Saturday, May 14, 2011

വിളക്ക് മരങ്ങള്‍



ട്രെയിന്‍ ഒരു മണിക്കൂര്‍ വൈകുമെന്ന അറിയിപ്പ് കേള്‍ക്കുന്നു. ഇന്ന് സ്റ്റേഷനില്‍ തിരക്ക് കുറവാണ് ‍. ഉച്ചവെയിലില്‍ തിളങ്ങുന്ന പാളങ്ങള്‍ .
മിനറല്‍ വാട്ടര്‍ വാങ്ങി പണം ഏല്‍പ്പിക്കുമ്പോള്‍ അബുക്കയുടെ മുഖത്ത് അവിശ്വസനീയത. ഓരോ യാത്രയിലും സിഗരറ്റും മാസികകളും വാങ്ങിയിരുന്നത് ഇവിടെനിന്നായിരുന്നു.
എത്ര പെട്ടെന്നാണ് ദിവസങ്ങള്‍ പോയത് . എന്തെല്ലാം മാറ്റങ്ങള്‍ ...!

മുന്‍പ് ബാംഗ്ലൂരിലേക്കുള്ള ഓരോ യാത്രയും ആഘോഷമായിരുന്നു . ചുറ്റിലും സുഹൃത്തുക്കളുടെ വലയം . അതിലെ അപകടം മനസ്സിലാക്കിയപ്പോഴേക്കും വൈകിപ്പോയിരുന്നില്ലേ ..

എവിടം മുതല്‍ക്കായിരുന്നു താളപ്പിഴകളുടെ തുടക്കം.....?.
ദാമുവേട്ടനില്‍ നിന്നോ ?. അതോ ഹമീദില്‍ നിന്നോ .....?

തലയിലെ കെട്ടഴിക്കുമ്പോള്‍ ഒരു ഇന്ദ്രജാലക്കാരന്‍റെ കയ്യടക്കത്തോടെ കഞ്ചാവ് ബീഡികള്‍ മാറ്റം ചെയ്തിരിക്കും പോര്‍ട്ടര്‍ ദാമുവേട്ടന്‍ .
വലിയൊരു കുടുംബത്തെ നോക്കാന്‍ പോര്‍ട്ടര്‍ ജോലിയില്‍ നിന്നും കിട്ടുന്നത് തികയാതെ വന്നപ്പോഴാണ് ദാമുവേട്ടന്‍ ഇതും തുടങ്ങിയത്. ഇതിലെ അപകടത്തെ കുറിച്ച് നല്ല ബോധ്യവും ഉണ്ടായിരുന്നു .
എന്നിട്ടും .....

ഇവിടെങ്ങും കാണാനില്ലല്ലോ ദാമുവേട്ടനെ. ആരോടെങ്കിലും ചോദിച്ചാലോ.....?
വേണ്ട.....
ജയിലിന്റെ ഇരുണ്ട അറകളില്‍ മക്കളെ ഓര്‍ത്ത് വിതുമ്പുന്ന ആ മുഖം എനിക്ക് സങ്കല്‍പ്പിക്കാന്‍ വയ്യ.

ഹമീദിനെ പരിചയപ്പെടുത്തിത്തന്നതും ദാമുവേട്ടന്‍ തന്നെയാണ് .സിറിഞ്ചിലൂടെ കത്തിപ്പടരുന്ന ലഹരിയുടെ പുതിയ ഒരു ലോകം, പുതിയ ബന്ധങ്ങള്‍........അങ്ങനെ പുതുമകള്‍ തേടി തുടങ്ങിയ ഒരു യാത്ര .
ബോധമണ്ഡലത്തില്‍ അപൂര്‍വ്വമായി കടന്നു വരുന്ന ഓര്‍മ്മകളിലൂടെ ഒരു തിരിച്ചു വരവ് ഞാന്‍ ആഗ്രഹിച്ചിരുന്നോ ?
നീന്തി കയറാന്‍ ഒരുങ്ങുമ്പോള്‍ കൂടുതല്‍ ആഴങ്ങളിലേക്ക് എടുത്തെറിയപ്പെട്ടു. വലിച്ചെറിയുന്ന സിറിഞ്ചുകള്‍ക്കൊപ്പം പറന്നുപോയത് കുറെ മൂല്യങ്ങളും , തകര്‍ന്നു പോയത് നൊന്തു പ്രസവിച്ച ഒരമ്മയുടെ സ്വപ്നങ്ങളും പ്രതീക്ഷകളും ആയിരുന്നു.
അധാര്‍മ്മികതയിലൂടെ ഒരു വഴി നടത്തം ........
പതുക്കെ പതുക്കെ ജീവിതം കൈവിടുകയായിരുന്നു.

തെറ്റുകളെ ശരികളാക്കിയുള്ള എന്‍റെ യാത്ര ഇന്നെവിടെയെത്തി?

ഇന്നീ ജീവിതം കടപ്പെട്ടിരിക്കുന്നത് രണ്ട് അമ്മമാരോടാണ്. ജീവിതത്തില്‍ വെളിച്ചമാകേണ്ട ഏക മകന്‍ ലഹരിയുടെ തീരങ്ങളില്‍ പറന്നു നടന്ന് ജീവിതത്തിന്റെ തന്നെ താളം പിഴച്ചപ്പോള്‍ തളര്‍ന്നില്ലല്ലോ എന്‍റെ അമ്മ . സമൂഹവും കുടുംബവും ഒറ്റപ്പെടുത്തിയിട്ടും കാലിടറി പോയതും ഇല്ല. അച്ഛന്‍ മരിച്ചതില്‍ പിന്നെ പ്രതീക്ഷകളത്രയും എന്നിലായിരുന്നു. മകനൊരു എഞ്ചിനീയര്‍ ആയി തീരുമെന്ന് എത്ര സ്വപ്നം കണ്ടിരിക്കും ആ മനസ്സ്.
പക്ഷെ....

ഒരിക്കല്‍ ഹമീദിനെ കാണാതെ പതിവ് ഡോസ് വൈകിയതില്‍ പിന്നെയാണ് കഥയും മാറിയത്. സമനില തെറ്റിയപ്പോള്‍ കാണിച്ചു കൂട്ടിയ അവിവേകങ്ങള്‍ ആണല്ലോ അവസാനം ആ ചികിത്സാ കേന്ദ്രത്തില്‍ എത്തിച്ചതും. അമ്മാവന്മാരുടെ പരിഹാസത്തിന് മുന്നില്‍ നിസ്സഹായതയോടെ കണ്ണ് തുടക്കുന്ന അമ്മയുടെ മുഖം ഇപ്പോഴും എന്‍റെ ഓര്‍മ്മകളില്‍ മായാതെയുണ്ട്‌ . ആ കണ്ണീര്‍ മാത്രം മതിയാകുമായിരുന്നു എന്‍റെ ഈ പാഴ്ജന്മം ഉരുകിതീരാന്‍ . എന്നിട്ടും എന്നെ ശപിച്ചില്ലല്ലോ എന്‍റെ അമ്മ. സ്വന്തം കണ്ണീരിലൂടെ കഴുകി തീര്‍ക്കുകയായിരുന്നോ എന്‍റെ പാപങ്ങളെ.....
ഓരോ തുള്ളി കണ്ണീരും ദൈവത്തിലേക്കുള്ള ഒരായിരം പ്രാര്‍ത്ഥനകളായിരിക്കണം......

ഡോക്ടര്‍ ബാലസുമ....... ഞാനെന്ത് വിളിക്കണം ......? ഡോക്ടറെന്നോ അമ്മയെന്നോ. ? അമ്മ എന്ന് തന്നെ വിളിക്കാം . എനിക്ക് അമ്മ മാത്രമായിരുന്നോ അവര്‍?. ജീവിതത്തിലേക്കുള്ള മകന്റെ തിരിച്ചു വരവും സ്വപ്നംകണ്ട് നാട്ടില്‍ നിന്നും വരുന്ന അമ്മക്ക് ഒരു സാന്ത്വനം കൂടി ആയിരുന്നില്ലേ ‍. ഒരു പക്ഷെ അമ്മയില്‍ പ്രതീക്ഷയുടെ തിരിതെളിയിക്കാനും അവര്‍ക്ക് കഴിഞ്ഞിരിക്കണം.
എനിക്കിഷ്ടപ്പെട്ട മധുരങ്ങളും കൊണ്ടാവും പലപ്പോഴും അമ്മ വരിക. "അവനിതൊന്നും കഴിക്കാന്‍ പറ്റില്ല" എന്ന് പറഞ്ഞ് ഒരിക്കലും എന്‍റെ അമ്മയെ നിരാശപ്പെടുത്തിയില്ല ഡോക്ടറമ്മ . അമ്മയുടെ വാത്സല്യ പകരുന്ന ആ മധുരം പലപ്പോഴും എന്‍റെ ചുണ്ടുകളില്‍ ചേര്‍ത്ത് "അമ്മ തരുന്നതല്ലേ....... കഴിക്കു "എന്ന് എത്ര വട്ടം ഡോക്ടര്‍ അമ്മ എന്നെ ഊട്ടിയിട്ടുണ്ട്. ചികിത്സക്കിടയില്‍ പലപ്പോഴും വിഭ്രാന്തിയുടെ വക്കോളം എത്തിയ എത്രയെത്ര ദിവസങ്ങള്‍ ....! സ്വബോധം തന്നെ നഷ്ടപ്പെട്ട സമയങ്ങള്‍...

പതുക്കെ പതുക്കെ താളം വീണ്ടെടുക്കുക ആയിരുന്നു.
ആശുപത്രിയുടെ പുറത്തുള്ള മനോഹരമായി പൂന്തോട്ടത്തില്‍ എന്നെയും കൊണ്ട് നടക്കും ഡോക്ടറമ്മ. ഓരോ പൂക്കളെ പറ്റിയും ഓരോ കഥകള്‍ പറഞ്ഞുതരും. ഒരു കൊച്ചു കുട്ടിയോടെന്നപോലെ.

ഒരിക്കല്‍ ഡോക്ടറമ്മയുടെ മുറിയില്‍ ഇരിക്കുമ്പോള്‍ ടേബിളില്‍ ഫ്രെയിം ചെയ്ത് വച്ചൊരു ഫോട്ടോ കണ്ട് "ഇത് ആരാണ് .." എന്ന എന്‍റെ ചോദ്യത്തിന് . " നീ തന്നെ..... . നിന്നിലൂടെ ഞാന്‍ തിരിച്ചു പിടിച്ചത് എന്‍റെ മകനെയാണ്".
എന്ന് പറയുമ്പോള്‍ ആ കണ്ണുകള്‍ നിറഞ്ഞിരുന്നത് ഇപ്പോഴും ഓര്‍ക്കുന്നു .

എന്നിലെ തെറ്റുകളെ മനസ്സിലാക്കിയ ഒരു കുട്ടിയാണ് ഞാന്‍ ഇന്ന് .
നീണ്ട ആറുമാസത്തെ അനുഭവങ്ങള്‍ എന്നെ ഒരുപാട് മാറ്റിയിരിക്കുന്നു.

ആ ചികിത്സാലയത്തിന്റെ പടികള്‍ ഇറങ്ങിയ നിമിഷങ്ങള്‍...... .

അമ്മ കരയുന്നുണ്ടായിരുന്നു ." ഇതാ ഞാനെന്റെ മകനെ തിരിച്ചു നേടിയിരിക്കുന്നു " എന്ന് ലോകത്തോട് വിളിച്ചുപറയുന്ന ആ മുഖം എനിക്കിന്നും മറക്കാന്‍ കഴിയുന്നില്ല . വെളുത്ത യൂണിഫോമില്‍ ഡോക്ടര്‍ ബാലസുമയും വന്നു. അന്നേവരെ ഡോക്ടറമ്മയെ ആ വേഷത്തില്‍ കണ്ടിട്ടില്ല ഞാന്‍ . എന്നെ നേര്‍വഴി നടത്താന്‍ ദൈവം ഭൂമിയിലേക്ക്‌ അയച്ച ഒരു മാലാഖയെ പോലെ............
നിറയുന്നു കണ്ണുകളോടെ ഡോക്ടറമ്മ എന്‍റെ കൈപിടിച്ച് അമ്മയെ ഏല്പിച്ചു. "ഇതാ നിങ്ങളുടെ മകനെ ഞാന്‍ തിരിച്ചു തരുന്നു" . അമ്മ തിരുത്തി, "എന്‍റെ അല്ല ..നമ്മുടെ മകനെ " .
എന്‍റെ അമ്മയോടൊപ്പം ഞാന്‍ ദൂരെ നടന്നു മറയുമ്പോള്‍ മകന്റെ ഫോട്ടോയില്‍ മുഖം ചേര്‍ത്ത് ഡോക്ടറമ്മ കരയുകയായിരുന്നോ ?

ഇന്‍റര്‍ സിറ്റി എക്സ്പ്രസ് കിതച്ചെത്തി. ഓര്‍മ്മകളില്‍ നിന്നും ഉണര്‍ന്നെണീറ്റ് ഞാന്‍ ട്രെയിനിനടുത്തെക്ക് നീങ്ങി . സ്റ്റേഷനില്‍ തിരക്ക് കൂടിയിട്ടുണ്ട്. വണ്ടി പതുക്കെ നീങ്ങി തുടങ്ങി. ആള്‍ക്കൂട്ടത്തിനിടയിലൂടെ വേഗത്തില്‍ നീങ്ങുന്നത്‌ ദാമുവേട്ടനാണോ..? പക്ഷെ തലയില്‍ ആ കെട്ടില്ലല്ലോ..
കാഴ്ചകളെ മറച്ചുകൊണ്ട്‌ വണ്ടിക്കു വേഗത കൂടുന്നു. കിതപ്പ് മാറി. ഇനി ഇത് കുതിച്ചു പായും. പ്രതീക്ഷയുടെ പുതിയ ലോകത്തിലേക്ക്‌.

103 comments:

  1. ഒരു കഥ കൂടി പറയട്ടെ ഞാന്‍ ..? ഇഷ്ടായാലും ഇല്ലെങ്കിലും പറയണേ..
    പൂവുകൊണ്ടും എറിയാം കല്ലുകൊണ്ടും എറിയാം
    രണ്ടായാലും എനിക്കത് പ്രോത്സാഹനമാണ് .

    "വിളക്ക് മരങ്ങള്‍ "

    ReplyDelete
  2. ഹൃദ്യമായി കഥ പറഞ്ഞിരിക്കുന്നു...
    അഭിനന്ദനങ്ങൾ!

    ReplyDelete
  3. അപ്പോ കഥയും വഴങ്ങുമെന്ന് ഏട്ടൻ തെളിയിച്ചു...നല്ല കഥ ...എത്ര കേട്ടാലും പുതുമ നഷ്ടപ്പെടാത്ത പ്രമേയം...ഉറങ്ങുന്ന യുവത്വങ്ങൾക്ക് ഉണർത്തുപാട്ട് ആകേണ്ടത്...എത്രയോ ദാമുവേട്ടന്മാരും ഹമീദുമാരും മനപ്പൂർവ്വമല്ലെങ്കിലും നശിപ്പിച്ച് കളയുന്ന എത്രയോ അമ്മമാരുടെ മക്കൾ...ഡോക്ടർ ബാലസുമ കണ്ണീരിനിടയിൽ തെളിയുന്ന ചിത്രമായി....നന്നായി ഏട്ടാ ആശംസകൾ..ഇനി എന്നാ ഒരു കവിത...അതൂടെ പോരട്ടേന്നെ..എന്നിട്ടു വേണം ഒരു കത്രികയുമായി എനിക്കിങ്ങട് വരാൻ...കീറിമുറിക്കാനേയ്...ഹിഹി

    ReplyDelete
  4. നൊസ്റ്റാള്‍ജിയയില്‍ നിന്നുള്ള ഈ വഴിമാറി നടത്തം നന്നായി.ഇങ്ങനെ വിത്യസ്ഥമായ കഥാബീജങ്ങള്‍ മുളപൊട്ടട്ടെ.

    ReplyDelete
  5. ഇതൊരു തുടക്കമാവട്ടെ..
    പതിവില്‍ നിന്നും വ്യത്യസ്തമായി ഒരു കഥ പറച്ചിലിന്‍റെ ശൈലി തിരഞ്ഞെടുത്തതും അത് ഈ വിധത്തില്‍ ആവിഷ്കരിച്ചതും സന്തോഷം നല്‍കുന്നു. തനിക്കിതും വഴങ്ങുമെന്ന് തെളിയിക്കുന്ന അക്ഷരക്കൂട്ടം. ഭാവുകങ്ങള്‍.

    ReplyDelete
  6. സത്യത്തില്‍ ഇപ്പൊ ചെരുവടിയില്‍ നിന്ന് വന്നതേ ഉള്ളൂ .. ചുള്ളിക്കാപരമ്പ് നിന്ന് പന്നിക്കോട് വരെ എത്തിയപ്പോള്‍ ഒരുപാടു തവണ മന്‍സൂര്‍ ബായിയെ ഓര്‍മിച്ചു ...
    ഇപ്പൊ വീട്ടില്‍ എത്തിയപ്പോഴാ ഈ പോസ്റ്റ്‌ കണ്ടത്

    ഇഷ്ടപ്പെട്ടു ഈ മാറ്റം ... ഇനിയും വരട്ടെ ............

    ReplyDelete
  7. "വലിച്ചെറിയുന്ന സിറിഞ്ചുകള്‍ക്കൊപ്പം പറന്നുപോയത് കുറെ മൂല്യങ്ങളും , തകര്‍ന്നു പോയത് നൊന്തു പ്രസവിച്ച ഒരമ്മയുടെ സ്വപ്നങ്ങളും പ്രതീക്ഷകളും ആയിരുന്നു."
    ഇന്നിന്റെ സത്യങ്ങളെ പച്ചയായി അനാവരണം ചെയ്തിരിക്കുന്നു കഥയില്‍. ഒടുവില്‍ ഇരുള്‍ വീണ വഴികളിലേക്ക് അരിച്ചെത്തുന്ന പ്രതീക്ഷയുടെ വെളിച്ചവും കഥയില്‍ മുനിഞ്ഞു കത്തുന്നു. ഒരുപാടിഷ്ടമായി..
    എന്ന് നിങ്ങളുടെ ഒരു അയാള്‍ നാട്ടുകാരന്‍ ഹകീം (ഞാന്‍ മാവൂരിനടുത്തു ചെറൂപ്പയില്‍)

    ReplyDelete
  8. പ്രതീക്ഷയുടെ പുതിയ ആകാശത്ത് കഥാപാത്രത്തോടൊപ്പം ഞങ്ങളും പറക്കട്ടെ! മന്‍സൂറിന്റെ പുതിയ കഥാവസന്തവും തേടി!

    കഥ ഹൃദ്യമായി, ആശംസകള്‍.

    ReplyDelete
  9. ഇതുപോലെയുള്ള ഐറ്റംസ്‌ കയ്യില്‍ ഇരുന്നിട്ടാണോ വായനക്കാരെ നൊസ്റ്റാള്‍ജിയ അടിപ്പിച്ചു കൊണ്ടിരുന്നത്? മാറ്റത്തിന് തിരഞ്ഞെടുത്ത ദിവസം നന്നായി..... ഭരണം പോയതിലും, ഭൂരിപക്ഷം കുറഞ്ഞതിലുമൊക്കെയുള്ള തല ചൂടാകുന്ന ചര്‍ച്ചകള്‍ക്കിടയില്‍ ഇത് നല്ലതാണ്. ഇടക്കൊക്കെ ഈ ലൈന്‍ പ്രതീക്ഷിക്കാമല്ലോ അല്ലെ?
    കല്ല്‌ കൊണ്ട് എറിയുന്നില്ല.........പൂവ് തന്നെ ആയിക്കോട്ടെ..... അഭിനന്ദന്‍സ്

    ReplyDelete
  10. നല്ല കഥ.നല്ല അവതരണം. ഇത്രയും നന്നായി കഥ അവതരിപ്പിക്കാനുള്ള ചെറുവാടിയുടെ കഴിവിനെ അഭിനന്ദിക്കുന്നു.

    ReplyDelete
  11. കഥ കൊള്ളാം ... ഇഷ്ട്ടപ്പെട്ടു...

    വേഗത കൂടിപ്പോയോ എന്നൊരു സംശയം ...

    ReplyDelete
  12. കഥ നന്നായി പറഞ്ഞു. ആശംസകൾ..

    ReplyDelete
  13. സംഗതി കലക്കീട്ടിണ്ട് ....തീം പഴയതാണെങ്കിലും അവതരണം കൊള്ളാട്ടോ..

    ReplyDelete
  14. കഥ വളരെ നന്നായി മാഷേ

    ReplyDelete
  15. ജീവിതങ്ങളെ നില നിര്‍ത്താന്‍
    ജിവിതങ്ങളെ വഴി തെറ്റിക്കുന്ന ദാമു
    ഉജാല മായ കഥാ വഴികള്‍
    ഉണര്‍ത്തുന്നു ഗദ കാല ഓര്‍മ്മകളുടെ ലഹരി

    ReplyDelete
  16. നിങ്ങളുടെ മകനെ ഞാന്‍ തിരിച്ചു തരുന്നു" . അമ്മ തിരുത്തി, "എന്‍റെ അല്ല ..നമ്മുടെ മകനെ " ......

    ഇഷ്ട്ടപ്പെട്ടു...നല്ലശൈലി..നല്ല അവതരണം...
    പ്രമേയത്തില്‍ പുതുമയില്ലെങ്കിലും നല്ല അവതരണംകൊണ്ട് കഥ കെങ്കേമമായി.
    ഒത്തിരിയൊത്തിരിയാശംസകള്‍...!!!!

    സ്വാഗതം
    http://pularipoov.blogspot.com/

    ReplyDelete
  17. അപ്പൊ കഥയിലേക്ക്‌ തിരിഞ്ഞോ. അതു നന്നായി.

    ReplyDelete
  18. വെളിച്ചം‌പകരുന്ന കഥ...!
    “വിളക്ക് മരങ്ങള്‍” നല്ലകഥ.

    ReplyDelete
  19. വിളക്ക് മരങ്ങൾ വായിച്ചു.

    ReplyDelete
  20. യുവതലമുറയ്ക്ക് ഹരമായി കൊണ്ടിരിക്കുന്ന കാര്യമാണല്ലോ മയക്കുമരുന്ന്..
    അത് നഷ്ട്ടപ്പെടുത്തുന്ന മൂല്യങ്ങളെ കഥയിലൂടെ കാര്യമായി തന്നെ പറഞ്ഞു..
    കുറച്ച് കൂടി ശക്തമായി എഴുതാമായിരുന്നു..ചെറുവാടിയുടെ എഴുത്തിന്റെ ലാളിത്യമാര്‍ന്ന ശൈലി ആകാം അങ്ങിനെ തോന്നിച്ചത്.
    കല്ലുകളല്ല...പൂക്കള്‍ തന്നെ.....അഭിനന്ദനത്തിന്റെ...

    ReplyDelete
  21. അവതരണത്തില്‍ പുതുമയുണ്ട് .
    വായിക്കാന്‍ രസവും ..
    ആശയം മികച്ചതാണ് .
    എല്ലാം കൊണ്ടും നല്ലൊരു കഥ .
    ആശംസകള്‍ .......

    ReplyDelete
  22. കാലം കൊറേ ആയില്ലേ ഗടി ഞാന്‍ കഥ എഴുതു ചെറുവാടി ..കഥ എഴുതു ചെറുവാടി..എന്ന് പറയാന്‍ തുടങ്ങിട്ട്.
    ഇപ്പളെലും അത് ചെയ്തല്ലോ..നന്നായി.

    ReplyDelete
  23. വളരെ നന്നായിരിക്കുന്നു. ഇതിനെ വെറും ഒരു കഥയായി കാണാന്‍ ആവുന്നില്ല - ആരുടെയൊക്കെയോ ജീവിതത്തില്‍ നിന്നും അടര്‍ത്തിയെടുത്ത ഒരു ഏട് എന്ന് മനസ്സ് പറയുന്നു...ഹൃദ്യമായി, ലളിതമായ അവതരണം...

    ReplyDelete
  24. പലപ്പോഴും ഒരു രസത്തിനു തുടങ്ങുന്ന ദുശ്ശീലങ്ങളാണ് നമ്മെ പടുകുഴിയില്‍ വീഴ്ത്തുന്നത്. മയക്കുമരുന്നിനു അടിമപ്പെട്ടാല്‍പിന്നെ അതില്‍ നിന്നും കരകയറുന്ന കാര്യം ഒത്തിരി കഷ്ടം തന്നെ.

    ആ ദുരിതം അനുഭവിക്കുന്നവര്‍ക്ക് ഇനിയും ജീവിതമുണ്ടെന്ന പ്രത്യാശയാണ് ഈ കഥയിലൂടെ പകര്‍ന്നു നല്‍കുന്നത്.

    കഥാകൃത്തിനു നന്ദി.

    ReplyDelete
  25. കഥ നന്നായി പറഞ്ഞു.
    തിരിച്ചു പിടിച്ച ഒരു ജീവിതം. ജീവിതത്തെക്കുറിച്ചുള്ള പ്രത്യാശ ബാക്കിയാക്കുന്ന കഥയിലെ സന്ദേശം ഉചിതം.

    ആശംസകൾ.

    ReplyDelete
  26. വിളക്ക് മരം പോലെത്തന്നെ ഒരു കഥ.
    കഥയില്‍ പ്രകാശമുണ്ട്,,പ്രത്യാശയുണ്ട്..
    എല്ലാം ഉണ്ട്.
    അങ്ങനെ ചെറുവാടിയും കഥയെഴുതി.
    ഞാനും എഴുതും ഒരു കഥ.

    ReplyDelete
  27. എന്റെ കര്‍ത്താവേ....എന്താ ഈ കാണണേ....
    ചെറുവാട്യേ....കലക്കീണ്ട്ട്ടാ...
    വളരെ ഹൃദ്യമായി പറഞ്ഞിരിക്കുന്നു കഥ....കഥയിലെ രംഗങ്ങളെല്ലാം മനസ്സില്‍ അതേ പോലെ തെളിഞ്ഞു വന്നു....
    ചെറുവാട്യേ, ഈ മാറ്റം കൊള്ളാട്ടാ....ഇടയ്ക്കിടെ, ഇനീം ഇത് പോലൊരെണ്ണം അങ്ങാട്ട് കാച്ച്, ഗഡ്യേ......

    ReplyDelete
  28. ഞാനും വായിച്ചു വിളക്കു മരങ്ങൾ ..ഇതൊരു തുടക്കമാകട്ടെ ഇനിയും ഉണ്ടാകട്ടെ ഇത്തരം ശ്രമങ്ങൾ..ഭാവുകങ്ങൾ..

    ReplyDelete
  29. നന്നായിരിക്കുന്നു ചെറുവാടി. കേട്ട് കഴിഞ്ഞ വിവരങ്ങള്‍ എങ്കിലും അത് ചെറുവാടി സ്റ്റൈലില്‍ സുന്ദരമായ വായന സമ്മാനിച്ചു. കഥയുടെ എഴുത്തിന്റെ സ്പീഡ്‌ പോലെ തന്നെ വായിക്കാനും സാധിക്കുന്നു എന്നത് എഴുത്തിന്റെ ലാളിത്യം.

    ReplyDelete
  30. പുതുമയില്ലാത്ത വിഷയം.
    പുതുമയുള്ള അവതരണം..
    പൂവുകൊണ്ടെറിയുന്നു..
    പൂമണമുള്ളൊരീ കഥയെ..!
    മനോഹരം....

    ReplyDelete
  31. ഡോക്ടറമ്മ നല്ല കഥാപാത്രം

    ReplyDelete
  32. ആഹാ ...
    ഇത് കലക്കി ചെറുവാടി. ഈ ലൈന്‍ വിടണ്ട.
    പ്രസക്തമായ വിഷയം . കാലികം.
    കഥ പറഞ്ഞ രീതിക്ക് നല്ല ഒഴുക്കുണ്ട്. മടുപ്പുളവാക്കാതെ ഒരു കഥയിലൂടെ വായനക്കാരനെ കൈ പിടിച്ചു നടത്താന്‍ കഴിയുന്നത്‌ ഒരു എഴുത്തുകാരന്റെ സര്‍ഗ ശേഷിയുടെ മികവാണ്. എല്ലാ ആശംസകളും കൂട്ടു കാരാ.

    ReplyDelete
  33. ഹൃദയ സ്പര്‍ശിയായ ഒരു കഥ............
    അമ്മയുടെ സ്നേഹം അറിയില്ല എന്ത് എഴുതണം എന്ന്
    ഒത്തിരി ആശംസകള്‍ ..................

    ReplyDelete
  34. ഇലക്ഷന്‍ രിസല്‍ട്ടിനിടക്ക് വായിക്കാന്‍ വൈകി. കഥ വല്ലാതെ നന്നായിട്ടില്ല എന്നാല്‍ മോശവുമല്ല, ഏതാണ്ട് ഒരു 68 - 72 പോലെ ഒപ്പിക്കാം.

    ReplyDelete
  35. പ്രവാസിനി പറഞ്ഞത് പോലെ വിളക്കുമരം പോലെ പ്രകാശിക്കുകയും പ്രത്യാശ പരത്തുകയും ചെയ്യുന്ന കഥ ..ഇഷ്ടമായി ..:)

    ReplyDelete
  36. ലഹരിയുടെ ലോകത്തു നിന്ന് ഒരാളെ മോചിപ്പിക്കുന്നവൾ(ൻ) ദൈവത്തോടടുത്തു തന്നെ നിൽക്കുന്നു. നല്ല കഥ

    ReplyDelete
  37. നന്നായിട്ടുണ്ട് ട്ടാ>>>>>>>>

    ReplyDelete
  38. ചെറുവാടിക്കാരാ.....കഥ നന്നായിരിക്കുന്നു...അഭിപ്രായം പറഞ്ഞാല്‍ വിഷമിക്കരുത്. വായനാ സുഖം ഇത്തിരി കുറവാണ്. നല്ല വായനാസുഖമുള്ള എഴുത്തുകാരുടെ ഉദാഹരം മാധവിക്കുട്ടി, ടി. പത്മനാഭന്‍, എം.ടി. എന്നിവര്‍ ഉപയോഗിച്ചിരിക്കുന്ന കഥകള്‍ വായിക്കൂ...തന്ത്രപരമായി അവര്‍ ഉപയോഗിച്ചിരിക്കുന്ന ക്രാഫ്ട് മനസ്സിലാക്കൂ...പത്മരാജന്‍ കഥകള്‍ വായിച്ചാല്‍ അതില്‍ ഒരു വിഷ്വല്‍ എഫക്ട് കൂടി കാണും....ഒന്നു ശ്രമിച്ചാല്‍ വളരെ നന്നായി താങ്കള്‍ എഴുതുവാന്‍ കഴിയും....

    സ്‌നേഹത്തോടെ
    പാമ്പള്ളി
    www.pampally.com

    ReplyDelete
  39. കഥ വഴങ്ങുന്നുണ്ട്. പക്ഷെ ആരോ സുചിപ്പിച്ച പോലെ അല്പം സ്പീഡ് കൂടിയോ എന്ന സംശയം. ആ ഓട്ടത്തിനിടയില്‍ ചിലയിടങ്ങളില്‍ ക്ലാരിറ്റി കിട്ടാത്ത പോലെ

    ഓഫ് : ഉപദേശിക്കാന്‍ എന്തെളുപ്പമാണെന്നോ :)എന്നെയൊക്കെ സമ്മതിക്കണം :)

    ReplyDelete
  40. കഥ വായിച്ചു. കാലിക പ്രാധാന്യമുള്ള വിഷയം. മദ്യവും,മയക്ക് മരുന്നുകളും യുവത്വത്തെ ഏറെ സ്വാധീനിക്കുക മാത്രമല്ല, ഒരു ഫാഷന്‍ പോലെ കൊണ്ടു നടക്കുന്ന അവസ്ഥയുമുണ്ട് ഇന്ന് സമൂഹത്തില്‍. കഥയുടെ ആദ്യന്തം അലോസരങ്ങളില്ലാതെയാണ് ഞാന്‍ വായിച്ചത്. സമയക്കുറവ് വിമര്‍ശനാത്മക വായനയ്ക്ക് ഇടയാക്കിയില്ല. അതിനാല്‍ അത്തരം അഭിപ്രായങ്ങളിലേയ്ക്ക് കടക്കുന്നുമില്ല. കഥയുടെ മിഴിവിനപ്പുറത്തേയ്ക്ക് ഇത്രയും പേര്‍ വായിക്കുകയും അവരില്‍ ചില സ്പാര്‍ക്കുകള്‍ ഉണ്ടാകുകയും ചെയ്തതിനാല്‍ തീര്‍ച്ചയായും ഉദ്ദേശ്യം ഫലപ്രാപ്തിയിലെത്തി എന്നതിന് സംശയവും വേണ്ട. ഇന്ന് പൊതു സമൂഹത്തില്‍ വിഷ്വല്‍ മീഡിയായുടെ സ്വാധീനം വര്‍ദ്ധിക്കുകയും, വായനയുടെ പ്രസക്തി കുറഞ്ഞു കൊണ്ടുമിരിക്കുന്ന പശ്ചാത്തലത്തില്‍ ഇത്തരം എഴുത്തിനും, കൂട്ടായ്മയ്ക്കും ഏറെ പ്രാധാന്യവുമുണ്ട്. നന്ദി....ചെറുവാടി....ഏറെ നന്ദി....

    ReplyDelete
  41. ചെറുവാടിയുടെ ഈ ചുവടു മാറ്റം നന്നായിരിക്കുന്നു..
    കാലികമായ വിഷയം, അത് അവതരിപ്പിച്ച രീതി
    കൊള്ളാം.കഥയിലൂടെ വായനക്കാരെ കൈ പിടിച്ചു കൊണ്ട് പോകാനുള്ള കഴിവ്,
    അതെല്ലാം ചെറുവാടിയുടെ ഓരോ പോസ്റ്റിലും അനുഭവിച്ചറിയാം...
    ഇനിയും ഇത്തരം നല്ല കഥകളുമായി വരിക.
    ആശംസകള്‍ നേരുന്നു....

    ReplyDelete
  42. നല്ല കഥ ചെറുവാടി... നല്ല ഒരു സന്ദേശം വായനാ ഹൃദയങ്ങളില്‍ എത്തിക്കാന്‍ കഴിഞ്ഞെങ്കില്‍ അത് കഥയുടെ വിജയമാണ്. ജീവിതത്തിലുടനീളം വിളക്കുമരങ്ങള്‍ നമ്മുടെ പാതയില്‍ പ്രകാശം പരത്തികൊണ്ടിരിക്കട്ടെ. ആശംസകള്‍

    ReplyDelete
  43. അമ്മമാരുടെ സ്നേഹവലയത്തില്‍ ജീവിതം തിരിച്ചുപിടിക്കാന്‍ കഴിയുമെന്ന് അടിവരയിടുന്നു...!
    നല്ല കയ്യടക്കമുള്ള അവതരണം. മന്‍സൂര്‍ ഭായിയുടെ ഓരോ എഴുത്തും വായനയിലൂടെ ഒഴുകുന്നപോലെ അനുഭവപ്പെടുന്നു, തുടരുക....

    ReplyDelete
  44. തിരി കെടാതെ നില്കട്ടെ ഈ വിളക്കു മരം.. ചെരുവാടി.. ആശംസകൾ..

    ReplyDelete
  45. ഈ കഥയുടെ പ്രത്യേകത എന്തെന്നാൽ നൊസ്റ്റാൾജിയയുടെ കൂട്ടുകാരൻ "ചെറുവാടി"യുടെ വരികൾ ആണ്. ആശയം പുതുതല്ലെങ്കിലും താങ്കളുടെ വരികൾ ഇതിനെ വ്യത്യസ്തമാക്കുന്നു. കഥ ഇഷ്ടപ്പെട്ടു. ആശംസകൾ ഇക്കാ, കാണാം

    ReplyDelete
  46. ഇത് കുതിച്ചു പായും. പ്രതീക്ഷയുടെ പുതിയ ലോകത്തിലേക്ക്‌.

    ReplyDelete
  47. വഴിയില്‍ അലഞ്ഞു നടക്കുന്ന പലരെയും കാണുമ്പോള്‍ മനസ്സ് പറയും, "ഇയാള്‍ തിരിച്ചു ജീവിതത്തിലേക്ക് മടങ്ങിയെങ്കില്‍..."

    കഥ പുതിയ വീക്ഷണ കോണില്‍...നന്നായിരിക്കുന്നു..

    ReplyDelete
  48. ചെറുവാടി....കഥ നന്നായിട്ടുണ്ട്.
    എന്റെ ഒരു സുഹ്ര^ത്ത് രക്ഷപെട്ടത് കോഴിക്കോട്ട് സുരക്ഷയില് നിന്നാണ്. ഒരു പാട് തവണ വെളുത്ത പൊടിയുടെ പേകറ്റ് അവന്റെ ബേഗില്‍ കണ്ടിട്ടുണ്ട്. അച്ചനും അമ്മയും മിലിട്ടറിയില്‍ ആയിരുന്നപ്പോള്‍ ഹോസ്റ്റലില്‍ നിന്നും കൂടിയതാ...

    ReplyDelete
  49. നമ്മുടെ സമൂഹത്തിൽ കാറ്റിലുലയാതെ നിൽക്കട്ടെ, ഇത്തരം വിളക്കു മരങ്ങൾ!

    നല്ല സന്ദേശം!

    ReplyDelete
  50. ഈ വിളക്കുമരത്തിന്റെ പ്രകാശം എല്ലാ വായനക്കാരിലും എത്തിയിരിക്കുന്നു എന്നതിന്റെ തെളിവാണ് മുകളിലുള്ള കമന്റുകള്‍..
    നല്ലൊരു കഥ ഞങ്ങള്‍ക്ക് സമ്മാനിച്ചതില്‍ ഭാവുകങ്ങള്‍..

    ReplyDelete
  51. അഭിനന്ദനങ്ങള്‍ ,നല്ല സന്ദേശം ഉള്ള ഒരു കഥ ഭംഗിയായി പറഞ്ഞതിന്

    ReplyDelete
  52. ചെറുവാടി ഇങ്ങളൊന്നു മാറ്റി പിടിച്ചു അല്ലെ
    സങ്കതി നന്നായിടുണ്ട് എനിക്കിഷ്ട്ടായി

    ReplyDelete
  53. പഴമ വിട്ട് ഒരു പുതിയ പാത സ്വീകരിച്ചത് നന്നായി.
    കഥ നന്നായിരിക്കുന്നു...
    ആശംസകൾ....

    ReplyDelete
  54. പൂവുകൊണ്ടു തന്നെ എറിയുന്നു .... :)
    എനിക്കിഷ്ടായി ഈ കഥ ...

    ReplyDelete
  55. മന്‍സൂറിനു കൂടുതല്‍ വോട്ടും ലഭിച്ചത് കഥയ്ക്കാണെന്നു തോന്നുന്നു. അതു കൊണ്ട് ഇനി ആ വഴിക്ക് നീങ്ങുക. പുതിയ പ്രമേയങ്ങളുമായി ഇനിയും വരുമെന്ന പ്രതീക്ഷയോടെ.

    ReplyDelete
  56. ഞാന്‍ പൂവ് കൊണ്ടെറിഞ്ഞു..നനായി പറഞ്ഞ ഒരു ഇമ്മ്നി ചെറിയ കഥ..
    keep it up Mansoor..

    ReplyDelete
  57. ഈ ചെറുവാടിയില്‍ കഥകളും വിരിയും. കുറച്ചുകൂടെ മുറുക്കം വരുത്തണം കഥയ്ക്ക് എന്നൊരു അഭിപ്രായമുണ്ട്. സ്നേഹാശംസകള്‍.

    ReplyDelete
  58. നല്ല കഥ. ജീവിതത്തെ ആസ്വദിക്കാന്‍ മാത്രമാണെന്ന ചിന്തയുള്ളവര്‍ വായിക്കേണ്ടത് തന്നെ.

    ആശംസകള്‍

    ReplyDelete
  59. ദാമുവേട്ടനും,ഡോക്ട്ടറമ്മയുമൊക്കെ തൊട്ടറിയാവുന്ന കഥാപാത്രങ്ങളായി നമ്മുടെയൊക്കെ മുന്നിൽ വന്ന് നിൽക്കുന്ന പോലെതന്നെ അവതരിപ്പിച്ച് ചെറുവാടി കഥയിലും കേമനാണെന്ന് വീണ്ടും തെളിയിച്ചിരിക്കുന്നു...!

    ReplyDelete
  60. കഥയ്ക്ക് തിരഞ്ഞെടുത്ത വിഷയം ഒട്ടും പുതുമയില്ലതതാണ്. എന്നാല്‍ കഥാകാരന്റെ ശൈലി തികച്ചും പുതുമയുള്ളതാണ്. അത് കൊണ്ട് തന്നെ ഈ കഥ വയിക്കുകയല്ലയിരുന്നു . പ്രിയ സ്നേഹിതന്‍ ചെറുവടിയില്‍ നിന്ന് കേള്‍ക്കുകയായിരുന്നു. അല്ലെങ്കില്‍ കഥയില്‍ അറിയാതെ ഒരംഗം ആയി മാറുകയായിരുന്നു. കഥ നല്‍കുന്ന സന്ദേശം വളരെ മഹത്തര മായതിനാല്‍ വിഷയത്തിന്റെ പഴമ ഒരു പ്രശ്നമല്ല എന്നും തോന്നുന്നു. എല്ലാ വിധ ആശംസകളും. പുതിയ സൃഷ്ടികള്‍ക്കായി കാത്തിരിന്നു കൊണ്ട്
    .

    ReplyDelete
  61. മയക്കമരുന്നിന്റെ മാസ്മരലോകത്തെ തേടുന്ന യുവത്വം-
    നന്നായി കഥ പറഞ്ഞു.

    ReplyDelete
  62. @ അലി.
    നന്ദിയും സന്തോഷവും അറിയിക്കുന്നു. ആദ്യ കമ്മന്റിനു. കഥ ഇഷ്ടായതിന് , സന്ദര്‍ശനത്തിന് , വായനക്ക്
    @ സീത,
    ഇത്ര ദുരുദ്ദേശം പാടില്ല സീതേ. എന്നെ കൊണ്ട് കവിത എഴുതിച്ച് ബ്ലോഗ്‌ പൂട്ടിക്കണം അല്ലെ..? നടക്കില്ല. :)
    പിന്നെ നന്ദി അറിയിക്കുന്നു. കഥയെ സ്വീകരിച്ചതിന്‌ , വായനക്ക് , സന്ദര്‍ശനത്തിന് . സന്തോഷം
    @ മുല്ല,
    നാട് മുഴുവന്‍ എഴുതി തീര്‍ത്തു. നില നില്‍പ്പിന്റെ പ്രശ്നത്തില്‍ എഴുതി പോകുന്നതാ . :)
    നന്ദി വായനക്കും അഭിപ്രായത്തിനും .
    @ നാമൂസ്
    നന്ദിയും സന്തോഷവും അറിയിക്കുന്നു നാമൂസ് . ഒന്ന് ശ്രമിച്ചു നോക്കിയതാ . ഒരുവിധം ഒപ്പിച്ചു എന്ന് നിങ്ങള്‍ പറയുമ്പോള്‍ സന്തോഷം. നന്ദി വായനക്കും അഭിപ്രായത്തിനും .
    @ അബ്ദുല്‍ ജബ്ബാര്‍ വട്ടപ്പൊയില്‍.
    ഞാന്‍ നേരത്തെ പറഞ്ഞ പോലെ ബ്ലോഗ്‌ എഴുതുന്ന കാര്യമൊന്നും നാട്ടില്‍ പറഞ്ഞ് മാനംകെടുത്തല്ലേ ട്ടോ. ഞങ്ങളെ ചെറുവാടി മെട്രോ സിറ്റി സൂപ്പര്‍ അല്ലെ...? നന്ദി വായനക്കും ഇഷ്ടായതിനും.
    @ ഹക്കീം മോന്‍സ്.
    എന്‍റെ അയാള്‍ നാട്ടുക്കാരാ...ഈ ചെറിയ ലോകത്തേക്കും സ്വാഗതം. എന്‍റെ ഹൃദയംനിറഞ്ഞ നന്ദിയും സന്തോഷവും അറിയിക്കുന്നു. വായനക്കും , ഇഷ്ടായതിനും പിന്നെ ഫോളോ ചെയ്യുന്നതിനും. സന്തോഷം.
    @ തെച്ചിക്കോടന്‍
    ഇഷ്ടായി എന്ന് അറിഞ്ഞത് വളരെ സന്തോഷം നല്‍ക്കുന്നു. ഒന്ന് ശ്രമിച്ചു നോക്കിയതാ. നന്ദി അറിയിക്കുന്നു വായനക്കും സന്ദര്‍ശനത്തിനും പ്രോത്സാഹനത്തിനും.
    @ ഹാഷിക്ക്
    റിസള്‍ട്ട് വന്ന ദിവസം ഞാനും കുറെ ടെന്‍ഷന്‍ അടിച്ചതാ. നിങ്ങളെയും വെറുതെ വിടേണ്ട എന്ന് കരുതി ഇതങ്ങു തട്ടി. അടുത്ത നൊസ്റ്റാള്‍ജിയ വരുന്നത് വരെ ഇത് വെച്ച് പോകും. :)
    ഒത്തിരി നന്ദി വായനക്ക് , നല്ല അഭിപ്രായത്തിന്. സന്തോഷം .
    @ Moideen Angadimugar
    നന്ദിയും സന്തോഷവും അറിയിക്കുന്നു വായനക്കും സന്ദര്‍ശനത്തിനും ഈ നല്ല വാക്കുകള്‍ക്കും.
    @ നൌഷു.
    നന്ദി നൌഷു. പരിചയ കുറവിന്റെ പ്രശ്നമാകും വേഗതയും കൂടാന്‍ കാരണം. ശ്രദ്ധിക്കാം തീര്‍ച്ചയായും. സന്തോഷം.

    ReplyDelete
  63. @ ജുവൈരിയ സലാം
    നന്ദിയും സന്തോഷവും അറിയിക്കുന്നു വായനക്കും സന്ദര്‍ശനത്തിനും ഈ നല്ല വാക്കുകള്‍ക്കും.
    @ ജുനൈത്
    നന്ദിയും സന്തോഷവും അറിയിക്കുന്നു. തീര്‍ച്ചയായും പുതിയ പ്രമേയത്തിന് ശ്രമിക്കും. നന്ദി ഇഷ്ടായതിനു.
    @ ശ്രീ
    നന്ദിയും സന്തോഷവും അറിയിക്കുന്നു വായനക്കും സന്ദര്‍ശനത്തിനും ഇഷ്ടായതിനും
    @ റാണി പ്രിയ
    നന്ദിയും സന്തോഷവും അറിയിക്കുന്നു വായനക്കും സന്ദര്‍ശനത്തിനും ഇഷ്ടായതിനും
    @ ജീ ആര്‍ കവിയൂര്‍
    ഒത്തിരി നന്ദി സന്തോഷം ജീ .ആര്‍. വായനക്കും നല്ല അഭിപ്രായത്തിനും.
    @ പ്രഭന്‍ കൃഷ്ണന്‍
    ഹൃദയം നിറഞ്ഞ നന്ദി. ഈ കഥയെ സ്വീകരിച്ചതിന്‌. അത് വഴി തീര്‍ച്ചയായും വരുന്നുണ്ട്. നന്ദി സന്തോഷം.
    @ അക്ബര്‍ വാഴക്കാട്.
    മനസ്സിലായി. കഥ ഇഷ്ടായില്ല എന്ന് ഇങ്ങിനെയും പറയാം അല്ലെ. :) . എറിയാന്‍ കല്ല്‌ ഞാന്‍ തന്നെ മുകളില്‍ വെച്ചിരുന്നല്ലോ. ഒന്ന് ഓങ്ങുകയെങ്കിലും ചെയ്യായിരുന്നു. ചിലപ്പോള്‍ ഞാന്‍ നന്നായി പോയാലോ.
    @ സലീല്‍
    നന്ദിയും സന്തോഷവും അറിയിക്കുന്നു വായനക്കും സന്ദര്‍ശനത്തിനും ഇഷ്ടായതിനും
    @ ഇസ്ഹാഖ്
    ഒത്തിരി നന്ദി സന്തോഷം. വായനക്കും അഭിപ്രായത്തിനും ഇഷ്ടായതിനും
    @ ഹൈന
    നന്ദിയും സന്തോഷവും അറിയിക്കുന്നു വായനക്ക്

    ReplyDelete
  64. ഇപ്പോഴാണ് വായിക്കാന്‍ പറ്റിയത്.വൈകിയതില്‍ ക്ഷമ ചോദിക്കുന്നു.
    എനിക്കു പറയാനുള്ളത്.

    ഒന്ന് :അനുവാചകനുമായി സംവദിക്കുക എന്നതാണ് സാഹിത്യസൃഷ്ടിയുടെ പരമമായ ലക്ഷ്യം എങ്കില്‍ ഇത്രയും ആളുകളില്‍ ഏതെങ്കിലും വിധത്തിലുള്ള അനുരണനങ്ങകള്‍ സൃഷ്ടിക്കവാന്‍ കഴിഞ്ഞ ഈ കഥ അതിന്റെ ലക്ഷ്യം കണ്ടു എന്നതിന് വേറെ തെളിവുകളൊന്നും വേണ്ടതില്ലല്ലോ...... പൂവുകൊണ്ടുള്ള ഈയുള്ളവന്റെ ഏറും സ്വീകരിച്ചാലും.

    രണ്ട് :അങ്ങ് സൃഷ്ടിച്ചെടുക്കുന്ന ഒരു ഭാഷയും ലോകവുമുണ്ട്.നേര്‍രേഖയില്‍ സഞ്ചരിക്കുന്ന, ചാലിയാറിലെ നീരൊഴുക്കുപോലെ സൌമ്യതയും തെളിമയുമുള്ള ഒരു ഭാഷ.അമിത ചായക്കൂട്ടുകളില്ലാത്ത റിയലിസ്റ്റിക്കായ ഒരു ലോകം.അത് ഭംഗിയായി ഇവിടെയും സൃഷ്ടിച്ചിരിക്കുന്നു.അതുകൊണ്ടുതന്നെ അങ്ങ് കളം മാറി ചവിട്ടുന്നു എന്നൊന്നും എനിക്കു തോന്നിയില്ല.

    മൂന്ന് :പറഞ്ഞു പതിഞ്ഞ ആശയവും കഥാബീജവും.,അങ്ങിനെ ഒന്നില്ല. പരിമിതമായ മാനുഷികഭാവങ്ങളെ എഴുത്തുകാരന്‍ തന്റേതായ കാഴ്ചപ്പാടിലൂടെ കാണുവാനായി ശ്രമിക്കുമ്പോള്‍ പുതുമയുണ്ടാവുന്നു.അത് ഇവിടെ ഉണ്ട്.

    നാല് : ഒരുക്കിവെച്ച കല്ല് വെറുതെ ആവേണ്ട എന്നു കരുതി ഒരു കല്ലേറിനു സാദ്ധ്യതയുണ്ടോ എന്നു ഞാനൊന്ന് ചികഞ്ഞു നോക്കി.വേണമെങ്കില്‍ മാര്‍ക്വേസിന്റെ No one writes to Colonel പോലെ ആയില്ല എന്നു പറഞ്ഞ് ഒരു കല്ല് എന്റെ വക

    ReplyDelete
  65. പ്രിയ മന്‍സൂര്‍ ചെറുവാടി,

    കഥ വായിച്ചു.

    "പറഞ്ഞു പോയി അവരെല്ലാം എനിക്കുപറയുവാന്‍ ഞാന്‍ ഇനി ഏത് വാക്കുകള്‍ കടം കൊള്ളണം........."

    എന്ന് തോന്നിപ്പോയി അഭിപ്രായങ്ങള്‍ കൂടി വായിച്ചപ്പോള്‍.

    എങ്കിലും ചിലത് .....

    കഥാ രചനയില്‍ താങ്കളുടെ രണ്ടാമത്തെ ശ്രമവും വിജയംകണ്ടിരിക്കുന്നു എന്ന്‌ അറിഞ്ഞതില്‍ വളരെ സന്തോഷിക്കുന്നു.
    രണ്ട് വ്യത്യസ്ത ആശയങ്ങള്‍ മനോഹരമായി ആവിഷ്ക്കരിച്ചിരിക്കുന്നു രണ്ട്കഥകളിലും(പെയ്തൊഴിയാത്ത കാര്‍മേഘങ്ങള്‍ ,വിളക്ക് മരങ്ങള്‍ )

    "വിളക്കുമരങ്ങള്‍ " എന്ന താങ്കളുടെ ഈ സൃഷ്ട്ടി കേവലം "കഥ" എന്നതിലുപരി "ഒരു സന്ദേശം" കൂടിയാണ് എന്ന് വായനക്കാര്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞു എന്നതാണ് ഈ കഥയുടെ ഏറ്റവും വലിയ വിജയം,രചയിതാവ് എന്ന നിലയില്‍ താങ്കളുടേയും.

    കഥാരചനക്ക് വേണ്ടി താങ്കളുടെ തനതു ശൈലിയില്‍ നിന്നും വിട്ടു നില്‍ക്കണം എന്ന് എനിക്ക് അഭിപ്രായമില്ല .കഥകളോടൊപ്പം ലേഖനങ്ങളും ,അനുഭവങ്ങളും,ഓര്‍മകളും,നാട്ടു വിശേഷങ്ങളും.....ഒക്കെ പോരട്ടെ ......

    പിന്നെ ,
    രണ്ട് കഥകളിലും രചയിതാവിന്‍റെ ചിന്തയിലൂടെയാണ്‌ കഥ പോകുന്നത് (മോശമായി എന്നല്ല ).അടുത്ത കഥയിലെങ്കിലും മറ്റൊരു വ്യക്തിത്വ ത്തിലൂടെ കഥയുടെ ഒഴുക്ക് കൊണ്ട് പോകുവാന്‍ ശ്രമിക്കുക. (എന്‍റെ അഭിപ്രായം പറഞ്ഞെന്നേയുള്ളൂ ...)

    "ആശയങ്ങളിലെ സമാനകത" എന്ന അഭിപ്രായത്തോട് ഞാന്‍ തീരെ യോജിക്കുന്നില്ല .കഥകള്‍ തമ്മില്‍ ആശയങ്ങളില്‍ സമാനതകള്‍ ഉണ്ടാകാം .ഇത്തരം ആശയങ്ങളെ ഭാവനകളുടെ നിറകൂട്ടുകള്‍ ചേര്‍ത്ത് പുതുമയുള്ള ഒരു കഥയാക്കി മാറ്റുക എന്നതാണ് ഒരു കഥാകാരന്‍ ചെയ്യുന്നത് .ചാലിയാറിന്‍റെ ഓളവും,വര്‍ണങ്ങളും ഹൃദയത്തില്‍ ഉള്ളിടത്തോളം താങ്കള്‍ക്കു അതിന് കഴിയും.

    കഥയിലെ ഓരോ വരികളും കീറി മുറിക്കുന്നില്ല.

    "സ്റ്റേഷനില്‍ തിരക്ക് കൂടിയിട്ടുണ്ട്. വണ്ടി പതുക്കെ നീങ്ങി തുടങ്ങി. ആള്‍ക്കൂട്ടത്തിനിടയിലൂടെ വേഗത്തില്‍ നീങ്ങുന്നത്‌ ദാമുവേട്ടനാണോ..? പക്ഷെ തലയില്‍ ആ കെട്ടില്ലല്ലോ.........."

    ഈ വരികള്‍ വളരെ ഇഷ്ട്ടപ്പെട്ടു .ഒരു വിഷ്വല്‍ എഫക്ട് തോന്നിക്കുന്നു .....

    കുറച്ചു പൂക്കള്‍ കൊണ്ടുവന്നിട്ടുണ്ട് .എന്തായാലും എറിയുന്നില്ല....കരുതിയ പൂക്കള്‍ കയ്യില്‍ തന്നെ തന്നേക്കാം.......:-)

    ഇനിയും "വിളക്ക് മരങ്ങള്‍" വഴികാട്ടികളാകട്ടെ.

    തിരിയിട്ട് , എണ്ണ പകര്‍ന്ന് അണയാതെ കാത്തോളാന്‍ വഴിയാത്രക്കാരായി ഞങ്ങളെല്ലാവരും കൂടെയുണ്ട് ..........

    ഇനിയും എഴുതുക .ആശംസകള്‍ ......

    ReplyDelete
  66. വായിച്ചു ..ഇഷ്ടപ്പെട്ടു ..ഇനി ഒരു കവിത കൂടിയാവട്ടെ ..പിന്നെ "മാറ്റം അതല്ലേ വേണ്ടത്" ..ആശംസകള്‍

    ReplyDelete
  67. This comment has been removed by the author.

    ReplyDelete
  68. ആഹ..ലളിത സുന്ദരമായി വളരെ തന്മയത്വത്തോടെ പറഞ്ഞു മന്‍സൂര്‍ .കൂടുതല്‍ പ്രതീക്ഷകളോടെ.

    ReplyDelete
  69. ചെറുവാടീ.., കഥ തട്ടി തടയാതെ ഒഴുകി. തീച്ചയായും ഒരു സംഭവകഥയായിരിയ്ക്കണം, അല്ലേ? അവസാന ഭാഗത്ത്‌, ദാമുവേട്ടനും തലേക്കെട്ട്‌ ഉപേക്ഷിയ്ക്കുന്നത്‌ സമൂഹത്തിനു പ്രത്യാശ നൽകുന്നു. തുടർന്നും കഥകൾ എഴുതുമല്ലോ?

    ReplyDelete
  70. മാറുന്ന ലോകത്തിന്റ്റെ കഥ,,,,, വളരെ നന്നായിട്ടുണ്ട് സുഹൃത്തെ, ആശംസകള്‍

    ReplyDelete
  71. എന്താ പറയുക?
    നന്നായിട്ടുണ്ട്. ഇതൊരു വെറും കഥയായി കാണാന്‍ കഴിയുന്നില്ല..
    ആശംസകള്‍..

    ReplyDelete
  72. ഞാന്‍ വരാന്‍ വൈകി .മെയില്‍ വഴി ആണ്‌
    എല്ലാം നോക്കുന്നത് .ബുദ്ധി മുട്ട് ഇല്ലെങ്കില്‍ അടുത്ത പോസ്റ്റ്‌ ഒന്ന് അറിയിക്കണം കേട്ടോ ..

    ഒരു വലിയ കഥ കൊച്ചു വരികളില്‍
    വലുത് ആയി തന്നെ പറഞ്ഞു .ശക്തം
    ആയ എഴുത്ത് ..ആശംസകള്‍ ..

    ReplyDelete
  73. പ്രിയ ചെറുവാടീ,
    കഥ ഇഷ്ടായി... പക്ഷെ, എഴുതി തെളിയാന്‍ ഒരവസരം കിട്ടാത്തതിന്റെ അഭാവം കഥയില്‍ നിഴലിക്കുന്നുണ്ട്..
    അതേ സമയം ഇടയ്ക്കു കടന്നു വരുന്ന പ്രതിഭയുടെ മിന്നലാട്ടങ്ങളില്‍ താങ്കളില്‍ ഒരു നല്ല ഭാവിയും കാണുന്നു.
    എഴുത്തിനെ വളരെ സീരിയസ് ആയി ആണ് താങ്കള്‍ കാണുന്നത് എന്നും ഈ പോസ്റ്റ്‌ പറയുന്നുണ്ട്..
    വിഷയം കൈകാര്യം ചെയ്ത രീതിയില്‍ നിന്നും വായനയുടെ കുറവ് വ്യക്തമാണ്... ഒരുപാട് വായിക്കുക...എഴുതുക....
    എല്ലാ വിധ ആശംസകളും

    'മിനറല്‍ വാട്ടര്‍ വാങ്ങി പൈസ ഏല്‍പ്പിക്കുമ്പോള്‍' ഇവിടെ പൈസ എന്നത് പണം എന്നോ രൂപ എന്നോ മറ്റോ ആക്കുവാന്‍ ശ്രദ്ധിക്കുമല്ലോ...:-)

    ReplyDelete
  74. ഒരു ഷോര്‍ട്ട് ഫിലിം കണ്ട പോലുണ്ട്.
    എല്ലാം വ്യക്തമായി കണ്മുന്നില്‍ വരച്ച് കാണിക്കാനുള്ള കഴിവ്.
    നമിച്ചണ്ണാ :)

    അപ്പൊ പിന്നേം കാണാം, ആശംസകളോടെ, ചെറുത്*

    ReplyDelete
  75. നാശത്തിന്റെ വക്കോളമെത്തിയിട്ട് ജീവിതത്തിലേക്കു തിരിച്ചുവരാൻ കഴിഞ്ഞല്ലോ, നന്നായി. കഥയാണെങ്കിൽ പോലും.

    ReplyDelete
  76. ചെറുവാടി ഭായ്.. മനോഹരം ആയി അവതരണം. മാറ്റം നല്ലത് തന്നെയാണ്. ഇത് ഒരു കഥ മാത്രം അല്ല. കഥയില്‍ കാര്യം കൂടി ഉണ്ട്.. :)

    ReplyDelete
  77. വഴി തെറ്റി പോകുന്ന മക്കള്‍ക്കൊരു വഴികാട്ടിയായി ഈ വിളക്കുമരം...

    ചെറുവാടിയില്‍ പൂത്ത മറ്റൊരു സുന്ദര പുഷ്പം...!

    ReplyDelete
  78. internet connection കട്ട്‌ ആയി കിടക്കുകയായിരുന്നു കുറച്ചു ദിവസമായിട്ട് ,ഇന്നലെ ആണ് പുതിയ connection കിട്ടിയത് .ഓടിവന്നു നോക്കുകയായിരുന്നു ചെരുവടിയുടെ ബ്ലോഗില്‍ ...എനിക്കുറപ്പായിരുന്നു പുതിയതെന്തെങ്ങിലും കാണും എന്ന് ...പക്ഷെ ഒരു കഥ ആയിരുന്നില്ല പ്രതീക്ഷിച്ചത് ...(അല്ലേലും നമ്മള്‍ പ്രതീക്ഷിക്കുന്നതല്ലല്ലോ ലോകത്ത് സംഭവിക്കുന്നത് ....)എന്തായാലും നന്നായിട്ടുണ്ട് എപ്പോഴത്തെയും പോലെ തന്നെ .കഥയും വഴങ്ങും എന്ന് മുന്പേ തെളിയിച്ചതാണല്ലോ ..എഴുത്ത് തുടരുക ..കൂടുതല്‍ നല്ല സൃഷ്ട്ടി കള്‍ക്കായി കാത്തിരിക്കുന്നു ..പ്രാര്‍ത്ഥനയോടെ .....

    ReplyDelete
  79. നല്ല ഹ്രിദ്യമായ കഥ. വായിച്ചപ്പോള്‍ മനസ്സില്‍ എവിടെയോ ഒരു ചെറിയ നൊമ്പരം..ഡോക്ടർ ബാലസുമയെപ്പോലെ എല്ലാരുടെ ജീവിതത്തിലും പ്രതിസന്ധി ഘട്ടങ്ങളില്‍ കൈ പിടിച്ചുയര്‍ത്താന്‍ ഒരു ദൈവദൂതയുണ്ടെങ്കില്‍ എന്നാശിക്കുന്നു.ആശംസകള്‍.

    ReplyDelete
  80. ഒരേ ശൈലിയാണെങ്കിലും രണ്ടു കഥകളിലും ‘മാനസാന്തരം’ കാണിക്കുന്നത്, നല്ല വഴിയിലൂടെയുള്ള സഞ്ചാരമാക്കിയത് ‘ഉത്തമം’. അമ്മമാരും ദാമുവും മുമ്പിൽ നിൽക്കുന്നതുപോലെ തോന്നുന്ന എഴുത്ത്. ആശംസകൾ.....

    ReplyDelete
  81. @ ജാസ്മിക്കുട്ടി
    ആ പൂക്കള്‍ സ്വീകരിക്കുന്നു. പിന്നെ ശക്തമായി എഴുതാമായിരുന്നു എന്ന നിര്‍ദേശം. അതും സ്വീകരിക്കുന്നു. ശ്രദ്ധിക്കാം. നന്ദി വായനക്കും നല്ല വാക്കുകള്‍ക്കും.
    @ pushpamgad kechery
    വായനക്ക്, ഇഷ്ടായതിനു, പതിവായി നല്കുന പ്രോത്സാഹനത്തിനു ഹൃദയംനിറഞ്ഞ നന്ദി അറിയിക്കുന്നു.
    @ സജിന്‍.
    വക്കീല്‍ സാറ് അങ്ങിനെ പലതും പറയും.കുഴിയില്‍ ചാടുക ഞാനല്ലേ. ഇത് ഒത്താല്‍ ഒത്തു എന്ന രീതിയില്‍ തട്ടിയതാ. നന്ദി.
    @ നിഷാന.
    നന്ദിയും സന്തോഷവും അറിയിക്കുന്നു. ഒരു കഥ എന്ന രീതിയില്‍ സ്വീകരിച്ചതിനു നന്ദി. നല്ല വാക്കുകള്‍ സന്തോഷം നല്‍കി.
    @ ഷുക്കൂര്‍
    നന്ദിയും സന്തോഷവും അറിയിക്കട്ടെ ഷുക്കൂര്‍. ഇഷ്ടായി എന്നറിഞ്ഞത് വളരെ ആഹ്ലാദം തരുന്നു. വെക്കേഷന്‍ അടുത്തു അല്ലേ..? നല്ലൊരു അവധിക്കാലം ആശംസിക്കുന്നു.
    @ പള്ളിക്കരയില്‍
    നന്ദിയുണ്ട് എന്നും നല്‍കുന്ന പ്രോത്സാഹനത്തിന്. എന്‍റെ സന്തോഷം അറിയിക്കുന്നു . കഥ ഇഷ്ടമായതിനും.
    @ എക്സ് പ്രവാസിനി
    ഇത് രണ്ടാമത്തെ കഥാ സാഹസം ആണ്. ആദ്യത്തേത്‌ വായിച്ചില്ല അല്ലേ..? ഭാഗ്യം. രക്ഷപ്പെട്ടല്ലോ. നന്ദി ഇഷ്ടായതിനു.
    @ ചാണ്ടിച്ചായന്‍
    എന്ത് ചെയ്യാനാ . സംഭവിച്ചുപോയി :)
    വായിച്ച് ഇഷ്ടായി എന്നൊക്കെ അറിയുമ്പോഴുള്ള സന്തോഷം മറച്ചു വെക്കുന്നില്ല. ഒത്തിരിയൊത്തിരി നന്ദി അറിയിക്കുന്നു.
    @ ഉമ്മു അമ്മാര്‍
    ഇഷ്ടായില്ല അല്ലേ. ഞാന്‍ ശ്രമിക്കാം.പക്ഷെ തുറന്നു പറയണം ട്ടോ എവിടെ കുഴപ്പം എന്ന് . അതാണ്‌ എനിക്കിഷ്ടവും. നന്ദി വായനക്കും അഭിപ്രായത്തിനും.
    @ റാംജി പട്ടേപ്പാടം
    കഥയിലെ തെളിഞ്ഞവരായ നിങ്ങള്‍ നന്നായി പറയുമ്പോള്‍ അതില്‍ ഞാന്‍ വളരെ സന്തോഷിക്കുന്നു. പ്രമേയത്തില്‍ വിത്യസ്തത കൊണ്ടുവരാന്‍ തീര്‍ച്ചയായും ശ്രമിക്കും. വളരെ നന്ദി.

    ReplyDelete
  82. @ അനശ്വര
    നന്ദിയും സന്തോഷവും അറിയിക്കുന്നു. വായനക്ക് ഇഷ്ടായതിനു സന്ദര്‍ശനത്തിന് പിന്നെ ഒരു കൊച്ചു കവിത പോലെ എഴുതിയ സന്തോഷം നല്‍കിയ കമ്മന്റിനു.
    @ അജിത്‌
    വളരെ നന്ദി. വായനക്ക് സന്ദര്‍ശനത്തിന്. ആ കഥാപാത്രത്തെ ഇഷ്ടായതില്‍ സന്തോഷം.
    @ ഇസ്മായില്‍ ചെമ്മാട്
    ഈ നല്ല വാക്കുകളെ ഹൃദയം കൊണ്ട് സ്വീകരിക്കുന്നു. ഒപ്പം നേരില്‍ കാണാന്‍ പറ്റാത്തതില്‍ ക്ഷമ ചോദിക്കുന്നു. നന്ദി.
    @ ശ്രീജു
    കഥ ഇഷ്ടായതില്‍ എന്‍റെ നന്ദിയും സന്തോഷവും അറിയിക്കുന്നു ശ്രീജു. ഇനിയും വരുമല്ലോ.
    @ റഫീഖ് പൊന്നാനി.
    ഈ കമ്മന്റ് ചിരിപ്പിച്ചു . ഗൌരിയമ്മയെയും എം വീ ആറിനെയും പോലെ എവിടെയും എത്താതെ പോയി എന്ന് പറഞ്ഞില്ലല്ലോ. സന്തോഷം.
    @ രമേശ്‌ അരൂര്‍
    നന്ദിയും സന്തോഷവും അറിയിക്കുന്നു വായനക്കും ഇഷ്ടായതിനും.
    @ ബൈജൂസ്
    നന്ദിയും സന്തോഷവും അറിയിക്കുന്നു വായനക്കും ഇഷ്ടായതിനും.
    @ ശ്രീനാഥന്‍
    നന്ദിയും സന്തോഷവും അറിയിക്കുന്നു വായനക്കും ഇഷ്ടായതിനും.
    @ അബ്ദുള്ള ജാസിം ഇബ്രാഹിം
    നന്ദിയും സന്തോഷവും അറിയിക്കുന്നു വായനക്കും ഇഷ്ടായതിനും.
    @ സന്ദീപ്‌ പാമ്പള്ളി
    ഏതു വിമര്‍ശനത്തെയും സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു സന്ദീപ്‌. അതുള്‍ക്കൊള്ളാനുള്ള വിശാലത എനിക്കുണ്ട്. ഈ അഭിപ്രായത്തെ സന്തോഷപൂര്‍വ്വം സ്വീകരിക്കുന്നു. തീര്‍ച്ചയായും ശരമികം. നന്ദി തുറന്ന അഭിപ്രായത്തിനു. വായനക്ക് .

    ReplyDelete
  83. @ മനോരാജ്.
    നിര്‍ദേശങ്ങളെ സന്തോഷപൂര്‍വ്വം സ്വീകരിക്കുന്നു. ചിലയിടങ്ങളില്‍ ഒരു അസംതൃപ്തി എനിക്കും തോന്നാതിരുന്നില്ല. തുറന്ന വായനക്കും അഭിപ്രായത്തിനും നന്ദി. പറഞ്ഞ കാര്യങ്ങള്‍ തീര്‍ച്ചയായും ശ്രദ്ധിക്കാം.
    @ സിറില്‍സ് ആര്‍ട്സ് . കോം
    വിശധമായ വായനക്കും അതുപോലെയുള്ള ഈ അഭിപ്രായത്തിനും എന്‍റെ ഹൃദയം നിറഞ്ഞ നന്ദയും സന്തോഷവും അറിയിക്കുന്നു. വായിക്കപ്പെടുകയും ഇഷ്ടാവുകയും ചെയ്യുക എന്നത് തീച്ചയായും ആഹ്ലാദം നല്‍കുന്നു. വിമര്‍ശനങ്ങള്‍ക്കും സ്വാഗതം.
    @ റിയാസ് മിഴിനീര്‍ തുള്ളി
    നന്ദിയും സന്തോഷവും അറിയിക്കുന്നു റിയാസ് നിന്റെ നല്ല വാക്കുകള്‍ക്കു.
    @ ഷബീര്‍ തിരിച്ചിലാന്‍
    കഥ ഇഷ്ടായതിനും നല്ല വാക്കുകള്‍ക്കും നന്ദി ഷബീര്‍. പിന്നെ നേരില്‍ കാണാന്‍ സാധിച്ചതിലും സന്തോഷം.
    @ ഷമീര്‍ തളിക്കുളം
    ഹൃദയം നിറഞ്ഞ നന്ദി ഈ നല്ല വാക്കുകള്‍ക്കു. പ്രോത്സാഹനത്തിനു. സന്തോഷം.
    @ ജെഫു ജൈലാഫ്
    നന്ദിയും സന്തോഷവും അറിയിക്കുന്നു വായനക്കും അഭിപ്രായത്തിനും.
    @ ഹാപ്പി ബാച്ചിലേഴ്സ്
    എന്‍റെ നന്ദിയും സന്തോഷവും അറിയിക്കുന്നു. വായനക്ക ഇഷ്ടായതിനു നല്ല വാക്കുകള്‍ക്കു. നൊസ്റ്റാള്‍ജിയ നമ്മള് വിടില്ല ട്ടോ . :) . ഒന്നും കിട്ടഞ്ഞപ്പോള്‍ ഒന്ന് മാറ്റി പിടിച്ചു നോക്കിയതാ.
    @ പുലരി
    നന്ദി വായനക്ക് അഭിപ്രായത്തിന്. സന്തോഷം.
    @ വരയും വരിയും സിബു
    നന്ദി വായനക്ക് അഭിപ്രായത്തിന് ഇഷ്ടായതിനു . സന്തോഷം.
    @ ബെഞ്ചാലി
    ഇതയൂഴുതുമ്പോള്‍ സുരക്ഷ തന്നെയായിരുന്നു മനസ്സില്‍. അതിലൂടെ കഥ പറയാന്‍ ആയിരുന്നു ആഗ്രഹിച്ചതും. പക്ഷെ എത്ര ആലോചിച്ചിട്ടും ആ പേര് ഓര്‍മ്മയില്‍ വന്നില്ല. നന്ദി ഓര്‍മ്മപ്പെടുത്തിയതിനു. പന്നെ സന്തോഷം അറിയിക്കുന്നു കഥ ഇഷ്ടായതിനു.
    @ ജയന്‍ ഏവൂര്‍
    നന്ദയും സന്തോഷവും അറിയിക്കുന്നു ജയന്‍ ജീ. വാനയക്കും ഇഷ്ടായതിനും അഭിപ്രായത്തിനും.
    @ മേയ് ഫ്ലവര്‍
    നന്ദിയും സന്തോഷവും അറിയിക്കട്ടെ . കഥ ഇഷ്ടായതിനു വായനക്ക് സന്ദര്‍ശനത്തിന്

    ReplyDelete
  84. First time here ... following you ..Your blog is simply superb..Do visit my blog when time permits and hope you will follow me too !!
    http://worldofsaranya.blogspot.com/
    http://foodandtaste.blogspot.com/

    ReplyDelete
  85. നമ്മുടെ മണ്ണില്‍ പൂത്ത് നില്‍ക്കും.. നിയ്ക്ക് പ്രിയപ്പെട്ട എല്ലാ തരം വെളുത്ത പൂക്കള്‍ കൊണ്ട് തന്നെയാകട്ടെ ചെറുവാടിയ്ക്കുള്ള അഭിനന്ദന ഹാരം...

    ReplyDelete
  86. @ ജിത്തു
    എന്‍റെ നന്ദിയും സന്തോഷവും അറിയിക്കുന്നു. നല്ല വാക്കുകള്‍ക്കു വായനക്ക് .
    @ കൊമ്പന്‍
    ഒന്ന് ശ്രമിച്ചു നോക്കിയതാ . നന്ദി വായനക്കും അഭിപ്രായത്തിനും.
    @ വീ കെ
    നന്ദിയും സന്തോഷവും അറിയിക്കട്ടെ. ഇഷ്ടായതിനു വായനക്ക്
    @ അനില്‍ കുമാര്‍ സീ . പി
    എന്‍റെ നന്ദിയും സന്തോഷവും അറിയിക്കുന്നു. വായനക്കും സന്ദര്‍ശനത്തിനും.
    @ ലിപി രഞ്ജു
    എന്‍റെ നന്ദിയും സന്തോഷവും അറിയിക്കുന്നു. നല്ല വാക്കുകള്‍ക്കു വായനക്ക് .
    @ മുഹമ്മദ്‌ കുട്ടി
    കഥ എഴുതാനുള്ള ക്ഷമ എനിക്കില്ല ഇക്ക. എന്നാലും ഇടയ്ക്കു ശ്രമിക്കാം. നന്ദി നല്ല വാക്കുകള്‍ക്കു.
    @ മുകില്‍
    നിര്‍ദേശത്തെ സന്തോഷപൂര്‍വ്വം സ്വീകരിക്കുന്നു മുകില്‍. നന്ദി വായനക്കും തുറന്ന അഭിപ്രായത്തിനും.
    @ മൊട്ട മനോജ്‌
    എന്‍റെ നന്ദിയും സന്തോഷവും അറിയിക്കുന്നു. നല്ല വാക്കുകള്‍ക്കു വായനക്ക് .
    @ മുരളീ മുകുന്ദന്‍ ബിലാത്തി പട്ടണം
    എന്‍റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. വായനക്കും ഇഷ്ടായതിനും നല്ല വാക്കുകള്‍ക്കും. എന്നും നല്‍കുന്ന പ്രോത്സാഹനത്തിനും.
    @ അഷ്‌റഫ്‌
    ഈ നല്ല വാക്കുകള്‍ ഒരുപാട് സന്തോഷം നല്കൂനു. ഹൃദയം നിറഞ്ഞ നന്ദിയും സന്തോഷവും അറിയിക്കട്ടെ.
    @ ജ്യോ
    നന്ദിയും സന്തോഷവും അറിയിക്കട്ടെ. ഇഷ്ടായതിനു വായനക്ക്

    ReplyDelete
  87. @ പ്രദീപ്‌
    എങ്ങിനെ നന്ദി പറയും പ്രദീപ്‌ ,ഈ പ്രോത്സാഹനത്തിന്. കഥയെഴുത്തിന്‍റെ ബാലപാഠം പോലും അറിയാത്ത എനിക്ക് ഈ വാക്കുകള്‍ നല്‍കുന്ന സന്തോഷവും ഊര്‍ജ്ജവും ചെറുതല്ല. വിശദമായ വായനക്ക് , മനസ്സ് നിറഞ്ഞ അഭിപ്രായത്തിന് എന്‍റെ ഹൃദയം നിറഞ്ഞ നന്ദിയും സന്തോഷവും അറിയിക്കുന്നു. ഒപ്പം ആ സ്നേഹ പൂക്കളെയും ഞാന്‍ സ്വീകരിക്കുന്നു.
    @ സുജ
    എന്‍റെ ആദ്യം കഥയ്ക്ക് സുജ പറഞ്ഞ അഭിപ്രായത്തെ ഞാന്‍ നന്ദിപൂര്‍വ്വം സ്മരിക്കുന്നു. വല്യ പ്രോത്സാഹനം ആയിരുന്നു അത്.
    തീച്ചയായും സൂചിപ്പിച്ച പോലെ വിത്യസ്തമായ വീക്ഷണത്തില്‍ കഥ പറയാന്‍ ശ്രമിക്കും. ഇത്തരം തുറന്ന അഭിപ്രായങ്ങളെ സന്തോഷപൂര്‍വ്വം സ്വഹതം ചെയ്യുന്നു .ഈ വിശദമായ വായനക്ക് , എന്‍റെ നല്ല വാക്കുകള്‍ക്ക്‌ നന്ദി. ഒപ്പം ആ പൂക്കളും സ്വീകരിക്കുന്നു . സന്തോഷത്തോടെ.
    @ ഫൈസല്‍ ബാബു
    കഥ ഇഷ്ടായതിനും വായനക്കും ഹൃദയം നിറഞ്ഞ നന്ദി ഫൈസല്‍.
    @ സലാം
    എന്‍റെ ഹൃദയം നിറഞ്ഞ നന്ദി സലാം ഭായ്. നിങ്ങളുടെ അഭിപ്രായം പ്രോത്സാഹനമാണ് . സമ്മാനമാണ് , സന്തോഷമാണ്. എന്‍റെ സന്തോഷം അറിയിക്കുന്നു.
    @ സിദ്ധീക്ക
    നന്ദിയും സന്തോഷവും അറിയിക്കുന്നു സിദ്ധീക്ക. ഈ അഭിപ്രായത്തെ സന്തോഷപൂര്‍വ്വം സ്വീകരിക്കുന്നു.
    @ ബിജു ഡേവിസ്
    സംഭവ കഥയല്ല ബിജു. പക്ഷെ എവിടെയൊക്കെയോ ഇങ്ങിനെ സംഭവിക്കാം അല്ലേ? നന്ദിയും സന്തോഷവും അറിയിക്കുന്നു വായനക്കും ഇഷ്ടായതിനും.
    @ കുട്ടി ചാത്തന്‍
    കഥ ഇഷ്ടായതിനും വായനക്കും ഹൃദയം നിറഞ്ഞ നന്ദി. ഇനിയും വരുമല്ലോ ഈ വഴി. സന്തോഷം.
    @ ഷമീര്‍ പത്തായശേരി
    കഥ ഇഷ്ടായതിനും വായനക്കും ഹൃദയം നിറഞ്ഞ നന്ദി. ഇനിയും വരുമല്ലോ ഈ വഴി. സന്തോഷം.
    @ എന്‍റെ ലോകം
    വൈകിയില്ല വിന്‍സെന്റ്ജീ. നിങ്ങള്‍ വരും എന്നും അറിയാമായിരുന്നു. എന്നും നല്കുന്ന പ്രോത്സാഹനത്തിന് നന്ദിയുണ്ട്. തീര്‍ച്ചയായും അറിയിക്കാം. നന്ദി.
    @

    ReplyDelete
  88. @ മഹേഷ്‌ വിജയന്‍
    കഥ വായിച്ചതിലും വിശദമായ അഭിപ്രായത്തിനും ഒത്തിരി നന്ദി.
    പറഞ്ഞ മാറ്റം വരുത്തിയിട്ടുണ്ട്. നിര്‍ദേശങ്ങളെയും വിമര്‍ശനങ്ങളെയും സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു..
    മഹേഷ്‌ പറഞ്ഞത് ശരിയാണ്.വായന വളരെ കുറയുന്നു. അതിന്‍റെ പോരായ്മ കാണും. തീര്‍ച്ചയായും ശ്രദ്ധിക്കും.
    @ ജയരാജ് . എം
    കഥ ഇഷ്ടായതില്‍ എന്‍റെ നന്ദിയും സന്തോഷവും അറിയിക്കുന്നു ജയരാജ്
    @ ചെറുത്‌
    ഈ വാക്കുകള്‍ സന്തോഷം നല്‍കി ട്ടോ . എന്‍റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.
    @ ടൈപിസ്റ്റ്‌ /എഴുത്തുക്കാരി
    അതെ,ആ തിരിച്ചുവരവാണ് കഥയില്‍ ഞാന്‍ ആഗ്രഹിച്ചതും. നന്ദി വായനക്കും അഭിപ്രായത്തിനും.
    @ ശ്രീജിത് കൊണ്ടോട്ടി
    എന്‍റെ ഹൃദയം നിറഞ്ഞ നന്ദിയും സന്തോഷവും അറിയിക്കുന്നു ശ്രീജിത് ഈ നല്ല വാക്കുകള്‍ക്കും ഇഷ്ടായതിനും.
    @ കുഞ്ഞൂസ്
    ഹൃദയം നിറഞ്ഞ നന്ദിയും സന്തോഷവും അറിയിക്കുന്നു ഈ വിളക് മരം ഇഷ്ടായതിനു.
    @ സൊണറ്റ്
    എന്നും നല്‍കുന്ന ഈ പ്രോത്സാഹനത്തിനു എന്‍റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കട്ടെ.നന്നായി എന്നറിഞ്ഞതില്‍ സന്തോഷം. കഥ ഇഷ്ടായത്തിലും. ഒപ്പം ഇപ്പോള്‍ സൊണറ്റ് എഴുത്ത് തുടാരാത്തതില്‍ ഒരു പരാതിയും കൂടെ ചേര്‍ക്കുന്നു .
    @ ഒരു ദുബായിക്കാരന്‍
    നന്ദി ആദ്യം തന്നെ ഈ വഴി വന്നതിനും ഫോളോ ചെയ്യുന്നതിനും. . സന്തോഷം അറിയിക്കുന്നു ഈ കൊച്ചു കഥയെ സ്വീകരിച്ചതിന്.
    @ വീ .എ
    ഞാന്‍ കരുതി ഈ വഴി മറന്നു എന്ന്. നന്ദി വീണ്ടും കണ്ടതിമും വായനക്കും ഇഷ്ടായതിലും. സന്തോഷം
    @ ശരണ്യ
    നന്ദിയും സന്തോഷവും അറിയിക്കുന്നു നല്ല വാക്കുകള്‍ക്ക്‌.
    @ വര്‍ഷിണി
    നന്ദിയും സന്തോഷവും അറിയിക്കുന്നു വര്‍ഷിണി. അവധികാലം നന്നായിരുന്നു എന്ന് കരുതുന്നു. ഒപ്പം ആ പൂക്കളെ സന്തോഷപൂര്‍വ്വം സ്വീകരിക്കുന്നു .

    ReplyDelete
  89. വായിക്കാന്‍ വൈകി...ഹൃദ്യമായിതന്നെ കഥയും അവതരിപ്പിച്ചിരിക്കുന്നു....ഇനിയും കഥകള്‍ പ്രതീക്ഷിക്കുന്നു ...അഭിനന്ദനങള്‍...

    ReplyDelete
  90. നല്ല കഥ . അവതരണവും ഇഷ്ടപ്പെട്ടു
    ആശംസകള്‍

    ReplyDelete
  91. നല്ല മിഴിവോടെ പറഞ്ഞ ഈ കഥ ഇന്നാണ് വായിച്ചത്. ഇതിനു മുന്‍പ് പറഞ്ഞ കഥ ഓര്‍മയുണ്ട്. അതും നന്നായിരുന്നു. അതില്‍ നിന്നും ബഹുദൂരം മോന്നോട്ടു തന്നെ പോയി ഇക്കഥ. സ്വന്തം അമ്മയാണോ ഡോക്ടറമ്മയാണോ കൂടുതല്‍ നിറഞ്ഞു നിന്നത് എന്ന് അലോചിക്കുകയാണ് ഞാന്‍. രണ്ടും എന്നും പറയാം. അതങ്ങിനെ തന്നെ വേണം താനും. ഇതില്‍ നല്ല ഒരു സന്ദേശവും അടങ്ങിയിരിക്കുന്ന എന്നിടത്താണ് കൂടുതല്‍ തിളക്കം

    ReplyDelete
  92. "വിളക്ക് മരങ്ങള്‍" നല്ലൊരു കഥ. ഈ കഥ എഴുതിയ ആളെ എങ്ങിനെ കല്ലെറിയും? അഭിനന്ദങ്ങള്‍ മാത്രം.

    ReplyDelete
  93. അതെ ഇവർ തന്നെയാണ് നമുക്ക് ചുറ്റിലുമുള്ള വിളക്കു മരങ്ങൾ..നല്ല ഒഴുക്കോട് കൂടി തന്നെ വായിച്ചു തീർത്തു..കാലങ്ങൾക്ക് ശേഷം ഞാൻ വളരെ ആസ്വദിച്ച് വായിച്ച ഒരു കഥ…എന്റെ ആശംസകളും അഭിനന്ദനങ്ങളും…

    ReplyDelete
  94. വിളക്ക് മരങ്ങള്‍ ഹൃദ്യമായി തന്നെ പറഞ്ഞു... അഭിനന്ദങ്ങള്‍ ചെറുവാടി....

    ReplyDelete
  95. Ikka its a good one... feel some good amont of freshness from this subject and new theme.. good change and its making sure that you can write more about many things not only nostalgia... My Malayalam font is not working properly, hence i am writing this in English... congrats our senior...

    ReplyDelete
  96. The latest post on mazha- rains- very good Most of the malayalees in spite of what they say in public have no romantic feeling about rains Invariably on the second day of the monsoon the average malayali would say "nasicha mazha".This write up is different
    The write up on places of worship is also honest sincere and beutyful congrats
    The others I will read shortly and if found good will comment
    rskurup

    ReplyDelete
  97. സുഹൃത്തെ ഇതും ഇഷ്ടപ്പെട്ടു...

    ReplyDelete

ഇഷ്ടവും ഇഷ്ടക്കേടും ഇവിടെ കുറിക്കുമല്ലോ....