Sunday, March 28, 2010

ചന്ദ്രികയോടൊപ്പം ഒരു കൊച്ചു സന്തോഷം.

ബ്ലോഗ്ഗര്‍ എന്ന നിലയിലൊരു തുടക്കം പോലുമാവുന്നില്ല എന്റെ പരിശ്രമങ്ങള്‍.ഉപ്പയെ കുറിച്ചൊരു ഓര്‍മ്മകുറിപ്പ് എഴുതുക എന്നതില്‍ കവിഞ്ഞൊരു ബ്ലോഗിങ്ങ് സ്വപ്നവും എനിക്കുണ്ടായിരുന്നില്ല.എന്നിട്ടും എന്തൊക്കെയോ എഴുതി.നിങ്ങള്‍ക്കിഷ്ടപെട്ടോ എന്തോ?
ഇന്നെനിക്കൊരു കൊച്ചു സന്തോഷത്തിന്റെ ദിവസം.ഈ ബോഗ്ഗിലെഴുതിയ ഉപ്പയെ കുറിച്ചുള്ള എന്റെ ഓര്‍മ്മകുറിപ്പുകള്‍ ഒരു ഫെബ്രവരിയുടെ നഷ്ടം ഇന്നത്തെ ചന്ദ്രിക വാരാന്തപതിപ്പില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു. ചന്ദ്രികയില്‍ തന്നെ നിരവധി ലേഖനങ്ങളും യാത്രകുറിപ്പുകളും എഴുതിയ ഉപ്പയെ കുറിച്ചുള്ള അനുസ്മരണം,ബ്ലോഗ്ഗിന് പുറത്ത് തെളിയുന്ന എന്റെ ആദ്യത്തെ കുറിപ്പായി എന്നത് ഏത് നിമിത്തമാണ്?ഏതായാലും ഈ അംഗീകാരം എനിക്കല്ല.എണ്‍പതുകളിലും തൊണ്ണൂറുകളിലും ചന്ദ്രികയിലും മാതൃഭൂമി വീക്ക്ലിയിലുമൊക്കെയായി നിറഞ്ഞു നിന്നിരുന്ന ഉപ്പയുടെ ഓര്‍മ്മകള്‍ക്ക് തന്നെയാണ്.അങ്ങിനെ ചിന്തിക്കാനേ എനിക്ക് കഴിയൂ.
ഈ കൊച്ചു സന്തോഷം നിങ്ങളോടൊപ്പം പങ്കു വെക്കുന്നതോടൊപ്പം ചന്ദ്രിക ദിനപത്രത്തിനും അതിന്റെ പ്രോത്സാഹനത്തിനും ഹൃദയം നിറഞ്ഞ നന്ദിയും അറിയിക്കട്ടെ..
സ്നേഹപൂര്‍വ്വം

7 comments:

  1. മൻസൂർ,

    അഭിനന്ദനങ്ങൾ.

    ഓടോ.

    അക്ഷരപിശാചിനെ ശ്രദ്ധിക്കണം എന്ന് ഞാൻ പറഞ്ഞാൽ, അത്‌ ശരിയാവില്ല. മറ്റാരെങ്കിലും പറഞ്ഞാൽ അത്‌ കാര്യമായെടുക്കുക.

    Sulthan | സുൽത്താൻ

    ReplyDelete
  2. നന്ദി സുല്‍ത്താന്‍,ശ്രദ്ധയില്‍ പെട്ട തെറ്റുകള്‍ തിരുത്തിയിട്ടുണ്ട്. സൂചിപ്പിച്ചതിന് നന്ദി.

    ReplyDelete
  3. ആശംസകള്‍, മാഷേ.

    ReplyDelete
  4. ബോഗിലൂടെ നടത്തിയ പരിശ്രമങ്ങള്‍ക്ക് അര്‍ഹമായ ഒരു അംഗീകാരം മാത്രമാണിത്. വിശാലമായ സാഹിത്യ ലോകത്തേക്ക് ഒരു എഴുത്ത് കാരന്‍റെ ചുവടു വെപ്പും.

    ഭാവുകങ്ങള്‍

    ReplyDelete

ഇഷ്ടവും ഇഷ്ടക്കേടും ഇവിടെ കുറിക്കുമല്ലോ....