടി പേഴ്സില്‍ കയ്യിടുമ്പോള്‍ ഒരു 500 രൂപ പോയി എന്ന് ഉറപ്പിച്ചിച്ചതായിരുന്നു. എന്നാല്‍ അവര്‍ ആവശ്യപ്പെട്ടതോ വെറും "20" രൂപ. കൈക്കൂലി വാങ്ങുന്ന കാര്യത്തില്‍ എങ്കിലും കേരളാ പോലീസ്‌ കര്‍ണാടകാ പോലീസിനെ മാതൃകയാക്കിയാല്‍ നന്നായിരിക്കും എന്ന് അപ്പോള്‍ തോന്നി . മൈസൂരില്‍ നിന്ന് തിരിച്ചുവരുമ്പോള്‍ ഇതുപോലെ കണ്ണെത്താത്ത ദൂരത്തോളം പൂത്തുനില്‍ക്കുന്ന സൂര്യകാന്തികള്‍ ധാരാളം. തിരിച്ചു താമരശ്ശേരി ചുരം വഴി ഇറങ്ങാം എന്ന് പ്ലാന്‍ ഇട്ട് ബത്തേരി റോഡിലൂടെ വയനാടന്‍ വന്യ സൌന്ദര്യം ആസ്വദിച്ച് മുത്തങ്ങ വഴി തിരികെ യാത്ര. ഇത്തവണത്തെ വെക്കെഷനും ചില യാത്രകള്‍ക്കൊക്കെ പദ്ധതിയിട്ടിട്ടുണ്ട്‌. എന്തായാലും നാട്ടില്‍ എത്തിയിട്ട് ഒരു കറക്കം കറങ്ങണം...

    ReplyDelete
  36. ഒരു പാട്ട് ഓർമ വരുന്നു.. കന്നി വസന്തം കാറ്റിൽ മൂളും കന്നഡ രാഗങ്ങൾ...... നന്നായിട്ടുണ്ട് ... അഭിനന്ദനങ്ങൾ.....

    ReplyDelete
  37. യൗവനാരംഭത്തില്‍ രണ്ടുവര്‍ഷം മൈസൂരില്‍ അദ്ധ്യാപകജോലിയുമായി കഴിഞ്ഞിട്ടുണ്ട്.മുത്തങ്ങമുതല്‍ ഗുണ്ടല്‍പേട്ടുവരെയുള്ള കാടിന്റെ രാത്രിസൗന്ദര്യം ആസ്വദിക്കുവാനായി ആ കാലത്ത് കോഴിക്കോട്ടുനിന്നുള്ള മടക്കയാത്ര പലപ്പോഴും KSRTC യില്‍ രാത്രിയിലാക്കും. അന്ന് ഞാനനുഭവിച്ചിരുന്ന മാനസികാവസ്ഥയാണ് ചെറുവാടി താങ്കള്‍ പോസ്റ്റില്‍ ഭംഗിയായി അവതരിപ്പിച്ചത്.അതുകൊണ്ടാവാം 'നിഗൂഡമായ ഒരു സൗന്ദര്യമുണ്ട് ... ഞാനതിനെ വല്ലാതെ ഇഷ്ട്ടപ്പെടുന്നു' എന്ന ഭാഗം എനിക്ക് ഏറെ ഇഷ്ടപ്പെട്ടു.
    ഇപ്പോള്‍ മൈസൂര്‍ ജീവിതകാലവും ബന്ധങ്ങളും ഒറ്റപ്പെട്ട ന്യൂ ഇയര്‍ കാര്‍ഡുകളിലേക്കും മറ്റും ചുരുങ്ങിയിരിക്കുന്നു.നന്ദി ചെറുവാടി.എനിക്ക് ഇഷ്ടപ്പെട്ട ഒരു ജീവിതകാലവും, ബന്ധങ്ങളും, യൗവനാരംഭത്തിലെ നന്മനിറഞ്ഞ ഒരു ഹൃദയബന്ധവും,തുറന്ന ആശയവിനിമയത്തിന് ആംഗലേയം പോര എന്നു തിരിച്ചറിഞ്ഞ് അങ്ങോട്ടും ഇങ്ങോട്ടും ചില്ലറ മലയാളവും കന്നടവും പഠിപ്പിച്ചതുമൊക്കെ മനസിലേക്ക് കൊണ്ടുവന്നു താങ്കളുടെ പോസ്റ്റ്. നന്ദി,വീണ്ടും...വീണ്ടും..വീണ്ടും...

    ReplyDelete
  38. ചെറുവാടീ,
    വളരെ മനോഹരമായി എഴുതി.

    എണ്റ്റെ മനസ്സിലൊരു കഥാബീജമുണ്ട്‌. അതിണ്റ്റെ തുടക്കം സൂര്യകാന്തിപ്പാടത്തിനു സമീപം ബസ്സിറങ്ങുന്ന സക്കറിയ.......
    എണ്റ്റെ ഈ കഥാപശ്ചാത്തലത്തിന്‌ ഒരു ഉത്തേജകമരുന്നായി ചെറുവാടിയുടെ ഈ യാത്രാവിവരണം.
    ഞാന്‍ ആദ്യാമായാണീ വഴി...
    ഇനി യാത്രകള്‍ പതിവാക്കാം...

    ReplyDelete
  39. എന്തേ എന്‍റെ ഡാഷ് ബോര്‍ഡില്‍ സൂര്യാകാന്തി പൂക്കള്‍ വിരിഞ്ഞില്ലാന്ന് ഞാന്‍ ഇവിടെ വന്ന് ചോദിച്ചിരുന്നൂ...ഇപ്പോള്‍ അതും കാണാനില്ലാ...എന്തു പറ്റീ ചെറുവാടി...?

    ReplyDelete
  40. mukalil paranjathu pole ente bloginte dash boardilum ithu vannilla.vaayikkan vykiyathinte sankadathilaanu njanum.nalla assaloru yaathra vivaranam.

    ReplyDelete
  41. ഒരു പഴയ പോസ്റ്റ്‌ ആണ് വര്‍ഷിണി , അനഘാ. അതാണ്‌ ഡാഷ് ബോര്‍ഡില്‍ കാണാഞ്ഞത്
    അങ്ങിനെ ഒരു ചോദ്യം ഞാന്‍ കണ്ടില്ലല്ലോ വര്‍ഷിണി.

    ReplyDelete
  42. ബീഫ്‌ഫ്രൈയുടെ മണമുള്ള,സൂര്യകാന്തിയുടെ നിറമുള്ള ഈ പോസ്റ്റ ഇഷ്ടായി!
    ചെരുവാടിയിലേക്ക് വരുമ്പോ മുന്‍കൂട്ടി ഒന്ന് വിളിച്ചു പറയാം ..ബീഫ്‌ ഫ്രൈ..

    ReplyDelete
  43. നല്ല പോസ്റ്റ്‌ നല്ല ചിത്രം ഇഷ്ടമായി

    ReplyDelete
  44. സുന്ദര വിവരണം..

    ReplyDelete
  45. കണ്ണിനുമുമ്പില്‍ സൂര്യകാന്തിപ്പൂക്കള്‍ നൃത്തം വെക്കുന്നതുപോലെ തോന്നിപ്പോയി.
    എന്റെ ലാപ്ടോപ്പിലെ wallpaper sunflower ആണ്‌ കേട്ടോ.
    പതിവുപോലെ മനോഹരമായ രചന.
    ആശംസകള്‍.

    ReplyDelete
  46. വായിച്ചു തീർന്നപ്പോൾ ഗുണ്ടൽപേട്ട് മൊത്തം ചുറ്റിക്കറങ്ങിയ അനുഭൂതി.വിവരിച്ച ശൈലിയുടെ പ്രത്യേകത കൊണ്ടുതന്നെയാവാം അത്..
    നന്നായിട്ടുണ്ട്..

    ReplyDelete
  47. ഞാന്‍ അഞ്ചു വര്ഷം ഉണ്ടായിരുന്നു
    ബാംഗ്ലൂര്‍ ..നല്ല മനുഷ്യര്‍ . .അതെ കന്നഡ
    ഗ്രാമങ്ങള്‍ ശരിക്കും മാറ്ങ്ങള്‍ക്ക്
    മുന്നില്‍ തല കുനിക്കതവ ആണ്‌ ..

    നന്നായി vaayichu ..ആശംസകള്‍ ..
    ente previous comment mukalil undallo..!!

    ReplyDelete
  48. അതിമനോഹരമായ വിവരണം. ചെറുവാടിയുടെ തൂലികയ്ക്ക് യാത്രവിവരണം പറയുമ്പോള്‍ ഒരു മാജിക്കല്‍ ടച്ച് വരുന്നുണ്ട്. വായിച്ചു തീര്‍ന്നതു അറിഞ്ഞില്ല.

    ReplyDelete
  49. ഇതിഷ്ടായി.... രമേശേട്ടന്‍ പറഞ്ഞപോലെ പേരും കലക്കി ...:)
    ഞാനും ബാംഗ്ലൂര്‍ അഞ്ചു വര്‍ഷം ഉണ്ടായിരുന്നു. അവിടുത്തെ ചില ഹള്ളികളില്‍ പോയിട്ടുണ്ടെങ്കിലും (ഏതു ഹള്ളി എന്ന് മാത്രം ചോദിക്കരുത്, ആ പേരൊക്കെ ഓര്‍ക്കാന്‍ വല്യ പാടാ :)) മനസ്സില്‍ തട്ടുന്ന നല്ലതൊന്നും അവിടെ കാണാന്‍ കഴിഞ്ഞിട്ടില്ല. നമ്മുടെ ഗ്രാമങ്ങളുടെ ഭംഗിയൊന്നും അവിടെ
    ഇല്ലല്ലോ എന്ന് ഞാന്‍ ഓര്‍ത്തിട്ടുമുണ്ട് . പക്ഷെ, ഈ കേജീ ഹള്ളി കേട്ടിട്ട് കൊള്ളാമല്ലോ...

    ReplyDelete
  50. അപ്പോൾ കന്നട ഗ്രാമങ്ങളും ചെറുവാടിയുടെ ചെറുവിരലിനിടയിലൂടെ നൊസ്റ്റാൽജിയ ഉണർത്തി കടന്നുപോയിട്ടുണ്ട് അല്ലെ

    ReplyDelete
  51. യാത്രകള്‍ വല്ലാത്തൊരു ഊര്‍ജ്ജം ആണ് നമ്മളില്‍ നിറക്കുക ..മനോഹരമായ വിവരണം ..

    ആശംസകള്‍

    ReplyDelete
  52. ഗുണ്ടല്‍പേട്ട മറ്റൊരു രീതിയിലാണ് ഞാന്‍ ഓര്‍ക്കുക.മൈസൂറിലേക്കുള്ള യാത്രാമധ്യേ കര്‍ണാടക അതിര്‍ത്തിയിലെ കാട്ടില്‍ ഒരു ഒരു രാത്രി മുഴുവന്‍ വണ്ടിയില്‍ ചിലവഴിച്ച എനിക്ക് ഒരു ചായ കുടിക്കാന്‍ കിട്ടിയ ചിന്ന ടൌണ്‍ എന്ന നിലയില്‍.

    ReplyDelete
  53. തിരക്കിലായിരുന്നതിനാൽ ഇവിടെ എത്താൻ വൈകി… ഒരു സുന്ദരൻ പോസ്റ്റ് കാണാൻ കഴിഞ്ഞതിൽ സന്തോഷം. :)

    ReplyDelete
  54. ചെറുവാടിക്കാരാ.....ഒരു കാര്യം ചോദിച്ചാല്‍ സമ്മതിക്കുമോ...? അടുത്ത തവണ പോവുമ്പോ...''ന്നേം കൂട്ട്യോ...''

    ReplyDelete
  55. എഴുത്തിന്റെ വഴികളിലൂടെ വായനക്കാരേം കൂടെക്കൂട്ടുന്ന ശൈലി അപാരമായി ഇവിടെയും അനുഭവിച്ചറിഞ്ഞു.........

    മന്‍സൂര്‍'ക്ക,
    ഈ വൈകി വായനയ്ക്കും പുതുമണ്ണിന്റെ മണമുണ്ട്.

    ReplyDelete
  56. ഹൃദയം നിറഞ്ഞ നന്ദി. എല്ലാര്‍ക്കും.

    ReplyDelete
  57. gundalpettayil povan kathirikkukayanu njangal.ee post vayichappol ethrayum pettannu aa
    sooryakanthippadangal kananamennu thonni.photo yum nallath.

    ReplyDelete
  58. valare nannayirikkunnu....ee cheruvaadi enna peru enne palappozhum alosarappeduthiyirunnu ..karanam oru cheruvaadikkarananu...pakshe ippo enikku ishtamanu cheruvadiye...

    ReplyDelete
  59. ഇത്രയും സുന്ദരമായ പ്രഭാതം മുമ്പ് കണ്ടിട്ടുണ്ടോ? സൂര്യകാന്തി പൂക്കളിലെ മഞ്ഞുത്തുള്ളികള്‍ ഇളം വെയിലില്‍ മിന്നിത്തിളങ്ങുന്നു. കളത്തില്‍ നിറയെ പെണ്ണുങ്ങള്‍. പാട്ടും വര്‍ത്താനവുമായി എന്തൊരു സന്തോഷത്തോടെയാണ് അവര്‍ ജോലി ചെയ്യുന്നത്. പ്രകൃതിയോടു ചേര്‍ന്നുതന്നെ വേണം പ്രഭാത കര്‍മ്മങ്ങളും. യാത്ര സിനിമയിലെ രംഗം ഓര്‍മ്മവന്നത് കൊണ്ടോ എന്തോ ഞാനൊന്ന് മടിച്ചു. നാണം കൊണ്ടൊന്നും അല്ല. ഒരു കന്നടകാരിയെ പ്രേമിച്ചു നടക്കാനൊന്നും നമുക്ക് ടൈം ഇല്ല. പിന്നെ ഒടുവില്‍ പറഞ്ഞപോലെ "നല്ല അടി നാട്ടില്‍ തന്നെ കിട്ടില്ലേ".

    ഇക്കയുടെ യാത്രാവിവരണത്തിലെ സൗന്ദര്യം ഞാനിനിയും പറയേണ്ട ആവശ്യമില്ല, അത് ഓരോ പോസ്റ്റ് കഴിയുമ്പഴേക്കും മാറ്റ് കൂടിക്കൂടി വരുന്നു.! ഇത് പഴയതാണോ ഇക്കാ ? എന്നാൽ ഇതൊക്കെ കഴിഞ്ഞാവണം മാറ്റു കൂടിയത്.!
    അവസാനം ഇവിടെയൊക്കെ പോയി വന്നാൽ എന്നോട് കൂട്ടുകാർ ചോദിക്കും,

    'അല്ല അങ്കേ കേളി ഹള്ളീ പോണ വളിയെങ്കേ ?'ന്ന്
    ഹാ ഹാ ഹാ ആശംസകൾ.

    ReplyDelete

ഇഷ്ടവും ഇഷ്ടക്കേടും ഇവിടെ കുറിക്കുമല്ലോ....