Friday, November 12, 2010

ഒരു പെരുന്നാള്‍ കൂടി വന്നെത്തുമ്പോള്‍



ഒരു പെരുന്നാള്‍ കൂടി എത്തുകയായി. മണല്‍ക്കാട്ടിലെ യാന്ത്രിക ജീവിതത്തിനിടയില്‍ കടന്നുവരുന്ന ഈ പെരുന്നാളിന്‍റെ സദ്യവട്ടങ്ങള്‍ക്ക് രുചിയുണ്ടാകുമോ? ഉണ്ടാവില്ല. കൂടും കുടുംബവും നാടും നാട്ടാരെയും വിട്ടിട്ടുള്ള പെരുന്നാളിന്‍റെ ആഘോഷങ്ങള്‍ക്ക് തീര്‍ച്ചയായും മാറ്റ് കുറയും. എന്നാലും കുടുംബക്കാരും കൂട്ടുകാരും അയല്‍ക്കാരും എല്ലാം കൂടി ചേര്‍ന്നുള്ള നാട്ടിലെ പെരുന്നാള്‍ ആഘോഷങ്ങള്‍, പുത്തന്‍ കുപ്പായമിട്ട ആ ഓര്‍മ്മകള്‍ തന്നെയാവട്ടെ ഈ പെരുന്നാള്‍ സദ്യയുടെ രുചിക്കൂട്ട്. മൈലാഞ്ചികൈകളും കുപ്പിവള കിലുക്കവും തരുന്ന ഓര്‍മ്മകളാവട്ടെ അതിന്‍റെ സംഗീതം. അയല്‍പ്പക്കത്തെ ഹിന്ദു ക്രിസ്ത്യന്‍ സഹോദരങ്ങളും ഒന്നിച്ചിരുന്നാഘോഷിച്ച പെരുന്നാളിന്‍റെ നന്‍മ. മതസൗഹാര്‍ദത്തിന്‍റെ ആ മുഖം ഇപ്പോഴും നഷ്ടപെട്ടിട്ടില്ല.
പക്ഷെ എനിക്ക് പരാതികളില്ല. കാരണം ആഘോഷങ്ങളും ആഹ്ലാദവും നിഷേധിക്കപ്പെട്ട ഒരു പരിസരത്തെ ഞാന്‍ കാണാതെ പോകരുത്. ഉറ്റവരും ഉടയവരും നഷ്ടപ്പെട്ടു സയോണിസ്റ്റ് ക്രൂരതയുടെ ബലിയാടുകള്‍ അങ്ങ് ഫലസ്തീനിലും മറ്റും കരയുന്നതിന്‍റെ ശബ്ദം ഞാന്‍ കേള്‍ക്കുന്നുണ്ട്‌. തോക്കുകള്‍ക്കും മിസൈലുകള്‍ക്കുമിടയില്‍

ദൈന്യതയോടെ കണ്ണ് മിഴിക്കുന്ന കുഞ്ഞുങ്ങളുടെ നൊമ്പരങ്ങളും ഞാനറിയുന്നുണ്ട്. സ്വന്തം മക്കളാല്‍ തന്നെ ഉപേക്ഷിക്കപ്പെട്ട് വൃദ്ധസദനങ്ങളില്‍ അഭയം തേടിയ മാതാപിതാക്കള്‍, പെറ്റമ്മമാരാല്‍ തന്നെ തെരുവിലെറിയപ്പെട്ട അനാഥ ബാല്യങ്ങള്‍, ഒരുനേരത്തെ അന്നത്തിനു എച്ചില്‍തൊട്ടികളില്‍ പോലും കയ്യിടേണ്ടി വരുന്ന അശരണര്‍. ആര്‍പ്പുവിളികളും ആരവങ്ങളുമില്ലാത്ത ഇവരുടെ ലോകത്തെ മറന്നുകൊണ്ട്, ഒരു പ്രവാസിയായി എന്നൊരു കാരണം പറഞ്ഞ്, ആഘോഷങ്ങള്‍ക്ക് മാറ്റ് കുറയും എന്ന് വിലപിക്കുന്ന എന്‍റെ തെറ്റിന് മാപ്പ് തരിക.

അശാന്തിയുടെ കാര്‍മേഘങ്ങള്‍ മാറിപോകട്ടെ, ഭൂമിയില്‍ നന്മയുടെ പൂക്കള്‍ വിരിയട്ടെ. നിറഞ്ഞ സന്തോഷത്തിലേക്കാവട്ടെ ഓരോ ആഘോഷങ്ങളും കടന്നുവരുന്നത്‌.

എല്ലാവര്‍ക്കും സ്നേഹംനിറഞ്ഞ പെരുന്നാള്‍ ആശംസകള്‍.

38 comments:

  1. ആദ്യത്തെ ആശംസ എന്‍റെ വക...
    വലിയ പെരുന്നാള്‍ ആശംസകള്‍..

    ReplyDelete
  2. രണ്ടാംമത്തെ ആശംസ എന്റെ വകയും പെരുന്നാൾ ആശസകൾ

    ReplyDelete
  3. വലിയ പെരുന്നാള്‍ ആശംസകള്‍.ചെറുവാടി പറഞ്ഞത് വളരെ ശരിയാണു.ചെറിയ വിഷമങ്ങളിൽ പോലും നാം വല്ലാതേ വിലപിക്കും.ദുഖങ്ങളുടെ ഭാണ്ഡം പേറുന്നവരേ നാം ഓർക്കുന്നതേ ഇല്ല.നല്ല പോസ്റ്റ്

    ReplyDelete
  4. ചെറുവാടീ എന്റെയും പൊറിഞ്ചു വേട്ടന്റെയും വക ഇമ്മിണി വലിയ പെരുനാള്‍ ആശംസകള്‍

    ReplyDelete
  5. പെരുന്നാള്‍ ഇല്ലാത്തവരെ ഓര്‍ക്കുന്നവര്‍ക്കായിരിക്കും സ്വര്‍ഗത്തില്‍ പെരുന്നാള്‍ അല്ലെ?എന്റെയും ആശംസകള്‍

    ReplyDelete
  6. വലിയ പെരുന്നാള്‍ ആശംസകള്‍.

    ReplyDelete
  7. കുംഭ നിറഞ്ഞവന് കിടക്ക കിട്ടാഞ്ഞിട്ട്, വിശന്നു പോരിഞ്ഞവന് ഇല കിട്ടാഞ്ഞിട്ട്‌. ഇതിവിടെ അന്വര്‍ത്ഥമാണെന്ന് തോന്നുന്നു. ബലിപെരുന്നാള്‍ ആശംസകള്‍.

    ReplyDelete
  8. ഈദ് മുബാറക്.

    ReplyDelete
  9. മന്‍സൂര്‍ സാഹിബിനും കുടുംബത്തിനും പ്രവാസത്തില്‍ പൊതിഞ്ഞ ഒരു പെരുന്നാള്‍ ആശംസ നേരുന്നു..!

    ReplyDelete
  10. വലിയ പെരുന്നാള്‍ ആശംസകള്‍..

    ReplyDelete
  11. പെരുന്നാള്‍ ആശംസകള്‍

    ReplyDelete
  12. വളരെ ശരിയാണ്....നാം നമ്മെക്കാള്‍ മോശപ്പെട്ട അവസ്തയിലുള്ളവരെക്കുറിച്ച് തീരെ ശ്രദ്ധിക്കാറില്ല ...
    ബലി പെരുന്നാള്‍ ആശംസകള്‍ ...

    ReplyDelete
  13. കുടുംബക്കാരും കൂട്ടുകാരും അയല്‍ക്കാരും എല്ലാം കൂടി ചേര്‍ന്നുള്ള നാട്ടിലെ പെരുന്നാള്‍ ആഘോഷങ്ങള്‍...

    പുത്തന്‍ കുപ്പായമിട്ട ആ ഓര്‍മ്മകള്‍ തന്നെയാവട്ടെ ഈ പെരുന്നാള്‍ സദ്യയുടെ രുചിക്കൂട്ട് !

    മൈലാഞ്ചികൈകളും കുപ്പിവള കിലുക്കവും തരുന്ന ഓര്‍മ്മകളാവട്ടെ അതിന്‍റെ സംഗീതം!
    അയല്‍പ്പക്കത്തെ ഹിന്ദു ക്രിസ്ത്യന്‍ സഹോദരങ്ങളും ഒന്നിച്ചിരുന്നാഘോഷിച്ച പെരുന്നാളിന്‍റെ നന്‍മ!


    മതസൗഹാര്‍ദത്തിന്‍റെ ആ മുഖം ഇപ്പോഴും നഷ്ടപെട്ടിട്ടില്ല.....ഒരിക്കലും അത് നഷ്ട്ടപ്പെടുത്തരുത്

    ReplyDelete
  14. എല്ലാം മനുഷ്യര്‍ മാത്രമായുള്ളവര്‍ പങ്കെടുക്കുന്ന ആഘോഷങ്ങള്‍ ആയിത്തീരട്ടെ...
    പെരുന്നാള്‍ ആശംസകള്‍

    ReplyDelete
  15. വലിയ പെരുന്നാള്‍ ആശംസകള്‍..

    ReplyDelete
  16. സുമനസുകളില്‍ സ്നേഹ സാന്ദ്രതയായി അവാച്യ മധുരമായ അനുഭൂതികളുണര്‍ത്തി കൊണ്ട് വീണ്ടും ഒരു പെരുന്നാള്‍ കൂടി...ചെറുവാടിക്കും കുടുംബത്തിനും എന്റെ ഹൃദയം നിറഞ്ഞ ബലി പെരുന്നാള്‍ ആശംസകള്‍...

    ReplyDelete
  17. വലിയ പെരുന്നാള്‍ ആശംസകള്‍.

    ReplyDelete
  18. നാം നമുക്ക് താഴെ ഉള്ളവരിലേക്ക് നോക്കുക എന്ന മഹത് വാക്യം ഇവിടെ ഓർമ്മ വരുന്നു. എഴുത്തുകാരൻ പറഞ്ഞപോലെ നമ്മുടെ പെരുന്നാൾ എങ്ങിനെ എന്നു ചോദിച്ചാൽ അല്ലെങ്കിൽ ഹാപ്പി ഈദ് എന്നാരോടെങ്കിലും പറഞ്ഞാൽ അവർ അപ്പോ തിരിച്ചു പറയും കുടുംബവും മറ്റും നാട്ടിലുള്ള പാവം പ്രവാസിയായ എനിക്കെന്ത് ഹാപ്പി ഈദ് എന്ന് അവർ പറയുന്നതില്‍ കാര്യമുണ്ടെങ്കിലും നാം ഒരിക്കലും നമ്മെ പറ്റിയല്ലാതെ നമ്മളേക്കാൾ ദുരിതം അനുഭവിക്കുന്നവരെ പറ്റി ആലോചിക്കുന്നേയില്ല .പെരുന്നാളിന്റെ തലേദിവസത്തെ ആഘോഷങ്ങളും മൈലാഞ്ചി കൈകളും മാത്രമല്ല പെരുന്നാളിന്റെ മാറ്റ് കൂട്ടുന്നത് അയൽ പക്ക വീടുകളിലെ അടുക്കളയിൽ അടുപ്പ് പുകയുന്നുണ്ടോ അവനും നമ്മെ പോലെ സന്തോഷിക്കുന്നുണ്ടോ എന്നു അന്യേഷിച്ചു കണ്ടെത്തി പരിഹാരം കാണുമ്പോൾ ആണു ഓരോ മുസ്ലിമിനും പെരുന്നാളിന്റെ മനോഹാരിത ദർശിക്കാൻ സാധിക്കുക. പോസ്റ്റിൽ പറഞ്ഞപോലെ മതസൌഹാർദവും സന്തോഷവുമെല്ലാം പെരുന്നാളിന്റെപോരിശ തന്നെ .രചയിതാവ് പറഞ്ഞപോലെ ഈ ലോകത്തിന്റെ അവസ്ഥ മനസ്സിലാക്കാതെ പലരും പല ആഘോഷങ്ങളിലും പങ്കു ചേരുന്നു അവരുടെ ദുഖങ്ങൾ ഒരിക്കലും നാം മനസിലാക്കുന്നില്ല പാവപ്പെട്ടവന്റെ കണ്ണീരു കാണാൻ ഒരിക്കലും നമ്മുടെ കണ്ണുകൾ തുറക്കുന്നില്ല അവന്റെ വിഷമങ്ങൾ നമ്മുടെ വിഷമായി അനുഭവപ്പെടാൻ മാത്രം നമ്മുടെ മനസിനെ നാം പാകപ്പെടുത്തിയിട്ടില്ല എന്നതാണു സത്യം.ഈ പെരുന്നാൾ ദിനത്തിൽ നാം ആദ്യം ഓർക്കുക ത്യാഗത്തിന്റെയും സഹനത്തിന്റെയും മൂർത്തീഭാവമായ ഇബ്രാഹിം നബിയേയും കുടുമ്പിനിയേയും ആണു ,ഇന്നത്തെ കാലത്ത് ത്യാഗം എന്ന വാക്ക് എവിടെ എന്നു നാം ചിന്തിക്കേണ്ടിയിരിക്കുന്നു.നല്ലൊരു നാളെ ഉണ്ടാകൻ നമുക്ക് പ്രാർഥിക്കാം. അശാന്തിയുടെ കാർമേഘം മാറാനും നന്മയുടെ പൂക്കൾ വിരിയാനും നിറഞ്ഞ സന്തോഷത്തിൽ പെരുന്നാളു കൊണ്ടാടാനും ദൈവം നമ്മെ എല്ലാവരേയും അനുഗ്രഹിക്കട്ടെ എന്നും പ്രാർത്ഥിക്കുന്നു എഴുത്തുകാരനും കുടുംബത്തിനും മറ്റെല്ലാ വായനക്കാർക്കും എന്റെ സ്നേഹത്തിൽ ചാലിച്ച പെരുന്നാൾ ആശംസകൾ.. ഈദ് മുബാറക്ക്..

    ReplyDelete
  19. പെരുന്നാളിന്റെ ആഘോഷങ്ങള്‍ക്കിടയിലും അതൊക്കെ നിഷേധിക്കപ്പെട്ട ഒരു വര്‍ഗത്തെ ഓര്‍മിച്ച ആ വലിയ മനസ്സ് അഭിനന്ദനമര്‍ഹിക്കുന്നു.

    പെരുന്നാള്‍ ആശംസകള്‍..

    ReplyDelete
  20. എന്റെ ഹൃദയം നിറഞ്ഞ പെരുന്നാള്‍ ആശംസകള്‍...

    ReplyDelete
  21. ഇക്കാ, സ്നേഹംനിറഞ്ഞ പെരുന്നാള്‍ ആശംസകള്‍.

    ReplyDelete
  22. ഭൂമിയില്‍ നന്മയുടെ പൂക്കള്‍ വിരിയട്ടെ...

    പെരുന്നാള്‍ ആശംസകള്‍

    ReplyDelete
  23. MubaraQ ho!!!
    Ellavidha Mangalaashamsakalum!!!than

    ReplyDelete
  24. "പെരുന്നാള്‍ ആശംസകള്‍"
    നമുക്ക് താഴെകിടയില്‍ ഉള്ളവരെ കുറിച്ച് ചിന്തിക്കുകയാണെങ്കില്‍ നാം എത്ര ഭാഗ്യവാന്‍ മാര്‍

    ReplyDelete
  25. പറയാനുള്ളതെല്ലാം ഉമ്മുഅമ്മാര്‍ പറഞ്ഞു .. സന്തോഷത്തിന്‍റെയും സമാധാനത്തിന്‍റെയും നല്ല ഒരു ബലിപെരുന്നാള്‍... മന്‍സൂറിനും കുടുംബത്തിനും കൂട്ടുകാരക്കും എന്‍റെ ഹൃദയം നിറഞ്ഞ പെരുന്നാള്‍ ആശംസകള്‍

    ReplyDelete
  26. ഹൃദയം നിറഞ്ഞ ബലി പെരുന്നാള്‍ ആശംസകള്‍ ചെറുവാടീ...
    മനാമയില്‍ നിന്നും ഒരു പൊതി മട്ടന്‍ മഖ്ബൂസ് അയച്ചാല്‍ നന്നായിരുന്നു...
    കൊതി കൊണ്ട് ചോദിച്ചു പോയതാ....

    ReplyDelete
  27. മാനസിക സന്തോഷം ഉള്ള നല്ലൊരു ബലിപെരുന്നാള്‍ ആശംസിക്കുന്നു...

    ReplyDelete
  28. പെരുന്നാളിന്റെ സന്തോഷങ്ങള്‍ക്കിടയിലും ചവിട്ടിമെതിക്കപ്പെടുന്ന തെരുവിന്റെ ബാല്യങ്ങളും, ഒരു നേരത്തെ ആഹാരത്തിനു വേണ്ടി അന്യന്റെ മുമ്പില്‍ കൈനീട്ടാന്‍ വിധിക്കപ്പെട്ടവരും, അവകാശങ്ങള്‍ കവര്‍ന്നെടുക്കപ്പെടുന്ന പലസ്തീനിലെ കുഞ്ഞുങ്ങളും അങ്ങനെയങ്ങനെ മനസ്സില്‍ നൊമ്പരമുണ്ടാക്കുന്നവരെ ഓര്‍ക്കാന്‍ നമുക്കു പലപ്പോഴും മടിയാണ്. സമ്പന്നരായവരുമായി തുലനം ചെയ്ത് നഷ്ടങ്ങളുടെ കണക്കെടുക്കുമ്പോള്‍ നാം ഒരിക്കലും ഇത്തരക്കാരെ ഓര്‍ക്കാറില്ല, ഓര്‍മ്മപ്പെടുത്തലുകള്‍ക്ക് നന്ദി, കൂടെ, നല്ലൊരു ബലിപെരുന്നാള്‍ ആകട്ടെ ഈ വര്‍ഷത്തേത് എന്നും ആശംസിക്കുന്നു.

    ReplyDelete
  29. ദൈവം കൊടുത്ത ജീവന്‍
    മനുഷ്യന് എടുക്കാനവകാശമില്ലെന്ന
    ഖുറാനിലെ വചനമാകട്ടെ ഈ പെരു
    ന്നാളിനു നമ്മള്‍ ലോകത്തെ ഓര്‍മ്മപ്പെ
    ടുത്തേണ്ടത് .

    ReplyDelete
  30. വലിയ പെരുന്നാൾ ആശംസകൾ...

    ReplyDelete
  31. ആഘോഷങ്ങളുടെ നിറവില്‍
    ആരവങ്ങളുടെ ഇടയില്‍
    ആരോരുമില്ലാത്തോര്‍ക്കായി
    ആധിയുയരും മനസ്സിനു
    ആയിരമായിരം
    ആശംസകള്‍

    ReplyDelete
  32. മ്യാന്‍മറില്‍ ഒരു സന്യാസി ദൈവത്തെ സ്വപ്നം കണ്ടു. ദീര്‍ഘ നേരം അദ്ദേഹം ദൈവവുമായി സംവദിച്ചു. അതിനിടയില്‍ മോക്ഷപ്രാപ്തിക്കായുള്ള മാര്‍ഗങ്ങള്‍ സന്യാസി വര്യന്‍ ദൈവത്തോടന്വേഷിച്ചു. അതൊരല്പം ബുദ്ധിമുട്ടുള്ള കാര്യമാണ്. ദൈവം പറഞ്ഞു. താങ്കളുടെ ഏറ്റവും വിലപ്പെട്ടത് ദൈവമാര്‍ഗത്തില്‍ സമര്‍പ്പിക്കണം. അത് താങ്കള്‍ ഏറ്റവും സ്നേഹിക്കുന്ന താങ്കളുടെ ഏക പുത്രന്‍ തന്നെയാവട്ടെ.
    തുടര്‍ച്ചയായി ഈ സ്വപ്നം തന്നെ കണ്ടപ്പോള്‍ സന്യാസി തന്‍റെ പുത്രനെയുമായി പുറപ്പെട്ടു. ദീര്‍ഘമായ പ്രാര്‍ത്ഥനകള്‍ക്ക് ശേഷം മകനെ കഴുത്തിലേക്ക് അയാള്‍ കത്തി വെക്കാന്‍ ഒരുങ്ങി. ഇക്കാര്യം മണത്തറിഞ്ഞെത്തിയ ജനക്കൂട്ടവും പോലീസും സര്‍ക്കാറും പക്ഷെ ഈ മഹത്തായ ത്യാഗത്തിനനുവദിച്ചില്ലെന്നു മാത്രമല്ല അറസ്റ്റു ചെയ്ത് മനോരോഗാശുപത്രിയില്‍ ആക്കുകയും ചെയ്തു.
    എനിക്കെന്തോ ഇയാളെ മനോരോഗിയാക്കാന്‍ തോന്നിയില്ല. ത്യാഗസ്മരണ പുതുക്കി ബലി പെരുന്നാള്‍ ആഘോഷിക്കുന്ന ഈ വിശേഷ വേളയില്‍ പ്രത്യേകിച്ചും.

    ReplyDelete
  33. സൗഹൃദവും ആശംസകളും കൈമാറിയ എല്ലാ സുഹൃത്തുക്കള്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി.

    ReplyDelete
  34. വലിയ പെരുന്നാള്‍ ആശംസകള്‍..

    ReplyDelete
  35. അല്‍പ്പം വൈകിയ ഒരു ആശംസകള്‍.

    ReplyDelete
  36. എന്‍റെ സ്നേഹം നിറഞ്ഞ വലിയ പെരുന്നാള്‍ ആശംസകള്‍

    ReplyDelete

ഇഷ്ടവും ഇഷ്ടക്കേടും ഇവിടെ കുറിക്കുമല്ലോ....