Saturday, October 6, 2012

നീലഗിരിയെ മയക്കിയ ഈണങ്ങള്‍



അലക്ഷ്യമായി പുറപ്പെടുന്ന ഏത് യാത്രകളും ചെന്നവസാനിക്കുന്നത് ഊട്ടിയിലാകും. ഔഷധം മണക്കുന്ന യാത്രകള്‍ എന്നാണ് ഞങ്ങള്‍ പറയാറ്. തൊലിയുരിഞ്ഞ് നില്‍ക്കുന്ന യൂക്കാലിപ്സ് മരങ്ങളില്‍ നിന്നും വരുന്ന നാസരന്ദ്രങ്ങളെ തുളച്ചു കയറുന്ന ഔഷധ മണം. പിന്നെ ഒരുപാട് നിഗൂഡതകള്‍ ഒളിപ്പിച്ച് വെച്ച് നമ്മെ വിസ്മയിപ്പിക്കുന്ന വനങ്ങള്‍. . ഇത് രണ്ടും മതി ഒരു യാത്ര സമ്പന്നമാവാന്‍. . പക്ഷെ ഊട്ടി എന്ന പ്രകൃതിയുടെ ഉദ്യാനം ആ പഴയ സന്തോഷം ഇപ്പോള്‍ നല്‍കുന്നില്ല എന്നത് സത്യമല്ലേ..?
എവിടെയോ നഷ്ടപ്പെട്ടുപ്പോയ പ്രതാപത്തിന്‍റെ ചിതല്‍ തിന്ന ബാക്കി എന്ന് എഴുതേണ്ടി വരുമ്പോള്‍ അല്‍പം വിഷമമുണ്ട്. നേരവും കാലവും നോക്കാതെ ഇവിടേക്കുള്ള യാത്രകളെ ഏറെ ഇഷ്ടപ്പെട്ടിരുന്ന എനിക്ക് അകാല വാര്‍ദ്ധക്യം പിടിച്ച പോലെ നില്‍ക്കുന്ന ഊട്ടിയുടെ ഈ പുതിയ മുഖം ഉള്‍ക്കൊള്ളാന്‍ പ്രയാസം തോന്നുന്നു. എന്നിരുന്നാലും തറവാട്ടിലേക്കുള്ള തിരിച്ച് പോക്ക് പോലെ അറിയാതെ ഞങ്ങളെത്തിപ്പെടും ഈ നീലഗിരിയുടെ മടിത്തട്ടിലേക്ക്.

"പാല്‍വെ സുഖവാസം " റിസോര്‍ട്ട് മനോഹരമാണ്. ഊട്ടിയെ മുഴുവന്‍ ഒപ്പിയെടുക്കാന്‍ പറ്റുന്ന കുന്നിനുമുകളില്‍ തേയിലക്കാടുകള്‍ക്കിടയില്‍ നല്ലൊരു താമസം. കുടുംബവുമായി വന്നെത്തിയപ്പോള്‍ ജെയിംസ്‌ കാത്തിരിക്കുന്നു. തലശ്ശേരിക്കാരനായ ജെയിംസ്‌ രണ്ട് വര്‍ഷമായി ഇവിടെ മാനേജറാണ്. അറിയുന്നത് കൊണ്ട് തേയില തോട്ടങ്ങളിലേക്ക് തുറക്കുന്ന ബാല്‍ക്കണിയുള്ള മുറി തന്നെ ഒരുക്കി വെച്ചിട്ടുണ്ട്. ഇന്ന് രാത്രി നിങ്ങള്‍ക്കായി ഒരു സര്‍പ്രൈസ് കാത്തിരിക്കുന്നു എന്ന സസ്പെന്‍സ് വെച്ചിട്ട് ജെയിംസ്‌ പോയി.

ഭക്ഷണത്തിന് ശേഷം എല്ലാവരെയും പുറത്തേക്ക്‌ വിളിച്ചു. റിസോര്‍ട്ടിന്‍റെ മുന്നിലെ ചെറിയ തോട്ടത്തില്‍ എല്ലാ താമസക്കാരും നിറഞ്ഞിട്ടുണ്ട്‌.. ജെയിംസ്‌ ഞങ്ങളെ കണ്ടപ്പോള്‍ വിളിച്ച്‌ മുന്നില്‍ തന്നെയിരുത്തി. തൊട്ടപ്പുറത്ത് കുറെ വിദേശികളും ഇരിക്കുന്നുണ്ട്‌. നിലത്തു വിരിച്ച കോസടിയില്‍ അവര്‍ ഇരിക്കാന്‍ പാടുപെടുന്നപ്പോലെ. താല്‍ക്കാലികമായി ഒരു സ്റ്റേജും ഒരുക്കിയിട്ടുണ്ട്. വാദ്യോപകരണങ്ങളും. ഒരു ഗാനമേളയാവും . സ്വല്‍പം നിരാശ തോന്നി തുടങ്ങിയപ്പോള്‍ ശര്‍വാണിയും ചുവന്ന വലിയ തലയില്‍ കെട്ടുമായി കടന്ന് വന്ന ചെറുപ്പക്കാരന്‍ ഒരു പ്രതീക്ഷ നല്‍കി. പിന്നെ പതുക്കെ ആ ഗായകന്‍ കൊണ്ടുപോയത് ഗസലിന്‍റെ ലോകത്തേക്ക്.


ജഗ്ജിത് സിംഗിന്‍റെയോ ഗുലാം അലിയുടെയോ ഒന്നില്‍ നിന്നും ഒരു തുടക്കം പ്രതീക്ഷിച്ച എനിക്ക് ഖവ്വാലിയുടെ സുല്‍ത്താന്‍ നുസ്റത്ത് ഫതഹ് അലി ഖാന്‍റെ ഒരു ഖവ്വാലിയില്‍ നിന്നുള്ള തുടക്കം ഏറെ ആവേശം നല്‍കി. വീണ്ടും സുല്‍ത്താന്‍റെ മറ്റൊരു പഞ്ചാബി ഗസലിലേക്ക്‌.

സുന്‍ ചര്‍ഖെ മിത്തി മിത്തി കൂക്
മാഹിയ മെയ്നു യാദ് ആവ്ദാ മേരി ദില്‍
മേരി ദില്‍ വിച്ചു ഉട്ത്തി യീ ഊക്
മാഹിയ മെയ്നു യാദ് ആവ്ദാ
മേരി ഇദ് വാല ചന്‍ കദോ ചടെഗാ

സൂഫി സംഗീതത്തിന്‍റെ സുല്‍ത്താന്‍റെ ഗാനങ്ങള്‍ ഒന്നിന് പിറകെ ഒന്നായി ഈ യുവഗായകന്‍ പാടിതകര്‍ക്കുന്നു. കുറച്ച് നേരത്തേക്കെങ്കിലും എന്‍റെ മനസ്സ് പിടിവിട്ട് ലാഹോറിലെ തെരുവുകളില്‍ എത്തിപ്പെട്ടു. ഒരു ഖവാലിയുടെ ഈണവുമായി കുര്‍ത്തയും പൈജാമയും ധരിച്ച ഞാന്‍ ആ തെരുവുകളില്‍ അലയുന്നത് എന്തിനാവും..? ഒരു വീടിന്‍റെ ജനല്‍ തുറന്ന് ഈറന്‍ കണ്ണുകളുമായി എന്നെ നോക്കിയേക്കാവുന്ന ഒരു മുഖത്തെ ഞാനവിടെ പ്രതീക്ഷിക്കുന്നുണ്ട്. ഖവ്വാലിയുടെ രണ്ട് വരികള്‍ അവിടെ ഒരു ക്ഷമാപ്പണം ആയി ഇട്ട് ഞാന്‍ തിരിച്ച് നടന്നു. ഗായകന്‍ അപ്പോള്‍ പാടുന്ന രാഗത്തിന് ഒരു ശോകഭാവം അറിയാതെ വന്നതാണോ...?

ചില പാട്ടുകള്‍ അങ്ങിനെയാണ്. ഗസലുകള്‍ നമ്മെ വഴിനടത്തുക ഉത്തരേന്ത്യന്‍ തെരുവുകളിലൂടെയാവും. കണ്ടതും കാണാത്തതും ആയ സ്ഥലങ്ങളില്‍. .. ആഗ്രയും ജയ്പൂര്‍ പാലസും മുഗള്‍ കൊട്ടാരങ്ങളും അവിടത്തെ അന്തപ്പുരങ്ങളും എല്ലാം മാറി മാറി വരും. ഔറം ഗസീബിന്‍റെ കാലമൊഴിച്ചാല്‍ സൂഫി സംഗീതത്തിന് നല്ല വേരോട്ടം ഉണ്ടായിരുന്നു മുഗള്‍ കാലത്ത്. അധികം വര്‍ണ്ണങ്ങള്‍ ഇല്ലാത്ത ഒരു പഴയക്കാല ഉത്തരേന്ത്യന്‍ ഗ്രാമവും അതിലൂടെ സ്വപ്നത്തിലെന്ന പോലെ അലയുന്ന എന്നിലേക്കുമാണ് ഓരോ ഗസലുകള്‍ കേള്‍ക്കുമ്പോഴും ഞാനെത്തിപ്പെടാറുള്ളത് . ഗായകന്‍ നല്ല ഫോമിലെത്തിയിരിക്കുന്നു. വിദേശികള്‍ വരെ ലയിച്ചുപോയ സ്വരമാധുരി. ആസ്വാദനത്തിന് ഭാഷ പോലും തടസ്സം നില്‍ക്കാത്ത ഒന്നല്ലേ സംഗീതം. ഞങ്ങള്‍ വീണ്ടും അതില്‍ ലയിക്കുന്നു. ചുറ്റും ഒരുക്കിയ നെരിപ്പോടില്‍ നിന്നും വരുന്ന ചൂട് ഈ തണുപ്പില്‍ നല്ല ആശ്വാസം നല്‍കുന്നു.


യേ പാഗല്‍ ദില്‍ മേരാ ഭുജ് ഗയാ അവാര്ഗി
ഇസ് ദഷ്‌ത് മേ ഏക്‌ ഷഹര്‍ ഥാ വോ ക്യാ ഹുവാ അവാര്ഗി

പാടുന്നത് ഗുലാം അലി തന്നെയാണോ..? അത്രക്കും മനോഹരം. ഗാനവീചികള്‍ മുറ്റത്തിന് ചുറ്റും വട്ടം കറങ്ങി ഊട്ടിയിലെ നിലാവിലേക്ക് ലയിച്ച്‌ ചേര്‍ന്നു. തിരിഞ്ഞു നോക്കുമ്പോള്‍ കുന്നിന് മേലെ ദേവദാരു മരങ്ങള്‍ പോലും താളം പിടിച്ചിരിക്കുന്നു. നിയോണ്‍ വെളിച്ചത്തില്‍ അവയെ കാണാന്‍ വെള്ള സാല്‍വാറിട്ട സുന്ദരികളെ തോന്നിപ്പിച്ചു. തേയില ചെടികള്‍ പോലും സംഗീതത്തില്‍ ലയിച്ച്‌ മയങ്ങി നില്‍ക്കുന്ന പോലെ. മകരമഞ്ഞിന്‍റെ തണുപ്പും ഗസല്‍ ഈണങ്ങളും നിലാവും ചേര്‍ന്ന സ്വപ്നസുന്ദരമായ രാവ്. രാവേറെ ആയിട്ടും ഈണങ്ങള്‍ ഒന്നിന് പിറകെ ഒന്നായി വന്നു ചേരുന്നു. പ്രിയപ്പെട്ട ഗായകരുടെ ശബ്ദങ്ങള്‍ പുനര്‍ജനിക്കുന്നു. നെരിപ്പോടിലെ ചൂടും അതിന് മേലെ കമ്പിളിയുടെ ഊഷ്മളതയും . അതേ ..ഈ രാവ് മറക്കാനുള്ളതല്ല.

പലപ്പോഴും ആഗ്രഹിക്കുന്ന ഒരു ഇഷ്ടം എന്തെന്നോ..? ആരും കൂട്ടിനിലലാത്ത ഒരു രാവ്. ഒരു മെഴുകുതിരിയുടെ വെട്ടത്തില്‍ ഒതുങ്ങുന്നൊരു ലോകം. കൂട്ടിന് പതിയെ പതിയെ മനസ്സിലേക്ക് അലിയുന്ന ഗസലുകള്‍. പിന്നെ ഓരോ പ്രിയപ്പെട്ട പാട്ടിനൊപ്പവും ചേര്‍ത്തുവെച്ച ഓര്‍മ്മകള്‍. അതൊരു പേരറിയാ സ്ഥലത്തേക്കുള്ള പുലര്‍ക്കാല യാത്രയാവാം. അല്ലെങ്കില്‍ ഒരു പ്രണയത്തിന്‍റെ . സംഗീതത്തിന്‍റെ ലഹരിയില്‍ നിദ്ര കണ്ണുകളില്‍ നൃത്തം വെക്കും. പതിയെ ഉറക്കത്തിലേക്കും പിന്നെയൊരു സ്വപ്നത്തിലേക്കും. സ്വപ്നത്തിന്‍റെ ദേവത വന്നു ഈ രാത്രിയില്‍ നിന്നെ എവിടെ കൊണ്ടുപോകണം എന്ന് ചോദിച്ചാല്‍ ഞാന്‍ പറയും രണ്ട് വര്‍ഷങ്ങള്‍ മുമ്പേയുള്ള ആ നീലഗിരിയെ മയക്കിയ ഗസല്‍ രാവിലേക്ക് എന്ന്.

57 comments:

  1. ഗസല്‍ ,മരിക്കാത്ത പ്രണയത്തിന്റെയും മടുക്കാത്ത ലഹരിയുടെയും സംഗീതം .ഗസല്‍ അങ്ങനെയാണ് ,എന്ത് ചെയ്താലും ഒരിക്കല്‍ കൂടെ കൂടിയാല്‍ പിന്നെ നിങ്ങളെ ഉപേക്ഷിച്ചുപോകില്ല

    ReplyDelete
  2. ഫതഹ് അലി ഖാന്‍ എന്റെ മനസ്സില്‍ തുടര്‍ന്ന് പാടിക്കൊണ്ടേ ഇരിക്കുന്നു

    മേരി ഈദ്‌ വാലാ ചന്‍ കാദോന്‍ ചഡേഗ
    അല്ലാഹ് ജാന മാഹി കടോന്‍ വേദെ വഡേഗ
    ദുഖ്‌ ദാഡേ നെ തെ സിന്ധഗി മലൂക്‌..
    ഗസലും ഖവ്വാലിയും പൊഴിയുന്ന ഒരു സന്ധ്യയിലൂടെ കടന്നു പോയ പ്രതീതി.
    നീലഗിരിയുടെ മഞ്ഞിന്റെ കുളിരില്‍ ഗസലിന്റെ ആര്‍ദ്ര സ്പര്‍ശം കൂടെ ചേരുമ്പോള്‍ എന്ത് മനോഹരമായിരിക്കും

    ReplyDelete
  3. മനോഹരമായ ഗസല്‍ നല്‍കുന്ന നിര്‍വൃതിയും സന്തോഷവും എന്നെന്നും മനസ്സില്‍ സൂക്ഷിക്കാന്‍ കഴിയുന്ന സ്മരണയാണ്.ഫതെഹ് അലിഖാന്‍ മനോഹരമായ ഗസലുകളുടെ ഉസ്താദ്‌ ആണ്.നല്ല ലേഖനം മന്‍സൂര്‍ ..എന്റെ പ്രിയ ഗസല്‍ ഗായകന്‍ ഹരിഹരന്‍ ആണ് .മനോഹരമായ ശബ്ദം ആണ് അദ്ധേഹത്തിനു .

    ReplyDelete
  4. ഗസലുകള്‍ എന്നും നമ്മിലെ ഗൃഹാതുരത്വം ഉണര്‍ത്തുന്ന സംഗീതമാണ്. എന്തോ ഒരു മാസ്മരികമായ സൗന്ദര്യമുണ്ട് അവയ്ക്ക്. അവ നമ്മെ ഉന്മത്തരാക്കുന്നു. നല്ല കുറിപ്പ്. ആശംസകള്‍ ......

    ReplyDelete
  5. ഗസലുകള്‍ പുണ്യാളനും വളരെ ഇഷ്ടമുള്ള സംഗീത ധാരയാണ് . സ്നേഹാശംസകള്‍

    ReplyDelete
  6. അസൂയ മാത്രം പ്രിയപ്പെട്ട കൂട്ടുകാരാ.....
    ഊട്ടിയുടെ തണുത്ത രാത്രിയിൽ......
    തേയിലകളുടെയും യൂക്കാലിപ്റ്റസിന്റെയും മണമുള്ള കുന്നിൻമുകളിൽ....
    ഖവ്വാലിയും ഗസലും ആസ്വദിച്ചൊരു രാത്രി.....

    അനുഭവം എഴുത്തിലൂടെ വായനക്കാരിലേക്കും പകർന്നപ്പോൾ.... ആ മാസ്മരികത അനുഭവിച്ച ചെറുവാടിയോടുള്ള ഭാവം., സ്നേഹം നിറഞ്ഞ അസൂയ തന്നെ....

    കൂട്ടത്തിൽ ചുരുങ്ങിയ വാക്കുകളിലൂടെ സൂഫിസത്തെക്കുറിച്ചും, ഗസലിനേക്കുറിച്ചും അവ രൂപപ്പെട്ട സംസ്കൃതിയെക്കുറിച്ചും പറഞ്ഞുവെച്ചപ്പോൾ ., നിലവാരമുള്ള മികച്ചൊരു രചന ഉണ്ടായിരിക്കുന്നു.

    ചെറുവാടിയുടെ എഴുത്തിന്റെ ഗ്രാഫ് ഏറെ ഉയർന്നു കഴിഞ്ഞു.

    ReplyDelete
  7. മന്‍സൂര്‍ നല്ല പോസ്റ്റ്‌...
    ഞാന്‍ മുന്‍പൊരിക്കല്‍ പറഞ്ഞിട്ടുണ്ടോ മന്‍സൂര്‍ ന്റെ ബ്ലോഗില്‍ വന്നു വായിക്കുമ്പോള്‍ അക്ഷരങ്ങളും,വാക്കുകളും ഒക്കെ ഒരു പൂവ് പോലെ മൃദുലമാണെന്ന് തോന്നാറുണ്ട് .
    അത്ര സുഖമാണ് വായിക്കാന്‍...
    മനസ്സില്‍ പെട്ടെന്ന് ചേരും.
    അതാവും ഇത്രേം ആരാധകര്‍ ഈ ബ്ലോഗിന് ഉള്ളത്.

    ഈ പോസ്റ്റ്‌................
    ഗസലുകള്‍ അധികമൊന്നും എനിക്കറിയില്ല.
    ഊട്ടി ഞാന്‍ കണ്ടിട്ടും ഇല്ല.
    എങ്കിലും ഇവയോടിഷ്ടമാണ്.

    "ഗാനവീചികള്‍ മുറ്റത്തിന് ചുറ്റും വട്ടം കറങ്ങി ഊട്ടിയിലെ നിലാവിലേക്ക് ലയിച്ച്‌ ചേര്‍ന്നു. തിരിഞ്ഞു നോക്കുമ്പോള്‍ കുന്നിന് മേലെ ദേവദാരു മരങ്ങള്‍ പോലും താളം പിടിച്ചിരിക്കുന്നു. നിയോണ്‍ വെളിച്ചത്തില്‍ അവയെ കാണാന്‍ വെള്ള സാല്‍വാറിട്ട സുന്ദരികളെ തോന്നിപ്പിച്ചു. തേയില ചെടികള്‍ പോലും സംഗീതത്തില്‍ ലയിച്ച്‌ മയങ്ങി നില്‍ക്കുന്ന പോലെ. മകരമഞ്ഞിന്‍റെ തണുപ്പും ഗസല്‍ ഈണങ്ങളും നിലാവും ചേര്‍ന്ന സ്വപ്നസുന്ദരമായ രാവ്. രാവേറെ ആയിട്ടും ഈണങ്ങള്‍ ഒന്നിന് പിറകെ ഒന്നായി വന്നു ചേരുന്നു. പ്രിയപ്പെട്ട ഗായകരുടെ ശബ്ദങ്ങള്‍ പുനര്‍ജനിക്കുന്നു. നെരിപ്പോടിലെ ചൂടും അതിന് മേലെ കമ്പിളിയുടെ ഊഷ്മളതയും . അതേ ..ഈ രാവ് മറക്കാനുള്ളതല്ല. "

    മന്‍സൂര്‍ ഈ വരികള്‍ പറഞ്ഞാലും തീരാത്ത അത്രേം സുന്ദരമാണ്.
    ഏറെ ഇഷ്ടമായി.

    "ആരും കൂട്ടിനിലലാത്ത ഒരു രാവ്. ഒരു മെഴുകുതിരിയുടെ വെട്ടത്തില്‍ ഒതുങ്ങുന്നൊരു ലോകം. കൂട്ടിന് പതിയെ പതിയെ മനസ്സിലേക്ക് അലിയുന്ന ഗസലുകള്‍. പിന്നെ ഓരോ പ്രിയപ്പെട്ട പാട്ടിനോപ്പവും ചേര്‍ത്തുവെച്ച ഓര്‍മ്മകള്‍. അതൊരു പേരറിയാ സ്ഥലത്തേക്കുള്ള പുലര്‍ക്കാല യാത്രയാവാം. "

    ഒരു കാര്യം പറയട്ടെ ,ആരോടും പറയല്ലേ......
    അങ്ങനെ ഒരു രാവെനിക്ക് സ്വന്തമാവുമെങ്കില്‍ കൂട്ടിനു അവനെ കൂടി ഞാന്‍ വിളിക്കും കേട്ടോ.
    അപ്പോഴേ എനിക്കത് പൂര്‍ണ്ണമാവൂ!!!!!

    ReplyDelete
  8. ദേ ഇവിടെയും ഒരു ജയിംസ് സഹായത്തിനു ,,നിങ്ങള്‍ ഭാഗ്യവാനാണ് ചെറുവാടി ,,ചെല്ലുന്നിടത്തൊക്കെ സഹായത്തിനു ആരേലും കിട്ടും ,,ഗസലും പാട്ടും ഒക്കെയായി ഒരു ഊട്ടിയാത്ര !!പതിവ് പോലെ ഇത്തവണയും നല്ല വിവരണം കൊണ്ട് കൊതിപ്പിച്ചു

    ReplyDelete
  9. ഇസ് ദഷ്‌ത് മേ ഏക്‌ ഷഹര്‍ ഥാ വോ ക്യാ ഹുവാ, ആവാരഗി യെഹ ദില്‍ യെ പാഗല്‍,
    ഈ മരുഭൂമിയില്‍ ഒരു നഗരമുണ്ടായിരുന്നല്ലോ അതിനെന്തു പറ്റി.
    മന്‍സൂര്‍ എന്‍റെ വിരലുലകള്‍ക്ക് കീ ബോഡില്‍ നൃത്തം വെക്കാനുള്ള അവസരം ഒരുക്കിക്കൊടുക്കാറുണ്ട് ഇപ്പോഴും. എന്നും ഹൃദയത്തോട് ചേര്‍ന്ന് നിന്ന ഈ ഗസലിനെ ഓര്‍മ്മപ്പെടുത്തിയ ഈ കുറിപ്പിനും അതിനു കാരണമായ ആ തണുത്ത ഊട്ടി രാവിനും നന്ദി.

    ReplyDelete
  10. നാദബ്രഹ്മരസാര്‍ദ്രമായ സംഗീതത്തിന് ഭാഷയില്ല എന്ന് ഇരയിമ്മന്‍തമ്പി കുറിച്ച് വെച്ചതായി ഓര്‍ക്കുന്നു. മഴയായ് ഇറങ്ങിയ ഗസല്‍ രാവുകളുടെ അനുസ്മരണം സുന്ദരമായി ചെറുവാടി. അഭിനന്ദനങ്ങള്‍....

    ReplyDelete
  11. ഗസല്‍ പോലെ ആനന്ദം പകരുന്ന എഴുത്തിനു ആശംസകള്‍

    ReplyDelete
  12. പലപ്പോഴും ആഗ്രഹിക്കുന്ന ഒരു ഇഷ്ടം എന്തെന്നോ..? ആരും കൂട്ടിനിലലാത്ത ഒരു രാവ്. ഒരു മെഴുകുതിരിയുടെ വെട്ടത്തില്‍ ഒതുങ്ങുന്നൊരു ലോകം. കൂട്ടിന് പതിയെ പതിയെ മനസ്സിലേക്ക് അലിയുന്ന ഗസലുകള്‍. പിന്നെ ഓരോ പ്രിയപ്പെട്ട പാട്ടിനോപ്പവും ചേര്‍ത്തുവെച്ച ഓര്‍മ്മകള്‍. ..................

    ReplyDelete
  13. ഗസൽ മഴ പൊഴിയും നിശീഥിനിയിൽ
    കുളിരെ നനഞ്ഞു നിർവൃതിയിലാകാൻ
    കഴിഞ്ഞല്ലോ.... ഭാഗ്യം!
    അബുഭവവും എഴുത്തും സുന്ദരം!

    ReplyDelete
  14. നീലഗിരിയുടെ നീലിമയിലെക്കും, ഗസലിന്റെ മാസ്മരികതയിലെക്കും അനുവാചകരെ കൈപിടിച്ചു കൊണ്ടു പോയ ഈ പോസ്റ്റിനു അഭിനന്ദനങ്ങള്‍ ഇക്ക !

    ReplyDelete
  15. wah cheruvadii wah..sundaran ezhuthth...

    ReplyDelete
  16. മന്‍സൂര്‍,
    നന്നായിരിക്കുന്നു മന്‍സൂര്‍..
    ഒരുപാട് ഇഷ്ടമായി.
    അറിയാമോ മന്‍സൂര്‍ ഞാനും ഊട്ടിയേം,ദേവദാരു മരങ്ങളേം ഒന്നും കണ്ടിട്ടില്ല.
    പക്ഷെ ഈ പോസ്റ്റിലൂടെ ആ രാവിലേക്ക് കൂടെ കൊണ്ട് പോയി മന്‍സൂര്‍ന്‍റെ വാക്കുകള്‍..
    കാണാത്ത ആ കാഴ്ചകളെ ഒക്കെ കാണിച്ചു തന്നു.
    ശരിയാണ് പറഞ്ഞത് ഗസലുകള്‍ കേള്‍ക്കുമ്പോള്‍ മനസ്സില്‍ തെളിയുക അത്തരം തെരുവുകള്‍ തന്നെയാണ്.
    (ഒപ്പം എന്‍റെ മനസ്സില്‍ ഒരു വയസായ ആള്‍ടെ മുഖവും തെളിയും.
    മീശയില്ലാതെ,താടി മാത്രമുള്ള,ഹുക്ക വലിക്കുന്ന മുടി നീട്ടി വെച്ച തൊപ്പി വച്ച ഒരാള്‍.ഞാന്‍ ഇന്നേവരെ അയാളെ കണ്ടിട്ടേയില്ല.
    പക്ഷെ അങ്ങനെ ഒരാളെ ഞാന്‍ ഓര്‍ക്കാറുണ്ട്.)

    അവസാനം പറഞ്ഞ ഇഷ്ടം,എല്ലാര്‍ക്കും ഇഷ്ടമാകുന്ന ഇഷ്ടം അതേറെ ഇഷ്ടായി.


    ReplyDelete
  17. " If you imagine a candle light night,
    that makes a moonlight night dear.."

    very impressibe...we had a lovely time with you..thankyou...!

    ReplyDelete
  18. ഒരു ഗസല്‍ നാദം പോലെ സുന്ദരം
    ആണ്‌ ഊട്ടിയിലെ യാത്രകളും രാത്രികളും
    അതോടൊപ്പം ഗസല്‍ നാദം കൂടി ആയാല്‍
    ഇരട്ടി മധുരം..ഈ പോസ്റ്റു പോലെ....
    നന്ദി ചെറുവാടി ഈ വായന തന്നതിന് ..

    ReplyDelete
  19. എപ്പോഴും പറയുന്നത് ആവര്‍ത്തിച്ചാല്‍ ബോറടിയാകും... എങ്കിലും പറയാതെ വയ്യ....... ഈ എഴുത്തിന് ഒരു ഈണമുണ്ട്. ഗസല്‍ താല്പര്യമില്ലാത്തവരെപോലും പിടിച്ചിരുത്തി അതില്‍ ലയിപ്പിക്കുന്ന ഒരു പ്രത്യേക ഈണം

    ReplyDelete
  20. ഗസലിനെ കുറിച്ചോ സംഗീതത്തെ കുറിച്ചോ എനിക്ക് കാര്യമായി ഒന്നും അറിയില്ല. പക്ഷെ ഈ എഴുത്ത് അതി മനോഹരമാണ്. എന്നെയും ഒരു പക്ഷെ ഗസലിന്റെ ലോകത്തേക്ക് കൈപിടിച്ച് നടത്തിയേക്കാം.

    ReplyDelete
  21. പ്രിയപ്പെട്ട മന്‍സൂര്‍,

    ഇന്നലെ രാത്രി, ഞാനും പാട്ടിന്റെ പാലാഴിയില്‍ സ്വയം മറന്നു.നാട്ടില്‍ നിന്നുള്ള പാട്ടുകാരുടെ കൂടെ. :)

    നീലഗിരിയെ മയക്കിയ ഈണങ്ങള്‍ ഇപ്പോഴും ഹൃദയത്തില്‍ കുളിരായി മാറുമ്പോള്‍,

    വരികളുടെ ഒഴുക്ക് വളരെ മനോഹാരിതയോടെ..........!

    ചങ്ങായി, ഹൃദ്യമായ അഭിനന്ദനങ്ങള്‍.....!

    സംഗീതവും,പ്രകൃതിയും,പ്രണയവും ഖല്‍ബില്‍ നിറയുമ്പോള്‍,

    ഒരു സുമനസ്സു കൂടി ജനിക്കുന്നു. സ്വപ്ന ദേവതയോട് ഞാന്‍ അപേക്ഷിക്കും.......ഈ നീലക്കടലിന്റെ ആഴങ്ങളിലേക്ക് കൊണ്ടു പോകാന്‍....

    അവിടെ,അച്ഛമ്മ പറഞ്ഞു തന്ന കഥയിലെ, മണിമാളികയും,മാണിക്യക്കല്ലും,രാജകുമാരനും ഉണ്ട്. :)

    അപ്പോള്‍, ഗസല്‍ മനസ്സില്‍ മഴ പയ്യിക്കട്ടെ !കടവുള്‍ കാപ്പാക്കട്ടെ !

    സസ്നേഹം,

    അനു

    ReplyDelete
  22. എനിക്കു ഗസലുകൾ ഒരുപാട് പരിചിതമല്ല. കുറച്ചെണ്ണം ഒഴിച്ച്.

    പക്ഷേ, ഈ എഴുത്തും ഒരു ഗസൽ പോലുണ്ട്.

    ReplyDelete
  23. മനോഹരം ഈ എഴുത്ത്. ആശംസകള്‍.

    ReplyDelete
  24. ഈ പോസ്റ്റിനു ചെറുവാടിക്ക് എന്റെ വക ഒരു ഗസല്‍പ്പൂക്കള്‍ സമ്മാനം

    ReplyDelete
  25. മനോഹരം ..മനസ്സില്‍ കഴിഞ്ഞ അവധികാലത്ത് നാം കുറിചിട്ട ഒരു മോഹം ഉണ്ട് ..ഒരുമിച്ചൊരു യാത്ര....... എന്നെങ്കിലും അതു സാധ്യമാകും എന്ന് പ്രതീക്ഷിക്കാം അല്ലെ ...........

    ReplyDelete
  26. ഈ കുറിപ്പ് മകര മഞ്ഞിന്റെ തണുപ്പും ഗസ്ലിന്റെ ഈണവും ഉള്ള രാത്രി --എന്ന സ്വപ്നം മനസിലേക്ക് സമ്മാനിച്ചു.

    ReplyDelete
  27. ഊട്ടിയുടെ തണുപ്പില്‍ ആസ്വദിച്ച ഒരു ഗസല്‍ സന്ധ്യയുടെ നല്ല ഓര്‍മ്മകള്‍ പങ്കു വെച്ചതിനു നന്ദി. നല്ല വായനാ സുഖം തന്ന അവതരണം.

    ReplyDelete
  28. ഹൃദ്യമായിരിക്കുന്നു രചന.
    ആശംസകള്‍

    ReplyDelete
  29. മനോഹരമായ വിവരണം.
    ഗസലും പാട്ടുകളുമൊന്നും വല്യ പിടിയില്ല, പക്ഷേ, മനസ്സിനു കുളിരേകുന്ന ഈ എഴുത്ത് അതെല്ലാത്തിനുമപ്പുറം ഒരു മൃദുലസംഗീതമാണെന്ന് തോന്നി.

    ReplyDelete
  30. പലപ്പോഴും ആഗ്രഹിക്കുന്ന ഒരു ഇഷ്ടം എന്തെന്നോ..? ആരും കൂട്ടിനിലലാത്ത ഒരു രാവ്. ഒരു മെഴുകുതിരിയുടെ വെട്ടത്തില്‍ ഒതുങ്ങുന്നൊരു ലോകം. കൂട്ടിന് പതിയെ പതിയെ മനസ്സിലേക്ക് അലിയുന്ന ഗസലുകള്‍. പിന്നെ ഓരോ പ്രിയപ്പെട്ട പാട്ടിനൊപ്പവും ചേര്‍ത്തുവെച്ച ഓര്‍മ്മകള്‍. അതൊരു പേരറിയാ സ്ഥലത്തേക്കുള്ള പുലര്‍ക്കാല യാത്രയാവാം. അല്ലെങ്കില്‍ ഒരു പ്രണയത്തിന്‍റെ . സംഗീതത്തിന്‍റെ ലഹരിയില്‍ നിദ്ര കണ്ണുകളില്‍ നൃത്തം വെക്കും. പതിയെ ഉറക്കത്തിലേക്കും പിന്നെയൊരു സ്വപ്നത്തിലേക്കും...
    ഇതില്‍ കൂടുതല്‍ എന്ത് പറയാന്‍ ?

    ReplyDelete
  31. ഇന്ന് കോഴിക്കോട് ബീച്ചില്‍ അല്പനേരം ഗസലില്‍ മുഴുകി ഞാനും ഇരുന്നിരുന്നു. ഒരു ഉത്തരേന്ത്യന്‍ നാടോടി ഗായകന്‍ - ശിറുവാണിയോ വിദേശികളടക്കമുള്ള ശ്രോതാക്കളോ ഇല്ല. റോഡിനരികില്‍ വാഹനങ്ങളുടെ ഹോണടികള്‍ക്കിടയിലും തട്ടുകടക്കാരുടെ ശബ്ദകോലാഹലങ്ങള്‍ക്കിടയിലും ആ ശബ്ദം വേറിട്ടു നിന്നു. ഫൂട്ട് പാത്ത് ശ്രോതാക്കളാല്‍ തിങ്ങി നിറഞ്ഞിരുന്നു. ഭര്യയേയും കൊണ്ട് ആ ആള്‍കൂട്ടത്തില്‍ നില്‍ക്കാനുള്ള പ്രയാസംകൊണ്ട് രണ്ട് പാട്ടുകള്‍ മാത്രം കേട്ട് മനസ്സില്ലാ മനസ്സോടെ ഞാന്‍ സ്ഥലം കാലിയാക്കി.

    അല്പസമയം കഴിഞ്ഞ് ഞാന്‍ അവിടെ ചെന്നപ്പോള്‍ അയാള്‍ പോകാന്‍ തയ്യാറെടുക്കുകയായിരുന്നു. 'താങ്കള്‍ നല്ലവണ്ണം പാടി' എന്ന് പറഞ്ഞ് കൈ കൊടുത്ത് പരിചയപ്പെടാനൊരുങ്ങിയപ്പോള്‍ 'രണ്ടുമണിക്കൂറിലധികമായി ഞാന്‍ പാടുന്നു, സമയം ഏറെ വൈകി, (ഭാര്യയേയും മോളേയും കാണിച്ചുതന്ന്) ഇവരേയും കൊണ്ട് മാവൂരില്‍ എത്തണം, അവിടെയാണ് താമസം' എന്നും പറഞ്ഞ് ഒരു ചിരിയോടെ വിടവാങ്ങി.

    ഗസല്‍ കേട്ട് വന്ന് ബ്ലോഗ് തുറന്നപ്പോള്‍ അവിടേം ചെറുവാടിയുടെ സുന്ദരമായ ഗസല്‍ മഴ. മനസ്സ് നിറഞ്ഞു. മനസ്സ് നിറഞ്ഞ് ഒഴുകിയത് ചെറുവാടിയുടെ കമന്റ് ബോക്സിലാണെന്ന് മാത്രം.

    ReplyDelete
  32. വായനയോടൊപ്പം ഗസൽ സംഗീതവും കാതിൽ കേട്ട പോലെ,

    നല്ല വിവരണം. പതിവ് ചെറുവാടി ടച്ച് നില നിർത്തി

    ആശംസകൾ പ്രിയ മൻസൂർ

    ReplyDelete
  33. ഗസലിനെ കുറിച്ചുള്ള മനോഹരമായ വിവരണം ചെറുവാടി...!

    ഞങ്ങളുടെ നാട്ടില്‍ വലുതായി ഗസല്‍ പാടാറില്ലാ എന്നാലും കേള്‍ക്കാറുണ്ട് ഒരുപാട്
    ഇഷ്ടവുമാണ് ..

    ഖവ്വാലിയിയെ കുറിച്ചു ഞാന്‍ കുറച്ചു നാള്‍ മുന്നേ ആണ് കേട്ടിരിക്കുന്നത് തന്നെ...

    ReplyDelete
  34. മനോഹരം എനിക്ക് ഗസൽ പോലെ

    ReplyDelete
  35. സംഗീതത്തില്‍ അനുവാചകരെ ഇത്ര ത്തോളം ത്രസിപ്പിക്കാന്‍ കഴിയുന്ന ഗാന ശാഘകള്‍ വെരെഇല്ല ഗസലും ഖവാലിയും പക്ഷെ പുതിയ യുഗത്തില്‍ ഈ രംഗത്ത് കൂടുതല്‍ ആളുകള്‍ കടന്നു വരുന്നില്ല എന്നതാണ് ആശങ്കാ ജനകം ഗസലെന്നും ലഹരിയാണ് വരികള്‍ക്കൊപ്പം നടന്നു പോകുന്ന ലഹരി

    ReplyDelete
  36. പ്രിയ മൻസൂർ.... സംഗീതത്തിന്റെ മാസ്മരികലോകത്തിലേയ്ക്ക് അക്ഷരക്കൂട്ടുകളിലൂടെ ഒരു ഉത്സവയാത്ര നടത്തിയ അപൂർവ്വാനുഭവം... ഇത് ചെറുവാടിശൈലിയുടെ മാത്രം പ്രത്യേകത...കാരണം, സാധാരണക്കാരായ ആളുകൾക്ക് അധികം ആസ്വദിയ്ക്കുവാൻ സാധിയ്കാത്ത ഗസലിന്റെ സൗന്ദര്യം, ഒരിയ്ക്കലെങ്കിലും ആസ്വദിയ്ക്കണമെന്ന് ഈ അക്ഷരക്കൂട്ടുകളിലൂടെ സഞ്ചരിയ്ക്കുന്നവർ ആഗ്രഹിയ്ക്കുമെന്ന് തീർച്ച....

    മൻസൂർ പറഞ്ഞത് ശരിയാണ് .. പറഞ്ഞറിയിയ്ക്കുവാനാകാത്ത വികാരങ്ങളുടെ വിവിധ ഭാവങ്ങളാണ് ഗസലുകളിൽ നിറഞ്ഞുനിൽക്കുന്നത്.. ഡൽഹിയിൽ എത്തിയതിനുശേഷമാണ് ഞാൻ ഗസലുകൾ ആസ്വദിയ്ക്കുവാൻ തുടങ്ങിയത്..ആദ്യമൊക്കെ ഒന്നും മനസ്സിലാകുമായിരുന്നില്ലെങ്കിലും കേൾക്കുന്തോറും അതിൽ മറഞ്ഞിരിയ്ക്കുന്ന പ്രത്യേക രാഗ - താളങ്ങളുടെ മാസ്മരികസൗന്ദര്യം മനസ്സിനെ വല്ലാതെ ആകർഷിച്ചുതുടങ്ങും...ഒപ്പം ഗസലുകളിലെ ശോകഭാവവും, പ്രണയവും... അതിന്റെ മാധുര്യം എങ്ങനെയാണ് വാക്കുകളിലൂടെ വർണ്ണിയ്ക്കുവാൻ സാധിയ്ക്കുക....

    അടുത്ത കാലത്തായി ഗസലുകൾ അധികം കേൾക്കാൻ സാധിയ്ക്കാറില്ലെങ്കിലും, ഈ നിമിഷങ്ങളിൽ പഴയ ഗസ്സൽമഴയുടെ താളമേളങ്ങളുടെ ഓർമ്മകൾ, മനസ്സിലേയ്ക്ക് ഇപ്പോൾ വന്നുനിറയുന്നു.. ഗൃഹാതുരത്വം ഉണർത്തുന്ന ചില ഓർമ്മകൾ.. ഡൽഹിയിലെ പഴയ സുഹൃത്തുക്കൾ... ഓഫിസ്.. തെരുവുകൾ.... മധുരമൂറുന്ന ചില പഴയ ഓർമ്മകൾ കൂടി മനസ്സിലേയ്ക്ക് ഓടിയെത്തുന്നു.. പ്രിയ കൂട്ടുകാരാ... ഏറെ നന്ദി...ഈ ഓർമ്മപ്പെടുത്തലുകൾക്കും, മനോഹരമായ ഈ എഴുത്തിനും... ആശംസകൾ.

    സ്നേഹപൂർവ്വം ഷിബു തോവാള.

    ReplyDelete
  37. മന്‍സൂര്‍ ജി ഒന്നും പറയാനില്ല, നീലഗിരി പോലുള്ള ഒരു സ്ഥലവും തന്നുത ഒരു രാവും,കൂടെ ഗസ്സല്‍ മഴയും കൂടി ചേര്‍ന്നാല്‍ പിന്നെ ജീവിതം മനോഹരമാകാന്‍ പിന്നെന്തു വേണം? അങ്ങനെ ഒരു രാത്രി എനിക്കും കിട്ടിയിരുനെങ്കില്‍ എന്ന് ആശിച്ചു പോയി :) ജഗിറ്റ് സ്ന്ഘിന്റെ ഗസല്‍ ആണ് ഏറെ ഇഷ്ട്ടം, എന്നാലും അക്ഷരങ്ങളില്‍ കൂടി മന്‍സൂര്‍ സ്റ്റൈലില്‍ ഞങ്ങളെയും കുറെയൊക്കെ ആ നിലഗിരിയുടെ വിറയ്ക്കുന്ന രിസോര്ട്ടിലേക്ക് കൂട്ടികൊണ്ടുപോയി ................നല്ല ഒരു പോസ്റ്റിനു എല്ലാ ഭാവുകങ്ങളും നേരുന്നു.

    ReplyDelete
  38. ഗസലിന്റെ മാധുര്യം ചെറുവാടി പകര്‍ന്നു നല്‍കിയപ്പോള്‍ ഇരട്ടിച്ചു.. അത്ര സുഖമുള്ള ശൈലി.. ആശംസകളോടെ..

    ReplyDelete
  39. മനസ്സ് ഒരു സ്വപ്നവഴിയിലൂടെ ഒഴുകിപ്പോയി.അപ്പോള്‍ മടങ്ങിവരാന്‍ തോന്നുന്നില്ല.

    ReplyDelete
  40. വാക്കുകളിൽനിന്ന് മുല്ലപ്പൂവിന്റെ സുഗന്ധം ഉതിർക്കുന്ന ചെറുവാടിയൻ ടച്ച് ഈ രചനയിലും നിഴലിടുന്നു. ആശംസകൾ.

    ReplyDelete
  41. Yeh dil Yeh paagal dil meraa.....
    Awesome Cheruvadi......Go on..

    ReplyDelete
  42. ലാലേട്ടന്‍ പറയുന്നതുപോലെ ഒന്ന് സങ്കല്‍പ്പിച്ചു നോക്കി, ഇടക്ക് എഡിറ്റ് ചെയ്തതില്‍ ക്ഷമിക്കണം മന്‍സൂര്‍........,.......

    >>പലപ്പോഴും ആഗ്രഹിക്കുന്ന ഒരു ഇഷ്ടം എന്തെന്നോ..? ആരും കൂട്ടിനില്ലാത്ത ഒരു രാവ്. ഒരു മെഴുകുതിരിയുടെ വെട്ടത്തില്‍ ഒതുങ്ങുന്നൊരു ലോകം. കൂട്ടിന് പതിയെ പതിയെ മനസ്സിലേക്ക് അലിയുന്ന ഗസലുകള്‍.., പിന്നെ ഓരോ പ്രിയപ്പെട്ട പാട്ടിനൊപ്പവും ചേര്‍ത്തുവെച്ച ഓര്‍മ്മകള്‍....,.. അതൊരു പേരറിയാ സ്ഥലത്തേക്കുള്ള പുലര്‍ക്കാല യാത്രയാവാം. അല്ലെങ്കില്‍ ഒരു പ്രണയത്തിന്‍റെ, സംഗീതത്തിന്‍റെ........!!

    ഷീഷയുടെ ലഹരിയിക്കും നാവിലൂടെ അരിച്ച്സിരകളില്‍ പടരുന്ന തണുത്ത വിസ്കിക്കുമൊപ്പം നിദ്ര കണ്ണുകളില്‍ നൃത്തം വെക്കും. പതിയെ ഉറക്കത്തിലേക്കും പിന്നെയൊരു സ്വപ്നത്തിലേക്കും. <<

    ReplyDelete
  43. ചെറുവാടി പണിത മലര്‍വാടിയിലേക്ക്‌ കിട്ടിയ സ്വാഗതത്തിന്‌ നന്ദി! ഒട്ടേറെ സംതൃപ്തി നല്‍കി. വീണ്ടും വരാം.

    ReplyDelete
  44. ചെറുവാടി കൊതിപ്പിച്ചു. കാതടപ്പിക്കുന്ന നഗരഘോഷങ്ങള്‍ക്ക് നടുവില്‍ നാല് കോണ്‍ക്രീറ്റ് ചുമരുകള്‍ക്കിടയില്‍ ജീവിതം തള്ളി തീര്‍ക്കുന്ന ആര്‍ക്കാണ് നീലഗിരിയുടെ നിറുകയില്‍ മഞ്ഞിന്‍ കുളിരും പേറി തേയിലതോട്ടങ്ങളെ തഴുകിയെത്തുന്ന നനുത്ത കാറ്റിനൊപ്പം ഗസല്‍ രാജാക്കന്മാരുടെ ഓര്‍മ്മകളിലൂടെ സഞ്ചരിക്കാന്‍ കിട്ടുന്ന ഇത് പോലുള്ള സന്ധ്യകളോട് കൊതി തോന്നാതിരിക്കുക.

    ഊട്ടി നിരവധി തവണ സന്ദര്‍ശിച്ച സ്ഥലമെങ്കിലും ചെറുവാടിയുടെ വരികള്‍ അതിനു വ്യത്യസ്തമായ ഒരു ഭംഗി പ്രധാനം ചെയ്യുന്നു. മരുന്നുകളുടെ മണം നമ്മെ ആവരണം ചെയ്തു നില്‍ക്കുന്ന പോലെ ....

    ആശംസകള്‍

    ReplyDelete
  45. ഗസലില്‍ മുഴുകി... എല്ലാ ഭാവുകങ്ങളും നേരുന്നു

    ReplyDelete
  46. നേരത്തെ വായിച്ചിരുന്നു... ഗസലിന്‍റെ മാധുര്യമൂറുമീ രചനയ്ക്കൊരു കമന്‍റോര്‍ത്ത് പിന്നീടാവാമെന്ന് കരുതി മടങ്ങി.. മനോഹരം, അതിമനോഹരം എന്നല്ലാതെ മറ്റൊരു കമന്‍റും വിരല്‍തുമ്പില്‍ വരാതെ ഞാനിതാ വീണ്ടുമിവിടെ.

    ReplyDelete
  47. നന്നായി മന്‍സൂര്‍, എനിക്ക് നിങ്ങളോട് അസൂയയാണ്.. :) ഇങ്ങനെയുള്ള യാത്രകള്‍ എഴുതി ഫലിപ്പിക്കുന്നത് കാണുമ്പോള്‍......ഞാനും പോയി ഒരു യാത്രയ്ക്ക് ഈ വരിയൂടെ...ഇപ്പോള്‍ മനസ്സ് നഷ്ടപ്പെട്ട ഉടലുമായി ഇവിടെ ഇരിപ്പുണ്ട് :)........

    സ്നേഹത്തോടെ മനു.........

    ReplyDelete
  48. ഗസല്‍ പെയ്യുന്ന നീലഗിരിയുടെ രാവിലേക്ക്....സുന്ദരം

    ReplyDelete
  49. ചില പാട്ടുകള്‍ അങ്ങിനെയാണ്....
    പ്രത്യേകിച്ച് ഗസലുകള്‍ ...
    അവ നമ്മെ വഴിനടത്തുക ഉത്തരേന്ത്യന്‍ തെരുവുകളിലൂടെയാവും...
    കണ്ടതും കാണാത്തതും ആയ സ്ഥലങ്ങളില്‍. ...
    ആഗ്രയും ജയ്പൂര്‍ പാലസും മുഗള്‍ കൊട്ടാരങ്ങളും അവിടത്തെ
    അന്തപ്പുരങ്ങളും എല്ലാം മാറി മാറി വരും ...
    അധികം വര്‍ണ്ണങ്ങള്‍ ഇല്ലാത്ത ഒരു പഴയകാല ഉത്തരേന്ത്യന്‍ ഗ്രാമവും
    അതിലൂടെ സ്വപ്നത്തിലെന്ന പോലെ അലയുന്ന എന്നിലേക്കുമാണ് ഓരോ
    ഗസലുകള്‍ കേള്‍ക്കുമ്പോഴും ഞാനെത്തിപ്പെടാറുള്ളത് ...
    ഒപ്പം ഇതുവായിക്കുന്ന ഗസലിനെ സ്നേഹിക്കുന്ന ഓരൊ വായനക്കാരും...!

    ReplyDelete
  50. നീലഗിരിയിലെ തണുപ്പില്‍ ഗസലും കേട്ട് ഒരു സന്ധ്യ.

    ReplyDelete
  51. ഗസൽ പെയ്തിറങ്ങിയ നീലഗിരി...!!!

    ReplyDelete
  52. ഈ ഗസല്‍ രാവില്‍ കൂട്ടിരുന്ന എല്ലാര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി

    ReplyDelete

ഇഷ്ടവും ഇഷ്ടക്കേടും ഇവിടെ കുറിക്കുമല്ലോ....