Saturday, December 15, 2012

സ്വപ്‌നങ്ങള്‍ പൂക്കുന്ന തീരത്ത്.


ചില യാത്രകള്‍ സംഭവിക്കുന്നത്‌ മുന്‍കൂട്ടി തീരുമാനിക്കാതെയാണ്. അതിലും ഒരു ഭംഗിയുണ്ട് . കോഴിക്കോടിന്റെ ആഥിത്യം സ്വീകരിക്കാനെത്തിയ ബ്ലോഗ്‌ സുഹൃത്ത്‌ ജിമ്മിക്ക് ഞങ്ങള്‍ ഒരുക്കിയ ഒരു യാത്രാനുഭവം. പ്രതീക്ഷിക്കാതെ തീരുമാനിച്ച യാത്ര. കരിയാത്തും പാറയിലേക്ക്‌. കൂടെ റഷീദ് പുന്നശേരി, ഷബീര്‍ തിരിച്ചിലാന്‍ , ഇസ്മായില്‍ ചെമ്മാട് എന്നിവരും. ബ്ലോഗും കടന്ന് ആത്മബന്ധം പോലെയെത്തിയ സുഹൃത്തുക്കള്‍, തീര്‍ച്ചയായും അതൊരു നല്ല അനുഭവം തന്നെയായിരിക്കും.

അടുത്തുള്ള നല്ല സ്ഥലങ്ങള്‍ ആസ്വദിക്കാതെ ദൂരദിക്കുകള്‍ തേടി പലപ്പോഴും നമ്മള്‍ ഇറങ്ങാറുണ്ട്‌. ഒരിക്കല്‍ പോലും കരിയാത്തുംപാറ യാത്ര ഡയറിയില്‍ കയറിപറ്റാതെ പോയതെന്തേ എന്നൊരു ചോദ്യത്തിനു ഇനി പ്രസക്തിയില്ല. കാരണം കോഴിക്കോടിന്റെ മുറ്റത്തുള്ള ഈ സ്വപ്ന തീരത്ത് ഞങ്ങളെത്തിക്കഴിഞ്ഞു. ഒരു നിമിഷം കൊണ് നമ്മള്‍ അറിയാതെ ഈ പ്രകൃതിയുടെ ഭാഗമായി തീരും. തടാകത്തില്‍ നീന്തികളിക്കുന്ന താറാവുകള്‍ക്കൊപ്പം നമ്മളും നീന്തിത്തുടിക്കും. അക്കരെ നിന്നും ഇക്കരേക്കും തിരിച്ചും സവാരി നടത്തുന്ന കാറ്റിനൊപ്പം നമ്മള്‍ മറുകരകള്‍ താണ്ടും. കുന്നിറങ്ങി വരുന്ന കുറ്റ്യാടി പുഴയിലെ ഓളങ്ങള്‍ക്കൊപ്പം നമ്മുടെ മനസ്സും ഒഴുകും. പ്രകൃതിയില്‍ ലയിക്കുക എന്ന് പറയില്ലേ.? അത് സംഭവിക്കുകയാണ് ഇവിടെ


നല്ല തണുത്ത വെള്ളം.മലയിറങ്ങി വന്നു തേയ്മാനം സംഭവിച്ച ഉരുളന്‍ കല്ലുകള്‍ തെളിഞ്ഞ വെള്ളത്തില്‍ കാണാം. ഈ കല്ലുകളില്‍ പ്രകൃതി ശില്‍പങ്ങള്‍ തന്നെ ഒരുക്കിയിട്ടുണ്ട് . അവയ്ക്കിടയിലൂടെ നീന്തിതുടിക്കുന്ന വര്‍ണ്ണ മത്സ്യങ്ങള്‍. അക്വാറിയത്തില്‍ പോലും ഇത്തരം ഭംഗിയുള്ള മത്സ്യങ്ങളെ കാണില്ലെന്ന് തോന്നുന്നു. ഒരു ഈ തണുത്ത വെള്ളത്തില്‍ ഒന്ന് മുങ്ങി നിവരാതെ പൂര്‍ണ്ണമാകില്ല യാത്ര.
ഞങ്ങള്‍ പുഴയിലേക്കിറങ്ങി. ഒന്ന് മുങ്ങി നിവര്‍ന്നപ്പോഴേക്കും യാത്രയുടെ ചെറിയൊരു ആലസ്യം പുഴ ഒഴുക്കി അറബി കടലില്‍ എത്തിച്ചു. പതിവില്ലാത്ത ഒരുണര്‍വ് മുഖത്ത്. എത്ര സമയം ആ വെള്ളത്തില്‍ കളിച്ചിരുന്നോ ആവോ. മാനം ഇരുണ്ട് കൂടി . മലയടിവാരത്തിലെ ഈ മാറ്റം ഇപ്പോഴും ഒരു അപകടത്തിന്റെ മുന്നറിയിപ്പ് പോലെയാണ്. നിമിഷങ്ങള്‍ക്കുള്ളില്‍ സംഭവിച്ചേക്കാവുന്ന ഒരു മലവെള്ള പാച്ചിലില്‍ ഒരു ദുരന്തം തന്നെ സംഭവിച്ചേക്കാം. ഇവിടെ തന്നെ അത് സംഭവിച്ചിട്ടുണ്ടെന്ന് നാട്ടുക്കാര്‍ പറഞ്ഞതുമാണ്. മഴ ഒഴിഞ്ഞ ഈ കാലം അത് സംഭവിക്കുമോ..? പ്രകൃതി കോപിക്കുന്നത് നമ്മുടെ ഇഷ്ടം നോക്കിയല്ലല്ലോ.


പക്ഷെ മനം മയക്കുന്ന ഈ പ്രകൃതിയിലും എവിടെയോ ഒരു രോദനം കേള്‍ക്കുന്നപോലെയില്ലേ? കുറ്റ്യാടി പുഴയിലെ വെള്ളത്തിന്‌ ഉപ്പുരസം ഉണ്ടെന്ന് വെറുതെ തോന്നിയതാകുമോ..? അല്ല എന്ന് പറയണമെങ്കില്‍ പുഴയെ കുറച്ചു കാലങ്ങള്‍ പിറകിലോട്ട് ഒഴുക്കണം. അപ്പോള്‍ കേരള രാഷ്ട്രീയത്തെ ഒരു കാലത്ത് പിടിച്ചു കിലുക്കിയ ഒരു കൊലപാതകവും പിന്നെ ഒരച്ഛന്റെ സമരവഴികളും കാണാം. രാജന്‍റെ കൊലപാതകവും അതിനു മുന്നും പിന്നുമുള്ള രാഷ്ട്രീയ കാര്യങ്ങളെ കുറിച്ച് എനിക്ക് കൂടുതല്‍ അറിയില്ല. കെ, കരുണാകരന്റെ രാജിയും ഈ വിഷയത്തില്‍ പങ്കിലെന്ന കുമ്പസാരവും എവിടെയോ വായിച്ചിട്ടുണ്ട്. പക്ഷെ ഒരാളെ എനിക്കറിയാം. മകന്റെ ഘാതകരെ തേടി നീതി ദേവതയുടെ കടാക്ഷവും തേടി ഒരായുസ്സ് മുഴുവന്‍ കരഞ്ഞു തീര്‍ത്ത ഈച്ചരവാരിയര്‍ എന്ന അച്ഛനെ പറ്റി . ഞങ്ങള്‍ കുളിച്ച് ഉല്ലസിക്കുന്ന ഈ പുഴയുടെ മേലെയാണ് ആ അച്ഛന്റെ മകന്‍റെ ശരീരം കണ്ടത്. ഈ പുഴ ഒരിക്കലും വറ്റാറില്ലെന്ന് ഒരു നാട്ടുക്കാരന്‍ പറഞ്ഞു. ഒരു സമുദ്രം തന്നെ തീര്‍ക്കാനുള്ള കണ്ണുനീര്‍ ആ അച്ഛന്‍ ഒഴുക്കി കാണണം. പിന്നല്ലേ ആ കണ്ണുനീരിന്‍റെ അംശം കലര്‍ന്ന ഈ പുഴയിലെ ഒഴുക്ക് നില്‍ക്കാന്‍. അതുകൊണ്ടെല്ലാമാവാം മനം മയക്കുന്ന ഈ പ്രകൃതിയിലും ഒരു വിലാപത്തിന്റെ അലയൊലികള്‍ ഉണ്ടോ എന്ന് അറിയാതെ തോന്നിപ്പോയത്.തിരിച്ചു വരാം. കോഴിക്കോട് നിന്നും 45 കിലോമീറ്റര്‍ മാത്രമേയുള്ളൂ കരിയാത്തുംപാറയിലേക്ക്‌. കൂരാച്ചുണ്ട് പഞ്ചായത്തിന്റെ ഭാഗം. എനിക്കുറപ്പുണ്ട് പ്രകൃതിയില്‍ സ്വയം അലിയാനും സ്വപ്നം കാണാനും പ്രണയിക്കാനും ഏകാന്തതയില്‍ ഊളിയിടാനും ആഗ്രഹിക്കുന്ന സഞ്ചാരികള്‍ക്ക് അനുഭവത്തിന്റെ ഉത്സവം ഒരുക്കാന്‍ ഈ പ്രദേശത്തിന് കഴിയും എന്ന്. ക്യാമറയുടെ മിഴി തുറന്നാല്‍ കാണുന്ന ലോകം മറ്റൊന്ന് എന്ന് തോന്നിപോകും. അത്രക്കും പര്‍ഫക്റ്റ് കമ്പോസിംഗ് പ്രകൃതി തന്നെ ഒരുക്കിയിട്ടുണ്ട് . അതുകൊണ്ടാവാം ഷബീര്‍ പറഞ്ഞത് ഇത് കേരളത്തിന്‌ പുറത്ത് തേക്കടിയില്‍ പോയ പോലെയുണ്ട് എന്ന്. തേക്കടി ഇനി കേരളത്തില്‍ തന്നെയല്ലേ എന്ന സംശയം എനിക്കും തോന്നിപ്പോയി.നേരം വൈകുന്നേരം ആകുന്നു. ഇവിടൊരു ടെന്‍റ് കെട്ടി ഈ രാത്രി ഇവിടെ കൂടാം എന്ന് തോന്നാതിരുന്നില്ല. എങ്കില്‍ ഡിസംബറിലെ ഒരു മഞ്ഞു പുലരി ഇവിടെ ഞങ്ങള്‍ക്ക് സ്വന്തമായേനെ . പക്ഷെ കൂടണയാന്‍ തിരിച്ചു പറക്കുന്ന ഈ പറവകളെ പോലെ ഞങ്ങള്‍ക്കും കൂടണയേണ്ടതുണ്ട്. പാട്ട് മൂളിക്കൊണ്ട് പടിഞ്ഞാറന്‍ കാറ്റ് കുളിര്‍പ്പിച്ചു കൊണ്ടേയിരിക്കുന്നു. ദൂരെ ഉണങ്ങിയ ഒരു മരത്തിന് താഴെ ഇരിക്കുന്ന പ്രണയജോടികള്‍. അവരുടെ സല്ലാപത്തില്‍ ആ മരം തളിര്‍ക്കും. കാരണം മോഹഭംഗങ്ങള്‍ക്ക്‌ ഇടം നല്‍കാന്‍ ആവില്ല ഈ തീരത്തിന്.

46 comments:

 1. കരിയാത്തും പാറ - ഈ പരിചയപ്പെടുത്തല്‍ നന്നായി.

  ReplyDelete
 2. പോട്ടം നന്നായിരിക്കുന്നു ആ ക്രെഡിറ്റ് കാമറക്കു നല്‍കാം...(ഇല്ലെങ്കില്‍ അഹങ്കരിച്ചാലോ)

  "ഷബീര്‍ പറഞ്ഞത് ഇത് കേരളത്തിന്‌ പുറത്ത് തേക്കടിയില്‍ പോയ പോലെയുണ്ട് എന്ന് " ങേ?????

  " തേക്കടി ഇനി കേരളത്തില്‍ തന്നെയല്ലേ എന്ന സംശയം എനിക്കും തോന്നിപ്പോയി." അപ്പൊ ങ്ങക്കും അറീല്ലാ....... ??

  നല്ല വിവരണം ഇക്കാ ആശംസകള്‍

  ReplyDelete
 3. മനോഹരം. പുഴയും പ്രകൃതിയും പിന്നെ അതിന്റെ വര്‍ണ്ണനകളും.

  ReplyDelete
 4. പ്രകൃതിയുടെ സൗന്ദര്യം വരികളിലും ദൃശ്യം..!

  ReplyDelete
 5. ഹരിത ഭംഗിയില്‍ ചാലിച്ച നല്ലൊരു യാത്രയുടെ മനോഹരമായ വിവരണം ഈസ്വരവര്യരെ പറഞ്ഞപ്പോള്‍ അറിയാതെ മനസ്സില്‍ ഒരു നൊമ്പരത്തിന്റെ കനല്‍ എരിഞ്ഞുവോ ? നമ്മുടെ കൊച്ചു ഗ്രമാത്തിന്റെ വര്‍ണഭംഗി അതെ പോലെ പകര്‍ത്തിയ ഫോട്ടോയും ,.,.,ഈ വിവരണത്തിന് മനോഹാരിതയെകി .,.,.,ആശംസകള്‍

  ReplyDelete
 6. നല്ല ചിത്രങ്ങള്‍ നല്ല അവതരണം..... ഒരിക്കല്‍ അവിടെ പോകണമെന്ന് അതിയായ മോഹം തോന്നുന്നു.... :)

  ReplyDelete
 7. നാം അറിയാതെ നമ്മളെ അറിയാതെ എത്രയോ തീരങ്ങള്‍ എത്രയോ പുഴകള്‍.

  വായനാസുഖമുള്ള നല്ല യാത്രാവിവരണം മന്‍സൂര്‍

  ആശംസകള്‍

  ReplyDelete
 8. ചിത്രങ്ങളും മനോഹരം ..വിവരണം പിന്നെ പ്രത്യേകം പറയേണ്ടല്ലോ

  ReplyDelete
 9. വഴിതെറ്റിയില്ല പ്രതീക്ഷിച്ച പോലെ തന്നെ സുന്ദരമായിരിക്കുന്നു ഈ യാത്രയും. മന്‍സൂര്‍ ഭായ്.. ആശംസകള്‍..

  ReplyDelete
 10. മനോഹരമായ ചിത്രങ്ങളും നല്ല വിവരണവും ,, ആശംസകള്‍

  ReplyDelete
 11. ഒരിടവേളയ്ക്കു ശേഷമാണെന്റേയും ഈ കറക്കം... സഞ്ചാരങ്ങളുടെ കഥാകാരൻ സാഹിത്യവനവാസത്തിലാണെന്ന് ഇവിടെ വന്നപ്പോഴാണറിഞ്ഞത്...തിരിച്ചുവന്നതിൽ സന്തോഷം...വരവ് നന്നായി...നല്ലൊരു വിവരണം പതിവുപോലെ... ഒരു പിതാവിന്റെ മൌനനൊമ്പരം ബാക്കിയാക്കി അവസാനിക്കുന്ന വായന സമ്മാനിച്ചു...ആശംസകൾ..

  ReplyDelete
 12. കരിയാത്തുംപാറ...യാത്രാവിവരണം അസ്സലായിരിക്കുന്നു, വായിച്ചപ്പോ ഒരു പോയി വന്ന പ്രതീതി...ആശംസകള്‍ !

  ReplyDelete
 13. പോകുന്നു എന്നു കേട്ടപ്പഴേ ഉറപ്പിച്ചു ഒരു പോസ്റ്റ്!ഞങ്ങളുടെ നാട്ടിൽ നിന്നും (പൂനൂർ) അരമണിക്കൂർ യാത്ര ചെയ്താൽ കരിയാത്തൻ പാറയിലെത്താം. പ്രകൃതി കനിഞ്ഞ്നുഗ്രഹിച്ച ഈ തീരം ഏറ്റവും മനോഹരമായിക്കാണുന്നത് ഫെബ്രുവരി, മാർച്ച് മാസങ്ങളിലാണ്. കല്ല്യാണഫോട്ടോഗ്രാഫിയുടെ ഒരു പറുദീസയാണിവിടം. സീസൺ സമയത്ത് പ്രൊഫഷണൽ ക്യാമറക്കാരും പുതുജോഡികളും നിറഞ്ഞു കവിയുന്ന ഈ മലയോരതീരത്തിന്റെ ഭംഗി കണ്ടു തന്നെ അനുഭവിക്കണം. റബ്ബർ തോട്ടങ്ങൾക്കിടയിലൂടെ വീതി കുറഞ്ഞ റോഡുകളിലെ കൊടും വളവുകൾ താണ്ടി അങ്ങോട്ടേക്കുള്ള യാത്ര തന്നെ വല്ലാത്തൊരനുഭവമാണ്. എത്ര താണ പോയിട്ടും എനിക്ക് മതിയാകാത്തതും അതുകൊണ്ട് തന്നെ!
  വിവരണം കുറഞ്ഞു പോയോ മൻസൂർ ഭായ്?

  ReplyDelete
 14. ചെറുതെങ്കിലും നല്ല വിവരണം..കേരളത്തിന് പുറത്തുള്ള പീച്ചി, പെരിങ്ങല്‍കുത്ത്, വാഴാനി തുടങ്ങിയ സ്ഥലങ്ങള്‍ പോലെ മനോഹരമായ സ്ഥലവും...... (അല്ലെങ്കില്‍ തന്നെ തേക്കടി വേണമെന്നും പറഞ്ഞ് ചിലര്‍ നടക്കുന്നുണ്ട്...അതിനിടക്ക് തിരിച്ചറിവില്ലാത്ത ആളുകള്‍ ഇങ്ങനെകൂടി പറഞ്ഞാലോ? ) :-)

  ReplyDelete
 15. പ്രിയപ്പെട്ട മന്‍സൂര്‍,

  മനോഹരമായ ഒരു യാത്ര വിവരണവുമായി തിരിച്ചെത്തിയതില്‍ സന്തോഷം.:)

  പാതി മുറിച്ച മരങ്ങള്‍......ഒരില പോലും ഇല്ലാതെ പാതിയായ മരങ്ങള്‍ കണ്ടു സങ്കടായി.കരിയത്തു പാറ റോഡരുകിലെ മരങ്ങള്‍ മുറിച്ചു നീക്കുന്നതിന് എതിരെ പരിസ്ഥിതി പ്രവര്‍ത്തകര്‍ എതിരായിരുന്നു.

  മനതാരില്‍ വിരിയുന്ന പൂവ് പോലെ ഇഷ്ടായി, ഈ വര്‍ണന.

  എത്ര പ്രകൃതി രമണീയം, ഈ സ്ഥലം.കടമിഴിയില്‍ തിരി തെളിയുന്ന പ്രണയ ജോഡികള്‍ സ്വന്തം ലോകത്തില്‍ മുഴുകുമ്പോഴും,

  എന്നില്‍ നിറയുന്നത്, മകന്റെ ദുരൂഹമരണത്തിനു പിന്നിലുള്ളവരെ നിയമത്തിനു മുന്‍പില്‍ കൊണ്ട് വരാന്‍,വാര്‍ധക്യത്തിലും പോരാടിയ ഈച്ചരവാരിയരുടെ

  കണ്ണുനീര്‍ !

  ചിത്രങ്ങള്‍ മനോഹരം.

  ഈ പ്രകൃതിവര്‍ണന അപൂര്‍ണമായല്ലോ, ,ചങ്ങാതി !ഫോട്ടോസ് കണ്ണിനു വിരുന്നായി. വരികള്‍ മനസ്സിനും. :)

  കോഴിക്കോട് എന്നെ സന്തോഷിപ്പിക്കുന്നു. കോഴിക്കോട് സ്റ്റേഷന്‍ എത്തുമ്പോള്‍, അവിടെ എന്നെ കാത്തു, ഞാന്‍ വരുന്ന തീവണ്ടി കാത്തു ആരോ ഒരാള്‍

  കാത്തു നില്‍ക്കുന്നു എന്ന് തോന്നും.

  കഴിഞ്ഞ തവണയും, വാതിലിന്നരുകില്‌ ചെന്ന് പ്ലാറ്റ്ഫോര്മിലേക്ക് നോക്കി നിന്നു .:)

  മനോഹരമായ മഞ്ഞു പെയ്യുന്ന അവധി ദിനങ്ങള്‍ ആശംസിക്കുന്നു.

  സസ്നേഹം,

  അനു

  ReplyDelete
 16. ഒന്ന് പോയി കാണാന്‍ കൊതിപ്പിക്കുന്ന ഫോട്ടോസ് മന്‍സൂര്‍ . ഇന്ശാഅല്ലഹ് ഈ സ്ഥലം മനസ്സില്‍ കുറിചിട്ട്. സമയവും സന്ദര്‍ഭവും ഒത്താല്‍ കുടുംബസമേതം പോകണം .

  ReplyDelete
 17. അതിമനോഹരമായ ഈ പ്രദേശം ഏറെ പരിചിതമാണ്. വിദൂരസ്ഥമായ പ്രകൃതിഭംഗി തേടിപ്പോവുന്ന നമ്മൾ പലപ്പോഴും തൊട്ടടുത്ത ഇത്തരം സ്ഥലങ്ങൾ ശ്രദ്ധിക്കാറേ ഇല്ല.

  ReplyDelete
 18. മനോഹരം.കാണാമറയത്തെ കാഴ്ച്ചകളും അതിന്റെ വിവരണവും.ആശംസകള്‍

  ReplyDelete
 19. മന്‍സൂര്‍,
  കാത്തിരിക്കാന്‍ ഇഷ്ടപ്പെടുന്നവയില്‍ ഒന്നാണ് മന്‍സൂര്‍ ന്‍റെ പോസ്റ്റ്‌.
  ഒരു യാത്രാനുഭവം വീണ്ടും.
  വളരെ നന്നായി മന്‍സൂര്‍.
  ഞാനും കണ്ടു അവിടം.
  എനിക്കും ഇഷ്ടമായി.
  എന്‍റെ ലോകം ഇവിടെ മാത്രമായിരുന്നു.
  പക്ഷെ മന്‍സൂര്‍ കാണിച്ചു തന്ന പല സ്ഥലങ്ങളും ഇതിനേക്കാള്‍ മനോഹരം.
  കോഴിക്കോട് ഇന്നെനിക്കും ഏറെ പ്രിയം.
  (ആരോടും പറയല്ലേ .............അവിടെ എനിക്ക് ഏറെ പ്രിയമുള്ള ഒരാള്‍ ഉണ്ട്.)
  ആ താറാവുകളേം നോക്കി അവിടെ ഇരിക്കാന്‍ ചിത്രം കണ്ടപ്പോള്‍ ഞാനും മോഹിച്ചു.
  പ്രണയം പങ്കു വെക്കാന്‍ പറ്റിയ സ്ഥലം.
  (എന്‍റെ ലോകത്തില്‍ പ്രണയം മാത്രമല്ലേ ഉള്ളൂ.)
  ഒരിക്കല്‍ എനിക്കും പോകണം കൂട്ടുകാരന്‍റെ കയ്യില്‍ കൈ കോര്‍ത്ത് തോളില്‍ തല ചായ്ച് അവിടെയങ്ങനെ..................

  ReplyDelete
 20. വിവരണവും ഫോട്ടോസും കുറഞ്ഞു എന്ന പരാതിയോടെ.. പാവം പാവം ഞാന്‍ :)

  ReplyDelete
 21. ചില്ലുപോലെ തെളിഞ്ഞ വെള്ളത്തില്‍ വെളുത്തുരുണ്ട കുഞ്ഞിക്കല്ലുകള്‍ നേരില്‍ കണ്ട സുഖം. ചിത്രങ്ങളും ചില്ലുപോലെ തെളിഞ്ഞു തന്നെ.

  ReplyDelete
 22. മനോഹരമായ ചിത്രങ്ങളും,നല്ല വിവരണവും
  'മുറ്റത്തെ മുല്ലയ്ക്ക് മണമില്ല'
  ആ ചൊല്ലിന്‌ മാറ്റം വരട്ടെ!
  ആശംസകളോടെ

  ReplyDelete
 23. നന്ദി, അറിയാത്ത ഒരു സ്ഥലം പരിചപ്പെടുത്തലിന്ന്
  നല്ല വിവരണം

  ReplyDelete
 24. അപ്രതീക്ഷിതമായി സംഭവിച്ച ആ യാത്ര, കോഴിക്കോട് വരെയുള്ള യാത്രയല്ല, കോഴിക്കോട് നിന്നും നിങ്ങള്‍ എനിക്കായി ഒരുക്കിയ ആ മനോഹര തീരത്തേക്കുള്ള യാത്ര, കോഴിക്കോടിന്റെ വളര്‍ച്ചയുടെ, തിരക്കിന്റെ , നാഗരിക പ്രൌഡിയുടെ വെളിച്ചം വീശുന്ന സ്ഥലങ്ങളിലേക്ക് എന്നെ കൊണ്ട് പോകാതെ ശാന്തതയുടെയും പ്രകൃതി സൗന്ദര്യത്തിന്റെയും അവര്‍ണനീയമായ ആ തീരത്തേക്കായത് എന്റെ ഭാഗ്യമായി കരുതുന്നു..
  വീണ്ടും വരാന്‍ കൊതിപ്പിക്കുന്ന സ്ഥലം..!

  ReplyDelete
 25. യാത്രയും ചിത്രങ്ങളും വിവരണങ്ങളും നന്നായി..അടുത്തുള്ള എത്രയോ സ്ഥലങ്ങൾ ഒളിഞ്ഞ് കിടക്കുന്നു..ദൂരെ ദിക്കുകളിലേക്ക് യാത്ര ചെയ്യാനാണല്ലോ നമ്മൾ മിക്കപ്പോഴും ശ്രമിക്കുന്നത്.ഗ്രാമങ്ങളിലൂടെ യാത്ര ചെയ്താൽ എത്രയോ മനോഹരമായ സ്ഥലങ്ങളുണ്ട് കേരളത്തിൽ.

  ReplyDelete
 26. "കോഴിക്കോട് നിന്നും 45 കിലോമീറ്റര്‍ മാത്രമേയുള്ളൂ കരിയാത്തുംപാറയിലേക്ക്‌. കൂരാച്ചുണ് പഞ്ചായത്തിന്‍റെ ഭാഗം"
  എങ്ങിനെയാ ഇവിടെ എത്തിപെടുക എന്ന് കരുതിയതായിരുന്നു. പിന്നീട് ചീരമുളകിന്റെ കമെന്റില്‍ കണ്ടു പൂനൂര്‍ അടുത്താണെന്ന്.

  വളരെ മനോഹരമായ സ്ഥലം, പരിചയപെടുത്തലിനു ആശംസകളോടെ, പ്രകൃതിയോടോത്തുള്ള ചെറുവാടിയുടെ ഈ യാത്രകളോട് അല്‍പ്പം അസൂയയോടെ..

  ReplyDelete
 27. യാത്രാപ്രിയരെ കൊതിപ്പിക്കാനുള്ള കഴിവ് ഈ ചെറുകുറിപ്പിനും ചിത്രങ്ങൾക്കുമുണ്ട്. പ്രസന്നമായ വായന തന്നു. നന്ദി.

  ReplyDelete
 28. ഡിയര്‍ മന്‍സൂര്‍ ഇക്കാ , മനോഹരമായിരിക്കുന്നു സ്നേഹാശംസകള്‍ @ ഇനി ഞാന്‍ മരിക്കില്ല

  ReplyDelete
 29. കരിയാത്തന്‍ പാറ ,ഒരു നല്ല തിരഞ്ഞെടുപ്പ് തന്നെ ,,,പോസ്റ്റില്‍ പറഞ്ഞത് ശെരിയാണ് ,നമുക്ക് തൊട്ടടുത്ത ഇത്രയും മനോഹരമായ സ്ഥലമുണ്ടായിട്ടും കരിയാത്തന്‍ പാറ ആദ്യമായാണ് കേള്‍ക്കുന്നത് ,,നല്ല പോസ്റ്റ്‌ !

  ReplyDelete
 30. nalla sthalam aanennu paranjirunnallo pokanam insha allaa..pinne vivaranam athu vaayichaal aarum pokaathirikkilla samayam kittiyaal athenne..

  ReplyDelete
 31. വായനാസുഖമുള്ള നല്ല യാത്രാവിവരണം മന്‍സൂര്‍

  ReplyDelete
 32. മികച്ച ചിത്രങ്ങള്‍ . കവിത പോലുള്ള വിവരണം. ഈ യാത്ര എനിക്ക് നഷ്ടമായല്ലോ എന്നൊരു വിങ്ങല്‍ ബാക്കിയായി

  ReplyDelete
 33. കൊള്ളാം കുഞ്ഞേ...

  നിന്നെ പിന്നെ കണ്ടോളാം. വെറുതെ ഫോണ്‍ ചെയ്തു ആള്‍ക്കാരെ കൊതിപ്പിക്കുന്ന ഒരു സംഘം കോഴിക്കോട്‌ ഭാഗത്ത് തമ്പടിചിട്ടുണ്ട് എന്ന് നിസാര്‍ പറഞ്ഞു.

  പതിവ് പോലെ തന്നെ ഒരു നല്ല വിവരണം. മനം കൊതിപ്പിക്കുന്ന ചിത്രങ്ങള്‍ .. ഭാഗ്യവാന്മാര്‍

  ReplyDelete
 34. ചിത്രങ്ങളേക്കാള്‍ മനോഹരമായി അവതരണം ഒരു വിളിപ്പാടെ അകലെ ഉണ്ടായിരുന്നല്ലോ ഞാന്‍ ഒന്ന് വിളിക്കായിരിന്നില്ലേ :) അക്ഷരയാത്രക്ക് ആശംസകള്‍ ഒപ്പം എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി

  ReplyDelete
 35. നാട്ടിലുള്ള ഭൂലോകങ്ങളിൽ കൂടി ബൂലോഗമിത്രങ്ങളുമൊത്ത്
  സഞ്ചാരം നടത്തിയ സുഖം ഞാൻ ഈയിടെ തൊട്ടറിൺജതേ
  ഉള്ളൂ...പീച്ചി ,പെരിങ്ങൽകൂത്ത്,അതിരപ്പിള്ളി,സ്നേഹതീരം ,....
  അതുപോലെ ഒരു കരിയാത്തുംപാറയും മറ്റും...

  മനം മയക്കുന്ന നമ്മുടെ പ്രകൃതിഭംഗികൾക്കൊക്കെ
  ഇപ്പോളൊരു വിലാപത്തിന്റെ അലയൊലികള്‍ ഉണ്ടോ
  എന്ന് അറിയാതെ തോന്നിപ്പോയത് ഒരു വാസ്തവമാണ് കേട്ടൊ മൻസൂർ

  ReplyDelete
 36. ചിത്രത്തില്‍ നോക്കിയിരുന്നപ്പോള്‍ മേഘങ്ങള്‍ അനങ്ങുന്നുണ്ടെന്നുതോന്നി.അത്ര സുന്ദരം. ചെറുതെങ്കിലും മനോഹരമായ അവതരണം. എനിക്കും പോകണം. മനസ്സില്‍ കുറിക്കുന്നു,ഈ കരിയാത്തന്‍പാറ. എങ്ങിനെയാണ് ഈ പേരുവന്നത്,മന്‍സൂര്‍..?

  ReplyDelete
 37. നല്ല വിവരണം മന്‍സൂര്‍., കാണാന്‍ ആഗ്രഹം ജനിപ്പിക്കുന്ന വിവരണം. പരിചയപ്പെടുത്തലിന് നന്ദി.

  ReplyDelete
 38. കരിയാത്തന്‍ പാറയില്‍ കുറെ കുട്ടിച്ചാത്തന്മാര്‍

  ReplyDelete
 39. വിവരണത്തോടൊപ്പം കൊതി തോന്നിപ്പിക്കുന്ന പ്രകൃതിഭംഗി നിറഞ്ഞ ചിത്രങ്ങള്‍.
  അസൂയ... അസൂയ...

  ReplyDelete
 40. കോഴിക്കോടിന്റെ സ്വപ്നതീരം കണ്ണില്‍ കണ്ട പോലെയായി..ചിത്രവും നന്ന്.
  സസ്നേഹം അജിത

  ReplyDelete
 41. അതെ നന്നായിരിക്കുന്നു മന്‍സൂര്‍ ഈ എഴുത്ത്.
  എന്നെയും മോഹിപ്പിക്കുന്നു അവിടം കാണാന്‍.
  ആ ആദ്യത്തെ ചിത്രത്തിന് എന്തൊരു ഭംഗിയാ!!!!!!
  വെള്ളം തിളങ്ങുന്ന പോലെ.
  ഒരുപാടിഷ്ടമായി.

  ReplyDelete
 42. മനോഹരം. വിവരണവും ചിത്രങ്ങളും.

  ReplyDelete
 43. എല്ലാവര്‍ക്കും സ്നേഹം.. നന്ദി

  ReplyDelete
 44. മനസ്സ് കുളിര്പിച്ച യാത്രയുടെ സുന്ദരവിവരണം..
  ആ യാത്രയില്‍ ഉള്‍പ്പെടാന്‍ ഭാഗ്യം ലഭിച്ചതില്‍ ഞാനും സന്തോഷിക്കുന്നു

  ReplyDelete
 45. oru suhruthinte kallyanathinu poyappol njanum kandittund ividam...athimanoharamaya sthalavum vivaranavum

  ReplyDelete

ഇഷ്ടവും ഇഷ്ടക്കേടും ഇവിടെ കുറിക്കുമല്ലോ....