Sunday, September 11, 2011

സംഘര്‍ഷങ്ങളുടെ തടവറയിലേക്ക്



മനസാക്ഷിക്കോടതിയില്‍ കുറ്റ വിചാരണ ആരംഭിച്ചു.
പരാതിക്കാര്‍ ഒരുപാട് പേരുണ്ട്.
പക്ഷെ ആരോപ്പിക്കപ്പെട്ട കുറ്റം ഒന്ന് തന്നെ.
കുപ്പിവള കൈകള്‍ ചോദ്യങ്ങളായി നീണ്ടുവരുന്നു.
ഞാന്‍ കണ്ടെത്തേണ്ടത്‌ ഉത്തരങ്ങളാണ്.
ഉത്തരമില്ലാത്ത ചോദ്യമായി വിചാരണ കൂട്ടില്‍ നിന്നും വിയര്‍ത്തു.
സാക്ഷികള്‍ അണിനിരന്നു.
എല്ലാം പരിചിത മുഖങ്ങള്‍. സ്കൂളിലെ നോട്ട് ബുക്കും, കോളേജ് വരാന്തയും , ഇടവഴികളും, ചുറ്റമ്പലവും, മൊബൈലും , ചാറ്റ് റൂമും സാക്ഷി കൂട്ടില്‍ തെളിവുകള്‍ നല്‍കി.
സാക്ഷി മൊഴികള്‍ ശക്തമാണ്. വിചാരണ മനസാക്ഷി കോടതിയിലും. എങ്ങിനെ നിഷേധിക്കും..?
കുറ്റം സമ്മതം നടന്നു .
വിധിയും വന്നു.
"ഇനിയുള്ള രാത്രികള്‍ നിനക്ക് ദുസ്വപ്നങ്ങളുടെത്. കുപ്പിവളകള്‍ വീണുടയുന്ന ശബ്ദങ്ങള്‍ കേട്ട് നീ ഞെട്ടിയുണരും. വീണുടഞ്ഞ വളപ്പൊട്ടുകളുടെ അറ്റം കൊണ്ട് നിന്‍റെ ഹൃദയം മുറിയും. അതില്‍ നിന്നും കിനിയുന്ന രക്തം നിന്‍റെ പ്രായശ്ചിത്തത്തിന്റെ കണക്കില്‍ എഴുതാം. അതുവരെ നിനക്ക് സംഘര്‍ഷങ്ങളുടെ ജീവപര്യന്തം".
വിധിയെഴുത്ത് കഴിഞ്ഞു. വിചാരണ കൂടില്‍ നിന്നുമിറങ്ങി ഇനി സംഘര്‍ഷങ്ങളുടെ തടവറയിലേക്ക്.
വിധി അനുകൂലമോ പ്രതികൂലമോ..?

74 comments:

  1. കുപ്പിവളകൾ കിട്ടാനുണ്ടോ?

    ReplyDelete
  2. സ്കൂളിലെ നോട്ട് ബുക്കും, കോളേജ് വരാന്തയും , ഇടവഴികളും, ചുറ്റമ്പലവും, മൊബൈലും , ചാറ്റ് റൂമും സാക്ഷി കൂട്ടില്‍ തെളിവുകള്‍ നല്‍കിയത് സത്യമാണ്....മനസാക്ഷി കോടതിയില്‍ വിധി എനിക്കനുകൂലംയിരിക്കും കാരണം അവള്‍ എന്റെ ഹൃദയത്തില്‍ ഉണ്ടാക്കിയ മുറിവുകള്‍ അല്ലാതെ ഞാന്‍ ഒരു കുപ്പി വളപോലും ഉടച്ചിട്ടില്ല.

    ReplyDelete
  3. പാവം! ഇനിയിപ്പം പറഞ്ഞിട്ടെന്താ വരാനുള്ളത് വഴീല്‍ തങ്ങില്ലല്ലോ... :) :)

    ReplyDelete
  4. ചെരുവാടീ..താങ്കളുടെ ആ ഒരു ശയിലി വന്നില്ലാ...എന്ന് എനിക്ക് തോന്നി കേട്ടാ..

    ReplyDelete
  5. plastic വള വാങ്ങിയാല്‍ മതി.......

    ReplyDelete
  6. വേദനയിലും കണ്ടെത്താനാവുന്ന കുപ്പിവള പ്പൊട്ടുകള്‍ അനുകൂലം തന്നെയല്ലേ. .. മനോഹരം..

    ReplyDelete
  7. അപ്പോഴും പറഞ്ഞതാ.. കുപ്പിവള കിലുക്കി നടക്കേണ്ട എന്ന്.. അലെങ്കിൽ നീ എന്തിനാ ആ കിലുക്കമോക്കെ കേൾക്കാൻ നിൽക്കുന്നത്..നീ കിലുക്കം കേട്ട് ആസ്വദിച്ചതു കൊണ്ടല്ലേ.. കുപ്പി വള പൊട്ടിപോയത്

    ReplyDelete
  8. ഇത്തവണ മിനിക്കഥ യുമായാ വരവ് അല്ലേ !!!
    ഇനിയും വന്നോട്ടെ ഓരോരോ വ്യത്യസ്ത പോസ്റ്റുകള്‍ !!
    ---------

    ReplyDelete
  9. നന്നായി ചെറുവാടീ...
    ആശംസകൾ!

    ReplyDelete
  10. ഈ കുപ്പി വളയുടെ ഒരു കാര്യം, ഹാര്‍ട്ടും ഈ കുപ്പിവള കീറിപൊളിക്കും
    ആശംസകള്‍, ഇഷ്ടായി, കുറഞ്ഞ വരികളില്‍ വലിയ കാര്യങ്ങള്‍ പറഞ്ഞു

    ReplyDelete
  11. അമേരിക്കയെ കുറിച്ച് പറഞ്ഞാലും ചെരുവാടിയിലെ ചെമ്പരത്തിയുടെ ചുവട്ടില്‍ എത്തുന്ന ആ ശൈലി ഇതില്‍ ഇല്ല
    ഏതായാലും ഇങ്ങനെ കുപ്പി വള കിലുങ്ങിയാല്‍ എന്തൊക്കെ സംഭവിക്കും

    ReplyDelete
  12. നന്നായിരിക്കുന്നു.ആലോചനാമൃതമായ
    അര്‍ത്ഥതലങ്ങളുള്ള രചന!
    ആശംസകളോടെ,
    സി.വി.തങ്കപ്പന്‍

    ReplyDelete
  13. നിന്‍റെ ഹൃദയം മുറിയും...
    athrayeyulloo avasaanam.

    saili onnu maati nokkiyathu nannayi. idaykku angane cheyyanam. 'type' aavaruthu.

    ReplyDelete
  14. വിചാരണയും വിധിതീർപ്പും മനസാക്ഷിയുടെ കോടതിയിലായിരുന്നെങ്കിൽ ഇനി ഒരു ദയാഹർജിക്ക് പോലും വകുപ്പില്ല. അനുഭവിക്കുക തന്നെ.

    ReplyDelete
  15. അല്ലാ..എന്താ ഭാവം..?

    എഴുത്ത് കുറേക്കൂടി ഘനം വന്നിരിക്കുന്നു. നന്നായി. ഫ്ലെക്സിബിളാവണം എഴുത്തുകാരന്‍. ആര്‍ദ്രതയും ഗൌരവവും ഒരുപോലെ എഴുതാനാവണം. അതില്‍ താങ്കള്‍ വിജയിച്ചിരിക്കുന്നു. ആശംസകളോടെ...

    ReplyDelete
  16. Sounds like you've moved a bit out of your usual style and flow of writing. Trying out the versatile writing will definitely add flavors to this blog.

    Thought provoking piece, indeed!

    ReplyDelete
  17. ആശംസകൾ ചെറൂവാടീ

    ReplyDelete
  18. ചെറുവാടീ,,:)
    തുടക്കം മോശമായില്ല ..ഇങ്ങനെയുള്ള ചിന്തകള്‍ മനസ്സില്‍ വിടരുന്നത് തന്നെ നന്മയുടെ ലക്ഷണമാണ് .
    യാത്രാ വിവരണം മാത്രമല്ല വ്യത്യസ്തയാര്‍ന്ന മറ്റു മേഖലയിലേക്കും എഴുത്ത് വ്യാപിപ്പിക്കണം ..ഈ കഥ അതിനു വഴി തുറക്കട്ടെ :)

    ReplyDelete
  19. “പരാതിക്കാര്‍ ഒരുപാട് പേരുണ്ട്“
    ഇത് തന്നെയായിരുന്നോ പണി. ഗള്ളാ...!!
    അങ്ങനെ ചെറുവാടീം കൈവിട്ട് പോകുവാണല്ലേ. ഉം...നടക്കട്ടെ. സംഭവം മോശമല്ല. ഇഷ്ടപെട്ട്.
    ന്നാ പിന്നെ ആശംസോള്!

    ReplyDelete
  20. സന്തോഷത്തില്‍ പൊതിഞ്ഞ അഭിനന്ദനങ്ങള്‍..
    ശൈലിയും വിഷയവും കേമം..
    കൂടുതലായി പറയാന്‍ അറിയണില്ലാ, അത്രയ്ക്കിഷ്ടായി.

    ReplyDelete
  21. ഇനിയുള്ള നാളുകള്‍ ദുസ്വപ്നങ്ങളുടെത് ... കുപ്പി വല കിലുക്കം കേട്ട് നീ ഞെട്ടി ഉണരും ... കോളേജ് ദിനങ്ങളില്‍ പകല്‍ നടക്കുന്ന ചില സംഭവങ്ങള്‍ സ്വപ്നങ്ങള്‍ ആയെത്തി വേട്ടയാടിയിരുന്നു ... ആശംസകള്‍ ശ്രീ ചെരുവാടി....

    ReplyDelete
  22. നന്നായിട്ടുണ്ട്....!

    ReplyDelete
  23. "വിചാരണ കൂടില്‍ നിന്നുമിറങ്ങി ഇനി സംഘര്‍ഷങ്ങളുടെ തടവറയിലേക്ക്..."

    ഇഷ്ടായ് എന്‍റ്റിഷ്ടാ... :)

    ReplyDelete
  24. മന്സൂരിക്ക പരീക്ഷണം നന്നായിട്ടുണ്ട്..

    ReplyDelete
  25. "അതുവരെ നിനക്ക് സംഘര്‍ഷങ്ങളുടെ ജീവപര്യന്തം".

    ഓരോ പ്രവാസിയും ജീവപര്യന്തം തടവുകാരനാണ്, അടുത്തൊരു പരോൾ ലഭിക്കുന്നതു വരേക്കും...!!

    ReplyDelete
  26. നൊസ്റ്റാള്‍ജിയ കെട്ടിറങ്ങി പോകുമ്പോള്‍ ഇനിയും ആവാം ഇങ്ങനെയുള്ള കഥ.... ഇത് ആദ്യത്തേത് അല്ലല്ലോ അല്ലെ? രണ്ടാം തവണയല്ലേ?

    ReplyDelete
  27. മനസാക്ഷി സൂക്ഷിക്കാൻ ഒരാളുണ്ടെങ്കിൽ പരാതിക്കാർ കുറഞ്ഞേനെ..!!

    നാന്നായിട്ടുണ്ട്.. ആശംസകൾ..!!

    ReplyDelete
  28. കുരുത്തക്കേട് കാണിക്കുമ്പോള്‍ ഓ൪ക്കണമായിരുന്നു...കള്ള ചെറുവാടീ...

    ReplyDelete
  29. കഥാ രചനയില്‍ പുരോഗതി ഉണ്ടായിട്ടുണ്ട്. നല്ലത് കൂടുതല്‍ പ്രതീക്ഷിക്കുന്നു.

    ReplyDelete
  30. അപ്പോള്‍....
    മനസ്സാക്ഷികോടതിയിലെ വിചാരണ കഴിഞ്ഞു, വിധിയും വന്നു.
    ഇനി സഹിച്ചോളൂ, സ്വയം എഴുതിയ വിധി.
    ആശയം കൊള്ളാം, പക്ഷെ അത് അവതരിപ്പിച്ചത് അത്രയ്ക്കങ്ങ് വായനാസുഖം തരുന്നില്ല.

    ReplyDelete
  31. ഒരു ദയാഹര്‍ജി കൊടുത്തു നോക്കാം ചെറുവാടീ.

    ReplyDelete
  32. ആശയത്തോടുള്ള മറുപടി.

    വിധി അനുകൂലം തന്നെ.കുപ്പിവളകളുടെ ഉടച്ചിലിനിടയിൽ,ആത്മഹത്യ ചെയ്യാൻ മുതിരുന്ന മനസ്സിനെ രക്ഷിയ്ക്കാൻ അയാൾക്കൊരവസരം ലഭിച്ചിരിയ്ക്കുന്നു.മനസ്സിന് ലഭിച്ച തൂക്കുകയറിന് തുല്യം തന്നെങ്കിലും മരണമല്ലതിന്റെ പരിണിതഫലം എന്നതല്ലേ മഹത്തരം.

    ആവിഷ്കരണത്തോടുള്ള മറുപടി.

    ഒരു കവിതയെ അല്പം വാചകങ്ങളിൽ പറഞ്ഞതുപോലെ തോന്നി.അല്പം കൂടി സമ്പുഷ്ടമാക്കാമായിരുന്നു വാക്യങ്ങൾ.ആ ചെറുവാടിയൻ ശൈലിയിൽ നിന്നും വിട്ട് ആശയത്തോടുള്ള ആദരവിനെന്ന മട്ടിൽ സീരിയസ് ആയതാണെന്ന് തൊന്നുന്നു ഇതിൽ കാണുന്ന ആ ചെറിയ പ്രശ്നം...

    മൻസൂറിക്കാ...
    ഇനിയും വരട്ടെ സൃഷ്ടികൾ...

    ReplyDelete
  33. എഴുതുക വീണ്ടും വീണ്ടും.ഭാവുകങ്ങള്‍

    ReplyDelete
  34. പ്രണയം വരച്ചിട്ട വരികള്‍...
    ആശംസകള്‍

    ReplyDelete
  35. നന്നായി എഴുതി,ചെറുവാടി, താങ്കളുടെ ശൈലി വളരെ ഇഷ്ടമായി..ആശംസകള്‍..

    ReplyDelete
  36. എന്‍റെ അമ്മോ !!!! Super daaaaaa

    ReplyDelete
  37. വീണ്ടും കുപ്പി വളകളിലേക്ക് മടങ്ങുന്നത് പോലെ
    ഉണ്ട് സ്വര്‍ണ്ണത്തിന്‍ കുതിക്കുന്ന വില കാണുമ്പോള്‍
    പിന്നെ ബിംബങ്ങളാക്കിയ വസ്തുക്കള്‍ കൊള്ളാം
    എന്തായാലും പോസ്റ്റ്‌ ഇഷ്ടമായി

    ReplyDelete
  38. വിധി അനുകൂലമോ പ്രതികൂലമോ..?

    ReplyDelete
  39. "സ്കൂളിലെ നോട്ട് ബുക്കും, കോളേജ് വരാന്തയും , ഇടവഴികളും, ചുറ്റമ്പലവും, മൊബൈലും , ചാറ്റ് റൂമും സാക്ഷി കൂട്ടില്‍ തെളിവുകള്‍ നല്‍കി.
    സാക്ഷി മൊഴികള്‍ ശക്തമാണ്. വിചാരണ മനസാക്ഷി കോടതിയിലും. എങ്ങിനെ നിഷേധിക്കും..?"

    വളരെ നന്നായിരിക്കുന്നു കഥ...

    ReplyDelete
  40. വിധി അനുകൂലമോ പ്രതികൂലമോ..? .....ആര്‍ക്കറിയാം??? അനുകൂലമാണേലും ,പ്രതി കൂലമാണേലും ,അറിയിക്കണംട്ടോ ??

    ReplyDelete
  41. വളരെ ചുരുക്കിപ്പറഞ്ഞുവല്ലോ. നന്നായി.

    ReplyDelete
  42. പുതിയൊരു വിഷയത്തിൽ ഒതുക്കത്തിൽ പറഞ്ഞത് നന്നായിട്ടുണ്ട്. ‘കന്യമാർക്ക് നവാനുരാഗങ്ങൾ, കമ്രശോണ സ്ഫടിക വളകൾ, ഒന്നു പൊട്ടിയാൽ മറ്റൊന്ന്‘ എന്ന് സമാധാനിച്ചോളാൻ ഒരു കവി പറഞ്ഞിട്ടുണ്ട്!

    ReplyDelete
  43. പൊട്ടിയ കുപ്പിവളയും കിലുങ്ങാത്ത കൊലുസ്സും..
    നന്നായി... ഒത്തിരി ഇഷ്ടമായി...

    ReplyDelete
  44. വളരെ നന്നായിട്ടുണ്ട് .. നന്മകള്‍ നേരുന്നു

    ReplyDelete
  45. പ്രിയപ്പെട്ട മന്‍സൂര്‍,
    അപ്പോള്‍ ബീച്ചും സിനിമ തീയേറ്ററും ഇതില്‍ പെടില്ലേ?
    നീതി എപ്പോഴെങ്കിലും കിട്ടാറുണ്ടോ?പണവും മസില്‍ പവറും മരവിപ്പിക്കുന്ന കുറ്റങ്ങള്‍...
    കഥ ഇനിയും തുടരും...അല്ലെ?
    ബോധവത്കരണത്തിന് വളരെ നന്ദി!
    മനസ്സില്‍ വിങ്ങലുണ്ടാക്കുന്ന കുപ്പിവളപ്പൊട്ടുകള്‍..!
    ഈ പോസ്റ്റിനു അഭിനന്ദനങ്ങള്‍!
    സസ്നേഹം,
    അനു

    ReplyDelete
  46. സത്യത്തില്‍ കുപ്പിവളകള്‍ ഉടന്ജിരുന്നോ ??

    ReplyDelete
  47. ചെറുവാടിക്കാരാ...കന്യകമാര്‍ക്ക് നവാനുരാഗം കമ്രശ്രോണ സ്പടിക വളകള്‍ ഒന്ന് പൊട്ടിയാല്‍ മറ്റൊന്ന്..........എന്ന് കവി വചനം.....എഴുത്ത് ഇഷ്ടായീട്ടോ .......
    [എന്റെ ഒരു കുഞ്ഞു ബ്ലോഗ്‌ ഉണ്ട്.സാന്നിധ്യം പ്രതീക്ഷിക്കുന്നു.]

    ReplyDelete
  48. കുഞ്ഞിക്കഥ...മനസാക്ഷിയുടെ കോടതിയിലെ വാദപ്രതിവാദവും വിധിപ്രസ്താവനയും...നന്നായി...ആശംസകൾ

    ReplyDelete
  49. എന്ത് പറ്റി ചെറുവാടീ??
    കളം മാറ്റിച്ചവിട്ടിയതാണോ?

    ReplyDelete
  50. എഴുത്തില്‍ തികഞ്ഞ ഗാംഭീര്യം കാണാം. അതുകൊണ്ട് തന്നെ തമാശയായി ഒരു കമന്റ് പോസ്റ്റ് ചെയ്യാന്‍ തോന്നുന്നില്ല. നന്നായി വര്‍ക്ക് ഔട്ട് ചെയ്താല്‍ മികച്ച ഒട്ടേറെ സൃഷ്ടികള്‍ ചെറുവാടിയില്‍ നിന്നും പ്രതീക്ഷിക്കാം. തുടരുക ചെറുവാടി.. വാടിപോകാതെ തന്നെ തുടരുക.

    ReplyDelete
  51. സ്ഥിരം ശൈലിയില്‍ നിന്നും മാറിയുള്ള ഈ പുതിയ പരീക്ഷണം ഇഷ്ടായിട്ടോ... എല്ലാ ആശംസകളും.

    ReplyDelete
  52. ഈ വിധിതീര്‍പ്പ് തന്നെ നന്മയിലേക്കുള്ള കുതിപ്പെന്നു കരുതുന്നു. വിധി നീതിക്കനുകൂലമെന്നു എന്റെ മതം.
    സാധാരണയില്‍ നിന്നും മാറി പുതിയ വയല്‍ നിലങ്ങളെ തേടുന്ന ചെറുവാടിയുടെ പെനത്തലപ്പിനു ആയിരമാശംസ.

    ReplyDelete
  53. നന്ദിയുണ്ട് എല്ലാവരോടും.
    ഈ ചെറിയ ശ്രമത്തെ പ്രോത്സാഹിപ്പിച്ചതിന്. നിങ്ങള്‍ പറഞ്ഞ നല്ല വാക്കുകള്‍ക്കു. ഒരുപാട് സന്തോഷം നല്‍കി ഓരോ അഭിപ്രായങ്ങളും.
    എന്നാലും ചില പോരായ്മകള്‍ ഞാന്‍ തിരിച്ചറിയുന്നുണ്ട്. സ്നേഹപൂര്‍വ്വം കമ്മന്റില്‍ വിമര്‍ശിച്ചവരോട് പ്രത്യേകം നന്ദി.
    മറ്റൊരു കഥയെ സമീപ്പിക്കുമ്പോള്‍ ആ അഭിപ്രായങ്ങള്‍ തീര്‍ച്ചയായും എനിക്ക് മുതല്‍കൂട്ടാവും.
    എനിക്ക് പരിചിതമായ ഒരു ചുറ്റുപാട് അല്ല കഥാരചന. അതുകൊണ്ട് തന്നെ പതിവ് ശൈലിയില്‍ നിന്നും ഒരു മാറ്റം പറ്റുമെന്ന് പ്രതീക്ഷയും ഇല്ല. പക്ഷെ തീര്‍ച്ചയായും ഇതുപോലുള്ള ശ്രമങ്ങള്‍ കാണും.
    മെയില്‍ വഴി പല സുഹൃത്തുക്കളും കഥയുടെ പോരായ്മകളെ ചൂണ്ടികാണിച്ചിട്ടുണ്ട്. നന്മ മാത്രം ആഗ്രഹിച്ചുള്ള അവരുടെ അഭിപ്രായത്തിനും നന്ദിയും കടപ്പാടും അറിയിക്കുന്നു.
    സമയകുറവ് എല്ലാവരോടും പ്രത്യേകം നന്ദി പറയുന്നില്ല . ക്ഷമ ചോദിക്കുന്നു.
    തുടര്‍ന്നും നിങ്ങളുടെ സ്നേഹവും പ്രോത്സാഹനവും പ്രതീക്ഷിച്ചു കൊണ്ട്‌
    സ്നേഹപൂര്‍വ്വം
    ചെറുവാടി

    ReplyDelete
  54. കഥ നന്നായിട്ടുണ്ട്

    ReplyDelete
  55. അപ്പോള്‍ കഥയിലേയ്ക്ക് ഒരു യാത്ര. അല്ലേ? നന്നായിട്ടുണ്ട്. ഇനിയും പോരട്ടെ ഇങ്ങനെ. :-)

    ReplyDelete
  56. അതെ ആ കോടതിയിലാണ് യഥാര്‍ത്ഥ തീര്‍പ്പുകള്‍
    നടക്കുന്നത്. ആ ശിക്ഷയാണ് ശിക്ഷ. വളരെ വേറിട്ട
    ശൈലിയില്‍ നന്നായി എഴുതി. കുറഞ്ഞ വാക്കുകള്‍
    കൊണ്ട് പറഞ്ഞത് കൂടിയ കാര്യങ്ങള്‍ ആണ്. ഈ
    ശൈലീ മാറ്റം ഇപ്പോഴും നല്ലതാണ്. അഭിനദനങ്ങള്‍.
    തുടര്‍ന്നും പരീക്ഷണങ്ങള്‍ വരട്ടെ. അതെ സമയം
    ഗ്രാമ നന്മകളും വിടരട്ടെ.

    ReplyDelete
  57. കൂളിലെ നോട്ട് ബുക്കും, കോളേജ് വരാന്തയും , ഇടവഴികളും, ചുറ്റമ്പലവും, മൊബൈലും , ചാറ്റ് റൂമും സാക്ഷി...........................................................................................അതുവരെ നിനക്ക് സംഘര്‍ഷങ്ങളുടെ ജീവപര്യന്തം".

    nice one .all the best.

    ReplyDelete
  58. kadha nannayi. avasanathe paragraph ozhivakkamayirunu.ath oru anavashya vishadeekaranamalle?

    ReplyDelete
  59. വ്യത്യസ്തത നന്നായി

    ReplyDelete
  60. കുറെ യാത്ര ചെയ്തു യാത്ര ചെയ്തു ഒരു വ്യത്യസ്തം ആയ പോസ്റ്റും ആയി ആണല്ലോ ഇപ്രാവശ്യം.. എന്തായാലും ചുരുങ്ങിയ വാക്കുകളില്‍ അല്പം നോവോടെ ഉള്ള എഴുത്ത് നന്നായി ഈ മാറ്റം. ഇഷ്ട്ടപെട്ടു.

    ReplyDelete
  61. വിധി അനുകൂലമോ പ്രതികൂലമോ..?

    രണ്ടായാലും വല്ലാത്ത വിധി

    ReplyDelete
  62. കൊള്ളാം..വ്യത്യ്സ്ഥതയുണ്ട്

    ReplyDelete
  63. ചിന്തിക്കാന്‍ ഒരവസരം നല്‍കിയ പോലെ ..
    യാത്രാ വിവരണത്തിന്‍റെയും ഓര്‍മ്മകുറിപ്പുകള്ടെയും അത്ര നന്നായില്ല എന്നൊരു തോന്നല്‍ (എന്റെ തോന്നലുകള്‍ മാത്രമാകും കേട്ടോ )ആശംസകള്‍...

    ReplyDelete
  64. അനുകൂലമായതിനെ പ്രേതികൂലമാക്കാന്‍ ശ്രമിച്ചാല്‍ വിധി പ്രതികൂലം തന്നെ.. എന്താ സംശയം.. കൊള്ളാം കേട്ടോ.. കുറച്ചു ആശയം താങ്കളുടെ അനുവാദമില്ലാതെ ഞാനറിയാതെ കടം എടുക്കുന്നു..

    ReplyDelete
  65. വ്യത്യസ്ഥതയുള്ള ആവിഷ്കാരം.. ഗൗരവ ചിന്തയോടെയുള്ള വരവു കൊള്ളാം. കഥയും ഇഷ്ടായി....

    ReplyDelete
  66. വിധി അനുകൂലമോ പ്രതികൂലമോ..?

    വിധി മിക്കവാറും ഒരു വിധിയായിരിക്കും. അതാണല്ലോ ദുര്‍വിധി.

    ReplyDelete
  67. വ്യത്യസ്തമായ അവതരണം ഇഷ്ടമായി...
    ആശംസകള്‍..

    ReplyDelete
  68. വിധിക്കും മുന്‍പേ കുപ്പിവളകള്‍ക്ക് പറയാനുള്ളത് കൂടി കേള്‍ക്കണം. കിലുങ്ങും മുന്‍പേ ഉടഞ്ഞുപോയ പളുങ്ക് വളകളുടെ ഗദ്ഗദം മറന്നുകൂടാ!!
    -സ്നേഹപൂര്‍വ്വം അവന്തിക.

    ReplyDelete

ഇഷ്ടവും ഇഷ്ടക്കേടും ഇവിടെ കുറിക്കുമല്ലോ....