Monday, March 15, 2010

ഇത് പ്രവാചകന്റെ നാട്. ഇവര്‍ക്ക് സ്നേഹിക്കാനെ അറിയൂ...


(Image Courtesy- www.islamicsupremecouncil.com )

അത്ര ആധികാരികമാണോ ഈ ലേഖനം എന്ന് ചോദിച്ചാല്‍ എനിക്കുത്തരമില്ല.പക്ഷെ എന്റെ അനുഭവങ്ങള്‍ വെളിച്ചം വീശുന്നിടത്തേക്ക് നോക്കി ഞാനീ കുറിപ്പെഴുതുന്നു.വിയോജന കുറിപ്പുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും സ്വാഗതം.
U A E,ബഹ്‌റൈന്‍ ,സൗദി അറേബ്യ.തൊഴില്‍പരമായും മറ്റും അടുത്തറിഞ്ഞ മൂന്നു രാജ്യങ്ങള്‍.വ്യക്തിബന്ധങ്ങള്‍ക്കും സൌഹൃദങ്ങള്‍ക്കും ഈ രാജ്യങ്ങള്‍ക്കിടയിലുള്ള വിത്യാസം.അതിന്റെ ചെറിയൊരുഅവലോകനമാണ് ഈ കുറിപ്പിലൂടെ ഞാനുദ്ദേശിക്കുന്നത് .
എനിക്കെന്തോ ഒരിത്തിരി കൂടുതല്‍ സ്നേഹം സൗദിയോട് കൂടിപോകുന്നു.ബന്ധങ്ങളുടെ മൂല്യങ്ങള്‍ക്ക് ഈ രാജ്യം നല്‍ക്കുന്ന പ്രാധാന്യം തന്നെയാണിതിന് കാരണം.മറ്റു രണ്ടു രാജ്യങ്ങള്‍ക്കും അവകാശപെടാനില്ല ഈ മേന്മ എന്ന് ഞാന്‍ പറയുന്നത് ഒരൊറ്റപ്പെട്ട വാദവുമായിരിക്കില്ല.പക്ഷെ അതൊരു കുറ്റമായിട്ടല്ല മറിച്ച്‌ യാന്ത്രികമായ ജീവിതത്തിന്റെ തിക്കിലും തിരക്കിലും പെട്ട് ഇതിനൊന്നും സമയം കാണില്ല എന്നതാവാം അതിന്റെ പരിമിതി.ഉയര്‍ന്ന ജിവിത നിലവാരവും മറ്റു കാരണങ്ങള്‍ കൊണ്ടും ഈ അവസ്ഥക്ക് ദുബായ് മുന്നില്‍ നില്‍ക്കുന്നു.നാട്ടില്‍ മെച്ചപ്പെട്ടൊരു സമ്പാദ്യവും കുടുംബത്തിന്റെ സുരക്ഷിതത്തവും ന്യായീകരണമാവുമ്പോള്‍ തന്നെ നഷ്ടപെടുന്ന മറ്റൊരു തലമില്ലേ പ്രവാസിക്ക്? സുഹൃത്തുക്കളുമായുള്ള നേരമ്പോക്കുകള്‍,കളികള്‍ അങ്ങിനെ പലതും.എല്ലാവരും പറയുന്ന പോലെ കുടവയറും കഷണ്ടിയുമായി യൌവനം നഷ്ടപ്പെട്ട് നാട്ടിലെത്തുമ്പോള്‍ എന്ത് ബാകിയുണ്ടാവും നമുക്കൊക്കെ. തിരിച്ചു പറഞ്ഞാല്‍,ഇവിടത്തെ വിഷമങ്ങളും സന്തോഷങ്ങളും പങ്കുവെക്കാനും വേണ്ടേ ഒരിടം.
സൗദിയോട് ഇത്തിരി സ്നേഹക്കൂടുതലുണ്ടെന്ന് ഞാന്‍ പറഞ്ഞു വെക്കുന്നത് ഇവിടെയാണ്‌.പ്രസന്നമായൊരു ജീവിതരീതിയാണ് ഞാനവിടെ കണ്ടത്.രണ്ടറ്റ് നിന്ന് ടെലഫോണില്‍ പറഞ്ഞു തീര്‍ക്കുന്ന സ്നേഹന്യോഷണങ്ങളല്ല അവിടെ സൌഹൃദം.ഇല്ലാത്ത സമയമുണ്ടാക്കി അവരൊത്തുചേരുന്നു.സജീവമാണ് അവിടത്തെ വൈകുന്നേരങ്ങള്‍.ഫുട്ബാളും ക്രിക്കറ്റും വോളിബോളും നിറയുന്ന കളിമുറ്റങ്ങള്‍.പ്രോത്സാഹിപ്പിക്കാനും വാശി കേറ്റാനും മലയാളികള്‍,ഒപ്പം അറബികളും.ഓഫീസില്‍ നിന്നിറങ്ങുമ്പോള്‍ കൂടെ കൂട്ടുന്ന പിരിമുറുക്കങ്ങലില്ല അവിടത്തെ ഫ്ലാറ്റുകളില്‍. രാഷ്ട്രീയ സാംസ്കാരിക ചര്‍ച്ചകളും മറ്റുമായി സുന്ദരമായൊരു അന്തരീക്ഷമാണ്‌ അവിടെ നിറയുന്നത്.അല്‍ ബെയ്കിന്റെ ചിക്കന്‍ ബ്രോസ്റ്റിന്റെ രുചിയുള്ളത്.പലരുടെയും വീട്ടുമുറ്റത്ത്‌മുണ്ടാകും ചെറിയൊരു തോട്ടം.തക്കാളിയായാലും വഴുതന ആയാലും ഒരു നാടന്‍ പകിട്ടായി അതവിടെ കാണും.ഒരു സവാരിക്കിടക്ക് എത്തിച്ചേര്‍ന്നത് സൗദി കേബിള്‍സിന്റെ കാമ്പിലായിരുന്നു.പഴയ മക്ക റോഡിന്‍റെ അടുത്തായി സുന്ദരന്‍ മലനിരകള്‍ക്കു താഴെയുള്ള
ഈ ക്യാമ്പ്‌ ഒരു കേരള ഗ്രാമമാണെന്ന് തോന്നിപോയി.കാരണം വാഴയും മത്തനും വെണ്ടയും തക്കാളിയും തുടങ്ങി പപ്പായയും മുരിങ്ങ മരങ്ങളും നിറഞ്ഞു നില്‍ക്കുന്നത് ഇവിടത്തെ മലയാളി സാന്നിധ്യമാണ്.ഗ്രാമീണ വിശുദ്ധി വിട്ടുപിരിയാത്ത ഈ മനസ്സാണ് ഇവിടെ സൌഹൃദങ്ങള്‍ക്ക് അതിര്‍ത്തികള്‍ വെക്കാത്തത്. ഇത്തരം കൂട്ടായ്മകള്‍ക്ക് ഖത്തറും ഒരു പരിധിവരെ സജീവമാണ് എന്നാണ് ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്.ഇവിടെ ബഹറൈനില്‍ ഇരുന്ന്‌ ഈ കുറിപ്പെഴുതുമ്പോള്‍ എന്റെ ഉദ്ധേശ ശുദ്ധിയെ ചോദ്യം ചെയ്യില്ല എന്ന് കരുതുന്നു.ദുബായിക്കും ബഹറിനും ഒപ്പം ഒമാനും കുവൈത്തും അല്പം പിറകിലാണ് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.ചിലപ്പോള്‍ ഞാന്‍ തെറ്റായേക്കാം.
എന്റെ യു. എ. ഇ . ബഹ്‌റൈന്‍ സുഹൃത്തുക്കള്‍ ക്ഷമിക്കുക.ഞാനെല്ലവരെയും തള്ളിപറയുന്നില്ല.പക്ഷെ കണ്ടറിഞ്ഞ ചില യാഥാര്‍ത്യങ്ങള്‍ സൗദിക്ക് ഇത്തിരി തനിമ കൂടുതലുണ്ടെന്ന് തുറന്നു പറയാന്‍ ഞാനെന്തിന്‌ മടിക്കണം.
ഹ്രസ്വമായൊരു സന്ദര്‍ശനത്തില്‍ എനിക്ക് തോന്നിയ വിഭ്രമങ്ങളല്ല ഇതൊന്നും.ഞാന്‍ വായിച്ചും കണ്ടും അറിഞ്ഞ സൗദിക്ക് ഈ മുഖം തന്നെയാണ്.സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും പ്രതീകമായിരുന്ന പ്രവാചകന്‍ പിറന്ന മണ്ണാണിത്.ഇവര്‍ക്ക് സ്നേഹിക്കാനെ അറിയൂ.അത് മലയാളിയാണെങ്കിലും അറബികളാണെങ്കിലും.

14 comments:

  1. താങ്കളുടെ കാഴ്ചപ്പാടിനെ ഞാന്‍ പിന്താങ്ങുന്നു..
    സൗദിയില്‍ പ്രത്യേകിച്ചും മദീനാ നിവാസികള്‍
    സ്നേഹത്തിലും ആതിഥ്യമര്യാദയിലും പേരുകേട്ടവരാണു..
    അതങ്ങനെ തന്നെ വരൂ..
    മക്കയില്‍ നിന്നും ആട്ടിയോടിക്കപ്പെട്ട പ്രവാചക തിരുമേനി(സ) ക്ക്
    അഭയവും ആശ്രയവും നല്‍കിയ നാടല്ലേ...
    ആ പാരംബര്യം ഇപ്പോഴും ഇവര്‍ക്കിടയിലുണ്ട്..

    ReplyDelete
    Replies
    1. എനിക്കും തോന്നിയിട്ടുണ്ട് ഈ അഭിപ്രായം....

      Delete
  2. shariyaanu mansu banthangalum sahruthangalum kooduthalum soudiyil aanu ullath ath arabikalkayalum matt videshikalkayalum enthanenn ariyilla pravachakante nadayath kondayirikkum pravachakan namme angine alle padippichath avede kanunnath polathe koottaymayum souhrthavum vere oru gulf rajyathum njan kandittilla 2 kollam njanum avede undayirunnu..........

    ReplyDelete
  3. സൌദിയില്‍ ഏഴു വര്‍ഷം ജീവിച്ച എനിയ്ക്ക് നിങ്ങളോട് പൂര്‍ണ വിയോജിപ്പാണ്. അമുസ്ലീങ്ങളോട് സൌദികളുടെ നിലപാട് ഏതു പ്രവാചക സ്നേഹത്തെയാണ് സൂചിപ്പിയ്ക്കുന്നത്?

    ReplyDelete
  4. പ്രവാസ ജീവിതത്തെയും അവിടുത്തെ ചുറ്റുപാടുകളെയും പറ്റി പറഞ്ഞു കേട്ട അറിവേ ഉള്ളൂ...

    ReplyDelete
  5. നൗഷാദ്.സജിത, അഭിപ്രായങ്ങള്‍ക്ക് നന്ദി.
    ബിജു,പ്രവാചകന്റെ മാതൃക സ്നേഹം തന്നെയാണ്. അതുള്‍ക്കൊള്ളുന്നവര്‍ തന്നെയാണ് യഥാര്‍ത്ഥ മുസ്ലിംങ്ങള്‍.പക്ഷെ, അറബികളുടെ കീഴില്‍ സന്തോഷത്തോടെ ജോലിചെയ്യുന്ന നിരവധി അമുസ്ലിം സുഹൃത്തുക്കള്‍ എനിക്കുണ്ട്.ഒറ്റപ്പെട്ട അനുഭവങ്ങളെ തള്ളികളയുന്നില്ല.താങ്കളുടെ അഭിപ്രായത്തെ മാനിക്കുന്നു.
    ശ്രീ, നാട് തന്നെയാണ് മെച്ചം.എന്നുവെച്ച് ഞാന്‍ ഗള്‍ഫിനെ തള്ളിപറയുന്നൊന്നും ഇല്ലാട്ടോ.

    ReplyDelete
  6. rasoolinde history padchu manassilakkan orupadu undu. avide poyi neril kandu athine vilayiruthuvan patuka ennathu cheriya karyamalla. chilarkke athu kazhiyoo
    all the best

    ReplyDelete
  7. Manushika bandhangal ennennum kaathu sookshikkendathu thanneyanu. Pravasiyayathinte peril ottappettu pokunnathum otism polulla rogangalkku adippettu athmahathya polum cheyyunnathum sadharanam. Saudi chuttupadile thankalude anubhavam shariyanenkil athu mattu middle east pravasikalkkellam uthamamaya oru mathrukayaanath.

    ReplyDelete
  8. Yea.. ! It may true.. , nice writing..
    please see this also when u get time
    മദീനയില്‍ ഒരു ദിവസം..

    ReplyDelete
  9. പ്രിയ ഫൈസല്‍,
    നന്ദി. താങ്കളുടെ ഈ ലേഖനം ഞാന്‍ മുന്നേ തന്നെ വായിച്ചതാണ്. ഇഷ്ടപെടുകയും ചെയ്തു.ഒരു കമന്റ്‌ ഇടാനുള്ള സൌമനസ്യം ഇല്ലാതെ പോയി എന്ന് മാത്രം.മക്ക മദീന അനുഭവങ്ങളെ കുറിച്ച് ഞാനെഴുതുന്നുണ്ട്.ഇനിയും ഈ വഴി വരുമല്ലോ.
    അഷ്‌റഫ്‌, ശുക്കൂര്‍, അഭിപ്രായങ്ങള്‍ക്ക് നന്ദിയുണ്ട്.

    ReplyDelete
  10. avarnaneeyamaya pravajakantenadine ariyanum athine varnikkanum thankal kanicha a sneha manssine abinannikkathe vayya..pravajakanteyum aa nadinteyum nanamayum snehavum thanakalialum sarva lokarilum undavan namukku prarthikkam..

    ReplyDelete
  11. mansu..
    nice to read the posting...
    u knw onething? why social life is more deep and fruitful here?...there is no much ways of entertainment and leisure....so people gather together and make friends forums and family get-together....its better than stage shows and programs which is common in other GCC countries...

    ReplyDelete
  12. സത്യം... മനോഹരമായ സ്ഥലം... കാശുണ്ടാക്കാന്‍ പറ്റിയ സ്ഥലം, കാരണം വേറൊന്നും ഇല്ല്ലല്ലോ...
    പിന്നെ അവിടുത്തെ അറബികള്‍ക്കോ സ്നേഹിക്കാന്‍ മാത്രമേ അറിയൂ..ഹ ഹ ഹ .. പച്ച വെള്ളം പോലും ചവച്ചേ കുടിക്കൂ...
    മാഷേ അവിടെ താമസിച്ചിട്ടുള്ള non-Muslims ഒന്ന് ചോദിച്ചു നോക്കൂ എന്താണ് സത്യം എന്ന്... സൗദി അരാംകോ എന്നാ കമ്പനിക്ക് വേണ്ടി (IT ousourcing ) ആ നാട് മൊത്തം കറങ്ങാനുള്ള ഒരു ദൌര്‍ഭാഗ്യം കിട്ടിയിട്ടുണ്ട് എനിക്ക്... അതിലുണ്ടായ അനുഭങ്ങള്‍ 1. റിയാദ് -ജിദ്ദ യാത്രയില്‍ എന്റെ കഴുത്തിലെ സ്വര്‍ണ മാല കണ്ട, അടുത്തിരുന്ന "തട്ടം ഇട്ട" അറബി "കാഫിര്‍ " എന്ന് പറഞ്ഞു എയര്‍ ഹോസ്റ്റ്സ്സിനോട് പറഞ്ഞു വേറെ സീറ്റ് വാങ്ങി.
    2. നമ്മടെ സ്വന്തം മലയാളിയും അറബിയും ചേര്‍ന്ന് അടുത്തത്.. അത് കയ്യിലെ വിവാഹ മോതിരത്തെ ചൊല്ലി... ലിംഗം ടെസ്റ്റ്‌ ചെയ്യണം, കാരണം പെണ്ണുങ്ങള്‍ ആണ് സ്വര്‍ണ മോതിരം ഇടാറു.. നീ പെണ്ണാണോ എന്ന്..
    3 . ദമ്മാം ല്‍ വെച്ച്- മുത്തഭ മാരുടെ കാഫിര്‍ വിളിയും കിട്ടിയിട്ടുണ്ട് എനിക്കും ഭാര്യക്കും, കാരണം അവള്‍ ഷാള്‍ കഴുത്തില്‍ ചുറ്റിയാണ്‌ നടന്നത്, മുത്തഭ മാരുടെ വണ്ടി ഞങ്ങളുടെ അടുത്ത നിര്‍ത്തി, അവര്‍ ഷാള്‍ കൊണ്ട് തല മൂടാന്‍ പറഞ്ഞു... (അറബിയില്‍ പലതും പറഞ്ഞ കൂടത്തില്‍ കേട്ടതാണ് കാഫിര്‍ വിളി )
    ഒരു പാടുണ്ട് മാഷേ ഇങ്ങിനെ.. ഇപ്പോഴും കിട്ടാനുട് അവിടുത് അറബികളുടെ സ്നേഹ ലാളന കൊണ്ട്, രണ്ടു ലക്ഷം റിയാല്‍ ...

    ReplyDelete
  13. അമേരിക്കയില്‍ എല്ലാവരും ബുഷ് മാരല്ല.
    സ്നേഹിക്കാന്‍ മാത്രം അറിയാവുന്ന മദീനവാസികളിലും കസബുമാര്‍ ഉണ്ടായേക്കാം..
    അവരെയൊക്കെ ഞാന്‍ വിട്ടു.
    എനിക്കെന്റെ പച്ചക്കറി തോട്ടത്തെ കുറിച്ചെ പറയാനുള്ളു.
    ദാ..ഇപ്പൊ എല്ലാം നനച്ച് വന്നതെയുള്ളൂ. ചില സംയത്ത് കിലോക്ക് ഒരു റിയാല്‍ വിലയുള്ള തക്കാളിയും, വലിയ ഇഷ്ടമില്ലാത്ത വഴുതനയും,പിന്നെ ഉള്ളിയും, കാരറ്റും,കേബേജുമൊക്കെയുള്ള എന്റെ ചെറുതോട്ടം നോക്കി ബുദ്ധിമാന്മാരും നന്ദിയുള്ളവരുമായ മലയാളികള്‍ തന്നെ പറയും. ‘ഓന് പിരാന്താ...’

    എന്നാല്‍ നുസ് റിയാലിന് കിട്ടുന്ന തക്കാളിയും മറ്റും കീസിലിട്ട് കാറില്‍ വച്ച് കൊടുക്കുമ്പോഴുണ്ടാവുന്ന അറബിയുടെ പ്രോത്സാഹനത്തിന്റെയും, നന്ദിയുടെയും വില
    റിയാലുകള്‍ക്കും അപ്പുറത്താണ്.

    ReplyDelete

ഇഷ്ടവും ഇഷ്ടക്കേടും ഇവിടെ കുറിക്കുമല്ലോ....