Saturday, October 30, 2010

ഇന്നൊരു മഴ പെയ്യാതിരിക്കില്ല....!നാട്ടില് പൊരിഞ്ഞ മഴയാണത്രെ, എത്ര വിളിച്ചിട്ടും ഉമ്മയെ ലൈനില്‍ കിട്ടിയില്ല. പിന്നെ കിട്ടിയപ്പോള്‍ പറഞ്ഞു മഴയും ഇടിയും കാരണം ഫോണെല്ലാം ഡിസ്കണക്റ്റ് ചെയ്തിരിക്കുകയാണെന്ന്. ഇവിടെ ചൂട് പോയതും ഇല്ല തണുപ്പ് വന്നതും ഇല്ല എന്ന അവസ്ഥയില്‍ ഇരിക്കുമ്പോള്‍ നാട്ടില്‍ എന്നും എന്നെ കൊതിപ്പിക്കുന്ന മഴ വിശേഷങ്ങള്‍. എനിക്കെങ്ങിനെ ഇരിക്കപൊറുതി കിട്ടും?. കണ്ടിട്ടും കൊണ്ടിട്ടും മതിയാവാത്ത അനുഭവങ്ങളാണ് എനിക്ക് മഴക്കാലം. തോന്നുമ്പോള്‍ പെയ്യണം. പെയ്തു പെയ്തങ്ങിനെ മനസ്സിനും ശരീരത്തിനും കുളിര് നല്‍കണം.
ഓര്‍മ്മവെച്ചതുമുതല്‍ മഴയും എന്നോടൊപ്പമുണ്ട്. ഉമ്മ പറഞ്ഞത് ഒരു കര്‍ക്കിടകത്തില്‍ ആയിരുന്നു എന്റെ ജനനവും എന്നാണ്. ഇനി അതാവുമോ ഈ പ്രണയത്തിന് പിന്നില്‍?
സ്കൂളില്‍ നിന്ന് മടങ്ങുമ്പോഴൊക്കെ നല്ല മഴ കാണും. കുടയുണ്ടെങ്കിലും ചൂടില്ല. മുതിര്‍ന്നവര്‍ വഴക്ക് പറഞ്ഞാലും കേള്‍ക്കില്ല. അനുസരണക്കേട്‌ കൂടപ്പിറപ്പാണെന്ന് അവര്‍ കരുതിക്കാണും. കാരണം ഈ അസുഖം പതിവാണ്.
മിക്ക അവധിക്കാലവും മഴക്കാലത്തായിരിക്കും. അതിലൊരു സുഖമുണ്ട്. കുറെ നല്ല ഓര്‍മ്മകള്‍. ബാല്യത്തിലേതും കൌമാരത്തിലേതും. തറവാടിന്റെ കോലായിയിലിരുന്നു നല്ല മഴയും കണ്ട് ഒരു സുലൈമായിയും വല്ലപ്പോഴും ഒരു പുകയും വിട്ട് ആ ഓര്‍മ്മകളൊക്കെ തിരിച്ചു വിളിക്കുമ്പോള്‍ കിട്ടുന്ന ഒരു സന്തോഷമുണ്ട്. അതിവിടെ പകര്‍ത്താന്‍ എന്റെ ഭാഷ മതിയാവില്ല.
കളിക്കിടയില്‍ മഴപെയ്താലും ഞങ്ങള്‍ പിന്മാറില്ല. മഴ അവിടെ പെയ്യട്ടെ, കളി ഇവിടെ നടക്കണം. അതാണ്‌ ഞങ്ങളുടെ നിയമം. കളി കഴിഞ്ഞു ചളി പിടിച്ച വസ്ത്രങ്ങളൊക്കെയായി വീട്ടിലെത്തുമ്പോള്‍ നല്ല കോളായിരിക്കും. അതുകൊണ്ട് ആദ്യം പോകുക തറവാട്ടിലേക്കാണ്. അവിടെ സ്റ്റെപ്പിനി ആയി വെച്ചിട്ടുള്ള ഡ്രസ്സിട്ട്
പോയതിനെക്കാലും ഡീസന്റ് ആയാണ് വീട്ടില്‍ കയറുക. വല്ല്യുമ്മച്ചി ഈ കുസൃതിക്കൊക്കെ കൂട്ട് നില്‍ക്കും. വാത്സല്യത്തില്‍ തല തോര്‍ത്തി തരികയും ചെയ്യും.
പണ്ട് ഈ തറവാടിന്റെ മുറ്റത്തിരിക്കുന്നത് മഴ കാണാനും മുറ്റത്ത്‌ തന്നെയുള്ള വലിയ കോമാവില്‍ നിന്നും പഴുത്ത മാങ്ങ വീഴുന്നതും നോക്കിയാണ്. വയറ് കേടാവുന്നത് വരെ തിന്നും. പിന്നെ വയറ് കേടായാലും തിന്നും. ഇന്ന് തറവാടിന്റെ മുറ്റത്ത്‌ ആ മാവില്ല. പക്ഷെ ഓര്‍മ്മകള്‍ക്ക് ആ മാമ്പഴത്തിന്റെ രുചി ഇപ്പോഴുമുണ്ട്. വല്യുമ്മച്ചിക്കും
ഉണ്ടായിരുന്നു മാങ്ങകൊതി. പല്ല് കുറഞ്ഞ മോണയും കാട്ടി മാമ്പഴം തിന്നുന്നത് ഇപ്പോഴും ചിരി നല്‍കുന്നു. ഉപ്പ പുതിയ വീടെടുത്ത് മാറി താമസിച്ചിട്ടും ഞാന്‍ വല്യുമ്മച്ചിക്കൊപ്പം തന്നെ നിന്നു. അത്രയ്ക്കൊരു ആത്മബന്ധം ഉമ്മച്ചിയുമായി എനിക്കുണ്ടായിരുന്നു. ഗള്‍ഫിലേക്ക് പോരുന്നതിന്റെ തലേന്ന് ഉറങ്ങാതെ കിടന്ന എന്നെ കെട്ടിപിടിച്ച് ഉമ്മച്ചി പൊഴിച്ച കണ്ണീരിന്റെയും ചുംബനത്തിന്റെയും ഓര്‍മ്മകള്‍ ഇന്നും എന്റെ കണ്ണുകളെ ആര്‍ദ്രമാക്കാറുണ്ട്. പിന്നൊരു അവധിക്കാലം കൂടി മാത്രമേ ഉമ്മച്ചിയെ കാണാന്‍ പറ്റിയുള്ളൂ. സ്വര്‍ഗത്തില്‍ മഴ പെയ്യുമ്പോള്‍ ഉമ്മച്ചി എന്നെ ഓര്‍ക്കുന്നുണ്ടാവണം.
മഴയോര്‍മ്മകള്‍ ഇനിയും ബാക്കി. നല്ല മഴക്കാലത്ത് ഇരുവഴിഞ്ഞി പുഴ കര കവിഞ്ഞൊഴുകും. ചെറുവാടിയിലെ റോഡും പാടങ്ങളുമെല്ലാം വെള്ളത്തിനടിയിലാകും. വാഴകൊണ്ട് കൊച്ചു ചങ്ങാടങ്ങള്‍ ഉണ്ടാക്കി വെള്ളം കയറിയ റോഡിലെല്ലാം കളിക്കുന്നത് ഞങ്ങള്‍ കുട്ടികളുടെ ഇഷ്ട വിനോദമായിരുന്നു. വെള്ളമിറങ്ങിയാല്‍ മീനുകള്‍ നിറയുന്ന പാടത്തും തോട്ടിലും മീന്‍പിടുത്തം. ഇന്നിപ്പോള്‍ സാമ്പിളിന് ഒരു മഴകണ്ടിട്ട് തന്നെ നാളെത്രയായി.
കഴിഞ്ഞ തവണ അവധി കഴിഞ്ഞ്‌ മടങ്ങിയത് ഒരു മഴക്കാലത്ത്. കേരള മണ്‍സൂണിനെ പറ്റി ഒരു സ്പെഷ്യല്‍ എഡിഷനായിരുന്നു അന്ന് ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ ഫ്ലൈറ്റ് മാഗസിന്‍ . നല്ല ചിത്രങ്ങളൊക്കെയായി നല്ലൊരു സമ്മാനം. പ്രവാസികളെ വട്ടം കറക്കുന്ന ഇന്ത്യന്‍ വിമാന കമ്പനികളുടെ വകയായി എനിക്ക് ഓര്‍മ്മിക്കാന്‍ ഇത് മാത്രമേ ഉള്ളൂ. ഇറങ്ങുമ്പോള്‍ ഞാനിത് കൂടെയെടുത്തു. കുറ നല്ല എഴുത്തുക്കാരുടെ മഴ അനുഭവങ്ങള്‍. പക്ഷെ എനിക്കിഷ്ടപ്പെട്ടത് ശ്രീമതി അനിത നായരുടെ ഒരു ലേഖനമാണ്. "each raindrops is a poem " എന്ന് തുടങ്ങി ഒരു ക്വാട്ട് ഉണ്ടായിരുന്നു അതില്‍. ബുക്ക്‌ നഷ്ടപ്പെട്ടത് കാരണം ഓര്‍ക്കുന്നില്ല. മഴയെ കുറിച്ച് ഇങ്ങിനൊരു കുറിപ്പ് എഴുതണമെന്ന് തോന്നിയപ്പോള്‍ ആദ്യം മനസ്സില്‍ വന്നതും ആ വരികളാണ്. അത് കിട്ടാനായി ശ്രീമതി അനിത നായരുടെ ഈമെയില്‍ ഐഡി ഇല്ലാത്തതു കാരണം അവരുടെ വെബ് സൈറ്റില്‍ കയറി ഒരു കമ്മന്റ്റ്‌ ഇട്ടു. ആ ക്വാട്ട് ഓര്‍മ്മയുണ്ടെങ്കില്‍ അയച്ചുതരണം എന്ന് പറഞ്ഞ്. മറുപടി കിട്ടിയില്ല. അവരത് കണ്ടുവോ എന്തോ?. ഇല്ലെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം.

സന്തോഷവും ദുഃഖവും മഴയുമായി ബന്ധപ്പെട്ടുണ്ട്. എന്റെ വിവാഹത്തിന്റെ പകല്‍ മാറി നിന്ന മഴ രാത്രിയില്‍ തകര്‍ത്തു പെയ്തു. ഇന്നോര്‍ക്കുമ്പോള്‍ ആ സന്തോഷത്തിന്റെ ഓര്‍മ്മകളില്‍ മഴയുടെ പാശ്ചാത്തല സംഗീതമുണ്ട്.
പിന്നൊരിക്കല്‍ അസുഖമായി കിടക്കുന്ന ഉപ്പയെകാണാന്‍ അടിയന്തിരമായി നാട്ടിലെത്തിയപ്പോള്‍ നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് മുതല്‍ അമൃത ഹോസ്പിറ്റല്‍ വരെ തകര്‍ത്തു പെയ്യുന്ന മഴയായിരുന്നു. മഴ തോര്‍ന്ന് കാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടി ശോക ചവയുള്ള ആ അന്തരീക്ഷത്തിലൂടെ നടന്ന് ഉപ്പകിടക്കുന്ന ഓണ്‍കോളജി വാര്‍ഡിലെത്തി ഉപ്പയെ കണ്ടപ്പോള്‍, എന്റെ കൈകള്‍ പിടിച്ചു ആശ്വാസ വാക്കുകള്‍ പറയുമ്പോള്‍ എന്റ കണ്ണീരിനൊപ്പം പുറത്ത്‌ വീണ്ടും മഴയും പെയ്തുതുടങ്ങി. എന്നെ ആശ്വസിപ്പിക്കാനെന്നോണം. അന്നുമുതല്‍ ഞാന്‍ മഴയെ കൂടുതല്‍ സ്നേഹിച്ചു തുടങ്ങി.
ഇന്നെന്തായാലും ഒരു മഴ പെയ്യാതിരിക്കില്ല. സ്വപ്നത്തിലെങ്കിലും.

61 comments:

 1. മഴ നനഞ്ഞ ഓര്‍മ്മകള്‍.

  ReplyDelete
 2. പോസ്റ്റിലെ ഓര്‍മ്മകളുടെ പെരുമഴക്കാലം പെയിത് തീര്‍ന്നത് ഉപ്പയുടെ ഓര്‍മ്മകള്‍ക്ക് മുന്നിലെ കണ്ണീരിലാണ്. മഴ എല്ലാ പ്രവാസികള്‍ക്കും ഗൃഹാതുരത്വം ഉണര്‍ത്തുന്ന വലിയ നഷ്ടങ്ങളില്‍ ഒന്നാണ്. പ്രകൃതി കൈകുമ്പിളില്‍ വെച്ച് തന്ന സുന്ദരമായ വിഭവങ്ങള്‍ ഉപേക്ഷിച്ചു തീര്‍ത്തും പ്രതികൂലമായ കാലാവസ്ഥയില്‍ പ്രതികൂല ജീവിത സാഹചര്യങ്ങളോട് പൊരുതുന്ന ഏതൊരു പ്രവാസിയും ആഗ്രഹിക്കുന്നതാണ് ഒന്ന് മഴയത്തിറങ്ങി നടക്കാന്‍.

  മഴക്കാലം എത്തിയാല്‍ ഉപ്പ വാങ്ങിത്തരുന്ന കുടയുടെ പിടിയുടെ സുഗന്ധം. പെരും മഴയത്ത് കുട ചൂടിയുള്ള സ്കൂളില്‍ പോക്ക്. സ്കൂളിലെ ക്ലാസ് റൂമിലെ മൂലയില്‍ കുട മടക്കി ചാരി വെക്കുന്നത്, ചളിയില്‍ ചവിട്ടി വീഴുന്നത്, വല്ലപ്പോഴും മഴയത്ത് കുളിക്കാന്‍ ഉമ്മ തരുന്ന സ്വാതന്ത്ര്യം, മല വെള്ളം പുഴ നിറഞൊഴുകുമ്പോള്‍ കുടയുമായി മഴയത്ത് പുഴക്കരയില്‍ പോയി നിന്ന് പുഴക്കക്കരെ ദൂരെ മലകുകളില്‍ മരങ്ങള്‍ കാറ്റില്‍ ഉലയുന്നത് നോക്കി നിന്ന് അവാച്യമായ അനുഭൂതിയില്‍ ലയച്ചു നിന്നത്, അങ്ങിനെ അങ്ങിനെ ഒരു പാട് ഓര്‍മ്മകളിലേക്ക് കൂട്ടിക്കൊണ്ടു പോയി ചെറുവാടി തന്‍റെ ലളിത സുന്ദരമായ ആഖ്യാന ശൈലിയിലൂടെ. മഴയെ ഒരു പാട് സ്നേഹിക്കുന്ന ഒരു എഴുത്തുകാരന്റെ ഉള്ളില്‍ പിത മഴയാണ് ഈ പോസ്റ്റ് എന്ന് ഞാന്‍ പറയുന്നു.

  ReplyDelete
 3. Oru mazha... valiya tanuppullathaanu ketoo mansoo.. - oru cheriyaa..valiya monsoon pollee tannee...

  ipozhum mariyittillaa ninthe vikruthikal... makkalil ninnum othutanne prateekshikkam... nee engine prathikarikkum manzoo....

  ReplyDelete
 4. nannaayi peithu ee mazha.. nalla ezhuthu.

  ReplyDelete
 5. ഇന്നലെയാണോ വീട്ടിലേക്കു വിളിച്ചത്,
  അതെ ഇന്നലെ ശക്തമായ ഇടിയും മിന്നലും കാറ്റും ഒക്കെയായി ഇവിടെയും പെയ്തു ഒരു തകര്‍പ്പന്‍ മഴ.

  രാവിലെ മുറ്റം നിറയെ,പാറി വീണ
  തേക്കിലകളായിരുന്നു.

  മഴപ്പോസ്റ്റ്‌ അതിമനോഹരം!!!!

  ReplyDelete
 6. mazha nannnaayi peythu..........
  iniyum mazha peythu kondeyirikkatte..........
  keep writing

  ReplyDelete
 7. ചെറുവാടിയുടെ പോസ്റ്റ്‌ ബാല്യ കാലത്തെ പെരുമഴക്കലത്തെക്ക് കൈ പിടിച്ചു കൂട്ടി കൊണ്ട് പോയി. ചെറുപ്പത്തില്‍(ഇപ്പോഴും!) മഴ കാണുന്നതിനെക്കാള്‍ എനിക്കിഷ്ട്ടം കുട നല്‍കുന്ന 'o ' വട്ടത്തിന്റെ സുരക്ഷിതത്വത്തില്‍, മരങ്ങളും വീടുകളും ഇല്ലാത്ത, ഒഴിഞ്ഞ പാട വരമ്പിലൂടെ നടക്കുന്നതാണ്. ഉച്ചത്തില്‍ പട്ടു പാടി, ഒറ്റയ്ക്ക് സംസാരിച്ചു പോകാനുള്ള ആ സ്വാതന്ത്ര്യം ഞാന്‍ നന്നായി ആസ്വദിച്ചിരുന്നു. മഴ വരുന്ന ആ ആരവത്തില്‍ അയലില്‍ പാതി ഉണങ്ങിയ തുണികളും, ഉണക്കാനിട്ട നെല്ലും ഉമ്മ ധൃതിയില്‍ കോലായിലേക്ക് എടുത്തു വെക്കുന്നതിനു മുമ്പേ മഴ എത്തിയിരിക്കും...അങ്ങനെ ഒരു പാട് കൊച്ചു ഓര്‍മ്മകള്‍...
  ലളിതമായ കഥനം, ഇഷ്ട്ടമായി.

  ReplyDelete
 8. മഴ നനഞ ഓർമ്മകൾ....ശരിക്കും നാട്ടിൽ പോയി മഴ നനഞ പ്രതീതി തന്നു..ശ്ശൊ...ഒന്ന് വേഗം നാട്ടിലെത്തിയെങ്കിൽ....കുറച്ചെങ്കിലും മഴ കിട്ടുമെന്നു അഗ്രഹത്തൊടെയാണിപ്പൊൾ ഞാൻ മൻസൂ....താങ്ക്യു

  ReplyDelete
 9. മഴയെ, മഴയുടെ സംഗീതത്തെ സ്നേഹിക്കാത്തവര്‍ ഉണ്ടോ?
  ഈ അനുഭവക്കുറിപ്പ് വളരെ വളരെ വളരെ ഹൃദ്യമായി എന്ന്‍
  ആത്മാര്‍ത്ഥതയോടെ പറയട്ടെ. ഒരു പോസ്റ്റിനു വേണ്ടിയുള്ള വരികള്‍
  എന്നതിലുപരി ഹൃദയത്തില്‍ നിന്നുള്ള വരികള്‍ ആയിട്ടാണ് ഫീല്‍ ചെയ്തത്.
  ജീവിതത്തിലെ നല്ലതും ചീത്തയുമായ നിമിഷങ്ങളിലെല്ലാം കൂടെയുള്ള ഈ മഴ,
  ഇനി നല്ല ഓര്‍മ്മകള്‍ മാത്രം തരുന്നതാവട്ടെ എന്ന് പ്രാര്‍ത്ഥിച്ചു കൊണ്ട്,
  സസ്നേഹം

  ReplyDelete
 10. മഴ മഴ പെയ്യുന്നു മഴ പെയ്യുന്നു തുള്ളി തുള്ളി പെയ്യുന്നു!
  മഴ അതി സുന്തരമാണ് മനോഹരമാണ് .... റൊമാന്റിക്‌ ആണ് നൊസ്ടാല്‍ജിക്ക് ആണ് എല്ലാം സമ്മതിച്ചു.
  പക്ഷെ മുംബൈ ക്കാരും ചെന്നൈക്കാരും ബാംഗ്ലൂര്‍ കാരും ഒനും ഈ മഴ അത്ര കണ്ടു സ്നേഹിക്കുനില്ല എന്താണാവോ

  ReplyDelete
 11. ചെറുവാടി ..നല്ല മനോഹരമായ മഴ പോസ്റ്റ്‌ ..ഇന്ന് ഇനി ഞാന്‍ മൊത്തം മൂഡ്‌ ഓഫായിരിക്കും ..ജീവിതത്തില്‍ വളരെ ചെറുപ്പത്തില്‍ തന്നെ മദീനയിലേക്ക് പോയത് കൊണ്ട് കേരളത്തില്‍ മഴ നീണ്ട പതിനെട്ടു വര്‍ഷമായി കാണാത്ത, അനുഭവിക്കാന്‍ കഴിയാത്ത ഒരാളാണ് ഞാന് ചെറുവാടി..ഇപ്പോഴും നല്ല ഒരു മഴ ചിത്രമോ അല്ലെങ്കില്‍ ഇത് പോലോത്തെ ഒരു മഴയെ പറ്റിയുള്ള വല്ലതും വായിക്കുകയോ ചെയ്‌താല്‍ മനസ്സില്‍ എന്തോ കൊളുത്തി വലിക്കുന്നത് പോലെ ആണ് ..താങ്ക്സ് ചെറുവാടി ..{സോറി ഫീലിംഗ് കാരണം എഴുത്തിനെ കുറിച്ച് ഒന്നും പറഞ്ഞില്ല ..നന്നായിരിക്കുന്നു ..} .

  ReplyDelete
 12. അകലെ എവിടെയോ മഴയുടെ നേര്‍ത്ത ആരവം...ഇന്നലെകളുടെ അന്ത്യത്തില്‍ നിന്നും ഓര്‍മ്മകള്‍ ആരംഭിക്കുന്നു...മഴ തന്ന നല്ല അനുഭൂതികളുടെ ഓര്‍മ്മ ചിറകിലേറി പറന്നുയര്‍ന്നപ്പോള്‍ ജനിച്ച നാട്, വീട്, കടന്നു വന്ന വഴികള്‍....
  നിന്റെ ഈ പോസ്റ്റ് വായിച്ചപ്പോള്‍ മഴയുടെ താളത്തിന്റെ മിന്നാ മിനുങ്ങുകള്‍
  പതിയെ പതിയെ എന്റെ മനസ്സിലേക്കും പെയ്തിറങ്ങി....
  നന്ദി...ഒരായിരം നന്ദി....

  ReplyDelete
 13. മഴയ്ക്ക് എല്ലാ ഭാവങ്ങളും ഉണ്ട്. പെയ്തു കൊണ്ടിരിക്കുമ്പോള്‍ മഴയുടെ ഭംഗി മറ്റൊന്നിനും ഇല്ലെന്നാണ് തോന്നിയിട്ടുള്ളത്‌. പക്ഷെ ഭാവം രുദ്രമാകുംപോള്‍ ഭയം അറിയാതെ നമ്മില്‍ പ്രവേശിക്കുന്നു. ഓര്‍മ്മകള്‍ പുറത്തേക്ക്‌ ചാടിയ പോസ്റ്റ്‌ നന്നായി.

  ReplyDelete
 14. കഴിഞ്ഞ ദിവസം ഞാന്‍ ഒരു അറബി ബിസിനസ് കാരനുമായി സംസാരിക്കാന്‍ ഇടയായി ..നാട്ടു വിശേഷങ്ങള്‍ പങ്കു വയ്ക്കുന്നതിന്നിടയില്‍ അയാള്‍ പറഞ്ഞു ..ഈ മരുഭൂമികള്‍ മാറ്റി നിര്‍ത്തിയാല്‍ ഈ ലോകം എത്ര മനോഹരമാണ് ! നിറയെ പച്ചപ്പുകള്‍ ...മഴ ....വെള്ളച്ചാട്ടം
  ഇവിടെ (മരുഭുമിയില്‍ )എന്തുണ്ട് ? ഇവിടെയും പച്ച നിറം എവിടെയൊക്കെയോ ഉണ്ട് ..വിളറിയ പച്ചനിറം !! പച്ചപ്പ്‌ നഷ്ട പ്പെട്ട പച്ചനിറം !!
  അയാള്‍ ഫിലിപ്പിന്‍ കാരിയെ യാണ് കല്യാണം കഴിച്ചത് .അങ്ങോട്ടോ ,ഇന്ത്യയിലെക്കോ
  താമസം മാറാന്‍ പോകുന്നു വത്രേ ...

  ReplyDelete
 15. മഴ അത് ..എത്ര പറഞ്ഞാലും എഴുതിയാലും തീരാത്ത ഒരു അനുഭവം ആണ് ...കുട്ടിക്കാലത്ത് ചന്നം പിന്നം പെയ്യുന്ന മഴയില്‍ ഫുട്ബാല്‍ കളിക്കുന്നതും ...വഴുതി വീഴുന്നതും ...ചളി പുരണ്ട നനഞ്ഞു ഒട്ടിയ വസ്ത്രവുമായി വീട്ടില്‍ ചെല്ലുന്നതും ..ഉമ്മ കാണാതെ ബാത്‌റൂമില്‍ അതിനെ ഇട്ടിട്ടു മുങ്ങുന്നതും ...മനസ്സില്നെ വല്ലാതെ കൊതിപ്പിക്കുന്ന ഒരു അനുഭൂതിയാണ് മഴ ...

  ReplyDelete
 16. എല്ലാ പോസ്റ്റുകളെയും പോലെ ഇതും ഭാവസാന്ദ്രമായി. മഴയെ വാക്കുകളിലൂടെ പെയ്യിച്ച് മനം കുളിര്‍പ്പിച്ചു. വീട്ടിലേക്കു വിളിക്കുമ്പോള്‍ മഴവര്‍ത്തമാനം കേള്‍ക്കാറുണ്ട്. നമ്മുടെ അവധിക്കാലത്ത്‌ ഭാഗ്യം ഉണ്ടെങ്കിലെ മഴ കിട്ടൂ. ഇതേതായാലും ഒരു അപൂര്‍വ മഴാനുഭവമായി. ഞാനും ഒരു തീവ്രമായ മഴ പ്രേമിയാണേ.

  ReplyDelete
 17. ചുമ്മാതെ മഴയെപറ്റി പറഞ്ഞു കൊതിപ്പിക്കാതെ :)

  ReplyDelete
 18. മഴയെ ഞാനും ഏറെ സ്നേഹിക്കുന്നു. മഴ പെയ്യുന്നതിനു തൊട്ടു മുന്‍പ് ഒരു തണുത്ത കാറ്റു വീശും. ഹാ! ഹാ! ആ കാറ്റില്‍ ചെടികളും, മരങ്ങളും തെങ്ങും എല്ലാം ഇളകിയാടും. പിന്നെ മഴത്തുള്ളികള്‍ ഇറ്റിറ്റു വീഴാന്‍ തുടങ്ങും.. മഴയുള്ളപ്പോള്‍ ഞാനിങ്ങനെ കുടയും ചൂടി റോഡിലുടെ ഒഴുകുന്ന വെള്ളം കാലുകൊണ്ട് തട്ടിത്തെറിപ്പിച്ചു കൊണ്ട് സ്കൂളിലേയ്ക്ക് പോകുന്നത് ഓര്‍മ്മ വന്നു. അപ്പോള്‍ ഈ ലോകത്ത് ഞാനും മഴയും മാത്രം.. തിമിര്‍‌ത്തു പെയ്യുന്ന മഴയെ നോക്കി നില്‍‌ക്കാന്‍ എന്തു രസമാണ്‌. പലപ്പോഴും മഴയ്ക്ക് പല സ്വഭാവമാണ്‌. രാത്രി തുറന്നിട്ട ജാനലയുടെ തണുത്ത ഇരുമ്പഴികളില്‍ മുഖം ചേര്‍‌ത്ത്‌, മഴയുടെ സംഗീതവും, ചീവിടുകളുടെ ഒച്ചയും, തവളകളുടെ കരച്ചിലും കേട്ട് അങ്ങിനെ‌ നില്‍ക്കും.

  ചെറുവാടി, മനസ്സില്‍ ഒരു പെരുമഴ പെയ്യിപ്പിച്ചതിന്‌ നന്ദി. ഈ മഴയില്‍ ഞാന്‍ നനഞ്ഞു കുതിര്‍ന്നു. തലയിലൂടെ ഊര്‍‌ന്നിറങ്ങുന്ന മഴവെള്ളം നുണഞ്ഞിറക്കുവാന്‍ കൊതിയാകുന്നു. ഹോ! ഇപ്പോള്‍ ഒരു മഴ പെയ്‌തിരുന്നുവെങ്കില്‍‍!!

  ഈ മഴ കേട്ടിട്ടുണ്ടോ? ഇല്ലെങ്കില്‍ കേള്‍ക്കൂ..

  ReplyDelete
 19. മനസ്സിലും സ്വപ്നത്തിലും യാഥാർത്ഥ്യത്തിലുമൊക്കെ മഴ ചൊരിയട്ടെ, നല്ല പോസ്റ്റ്. തത്ത കാട്ടിത്തന്ന പാട്ടു കേട്ടു, അതും നന്ന്!

  ReplyDelete
 20. എന്റെ മണ്‍സൂ -നിന്റെ പേരിലും ഒരു മണ്‍സൂണ്‍ ടച്ച് ഉണ്ടടോ -പിന്നെ എങ്ങിനെ യാണ് നിനക്ക് മഴ പിടിക്കാതിരിക്കുക? - നന്നായിട്ടുണ്ട് ട്ടോ -കീപ്‌ ഗോഇന്ഗ്

  ReplyDelete
 21. ഈ മഴയോടുള്ള പ്രണയം യൂണിവേഴ്സല്‍ ആണല്ലെ........:)

  ReplyDelete
 22. @ അക്ബര്‍,
  നന്ദി അക്ബര്‍ ഭായ്, ഈ വലിയ അഭിപ്രായത്തിനും ഒപ്പം ഓര്‍മ്മകള്‍ പങ്കുവെച്ചതിനും. ആ പുഴക്കരയിലെ മഴയ്ക്ക് ഒരു പ്രത്യേക ഭംഗിയുണ്ട്.
  @ വിഷ്ണു.
  നന്ദി. അവര്‍ കുട്ടികളും കളിക്കട്ടെ. പക്ഷെ ഇവിടെ എന്ത് മഴ?
  @ മുകില്‍
  നന്ദി. വായനക്കും അഭിപ്രായത്തിനും.
  @ എക്സ് പ്രാവാസിനി.
  എപ്പോള്‍ വിളിച്ചാലും നാട്ടില് മഴയാണ്. അടുത്ത വെകേഷന്‍ മഴക്കാലത്ത്‌ ആക്കണം. നന്ദി, മഴയെ ഇഷ്ടപ്പെട്ടതിന്,
  @ മജി
  നന്ദി സഖാവേ. വീണ്ടും വരുമല്ലോ.
  @ സലിം ഇ. പി,
  നമ്മുടെയൊക്കെ മഴയോര്‍മ്മകള്‍ക്ക് സാദൃശ്യം ഉണ്ട്. ഞാന്‍ എഴുതാത്തത് നിങ്ങള്‍ പറഞ്ഞു. നന്ദി സലിം ഭായ്, വായനക്കും അഭിപ്രായത്തിനും.
  @ അഷ്‌റഫ്‌,
  അപ്പോള്‍ വെകേഷന്‍ അടുത്ത് അല്ലെ, വേഗം വിട്ടോള്ളൂ, ഇപ്പോള്‍ നല്ല മഴ ഉത്സവം ആണ്.
  @ ഹാപ്പി ബാച്ചിലേഴ്സ്.
  ഹൃദയം നിറഞ്ഞ നന്ദി സുഹൃത്തുക്കളെ, നിങ്ങളുടെ നല്ല വാക്കുകള്‍ക്കു, പ്രോത്സാഹനത്തിന്.

  ReplyDelete
 23. @ ഒഴാക്കന്‍,
  അത് ശരി, മഴ അതാണ്‌, ഇതാണ് എന്നൊക്കെ പറഞ്ഞു അവസാനം ഇഷ്ടല്ല്യാ ന്നും. ഏതായാലും സന്ദര്‍ശനത്തിനു നന്ദി.
  @ ഫൈസു മദീന,
  നാട്ടിലെ മഴക്കാലം ഓര്‍ത്താല്‍ പിന്നെ മൂഡ്‌ ഓഫ് ഉറപ്പാണ്. ഇതുവഴി വന്നതില്‍ സന്തോഷം.
  @ റിയാസ് മിഴിനീര്‍തുള്ളി ,
  നിന്റെ അഭിപ്രായം ഒത്തിരി ഇഷ്ടായി ട്ടോ ഗഡീ. നന്ദി ഒരുപാടൊരുപാട്.
  @ പട്ടേപ്പാടം റാംജി,
  ശരിയാണ്. ഭയപ്പെടുത്തുന്ന ഒരു ഭാവവും ഉണ്ട് മഴയ്ക്ക്. ന്നാലും ഇഷ്ടപ്പെട്ടുപോകും.
  നന്ദി റാംജീ.
  @ രമേശ്‌ അരൂര്‍,
  അറബി പറഞ്ഞതും ശരിയല്ലേ. എല്ലാം കൃത്രിമം അല്ലെ ഇവിടെ. സന്ദര്‍ശനത്തിന് നന്ദി.
  @ ആചാര്യന്‍ ,
  അതെ , അതൊക്കെത്തന്നെയാണ് നമ്മെ ഉണര്‍ത്തുന്ന സജീവമായ ഓര്‍മ്മകള്‍. നന്ദി,
  @ ഷുക്കൂര്‍ ചെറുവാടി,
  നന്ദി ഷുക്കൂര്‍, നമ്മുടെ നാട്ടിലെ വെള്ളപൊക്കവും അതിലെ കളിയും മറ്റും നിനക്കും പറയാന്‍ കാണും. പ്രതീക്ഷിക്കുന്നു.
  @ രഞ്ജിത്ത്.
  ഇത്തിരി കൊതി തോന്നണം. നല്ല ഒരു മഴ ഫോട്ടോ എടുത്തു പോസ്റ്റിക്കെ.

  ReplyDelete
 24. വളരെ നന്നായി. ഒരുപാടു ഓര്‍മ്മകള്‍ തൊട്ടുണര്‍ത്തുന്ന ഒരു നല്ല പോസ്റ്റ്‌. മഴക്കാലവും വെള്ളപോക്കവും എന്നും എല്ലെവരുടെയും (പ്രത്യേകിച്ചു പ്രവാസികള്‍) മനസ്സില്‍ ഒരു കുളിരേകുന്ന ഓര്‍മ്മയാണ്. തോരാത്ത മഴയും, ആ മഴ കൊണ്ടുകൊണ്ട് സ്കൂളിലേക്കുള്ള പോക്കും ഒന്നും ഒരിക്കലും മറക്കാനാവില്ല.

  ReplyDelete
 25. എത്രയൊക്കെ കഷ്ടപ്പെടുത്തിയാലും മഴയെ സ്നേഹിയ്ക്കാതിരിയ്ക്കുന്നതെങ്ങനെ?

  ReplyDelete
 26. മഴക്കുറിപ്പ് അസ്സലായി!

  വായിച്ചിട്ടില്ലെങ്കിൽ ഇതും കൂടി നോക്കൂ...

  ഓളപ്പാത്തിയിൽ ഒരു ഞാറ്റുവേല.....

  http://jayandamodaran.blogspot.com/2010/07/blog-post.html

  ReplyDelete
 27. @ വായാടി,
  നന്ദി, സന്തോഷം. പിന്നെ നല്ലൊരു ഓര്‍മ്മ പങ്കുവെച്ചു.
  "രാത്രി തുറന്നിട്ട ജാനലയുടെ തണുത്ത ഇരുമ്പഴികളില്‍ മുഖം ചേര്‍‌ത്ത്‌, മഴയുടെ സംഗീതവും, ചീവിടുകളുടെ ഒച്ചയും, തവളകളുടെ കരച്ചിലും കേട്ട് അങ്ങിനെ‌ നില്‍ക്കും".
  ഇത് എനിക്കും വളരെ ഇഷ്ടപ്പെട്ടൊരു സംഗതിയാണ്. ഒരുപാട് നന്ദി. പിന്ന ആ ലിങ്കിനും.
  @ ശ്രീനഥന്‍ ,
  സന്തോഷവും നന്ദിയും അറിയിക്കട്ടെ. വായനക്കും ഇഷ്ടപ്പെട്ടതിനും.
  @ അജി.
  റൊമ്പ നന്‍ട്രി തമ്പി . പാക്കലാം.
  @ പ്രയാണ്‍,
  പിന്നല്ലാതെ, ആദ്യ സന്ദര്‍ശനത്തിനു നന്ദി. ഇനിയും വരുമല്ലോ.
  @ pushpamgad ,
  നന്ദി, വായനക്കും അഭിപ്രായത്തിനും.

  ReplyDelete
 28. മഴയെ ഇഷ്ടമില്ലാത്തവര്‍ ആരുണ്ട്‌ ? പ്രത്യേകിച്ചും നമ്മളെപോലെയുള്ള പ്രവാസികള്‍...മഴ കാത്തുകിടക്കുന്ന വേഴാമ്പലുകള്‍....

  ReplyDelete
 29. തീര്‍ച്ചയായും സംഗീത സാന്ദ്രമായ ഒരു മഴ പെയ്യാതിരിക്കില്ല . അത്രയും മനോഹരമായി മഴയെക്കുറിച്ച് എഴുതിയിരിക്കുന്നു . ഈ മഴയുടെ കുളിര്‍കാറ്റു മറ്റെവിടെയോ വീശിയടിക്കുന്നു . അതു രചനാ വൈഭവത്തിന്റെ കുളിര്‍ തെന്നല്‍ .

  ReplyDelete
 30. സമയക്കുറവ് മൂലം വായിക്കാന്‍ സാധിച്ചില്ല...ഒന്ന് എത്തിനോക്കിയെന്നെ ഉള്ളു ...തീര്‍ച്ചയായും പിന്നീട് വായിച്ചുകൊള്ളം

  ReplyDelete
 31. ഇന്നു മഴയില്ല, നല്ല വെയിലാ ഇവിടെ.

  ReplyDelete
 32. മഴയെ ആരാണിഷ്ടപ്പെടാതിരിക്കുക?
  പ്രവാസികളുടെ നഷ്ടങ്ങളില്‍ ഒന്നാം സ്ഥാനം പിടിക്കുക ദൈവത്തിന്റെ സ്വന്തം നാടിന്റെ വരദാനമായ മഴയായിരിക്കും.
  റഫിസാബിന്റെ ഗാനം പോലെ മനോഹരമായ പോസ്റ്റ്‌..

  ReplyDelete
 33. @ പാവം ഞാന്‍ ,
  നന്ദി ട്ടോ. സന്തോഷവും. ഇനിയും വരുമല്ലോ.
  @ ഷമീര്‍,
  അതെ ഷമീര്‍, ആ ഓര്‍മ്മകള്‍ക്ക് ഇന്നും ചെറുപ്പമാണ്. അഭിപ്രായത്തിനു നന്ദി.
  @ ശ്രീ,
  അതെ, ആ സ്നേഹം തന്നെയാണ് പോസ്റ്റായി മാറിയതും. നന്ദി.
  @ ജയന്‍ ഏവൂര്‍.
  നന്ദി. വായനക്കും ഇഷ്ടപ്പെട്ടതിനും.
  ഡോക്ടറുടെ ആ കഥ മുമ്പ് വായിക്കുകയും അവിടെ ഇഷ്ടം അറിയിക്കുകയും ചെയ്തിട്ടുണ്ട്. ഒന്നൂടെ വായിച്ചു.
  @ ജിഷാദ്,
  നന്ദി ജിഷാദ്. മഴ പെയ്യട്ടെ.
  @ അബ്ദുല്‍ ഖാദര്‍ കൊടുങ്ങല്ലൂര്‍.
  നന്ദിയും സന്തോഷവും അറിയിക്കട്ടെ ഖാദിര്‍ ഭായ് ഈ പ്രോത്സാഹനത്തിനു. നല്ല വാക്കുകള്‍ക്കു.
  @ ഗീതാകുമാരി,
  നന്ദി ടീച്ചറെ, സമയമെടുത്ത്‌ വായിച്ചോളൂ. മഴ ഇവിടെ കാണും.
  @ എഴുത്തുകാരി.
  നന്ദ. മഴ പെയ്തു ഉടനെയുള്ള വെയിലിനും ഒരു രസമുണ്ട്.
  @ കെ എ.
  നന്ദി. വീണ്ടും വരുമല്ലോ.
  @ മേയ്ഫ്ലവര്‍ ,
  തീര്‍ച്ചയായും നഷ്ടങ്ങളില്‍ ഒന്ന് മഴ തന്നെ.
  പിന്നെ നന്ദി , ഈ മഴയെ ഇഷ്ട്ടപ്പെട്ടതിനു. സന്തോഷം നല്‍കുന്നൊരു അഭിപ്രായത്തിന്‌

  ReplyDelete
 34. ആദ്യ വായനയില്‍ തേന്‍മഴ
  അവസാനമെതിയപ്പോള്‍ കണ്ണീര്‍മഴ!
  നാട്ടുകാര്‍ക്കിപ്പോ ദുരിതമഴ!
  നന്നായി എഴുതി.
  ഭാവുകങ്ങള്‍

  ReplyDelete
 35. മഴ വരുന്നതും കാത്ത്...സ്വപ്നം കണ്ടിരിക്കാ..

  ReplyDelete
 36. ഇത്രറ്യധികം മഴ പെയ്തെങ്കിലും ചെറുവാടി ഇത്തവണ വെള്ളത്തില്‍ മുങ്ങിയില്ല,അരീക്കോടും.

  ReplyDelete
 37. മഴയുടെ സംഗീതവും,സുഗന്ധവും,നനവും നിറഞ്ഞ ഓര്‍മ്മകള്‍-വളരെ നന്നായി എഴിതി.

  ReplyDelete
 38. ചെറുവാടി എന്ന മനോഹരമായ ഈ മലര്‍വാടിയിലേക്ക് പലവട്ടം എത്തിനോക്കിയിട്ടുണ്ട്. അനുഭവങ്ങളുടെ പെരുമഴയില്‍ മനോഹരമായ കഥക്കൂട്ടുകള്‍ സൃഷ്ടിക്കുന്ന 'ചെറുവാടി'യുടെ രചനാ കൌശലത്തെ ആദരവോടെ നോക്കി നിന്നിട്ടുണ്ട് - അതീവ ഹൃദ്യമായ ഒരുച്ചമഴയുടെ സംഗീതം ആസ്വദിക്കുന്നപോലെ.

  വെള്ളത്തിന്റെ വിവിധ ഭാവങ്ങളെക്കുറിച്ച് അനിതാ നായര്‍ തന്‍റെ 'ലേഡീസ് കൂപ്പെ' എന്ന നോവലിന്റെ ആറാം അധ്യായത്തില്‍ (മലയാള പരിഭാഷ) ഇങ്ങനെ പറയുന്നുണ്ട്: "ഈറനാക്കുന്ന ജലം, മുറിവുണക്കുന്ന ജലം. എല്ലാം മറക്കുന്ന ജലം. സ്വീകരിക്കുന്ന ജലം. അക്ഷീണം ഒഴുകിക്കൊണ്ടേയിരിക്കുന്ന ജലം. എല്ലാം നശിപ്പിക്കുന്ന ജലം. ലയിപ്പിക്കാനും, നശിപ്പിക്കാനുമുള്ള കഴിവ്, നനവെന്നതുപോലെ ജലത്തില്‍ അന്തര്‍ലീനമാണ്" .
  ചോദിച്ചത് നല്‍കുവാന്‍ ആര്‍ക്കെങ്കിലും സാധിക്കുമെങ്കില്‍ എന്‍റെ ഉപ്പയെ തിരിച്ചു തരുമോ എന്ന് ഞാന്‍ ചോദിക്കുമെന്ന് 'ചെറുവാടി' എവിടെയോ എഴുതിയത് കണ്ണുകളില്‍ പെരുമഴയും, ഹൃദയത്തില്‍ ഇടിമുഴക്കവും സൃഷ്ടിച്ചിരുന്നു. അദ്ദേഹത്തിന്റെ രണ്ടാമത്തെ ആഗ്രഹം ചെറുപ്പകാലത്തെ തിരിച്ചു ലഭിക്കണം എന്നായിരുന്നു. ചെറുപ്പത്തിന്റെ ഓര്‍മകളില്‍ ഗൃഹാതുരത സൃഷ്ടിക്കുന്ന മഴക്കാല വിശേഷങ്ങളും, മഴവെള്ളത്തിന്റെ മധുരത്തിനിടയില്‍ ഉപ്പു രുചിയുള്ള കണ്ണുനീരും മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു.

  ആശംസകള്‍, ചെറുവാടി.

  ReplyDelete
 39. നല്ല അവതരണ ശൈലി... വായിക്കാൻ സുഖമുള്ള എഴുത്ത് നമുക്ക് നഷ്ട്ടപ്പെട്ട ഗൃഹാതുരത്വം നിറഞ്ഞ ഓർമ്മകൾ പെട്ടെന്നു നമ്മിലേക്ക് തിരികെയെത്തിയത് പോലെ .. ചൊറുപ്പ കാലത്തെ നനുത്ത ഒർമ്മകൾ .. മഴയെ പറ്റി വർണ്ണിക്കാൻ വാക്കുകൾ മതിയാകില്ല ..മഴവെള്ളം നിറഞ്ഞൊഴുകുന്ന വയലുകൾ.. കോരിച്ചെരിയുന്ന മഴയിൽ സഹോദരങ്ങളിമായി കടലാസു തോണിയിട്ട് ഇറയത്തിരുന്നു മഴ ആസ്വദിക്കുമ്പോൽ അകത്തളങ്ങളിൽ നിന്നും ഉമ്മ ചോർന്നൊലിക്കുന്ന ഭാഗത്തു വെച്ച പാത്രം കാലിയാക്കി വീണ്ടും വെക്കുന്ന തിരക്കിലാകും ആ മനസിന്റെ നനവ് അന്നു അറിഞ്ഞിരുന്നില്ല.. ഒരുപാട് ഓർമ്മകൾ മനസിലേക്ക് ഓടിയെത്തുന്നു..... നല്ല മഴയിൽ ഉമ്മ ഉണ്ടാക്കി തരുന്ന കട്ടൻ ചായയും ഉണക്കകപ്പ പൊരിച്ചെടുത്തതും നാവിന്റെ തുമ്പിലുണ്ട് ഇന്നും ആരുചി..., ഈപോസ്റ്റ് വായ്ച്ചപ്പോൾ ശരിക്കും ഒരു മഴകൊണ്ട പ്രതീതി... നല്ലപോസ്റ്റ് വായനക്കാർക്ക് സമ്മാനിച്ചതിൽ ഒത്തിരി നന്ദി...

  ReplyDelete
 40. കലക്കന്‍ പോസ്റ്റ്‌ . മഴയെ കുറിച് ഞാനും എഴുതിയിരുന്നു. മഴയിലൂടെ ഭൂതകാലമാണ് പെയ്തിറങ്ങുന്നത്. ചെറു വാടി ഒരു സ്ഥലമാണെന്ന് ഇപ്പോഴാ അറിഞ്ഞത് .

  ReplyDelete
 41. പല ഓര്‍മ്മകളിലും മഴയുടെ താളവും നനവും ഇന്നുമുണ്ട്. നൊസ്റ്റാള്‍ജിയ ഉണര്‍ത്തിയ എഴുത്ത്...

  ReplyDelete
 42. കർക്കിടകത്തിലെ തോരാമഴയിൽ ജനിച്ചൊരുത്തൻ,പേരിൽ പോലും മൺസൂൺ മണക്കുന്നവൻ...
  അതെ അവൻ ഈ സ്നേഹമഴയിലൂടെ ഉമ്മയുടെ,സഖിയുടെ,വാപ്പയുടെ,..അടുത്തെല്ലാം നമ്മെ ഓരോരുത്തരേയും കൂട്ടികൊണ്ടുപോയി സ്നേഹം കോരിച്ചൊരിയുന്ന മഴകൊള്ളിച്ചു..!

  ReplyDelete
 43. @ ഇസ്മായില്‍ കുറുമ്പടി,
  നന്ദി ഇസ്മായില്‍. ഈ നല്ല അഭിപ്രായത്തിനും വായനക്കും.
  @ ഹൈന,
  മഴയത്ത് സ്വപ്നം കാണും, മഴ വരുന്നതും സ്വപ്നം കാണും. നന്ദി.
  @ സിബു നൂറനാട്,
  നന്ദി സിബു. വായനക്കും സന്ദര്‍ശനത്തിനും.
  @ അരീക്കോടന്‍ ,
  മുമ്പ് ഒരു മഴ കാട്ടുതായ്‌ മൈതാനിയിലെ കളി നശിപ്പിച്ചിട്ടുണ്ട്. ഇപ്രാവിശ്യം?
  @ ജ്യോ
  നന്ദി, ഈ മഴയോര്‍മ്മകള്‍ ഇഷ്ടപ്പെട്ടതിന്.
  @ നൗഷാദ് കുനിയില്‍,
  നൗഷാദ്‌, വളരെ നന്ദിയുണ്ട് നൗഷാദ്, ഈ നല്ല വാക്കുകള്‍ക്കു, പ്രോത്സാഹനത്തിന്.നൗഷാദ് പറഞ്ഞത്ര കഴിവ് എനിക്കുണ്ടോ എന്നറിയില്ല. ന്നാലും ഇഷ്ടപ്പെട്ടു എന്നറിയുന്നത് സന്തോഷകരം തന്നെ. അനിത നായരെ കൂടുതല്‍ വായിച്ചിട്ടില്ല.
  @ ഉമ്മു അമ്മാര്‍,
  വളരെ നന്ദി ട്ടോ. കുറെ ഓര്‍മ്മകളും പങ്കുവെച്ചു. ഇതൊക്കെ വെച്ച് ഒരു മഴപോസ്റ്റ് ഉമ്മു അമ്മാറിനും പറ്റും എന്നാണ് എനിക്ക് തോന്നുന്നത്. പ്രതീക്ഷിക്കാലോ?
  @ മേഘമല്‍ഹാര്‍ സുധീര്‍,
  ചെറുവാടി ഒരു സ്ഥലം തന്നെയാണ്. കോഴിക്കോട്- മലപ്പുറം ജില്ലയുടെ ബോര്‍ഡര്‍ ആയി വരും. പോസ്റ്റ്‌ ഇഷ്ടപ്പെട്ടതിന് ഒരുപാട് നന്ദി സുധീര്‍,
  @ വഷളന്‍ജേക്കെ,
  നന്ദി ജേക്കെ, ഈ വഴി വന്നതിനും ഈ മഴയെ ഇഷ്ടപ്പെട്ടതിനും. വീണ്ടും കാണാം.
  @ മുരളീമുകുന്ദന്‍ ബിലാത്തി.
  ഈ അഭിപ്രായം ഒത്തിരി സന്തോഷം നല്‍കി മുരളി ഭായ്, നന്ദിയുണ്ട്. പിന്നെ വയനാടന്‍ യാത്രയെപറ്റിയുള്ള അഭിപ്രായത്തിനും. ഈ ചെറിയ ലോകത്ത് വന്നതിനും പ്രോത്സാഹനത്തിനും ഒത്തിരി നന്ദി.

  ReplyDelete
 44. മഴയെ സ്നേഹിച്ച ചെറുവാടി ആശംസകള്‍ ...........

  ReplyDelete
 45. മഴയേ ഇഷ്ടപ്പെടാത്തവർ ആരുണ്ട്...!?

  ഒരു മഴ കണ്ടിട്ട് എത്ര നാളായി എന്നു വിചാരിച്ചിരിക്കുമ്പൊഴാ ഇന്നലെ കാലത്ത് അപ്രതീക്ഷിതമായി ഒരു മഴ കണ്ടത്...!!
  അതും അത്യുഗ്രൻ ഇടിയോടു കൂടിയത്...!! എന്തായാലും തുടക്കം കലക്കി....

  ജനാല തുറന്ന് മഴയേ നോക്കിക്കൊണ്ടിരുന്നു.. ഇവിടെയാണെങ്കിലും എന്റെ മനസ്സ് നാട്ടിലേക്കാണ് പറന്നത്...!!
  എത്ര നേരം അങ്ങനെ നിന്നുവെന്നറിയില്ല.വെള്ളം തലയിൽ വീണപ്പോഴാണ് പരിസര ബോധം വന്നത്.
  നോക്കിയപ്പോൾ മുറിയുടെ മുകൾ ഭാഗം ചോരാൻ തുടങ്ങിയിരിക്കുന്നു. ഓടിപ്പോയി ഒന്നു രണ്ടു അലൂമിനിയ പാത്രം കൊണ്ടുവന്ന് നിരത്തി വച്ചു...!!
  അപ്പോഴും മനസ്സ് നാട്ടിലേക്കു അറിയാതെ പറന്നു....

  ആശംസസകൾ....

  ReplyDelete
 46. മഴയെന്നും പലർക്കുമിഷ്ടമെന്നെനിക്കീയീടെയാണ് മനസ്സിലായത്.
  അതു പക്ഷെ വൈകിയെന്നറിയാനും വൈകി, മഴയെന്നും നഷ്ടത്തിന്റെ ഓർമ്മയാണ്.

  ഓർമ്മകൾ, വിവരണം, നന്നായിരിക്കുന്നു.

  ReplyDelete
 47. മഴയെ സ്നേഹിക്കാത്തവര്‍ ഉണ്ടാവില്ല.. എനിക്കും ഇഷ്ടം തന്നെ.. ചില മഴകള്‍ കുട്ടിക്കാലത്ത് പേടിപ്പിക്കുന്ന ഓര്‍മകളായും ഉണ്ട്.

  പോസ്റ്റ് ഒരു മഴകൊണ്ട സുഖം തന്നു.

  ReplyDelete
 48. എന്‍റെ ഇക്ക...
  തുറന്നു പറയാലോ.... സൂപ്പര്‍...ഇവിടെ അബുദാബിയിലും എന്‍റെ അവസ്ഥയും ഇതൊക്കെതന്നെയാണ്.....

  ഉപദേശിക്കാന്‍ ഞാനൊരു രജാവൊന്നും അല്ല.. എന്നാലും ഇത് പോലെയുള്ള പോസ്റ്റുകള്‍ ഇനിയും പ്രതീക്ഷിക്കുന്നു....

  ReplyDelete
 49. This comment has been removed by a blog administrator.

  ReplyDelete
 50. nostalgia feel cheyyunnu..........prathirodha shakthi kuravanennu doctormar vilayiruthiyathu muthal mazha kaanane pattiyittullu...ariyan pattunilla...ennalum suhruthinte vaakkukalile mazha enne nanayippichu........nandi

  ReplyDelete
 51. @ അനസ്,
  നന്ദി അനസ്. ഇനിയും വരുമല്ലോ.
  @ വീ. കെ
  നന്ദി സന്തോഷം വീ കെ. സന്ദര്‍ശനത്തിനും കുറെ മഴ ഓര്‍മ്മകള്‍ പങ്കുവെച്ചതിനും.
  @ നിശാസുരഭി ,
  എല്ലാവരുടെയും ഇഷ്ടവും ഗൃഹാതുര ഓര്‍മ്മകളും തന്നെയാണ് മഴ. നന്ദി.
  @ സുജിത് കയ്യൂര്‍.
  നന്ദി സുജിത്. ഇതുവഴി വന്നതിനും വായനക്കും .
  @ ഹംസ,
  നന്ദി ഹംസ ഭായ്. പോസ്റ്റ്‌ ഇഷ്ടപ്പെട്ടതിനും അഭിപ്രായത്തിനും.
  @ വിരല്‍ത്തുമ്പ്.
  നന്ദി സുഹൃത്തേ. ഇതുവഴി പുതിയതാണോ? വന്നതില്‍ സന്തോഷം. ഇനിയും വരുമല്ലോ.
  @ അനീസ,
  സന്തോഷം, നന്ദി അനീസ.
  @ അഞ്ജു.
  മഴ കൊള്ളാന്‍ ബാല്യം തന്നെയാണ് നല്ലത് അഞ്ജു. ഇപ്പോള്‍ കാനാന സുഖം. വന്നതിനും അഭിപ്രായത്തിനും നന്ദി.

  ReplyDelete
 52. അനീസയുടെ കമ്മന്റ് അറിയാതെ ഡിലീറ്റ് ആയി പോയിട്ടുണ്ട്. അനീസയോട് ക്ഷമ ചോദിക്കുന്നു.

  ReplyDelete
 53. ദുബായില്‍ ഇപ്പോള്‍ ഓര്‍ക്കാപ്പുറത്തൊരു മഴ! അതു നോക്കിയിരുന്നു ഈ മഴക്കുറിപ്പ് വായിക്കാന്‍ ഒരു സുഖം ... ഒരു ചാറ്റ്ല്മഴയില്‍ നനയുന്നതു പോലെ!

  ReplyDelete
 54. manassine veendum koottikodu pokunnu pazhaya idavazhikalilekk........

  ReplyDelete

ഇഷ്ടവും ഇഷ്ടക്കേടും ഇവിടെ കുറിക്കുമല്ലോ....