
നല്ല തണുപ്പുള്ള രാത്രി. സുഖമുള്ളൊരു ഉറക്കവും കഴിഞ്ഞ് നേരത്തെ തന്നെ എഴുന്നേറ്റു. ചുടുവെള്ളത്തില്‍ കുളി. പാടിയിലെ കാട്ടരുവിയിലെ കുളി മിസ്സ് ചെയ്യുന്നു. കുളികഴിഞ്ഞെത്തിയപ്പോഴേക്കും ചായയുമായി ജോസേട്ടന്‍ വന്നു. "പുറത്ത് ആള് കാത്തുനില്‍ക്കുന്നു". ബഷീര്‍ക്കയാണ്. വണ്ടിയോടിക്കാന്‍ ഗഫൂര്‍ക്ക ഏര്‍പ്പാട് ചെയ്ത ആളാണ്. ഒരു ചാപ്ലിന്‍ സ്റ്റൈല്‍ മീശയും പഴയ ഇന്ദ്രന്‍സിന്റെ തടിയുമൊക്കെയുള്ള ഒരു മധ്യ വയസ്കന്‍ . പരിചയപ്പെട്ട ഉടനെതന്നെ മനസ്സിലായി ആള് ഇന്ന് ഞങ്ങളെ കത്തിവെച്ച് കൊല്ലുമെന്ന്. "ആദ്യം തോല്‍പ്പെട്ടി വനം, പിന്നെ ഗോപാല്‍ സാമി പേട്ട", ഞാനെന്റെ യാത്ര പരിപാടി അവതരിപ്പിച്ചു. എന്നാല്‍ വേഗം ഇറങ്ങാമെന്ന് ബഷീര്‍ക്ക.
ജോസേട്ടന്റെ പുട്ടും മുട്ടക്കറിയും കഴിച്ചു ഞങ്ങള്‍ യാത്ര പറഞ്ഞിറങ്ങി. വണ്ടി സ്റ്റാര്‍ട്ട് ചെയ്ത ഉടനെതന്നെ ബഷീര്‍ക്കയുടെ കത്തിയും സ്റ്റാര്‍ട്ടായി. പിന്നെ വിശേഷങ്ങളുടെ പെരുമഴ. പഴയ പന്തുകളിക്കാരനാണത്രെ. ചെറുവാടിക്കാരുടെ പന്തുകളി പ്രേമത്തെപറ്റി ഒരു ഗവേഷണ കത്തി തന്നെ അവതരിപ്പിച്ചു ബഷീര്‍ക്ക.
ന്നാലും ഇത് വല്ലാത്തൊരു സ്നേഹപ്പാര ആയിപോയി ഗഫൂര്‍ക്ക. പക്ഷെ സംസാരം മാറ്റിനിര്‍ത്തിയാല്‍ ഒരു പാവം മനുഷ്യനാണ് ബഷീര്‍ക്ക. സ്ഥിരമായി ജോലിയൊന്നുമില്ല. "പലരും വിളിക്കും, അവര് വല്ലതും തരും. ഒരു ചെറിയ കുടുംബത്തിനു കഴിഞ്ഞുപോകാന്‍ മതിയാവും". ഗഫൂര്‍ക്കയെ കുറിച്ച് പറയുമ്പോള്‍ ബഷീര്‍ക്കക്ക് ഇരട്ടി ആവേശം.
വയനാട് മുഴുവന്‍ കാണാപാഠമാണ് ബഷീര്‍ക്കക്ക്. നാട്ടുവഴികളും കാട്ടുവഴികളുമൊക്കെ കടന്നു ഞങ്ങള്‍ തോല്‍പ്പെട്ടിയിലെത്തി.
ഞങ്ങള്‍ പുറത്തിറങ്ങി. കാട്ടിലേക്ക് കയറുന്നതിനു തൊട്ടുമുമ്പുള്ള ഒരു ചെറിയ അങ്ങാടി. ബഷീര്‍ക്ക ഒരു പെട്ടികടയിലേക്ക് കയറി. ഞാനും. നല്ല എരുവൊക്കെ ചേര്‍ത്ത ഒരു മോര് സോഡ. ഇതെന്റെ ഫേവറിറ്റ് ആണ്. ബഷീര്‍ക്ക വെറ്റില മുറുക്കാന്‍ ഒരുങ്ങുന്നു. വേണോ എന്നായി എന്നോട്. ഒന്നും വേണ്ട എന്ന് പറഞ്ഞുള്ള ശീലം പണ്ടേ എനിക്കില്ല. മുമ്പ് ചെറിയൊരു കഷ്ണം തേങ്ങാപൂളും ചേര്‍ത്ത് പാതി വെറ്റിലയില്‍ വല്ല്യുപ്പ മുറുക്കാന്‍ തരുമായിരുന്നു. ഹഫിക്ക് നാണക്കേട് തോന്നിയെങ്കിലും ഞാന്‍ മുറുക്കാന്‍ തന്നെ തീരുമാനിച്ചു. പുകല വേണ്ട. യാത്ര കുളമാവും. ആ ചുറ്റുപാട് ചെറുതായൊന്നു കറങ്ങി ഞങ്ങള്‍ വണ്ടിയില്‍ കയറി.
ഇനി കാട്ടിലേക്ക്, എനിക്കാവേശം കയറി. കൂടുതല്‍ ഉള്ളിലേക്ക് .ബഷീര്‍ക്കക്ക് വല്യ സംസാരം ഒന്നുമില്ല. ശ്രദ്ധ മുഴുവന്‍ ഡ്രൈവിങ്ങിലാണ്. ഇനി ഒരു ആനപ്പേടി കഷിക്കും ഉണ്ടോ? പോകുന്ന വഴിയിലെങ്ങാനും കുറുകെ ഒരു കാട്ടുവീരന്‍ ? ഇതുവരെയുള്ള മൂപ്പരുടെ പെര്‍ഫോര്‍മന്‍സ് വെച്ച് നോക്കുമ്പോള്‍ അങ്ങിനെ ഒരു സംശയം ന്യായം.
ഏതായാലും ഈ തവണ യാത്ര മുതലായി. കാരണം സാമാന്യം എല്ലാ മൃഗങ്ങളും ദര്‍ശനം തന്നു. ആനകളൊക്കെ നല്ല പരിചയക്കാരെപോലെ ഒരല്പം വിട്ടുമാറി തന്നെ നിന്നു. അതുകൊണ്ട് ഹഫിക്ക് മര്യാദക്ക് ശ്വാസം വിടാന്‍ പറ്റി. എനിക്കും. കൂടാതെ കാട്ടുപോത്തുകളുടെ ഒരുഗ്രന്‍ ഗുസ്തിയും കണ്ടു.


വളരെ രസകരമായൊരു കാട്ടുസവാരിയും കഴിഞ്ഞ് ഞങ്ങള്‍ മാനന്തവാടി വന്നു. ഉച്ചഭക്ഷണം കഴിഞ്ഞ് നേരെ ഗുണ്ടല്‍പ്പേട്ട വഴി ഗോപാല്‍ സാമി പേട്ടയിലേക്ക് .
ഈ സുന്ദരമായ അതോടൊപ്പം കടുപ്പവുമായ വഴികളിലൂടെ വണ്ടിയോടിക്കാനുള്ള എന്റെ പൂതി ബഷീര്‍ക്ക അപ്പീലിന് പോലും അവസരം നല്‍കാതെ നിര്‍ദയം തള്ളി.
ചുരം കയറി ഗോപാല്‍ സാമി പേട്ടയിലെത്തി. അതിസുന്ദരമായ സ്ഥലം. ദൈവം നേരിട്ട് ഇടപ്പെട്ട പ്രകൃതി ഭംഗി. പലവട്ടം ഇവിടെ വന്നിട്ടുണ്ട്. ബഷീര്‍ക്കയെ അവിടെ വിട്ടിട്ട് ഒരു റൊമാന്റിക് ഡ്യൂയറ്റും മനസ്സില്‍ പാടി ഞാനും ഹഫിയും ഒന്ന് കറങ്ങി. ഈ കുന്നിനു മുകളില്‍ തന്നെ വലിയൊരു ക്ഷേത്രം ഉണ്ട്. പ്രതിഷ്ഠ ഏതാണെന്നൊന്നും എനിക്കറിയില്ല. അവിടെ കയറുന്നത് തെറ്റാണോ എന്നും അറിയില്ല. ഉള്ളില്‍ കയറിയില്ലെങ്കിലും ക്ഷേത്രത്തിനു ചുറ്റും ഞങ്ങള്‍ കറങ്ങി. കയറരുതെന്ന് പറയുന്ന ഒരു സൂചികയും അവിടെ കണ്ടില്ല. ഇനി തെറ്റെങ്കില്‍ എന്റെ ഹിന്ദു സഹോദരങ്ങള്‍ ക്ഷമിക്കുക. ഏതായാലും സുന്ദരമായ ഈ പ്രകൃതിയില്‍ ആ ക്ഷേത്രത്തിന്റെ നില്‍പ്പിനു ഒരു പ്രൌഡി ഉണ്ട്.
ബഷീര്‍ക്ക തിരഞ്ഞു വന്നു. "വേഗം മടങ്ങണം . കോടമഞ്ഞിറങ്ങിയാല്‍ പിന്നെ ചുരമിറങ്ങാന്‍ പറ്റില്ല". ഞങ്ങള്‍ തിരിച്ചിറങ്ങി.
ഓരോ യാത്രയും മനസ്സില്‍ പതിച്ചുവെക്കുന്ന ചില അനുഭവങ്ങളുണ്ട്. പറഞ്ഞറിയിക്കാന്‍ പറ്റാത്ത ചില അടയാളങ്ങള്‍. ഒരു ഗ്രാമം, ദേശം, വ്യക്തി ഇങ്ങിനെ പല പല ബിംബങ്ങളിലൂടെ വര്‍ഷങ്ങള്‍ കഴിഞ്ഞാലും മായാതെ മനസ്സിലങ്ങിനെ കിടക്കും ചില ഓര്‍മ്മകള്‍. ഇതും ഒരു പഴയ യാത്രയാണ്. എന്നാലും ഇന്നലെ പോയ പോലെയാണ് ഞാനീ കുറിപ്പെഴുതുന്നത്. കാരണം ആ യാത്രയുടെ ആവേശം ഇന്നും എന്റെ മനസ്സില്‍ സജീവമായുണ്ട്. മച്ചാനെയും സഫിയാത്തയേയും ഞങ്ങള്‍ പിന്നെയും കണ്ടിട്ടുണ്ട്. പിന്നീടൊരിക്കലും ഒന്ന് സംസാരിക്കാന്‍ പോലും പറ്റാതെ വിടപറഞ്ഞതാണ് ഗഫൂര്‍ക്ക.
ബഷീര്‍ക്കയും ജോസേട്ടനും ഈ യാത്രയോടെ ബന്ധം നഷ്ടപെട്ടവരാണ്. പക്ഷെ അവരിന്നും എന്റെ ഓര്‍മ്മകളിലുണ്ട്. ഏതെങ്കിലും ഒരു യാത്രയില്‍ എവിടെവെച്ചോ അവരെ കണ്ടുമുട്ടുമെന്നും ഞാന്‍ വിശ്വസിക്കുന്നു.
ഗൂഡല്ലൂര്‍ വഴിയാണ് മടക്കം. എനിക്കിഷ്ടപ്പെട്ട സ്ഥലമാണിത്. ഒരു സ്കൂള്‍ ടൂറില്‍ കയറിപ്പറ്റിരിഷ്ടം. ഇവിടെത്തുമ്പോള്‍ അറിയാതെ മൂളുന്നൊരു പാട്ടുണ്ട്. "ഒരുകിളി ഇരുകിളി മുക്കിളി നാക്കിളി ...ഓലതുമ്പത്താടാന്‍ വാ..." . അന്ന് സ്കൂള്‍ ടൂര്‍ ഇവിടെയെത്തുമ്പോള്‍ ബസ്സിലെ സ്റ്റീരിയോയില്‍ ഈ പാട്ടായിരുന്നു. ഞങ്ങള്‍ കുട്ടികളെല്ലാം കൂടി ഇതിനോടൊപ്പം ചേര്‍ന്നുപാടി. വര്‍ഷങ്ങള്‍ക്കു ശേഷവും ഞാനിതോര്‍ക്കുന്നത് നേരത്തെ പറഞ്ഞ യാത്രയിലെ ആ പ്രത്യേകതകള്‍ കൊണ്ട് തന്നെയാണ്.
പല യാത്രകളിലും ഒരു റിഫ്രഷ്മെന്റ് പോയിന്റ് ആയി വരാറുള്ള സ്ഥലമാണ് ഗൂഡല്ലൂര്‍. കച്ചവടക്കാര്‍ കൂടുതലും മലയാളികള്‍. കുടിയേറി പാര്‍ത്തവര്‍. കരുവാരകുണ്ടിലുള്ള ഹബീബിന്റെ കടയില്‍ നിന്നാണ് പല യാത്രയിലും വെള്ളവും ഫ്രൂട്ട്സും ഒക്കെ വാങ്ങാറുള്ളത്.
മടക്കം നാട്ടിലേക്ക് തന്നെയാണ്. പക്ഷെ ബഷീര്‍ക്ക വീട് വരെ വരുമെന്ന് നിര്‍ബന്ധം പിടിച്ചു. മുമ്പത് ഗഫൂര്‍ക്കയോടുള്ള കടപ്പാടായിരുന്നെങ്കില്‍ ഇപ്പോള്‍ ഞങ്ങളോടുള്ള സ്നേഹം കൂടിയാണ്. അല്ലേല്ലും തിരിച്ചു വയനാട് വഴി മടങ്ങാനും പറ്റില്ല. രാത്രിയിലെ യാത്രക്ക് ഞങ്ങളെ ഒറ്റയ്ക്ക് വിടാന്‍ ആ നല്ല മനുഷ്യന് താല്പര്യമില്ല. ഒന്നാലോചിക്കുമ്പോള്‍ എനിക്കും അത് സ്വീകാര്യമായി തോന്നി. കാരണം വണ്ടിയോടിക്കാനല്ലാതെ അതിനെന്തെങ്കിലും പറ്റിയാല്‍ ഒരു ടയറു പോലും മാറ്റാന്‍ കഴിയാത്ത ഞാന്‍ കുഴങ്ങിയത് തന്നെ. ചെറുവാടിയില്‍ നിന്നും വയനാട്ടിലേക്ക് അധികം ദൂരവുമില്ല.
വേണമെങ്കില്‍ ഇന്നിവിടെ തങ്ങി ചില സ്ഥലങ്ങള്‍ കൂടി കണ്ടു നാളെ മടങ്ങാം. പക്ഷെ എനിക്ക് മടങ്ങണമെന്ന് തോന്നി. കാരണം പ്രവാസികളുടെ അവധികാലം അവരുടേത് സ്വന്തമല്ല. അവരെക്കാളും അതാഗ്രഹിക്കുന്നതും അര്‍ഹിക്കുന്നതും രക്ഷിതാക്കളാണ്. വര്‍ഷത്തില്‍ കിട്ടുന്ന ഒന്നോ രണ്ടോ മാസം എന്റെ സ്വകാര്യ സന്തോഷത്തിനു മാത്രമായി മാറ്റി വെക്കാന്‍ എനിക്ക് താല്പര്യമില്ല. ഏത് നാട്ടില്‍ ചെന്നാലും എന്ത് കാഴ്ചകള്‍ കണ്ടാലും അവരുടെ സന്തോഷത്തിന് പകരമാവുമോ? അവരുടെ സ്നേഹത്തിന് പകരമാവുമോ? അല്ലെങ്കില്‍ ഈ നട്ടപാതിരക്ക് ഞങ്ങള്‍ സുരക്ഷിതരായി വരുന്നതും കാത്ത് അവരുറങ്ങാതെ കാത്തിരുന്നത് മറ്റെന്തിനാണ്?


ഫോട്ടോസ് - ഇരുവഴിഞ്ഞി. കോം , ഷക്കീബ് കൊളക്കാടന്‍
വയനാടന്‍ യാത്രാകുറിപ്പുകള്‍ ഇതോടെ അവസാനിക്കുന്നു. നിറഞ്ഞ പ്രോത്സാഹനമാണ് നിങ്ങളെല്ലാം നല്‍കിയത്. ഹൃദയം നിറഞ്ഞ നന്ദി.
ReplyDeleteഇതും വായിച്ച് എല്ലാവരുടെയും അഭിപ്രായം അറിയിക്കുമല്ലോ.
വയനാടന്‍ യാത്രാനുഭവം കുളിര്‍ക്കാറ്റു പോലെ സുന്ദരമായിരുന്നു..
ReplyDeleteചെറുവാടിയുടെ വിവരണത്തിലൂടെ ഞങ്ങളും കാടും, കാട്ടാറും,അമ്പലവും ചുറ്റി..
ഈ കറക്കം മതിയാക്കെണ്ടിയിരുന്നില്ല...
(കമ്മന്റു ഉദ്ഘാടിച്ചു പെരെടുക്കാമെന്ന് കരുതിയതാ..പക്ഷെ നമ്മുടെ ജാസ്മി കുട്ടി സമ്മതിക്കണ്ടേ..)
ReplyDeleteരാവിലെ തന്നെ വായിച്ചപ്പോ നല്ല ഒരു വയനാടന്‍ കാറ്റു മുഖം തഴുകി തലോടിയ അനുഭവം..
വളരെ നന്നായി...
വളരെ സുന്ദരമായ യാത്രാനുഭവം ചെറുവാടീ,ആശംസകള്‍..
ReplyDeleteവയനാടന്‍ യാത്രയെക്കുറിച്ച് വിവരിച്ചു ഞങ്ങളുടെ മനം കുളിര്‍പ്പിച്ചതിനു നന്ദി...
ReplyDeleteഒന്നും വേണ്ട എന്ന് പറഞ്ഞുള്ള ശീലം പണ്ടേ എനിക്കില്ല.
ReplyDeleteഒരു കുളിര്‍ കാറ്റ് പോലെ തഴുകി കടന്നു പോയ ഒരു സുന്ദരന്‍ വയനാടന്‍ വിവരണം അവസാനിച്ച വിഷമം.
വയനാടന്‍ ചുരം കേറണം..ഇതൊരു പ്രചോദനമാണ് :-)
ReplyDeleteassalayi.
ReplyDeleteasamsakal...
വളരെ രസകരമായി അവസാനിപ്പിച്ചു... CLIMAX..............പ്രവാസികളുടെ അവധികാലം അവരുടേത് സ്വന്തമല്ല. അവരെക്കാളും അതാഗ്രഹിക്കുന്നതും അര്‍ഹിക്കുന്നതും രക്ഷിതാക്കളാണ്. വര്‍ഷത്തില്‍ കിട്ടുന്ന ഒന്നോ രണ്ടോ മാസം എന്റെ സ്വകാര്യ സന്തോഷത്തിനു മാത്രമായി മാറ്റി വെക്കാന്‍ എനിക്ക് താല്പര്യമില്ല. ഏത് നാട്ടില്‍ ചെന്നാലും എന്ത് കാഴ്ചകള്‍ കണ്ടാലും അവരുടെ സന്തോഷത്തിന് പകരമാവുമോ? അവരുടെ സ്നേഹത്തിന് പകരമാവുമോ? അല്ലെങ്കില്‍ ഈ നട്ടപാതിരക്ക് ഞങ്ങള്‍ സുരക്ഷിതരായി വരുന്നതും കാത്ത് അവരുറങ്ങാതെ കാത്തിരുന്നത് മറ്റെന്തിനാണ്? ....ഇത് വളരെ പ്രസക്തമായി മൻസൂ..ആശംസകൾ..
ReplyDeleteഹൊ രക്ഷപ്പെട്ടു...തേങ്ങ ഉടക്കേണ്ടി വന്നില്ല...ആ ദൗത്യം ജാസ്മിക്കുട്ടി ചെയ്തു..
ReplyDeleteഅല്ലങ്കില്‍ തന്നെ ഞാന്‍ എല്ലായിടത്തും കയറി തേങ്ങ ഉടക്കുന്നു എന്നൊരു പരാതി ഉയര്‍ന്നു വന്നിട്ടുണ്ട്..കൂട്ടുകാരെ സാദരം ക്ഷമിക്കുക...
ചെറുവാടീ....ആ ഹഹാ...ഞാനെന്താ പറയാ...?
ശരിക്കും ഞാനും നിങ്ങളുടെ കൂടെ യാത്ര ചെയ്ത ഫീലിങ്ങുണ്ടായിരുന്നു...
മനസ്സിനൊരു കുളിര്‍മ്മ.....താങ്ക്‌സ് ഡാ....
ഇത് അവസാന ഭാഗമാണെന്നു വായിച്ചപ്പൊ എന്തൊ പോലെ..
നീ ഒന്നൂടൊന്നു ആലോചിച്ചു നോക്ക്യേ...വല്ലതും എഴുതാന്‍ ബാക്കിയുണ്ടോന്ന്...
"നല്ല എരുവൊക്കെ ചേര്‍ത്ത ഒരു മോര് സോഡ." ഹൊ...വായിച്ചപ്പോ വായില്‍ കപ്പലോടിക്കാനുള്ള വെള്ളം നിറഞ്ഞു...എന്റേയും ഫേവറിറ്റാണേ...
ഫോട്ടോസെല്ലാം അടിപൊളി..പ്രത്യേകിച്ചു അവസാനത്തെ നിന്റെ ഫോട്ടോ...
കുറച്ച് കൂടി ക്ലോസപ്പാമായിരുന്നു...(ചുമ്മാ ഒരു രസം)
വയനാടന്‍ മന്ദമാരുതന്‍ താഴുകിതഴുകി കടന്നുപോയല്ലോ..?
ReplyDeleteറിയലി നൈസ്..
അവധികള്‍ പലപ്പോഴും യാത്രക്കായി ഉപയോഗിക്കണമെന്ന് വിചാരിക്കും,
നാട്ടിലെത്തിയാല്‍ ആ മുടോക്കെയങ്ങു പോകും.
എന്നാലും ഇടക്കാലത്ത് ഡല്‍ഹി, താജ്മഹല്‍ ഇവയൊക്കെ സന്ദര്‍ശിച്ചിട്ടുണ്ട്..
വയനാട് വിശേഷവും ചിത്രങ്ങളും നന്നായി, മൂന്നു വട്ടം ഞാൻ പോയിട്ടുണ്ട് , എല്ലാം ഒന്ന് റിഫ്രെഷ് ചെയ്തു, നന്ദി.
ReplyDeleteഅടുത്ത യാത്ര എങ്ങോട്ടാ
ReplyDeleteപതിവുപോലെ നന്നായിരിക്കുന്നു. തീർന്നുപോയല്ലോ എന്ന സങ്കടം. നല്ല രസായിട്ടെഴുതി. “പ്രവാസികളുടെ അവധികാലം അവരുടേത് സ്വന്തമല്ല. അവരെക്കാളും അതാഗ്രഹിക്കുന്നതും അര്‍ഹിക്കുന്നതും രക്ഷിതാക്കളാണ്.“ മനസ്സിൽ തട്ടി. ഇനിയും കാണാം. ആശംസകൾ
ReplyDeletevivaranavum, chithrangalum athimanoharam...... aashamsakal............
ReplyDeleteവിവരണം നന്നായിരിക്കുന്നു.
ReplyDeleteഇങ്ങനെ പോയതും കണ്ടതും
എഴുതാന്‍ കഴിയുന്നതും
ഒരു ഭാഗ്യം തന്നെ...
@ ജാസ്മികുട്ടി,
ReplyDeleteനന്ദി. ഈ കറക്കം നിര്‍ത്തി. മറ്റൊരു കറക്ക വിശേഷവുമായി വീണ്ടും വരാം
@ സലിം ഇ.പി.
സാരല്ല്യ. വന്നു വായിച്ചല്ലോ. സന്തോഷം.
@ കൃഷ്ണകുമാര്‍.
നന്ദി, സന്തോഷം. വായനക്കും അഭിപ്രായത്തിനും.
@ ജിഷാദ് ക്രോണിക്,
നന്ദി സുഹൃത്തേ, ഇഷ്ടപ്പെട്ടതിന്.
@ റാംജി പട്ടേപ്പാടം,
നന്ദി. ഈ അഭിപ്രായത്തിനും പ്രോത്സാഹനത്തിനും.
@ സിബു നൂറനാട്,
താമസിക്കേണ്ട സിബു, വേഗം ചുരം കയറൂ. കാഴചകള്‍ ഒതിരിയുണ്ടവിടെ.
@ pushpamgad ,
നന്ദി, വായനക്കും സന്ദര്‍ശനത്തിനും .
@ അഷ്‌റഫ്,
നന്ദി സുഹൃത്തേ, നല്ല വാക്കുകള്‍ക്കു.
@ റിയാസ് മിഴിനീര്‍തുള്ളി,
ReplyDeleteഎനിക്ക് നീ തേങ്ങ അടിക്കേണ്ട. വല്ല ഉപകാരമുള്ളതും ചെയ്യ്. അത് ചക്കയായാലും കഴപ്പല്ല്യ.
പിന്നെ, ആ ഫോട്ടോ കമ്മന്റ് ഞാന്‍ ആസ്വദിച്ചു ട്ടോ.
@ പുലരി,
നന്ദി, ഈ യാത്ര ഇഷ്ടപ്പെട്ടതിന്.
@ ശ്രീനാഥന്‍ ,
നന്ദി, വായനക്ക്, അഭിപ്രായത്തിനു.
@ ഒഴാക്കന്‍ ,
ഓരോ ഇഷ്ടയാത്രക്കും അവധിക്കാലം വരെ വെയിറ്റ് ചെയ്യണം.
@ ഹാപ്പി ബാച്ചിലേഴ്സ്,
വളരെ നന്ദി, ഈ വായനക്കും നല്ല അഭിപ്രായത്തിനും. സന്തോഷം അറിയിക്കുന്നു.
@ ജയരാജ് മുറുക്കുംപുഴ,
നന്ദി, അഭിപ്രായത്തിനും സന്ദര്‍ശനത്തിനും.
@ എക്സ് പ്രവാസിനി,
നന്ദി, അറിയുന്നത് പോലെ എഴുതുന്നു. ഇഷ്ടപ്പെട്ടതില്‍ സന്തോഷം.
റിലീസിന്‍റെ അന്ന് ഫസ്റ്റ് ഷോയില്‍ തന്നെ വായിച്ചിരുന്നു. പിന്നെ കമന്റ് ഇടാന്‍ അല്പം വൈകിപ്പോയി. ക്ഷമിക്കണം. മൂന്നു ലക്കവും തീര്‍ത്തും ആസ്വദിച്ചു. തീര്ന്നതില്‍ ഒരു സങ്കടവുമില്ല. കാരണം വയനാട് മാത്രമല്ലല്ലോ ലോകം. ചെറുവാടിയുടെ ആവനാഴിയില്‍ ആയുധങ്ങളും ധാരാളം. എന്തിനു വിഷമിക്കണം. കിടക്കുകയല്ലേ ആസ്വദിക്കാന്‍.
ReplyDeleteവയനാടന്‍ കഥ പറഞ്ഞു തന്നയാള്‍ക്ക്
ReplyDeleteവയനാട്ടുകാരന്റെ അഭിനന്ദനം ...............
അനസ് വയനാട് ,
നന്നായിരിന്നു. ഇത് വായിച്ചപ്പോള്‍ ഇനി നാട്ടില്‍ പോകുമ്പോള്‍ ഇവിടെ ഒന്ന് പോകണം എന്ന് തോന്നുന്നു
ReplyDeleteയാത്രാവിവരണവും,ചിത്രങ്ങളും ഹൃദയഹാരിയായി..
ReplyDeleteയാത്രാ അനുഭവം നല്ല രസത്തോടെ തന്നെ വാഅയിച്ചു. നല്ല പടങ്ങള്‍ എടുത്തിട്ടുണ്ടായിരുന്നു എങ്കില്‍ കുറച്ചു കൂടിയൊക്കെ ചേര്‍ക്കാമായിരുന്നു. സോഡ ഒഴിച്ച എരിവുള്ള മോര് എന്‍റെയും ഫേഫറൈറ്റ് തന്നെയാണ് ..
ReplyDeleteഅവധി സമയത്ത് കിട്ടുന്ന ഇതുപോലുള്ള നല്ല സുഖമുള്ള യാത്രകള്‍ തന്നെയാണ് പ്രവാസിക്ക് എന്നു ഓര്‍ത്തുവെക്കാനുണ്ടാവുക. ചെറുവാടിയുടെ എഴുത്ത് മനോഹരം തന്നെ. ആശംസകള്‍ ..
അടുത്ത യാത്രാ വിവരണവും ഉടന്‍ പ്രതീക്ഷിക്കുന്നു
ഗഫൂര്‍ക്കാ ദോസ്ത് ബഷീര്‍ക്കയോടോപ്പമുള്ള അവസാന ഭാഗവും ആസ്വദിച്ചു. ഞാനും ചുരം ഇറങ്ങുകയാണ്. കോടമഞ്ഞിന്‍ താഴ്വരയിലേക്ക് വീണ്ടും ഒരു യാത്രക്കുള്ള ആഗ്രഹത്തോടെ. വിവരണം അസ്സലായി.
ReplyDeleteആദ്യമായാണ് ഞാന്‍ ഇവിടെയെന്ന് തോന്നുന്നു. എന്തായാലും നല്ല വിവരണം. വയനാട്ടില്‍ പോകണം എന്ന് കരുതാന്‍ തുടങ്ങിയിട്ട് കുറേ നാളായി. മറ്റു പോസ്റ്റുകള്‍ കൂടെ നോക്കിയിട്ട് വിശദമായി പറയാട്ടൊ..
ReplyDeleteഇനി എങൊട്ടാണാവൊ കൊണ്ടു പോകുന്നത്?
ReplyDeleteThis comment has been removed by the author.
ReplyDeleteചെറുവാടിയുടെ വാക്കുകളിലൂടെ ഞങ്ങള്‍ വയനാടിന്റെ പ്രകൃതിഭംഗി ആവോളം ആസ്വദിച്ചു. മനോഹരമായിരുന്നു യാത്രാവിവരണം. ഞാനും ഒരിക്കല്‍ ഈ വയനാട്ടിലേയ്ക്ക് പോകും. ഈ പോസ്റ്റും, ഫോട്ടോയും വിവരണങ്ങളും എന്നെ അത്രയേറെ കൊതിപ്പിച്ചു. നന്ദി.
ReplyDeletenjan ivide adyamayittaa... pakshe ella vivaranavum vayichu vayanaadan yathra kazhinju thirichethiyathu pole ... oru kulir kaattu thazhuki thalodi kadannu poyathu pole photosum nannaayirikkunnu... abhinandanangal.. bhaavukangal..
ReplyDeleteഇതും കൂടി വായിച്ചപ്പോൾ പൂർണമയി.ശരിക്കും വയനാട് കണ്ടൂ..
ReplyDeleteനല്ല അവതരണം.
ReplyDeleteഇഷ്ടപ്പെട്ടു.
മൂന്നു ലക്കവും തീര്‍ത്തും ആസ്വദിച്ചു. വിവരണം നന്നായിരിക്കുന്നു.ആശംസകൾ..
ReplyDeleteവയനാടന്‍ കാഴ്ചകള്‍ ഭംഗിയായി അവതരിപ്പിച്ചു ..നല്ല വിവരണം
ReplyDelete:)
വിവരണങ്ങള്‍ വളരെ ആസ്വാദകരമായിരുന്നു..
ReplyDeleteസന്തോഷം ചെറുവാടി .
@ ഷുക്കൂര്‍,
ReplyDeleteആദ്യം തന്നെ എത്തി വായിച്ചതില്‍ സന്തോഷം. പ്രോത്സാഹനത്തിനും.
@ അനസ്,
നിങ്ങള്‍ വയനാട്ടുകാര്‍ ഇഷ്ടപ്പെട്ടത് സന്തോഷം നല്‍കുന്നു.
@ രഞ്ജിത്,
എന്തിനാ വൈകുന്നത്. വേകം വിട്ടോളൂ.
@ മേയ്ഫ്ലവര്‍,
നന്ദി, സന്തോഷം.
@ ഹംസ,
നന്ദി ഹംസ ഭായ്, വായനക്കും ഈ നല്ല വാക്കുകള്‍ക്കും.
@ അക്ബര്‍,
സന്തോഷം, തുടര്‍വായനക്കും നല്‍കി വരുന്ന പ്രോത്സാഹനത്തിനും.
@ മനോരാജ്,
ReplyDeleteഇവിടം എത്തിയതില്‍ സന്തോഷം മനു, പിന്നെ വായനക്കും അഭിപ്രായത്തിനും.
@ പാവം ഞാന്‍ ,
വരാം, എന്തെങ്കിലും യാത്രയോ അനുഭവമോ ഒക്കെയായി.
@ വായാടി.
സന്തോഷം വായാടീ. ഈ യാത്ര ആസ്വദിച്ചതിനും നല്‍കിവന്ന പ്രോത്സാഹനത്തിനും. കാഴ്ചകള്‍ നേരില്‍ കാണാം മറക്കരുത്.
@ ഉമ്മു അമ്മാര്‍,
ഈ ചെറിയ ലോകത്തേക്ക് സ്വാഗതം. വായനക്കും അഭിപ്രായത്തിനും നന്ദി.
@ ഹൈന.
നന്ദി. സന്തോഷം. കുത്തിവര അമ്പത് കഴിഞ്ഞു അല്ലേ. ആശംസകള്‍.
@ ജയന്‍ ഏവൂര്‍,
നന്ദി ഡോക്ടര്‍, ഇഷ്ടപ്പെട്ടതില്‍ സന്തോഷം.
@ അമ്പിളി,
നന്ദി, ഈ സന്ദര്‍ശനത്തിനു, പിന്നെ എല്ലാ വിവരണവും വായിച്ചതിനും.
@ രമേശ് അരൂര്‍,
സ്വാഗതം, പിന്നെ വായനക്ക് നന്ദിയും.
@ സിദ്ധീക്ക് തൊഴിയൂര്‍,
സന്തോഷം ഇവിടെ വന്നതിനു. ഇഷ്ടപ്പെട്ടു എന്നറിഞ്ഞതും സന്തോഷകരം.
കൊള്ളാം വയനാടന്‍ വിശേഷങ്ങള്‍ ..
ReplyDeleteഅവിടെ പോകണമെന്ന് ഞാനും ഒരു പാട് നാളുകളായി ആശിയ്ക്കുന്നു...
പോകണം....
നല്ല വിവരണം ......
assalayi, ee vivaranavum, chithrangalum.......
ReplyDeleteആസ്വദിച്ചു. നന്നായിട്ടുണ്ട്
ReplyDeleteVery nicely presented... All the best!
ReplyDeleteമനോഹരമായ കുറിപ്പ്..!!
ReplyDeleteഇതും വായിച്ചതുകൊണ്ട് മാത്രം വയനാടന്‍ ചുരം കയറാന്‍ തോന്നുന്നു..!!
നന്ദി..
അജേഷ് ചന്ദ്രന്‍ ,
ReplyDeleteജയരാജ് മുറുക്കുംപുഴ,
പാറുക്കുട്ടി,
പ്രണവം രവികുമാര്‍,
ലക്ഷ്മി,
ഏല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി,
വയനാടിന്റെ പ്രകൃതിഭംഗിയിലൂടെ വീണ്ടും എന്നെ കുറെ ഇട്ട് നടത്തിപ്പിച്ച് നിന്ന് ഇളിക്കുകയാണല്ലേ...
ReplyDeleteമത്യാവോളം ആസ്വദിച്ചു വായിച്ചു ...കേട്ടൊ ഗെഡീ.
അതിമനോഹരമായിരുന്നു ഒരു യാത്രാവിവരണങ്ങൾ...
അങ്ങനെ ഈ വയനാടന്‍ യാത്രയും കഴിഞ്ഞു... വയനാട് തോല്പെട്ടിയില്‍ പോയിട്ടുണ്ട്, പക്ഷെ ഗോപാല്‍ സാമി പേട്ടയി കേട്ടിട്ടുപോലുമില്ല. ഇതെവിടെയാണ്? ഗുണ്ടല്പേട്ടക്കടുത്താണോ?
ReplyDeleteഞങ്ങളെ വയനാട്ടിലും ഗോപാല്‍ സാമി പേട്ടയിലും ഒക്കെ കൊണ്ടുപോയതിനു നന്ദി...
ആശംസകള്‍
ഗുണ്ടല്പേട്ട,ഗോപാല്‍ സ്വാമി പേട്ട,കുട്ട ആകെ ‘ട്ട’.മാനതവാടിയില്‍ അഞ്ച് കൊല്ലം നിന്നിട്ടും ഗോപാല്‍ സ്വാമി പേട്ട കേട്ടില്ലല്ലോ എന്ന ദു:ഖം ബാക്കിയാകുന്നു.
ReplyDeleteതാമരശ്ശേരി ചുരം വഴി വയനാട് ,വയനാടിലെ കാഴ്ചകള്‍ കണ്ട് ഗൂഡല്ലൂര്‍ വഴി ഒരു മടക്ക യാത്ര ,മൂന്നു ഭാഗങ്ങളും വായിച്ചു കഴിഞപ്പോള്‍ വല്ലാത്ത മിസ്സിംഗ് തോന്നുന്നു ,,ജോസ്സുട്ട്യിയും സഫിയാത്തയും ,മച്ചാനും ഓക്കേ മനസ്സില്‍ അങ്ങിനെ തങ്ങി നില്‍ക്കുന്നു ,,ഒരു നല്ല വായന സമ്മാനിച്ചതിന് ഒരു പാട് നന്ദി !!
ReplyDeleteഓരോ യാത്രയും മനസ്സില്‍ പതിച്ചുവെക്കുന്ന ചില അനുഭവങ്ങളുണ്ട്. പറഞ്ഞറിയിക്കാന്‍ പറ്റാത്ത ചില അടയാളങ്ങൾ. ഒരു ഗ്രാമം, ദേശം, വ്യക്തി ഇങ്ങിനെ പല പല ബിംബങ്ങളിലൂടെ വര്‍ഷങ്ങള്‍ കഴിഞ്ഞാലും മായാതെ മനസ്സിലങ്ങിനെ കിടക്കും ചില ഓര്‍മ്മകള്‍.....
ReplyDeleteഈ പരമ്പരയിലെ മൂന്നുയാത്രകളും വായിച്ചു... കൂട്ടത്തിൽ മാതൃഭൂമിയുടെ ബ്ലോഗും....
പിന്നീടുവന്ന യാത്രാവിവരണങ്ങളുടെ മികവിനു അനുയോജ്യമായ രീതിയിൽ തുടക്കം ഗംഭീരമായി.....
ചെറുവാടിയോടൊപ്പം ഒരു യാത്രചെയ്ത പ്രതീതി ജനിപ്പിച്ച വായനാനുഭവം.