Saturday, September 1, 2012

ചരിത്രത്തിലേക്കുള്ള ചൂളംവിളികള്‍




വൈകിയെത്തിയ ജയന്തി ജനതയും സ്റ്റേഷന്‍ വിട്ടിരിക്കുന്നു. ഒരു പറ്റം ചെറുപ്പക്കാരുടെ ശബ്ദ കോലാഹലം കൊണ്ട് സജീവമായിരുന്ന സ്റ്റേഷന്‍ വീണ്ടും ജീവനറ്റുകിടന്നു. സ്വതന്ത്ര ദില്ലിയിലേക്കുള്ള പ്രയാണത്തില്‍ ഈ സ്റ്റേഷന്‍ ബലികൊടുത്ത രക്തസാക്ഷികളെക്കുറിച്ചുണ്ടോ ഈ യുവതലമുറ വല്ലതും അറിയുന്നു..! കോരങ്ങത്ത് പള്ളിയില്‍ നിന്നും ഒഴുകി വന്ന ളുഹര്‍ ബാങ്കോലിയും ഒരു വിലാപഗാനം പോലെ നേര്‍ത്ത് നേര്‍ത്ത് അന്തരീക്ഷത്തില്‍ ലയിച്ചിരിക്കുന്നു. ആ പള്ളിപറമ്പില്‍ സുഖനിദ്ര കൊള്ളുന്ന അമ്പത്തിനാല് രക്ത സാക്ഷികള്‍ അറുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതേ റെയില്‍പാളത്തില്‍ നിന്നും ഒരു നുള്ള് വായുവിനു വേണ്ടി , ഒരു തുള്ളി ദാഹജലത്തിനു വേണ്ടി നടത്തിയ വനരോദനം പോലെ , അവസാനം സ്വന്തം സഹോദരന്‍റെ മൂത്രം കുടിച്ച്‌ രക്തം രുചിച്ച് മലം പുരണ്ട് മരിക്കേണ്ടി വന്ന രക്തസാക്ഷികളെ നിരനിരയായി കിടത്തിയതും ഈ പ്ലാറ്റ്ഫോമിലായിരുന്നല്ലോ. എല്ലാറ്റിനും സാക്ഷിനിന്ന തിരൂര്‍ റെയില്‍വേ സ്റ്റേഷന്‍ ഇന്നും ആ മരവിപ്പില്‍ നിന്നും മോചനം നേടിയിട്ടില്ല. ഞെട്ടലില്‍ നിന്നും ഉണര്‍ന്നിട്ടില്ല.
അബ്ദു ചെറുവാടി (വാഗണ്‍ ട്രാജഡി സ്മരണിക )

പെരുമഴ പെയ്യുന്നൊരു രാവില്‍ മണ്ണെണ്ണ വിളക്കിന്‍റെ ചെറുവെട്ടത്തിലിരുണ് ഉമ്മച്ചി ഒരു കഥ പറഞ്ഞ് തന്നു. വെള്ളക്കാരോട് പൊരുതി മരിച്ച ധീരയോദ്ധാക്കളുടെ കഥ. ചെറുവാടിയിലെ പള്ളിതൊടിയിലും പാടത്തും അവര്‍ വീറോടെ പൊരുതി വീണ കഥ. പട്ടാളക്കാരുടെ വെടിയൊച്ചയും ബൂട്ടിന്‍റെ ശബ്ദവും പേടിച്ച് ഉമ്മച്ചിയും വല്ല്യുപ്പയും ഉറങ്ങാതെ ഇരുന്ന രാവുകളെ പറ്റി. പള്ളിയില്‍ ഒളിച്ചവര്‍ക്ക് നേരെ വെടിയുതിര്‍ത്ത വെള്ളക്കാരും അതില്‍ മരിച്ചു വീണ ശഹീദുകളെയും പറ്റി . അവരെ മറവു ചെയ്തിരിക്കുന്നത് ചെറുവാടി പള്ളിയില്‍ ആണ്. അന്നത്തെ സംഭവങ്ങളെ ഉമ്മച്ചി വിവരിച്ചു തരുമ്പോള്‍ പേടിയും ആകാംക്ഷയും നിറഞ്ഞു വിടര്‍ന്ന കണ്ണുകളുമായി കഥ കേട്ടിരുന്ന ഞാനും വളര്‍ന്നു വലുതായി. എന്‍റെ ഗ്രാമത്തെ കുറിച്ചോര്‍ത്തു പുളകം കൊള്ളാന്‍ , അഭിമാനിക്കാന്‍ ആ കഥകളുടെ കൂടുതല്‍ താളുകള്‍ തേടി ഞാന്‍ നടന്നു . ലോഗന്‍റെ മലബാര്‍ മാന്വലില്‍ വരെ ചെറുവാടി എന്ന ഗ്രാമം കയറി. മലബാര്‍ കലാപത്തില്‍ വലിയൊരു സ്വാധീനമായി ഈ ഗ്രാമവും അന്നത്തെ ആള്‍ക്കാരും ഉണ്ടായിരുന്നു എന്നത് ചരിത്രം.

ഒരുപാട് താല്‍പര്യത്തോടെ വായിച്ചെടുത്ത മലബാര്‍ കലാപത്തിന്‍റെ കഥകള്‍ വല്ലാതെ ആവേശം കൊള്ളിച്ചിട്ടുണ്ട്. അതിനെ കുറിച്ചുള്ള ഒരു ചെറിയ സൂചനകളില്‍ നിന്നുപോലും വലിയൊരു ചിത്രം മനസ്സില്‍ കല്‍പ്പിച്ചെടുക്കാറുണ്ട്. തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തുമ്പോള്‍ മനസ്സില്‍ ഇരമ്പി കയറുന്ന ചില വികാരങ്ങളുണ്ട്. കലാപത്തിന്‍റെ ഓര്‍മ്മകളില്‍ എന്നും വിറങ്ങലിച്ചു നിന്ന ഗ്രാമം. ഓര്‍മ്മകളും കാഴ്ചകളും സന്തോഷവും എല്ലാം പെറുക്കിക്കൂട്ടി ഒരു തീവണ്ടിയാത്ര ഇവിടെ എത്തുമ്പോള്‍ മനസ്സ് കുറെ കാലം പിറകിലേക്ക് വലിക്കും. കാരണം എനിക്കേറെ ഇഷ്ടപെട്ട തീവണ്ടിയാത്രയും ഈ റെയില്‍വേ സ്റ്റേഷനുമായി വല്ലാത്തൊരു ഹൃദയ ബന്ധമുണ്ട്. അതറിയണമെങ്കില്‍ ഈ പാളത്തിലൂടെ കാലങ്ങള്‍ പിറകിലോട്ട് ഓടണം. ഇന്നത്തെ ബോഗിക്ക് പകരം ഭീകര മുഖമുള്ള MSM 1711 LV എന്ന ബ്രിട്ടീഷ് കമ്പനി തീവണ്ടിയുടെ ബോഗിയില്‍ .

വീണ്ടും അതുവഴി ഒരു യാത്ര. കുതിച്ചു വന്ന്‌ ഒരു കിതപ്പോടെ ജനശതാബ്ദി എക്സ്പ്രസ് അതേ തിരൂര്‍ സ്റ്റേഷനില്‍ നിന്നപ്പോള്‍ അറിയാതെ ഒരു നെടുവീര്‍പ്പ് ഉയര്‍ന്നു. മഴവെള്ളം ഒലിച്ചിറങ്ങുന്ന വിന്‍ഡോ ഗ്ലാസ്സിലൂടെ പുറത്തേക്ക്‌ നോക്കുമ്പോള്‍ മനസ്സും തപ്തമാകുന്നു. ഇതുപോലൊരു ബോഗിയില്‍ അന്ന് കലാപത്തിന്‍റെ നാളുകളില്‍ പിടഞ്ഞു വീണവരുടെ ഓര്‍മ്മയില്‍ ഈ ബോഗിയും കരയുന്നതാവുമോ.. ജാലകത്തിലൂടെ ഒലിച്ചിറങ്ങുന്ന മഴ തുള്ളികള്‍..? ആ ഓര്‍മ്മയില്‍ ഇരിക്കുമ്പോള്‍ എനിക്കങ്ങിനെ തോന്നിപോകുന്നു.



എന്നും ഒരു വിരഹഗാനം പോലെയാണ് തിരൂര്‍ റെയില്‍വേ സ്റ്റേഷനും പരിസരവും തോന്നിക്കുക. ഓര്‍മ്മകളെ പിടിച്ച് വലിക്കുന്ന ഒരു വികാരം, ചരിത്രമായും പാഠമായും മാപ്പിള പാട്ടുകളായും സ്വാധീനിക്കപ്പെട്ട മലബാര്‍ കലാപത്തിന്‍റെ ദുരന്ത സ്മരണകള്‍ പേറുന്ന മണ്ണ്. ഇവിടത്തെ മരത്തിന്‍റെ ബെഞ്ചിലിരുന്ന് ഒരു നിമിഷം കണ്ണടച്ച് നോക്കൂ.. നമ്മളറിയാതെ മനസ്സ് പായും വര്‍ഷങ്ങള്‍ പിറകിലോട്ട്. ചെവികളില്‍ മുഴങ്ങി കേള്‍ക്കുക പട്ടാള ബൂട്ടുകളുടെ ശബ്ദം മാത്രമല്ല പിച്ചി ചീന്തപ്പെട്ട യൌവനങ്ങളുടെയും നിരാവലംബരമായ വൃദ്ധ ജനങ്ങളുടെയും നിലവിളി കൂടിയാണ്. മുന്നില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ഏതെങ്കിലും ഒരു തീവണ്ടിയെ നോക്കുമ്പോള്‍ ആ പഴയ MSM 1711 LV എന്ന ബോഗി ഓര്‍മ്മ വരും. അതിനകത്തായിരുന്നു വെള്ളവും വായുവും കിട്ടാതെ കുറെ സഹോദരങ്ങള്‍ വെള്ളക്കാരുടെ ക്രൂരതകളുടെ ഇരകളായി പിടഞ്ഞു വീണത്‌. . മരിച്ചു വീഴുമ്പോഴും യൂണിയന്‍ ജാക്കിന്‍റെ പതനം അവര്‍ സ്വപ്നം കണ്ടിരിക്കണം. ആ ഓര്‍മ്മകള്‍ തന്നെയാണ് ഇന്നും തിരൂരിന്‍റെ ഏറ്റവും വലിയ വേദന. പക്ഷെ ഈ പൊരുതി വീണവര്‍ ഉറങ്ങുന ഈ മണ്ണിനോട് വേണ്ടത്ര പരിഗണന ഇപ്പോഴത്തെ ഭരണാധികാരികള്‍ നല്‍കിയിട്ടില്ല എന്നുതന്നെ പറയാം. സ്മാരകം എന്നുപറയാവുന്ന വാഗണ്‍ ട്രാജഡി മെമ്മോറിയല്‍ മുനിസിപ്പല്‍ ഹാള്‍ തികഞ്ഞ അവഗണനയില്‍ ആണെന്ന് എവിടെയോ വായിച്ചറിഞ്ഞു. മലബാര്‍ കലാപത്തിന്‍റെ തൊണ്ണൂറ്റിയൊന്നാം വാര്‍ഷികം കടന്നുവരുന്ന ഈ അവസരത്തില്‍ ആ പോരാട്ടത്തിന്‍റെ ഓര്‍മ്മകളില്‍ എന്തെങ്കിലും ചെയ്യാന്‍ പറ്റിയെങ്കില്‍ അതവരോടുള്ള ആദരവാകും.



മലബാര്‍ കലാപത്തിന്‍റെ കഥകള്‍ പറയുന്ന ഒത്തിരി ലേഖനങ്ങള്‍ വായിച്ചിട്ടുണ്ട്. വൈകാരികമായി എന്തോ ആ ചരിത്രത്തോട് വല്ലാത്ത ഒരടുപ്പവും തോന്നിയിട്ടുണ്ട്. വാഗണ്‍ ദുരന്തത്തില്‍ നിന്നും ദൈവത്തിന്‍റെ അനുഗ്രഹം കൊണ്ട് രക്ഷപ്പെട്ട കൊന്നോല അഹമ്മദ് ഹാജിയുമായി അഭിമുഖം നടത്തിയിരുന്നു ഉപ്പ. ബോഗിയുടെ ഇളകിയ ഒരാണിയുടെ ദ്വാരത്തിലൂടെ മൂക്ക് വെച്ച് ശ്വാസം മാറി മാറി വലിച്ചു ഹാജിയും സഹോദരനും രക്ഷപ്പെട്ടു. ബോഗിയുടെ വാതില്‍ തുറന്നപ്പോള്‍ കണ്ട കാഴ്ചയെ പറ്റി ഹാജി പറഞ്ഞത് " മത്തി വറ്റിച്ച പോലെ " എന്നാണ്. അത്രക്കും ഭയാനകമായിരുന്നു ആ കാഴ്ച്ച. ഇവിടിരിക്കുമ്പോള്‍ ഞാനിതൊക്കെ മനപൂര്‍വ്വം ഓര്‍ത്തു വിഷമിക്കാറുണ്ട്. ഒത്തിരി വായനക്കാരെ കണ്ണീരണിയിച്ച ആ അഭിമുഖം വന്നത് "വാഗണ്‍ ട്രാജഡി സ്മരണിക " യിലായിരുന്നു. ആ കഥ പറഞ്ഞ കൊന്നോല അഹമ്മദാജിയും അത് പകര്‍ത്തിയ ഉപ്പയും ഇന്ന് ജീവിച്ചിരിപ്പില്ല . ബെല്ലാരിയിലേക്ക് നാടുകടത്തപ്പെട്ട പ്രിയതമന് കൌമാരം കഴിയാത്ത ഭാര്യ എഴുതുന്ന കത്തിനെ പറ്റിയും അതിലെ വരികളും പറയുന്നുണ്ട് വാഗണ്‍ ട്രാജഡി സ്മരണികയില്‍. . . പുലിക്കോട്ടില്‍ ഹൈദര്‍ അതിന്‍റെ മാപ്പിള പാട്ട് രൂപം രചിച്ചിട്ടുണ്ട്. ഏതാനും സ്ത്രീ നാമങ്ങളും എന്നും പിന്നെ കുറെ നിലവാരം കുറഞ്ഞ പദങ്ങളും ചേര്‍ത്ത് വികലമാക്കപ്പെട്ട ഒരു ഗാനശാഖക്ക് മുന്നില്‍ ഹൃദയത്തെ തൊടുന്നൊരു നൊമ്പരമായി അതിലെ വരികള്‍ എന്നെ പൊള്ളിക്കുന്നുണ്ട്. എവിടെയോ എന്നെങ്കിലുമൊരിക്കല്‍ ആ ഗാനം മൂളി കേള്‍ക്കുന്നതിന് ഞാന്‍ ചെവിയോര്‍ക്കാറുണ്ട്.



പഴയ പാരമ്പര്യം വിട്ടുപോരാന്‍ ഇപ്പോഴും തിരൂര്‍ റെയില്‍വേ സ്റ്റേഷന്‍ തയ്യാറല്ല. അതൊക്കെ തന്നെയാവണം മലബാര്‍ കലാപത്തിന്‍റെ വേദനിക്കുന്ന ഓര്‍മ്മകള്‍ ഈ പരിസരത്തെ എപ്പോഴും ചുറ്റിപ്പറ്റി നില്‍ക്കാന്‍ കാരണം. പച്ചക്കൊടി വീശുന്നു. തീവണ്ടി പതുക്കെ ഇളകി തുടങ്ങി . സന്തോഷവും കളിചിരിയുമായി യാത്ര തുടരുമ്പോള്‍ , അന്ന് ഇതേ പാളങ്ങളില്‍ , ഇതുപോലൊരു ബോഗിയില്‍ സ്വതന്ത്ര ഭാരതം സ്വപ്നം കണ്ട് പിടഞ്ഞ വീണ രക്തസാക്ഷികളെ ഓര്‍ക്കുന്നവര്‍ എത്ര പേര്‍ കാണും ഈ വണ്ടിയില്‍..? ഉണ്ടാവാം ഇല്ലാതിരിക്കാം. പക്ഷെ ജീവന്‍ നല്‍കി അവര്‍ നേടി തന്ന സ്വാതന്ത്ര്യം നമ്മള്‍ ആഘോഷിക്കുന്നു. അവരെ മറക്കാം. പോരാടി നേടിയ സ്വാതന്ത്ര്യം പോലും ആഘോഷിക്കാന്‍ പറ്റാതെ ബെല്ലാരിയിലും മറ്റും ഉരുകി ജീവിച്ചു മരിച്ചവര്‍ എത്രയുണ്ട്. ദാമ്പത്യം
പൂത്തുലയാതെ വൈധവ്യത്തിലേക്ക് എടുത്തെറിയപ്പെട്ട എത്ര സഹോദരിമാരുണ്ട്. ഈ മണ്ണില്‍ അവരുടെ വിയര്‍പ്പും ചോരയും അലിഞ്ഞു ചേര്‍ന്നിട്ടുണ്ട്. വായുവില്‍ അവരുടെ ശ്വാസവും കരച്ചിലും മുഴങ്ങുന്നുണ്ട്. അവര്‍ കണ്ട സ്വപ്നത്തിന്‍റെ സാഫല്യം നമ്മളിലൂടെ കണ്ട് അവരുട ആത്മാവ് സന്തോഷിക്കുന്നുണ്ടാവണം. ചങ്ങല വലിച്ചു നിര്‍ത്തിയ പോലെ ആ ഓര്‍മ്മകള്‍ ഈ പരിസരത്തില്‍ തന്നെ എന്നെ പിടിച്ചുനിര്‍ത്തുന്നു. ഒരു സൈറനോടെ വേഗമെടുക്കാന്‍ ശ്രമിക്കുന്ന തീവണ്ടിക്കൊപ്പം അകലെ പള്ളിയില്‍ നിന്നും കേള്‍ക്കുന്ന ബാങ്കോലി നേര്‍ത്തു നേര്‍ത്തു വരുന്നു. ജാലകത്തിലൂടെ പുറത്തോട്ട് നോക്കുമ്പോള്‍ പെയ്യാന്‍ മടിച്ചുനിന്ന കാര്‍മേഘങ്ങള്‍ ആര്‍ത്തലച്ചു പെയ്യുന്നു. പ്രകൃതിയും കരയുകയാണ്.

(നന്ദി ജാബിര്‍..... മലബാരി , ഈ നല്ല ചിത്രങ്ങള്‍ അയച്ചു തന്നതിന്)
(ടൌണ്‍ ഹാള്‍ ഫോട്ടോ ..ഗൂഗിള്‍ )

75 comments:

  1. വാഗണ്‍ ട്രാജഡി ...
    ഇതിന്റെ സ്മാരകം ആയി തിരൂരില്‍ ഒരു ടൌണ്‍ ഹാള്‍ ഉണ്ട് .
    ഒരു പക്ഷെ , പുതിയ തലമുറയ്ക്ക് ഇത് എന്താണെന്ന് അറിയുകപോലും കാണില്ല.
    മല്ല ശ്രമം ചെരുവാടീ ... ആശംസകള്‍

    ReplyDelete
    Replies
    1. നല്ല ശ്രമം എന്ന് തിരുത്താന്‍ അപേക്ഷ

      Delete
  2. ഒരുകാലത്ത് തിരൂരിലൊടെ ഓടുന്ന തീവണ്ടിയിലെ ഒരു സ്ഥിരം യാത്രക്കാരനായിരുന്നു ഈയുള്ളവനും...
    തീവണ്ടിയിലിരിക്കുമ്പോള്‍ ഒരുപാട് തവണ മനസ്സിലേക്കോടിയെത്തിയിട്ടുണ്ട് വാഗണ്‍ ട്രാജഡിയും , മലബാര്‍ ലഹളയുമെല്ലാം....

    പിന്നീടൊരിക്കല്‍ വാഗണ്‍ ട്രാജഡി ഹാളില്‍ നാടകം കളിക്കാന്‍ വന്നപ്പോള്‍ ആ സ്മാരകം കണ്ടിട്ട്, ആ ധീര പോരാളികളെ ക്കുറിച്ചോര്‍ത്തിട്ട് ഒരു ഊര്‍ജ്ജം എന്നിലേക്ക് പ്രവഹിക്കുന്നത് അത്ഭുതത്തോടെ അറിഞ്ഞിട്ടുമുണ്ട്..

    ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ ത്യാഗോജ്ജ്വലമായൊരു പോരാട്ടത്തിന്‍റെ ഓര്‍മ്മകള്‍ വീണ്ടും കൊണ്ട് വന്നതിന്..
    ഈ നല്ല കുറിപ്പിന്..
    നന്ദി മന്‍സൂര്‍..

    ReplyDelete
  3. സംഗതി കലക്കി... നല്ല വിവരണം... മലബാരിലുള്ള ഒരാള്‍ക്ക്‌ ഈ വികാരങ്ങള്‍ ഉണ്ടായാല്‍ അത്ഭുതമില്ല.... തിരൂരിന്റെ മക്കള്‍ക്ക്‌ എന്നും ഒരു ദുസ്സ്വപ്നമാണ് വെള്ള പട്ടാളത്തിന്റെ ആ ക്രൂരത കൊള്ളിച്ച തിരൂര്‍ കോയമ്പത്തൂര്‍ യാത്ര....നല്ല അഭിപ്രായം ആദ്യ കമന്റ്‌ ഇട്ടതിനു എന്റെ ബ്ലോഗ്‌ ഫോളോ ചെയ്യാന്‍ അവസരം തരുന്നു...

    ReplyDelete
  4. 1921 സിനിമയിൽ നിന്നു തന്നെ വാഗണട്രാജഡിയുടെ ഭീകരത മനസ്സിലാകുന്നുണ്ട്.സ്വാതന്ത്ര്യപ്പോരാട്ടത്തിലെ ചോര ചാർത്തിയ ചരിത്രങ്ങൾ ഓർക്കുന്നത് തന്നെ ഭീതി പകരുന്നതാണ്.തിരൂർ റെയില്വേസ്റ്റേഷനിലെ ചൂളം വിളികളുടെ പിന്നാമ്പുറങ്ങളിലെക്ക് എത്തിനോക്കിയ ലേഖനത്തിന് എല്ലാ ആശംസകളും..

    ReplyDelete
  5. ഇതൊരു സ്മരണികയാണ് .. മലബാര്‍ കലാപത്തിലെ, ഒരു പക്ഷെ ഇന്ത്യന്‍ സ്വാതന്ത്ര സമരത്തിലെ തന്നെ ഏറ്റവും വേദനിപ്പിക്കുന്ന ഒരു ദുരന്തത്തിന്റെ ഓര്‍മ.. നന്നായി പറഞ്ഞു.. വായിച്ചപ്പോള്‍ പക്ഷെ പെട്ടെന്ന് തീര്‍ന്നു പോയ പോലെ.. ഇനി ഇത്തരം ലേഖനങ്ങള്‍ ഒക്കെ കുറച്ചു കൂടെ ദീര്‍ഘമാകം എന്ന് തോന്നുന്നു. ഇനിയും ഒരു പാട് പറയാനുണ്ട് ഈ ദുരന്തത്തെയും അതിന്റെ പിന്മുറക്കാരെയും കുറിച്ച്.. മന്സൂര്‍ക്ക ആത്മാര്‍ഥമായ ഒരു ശ്രമം നടത്താമോ.. പറയാതെ പോയ ഒരു പാട് ഏടുകള്‍ കണ്ടെടുക്കാം എന്നാണു എന്റെ വിശ്വാസം

    ReplyDelete
    Replies
    1. വളരെ ആധികാരികമായി സമീപ്പിക്കേണ്ട വിഷയം ആണ് നിസാര്‍. , എന്‍റെ പരിധിക്കു പുറത്തുള്ള സംഭവം :)
      അതുകൊണ്ട് തന്നെ കൂടുതല്‍ എഴുതാന്‍ പ്രയാസവുമാണ്. പിന്നെ ഒരുപാട് പേര് കേട്ട ചരിത്രകാരന്മാര്‍ പറഞ്ഞ വിഷയം. ഞാന്‍ എന്‍റെ ഒരു രീതിയില്‍ ചെറുതായി പറയാന്‍ ശ്രമിച്ചു എന്ന് മാത്രം. ഈ. മൊയ്തു മൌലവി, ഈ എം എസ്‌ , ഡോക്ടര്‍ സീ കെ കരീം, എം. കെ . ഹാജി , ഡോകടര്‍ . എം. ഗംഗാധരന്‍ , എം. ജി . എസ്‌. . നാരായണന്‍ തുടങ്ങിയവര്‍ എഴുതി ഉപ്പ എഡിറ്റ്‌ ചെയ്ത "വാഗണ്‍ ട്രാജഡി സ്മരണിക " വളരെ ആധികാരികമായി ഉള്ള സൃഷ്ടി ആണ്.

      Delete
  6. ഇന്ത്യൻ സ്വാതന്ത്ര സമരത്തിന്റെ മുഖ്യ പോരാട്ടങ്ങളിൽ പലതും കേരളത്തിലും അതിൽ വലിയ ,ഖിലാഫത്ത് പോലെയുള്ള പോരാട്ട വീര്യങ്ങളുടെ തുടർച്ച കാലാപങ്ങൾ മലബാറിലുമാണ്, ഏറ്റവും ഭായനകവും,അതുപോലെ ദുഖത്തിലാഴ്തിയ ചരിത്രമാണ് വാഗൺ ട്രാജഡി,
    ക്രൂരതയിടെ കോമാളൊകളെ അടിച്ച് ഓടിക്കാൻ ഈ മലബാർ ഒരുപാട് യാതനകൾ സഹിച്ചിടുണ്ട്......

    നല്ല എഴുത്ത്

    ReplyDelete
  7. ഖിലാഫത്ത് സമരത്തിന്റെ കഥ ചെറുവാടി ഉമ്മയില്‍ നിന്ന് കേട്ട പ്പോലെ ഞാന്‍ കേട്ടത് വല്ല്യുപ്പയില്‍ നിന്നായിരുന്നു ഇന്നും ആ കഥ കേള്‍ക്കുമ്പോള്‍ ആദ്യം മനസ്സിന് ഒരു വിങ്ങലും പിന്നെ ഒരു അഭിമാനവും ആണ് ഉണ്ടാവുക വേദനയും യാതനയും സഹിച്ചു നമുക്ക് സ്വാതന്ത്ര്യം വാങ്ങി തന്ന വാപ്പ വല്ല്യാപ്പമാരുടെ ത്യഗോജ്ജല മായ കഥ പക്ഷെ അവര്‍ നേടി തന്ന ആ സ്വാതന്ത്ര്യം ഇന്ന് പലയിടത്തും ഹനിക്കപെടുമ്പോള്‍ അവര്‍ കാണിച്ചു തന്ന ഒത്തൊരുമയുടെ പന്താവ് തകര്‍ന്നു കിടക്കുമ്പോള്‍ നവ സമൂഹത്തിന്റെ ഉള്ളില്‍ ഒരു ആധി കുടി കൊള്ളുന്നു

    ReplyDelete
  8. ജീവന്‍ നല്‍കി അവര്‍ നേടി തന്ന സ്വാതന്ത്ര്യം നമ്മള്‍ ആഘോഷിക്കുന്നു. അവരെ മറക്കാം. പോരാടി നേടിയ സ്വാതന്ത്ര്യം പോലും ആഘോഷിക്കാന്‍ പറ്റാതെ ബെല്ലാരിയിലും മറ്റും ഉരുകി ജീവിച്ചു മരിച്ചവര്‍ എത്രയുണ്ട്. ദാമ്പത്യം
    പൂത്തുലയാതെ വൈധവ്യത്തിലേക്ക് എടുത്തെറിയപ്പെട്ട എത്ര സഹോദരിമാരുണ്ട്. ഈ മണ്ണില്‍ അവരുടെ വിയര്‍പ്പും ചോരയും അലിഞ്ഞു ചേര്‍ന്നിട്ടുണ്ട്. വായുവില്‍ അവരുടെ ശ്വാസവും കരച്ചിലും മുഴങ്ങുന്നുണ്ട്. അവര്‍ കണ്ട സ്വപ്നത്തിന്‍റെ സാഫല്യം നമ്മളിലൂടെ കണ്ട് അവരുട ആത്മാവ് സന്തോഷിക്കുന്നുണ്ടാവണം.

    ഇന്നത്തെ അവസ്ഥ കാണുമ്പൊള്‍ അവര്‍ സന്തോഷിക്കുന്നുണ്ടാവുമോ????അറിയില്ല.
    എത്ര നന്ദികേടാണ് അവരോടു കാണിക്കുന്നത് എന്ന് ചിലപ്പോഴൊക്കെ തോന്നിപ്പോവുന്നു.
    പക്ഷെ മന്‍സൂര്‍.......................ഈ പോസ്റ്റ്‌ അവരുടെ ആ ത്യാഗത്തിനു,പോരാട്ടത്തിനു ഒക്കെയുള്ള ഒരു നന്ദിയായി,അതിനുള്ള ഒരു കുഞ്ഞു ശ്രമമായി നമുക്ക് സമര്‍പ്പിക്കാം അല്ലെ?
    അങ്ങനെയെങ്കില്‍ നല്ല ശ്രമം ട്ടോ.


    ആ പാട്ടാണോ ആ പാട്ട് ????"എത്രയും പ്രിയമുള്ള ......"എന്നത്??
    എനിക്കിഷ്ടമുള്ള പാട്ടാണ് അത്.



    uma

    ReplyDelete
  9. ഞാൻ ഇത് നേരത്തേ വായിച്ചിരുന്നല്ലോ :) സ്വതസിദ്ധമായ ചെറുവാടി ടച്ച് ഇതിലും ഉണ്ടായിരുന്നു. ദേശസ്നേഹം തുളുമ്പുന്നതും മനസ്സിനെ ആർദ്രമാക്കുന്നതുമായ വരികൾ തെല്ലെങ്കിലും പിടിച്ചുലച്ചു. വാഗൺ ട്രാജഡി സ്മരണകൾ എന്നും ദു:ഖിപ്പിക്കുന്നത്.

    ReplyDelete
  10. വാഗണ്‍ ട്രാജഡിയുടെ ഞെട്ടിപ്പിക്കുന്ന രംഗങ്ങള്‍ ഒരു വേള മനസ്സിലൂടെ കടന്നു പോയി. ഇത്തരം ചില ഓര്‍മ്മപ്പെടുത്തലുകള്‍ നല്ലതാണ്. നമ്മള്‍ അനുഭവിക്കുന സ്വാതന്ത്ര്യത്തിന്റെ വില അറിയണമെങ്കില്‍ അത് നേടിത്തന്നതിനു പിന്നില്‍ ജീവത്യാഗം ചെയ്തു ഒരു പറ്റം മനുഷ്യാത്മാക്കളെ നാം ഓര്‍ക്കണം.

    നല്ല ലേഖനം. ഞാനിത് ഇ-മഷിയില്‍ വായിച്ചിരുന്നു. താങ്കള്‍ കൂടുതല്‍ എഴുതി തെളിയുന്നു എന്നത് സന്തോഷമുള്ള കാര്യം. അഭിനന്ദനങ്ങള്‍.

    ReplyDelete
  11. മാഷ് സ്കൂളില്‍ വാഗണ്‍ ട്രാജഡി വിവരിച്ചുതരുമ്പോള്‍ പോലും വല്ലാത്ത ഒരു ശ്വാസം മുട്ടല്‍ അനുഭവിച്ചതായി ഇപ്പോഴുമോര്‍ക്കുന്നുഞാന്‍..!ജീവവായു കിട്ടാതെ പിടയുമ്പോള്‍ ആ സാധുക്കളുടെ മനസ്സില്‍ മിന്നിമറഞ്ഞത് എന്തായിരിക്കാം..! ഈ വായന, വീണ്ടും പഴയ ആ ഓര്‍മ്മതന്നെയാണെനിക്കു തരുന്നത്..!
    ആശംസകള്‍ നേരുന്നു ചെറുവാടീ..!

    ReplyDelete
  12. വളരെ നല്ലൊരു ലേഖനം.നന്നായി അവതരിപ്പിച്ചു.

    ReplyDelete
  13. മാപ്പിള ലഹളയെ കുറിച്ച് എനിക്ക് പറഞ്ഞു തന്നത് ന്‍റെ വെല്ലിമ്മയാണ്. ആ ശബ്ദം ഇപ്പോഴും കേള്‍ക്കുന്നത് പോലെ തോന്നി ഈ ലേഖനം വായിച്ചപ്പോള്‍..

    നന്ദി മന്‍സൂര്‍

    ReplyDelete
  14. ഞാനൊരുപാട് വായിച്ച, എന്നെ വേദനിപ്പിക്കുകയും ത്രസിപ്പിക്കുകയും ചെയ്ത സംഭവങ്ങളായിരുന്നു ഖിലാഫത്ത് സമരചരിത്രം. വെള്ളക്കാരാൽ തൂക്കിലേറ്റപ്പെട്ട വല്യവല്ലിപ്പായുടെ കഥ, അവരെ കയ്യിലും കാലിലും ചങ്ങലയിട്ട് മാനിപുരത്തെ മക്കാട്ട് ഇല്ലത്ത് കൊണ്ടുവന്നപ്പോൾ അവസാനമായി കണ്ട കഥ, വല്ലിമ്മയിൽ നിന്നും കേട്ടുതുടങ്ങിയ അന്നുമുതൽ ഇവ്വിഷയകമായി വന്ന്തെന്തും വായിക്കുന്നത് വല്ലാത്തൊരാവേശത്തോടെയാണ്. ഒരു തുടർവായനക്കായി എന്റെ ഒരു
    അനുബന്ധപോസ്റ്റിന്റെ ലിങ്ക്ഇവിടെ നൽകൗന്നതിൽ വിരോധമില്ല എന്നു കരുതട്ടെ!

    ReplyDelete
    Replies
    1. അ ലിങ്ക് കൊടുത്തത് നന്നായി ഷഫീഖ്. തീര്‍ച്ചയായും തുടര്‍ വായന തന്നെ. മാത്രമല്ല കൂടുതല്‍ വിശദമായി പറഞ്ഞിട്ടുണ്ട് ശഫീഖിന്‍റെ പോസ്റ്റില്‍. ,
      ചന്ദ്രികയില്‍ വന്ന അഭിമുഖം ഉപ്പ എഴുതിയത് ആയിരുന്നു.

      Delete
  15. അഭിനന്ദനങ്ങൾ!! ആരെങ്കിലുമൊക്കെ ഇടക്കെപ്പോഴെങ്കിലും ഈ സ്വാതന്ത്ര്യസമരസേനാനികളെ ഓർക്കാൻ ഇവിടെ ബാക്കിയുള്ളത് വളരേ ആശ്വാസകരമായ കാര്യം തന്നെയാണ്. ഇവിടെപ്പരാമാർശിച്ച, കൊന്നാല അഹമ്മദ് ഹാജിയുമായുള്ള ആ അഭിമുഖം വർഷങ്ങൾക്ക് മുമ്പ് ചന്ദ്രിക ദിനപത്രത്തിൽ വാഗൺ ട്രാജഡി ദിനത്തിന്റെ സ്മരണ പുതുക്കിക്കൊണ്ട് വന്നപ്പോൾ വായിച്ചത് മനസ്സിലിന്നും മായാതെ കിടക്കുന്നുണ്ട്.

    ReplyDelete
  16. ഹൃദയസ്പര്‍ശിയായ ലേഖനം.
    നന്നായി അവതരിപ്പിക്കാന്‍ കഴിഞ്ഞതില്‍ ചെറുവാടിക്ക് എന്‍റെ അഭിനന്ദനങ്ങള്‍.
    ആശംസകളോടെ

    ReplyDelete
  17. നന്നായി എഴുതിയിരിക്കുന്നു. മലബാര്‍ കലാപം സ്വാതന്ത്ര്യ സമരത്തിന്റെ കണക്കില്‍ പെടുത്താതെ വെറും മാപ്പിള ലഹളയായി ഒതുക്കുകയാനു നമ്മുടെ ചരിത്രകാരന്മാര്‍ ചെയ്തത്. കലാപകാലത്ത് നാടുകടത്തിയ പലരുടെയും ചിത്രങ്ങള്‍ അന്തമാന്‍ ജെയിലില്‍ കണ്ടിരുന്നു. കാലാപാനി കടന്നവര്‍. നാടിന്റെ ഓര്‍മ്മകള്‍ കൂടെ കൊണ്ട് വന്ന അവര്‍ അവിടെ മലപ്പുറവും തിരൂരും വണ്ടൂരും നിലമ്പൂരുമൊക്കെ പുന:സൃഷ്ടിച്ചു. ഒരുപാട് പേരുടെ വിയര്‍പ്പും സ്വപ്നങ്ങളും ജീവിതവുമാണു നമ്മുടെ ഈ സ്വാതന്ത്ര്യം. ആരോര്‍ക്കുന്നു അതൊക്കെ...

    ReplyDelete
  18. വാഗൺട്രാജഡി എന്നൊക്കെ കേട്ടതല്ലാതെ അതിൽ മരിച്ചവരുടെ ജീവിതങ്ങളേക്കുറിച്ചും ചിന്തിക്കുന്നത് ഇപ്പോഴാണു.. നന്നായി അവതരിപ്പിച്ചു... അഭിനന്ദനങ്ങൾ

    ReplyDelete
  19. നന്നായി മന്‍സൂര്‍ ഇക്കാ , ഓര്‍മ്മകള്‍ മനസ്സില്‍ ഒരു ശ്വാസതടസം സൃഷ്ടിക്കുന്നു .എന്തൊരു വേദന , നല്ല ഓര്‍മ്മപ്പെടുതലുകള്‍ക്ക് നന്ദി സ്നേഹപോര്‍വ്വം @ PUNYAVAALAN

    ReplyDelete
  20. പ്രിയപ്പെട്ട മന്‍സൂര്‍,

    നാലാം ഓണം ദിവസമായ ഇന്നു പൂരനഗരി പുലിക്കളിയില്‍, തിമിര്‍ത്താടുന്ന ഈ സന്ധ്യയില്‍ ചരിത്രത്തിന്റെ ചൂലംവിളികള്‍ ഹൃദയസ്പര്‍ശിയായി.

    ബ്രിട്ടീഷ് ഭരണ കാലത്ത് 1921 നവംബര്‍ 21നാണ് വാഗണ്‍ ട്രാജഡി എന്ന പേരില്‍ പ്രസിദ്ധമായ സംഭവം നടന്നത്. അക്കാലത്ത് ബ്രിട്ടീഷ് പട്ടാളക്കാര്‍ പിടികൂടിയ മലബാര്‍ കലാപകാരികളെ ബലാരിയിലേയും, കോയമ്പത്തൂരിലെയും ജയിലുകളിലേക്ക് കൊണ്ടു പോയത് ചരക്കു വണ്ടികളില്‍ അടച്ച് ആയിരുന്നു. വാഗണ്‍ ട്രാജഡിക്കു മുമ്പു തന്നെ 3000 ത്തോളം പേരെ ഇങ്ങനെ 32 പ്രാവശ്യമായി കൊണ്ടു പോയിരുന്നു. വാഗൺ ട്രാജഡിയുടെ 80-ആം വാർഷികത്തോട് അനുബന്ധിച്ച് തിരൂർ മുനിസിപ്പാലിറ്റി നിർമ്മിച്ച ഹാളാണ് വാഗൺ ട്രാജഡി മെമ്മോറിയൽ മുൻസിപ്പൽ ടൗൺ ഹാൾ. തിരൂർ നഗരമധ്യത്തിലായാണ് ഈ ഹാൾ സ്ഥിതിചെയ്യുന്നത്. ഈ ദുരന്തത്തിന്റെ ഓർമക്കായ് ഹാളിനോട് ചേർന്ന് ഒരു വാഗൺ മാതൃക നിർമ്മിച്ചിട്ടുണ്ട്. ഈ വാഗണിന്റെ നിർമ്മാണത്തിനുശേഷം ഹാളിന്റെ പേർ മുൻസിപ്പൽ ടൗൺ ഹാൾ എന്നതു മാറ്റി വാഗൺ ട്രാജഡി മെമ്മോറിയൽ മുൻസിപ്പൽ ടൗൺ ഹാൾ എന്നാക്കുകയായിരുന്നു.1921-ലെ മലബാര്‍ കലാപത്തിലെ രക്ത പങ്കിലമായ ഒരദ്ധ്യായമാണ് വാഗണ്‍ ട്രാജഡി.

    എന്റെ നാട്ടിലേക്കുള്ള യാത്രയില്‍ എപ്പോഴും തിരൂര്‍ കടന്നു പോകാറുണ്ട്. ഇപ്പോള്‍ ഒത്തിരി പരിഷ്ക്കാരങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ട്.

    ചങ്ങായി, ഇടക്കൊക്കെ ഇങ്ങിനെ, ചില ചൂളംവിളികള്‍ വായനക്കാരെ ആത്മപരിശോധന ചെയ്യാന്‍ നിര്‍ബന്ധിക്കുന്നു.

    രക്തസാക്ഷികള്‍ക്ക് ആദരാഞ്ജലികള്‍ !

    പിന്നെ, ഒരു സംശയം ചോദിക്കാനുണ്ട്. നിങ്ങളുടെ പള്ളിയില്‍ നിന്നും കേള്‍ക്കുന്ന ബാങ്ക് വിളിയെ ളുഹര്‍ ബാങ്കോലി എന്നാണോ പറയുക?തൃശൂരിലെ വീട്ടില്‍ ഇരുന്നാല്‍ ഈ ബാങ്ക് വിളി കേള്‍ക്കുമ്പോള്‍ വലിയ സന്തോഷം തോന്നും. ചങ്ങായിയെ ഓര്‍ക്കും. :)

    ചുരുക്കി പറഞ്ഞാല്‍, ഇമ്മിണി ബല്യ എഴുത്ത്! അഭിനന്ദനങ്ങള്‍ !

    സസ്നേഹം,

    അനു

    ReplyDelete
  21. ചെറുവാടിയുടെ ശൈലിയില്‍ ഒരു ദുരന്തത്തിന്റെ ഓര്‍മ്മപ്പെടുത്തല്‍ നല്ലത് പോലെ അവതരിപ്പിച്ചു. ഉമ്മ പറഞ്ഞു തന്ന കഥകള്‍ ഒരു ദൃശ്യം പോലെ പകര്‍ത്തി.

    ReplyDelete
  22. വാഗണ്‍ ദുരന്തം ഓര്‍മ്മിക്കാതെ
    ഒരിക്കലും തിരൂര്‍ റെയില്‍വേ സ്റ്റേഷന്‍ കടന്നുപോയിട്ടില്ല.

    ReplyDelete
  23. ഏറെ വേദനിപ്പിച്ച രണ്ടു ദുരന്തങ്ങള്‍ ആണ് ജാലിയന്‍വാലാബാഗും വാഗണ്‍ ട്രാജഡിയും.... ഈ സംഭവങ്ങളെ കുറിച്ച് എന്ന് വായിക്കുമ്പോഴും നെഞ്ചു വല്ലാതെ വിങ്ങും. ഇതില്‍പ്പരം കാടത്തം എന്താണുള്ളത്. അതില്‍ കുരുതി കൊടുക്കപ്പെട്ട രാജ്യ സ്നേഹികളെ എങ്ങിനെ മറക്കും...

    ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ മറക്കാനാവാത്ത ആ അദ്ധ്യായം വീണ്ടും ചെറുവാടി അനാവരണം ചെയ്തപ്പോള്‍ മലബാര്‍ കലാപവും തിരൂരിന്റെ ചരിത്ര പശ്ചാത്തലവുമൊക്കെ വീണ്ടും തൊട്ടറിഞ്ഞു.

    ആശംസകള്‍

    ReplyDelete
  24. വാഗണ്‍ ട്രാജഡി മലബാര്‍ ചരിത്രത്തിലെ കറുത്ത അധ്യായമാണ്. കണ്ണീരും ചോരയും ചാലിച്ച മഷിയില്‍ എഴുതിയതാണ് ആ താളുകള്‍., കുറെ വായിച്ചും കേട്ടും അറിഞ്ഞ കഥകള്‍, ഒരു വേള ഖിലാഫത്ത്‌ എന്ന വിദൂര സ്വപ്നത്തിന് വേണ്ടി നമ്മുടെ ആളുകള്‍ അനാവശ്യ സമരത്തിലേക്ക് എടുത്തെറിയപ്പെട്ട് ഹരാക്കിരി നടത്തിയതാണോ എന്ന് പോലും എനിക്ക് തോന്നിയിട്ടുണ്ട്. നല്ല ലക്ഷ്യത്തോടെ തുടങ്ങിയ സമരം വഴി തിരിച്ചുവിടാനും വര്‍ഗീയ വല്ക്കരിക്കാനും ബ്രിട്ടീഷുകാര്‍ക്ക്‌ സാധിച്ചു. അതോടെ മാപ്പിളമാരെ സമര രംഗത്തേക്ക് വലിച്ചിറക്കിയവരൊക്കെ രംഗം കാലിയാക്കി. സര്‍ സയ്യിദ്‌ അഹ്മദ്‌ ഖാനുണ്ടായ ദീര്‍ഘ ദൃഷ്ടി ഇവിടെ ആര്‍ക്കും ഉണ്ടായില്ല. ഫലമായി വാഗണ്‍ ട്രാജഡിയടക്കം നിരവധി തിരിച്ചടികള്‍ മാപ്പിളമാര്‍ക്കുണ്ടായി. ഇംഗ്ലീഷ് വിദ്യാഭ്യാസത്തോടടക്കം വെള്ളക്കാരന്റെതായ എല്ലാത്തിനോടും പുറംതിരിഞ്ഞു നിന്നു. പിന്നീട് വന്ന പരിഷ്കര്‍ത്താക്കളുടെ അധ്വാനഭാരം ആ സമീപനം വര്‍ധിപ്പിക്കുകയും ചെയ്തു. മറവിയുടെ ചാരം മൂടിക്കിടക്കുകയായിരുന്ന വാഗണ്‍ ട്രാജഡിയുടെ കനലുകളെ ഓര്‍മിപ്പിച്ച താങ്കള്‍ക്ക് നന്ദി മന്‍സൂര്‍.

    ReplyDelete
  25. ഈ ഓര്‍മ്മപ്പെടുത്തല്‍ മനസ്സിനെ വല്ലാതെ വേദനിപ്പിച്ചു, വീണ്ടും.

    ReplyDelete
  26. ഹൃദയ സ്പര്‍ശിയായ ഈ അവതരണത്തിന് ആശംസകള്‍.
    ജാലിയന്‍ വാലാബാഗും, വാഗണ്‍ ട്രാജഡിയുമെല്ലാം ഓര്‍ക്കുമ്പോള്‍, മനസ്സിന് എന്തെന്നില്ലാത്ത ഒരു തേങ്ങലാണ്. എന്നാല്‍ സ്വാതന്ത്ര്യത്തിനു വേണ്ടി നിഷ്ടൂരം കൊലചെയ്യപ്പെട്ട ആ മഹാ വ്യക്തിത്വങ്ങളില്‍ ഇന്ന് എത്ര പേര്‍ സ്മരിക്കപ്പെടുന്നുണ്ട്? ജീവിച്ചിരിക്കുന്നവരില്‍ എത്രപേര്‍ അനുഭവിക്കുന്നുണ്ട് ആ സ്വാതന്ത്ര്യം ഇന്ന്? വെള്ളക്കാരില്‍ നിന്നും കുറേ കൊള്ളക്കാര്‍ ഏറ്റെടുത്തു അന്ന് പറയുന്നതായിരിക്കും ഒരുപക്ഷെ ശരി.

    ReplyDelete
  27. പരീക്ഷക്ക്‌ ജയിക്കാന്‍ വേണ്ടി പഠിക്കുന്ന പാഠങ്ങള്‍ മാത്രമാണ് ഇന്നി ചരിത്രം. അങ്ങിനെ ആയി തീര്‍ന്നിരിക്കുന്നു. മുന്‍പ് കഴിഞ്ഞു പോയവരുടെ ധീരരക്ത സാക്ഷിത്വം ഇങ്ങനെയൊക്കെ വീണ്ടും കാണുമ്പോള്‍ അവരെക്കുരിച്ച്ചു മനസ്സില്‍ തോന്നുന്ന ബഹുമാനം കൂടിക്കൊണ്ടിരിക്കുന്നു. നല്ല ഭാഷയിലും ഭാവത്തിലും എഴുതി ചെറുവാടി.

    കൊന്നോല അഹമ്മദ് ഹാജിയുമായി ഉപ്പ നടത്തിയ അഭിമുഖം കൂടി ഈ ബ്ലോഗില്‍ ഉള്പെടുത്തുവാന്‍ കഴിയില്ലേ മന്‍സൂര്‍. എങ്കില്‍ വായനക്കാര്‍ക്കും അതൊരു മുതല്കൂട്ടാകും.

    ഇ മഷിയിലും ഈ ലേഖനം കണ്ടിരുന്നു. സന്തോഷം

    ReplyDelete
    Replies
    1. കൊന്നോല അഹമ്മദ് ഹാജിയുമായി നടത്തിയ അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങള്‍:
      http://www.wagontragedy.com/2008/10/blog-post.html

      Delete
    2. നന്ദി ബഷീര്‍. ഈ അഭിമുഖം തേജസ്സില്‍ ഞാന്‍ കണ്ടിരുന്നില്ല. സന്തോഷം ഇതിവിടെ ഷെയര്‍ ചെയ്തതില്‍

      Delete
  28. Another heart touching one from you, thank you Mansoor sahib

    ReplyDelete
  29. "എബൌട്ട്‌ യു " വില്‍ വിനയം കൊണ്ട് തല കുനിച്ചു നിന്നിരുന്ന മന്‍സൂര്‍ക്ക ഇത് വായിച്ചു കഴിഞ്ഞപ്പോ എത്രയോ ഉയരത്തില്‍ നിന്നായിരുന്നു ഈ വിനയം കാണിക്കല്‍ എന്ന് മനസ്സിലായി....
    അസാമാന്യമായ രീതിയില്‍ കഥ പറഞ്ഞിരിക്കുന്നു... ഭൂതവും ഭാവിയും മനോഹരമായി സമ്മേളിപ്പിച്ചുള്ള വിവരണം....
    ഏറ്റവും മനോഹരമായിരിക്കുന്നത് താങ്കളുടെ അക്ഷര സ്നേഹമാണ്. ഒരു അക്ഷരത്തെറ്റ് പോലും ബോധപൂര്‍വ്വം വരുത്താതെ.., വളരെ ഭംഗിയായി അക്ഷരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നു....
    അഭിനന്ദനങ്ങള്‍....,....

    ReplyDelete
  30. വളരെ നല്ല ലേഖനം...
    മുന്‍പ്‌ വായിച്ചിരുന്നു....
    ഇത്തരം ചരിത്രത്തിന്റെ ഓര്‍മ്മപ്പെടുത്തലുകള്‍ നമുക്ക്‌ ആവശ്യമാണ്‌.

    എം ഗംഗാധരന്റെ മലബാര്‍ കലാപം എന്ന പുസ്തകം വായനക്കായി എടുത്തു വെച്ചിട്ട് ഒരുപാടായി... ഇതുവരെ വായിച്ചു തീര്‍ക്കാന്‍ പറ്റിയില്ല...ഇത് വായിച്ചപ്പോള്‍ എന്തുകൊണ്ടോ അത് വേഗം വായിച്ചു തീര്‍ക്കണം എന്നൊരു തോന്നല്‍...

    ആശംസകള്‍ മന്‍സൂര്‍ ഭായ്‌...

    ReplyDelete
  31. നല്ലൊരു ലേഖനം മനസ്സില്‍ ഒരുപാട് വേദനകള്‍ നല്‍കുന്ന ഓര്‍മകളുമായി...സ്വാതന്ത്രം ആവോളം അനുഭവിച്ചു മതി മറക്കുന്ന ഭരണകൂടം അത് നേടി തന്ന ആളുകളോട് നന്ദി കാണിച്ചിരുന്നെങ്കില്‍ എന്ന് ആശിച്ചു പോകുന്നു....

    ReplyDelete
  32. സ്വാതന്ത്ര്യ ചരിത്രത്രത്തിലെ ഉണങ്ങാത്ത മുറിവുകള്‍ ചേര്‍ത്തു വച്ച്‌ കുത്തിത്തൈച്ച കുറിപ്പുകള്‍!!,!!

    സുന്ദരമായ ആഖ്യാനം മന്‍സൂര്‍.,

    ReplyDelete
  33. തിരൂര്‍ വഴി പലപ്പോഴും കടന്നു പോയിട്ടുണ്ടെങ്കിലും ഒരിക്കല്‍ പോലും ഇങ്ങനെ ഒരു ചിത്രം മനസ്സില്‍ വന്നിട്ടില്ല :-( ഈ ലേഖനം വായിച്ചപ്പോള്‍ വാഗണ്‍ ട്രാജഡിയേ കുറിച്ചും, ബോഗിയുടെ വാതില്‍ തുറന്നപ്പോള്‍ മത്തി വറ്റിച്ച പോലെ ആളുകളെ കൂട്ടിയിട്ടിരിക്കുന്ന ചിത്രവും മനസ്സിലേക്ക് വന്നു എന്നതാണ് സത്യം. ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ കറുത്ത ആധ്യായമായ വാഗണ്‍ ട്രാജഡിയെ കുറിച്ച് ഓര്‍മിപ്പിച്ച ഈ പോസ്റ്റിനു അഭിനന്ദനങ്ങള്‍ മന്‍സൂര്‍ ഇക്ക.

    ReplyDelete
  34. അൾഷിമേഴ്സ് ബാധിച്ചുകൊണ്ടിരിക്കുന്ന നമ്മുടെ സമൂഹമനസ്സിനെ ഇടക്കിടക്ക് ഇതെല്ലാം ഓർമ്മിപ്പിക്കേണ്ടിയിരിക്കുന്നു. 'ചൈനീസ് നിർമ്മിത കളിക്കോപ്പുകളും ഇലക്ട്രോണിക്ക് ഉപകരണങ്ങളും വിലക്കുറവിൽ കിട്ടുന്ന വലിയ മാർക്കറ്റുനടുത്തുള്ളതല്ലേ തിരൂർ റയിൽവെ സ്റ്റേഷൻ' എന്നു ചോദിക്കുന്ന നമ്മുടെ യുവതയോട് 'നിങ്ങൾക്ക് എല്ലാം നൽകുവാനായി., വെളിച്ചം കടക്കാത്ത ഇരുമ്പുപെട്ടിയിൽ വിങ്ങി മരിച്ച മഹാത്യാഗികളുടെ ഓർമകളുടെ ഊഷ്മളമായ വികാരമാണത്' എന്ന് നിരന്തരം പറയേണ്ടിയിരിക്കുന്നു....

    ReplyDelete
  35. മുന്‍പേ വായിച്ചിരുന്നു ഈ പോസ്റ്റ്‌ .ചെറുവാടിയുടെ എഴുത്തിന്റെ മികവ് ഇതിലും ഉണ്ട്.കഥയും അനുഭവക്കുറിപ്പും ഒരേപോലെ വഴങ്ങുന്നു ആളാണ് താങ്ങള്‍.ഇപ്പോള്‍ ലേഖനം കൂടി എഴുതാന്‍ കഴിയുമെന്ന് തെളിയിച്ചിരിക്കുന്നു.പുതിയ ഉയരങ്ങളിലേക്കുള്ള യാത്രയ്ക്ക് എല്ലാവിധ ആശംസകളും

    ReplyDelete
  36. വാഗണ്‍ ട്രാജഡിയെക്കുറിച്ച് കുറേക്കൂടി വിവരങ്ങള്‍ ഉള്‍ക്കൊള്ളിക്കാമായിരുന്നു എന്ന് തോന്നി .ആരിഫ്‌ സൈന്‍ സൂചിപ്പിച്ച രീതിയില്‍ ഖിലാഫത്ത് സമരം പിന്നീട് വര്‍ഗ്ഗീയമായി മാറി എന്നത് കാണാതെ പോകരുത് .അങ്ങനെയയിരിക്കുമ്പോഴും സ്വാതന്ത്ര്യ സമരത്തിലെ കണ്ണീരുണങ്ങാത്ത ഏടാണ് വാഗണ്‍ ട്രാജഡി .മന്സൂര്‍ജിയുടെ മനോഹരമായ ആവിഷ്കാരം വായനാസുഖം പകരുകയും ചെയ്തു .

    ReplyDelete
    Replies
    1. വാഗണ്‍ ട്രാജടിയില്‍ മരണപ്പെട്ടവരില്‍ മാപ്പിളമാരല്ലാത്തവരും ഉണ്ടായിരുന്നുവെന്നതാണ് സത്യം ,
      നായര്‍ ,തിയ്യ , തട്ടാന്‍ തുടങ്ങിയ ജാതിയില്‍ പെട്ടവരും മരണപ്പെട്ടവരില്‍ ഉണ്ട് .
      മന്‍സൂറിന്റെ പിതാവ് മര്‍ഹൂം അബ്ദു മാഷ്‌ ഇന്റര്‍വ്യൂ ചെയ്ത കൊന്നാല അഹമ്മദ് ഹാജിയെ വ്യക്തി വൈരാഗ്യം തീര്‍ക്കാന്‍ വെള്ള പട്ടാളക്കാരുടെ ശിങ്കിടിയായിരുന്ന ഒരു മുസ്ലിം അംശ അധികാരി കള്ളകേസില്‍ പെടുത്തുകയായിരുന്നു വന്നു ആ സ്മരണികയില്‍ തന്നെയാണെന്ന് തോന്നുന്നു ഒരിക്കല്‍ വായിച്ചിട്ടുണ്ട് .
      അഥവാ സമരം വര്‍ഗീയ വല്ക്കരിക്കുന്നവര്‍ ചരിത്രം വികലമാക്കുകയാണ്

      Delete
  37. നല്ല പോസ്റ്റ്.
    എനിക്കേറെ പരിചിതമാണ് തിരൂർ റെയിൽവേ സ്റ്റെഷനും പഴയകഥകളും!

    ReplyDelete
  38. ചീരാമുളക് വാഗണ്‍ ട്രാജഡിയെ പറ്റി ഇട്ടിരുന്ന പോസ്റ്റ് മുന്‍പ് വായിച്ചിരുന്നു. മന്‍സൂര്‍ വീണ്ടും ഓര്‍മപ്പെടുത്തി വിഷമിപ്പിച്ചു. ഉപ്പയുടെ ആ 'വാഗണ്‍ ട്രാജഡി സമരണിക' വായിക്കാന്‍ വല്ലാത്ത ആഗ്രഹം വന്നു. ഉപ്പയെ വായിച്ചതുകൊണ്ടുതന്നെ അല്പം ആര്‍ത്തിയും ഉണ്ടെന്നുതന്നെ പറയാം. 'വാഗണ്‍ ട്രാജഡി സമരണിക' എവിടെ കിട്ടും മന്‍സൂര്‍?

    ReplyDelete
  39. ഖിലാഫത്ത് കാലത്ത് നടന്ന ഒരു പ്രണയ ദുരന്തമായിരുന്നു ,പാത്തുമ്മ ക്കുട്ടിയുടെയും അലവിക്കുട്ടിയുടെയും ജീവിതം ,വിവാഹം കഴിഞ്ഞു പത്താമത്തെ ദിവസം ഖിലാഫത്ത് പ്രസ്ഥാനത്തില്‍ ചേര്‍ന്നതിന്റെ പേരില്‍ ആന്തമാന്‍ ദ്വീപിലേക്ക് നാടുകടത്തിയ തന്‍റെ പ്രാനനാഥനെ നീണ്ട പന്ത്രണ്ടു വര്ഷം കാത്തുനിന്ന പാത്തുമ്മകുട്ടി യെ ക്കുറിച്ച് പറയുന്ന ഭാഗമുണ്ട് "വാഗണ്‍ ട്രാജഡി എന്ന പുസ്തകത്തിലെ 107 ആം പേജില്‍ ,അതില്‍ അദ്ദേഹം ഇങ്ങിനെ എഴുതുന്നു ."കൊല്ലത്തില്‍ ഒന്നോ രണ്ടോ പ്രാവശ്യം വരുന്ന അലവിക്കുട്ടിയുടെ കത്തുകള്‍ മാണിക്ക്യ കല്ലെന്ന പോലെ പൊത്തിപ്പിടിച്ചു മുത്തം വെച്ച് ആ പെണ്‍കുട്ടി കാത്തിരുന്നു ,കുറച്ചൊന്നുമല്ല നീണ്ട പന്ത്രണ്ട് വര്ഷം "-----വാഗണ്‍ ട്രാജഡി യെക്കുറിച്ച് എഴുതിയ ബുക്കുകളില്‍ എന്ത് കൊണ്ടും ഒന്നാം സ്ഥാനത്ത് നിര്‍ത്താവുന്ന ഒരു ബുക്ക്‌ തന്നെയാണ് ഇത് =============
    സെന്റര്‍ കോര്‍ട്ടില്‍ ഞാന്‍ പലതവണ വായിച്ച ആദ്യത്തെ പോസ്റ്റ്‌ ,അത്രക്കും ഇഷ്ടമായി ഈ കുറിപ്പ് .

    ReplyDelete
    Replies
    1. ഫൈസല്‍...അതേ , പാത്തുമ്മക്കുട്ടിയും അലവിക്കുട്ടിയും. പാത്തുമ്മക്കുട്ടി എഴുതിയ കത്താണ് ഞാന്‍ പറഞ്ഞത്.പക്ഷെ വാഗന്‍ ട്രാജി സ്മരണിക കയ്യില്‍ ഇല്ലാത്തത് കാരണം പേര് ഓര്‍ത്തെടുക്കാന്‍ പറ്റിയില്ല. നന്ദി അത് പരാമര്‍ശിച്ചതിന്.

      Delete
  40. മന്‍സൂര്‍, ദോഹയില്‍ നിന്ന്‍ ആദ്യത്തെ പോസ്റ്റ്!

    കണ്ണുകള്‍ നനയിക്കുന്ന ഓര്‍മ്മകള്‍!

    ReplyDelete
  41. വാഗൺ ട്രാജഡി: കനൽവഴിയിലെ കൂട്ടക്കുരുതി

    http://books.indulekha.com/2012/01/20/wagon-tragedy-kanalvazhiyile-koottakuruthi/

    ReplyDelete
  42. പഠിച്ചുകൊണ്ടിരുന്ന കാലത്ത് സാമൂഹ്യപാഠം കൈകാര്യം ചെയ്തിരുന്ന സാർ വാഗൺ ട്രാജടിയെക്കുറിച്ച് വളരെ വികാരപരമായി ക്ലാസ്സെടുക്കുന്നത് കേട്ട് ഞങ്ങളിൽ പലരും കരഞ്ഞുപോയത് ഇതു വായിച്ചപ്പോൾ ഓർമ്മ വരുന്നു.
    നന്നായിരിക്കുന്നു മൻസൂർ...
    ആശംസകൾ...

    ReplyDelete
  43. സുപ്രഭാതം..
    ഉറങ്ങി കിടക്കുന്ന ചരിത്ര ഭൂമിയിലൂടെയുള്ള യാത്രാനുഭവം അഭിനന്ദനം അർഹിയ്ക്കുന്നു..
    നന്ദി പ്രിയ മിത്രമേ..!

    ReplyDelete
  44. വാഗണിന്റെ താഴെ കാലു തട്ടാതെ, ഒറ്റക്കാലില്‍ നിന്ന്, മേല്‍ക്ക്‌ മേല്‍ കിടന്നു ഒട്ടി നില്‍ക്കുന്ന മനുഷ്യ ശരീരത്തിന്റെ ചൂടില്‍ പൊട്ടി യൊലിച്ച ചോര നക്കി നാവു നനച്ചു , വിയര്‍പ്പു നക്കി, പരസ്പരം കടിച്ചു പറിച്ചും മൂത്രം കുടിച്ചു അവസാന നിമിഷം തൊണ്ട നനച്ചും മരണത്തിനു കീഴടങ്ങിയ ആ ധീര രക്ത സാക്ഷികള്‍ക്കും തിവണ്ടിയുടെ ആണി ഇളകിയ ദ്വാരങ്ങളില്‍ മൂക്ക് ചേര്‍ത്തു വെച്ചു ശ്വാസമെടുത്തു ആയുസ്സിന്റെ അവധി ബാക്കിയായി പിന്നീട് ബെല്ലാരിയില്‍ മരിച്ചു ജീവിച്ച ആ ധീര ദേശാഭിമാനികള്‍ക്കും പ്രണാമം .
    തിരൂര്‍ റെയില്‍വേ സ്റ്റേഷനിലെ പത്തു മിനിട്ട് സമയം ആ ധീര ദേശാഭിമാനികളെ ഓര്‍ത്തും ചേര്‍ത്തും എഴുതിയ ഈ കുറിപ്പ് വായനക്ക് എത്തിച്ചതിനു നന്ദി മന്‍സൂര്‍ .

    ReplyDelete
  45. എന്‍റെ നാട് മലപ്പുറം ജില്ലയിലെ പുലാമന്തോള്‍ ആണ്. വാഗണ്‍ ട്രാജടിയില്‍ പേട്ടു ഏറ്റവും കൂടുതല്‍ ആളുകള്‍ മരിച്ച പഞ്ചായത്ത് ഞങ്ങളുടെതായിരുന്നു എന്ന് പറയപ്പെടുന്നു. അന്ന് സംഭവത്തില്‍ മരിച്ചവരില്‍ എല്ലാ ജാതിയില്‍ പെട്ട ആളുകളും ഉണ്ടായിരുന്നു 1921 ലെ ലഹളയെ കാര്‍ഷിക കലാപമെന്നും മാപ്പിള കലാപമെന്നും പറയുന്നു. പക്ഷെ യഥാര്‍ഥത്തില്‍ അന്ന് സംഭവിച്ചത് എന്താണെന്നതിനെ കുറിച്ചുള്ള എന്‍റെ അറിവ് ഇവിടെ പങ്കു വക്കുന്നു.

    മലബാറിലെ കുടിയാന്മാരില്‍ ഭൂരിഭാഗവും മാപ്പിളമാര്‍ അല്ലെങ്കില്‍ മുസ്ലീമുകള്‍ ആയിരുന്നു എങ്കിലും , ജന്മിമാരുടെ സ്ഥാനത്തു ഉണ്ടായിരുന്നത് ഹിന്ദുക്കളിലെ നമ്പൂതിരി സമുദായവും , അവരുടെ കയ്യാളായി നായര്‍ സമുദായക്കാരും ആണുണ്ടായിരുന്നത്. ഇവരാകട്ടെ ബ്രിട്ടിഷ് ഭരണാധി കാരികളോട് പലപ്പോഴും അടുത്ത പെരുമാറുകയും കൂറ് പുലര്‍ത്തി വരുകയും ചെയ്തു. ആ കാലഘട്ടത്തില്‍ , ദേശീയ പ്രസ്ഥാനവും , ഖിലാഫത്ത് പ്രസ്ഥാനവും തങ്ങളുടേതായ സ്വാധീനം പാവപെട്ട കര്‍ഷകര്‍ക്കായി ഉപയോഗിക്കുകയും ചെയ്തു. ജന്മിമാരില്‍ ഭൂരിഭാഗവും ഹിന്ദു വിഭാഗത്തില്‍ പെട്ടവരായിരുന്നത് കൊണ്ടും, സമരം നയിച്ച കര്‍ഷകരില്‍ ഭൂരി ഭാഗവും മാപ്പിളമാര്‍ ആയതു കൊണ്ടും ഇതിനെ മാപ്പിള ലഹള എന്ന് വിളിക്കാന്‍ കാരണമായി. ഒരിക്കലും ഇതൊരു വര്‍ഗീയ കലാപമായി കണക്കാക്കേണ്ട കാര്യമില്ല.

    കലാപ സമയത്ത് ജന്മിമാരുടെ സഹായത്തിനു എത്തിയ ബ്രിട്ടീഷ്‌കാര്‍ക്കെതിരെയും കലാപം നടന്നു. സര്‍ക്കാരിനും ജന്മിമാര്‍ക്കും എതിരെ തുടങ്ങിയ കലാപം പലയിടത്തും വഴി തെറ്റുകയും മറ്റ് നിരപരാധികളായ ഹിന്ദുക്കള്‍ കൂടി ആക്രമിക്കപ്പെടുകയും ചെയ്തതോടു കൂടി സമരത്തിന്റെ മുഖം മറ്റൊന്നായി മാറപ്പെട്ടു. വീടുകള്‍ കൊള്ളയടിക്കപ്പെട്ടു , സ്ത്രീകളും കുഞ്ഞുങ്ങളുമടക്കം പലരും കൊല ചെയ്യപ്പെട്ടു . മഞ്ചേരി ഖജനാവും, നമ്പൂതിരി ബാങ്കും, നിലമ്പൂര്‍ കോവിലകവും കൊള്ളയടിക്കപ്പെട്ട കൂട്ടത്തില്‍ പെടുന്നു.അതിനിടെ മമ്പുറം പള്ളി തകര്‍ക്കപെട്ടു എന്ന നുണ പ്രചരണം കൂടി ഉണ്ടായതോട് കൂടി കലാപം കൂടുതല്‍ മൂര്‍ച്ചിച്ചു .

    . ബ്രിട്ടീഷ്‌ വിരുദ്ധ സമരത്തിനു മലബാറില്‍ നേതൃത്വം വഹിച്ചവരില്‍ പ്രധാനികളായിരുന്നു യക്കൂബ് ഹസൻ, മാധവൻ നായർ, ഗോപാല മേനോൻ, മൊയ്തീൻ കോയ ജിഫ്രി തങ്ങന്മാർ, മമ്പുറം സെയതലവി തങ്ങൾ, വെളിയങ്കോട് ഉമർ ഖാളി, പാണക്കാട് ഹുസയ്ൻ തങ്ങൾ, സയ്യിദ് ഫസൽ പൂക്കോയ തങ്ങൾ, ആലി മുസ്ലിയാർ, പരീകുട്ടി മുസ്ലിയാർ


    ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ ഒരു കറുത്ത അധ്യായമാണ് വാഗണ്‍ ട്രാജഡി . ഈ നല്ല അനുസ്മരണത്തിനു നന്ദി മന്‍സൂര്‍ ഭായ്. മേലെ ആരോ സൂചിപ്പിച്ച പോലെ ഈ വിഷയത്തില്‍ പറയാന്‍ വിട്ടു പോയ ഒരുപാട് കാര്യങ്ങള്‍ കൂടിയുണ്ട്. അത് കൂടി ഉള്‍പ്പെടുത്തിയിരുന്നെങ്കില്‍ ഈ ലേഖനം കൂടുതല്‍ അര്‍ത്ഥവത്തായി മാറിയേനെ. എങ്കില്‍ കൂടി ഈ ലേഖനം അഭിനന്ദനീയമാണ് ...ആശംസകള്‍...

    *********************
    മേലെ എഴുതിയതില്‍ , ഈ ഒരു സെന്റെന്‍സ് ഒന്ന് ചെക്ക് ചെയ്യുക..വായിക്കുമ്പോള്‍ ഒരു അപാകത ഉണ്ട്..
    >>>
    "ഇന്നത്തെ ബോഗിക്ക് പകരം എന്ന ഭീകര മുഖമുള്ള MSM 1711 LV എന്ന ബ്രിട്ടീഷ് കമ്പനി തീവണ്ടിയുടെ ബോഗിയില്‍ ."
    >>>

    ReplyDelete
  46. വാഗണ്‌ ട്രാജഡിയില്‍ രാജ്യത്തിനു വേണ്ടി ജീവനര്‍പ്പിച്ചവരുടെ ദുരന്ത കഥ ഹൃദയത്തെ മഥിക്കുംവിധം എഴുതി.

    നമ്മളാസ്വദിക്കുന്ന സ്വാതന്ത്ര്യത്തിന്റെ മൂല്യം മനസ്സിലാകാന്‍ കാലാകാലങ്ങളില്‍ ഇത്തരം ഓര്‍മ്മപ്പെടുത്തലുകള്‍ ആവശ്യമാണ്‌.

    ബോഗിയില്‍ അവരുടെ അവസ്ഥയോടൊപ്പം ചതഞ്ഞരഞ്ഞുപോയ അവരുടെ ജീവിതപ്രത്യാശകള്‍ക്കും സ്വപ്നങ്ങള്‍ക്കും മുകളിലാണ്‌ നാം ജീവിതാസ്വാദനത്തിന്റെ ആട്ടുകട്ടിലില്‍ ആടി രസിക്കുന്നതെന്ന യാഥാര്‍ത്ഥ്യം നമ്മെ വിനയം പഠിപ്പിക്കേണ്ടതാണ്‌; ഒപ്പം ഉത്തരവാദിത്തബോധമുണ്ടാക്കേണ്ടതുമാണ്‌.


    "ചങ്ങല വലിച്ചു നിര്‍ത്തിയ പോലെ ആ ഓര്‍മ്മകള്‍ ഈ പരിസരത്തില്‍ തന്നെ എന്നെ പിടിച്ചുനിര്‍ത്തുന്നു".എന്ന്‌ താങ്കള്‍ ഉള്ളില്‍ തട്ടുംപടി ഏഴുതി.

    അതെ, "ചങ്ങല വലിച്ചു നിര്‍ത്തിയ പോലെ" ഇത്തരം പാവനമായ ചില ഓര്‍മ്മകളുടെ മുന്നില്‍ നമ്മുടെയെല്ലാം മനസ്സുകള്‍ തെല്ലിട നമ്രശിരസ്ക്കരായി നിന്നുവെങ്കില്‍........

    ഈ കുറിപ്പിന്‌ നന്ദി മന്‍സൂര്‍.

    ReplyDelete
  47. "യാത്രകളുടെ രാജകുമാരന്‍ " വരികളില്‍ നിറച്ചത്
    എന്റെ , ഞങ്ങളുടെ തിരൂര്‍ ....
    എത്ര വട്ടം പൊയി കാണുമെന്നറിയില്ല ഇവിടെ ...
    കുറേ വര്‍ഷങ്ങള്‍ക്ക് മുന്നേ ഒരു ജൂണ്‍ മാസം പെരുമഴയത്താണ് ..
    തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ആദ്യമായി വന്നിറങ്ങുന്നത് ..
    വരികളിലൂടെ മാത്രമറിഞ്ഞിരുന്ന തിരൂര്‍ ...
    തുഞ്ചന്റേ , ഓര്‍മകളുറങ്ങുന്ന , ഒട്ടേറേ ആത്മാക്കള്‍
    ജീവന് വേണ്ടീ അലമുറയിടുന്ന , വേദനയുടെ സ്മരണകള്‍ ഉള്ള തിരൂര്‍ ..
    ഇന്നത് കൂടെ ചേര്‍ന്നു പൊയപ്പൊള്‍ ആദ്യമുണ്ടായിരുന്ന വികാരമൊക്കെ
    എന്നില്‍ നിന്നും അടര്‍ന്നു പൊയെന്ന് ഈ വരികള്‍ വായിക്കുമ്പൊള്‍
    എനിക്ക് തൊന്നുന്നുണ്ടേട്ടൊ മന്‍സൂ ..നന്നായീ പറഞ്ഞു കൂട്ടുകാരന്‍ ..
    വരികളില്‍ നേരിയ നോവിന്റെ നനവുണ്ട് , വായിക്കുമ്പൊള്‍ അത്
    പതിയേ മനസ്സിലേക്ക് കടന്ന് വരുന്നുണ്ട് , എത്രയോ ആത്മാക്കള്‍
    നമ്മുക്കായി മരിച്ച് മുകളിലുണ്ട് എന്നിട്ടും നാം അവര്‍ക്ക് വേണ്ടീ എന്തെങ്കിലും ..?
    ആ കാഴ്ച വരികളിലൂടെ ഇന്നിന്റെ കാഴ്ചയാകുന്നുണ്ട് , മന്‍സൂ ..

    ReplyDelete
  48. വാഗന്‍ ട്രാജെടി പരീക്ഷക്ക്‌ പഠിച്ച പാഠം ആയി

    മനസ്സില്‍ കിടന്നു...തിരൂരിന്റെ പ്രാധാന്യം

    ഇനി മറക്കാന്‍ ആവില്ല..നന്ദി മന്‍സൂര്‍..

    ReplyDelete
  49. ഇക്കാ നോവിന്റെ സ്മരണകള്‍ ഉറങ്ങുന്ന ഈ ചരിത്രവിവരണം നന്നായിരുന്നു..

    ReplyDelete
  50. ചരിത്രത്തെ ഓര്‍ത്തെടുക്കുന്ന തണവുള്ള എഴുത്തിന് ഭാവുകങ്ങള്‍..

    ReplyDelete
  51. ഒരു ദുരന്തത്തിന്റെ ഞെട്ടിപ്പിക്കുന്ന രംഗങ്ങള്‍..!
    1921 ലെ വാഗണ്‍ ട്രാജഡിയുടെ ഓര്‍മ്മപ്പെടുത്തലുകള്‍ മനസ്സില്‍ എന്നും ഒരുപാട് വേദനകള്‍ നല്‍കുന്ന ഒന്നാണ്.. നല്ല വിവരണം...!അഭിനന്ദനങ്ങള്‍...!!!

    ReplyDelete
  52. ഗഹനമായ പോസ്റ്റ്‌ .തിരൂര്‍ വഴി പാസ്‌ ചെയ്യാറുണ്ടെങ്കിലും ഇതൊന്നും ഓര്‍മയില്‍
    വരാറുണ്ടായിരുന്നില്ല .
    ഇനി തിരൂര്‍ ബോര്‍ഡ് കണ്ടാല്‍ ആദ്യം ഓര്മ്മിക്കുക ഇത് തന്നെയാവും.
    നന്ദി ഈ ഓര്‍മപ്പെടുത്തലിനു.

    ReplyDelete
  53. ഹൃദയസ്പര്‍ശിയായ വിവരണം

    ReplyDelete
  54. തിരൂരിലൂടെ യാത്ര ചെയ്യുന്ന ആരുടേയും ഹൃത്തടത്തില്‍ വാഗണ്‍ ട്രാജഡി ഒരു കനലായി വിങ്ങാറുണ്ട്. രാജ്യത്തിന്‌ വേണ്ടി ജീവിതം സമര്‍പ്പിച്ചവരുടെ സ്മരണകള്‍ തുടിക്കുംപോഴും ഇരട്ട പൌരത്വം ആരോപിക്കപ്പെട്ടു സ്വദേശത്തു നിന്നും നാട് കടത്തപ്പെട്ടു ആ ധീര ദേശാഭിമാനികളുടെ പിന് തലമുറ . അവരിപ്പോഴും അതിര്‍ത്തിക്കപ്പുരത്തു പാകിസ്ഥാന്റെ മണ്ണില്‍ ഒറ്റപ്പെട്ടു കഴിയുകയുമാണ്...നല്ല സ്മരണകള്‍ പകര്‍ന്നതിനു നന്ദി"

    ReplyDelete
  55. ഹൃദയസ്പര്‍ശി..... ഒന്നും പറയാന്‍ ഇല്ല... നീട്ടി ഒരു ജയ് വിളിക്കുന്നു... ഭാരത് മാതാ കി ജയ്..... രക്തസാക്ഷികളെ നിങ്ങള്ക്ക് മുന്നില്‍ പ്രണാമം

    ReplyDelete
  56. വളരെ ഹൃദയസ്പര്‍ശിയായി എഴുതി,മന്‍സൂര്‍.

    രണ്ടു മാസത്തെ ഹ്രസ്വമായ കാലഘട്ടം തിരൂരില്‍ ജോലി ചെയ്തിരുന്നത് കൊണ്ട് റെയില്‍വേ സ്റേഷന്‍ എനിക്ക് പരിചിതമാണ്. എങ്കിലും വാഗണ്‍ ട്രാജഡി തിരൂര്‍ ആയിരുന്നു എന്നത് അത്രയ്ക്കറിയാമായിരുന്നില്ല. എത്രയോ മനുഷ്യരുടെ ചോരയും കണ്ണീരുമാണ് ഓരോ ചരിത്രവും നിര്‍മ്മിക്കുന്നത്..

    ReplyDelete
  57. സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തില്‍ ഏറ്റവും ക്രൂരമായി കൊല്ലപ്പെട്ടവരുടെ കണക്കെടുക്കുകയാണെങ്കില്‍ അതില്‍ വാഗണ്‍ട്രാജഡിയിലെ രക്തസാക്ഷികളും ഉള്‍പ്പെടും. മലബാര്‍ വിപ്ലവത്തിലെ ഈ ഇരുണ്ട അധ്യായത്തെ എന്ത് പേരില്‍ വിളിച്ചാലും പ്രസക്തി കുറയുന്നില്ല . 1857-ലെ ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യസമരത്തെ വെറുമൊരു ശിപായിലഹളയായി ചിത്രീകരിച്ചവര്‍ തുടര്‍ന്നു വന്ന സമരങ്ങളെയും പ്രാദേശികവല്‍ക്കരിക്കാന്‍ ശ്രമിച്ചത്‌ സ്വാഭാവികം.
    ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ ആ ചെറുത്തുനില്‍പ്പിന്റെയും ത്യാഗത്തിന്റെയും അദ്ധ്യായം വീണ്ടും ഓര്‍മ്മിപ്പിച്ചതിന് നന്ദി....... പതിവ് യാത്രകളില്‍ ചെറുവാടി കാണുന്ന കാഴ്ചകളില്‍ നിന്നും വ്യത്യസ്തമായ ഒരനുഭവം വായനക്കരിലേയ്ക്കും എത്തിച്ചു .

    ReplyDelete
  58. ഹൃദയസ്പര്‍ശിയായ നല്ല വിവരണം..!
    വാഗണ്‍ ട്രാജഡിയെ കുറിച്ച് ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിച്ച ഈ പോസ്റ്റിനു
    അഭിനന്ദനങ്ങള്‍ ..!

    ReplyDelete
  59. Charithram nammme onnum padippikkunnilla Mansoor.namukkathu vazhi kanikkunnumilla.kure vidweshangalallathe.onnukil indiakkarku britishukarodu, allenkil hinduvinu musliminodu allenkil asiakaranu americakkaranodu.angine angine.....allenkil nammal ingine avumo? athu kondu charithrathe veendum udharikkunnathu kondu positive ayi onnum njan kanunnilla.

    ReplyDelete
  60. മണ്ണിന്റെ മകനായ മനുഷ്യന്‍ മരിക്കുന്നു. മണ്ണ് മരിക്കുന്നില്ല . മണ്ണിന്റെതായ സ്ഥലപ്പേരും മാഞ്ഞുപോകുന്നില്ല . സഹസ്രാബ്ദങ്ങളുടെ , അഥവാ ശതാബ്ദങ്ങളുടെ കാലപ്പഴക്കത്തില്‍ മണ്മറഞ്ഞവയും മറ്റൊന്നായി മാറിപ്പോയവയും വളരെ ഏറെയാണെങ്കിലും പഴക്കം നിര്‍ണ്ണയിക്കാന്‍ പറ്റാത്ത പരശതം പേരുകള്‍ ഇന്നും നമ്മോടൊപ്പം നില്‍ക്കുന്നു. അവയുടെ മൂലമെവിടെ ? അവ ഇവിടെ എത്തിച്ചേര്‍ന്നത് ഏതേതു വഴിയ്ക്ക് ? ഏതേതു ഭാഷഗോത്രങ്ങളില്‍ കൂടി ? കാലചക്രഗതിയില്‍ ചതവോ, മുറിവോ, പൊട്ടലോ, പോറലോ പോലുമേല്‍ക്കാതെ എങ്ങനെ ചിരം ജീവികളായി ഇവിടം വരെയെത്തി ? ഈ സമസ്യകളുടെ ഉത്തരം തേടിയുള്ള അന്വേഷണമാണ് എന്റെ ഓരോ സ്ഥലചരിത്രഗ്രന്ഥവും. - വി.വി.കെ. വാലത്ത്

    ReplyDelete
  61. എപ്പോഴും തിരൂര്‍ വഴി കടന്ന് പോവുമ്പോള്‍ ഓര്‍ക്കാറുണ്ട്....വായിച്ചതെല്ലാം ഒറ്റയടിക്ക് ഓര്‍മ്മിപ്പിച്ചു. എന്തുമാത്രം മനുഷ്യര്‍ ജീവന്‍ ഹോമിച്ച് നേടിയതാണീ സ്വാതന്ത്ര്യം ....എന്നിട്ട് നമ്മള്‍ ഓരോ ദിവസവും ആ സ്വാതന്ത്ര്യത്തെ നിസ്സാരമാക്കുന്നു......
    ഓര്‍മ്മകള്‍ ഉണ്ടാവട്ടെ....എല്ലാവര്‍ക്കും.

    മന്‍സൂര്‍ വളരെ നന്നായി എഴുതിയിട്ടുണ്ട്......

    ReplyDelete
  62. എനിക്കറിയില്ലായിരുന്നു തിരൂരിനെ കുറിച്ച് ഇത്ര അധികമൊന്നും. പറഞ്ഞു തന്നതിന് നന്ദി. പിന്നെ ജാബി ഫോട്ടോസ് കലക്കി

    ReplyDelete
  63. ഹൃദയസ്പര്‍ശിയായ വിവരണം. വാഗണ്‍ ട്രാജഡിയുടെ ഓർമ്മകൾ പുതുക്കിയ ഈ പോസ്റ്റിനു നന്ദി.

    ReplyDelete
  64. മുന്‍പൊരു പോസ്റ്റില്‍ എഴുതിയത് പകര്‍ത്തുന്നു...

    "ഞാന്‍ ചിന്തിക്കുന്നത് അതല്ല.
    മലബാറിലെ വിശിഷ്യാ തിരൂരങ്ങാടി, പൂക്കോട്ടൂര്‍, പാണ്ടിക്കാട് തുടങ്ങിയ ഇടങ്ങളിലെ സമര പോരാട്ടങ്ങളും മറ്റും മറന്നു പോയത് അതെ നാട്ടുകാര്‍ തന്നെയാണ്.
    അധിനിവേശങ്ങള്‍ക്ക് നേരെ സന്ധിയില്ലാ സമരം പ്രഖ്യാപിച്ച പൂര്‍വ്വ സൂരികളെ വിസ്മരിച്ചു കൊണ്ട്... എന്ത് തരം വിധേയത്വത്തിനും തയ്യാറായ ലജ്ജാകരമായ മാനസികാടിമത്വം പേറുന്ന മലബാറിലെ വര്‍ത്തമാന യൌവ്വനമാണ് ഈ സമര സേനാനികളെ നിന്ദിക്കുന്നതും അഹവേളിക്കുന്നതും"..!!!


    ReplyDelete
  65. എല്ലാ പ്രിയപ്പെട്ടവര്‍ക്കും എന്‍റെയും സ്നേഹവും നന്ദിയു, അറിയിക്കുന്നു.

    ReplyDelete
  66. തിരൂരിന്റെ പഴയകാല സമരപോരാട്ടങ്ങളും ആയതിന്റെ ദുരന്ത തിരുശേഷിപ്പുകളൂം ഉറങ്ങിക്കിടക്കുന്ന ചരിത്രങ്ങൾ തരിയും വിട്ടു പോകാതെ വീണ്ടും ഏവരേയും ഓർമ്മപ്പെടുത്തിയിരിക്കുകയാണല്ലോ ഇവിടെ
    നാന്നായ് എഴുതി കേട്ടൊ ഭായ്
    ഇന്നത്തെ പുത്തൻതലമുറക്ക് ആ പഴയ പൂർവ്വികർ സ്വന്തം കണ്ണീരും,ചോരയും ,ജീവനും വരെ കൊടുത്ത് നേടിത്തന്ന സ്വാതന്ത്ര്യത്തിന്റെ വില അറിയില്ലല്ലോ അല്ലേ..അല്ലെങ്കിൽ അറിയാനൊട്ടും ശ്രമിക്കാറില്ല

    ReplyDelete
  67. അവധിക്കാലത്ത് മിസ് ആയ പോസ്റ്റുകളൊക്കെ തേടിപ്പിടിച്ച് വായിക്കുകയാണ്.
    ഇത് ഇന്നാണ് വായിക്കുന്നത്
    സ്വാതന്ത്ര്യത്തിനായി രക്തം ചിന്തിയവര്‍ക്ക് ആദരാഞ്ജലികള്‍

    ReplyDelete

ഇഷ്ടവും ഇഷ്ടക്കേടും ഇവിടെ കുറിക്കുമല്ലോ....