
തണുത്ത് വിറക്കുന്നൊരു പ്രഭാതത്തില്‍ തമിഴ്നാട് ഫോറസ്റ്റ് വകുപ്പിന്‍റെ ഊട്ടി ഓഫീസിലേക്ക് കയറി ചെന്നത് ഒട്ടും പ്രതീക്ഷയില്ലാതെയാണ്.
മുന്നില്‍ ഇരിക്കുന്ന സോളമന്‍ എന്ന ഡ്യൂട്ടി ഓഫീസറുടെ സുന്ദര മുഖത്തിന് ചേരാത്തതായി ഒന്നേയുള്ളൂ. ഭംഗിയായി ഒതുക്കി വെച്ച കൊമ്പന്‍ മീശ, പക്ഷെ എന്‍റെ ആത്മവിശ്വാസം ചോര്‍ന്നു പോകാന്‍ അത് ധാരാളമായിരുന്നു.
വന്ന കാര്യം പറഞ്ഞു.
"മസിനഗുഡി ഫോറസ്റ്റ് ഗസ്റ്റ് ഹൗസില്‍ രണ്ട് ദിവസം താമസിക്കാന്‍ അനുമതി വേണം".
ഒറ്റവാക്കില്‍ ഉത്തം കിട്ടി. "എല്ലാം ബുക്കിംഗ് ആണ്".
ഇവിടെ താമസിക്കാന്‍ അനുമതി ഈ ഊട്ടി ഓഫീസില്‍ നിന്ന് വാങ്ങണം. എല്ലാ സര്‍ക്കാര്‍ ഓഫീസിന്‍റെയും പൊതുസ്വഭാവം ഒന്നാവും എന്നറിയാന്‍ വല്യ ബുദ്ധി വേണ്ടല്ലോ. പക്ഷെ ഇത് നാട് വേറെയാണ്. അതുകൊണ്ട് ഡീലിംഗ് അല്പം സെന്റിമെന്റല്‍ ആക്കിയപ്പോള്‍ കൊമ്പന്‍ മീശക്കുള്ളിലെ നല്ല മനസ്സ് കനിഞ്ഞു . കേരളത്തില്‍ നിന്നും മസിനഗുഡി കനവുകളും പേറി വന്ന ഞങ്ങളോട് വളരെ സ്നേഹത്തോടെ സംസാരിക്കുകയും രണ്ട് ദിവസത്തേക്ക് താമസം ശരിയാക്കി തരികയും ചെയ്തു.
നന്ദി ഓഫീസര്‍ .... ഈ സ്നേഹത്തിനും നല്ല മനസ്സിനും.
ഫ്ലവര്‍ ഷോയും ദേവദാരു മരങ്ങളും മഞ്ഞും വിരുന്നൂട്ടിയ നീലഗിരി താഴ്വാരങ്ങളിലെ ദിവസങ്ങളെ മാറ്റി വെച്ച് ഞാന്‍ ക്യാമറ മസിനഗുഡിയിലെ വിസ്മയിപ്പിക്കുന്ന കാനന ഭംഗിയിലേക്ക് തിരിച്ച് വെക്കട്ടെ..

ശരിക്കുമൊരു കണ്വാശ്രമം തന്നെ ഇവിടം. ദുഷ്യന്തനേയും ശകുന്തളയേയും നമുക്ക് തല്‍ക്കാലം മാറ്റി നിര്‍ത്താം. പകരം മറ്റെല്ലാ ആശ്രമ കാഴ്ചകളും ഇവിടുണ്ടല്ലോ. പഴമയുടെ മോടിയുള്ള ഈ ഗസ്റ്റ് ഹൗസിന്‍റെ മുറ്റത്തിരുന്നാല്‍ മുന്നിലൂടെ ഒഴുകുന്ന കാട്ടരുവി കാണാം. ചെറിയ പാറകള്‍ക്കിടയിലൂടെ ഒഴുകുന്ന കണ്ണാടി ചില്ലുകള്‍ പോലെയുള്ള വെള്ളം. അത് കുടിക്കാന്‍ വരുന്ന മാനുകള്‍. കുറ്റിച്ചെടികളുടെ ഉള്ളില്‍ നിന്നും നാണം കുണുങ്ങി പതുക്കെ പുറത്ത് വരുന്ന മയിലുകള്‍,മരങ്ങള്‍. ഇവയെല്ലാം ചേര്‍ന്ന് ഒരു കണ്വാശ്രമം തന്നെ സങ്കല്‍പ്പിച്ചെടുക്കാം നമുക്കിവിടെ. കാട്ടു വള്ളികള്‍ തൂങ്ങി കിടക്കുന്ന അരയാലിന്‍റെ ചുവട്ടിലെ ഈ മതിലില്‍ ഇരുന്ന് കാഴ്ച്ചകള്‍ കണ്ടിരിക്കാന്‍ എന്ത് സുഖമാണ്. പ്രകൃതിയുടെ ഭാവപകര്‍ച്ചക്ക് കാതോര്‍ത്ത് അലസതയെ ആഘോഷമാക്കി ഇങ്ങിനെ ഇരിക്കാന്‍ ഞാനേറെ ഇഷ്ടപ്പെടുന്നു. പുള്ളിമാനുകള്‍ക്കും മയിലുകള്‍ക്കും നമ്മളോട് ഒട്ടും അപരിചിത ഭാവം ഇല്ലാത്തതിന് കാരണം ശകുന്തളയുടെ സ്നേഹത്തോടെയുള്ള തലോടലിന്റെ ഓര്‍മ്മകള്‍ അവരുടെ മനസ്സില്‍ ഉള്ളത് കൊണ്ടായിരിക്കുമോ..? എന്നാലും ഒരു ഒളികണ്ണ് എപ്പോഴും അവര്‍ക്കുള്ളത് ഇത് മാറിയ കാലമാണ് എന്നൊരു തോന്നല്‍ ഉള്ളതുകൊണ്ടാവണം.
പുലര്‍മഞ്ഞ് ചിത്രം വരയ്ക്കുന്ന "മസിനഗുഡി" യന്‍ പ്രഭാതം ആസ്വദിക്കാന്‍ നേരത്തെ തന്നെ എഴുന്നേറ്റു . കാണ്വാശ്രമത്തിലെ ആതിഥേയരായ മാനുകളും മയിലുകളും കാലത്ത് തന്നെ ഇറങ്ങിയിട്ടുണ്ട് ദര്‍ശനം നല്‍കാന്‍ . പേരറിയാത്ത കുറെ വര്‍ണ്ണകിളികള്‍ കാടിന്‍റെ സുപ്രഭാതം പാടുന്നു. ഈ കാട്ടരുവിക്ക് ഇത്രയും ഭംഗിയും ശാന്തതയും ഉണ്ടാവാന്‍ കാരണം പണ്ട് ഇതിന്‍റെ തീരത്ത് തപസ്സിരിന്നിരുന്ന മുനിമാരെ കുറിച്ചോര്‍ത്തിട്ടാവുമോ ? ആരെയും ശ്രദ്ധിക്കാതെ ഒറ്റയ്ക്ക് നില്‍ക്കുന്ന ആ പേടമാനിന്‍റെ കണ്ണുകളില്‍ കാണുന്നത് ദുഷ്യന്തനെ കാണാതെ വിഷമിക്കുന്ന ശകുന്തളയുടെ വികാരമാണോ..? പക്ഷെ എല്ലാം കൂടി ചേര്‍ന്ന പ്രസന്നമായ ഈ പ്രകൃതിയില്‍ ഞാനനുഭവിക്കുന്നതും ഒരു താപസന്‍റെ സന്തോഷവും ഏകാഗ്രതയും തന്നെ.
ജോസഫ് എന്ന മാവേലിക്കരക്കാരനാണ് ഇവിടത്തെ കാവല്‍ക്കാരനും കുക്കും. അടുത്ത വര്‍ഷം റിട്ടയര്‍ ആകുന്നതിന്‍റെ സങ്കടത്തില്‍ ആണ് പുള്ളി. നാട്ടില്‍ പോകുന്നതില്‍ സന്തോഷം ഉണ്ടെങ്കിലും വര്‍ഷങ്ങളായി ജീവിതത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ഈ കാടും ചുറ്റുപ്പാടും ഇനി തനിക്ക് അന്യമായി പോകുമല്ലോ എന്ന വിഷമവും അച്ചായന്‍ പങ്കുവെച്ചു.
അരുവിയോട് ചേര്‍ന്ന് കാഴ്ചകള്‍ കണ്ട് സ്വയം മറന്നു നില്‍ക്കുകയാണ് ഹോളണ്ടുക്കാരന്‍ ആല്‍ബര്‍ട്ടും അവന്‍റെ പുതുമണവാട്ടി കാതറിനും. ഹണിമൂണിന്റെ സൗന്ദര്യം ആസ്വദിക്കാന്‍ എന്‍റെ നാടിനെ തിരഞ്ഞെടുത്ത ഈ ഡച്ച് ജോടികളോട് എനിക്ക് ആദരവ് തോന്നി. കൂടെ ഈ കാടിന്റെ ഭംഗിയില്‍ പുതു ദാമ്പത്യത്തിന്റെ മധുരം ആസ്വദിക്കുന്ന മനസ്സും അത്ഭുതമായി . ഇന്ത്യയെ സ്നേഹിക്കുന്ന ഇവരെ പരിചയപ്പെടാനും സുഹൃത്തുക്കള്‍ ആവാനും എനിക്ക് രണ്ടാമത് ആലോചിക്കേണ്ടി വന്നില്ല. ഞങ്ങള്‍ സ്നേഹപ്പൂര്‍വ്വം നല്‍കിയ ചായ കുടിച്ചു കൊണ്ട് അവര്‍ നമ്മുടെ നാട് നല്‍കിയ അനുഭവത്തിന്‍റെ സന്തോഷ വര്‍ത്തമാനങ്ങള്‍ പങ്കു വെച്ചു. ഒരു മാസം നീളുന്ന ഭാരത യാത്രയില്‍ നോര്‍ത്തും കഴിഞ്ഞ് സൗത്തിലേക്ക് എത്തിയതേ ഉള്ളൂ. നുണക്കുഴി വിരിയുന്ന പുഞ്ചിരിയുമായി താജ്മഹല്‍ കണ്ട അനുഭവത്തിന്‍റെ ആവേശം കാതറിന്‍ പറയുമ്പോള്‍ കേട്ടിരിക്കുന്ന ഞങ്ങള്‍ക്ക് പോലും കാണാത്ത താജിനെ കുറിച്ചോര്‍ത്തു സങ്കടം തോന്നി. കാതറിനുമായി ഞാന്‍ കൂടുതല്‍ സംസാരിക്കുന്നു എന്ന ഹഫിയുടെ പരാതി ഞാന്‍ തല്‍ക്കാലം കേട്ടില്ലെന്ന് നടിച്ചു. പക്ഷെ കാതറിനൊരു വെസ്റ്റെണ്‍ ശകുന്തളയുടെ ച്ഛായയുണ്ടോ..? വേണ്ട. നമ്മുടെ കഥകളും സംസ്കാരവും നമ്മുടേത് മാത്രമായി നില്‍ക്കട്ടെ അല്ലേ..?
ഇനി ഇവരുടെ യാത്ര കേരളത്തിലെക്കാണ്. ആലപുഴയില്‍ ഹൗസ് ബോട്ടില്‍ ഒരു ദിവസം എന്ന സ്വപ്നത്തില്‍ ആണവര്‍. കേരള യാത്രയെ കുറിച്ച് നല്ല തയ്യാറെടുപ്പ് ഉണ്ട് . അവരുള്ള ദിവസം കോഴിക്കോട് ഞാന്‍ ഉണ്ടാവില്ല എന്നോര്‍ത്തപ്പോള്‍ ഇത്തിരി സങ്കടം തോന്നാതിരുന്നില്ല. ഒരു കോഴിക്കോടന്‍ ഡിന്നര്‍ നഷ്ടപ്പെടുന്ന വിഷമം അവരും മറച്ചു വെച്ചില്ല. പെട്ടൊന്നടുത്ത് അതേപോലെ പിരിയേണ്ടി വന്നപ്പോള്‍ ഇത്തിരി വിഷമം തോന്നി ഞങ്ങള്‍ക്ക്. പക്ഷെ അടുത്ത അവധിക്കാലത്ത് നാട്ടിലെത്തിയപ്പോള്‍ ഉമ്മ എടുത്തു തന്ന അല്പം വൈകിയ ഒരു കത്ത് എടുത്ത് വായിച്ചപ്പോള്‍ എനിക്ക് അത്ഭുതമല്ല തോന്നിയത്. ആ ചെറിയ ഇടവേളയിലെ സൗഹൃദത്തിന് നന്ദി പറഞ്ഞ് ആ സ്നേഹിതന്‍ അയച്ച കത്ത് എനിക്കെന്തുമാത്രം സന്തോഷം നല്‍കി. വഴിയമ്പലങ്ങളില്‍ പരിചയപ്പെട്ട് വിടപറഞ്ഞു പോകുന്നവരുടെ ഭാഷ അല്ലായിരുന്നു അതിന്. പക്ഷെ പ്രിയ സ്നേഹിതാ .. എഴുതാതെ പോയ മറുപടിയിലെ അക്ഷരങ്ങള്‍ നന്ദി കേടിന്‍റെ ഭാഷയില്‍ എന്നെ തിരിഞ്ഞു കുത്തുന്നുണ്ട്. മാപ്പ് .

ഭാഷ അറിയില്ലെങ്കിലും ഹൃദയം കൊണ്ട് ഒരു ആത്മബന്ധം സ്ഥാപിച്ച കാതറിന്‍ പോയപ്പോള്‍ ഹഫിക്കും സങ്കടം തോന്നി. വൈകുന്നേരം ട്രക്കിംഗ് ഉണ്ട്. കാടിന്‍റെ ഉള്ളിലൂടെ ഫോറസ്റ്റ് വകുപ്പിന്‍റെ കണ്ണാടി ചില്ലിട്ട വാഹനത്തില്‍ യാത്ര രസകരമാണ്. നമ്മളേക്കാള്‍ അനുസരണ ആണ് കാട്ടുമൃഗങ്ങള്‍ക്ക്. അവസാനം ഒരു വെള്ളച്ചാട്ടത്തിനരികെ വണ്ടി നിര്‍ത്തി. എത്ര താഴ്ചയിലേക്ക് ആണ് വെള്ളം പതിക്കുന്നത് . കാല് തെറ്റിയാല്‍ പൊടി പോലും കിട്ടില്ല. അപ്പുറം കാട് തന്നെ. ആനക്കൂട്ടങ്ങള്‍ നിറയെ കാണാം. ഹൃദയം നിറഞ്ഞ കാനന കാഴ്ചകള്‍ കണ്ട് ഞങ്ങള്‍ വീണ്ടും ഗസ്റ്റ് ഹൗസിലെത്തി. കാടിനകത്തെ താമസത്തിന് പൊതു സ്വഭാവം ആണ്. അതുകൊണ്ട് തന്നെ ഈ രാത്രി നല്‍കിയ അനുഭവം ഞാന്‍ പറയാന്‍ ശ്രമിച്ചാല്‍ എന്‍റെ തന്നെ മറ്റു പോസ്റ്റുകളിലെ വാക്കുകള്‍ കയറി വരുമോ എന്ന് ഞാന്‍ ഭയപ്പെടുന്നു. കാരണം കാട്ടിലെ രാത്രികള്‍ മറ്റു സ്ഥലങ്ങളിലേത് ഞാന്‍ പറഞ്ഞിട്ടുണ്ട് മുമ്പ്. എന്നാലും കാട്ടരുവിയുടെ ശബ്ദവും കാടിന്‍റെ നിശബ്ദതയെ ഭേദിച്ച് കടന്ന് വരുന്ന കാട്ടുമൃഗങ്ങളുടെയും പക്ഷികളുടെയും ശബ്ദവും നിറഞ്ഞ ഒരു രാത്രിയുറക്കം സങ്കല്‍പ്പിച്ചു നോക്കൂ. വാക്കുകള്‍ക്കപ്പുറമുള്ള അനുഭൂതിയാണത് .
ഓരോ യാത്രകളും നല്‍കുന്നത് ഓരോ അനുഭവങ്ങള്‍ ആണ്. പുതിയ സ്ഥലങ്ങള്‍ , മനുഷ്യര്‍, അവരുടെ ജീവിതം , ആഘോഷം അങ്ങിനെ ഒരുപാടൊരുപാട്. പിന്നെയുമുണ്ടല്ലോ. വഴിയമ്പലങ്ങളില്‍ പാഥേയവും പുഞ്ചിരിയുമായി സ്വീകരിച്ചവര്‍, ഒരു നോട്ടത്തില്‍ മനസ്സില്‍ കടന്ന് കൂടിയവര്‍ , ഒരു ചിരി സമ്മാനമായി നല്‍കി കടന്നുപോയവര്‍, അറിയാത്ത സ്ഥലങ്ങളില്‍ സഹോദരന്മാരെ പോലെ നിസ്വാര്‍ത്ഥമായി ഒപ്പം നിന്നവര്‍ , കൂടെ ദൈന്യത നിറഞ്ഞ മുഖങ്ങള്‍. ഓരോ യാത്രയും തുറക്കുന്നത് പുതിയൊരു ലോകത്തിലേക്കാണ്. ഓര്‍മ്മകളുടെ പുസ്തക താളുകളിലേക്ക് എഴുതി ചേര്‍ക്കാന്‍ എത്രയെത്ര അദ്ധ്യായങ്ങള്‍...!
കാട്ടുവഴികളും നാട്ടുവഴികളും താണ്ടി അനുഭവങ്ങളുടെ പുതിയ ലോകത്തിലേക്കും കാഴ്ച്ചകളിലേക്കും തുറക്കുന്ന മറ്റൊരു യാത്രയുടെ സ്വപ്നത്തില്‍ ആണ് ഞാന്‍ .
ചിത്രങ്ങള്‍ ( വിക്കി / ഗൂഗിള്‍ /സ്വന്തം)
priyappetta mansoor,
ReplyDeleteaadyam njan aano vayichath?ariyilla.nalla post mansoor.thalathile chumarile ravivarma painting aanu aadyam ormma vannathu.pinne neelagiriyude sakhikale enna paattu.pinne aa kaatharine manasil varacheduthu. valare lalithamaayi, mruduvaayi,pathinja shabdathil samsaarikkunnathu poleyaanu ningalude oro postum vaayikkumpol enikku thonnaarullathu.
oru nalla yathra vivaranam.
oru nalla saayahnam aashamsikkunnu.
shreeveda.
ചെറുവാടി,
ReplyDeleteശകുന്തളയില്ലാത്ത കണ്വാശ്രമത്തില്‍ കാനന്‍ ഭംഗി ആസ്വദിച്ചു, ഭാരതത്തെ സ്നേഹിച്ച വെസ്റ്റേണ്‍ ശകുന്തളയെ പരിചയപ്പെടുത്തികൊണ്ടുള്ള ഈ യാത്ര, താജിന്റെ മനോഹാരിതയിലൂടെ, മസനകുടിയുടെ തെളിനീര്‍ ചോലയിലൂടെ, വെനീസിലെത്തിയതറിഞ്ഞില്ല, പെട്ടെന്ന് കഴിഞ്ഞപോലെ തോന്നി, വായിച്ചാല്‍ കൊതി തീരാത്ത ചെരുവാടിയുടെ എഴുത്തിന്റെ ഭംഗി കൊണ്ട് ഇനിയും എന്തൊക്കെയോ പറയാന്‍ ബാക്കിവെച്ച പോലെ തോന്നി...
ഏതായാലും ആ കാതറിനെ കട്ടന്‍ ചായയില്‍ വീഴ്ത്തി അല്ലേ...
ആശംസകളോടെ..
ആസ്വദിച്ച ദൃശ്യാനുഭവങ്ങള്‍ വായനക്കാരന്റെ മനസ്സിലേക്ക് വര്‍ണ്ണങ്ങള്‍ മായാതെത്തന്നെ പകര്‍ന്നു നല്‍കി.അപ്പോള്‍ കാടും അരുവിയും കയറിയിറങ്ങിയ ഒരു പ്രതീതിയുണ്ടായി.
ReplyDeleteഅഭിനന്ദനങ്ങള്‍
മറ്റൊരു കാനനക്കാഴ്ച. ഹൃദയവും മനോഹരവും ആയ വായന സമ്മാനിച്ചു. പശ്ചിമ ഘട്ട മലനിരകള്‍ മലയാളിയുടെ കിട്ടാവുന്ന സ്വര്‍ഗം തന്നെയാണ്. അതിലേക്കുള്ള മനുഷ്യന്റെ അതിക്രമമായ ഓരോ കടന്നു കയറ്റവും പേടിയോടെയാണ് കാണേണ്ടത്. ഇനി എത്ര നാള്‍ ഇത്തരം പോസ്റ്റുകള്‍ എഴുതാന്‍ അതവിടെ ഉണ്ടാകും ആവോ...
ReplyDeleteവികാരീതന്‍ എന്നൊരു പ്രയോഗം കണ്ടു ,അറിവില്ലാത്തത് കൊണ്ട് ചോദിക്ക്യാ ,അങ്ങനെയോന്ന്നുണ്ടോ ?അതോ വികാര ഭരിതന്‍ എന്നത് ഗൂഗിള്‍ ഇങ്ങനെ ചവച്ചു തുപ്പിയതോ ?പതിവ് പോലെ സെന്റെര്‍ കോര്‍ട്ടില്‍ നിന്ന് ഒരു മനോഹരമായ ബൈ സൈക്കിള്‍ കിക്ക് ,ഗോള്‍ ........!
ReplyDeleteതാങ്കള്‍ നല്ല ഒഴുക്കോടെ ഇതും വിവരിച്ചു
ReplyDeleteവളരെ ശെരിയാണ് ഒരോ യാത്രയും നമുക്ക് ഒരോ അനുഭവമാണ് തരുന്നത്
ആശംസകള്‍
Why stopped very quickly? Nice description always. Pictures your whole passage in a few lines. WOW!
ReplyDeleteഹൃദ്യമീ യാത്രാവിവരണം.. !
ReplyDeleteകാട്ടിലെ താമസത്തെക്കുറിച്ചാലോചിക്കുമ്പോൾ..
ReplyDeleteമനുഷ്യൻ എത്ര വിശ്വസിക്കാൻ കൊള്ളാത്തവും മൃഗ്ഗങ്ങൾ എത്ര വിശ്വസനീയരുമാണെന്ന് ഓർത്തു പോകുന്നു
ഞാന്‍ പൊയരുന്നു വളരെ മനോഹരമായ സ്ഥലം...ഫ്ലവര്‍ ഷോ ഉണ്ടായിരുന്നു ഹോ അതൊക്കെ കാണേണ്ടത് തന്നെ...ഇങ്ങളെ വിവരണം അതിനെപ്പറ്റി ഞമ്മള്‍ പറയുന്നില്ല കേട്ടാ അതെന്നെ ...
ReplyDeleteഒഴുക്കുള്ള ഭാഷയില്‍ ഭംഗിയുള്ള
ReplyDeleteശൈലിയോടെ'ശകുന്തളയില്ലാത്ത
കണ്വാശ്രമത്തില്‍" അവതരിപ്പിച്ചിരിക്കുന്നു.
വായിച്ചെത്തിയപ്പോഴാണ് തീര്‍ന്നെന്നു
മനസ്സിലായത്.ഫോട്ടോകളും നന്നായി.
ആശംസകളോടെ,
സി.വി.തങ്കപ്പന്‍
മസിനഗുഡിയിലേക്ക് ഒരു യാത്ര പോകുവാന്‍ തീരുമാനിച്ച് ഇരിക്കുമ്പോഴാണ് മന്സൂറിന്റെ ലേഖനം വന്നത്. മസിനഗുഡി നല്‍കാന്‍ പോവുന്ന അനുഭവങ്ങളെ കൂടുതല്‍ ഹൃദ്യമാക്കാന്‍-മന്‍സൂര്‍ കണ്ട മസിനഗുഡിയെ കാണുവാന്‍- ഈ വയന ഉപകരിക്കും.
ReplyDeleteനിങ്ങള്‍ കണ്ട മസിനഗുഡിയെ ഞാന്‍ കാണാന്‍ പോവുന്നു.
കാട്ടുവഴികളും നാട്ടുവഴികളും താണ്ടി അനുഭവങ്ങളുടെ പുതിയ ലോകത്തിലേക്കും കാഴ്ച്ചകളിലേക്കും തുറക്കുന്ന താങ്കളുടെ യാത്രകള്‍ സൗമ്യമായ ഈ ഭാഷയിലൂടെ ഞങ്ങളുടേയും അനുഭവമാക്കുക.
പ്രിയ മൻസൂർ..കാടിന്റെ ആത്മാവിനെ തൊട്ടറിഞ്ഞ് നടത്തിയ ഈ യാത്ര പെട്ടന്ന് അവസാനിച്ചതു പോലെ. അല്പം കൂടി വിശദമായി അവതരിപ്പിക്കാമായിരുന്നു. മൻസൂറിന്റെ വാക്കുകളിലാകുമ്പോൾ എത്ര നീണ്ടാലും ബോറടിപ്പിക്കില്ല എന്നുറപ്പുണ്ട്.
ReplyDelete"എന്നാലും കാട്ടരുവിയുടെ ശബ്ദവും കാടിന്‍റെ നിശബ്ദതയെ ഭേദിച്ച് കടന്ന് വരുന്ന കാട്ടുമൃഗങ്ങളുടെയും പക്ഷികളുടെയും ശബ്ദവും നിറഞ്ഞ ഒരു രാത്രിയുറക്കം സങ്കല്‍പ്പിച്ചു നോക്കൂ. വാക്കുകള്‍ക്കപ്പുറമുള്ള അനുഭൂതിയാണത്"
അടുത്ത ആഴ്ച ഞങ്ങളും പോകുകയാണ്..
കാട്ടിലെ പാറപ്പുറത്തുറങ്ങി, കാട്ടുമൃഗങ്ങൾക്കൊപ്പം നടന്ന് ഒരു യാത്ര..വാക്കുകൾകൊണ്ട് നിർവ്വചിക്കുവാൻ ആകാത്ത ഈ അനുഭൂതി നുകരുവാൻ..അതിന് ഒരു പ്രചോദനവുംകൂടിയായി മാറുന്നു ഈ എഴുത്ത്..
ആശംസകൾ.
മന്‍സൂര്‍,
ReplyDeleteനഗരങ്ങളിലെ മായക്കാഴ്ച്ചകളെ വിട്ട് കാനനഹൃദയം തേടിപ്പോകുന്ന ഈ മനസിനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല.
രാത്രിയിലെ കാടിന്റെ ശബ്ദവും ഗന്ധവും... അനുഭവം തന്നെയാണത്.
മനോഹരം ഹൃദ്യമായിരിക്കുന്നു ഏറെ ഇഷ്ടമായി
ReplyDeleteയാത്രാവിവരണം മനോഹരം.
ReplyDeleteഓരോ യാത്രകളും നല്‍കുന്നത് ഓരോ അനുഭവങ്ങള്‍ ആണ്. പുതിയ സ്ഥലങ്ങള്‍ , മനുഷ്യര്‍, അവരുടെ ജീവിതം , ആഘോഷം അങ്ങിനെ ഒരുപാടൊരുപാട്. പിന്നെയുമുണ്ടല്ലോ. വഴിയമ്പലങ്ങളില്‍ പാഥേയവും പുഞ്ചിരിയുമായി സ്വീകരിച്ചവര്‍, ഒരു നോട്ടത്തില്‍ മനസ്സില്‍ കടന്ന് കൂടിയവര്‍ , ഒരു ചിരി സമ്മാനമായി നല്‍കി കടന്നുപോയവര്‍, അറിയാത്ത സ്ഥലങ്ങളില്‍ സഹോദരന്മാരെ പോലെ നിസ്വാര്‍ത്ഥമായി ഒപ്പം നിന്നവര്‍ , കൂടെ ദൈന്യത നിറഞ്ഞ മുഖങ്ങള്‍ . ഓരോ യാത്രയും തുറക്കുന്നത് പുതിയൊരു ലോകത്തിലേക്കാണ്. ഓര്‍മ്മകളുടെ പുസ്തക താളുകളിലേക്ക് എഴുതി ചേര്‍ക്കാന്‍ എത്രയെത്ര അദ്ധ്യായങ്ങള്‍...!
ReplyDeleteമനോഹരമായി ഇവിടെ വരച്ചിട്ട ഓരോ വരികളും താങ്കളുടെ എഴുത്തിന്റെ കഴിവും മികവും തെളിയിക്കുന്നു ......
ആശംസകള്‍ മന്‍സൂര്‍
ഓരോ യാത്രയും തുറക്കുന്നത് പുതിയൊരു ലോകത്തിലേക്കാണ്. ഓര്‍മ്മകളുടെ പുസ്തക താളുകളിലേക്ക് എഴുതി ചേര്‍ക്കാന്‍ എത്രയെത്ര അദ്ധ്യായങ്ങള്‍...!ഈ താളുകളും മനോഹരമായി ആ ഒരു അനുഭൂതി അക്ഷരങ്ങളിലും തെളിഞ്ഞു കണ്ടു ,ഇനിയും യാത്രകള്‍ ചെയ്യുക ,ആ ഓര്‍മ്മകള്‍ പുസ്തക താളുകളില്‍ എഴുതി ചേര്‍ക്കുക, എന്തെ കുറച്ചു മാത്രം എഴുതിയത് ,എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി
ReplyDeleteമസിനഗുടിയിലെ ഈ കണ്വാശ്രമവും പരിസര കാഴ്ചകളും ഏറെ ഇഷ്ടപ്പെട്ടു മന്‍സൂര്‍ ...
ReplyDeleteഅതീവ ഹൃദ്യമായ വിവരണത്തിലൂടെ മുന്നോട്ടു പോയ ഈ യാത്ര വായനക്കാരന്റെ മനസ്സില്‍ എന്നും ഇതള്‍ വിരിഞ്ഞു നില്‍ക്കും.
ആശംസകള്‍
മുല്ലയും ചെറുവാടിയും ചേര്‍ന്ന് എന്നെ കുടുംബത്തില്‍ ഇരുത്തില്ലാ എന്ന് തോന്നുന്നു. വളരെ കുറഞ്ഞ അവധിയിലാണ് ഞാന്‍ നാട്ടില്‍പോയി തിരികെ പോരുന്നത്. അതിനിടക്ക് ഇതെല്ലാം എങ്ങനെ കണ്ടു തീര്‍ക്കാനാണ്..? എങ്കിലും ചിലയിടങ്ങളെങ്കിലും ഒന്ന് പോണം.
ReplyDeleteചെറുവാടി എന്നെയും വല്ലാതെ ഭ്രമിപ്പിക്കുന്നുണ്ട്..........യാത്രകളുടെ മായക്കാഴ്ചകള്‍ കാട്ടി ............ഒരിക്കല്‍ ഞാനും പോകും ഈ വഴിയൊക്കെ .
ReplyDeleteപതിവ് പോലെ ചെരുവാടിയുടെ സുന്ദരമായ രചന.. കാനന ഭംഗിയും കാട്ടുചോലയുടെ ഈണവും അക്ഷരങ്ങളാക്കി, അതിലേറെ വായനക്കാരനു അനുഭവമാക്കി... നന്ദി...നന്ദി...
ReplyDeleteസ്നേഹാശംസകളോടെ...
ഞാൻ കേട്ടിട്ടില്ലാത്തസ്ഥലമാണെങ്കിലും ഒന്നു യാത്ര പോയ പ്രതീതി ലഭിച്ചു നന്ദി
ReplyDeleteശംഖു പുഷ്പം കണ്ണെഴുതുമ്പോൾ ശകുന്തളേ നിന്നെ ഓർമ്മവരും, :)
ReplyDeleteഈ യാത്രാ വിവരണം നന്നായി പ്രിയ മൻസൂർ... കാട് അങ്ങനെയാണ്, കാടിന് നമ്മോട് എന്തൊക്കെയോ പറയാനുണ്ട്, കാനന ഭംഗിയായിരിക്കും മനുഷ്യന് നഷ്ടപ്പെട്ട് കൊണ്ടിരിക്കുന്ന ഒന്ന്. കാടും കാട്ടിലൂടെയുള്ള യാത്രകളും പുതിയ അറിവുകളും ജിജ്ഞാസകളുമാണ് നമുക്ക് നൽകുക. ഈ വായനയിലൂടെ എന്തൊക്കെയോ നമുക്ക് അനുഭവപ്പെടുന്നു. എഴുത്തിന്ടെ മേന്മ തന്നെ സോദരാ...
കാതറിനും ആൽബർട്ടിനും എല്ലവിധ ആശംസകളും..ഇതെഴുതിയ താങ്കൾക്കും.
beautiful...............
ReplyDeleteയാത്ര വിവരണത്തില്‍ ഇക്കയുടെ നൈപുണ്യം വിളിച്ചോതുന്ന മറ്റൊരു പോസ്റ്റ് കൂടി... ഈ മാസനഗുടി യാത്രയും ഞാന്‍ ആസ്വദിച്ചു...
ReplyDeleteകൊള്ളാം ഇതെപ്പൊ പോയി,ഞങ്ങള്‍ (കേരള വണ്ടര്‍ ടൂര്‍സ്) അറിഞ്ഞില്ലല്ലൊ.ഹും..
ReplyDeleteപിന്നെ വെള്ളിയാം കല്ലിലേക്ക് യാത്ര സംഘടിപ്പിക്കുന്നുണ്ട് ഞങ്ങള്‍, നാട്ടില്‍ വരുമ്പോള്‍ വിളിക്കൂ..
ഓരോ യാത്രകളും നല്‍കുന്നത് ഓരോ അനുഭവങ്ങള്‍ ആണ്. ഓരോ യാത്രയുംതുറക്കുന്നത് പുതിയൊരു ലോകത്തിലേക്കാണ്. സത്യം. അത് കാട്ടിലേക്ക് ആകുമ്പോള്‍ പിന്നെ പറയണോ?
ReplyDeleteകാട്ടിലേക്കുള്ള ഏതെങ്കിലും ഒരു യാത്രയില്‍ ഒപ്പം കൂടാമെന് പ്രതീക്ഷിക്കുന്നു.
കാനനഭംഗിയും, യാത്രയിലെ സൗഹൃദവും ഒക്കെ നിറഞ്ഞ പോസ്റ്റ് നന്നായിരുന്നു. ആ സൗഹൃദത്തിന് അവര്‍ അയച്ച ഓര്‍മ്മക്കുറിപ്പിനെന്തേ മറുപടി പറഞ്ഞില്ല? മേല്‍വിലാസമുണ്ടെങ്കില്‍ ഏതെങ്കിലും പുതു വര്‍ഷത്തിലോ ആഘോഷവേളയിലോ ഒരു ആശംസ അറിക്കാലോ..?
ReplyDelete"കാതറിനുമായി ഞാന്‍ കൂടുതല്‍ സംസാരിക്കുന്നു എന്ന ഹഫിയുടെ പരാതി ഞാന്‍ തല്‍ക്കാലം കേട്ടില്ലെന്ന് നടിച്ചു. .." ആരാ ഹഫി?
പതിവുപോലെ വശ്യമായ മധുരോദാരമായ വരികള്‍!ആ കാനനഛായയിലെ അരുവികള്‍ പോലെ ....
ReplyDeleteകാണാന്‍ കഴിഞ്ഞില്ലെങ്കിലും ആസ്വദിക്കാനായല്ലോ
ഈ ഹരിതാഭ.നന്ദി !
മറ്റൊരു മനോഹര യാത്രാ വിവരണം. ഹൃദ്യമായ കാനന കാഴ്ചകളുടെ സൂക്ഷ്മ വിവരണം.
ReplyDeleteഅനശ്വര said.." ആരാ ഹഫി?
ReplyDeleteരാമായണം മുഴുവന്‍ വായിച്ചിട്ട് "സീത രാമന്റെ ആരായിട്ടു വരും? എന്നു ചോദിക്കുന്നോ അനശ്വര. :)
മരുഭൂമിയില്‍ നിന്ന് കൊണ്ട് മസിന ഗുഡിയില്‍ എത്തി മനുസന് മനസ് കുളിര്‍ത്തു പിരാന്തായി ..:)
ReplyDeleteകാതറീന്‍ പടിഞ്ഞാറിന്റെ ശകുന്തള ആണെന്നോ ?? അപ്പോള്‍ അഡ്രെസ്സ് വാങ്ങിയിട്ടുണ്ടല്ലോ അല്ലെ ? കാരണം ദുഷ്യന്തന്‍ ആ ശകു വിനെ മറന്നു കളയാന്‍ സാധ്യത ഉണ്ടല്ലോ ..ആ ചാന്‍സ് നഷ്ടപ്പെടുത്തണോ ? :)
മനോഹരം.ഏറെ ഇഷ്ടമായി.
ReplyDeleteഓരോ യാത്രകളും നല്‍കുന്നത് ഓരോ അനുഭവങ്ങള്‍ ആണ്.അഭിനന്ദനങ്ങള്‍
പ്രിയപ്പെട്ട മന്‍സൂര്‍,
ReplyDeleteമസിനഗുഡി എന്ന പേരില്‍ തന്നെ കവിതയുണ്ട്...! കാട്ടുചോലയിലെ തെളിനീര്‍ പോലെ,ഹൃദയത്തിലേക്ക് ഇറങ്ങി ചെല്ലുന്ന വാക്കുകള്‍..!
ശകുന്തളയും ദുഷ്യന്തനും ഒന്നായിതീര്‍ന്ന കാട്ടില്‍ മാനുകളും കാട്ടുപൂക്കളും,കാട്ടരുവിയും സാക്ഷി !
ശകുന്തളയും തോഴിമാരും ,ചിത്രം മനോഹരമായി...!മാനുകളും!
ഹണിമൂണ്‍ കാനന സൌന്ദര്യത്തിലാക്കിയ സഹോദരന്‍ പാറുവിനുണ്ട് ,കേട്ടോ! രാത്രികള്‍ ചിലവഴിച്ചത് ഏറുമാടത്തില്‍.. ! :)
ആല്‍ബര്‍ട്ടിനു ഒരു മറുപടി അയക്കണം,ചങ്ങായി..! നമ്മുടെ നാട്ടുകാരെക്കുറിച്ചു എന്ത് തോന്നും?ഹൃദയം കൊണ്ടു സ്ഥാപിച്ച ബന്ധങ്ങള്‍ തകര്‍ക്കല്ലേ...! :)
ഓരോ യാത്രയും മറക്കാന്‍ പറ്റാത്ത അനുഭവങ്ങള്‍ സമ്മാനിക്കുന്നു !
കാതറിന്‍ പറഞ്ഞ കഥ കേള്‍ക്കാന്‍ ഹഫി കൂടെതന്നെയുണ്ടായിരുന്നെങ്കില്‍,ആ നുണക്കുഴി ചിരി, പ്രിയപ്പട്ടവള്‍ക്കും പ്രിയംകരമാവുമായിരുന്നു, ചങ്ങായി..!
''അരികെ നിന്നാലും അറിയുവാനാകുമോ, ഈ സ്നേഹം...!''
എന്ന് ഇനി കാട്ടില്‍ ചെല്ലുമ്പോള്‍,ഉറക്കെ പാടണം, യാത്രക്കാരാ...! :)
പതിവ് പോലെ,ഹൃദ്യം,ഈ പോസ്റ്റ് !
സസ്നേഹം,
അനു
വായിക്കുമ്പോള്‍ തന്നെ എല്ലാ സൌന്ദര്യവും ആസ്വദിച്ചത് പോലെ അനുഭവപ്പെട്ടുന്നു. ചിത്രങ്ങളിലൂടെ നല്ല മിഴിവും.
ReplyDeleteപ്രകൃതിയോടിണങ്ങി കുളിരുള്ള ഒരു യാത്ര..
ReplyDeleteനല്ല അനുഭവം.
ഈ യാത്രാവിവരണം വായിച്ചപ്പോള്‍ ഞാന്‍ ഓര്‍ത്തത് ചിന്നാറിലും ,മുത്തങ്ങയിലും ട്രക്കിഗ് പോയതാണ് ...ചിന്നാറില്‍ പോയപ്പോള്‍ നടന്നാണ് പോയത് കാടിന്നകത്തു അകപ്പെട്ടുപോയ ഞങ്ങള്‍ ട്രൈബേഴ്സിന്റെ സഹായത്തോടുകൂടെ ഒരുപരുവത്തിനാണ് പുറത്ത് വന്നത് ...നമ്മുടെ അടുത്തുകൂടെ പോകുന്ന മാന്‍ കൂട്ടങ്ങള്‍ ,മയില്‍ ,പിന്നെ ആന പിണ്ഡം കണ്ടപ്പോള്‍ പേടിച്ചു തിരിഞ്ഞോടി എല്ലാരും കൂടെ ...ഓടിതളര്‍ന്ന ഞങ്ങള്‍ കാട്ടരുവിയിലെ വെള്ളം കുടിച്ചു .. അതിനു ശേഷം മുത്തങ്ങായില്‍ പോയപ്പോള്‍ വണ്ടിയില്‍ കൊണ്ട് പോയി അപ്പോള്‍ അതിലും കൂടുതല്‍ കാഴ്ചകള്‍ കാണാന്‍ സാധിച്ചു ..ഒക്കെ ഇപ്പൊ വീണ്ടും ഓര്‍മ്മ വരണ്‌ു...ഇതൊക്കെ വായിക്കുമ്പോള്‍ നിക്ക് അതൊന്നും എഴുതാന്‍ പറ്റണില്ലാല്ലോ എന്ന ഒരു അസൂയ ഉണ്ട് ട്ടോ ?
ReplyDeleteഎന്നാലും ചെറുവാടി ആ കാതറിനെ വീഴ്ത്തിക്കളഞ്ഞല്ലോ ഹോ സമ്മതിക്കണം ...
ശകുന്തളയ്ക്ക് മാൻപേട എന്ന പോലെ കാത്റിൻ സുന്ദരിയ്ക്ക് ഒരു ആട്ടിൻ കുട്ടിയെ എങ്കിലും കൂട്ടുകാരി ആയി കൊടുക്കാമായിരുന്നു.. :)
ReplyDeleteകൊള്ളാം ട്ടൊ, പുരാണ കഥാപാത്രങ്ങള്‍ക്ക് ഇടം കൊടുത്തത് വളരെ നന്നായി..വായനയ്ക്കിടയില്‍ ഒരു ഭാവനാ ലോകം ദര്‍ശിയ്ക്കാന്‍ കഴിഞ്ഞു..
ഒരു മാറ്റം ആര്‍ക്കാ ഇഷ്ടമല്ലാത്തത്...?
ചെറുവാടിയുടെ യാത്രാനുഭവങ്ങള്‍ ഒരു കഥയെന്ന് തോന്നിയ്ക്കും പോലെ വായിയ്ക്കുവാന്‍ താത്പര്യമുണ്ട്...!
ആശംസകള്‍ ട്ടൊ...!
പ്രവാസത്തിന്റെ ഏകാന്തതയില്‍ ഇത് വായിച്ചപ്പോള്‍ മനസ്സ് നിറഞ്ഞു...ചെറുവാടീ.....
ReplyDeleteആത്മാര്‍ത്തമായ അഭിനന്തനങ്ങള്‍...
ചെരുവാടീ..
ReplyDeleteമനോഹരം. ഹൃദ്യമായ അവതരണം.
ആശംസകള്‍ /
---------
പിന്നെ ഊട്ടിയില്‍ ഞങ്ങള്‍ പോകുമ്പോള്‍ ഗൂഡല്ലൂര്‍ പോയിട്ട് പിന്നെ ഊട്ടി ...
ഇതിനിടയില്‍ മാസനഗുടിയിലേക്ക് എവിടുന്നു തിരിയും ??
ഭംഗി ഒട്ടും ചോര്‍ന്നുപോവാതെ വളരെ തന്മയത്വത്തോടെ കണ്ട കാഴ്ചകള്‍ ഈ വരികളിലൂടെ കോറിയിട്ട താങ്കളുടെ അവതരണ ശൈലി വളരെ ഇഷ്ടമായി മന്‍സൂര്‍ ഭായ് ..
ReplyDeleteവീണ്ടും കാണാം.
ശരിക്കും ഒരു യാത്ര പോയത് പോലുണ്ട് .......നന്നായിടുണ്ട് .......നന്ദി .ആശംസകള്‍
ReplyDeleteമനോഹരം ..ഈ കാനന കാഴ്ചകള്‍ .................വര്‍ണനയും
ReplyDeletevalare nalla mattru yaathra koodi... nannaayiruunnuu.... oru 4D chithram.... snehaashamsakal...
ReplyDeleteരസകരമായ യാത്രാ വിവരണം..അവിടേക്ക് പോകാന്‍ തോന്നിപ്പിക്കുന്ന തരത്തില്‍ ഒഴുക്കുള്ള എഴുത്ത്, ആശംസകള്‍ ..
ReplyDeleteഓരോ യാത്രകളും നല്‍കുന്നത് ഓരോ അനുഭവങ്ങള്‍ ആണ്. പുതിയ സ്ഥലങ്ങള്‍ , മനുഷ്യര്‍, അവരുടെ ജീവിതം , ആഘോഷം അങ്ങിനെ ഒരുപാടൊരുപാട്. പിന്നെയുമുണ്ടല്ലോ. വഴിയമ്പലങ്ങളില്‍ പാഥേയവും പുഞ്ചിരിയുമായി സ്വീകരിച്ചവര്‍, ഒരു നോട്ടത്തില്‍ മനസ്സില്‍ കടന്ന് കൂടിയവര്‍ , ഒരു ചിരി സമ്മാനമായി നല്‍കി കടന്നുപോയവര്‍, അറിയാത്ത സ്ഥലങ്ങളില്‍ സഹോദരന്മാരെ പോലെ നിസ്വാര്‍ത്ഥമായി ഒപ്പം നിന്നവര്‍ , കൂടെ ദൈന്യത നിറഞ്ഞ മുഖങ്ങള്‍ . ഓരോ യാത്രയും തുറക്കുന്നത് പുതിയൊരു ലോകത്തിലേക്കാണ്. ഓര്‍മ്മകളുടെ പുസ്തക താളുകളിലേക്ക് എഴുതി ചേര്‍ക്കാന്‍ എത്രയെത്ര അദ്ധ്യായങ്ങള്‍...!
ReplyDeleteയാത്രാ വിവരണങ്ങളും അത് പോലെ... പലപ്പോഴും അനുഭവപ്പെടുന്നത് കൂടെ സഞ്ചരിച്ച പ്രതീതിയാണ്. ഒരു പക്ഷെ യാത്ര പോലും ഇത്ര മനോഹരമായിരിക്കില്ല എന്ന് തോന്നാറുണ്ട്. നന്ദി മന്‍സൂര്‍
ഇങ്ങനെ കണ്ണും കാതും തുറന്നു വച്ചു പ്രകൃതിയെ ആവാഹിക്കുന്നതിനും, അതിങ്ങനെ മനോഹരമായി ഞങ്ങള്‍ക്കു വച്ചു നീട്ടുന്നതിനും, ചെറുവാടിയെ ദൈവം അനുഗ്രഹിക്കട്ടെ.
ReplyDeleteനന്ദി ചെറുവാടി, ഈ നല്ല യാത്രാനുഭവം പകര്‍ന്നുതന്നതിന്. മസിനഗുഡിയിലേയ്ക്കും കാനന സൌന്ദര്യത്തിലെയ്ക്കും ശകുന്തളയിലേക്കും എന്‍റെ മനസിനെ താങ്കള്‍ പറിച്ചുനടുമ്പോഴും ഫേസ്ബുക്ക് വിട്ജെറ്റില്‍ താടിയില്‍ വിരലോടിച്ചു നില്‍ക്കുന്ന സുന്ദര നടന്‍ സുകുമാരന്റെ പോലെയുള്ള മറ്റൊരുമുഖഭാവം ഒപ്പം തെല്ലു കൌതുകത്തിന് വകനല്‍കി എന്ന് പറയാതെവയ്യ!
ReplyDeleteയാത്രാനുഭവങ്ങള്‍ പങ്കുവക്കുന്നതിലെ താങ്കളുടെ വ്യത്യസ്തത അഭിനന്ദനമര്‍ഹിക്കുന്നു
ReplyDeleteഭാവുകങ്ങള്‍
എനിക്ക് ഇഷ്ടായി ഈ യാത്ര വിവരണം ........ഇതില്‍ ഭയാനകമായ സംഭവങ്ങള്‍ ഒന്നും കണ്ടില്ലല്ലോ ......
ReplyDeleteഓര്‍മ്മകളിലെ കണ്വാശ്രമം, വരികളിലൂടെ പുനര്‍ ജനിച്ചപ്പോള്‍ അതിലൂടെയുള്ള യാത്ര എനിക്കും ഒരു അനുഭവമായി മാറി ചെറുവാടി..അഭിനന്ദനങ്ങള്‍. സുന്ദരമായ വിവരണം..
ReplyDeleteഓരൊ വായനക്കാരെയും കൊതിപ്പിക്കുന്ന രീതിയിൽ ...
ReplyDeleteകഥകളുടെ ഈണമീട്ടികൊണ്ട് ഇത്ര ഒഴുക്കോടെ എത്ര അനായാസമായാണ് മൻസൂർ ശകുന്തളയില്ലാത്ത ഈ കാലത്തുള്ള ആ കണ്വാശ്രമത്തിൽ കൂടെ ഒരു സഞ്ചാരം നടത്തിയിരിക്കുന്നത്...!
കൊതിപ്പിക്കുന്ന വിവരണം...... :)
ReplyDelete...സന്ദർഭത്തിനു യോജിച്ച ചിത്രങ്ങൾ സഹിതം ഈ യാത്രയെപ്പറ്റി വിവരിച്ചപ്പോൾ, എനിക്കും തോന്നി നിർബ്ബന്ധമായും അവിടെയൊന്ന് പോയിക്കാണണമെന്ന്. വായിക്കുമ്പോൾത്തന്നെ രാത്രിയിൽ ഗസ്റ്റ് ഹൌസിന്റെ വരാന്തയിൽ ഇരിക്കുന്ന പ്രതീതിയുണ്ടാക്കുന്നത് എഴുത്തിന്റെ ഗുണമാണ്. ആശംസകൾ....
ReplyDeleteകഴിഞ്ഞ വെക്കേഷന് ഞാനും പോയിരുന്നു മസിന ഗുടിയില്‍ ചെറുവാടി പോസ്റ്റില്‍ പരാമര്‍ശിച്ച എല്ലാ സ്ഥലങ്ങളും ഹൃദ്യം തന്നെ അവതരണവും അത് പോലെ തന്നെ
ReplyDeleteമസിനഗുഡിയിലെ ഒഴിവുകാലം ഞങ്ങളും ആസ്വദിച്ചു. കുറച്ചു കൂടി എഴുതാമായിരുന്നു എന്ന് എനിക്കും തോന്നിയെങ്കിലും. കാതറിനുമായി ഞാന്‍ കൂടുതല്‍ സംസാരിക്കുന്നു ... അതു വേണ്ടാ, മനസ്സമാധാനമല്ലേ, നമുക്ക് വേണ്ടത്, മൻസൂർ?
ReplyDeleteനല്ല ഒരു യാത്രാവിവരണ ലേഖനം. ആ സ്ഥലങ്ങളിലൊക്കെ നേരിട്ട് പോയിക്കണ്ട അനുഭൂതിയും സന്തോഷവും ലഭിച്ചു.
ReplyDeleteഎഴുതാതെ പോയ മറുപടിയിലെ അക്ഷരങ്ങള്‍ നന്ദി കേടിന്‍റെ ഭാഷയില്‍ എന്നെ തിരിഞ്ഞു കുത്തുന്നുണ്ട്. മാപ്പ്.
ഈ മറുപടി വാക്യത്തിലെ പ്രയോഗങ്ങളും അതിന്റെ മൂർച്ചയും മനസ്സിൽ കൊണ്ടു. ആശംസകൾ. ഇത്രയ്ക്കും നല്ലൊരു ലേഖനത്തിനും, വിവരണത്തിനും.
പ്രകൃതിയിലേക്ക് തുറന്നു പിടിച്ച കണ്ണുകളും മനസ്സും ഈ എഴുത്തില്‍ തെളിയുന്നു.
ReplyDeleteപ്രീയ മന്‍സൂ..എന്തു ചിട്ടയോടെ
ReplyDeleteഭംഗിയോടെ,ലളിതമായീ എഴുതുന്നു-
പ്രീയ കൂട്ടുകാരന്‍,മനസ്സ് കൂടെ പൊകുന്നുണ്ട് ..
ഒരൊ യാത്രകളും ഒരൊ ചിത്രങ്ങള്‍ മനസ്സില്‍ പകര്‍ത്തും ഒരൊ ജീവിതങ്ങള്‍ , ഒരൊ പ്രദേശങ്ങള്‍,ഒരൊ കുളിരുകള്‍ അങ്ങനെ അങ്ങനെ ..
"മസിനഗുഡി" പണ്ട് ബാംഗ്ലൂര്‍ പഠന കാലത്ത്
പൊകണമെന്ന് മനസ്സില്‍ കരുതിയ ഒന്ന്
പക്ഷേ ഒരൊ യാത്രക്കും ഒരൊ കാലമുണ്ട്
അതില്ലാതെ എവിടെയും നാമെത്തില്ല തന്നെ ..
നമ്മുടെ രാജ്യത്തുള്ള പ്രണയസ്മാരകത്തെ
കുറിച്ച് ഒരു വിദേശീ നമ്മൊട് പറയുമ്പൊള്‍
മന്‍സൂറിന് വന്ന മാനസികമായ പിരിമുറുക്കം
പൊലെ അതിനു ഈ കൂട്ടുകാരന് സമയമായിട്ടില്ല തന്നെ.കാട്ടുവള്ളുകളും അരുവികളും കൂട്ട് നില്‍ക്കുന്ന
കുളിര്‍മയില്‍ മയിലും മാനും ചാരത്ത്-
പരിചിതഭാവമുണര്‍തുമ്പൊഴും അതിലൊരു ഇന്നിന്റെ
മനസ്സിന്റെ മായം മൃഗങ്ങളും ഉള്‍കൊള്ളുന്നു എന്ന്
കൂട്ടുകാരന്‍ പറയാതെ പറയുന്നുണ്ടല്ലേ ..
കണ്വാശ്രമത്തേ ഈ കുളിരിന്റെ വീഥിയിലേക്ക്
കൂട്ടുമ്പൊള്‍,ഉപമയാക്കുമ്പൊള്‍ അതില്‍ അതിശയോക്തി ഇല്ലാത്ത വര്‍ണ്ണനകളുടെ സങ്കേതമുണ്ട് .ഒന്നു മിണ്ടുമ്പൊഴും പെണ്‍ ഹൃദയങ്ങള്‍ ഇടറും അതെതു ഹൃദയത്തിനൊടായാലും,എങ്കിലും
കുളിരിന്റെ കമ്പടം പുതച്ച് മധുവിധുവിന്റെ
പുതുമയില്‍ രണ്ടു മനസ്സുകള്‍ ഒന്നാകുന്നതും
അവര്‍ നമ്മുടെ രാജ്യത്തേ കുറിച്ച വാചാലമാകുന്നതും
അവര്‍ക്ക് സ്വീകാര്യനാവുന്നതും,ഊട്ടുന്നതും
ഒക്കെ വല്ലാതെ മനസ്സിലേക്കിറങ്ങീ മന്‍സൂ
സത്യത്തില്‍ പൊകാനാഗ്രഹിച്ച ആ സ്ഥലത്തേക്ക്
എന്റേ പ്രീയ കൂട്ടുകാരന്‍ എന്നേ കൂട്ടുക തന്നെ ചെയ്തൂ ..കാനനസൗന്ദ്യര്യം മനസ്സിനും ശരീരത്തിനും കുളിര്‍മയാണ് കൊഴിഞ്ഞു പൊകുന്ന ആ സൗന്ദര്യമൊക്കെ മനസ്സിലെങ്കിലും
സ്വരുകൂട്ടി വയ്ക്കാന്‍ നമ്മുക്കാവുന്നതും,ഒരൊ യാത്രക്കും ഈ മനസ്സ് കാണിക്കുന വെമ്പലിനും ഒരുപാട് സന്തൊഷവും അതിന്റെ കൂടെ ഭാഗ്യം ചെയ്ത ജന്മവുമാണ്..എപ്പൊഴും യാത്രകള്‍ മുറിഞ്ഞ് പൊകാറാണ് എന്റേ ജീവിത പതിവുകള്‍
എന്നാലൊ എപ്പൊഴും യാത്രകള്‍ മനസ്സില്‍ കൊതിക്കുന്നുമുണ്ട് ..പ്രീയ മന്‍സൂര്‍ ,വരികളില്‍ നിറക്കുന്ന ജീവനും കുളിരിനും
എത്ര നന്ദി പറഞ്ഞാലാണ് തീരുക,ഇതും മനസ്സിലേറുന്നു മുന്നത്തേത് പൊലെ .ഈ കഴിവ് നഷ്ടപെടാതിരിക്കട്ടെ..സ്നേഹപൂര്‍വം റിനീ ..
മന്‍സൂര്‍, നല്ല വിവരണം. സ്വപനത്തിലുള്ള യാത്രകള്‍ വൈകാതെ യാഥാര്‍ത്ഥ്യമാകട്ടെ എന്നാശംസിക്കുന്നു. അതിന്റെ വിവരണം നല്ലൊരു വായനാനുഭവം കൂടി നല്‍കുമല്ലോ.
ReplyDeleteപ്രിയ മന്‍സൂര്‍ ഭായ്, താങ്കളുടെ ഓരോ രചനയും പ്രകൃതിയെ അടുത്ത് അറിയുവാനുള്ള ഓരോ ക്ഷണക്ക ത്താന്. അതീവ സുന്ദരമായ വിവരണം..വായനക്കാരനെ തോളില്‍ എടുത്തു കൂടെ കൊണ്ട് പോകുന്നത് പോലെ ..അനുഭവ വേദ്യം...ആശംസകളോടെ..
ReplyDeleteഎത്താന്‍ വൈകിയെങ്കിലും വായിക്കാന്‍ മറന്നിട്ടില്ല..
ReplyDelete"വേണ്ട. നമ്മുടെ കഥകളും സംസ്കാരവും നമ്മുടേത് മാത്രമായി നില്‍ക്കട്ടെ അല്ലേ..?" ..അതെ അതങ്ങിനെ തന്നെ മതി..
! വെറുമെഴുത്ത് !
മന്‍സൂര്‍,
ReplyDeleteപോസ്റ്റ് രണ്ടു മൂന്നു തവണ വായിച്ചിരുന്നു, പക്ഷെ അഭിപ്രായം എഴുതാന്‍ വൈകി കേട്ടോ. നല്ല കയ്യൊതുക്കത്തോടെ മനോഹരമായി എഴുതിയ ഒരു വിവരണം. അതാണല്ലോ വീണ്ടും വായിക്കാന്‍ പ്രേരിപ്പിക്കുന്നത്. ഞാനും യാത്രകള്‍ ഇഷ്ടപ്പെടുന്നവനാണ്, പക്ഷെ കാണുന്നതെല്ലാം കണ്ണില്‍ നിറയ്ക്കാനും, കേള്‍ക്കു ന്ന മധുതരതരമായ ശബ്ദങ്ങള്‍ കാതില്‍ നിറയ്ക്കാനും മന്‍സൂറിനെ പോലെ കഴിയാറില്ല, കൂടാതെ അവയെല്ലാം ഇതുപോലെ വിവരിച്ചു മനോഹരമായി മനസ്സിലേക്കെത്തും വിധം എഴുതാനും. ഇങ്ങനെ ഉള്ള നല്ല ഒരു യാത്ര പത്തു ബുക്ക് വായിക്കുന്നതിലും ഫലം ചെയ്യുമെന്നുറപ്പ്. അതിഭാവുകത്വം ഇല്ലാതെ വിവരിച്ച ഈ "മസിനഗുഡി"യെ വശ്യമാനോഹരമായി മനസ്സിലെത്തിച്ചതിനു നന്ദി,
യാത്രാവിവരണങ്ങള്‍ മനോഹരമായി അവതരിപ്പിക്കുന്നതില്‍ പ്രത്യേക മിടുക്കുണ്ട് ചെറുവാടിക്ക്.ഈ യാത്രയും മനസ്സിനെകുളിര്‍പ്പിക്കുന്ന സുന്ദരമായ മുഹൂര്‍ത്തങ്ങള്‍ ഒപ്പിയെടുത്തു.ആശംസകള്‍
ReplyDeleteഎന്തു ഭംഗിയായിട്ടാ എഴുതുന്നത്? വായിച്ചു ആഹ്ലാദിച്ചു. അതിനവസരം തന്നതിന് നന്ദി...
ReplyDeleteഎല്ലാവരും ഇങ്ങേനെ യാത്ര ചെയ്യാന്‍ ഇഷാട്ടമുള്ളവരോ ,യാത്രയെ ഇങ്ങനെ ആസ്വാദ്യകരമാക്കുന്നവരോ ആണ് .എന്നാല്‍ കണ്ട കാഴ്ച്ചകള്‍ മനോഹരമായി ഒരു കാവ്യം പോലെ മറ്റുള്ളവര്‍ക്ക് മുമ്പില്‍ അവതരിപ്പിക്കുന്നു എന്നതാണ് സെന്റെര്‍ കോര്‍ട്ടിനെ വ്യത്യസ്തമാക്കുന്നത് ..
ReplyDeleteഹൃദ്യമായിരിക്കുന്നു യാത്രാവിവരണം.. :)
ReplyDeletesuper....
ReplyDeletevivaranavum, chithrangalum manoharamayittundu............
ReplyDeleteകാനനത്തിന്‍റെ സുഖദമായ ശീതളതയും പച്ചപ്പും ആതിഥ്യവും വായനക്കാരനെ അനുഭവിക്കുന്നു നിങ്ങളുടെ ഭാഷ. വായന പുരോഗമിക്കുമ്പോള്‍ ഒരു നനുത്ത തൈതെന്നല്‍ ശരീരത്തെയാകെ കോരിയെടുക്കുന്നു. ഇതൊരു സിദ്ധിയാണ് മന്‍സൂര്‍. ഈ പോസ്റ്റിന്‍റെ മാത്രം പ്രത്യേകതയല്ല അത് മുഴുവന്‍ പോസ്റ്റുകളിലും ഈ ടച് കണ്ടെത്താം. അല്‍പം വൈകിയാണെങ്കിലും കാനനഛായയിലേക്കുള്ള യാത്രയില്‍ സഹായാത്രികനാകാന്‍ സാധിച്ചതില്‍ വളരെ സന്തോഷം.
ReplyDeleteമസനഗുഡിയിൽ ഒരിക്കൾ പോയിട്ടുണ്ടെങ്കിലും ഇത്തരത്തിൽ ഫോറസ്റ്റ് ഗസ്റ്റ് ഹൌസ് സൌകര്യം ഉണ്ടെന്ന് അറിയില്ലായിരുന്നു. കണ്വാശ്രമത്തിൽ ഒരിക്കൽ പോയി ധ്യാനനിരതനാകണം.
ReplyDeleteഈ യാത്രയില്‍ കൂടെ വന്ന എല്ലാ പ്രിയ സുഹൃത്തുക്കള്‍ക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കട്ടെ.
ReplyDeleteയാത്ര നന്നായി അനുഭവിച്ചു. ചിത്രങ്ങള്‍ മനോഹരം. ഭാഷയും മനോഹരം.
ReplyDeleteഡിയര്‍ മന്‍സൂര്‍ ചെറുവാടി,
ReplyDeleteഇതിന്നു ഞാന്‍ കമന്റ് ഇട്ടാല്‍ ചിലപ്പോള്‍ അത് വളരെ കുറഞ്ഞു പോയേക്കും ...
''ഈശ്വരന്‍ അനുഗ്രഹിക്കെട്ടെ ''
:)
ReplyDeleteഎനിക്കും പോണം
ReplyDelete