Saturday, October 5, 2013

അണക്കെട്ടിലെ കാറ്റ് പറഞ്ഞത്

                                                  Malampuzha Dam.   Photo - Hashiq A.H


ഈ പാറ കെട്ടിന്‍റെ  മുകളിൽ ഇരുന്നാൽ താഴെ മലമ്പുഴ പുഴ ശാന്തമായി ഉറങ്ങുന്നത് കാണാം . ഈ ഡാമും പുഴയും ചുറ്റുവട്ടവുമെല്ലാം എനിക്ക് പ്രിയപ്പെട്ടതാവുന്നതിന് മറ്റൊരു കാരണം കൂടിയുണ്ട് . ഇവിടെക്കായിരുന്നു എന്‍റെ  ആദ്യത്തെ വിനോദയാത്ര . കഴിഞ്ഞ ഡിസംബറിലും ഞാനീ ഡാമിന്‍റെ മുകളിലൂടെ നടന്നു . കൂടെ എന്‍റെ ആറ് വയസ്സുള്ള മകനും ഉണ്ടായിരുന്നു . അവന്‍റെ  കണ്ണുകളിൽ ഞാൻ കണ്ട തിളക്കത്തിന് കുറേ വർഷങ്ങളുടെ പഴക്കം തോന്നി . ഉപ്പയുടെ കൈപിടിച്ച് വർഷങ്ങൾക്ക് മുമ്പ് നടന്നു നീങ്ങിയ എന്‍റെ കണ്ണുകളിൽ നിറഞ്ഞ അതേ തിളക്കമല്ലേ അത് ? 

യാത്രകളിൽ നമ്മെ ഇപ്പോഴും പിന്തുടരുന്ന ഒരു സഹാചാരിയുണ്ട് . കാറ്റ് . നമ്മുടെ മൂഡിനൊപ്പം സന്തോഷിക്കാൻ ദുഖിക്കാനും പിണങ്ങാനും പരിഭവിക്കാനും ഇത്രയും നല്ലൊരു സഹായാത്രികക്കല്ലാതെ ആർക്ക് പറ്റും . ഡാമുകൾക്ക് മീതെ പറക്കുന്ന കാറ്റുകൾക്ക്‌ പക്ഷേ ഒരേ ഭാവമാണോ ? അല്ലെന്നാണ് എന്‍റെ പക്ഷം . മലമ്പുഴ ഡാമിലെ കാറ്റ് എന്നെ ഓർമ്മിപ്പിക്കുന്നത് നേരത്തെ പറഞ്ഞ ബാല്യമാണ് . ഒരു സ്നേഹപൂർവ്വമുള്ള തലോടൽ പോലെ . അതിലൊരു വാത്സല്യം ഞാനറിയുന്നുണ്ട് . ഒരു പക്ഷേ ആദ്യത്തെ യാത്രയും ഉപ്പയുടെ വിരൽത്തുമ്പും ആകാം അത്തരം ഒരു വൈകാരിക തലം മലമ്പുഴക്കാറ്റിന് തോന്നാൻ കാരണം . 


Shiruvani Dam

രണ്ടറ്റവും കാട് . അതിനെ ബന്ധിപ്പിച്ച് , ശിരുവാണി പുഴയെ നെടുകെ പിളർന്ന് ശിരുവാണി ഡാം . ചിലപ്പോഴൊക്കെ ഒറ്റപ്പെടാൻ ആഗ്രഹിക്കാറില്ലേ നമ്മൾ ..? ഒരു സന്യാസിയെ പോലെ അലഞ്ഞും തിരിഞ്ഞും അങ്ങിനെയങ്ങിനെ . എന്തോ എനിക്കങ്ങിനെ തോന്നാറുണ്ട് . അങ്ങിനെ തോന്നുമ്പോഴൊക്കെ ഞാൻ മനസ്സ് കൊണ്ട് ഇവിടെ വരും . ആനച്ചൂര് മണക്കുന്ന വഴിയിലൂടെ ഇറങ്ങി ചെന്ന് പാട്ടിയാർ പുഴയെ നോക്കി ധ്യാനമിരിക്കും . അപ്പോൾ കരിമല  കുന്നിറങ്ങി ഒരു കാറ്റ് വരും . അതെന്നെ വട്ടം ചുറ്റുമ്പോൾ ഞാനെന്നെ മറക്കും . ഈ കരിമല കുന്നിൽ , രണ്ടാം ലോക മഹായുദ്ധ കാലത്ത് ബ്രിട്ടീഷ് റോയൽ ഫോഴ്സിന്‍റെ  ഒരു ആയുധ വിമാനം തകര്‍ന്നു വീണിരുന്നു എന്ന് പറയുന്നു. അതിനോടൊപ്പം ഈ കാടിന്‍റെ നിഗൂഡതയില്‍ മറഞ്ഞു പോയ രഹസ്യങ്ങള്‍ എന്തൊക്കെയാവും..? ഒപ്പം പേരും നാടുമറിയാതെ പൊലിഞ്ഞുപോയ കുറെ ജീവനും കാണില്ലേ ? ഈ അണക്കെട്ടിന് മുകളിൽ നിന്ന്  കുറേ രഹസ്യങ്ങള്‍ ഗര്‍ഭം പേറുന്ന കരിമലയെ നോക്കിയിരിക്കുമ്പോള്‍ എനിക്കെന്തോ പറഞ്ഞറിയിക്കാന്‍ കഴിയാത്ത ഒരു വികാരം മനസ്സില്‍ നിറയുന്നു. കേട്ടും,വായിച്ചും, പഠിച്ചും അറിഞ്ഞ ഒരു യുദ്ധത്തിന്‍റെ  ഓര്‍മ്മകള്‍. അതിന്‍റെ  അടയാളമായി ഒരു ദുരന്തവും , പിന്നെ ചുരുളഴിയാത്ത കുറെ രഹസ്യങ്ങളും. എല്ലാം ഈ കാടിനകത്ത് ഉറങ്ങുന്നു എന്നറിയുമ്പോള്‍ എനിക്കതൊരു വേദനയാകുന്നു. കുറെ നേരം. ഒരു കാറ്റ് വന്ന്‌ ആ കഥയുടെ രഹസ്യം എനിക്ക് പറഞ്ഞു തന്നിരുന്നുവെങ്കില്‍. ..!!

എപ്പോഴും  വിലാപകാവ്യം കേൾപ്പിച്ചൊരു കാറ്റ് പറന്നു പോവാറുണ്ട് . കക്കയം ഡാമിന്‍റെ താഴ്വരയിൽ പെയ്യുന്ന മഴക്ക് പോലും ഉണ്ടാവും ഉപ്പുരസം . ചോദിച്ചു നോക്കൂ.. ആ കാറ്റിനോട് .. എന്തിനിങ്ങിനെ വിലാപകാവ്യം പാടി വീശിയകലുന്നു എന്ന് ? ഒരു നിമിഷം നിന്ന് , കുറ്റ്യാടി പുഴയിൽ മുങ്ങാം കുഴിയിട്ട്  കാറ്റ് പറയും , ഒരച്ഛന്‍റെ വേദനയെ പറ്റി . മകന്‍റെ  ഘാതകരെ തേടി നീതി ദേവതയുടെ കടാക്ഷവും തേടി ഒരായുസ്സ് മുഴുവന്‍ കരഞ്ഞു തീര്‍ത്ത ഈച്ചരവാരിയര്‍ എന്ന അച്ഛനെ പറ്റി. അലക്ഷ്യമായി വീശുന്ന കാറ്റിനെ പോലെ ആ ചോദ്യവും അവസാനിച്ചു . ഇനിയൊരിക്കൽ കൂടി കക്കയം ഡാം കാണാൻ എനിക്ക് താൽപര്യമില്ല . 


Kakki Dam - Photo Wiki 

ഒരു സമര ജീവിതത്തെ ഓർമ്മപ്പെടുത്തുന്നൊരു ശിലാ ഫലകമുണ്ട് കക്കി അണക്കെട്ടിന്‍റെ ചുവരുകളിൽ . ഉത്ഘാടനം ചെയ്തത് ഇ എം എസ് നമ്പൂതിരിപ്പാട് എന്ന് . 1967 – ല്‍ ഈ ഡാം ഉത്ഘാടനം ചെയ്തത് അന്നത്തെ മുഖ്യമന്ത്രി ആയിരുന്ന ഈ. എം. എസ്‌. നമൂതിരിപ്പടാണ്. ഭൂപരിഷകരണം തുടങ്ങി കുറെ ചരിത്രങ്ങള്‍ ആ പേരിനോടൊപ്പം ചേര്‍ത്ത് വായിച്ചിട്ടുണ്ട്. പക്ഷെ കേരളത്തില്‍ അങ്ങോളമിങ്ങോളം മുക്കിലും മൂലയിലും കാണുന്ന ശിലാഫലകങ്ങള്‍ക്കിടയില്‍ ഈ.എം.എസ്‌ . ഉത്ഘാടനം ചെയ്തു എന്ന് കൊത്തിവെച്ച ഈ ശിലാഫലകം നന്നായി ആകര്‍ഷിച്ചു. പച്ചനിറമുള്ള വെള്ളത്തിലേക്ക്‌ നോക്കിയിരിക്കാൻ ഭയം തോന്നുന്നുണ്ട് . നല്ല ആഴമുണ്ട് . ഒരു നിമിഷം മുങ്ങാംകുഴിയിട്ട് അതിന്‍റെ അടിതട്ടിലൊന്ന് പോയി വന്നാലോ എന്നൊരു ഭ്രാന്തൻ ആവേശം എന്നെ പിടിക്കൂടി . നിഗൂഡതകളുടെ  പുറംചട്ടകൾ ഉണ്ടെന്ന് തോന്നുന്ന ഡാമുകളിലൊക്കെ  ഇങ്ങിനെ തോന്നാറുണ്ട് എനിക്ക് . ഒരു പക്ഷേ ചുറ്റും കാണുന്ന നിബിഡ വനങ്ങൾ ആവാം അതുപോലൊരു നിഗൂഡതലം തോന്നാൻ കാരണം .  വല്ലാത്തൊരു അപരിചിതത്വം തോന്നി കക്കിയിലെ കാറ്റിനോട് . ഒട്ടും സൗഹാർദ്ദമില്ലാത്ത ഒന്നുപോലെ . അതിനൊരു കാരണം പറയാൻ ഞാനശക്നാവുന്നു . 

പച്ചക്കാനം പമ്പ ഹൗസിന്‍റെ  മുറ്റത്തിരുന്നാൽ താഴെ പമ്പ ഡാം കാണാം . അടുത്തേക്ക് പ്രവേശനം ഇല്ല . ഞാൻ താഴോട്ട് നോക്കി നിസ്സഹായനായി ഇരുന്നു . അതറിഞ്ഞോ എന്തോ , താഴെ കാണുന്ന മരങ്ങളുടെ ചില്ല കിലുക്കി ആ കാറ്റ് എന്നെ തേടി ഇങ്ങോട്ട് വന്നു . ഒരു യാത്രയുടെ ആലസ്യത്തിലിരുന്ന എന്നെ കുളിർപ്പിച്ച് സൌഹൃദത്തിലാക്കി . ഒരിത്തിരി പമ്പാ വിശേഷങ്ങളും പറഞ്ഞ് തിരിഞ്ഞോടി . പമ്പയിലെ ഓളങ്ങളെ ഉണർത്തി അവയോടൊപ്പം ലയിച്ചു . നിമിഷ നേരം കൊണ്ട് പരിചയത്തിലാവുന്ന കൂട്ടുക്കാരെ പോലെ ആയി ഞങ്ങൾ . കാടിന്‍റെ രാത്രിക്കും പകലിനും ചെവിയോർത്ത്‌ പമ്പ ഹൗസിന്‍റെ മുറ്റത്ത്‌ ചുറ്റി തിരിയുമ്പോഴെല്ലാം വിശേഷങ്ങൾ പറഞ്ഞ് ആ കാറ്റുമുണ്ടായിരുന്നു   കൂടെ .  പിറ്റേന്ന് തിരിച്ചിറങ്ങുമ്പോൾ യാത്രയയക്കാൻ  കൂടെ വന്നു  . കുറെ ദൂരത്തോളം . 

ഏറ്റവും പ്രണയാതുരമായ കാറ്റിനെ അറിയണമെങ്കിൽ മൂന്നാറിലേക്ക് പോവണം . മാട്ടുപ്പെട്ടി അണക്കെട്ടിന്‍റെ  മുകളിലിരുന്നാൽ മനോഹരമായ തടാകം കാണാം  . സായാഹ്നങ്ങളിൽ ഇവിടെ പോയി നിൽക്കൂ . ദൂരെ കുന്നിന് മുകളിൽ കോടമഞ്ഞ്‌ . കണ്ണുകൾ ചിമ്മി ഒന്ന് മാടി വിളിച്ചാൽ , ആ മഞ്ഞിന്‍റെ  തണുപ്പും വഹിച്ച് മാട്ടുപ്പെട്ടി കാറ്റ് കുതിച്ചു വരും . ഒരാവേശത്തോടെ ആ പ്രണയക്കാറ്റ് നമ്മെ വാരിപ്പുണരും . സ്വയം മറന്ന് നിന്നുപോകവേ തന്നെ സൂര്യൻ വഴിമാറും . തടാകത്തിന് മീതെ വെള്ളിവെളിച്ചം വിതറി ചന്ദ്രനുദിക്കും . മിന്നി മിന്നി നക്ഷത്രങ്ങളും . സ്നേഹിച്ചു തുടങ്ങിയാൽ വിട്ടു പോരാൻ മടിക്കുന്ന പ്രണയിനിയെ പോലെ അപ്പോഴുമുണ്ടാവും ആ മാട്ടുപ്പെട്ടിയൻ കാറ്റ് നമ്മളോടൊപ്പം . 

കണ്ടിട്ടില്ലെങ്കിലും ഒന്ന് പറയാതെ പോയാൽ അതൊരു അനീതിയാവും . കാരണം എന്‍റെ  കണ്ണുകളെ കുറേ തവണ തേടി വന്ന ഒരു ചിത്രമുണ്ട് . കാതുകളിൽ ഇപ്പോഴും മുഴങ്ങുന്ന മൗനമായ ഒരു നിലവിളിയുണ്ട് . ഒരു നിമിഷം കൊണ്ട് ഇല്ലാതെ ആയി പോയേക്കാവുന്ന ജീവിതത്തെ ഓർത്ത് , ഗ്രാമത്തെ ഓർത്ത് ഉറ്റവരെയും ഉടയവരേയും ഓർത്ത് മുല്ലപ്പെരിയാർ ഡാം അങ്ങകലേ നിൽക്കുന്നുണ്ട് . അണക്കെട്ടുകൾ മാറി മാറി കാറ്റ് കൊള്ളാൻ ഇറങ്ങുന്ന ഞാൻ മുല്ലപ്പെരിയാർ ഡാമിന് മീതെ പറക്കുന്ന കാറ്റിനോട് എന്ത് ചോദിക്കാൻ ..?  ജീവശ്വാസം നൽകുന്ന കാറ്റ് ഡാമിനടുത്ത് എത്തുമ്പോൾ വേഗത കുറക്കുന്നുണ്ടാവണം . അത്രയും പതുക്കെ വീശിയാൽ  അത്രയും ഉറപ്പ് അതിന് നൽകാൻ പറ്റും എന്ന തോന്നലാവണം അത് . അല്ലെങ്കിൽ ഒരു കൂട്ടനിളിവിളിക്ക് പോലും സമയം കിട്ടാതെ വരുന്ന സാഹചര്യത്തിന് മീതെ ഗതി കിട്ടാതെ ചുറ്റിത്തിരിയാൻ ആ കാറ്റും ആഗ്രഹിക്കുന്നില്ല . ഇങ്ങകലേയിരുന്ന് ഞാൻ കൊള്ളുന്ന കാറ്റിൽ ഒരു പ്രാർത്ഥന പറത്തി വിട്ടിട്ടുണ്ട് . ഒരുപാട് പേരുടെ പ്രാർത്ഥന . അതവിടെ ഒരായിരം പ്രാർത്ഥന കളായി ആ കാറ്റ് എത്തിക്കട്ടെ .



ഭൂമിക്കടിയിലേക്ക് ചവിട്ടി താഴ്ത്തപ്പെട്ട മഹാബലിയുടെ മകനാണ് ബാണാസുരൻ . ബാണാസുരന്‍റെ  പേരിൽ ഒരു അണക്കെട്ട് പൊങ്ങിയപ്പോൾ ഒരു ഗ്രാമവും ചവിട്ടി താഴ്ത്തപ്പെട്ടു . വാമനനോളം വലിപ്പം ബാണാസുരന് ഇല്ലാതെ പോയത് ഭാഗ്യം . അല്ലെങ്കിൽ തരിയോട് എന്ന ഗ്രാമത്തിന് പകരം കേരളം തന്നെ മുങ്ങിയേനെ . തരിയോട് പഞ്ചായത്തിലെ കരിങ്കാണി , ചൂരാണി , കുമ്പളവയൽ എന്നീ ഗ്രാമങ്ങളെ വെള്ളത്തിനടിയിൽ മുക്കി കൊന്നാണ് ബാണാസുര സാഗർ അണക്കെട്ട് തല ഉയരത്തി നിൽക്കുന്നത് . സംസ്കരിക്കപ്പെട്ട ഗ്രാമങ്ങളുടെ നെഞ്ചിലൂടെ ചവിട്ടിയാണ് നമ്മൾ നടക്കുന്നത് . എന്നിരുന്നാലും  വീണ്ടും വീണ്ടും നമ്മേ മോഹിപ്പിച്ചു വിളിക്കും ഇവിടത്തെ കാറ്റ് . ഈ പറഞ്ഞ എല്ലാറ്റിലും കൂടുതൽ എന്നോട് കൂട്ട് കൂടിയതും ഇവിടത്തെ കാറ്റ് തന്നെ . എത്രയോ തവണ ഒറ്റക്കും കൂട്ടമായും ഞാനിവിടെ വന്നിട്ടുണ്ട് . പ്രിയപ്പെട്ടൊരു കൂട്ടുക്കാരനോട് സംസാരിച്ചിരിക്കുന്ന പോലെ ആ കാറ്റുകൾ എന്നോട് കഥകൾ പറഞ്ഞു തന്നിട്ടുണ്ട് . മറ്റു ചിലപ്പോൾ കഥാപാത്രം തന്നെ ആയിട്ടുണ്ട്‌ . പക്ഷേ ആ വെള്ളത്തിലേക്ക്‌ കണ്ണുമിഴിച്ച് നോക്കിയാൽ ചില നിഴൽ ചിത്രങ്ങൾ കാണാം . പിഴുതെറിയപ്പെട്ട ഏതാനും ഗ്രാമങ്ങളുടെ പ്രേതങ്ങൾ പുഴക്കടിയിലൂടെ ഗതി കിട്ടാതെ അലയുന്നത് കാണാം . പുറത്തേക്ക് ചാടാനുള്ള പഴുതുകൾ തേടി . 

ബാണാസുര മാത്രമല്ല , ഏത്  അണക്കെട്ടുകൾ  കണ്ടു മടങ്ങുമ്പോഴും  ഈ കാറ്റ് അകാരണമായ ഒരസ്വസ്ഥതയും  എന്നിൽ പകരാറുണ്ട്.. ആരുടെയൊക്കെയോ നിലവിളികൾ. ചവിട്ടി താഴ്ത്തപ്പെട്ട അനേകം  ഗ്രാമങ്ങളിലെ നിസ്സഹായരായ മനുഷ്യരുടെ അമർത്തിപ്പിടിച്ച തേങ്ങലുകൾ. പിഴുതെറിയലിന്‍റെ , പുനരധിവാസത്തിന്‍റെ . പുഴക്കടിയിൽ   നിന്നും  അവർ നിർത്താതെ കരയുമ്പോഴായിരിക്കുമൊ ഡാമുകൾ നിറഞ്ഞു കവിയുന്നത് ..? 



(മാധ്യമം വാരപ്പതിപ്പ്  - 4/10/2013) 





40 comments:

  1. നല്ല പോസ്റ്റും ചിത്രങ്ങളും .
    ഇത് മാധ്യമത്തില്‍ വന്നു എന്നറിയുന്നതില്‍ സന്തോഷം

    ReplyDelete
  2. മോഹിപ്പിക്കുന്ന വശ്യതയോടെ വാക്കുകളിൽ പകർത്തപ്പെട്ട എല്ലാം ഭാവങ്ങളോടെയും കാറ്റ് എന്റെ മനസ്സിലും വീശിയടിച്ചു. നന്ദി മൻസൂർ.

    ReplyDelete
  3. നല്ല ഭംഗിയുള്ള ചിത്രങ്ങൾ ട്ടോ.
    അതിനോളം ഭംഗിയുള്ള വാക്കുകളും.
    വായിച്ചു കഴിഞ്ഞപ്പോൾ ഒരു നേർത്ത കാറ്റ് ബാക്കി വെച്ചു പോയ കുളിർമ്മ , സുഖം,സന്തോഷം ഒക്കെ അനുഭവപ്പെട്ടു .
    നല്ല എഴുത്തിനെ വായിപ്പിച്ചതിനു പകരം സ്നേഹം , സന്തോഷം.
    :) .

    ReplyDelete
  4. ഇന്നും തരിയോടിനെ സ്നേഹിക്കുന്ന ആളുകള് പലപ്പോഴും തങ്ങൾ ജീവിച്ചിരുന്ന, തങ്ങളുടെ പിതാക്കന്മാർ ജീവിച്ചിരുന്ന മണ്ണിനെ കാണാനായി പോവാറുണ്ട്, കരയെ വെള്ളം കവർന്നിട്ടുണ്ടെങ്കിലും.....!!

    Read More>>> യാത്രയുടെ വേരുതേടി - 1 :: ബാണാസുരാസാഗർ ഡാം

    ReplyDelete
  5. കാറ്റിന്‍റെ നൊമ്പരങ്ങളുടെ തപ്തനിശ്വാസങ്ങള്‍ കര്‍ണ്ണപുടങ്ങളില്‍ മുഴങ്ങുന്നു....
    വിവരണവും ചിത്രങ്ങളും നന്നായിരിക്കുന്നു
    ആശംസകള്‍

    ReplyDelete
  6. ബാണാസുരന്‍റെ പേരിൽ ഒരു അണക്കെട്ട് പൊങ്ങിയപ്പോൾ ഒരു ഗ്രാമവും ചവിട്ടി താഴ്ത്തപ്പെട്ടു . ഓരോ അണകെട്ടിനു പിന്നിലും അങനെ ഒരു ഗ്രാമത്തിന്റെ കഥകൂടി ഉണ്ടായിരിക്കും :(

    ReplyDelete
  7. ഇന്നലെ മാധ്യമം ചെപ്പില്‍ വായിച്ചിരുന്നു ഈ ലേഖനം

    ReplyDelete
  8. ഒരു നൂറു നാവു ഒഴുകി പോകുന്നുണ്ട് ഡാമിനെ കുറിച്ച് പറയുമ്പോൾ
    മനോഹരമായി വിവരങ്ങൾ

    ReplyDelete
  9. UP with the sun, the breeze arose,
    Across the talking corn she goes,
    Through all the land her tale she tells;
    She spins, she tosses, she compels
    The kites, the clouds, the windmill sails
    And all the trees in all the dales.
    God calls us, and the day prepares
    With nimble, gay and gracious airs:
    God calls us from inglorious ease,
    Forth and to travel with the breeze
    While, swift and singing, smooth and strong
    She gallops by the fields along.

    ജലമാളികകള്‍ക്കരുകില്‍ അരൂപിയായ ഒരു വായുസഞ്ചാരത്തിന്റെ ആത്മീയാനുഭവം വായിച്ചപ്പോള്‍ റോബര്‍ട്ട് ലൂയിസ് സ്റ്റീവന്‍സനിന്റെ വരികള്‍ ഓര്‍മ്മ വരുന്നു.....

    ReplyDelete
  10. ഡാമുകളിലെ കാറ്റും കാഴ്ചകളും മനസ്സിനെ കുളിർപ്പിക്കാൻ പോന്നതാണ്... ഹായ് എന്നു പറയാത്ത ഒരാളും ഉണ്ടാകാൻ വഴിയില്ല.....
    ആ‍ശംസകൾ...

    ReplyDelete
  11. ഈ കാറ്റിന്റെ ഭാവമൊന്ന് വേറെ തന്നെയാണു..സന്തോഷത്തിന്റേയും ആശയുടേയും കുളിർക്കാറ്റേറ്റ്‌ ചിറകടിച്ചുയരുന്ന വെള്ളരിപ്രാവുകൾ..

    അഭിനന്ദനങ്ങൾ..നല്ല വാർത്തകൾ സന്തോഷം നൽകുന്നൂ

    ReplyDelete
  12. കാറ്റ് മാറി വീശുന്നു.ചിലയിടങ്ങളിൽ നാമൊരുമിച്ച് ആ കാറ്റേറ്റിരുന്നല്ലോ.അഭിനന്ദനങ്ങൾ.നിന്നെക്കുറിച്ച് അഭിമാനവൂം.

    ReplyDelete
  13. അണക്കെട്ടുകളെക്കുറിച്ച് എഴുതിയപ്പോള്‍ അണ കെട്ടി നിര്‍ത്തിയ സ്മരണകള്‍ ഉണര്‍ന്നതും കാറ്റുപോലെ തഴുകുന്ന ഓര്‍മ്മകളിലും ചരിത്രങ്ങളിലും കുളിര്‍ന്നതും ഒക്കെ മനോഹരമായി അവതരിപ്പിച്ചു.ആശംസകള്‍

    ReplyDelete
  14. അണക്കെട്ടുകള്‍ പലതിന്റെയും കെട്ടുകളാണ്,,,മുങ്ങിപ്പോയവന്റെ നിലവിളിയും,അടിച്ചിറക്കപ്പെട്ടവന്റെ പ്രാക്കും,നിര്‍മ്മാണത്തിനിടെ അപായമൃത്യു സംഭവിച്ചവന്റെ നിര്‍വാണം ലഭിക്കാത്ത വിലാപങ്ങളും അവിടെ കേള്‍ക്കാം...അവിടെ വീശുന്ന കാറ്റിന് ചോരയുടെ മണം അനുഭവപ്പെടാം.....പക്ഷെ നിയന്ത്രിതമായ ചാലുകളിലൂടെ അവിടെനിന്നും പുറത്തേക്ക് ഗമിക്കുന്ന തെളിനീരിന് പച്ചപ്പിന്‍റെ കഥ പറയാനുണ്ടാകും.അന്ധകാരത്തില്‍ പ്രകാശം പരത്തുന്ന കഥകള്‍ പറയാനുണ്ടാകും....ചില നേരങ്ങളില്‍ തനിച്ചിരിക്കാനും, മറ്റുചിലപ്പോള്‍ കുടുബസമേതം ഉല്ലാസയാത്ര നടത്താനും ഇതേ അണക്കെട്ടുകള്‍ നിമിത്തമാകുന്നു... ആക്രമണങ്ങളാലോ,പ്രകൃതിയുടെ കൈകളാലോ നശിപ്പിക്കപ്പെട്ട നഗരങ്ങളുടെ കഥകള്‍ തന്‍റെ കൈകളാല്‍ വീണ്ടെടുക്കപ്പെടുമ്പോള്‍ ഒരു ഗവേഷകനും അതിനു പിന്നില്‍ നഷ്ടപ്പെട്ട മനുഷ്യജീവനെ ഓര്‍ത്തു കരയാറില്ല...പകരം തന്‍റെ കണ്ടെത്തലുകളെ ഓര്‍ത്ത് സന്തോഷിക്കാറെയുള്ളൂ...'അവരുടെ കണ്ണൂനീരുകള്'‍ നമ്മുടെ വെളിച്ചങ്ങളാകുന്ന കഥകളാണ് ഓരോ ഡാമും പറയുന്നത്.......ഓരോ ഡാം വിവരണത്തിലേക്ക് പോകുമ്പോഴും ഓരോന്നിനെയും തമ്മില്‍ യോജിപ്പിക്കുന്നതില്‍ ചെറിയ ഒരു വല്ലായ്മ്മ തോന്നിയതൊഴിച്ചാല്‍ ; സെന്റെര്‍ കോര്‍ട്ട് നല്ലൊരു സ്മാഷ് കാഴ്ചവെച്ചിരിക്കുന്നു...

    ReplyDelete
  15. കാറ്റ് പറഞ്ഞ കഥകൾ മനോഹരം. ചെപ്പിൽ പ്രസിദ്ധീകരിച്ചു അതിന് അഭിനന്ദനങ്ങൾ..

    ReplyDelete
  16. കാറ്റോടും വഴികളില്‍ കുറിച്ചിടുന്ന ഈ വാഗ്വൈഭവം അനുഗ്രഹീതവും നൈസര്‍ഗ്ഗികവുമാണ് .വായിക്കുമ്പോള്‍ ഉപ്പയെ വായിച്ചത് വീണ്ടും ഓര്‍മ്മകളില്‍ ....

    ReplyDelete
  17. നിലവാരമുള്ള എഴുത്ത് -
    പവനന്റെ മാന്ത്രീകത / ആത്മീയത
    കൂടെ വിവരങ്ങളും - നന്നായി ഇഷ്ടപ്പെട്ടത് .
    സെന്റര്‍ കോർട്ടിനേക്കാൾ സഞ്ചാരി എന്നാ പേര് യോജിക്കും :D

    ReplyDelete
  18. ഞാന്‍ രണ്ടാമത് വായിച്ചതു പോലെ തോന്നുന്നതെന്താവോ? എനിക്ക് നല്ല പരിചയം ഈ വരികള്‍...
    വളരെ നന്നായി എഴുതിയിട്ടുണ്ട് കേട്ടോ.. എല്ലാ അഭിനന്ദനങ്ങളും.

    ReplyDelete
  19. മാധ്യമത്തില്‍ പ്രസിദ്ധീകരിച്ചു എന്നതില്‍ അതിയായ സന്തോഷം.

    // പിഴുതെറിയപ്പെട്ട ഏതാനും ഗ്രാമങ്ങളുടെ പ്രേതങ്ങൾ പുഴക്കടിയിലൂടെ ഗതി കിട്ടാതെ അലയുന്നത് കാണാം . പുറത്തേക്ക് ചാടാനുള്ള പഴുതുകൾ തേടി . //

    ഈ വരികള്‍ ഏറ്റം മനോഹരം!!

    ReplyDelete
  20. മനോഹരം.. സെന്റർക്കോർട്ടിൽ വരുമ്പോ നാട്ടിലെത്തിയത്‌ പോലെ! ഇങ്ങിനെയൊക്കെ എഴുതി പാവം പ്രവാസിയെ പ്രയാസപെടുത്തരുത്‌ കെട്ടൊ..

    ReplyDelete
  21. കാറ്റ് പറഞ്ഞ കഥകളില്‍ ഏതായിരുന്നു ഏറെ ഇഷ്ടപ്പെട്ടത് എന്ന് പറഞ്ഞില്ല ! നന്നായിട്ടുണ്ട് മന്‍സുവേ ... ഭാഷയുടെ ഭംഗിയില്‍ വായിച്ചു തീര്‍ന്നതറിഞ്ഞില്ല !

    ReplyDelete
  22. മനോഹരമായ ഭാഷയുടെ അണക്കെട്ട് പൊട്ടിയതുപോലുണ്ട്.. എന്തോരൊഴുക്ക്.. തീര്‍ച്ചയായും ഓരോ അണക്കെട്ടിനും, അവിടുത്തെ കാറ്റിനും ഒരായിരം കഥകള്‍ പറയുവാന്‍ ഉണ്ടാകും..

    ReplyDelete
  23. വശ്യമായ എഴുത്തിനു മാറ്റ് കൂട്ടാന്‍ ചിത്രങ്ങള്‍ക്ക് കഴിഞ്ഞുട്ടോ. അണക്കെട്ടി നിര്‍ത്തിയ കഥകളുടെ കൂമ്പാരമാകും ഓരോ അണക്കെട്ടും, അല്ലേ?

    അഭിനന്ദനങ്ങള്‍!

    ReplyDelete
  24. നല്ല വിവരണം...കാറ്റിന്റെ ഒഴുക്ക് പോലെ തന്നെ വാക്കുകളും

    ReplyDelete
  25. ബാണാസുര മാത്രമല്ല , ഏത് അണക്കെട്ടുകൾ കണ്ടു മടങ്ങുമ്പോഴും ഈ കാറ്റ് അകാരണമായ ഒരസ്വസ്ഥതയും എന്നിൽ പകരാറുണ്ട്.. ആരുടെയൊക്കെയോ നിലവിളികൾ. ചവിട്ടി താഴ്ത്തപ്പെട്ട അനേകം ഗ്രാമങ്ങളിലെ നിസ്സഹായരായ മനുഷ്യരുടെ അമർത്തിപ്പിടിച്ച തേങ്ങലുകൾ. പിഴുതെറിയലിന്‍റെ , പുനരധിവാസത്തിന്‍റെ . പുഴക്കടിയിൽ നിന്നും അവർ നിർത്താതെ കരയുമ്പോഴായിരിക്കുമൊ ഡാമുകൾ നിറഞ്ഞു കവിയുന്നത് ..? ........ മനസ്സിൽ എല്ലാം കാണുന്നു.ചില വേദനകൾ വായനക്കരുടെയും വെദനകളാകുന്നൂ..ആ കാറ്റ് എന്നെയും ത്ഴുകുന്നൂ..ആശംസകൾ

    ReplyDelete
  26. എഴുത്തിന്റെ വശ്യത മന്ദമാരുതനായി തൊട്ടുതലോടി മോഹിപ്പിക്കുന്നു മൻസൂർ ... !

    ReplyDelete
  27. Good one . allelum kaatine arkkanu snehikkathirikkanakunnath !!

    ReplyDelete
  28. നല്ല ലേഖനവും ചിത്രങ്ങളും...ഇനി മാധ്യമം കൂടി നോക്കട്ടെ...

    ReplyDelete
  29. നല്ല ലേഖനം. മനോഹരമായ ചിത്രങ്ങള്‍ക്കൊപ്പം ചെറുവാടിശൈലിയുള്ള വിവരണവും കൂടിയായപ്പോള്‍ മികവുറ്റതായി.

    ReplyDelete
  30. ‘ആ വെള്ളത്തിലേക്ക്‌ കണ്ണുമിഴിച്ച് നോക്കിയാൽ
    ചില നിഴൽ ചിത്രങ്ങൾ കാണാം . പിഴുതെറിയപ്പെട്ട
    ഏതാനും ഗ്രാമങ്ങളുടെ പ്രേതങ്ങൾ പുഴക്കടിയിലൂടെ ഗതി
    കിട്ടാതെ അലയുന്നത് കാണാം . പുറത്തേക്ക് ചാടാനുള്ള പഴുതുകൾ തേടി ...’

    അണക്കെട്ടരുകിലെ ഇത്തരം കാഴ്ച്ചകളേക്കാൾ
    അവടങ്ങളിലുള്ള മാരുതൻ മർമ്മരമായി വന്ന് കാതിലലയടിച്ച
    വിലാപവും ,സമരത്തിന്റെ ഭീകരതയും ,മൌനമായ കരച്ചിലുകളുമൊക്കെ
    ഒരു ചെറുവാടിക്കാരൻ എത്ര മനോഹരമായിട്ടാണിവിടെ പടങ്ങൾ സഹിതം
    വരികൾ കൊണ്ട് ചിത്രീകരിച്ചിരിക്കുന്നത്..അല്ലേ

    മാധ്യമത്തിലൂടെ കുളിരുകോരി വന്ന
    ഈ തഴുകൽ ബഹുസുന്ദരം കേട്ടൊ മൻസൂർ

    ReplyDelete
  31. അണകെട്ടി നില്‍ക്കുന്ന വെള്ളം പോലെയല്ല... ഒരു കുഞ്ഞരുവിയിലെ തെളിനീരിലൂടൊഴുകുന്ന പച്ചില പോലെ വായന സമ്മാനിക്കുന്ന എഴുത്ത്.

    ReplyDelete
  32. മന്സൂര്ക്കാടെ അടുത്ത് വന്ന ആ കാറ്റിനെ ഞങ്ങളെ കൂടി പരിചയപെടുതിയത്തിൽ നന്ദിയുണ്ട്............ശരിക്കും ഞാൻ അവിടെയുണ്ടായിരുന്നത് പോലെ...............

    ReplyDelete
  33. എല്ലാവർക്കും സ്നേഹം എല്ലാവരോടും നന്ദി . സന്തോഷം

    ReplyDelete
  34. ചെപ്പില്‍ വായിച്ചിരുന്നു. പോസ്റ്റ്‌ ഇപ്പോഴാ കാണുന്നത് . പതിവ് പോലെ ....

    ReplyDelete
  35. ചരിത്രത്തില്‍ നിന്നും മറഞ്ഞുപോയവരുടെ നിലവിളികള്‍ കാറ്റില്‍ ഇപ്പോഴും ഉണ്ടാകും ..അല്ലെ ചെറുവാടി ? മനസ്സില്‍ തൊടുന്ന എഴുത്തും ചിത്രങ്ങളും

    ReplyDelete
  36. വായന വൈകിയതില്‍ ഖേദിക്കുന്നു.

    ഹൃദ്യം .. സുന്ദരം എന്നൊക്കെ ഒരുപാട് മന്‍സൂര്‍ പോസ്റ്റുകള്‍ക്ക്‌ കമെന്‍റ് നല്‍കി. ഇനിയും വല്ല വാക്കുകളും കണ്ടുപിച്ചു വരാം. ഈ എഴുത്ത്. എന്നും മോഹിപ്പിക്കുന്നതാണ്. വായനാ സുഖം തരുന്ന വിവരണങ്ങളുടെ കൂമ്പാരം. അതാണ്‌ സെന്റര്‍ കോര്‍ട്ട്.

    ReplyDelete

ഇഷ്ടവും ഇഷ്ടക്കേടും ഇവിടെ കുറിക്കുമല്ലോ....