Wednesday, February 24, 2010

സച്ചിന്‍... ഈ പൂച്ചെണ്ടുകള്‍ സ്വീകരിക്കുക....

ചരിത്രം ഇനി മാറ്റിയെഴുതാം.സയീദ്‌ അന്‍വറിന്‍റെ ഇന്ത്യക്കെതിരെ 194 എന്നത് ഇനി ഇന്ത്യക്കാരന്‍റെ 200 എന്ന് മാറ്റി വായിക്കാം.ഗ്വാളിയോറിലെ രൂപ സിംഗ് സ്റ്റേഡിയത്തിലെ പുല്‍കൊടികളില്‍ സച്ചിന്‍ രചിച്ച പുത്തന്‍ ചരിത്രം ഗ്യാലറികളിലെ ആരവങ്ങളെയും കടന്ന്‌ ക്രിക്കറ്റിനെ സ്നേഹിക്കുന്നവരുടെ അമ്പരപ്പും ആഘോഷവും എല്ലാമായി മാറികഴിഞ്ഞു. ചെപ്പോക്കിലെ ആ നാണക്കേട്‌ ഇനി ചരിത്രത്തിലില്ല എന്നര്‍ത്ഥം.
കാലങ്ങളായി ക്രിക്കറ്റിലെ മഹാരഥന്മാര്‍ പലരും വഴിനടന്ന പിച്ചുകളില്‍ സംഭവിക്കാത്ത വിസ്മയം അത് സച്ചിനിലൂടെ തന്നെ സംഭവിക്കണം എന്ന് ദൈവം തീര്‍ച്ചപെടുത്തികാണണം.കാരണം രണ്ട്‌ ദശകങ്ങളും കഴിഞ്ഞു മുന്നേറുന്ന സമര്‍പ്പണത്തിന്‍റെയും ആവേശത്തിന്‍റെയും പര്യായമായ ലിറ്റില്‍മാസ്റ്റര്‍ക്കല്ലെങ്കില്‍ വേറെ ആരിലൂടെയാണ് ഇത് സംഭവിക്കേണ്ടത്‌? ഒരു പക്ഷെ ഡബിള്‍ സെഞ്ച്വറികള്‍ ഇനിയും പിറന്നേക്കാം(?).പക്ഷെ ഏകദിന ക്രിക്കറ്റിന്‍റെ ചരിത്രത്തില്‍ ഇതുവരെ ആര്‍ക്കും പിടികൊടുക്കാത്ത റെക്കോര്‍ഡ്‌ ആദ്യം നേടി എന്നത് തന്നെയാണ് കാതല്‍.
വിമര്‍ശനങ്ങള്‍ക്ക് അതീതമായിരുന്നില്ല സച്ചിന്റെ ഇന്നിങ്ങ്സ്.കരിയറിന്‍റെ അവസാന ഘട്ടത്തിലും മുമ്പും ഇതിനെല്ലാം മറുപടി നല്‍കിയത് ബാറ്റിങ്ങില്‍ ആവാഹിച്ചെടുത്ത സംഹാരശക്തി കൊണ്ടാണ്.ടെസ്റ്റിലും ഏകദിനത്തിലുമായി അടുത്തകാലത്ത്‌ വാരികൂട്ടുന്ന സെഞ്ച്വറികള്‍ സൂചിപ്പിക്കുന്നത്,റെക്കോര്‍ഡ്‌കളുടെയും വിജയത്തിന്റെയും കണക്കുപുസ്തകം അടച്ചുവെക്കാന്‍ സമയമായില്ല എന്ന് തന്നെയാണ്.
ക്രിക്കറ്റ് ഒരു മതമാണെങ്കില്‍ സച്ചിനാണ് അവിടെ ദൈവം.ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ മേല്‍വിലാസവും സച്ചിന്‍ തന്നെയാണ്.ഓരോ ഭാരതീയന്‍റെയും സ്വകാര്യമായ അഹങ്കാരം.രണ്ട്‌ ദശകങ്ങള്‍ കഴിഞ്ഞും തുടരുന്ന ഉജ്ജ്വലമായ ക്രിക്കറ്റ് വര്‍ഷങ്ങള്‍ക്ക്‌ ചരിത്രത്തിലെ ആദ്യ ഡബിള്‍ സെഞ്ച്വറി എന്ന നേട്ടത്തിന് മുമ്പില്‍ വിനീതനായി പുഞ്ചിരിയോടെ സച്ചിന്‍ നടന്നു കയറുന്നു.നമ്മുടെ ഹൃദയങ്ങളിലേക്ക്.
പ്രിയപ്പെട്ട സച്ചിന്‍,ഞങ്ങള്‍ ഭാഗ്യവാന്മാരാണ്.ആ സുന്ദര നിമിഷത്തിനു സാക്ഷികളായതിന്.നിങ്ങളുടെ കാലഘട്ടത്തില്‍ ജീവിച്ചതിന്.സര്‍വ്വോപരി ഒരു ഭാരതീയനായി പിറന്നതിന്.ഇന്ത്യയുടെ അഭിമാനമേ,ഞങ്ങളുടെ സ്നേഹത്തിന്റെ സന്തോഷത്തിന്റെ ഉപഹാരമായി ഈ പൂച്ചെണ്ടുകള്‍ സ്വീകരിക്കുക

10 comments:

 1. "പ്രിയപ്പെട്ട സച്ചിന്‍,ഞങ്ങള്‍ ഭാഗ്യവാന്മാരാണ്.ആ സുന്ദര നിമിഷത്തിനു സാക്ഷികളായതിന്.നിങ്ങളുടെ കാലഘട്ടത്തില്‍ ജീവിച്ചതിന്.സര്‍വ്വോപരി ഒരു ഇന്ത്യക്കാരനായതിന്."

  ഇതിനു താഴെ ഒരൊപ്പ്...

  ReplyDelete
 2. ഇന്ത്യയുടെ അഭിമാനമേ,ഞങ്ങളുടെ സ്നേഹത്തിനെ സന്തോഷത്തിന്റെ ഉപഹാരമായി ഈ പൂച്ചെണ്ടുകള്‍ സ്വീകരിക്കുക
  സച്ചിന്‌ എല്ലാ വിധ ആശംസകളും നേരുന്നു

  ReplyDelete
 3. സചിൻ അന്താരാഷ്ട്രക്രിക്കറ്റ്ജീവിതം തുടങ്ങിയതുമുതൽ follow ചെയ്യുന്ന ഒരാളാണ്‌ ഞാൻ. എന്തുകൊണ്ടോ, സചിൻ ശ്രദ്ധിക്കപ്പെടാവുന്ന ഒരു കളിക്കാരനാണെന്ന് ആദ്യം മുതൽക്കേ തോന്നിയിരുന്നു. സചിൻ ആദ്യടെസ്റ്റ്‌ കളിക്കുമ്പോൾ കോളേജിൽ ക്ലാസിലായിരുന്നതിനാൽ കളിയെക്കുറിച്ച്‌ ഒന്നും അറിയാൻ കഴിഞ്ഞില്ല. എന്നോട്‌ സ്കോർ പറഞ്ഞ കൂട്ടുകാരനോട്‌ ആദ്യം ചോദിച്ച ചോദ്യം സചിൻ എത്ര റൺസെടുത്തു എന്നായിരുന്നു.

  ഇപ്പോൾ ഞാൻ സചിന്റെ സ്റ്റാറ്റിസ്റ്റിക്സ്‌ സൂക്ഷിക്കുന്നുണ്ട്‌ (ടെസ്റ്റിൽ സചിന്റെ മാത്രമല്ല). ടെസ്റ്റും ഏകദിനവും ഒക്കെ കൂടി ഒരു സമ്മറി. 200+ ടെസ്റ്റിൽ സംഭവ്യമാണെങ്കിലും ഏകദിനത്തിലും അവിടെ ഒരു എൻട്രി വരുമെന്ന് കരുതിയതല്ല. ഇപ്പോൾ അതും വന്നു.

  ഇന്ത്യയിൽ കളിക്കുമ്പോൾ ഇന്ത്യാക്കാരൻ സിക്സറടിക്കുന്നത്‌ കണ്ട്‌ ദേഷ്യം പ്രകടിപ്പിക്കുന്ന ഒരു സ്റ്റേഡിയം ആദ്യമായിരിക്കും, ഒരുപക്ഷെ അവസാനമായിട്ടും.

  I don't like using superlatives, but here is a man who, time and again, pushes me to use one
  ഇനി? ലോകകപ്പ്‌? ടെസ്റ്റിൽ ട്രിപ്പിൾ സെഞ്ചുറി?
  ഒരു century of centuries??

  ReplyDelete
 4. Hi Mr Mansoor,

  I appreciate your endeavor to be different in writing. It is obvious that you are blessed with inborn and inheritance qualities. Be a genuine descendant of your father.
  Best wishes

  ReplyDelete
 5. ETHINOKKE EVIDUNNA MONEEEEEE NINAKKU SAMAYAM ? ANYWAY ITS WONDERFULL

  ReplyDelete
 6. Of course dear, we are also blessed as we could live in His time.......

  ReplyDelete
 7. yeaa i agree with you.....
  Best of Luck ♫ ♫ ♫ ♫ ♫

  ReplyDelete
 8. ശ്രീ, ടോംസ്, ഇവിടം വന്നതിനും അഭിപ്രായങ്ങള്‍ക്കും നന്ദി.
  അപ്പൂട്ടന്‍, ശരിയാണ്.ധോനിയുടെ വെടിക്കെട്ട്‌ നമ്മുടെ ചങ്കിടിപ്പായി മാറിയത് ആദ്യമായാണ്. മുമ്പ് രാഹുല്‍ ദ്രാവിഡ്, ടെസ്റ്റില്‍ സച്ചിന്‍ 196 എടുത്തു നില്‍ക്കുമ്പോള്‍ ഡിക്ലയര്‍ ചെയ്തത് ഓര്‍മ്മിച്ചു പോയി.
  ശുക്കൂര്‍, നല്ല വാക്കുകള്‍ക്കും ഉപ്പയെ സ്മരിച്ചതിനും ഒരുപാട് നന്ദിയുണ്ട്.
  അജി, ഉള്ള സമയം ഇങ്ങിനെ ചില വട്ടുകള്‍ക്ക്‌ കിടക്കട്ടെ.
  അഭിലാഷ്, സജിന്‍, ഇനിയും ഈ വഴി വരിക.

  ReplyDelete
 9. Hi Mansu… Although Cricket is not my area of interest, I shouldn’t b ignorant and cannot afford to miss the news on world records…Yes, Sachin took all our Indians on top of d the world again…Being an Indian and as a cricket lover, u have done ur part wonderfully….good job…

  ReplyDelete
 10. This comment has been removed by the author.

  ReplyDelete

ഇഷ്ടവും ഇഷ്ടക്കേടും ഇവിടെ കുറിക്കുമല്ലോ....