അതൊരു സ്വപ്നമായിരുന്നു.ചരിത്രം ഇതിഹാസം രചിച്ച പുണ്യഭൂമിയിലേക്ക് ഒരു തീര്‍ഥയാത്ര.മഹത്തായൊരു പ്രസ്ഥാനത്തിന്റെ, ഗ്രന്ഥത്തിന്റെ ഉദ്ഭവം തൊട്ട് പ്രവാചകന്റെ ജനനവും ജീവിതവും കൊണ്ട് ധന്യമായ,ഇസ്ലാമിക ചരിത്രത്തിന്റെ നിര്‍ണായകമായ മക്ക മദീന എന്ന ദേശങ്ങള്‍.ഒരു ഒരു സ്വപ്ന സാക്ഷാല്‍കാരത്തിന്റെ നിറവില്‍ തിരിച്ചെത്തി ഒരു കുറിപ്പെഴുതാനിരിക്കുമ്പോള്‍ ഞാനശക്ക്തനാണ്.എന്തെഴുതണം അല്ലെങ്കില്‍ എങ്ങിനെ എഴുതണം എന്നതിനെ പറ്റി. ഭക്തിയും പ്രാര്‍ഥനയും നിറഞ്ഞ പത്ത് ദിനരാത്രങ്ങള്‍ നല്‍കിയ ദിവ്യാനുഭൂതിയെ ഞാനെങ്ങിനെ വരികളാക്കി മാറ്റും. എന്നിരുന്നാലും എനിക്കെഴുതാതിരിക്കനാവില്ല അവിടത്തെ ചൈതന്യത്തെ പറ്റി.
മലയും മരുഭൂമികളും താണ്ടി വണ്ടി നീങ്ങിതുടങ്ങിയപ്പോള്‍ തന്നെ മനസ്സ് മുമ്പേ പായാന്‍ തുടങ്ങി.കുട്ടികാലം മുതല്‍ തന്നെ കേട്ടും പഠിച്ചുമറിഞ്ഞ ചരിത്ര സത്യങ്ങള്‍. ത്യാഗോജ്വലമായ ഒരു സമര ജീവിതത്തിലൂടെ ഇസ്ലാം എന്ന പ്രസ്ഥാനത്തെ കെട്ടിപടുക്കുന്നതില്‍ തുടങ്ങി ലോകത്തിന് സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും മാതൃക കാണിച്ചു കൊടുത്ത പ്രാവാചകന്‍ തിരുമേനിയുടെ ജന്മദേശം.പരിശുദ്ധ ഖുര്‍ആന്‍ ഇറങ്ങിയ ഭാഗ്യനാട്. ഇവിടം കാലുകുത്താന്‍ ഇടം നല്‍കിയ നാഥാ... നിനക്ക് സര്‍വ്വ സ്തുതിയും.
പരിപാവനമായൊരു ലക്‌ഷ്യം മുന്നിലുള്ളത് കൊണ്ടോ എന്തോ ദീര്‍ഘയാത്രയായിട്ടും ക്ഷീണം തോന്നുന്നില്ല.ഉദ്വാഗജനകമായ മനസ്സിനുമുന്നിലതാ മസ്ജിദുല്‍ ഹറമിന്റെ മിനാരങ്ങള്‍ തെളിയുന്നു.പിന്നെ വലതുകാലും വെച്ച് അകത്തുകയറുമ്പോള്‍ മുന്നില്‍ കഅബ.ലോക മുസ്ലിംകളുടെ പ്രാര്‍ത്ഥനകളില്‍ ലക്‌ഷ്യം വെക്കുന്ന കഅബ എന്ന സത്യം മുന്നില്‍ തെളിയുമ്പോള്‍ ശരീരത്തിലേക്ക് ഇരച്ചുകയറി വരുന്ന വികാരത്തെ ഞാനെന്തു പേരിട്ടാണ് വിളിക്കേണ്ടത്.അറിയില്ല.ഉറ്റി വീണ കണ്ണുനീരില്‍ ഒഴുകിപോയിരിക്കുമോ എന്റെ പാപങ്ങള്‍?കുത്തിയൊഴുകിയ വികാരവായ്പില്‍ പറഞ്ഞു തീര്‍ന്നിട്ടുണ്ടാകുമോ എല്ലാ പ്രാര്‍ത്ഥനകളും? സര്‍വ്വശക്തനായ നാഥാ... ഞങ്ങളുടെ പ്രാര്‍ത്ഥനകള്‍ സ്വീകരിക്കേണമേ.. .തെറ്റുകളെ പൊറുക്കുകയും ശരികള്‍ക്ക് പ്രതിഫലം നല്‍കുകയും ചെയ്യുന്ന നാഥാ. നീയാണ് സത്യം.
ദിവ്യമായൊരു അനുഭൂതിയാണ് കഅബക്ക് ചുറ്റും.ഭക്തിയുടെ മറ്റൊരു തലത്തിലേക്ക് നമ്മള്‍ മറഞ്ഞു പോകുന്ന ഒരപൂര്‍വ്വ അനുഭവം.
വീണ്ടും വീണ്ടും തിരിച്ചെത്തിക്കണം എന്നൊരു പ്രാര്‍ത്ഥനയോടെ ഹറമിന് പുറത്തുകടന്നു.വലതുതിരിയുമ്പോള്‍ നബിയുടെ ജന്മഗേഹം.ലോകത്തിന്റെ വിളക്കുമാടം വളര്‍ന്ന സ്ഥലം.ത്യാഗത്തിന്റെയും അര്‍പ്പണത്തിന്റെയും എത്രയെത്ര കഥകളാണ് ഈ ദൃശ്യം നമ്മെഓര്‍മിപ്പിക്കുന്നത്.
ഇനി യാത്ര മദീനയിലേക്കാണ്.റസൂലിന് അഭയം നല്‍കിയ സ്നേഹനിധികളായ അന്‍സാരികളുടെ നാട്.ഹറമിന് ചുറ്റുമുള്ള പ്രാവുകള്‍ക്ക് പോലും ആ സൗഹൃദത്തിന്റെ മുഖമുണ്ടെന്ന് ഉപ്പ എഴുതിയത് ഓര്‍ക്കുന്നു.അന്‍സാരിപ്രാവുകള്‍ എന്നാണ് ഉപ്പ വിശേഷിപ്പിച്ചത്.മലനിരകളിലൂടെ ചരിത്രത്തോടൊപ്പം യാത്ര തുടരുമ്പോള്‍ ഇറങ്ങിയത് ഉഹദ് മലയോരത്ത്.ചരിത്ര പ്രസിദ്ധമായ ഉഹദ് യുദ്ധം നടന്ന ഭൂമി.മനസ്സിലേക്കോടിയെത്തുന്ന സ്മ്രിതികള്‍.യുദ്ധത്തിന്റെ പൊടിപടലങ്ങള്‍,മലഞ്ചെരിവുകളിലൂടെയുള്ള പടയോട്ടം. വീരയോദ്ധാക്കള്‍ വീണുകിടക്കുന്ന മണ്ണ് നോക്കി നില്‍ക്കെ നമുക്ക് നമ്മെ തന്നെ നഷ്ടപെടുന്നു.അമീര്‍ ഹംസ അന്‍വരിയുടെ പക്വമായ വിവരണങ്ങള്‍.ഇവിടത്തെ കാറ്റിനു പോലുമുണ്ട് നമ്മോടെന്തെക്കൊയോ പറയാന്‍.ഓര്‍മകളെ അവിടെ തന്നെ മേയാന്‍ വിട്ട് ഞങ്ങള്‍ തിരിച്ചു നടന്നു.ഇസ്ലാമിക ചരിത്രത്തിലെ രണ്ടു നിര്‍ണായക ഘടകങ്ങളായ മസ്ജിദുല്‍ ഖുബ്ബയും മസ്ജിദുല്‍ ഖിബ്‌ലതൈനും കടന്നു റസൂലുള്ളായുടെ മദീനയിലേക്ക്.ഹറമിന്റെ വാതിലുകളും കടന്ന് ഉള്ളിലേക്ക്.വിശേഷണങ്ങള്‍ കിട്ടാതെ ഞാന്‍ വീണ്ടും കുഴങ്ങുന്നു. വികാരങ്ങളെ നിയന്ത്രിക്കാന്‍ യുക്ക്തിക്ക് സാധ്യമല്ലിവിടം. നബി പ്രാര്‍ത്ഥിച്ച,ഉദ്ബോധനം ചെയ്ത സ്ഥലം.നബി ഉറങ്ങുന്ന മണ്ണ്. നമ്മളിവിടെ സമര്‍പ്പിക്കപ്പെടുകയാണ്.പൊട്ടിയൊഴുകുന്ന കണ്ണുനീര്‍.തെറ്റുകളെ ഏറ്റുപറഞ്ഞും ശരികള്‍ക്കായി തേടിയും നമ്മളിവിടെ നിറയുന്നു.ഇതിലും വലിയൊരു ആശ്വാസം അല്ലെങ്കില്‍ ആഹ്ലാദം അതപൂര്‍വ്വമാണ്.അതാണ് ഈ പുണ്യഭൂമികളുടെ ശക്തി.
മദീനയിലെ നാല് ദിവസങ്ങളും കഴിയാറായി.ഇതൊരു വേദനിപ്പിക്കുന്ന വിടപറയലാണ്.ഒപ്പം സന്തോഷത്തിന്റെതും കാരണം കനവിലും നിനവിലും സ്വപ്നം കണ്ടത് സാഫല്യമായ അനുഭൂതി.വിട്ടുപിരിയാന്‍ തോന്നില്ല നമുക്കിവിടം.എന്റെ മനസ്സിനെ ഇവിടെ വിട്ടിട്ടാണ് ഞങള്‍ മടങ്ങുന്നത്.കാരണം തിരിച്ചുവരണം എന്ന് നമ്മെ ഓര്‍മ്മപെടുത്തുന്ന ഒരു മായിക ശക്തിയുണ്ട് മക്കക്കും മദീനക്കും.
ഞാന്‍ വീണ്ടും സ്വപ്നം കണ്ടു തുടങ്ങി.അനുഗ്രഹങ്ങളാല്‍ സ്വര്‍ഗം പെയ്ത പുണ്യഭൂമിയിലേക്ക് തിരിച്ചെത്തുന്നത്.ഇന്നെന്റെ പ്രാര്‍ത്ഥനകളില്‍ നിറയുന്നതും അതുതന്നെയാണ്.
മക്ക മദീന യാത്രയിലെ അനുഭവങ്ങള്‍/യാത്ര വിവരണം
ReplyDeleteഅവിടെയെത്തിപ്പെടാന്‍ കൊതിപ്പിക്കുന്ന വിവരണം.അഭിനന്ദനങള്‍
ReplyDeleteചിത്രങ്ങളൊന്നും എടുത്തില്ലേ?
ReplyDeleteചിത്രങ്ങളും എടുത്തിട്ടുണ്ട് ശ്രീ.
ReplyDeleteഅതിവിടെ കാണാം.
http://www.orkut.com/Main#Album?uid=1226493786270317463&aid=1268704573
f r നന്ദി.
It is fantastic writing. You convey the real spiritual emotional sense as well as of travelogue as though we also were being accompanied with you.
ReplyDeleteThanks
Keep writing
Dear Mansu,
ReplyDeleteThis posting has triggered certain thoughts in mind.
1) I have been thinking for quite long time to go for an Umra. After reading this I feel like making my trip as much early as possible. This has given me a feel of virtual trip to Makka & Madina
2) This is provoking me to learn more about the Makka, Madina and the Islamic history in general.
നല്ല വാക്കുകള്‍ക്കു നന്ദി ശുക്കൂര്‍.
ReplyDeleteമഹറൂഫ്, നന്ദി, ഉദ്ദേശം സഫലമാകട്ടെ.
ഹേ മദീനാ,,,,,നീ എത്ര സുന്ദരി...
ReplyDeleteനിന്റെ മടിത്തട്ടിലില്ലേ...രാജകുമാരൻ അന്തിയുറങ്ങുന്നത്....
അഹങ്കാരമാണോ?
നിന്റെ അടുത്തേക്ക് ഞാനും വന്നോട്ടേ
പല കാരണങ്ങളാൽ എന്റെ ആഗ്രഹം ഇപ്പോഴും ബാക്കിയായിനിൽക്കുന്നു ....
ReplyDelete..............................................................
ഈ വിവരണം ഇന്ന് ഒന്ന് കൂടെ വിശദമായി എഴുതിക്കൂടെ