Tuesday, May 11, 2010

ഇവര്‍ അനുഭവിക്കണം

ഇതൊരു പുതിയ വിഷയമല്ല. എന്നാല്‍ ധാര്‍മിക മൂല്യങ്ങള്‍ക്ക് വില കല്‍പ്പിക്കാത്തൊരു സമൂഹം നിലനില്‍ക്കുവോളം ഇതിന്റെ പ്രസക്തി നഷ്ടപ്പെടുകയുമില്ല.റിയാലിറ്റി ഷോകളില്‍ നിന്നും രക്ഷപ്പെടാന്‍ ചാനലുകള്‍ മാറ്റി മാറ്റി പിടിക്കുമ്പോഴാണ് ജീവന്‍ ടീവിയില്‍ ഒരു പ്രോഗ്രാം ശ്രദ്ധയില്‍ പെട്ടത്. സ്വന്തം ബന്ധുക്കളാല്‍ തന്നെ തെരുവിലെറിയപ്പെട്ട അച്ഛനമ്മമാരെ കുറിച്ചുള്ള ആ പരിപാടി കണ്ട വിഷമം അത്ര വേഗത്തില്‍ മാഞ്ഞുപോവില്ല മനസാക്ഷിയുള്ളവര്‍ക്ക്.
വിഷു കഴിഞ്ഞല്ലോ, ആരെങ്കിലും കാണാന്‍ വന്നിരുന്നോ അമ്മയെ എന്ന ചോദ്യത്തിന് ഒരമ്മ നല്‍കിയ മറുപടി കേള്‍ക്കൂ...
"ആറ് മാസമായി വീട്ടില്‍ നിന്നാരെങ്കിലും വന്നിട്ട്. മകന്‍ കൊണ്ടാക്കിയതാണ് ഇവിടെ. അവന്‍ തിരക്കിലാവും." പക്ഷെ ഒരാഘോഷ ദിവസം പോലും മാറ്റിനിര്‍ത്താന്‍ മാത്രം ജന്മം നല്‍കി എന്നതിലപ്പുറം എന്ത് തെറ്റാണ് ഈ അമ്മ ചെയ്തത്? എന്തൊരു ചൈതന്യമാണ് ഈ അമ്മയുടെ മുഖത്ത്. വെറ്റില ചെല്ലവും പാല്പുഞ്ചിരിയുമായി ഇങ്ങിനെ ഒരമ്മ വീടിന്റെ പൂമുഖത്ത്‌ ഇരിക്കുന്നത് സ്വപ്നം കണ്ടാല്‍ തന്നെ കിട്ടും പുണ്യം. സ്വന്തം കുഞ്ഞുങ്ങള്‍ മുലകുടിക്കുന്നത് കാണുമ്പോഴെങ്കിലും ഓര്‍ക്കാതിരിക്കുമോ ജന്മം നല്‍കിയ മാതാപിതാക്കളെ? ഹൃദയത്തിനു പകരം കരിങ്കല്ലുമായി ജീവിക്കുന്ന ഇവരൊന്നും അനുഭവിക്കാതെ ജീവിച്ചു തീര്‍ക്കില്ല ഈ ജന്മമൊന്നും. ഇങ്ങിനെ ശപിക്കാന്‍ ആ അമ്മമാര്‍ക്ക് കഴിയില്ലായിരിക്കാം. പക്ഷെ, ഈ വേദന കാണുന്ന ഏതൊരാളുടെയും ചെറിയൊരു ശാപം മതിയാവും അവര്‍ക്കനുഭവിക്കാന്‍ .
മറ്റൊരമ്മയുടെ സങ്കടം കേള്‍ക്കൂ. "തോന്നൂട്ടിനാലില്‍ വന്നതാ ഇവിടെ. സമ്പത്തെല്ലാം അവര്‍ അടിച്ചുമാറ്റി. ബന്ധുക്കള്‍ കുറേയുണ്ട്. പക്ഷെ ആരും വരാറില്ല. "
നീണ്ട പതിനെട്ടു വര്‍ഷങ്ങള്‍ ഈ അഗതിമന്ദിരത്തില്‍ വിധിയോട് പൊരുത്തപ്പെട്ട് ജീവിക്കുന്ന ഈ അമ്മ. ഇക്കാലമത്രയും ഈ അമ്മ സഹിച്ച സങ്കടത്തിന്റെ പാപമുണ്ടല്ലോ, ഇനിയിരൊരു പത്ത്‌ ജന്മം ഏത് രൂപത്തില്‍ ജനിച്ചു മരിച്ചാലും കിട്ടില്ല പാപമോക്ഷം.
ഇനിയുമുണ്ടിവിടെ അശരണരുടെ രോദനങ്ങള്‍. മകനും മകളും തിരിഞ്ഞു നോക്കാത്തവര്‍, അല്ലെങ്കില്‍ അവരുടെ അവഗണനയില്‍ മടുത്ത്‌ സ്വയം ഒഴിഞ്ഞുകൊടുത്തവര്‍. ഇവരീ അഭയകേന്ദ്രങ്ങളില്‍ സന്തുഷ്ടരാവാം. പക്ഷെ, ഇതാണോ ഇവരര്‍ഹിക്കുന്നത്. സ്വന്തം മക്കളാല്‍ സംരക്ഷിക്കപ്പെടേണ്ട ‍, മക്കളെയും പേരമക്കളേയും കളിപ്പിചിരിക്കേണ്ട ഈ പ്രായത്തില്‍ ഒട്ടും മനസാക്ഷിക്കുത്തില്ലാതെ ഇവരെ തെരുവിലെറിഞ്ഞവരെ മനുഷ്യര്‍ എന്ന് വിളിക്കാന്‍ എനിക്കറപ്പുണ്ട്.
മാതൃത്തത്തിന്റെ വിലയറിയാത്ത ഈ നാല്‍കാലി ജന്മങ്ങളുടെ ജീവിതം, അവര്‍ക്കുള്ള വിധി ,ഞാന്‍ നേരത്തെ പറഞ്ഞ പോലെ ഇവിടെ തന്നെ അനുഭവിച്ചു തീരണം.
ഇതിലൊരമ്മ പോലും പ്രത്യക്ഷത്തില്‍ മക്കളെ കുറ്റപ്പെടുത്തിയില്ല എന്നതില്‍ തന്നെയുണ്ട്‌ ഒരമ്മയുടെ സ്നേഹത്തിന്റെ ആഴം. മാതാപിതാക്കളെ സംരക്ഷിക്കാത്ത മക്കള്‍ക്ക്‌ ശിക്ഷ നല്‍കാന്‍ പുതിയ നിയമം തന്നെ നാട്ടില്‍ ഇതിപ്പോഴും നടക്കുന്നു.
പക്ഷെ ഈ പരിപാടി ഇങ്ങിനെയല്ല അവതരിപ്പിക്കേണ്ടിയിരുന്നത്. നിസ്സഹായരായ ഈ അമ്മമാരെ സമൂഹത്തിന്റെ സഹതാപത്തിന് മുമ്പില്‍ എറിഞ്ഞു കൊടുക്കേണ്ടിയിരുന്നതിന് പകരം ഇവരെ ഒറ്റപ്പെടുതിയവരെ തിരഞ്ഞു പിടിച്ചു സമൂഹത്തിനു മുന്നില്‍ കുറ്റവിചാരണ ചെയ്യുകയായിരുന്നു വേണ്ടത്. ആവിശ്യത്തിലധികം അനാവിശ്യം കാണിക്കുന്ന മാധ്യമങ്ങള്‍ക്ക് ഇങ്ങിനെയും ആവാം ചില സാമൂഹ്യ ധര്‍മ്മങ്ങള്

8 comments:

  1. ഇതൊരു പുതിയ വിഷയമല്ല. എന്നാല്‍ ധാര്‍മിക മൂല്യങ്ങള്‍ക്ക് വില കല്‍പ്പിക്കാത്തൊരു സമൂഹം നിലനില്‍ക്കുവോളം ഇതിന്റെ പ്രസക്തി നഷ്ടപ്പെടുകയുമില്ല.

    ReplyDelete
  2. നിസ്സഹായരായ ഈ അമ്മമാരെ സമൂഹത്തിന്റെ സഹതാപത്തിന് മുമ്പില്‍ എറിഞ്ഞു കൊടുക്കേണ്ടിയിരുന്നതിന് പകരം ഇവരെ ഒറ്റപ്പെടുതിയവരെ തിരഞ്ഞു പിടിച്ചു സമൂഹത്തിനു മുന്നില്‍ കുറ്റവിചാരണ ചെയ്യുകയായിരുന്നു വേണ്ടത്

    ഇതിനോട് യോജിക്കുന്നു

    ReplyDelete
  3. ഇത് പ്രസ്ക്തമായ വിഷയം തന്നെ..ഇത് കൂടി നോക്കൂ...ഏകാന്തതയുടെ സഹയാത്രികര്‍

    ReplyDelete
  4. ഹൃദയത്തിനു പകരം കരിങ്കല്ലുമായി ജീവിക്കുന്ന ഇവരൊന്നും അനുഭവിക്കാതെ ജീവിച്ചു തീര്‍ക്കില്ല

    ReplyDelete
  5. തീര്‍ച്ചയായും വളരെ പ്രസക്തമായ വിഷയം. വളരെ നന്നായി പറയുകയും ചെയ്തു.

    ReplyDelete
  6. നല്ല ഒരു കാലിക പ്രസക്തിയുള്ള വിഷയം. എനിക്കിഷ്ടപ്പെട്ടു.

    ReplyDelete
  7. ഇനിയുമിനിയും നാം ആഘോഷിച്ചു കൊണ്ടേയിരിക്കും
    അമ്മദിനങ്ങള്‍ !! എത്രയെത്ര മാതാപിതാക്കളിങ്ങനെ
    സ്വന്തം വീട്ടില്‍നിന്ന് അകറ്റപ്പെട്ട് ,മനോവ്യഥയോടെ
    ജീവിതം കൈപ്പ് നീര്‍ കുടിച്ചു തീര്‍ക്കുന്നു...ഒരിറ്റ്
    അനുകമ്പയും സ്നേഹവും ചൊരിഞ്ഞുകൊടുക്കാന്‍
    കാരുണ്യത്തിന്‍റെ ചിറക് അവര്‍ക്കായി വിരിക്കാന്‍
    കഴിയുന്നില്ല,ഈ അഭിനവ സന്തതികള്‍ക്ക് !!

    “സ്വന്തം കുഞ്ഞുങ്ങള്‍ മുലകുടിക്കുന്നത് കാണുമ്പോഴെങ്കിലും ഓര്‍ക്കാതിരിക്കുമോ ജന്മം നല്‍കിയ മാതാപിതാക്കളെ? ഹൃദയത്തിനു പകരം കരിങ്കല്ലുമായി ജീവിക്കുന്ന ഇവരൊന്നും അനുഭവിക്കാതെ ജീവിച്ചു തീര്‍ക്കില്ല ഈ ജന്മമൊന്നും”
    സുഹൃത്തെ,അനുഭവിച്ചു തീര്‍ക്കുന്ന എത്രയോ
    മനുഷ്യരെ നാമറിയും..ഒരു കാരണവുമില്ലാതെയവര്‍
    അങ്ങാടികളില്‍ അലഞ്ഞുതിരിയുന്നത് കാണാം..ഒരു
    കാവ്യ നീതിയെന്നോണം.!!
    പ്രവാചകന്‍ മൊഴിഞ്ഞു : സര്‍വ പാപങ്ങള്‍ക്കും
    ശിക്ഷ വിധിക്കപ്പെടുന്നത് നാളെ പരലോകത്ത് വെച്ചാണ്
    എന്നാല്‍ മാതാപിതാക്കളെ നിന്ദിക്കുന്ന സന്തതികള്‍ക്ക്
    ശിക്ഷ ഈ ഭൂമിയില്‍ തന്നെ ലഭിച്ചു തുടങ്ങും..!

    നിങ്ങള്‍ തിരഞ്ഞെടുത്ത വിഷയം നന്നായി ചിന്തിക്കാന്‍
    പ്രേരണ നല്‍കുന്നു..ജസാക്ക് അല്ലാഹു വല്‍ ഖൈര്‍.

    ReplyDelete
  8. അമ്മയുടെ സ്നേഹം തിരിച്ചറിയുക ഓരോരുത്തരും അമ്മയാകുമ്പോൾ ആണെന്നാരോ പറഞ്ഞു കേട്ടിട്ടുണ്ട പക്ഷെ ഇന്നതും വെറും വാക്കാണെന്നു പലരും തെളിയിക്കുന്നു .. ഇങ്ങനെ എത്രയെത്ര അമ്മമാർ തന്റെ മക്കൾക്കു ഒരാപത്തും വരുത്തല്ലെ എന്ന പ്രാർഥനയുമായി വൃദ്ധസദനങ്ങളിൽ കഴിയുന്നു...

    ReplyDelete

ഇഷ്ടവും ഇഷ്ടക്കേടും ഇവിടെ കുറിക്കുമല്ലോ....