Thursday, January 27, 2011

ചാലിയാര്‍.. ഞാനറിയുന്നു നിന്റെ വേദനകളെ..!



രണ്ട് പുഴകള്‍. ചാലിയാറും ഇരുവഴിഞ്ഞിയും.ഇവ രണ്ടും തലങ്ങും വിലങ്ങും ഒഴുകുന്ന ഒരു ദേശക്കാരനാണ് ഞാൻ എങ്കിലും എനിക്ക് നീന്തല്‍ അറിയില്ല.എന്നാലും ഇവയിലേതെങ്കിലുമൊന്നില്‍ കളിച്ചുമറിയാത്ത ഒരു ദിവസം പോലുമില്ല എന്റെ ബാല്യത്തില്‍... എന്നിട്ടും എന്നോട് പരിഭവം പറഞ്ഞിട്ടില്ല രണ്ട് നദികളും.നീന്തലറിയാത്ത എന്നെ മുക്കികളഞ്ഞതും ഇല്ല. അതന്ന്.

വര്‍ണ്ണങ്ങള്‍ നിറഞ്ഞൊരു ബാല്യകാലത്തിന്റെ ഗൃഹാതുര സ്മരണകളില്‍ മുന്നില്‍ നില്‍ക്കുന്ന ചാലിയാര്‍ പുഴയെ കുറിച്ചാണ് ഈ കുറിപ്പ്.ബാല്യത്തിന്റെ ഓരോ ഘട്ടങ്ങളിലും പുഴ പറഞ്ഞുതന്നത് ഓരോ കഥയാണ്‌,ഓരോ അനുഭവങ്ങളാണ്. സുഹൃത്തുക്കള്‍ക്കൊപ്പം ചാലിയാറിന്റെ തീരങ്ങളില്‍ ചിലവഴിക്കുന്ന വൈകുന്നേരങ്ങള്‍.ചെറിയ ചെറിയ ഓളങ്ങള്‍ കാലിളിക്കിളി ഇടുകയും ഇളം കാറ്റുകള്‍ കാതില്‍ സംഗീതം മൂളുകയും ചെയ്ത ആ കാലം ഇന്ന് ചാലിയാറിന് തിരിച്ചു തരാന്‍ പറ്റില്ല.കാരണം ദയാവധം കാത്തു നില്‍ക്കുന്ന രോഗിയെ പോലെയാണ് ഇന്നെന്റെ പ്രിയ ചാലിയാര്‍.
സുന്ദരമായ തീരങ്ങള്‍ ഇന്ന് പുഴ തന്നെ തിരിച്ചെടുത്തു.എന്നെ സംരക്ഷിക്കാത്ത നിങ്ങള്‍ക്കും എന്റെ മടിത്തട്ട് ആവിശ്യമില്ല എന്ന വാശിയോടെ.
നീന്തലറിയുന്നവനും അറിയാത്തവനും ഇന്നിവിടെ തുല്യരാണ്.മണല്‍ വാരല്‍ സമ്മാനിച്ച മരണകുഴികള്‍ നിരവധിയാണ്. തോണിയപകടങ്ങളിലും മറ്റും വില്ലനായി വരുന്നത് ഇത്തരം കെണികളാണെന്നത് നമ്മുടെ അനുഭവം. പണ്ട് വേനല്‍ കാലത്ത് പുഴ കുറുകെ കടക്കാന്‍ തോണി വേണ്ടിയിരുന്നില്ല.കണ്ണാടി വെള്ളത്തില്‍ പരല്‍ മീനുകളോടൊക്കെ കിന്നരവും പറഞ്ഞ്‌ പുഴ മുറിച്ച്‌ കടക്കാന്‍ നല്ല രസമായിരുന്നു.ഇന്ന് ബോട്ടില്‍ പോകുമ്പോഴും പേടി ബാക്കി.
പ്രത്യക്ഷത്തില്‍ സുന്ദരിയായി തോന്നുമെങ്കിലും ഒരു വിധവയുടെ വിഷാദമില്ലേ ചാലിയാറിന്? എനിക്കങ്ങിനെ തോന്നിയതല്ല.പുഴ എന്നോട് പറയുകയാണ്‌.."എനിക്ക് വയ്യ കുട്ടീ.നിന്നോടൊത്തു കളിച്ചും നിങ്ങളുടെ താളങ്ങള്‍ക്കൊത്ത് ഒഴുകിയും നടന്ന ആ ബാല്യം എനിക്ക് നഷ്ടപ്പെട്ടു". ഒരു അകാല വാര്‍ധക്യത്തിന്റെ ദൈന്യത.
നിര്‍മ്മാണ പ്രവര്‍ത്തങ്ങള്‍ക്കും മറ്റും മണലിന്റെ ആവിശ്യകത ഒഴിച്ചുകൂടാന്‍ പറ്റാത്തത് തന്നെ. പക്ഷെ മറുവശത്ത് സംഭവിക്കുന്നതോ? നദികള്‍ നഷ്ടപ്പെടുന്നു. അതോടൊപ്പം മനുഷ്യ ജീവനും.പരിഹാരം കാണണം എന്നൊരു പരാതി പുതിയതാവില്ല. ഒറ്റപ്പെട്ട പ്രതിഷേധങ്ങള്‍ കുറവുമല്ല.പക്ഷെ കൂട്ടം ചേര്‍ന്നൊരു മുന്നേറ്റം അത്യാവിശ്യമാണ്.അല്ലെങ്കില്‍ നമ്മുടെ നദികളിലൂടെ ഒഴുകുന്ന വെള്ളത്തിന്‌ ഉപ്പുരസമായിരിക്കും.കണ്ണീരിന്റെ.

61 comments:

  1. മുമ്പ് എഴുതിയതാണ്. ഒന്ന് കുത്തിപൊക്കി ഇട്ടു. ഒരു ഇടക്കാല പോസ്റ്റ്‌.

    ReplyDelete
  2. വീണ്ടും ചാലിയാര്‍...ചാലിയാറിലെ ഓളങ്ങള്‍ക്ക് ശേഷം..പുഴ എവിടെ മരിച്ചാലും ചെറുവാടിയുടെ ഉള്ളില്‍ മരിക്കുമെന്ന് തോന്നുന്നില്ല.

    ReplyDelete
  3. ആവൂ.......നൊസ്റ്റാള്‍ജിക്ക്!!!!!!!

    ചാലിയാറിന്റെ തീരത്ത് ആലുക്കല്‍ എന്ന പ്രതേശത്ത് ജീവിക്കുന്ന എനിക്ക് അവളുടെ അകാല വാറ്‍ദക്യം പെട്ടന്ന് മനസ്സിലാവും. തന്റെ മാറ് പിളര്‍ത്തി കാപാലികര്‍ കരള്‍ പറിച്ചെടുക്കുംബോഴും നിറ്വികാരയായി നോക്കിനില്‍കാനേ അവള്‍ക്ക് കഴിയുന്നുള്ളു.

    നേരം പുലരുന്നതിനു മിന്‍പേ സജീവമാവാറുണ്ടായിരുന്ന കുളിക്കടവുകള്‍ ഇന്നാറ്ക്കും വേണ്ടാതായിരിക്കുന്നു.ഇരുട്ടിന്റെ മറവില്‍ എറിയപ്പെടുന്ന ചവറുകളാല്‍ അവളുടെ സുന്തര മുഖം വിക്റ്തമായിരിക്കുന്നു. വ്റ്ത്തിയായും സുന്തരമായും കാത്തുസൂക്ഷിച്ചിരുന്ന അവളുടെ മണല്പരപ്പുകള്‍ നമുക്കിന്നു നഷ്ട്പ്പെട്ടിരിക്കുന്നു. കൂണിന്മേല്‍ കുരു എന്നപോലെ റഗുലേറ്റര്‍ കം ബ്രിട്ജും അവള്‍ക്കിന്നൊരു ഭാരമായിരിക്കുകയാണ്.
    സ്വന്തം മാതാവിനെ പോലും പ്രായമാവുംബോള്‍ കുപ്പയിലേക്കെറിയുന്ന ഈ കാലത്ത് ഇതൊക്കെ ആരോടു പറയാന്‍.
    http://parapurath.blogspot.com/2011/01/blog-post.html

    ReplyDelete
  4. ചാലിയാറിന്റെ വീഷാദത്തിൽ ചാലിച്ചോ വരികൾ?

    ReplyDelete
  5. ചാലിയാറിന്റെ കഥ എല്ലാ പുഴകളുടെയും കഥയാണ്. നമ്മുടെ ദുരയുടെ തേരോട്ടത്തില്‍ നന്ന് ഏതു പുഴയാണ്, പ്രകൃതിയുടെ ഏതു ശേഷിപ്പാണ് ബാക്കിയായിട്ടുള്ളത്? ഈ പറയുന്നതിലപ്പുറം ഒന്നും ചെയ്യാനാവാത്ത നമ്മുടെ ഈ നിസ്സഹായാവസ്ഥ എന്തുകൊണ്ടാണ്? കാരണം വിരുദ്ധ്യങ്ങള്‍ക്ക് മേല്‍ അടയിരുന്ന്കൊണ്ടുള്ള വികസനമാണ് നാം തേടുന്നത്. അതിനു മാറ്റം വരുത്താന്‍ ദീര്‍ഘദര്‍ശികളായ leaders വരണം. അമ്പലത്തിനും പള്ളിക്കും കടിപിടിയുണ്ടാക്കി വോട്ടുണ്ടാക്കുന്ന leaders ആണ് നമുക്കുള്ളത്.

    ReplyDelete
  6. ചെരുവാടിയുടെ പുഴക്കഥ കേട്ടിട്ട് എനിക്കൊന്നു നീന്തിക്കുളിക്കാന്‍ തോന്നുന്നു

    ReplyDelete
  7. ചാലിയാര്‍ മാത്രമല്ല നമ്മുടെ നാട്ടിലെ പല ആറുകളും, തോടുകളും, പുഴകളും മണല്‍ മാഫിയാകളും മാലിന്യങ്ങളും ചേര്‍ന്ന് കണ്ടുകെട്ടി കഴിഞ്ഞിരിക്കുന്നു..

    ReplyDelete
  8. ശരിയാണു ചെറുവാടീ..ഇപ്പോള്‍ പുഴയുടെ ഒഴുക്കിനെയല്ല പേടി.മണല്‍ കുഴികളെയാണു.കാലെടുത്തുവെച്ചാല്‍ ആണ്ടു പോയേക്കാവുന്ന മണല്‍ ഗുഹകളെ.കുട്ടികള്‍ വാശിപിടിച്ചാല്‍ പോലും അവരെ പുഴയില്‍ വിടാന്‍ പേടിയാണു.നിളയില്‍ നിന്നും അവരെ അങ്ങനെ അകറ്റുന്നതില്‍ എനിക്കും സംകടമുണ്ട് എന്തു ചെയ്യാനാ...
    ഇത്തവണയും താങ്കള്‍ ചാലിയാറിനെ നന്നായ് വരഞ്ഞിട്ടു.ആശംസകള്‍

    ReplyDelete
  9. ചെറുതെന്നു തോന്നിച്ച, വലിയ സന്ദേശം നല്‍കുന്ന പോസ്റ്റ്.!

    ആശംസകള്‍

    ReplyDelete
  10. നിരവധിയാളുകളുടെ ശ്രമഫലമായി, ഹൃദയഗഹ്വരത്തിൽ പടുകുഴികളുമായാണെങ്കിലും, ചാലിയാർ ഇന്നും ജീവിക്കുന്നു.

    അത്രയെങ്കിലും നല്ലത്...

    ReplyDelete
  11. ചെറിയ ചെറിയ ഓളങ്ങള്‍ കാലിളിക്കിളി ഇടുകയും ഇളം കാറ്റുകള്‍ കാതില്‍ സംഗീതം മൂളുകയും ചെയ്ത ആ കാലം ഇന്ന് ചാലിയാറിന് തിരിച്ചു തരാന്‍ പറ്റില്ല.കാരണം ദയാവധം കാത്തു നില്‍ക്കുന്ന രോഗിയെ പോലെയാണ് ഇന്നെന്റെ പ്രിയ ചാലിയാര്‍.

    ചാലിയാറിനെ നമ്മള്‍ ഇപ്രകാരമാക്കി, നമുക്കിനി തിരിച്ചു കൊണ്ടുവരാന്‍ ആവുമോ.. ചെറുവാടി, ചാലിയാറിന്റെ നൊബരം ഒരിക്കല്‍ കൂടി താങ്കള്‍ ഉണര്‍ത്തി.

    ReplyDelete
  12. ഇന്നത്തെ പല പ്രധിഷേധ സ്വരങ്ങ്ളും ഒറ്റപ്പെട്ടതൊ അല്ലെങ്കില്‍ ചില താല്പര്യങ്ങളുടെ ചെറിയ കൂട്ടങ്ങളൊ ആയി വഴിപിരിഞ്ഞ് സഞ്ചരിക്കുന്നു എന്നു തൊന്നുന്നു. ഇനിയും ഒരുമ വന്നില്ലെങ്കില്‍ പിടിച്ചാല്‍ കിട്ടാത്തിടത്തേക്കാണ്‌ പോക്ക്.
    ശാന്തമായ ഒരു നദിയുടെ നൊമ്പരം.

    ReplyDelete
  13. സലാം ഭായീടെ കമന്റ് കടമെടുത്ത്കൊണ്ട്, ചാലിയാറിന്റെ കഥ എല്ലാ പുഴകളുടെയും കഥയാണ്. അമ്പലത്തിനും പള്ളിക്കും കടിപിടിയുണ്ടാക്കുന്നവര്‍ക്കിടയില്‍ അത് കണ്ട് രസിക്കുന്ന നമ്മളുള്‍പ്പെടുന്ന ഭൂരിപക്ഷജനതയും..

    ആരും മാപ്പര്‍ഹിക്കുന്നില്ല :(

    ReplyDelete
  14. എത്ര നല്ല പോസ്റ്റ്, ചെറുവാടി.
    ചാലിയാറിന്റെ വാർദ്ധക്യം. എത്ര വലിയ വേദനിപ്പിക്കുന്ന ബിംബമാണത്.
    ഇരിക്കുന്ന മരം മുറിക്കുന്ന കുരങ്ങുകളാണല്ലോ നമ്മൾ.

    (എന്നാലും ഒരു സംശയം. പുഴയിൽ കളിച്ചു വളർന്നിട്ടും നീന്തലു പഠിക്കാൻ തോന്നാഞ്ഞതെന്തേ? അതിശയം.)

    ReplyDelete
  15. പുഴകളും ,തടാകങ്ങളും ,തോടുകളും ,അരുവികളും ,കനാലുകളും കൊണ്ട് സമൃദ്ധമാണ് നമ്മുടെ നാട് ,നമ്മുടെ അഭിമാനത്തിന്‍റെ പ്രതീകമായിരുന്ന പല പുഴകളും ഇന്ന് നശിച്ചു തുടങ്ങിയിരിക്കുന്നു ,പലതും മാലിന്യ നിക്ഷേപത്തിന്നായി മാത്രം ഉപയോഗിക്കുന്നു ,വഴി കടന്നുപോകാന്‍ പാകത്തില്‍ മറ്റു ചിലവ ഉണങ്ങി വരണ്ടു, സിമന്റ്‌ കൊട്ടാരങ്ങള്‍ പെരുകിയതോടെ അവയുടെ മാറ് പിളര്‍ത്തി നമ്മള്‍ നേട്ടമുണ്ടാക്കി. ഈ പുഴകളൊക്കെ പൂര്‍ണമായും നശിക്കുന്ന ഒരുകാലം വിദൂരമല്ല അങ്ങനെ വന്നാല്‍ കുടി വെള്ളവും നമ്മുക്ക് ഇറക്കുമതി ചെയ്യേണ്ടിവരും.

    ചെറുവാടിയുടെ ആശങ്കയില്‍ നാമൂസും.

    ReplyDelete
  16. പ്രത്യക്ഷത്തില്‍ സുന്ദരിയായി തോന്നുമെങ്കിലും ഒരു വിധവയുടെ വിഷാദമില്ലേ ചാലിയാറിന്?

    ഈ ഒരു വരി മനസ്സിനെ ഇരുത്തി കളഞ്ഞൂ ട്ടൊ..അഭിനന്ദനങ്ങള്‍.

    ReplyDelete
  17. ചാലിയാറിന്റെ തീരത്ത് വളര്‍ന്നവനാണ് ഞാനും... അന്നത്തെ പുഴയുടെ മനോഹരിത വീണ്ടും കിട്ടണേ എന്ന് ആഗ്രഹിക്കാന്‍പോലുമാകാത്ത വിധത്തില്‍ പുഴ മാറിക്കഴിഞ്ഞു, മറ്റു പുഴകളെ പോലെ...
    നല്ല പോസ്റ്റ് ആശംസകള്‍

    ReplyDelete
  18. എന്ത് ചെയ്യാം എല്ലാപുഴകളുടേയും ഗതി തന്നെ ഈ ചാലിയാറിനും അല്ലേ

    ReplyDelete
  19. ചാലിയാര്‍ ഒരു തരത്തില്‍ ഭാഗ്യവതിയാണ്. എത്രപേര്‍ അവളെ ആര്‍ദ്രതയോടെ ഓര്‍ക്കുന്നു. പത്രങ്ങളില്‍ വായിച്ചറിഞ്ഞിട്ടേയുള്ളു ഈ പുഴയുടെ ദൈന്യത. എന്നാല്‍ ആരോരുമറിയാതെ മരിച്ച് മറയുന്ന പുഴകളും അരുവികളും, നിലത്തേയ്ക്കമരുന്ന കുന്നുകളും, ലോറിയില്‍ കയറി യാത്ര പോകുന്ന കന്മലകളും, ഉയര്‍ന്നുയര്‍ന്ന് വരുന്ന നെല്പാടങ്ങളും, വേവുന്ന ചൂടിലേയ്ക്ക് നമ്മുടെ പ്രിയകേരളത്തെ തള്ളിവിടുമ്പോള്‍ നമ്മുടെ മക്കള്‍ നാളെ നമ്മെ ശപിക്കുകയില്ലേ? കവിതകളിലും സാഹിത്യത്തിലും നമ്മുടെ വിവരണങ്ങളിലുമൊക്കെ ഉള്ള കേരളമെവിടെയെന്നവര്‍ ചോദിക്കുമ്പോള്‍ എന്തു മറുപടി പറയും നാം?

    ReplyDelete
  20. തോട്ടില്‍ കുളിച്ചിട്ടും ഒത്തിരി ദൂരെ ഉള്ള
    ഞാന്‍ നീന്തല്‍ പഠിച്ചല്ലോ ചെറുവാടി ..

    എനിക്കും ഉണ്ട് ചാലിയാര്‍ പുഴയോട് ഒരു സ്നേഹം ..മലപ്പുറത്ത്‌ മുണ്ടേരി തമ്ബുരാട്ടികല്ല് എന്ന സ്ഥലത്ത് ഒരിക്കല്‍ വന്നു .അന്നു ഞാന്‍ കുളിച്ചത്
    (ആദ്യമായി ഒരു പുഴയില്‍ കുളിച്ചത് ) ചാലിയാറ്റില്‍ ആയിരുന്നു . എനിക്ക് എല്ലാ പുഴയും പുതിയത് ആയിരുന്നു അന്നു ...

    പാവം പുഴകള്‍ ..ഇന്ന് അവയുടെ നെഞ്ചില്‍ ചതികുഴികള്‍ തീര്‍ത്തു മനുഷ്യര്‍ അവയെകൊണ്ടു അവര്‍ ഇഷ്ടപ്പെടാത്ത
    ചതികള്‍ ചെയ്യിക്കുന്നു ..

    ReplyDelete
  21. ചാലിയാറെ(?)ന്ന് ചോദിച്ചു
    ചാലിയാറെന്ന് ചൊല്ലിനാന്‍!!
    ചാല് കേട്ടതാ കോപിച്ചു.
    മേലെയുള്ളോനെ പൊറുക്കണേ!!.

    ചാലുകളായിമാറുന്ന പുഴകള്‍ക്കൊരു ചരമഗീതം!
    നല്ല കുത്തിപൊക്കല്‍!
    --------------------------------
    ഒഴിവ്പോലെ ഇവിടെയും ഒന്ന് വരുമല്ലോ!
    http://ishaqh.blogspot.com

    ReplyDelete
  22. ചാലിയാറിന്‍റെ സങ്കടങ്ങള്‍ വായിക്കുമ്പോള്‍ ഒരാളെ കുറിച്ച് ഓര്‍മ വന്നു.ചാലിയാറിന് വേണ്ടി ജീവിതകാലം മുഴുവന്‍ സമരം ചെയ്ത ഒരു വ്യക്തിയെ.കെ.എ.റഹ്മാന്‍.
    (പേര് ഇത് തന്നെയല്ലേ..മനസ്സില്‍ പൊടുന്നനെ വന്നത് ഈ പേരാണ്.
    തെറ്റിയോന്നു അറിയില്ല.
    കേന്സര്‍ ബാധിച്ചാണ് മരണമടഞ്ഞത്.)

    ഏതായാലും ചെറുവാടീ..നമ്മുടെ കാര്യം കഷ്ടം തന്നെ.കുളവും പുഴയും സ്വന്തമായുണ്ടായിട്ടും നീന്തലറിയില്ല!!!!

    ReplyDelete
  23. ചാലിയാർ എന്നല്ല.. ഏതൊരു പുഴയും ഇന്നൊരു നൊമ്പരമാണ്...! പുഴ ഇത്ര അടുത്തുണ്ടായിട്ടും ‘ചെറുവാടി’ക്ക് നീന്തലറിയില്ലെന്നു പറഞ്ഞാൽ...!? അയ്യേ... മോശാട്ടൊ....!!

    ReplyDelete
  24. ചാലിയാര്‍ മാത്രമല്ല.. എല്ലാ പുഴകളുടെയും.. കുളങ്ങളുടെയും.. തോടുകളുടേയുമെല്ലാം അവസ്ഥ ഇതുതന്നെയാ.....!! നീന്തിക്കളിച്ച കുളങ്ങള്‍ ഇപ്പോള്‍ ഓര്‍മ്മയില്‍ മാത്രമായി....!!
    ഓര്‍മ്മയില്‍ നിന്നും മായാതെ അങ്ങിനെ തന്നെ നില്‍ക്കേം ചെയ്യും.....!!
    നന്നായി ചെറുവാടി..!!
    അഭിനന്ദങ്ങള്‍ ........!!

    ReplyDelete
  25. ചാലിയാറും പെരിയാറും ഭാരതപ്പുഴയുമെല്ലാം കഥകളിലും ഓർമ്മകളിലും മാത്രം ഇനി തെളിനീരൊഴുക്കും.

    ചെറുവാടിയുടെ പോസ്റ്റുകൾക്കെല്ലാം ഗൃഹാതുരത്വത്തിന്റെ നനവുണ്ട്... ഇതും ഹൃദ്യം.

    ReplyDelete
  26. റയോണ്‍സ് കമ്പനി വിഷമയമാക്കിയ ചാലിയാര്‍ എന്പതുകളുടെയും തൊണ്ണൂറുകളുടെയും ദുരന്ത വാഹിനി ആയിരുന്നു.അതിനെതിരെ സമരങ്ങളുടെ വേലിയേറ്റമുണ്ടായി ..എല്ലാ പുഴകളുടെയും മാനം കവര്ന്നെടുക്കപ്പെട്ടത്‌ പോലെ പിന്നീട് മണല്‍ മാഫിയാകള്‍ അവളെ ഊറ്റി എടുത്തു ...
    ചാലിയാര്‍ ,ഭാരതപ്പുഴ നിള,തൂതപ്പുഴ ,കൈതപ്പുഴ ,മൂവാറ്റുപുഴയാര്‍ ,വേമ്പനാട്ടുകായല്‍,വൈക്കം കായല്‍ ..ഇങ്ങനെ വന്ധീകരിക്കപ്പേ ട്ടുകൊണ്ടിരിക്കുന്ന സഹ്യ പുത്രിമാര്‍ അനവധിയാണ് .പ്രകൃതിയുടെ നീരുറവകളെ ഊറ്റിക്കുടിച്ച കാപാലിക ജന്മങ്ങള്‍ തിമിര്‍ത്താടുന്ന പരശുരാമ ക്ഷേത്രമേ നീ
    ലജ്ജിക്കുക ...
    ചാലിയാറിന്റെ ചെറുമകനായ ചെറുവാടീ ഈ പുഴക്കുറിപ്പിന് ഒരു സലാം ..

    ReplyDelete
  27. ചാലിയാറിനെ ഓര്‍ത്തുള്ള ഈ വിലാപം അവസരോചിതം..
    മണല്‍ മാഫിയകള്‍ ഉള്ളിടത്തോളം വിലപിക്കാനല്ലേ നിര്‍വാഹമുള്ളൂ

    ReplyDelete
  28. മുമ്പ് വായിച്ചതായിരുന്നു...
    എങ്കിലും ഒന്നു കൂടി വായിച്ചു...
    ചാലിയാറിന്റെ കഥ.നന്നായി എഴുതിയിരിക്കുന്നു...
    "പ്രത്യക്ഷത്തില്‍ സുന്ദരിയായി തോന്നുമെങ്കിലും ഒരു വിധവയുടെ വിഷാദമില്ലേ ചാലിയാറിന്?"
    ഈ വരി എനിക്കും ഇഷ്ടായിട്ടാ ഗഡ്യേ...

    ReplyDelete
  29. ഒരിക്കല്‍ കൂടി ഓര്‍മ്മകളെ ചാലിയാറിന്റെ തീരത്തേക്ക്‌ എത്തിച്ചു...

    ReplyDelete
  30. കരയുന്നോ പുഴ ചിരിക്കുന്നോ....
    പുഴയുടെ വേദനയില്‍ ചാലിച്ചെഴുതിയ പോസ്റ്റ്.

    ReplyDelete
  31. "സുന്ദരമായ തീരങ്ങള്‍ ഇന്ന് പുഴ തന്നെ തിരിച്ചെടുത്തു.എന്നെ സംരക്ഷിക്കാത്ത നിങ്ങള്‍ക്കും എന്റെ മടിത്തട്ട് ആവിശ്യമില്ല എന്ന വാശിയോടെ."

    നാം ചെയ്യുന്നതിനുള്ള പ്രതിഫലമല്ലേ പ്രകൃതിയില്‍ നിന്നായാലും നമുക്ക് പ്രതീക്ഷിയ്ക്കാനാകൂ...

    പോസ്റ്റ് നന്നായി

    ReplyDelete
  32. 'വര്‍ണ്ണങ്ങള്‍ നിറഞ്ഞൊരു ബാല്യകാലത്തിന്റെ ഗൃഹാതുര സ്മരണകളില്‍ മുന്നില്‍ നില്‍ക്കുന്ന ചാലിയാര്‍ പുഴയെ കുറിച്ചാണ് ഈ കുറിപ്പ്.'
    ചാലിയാറും ചെറുവാടിയും ഏറെ നാളുകളായി ഒന്നിച്ചു ഒരുമിച്ചു ഒഴുകുകയാണിവിടെ .
    ആശംസകള്‍ ..

    ReplyDelete
  33. കൊള്ളാം...
    ചെറുതാണെങ്കിലും ഗൃഹാതുരത്വം നിറഞ്ഞ വലിയൊരു പോസ്റ്റ്‌

    ReplyDelete
  34. ഒരു കാലത്ത് ഗ്രാസിം ഫാക്ടറി ആയിരുന്നു ചാലിയാറിനെ കൊന്നു കൊണ്ടിരുന്നത്. അന്ന് വാഴക്കാടിന്റെ പൊന്നു പുത്രന്‍ 'അദ്ദുറാ'യിക്കയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ ചേര്‍ന്ന് ആ വ്യവസായ ഭീമനെ കെട്ടുകെട്ടിച്ചു പുഴയെ മോചിപ്പിച്ചു. എന്നാല്‍ ഇന്ന് അതെ നാടിന്റെ മക്കള്‍ പുഴയുടെ കരളു മാന്തിയെടുത്ത് അന്യാ നാടുകളിലേക്ക് കയറ്റി അയച്ചു പുഴയെ നിഷ്ടൂരമായി കൊല്ലുന്നു. എന്തൊരു വിരോധാഭാസം. ഇതിനെതിരെ ഒരു ജനകീയ് കൂട്ടായ്മ ഉയര്‍ന്നു വരേണ്ടിയിരിക്കുന്നു. ഈ നല്ല ചിന്തക്ക് നന്ദി.

    @-~ex-pravasini*
    "കെ.എ.റഹ്മാന്‍"
    അത് തന്നെ പേര്. ഞങ്ങളുടെ പ്രിയപ്പെട്ട 'അദ്ദുറാ'യിക്ക.

    ReplyDelete
  35. ലളിത സുന്ദരമായ വാക്കുകളിലൂടെ വീണ്ടും ചാലിയാറിന്റെ ഓരങ്ങലിലേക്ക് ഞങ്ങളെ കൂട്ടിക്കൊണ്ടുപോയിരിക്കുന്നു. ബാല്യത്തിലെ കുസൃതികളും പുഴയിലെ കളികളുമെല്ലാം വരികൾക്കിടയിലൂടെ വായിച്ചെടുക്കാൻ കഴിഞ്ഞു. ദൈവം നമുക്ക് വരദാനമായി നൽകിയ പുഴയും കാടുമെല്ലാം നമ്മുടെ തന്നെ കൈകടത്തൽ മൂലം നശിച്ചുകൊണ്ടിരിക്കുന്നു.. താങ്കൾ പറഞ്ഞപോലെ ഇന്ന് ഏതൊരു പുഴയിലും പേടിയില്ലാതെ സഞ്ചരിക്കാൻ കഴിയില്ല മണൽ കൊള്ളക്കാർ കുഴിച്ചു വെച്ച കുഴിയിൽ താഴ്ന്ന് പല യവ്വനങ്ങളും നിശ്ചലമായി കിടക്കുന്നത് ഞ്ഞാനും കണ്ടിട്ടുണ്ട്.. പത്ത് വർഷം മുൻപ് കുറ്റ്യാടി പുഴയിലൂടെ നടന്നു ക്കൊണ്ട് അക്കരെയെത്തിയിരുന്നെങ്കിൽ ഇന്ന് തോണിയിൽ അക്കരെയെത്തുന്നത് പേടിച്ചുകൊണ്ടാണ്.ചാലിയാർ എന്നു കേട്ടാൽ കെ.എ റഹ്മാൻ എന്ന നല്ല മനിഷ്യനെയാണു ഓർമ്മയാകുക ധാരാളം കേട്ടിട്ടുണ്ട് അദ്ദേഹത്തെ പറ്റി.. ഇത്തിരിയെ എഴുതിയുള്ളൂവെങ്കിലും വളരെ മനോഹരമായി എഴുതിരിരിക്കുന്നു... ആശംസകൾ..

    ReplyDelete
  36. ചാലിയാര്‍ എന്നും മനം മയക്കുന്ന ഒരു ഓര്‍മയാണെനിക്ക്‌. ചെറുപ്പത്തിലും വലിപ്പത്തിലും പോയി ചാടിക്കുളിച്ചതെല്ലാം എന്നും ഒര്മയിലുണ്ടാകും. ഇപ്പോഴും നാട്ടില്‍ പോയാല്‍ ഒന്ന് ചാടി നീന്താതെ അവധി പൂര്ത്തിയാക്കാറില്ല. കേരളത്തിലെ മാറ്റെതൊരു നദിയെക്കാളും പ്രത്യേകിച്ച് നമ്മുടെ ഭാരതപ്പുഴയെക്കാളും എല്ലാ കാലത്തും വെള്ളം നിറഞ്ഞു അനുഗ്രഹീതമായ നദിയാണ് ചാലിയാര്‍. ഉമ്മു അമ്മാര്‍ പറഞ്ഞ പോലെ പണ്ട് പുഴയിലൂടെ നടന്നു കടക്കാമായിരുന്നു എന്ന് പറഞ്ഞത് ഒരു പുഴയുടെ യോഗ്യത അല്ല. ചാളിയാരിലാനെങ്കില്‍ ഒരു കാലത്തും നടന്നു കടക്കാനാവാത വിധം വെള്ളം നിറഞ്ഞു കിടപ്പാണ്. മണല്‍ വാരല്‍ മൂലം പുഴ നശിപ്പിക്കപ്പെടുന്നുന്ടെങ്കിലും നാമാരും മണല്‍ ഉപയോഗിക്കാതെ ഒരു കെട്ടിടവും നിര്‍മ്മിക്കാറുമില്ല. അപ്പോള്‍ പിന്നെ കുഴികള്‍ സ്വാഭാവികം. എന്നാലും ഗ്രാസിം കമ്പനി നില നിന്ന കാലത്തായിരുന്നു ചാലിയാര്‍ മാലിനീകരിക്കപ്പെട്ടത്‌. അത് പൂട്ടിയതോട് കൂടി പുഴ ഏകദേശം രക്ഷപ്പെട്ടു എന്നും ഞാന്‍ വിശ്വസിക്കുന്നു. അതിനു വാര്‍ദ്ധക്യം ബാധിച്ചു എന്ന് എനിക്ക് വിശ്വാസമാകുന്നില്ല. എന്റെ അന്ധ വിശ്വാസം ആയിരിക്കാം. എന്നാലും എക്കാലത്തും മാനസികൊല്ലാസത്തിന്റെ തെളിനീരൊഴുക്കി അത് നമ്മുടെ കൂടെ നില നില്‍ക്കട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.-

    ReplyDelete
  37. ചാലിയാറിന്റെ വിവരണം കൊള്ളാം പിന്നെ പുഴയുടെ ഈ പരിഭവത്തിന് നമ്മുടെയും കൈകടത്തലുകള്‍ ഉണ്ട് മണല്‍ മാഫിയകളെ വാര്തെടുക്കുന്നതും നമ്മള്‍ തന്നെ കൊട്ടാരം പോലോത്ത വീടുകള്‍ വെക്കാന്‍ മണല് കിട്ടാതെ ഓടുന്നതും നമ്മളൊക്കെ തന്നെ..
    എങ്കിലും മണല്‍ മാഫിയകള്‍ പിടിച്ചടക്കാത്ത നിറഞ്ഞൊഴുകുന്ന സുന്ദരിയായ പുഴ ഇനി കാണാന്‍ ഒക്കുമോ..?

    ReplyDelete
  38. ചെറുവാടി നീന്താന്‍ അറിയില്ലേ വളരെ മോശം അയ്യേ... പിന്നെ ഒരു കാര്യം , എനിക്കും അറിയില്ലാട്ടോ... ആരോടും പറയണ്ട...
    എന്തയാലും ചാലിയാറിന്റെ വേദന ഞങ്ങളും ഉള്‍കൊള്ളുന്നു, നഗരങ്ങള്‍ വികസിക്കുമ്പോള്‍ ഗ്രാമങ്ങള്‍ നശിക്കുന്നു,എല്ലാം നമ്മള്‍ മനുഷ്യര്‍ നടത്തുന്ന ക്രൂരതകള്‍...

    ReplyDelete
  39. പുഴകളുടെയും നദികളുടേയും സ്പന്ദനങ്ങളറിഞ്ഞാണ്‍ പോയ തലമുറ ജീവിച്ചിരുന്നത്. ഇപ്പോഴത് മലിനമാക്കപ്പെട്ടുകൊണ്ടിരിക്കുകയും നശിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്യുന്നു. വരും കാലങ്ങളില്‍ ചെറിയ കോണ്‍ക്രീറ്റ് കനാലുകളൈലേക്കും പൈപ്പുകളിലേക്കും ഒതുങ്ങാന്‍ സാധ്യതകളേറെ.......

    നന്നായി എഴുതി
    ആശംസകള്‍!

    ReplyDelete
  40. ആറുകളുടെ കരള്‍ പറിച്ചു തിന്നുന്ന മണല്‍മാഫിയകള്‍ .
    നാടിന്റെ രക്തക്കുഴലില്‍ നഞ്ച് കലക്കുന്ന ഫാക്ടറികള്‍ .
    മഴക്കാലത്ത് കരഞ്ഞുകൊണ്ട് കരയെടുക്കുന്ന പുഴകള്‍.
    എല്ലാം കണ്ടിട്ടും കാണാതെ നടക്കുന്ന നമ്മള്‍!!!

    ReplyDelete
  41. എന്റെ വീടിനു അടുത്ത് കു‌ടി ഒഴുകുന്ന അച്ഛന്‍ കോവില്‍ ആര്‍ ഇന്ന് ഓര്‍മ്മ മാത്രമാണ്. കുട്ടികാലത്ത് അവിടെ ഒരു പാട് നീന്തിത്തുട്ടിച്ചതാണ്. എല്ലാം നഷടമാവുകയാണ്.

    ReplyDelete
  42. ഞാന്‍ ചാലിയാറിന്റെ നാട്ടുകാരന്‍ അല്ല എന്നാലും പത്തു ദിവസം ചാലിയാറിന്റെ കരയില്‍ ജീവിച്ചത് ഓര്‍കുന്നു.
    ചാലിയാറിന്റെ ജീവനുവേണ്ടി പട പൊരുതി രക്തസാക്ഷിയായ കെ.എ.റഹ്മാനെ കുറിച്ച് അറിയാന്‍ http://mechandrikaonline.com/viewnews.asp?mcat=articlenews&mitem=AT201121442228
    സ്നേഹാശംസകള്‍

    ReplyDelete
  43. ചാലിയാറിന്റെ ദുഖം ....

    നന്നായിട്ടുണ്ട് ....ആശമസകള്‍ ...

    ReplyDelete
  44. പുഴകളുടെ വേദനകള്‍ അറിയുന്നു ഈ പോസ്റ്റിലൂടെ. എല്ലാ പുഴകളുടെയും ഗതി ഇതുതന്നെ.

    എന്നാലും പുഴവക്കില്‍ താമസിച്ചിട്ടും നീന്തല്‍ പഠിക്കാതിരുന്നത് മോശമായിപ്പോയി.

    ReplyDelete
  45. ചാലിട്ടൊഴുകുന്ന ചാലിയാറിന് ഇന്ന് പുളകത്തിന്‍ ഓളങ്ങള്‍ ആല്ല നെടുവീര്‍പ്പിന്‍ ഒളി മന്ദവും കണ്ണുനീരിന്റെ തെളിവും മാത്രം

    ReplyDelete
  46. മുമ്പ് എവിടെയോ വായിച്ചതായോർക്കുന്നു.നന്നായിട്ടുണ്ട്.ചാലിയാറിന്റെചിത്രം എത്രകണ്ടാലും മതിവരാറില്ല.

    ReplyDelete
  47. @ ഹാഷിക് ,
    ചാലിയാറിനെ വിടാനൊരു മടി. ഏതായാലും ഇനിയില്ല ട്ടോ :). നന്ദി ഹാഷിക്
    @ ഫൈസു,
    നന്ദി ഫൈസു,
    @ ശരീഫ് പാറപ്പുറത്ത്.
    നന്ദി ശരീഫ്. വായനക്കും വിശദമായ അഭിപ്രായത്തിനും. സന്തോഷം.
    @ ശ്രീനാഥന്‍ ,
    ഒരല്പം വിഷാദം ചാലിയാര്‍ നല്‍കിയിരുന്നു എന്നത് തന്നെയാണ് സത്യം. നന്ദി.
    @ സലാം പൊറ്റെങ്ങല്‍,
    വളരെ പ്രസക്തമായ വരികള്‍ സലാം ജീ. യോജിക്കുന്നു. നന്ദി വിശദമായ അഭിപ്രായത്തിനു.
    @ ഇസ്മായില്‍ ചെമ്മാട് ,
    നീന്തി കുളിക്കാനുള്ള ഭംഗിയൊക്കെ ഇപ്പോഴും ഉണ്ട് ഇസ്മായില്‍. പക്ഷെ നീന്തലരിയണം എന്ന് മാത്രം.
    @ സെഫയര്‍
    നന്ദി, സന്തോഷം
    @ ജുനൈത്
    ശരിയാണ്. എല്ലാം മാഫിയക്ക് പണയം വെച്ചു
    @ മുല്ല,
    നന്ദി മുല്ല. വായനക്കും നല്ല വാക്കുകള്‍ക്കും
    @ ബീമാപ്പള്ളി
    നന്ദി സുഹൃത്തേ, ഇവിടെ വന്നതില്‍ സന്തോഷം
    @ ജയന്‍ ഏവൂര്‍
    അതെ ജയേട്ടാ. ചാലിയാര്‍ ഇന്നും ജീവിക്കുന്നു. നന്ദി സന്തോഷം
    @ ഇളയോടന്‍,
    നന്ദി ഷാനവാസ്. വായനക്കും നല്ല അഭിപ്രായത്തിനും

    ReplyDelete
  48. @ പട്ടേപ്പാടം റാംജി,
    കൂട്ടായ്മയുടെ പ്രശ്നം തന്നെയാണ് പ്രതിഷേധങ്ങള്‍ എവിടെയും എത്താതെ പോകുന്നതിനു കാരണം . നന്ദി റാംജി ഭായ് .
    @ നിശാസുരഭി
    നന്ദി. വായനക്കും അഭിപ്രായത്തിനും . സന്തോഷം.
    @ മുകില്‍.
    നല്ല വാക്കുകള്‍ക്കു നന്ദി മുകില്‍. നീന്തലറിയാതെ പോയി. എന്താ ചെയ്യാ :)
    @ നാമൂസ്
    വിശദമായ അഭിപ്രായത്തിനും ചിന്തകള്‍ക്കും നന്ദി നാമൂസ്.
    @ വര്‍ഷിണി.
    നന്ദി സന്തോഷം വര്‍ഷിണി
    @ നസീഫ് അരീക്കോട് ,
    അതെ, അടുത്ത നാട്ടുകാരായ നമുക്ക് ഇത് മനസ്സിലാവും . നന്ദി നസീഫ്.
    @ മുരളി മുകുന്ദന്‍ ബിലാത്തി
    എല്ലാവരും പറയുന്നത് ഇതുതന്നെ. എല്ലാ നദികളും നശിക്കുന്നു എന്ന് . നന്ദി മുരളി ഭായ്
    @ അജിത്‌
    നന്ദി അജിത്തേട്ടാ..വിശദമായ അഭിപ്രായത്തിനു. സന്തോഷം
    @ എന്റെ ലോകം.
    ചെറിയൊരു ചാലിയാര്‍ ഓര്‍മ്മ പങ്കുവെച്ചതിനും വായനക്കും നന്ദി അറിയിക്കുന്നു വിന്‍സെന്റ് ഭായ്.
    @ ഇസ്ഹാഖ്, നന്ദി സുഹൃത്തേ., ഞാന്‍ അവിടെയും എത്തി.
    @ എക്സ് പ്രവാസിനി.
    കെ.എ.റഹ്മാന്‍ സാഹിബിനെ ഓര്‍ത്തത്‌ നല്ല കാര്യം. കൂടുതല്‍ അക്ബര്‍ക്ക പറയും .നന്ദി .
    @ വീ കെ,
    അങ്ങിനെ ഒരു അക്കിടി ഓര്‍ത്തു ഇപ്പോള്‍ ദുഖമുണ്ട് വീകെ. അവസരം കിട്ടിയിട്ട് പഠിച്ചില്ല. :)

    ReplyDelete
  49. @ മനു കുന്നത്ത്,
    നല്ല വാക്കുകള്‍ക്കും ഇത് വഴി കണ്ടതിലും സന്തോഷം മനു. ഇനിയും വരുമല്ലോ.
    @ അലി,
    നല്ല അഭിപ്രായത്തിനും പോസ്റ്റ്‌ ഇഷ്ടായതിനും ഒത്തിരി നന്ദി അലി.
    @ രമേഷ് അരൂര്‍,
    കുറച്ചു വാക്കുകളില്‍ താങ്കളും കുറെ കാര്യങ്ങള്‍ പറഞ്ഞു രമേഷ് ജീ. നന്ദിയുണ്ട് ഈ അഭിപ്രായത്തിനു.
    @ മേയ് ഫ്ലവര്‍,
    നന്ദി സന്തോഷം.
    @ റിയാസ് മിഴിനീര്‍,
    നന്ദി റിയാസ്. മുമ്പ് എഴുതിയത് തന്നെയാണ്.
    @ ഹാഫീസ്,
    നന്ദി സന്തോഷം ഹഫീസ്.
    @ സ്വപ്നസഖി
    നന്ദി സന്തോഷം
    @ ശ്രീ.
    അതെ ശ്രീ, നമ്മള്‍ കൊടുക്കുന്നതെ തിരിച്ചി കിട്ടൂ. നന്ദി .
    @ pushpamgad ,
    ചാലിയാറിനെ ഞാനങ്ങിനെ വിടില്ല ട്ടോ :) നന്ദി
    @ നൌഷു,
    നന്ദി നുശു. ഇഷ്ടപ്പെട്ടതിന്.

    ReplyDelete
  50. @ അക്ബര്‍ വാഴക്കാട്,
    നന്ദി അക്ബര്‍ക്ക. ചാലിയാറിന്റെ തീരത്തുള്ള നിങ്ങളുടെ വാക്കിനു പ്രസക്തിയുണ്ട്. നന്ദി
    @ ഉമ്മു അമ്മാര്‍,
    ഈ കുറിപ്പ് പഴയ ഓര്‍മ്മകളിലേക് നിങ്ങളെ കൂട്ടികൊണ്ട് പോയി എന്നത് നല്ലത്. ഒപ്പം രഹമാനിക്കയെ ഓര്‍ത്തതും നല്ല കാര്യം.
    @ ഷുക്കൂര്‍ ,
    ഷുക്കൂര്‍ പറഞ്ഞതിനോടും യോജിക്കാതെ വയ്യ. മറ്റു നദികളെ അപേക്ഷിച്ച് ചാലിയാറിന്റെ സ്ഥിതി മെച്ചം തന്നെയാണ്. പക്ഷെ മണല്‍ മാഫിയ പുഴയ കൊള്ളുന്നു എന്ന സത്യം ചേര്‍ത്ത് വായിക്കേണ്ടതാണ് .
    @ സാബി ബാവ.
    നന്ദി സാബി ബാവ. പോസ്റ്റ്‌ ഇഷ്ടായത്തിനു നന്ദി. മണല്‍ വാരല്‍ എളുപ്പം ഒഴിവാക്കാവുന്ന കാര്യവും അല്ല.
    @ ജിഷാദ്,
    ഞാന്‍ നീന്തല്‍ പഠിക്കാന്‍ പോവാണ്‌. ഇനി നീ എന്താ ചെയ്യാ. ?
    @ മുഹമ്മദ്‌ കുഞ്ഞി വണ്ടൂര്‍,
    ചിന്തകള്‍ പങ്കുവെച്ചതിന് നന്ദി. സന്തോഷം.
    @ ഇസ്മായില്‍ കുറുമ്പടി,
    കവിതപോലെ ഒരു ചിന്ത. നന്നായി. നന്ദി സന്തോഷം.
    @ ടോംസ് കോനുമടം ,
    അതെ ടോംസ്. എല്ലാ നദികളുടെയും അവസ്ഥ ഇതാണ് . നന്ദി. സന്തോഷം.
    @ കന്നെക്കാടന്‍ ,
    നന്ദി ആ ലിങ്ക് ഷെയര്‍ ചെയ്തതിനു. വായനക്കും നന്ദി.
    @ റാണി പ്രിയ
    നന്ദി സന്തോഷം. വായനക്കും പിന്തുടരുന്നതിനും .
    @ തെച്ചിക്കോടന്‍ ,
    നന്ദി തെച്ചിക്കോടാ. വായനക്കും അഭിപ്രായത്തിനും .
    @ അയ്യോപ്പാവം
    നന്ദി സന്തോഷം സുഹൃത്തേ.
    @ മൊയിദീന്‍ അങ്ങാടിമുഗര്‍ ,
    മുമ്പ് ഇവിടെ ഇട്ടിരുന്നു ഈ ലേഖനം . നന്ദി വായനക്ക്.

    ReplyDelete
  51. വിധവയുടെയല്ല...
    ഉള്ളതെല്ലാം കോരിയെടുത്ത്
    ഭ്രഷ്ടയാക്കി വിഷവും കുടിപ്പിച്ച് കിടത്തിയ അവസ്ഥ

    ReplyDelete
  52. കുഞ്ഞി പോസ്റ്റ്‌ ആക്കി ഒതുക്കി കളഞ്ഞല്ലോ, അവസാനത്തെ ആ വാക്യത്തിന് ഒരു ഷേക്ക്‌ ഹാന്‍ഡ്‌

    ReplyDelete
  53. @ കലാ വല്ലഭന്‍ , അനീസ .
    ഒത്തിരി നന്ദി . വായനക്കും അഭിപ്രായത്തിനും

    ReplyDelete
  54. വരളുന്ന..മരിക്കുന്ന..പുഴകള്‍...

    ReplyDelete
  55. ഒഴുകുന്ന പുഴ എന്നത് വെറുമൊരു സങ്കല്പമോ അതുമല്ലേല്‍ ഒരോര്‍മ്മയോ മാത്രമാകുന്ന ഒരു കാലഘട്ടം വിദൂരത്തില്ല.......... ഭൂമിക്കൊരു ചരമഗീതമെഴുതാന്‍ വിധിക്കപെട്ടവര്‍...........
    കഥ ചാലിയാറിന്റെ മാത്രമല്ല.......നാം ഓരോരുത്തരുടേതുമാണ് ...........
    ഇനിയും തുടരുക......ആശംസകള്‍......

    ReplyDelete
  56. ചാലിയാറിന്‍റെ മരണ ഗീതം.
    ഓര്‍മക്കുറിപ്പ് നന്നായി.
    നഷ്ട്ടപ്പെട്ട് കൊണ്ടിരിക്കുന്ന പുഴകളും, കാടുകളും കണ്ടു നെടുവീര്‍പ്പിടാന്‍ വിധിക്കപ്പെട്ടവരായിരിക്കുന്നു നാം.
    എന്‍റെ ചെറുപ്പത്തില്‍ ഞങ്ങള്‍ കളിച്ചു വളര്‍ന്ന ഒരു കാടുണ്ടായിരുന്നു, പഴയ വീടിനടുത്ത്. ഈയിടെ നാട്ടില്‍ പോയപ്പോള്‍ അതോന്ന് കാണാന്‍ പോയി.
    ചെന്നപ്പോള്‍ നമ്മുടെ വനം വകുപ്പുകാര്‍ വഴിയടച്ചിരിക്കുന്നു.
    പുറത്ത് നിന്ന് വെറുതെ കുറെ ചുറ്റി നടന്നു കണ്ടു. കഷ്ടം തോന്നി.
    പറമ്പിനേക്കാള്‍ കഷ്ടമാണ് അതിന്റെ അവസ്ഥ.

    ReplyDelete
  57. ഈ ഒരു ഗ്രഹാതുരത്വം മനസ്സിനു കുളിരുപകരുന്നു. വളരെ ഇഷ്ടപ്പെട്ടു ഈ രചന.

    ReplyDelete
  58. @ ആചാര്യന്‍,
    @ പള്ളിക്കരയില്‍
    @ മീര പ്രസന്നന്‍
    @ സുല്‍ഫി മണവയല്‍
    @ മൊയിദീന്‍ അങ്ങാടിമുഗര്‍
    നന്ദി പറയാന്‍ വൈകിയതില്‍ ക്ഷമ പറയട്ടെ. ഈ വായനക്കും അഭിപ്രായത്തിനും നന്ദിയും സന്തോഷവും അറിയിക്കുന്നു

    ReplyDelete

ഇഷ്ടവും ഇഷ്ടക്കേടും ഇവിടെ കുറിക്കുമല്ലോ....