Friday, December 6, 2013

മഴ പെയ്യിച്ച രാഗങ്ങൾ



തണുപ്പിലേക്കുള്ള പ്രയാണത്തിലാണ് അറേബ്യൻ മരുഭൂമി . ഈ കറുത്ത മാനവും മൂടി കെട്ടിയ അന്തരീക്ഷവും മനസ്സിലേക്ക് വലിച്ചടുപ്പിക്കുന്ന വികാരങ്ങൾ എന്തൊക്കെയാണ് ..? മാനം കറുക്കുമ്പോൾ തന്നെ മഴ പെയ്തു തുടങ്ങും മനസ്സിനകത്ത് . ഇന്നലെ പെയ്ത മഴയുടെ ബാക്കിയാണിത് . ഇന്നലെ നാട്ടിലായിരുന്നു . ഇന്ന് ഇവിടെയും. കോഴിക്കോട് എയർ പോർട്ടിൽ നിന്നും വിമാനത്തിന്‍റെ  കോണിപ്പടികൾ കയറുമ്പോൾ ഞാനോന്നുകൂടി തിരിഞ്ഞു നോക്കി . തുലാമഴ തിമിർത്തു പെയ്യുന്നു . മഴയൊരു നൊമ്പരമാവുന്നത് ഇതുപോലുള്ള നിമിഷങ്ങളിലാണ്  . തുള്ളികൾ തലയിലേക്ക് പെയ്തിറങ്ങി . ഞാനത് ആവേശത്തോടെ ഏറ്റുവാങ്ങി  . വിമാനത്തിനകം വരെ. അത് കഴിഞ്ഞ് ഓർമ്മകളിലേക്ക്. 

വിൻഡോ സീറ്റിലൂടെ കണ്ട തുലാമഴയോടൊപ്പം ഇരുള്‍ മൂടിയ അന്തരീക്ഷം,  പെരുമഴ പെയ്യുന്ന സ്കൂൾ ദിവസങ്ങളിൽ ക്ലാസ് റൂമിലെ ജാലകങ്ങളിലൂടെ കണ്ട കാഴ്ച്ചകളെ ഓര്‍മ്മിപ്പിച്ചു. . മഴയിരമ്പം ആസ്വദിച്ചങ്ങിനെ ഇരിക്കുമ്പോൾ നെറ്റിയിൽ പതിക്കുന്ന ചോക്ക് കഷ്ണങ്ങൾ ആ കിനാവുകളെ ഉണർത്തും . നീട്ടി നടന്ന് ഞാൻ ഞങ്ങളുടെ എൽ . പി . സ്കൂളിന്‍റെ കൽപടവുകൾ കയറി . ഞായറാഴ്ച ആയതിനാൽ എല്ലാ ബെഞ്ചുകളും ഒഴിഞ്ഞു കിടക്കുന്നു . ക്ലാസ് മുറിയുടെ വാതിൽ കടക്കുമ്പോൾ ഉള്ളിലൊരു വിറയൽ . ഓർമ്മകളുടെ വേലിയേറ്റമാണത് . ഒന്നാമത്തെ ബെഞ്ചിൽ ഞാൻ തനിച്ചിരുന്നു . പതുക്കെ പതുക്കെ മറ്റു ബെഞ്ചുകളും നിറയുന്നതുപോലെ തോന്നി . ചിന്നിച്ചിതറി പോയ പഴയ കൂട്ടുകാർ എല്ലാവരും അവരുടെ പഴയ ഇരിപ്പിടങ്ങളിൽ വന്നിരിക്കുന്നു . വെള്ളത്തണ്ടിന്‍റെ  പച്ച മണം . പൊട്ടിയ സ്ലേറ്റുകളിൽ മുറി പെൻസിൽ കൊണ്ട് കോറിയിടുന്ന അക്ഷരങ്ങൾ "തറ...പറ " എന്ന് ബഹളം വെക്കുന്നു . 

ഭൂതകാലത്തിൽ നിന്നും ഒരു കൈ എന്‍റെ നെറുകയിൽ വീണു .  സ്പർശനത്തിലെ വാത്സല്യം കൊണ്ട് തിരിച്ചറിയാം ആ കൈകളെ . എന്‍റെ ഓമന ടീച്ചർ . ഇന്ന് ഞാനീ കുറിച്ചിടുന്ന അക്ഷരങ്ങളിലെ വളവിനെയും തിരിവിനെയും  എന്‍റെ കുഞ്ഞു വിരലുകളെ ചേർത്ത് പിടിച്ച് എഴുതി പഠിപ്പിച്ച വാത്സല്യം . ദിക്കറിയാത്ത ഏതോ കോണിലിരുന്ന്  ടീച്ചർ മന്ത്രിക്കും പോലെ .  "നീ വീണ്ടും എന്നെ കാണാൻ വന്നോ കുട്ടീ" എന്ന് . 
തിരിഞ്ഞ് പഴകിയ ജനൽ പാളികളിലൂടെ  പുറത്തേക്ക് നോക്കി . മഴ പെയ്യുന്നുണ്ട് . ആർത്തലച്ച് . പുറത്തും പിന്നെ എന്‍റെ  കണ്ണുകളിലും . എണീറ്റ് പുറത്തേക്കിറങ്ങി . കാലുവിരലുകൾ പൊട്ടിയ ഒരു ചോക്ക് കഷ്ണത്തിൽ തട്ടി . അന്ന് എന്‍റെ നെറ്റിയിൽ പതിച്ച അതേ ചോക്കായിരിക്കുമോ അത് ..? അല്ലെങ്കിൽ എനിക്ക് അക്ഷരങ്ങൾ എഴുതി തന്നതിന്‍റെ ബാക്കിയോ ..? ഏതായാലും കിനാവ്‌ കാണാനും പഠിക്കാനും ഇനിയുമേറെ എന്ന് ഓർമ്മപ്പെടുത്തി ആ ചോക്കിന്‍ തുണ്ട്. കുനിഞ്ഞ് അതെടുത്ത്  കുപ്പായ കീശയിലേക്കിട്ടപ്പോള്‍  ഓർമ്മകൾ കൊണ്ടെന്‍റെ നെഞ്ച് പൊള്ളി . 

വാതിലും കടന്ന് തിരിച്ചിറങ്ങുമ്പോൾ മഴ തോർന്നിട്ടില്ല . പുള്ളി പാവാടയും ഇട്ട് ഒരു എട്ടു വയസ്സുകാരി സ്കൂൾ മുറ്റത്ത്കൂടി പോകുന്നു . ഓടി ചെന്ന് അവളുടെ കുടക്കീഴിൽ ചേർന്നു . ഒരു കുടയുടെ വട്ടത്തിന് തടുക്കാൻ പറ്റുന്നതല്ല ഓർമ്മകൾക്ക് മേലെ പെയ്യുന്ന മഴകൾ . സീറ്റ് ബെൽറ്റ്‌ ഇടാനുള്ള അഭ്യർത്ഥന വന്നപ്പോൾ ഓർമ്മകൾക്കും അത് വേണ്ടി വന്നു . ഒന്നൂടെ പുറത്തേക്ക് നോക്കി . മുമ്പൊരു ഫ്ലൈറ്റ് മാഗസിനിൽ കണ്ട അനിതാ നായരുടെ വരികൾ ഓർമ്മവന്നു .  "each raindrops is a poem " .

വീണ്ടും ദുബായിൽ വിമാനം ഇറങ്ങുമ്പോൾ കാലാവസ്ഥ മാറിയിട്ടുണ്ട് . നാട്ടിലെ മഞ്ഞുപ്രാഭാതങ്ങളെ ഓർമ്മിപ്പിച്ചു ഇവിടത്തെ പകലുകൾ . വഴിയരികിലെ പൂക്കൾ വസന്തം വിരിയുന്നത് ഓർമ്മിപ്പിച്ചു . ഉടനെ തന്നെ ഒരു യാത്ര പോവുന്നതിന് മുമ്പേ തീരുമാനിച്ചതാണ് . കുട്ടികളും അത് കാത്തിരിക്കുകയാണ് . മഴക്കാറുകൾ നിറഞ്ഞ വെള്ളിയാഴ്ച്ച . കോർഫുക്കാൻ മലനിരകൾ ക്കിടയിലൂടെ കാർ നീങ്ങി . പൂക്കളും മരങ്ങളും നിറഞ്ഞ അൽ ഐനിലേക്കുള്ള വഴിയോ അതോ മലനിരകൾക്കിടയിലൂടെ നീണ്ടുപോകുന്ന ഈ പാതയോ കൂടുതൽ ഭംഗി .  ഒരു പണത്തൂക്കം ഇഷ്ടകൂടുതല്‍  ഈ വഴികളോട് തോന്നി പോകുന്നതിന്‍റെ കാരണമെന്താവും ..? ഒരു പക്ഷേ സൗദി അറേബ്യയിലേക്കുള്ള ഒരു ബസ്സ്‌ യാത്രയുടെ ഓർമ്മകൾ  ഈ വഴികളിലെവിടെയോ ചിതറിക്കിടക്കുന്നത് പോലെ തോന്നുന്നതുകൊണ്ടാവാം. .

മരുഭൂമിയും മലനിരകളും മാറി മാറി വരുന്ന ആ യാത്ര എന്നും പ്രിയപ്പെട്ടൊരു ഓർമ്മയാണ് . ആ മരുഭൂമികളിൽ ഒട്ടകങ്ങളുടെ പുറത്ത് കാഫില കൂട്ടങ്ങളുടെ കൂടെ അലയുന്നത് ഞാൻ സ്വപ്നം കണ്ടിട്ടുണ്ട് . ചരിത്ര പുസ്തകങ്ങളുടെ അരിക് ചേർന്ന് പഠിച്ച ഉഹ്ദ് മലനിരകളിലെ യുദ്ധങ്ങളെല്ലാം, ഉഹ്ദ് മലയെ നോക്കിയിരുന്ന് വീണ്ടും അനുഭവിച്ചിട്ടുണ്ട് .  അതെല്ലാം വീണ്ടും ഈ വഴിത്താരകളിൽ പുനർജ്ജനിക്കുന്ന പോലെ .  

കാറിന്‍റെ വിൻഡോയിലൂടെ ഒരു മഴത്തുള്ളി മുഖത്തേക്ക് പാറി വീണു . വീണ്ടും മഴക്കാഴ്ച എന്നെ അനുഗ്രഹിക്കാൻ പോവുകയാണ് . പിന്നിലേക്ക്‌ മറയുന്ന മലനിരകൾ . മഴക്കാറുകൾ . കുട്ടികളുടെ മുഖത്ത് ആഹ്ലാദതിമര്‍പ്പ്. വല്ലപ്പോഴും വിരുന്നെത്തുന്ന പ്രിയപ്പെട്ട അതിഥികളെയെന്നപോലെ അവരും മഴയെ കാത്തിരിക്കുകയാണെന്ന് തോന്നുന്നു. . 

ബിദിയ പള്ളിയുടെ മുന്നിലെത്തിയപ്പോള്‍ വണ്ടി നിര്‍ത്തിയിറങ്ങി. നൂറ്റാണ്ടുകൾ പിറകിൽ നിന്ന് ഒരു ബാങ്കൊലി മുഴങ്ങുന്നു.   മുന്നോട്ട് വെക്കുന്ന അടികൾ ഓരോന്നും ചരിത്ര പുസ്തകങ്ങളിലെ ഏടുകളിലേക്കിറങ്ങി നടക്കുന്നതുപോലെ  . AD 1446 ല്  ആണ് ഇതിന്‍റെ നിർമ്മാണം നടന്നത് എന്ന് പറയപ്പെടുന്നു . നൂറ്റാണ്ടുകൾ മുന്നേ സുജൂദ് ചെയ്തു തുടങ്ങിയ പള്ളി . നൂറ്റാണ്ടുകൾക്ക് ശേഷം , ഒരുപാട് പേരുടെ പ്രാർത്ഥനകൾ ഏറ്റുവാങ്ങിയ തറയിൽ ഞാനും കുമ്പിട്ടു . ഒരു ചരിത്ര കാലത്തെ ആവാഹിച്ച മനസ്സുമായി വെളിയിലേക്ക് ഇറങ്ങുമ്പോൾ മഴ തകർത്തു പെയ്യാൻ തുടങ്ങി . കുറച്ചകലെ കോർഫുക്കാൻ കോട്ട . പോർച്ചുഗീസുകാർ പണിതതാണ് . മിക്ക രാജ്യങ്ങളുടെയും തിരുശേഷിപ്പുകൾ അന്വോഷിച്ചു പോകുമ്പോൾ ഇങ്ങിനെ ചിലത് കാണാറുണ്ടല്ലോ . ഏതായാലും പള്ളിയും കോട്ടയും മുഖത്തോട് മുഖം നോക്കി നിൽക്കുന്നു . ഇടയിൽ ചരിത്രം പാലം പണിയുന്നു . ഉയർന്നു നിൽക്കുന്ന മലകൾ അവയ്ക്ക് മേലെ ആശീർവാദം പെയ്യുന്നു . 

കോർഫുക്കാൻ  മലയിൽ തൊട്ട് മഗരിബ് ബാങ്കൊലികൾ തിരിച്ചു വന്നു .  മഴ പെയ്തുക്കൊണ്ടേയിരിക്കുന്നു . പക്ഷേ കുടയുമായി നടന്നു പോകുന്ന ഒരു പുള്ളിപാവടക്കാരിയെ ഈ അറബ് നാട്ടിൽ ഞാനെങ്ങിനെ തേടും ...? കാറിനകത്ത്‌ നിന്നും രണ്ട് കുഞ്ഞുകൈകൾ മഴവെള്ളം തട്ടി തെറിപ്പിക്കുന്നുണ്ട് . അവളുടെ ചിരിയും മഴത്തുള്ളികൾ പോലെ കിലുങ്ങുന്നു . ആ ചിരിയിൽ ഒരുരാഗം കേട്ടു . പണ്ട് താൻസൻ മഴ പെയ്യിച്ച രാഗം . ശക്തിയായി രണ്ട് മഴത്തുള്ളികൾ കണ്ണിലേക്ക് വീണു .  കണ്ണീരിനൊപ്പം മണ്ണിൽ പതിച്ച് അതെന്‍റെ ബാല്യത്തെ തൊട്ടു 

47 comments:

  1. ബാല്യം ഇങ്ങനെയൊക്കെ ഓര്‍മ്മിച്ചെടുക്കാനാവുന്നത് വലിയ ഭാഗ്യമാണ്... എപ്പോഴത്തേയും പോലെ നല്ല എഴുത്ത്...

    ReplyDelete
  2. നന്നായിരിക്കുന്നു ചെറുവാടി...ബാല്യം...അടി പൊട്ടിയ ഓർമ്മകളുടെ മൺ‍കലം ...എപ്പോഴും പുറത്തേക്ക് പ്രവഹിച്ചുകൊണ്ടേയിരിക്കും

    ReplyDelete
  3. മധുരപ്പെടുത്തുന്ന വാക്കുകള്‍

    ReplyDelete
  4. മഴത്തുള്ളി പോലെ തന്നെ. സുന്ദരമായ പോസ്റ്റ്.

    ReplyDelete
  5. മഴയത്തെങ്കിലും നീ...യാ പള്ളിക്കൂടത്തിന്റെ തിണ്ണയില്‍ കയറി നിന്നല്ലോ ചെറുവാടി...
    "നോസ്സു"ള്ള കുറെയെണ്ണത്തിനു നോസ്ടാല്ജിയ ഇളക്കി വിടാന്‍ ചുമ്മാ..ഓരോന്ന് എഴുതി വിടും.

    ReplyDelete
  6. തുലാവർഷവും, വിമാനവും, മരുഭുമിയിലെ മഞ്ഞും, ചരിത്രസ്മാരകങ്ങളും, പുള്ളിപ്പാവടയും, പഴയ പാഠശാലയും മഴയിറമ്പിലേക്ക് നീട്ടുന്ന കുഞ്ഞുകൈകളും, പ്രാർത്ഥനകളും മനസ്സിനെ ആർദ്രമാക്കിയത് അറിയുന്നു..... ഈ ആർദ്രതയിലേക്ക് അലിഞ്ഞ് ചേരാൻ ശ്രമിക്കുന്ന എഴുത്തുകാരനേയും അറിയുന്നു.....

    ReplyDelete
  7. കുറഞ്ഞു പോയി എന്നൊരു കുറവുമാത്രം..യാത്ര എന്നും സുന്ദരമാണ് .

    ReplyDelete
  8. വിമാനവും കുടിപ്പള്ളിക്കൂടവും പ്രിയപ്പെട്ട ടീച്ചറും തേഞ്ഞ്തീരാറായ ചോക്കിൻ തുണ്ടും മഴയും മലനിരകൾക്കിടയിലെ പെരുവഴിയും ആദിപുരാതനമായ പള്ളിയും എല്ലാം കൂടി ഒരു കൊളാഷ് ചിത്രം മനസ്സിൽ വരഞ്ഞിടുന്നു ഈ പോസ്റ്റ്.
    മനസ്സിൽ തൊടുന്ന ആർദ്രത മൻസൂറിന്റെ ഈ വരികളിലും നിറഞ്ഞിരിപ്പുണ്ട്.

    ReplyDelete
  9. മഴത്തുള്ളിക്കിലുക്കം.

    ReplyDelete
  10. ഇടയിൽ ചരിത്രം പാലം പണിയുന്നു

    എല്ലാം മറയക്കാനുള്ള തിടുക്കം പോലെ പാളങ്ങള്‍ അല്ലെ...
    സൌന്ദര്യമുള്ള എഴുത്ത് വീണ്ടും.

    ReplyDelete
  11. മഴയില്‍ വിരിഞ്ഞ ബാല്യകാലം നന്നായി.

    ReplyDelete
  12. വീണ്ടുമൊരു ചെറുവാടി സ്റ്റൈല്‍ വായനയിലൂടെ മഴ നനഞ്ഞു !!

    ReplyDelete
  13. ചെറുവാടിത്വം ആസ്വദിച്ചു.മഴ തുടർന്നു പെയ്യട്ടെ..

    ReplyDelete
  14. ന്റെ പെയ്തൊഴിയാനിലൂടെ ഞാൻ പരിചയപ്പെട്ട ചെറുവാടിയെ വീണ്ടുമിവിടെ കാണാനായി..
    മഴകളും നനുത്ത ഓർമ്മകളും കുഞ്ഞുങ്ങളും സന്തോഷങ്ങളും വായനയിലൂടെ മനസ്സ്‌ നിറയ്ക്കുന്നു..
    ഒരു മഴ പെയ്തെങ്കിലെന്ന് ആശിച്ച്‌ ഒരായിരം മഴ കിട്ടിയ പ്രതീതി..
    നന്ദി..ആശംസകൾ

    ReplyDelete
  15. ചരിതങ്ങൾകിടയിലെ ഓർമ്മയുടെ പാലം ..

    നല്ല എഴുത്ത് ചെറുവാടീ...

    ReplyDelete
  16. ഈ വായന കുറെ ഓർമകളിലേക്ക് എന്നെ കൂട്ടിക്കൊണ്ട് പോയി .എന്തിനോ ഒരു ചെറു സങ്കടം ചാറ്റൽ പോലെ .

    ReplyDelete
  17. ഹൃദയത്തെ സ്പര്‍ശിക്കുന്ന മനോഹരമായ ആഖ്യാനം.. വായിക്കുമ്പോള്‍ ഭൂതകാലത്തിൽ നിന്നും ഒരു കൈ നെറുകയിൽ വീണപോലെ..

    ReplyDelete
  18. ചിതറിത്തെറിച്ച മുത്തുകള്‍ പോലെ...!
    അതൊക്കെയും ഒരു ഹാരമായി കോര്‍ത്തെടുക്കാമായിരുന്നല്ലോ..
    എങ്കില്‍ കൂടുതല്‍ ഭംഗിയിലത് മിന്നിനിന്നേനെ..
    എങ്കിലും,വേറിട്ടായാലും മുത്തുകള്‍ മഴത്തുള്ളികള്‍പോലെ തിളങ്ങിനില്‍ക്കുന്നു.
    മന്‍സൂര്‍ജി ഒരല്പം ധൃതിയിലാണെന്നു തോന്നുന്നു. വരികള്‍ ഒന്നിനൊന്നു ചേര്‍ത്തുനിര്‍ത്താന്‍ പോലുമാകാത്തത്ര ധൃതി..!

    ReplyDelete
  19. ശക്തിയായി രണ്ട് മഴത്തുള്ളികൾ കണ്ണിലേക്ക് വീണു . കണ്ണീരിനൊപ്പം മണ്ണിൽ പതിച്ച് അതെന്‍റെ ബാല്യത്തെ തൊട്ടു

    ReplyDelete
  20. ചാറ്റല്‍മഴയുടെ കുളിര്‍മ്മ മനസ്സില്‍... :)

    ReplyDelete
  21. വേർതിരിച്ചറിയാൻ കഴിയാത്ത എന്തോ ഒരനുഭൂതി... അത് ചിലപ്പോൾ വാഴയില കുടയാക്കി വയൽ വരമ്പുകളിലൂടെ നടന്ന കുട്ടിക്കാലത്തെ ഓർമകളുടേതാകാം. അല്ലെങ്കിൽ ഇപ്പോഴും ഓർമകൾ പെയ്തിറങ്ങുന്നത് കണ്ടുനിൽക്കാനുള്ള, അതിനൊപ്പം ചേരാനുള്ള തൃഷ്ണയുടേതാകാം...

    ReplyDelete
  22. പക്ഷേ കുടയുമായി നടന്നു പോകുന്ന ഒരു പുള്ളിപാവടക്കാരിയെ ഈ അറബ് നാട്ടിൽ ഞാനെങ്ങിനെ തേടും ...? കാറിനകത്ത്‌ നിന്നും രണ്ട് കുഞ്ഞുകൈകൾ മഴവെള്ളം തട്ടി ‘തെറിപ്പിക്കുന്നുണ്ട് . അവളുടെ ചിരിയും മഴത്തുള്ളികൾ
    പോലെ കിലുങ്ങുന്നു . ആ ചിരിയിൽ ഒരുരാഗം കേട്ടു . പണ്ട്
    താൻസൻ മഴ പെയ്യിച്ച രാഗം . ശക്തിയായി രണ്ട് മഴത്തുള്ളികൾ
    കണ്ണിലേക്ക് വീണു . കണ്ണീരിനൊപ്പം മണ്ണിൽ പതിച്ച് അതെന്‍റെ ബാല്യത്തെ തൊട്ടു ‘

    ഈ വരികളിൽ എല്ലാം അടങ്ങിയിരിക്കുന്നൂ...!

    ReplyDelete
  23. വായനാസുഖമുള്ള രചനാശൈലി ഉള്ളില്‍ കുളിര്‍മഴ പെയ്യിക്കുന്നു!
    ആശംസകള്‍

    ReplyDelete
  24. ഓർമ്മകളുടെ ഈ വേലിയേറ്റം പതിവുപോലെ ലളിതം , സുന്ദരം.
    "each raindrops is a poem "-അതുപോലെ തന്നെ ഓരോ മഴതുള്ളീം ഓരോ ഓർമ്മകളും അല്ലെ????
    എന്തോ....എനിക്കങ്ങനെ തോന്നി.

    ReplyDelete
  25. മനസ്സിൽ ഓർമ്മകൾഎല്ലാവർക്കുമുണ്ട്. പക്ഷെ ആ ഓർമ്മകൾ ചികയാൻ കരുത്തുള്ള വാക്കുകൾ കൂടിയേ തീരൂ. അവ, താഴിട്ടു പൂട്ടിയ ഓര്മ്മകളുടെ ചെപ്പ് തുറപ്പിക്കും, മറവിയുടെ മാറാലകൾ വകഞ്ഞു മാറ്റും, മനസ്സിൻറെ ഭിത്തികളിൽ മഞ്ഞു പെയ്യിക്കും, ഗതകാലം അനുഭവവിപ്പിക്കും. കുറച്ചു വാക്കുകൾ കടം തരുമോ സ്നേഹിതാ...

    ReplyDelete
  26. വളരെ നല്ല എഴുത്ത്, എന്റെയും സ്കൂൾ ജീവിതത്തിലേക്ക് കൊണ്ട് പോയതിനു നന്ദി.

    ReplyDelete
  27. ശരിക്കും മുപ്പത്തിയഞ്ച് കൊല്ലങ്ങള്‍ പിറകെ പോയി ഓര്‍മ്മകള്‍ എപ്പോഴും തിരമാലകള്‍ പോലെയാണ് ഉള്‍വലിഞ്ഞു പോകും പക്ഷെ വളരെ ശക്തിയോടെ അത് പുറത്തേക്കു വരുമ്പോള്‍ ഇത്രയും സുന്തരമായ രീതിയില്‍ അക്ഷരങ്ങളാക്കി മാറ്റുന്ന അങ്ങയുടെ ആ കഴിവിനെ അഭിനന്തി ക്കുന്നു ... കൂട്ടത്തില്‍ പ്രിയപ്പെട്ട എം.ടി.മനാഫ് സാറിനേയും......

    ReplyDelete
  28. സ്മൃതി പഥങ്ങളിൽ കുളിര് കോരുന്ന പദ വിന്യാസം...ചരിത്ര ഭൂമികയിൽ ഒരു മഴക്കാലത്ത് എത്തിപ്പെട്ടത് അപൂർവ്വ സൌഭാഗ്യം..ആഖ്യാന ശൈലിക്ക് അഭിനന്ദനങ്ങൾ...

    ReplyDelete
  29. ►ശക്തിയായി രണ്ട് മഴത്തുള്ളികൾ കണ്ണിലേക്ക് വീണു . കണ്ണീരിനൊപ്പം മണ്ണിൽ പതിച്ച് അതെന്‍റെ ബാല്യത്തെ തൊട്ടു◄

    ഈ പോസ്റ്റ് എന്റെ യൌവനത്തെയും തൊട്ടു! :)

    ReplyDelete
  30. മഴത്തുള്ളികള്‍ കൊണ്ടൊരു പുള്ളിപ്പാവാട.. ഏറെ ഇഷ്ടപ്പെട്ടു..

    ReplyDelete
  31. മഴയുടെ സംഗീതം ആവാഹിച്ചെടുത്ത ഈ അക്ഷരങ്ങള്‍ ഒരു മഴ ആസ്വദിക്കുന്ന ആഹ്ലാദത്തോടെ ആസ്വദിച്ചു. ആദിമധ്യാന്തം ആഹ്ലാദം നല്കുിന്ന ഒരേയൊരു ജീവിതാനുഭവം മഴയാണെന്നു തോന്നിയിട്ടുണ്ട്. മഴയുടെ വരവ്, അതിന്റെ പെയ്തിറങ്ങല്‍, അതിന്റെ. വന്യഭാവങ്ങള്‍, നിരന്തരം പെയ്യുന്ന മഴ, ഒളിച്ചു കളിക്കുന്ന മഴ, പെയ്തു തോരുന്ന മഴ, ഏതു പ്രായത്തിലും അത് നമുക്ക് പ്രിയതരമാണ്. കൊടും ചൂടുള്ള രാത്രികളില്‍ എ സി യില്‍ തണുത്ത റൂമില്‍ കിടന്നുറങ്ങുമ്പോള്‍ എ സി യുടെ ഇരമ്പലിനെ ഞാന്‍ മഴയായി സങ്കല്പ്പിലക്കാറുണ്ട്‌.

    ReplyDelete
  32. "each raindrops is a poem " .

    നിന്റെ കാര്യത്തില്‍ അങ്ങനല്ല... ഓരോ മഴത്തുള്ളിയും നിനക്ക് ഓര്‍മകളാണ്.

    മനോഹരം..

    ReplyDelete
  33. നന്നായി ആസ്വദിച്ച്, മഴ നനഞ്ഞു സുഹൃത്തേ.. ഭാവുകങ്ങള്‍.. നന്ദി..

    ReplyDelete
  34. അറിയപ്പെടാത്ത ബദിയ പള്ളിയെ കുറിച്ചുള്ള പരിചയപെടുത്തല്‍ കൂടി ചെറുവാടി വഴി,,,,,

    ReplyDelete
  35. സാധാരണ പോലെ തന്നെ, ആതുരന്‍. ഒട്ടും മാറ്റങ്ങള്‍ക്ക് വിധേയപ്പെടാതെ എങ്ങനെയാണ് ഒരാള്‍ക്ക് ഇങ്ങനെ തുടരാനാകുന്നത്. പ്രത്യേകിച്ചും എഴുത്തില്‍....? പലതും മറ്റൊന്നിന്റെ ആവര്‍ത്തനമെന്നു തോന്നിക്കുന്ന എഴുത്തുകള്‍. ഒന്ന് മറ്റൊന്നിന്റെ തുടര്‍ച്ച എന്നെങ്കില്‍ പിന്നേം സമാധാനിക്കാമായിരുന്നു. പലതും ബോധപൂര്‍വ്വം പറയാന്‍ വേണ്ടി എഴുത്ത് സൃഷ്ടിക്കുന്നത് പോലെ അനുഭവപ്പെടുന്നു. അതിലെ യാന്ത്രികത ഒരു നല്ല വായനക്കാരനെ ചെടിപ്പിക്കാതിരിക്കില്ല. എന്നിട്ടും, ആളുകള്‍ ആര്‍ദ്രത/സാന്ദ്രത എന്നൊക്കെ പറയുമ്പോള്‍ അതിശയപ്പെടുന്നത് എഴുത്തുകാരനെ പ്രതിയാണ്. കാരണം, അവര്‍ ഒരുപക്ഷെ ഈയൊരെഴുത്ത് മാത്രമേ കാണുന്നുണ്ടാകൂ... പക്ഷെ എഴുതുന്നയാള്‍.!

    മക്കയിലേക്കുള്ള ബസ്സ്‌ യാത്ര ഓര്‍ക്കാന്‍ ഒരു വാചകം അധികം ചേര്‍ത്തുകൊണ്ടാണ് എഴുത്ത് നടത്തിയത്. അതങ്ങനെത്തന്നെ നടത്തിയപോലെ തോന്നിച്ചു. എന്തിനാണ് ഇങ്ങനെയൊരു നിര്‍ബന്ധം.? മനസ്സിലാക്കാന്‍ പ്രയാസപ്പെടുന്നത് നിരാശ കൊണ്ടാണ്.

    പിന്നെ, ഓര്‍മ്മകളുടെ സഞ്ചാരം എപ്പോഴും പിറകോട്ട് തന്നെയായിരിക്കും. എന്തുകൊണ്ട് ഒരുതവണ എങ്കിലും ഒരൊറ്റത്തവണ എങ്കിലും ഓര്‍മ്മകളെ ഭാവിയിലേക്ക് കയറൂരി വിട്ടുകൂടാ... എന്നിട്ടതിന്റെ കൂടെ ഇന്നിനെയും വലിച്ചുകൊണ്ടൊരു യാത്ര. അങ്ങനെ വല്ലതും ചെയ്യാനുള്ള/ചെയ്തുനോക്കാനുള്ള കാലമായി എന്ന് തോന്നുന്നു. കാരണം, ഏതാണ്ടിതുപോലെ പത്തിരുപതെണ്ണം ഞാന്‍ ചെറുവാടിയുടേതായി വായിച്ചിട്ടുണ്ട്. നാം നമ്മെത്തന്നെ അനുകരിക്കുന്നതിനോളം വലിയൊരപകടം എഴുത്തില്‍ വേറെയില്ല. വല്ലതുമൊക്കെ ചെയ്യാന്‍ കഴിയുന്ന ഒരു ഭാഷ സ്വന്തമായിട്ടുള്ള ചെറുവാടിയെപ്പോലെ ഒരാള്‍ ഇങ്ങനെ ചില 'മാഞ്ഞാള'ങ്ങളില്‍ പരിമിതപ്പെടുന്നത് സ്വന്തത്തോട്‌ തന്നെ ചെയ്യുന്ന അനീതിയാണ്. നാം പ്രകൃതിയിലേക്ക് നോക്കിയാണ് പറയുന്നത് . എങ്കില്‍, പ്രകൃതിയെപ്പോലെ പറയൂ... അതൊരിക്കലും അതിനെ സ്വയം അനുകരിക്കുന്നില്ല. ഓരോ ഇടത്തും അത് വ്യത്യസ്തമാണ്. സ്വന്തം ഭാഷ കൊണ്ട് അങ്ങനെ വ്യത്യസ്ത കാലത്തെ തീര്‍ക്കാന്‍ ചെറുവാടിക്കാകുമെന്ന് സ്നേഹം പറയുന്നു. സ്നേഹം.

    ReplyDelete
    Replies
    1. വിയോജിക്കുന്നു നാമൂസേ :) ഓര്‍മ്മകളുടെ സഞ്ചാരം ഇപ്പോഴും എപ്പോഴും പിന്നോട്ടേക്ക് തന്നെയാണ് -കാരണം മുന്നോട്ടേക്ക് ഉള്ള യാത്ര ഓര്‍മ്മകള്‍ അല്ല സ്വപ്‌നങ്ങള്‍ ആണ്!

      Delete
  36. മഴ പെയ്യിച്ച വിവിധ രാഗങ്ങളിലൂടെ അറിയാത്ത ഒരിടം. ഒരല്പം കുറുക്കി എഴുതിയോ എന്ന് മാത്രം ഒരു സംശയം!

    ReplyDelete
  37. സുന്ദരമായ പോസ്റ്റ്.
    ഇഷ്ടപ്പെട്ടു..

    ReplyDelete
  38. അവധിക്ക് വര്‍മ്പോഴെല്ലാം പഴയ വിദ്യാലയത്തില്‍ വിസിറ്റ് നടത്താറുണ്ടല്ലെ? ചെറുവാടിയുടെ വരികള്‍ ബോറടിക്കാറില്ല എനിക്ക്.. ഒരു പ്രത്യേകതരം ഒഴുക്കാണ് തോന്നുക..

    ReplyDelete
  39. ഒരു കുടയുടെ വട്ടത്തിന് തടുക്കാൻ പറ്റുന്നതല്ല ഓർമ്മകൾക്ക് മേലെ പെയ്യുന്ന മഴകൾ . മൻസൂര് പറഞ്ഞത് പരമാർത്ഥം! താങ്കളുടെ വരികളിലൂടെ ഓർമ്മകളുടെ കയ്യും പിടിച്ച് കുറെ ദൂരം ഞാനും സഞ്ചരിച്ചു. കുന്നിറങ്ങി വന്നു തൊടിയിൽ നൃത്തം ചെയ്യുന്ന മഴയോട് എനിയ്ക്കും സ്നേഹമാണ്. നല്ല വരികൾ. ആസ്വദിച്ചു വായിച്ചു. ആശംസകൾ.

    ReplyDelete
  40. പതിവ് പോലെ സുന്ദരം ഈ എഴുത്ത്.

    കുടയുമായി നടന്നു പോകുന്ന ആ പുള്ളി പാവാടക്കരിക്കായുള്ള അന്വേഷണം അനുസ്യൂതം തുടരുകയാണ് അല്ലെ ?

    ആശംസകള്‍

    ReplyDelete
  41. നല്ല ശൈലിയാണ് താങ്കളുടേതു ......ഇവിടെ എത്താന്‍ വൈകി പോയി മാഷേ ....

    ReplyDelete
  42. സ്നേഹം നന്ദി എല്ലാർക്കും

    ReplyDelete

ഇഷ്ടവും ഇഷ്ടക്കേടും ഇവിടെ കുറിക്കുമല്ലോ....