സന്തോഷത്തിലേക്കുള്ള കിളിവാതിലുകലാണ് ഒരു യാത്രകളും. മണ്ണിനെ അറിഞ്ഞ്, മനുഷ്യനെ അറിഞ്ഞ് , പ്രകൃതിയോടു സല്ലപിച്ച്, ഗ്രാമങ്ങളിലൂടെ , പട്ടണങ്ങളിലൂടെ, കാട്ടിലൂടെ അങ്ങിനെ ഒഴുകി നടക്കാന്‍ എന്ത് ഹരമാണ്. കാടുകളിലൂടെയുള്ള സഞ്ചാരം നല്ല രസകരമായ അനുഭവം ആണ്. വയനാടന്‍ കാടുകള്‍ നല്‍കിയ ആവേശം ഞാന്‍ മുമ്പ് പറഞ്ഞിരുന്നു. വീണ്ടും രണ്ട് കാട്ടു സവാരികളിലൂടെ.
ഓടക്കയം എന്നൊരു സ്ഥലമുണ്ട് മലപ്പുറം ജില്ലയില്‍. കാട് എന്ന് കേട്ടപ്പോള്‍ ഇറങ്ങി പുറപ്പെട്ടതാണ് ഞങ്ങള്‍ സുഹൃത്തുക്കള്‍. ചെറിയൊരു അങ്ങാടിയില്‍ നിന്നും കുറെ മേലോട്ട് കയറി പോകണം കാട്ടില്‍ എത്തിപ്പെടാന്‍ . ചെറുപ്പത്തിന്റെ ആവേശം ക്ഷീണം തോന്നിച്ചില്ല. പക്ഷെ കുറെ കയറിയപ്പോള്‍ മുന്നോട്ടുള്ള യാത്ര ദുസ്സഹമായി. വലിയ കുണ്ടും കുഴികളുമൊക്കെയായി തീര്‍ത്തും പ്രയാസം നിറഞ്ഞ വഴികള്‍. അവിടെ ഒരു മുത്താച്ചി അപ്പൂപ്പന്‍ (ഒരു ഇത്തിരി ഗ്രേഡ് കൂടുതലുള്ള ആദിവാസി സമൂഹം ആണെന്ന് തോന്നുന്നു) സഹായത്തിനെത്തി. നല്ല പേര മരത്തിന്റെ കൊമ്പ് മുറിച്ചു ഒരുക്കിതന്നു കുത്തി പിടിക്കാന്‍ . പിന്നെ അതും പിടിച്ചായി അഭ്യാസം.
സാഹസികമായ ശ്രമങ്ങള്‍ക്കൊടുവില്‍ ഞങ്ങള്‍ കാടിനുള്ളിലെത്തി. വല്ലപ്പോഴും കാണുന്ന ഈറ്റ വെട്ടുന്ന ആള്‍ക്കാരെ ഒഴിച്ചാല്‍ കാടിനുള്ളില്‍ ഞങ്ങള്‍ ഒറ്റക്കാണ്. പേടിയില്ല എന്ന് പറഞ്ഞാല്‍ അത് കളവാകും. പക്ഷെ ഈ ഭയത്തിനും ഉണ്ട് ഒരു ത്രില്‍. നിഗൂഡമായ ഒരു സംതൃപ്തി. കുറെ കാട്ടുചോലകള്‍. നല്ല തെളിഞ്ഞ വെള്ളം. അപകടം ഇല്ല എന്ന് ഉറപ്പു തോന്നിയതിനാല്‍ കുളിക്കാന്‍ തീരുമാനിച്ചു. ഒരു തോര്‍ത്ത് എടുക്കാത്തതില്‍ വിഷമം തോന്നിയെങ്കിലും പരിസരം അനുകൂലമായതിനാല്‍ അണ്ടര്‍ വെയറില്‍ ഞാന്‍ അഡ്ജസ്റ്റ് ചെയ്തു. കാട്ടുപൊയ്കയിലെ നീരാട്ടും കഴിഞ്ഞു തിരിച്ചു കയറാന്‍ നോക്കുമ്പോഴാണ് സംഗതി കുഴഞ്ഞത്. അടുക്കിയ ചിരി വരുന്നത് എവിടന്നാണാവോ..? മരത്തിനു മുകളില്‍ തേനെടുക്കാന്‍ കയറിയ മുത്താച്ചി പെണ്ണുങ്ങള്‍ ആണ്. പടച്ചോനെ..ഇവരെ മരം കയറ്റം ആര് പഠിപ്പിച്ചു. മാനം കപ്പല് കയറുമോ..? ചോദ്യം കുറെ വന്നെങ്കിലും ക്യാമറയുള്ള മൊബൈല്‍ ഫോണ്‍ അവരുടെ കയ്യില്‍ ഉണ്ടാവില്ല എന്നുറപ്പുള്ളതിനാല്‍ ഞാന്‍ ചാടി പാന്റിനുള്ളില്‍ കയറി.
ഭക്ഷണം കഴിഞ്ഞു ഞങ്ങള്‍ ചെന്ന് ചാടിയത് കൂടുതല്‍ കുഴപ്പത്തിലെക്കാണ്. കാടിന്റെ കൂടുതല്‍ അകത്തേക്ക് പോയതാണ് പ്രശ്നമായത്. ഒരു വലിയ മരത്തടിയും വലിച്ചു കുറച്ചാളുകള്‍ വരുന്നു. ഞങ്ങളെ കണ്ടതും മരവും ഉപേക്ഷിച്ചു എല്ലാവരും കാട്ടില്‍ മറഞ്ഞു . അത് കട്ട് മുറിച്ചു കൊണ്ടുവരുന്നതാണെന്ന് മനസ്സിലായി. ഒപ്പം പേടിയും. ഇനി തെളിവ് നശിപ്പിക്കാന്‍ ഇവരെങ്ങാനും ഞങ്ങളെ പിടിച്ചു ചാമ്പിയാലോ . നിമിഷങ്ങള്‍ക്കകം മൂന്നാല് പേര്‍ ഞങ്ങളെ മുമ്പില്‍ ചാടിവീണു. ആരാ എന്ന ചോദ്യത്തിന് മുമ്പേ ഏറ്റവും മുമ്പില്‍ നിന്നിരുന്ന റാഫിയുടെ പാന്റും അവന്‍ നിന്ന ചുറ്റുവട്ടവും സാമാന്യം നന്നായി നനഞ്ഞു . സത്യം. ഏറ്റവും പുറകില്‍ ആയ തിനാല്‍ എനിക്ക് ചെറിയൊരു ശങ്ക മാത്രമേ വന്നുള്ളൂ. മാനക്കേടായില്ല.
വല്ല ഫോറസ്റ്റ് ടീം ആണ് എന്ന് കരുതി തടഞ്ഞതാ. കാട് കാണാന്‍ വന്ന പീക്കിരികളാണ് എന്ന് മനസ്സിലായി അവര്‍ വെറുതെ വിട്ടു . പക്ഷെ അവിടെ നിന്ന് തന്നെ യു uturn എടുക്കാന്‍ വാണിങ്ങും തന്നു . അവര്‍ മരത്തടികാത്തു . ഞങ്ങള്‍ ഞങ്ങളുടെ തടിയും കാത്ത് വേഗം മടങ്ങി . കഴിച്ച ഭക്ഷണവും കാട് കാണാനുള്ള പൂതിയും ഒന്നിച്ച് ആവിയായി പോയി. തിരിച്ചിറങ്ങുമ്പോള്‍ ഞാനോര്‍ത്തത് ഒറിജിനല്‍ ഫോറസ്റ്റ് ഓഫീസേഴ്സിന്റെ അവസ്ഥയെ കുറിച്ചായിരുന്നു.
അടുത്ത സവാരി നിലമ്പൂര്‍ കാട്ടിലേക്കാണ്. കാനന കാഴ്ചകളുടെ പൂരണമാണ് നിലമ്പൂര്‍ കാടുകള്‍. പക്ഷെ കൂടുതല്‍ അകത്തേക്ക് കയറാന്‍ ആരും ധൈര്യപ്പെടില്ല. ഫോറസ്റ്റുക്കാരുടെ വെടിയോ നായാട്ടുക്കാരുടെ വെടിയോ ഏതാണ് ആദ്യം കിട്ടുക എന്ന് ഉറപ്പ് പറയാന്‍ പറ്റില്ല. പോകരുതെന്ന് അവര്‍ വാണിങ്ങും തന്നിരുന്നത് കൊണ്ട് എന്റെ വെടിയില്‍ നിന്നും നിങ്ങള്‍ക്കും കിട്ടി രക്ഷ. പക്ഷെ കാടിന്റെ ഭാഗം തന്നെയെങ്കിലും ഞങ്ങള്‍ നില്‍ക്കുന്ന ഈ സ്ഥലത്തിന്റെ ഭംഗി അവര്‍ണ്ണനീയം. കൂടുതല്‍ താഴെയുള്ള ചിത്രങ്ങള്‍ പറയുമെന്ന് തോന്നുന്നു.
നമ്മുടെ മുറ്റം.
ReplyDeleteഒരു ചെറുവാടി ശൈലിയില്‍ തന്നെ യാത്രയെ പറഞ്ഞു. ഇടക്ക് ചില വീരപ്പന്മാരെയും....!!
കാട്ടിലൂടെ ചെറുവാടിയുടെ കൂടെ ഒരു യാത്ര!
ReplyDeleteha..ha.. പാന്റിനുള്ളില്‍ കയറിക്കൂടി എന്ന്
ReplyDeleteവായിച്ചപ്പോള്‍ പണ്ട് ചുരിദാര്‍ ഇറങ്ങിയ കാലത്ത്
കോളേജ് കുമാരികളോട് കമന്റുന്ന ഒരു സുഹൃത്തിനെ ഓര്‍ത്തു..ഇതിനുള്ളില്‍ എങ്ങനെ കയറിക്കൂടി എന്ന്...!!!
ഈ നിലമ്പൂര്‍ കാടില്‍ ആയിരുന്നോ വീരപ്പന്‍.??
എന്തായാലും യാത്ര ഇഷ്ടപ്പെട്ടു..നന്ദി ചെറുവാടി nalla post.. ..
കാടും കാട്ടാറും കാട്ടരുവികളും എല്ലാം കൂടി മനോഹരമായ ഒരു പോസ്റ്റ്. ഇടയ്ക്കു ഒരു യാഥാര്‍ത്ഥ്യം എന്ന പോലെ കാട്ടുകള്ളന്മാരും. നിലമ്പൂര്‍ കാടുകള്‍ക്കുള്ളില്‍ ഒന്ന് രണ്ടു തവണ പോയിട്ടുണ്ട്. കൂടുതല്‍ ഉള്ളിലേക്ക് പോയിട്ടില്ല. എന്നാലും എന്തോ ഒരു നല്ല അനുഭൂതി ആണ്.. ആ വികാരം ഈ പോസ്റ്റിലും കണ്ടു.
ReplyDeleteചെറുവാടീന്റെ കൂടെ ഏതാ ആ ഗുണ്ട?? ഹിഹിഹി
ReplyDeleteവലിച്ച് നീട്ടാണ്ട് വിവരിച്ചു,
നിര്‍ദ്ദേശം എന്താന്ന്ച്ചാ, ഫോട്ടോസ് ഇടയ്ക്കിടെ ഇട്ട് വിവരണങ്ങളായിരുന്നു നല്ലതെന്ന് തോന്നുന്നു, അങ്ങനെയാവുമ്പോള്‍ വിവരണം അതത് കാഴ്ചയെപ്പറ്റിയാവണം.
കൂട്ടുന്ടെങ്കില്‍ ഏതു കാടും ചെറു വാടി (പൂന്തോട്ടം)ആകും ..കാടിന്റെ ഭംഗി ആസ്വദിച്ചു ..പേരറിയാത്ത ചെടികളുടെ പൂകളും കനികളും കണ്ടു ,കിളികളുടെ പാട്ടുകേട്ട് ഒരു യാത്ര ...
ReplyDeleteഅസ്സലായി ...
രസിപ്പിച്ചും പേടിപ്പിച്ചും,ഭംഗിയായി ഒതുക്കിപ്പറഞ്ഞൊരു യാത്രാവിവരണം.
ReplyDeleteനെടുങ്കയത്തുന്നാണോ ഫോട്ടോ.
പീക്കിരികളാണ് എന്ന് മനസ്സിലായി അവര്‍ വെറുതെ വിട്ടു . പക്ഷെ അവിടെ നിന്ന് തന്നെ യു uturn എടുക്കാന്‍ വാണിങ്ങും തന്നു . അവര്‍ മരത്തടികാത്തു . ഞങ്ങള്‍ ഞങ്ങളുടെ തടിയും കാത്ത് വേഗം മടങ്ങി".
ReplyDeleteകാട്ടിലൂടെ യാത്ര രസം തന്നെ. പകേഷ് കാറ്റ് കള്ളനമാരെ പേടിച്ചു മുഴുവന്‍ ആക്കാന്‍ ആയില്ല അല്ലേ.. എന്നാല്‍ നിലമ്പൂര്‍ കാട്ടിലേയ്ക്ക് അടുത്ത യാത്ര നന്നായിരിക്കട്ടെ.. ഒത്തിരി കാണാന്‍ ഉണ്ട് നിലമ്പൂരില്‍ കാടിനേയും പ്രകൃതിയെയും ഇഷ്ട്ടപെടുന്നവര്‍ക്ക്. - നിലമ്പൂര്‍ ഫോറെസ്റ്റ്, നെടുങ്കയം, ആഡ്യന്‍ പാറ (ആഡ്യന്‍ പാറ - ഇവിടെ ശ്രദ്ധിക്കണം - വഴുതി വെള്ളച്ചാട്ടത്തില്‍ ജീവന്‍ പോലിഞ്ഞവര്‍ നിരവധി)
നല്ലൊരു യാത്ര ആശംസിക്കുന്നു.
ഹെമിംഗ്-വേ യുടെ ചില പുസ്തകങ്ങലെന്കിലും വായിച്ചിട്ടുണ്ട് ഞാന്‍. അതില്‍ ആഫ്രിക്കന്‍ കാടുകളില്‍ പോവുംബോഴുള്ള വിവരങ്ങള്‍ ഉണ്ട്. ചെരുവാടിയുടെ ഈ വിവരണം എന്റെ സ്മൃതിയിലേക്ക് അത് വീണ്ടും കൊണ്ട് വന്നു. പതിവുപോലെ മികവുള്ള രചന. സരളമായ ആഖ്യാനം.
ReplyDeleteഅവര്‍ മരത്തടികാത്തു . ഞങ്ങള്‍ ഞങ്ങളുടെ തടിയും കാത്ത് .നന്നായിരിക്കുന്നു..
ReplyDeleteഒതുക്കിപ്പറഞ്ഞ യാത്ര നല്ല ഒതുക്കത്തോടെ.
ReplyDeleteനന്നായിട്ടുണ്ട്.ചിത്രങ്ങളും അടിപൊളി.
ReplyDeleteഈ ഓടക്കയത്തെ കുറിച്ചാധ്യമായി ക്കെൽക്കുകയാണ് കേട്ടൊ
ReplyDeleteനല്ല ഒരു ചെറുകാടിന്റെ വിവരണത്തോടെ ചെറുവാടി തകർത്തിരിക്കുന്നൂ...
എന്നാലും പേടിക്കരുതായിരുന്നു ....!
ReplyDeleteപിന്നെ നിങ്ങളുടെ മൊബൈല്‍ എന്താ വര്‍ക്ക് ചെയ്യാത്തത് ?...നമ്പര്‍ മാറിയോ ?
ചെറുവാടീ,
ReplyDeleteയാത്രാ കുറിപ്പ് നന്നായി .
ഇതുപോലെ ഒരു സ്ഥലം മൂന്നാറില്‍ രാജാക്കടിനു അടുത്ത് ച്ന്ത്രപ്പു എന്നാ ഒരു സ്ഥലം ഉണ്ട്. ഇത് വായിച്ചപ്പോള്‍ അതാണ് ഓര്‍മ്മ വന്നത്.
യാത്രാവിവരണവും ചിത്രങ്ങളും വളരെ നന്നായി, കാട് ആനന്ദവും ഹരവും ഭയവുമാണ്!
ReplyDeleteവിവരണവും ചിത്രങ്ങളും ഹ്ര്‌ദ്യം. നന്ദി.
ReplyDelete"കാട് കറുത്ത കാട്..
ReplyDeleteമനുഷ്യനാദ്യം ജനിച്ച വീട്.."
ഈ ട്രെക്കിംഗിന് നമ്മുടെ കാടുകളില്‍ മാത്രം എന്തിനാ ഇത്രയും തടസ്സം പറയുന്നേ ? കാടും മേടും കയറി ഇറങ്ങാനുള്ള ചെറുവാടിയുടെ ആ താല്പര്യം..അതങ്ങനെ തന്നെ നില നില്‍ക്കട്ടെ...ചെറുവാടിയുടെ ലിസ്റ്റില്‍ ഇനി പെരിയാര്‍ ടൈഗര്‍ റിസെര്‍വിന്‍റെ ഭാഗമായ ഗവി കൂടി ഉള്‍പ്പെടുത്തിക്കോ.. മുന്നൂറിലേറെ ഇനങ്ങളില്‍ പെട്ട പക്ഷികളുടെ താവളം..ഔഷധ സസ്യങ്ങള്‍..പ്രകൃതി സ്നേഹികള്‍ക്ക് വേണ്ടത് എല്ലാമുണ്ട്..
ReplyDeleteയാത്രക്ക് എല്ലാ ആശംസകളും
ReplyDeleteമുത്താച്ചി പെണ്ണിന് മൊബൈലും ബ്ലു ട്ടൂത്തും ഉണ്ടായിരുന്നെങ്ങില്‍ എന്ന് കൊതിച്ചു പോയി
ReplyDeleteസാഹസികം,മനോഹരം.
ReplyDeleteമനോഹരമായ ഒരു പോസ്റ്റ്...
ReplyDeleteഓരോ യാത്രയിലും നമുക്കോരോ അനുഭവങ്ങളും മരിക്കാത്ത ഓർമ്മകളും . ജീവിതമാകുന്ന യാത്രയിൽ എന്നും ഓർമ്മിക്കാൻ ഇങ്ങനെയുള്ള നല്ല നിമിഷങ്ങൾ മാത്രം ..അപ്പോൾ മറ്റു നിമിഷങ്ങളെ നാം മറക്കുന്നു. കാടും കാട്ടാറും താണ്ടിയുള്ള ഈ യാത്ര പങ്കു വെച്ചതിനു നന്ദി..
ReplyDeleteചെറുവാദീടെ യാത്രാ വിവരണത്തില്‍ ithavana falitham chiri thooki nilkkuvaanallo...nannaayi ezhuthi. shafi ithonnum vaayikkaarille..??:)
ReplyDeleteചിത്രങ്ങളും വിവരണവും നന്നായിട്ടുണ്ട്
ReplyDeleteമനോഹരമായി വിവരണങ്ങള്‍
ReplyDeleteഇടക്കിടക്ക് ഇതു പോലെ പ്രകൃതിയെ മാത്രം ധ്യാനിച്ചുള്ള യാത്രകള്‍ നല്ലത്.
ReplyDeleteഅതും ഒരു ത്രില്ല്
അടിപൊളി...
ReplyDeleteവെടിയുടെ കാര്യം പറഞ്ഞപ്പോള്‍, എന്തോ ഒരു രോമാഞ്ചം...
യാത്ര ഉശാറായി... നിലമ്പൂര്‍ കാട്ടില്‍ വന്നിട്ടുണ്ട്.. പക്ഷെ ഓടക്കയം അടുത്തായിട്ടും അവിടെ വന്നിട്ടില്ല.. പറ്റുമെങ്കില്‍ അവിടെയും പോകണം....
ReplyDeleteആശംസകള്‍
നന്നായി ചെരുവടീ...അവസാനം ആ ഫോട്ടോ കണ്ടപ്പോള്‍ നിങ്ങളും മരം മുറിക്കാന്‍ പോയതാണോ എന്ന് സംശയിച്ചു...ഹ്മ്മ
ReplyDeleteചെറുവാടിയുടെ യാത്രാ വിവരണം ഒരു കഥ പോലെ മനോഹരായിരിയ്ക്കുണു..അഭിനന്ദനങ്ങള്‍.
ReplyDeleteകാട്ടില്‍ നിന്നൊരു പോസ്റ്റ്. കൊള്ളാം.... പ്രകൃതി മനോഹരി.
ReplyDeleteമലപ്പുറത്തെവിടെയാണിത്? പോകാനുള്ള ധൈര്യമൊന്നുമില്ല..........എന്നാലും അറിഞ്ഞിരിക്കാലോന്നു വെച്ചിട്ടാ..:)
ReplyDeleteചെറുവാടീ...
ReplyDeleteകാട്ടിലൂടെയുള്ള യാത്രാ വിവരണം നന്നായി...
ഈ സ്ഥലങ്ങളെ കുറിച്ചൊക്കെ ഞാനിപ്പോഴാണു കേള്‍ക്കുന്നത്..
പരിചയപ്പെടുത്തി തന്നതിനു നന്ദി...
യാത്രകള്‍ തുടരട്ടെ...അതെല്ലാം പോസ്റ്റുകളായി വരട്ടെ
എല്ലാ വിധ ആശംസകളും...
@ അയ്യോ പാവം : മൂത്താച്ചി പെണ്ണുങ്ങളുടെ കയ്യില്‍ മൊബൈലുണ്ടായിരുന്നെങ്കില്‍ ചെറുവാടി ബ്ലൂ ടൂത്ത് വഴി പാറി പറന്ന് നടന്നേനെ... ഹിഹി
യാത്രാ വിവരണം അസ്സലായി. ഫോട്ടോകള്‍ കുറെ കൂടി ആവാമായിരുന്നു.പ്രത്യേകിച്ച് തോര്‍ത്തില്ലാത്ത നീരാട്ടിന്റെ ഫോട്ടോകള്‍!
ReplyDelete......കൊള്ളാം!!
ReplyDeleteന്റെ ചെറുവാട്യെ ,
ReplyDeleteഅപാരന്നെ ഈ ധൈര്യം !
ആ റാഫി ,
പുണ്ണാക്കന്‍ !
ഹിഹി ..
രസായി ട്ടോ ..
കൊള്ളാം. സ്വന്തം ചിത്രങ്ങള്‍ക്കൊപ്പം കാടിന്റെ ഒരു ചെറു ചിത്രം കൂടി പിടിക്കാമായിരുന്നു, ആ ക്യാമറയില്‍:)
ReplyDeleteorilayude commentinu thaazhe oroppu..nannayirikkunnu ee vivaranam.
ReplyDeleteഈ യാത്ര ഇഷ്ടപ്പെട്ടു.. യാത്രാവിവരണവും....!!അഭിനന്ദങ്ങള്‍ ......!
ReplyDeleteകാട്ടിലൂടെയുള്ള ഈ "ചെറു"യാത്രയെ വലിയ അനുഭവമാക്കിയത്തിനു നന്ദി...
ReplyDeleteചെരുവാടിയുടെ ധൈര്യം സമ്മതിച്ചു , എന്നാലും സൂക്ഷിക്കുക
ReplyDeleteമലപ്പുറത്ത് കാരനായിട്ടും ഞാന്‍ ഇതൊന്നും കണ്ടില്ലല്ലോ പടച്ചോനെ...
ReplyDeleteippol naattilund, enthayalum cheruvaadi paranja kaattilokke onnu poyi nokkatte
ReplyDeleteമനോഹരായിരിയ്ക്കുണു.....തുടരുക.........
ReplyDeleteആശംസകള്‍.........
ഒരു യാത്രയെപറ്റി പറയുമ്പോൾ പോകുന്ന റൂട്ടിനെ പറ്റിയും പറഞ്ഞാൽ സമാനചിന്താഗതിക്കാർക്ക് ഉപകാരമാകും എന്നുതോന്നുന്നു.പിന്നെ പടംസ് കണ്ടിട്ട് കാടിനുള്ളിലേക്കു പോയപോലെ തോന്നുന്നില്ലല്ലോ...
ReplyDeleteകാട്ടിലൂടെയുള്ള ഈ യാത്ര..നന്നായിരിക്കുന്നു!!
ReplyDeleteആശംസകള്‍.
ഈ യാത്രയെ ഇഷ്ടപ്പെട്ട എല്ലാവരോടും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. തുടര്‍ന്നും പ്രോത്സാഹനം പ്രതീക്ഷിക്കുന്നു.
ReplyDeleteകുഞ്ഞ് കാട് യാത്ര.
ReplyDeleteകാടിന്‍റെ തൊട്ടടുത്ത് തന്നെയാണ് ഞാനും കുറെ കാലം താമസിച്ചിരുന്നത്.
കാട്ടിലെ പുഴയിലെ കൂലിയും, ചെറിഞ്ഞ പാറമേലുള്ള നിരങ്ങലും.
മന്‍സില്‍ ഇന്നും മായാതെ ഉണ്ട് എന്റെ ചെറുപ്പ കാലത്തിലെ ആ ദിനങ്ങള്‍
ഒന്നും പറഞ്ഞില്ല എന്ന സങ്കടമേ ഉള്ളൂ.
അതിന് കാടിന്‍റെ ഇന്നത്തെ അധിപന്‍മാര്‍ സമ്മതിച്ചിട്ടു വേണ്ടേ അല്ലേ.
സാരമില്ല. നല്ലൊരു സന്ദര്‍ശനത്തിന് ശേഷം വീണ്ടും നന്നായി എഴുതൂ. ചിത്രങ്ങളോടൊപ്പം.ആശംസകള്‍