Monday, February 17, 2014

പരൽമീൻ നീന്തുന്ന പാടം

     വർഷങ്ങൾ ഏറെ കഴിഞ്ഞിട്ടുംഇന്നും വടക്കന്‍ കേരളത്തിലെ ഏതെങ്കിലും ഒരുപഴയ ഗ്രാമത്തില്‍ ബസ്സിറങ്ങേണ്ടി വന്നാല്‍ കണ്ണുകള്‍ അറിയാതെ പ്രഭു ഡോക്ടറുടെ സഞ്ജീവ് ക്ലിനിക്ക് പരതുംമിഴിയും മനവും അതിലെ ഓരോ കഥാപാത്രങ്ങളെയും അവരുടെ ലോകത്തെയും തേടിയെന്നിരിക്കുംഅത്രയധികം ആഹ്ലാദം നല്കിയ ഒന്നായിരുന്നു  നോവല്‍.   വായന അവസാനിച്ചിടത്ത്നിന്ന് തുടങ്ങണം പരൽ മീൻ നീന്തുന്ന പാടം എന്ന കൃതിയുടെ വായന . സ്വന്തം ഗ്രാമവും ജീവിതവും എത്രത്തോളം എഴുത്തുകാരനെ സ്വാധീനിക്കുന്നു എന്ന് രണ്ട് കൃതികളുടെയും കൂട്ടിവായന മനസ്സിലാക്കി തരും .  നോവലിൽ കണ്ട കുറെ കാര്യങ്ങൾ ഇവിടേയും പുനർജ്ജനിക്കുന്ന പോലെ . 

ചെറിയ ചെറിയ ഓർമ്മകളെ മനോഹരമായ ചിത്രങ്ങൾ പോലെ  ഫ്രൈം ചെയ്ത് വെച്ചതാണ് ഓരോ അദ്ധ്യായവുംഎല്ലാ ആത്മകഥകളിലുമെന്നപോലെ സ്വന്തം കഥ തന്നെയാണ് സി വി യും പറയുന്നത്പക്ഷേ  എഴുത്തുകാരന്റെ പൊങ്ങച്ചം പറച്ചിലല്ല . . തന്നിലേക്ക് വന്നു ചേർന്ന ഒരു കാലഘട്ടത്തെ , തന്നോടൊപ്പം വളർന്ന , തനിക്കു ശേഷവും ഒഴുകിയേക്കാവുന്ന ഒരു സംസ്കൃതിയെ നോക്കി അദ്ദേഹം സംസാരിക്കുകയാണ് . കഥകൾ പറയുകയാണ്‌ . സ്വയം കഥാപാത്രമാവുകയാണ് . 

കുട്ടയും തലയിൽ വെച്ച് കൂകിവിളിച്ച് നടന്നു പോകുന്ന മീൻകാരനെ നിങ്ങൾ പലയിടത്തും കണ്ടുകാണും . മീൻ  വിറ്റ് തീർന്നിട്ടും ആയാൾ  കൂകികൊണ്ട് പോകുന്നത് ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ അധികാരമേറ്റ സന്തോഷം കൊണ്ടാണ് . കഥപറയാൻ വേണ്ടി സൃഷ്ടിച്ചെടുത്ത ഒരു കൃതിമ കഥാപാത്രങ്ങളും ഇതിലില്ല . ഒരു വരിയിൽ വന്നുപോകുന്നവർക്ക് പോലും ഉണ്ട് ആത്മാവ് . അവർ നമ്മുടെ കൂട്ടുകാരാവും ഒപ്പം നൊമ്പരവും . കല്യാണം കഴിക്കാൻ കഴിയാതെ മാനസിക നില തെറ്റുന്ന കല്യാണി , ചെവിയിൽ ചെമ്പരത്തിയും ചൂടി എല്ലാരോടും ചോദിക്കുന്ന ചോദ്യം "എന്നെ കല്യാണം കഴിക്കോ " എന്നാണ് . എന്നോടും ചോദിച്ചുഞാനും കേട്ടു  ചോദ്യം . 

അമ്മാവനുമായുള്ള ബന്ധം ഇതിൽ കുറെ പരാമർശിക്കപ്പെട്ട ഒന്നാണ്പഴയകാലത്തെ അമ്മാവന്മാർക്ക്  വില്ലൻ മുഖം സാധാരണമാണ്സാഹിത്യത്തിലും സിനിമയിലുമെല്ലാംഇവിടെയും മറിച്ചല്ല . പക്ഷേ അർബുദം ബാധിച്ച് എല്ലാം കഴിയുന്നു എന്ന അവസ്ഥയിൽ അമ്മാവൻ പറയുന്നു . "നിനക്കായി ഒന്നും ഞാൻ ചെയ്തിട്ടില്ല . നീ എഴുതിയത് എല്ലാം ഞാൻ വായിച്ചിട്ടുണ്ട് . ഉള്ളിലുള്ള ഒരാള് സമ്മതിച്ചു തന്നിട്ട് വേണ്ടേ . എനിക്കഭിമാനമായിരുന്നു നിന്റെ അമ്മാവൻ എന്ന് പറയുന്നത് . ഇനിയും എഴുതണം ഒരുപാട്  " . സി . വി യെ വികാരാധീനാക്കിയ അമ്മാവൻ നമുക്കും പ്രിയപ്പെട്ടവനാവുന്നു . ഇനിയും എഴുതണം എന്ന വാക്ക് ഏറ്റുവാങ്ങുന്നത് മലയാളമാണല്ലോ . 

കുഴിയിലേക്ക് കാലും നീട്ടി ഇരിക്കുന്നവരുടെ ജൽപനങ്ങളാണ് ആത്മകഥ എന്ന അബദ്ധധാരണ എന്നാണാവോ എന്നെ പിടികൂടിയത് . ഇനി ആ ധാരണ ഞാൻ അഴിച്ചു വെക്കുന്നു . കാരണം "പരൽ മീൻ  നീന്തുന്ന പാടം " തുറന്നപ്പോൾ ഞാൻ കണ്ടത് മറ്റൊരു ലോകമാണ് . ഓരോ താളുകൾക്കും ഓരോ ഗന്ധം . ചിലതിന് ഊഷ്മളായ ബന്ധങ്ങളുടെ വേലിയേറ്റവും ഇറക്കവും  . മറ്റു ചിലതിന് പച്ച പുല്ലിന്‍റെ മണമെങ്കിൽ അടുത്ത പേജിന് പുകയിലയുടെ മണമാണ് .  തെയ്യങ്ങൾ ആടുന്ന പേജുകളുണ്ട് . വറുതിയുടെ കാലവും , കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കാലവും സ്വാതന്ത്ര്യ സമരവും തുടങ്ങി വൈകാരികതയുടെയും ഗൃഹാതുരത്വത്തിന്‍റെയും  രുചിയും മണവും ഓരോ പുറങ്ങളിലും നമ്മെ വിരുന്നൂട്ടും . വായിച്ചു തീരുന്നത് ഒരു ആത്മകഥയാണ് എന്നാ കാര്യം വീണ്ടും മറന്നു പോകുന്നു . വായിച്ചത് ഒരു കാലഘട്ടത്തിന്‍റെ  കഥയാണ്‌ . എഴുതിയത് സി വി ബാലകൃഷ്ണൻ എന്ന കഥാകാരനാണ് . 

കെ . ഷരീഫിന്‍റെ വരകൾ മനോഹരമാണ് . കൂടെ  ഇതിലൂടെ നമ്മൾ പരിചയപ്പെട്ട ചില സ്ഥലങ്ങളും കഥാപാത്രങ്ങളും മനോഹരമായി പകർത്തിയിട്ടുണ്ട് മധു രാജിന്‍റെ ക്യാമറ . ഈ കാഥാപാത്രങ്ങളെ തേടി , കഥ നടന്ന ഗ്രാമത്തിലൂടെ ഒരു യാത്ര ആഗ്രഹിച്ചു പോകുന്നു . പോസ്റ്റ്മാൻ കൃഷ്ണ പൊതുവാളും ബാർബർ കൃഷ്ണേട്ടനുമെല്ലാം ചിരിച്ചുകൊണ്ട് ആ വഴിയോരത്ത് ഇരിക്കുന്നുണ്ടെങ്കിലോ . 

പരൽ മീൻ നീന്തുന്ന പാടം 
മാതൃഭൂമി ബുക്ക്സ്


22 comments:

  1. സി വി യുടെ ആയുസിന്റെ പുസ്തകം മാത്രമേ നോവലുകളില്‍ ഞാന്‍ വായിച്ചിട്ടുള്ളൂ. ഈ പുസ്തകത്തെ പോസിറ്റീവ് ആയി പരിചയപ്പെടുത്തിയത് പ്രചോദനം നല്‍കുന്നു.

    ReplyDelete
    Replies
    1. ആയുസ്സിന്‍റെ പുസ്തകം സി . വി യുടെ ഏറ്റവും മികച്ച ഒന്നാണ് ജോസ് . ഒരികൽ കൂടെ പുനർവായനക്ക് എടുക്കണം എന്ന് കരുതുന്നത് . എന്‍റെ പ്രിയപ്പെട്ട വായനയിൽ വരുന്നത് .

      Delete
  2. വായിക്കാനൊരുപാട് ആഗ്രഹിക്കുന്ന ഒരു പുസ്തകം. സിവിയുടെ ആത്മകഥ എന്നതിനോടൊപ്പം തന്നെ പുസ്തകത്തിന്‍റെ പേരും എന്നെ വല്ലാതെ ആകര്‍ഷിച്ചു. പരിചയപ്പെടുത്തല്‍ നന്നായി. എന്നാലും ചെറുവാടിയുടെ എഴുത്തില്‍ മാത്രം ആസ്വദിക്കാനാവുന്ന ഒരു മനോഹാരിതയുണ്ട്, അത് വായനയില്‍ ലഭിച്ചില്ല.

    ReplyDelete
    Replies
    1. വായന കുറഞ്ഞപ്പോൾ എഴുത്തും അതുപോലെ ആയിപ്പോയി :) .

      ഇനി ആദ്യം മുതൽ തുടങ്ങണം എല്ലാം . തുറന്ന അഭിപ്രായത്തിന് നന്ദി ഇലഞ്ഞീ

      Delete
  3. പരല്‍മീന്‍ നീന്തുന്ന പാടം എന്ന ശ്രീ.സി.വി.ബാലകൃഷ്ണന്‍റെ പുസ്തകം പരിചയപ്പെടുത്തിയത് നന്നായിട്ടുണ്ട്.ആത്മകഥകള്‍ വിരസമാണെന്ന മുന്‍വിധിയും മാറ്റിയെടുക്കാന്‍ കഴിഞ്ഞുവല്ലോ.നല്ല കാര്യം.
    ആത്മകഥകളും,ജീവചരിത്രങ്ങളും വായിച്ചുകഴിയുമ്പോള്‍ നമുക്ക് അറിയപ്പെടാതെ കിടക്കുന്ന പല വിവരങ്ങളും മനസ്സിലാക്കാന്‍ കഴിയുന്നു.അറിവിന്‍റെ ചക്രവാളങ്ങളെ വികസ്വരമാക്കാന്‍ കഴിയുന്നു..
    അതാണ്‌ എന്‍റെ വായനാനുഭവം........
    ആശംസകള്‍

    ReplyDelete
    Replies
    1. ഇനി ആത്മകഥകളും വായിക്കണം . :) നന്ദി തങ്കപ്പൻ ജീ

      Delete
  4. ഈ പുസ്തകം കണ്ണില്‍ ഒരുപാടു ഉടക്കിയിരുന്നു .പക്ഷേ സ്വന്തമാക്കിയില്ല .ഒരിക്കല്‍ എന്തായാലും വായിക്കാം .സി.വി യെ വായിക്കാന്‍ തോന്നുന്നതിന്റെ കാരണം പറഞ്ഞതുപോലെ എഴുത്തില്‍ കാലഘട്ടത്തിനെ കൊണ്ടു വരുന്നതുകൊണ്ടാണ്.

    ReplyDelete
  5. വായിച്ചിട്ടില്ല മന്‍സൂര്‍ പരിചയപ്പെടുത്തിയതിനു നന്നായി. അടുത്ത ലിസ്റ്റില്‍ ഉള്‍പ്പെടുത്തണം...

    ReplyDelete
  6. വായിച്ചു :) .. പറയാതെ മുങ്ങിയതില്‍ പ്രതിഷേധിക്കുന്നു :(

    ReplyDelete
  7. മുങ്ങിയത് ഇത് പോലെ നല്ല കാര്യങ്ങള്‍ക്കാണല്ലോ !മിടുക്കന്‍ ..

    ReplyDelete
  8. വായിക്കാന്‍ പ്രേരിപ്പിക്കുന്ന വാക്കുകള്‍

    ReplyDelete
  9. പരല്‍ മീന്‍ നീന്തുന്ന പാടം!!

    ReplyDelete
  10. ഈ ബുക്ക്‌ വായിച്ചു കഴിഞ്ഞാല്‍ കഴിഞ്ഞാല്‍ മാത്രമേ ഈ എഴുത്തിന്റെ മനോഹാരിത പൂര്‍ണ്ണമായും മനസ്സിലാവൂ ...വൈകാതെ വായിച്ചിട്ട് പറയാം .....നന്ദി ....നന്ദി ...നന്ദി ...

    ReplyDelete
  11. മാതൃഭൂമിയിൽ വന്നിരുന്ന കാലത്ത് മിക്കവാറും ഭാഗങ്ങൾ വായിച്ചിട്ടുണ്ട് - എന്റെ വായനയുടെ കുഴപ്പമാണെന്നു തോന്നുന്നു അത്ര ആകർഷകമായി തോന്നിയില്ല. ഒരു കാലഘട്ടത്തിന്റെ കഥ എന്നൊക്കെ പറയുമ്പോൾ ..... ചെറുവാടി ഈ ലേഖനത്തിന്റെ തുടക്കത്തിൽ പറഞ്ഞ വി.ടി ഭട്ടതിരിപ്പാടിന്റെ കണ്ണീരും കിനാവും ലളിതമധുരമായ ഭാഷയിൽ ഒരു കാലത്തെ സാമൂദായിക സാമൂഹിക ജീവിതത്തെ അടയാളപ്പെടുത്തിയപോലെയൊന്നും ഈ പുസ്തകം ചെയ്യുന്നില്ല .....

    ReplyDelete
  12. എഫ്.ബി കുറിപ്പായി വായിച്ചിരുന്നു.ഒന്നൂടെ വായിച്ചു പുസ്തകം വാങ്ങാൻ നാട്ടിലെത്തണം, അതിനായി കാത്തിരിക്കുന്നു

    ReplyDelete
  13. പരിചയപ്പെടുത്തലിനു നന്ദി മാഷേ.

    പുസ്തകം കിട്ടുമോന്ന് നോക്കട്ടെ

    ReplyDelete
  14. ee book vaichittilla... vaikkan sramikkum..

    ennalum cheruvadi ingane ezhuthiyaal pora oru kuripp ennu paraibhavappedanulla swaathanthryam njan edukkunnu...

    ReplyDelete
  15. Its easy to read a book...but not to review the same..its a well written review which strives you to read the book at the next moment. written well with all essence of ecstasy of reading!! Congooo!!

    ReplyDelete
  16. വാങ്ങണം, വായിക്കണം....

    അവലോകനമായതു കൊണ്ടാണോ എന്തോ ചെറുവാടിയുടെ പോസ്റ്റ്‌ വായിക്കുന്ന വായനാസുഖം കിട്ടിയില്ല....

    ReplyDelete
  17. ഒരു പുസ്തകത്തെ വളരെ നല്ല രീതിയില്‍ പരിചയപ്പെടുത്തി. എനിക്കും എന്തൊ ഈ ആത്മകഥകളോട് വലിയ താത്പര്യം തോന്നീട്ടില്ല. ഇത് വായിച്ചപ്പൊ അതും വായിച്ചു നോക്കണം എന്ന് തോന്നി തുടങ്ങി.

    ReplyDelete
  18. ഒരാളുടെ ആത്മകഥ മറ്റൊരാത്മാവിലുണര്‍ത്തുന്ന അനുരണനങ്ങള്‍....
    വായിക്കാനുള്ള വിശപ്പുണര്‍ത്തുന്ന വിധത്തില്‍ മനോഹരമായി എഴുതി.
    മിതവാക്കുകളില്‍ ആരചിക്കപ്പെട്ട മികവുറ്റ ആസ്വാദനം .

    - ഉസ്മാന്‍ പള്ളിക്കരയില്‍ -

    ReplyDelete

ഇഷ്ടവും ഇഷ്ടക്കേടും ഇവിടെ കുറിക്കുമല്ലോ....