മഴ പെയ്തു കൊണ്ടേയിരിക്കുകയാണ് .
നനഞ്ഞു കുതിര്‍ന്ന മണ്ണിലേക്ക് വീണ്ടും വീണ്ടും.
മനസ്സ് കുളിര്‍പ്പിക്കുന്ന ആ കാഴ്ചക്ക് വേണ്ടിയാണ് ഒരു മണ്‍സൂണ്‍ വെക്കേഷന്‍ ഞാന്‍ തിരഞ്ഞെടുത്തത്. ഈ മഴക്കാലത്താണോ നാട്ടിലേക്ക് പോകുന്നത് എന്ന് എത്ര പേരാണ് ചോദിച്ചത്. മഴ പെയ്തു കുളിരുന്ന ഓരോ നിമിഷങ്ങളിലും ഞാന്‍ നടത്തുന്നത് ഓര്‍മ്മകളുടെ വിളവെടുപ്പാണ്.
ബാല്യത്തിന്റെ , കൌമാരത്തിന്റെ, പ്രണയത്തിന്റെ സമൃദ്ധമായ വിളവെടുപ്പുകള്‍.
ഇന്ന് പുറത്തേക്ക് ഇറങ്ങിയതേ ഇല്ല.
മഴ കണ്ട്, അതിന്റെ സംഗീതത്തില്‍ ലയിച്ച്, അതിന്റെ താളത്തില്‍ ആടി ഞാന്‍ വീടിന്റെ ഉമ്മറത്തിരുന്നു. ചൂടുള്ള കട്ടന്‍ ചായ ഊതികുടിക്കുമ്പോള്‍ ശരീരം ചൂടായെങ്കിലും മനസ്സിനിപ്പോഴും കുളിര് തന്നെ. ഉളര്‍മാവിന്‍ കൊമ്പിലെ അവശേഷിക്കുന്ന മാമ്പഴം ആര്‍ത്തിയോടെ കൊത്തി തിന്നുന്നു ഒരു കാക്ക. എത്ര കാലമായി ഇങ്ങിനെ ഒരു കാഴ്ച കണ്ടിട്ട്. അതുകൊണ്ടാവും ഈ കാഴ്ചയും സന്തോഷം നല്‍കുന്നു.
കാലില്‍ തൊട്ടുരുമ്മി ഒരു പൂച്ചകുട്ടിയും കൂടി. നീയും ആസ്വദിക്കുകയാണോടീ മഴയെ. വന്നത് മുതല്‍ ഞാന്‍ ആഗ്രഹിക്കുന്നതാണ് ഇവളുമായി കൂട്ടുകൂടാന്‍. പക്ഷെ പരിചയമില്ലാത്ത എനെ മൈന്‍ഡ് ചെയ്തതേ ഇല്ല ഈ സുന്ദരിക്കുട്ടി. ഉമ്മക്കൊപ്പം ഞാനും അടുക്കളയില്‍ ചുറ്റിത്തിരിയുന്നത് കണ്ടത് കൊണ്ടാവാം ഇവള്‍ക്ക് ഞാന്‍ വീട്ടുകാരന്‍ തന്നെയെന്ന് മനസ്സിലായത്. പുറത്തെ മഴയുടെ ആരവം കേട്ട് , മൂടിപുതച്ച് കിടന്നുറങ്ങിയ എന്റെ മുറിയുടെ വാതിലിന് ഇടയിലൂടെ തലയിട്ട് ചെറിയൊരു മ്യാവൂ മൂളി അവളെന്നോടുള്ള സൌഹൃദം പ്രഖ്യാപിച്ചു. അതോ ഉമ്മ കാണാതെ ഇട്ടുകൊടുത്ത അയല കഷ്ണത്തിന്റെ നന്ദിയും ആവാം.
പൂച്ചകുഞ്ഞുങ്ങളെ എനിക്ക് ഒത്തിരി ഇഷ്ടമാണ്. കൊച്ചുകുട്ടികളുടെ മുഖം പോലെ തോന്നും പൂച്ചകുട്ടികള്‍ക്ക്. ഇവരുമായുള്ള കമ്പനി ഞാനും ആസ്വദിക്കുന്നു.
മഴ വീണ്ടും തകര്‍ക്കുകയാണ് . മനോഹരമായ ഒരു പ്രണയ ചിത്രം കാണുന്നതുപോലെ.
മഴയ്ക്ക് എത്ര ഭാവങ്ങളാണ്..? പ്രണയത്തിന്റെ ഭാവമെന്ന് ചിലര്‍, അല്ല രൗദ്രം എന്ന് മറ്റുള്ളവര്‍. ശോകമാണെന്ന് പറയുന്നവരും ഉണ്ടല്ലോ. ശരിയാവാം അത്. കണ്ടും കെട്ടും
അറിഞ്ഞ ഈ സത്യങ്ങളെ അവഗണിക്കാനും വയ്യ. അല്ലെങ്കില്‍ ഞാന്‍ പറയുന്നത് പോലെ മാത്രമാണ് മഴ എന്ന് പറഞ്ഞ് ഈ കുറിപ്പിനെ എകപക്ഷീയമാക്കാന്‍ എനിക്കും താല്പര്യമില്ല . അത് ശരിയും അല്ല.
പക്ഷെ ഞാനിത് ആസ്വദിക്കുന്നത് ആഗ്രഹിച്ച രീതിയില്‍ തന്നെയാണ്.
അപ്രതീക്ഷിതമായി പെയ്തൊരു മഴയില്‍ ഞാന്‍ ഓടികയറിയത് എന്റെ പഴയ എല്‍ പി സ്കൂളിന്റെ വരാന്തയിലേക്കാണ്. ഈ വരാന്തയില്‍ ഞാന്‍ ഒറ്റക്കാണ് എന്നെനിക്ക് തോന്നിയില്ല. സ്കൂളിന്റെ ഓടില്‍ നിന്നും ഒലിച്ചിറങ്ങുന്ന മഴവെള്ളം തട്ടിതെറിപ്പിക്കാന്‍ എന്റെ പഴയ ചങ്ങാതിമാരും കൂടെ ഉള്ളതുപോലെ.
കീശയില്‍ നിറച്ച മഷിത്തണ്ടില്‍ പറ്റിപിടിച്ച ചളി ആ മഴവെള്ളത്തില്‍ കഴുകി കളയാന്‍ അവരും ഉണ്ട് കൂടെ.
ചൂരലുമായി നടന്നു വരുന്ന ഓമന ടീച്ചറെ കാണുമ്പോള്‍ ഒന്നുമറിയാത്തവനെ പോലെ മാറിനില്‍ക്കുന്ന ആ കൊച്ചു കുട്ടി ആയതുപോലെ.
ഈ ഓര്‍മ്മകളെ തിരിച്ചുവിളിക്കാനല്ലേ ഇപ്പോള്‍ മഴ പെയ്തതും ഈ വരാന്തയില്‍ എന്നെ എത്തിച്ചതും..?
സ്കൂളിലെ സമയ ക്രമങ്ങളെ നിയന്ത്രിച്ചിരുന്ന ആ ബെല്ലിന് പോലും മാറ്റമില്ല. എത്ര പഴക്കം കാണും ഇതിന്.
അതില്‍ പിടിച്ചൊന്ന് തടവിയപ്പോള്‍ മനസ്സില്‍ വന്ന വികാരമെന്താണ്...?
തിരിച്ച് കിട്ടാത്ത ബാല്യത്തിന്റേതോ.? അതോ വഴിവക്കില്‍ നഷ്ടപ്പെട്ടുപോയെ ബാല്യകാല സുഹൃത്തുക്കളെ ഓര്‍മ്മയോ..? അതോ പാഠങ്ങള്‍ ചൊല്ലിയും പറഞ്ഞും പഠിപ്പിച്ച ഗുരുനാഥന്‍മാരെ കുറിച്ചുള്ള ഓര്‍മ്മകളോ..? എനിക്കറിയില്ല. പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഏതൊക്കെയോ വികാരങ്ങളിലൂടെ എന്റെ മനസ്സ് പാഞ്ഞു എന്നുറപ്പ്.
വീണ്ടും നല്ലൊരു മഴക്കാഴ്ച കൂടി. മുമ്പ് ഞങ്ങള്‍ തോണിയില്‍ കുറുകെ കടന്നിരുന്ന ഇരുവഴിഞ്ഞി പുഴയ്ക്കു മീതെ പാലം വന്നു. അതിന് മുകളില്‍ നിന്ന് ഇരുവഴിഞ്ഞിയിലേക്ക് പെയ്തിറങ്ങുന്ന മഴ. വെള്ളം കുടിച്ച് വയറ് വീര്‍ത്തിട്ടും ദാഹമടങ്ങാതെ ഈ മഴത്തുള്ളികളെ ആവേശപൂര്‍വ്വം വലിച്ചു കുടിക്കുന്ന ഇരുവഴിഞ്ഞി പുഴ. എന്റെ കൈവിരലുകള്‍ക്കിടയിലൂടെ ഊര്‍ന്നിറങ്ങുന്ന തുള്ളികളും ഇരുവഴിഞ്ഞി ഏറ്റുവാങ്ങി അറബികടലിലേക്ക് ഒഴുക്കി വിടുന്നു.
ഓര്‍മ്മകളില്‍ ഒരു കടലിരമ്പം ഞാനും കേള്‍ക്കുന്നുണ്ട്.
അതുകൊണ്ട് മഴ പെയ്തുകൊണ്ടേയിരിക്കട്ടെ. വീണ്ടും വീണ്ടും.
മഴക്കഥ പറഞ്ഞു പിന്നെയും കൊതിപ്പിച്ചോ...ദോഷം കിട്ടും...ദോഷം..നോക്കിക്കോ...(ജലദോഷം :) )
ReplyDeleteമഴയും മഴക്കാലവും
ReplyDeleteഓരോ പ്രവാസിക്കും
ഗ്രഹാതുരത്വം നിറഞ്ഞ ഓര്‍മ്മകള്‍ മാത്രം സമ്മാനിക്കുന്നു
മഴയെന്നും മലയാളിയുടെ ബലഹീനതയാണ്...
ReplyDeleteമനസ്സിനെ കുളിർപ്പിച്ച ഈ മഴക്കാഴ്ചയ്ക്ക് നന്ദി...
കയ്യെത്തും ദൂരെ ഒരു കുട്ടിക്കാലം...
വീണ്ടും ചെറുവാടിയുടെ നാട്ടിലെ മഴവിശേഷങ്ങൾ. ഓരോ വരികളും,ആ ചിത്രങ്ങളും മനസ്സിൽ ഗ്രഹാതുരത്വം ഉണർത്തുന്നു.
ReplyDeleteവീണ്ടും ചെരുവാടിയുടെ ഹൃഹാതുരത്വ ഓര്‍മ്മകള്‍ അനുഭവങ്ങലും കലക്കി
ReplyDeleteനൊസ്റ്റാള്‍ജിയ..:)
ReplyDeleteനൊസ്റ്റാള്‍ജിക്‍!
ReplyDeleteമനസ്സിനെ തണുപ്പിച്ചു ഈ മഴ:) നന്നായിട്ടുണ്ട്
ReplyDeleteപ്രിയപ്പെട്ട മന്‍സൂര്‍,
ReplyDeleteഅല്പം മുന്‍പേ ഞങ്ങള്‍ മഴയെക്കുറിച്ച് പറയുകയായിരുന്നു!ഇന്ന് ഒരു മഴ ദിവസമാണ്!തണുത്ത കാറ്റ് ജനലില്‍ കൂടി വന്നു എന്നെ പൊതിയുമ്പോള്‍, ഈ മഴയുടെ ഭാവമാറ്റങ്ങള്‍ വര്‍ണിച്ചു തന്ന സുഹൃത്തിന്റെ പോസ്റ്റ് മനസ്സില്‍ കുളിര്‍മ നിറക്കുന്നു!പ്രണയത്തിന്റെ വിളവെടുപ്പ് പോസ്റ്റില്‍ കണ്ടില്ലല്ലോ?:)
അമ്മ പറയുകയായിരുന്നു!ഇത്തവണ മിഥുന മാസത്തില്‍ മഴ തീരെ കുറവാണ് എന്ന്!മഴ തകര്‍ത്തു പെയ്യേണ്ട സമയമാണ്!
ആ തോണിയും പുഴയും വിട്ടു എങ്ങിനെ ഒരു പ്രവാസി ആയി?:)
ഇനി അനുവിന്റെ ലോകത്തിലേക്കും ഒരു പാലം പണിതാല്‍ മാത്രമേ ഇങ്ങോട്ട് വരൂ എന്ന വലിയ നേര്ച്ചയുണ്ടോ?:)
ചിന്നു,മിന്നു എന്ന രണ്ടു പൂച്ചകുട്ടികളെ ഞാന്‍ പേടിപ്പിക്കാറുണ്ട്!അവര്‍ മരത്തില്‍ ഓടിക്കയറും!എന്താ ഒരു രസം!
ഞാനും മാവിന് മുകളില്‍ മാങ്ങ നോക്കുകയായിരുന്നു.ഒന്നും കാണാന്‍ ഇല്ല.
ഉമ്മയോട് ഒരു 'സലാം അലൈക്കും''!
സ്ക്കൂളിന്റെ ഫോട്ടോ എവിടെ?ആദ്യ ചിത്രം മനസ്സിലായില്ല.
മനോഹരമായ ഒരു മഴ ദിവസം ആശംസിച്ചു കൊണ്ടു,
സസ്നേഹം,
അനു
ഞങ്ങളെ കുളിപ്പിച്ചേ അടങ്ങൂ
ReplyDeleteഅല്ലെ?
ഇപ്പോഴാ ഓര്‍ത്തത് ..വീട്ടിലെ ബ്രൂണി
പൂച്ച ഇന്നോ നാളെയോ പ്രസവിക്കും അത്രേ..
ഡോകാട്ര്‍ അങ്ങന്ന പര്നജത്...
ചെറുവാടി...നാട് കാണാന്‍ കൊതിആവുന്നു....
രണ്ടാഴ്ച കഴിഞ്ഞാല്‍ ഞാനും പോവും മഴ കാണാന്‍.......സസ്നേഹം
ReplyDeleteമഴ ഞാനും ആസ്വദിച്ചു ഈ എഴുത്തിലൂടെ... ആശംസകള്‍..
ReplyDeleteഅനു:-അനുവിനെപ്പോലെ ഇങ്ങനെ മഴ
ReplyDeleteപോലെ ചെറു വാടിയും പോസ്റ്റ് ഇട്ടാല്‍ പിന്നെ
പാലം വേണ്ട കേട്ടോ...രണ്ടും ഒരേ പുഴയിലെ
തോണികള്‍ ആവും ഞങ്ങള്‍ക്ക് തുഴയാന്‍..!!!
മഴയും ഓർമ്മകളും പെയ്തുകൊണ്ടിരിക്കട്ടെ!
ReplyDeleteആര്‍ത്തലച്ചു പെയ്ത അനുഗ്രഹത്തില്‍ നനയിച്ച എന്റെ മാതൃ നാടും..
ReplyDeleteകണ്ണുകളില്‍ നിറഞ്ഞ പ്രാര്‍ത്ഥനയുമായി എന്റെ കുടുംബവും..
എനിക്കായ് കാത്തിരിക്കുന്നുവെന്ന ഓര്‍മകളുടെ ഹൃദയത്തുടിപ്പുകള്‍ സമ്മാനിക്കുന്നു ചെറുവാടി പതിവുപോലെ ഈ പോസ്റ്റും.. ആശംസകള്‍..
ഒരു മഴ പെയ്തിരുന്നു എങ്കില്‍ വെറുതെ ഒന്ന് നനയാമായിരുന്നൂ /,,
ReplyDeleteനാടിനെ ക്കുറിച്ചറിയാന്‍ മഴയെക്കുറിച്ചറിയാന്‍ ഗ്രഹാതുരത്വം നിറഞ്ഞ അനുഭവങ്ങളും ഓര്‍മ്മകളും അനുഭവിക്കാന്‍ ചെറുവാടി ബ്ലോഗില്‍ പോകുക എന്ന് ഒരു ചൊല്ല് ഉടന്‍ നിലവില്‍ വരും ...
ReplyDeleteഒരു quote കടമെടുത്തു പറയട്ടെ .."കേട്ട പാട്ടുകള്‍ മനോഹരം കേള്‍ക്കാത്തവ അതിമനോഹരം "
പഴയകാല മഴമോഹങ്ങളെ കിളിർപ്പിച്ചു ഈ മഴ...!!
ReplyDeleteമഴയെന്നും എന്റെ ബലഹീനതയാണ്.
ReplyDeleteഅതുകൊണ്ടുതന്നെ എന്നും മഴക്കലങ്ങളും മഴക്കവിതകളും എനിക്കിഷ്ടമാണ്.
ഈ എഴുത്തും അത്തരത്തില്‍ തന്നെ
അതിനമോഹരമായ വിവരണം ശരിക്കും കൊതിപ്പിച്ചു,
മഴ നനയട്ടെ എന്നിട്ട് വേണം ജലദോഷം പിടിക്കാന്‍.
ReplyDeleteമനോഹരമായ മഴ നിറഞ്ഞു നില്‍ക്കുന്ന പോസ്റ്റ്..നനഞ്ഞ് കുളിച്ച് കയറിയ പോലുണ്ട്..സുഖമുള്ള വായന നല്‍കി...
ReplyDeleteഎങ്കിലും ചില സംശയം..ചോദിക്കമോ എന്നറിയില്ല..ഈ പറഞ്ഞത് ഒരു ദിവസത്തെ കാര്യാണോ?
"ഇന്ന് പുറത്തേക്ക് ഇറങ്ങിയതേ ഇല്ല.
മഴ കണ്ട്, അതിന്റെ സംഗീതത്തില്‍ ലയിച്ച്, അതിന്റെ താളത്തില്‍ ആടി ഞാന്‍ വീടിന്റെ ഉമ്മറത്തിരുന്നു. ചൂടുള്ള കട്ടന്‍ ചായ ഊതികുടിക്കുമ്പോള്‍ ശരീരം ചൂടായെങ്കിലും മനസ്സിനിപ്പോഴും കുളിര് തന്നെ."
"അല്ലെങ്കില്‍ കുടയെടുക്കാതെ പുറത്തിറങ്ങിയ ഞാന്‍ അപ്രതീക്ഷിതമായി ഓടിക്കയറിയത് എന്റെ പഴയ എല്‍ പി സ്കൂളിന്റെ വരാന്തയിലേക്കാണ്. ഈ വരാന്തയില്‍ ഞാന്‍ ഒറ്റക്കാണ് എന്നെനിക്ക് തോന്നിയില്ല. "
ഈ വരികല്‍ വായിച്ചപ്പൊ തോന്നയ സംശയാട്ടൊ..
അത് പോലെ രണ്ടാമത് ഞാന്‍ കോട്ട് ചെയ്തിട്ടില്ലെ..അവിടെ ആ വാക്യം അപൂറ്ണ്ണമായോ എന്ന് ഒരു തോന്നലും...'അല്ലെങ്കില്‍'..എന്ന് വരി തുടങ്ങിയപ്പോള്‍ അവസാനം ആ അറ്ത്ഥം അവിടെ പൂറ്ണ്ണമായില്ല...
[ എനിക്ക് റ് എന്ന് റ്റൈപ് ചെയ്യാന്‍ കിട്ടുന്നില്ല കേട്ടൊ..അത് എന്താണെന്ന് അറിയുന്നില്ല..]
ശരിക്കും ഒരു മഴ പെയ്തു തോര്‍ന പോലെ .......
ReplyDeleteഓര്‍മ്മകളില്‍ ഒരു കടലിരമ്പം ഞാനും കേള്‍ക്കുന്നുണ്ട്.
ReplyDeleteഅതുകൊണ്ട് മഴ പെയ്തുകൊണ്ടേയിരിക്കട്ടെ. വീണ്ടും വീണ്ടും.
മഴ നനഞ്ഞത് പോലെ. മഴ നനഞ്ഞ് ഒന്ന് കൊച്ചി വരെ പോയി മീറ്റ് കൂടി വരാമായിരുന്നില്ലേ?
ReplyDeleteനാട്ടില്‍ പോയ എല്ലാരും മഴയുടെ കാര്യം പറഞ്ഞു കൊതിപ്പിച്ചു അവസാനം ഇന്നലെ UAE ലും മഴ പെയ്തിരുന്നു..കഷ്ടകാലത്തിനു എനിക്ക് പൊടി കാറ്റേ കാണാന്‍ പറ്റിയുള്ളൂ !! കുഴപ്പമില്ല ഞാന്‍ ഇക്കയുടെ പോസ്റ്റിലൂടെ മഴ ആസ്വദിച്ചോളാം.. "നാട്ടില്‍ മഴ പെയ്തുകൊണ്ടേയിരിക്കട്ടെ. വീണ്ടും വീണ്ടും"
ReplyDeleteമഴ ഏറ്റവുമധികം മിസ്സ് ചെയ്യുക പ്രവാസികള്‍ തന്നെയായിരിക്കും.
ReplyDeleteഅവരുടെ ഖല്‍ബിന്റെ ചൂടകറ്റാന്‍ എസിയുടെ തണുപ്പൊന്നും പോര,മഴയുടെ കുളിര്‍മ തന്നെ വേണം..
ninakk ithallathe onnum ezuthaanille kakka kotthiyathum poocha moothram ozichathum allathe
ReplyDeleteമഴ പെയ്യട്ടെ ... മനസ്സു തണുക്കട്ടെ
ReplyDeleteമഴ പെയ്തോട്ടെ, പക്ഷെ പനിയൊന്നും പിടിക്കാതിരുന്നാല്‍ മതിയായിരുന്നു
ReplyDeleteമഴ പറഞ്ഞാലും തീരാത്ത കണ്ടാലും കൊണ്ടാലും മതിയാവാത്ത അനുഭൂതിയെന്നു ഒരിക്കല്‍ കൂടി ഞാന്‍ എന്നോട് തന്നെ പറഞ്ഞു ഇത് വായിച്ചപ്പോ.അസ്സലായിരിക്കണൂട്ടോ
ReplyDeleteപ്രവാസിക്ക് നാടിന്റെ മധുരം നന്നായി അറിയാന്‍ പറ്റും.
ReplyDeleteമഴബ്ലോഗുകള്‍ തേടി ഇറങ്ങിയതാണ് .. ഈ ഫോട്ടോ വളരെ ഇഷ്ട്ടപ്പെട്ടു ...
ReplyDeleteമഴ നനഞ്ഞതെങ്കിലും ഊഷ്മളമായ വരികള്‍. ഇനിയും മഴ പെയ്യട്ടെ പെയ്തുകൊണ്ടെയിരിക്കട്ടെ വീണ്ടും വീണ്ടും !
ReplyDeleteനാട്ടില്‍ പോകുമ്പോള്‍ മഴക്കാലത്ത് തന്നെ പോണം... അതിന്റെ സുഖം ഒന്ന് വേറെയല്ലേ... നാട്ടില്‍ പോയി ഇങ്ങനെ മഴയും ആസ്വദിച്ചു ഇരിക്കാന്‍ പറ്റുന്നല്ലോ ! ഭാഗ്യവാന്‍ ....
ReplyDeleteസത്യത്തിൽ പാലക്കാട് രണ്ട് ദിവസമായി മഴ മാറിനിൽക്കയാണ്. ശ്ശോ, എന്തൊരു മഴാന്ന് കലമ്പിയവരോട് പരിഭവിച്ചെന്ന പോലെ. ഈ താളിലിപ്പോൾ താളത്തിൽ പെയ്ത മഴയുടെ ഒരു സുഖം ഞാൻ ശരിക്കും ആസ്വദിച്ചു കെട്ടോ!
ReplyDeleteമഴയെപ്പറ്റി എത്ര പറഞ്ഞാലും കേട്ടാലും വായിച്ചാലും മടുപ്പു വരില്ല. എല്ലാവരും ഏറ്റവും ആസ്വദിക്കുന്നു മഴയെ (ചില സമയങ്ങളില്‍ ശപിക്കുമെങ്കിലും!..അതു നമ്മുടെ സ്വാര്‍ത്ഥത കൊണ്ടാ..).ചെറുപ്പത്തിലെ മഴ അനുഭവങ്ങള്‍ ഓര്‍ക്കാനും രസമാ..ഞാന്‍ എല്‍.പി സ്കൂളില്‍ പോയിരുന്നപ്പോള്‍ കൂടെയുണ്ടായിരുന്ന എന്റെ 3 വയസ്സിനു മൂത്ത അമ്മായി തലയിലെ തട്ടം കൊണ്ട് മഴ നനഞ്ഞ എന്നെ തോര്‍ത്തി തന്നത് ഇന്നും ഓര്‍മ്മ വരുന്നു....
ReplyDeleteമഴ നനയാനായി മിനിഞ്ഞാന്ന് ഞാനുമെത്തി നാട്ടിൽ.. ഞാനും ഏറ്റുപറയുന്നു, പെയ്യട്ടെ വീണ്ടും വീണ്ടും.
ReplyDeleteഒരു മഴയോര്‍മ്മ.. ഇഷ്ടപ്പെട്ടു.. ആശംസകള്‍
ReplyDelete45 ഡിഗ്രി ചൂടിലും, മനസ്സിനെ കുളിരണിയിക്കാന്‍ കഴിയുന്ന ഈ പോസ്റ്റിനു എന്റെ ഹൃദയം നിറഞ്ഞ നന്ദി......
ReplyDeleteചെറുവാടി ഇങ്ങനെ കൊതിപ്പിച്ചാല്‍ ശാപം കിട്ടും കേട്ടോ, പ്രവാസികളുടെ ശാപം! :)
ReplyDeleteചെരുവാടിയുടെ മഴപെയ്യട്ടങ്ങനെ, അതില്‍ ഞങ്ങള്‍ നനയട്ടെ!
മഴയുടെ ആരവം പോലെ പെയ്തുനിറയുന്നു .
ReplyDeleteപിന്നെ പുഴയായി സ്മരണകളെ വാരിപ്പുണരുന്നു!
നന്നായി എഴുതി.
അശംസകള്‍..
മഴയെ പ്രണയിക്കാത്തവര്‍ ആരെങ്കില്ലും കാണുമോ,മഴവിശേഷങ്ങള്‍ നന്നായിരുന്നു.ഞാനും എന്റെ സ്കൂള്‍ കാലം ഓര്‍ത്തു.ആശംസകള്‍ .
ReplyDeleteഞാനും കൊണ്ടു ഈ മഴ, സ്നേഹ മഴ.
ReplyDeleteകൈയെത്താ ദൂരത്ത് മഴ..
ReplyDeleteവിരല്‍ തുമ്പുകളിലൂടെ ഇറ്റിറ്റു വീഴും മഴത്തുള്ളികള്‍...
പൊഴിഞ്ഞു വീഴും ഓരോ തുള്ളിയിലും സന്തോഷം, സ്നേഹം കുളിര്‍ക്കോരിയ്ക്കും മഴ ഓര്‍മ്മകള്‍.. ഇതിന്നപ്പുറം എന്തു വേണം അല്ലേ... കാറൊഴിഞ്ഞ മാനം ആസ്വാദിയ്ക്കു മനസ്സ് നിറയെ...ഈ അവധി ഈറന്‍ ഓര്‍മ്മകളായി എന്നും മനസ്സില്‍ തങ്ങി നില്‍ക്കട്ടെ.
എന്നാലും, എവിടെ പോയി പ്രണയ മഴ...ഈ മഴ ആ നനുത്ത ചിന്തകളെ തൊട്ടുണുര്‍ത്തിയില്ലേ..?
ഇങ്ങിനെ മഴ നനഞ്ഞാല്‍ പണി പിടിക്കില്ലേ. ഇനിയും മഴ കൊള്ളാതെ ഇങ്ങു കയറിപ്പോരൂ. ഇവിടെ അത്യാവശ്യത്തില്‍ ചൂട് കൂടിയിട്ടുണ്ട്.
ReplyDeleteഇന്നലെ ഫോണ്‍ ചെയ്തപ്പോള്‍ ഉമ്മ പറഞ്ഞു, "നല്ല മഴയാണെന്നു, ശരിക്കും തണുപ്പ് കയറുന്നുവെന്നു....."
ReplyDeleteനല്ലൊരു മഴകണ്ടിട്ടു എത്ര നാളായി....? ഈയൊരു വിരഹമാവാം, എന്നെ മഴയെ ഇഷ്ടപ്പെടുത്തുന്നതും......
ഈ മഴയ്ക്കു നന്ദി ചെറുവാടീ.
ReplyDeleteമഴ പെയ്തു കൊണ്ടേയിരിക്കുകയാണ് ....
ReplyDeleteമനസ്സ് കുളിര്‍പ്പിക്കുന്ന ആ കാഴ്ചക്ക് വേണ്ടിയാണ് ഒരു മണ്‍സൂണ്‍ വെക്കേഷന്‍ ഞാന്‍ തിരഞ്ഞെടുത്തത്...!
മഴ പെയ്തു കുളിരുന്ന ഓരോ നിമിഷങ്ങളിലും ഞാന്‍ നടത്തുന്നത് ഓര്‍മ്മകളുടെ വിളവെടുപ്പാണ്...
ബാല്യത്തിന്റെ , കൌമാരത്തിന്റെ, പ്രണയത്തിന്റെ സമൃദ്ധമായ വിളവെടുപ്പുകള്‍...!
മഴ കണ്ട്, അതിന്റെ സംഗീതത്തില്‍ ലയിച്ച്, അതിന്റെ താളത്തില്‍ ആടി ...ആകെ കുളിരുകോരുന്ന കാഴ്ച്ചവട്ടങ്ങൾ..!!!
മഴ പെയ്യട്ടെ.. മൂക്കും :)
ReplyDeleteമഴ പോസ്റ്റ് മനോഹരമായി. ഓരോ മഴയും സുന്ദരം
ReplyDeleteThis comment has been removed by the author.
ReplyDeleteഎന്‍റെ ജനാലയ്ക്കപ്പുറം ഇപ്പോഴും മഴ പെയ്തുകൊണ്ടേ ഇരിക്കുന്നു ...മഴയ്കൊപ്പം ഏറ്റവും കൂടുതല്‍ ഓടിയെത്തുന്ന ഓര്‍മ്മകളും ബാല്യത്തിന്‍റെതാണ്...
ReplyDeleteഇഷ്ടമായി ഈ മഴക്കുറിപ്പ് !
വീണ്ടും കൂടുതൽ വായനക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടി ,ഈ ആഴ്ച്ചയിലെ ‘ബിലാത്തിമലയാളി‘യുടെ വരാന്ത്യത്തിൽ ഈ ലേഖനത്തിന്റെ ലിങ്ക് ഞങ്ങൾ ചേർത്തിട്ടുണ്ട് കേട്ടൊ ഭായ് ...
ReplyDeleteനന്ദി.
ദേ... ഇവിടെ
https://sites.google.com/site/bilathi/vaarandhyam
പ്രിയ മന്‍സൂര്‍, താങ്കളുടെ മനോഹരമായ മഴവിശേഷത്തിലൂടെ അല്‍പനേരം ഒരു മഴത്തുള്ളിയായി സ്വയം മറന്നു നടന്നു, നനഞ്ഞു. ആയിരത്തൊന്നു രാവുകളില്‍ കഥപറഞ്ഞ ശെഹ്റസാദിനെപ്പോലെ, ഒന്നിനൊന്നു വ്യത്യസ്തമായ മനോഹരമായ കഥകള്‍ പറഞ്ഞു തരുന്ന താങ്കളുടെ കഥാ ഖനി അക്ഷയമാവട്ടെ.
ReplyDeleteമഴപോലെ ഹൃദ്യമായ താങ്കളുടെ ആഖ്യാന ശൈലി വീണ്ടും, വീണ്ടും അത്ഭുതങ്ങള്‍ സൃഷ്ടിച്ചു കൊണ്ടെയിരിക്കട്ടെ. അഭിനന്ദനങ്ങള്‍, പ്രിയപ്പെട്ട മന്‍സൂര്‍ സാബ്.
താങ്കളുടെ ഹൃദയാക്ഷരങ്ങള്‍ വായിച്ചപ്പോള്‍ മുസഫര്‍ അഹ്മദ്, മാതൃഭൂമി വാരികയില്‍ തന്റെ പുതിയ പംക്തിയായ 'മരുമരങ്ങളുടെ' പ്രഥമ ലക്കത്തില്‍ എഴുതിയ അതീവ സുന്ദരമായ മരുഭൂമിയിലെ ഒരു മഴ വിശേഷം ഓര്‍ത്തുപോയി. പ്രസവ വേദനയില്‍ പുളയുന്ന ഒരു ഒട്ടകം, മഴ പെയ്തപ്പോള്‍ വേദന മറന്നു പോയ മനോഹരമായൊരു അനുഭവ കഥ. അതിവിടെ പകര്‍ത്തട്ടെ: "നൂറ്റാണ്ടു പിന്നിട്ട ഒരു ബദു കാരണവരുമായി ഒരിക്കല്‍ സംസാരിക്കുമ്പോള്‍ അദ്ദേഹം ചോദിച്ചു: ജീവിതത്തില്‍ എത്ര മഴ കണ്ടിട്ടുണ്ട്? ഒരു മലയാളി തന്റെ ആയുസ്സില്‍ എത്ര മഴ കണ്ടിട്ടുണ്ടാകും? ആരാണ് അത് എണ്ണിനോക്കിയിട്ടുള്ളത്? എണ്ണം പറയാന്‍ പറ്റാത്ത മഴ കണ്ടുകാണും എന്ന് മറുപടി പറഞ്ഞു. അദ്ദേഹം പ്രതിവചിച്ചു: ഞാന്‍ കണ്ട മഴയുടെ കൃത്യമായ എണ്ണം എനിക്കറിയാം. അമ്പതില്‍ താഴെ. കണ്ട ഓരോ മഴയുടെയും വിശദാംശങ്ങളും അദ്ദേഹം ഇന്നും ഓര്‍ത്തു വെച്ചിരിക്കുന്നു. തന്‍റെ ഒട്ടകം പ്രസവവേദനയാല്‍ പുളയവേ വന്ന മഴയെക്കുറിച്ചാണ് ഏറ്റവും നന്നായി ഓര്‍ക്കുന്നത്. തള്ളയും, പിള്ളയും രണ്ടാകാതെ, രണ്ടും തന്നെ ഇല്ലാതാകാന്‍ സാധ്യതയുള്ള അവസ്ഥയിലാണ് മഴ പെയ്തത്. മഴയുടെ വരവിലേക്ക് ഒട്ടകത്തിന്റെ കണ്ണുകള്‍ ആ വേദനക്കിടയിലും പാഞ്ഞു. മഴ ശക്തമായി. ഒട്ടകം വേദന മറന്നു, തള്ളയും, പിള്ളയും രണ്ടായി. തന്‍റെ കുഞ്ഞിനെ നക്കിത്തോര്‍ത്തുന്നതിന് മുന്പ് ഒട്ടകം ലായത്തില്‍നിന്നു എണീറ്റ് മഴ നനയാന്‍ ശ്രമിച്ചതിനെക്കുറിച്ചു ബദുമൂപ്പന്‍ പറഞ്ഞു. അദ്ദേഹത്തോട് ചോദിച്ചു, അന്നേരം താങ്കള്‍ എന്ത് ചെയ്യുകയായിരുന്നു? ഒട്ടകത്തിനും മുന്‍പേ ഞാന്‍ മഴ നനയുവാന്‍ തുടങ്ങിയിരുന്നു എന്ന് പറഞ്ഞു അതി നിഷ്കളങ്കമായി അദ്ദേഹം ചിരിച്ചു"
എത്ര കണ്ടാലും അറിഞ്ഞാലും നനഞ്ഞാലും നിറഞ്ഞാലും മതിവരാത്ത മഴത്തുള്ളികള്‍......എത്ര വായിച്ചാലും എഴുതിയാലും മതി വരാതെ മഴ പോസ്റ്റുകള്‍ ! ഇത് മഴ ബ്ലോഗുകളുടെ കാലം ! അസ്സലായി !
ReplyDeleteഹമ്പട ചെറുവാടീ
ReplyDeleteനാട്ടിലെത്ത്യാലും ഞങ്ങള്‍ക്കൊരു സമാധാനോം തരില്ലാലേ. ഉം ഉം
നമ്മളും പോവും നാട്ടില്‍, അന്നും പെയ്യുമായിരിക്കും മഴ. അന്ന് ചെറുതിന്‍റെ സ്വ.ന്തം ബ്ലോഗില്‍.......
ചെറുതിന്‍റെ.........സ്വന്തം ബ്ലോഗില്‍ മഴചിത്രമായിട്ട് വരും. (( ഇന്നച്ചന്‍ സ്‍റ്റൈല്‍))
അപ്പൊ എല്ലാവിധ ആശംസോളും.
ഈ പോസ്റ്റിനു രണ്ട് ദിവസം മുന്നേ വിക്ടര്‍ ജോര്‍ജ്ജിന്‍റെ ഓര്‍മ്മ ദിനം ആയിരുന്നു.
നെയ്യപ്പം തിന്നാല്‍ രണ്ടുണ്ട് കാര്യം എന്നപോലെ,
ReplyDeleteമണ്‍സൂണ്‍ കാലത്ത് മന്‍സൂര്‍ഭായ് നാട്ടിലെത്തിയപ്പോള്‍ ഇരട്ടലാഭം!
മഴ രുചിക്കാം..
പുറത്തിറങ്ങാതെ വീട്ടില്‍ തന്നെ ഇരുന്നാല്‍ കാശും ലാഭിക്കാം!
mazha paithukoneyirikkatte, veendum, veendum.......
ReplyDeleteവായിച്ച , അഭിപ്രായം പറഞ്ഞ എല്ലാ പ്രിയ സുഹൃത്തുക്കള്‍ക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കട്ടെ.
ReplyDeletegood
ReplyDeleteപണ്ട് കൂട്ടുകാരന്‍റെ സ്കൂള്‍ അനുഭവം പറഞ്ഞത് ഓര്‍മ്മ വന്നു , സയന്‍സ് പരീക്ഷ പേപ്പറില്‍ ചോദ്യം , മഴ പെയ്യുന്നത് എങ്ങിനെ ? ഒരു പേജില്‍ വിശധീകരിക്കുക ? ഉത്തരം ... ചറ... പറ... ചറ... പറ.. ചറ... പറ.. ചറ... പറ.. ചറ... പറ.. ചറ... പറ.. ചറ... പറ.. ചറ... പറ.. ചറ... പറ.. ഒന്നര പേജു ചറ... പറ.. എങ്ങിനെ ഉത്തരം .... പോസ്റ്റ് കലക്കി .. ചെമ്പ് ചെറുവാടി
ReplyDelete