
പടച്ച തമ്പുരാന്‍ മുന്നില്‍ വന്ന് എന്നോട് എന്ത് വേണമെന്ന് ചോദിച്ചാല്‍ ഞാന്‍ കരുതിവെച്ച രണ്ട് ആവിശ്യങ്ങളുണ്ട്. ഒന്ന്, എന്റെ ഉപ്പയെ തിരിച്ചുതരുമോ എന്ന്, പിന്നെ ഒരു ദിവസത്തേക്കെങ്കിലും ആ ബാല്യത്തിലേക്ക് കൂട്ടികൊണ്ട് പോകുമോ എന്നും. രണ്ടും നടക്കില്ലെന്നറിയാം. എന്നാലും എന്റെ പകല്‍ കിനാവുകളില്‍ ഇത് രണ്ടും സംഭവിക്കാറുണ്ട്.
സ്കൂളും വിട്ടുവന്ന് ചായ പോലും കുടിക്കാതെ ഓട്ടമാണ് കട്ടപുറത്തേക്ക്. കട്ടപുറമെന്നാല്‍ ചെറുവാടിക്കാരുടെ കളിസ്ഥലമാണ്. തോടിനും വയലിനും മധ്യേയുള്ള വിശാലമായ സുന്ദരന്‍ ഭൂമി. ഫുട്ബാളും ക്രിക്കറ്റും ഷട്ടിലും തുടങ്ങി എല്ലാ താല്പര്യക്കാരെയും ഉള്‍കൊള്ളാന്‍ കട്ടപുറത്തിന് സ്ഥലം ബാക്കി. ഒരു ലോക്കല്‍ മെസ്സി ആകാന്‍ താല്പര്യമില്ലാത്തത് കൊണ്ട് ഞാന്‍ ക്രിക്കറ്റിലെ കൂടൂ. മുത്തയ്യ മുരളീധരനെ മാങ്ങയേറ്കാരനെന്നു വിളിക്കാന്‍ ഒരു ബേദിയെ കാണൂ എങ്കില്‍ ഞങ്ങളുടെ കൂട്ടത്തിലെ എല്ലാരും എന്നെ അങ്ങിനെയാ വിളിച്ചത്. ഇന്നത്തെ കുട്ടികള്‍ക്ക് കളിക്കാനായി ഇപ്പോഴും അല്പം സ്ഥലം ബാക്കിയുണ്ടവിടെ. കൂടുതലും ഇഷ്ടിക കളമായി. ഞങ്ങള്‍ വല്ലപ്പോഴും ആരും കാണാതെ പുകവിടാന്‍ ഒളിച്ചിരുന്നിരുന്ന കുറ്റികാടുകളെല്ലാം ഇഷ്ടിക കളത്തിലെ പാണ്ടിപിള്ളേര്‍ക്ക് അപ്പിയിടാന്‍ സ്വന്തമായി. പിന്നത്തെ രസം തോട്ടിലെ ചൂണ്ടയിടല്‍.പിടിക്കുന്ന മീനിനെ കൊടുത്താല്‍ മണ്ണിര കോര്‍ത്തുതരാന്‍ കുട്ടികളെ കിട്ടും. തോടിന് കുറുകെ ഒരു കവുങ്ങിന്റെ ഒറ്റത്തടി പാലമുണ്ടായിരുന്നു. അതിന്റെ മുകളില്‍ കയറി ട്രിപീസ് കളിക്കുമ്പോള്‍ ഒടിഞ്ഞു താഴെ വീണു. നല്ല വെള്ളമുള്ള സമയവും. കൂടെയുള്ളവര്‍ ഇടപ്പെട്ടതുകൊണ്ട് ഈ കുറിപ്പ് പരലോകത്തിരുന്നു എഴുതേണ്ടി വന്നില്ല. പിന്നൊരിക്കല്‍ കൂടി ഈ തോട്ടില്‍ ചാടിയിട്ടുണ്ട്. അത് അബുകാക്കയുടെ കാള കുത്താന്‍ ഓടിച്ചപ്പോഴാണ്. വെള്ളം കുറവുള്ള സമയം ആയതുകൊണ്ട് ഞാന്‍ രക്ഷപ്പട്ടു. എന്നെ കുത്തി എന്ന ചീത്തപ്പേരില്‍ നിന്നും കാളയും. ഈ തോടിന്റെ കൈവരിയിലൂടെ നടന്നാല്‍ അങ്ങേയറ്റം ഇരുവഴിഞ്ഞിപുഴയാണ്. കളിയൊക്കെ കഴിഞ്ഞ് തോടിന്റെ കരയിലൂടെ തെച്ചിക്കായയും പറിച്ചു തിന്ന് മുളക്കൂട്ടങ്ങള്‍ക്കിടയിലെ കുളക്കോഴികളെയും കണ്ട് ഇരുവഴിഞ്ഞിവരെ നടക്കും. ഒരു ദിവസം കുളക്കോഴിക്ക് പകരം വന്നത് ഒരുഗ്രന്‍ പാമ്പ്. എനിക്കിഷ്ടപ്പെട്ടില്ല. എങ്കിലും ആ ഇഷ്ടയാത്ര പറ്റെ ഉപേക്ഷിച്ചില്ല. ഞാന്‍ മുന്നില്‍ നടക്കില്ല എന്ന് മാത്രം. കാരണം, ഇരുവഴിഞ്ഞിപുഴയുടെ തീരങ്ങളിലെ വൈകുന്നേരം ഞങ്ങള്‍ക്ക് അത്രയും പ്രിയപ്പെട്ടതാണ്. ചെറുവാടിക്കാരുടെ സുന്ദരിക്കുട്ടിയാണ് ഈ പുഴ. ഒരുകാലത്തും ഇവള്‍ ഞങ്ങളോട് പിണങ്ങിയിട്ടില്ല. കലക്ക് വെള്ളം പെട്ടന്നു തെളിയുന്നത് ഇതിന്റെ തീരത്തുള്ള അത്യപൂര്‍വ്വമായ ഔഷധ ചെടികളുടെ പ്രത്യേകത കൊണ്ടാണത്രേ.
പൊട്ടിത്തെറികളുടെ ആ കുട്ടിക്കാലം തിരിച്ചുവരാന്‍ ആഗ്രഹിക്കാത്തവര്‍ ആരുണ്ട്. സൈക്കിള്‍ ഓടിക്കാന്‍ പഠിക്കാന്‍ ശ്രമിച്ചു ഒടിഞ്ഞത് കയ്യും കൂടെയൊരു പ്ലാസ്റ്ററും. പിന്നെ ദാസന്‍ ഗുരിക്കളുടെ ഉഴിച്ചില്‍. അന്ന് വേദനിച്ചെങ്കിലും ഇന്ന് ഓര്‍ക്കാന്‍ സുഖമുണ്ട്. ഇന്നും നാട്ടിലൊക്കെ പോകുമ്പോള്‍, ഞാനീ വയലിലും തോട്ടിലും കട്ടപ്പുറത്തും പിന്നെ പുഴയുടെ തീരങ്ങളിലും പോകാന്‍ സമയം മാറ്റിവെക്കും. ആ പഴയ കുട്ടിക്കാലത്തിന്റെ ഓര്‍മ്മകള്‍ നിറഞ്ഞു നില്‍ക്കുന്ന ഇവിടങ്ങളില്‍ നില്‍ക്കുമ്പോള്‍ മനസ്സിലേക്ക് കയറി വരുന്ന വികാരത്തെ എന്ത് പേരിട്ടാണ് വിളിക്കേണ്ടത്?
പൊട്ടിത്തെറികള്‍ക്ക് വീട്ടില്‍ നിന്നും നല്ല പൊട്ടിക്കലും കിട്ടും. ഉപ്പ തല്ലാന്‍ വരുമ്പോള്‍ ഓടാത്തത് ഓടിയ വകയില്‍ രണ്ടെണ്ണം കൂടുതല്‍ കിട്ടും എന്ന് പേടിച്ചാണെങ്കില്‍ ഉമ്മാന്റെ തല്ല് കൊള്ളുന്നത് അത് കഴിഞ്ഞു വല്ല സ്പെഷലും കിട്ടും എന്നതിനാലാണ്. എന്നാലും ഉപ്പാന്റെ തല്ല് ഒന്ന് മതി. ഒരു ഏഴുമണിക്ക് മുമ്പേ വീട്ടിലെത്തണം എന്നൊക്കെ നിയന്ത്രണം ഉള്ള സമയം. പഞ്ചായത്ത് ടീവിയില്‍ സിനിമയും കണ്ടു നേരം വൈകിപ്പോയി. വീട്ടിലെത്തുമ്പോള്‍ ഉമ്മറത്ത് തന്നെ ഉപ്പയുണ്ട്.
"മന്‍സ്വാ... നീ ഇശാഹ് നിസ്കരിച്ചോ "? പെട്ടന്നു ഞാന്‍ മറുപടിയും പറഞ്ഞു. "അതെ ഉപ്പാ".
അടുത്ത ചോദ്യം. പള്ളിയില്‍ കറന്റ് ഉണ്ടായിരുന്നോ?
അങ്ങിനെ ചോദിക്കുമ്പോള്‍ ഉണ്ടാവാന്‍ ചാന്‍സില്ല എന്ന് എന്റെ ഒടുക്കത്തെ ബുദ്ധി തോന്നിച്ചു.
" ഇല്ലായിരുന്നു"
ട്ടപ്പേ...ട്ടപ്പേ . രണ്ടെണ്ണമേ കിട്ടിയുള്ളൂ. എന്റെ കറന്റ് പോയി, കാരണം പള്ളിയിലെ കറന്റ് പോയിട്ടില്ലായിരുന്നു.
രണ്ടെണ്ണം കിട്ടിയതിന്റെ വിശദീകരണവും തന്നു. ഒന്ന് നിസ്കരിക്കാത്തതിന്, രണ്ട് കള്ളം പറഞ്ഞതിന്.
സിനിമ കാണുന്ന സ്വഭാവം ഉപ്പക്കില്ല. പിന്നെങ്ങിനെ ഇതുപോലുള്ള സേതുരാമയ്യര്‍ സ്റ്റയില്‍ ചോദ്യങ്ങള്‍ വരുന്നു? വരും. ഇതുപോലുള്ള വിത്തുകള്‍ ഉണ്ടായാല്‍ സേതുരാമയ്യരല്ല, ഷെര്‍ലക് ഹോംസ് തന്നെ ആയിപോകും. പക്ഷെ അതോടെ രാത്രി സഞ്ചാരത്തിന്റെ നിരോധാജ്ഞ മാറ്റി അടിയന്തിരാവസ്ഥ ആക്കി.
പിന്നെ ഓരോ പ്രായം കൂടുമ്പോഴും ഉപ്പ കൂടുതല്‍ അയവുകള്‍ വരുത്തി. പതുക്കെ പതുക്കെ ഞാനെന്റെ ഉപ്പയെ തിരിച്ചറിയുകയായിരുന്നു. സ്നേഹത്തെ, ഉത്തരവാദിതത്തെ, സുഹൃത്തിനെ എല്ലാം ഉപ്പയില്‍ കാണാന്‍ കഴിഞ്ഞു. അത് ഞാന്‍ മുമ്പ് എഴുതിയിട്ടുണ്ട്. ഞാന്‍ ഗള്‍ഫിലേക്ക് വന്നിട്ടും ആ ആത്മബന്ധത്തിന് ഒന്നും പറ്റിയില്ല. വിളിക്കാന്‍ വൈകിയാല്‍ ഉടനെയെത്തും വിളി. എന്റെ അവധികാലങ്ങല്‍ക്കായി എന്നെക്കാളും മുമ്പേ ഒരുങ്ങും ഉപ്പ. ഉപ്പയെ കുറിച്ചുള്ള ഓര്‍മ്മകള്‍ എന്റെ പല പോസ്റ്റിലും കടന്നുവരുന്നതിന് മാപ്പ്. കാരണം, ഞാനാ വേര്‍പ്പാടിന്റെ വേദന ഇപ്പോഴുമറിയുന്നു.
അതുകൊണ്ട് തന്നെയാണ് ഉപ്പയെ തിരിച്ചുകിട്ടുമോ എന്ന് ഞാന്‍ മോഹിച്ചു പോകുന്നതും.
കട്ടപ്പുറം,

ഇഷ്ടികകളത്തിന് കുഴിയെടുത്ത് ഇപ്പോള്‍ നല്ല സുന്ദരന്‍ പൊയ്കയായി മാറിയ മറ്റൊരു ഭാഗം.

ഇരുവഴിഞ്ഞിപുഴയുടെ മറ്റൊരു ഭാഗം,

image courtesy cheruvady .com
കുട്ടിക്കാലത്തെ കുസൃതികള്‍ , ഓര്‍മ്മകള്‍
ReplyDeleteഉപ്പയുടെ വേര്‍പാടിന്റെ വേദന,
തിരിച്ചുകിട്ടാതെ ചില നഷ്ടങ്ങളിലൂടെ ഒരു യാത്ര.
"ഇരുവഴിഞ്ഞിയും ചില ഓര്‍മ്മകളും "
പടച്ചോനെ മക്കാര്‍ ആക്കല്ലേ!
ReplyDeleteഓ അബ്ദുള്ള സാഹിബിന്റെ 'ശത്രുക്കളല്ല സ്നേഹിതന്മാര്‍' എന്ന പുസ്തകത്തില്‍ വായിച്ചതാണ് "ഇരുവഴിഞ്ഞിപുഴ" വിശേഷം .ഇപ്പോഴിതാ വീണ്ടും . നന്ദി ചെറുവാടി കുട്ടിക്കാലത്തേക്ക് വീണ്ടും കൂട്ടിക്കൊണ്ടു പോയതിനു ...:)
ReplyDeleteപഴയ ഓര്‍മ്മകലെക്കാള്‍ മികച്ച് നിന്നത് എഴുത്തിന്റെ സൌന്ദര്യമാണ്. അത്രയും മേന്മയോടെ ഭംഗിയായി പറഞ്ഞു. ഓര്‍മ്മകളെല്ലാം കൂടുതല്‍ തെളിഞ്ഞു നില്‍ക്കുമ്പോഴും നമുക്ക് പഴയ മേച്ചില്‍ പുറങ്ങള്‍ ഇല്ലാതാകുന്നു എന്ന തിരിച്ചറിവ് വേദനിപ്പിക്കുന്നു.
ReplyDeleteഅവസാനം ഒരു നൊമ്പരം കടന്നുവന്ന എഴുത്ത്.
നന്നായി.
സംഭവ ബഹുലമായ കുട്ടിക്കാലം തന്നെ. നമ്മുടെ നാടിന്‍റെ ശാലീന സുന്ദര വര്‍ണന കൂടിയായപ്പോള്‍ ഗംഭീരമായി. ഇഷ്ടപ്പെട്ടു. കൂടുതല്‍ പ്രതീക്ഷിക്കുന്നു.
ReplyDeleteഒരു വട്ടം കൂടിയാ പുഴയുടെ തീരത്ത്....
ReplyDeleteSuper eda... Nostalgic... tani pacha tanne ninthe ezhuthu...athum from heart's heart.... XLLANT!!!
ReplyDeleteബാല്യം നിറവിന്റെ കാലമാണ്..
ReplyDeleteഓര്‍മ്മകളുടെ പുണ്യ കാലം..
മങ്ങാതെ, മായാതെ, താലോലിക്കാന്‍, ഓര്‍മ്മിക്കാന്‍
എന്നെന്നും ഓമനിക്കാന്‍ വീണ്ടും ആ പഴയകാലം സമ്മാനിച്ച
പ്രിയ സുഹൃത്തെ നന്ദി..ഒരായിരം നന്ദി..
എന്റെ അടുത്ത പോസ്റ്റും ഇതുപോലൊരു ബാല്യത്തെ കുറിച്ചാണ്..
കാത്തിരിക്കുക...
"Treat your kid like a darling for the first five years. For the next five years, scold them. By the time they turn sixteen, treat them like a friend. Your grown up children are your best friends." -Chankya
ReplyDeleteithu thanneyaanu mansoor inte uppayum cheythirunnath...uppayekkuruchulla ninavukalkku munpil ente koode pranaamam
നിന്‍റെ ബാല്യം ഒരു 10 ,35 കൊല്ലം ചെരുവാടിയില്‍ ഉണ്ടായിരുന്നേല്‍
ReplyDeleteകുട്ടിക്കാലത്തെ ഓര്‍മ്മകളെക്കാള്‍ ഒടുവിലത്തെ നൊമ്പരങ്ങള്‍ കൂടുതല്‍ സംവദിച്ചു..നിങ്ങളെ പോലെ തന്നെ ഞാനും അച്ഛനെ ഒരുപാട് ഇഷ്ട്ട പെടുന്നത് കൊണ്ടാവാം..
ReplyDeleteഒന്നുകൂടി പറയട്ടെ, നല്ല ഒഴുക്കുള്ള ഭാഷ..
മധുരമുള്ള ഓർമ്മകൾ. അല്ലേ?
ReplyDeleteകുട്ടികാലത്തെ ഓര്‍മ്മകള്‍ പങ്കുവെച്ച പ്രിയകൂട്ടുകാരന് അഭിനന്ദനങള്‍...
ReplyDeleteട്ടപ്പേ...ട്ടപ്പേ . രണ്ടെണ്ണമേ കിട്ടിയുള്ളൂ. അന്നു് അങ്ങിനെ കിട്ടിയത് കൊണ്ട് ഇന്ന് ഇങ്ങിനെയായി..
ReplyDeleteഓര്‍മ്മക്കുറിപ്പ് അതി മനോഹരമായി. തിരിച്ചു കിട്ടാത്ത ബാല്യ കൌമാരങ്ങളിലേക്കുള്ള ഓര്‍മ്മയുടെ തിരിച്ചു പോക്ക് എപ്പോഴും സുഖം തരുന്ന ഒന്നാണ്. താങ്കള്‍ അതില്‍ അല്പം നര്‍മ്മം കലര്‍ത്തിയപ്പോള്‍ വായിക്കാന്‍ ഏറെ രസം തോന്നി. ഉപ്പയുടെ വിയോഗം ഓര്‍മ്മകളില്‍ വിഷാദം പരത്തുമ്പോള്‍ ഈ കുറിപ്പ് ജീവിത ഗന്ധിയായിത്തീരുന്നു.
ReplyDeleteഒഴാകാന്‍,
ReplyDeleteനൗഷാദ് വടക്കേല്‍,
പട്ടേപ്പാടം റാംജി,
ശുകൂര്‍,
അബുല്ലൈസ് ,
വിഷ്ണു,
റിയാസ്,
കാട്ടുകുറിഞ്ഞി,
അജ്മല്‍,
അനൂപ്,
എഴുത്തുകാരി,
ജിഷാദ്,
ഹൈന,
അക്ബര്‍,
എല്ലവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി. വായനക്കും അഭിപ്രായത്തിനും.
കൂടെ പെരുന്നാള്‍ ആശംസകളും
ഓര്‍മ്മകള്‍ ആ തോട് പോലെ തുടങ്ങി ഇരുവഴിഞ്ഞി പുഴ പോലെ ആയി...മനോഹരം.
ReplyDeleteഉപ്പയുടെ ആത്മാവിനു പ്രാര്‍ഥനകള്‍.
സ്കൂളും വിട്ടുവന്ന് ചായ പോലും കുടിക്കാതെ ഓട്ടമാണ് കട്ടപുറത്തേക്ക്. കട്ടപുറമെന്നാല്‍ ചെറുവാടിക്കാരുടെ കളിസ്ഥലമാണ്. തോടിനും വയലിനും മധ്യേയുള്ള വിശാലമായ സുന്ദരന്‍ ഭൂമി..........അതവിടെ ഇപ്പോഴും ഇല്ലേ ...ഒന്നുകൂടെ കാലങ്ങള്‍ക്ക് പുറകിലേക്ക് നടക്കാന്‍ ആ കൊച്ചു കളിസ്ഥലം .....ചിലതൊക്കെ തിരിച്ചു പിടിക്കാന്‍ ......വീണ്ടും പിറവിയിലേക്കു മടങ്ങാന്‍ .
ReplyDeleteബാപ്പയുള്ളവരെ കാണുമ്പോള്‍ അസൂയപ്പെടാരുന്റ്റ് ഞാന്‍ .തുല്യ ദുഖിതന്റെ വാക്കുകള്‍ ഒരു നൊമ്പരമായ് .........
ReplyDelete--
ഗൃഹാതുര സ്മരണകള്‍ ...നന്നായി
ReplyDeleteസാധാരണ എല്ലാവരും ഉമ്മയെപ്പറ്റി ആണ് എഴുതാറ്. ബാപ്പയെപ്പറ്റി എഴുതിയത് ഹൃദയസ്പര്‍ശിയായി. എനിക്ക് വളരെ ഇഷ്ടായി.
ReplyDeleteകുട്ടിക്കാലത് നേരം പുലരുന്ന സമയത്ത് എന്നെയും ഇക്കാനെയും ഉപ്പ 'സുബഹി' നമസ്ക്കരിക്കുവാന്‍ പള്ളിയിലേക്ക് പറഞ്ഞയക്കും.
ReplyDeleteഞങ്ങള്‍ എന്താണ് ചെയ്യുക എന്ന് വെച്ചാല്‍, പള്ളിയുടെ അറില്കില്‍ പോയി ടാപ്പില്‍ നിന്ന് വെള്ളമെടുത്ത് കാലില്‍ ഒഴിച് പള്ളിയില്‍ കയറാതെ ഇങ്ങോട്ട് തിരിച്ചു പോരും. ഒരു ദിവസം ഉപ്പ ഇത് കണ്ടു പിടിച്ചു. സംശയം തോന്നി ഉപ്പ കാലില്‍ നോക്കിയപ്പോള്‍ കാലിന്റെ പിന്‍ ഭാഗം നനഞ്ഞിട്ടില്ല. തിരക്കില്‍ വെള്ളം ഒഴിക്കുമ്പോള്‍ പിന്‍ഭാഗത്ത് ഒഴിവായി പോയതാണ്.
"ചെറുവാടിക്കാരുടെ സുന്ദരിക്കുട്ടിയാണ് ഈ പുഴ."
ReplyDeleteചെറുവാടിക്കാര്‍ടെ മാത്രല്ല ഈ
നുറുങ്ങിന്‍റെയും..ആയിരുന്നു..!
എഴുപതുകളില്‍ എന്‍റെ താല്പര്യത്തിന്‍ തികച്ചും
വിരുദ്ധമായി ചേന്ദമംഗല്ലൂരിലെ ഹോസ്റ്റലില്‍
ചേര്‍ന്ന് പഠനം തുടര്‍ന്ന എന്‍റെ ഏക ലഹരി
ഇരുവഴിഞ്ഞിപ്പുഴയിലെ വിസ്തരിച്ചനീന്തലായിരുന്നു
എന്ന് ഞാനിപ്പോള്‍ ഓര്‍ത്ത്പോവുന്നു..
ഇത്തിരിനേരത്തേക്കെങ്കിലും കുറെ ബാല്യം
തിരിച്ച് കിട്ടിയ പോലെ..!
ഏറെ നന്ദിയുണ്ട് ചെറുവാടിക്കാരനോടെനിക്ക്.
ചെറുവാടിപ്പോസ്റ്റ് നന്നായി..
ReplyDeleteഓര്‍മ്മകള്‍ എത്ര മനോഹരമാണ്!!
ഓഹ്...നല്ല ഓര്‍മ്മകള്‍.എനിക്കും ബാപ്പ തന്ന ചില അധ്യാപനങ്ങള്‍ ഇന്ന് അദ്ദേഹം കൂടെ ഉണ്ടായിരുന്നെങ്കില്‍ എന്ന മോഹം ഉയര്‍ത്തുന്നു.
ReplyDeleteസിബു നൂറനാട്,
ReplyDeleteനന്ദി. സന്തോഷം .
ആയിരത്തിയൊന്നാംരാവ്,
കുറച്ചൊക്കെ ബാക്കിയുണ്ട് ഇപ്പോഴും. അന്നത്തെ വിശാലത ഇല്ലെന്നെ ഉള്ളൂ.
വായനക്കും അഭിപ്രായത്തിനും നന്ദി.
റഷീദ് പുന്നശ്ശേരി,
നന്ദി. ഇഷ്ടപ്പെട്ടതില്‍.
മേഘമല്‍ഹാര്‍,
നന്ദി. സന്തോഷം.
കാഴ്ചകള്‍,
ഉപ്പയെ കുറിച്ചുള്ള ഓര്‍മ്മകള്‍ പോസ്റ്റുകളില്‍ ഒതുങ്ങില്ല. നന്ദി.
പുലരി,
ReplyDeleteനമ്മള്‍ ഒരേ ടൈപ്പ് ആയിരുന്നു അല്ലെ. വായനക്ക് നന്ദി,
ഒരു നുറുങ്ങ്,
ഇരുവഴിഞ്ഞിയെ അടുത്തറിഞ്ഞ ആളാണെന്നതില്‍ സന്തോഷം. ഇടയ്ക്കു വാ ഇവിടേയ്ക്ക്. ഓര്‍മ്മ പുതുക്കാന്‍ .
കൊട്ടോട്ടിക്കാരന്‍,
നന്ദി സുഹൃത്തേ.
അരീക്കോടന്‍.
നന്ദി. ആ പാഠങ്ങള്‍ വിലപ്പെട്ടത് തന്നെയാണ്. വായനക്ക് നന്ദി.
കൈമാറിയ ആശംസാ കമന്റിലൂടെയാണ് താങ്കളുടെ ബ്ലോഗിലെത്തിയത്. നല്ല കാഴ്ച. രചനകളിലേക്കു എത്തിനോക്കാന്‍ സമയം കിട്ടിയിട്ടില്ല. സൌകര്യംപോലെ വീണ്ടും വരാം..തല്‍ക്കാലം അനുയായിയായിട്ടുണ്ട്. ലിങ്കുകള്‍ മെയില്‍ ചെയ്യുമല്ലോ? ആശംസകള്‍!
ReplyDeleteബാല്യകാല സ്മരണകള്‍ നന്നായി..
ReplyDelete...........ഉപ്പയെ കുറിച്ചുള്ള ഓര്‍മ്മകള്‍ എന്റെ പല പോസ്റ്റിലും കടന്നുവരുന്നതിന് മാപ്പ്. കാരണം, ഞാനാ വേര്‍പ്പാടിന്റെ വേദന ഇപ്പോഴുമറിയുന്നു.അതുകൊണ്ട് തന്നെയാണ് ഉപ്പയെ തിരിച്ചുകിട്ടുമോ എന്ന് ഞാന്‍ മോഹിച്ചു പോകുന്നതും........
ReplyDeleteവായിച്ചപ്പോള്‍ മനസ് ഒന്ന് തേങ്ങി ....ആ വേര്‍പാടിന്റെ വേദന ശെരിക്കും എന്താണ് എന്ന് അത് അനുഭവികുമ്പോഴേ അറിയൂ :((
ബാല്യകാല ഓര്‍മ്മകള്‍ ഭംഗിയായി എഴുതി. ഒരിക്കലും തിരിച്ചു കിട്ടാത്ത ആ നല്ല കാലം ഏവരുടെയും നഷ്ടസ്വപ്നം തന്നെ.
ReplyDeleteനല്ല പോസ്റ്റ്-കുട്ടിക്കാലം....
ReplyDeleteഓര്‍മ്മകള്‍ നന്നായിരുന്നു ചെറുവാടി .... ഫോട്ടോസും നന്നായിട്ടുണ്ട് ആശംസകള്‍
ReplyDeleteഉപ്പയെ തിരിച്ചു തരാമോ എന്ന ചോദ്യം എന്റെ മനസ്സിലും നിറഞ്ഞു നില്‍ക്കുന്ന ഒന്നാണ്.
ReplyDeleteബാല്യകാല സ്മരണകള്‍ ഹൃദ്യം..
വിവരണം കുറേക്കൂടി വിശദമായി എഴുതി (ഫോട്ടോ സഹിതം) ഒന്ന് രണ്ട് പോസ്റ്റാക്കാമായിരുന്നു.
ReplyDeleteറഫീക്ക് നടുവട്ടം,
ReplyDeleteസ്മിത ആദര്‍ശ്,
മോനു,
തെച്ചിക്കോടന്‍ ,
ജ്യോ,
പേടിരോഗയ്യര്‍ സിബിഐ,
മേയ്ഫ്ലവര്‍ ,
കലാവല്ലഭന്‍,
എല്ലാവര്‍ക്കും നന്ദി. വായനക്ക്, അഭിപ്രായത്തിന്.
ആശംസകള്‍ നേരുന്നു.
"മന്‍സ്വാ... നീ ഇശാഹ് നിസ്കരിച്ചോ "? പെട്ടന്നു ഞാന്‍ മറുപടിയും പറഞ്ഞു. "അതെ ഉപ്പാ".
ReplyDeleteഅടുത്ത ചോദ്യം. പള്ളിയില്‍ കറന്റ് ഉണ്ടായിരുന്നോ?
അങ്ങിനെ ചോദിക്കുമ്പോള്‍ ഉണ്ടാവാന്‍ ചാന്‍സില്ല എന്ന് എന്റെ ഒടുക്കത്തെ ബുദ്ധി തോന്നിച്ചു.
" ഇല്ലായിരുന്നു"
ട്ടപ്പേ...ട്ടപ്പേ . രണ്ടെണ്ണമേ കിട്ടിയുള്ളൂ. എന്റെ കറന്റ് പോയി, കാരണം പള്ളിയിലെ കറന്റ് പോയിട്ടില്ലായിരുന്നു.
എല്ലാ ഉപ്പമാരും ഏകദേശം ഒരു പോലയാ അല്ലെ.. ഒരു ദിവസം ഇശാ നിസ്ക്കരിക്കാന്‍ പള്ളിയില്‍ കയറാതെ വീട്ടില്‍ ചെന്ന എന്നോട് ഉപ്പ ഇതേ ചോദ്യം ചോദിച്ചു തല്‍ക്കാലത്തെ അടി പേടിച്ച് ഞാന്‍ നിസ്ക്കരിച്ചു എന്നു കള്ളം പറഞ്ഞു ഉടന്‍ ഉപ്പ പറഞ്ഞു കാലിന്‍റെ അടിഭാഗം ഒന്നു കാണിച്ചു താ എന്ന്.. ബാക്കി പറയണ്ട ആവശ്യം ഇല്ലല്ലോ ഗ്രൌഡിലുള്ള മണ്ണ് മുഴുവന്‍ കാലിന്‍റെ അടിയില്‍ ഉണ്ടാവും എന്ന് ഉപ്പാക്കറിയാമായിരുന്നു.. ചിലപ്പോള്‍ ഉപ്പാടെ കുട്ടിക്കാലത്ത് വലിയുപ്പയും അതു പോലെ ചോദിച്ചിട്ടുണ്ടാവും..
നല്ല ഓര്‍മകള്‍ ...എഴുത്തിനു നല്ല ഒഴുക്കുണ്ട്.
ഇരുകരകളിലെ ഔഷധച്ചെടികളുടേ സ്പർശമേറ്റ് തെളിഞ്ഞ ഇരുവഴഞ്ഞിപ്പുഴയിലെ ജലം പോലെ അടിത്തട്ടുകാണാവുന്ന രചന. ഉപ്പയെ മനസ്സിലേറ്റി നടക്കുന്ന ചെറുവാടീ.. താങ്കളെ ഞാൻ ഹ്ര്‌ദയം കൊണ്ട് ചേർത്തുപിടിക്കുന്നു..... ഈ ബ്ലോഗിൽ ഞാനാദ്യമാണെത്തുന്നത്. മറ്റു പോസ്റ്റുകൾ വായിക്കാനെനിക്ക് ധ്ര്‌തിയായി...
ReplyDeleteനല്ല ഒരു ഒഴുക്കുണ്ട് :-)
ReplyDeleteചെറുവാടി എന്ന് കേൾക്കുമ്പോഴേ ഒരു ഗ്രാമത്തിന്റെ നൈർമല്യം അനുഭവപ്പെടും.മരിക്കാത്ത ഓർമ്മകളല്ലേ നമ്മെ പിടിച്ചു നിറുത്തുന്നതും.
ReplyDeleteഹംസ,
ReplyDeleteപള്ളിക്കരയില്‍,
കിരണ്‍ ,
യൂസഫ്പ
നന്ദിയും സന്തോഷവും അറിയിക്കുന്നു. വായിച്ചതിനും നല്ല അഭിപ്രായത്തിനും
അസൂയ തോന്നുന്നു.എന്തൊരു തെളിമയുള്ള എഴുത്ത്.
ReplyDeleteഉപ്പയെ തിരിച്ചു തരുമൊ എന്നു കേട്ടിട്ട് സഹിയ്ക്കുന്നില്ല.
ഇനിയും എഴുതുമല്ലൊ.
I think I am late to c your blog. This is a great article, which took me in old memmories of Kttappuram, more over memmories of your beloved father.
ReplyDeleteKeep on writing.
വളരെ നല്ല പ്രകൃതി ..ശാന്ത സുന്തര കേരളം ..നല്ല നോസ്ടല്‍ജിയ നല്‍കുന്നു
ReplyDeleteഇവിടെ ഒരു ഇരുവഴിഞ്ഞിപ്പുഴക്കാരനെ കണ്ടുമുട്ടിയതിൽ സന്തോഷം.ഇരുവഴിഞ്ഞിപ്പുഴ എന്റെയും പുഴയാണ് !.തിരുവമ്പാടിക്കാരന്റെ സ്വന്തം പുഴ.
ReplyDelete