Sunday, January 2, 2011

ഓര്‍മ്മകളുടെ കളിമുറ്റത്ത്.

മടുത്തു . എനിക്കൊന്നു ചുറ്റിക്കറങ്ങിയേ പറ്റൂ. ബെന്‍സും ലാന്‍ഡ് ക്രൂയിസറും ചീറിപായുന്ന ഇവിടത്തെ നിരത്തുകളിലൂടെയല്ല, കോണ്‍ക്രീറ്റ് സൗധങ്ങള്‍ വീര്‍പ്പുമുട്ടിക്കുന്ന അന്തരീക്ഷത്തിലൂടെയും അല്ല. പകരം ശുദ്ധവായു ശ്വസിച്ച്, മരത്തണലില്‍ ഇരുന്ന്, പുഴയില്‍ കുളിച്ച്, ഞാന്‍ വളര്‍ന്ന നാട്ടിലൂടെ.... എന്താ ചെയ്യാ?. വെക്കേഷന് ഇനിയും കാത്തിരിക്കണം ആറ് മാസത്തോളം. കാലത്തെഴുന്നേറ്റ് ഉടയാത്ത വസ്ത്രങ്ങളും ധരിച്ച് ഒരു സുലൈമാനിയില്‍ തുടങ്ങി യാന്ത്രികമായി നീങ്ങുന്ന വിരസമായ ദിവസങ്ങള്‍ക്ക് ചെറിയൊരു ഇടവേള. പകരം കാലത്ത് ഇത്തിരി വൈകി എഴുന്നേറ്റ്, ആ കാരണത്താല്‍ തന്നെ തണുത്തുപോയ ദോശയും കഴിച്ച് ഒരു ലുങ്കിയും മാടിക്കുത്തി ഞാന്‍ ഇറങ്ങുകയാണ് നാട്യങ്ങളില്ലാത്ത എന്റെ നാട്ടിലേക്ക് . ശരീരത്തെ ഇവിടെ കുടിയിരുത്തി ഞാന്‍ പറക്കുകയാണ് എന്റെ ചെറുവാടിയിലേക്ക്....നിങ്ങളെയും കൂട്ട് വിളിക്കുകയാണ്‌ ആ ഓര്‍മ്മകളിലേക്ക്...

ചെമ്മണ്ണിട്ട ഈ റോഡിലൂടെ നടന്ന് ഈ ഇടവഴി തിരിഞ്ഞ് കുറച്ചു ദൂരം നടന്നാല്‍ വയലായി. വയലിനിടയിലെ വീതികുറഞ്ഞ നടവരമ്പിലൂടെ നടന്ന് ഞാനിപ്പോള്‍ ആ പഴയ തോടിന്റെ വക്കത്ത് ഇരിക്കാണ്‌. മൊബൈലും ഇന്റര്‍ നെറ്റും ഓഫീസ് ജാടകലുമില്ലാതെ ഈ ഗ്രാമത്തിന്റെ ലാളിത്യം ഏറ്റുവാങ്ങി.

വീട്ടില്‍ നിന്നും ഇറങ്ങുമ്പോള്‍ തന്നെ കാണാം ആ പഴയ മദ്രസ്സ.
ആ മദ്രസ വരാന്തയിൽ എണ്ണയിട്ടുഴുഞ്ഞ ചൂരലുമായി അബുമുസ്ലിയാർ നിൽക്കുന്നുണ്ടോ എന്ന് അറിയാതെ തോന്നി പോയി. സുബഹി നിസ്കരിക്കാത്തതിന്, യാസീന്‍ കാണാതെ പഠിക്കാത്തതിന് , പതിവ് പോലെ നേരം വൈകി എത്തുന്നതിനു തുടങ്ങി ആ ചൂരലും ഞാനുമായുണ്ടായിരുന്ന ബന്ധം അഭേദ്യമായിരുന്നു.
പക്ഷെ ഗുരുനാഥന്‍ എന്നൊരു പേരു കേൾക്കുമ്പോൾ തന്നെ എന്റെ മനസ്സില്‍ ആദ്യം ഓടിയെത്തുന്ന മുഖവും അബു മുസ്ലിയാരുടെതാണ്. കഴിഞ്ഞ തവണ നാട്ടില്‍ പോയപ്പോള്‍ രോഗബാധിതനായി കിടക്കുന്ന ഉസ്താദിനെ കാണാന്‍ പോയിരുന്നു. എന്നെ കണ്ടതും ആ കണ്ണുകള്‍ നിറഞ്ഞൊഴുകി. അനുസരണ ഒട്ടും ഇല്ലാതിരുന്ന ആ പഴയ വികൃതി പയ്യന്റെ മുഖം ഒട്ടും പരിഭവം ഇല്ലാതെ അതില്‍ കൂടുതല്‍ സന്തോഷത്തോടെ ഇപ്പോഴും ആ മനസ്സിലുണ്ട് എന്നറിഞ്ഞപ്പോള്‍ എന്റെയും കണ്ണുകള്‍ നിറഞ്ഞു. സ്നേഹത്തിന്റെയും ആദരവിന്റെയും പാഠങ്ങള്‍ ഒരിക്കല്‍ കൂടി എന്നെ നിശബ്ദമായി പഠിപ്പിക്കുകായിരുന്നു ഉസ്താദ് . പരസ്പരം പൊരുത്തപ്പെട്ടു ഞാന്‍ ആ വീടിറങ്ങി. സര്‍വ്വശക്തന്‍ എന്റെ പ്രിയപ്പെട്ട ഉസ്താദിന് ആയുസ്സും ആരോഗ്യവും നല്‍കട്ടെ.

മദ്രസ്സ കഴിഞ്ഞാല്‍ ഉടനെ തന്നെ എന്റെ പഴയ സ്കൂളും കാണാം. ചുള്ളിക്കാപറമ്പിലെ ആ എല്‍. പി സ്കൂള്‍. സ്ലെയിറ്റും പുസ്തകവുമായി വള്ളി ട്രൌസറുമിട്ട് ഓടികിതച്ചു ക്ലാസിലെത്തുന്ന ആ പഴയ കുട്ടിയാകും ഞാനീ സ്കൂളിന്റെ മുറ്റത്തെത്തിയാൽ. വര്‍ഷങ്ങള്‍ കൊഴിഞ്ഞിട്ടും ഒരു മാറ്റവും ഇല്ല ഈ കലാലയത്തിന്റെ മുഖത്തിന്‌. സ്കൂളിലേക്ക് കയറുന്ന കല്‍പടവിന് പോലും തേയ്മാനം പറ്റിയിട്ടില്ലെങ്കില്‍ നമ്മുടെ ഓര്‍മ്മകള്‍ക്കാണോ അതുണ്ടാവുക. സ്കൂളിലെ ഉപ്പുമാവ് പുരയുടെ ചൂട് എന്റെ ഓര്‍മ്മകള്‍ക്കും ഉണ്ട്. എത്രയെത്ര അധ്യാപകര്‍. സീതി മാഷും തങ്കമണി ടീച്ചറും ഓമന ടീച്ചറും തുടങ്ങി ഞാനെത്രയോ തവണ കാണാന്‍ കൊതിച്ച മുഖങ്ങള്‍ എല്ലാം എന്റെ മനസ്സിലൂടെ കടന്നു പോയി. പലരും വെറും ഓര്‍മ്മകള്‍ മാത്രമാകുകയും ചെയ്തു.

സ്കൂളിന്റെ മുറ്റം തന്നെയായിരുന്നു ഞങ്ങളുടെ കളിമുറ്റവും. ഇപ്പോഴും വൈകുന്നേരങ്ങളില്‍ അങ്ങാടിയിലേക്ക് ഇറങ്ങുമ്പോള്‍ ആ മുറ്റത്തിരുന്നു ഗോട്ടി കളിക്കുന്ന കുട്ടികൾക്കിടയിൽ ഞാന്‍ തേടാറുണ്ട് , ഉപ്പ വരുന്നോ എന്നും നോക്കി പേടിയോടെ ഗോട്ടി കളിക്കുന്ന ഒരു പത്ത് വയസ്സുകാരനെ. കളിയില്‍ തോറ്റ് മുതിര്‍ന്ന കുട്ടികളുടെ ഗോട്ടി കൊണ്ട് കൈമടക്കിന് അടി കിട്ടുമ്പോള്‍ വേദനിച്ച് കരഞ്ഞത് ഇന്നലെയാണോ..?

"എന്നേ കുട്ട്യേ ജ്ജി വന്നത് .... ഞാന്‍ അറിഞ്ഞീലല്ലോ ... പള്ളീല് കണ്ടതും ല്ല്യ".
ആരാണെന്നറിയോ ഇത്. ആലികുട്ടി കാക്കയാണ്. വീടിന്റെ മുമ്പിലിരുന്നാല്‍ വെള്ള മുണ്ടും വെള്ള കുപ്പായവും വെള്ള താടിയും വെള്ള തലേക്കെട്ടുമായി ആലികുട്ടി കാക്ക സ്പീഡില്‍ പോകുന്നത് കണ്ടാല്‍ മനസ്സിലാക്കാം ബാങ്ക് വിളിക്കാന്‍ സമയമായെന്ന്. പക്ഷെ ആ ചോദ്യം എനിക്ക് തോന്നിയതാണ്. കാരണം സ്ഥിരമായി കേട്ടിരുന്ന ആ ചോദ്യം ചോദിക്കാന്‍ ആലികുട്ടികാക്ക ഇപ്പോഴില്ല. ഒരിക്കല്‍ കൂടി കേള്‍ക്കാന്‍ ഇടതരാതെ അദ്ദേഹവും ഓര്‍മ്മയില്‍ മറഞ്ഞു.
എങ്കിലും അദ്ദേഹത്തിന്റെ ആ ചോദ്യം ഓര്‍മ്മകളിലെങ്കിലും കേള്‍ക്കാതെ എനിക്കീ കുറിപ്പ് നിര്‍ത്താന്‍ പറ്റില്ല. ഇങ്ങിനെ കുറെ നല്ല മനുഷ്യര്‍ ഉണ്ട് ഞങ്ങളുടെ നാട്ടില്‍. വര്‍ഷത്തിലൊരിക്കല്‍ അഥിതികളായി നാട്ടിലെത്തുന്ന എന്നെയൊക്കെ ഇവരോര്‍ക്കുന്നത് ഉപ്പയോടുള്ള സ്നേഹം കൊണ്ട് കൂടിയായിരിക്കണം.
നാട്ടിലൊന്നു പോകണം എന്ന് തോന്നിയപ്പോള്‍ എന്തൊക്കെയോ എഴുതി പോയതാണ്. കുറെ പഴംകഥകള്‍ പറഞ്ഞു നിങ്ങളെ മുഷിപ്പിച്ചോ. അങ്ങിനെയെങ്കില്‍ ദയവായി ക്ഷമിക്കുക. ഇതെഴുതി കഴിഞ്ഞപ്പോള്‍ എനിക്ക് തോന്നുന്ന സന്തോഷത്തെയോർത്തെങ്കിലും, എഴുത്തിനെ അല്ല , എഴുതിയ കാര്യങ്ങളെ ഓര്‍ത്ത്‌.

66 comments:

  1. പുതുവര്‍ഷത്തെ ആദ്യ പോസ്റ്റ്‌.

    ReplyDelete
  2. നൊസ്റ്റാള്‍ജിയ.....ഒരിക്കലും മടുക്കാത്ത ഓര്‍മ്മകള്‍....

    ReplyDelete
  3. എഴുത്ത്‌ സുന്ദരം എന്ന് പറയേണ്ടല്ലോ. ഒരിക്കലും തിരിച്ചുവരാത്ത മധുരിക്കുന്ന ഒര്ര്‍മ്മകള്‍ തന്നെയാണ് കുട്ടിക്കാലം. അപ്പോഴത്തെ ഓരോ ചെറിയ കാര്യങ്ങള്‍ പോലും മനസ്സില്‍ സ്നേഹത്തോടെ പതുങ്ങിക്കിടക്കും, എപ്പോഴും തലയുയര്‍ത്തി നോക്കിക്കൊണ്ട്. നല്ലെഴുത്ത് ചെറുവാടി.
    ആശംസകള്‍.

    ReplyDelete
  4. പറഞ്ഞറിയിക്കാന്‍ വാക്കുകള്‍ മതിയാവാത്ത കുട്ടിക്കാലത്തിന്റെയും നമ്മെ ആദ്യാക്ഷരങ്ങള്‍ ചൊല്ലി പഠിപ്പിച്ച ഗുരുക്കളേയും മനനം ചെയ്യുക തന്നെ അവാശ്ച്യമായ ഒരു വികാരം മനസ്സില്‍ സൃഷ്ടിക്കുന്നു ... ഗൃഹാതുരത്വം സുഖമുള്ള വേദന തന്നെ ..

    ReplyDelete
  5. ഒരുനിമിഷം ആ പഴയ ഓർമ്മകളിലേക്ക് ഈ പോസ്റ്റ് എന്നെ കൂട്ടിക്കൊണ്ടുപോയി.

    ReplyDelete
  6. ഈ സ്വാഭാവികതയുടെ ശബ്ദത്തിന് അഭിവാദനങ്ങള്‍..!!!‌

    ഈ യാന്ത്രികതയില്‍ നിന്നും സ്വാഭാവികതയിലെക്കുള്ള മടക്കം എന്നത് സാധ്യമാകുന്നത് കുട്ടിക്കാലത്തെ ഓര്‍ക്കുമ്പോഴാണ്. അതിനെ അത് പോലെ പറഞ്ഞു വെക്കുമ്പോഴാണ്. അതിനെ അത് പോലെ അവതരിപ്പിക്കാന്‍ ചെറുവാടിക്ക് സാധിച്ചിട്ടുണ്ട്. ഭാവുകങ്ങള്‍..!!

    ReplyDelete
  7. കൊള്ളാം ..........ഞാനും ഇറങ്ങി നടക്കാറുണ്ട് ചിലപ്പോഴൊക്കെ ഇങ്ങിനെ..........:)

    ReplyDelete
  8. ചെറുവാടിയുടെ ബാല്യം ,
    അതിങ്ങനെ ഒരു വള്ളി നിക്കറുമിട്ടു മൂക്കൊക്കെ ഒലിപ്പിച്ചു ഒരു ഗോട്ടിയും പിടിച്ചു നില്‍ക്കുന്നത് ശരിക്കും കണ്ടു ഞാന്‍ !
    അത്ര രസകരമായി എഴുത്ത് .
    അങ്ങിനെ പുതുവത്സരം ഗംഭീരം !
    ആശംസകള്‍ ...

    ReplyDelete
  9. കഴിഞ്ഞ തവണ നാട്ടില്‍ പോയപ്പോള്‍ രോഗബാധിതനായി കിടക്കുന്ന ഉസ്താദിനെ കാണാന്‍ പോയിരുന്നു. എന്നെ കണ്ടതും ആ കണ്ണുകള്‍ നിറഞ്ഞൊഴുകി. അനുസരണ ഒട്ടും ഇല്ലാതിരുന്ന ആ പഴയ വികൃതി പയ്യന്റെ മുഖം ഒട്ടും പരിഭവം ഇല്ലാതെ അതില്‍ കൂടുതല്‍ സന്തോഷത്തോടെ ഇപ്പോഴും ആ മനസ്സിലുണ്ട് എന്നറിഞ്ഞപ്പോള്‍ എന്റെയും കണ്ണുകള്‍ നിറഞ്ഞു. സ്നേഹത്തിന്റെയും ആദരവിന്റെയും പാഠങ്ങള്‍ ഒരിക്കല്‍ കൂടി എന്നെ നിശബ്ദമായി പഠിപ്പിക്കുകായിരുന്നു ഉസ്താദ് . പരസ്പരം പൊരുത്തപ്പെട്ടു ഞാന്‍ ആ വീടിറങ്ങി. സര്‍വ്വശക്തന്‍ എന്റെ പ്രിയപ്പെട്ട ഉസ്താദിന് ആയുസ്സും ആരോഗ്യവും നല്‍കട്ടെ.ആമീന്‍..

    ഈ ഭാഗം വായിച്ചപ്പോള്‍ ‘ സുഖമുള്ള നോവ്”
    പോസ്റ്റില്‍ നീ അന്ന് ഇട്ട കമന്‍റ് ഓര്‍മയില്‍ വന്നു... എത്ര സുന്ദരമായിരുന്നു ആ കാലഘട്ടം അല്ലെ.. ഒരിക്കലും തിരിച്ചു വരാത്ത.. ആ സുഖമുള്ള കാലം ... മനസ്സില്‍ ഇങ്ങനെ ഓടിയെത്തുമ്പോള്‍ അനുഭവിക്കുന്ന ആ സുഖം .... അത് വേറെ ഒന്നു തന്നെ... ചെറുവാടി ഞാന്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്ന കാലഘട്ടം അതു തന്നെയാണ്... ഓര്‍മകളിലേക്ക് ഞാന്‍ ഒന്നു അയവിറക്കട്ടെ..“ഞ്ഞം.ഞ്ഞം..ഞ്ഞം .....” ഹായ് നല്ല മധുരം ...:)

    നല്ല പോസ്റ്റ് ചെറുവാടി ... നന്ദി

    ReplyDelete
  10. നമുക്ക് എങ്ങനെ മറക്കാന്‍ പറ്റും.നമ്മുടെ നാടും ചെറുപ്പവും മനസ്സില്‍ നിന്നു മായാത്ത കഥാ പാത്രങ്ങളും?എത്ര എഴുതിയാലും ബാകി നില്‍ക്കും.ഈയിടെ ഒരു കഥാകാരനോട്
    ഒരു പ്രമുഖ മാസികയുടെ എഡിറ്റര്‍ ചോദിച്ചു..നിങ്ങള്ക്ക് ഈ നൊസ്റ്റാള്‍ജിയ അല്ലാതെ വേറൊന്നും എഴുതാനില്ലേ?നിങ്ങള്‍
    പ്രവാസികള്‍ പ്രവാസത്തെ പറ്റി എഴുതൂ എന്ന്.അതെങ്ങനെ നൊസ്റ്റാള്‍ജിയ ആകാതിരുക്കും?ആ ചോദ്യം ആണ് വീണ്ടും
    വിഷമിപ്പിച്ചത് സത്യത്തില്‍ അല്ലെ?അതിന്റെ വേദന അറിയണം എങ്കില്‍ അത് അനുഭവിക്കണം..നല്ല പോസ്റ്റ്‌ ചെറുവാടി.ഒട്ടും
    മുഷിപ്പിച്ചില്ല..

    ReplyDelete
  11. ചെറുവാടി ടച്ചില്‍ ഒരു ഓര്‍മകുറിപ്പ്‌,
    പതിവ് പോലെ ഗംഭീരം.
    എഴുതുന്നിടത്തേക്ക് വായനകാരനെ കൊണ്ടുപോകാനുള്ള ആ കഴിവിന് മുന്പില്‍ ഈ ശിഷ്യന്‍ ശിരസ്സ്‌ കുനികട്ടെ....

    എല്ലാ ഭാവുകളും.

    ReplyDelete
  12. പതിവു പോലെ തന്നെ സുന്ദരമായ അവതരണ ശൈലി.. ഇതു വായിച്ച് തുടങ്ങുമ്പോൾ ഞാൻ കരുതി മടുത്ത് ബ്ലോഗും പൂട്ടിക്കെട്ടി നാട്ടിലേക്ക് പോകുകയാണെന്ന് പക്ഷെ പോസ്റ്റെടുക്കാൻ പോയതാണെന്ന് പിന്നെയല്ലെ മനസ്സിലയത്.. കോൺക്രീറ്റ് സൌധങ്ങളിൽ കഴിയുന്ന എന്നെ പോലുള്ള പലരും ഈ പോസ്റ്റ് വായിച്ച് നാട്ടിലെ വയലിലും വരംബിലും തോട്ടിലുമെല്ലാം ചുറ്റിയടിക്കുമെന്ന് തീർച്ച... ഓർമ്മകളിലൂടെ പഴയ കാലത്തിലേക്കൊരു തിരിച്ച് പോക്ക് നടത്തി. ഒന്നുമുതൽ നാലുവരെ പഠിച്ച എന്റെ സ്കൂളിലും അതിന്റെ മുറ്റത്തെ മാവിൻ ചുവട്ടിലും, കഞ്ഞിപ്പുരയിലും ഞാൻ ഓടി നടന്നു. അവിടെ വലിയ തവിയുമായി നിൽക്കുന്ന ലീല ചേച്ചിയേയും വരിവരിയായി കഞ്ഞിക്കു ക്യൂ നിൽക്കുമ്പോൾ തിക്കും തിരക്കും കാട്ടി വികൃതി കാട്ടിയ കൂട്ടുകാരികളേയും ഞാൻ കണ്ടു. തൊട്ടടുത്തുള്ള മദ്രസയിലും ഞാൻ കയറിയിറങ്ങി.. കഴിഞ്ഞ വെക്കേഷനു നാട്ടിൽ പോയപ്പോൾ ഞാനും കണ്ടു എന്നെ 4ക്ലാസുവരെ പഠിപ്പിച്ച കൃഷണൻ മാഷിനെ അദ്ദേഹത്തിന്റെ മുന്നിൽ ഞാൻ അന്നത്തെ ആ കൊച്ചു കുട്ടിയായി നിന്നു.. എല്ലാം മനസ്സിലേക്ക് ഓടിയെത്തി... നാടിന്റെ മണവും ആ കുട്ടിത്തവും, കൂട്ടുകാരുമൊത്തുള്ള കളികളും എല്ലാം ഈ എഴുത്തിലൂടെ എന്നെ കൂട്ടി കൊണ്ടു പോയി ഇനിയും എന്റെ ഓർമ്മകൾക്ക് കടിഞ്ഞാണിട്ടില്ലെങ്കിൽ ഇതു ഒരു പോസ്റ്റായി ഇടേണ്ടി വരും... ഇത്രയും നല്ലൊരു പോസ്റ്റ് സമ്മാനിച്ചതിനു.. എന്റെ ഒരായിരം നന്ദി...

    ReplyDelete
  13. ഗുരുവിനോട് പ്രതികാരം ചെയ്യാനുള്ള പുറപ്പാടിലാണ് കണ്ണൂരാന്‍! ഈ വിവരം പറഞ്ഞപ്പോള്‍ ഹംസക്കയാ പറഞ്ഞത് ഇവിടം വരെ വന്നുപോകാന്‍. പക്ഷെ കഴിഞ്ഞാഴ്ച കണ്ണൂരാന്‍ കണക്ക് മാഷോട് പ്രതികാരം വീട്ടി. അതാണ്‌ പുതിയ പോസ്റ്റിലെ വിഷയം.

    അസാധാരണ എഴുത്തിന് മുന്‍പില്‍ മുട്ട് കുനിക്കുന്നു ഭായീ. കാണാം.

    ReplyDelete
  14. പുതുവര്‍ഷത്തെ ആദ്യ പോസ്റ്റ് വളരെ മനോഹരമായി .മനസ്സുകൊണ്ട് കുറച്ചുനേരം പിന്നോട്ട് സഞ്ചരിക്കുവാന്‍ കഴിഞ്ഞു നന്ദി ചെറുവാടി

    ReplyDelete
  15. ഓര്‍മ്മകളുടെ നുറുങ്ങുകളുമായി പുതുവര്‍ഷം.
    പുതുവത്സരാശംസകള്‍

    ReplyDelete
  16. എന്ത് പറയാനാ മാഷേ ....എനിക്കു വീണ്ടും ടെന്‍ഷന്‍ തന്നെ ശരണം .....!!!


    അപ്പൊ പുതു വര്ഷം കുട്ടിക്കാലം തൊട്ടു തുടങ്ങി അല്ലെ ....

    ReplyDelete
  17. സര്‍വ്വശക്തന്‍ എന്റെ പ്രിയപ്പെട്ട ഉസ്താദിന് ആയുസ്സും ആരോഗ്യവും നല്‍കട്ടെ.ആമീൻ

    ReplyDelete
  18. ജീവനുള്ള ഓര്‍മകള്‍ക്ക് ഒരു മുഷിപ്പുമുണ്ടാവില്ല. ഓര്‍മകളിലെ ശക്തമായ ബിംബങ്ങള്‍ മനസ്സില്‍ എന്തൊക്കെയോ വികൃതി കാട്ടുന്നു. എന്‍റെ ഓര്‍മകള്‍ക്കും ചിറകു മുളക്കുന്നു... സാരമില്ല, ആറ് മാസം നമുക്ക് കത്തിരിക്കാമല്ലേ...ഞാനുമുണ്ട് കേട്ടോ..

    ReplyDelete
  19. പഴയ മദ്രസയും പള്ളിക്കുടവും ആർക്കും മറക്കാനാവില്ല, ചെറുവാടിയുടെ ചെറുകുറിപ്പ് നന്നായിട്ടുണ്ട്!

    ReplyDelete
  20. ചെറിയ കുട്ടിക്കാലത്തെ മധുരവും കൈയ്പ്പുമ്മുള്ള ഓർമ്മകൾ ചെറുതായ് അയവിറക്കി ഈ ചെറുകുറിപ്പുകളിൽ കൂടി ഭായ് ഞങ്ങളെയെല്ലാം ചെറുവാടിയിൽ എത്തിച്ചു...
    അതാണിയീയെഴുത്തിന്റെ മഹിമയും കുളിർമ്മയും കേട്ടൊ...
    പിന്നെ
    എന്റെ മിത്രമേ താങ്കൾക്കും കുടുംബത്തിനും അതിമനോഹരവും,
    സന്തോഷപ്രദവുമായ പുതുവത്സര ആശംസകളും ഒപ്പം
    ഐശ്വര്യപൂർണ്ണമായ നവവത്സര ഭാവുകങ്ങളും നേർന്നുകൊള്ളുന്നൂ....
    സസ്നേഹം,

    മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM.

    ReplyDelete
  21. ഓത്തുപള്ളീലന്നു നമ്മള്‍ പോയിരുന്ന കാലം..
    ഓര്‍ത്തു കണ്ണീര്‍ വാര്‍ത്ത് നില്‍ക്കയാണ്‌ നീല മേഘം..

    ഗൃഹാതുരത്വം നിറഞ്ഞ സുഖമുള്ള പോസ്റ്റ്‌..

    ReplyDelete
  22. പാട്ടു പാടിയും, പൂക്കളിറുത്തും, ഹര്‍ഷാരവങ്ങളോടെ ഓടിച്ചാടി
    നടന്നിരുന്ന ബാല്യകാലം.കാറ്റിന്റെ
    സംഗീതവും, മഴയുടെ താളഭേദങ്ങളും, വാഴത്തേനിന്റെ മാധുര്യവും, കണ്ണുപ്പൊത്തിക്കളിയുടെ
    ആസ്വാദ്യതയും...ഇനിയുമൊരുപാട്....
    ആഹാ...മങ്ങാതെ, മായാതെ, താലോലിക്കാന്‍, ഓര്‍മ്മിക്കാന്‍,
    എന്നെന്നും ഓമനിക്കാന്‍....
    ഇതാ വീണ്ടും!!!!!!
    ചെറുവാടീ ഒരായിരം നന്ദി....


    കൊതിപ്പിച്ചു കളഞ്ഞു.അടുത്ത തവണ
    നാട്ടീ പോട്ടെ,കുറെ ഫോട്ടോസൊക്കെ
    എടുത്ത് കൊണ്ട് വന്നു ഒരു പോസ്റ്റ്
    എഴുതി നിങ്ങളെയെല്ലാം കൊതിപ്പിക്കും
    ഞാന്‍.. നോക്കിക്കോ...?
    "ചുള്ളിക്കാപറമ്പിലെ ആ എല്‍. പി സ്കൂള്‍. സ്ലെയിറ്റും പുസ്തകവുമായി വള്ളി ട്രൌസറുമിട്ട് ഓടികിതച്ചു ക്ലാസിലെത്തുന്ന ആ പഴയ കുട്ടിയാകും"
    അതില്‍ മൂക്കള ഒലിപ്പിച്ച് എന്നത് എഴുതാന്‍ വിട്ടു പോയോ...?ഹിഹി ഞാനോടി..

    ReplyDelete
  23. കേരള കഫേ എന്ന സിനിമേല്‍ നോസ്റ്റാല്‍ജിയ എന്നൊരു ചിത്രമില്ലേ?ദിലീപിന്റെ.ഭൂരിപക്ഷം മലയാളികളുടെയും നേര്‍ക്കാഴ്ച്ചയാണത്.അവിടിരുന്നു തിരികെ ഞാനെത്തും എന്ന പാട്ടു മൂളുക,ഇവിടെയെത്തിയാല്‍ റോഡിനെ കുറ്റം പറയാ,ആളൊളെ പറ്റാണ്ടാവാ,പണ്ടാറ മഴ എന്നു ശപിക്ക്യാ..അതില്‍ നിന്നൊക്കെ വിത്യസ്ഥമായ് ഇവിടെ ഇങ്ങനെ കുറെപേര്‍ ഉണ്ടെന്ന് അറിയുന്നത് തന്നെ സന്തോഷം.
    പിന്നെ ഇവിടെ ഇപ്പോ ഇറങ്ങി നടക്കാന്‍ വയലുകളില്ല ഭായ്,ഒക്കെ മണ്ണിട്ട് വീടു വെച്ചു.കുന്നായ കുന്നൊക്കെ ലോറീല്‍ കേറി എങ്ങോട്ടോ പോയി.പുഴയായ പുഴയൊക്കെ മണല്‍ കുഴികളില്‍ പോയൊളിച്ചു.

    ReplyDelete
  24. പുതുവര്‍ഷത്തിലും പുതു പോസ്റ്റുകൊണ്ട് കൊഴുപ്പിച്ചുലെ ?

    ReplyDelete
  25. ഓ..ഒരുകാര്യം മറന്നു.ആ ഫൈസു എന്തിനാ അവിടിരുന്നു ടെന്‍ഷനടിക്കണെ?ഓനിക്കെന്തിന്റെ കൊറവാ..?പിണ്ണാക്ക് ബിസിനെസ്സ് നല്ലോണം നടക്ക്ണില്ലേ..?പിന്നെന്താ..?

    ReplyDelete
  26. ഇങ്ങനെ എല്ലാം ഓര്‍ക്കുന്നതു തന്നെ വല്യ കാര്യം മാഷേ.

    പുതുവത്സരാശംസകള്‍!

    ReplyDelete
  27. പലരും മുഴുവനായല്ലെങ്കിലും മനസ്സ് തുറക്കുന്നിടം (ചിലപ്പോള്‍ മുഴുവനായും-മാര്‍ഗ്ഗം വ്യത്യസ്തമായിരിക്കാം) ബ്ലോഗ് തന്നെ. നാലാള്‍ വായിച്ച് കമന്റ് കിട്ടണത് എഴുതിയ ആളിന് ഒരുപാട് സന്തോഷവും ഏകുന്നു.

    വായനക്കാരില്‍ ചിലപ്പോള്‍ ഇതിനേക്കാള്‍ മനോഹരമായ് എഴുതാനറിയുന്നവര്‍ ഉണ്ടായിരിക്കാം അല്ലെങ്കില്‍ ഒട്ടും എഴുതാനറിയാത്തവരും. പക്ഷെ ആദ്യം പറഞ്ഞവരില്‍ പലരും എഴുതിയിട്ടേയുണ്ടാവില്ല.

    പറഞ്ഞുവരണത്, ബ്ലോഗില്‍ കണ്ടിടത്തോളം, ഓര്‍മ്മകളുടെ തുരുത്തില്‍ നിന്നും വീണ് കിട്ടുന്നവ യോജിപ്പിച്ച് എഴുതുന്നതിന്ന് മാധുര്യമുണ്ടാവാറുണ്ട്. ഓര്‍മ്മക്കുറിപ്പായാലും, കഥയായാലും കവിതയായാലും.

    അതിനാല്‍ ബോറായാലും അല്ലെങ്കിലുംതുടരുക.
    (എന്റെയും നാട്ടിലുണ്ട് ഇതേ മുസലിയാര്‍, പില്‍ക്കാലങ്ങളില്‍ പല അദ്ധ്യാപകരിലൂടെയും വിദ്യാര്‍ത്ഥികള്‍ കടന്നുപോകാറുണ്ടെങ്കിലും ആദ്യകാലങ്ങളില്‍ പഠിപ്പിച്ചവര്‍ക്ക് കൊടുക്കുന്ന മഹനീയ സ്ഥാനം അത്രതന്നെ പിന്നീട് വരുന്നവര്‍ക്ക് കൊടുക്കാറില്ല-ചിലപ്പോള്‍ മറവിയിലേക്ക് പോകാറുണ്ട് താനും)

    ReplyDelete
  28. നന്നായി ഈ ഓർമ്മക്കുറിപ്പുകൾ..ഓർമ്മകൾ വീണ്ടും കൈവളകൾ ചാർത്തി വരട്ടെ.

    ReplyDelete
  29. നമുക്ക് ഗ്രാമങ്ങളില്‍ ചെന്ന് രാപ്പാര്‍ക്കാം
    അതികാലത്തെഴുന്നേറ്റ് മുന്തിരി വള്ളി തളിര്‍ത്തോ എന്നും, മാതളനാരകം പൂവിട്ടോ എന്നും പോയി നോക്കാം.
    സുന്ദരമായ മോഹിപ്പിക്കുന്ന എഴുത്തിലൂടെ ചെറുവാടി വീണ്ടും പ്രിയപ്പെട്ട ഓര്‍മകളെ കൊണ്ട് വന്നു.
    ആ മന്ജലില്‍ കൊണ്ട് പോയി, പോയ കാലത്തേക്ക്.

    ReplyDelete
  30. ഇങ്ങനെ ഒരു നോവ് എല്ലാവരുടേയും ഉള്ളിലൂടെ കടന്നു പോകാറുണ്ട്, ചെറുവാടി. മറ്റൊരാൾ അത്തരം നോവിലൂടെ കടന്നുപോകുന്നതു കാണുമ്പോൾ അവിടെ എഴുത്തിന്റെ മാഹാത്മ്യമൊന്നും ആരും നോക്കില്ല. നോക്കുന്നത് സ്വന്തം ഉള്ളിലേക്കാണ്. അതിനുതകുന്ന എന്തെഴുതിയാലും നന്മയാണ്. അതുതന്നെ എഴുത്തിന്റെ വിജയം.

    ഇവിടെ അതു സംഭവിക്കുന്നുണ്ട്. എഴുതാനുള്ള ചെറുവാടിയുടെ കഴിവ് അതിനെ സാധിപ്പിക്കുന്നുണ്ട്.

    ReplyDelete
  31. ഞാനും ഇതുപോലെ ഇടക്കൊക്കെ നാട്ടില്‍ പോവാറുണ്ട് ....

    നല്ല പോസ്റ്റ്‌...

    ReplyDelete
  32. പോകാന്‍ തീരുമാനിച്ചപ്പോഴേക്കും മനസ്സ് നാട്ടിലെത്തിയോ. നടക്കട്ടെ. നാട്ടില്‍ നിന്നും വിട്ടു നില്‍ക്കുമ്പോഴാണ് നമ്മുടെ നാട് എത്ര സുന്ദരമാണെന്നു നാമറിയുന്നത്.

    മുല്ല said...
    >>>>.കുന്നായ കുന്നൊക്കെ ലോറീല്‍ കേറി എങ്ങോട്ടോ പോയി.പുഴയായ പുഴയൊക്കെ മണല്‍ കുഴികളില്‍ പോയൊളിച്ചു. <<<<<

    ഈ മുല്ലയുടെ ഒരു കാര്യം. എങ്ങോട്ടാ പോയതെന്ന് എനിക്കറിയാം. മണ്ണ് നമ്മുടെ വീടിന്റെ തറക്കുള്ളിലും മണല്‍ ചുമരിലും ഭദ്രമായി നമ്മള്‍ ഒളിപ്പിച്ചിരിക്കുന്നു. തലതിരിഞ്ഞ വികസനം എന്ന് പറഞ്ഞു നമ്മള്‍ നാളത്തെ തലമുറയെ പറ്റിക്കുന്നു.

    ReplyDelete
  33. ചെരുവാടിയുടെ രചനാശൈലി എന്നെ അസൂയപ്പെടുത്തുന്നു. ഇത് കൈമോശം വരാതിരിക്കട്ടെ!
    ഞാനും പോയിരുന്നു നാട്ടിലെ പഴയ ഓര്‍മ്മകള്‍ തേടി. പക്ഷെ അന്നത്തെ അധ്യാപകരെ ആരെയും കാണാന്‍ കഴിഞ്ഞില്ല. ചിലര്‍ ഓര്‍മ്മകളില്‍ മറഞ്ഞപ്പോള്‍ മറ്റുചിലര്‍ എന്റെ ഓര്‍മകളില്‍ നിന്നും മാഞ്ഞിരുന്നു എന്നത് എന്റെ പോരായ്മ.
    ആശംസകള്‍

    ReplyDelete
  34. സന്തോഷം തരുന്നുണ്ട് വായനയും :-)

    ReplyDelete
  35. എവിടെയായാലും, ഓര്‍മ്മകള്‍ അയവിറക്കുക ഒരു സുഖമുളള കാര്യം തന്നെയാണ്. പുതുവര്‍ഷത്തിലെ ആദ്യപോസ്റ്റ് മനസ്സിന് കുളിര്‍മ്മ പകര്‍ന്നു

    ReplyDelete
  36. വികാരമുള്‍കൊള്ളുന്ന നല്ല പോസ്റ്റ് ....... ചെറുവാടിയിലൂടെ കോഴിക്കേട്ടേക്കുള്ള ഷോര്‍ട്ട് പിടിച്ച് കുറെ തവണ വന്നിട്ടുണ്ട്(അതോ ഇതു വേറെ ചെറുവാടിയാണോ?).. നാടിന്റെ നിഷ്കളങ്കതയും വിശുദ്ദിയും സ്നേഹവും ഉള്‍കൊള്ളുന്ന പോസ്റ്റ്....

    ReplyDelete
  37. ഓർമ്മകൾ...
    നാട്ടിൽ നിന്ന് 100 കിലോമീറ്റർ അകലെ ജീവിച്ചിട്ട് പോലും എനിക്ക് നാട്ടില്പോകാൻ കൊതി!
    അപ്പോൾ പ്രവാസികളുടെ കാര്യം പറയാനുണ്ടോ!

    നല്ല കുറിപ്പ്, ചെറുവാടീ!

    ReplyDelete
  38. ഇതു വായിച്ചപ്പോൾ മനസ്സിലേയ്ക്ക് ഓടിവന്നത് ഓ എൻ വി കവിതയാണ്.“ഒരു വട്ടം കൂടിയാ...”. ഇപ്പ്രാവശ്യം ഇത്തിരി നിരാശയാ‍ണല്ലൊ!! നൊസ്റ്റാൾജിയ നിറഞ്ഞ പുതുവർഷ പോസ്റ്റ്.

    ReplyDelete
  39. വരാന്‍ വയ്കിയോ,,
    നമ്മുടെ ഗൃഹാതുരത്തചിന്തകള്‍ എന്നവസാനിക്കുമോ എന്തോ,,

    നന്നായിരിക്കുന്നു എഴുത്ത്.

    ReplyDelete
  40. ഇനി നീ നാട്ടില്‍ വന്നു പോകുമ്പോള് വീണ്ടും ഒരു അടിപൊളി പോസ്റ്റ്‌ പ്രതീക്ഷിക്കാമല്ലോ...

    ReplyDelete
  41. തോന്നുമ്പോഴെല്ലാം നിയ്ക്ക് നാട്ടില്‍ പോകാം..നാട്ടാരേം, വീട്ടുകാരേം കാണാം..
    എത്ര വേണേലും അവരോടൊത്ത് ചിലവഴിയ്ക്കാന്‍ സാധിയ്ക്കാറുമുണ്ട്..
    ന്നാലും ഓരോ പോക്കു വരവിലും ഈ വികാരങ്ങളേല്ലാം മനസ്സില്‍ തിങ്ങി മുട്ടാറുണ്ട്..
    അതെ, ഓര്‍മ്മകളുടെ കിളുമുറ്റത്ത് എത്ര ഓടി കളിച്ചാലും മതി വരാത്ത പോലെ..
    നന്ദി സ്നേഹിതാ..ആ മണ്ണിലേയ്ക്കു കൂട്ടി കൊണ്ടുപോയതിന്‍...

    ReplyDelete
  42. ചെറുവാടി....
    പതിവ് പോലെ ഗംഭീരം.

    ReplyDelete
  43. അപ്പൊ ചുളുവില്‍ കാശ് മുടക്കാതെ നാട്ടില്‍ പോയി വന്നില്ലെ?.ഹംസയുടെ സ്ഥിരം പോസ്റ്റുകളോട് സാമ്യമുണ്ട്.പിന്നെ മനസ്സ് കൊണ്ട് ഇത്തരം യാത്രകള്‍ സാബിയും നടത്താറുണ്ട്. എനിക്കെന്തോ ഈയിടെയായി പോസ്റ്റൊന്നും വരുന്നില്ല.പോസ്റ്റിയില്ലെങ്കിലെന്താ,നിങ്ങളുടെയൊക്കെ പോസ്റ്റുകള്‍ വായിച്ചാല്‍ പോരെ?

    ReplyDelete
  44. ബാല്യം അവിസ്മരനീയം തന്നെയാണ്. അത് ഓര്‍മയിലൂടെ അയവിറക്കാനും ഒരു പ്രത്യേക സുഖമുണ്ട്. എന്നാലും അതെ സ്പിരിറ്റ്‌ മറ്റുള്ളവര്‍ക്കും പകര്‍ന്നു നല്‍കണമെങ്കില്‍ രചനാശൈലി അത്രക്കും ഗംഭീരമായിരിക്കണം. അതാണിവിടെ കാണുന്നത്. എല്‍ പി സ്കൂളും അതിലെ അധ്യാപകരും ഈ പോസ്റ്റില്‍ വന്നപ്പോള്‍ ഞാനും ഒരു പത്തിരുപത്തഞ്ചു വര്‍ഷം പിറകോട്ടു പോയ പോലെ തോന്നി. സീതി മാഷും ഓമന ടീച്ചറും എല്ലാം എനിക്കും കൂടി അവകാശം പറയാവുന്നതാണല്ലോ. രണ്ടാളും രണ്ടു വഴിക്കാണ് ജോലി സ്വീകരിച്ചതെങ്കിലും അബു മുസ്ലിയാര്‍ വളരെക്കാലം എന്‍റെ ഉപ്പയുടെ സുഹൃത്തും സഹപാഠിയും ആയിരുന്നു. ആ ബന്ധം ഇപ്പോഴും ഞങ്ങള്‍ തമ്മിലുണ്ട്. താങ്കളുടെ നാട്ടുകാരനായത് ഭാഗ്യമായി തോന്നി. ഈ ഓര്‍മക്കുറിപ്പില്‍ എനിക്കും സ്വന്തമായി താലോലിക്കാന്‍ ഒരു പാട് അവസരമുണ്ടല്ലോ. വളരെ നന്ദി.

    ReplyDelete
  45. എന്നും ഓര്‍മ്മകളെ താലോലിക്കുന്ന,പിറന്ന മണ്ണിനെ ജീവനെ പോലെ സ്നേഹിക്കുന്ന പ്രിയ സുഹൃത്തേ,എഴുതിയതൊക്കെയും കണ്മുന്നില്‍ തെളിഞ്ഞു വന്നു വായിക്കുമ്പോള്‍..
    ഒരെഴുത്തുകാരന്റെ വിജയവും അതാണ്‌.എനിക്ക് അലി മുസല്യാര്‍ ബാങ്ക് വിളിക്കാന്‍ ധ്രിതിയില്‍ നടന്നു പോകുന്ന രംഗമാണ് ഏറ്റവും ഇഷ്ട്ടപെട്ടത്.ഞാനും ഇവിടെ ആറുമാസം എന്നും എണ്ണി ഇരിക്കുകയാണ്....

    ReplyDelete
  46. "പകരം ശുദ്ധവായു ശ്വസിച്ച്, മരത്തണലില്‍ ഇരുന്ന്, പുഴയില്‍ കുളിച്ച്, ഞാന്‍ വളര്‍ന്ന നാട്ടിലൂടെ.... എന്താ ചെയ്യാ?. വെക്കേഷന് ഇനിയും കാത്തിരിക്കണം ആറ് മാസത്തോളം"

    പ്രവാസികളുടെ പോലെ നാടിനെ സ്നേഹിക്കുന്നവര്‍ കുറവായിരിക്കും. നാട്ടിലെ നമുക്ക് കിട്ടാതെ പോകുന്ന നാടന്‍ അനുഭവങ്ങള്‍, വീട്, ചെമ്മാന്‍ പാതകള്‍, വയലോലകള്‍, മദ്രസ, സ്കൂള്‍, എല്ലാം ചെറുവാടി നൊമ്പരമുണര്‍ത്തുന്ന ഓര്‍മ്മകളായി അവതരിപ്പിച്ചു...ഞങ്ങളെ കൂടെ നാട്ടിലെത്തിച്ചു.

    ReplyDelete
  47. കാപട്യത്തിന്റെ കറപുരളാത്ത ഓർമ്മകളുടെ ശേഖരം ബാല്ല്യത്തിൽ നിന്നു മാത്രമേ കണ്ടെടുക്കാവാവൂ.. എങ്ങനെ നാം മറക്കും..!! എഴുത്ത് നന്നായി.

    ReplyDelete
  48. ente nadu....orickalum marakkatha ormmakal ......

    ReplyDelete
  49. ഓര്‍മകള്‍ക്കെന്തു സുഗന്ധം ..അല്ലെ ചെറു വാടീ ..നമ്മുടെ നാടും നമ്മുടെ പുഴയും നമ്മുടെ നാട്ടുവഴികളും ഇല്ലാത്ത ലോകം എത്ര സുന്ദര മായാലും നമുക്ക് വേണ്ട അല്ലെ ..

    ReplyDelete
  50. ഫൈസൂ..ടെന്‍ഷന് പരിഹാരായില്ലേ ഇതുവരെ,,പെങ്കെട്ടൊന്നും ശെര്യായില്ലേ,,

    ReplyDelete
  51. ഗൃഹാതുരത്വം..മടുപ്പില്‍ കൈപിടിച്ച് മുന്നോട്ടു കൊണ്ടുപോകാന്‍ ഇതിലും പറ്റിയ സാധനം വേറെയില്ല

    ReplyDelete
  52. ഓര്‍മ്മകളുടെ തീരത്തുകൂടെ നന്മയുടെ കുട്ടിക്കാലത്തേക്ക് ഒരു തിരിച്ചുപോക്ക്... ഹൃദ്യമായി.

    ആശംസകള്‍!

    ReplyDelete
  53. ഇപ്പോഴും നമ്മുടെ നാട്ടില്‍
    ഇത്തരം പ്രദേശങ്ങളുണ്ട്.
    അവധിക്കു വരുമ്പോള്‍
    അതിനായി സമയം കണ്ടെ
    ത്തുമല്ലോ. മനസ്സിനെ പിടി
    ച്ചിരുത്തുന്നു ഈ എഴുത്ത്.

    ReplyDelete
  54. Greate, നാട്ടില്‍ ഒന്ന് പോയി വന്നത് പോലെ. അബു മുസ്ലിയാരും അലികുട്ടിക്കയും മുന്നില്‍ വന്നു നില്‍കുന്നപോലെ. സ്കൂള്‍ കണ്ടിയും മദ്രസയും എല്ലാം ഉടന്‍ തന്നെ നാട്ടിലേക്കു പോകണമെന്ന് തോന്നിക്കുന്നു.
    Wish you all the best.

    ReplyDelete
  55. ഇത് വായിച്ച , അഭിപ്രായം പറഞ്ഞ എല്ലാ പ്രിയ സുഹൃത്തുക്കളോടും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. സമയ കുറവ് കാരണം എല്ലാവരോടും പ്രത്യേകം നന്ദി പറയാന്‍ പറ്റിയില്ല. ക്ഷമിക്കുമല്ലോ. നിങ്ങളുടെയെല്ലാം വായനയും പ്രോത്സാഹനവും തുടര്‍ന്നും പ്രതീക്ഷിക്കുന്നു.
    ആശംസകളോടെ

    ReplyDelete
  56. മനസ്സുകൊണ്ട് ദിവസവും നാട്ടില്‍ പോയിവരാത്ത പ്രവാസികള്‍ ഉണ്ടാകില്ല. ചെറുവാടി ഈ എഴുത്തിലൂടെ അതൊന്നുകൂടി സാധിപ്പിച്ചു.

    മുല്ലയുടെ ആദ്യകമെന്റ്റ് വാസ്തവമടങ്ങുന്നതാണ്.

    ReplyDelete
  57. പഹയ.. പുതുവര്‍ഷത്തിലെ ആരംഭത്തില്‍ തന്നെ ഫുള്‍ നൊസ്റ്റാള്‍ജിയ ആണോ ??

    ReplyDelete
  58. തിരക്ക് കാരണം ഇപ്പോഴാണ് വായിക്കാന്‍ പറ്റിയത് ...പിന്നെ നന്നായി എന്ന് പറയേണ്ടതില്ലല്ലോ...ആ മുണ്ട് മടിക്കുത്തി പോകുന്ന പോക്ക് ഓര്‍ത്തു പോയി എന്ത് രസം അല്ലെ..

    ഒരു വട്ടം കൂടിയെന്‍ ഓര്‍മ്മകള്‍ ...

    ReplyDelete
  59. ചെറുവാടീ, ദയവു ചെയ്ത് ഉപദ്രവിക്കല്ലേ...നാട്ടില്‍ നിന്നും തിരികെ വന്നിട്ട് രണ്ടു ദിവസമേ ആകുന്നുള്ളൂ..ഒരു വിധം പിടിച്ചു നിക്കുകയാണ്..ഇത് വായിക്കുക കൂടി ചെയ്തപ്പോള്‍ പതിവ് പോലെ എല്ലാം ഉപേക്ഷിച്ചു തിരകെ പോയാലോ എന്നാ തോന്നല്‍ ...
    പതിവ് പോലെ നാടിന്‍റെ വര്‍ണനകളുമായി മനോഹരമായ എഴുത്ത്........ഓരോ വരികളിലും നൊസ്റ്റാള്‍ജിയ നിറഞ്ഞാടുന്നു...ആശംസകള്‍.....

    ReplyDelete
  60. നല്ല പോസ്റ്റ്‌

    ReplyDelete
  61. നമ്മളെയും കൂട്ടി കൊണ്ടു പോയല്ലോ ചെറുവാടി യിലേക്ക്, നല്ല ഗ്രാമീണ അന്തരീക്ഷം , ഇപ്പോഴും പഴയ പോലെ തന്നെ ഉണ്ടോ ഈ നാടും,

    ഇത്രയും പറഞ്ഞ സ്ഥിതിക്ക് ഒരു ഫോട്ടോ കൊടുകായിരുന്നു നാടിന്റെ,


    ഹംസാക്കയുടെ കമന്റ്‌ നൊമ്പരപ്പെടുത്തി

    ReplyDelete
  62. നാടും വീടും ഓര്‍മകളില്‍ കുളിരാവുന്നത് പ്രവാസിക്ക് പുതുമയല്ല. ഓര്‍ത്താലും ഓര്‍ത്താലും മടുത്തു പോവാത്ത പഴയകാലത്തെ, നാട്ടിന്‍പുറത്തെ ഓരോ ദിനവും നെഞ്ചോട്‌ ചേര്‍ത്ത് പുണരാതെ അവനുറങ്ങാനാവില്ല. ചെറുവാടി എന്നെ വീണ്ടും നാട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി.

    ReplyDelete
  63. ഒരുവട്ടം കൂടിയാ തിരുമുറ്റത്ത്... നല്ല എഴുത്ത്.

    ReplyDelete
  64. സ്വന്തം നാടിനെയും, നമ്മുടെ കഴിഞ്ഞ കാലങ്ങളെയും,
    ഗ്രാമീണ ഭംഗിയും ഒക്കെ മറന്നുള്ള ജീവിതം നമുക്ക് മറക്കാന്‍ പറ്റുമോ?
    വളരെ ലളിതമായ ശൈലിയില്‍, ഞങ്ങളെയും, ആ വയല്‍ വരംബുകളിലൂടെ, മദ്രസയിലൂടെ.. എല്ലായിടത്തും നടത്തിച്ചു ചെരുവാടിയുടെ ഈ ചെറു കുറിപ്പ്.
    വായിച്ചപ്പോള്‍ ഒരുപാട് സന്തോഷം തോന്നി. നശിച്ചു കൊണ്ടിരിക്കുന്ന ഗ്രാമീണ ഭംഗി ഇങ്ങിനെ ഇവിടെ ചിലരുടെ മനസിലെങ്കിലും ഉണ്ടല്ലോ. ആ വരികളിലൂടെ നമുക്ക് മേനഞ്ഞെടുക്കാനെങ്കിലും കിട്ടുന്നുണ്ടല്ലോ.
    സന്തോഷായി.

    ReplyDelete
  65. മുഷിയുകയോ? തീര്‍ന്നു പോകല്ലേ എന്നാ ന്നന്‍ പ്രാര്‍ത്ഥിച്ചു കൊണ്ടിരുന്നത് .വായിക്കുകയല്ല വരികള്‍ ക്കിടയിലൂടെ ജീവിക്കുക യായിരുന്നു ..ന്നാന്‍ നടന്നു നീങ്ങിയത് എന്റ്റെ കുട്ടികാലതിലൂടെ ആയിരുന്നു ..സ്കൂള്‍ പറമ്പും അതിലെ ഗോട്ടി കളിയും മദ്രസയിലെ ഉസ്താതും എല്ലാം എല്ലാം എന്റ്റെ ഓര്‍മയിലും തങ്ങിനില്‍ക്കുന്നു ഇന്നലെ എന്ന പോലെ ..ഇന്നലെ തന്നെ ആയിരുന്നില്ലേ ?എത്ര പെട്ടെന്നാ കാലം കടന്നു പോയത് ,ഇന്ന് പക്ഷെ കുട്ടികള്‍ക്കൊന്നും അതിന്റ്റെ വില അറിയില്ല ..എല്ലാവരും യാന്ത്രികമായി നീങ്ങുന്നു ..നമ്മുടെ കുട്ടികളും അതെ ..നമ്മുടെ മനസ്സുകള്‍ മാത്രം ഇങ്ങനെ നോവും പേറി വെറുതെ നീരിപ്പുകയുന്നു ..അല്ലെ സുഹ്ര്തെ ..എഴുത്ത് തുടരുക ഇവിടെ കുറച്ചു പേര്‍ക്കെങ്ങിലും എന്തെങ്ങിലും തിരിച്ചു കിട്ടുന്നു എങ്കില്‍ അതും ഒരു പുണ്യം തന്നെ ....പ്രതനയോടെ ...

    ReplyDelete

ഇഷ്ടവും ഇഷ്ടക്കേടും ഇവിടെ കുറിക്കുമല്ലോ....