Saturday, February 26, 2011
കഥ പറയുന്ന കടലോരം .
മഴമേഘങ്ങള്‍ മാറി മാനം തെളിഞ്ഞ ഈ വൈകുന്നേരം ഞങ്ങളിരിക്കുന്നത് കാപ്പാട് കടപ്പുറത്താണ്. കുട്ടനാടന്‍ കാഴ്ചകള്‍ വിട്ട് ചെറുവാടി ഗ്രാമത്തിന്റെ ആതിഥ്യം സ്വീകരിക്കാന്‍ എത്തിയ സുഹൃത്ത് പ്രകാശും ഉണ്ട് കൂട്ടിന്. ഇന്നത്തെ യാത്ര ഇവിടേക്കാവാമെന്നത് എന്റെ നിര്‍ദേശം തന്നെ. കാരണം മറ്റു തീരങ്ങളെക്കാള്‍ വിത്യസ്ഥമായി
നമ്മളേറെ ഇഷ്ടപ്പെടും ഈ തീരവും ഇവിടത്തെ അന്തരീക്ഷവും. തഴുകി തലോടി കടന്നു പോകുന്ന കാറ്റിന് ചരിത്രത്തിന്റെ നറുമണമുണ്ട്. നൂറ്റാണ്ടുകള്‍ മുമ്പ് വാസ്കോഡ ഗാമ ഇവിടെ കപ്പലിറങ്ങിയത് മുതല്‍ ചരിത്രത്തിന്റെ ഭാഗമാണല്ലോ ഈ തീരവും. സ്കൂള്‍ കാലം മുതല്‍ തന്നെ മനസ്സിലിരുപ്പുറപ്പിച്ച ചരിത്ര കഥകളെ കാറ്റിനൊപ്പം താലോലിക്കാനായി ഞങ്ങളീ പാറപ്പുറത്തിരുന്നു.
പതിവിനു വിപരീതമായി ശാന്തമായ കടലിലേക്ക് നോക്കിയിരിക്കുമ്പോള്‍ ഒരുപാട് ചിത്രങ്ങള്‍ മനസ്സിലേക്ക് കയറിവരുന്നു. ചെറുവാടി യു .പി .സ്കൂളിലെ ഏഴാം ക്ലാസില്‍ മുന്‍ബെഞ്ചിലിരുന്ന് ഉറക്കം തൂങ്ങാതെ , ഉപ്പ തന്നെ പഠിപ്പിച്ചു തന്ന ചരിത്ര പാഠങ്ങളിലെ കഥാപാത്രങ്ങളെ , ഇന്നീ കടപ്പുറത്തിരുന്ന് ഒന്ന് കൂട്ടിവായിക്കാന്‍ ശ്രമിച്ചു ഞാന്‍ . കടലിന്റെ അങ്ങേ തലക്കല്‍ തെളിയുന്നത് ഗാമയുടെ പായക്കപ്പലാണോ..?. ഒരു രാജ്യത്തിന്റെ ഗതിവിഗതികളെ മാറ്റിമറിക്കാന്‍ ഹേതുവായ ആ യാത്രയില്‍ തീരം കണ്ട ആഹ്ലാദാരവങ്ങളുടെ ശബ്ദം മുഴങ്ങുന്നതാണോ ആ കേള്‍ക്കുന്നത്. ഒരു അപകടത്തിന്റെ മുന്നറിയിപ്പ് പോലെയാണോ അറബികടലിലെ തിരകള്‍ നിശബ്ദമായത്?.
പാഠപുസ്തകത്തിലെ പേജുകള്‍ മറിയുന്നു. അപ്രത്യക്ഷമായ ഗാമയുടെ പായകപ്പലിനു പകരം മറ്റൊരു പടകപ്പല്‍ ചിത്രത്തില്‍ തെളിയുന്നു. ആ കപ്പലിന്റെ മുകളില്‍ നെഞ്ചുവിരിച്ച് നില്‍ക്കുന്നത് കുഞ്ഞാലി മരക്കാരല്ലേ. സാമൂതിരിയുടെ പടത്തലവന്‍ . പറങ്കി പടയെ ചങ്കുറപ്പോടെ നേരിട്ട പോരാട്ട വീര്യത്തിന്റെ ആള്‍രൂപം. മൂളിപായുന്ന കാറ്റിനൊപ്പം ഞാന്‍ കേള്‍ക്കുന്നത് ആ പടവാളിന്റെ ശീല്‍ക്കാരങ്ങളല്ലേ.
കുഞ്ഞാലി മരക്കാരുടെ പടകപ്പലില്‍ കയറി ഞാന്‍ സാമൂതിരി രാജാവിന്റെ ദര്‍ബാറിലുമെത്തി. ഏഴാം ക്ലാസിലെ സാമൂഹ്യപാഠ പുസ്തകത്തില്‍ നിന്നും എന്റെ ഓര്‍മ്മകളിറങ്ങി വന്ന് ഈ പ്രൌഡമായ രാജധാനിയില്‍ ഒരു കസേര വലിച്ചിട്ടിരുന്നു. പ്രസിദ്ധമായ സാമൂതിരിയുടെ പണ്ഡിത സദസ്സ്. രാജ്യ തന്ത്രങ്ങള്‍. തര്‍ക്കങ്ങള്‍.
ഞാനവിടെ ഒരധികപറ്റാണ് എന്ന് സാമൂതിരിയുടെ കിങ്കരന്മാര്‍ക്ക് തോന്നിയോ. വഴു വഴുപ്പുള്ള പാറക്കെട്ടിന്റെ അടിഭാഗത്ത് നിന്നും ഒരഭ്യാസിയെ പോലെ കടലിലേക്ക് വലയെറിയുന്ന ഒരു നാട്ടുകാരന്‍ എന്നെ തിരിച്ചു വിളിച്ചു. ഞാന്‍ കടലിലേക്ക് നോക്കി. കുഞ്ഞാലിമരക്കാരുടെ പടകപ്പലും ഗാമയുടെ പായ കപ്പലും എല്ലാം പോയി മറഞ്ഞിരിക്കുന്നു. പകരം മീന്‍ പിടിക്കുന്ന കൊച്ചു വള്ളങ്ങളും അവരുടെ ആര്‍പ്പുവിളികളും മാത്രം. എനിക്ക് നിരാശ തോന്നി.
ഞാന്‍ നേരത്തെ പറഞ്ഞില്ലേ. ഈ കടപ്പുറം നല്‍കുന്ന അനുഭവമാണിത്. തീരവും തിരകളും കാറ്റും നമ്മോട് കഥ പറയും. ഞാനിപ്പോള്‍ അനുഭവിച്ചതും അതാണ്. പറയാന്‍ കഥകള്‍ ഇനിയും ബാക്കിയെന്ന പോലെ.
പടിഞ്ഞാറന്‍ ചക്രവാളത്തില്‍ സൂര്യന്‍ അസ്തമിക്കാന്‍ ഒരുങ്ങുന്നു. തീരത്തെ പള്ളിയില്‍ നിന്നും സുന്ദരമായ ശബ്ദത്തില്‍ മഗരിബ് ബാങ്കിന്റെ അലയൊലികള്‍. ഞങ്ങള്‍ തിരിച്ചു നടന്നു.
(ഫോട്ടോസ് എല്ലാം ഗൂഗിളില്‍ നിന്ന് )
Subscribe to:
Post Comments (Atom)
ചരിത്രം ഓളം തല്ലുന്ന കാപ്പാട് കടപ്പുറത്തിരുന്ന്
ReplyDeleteഓര്‍മകളുടെ കക്കയും ശംഖും പെറുക്കുന്ന ഒരു പതിനാലുകാരനെ ഇപ്പോള്‍ എനിക്ക് കാണാം ..
അവനു പ്രായം പത്തുമുപ്പതു കഴിഞ്ഞെങ്കിലും ഈ ഓര്മത്തിരകളില്‍ പഴയ പായക്കപ്പലുകള്‍ അമ്മാനമാടുന്നത് കാണാം ..നല്ല എഴുത്ത്
അധിനിവേശത്തിന്‍റെയും ചെറുത്തുനില്‍പിന്‍റെയും അലയൊലികള്‍.. കൂടെ, അതിജീവനത്തിന്‍റെ കെട്ട് വള്ളങ്ങളും.. ഓര്‍മ്മയുടെ ജലപ്പരപ്പിന് മീതെ വിടര്‍ന്ന കാലത്തെയും ജയിക്കുന്ന ഗന്ധം വമിപ്പിക്കുന്ന ചെമന്ന പൂ... അതിന്‍റെ ദളങ്ങളില്‍ വിപ്ലവത്തിന്‍റെ മര്‍മ്മരം.
ReplyDeleteപ്രിയനേ... നന്നായിരിക്കുന്നു.
നന്നായിരിക്കുന്നു ഈ ഓര്‍മകളിലേക്കുള്ള കൂട്ടിക്കൊണ്ടുപോകല്‍ ..ആസ്വദിക്കുന്നു ,തുടരുക
ReplyDeleteകേട്ട കഥകള്‍ ഒട്ടേറെ
ReplyDeleteകേള്‍ക്കാനിരിക്കുന്ന കഥകള്‍ അതിലേറെ....
നല്ല എഴുത്ത് .
ആശംസകള്‍
നന്നായി പറഞ്ഞിരിക്കുന്നു.ആശംസകള്‍
ReplyDeleteനന്നായി കടപ്പുറവും അൽപ്പം ചരിത്രവും ചേർന്ന ഈ കുറിപ്പ്! 1498, 1947- ഈ രണ്ടു വർഷങ്ങൾ അതിരിട്ട ആ കാലം?
ReplyDeleteചെരുവാടീ , താങ്കളുടെ രചനയ്ക്ക് മനോഹരമായൊരു വശ്യതയുണ്ട്. ആ സര്‍ഗ ശ്രിഷ്ടി ഈ യാത്രാ വിവരണങ്ങളില്‍ മാത്രം ഒതുക്കിയിടണോ..?
ReplyDeleteഎല്ലാ ആശംസകളും
കടലിലെ കാറ്റിനും ചരിത്രത്തിന്റെ ശേഷിപ്പുകളുടെ കഥകൾ ധാരാളമുണ്ട് പറയാൻ... ഗാമയുടെ പായ്ക്കപ്പലും കുഞ്ഞാലി മരക്കാരുടെ പടക്കപ്പലും താണ്ടി.. ചരിത്രത്തിന്റെ താളുകൾക്കൂടി വീണ്ടും പാറപ്പുറത്തിരിരുന്നു ഓർമ്മകളിലേക്ക് കല്ലെറിഞ്ഞു രസിക്കുന്ന മറ്റൊരു പോസ്റ്റ് .. അവിടുത്തെ ഓളങ്ങൽക്കുമുണ്ട് ഒരു പാട് പറയാൻ.. ആ അലയൊലികൾ പോലെ ലളിത സുന്ദരം ഈ കടലിന്റെ കഥ പറിച്ചിലും..ആശംസകൾ.. .
ReplyDeleteകാപ്പാട് കടപ്പുറം പല വട്ടം സന്ദര്‍ശിച്ചിട്ടുണ്ട്..പിന്നാമ്പുറ കഥകളൊന്നും ഓര്‍ക്കാറില്ലായിരുന്നൂ ട്ടൊ, ചരിത്രത്തിനോടുള്ള ഇഷ്ടം കൊണ്ടായിരിയ്ക്കാം..പക്ഷേ, തിരകളെണ്ണാനും ഓരോ മണ് തരികളുടേയും രഹസ്യങ്ങള്‍ അറിയാനും,സൂര്യാസ്തമയ സമയത്തെ അവരുടെ ഭാവങ്ങള്‍ ശ്രദ്ധിയ്ക്കാനുമെല്ലാം പുറമെ പ്രകടമല്ലാത്ത ഉത്സാഹം കാണിച്ചിരുന്നൂ,സ്വകാര്യ സന്തോഷങ്ങള്‍ എന്നു പറയാം...ചെറുവാടിയുടെ ഓരോ പോസ്റ്റും അതാത് സ്ഥലങ്ങളില്‍ മനസ്സു കൊണ്ട് എത്തിയ്ക്കാറുണ്ട്,അതിലൂടെ കിട്ടുന്ന കുഞ്ഞു കുഞ്ഞു ഓര്‍മ്മകള്‍ സന്തോഷം നല്‍കുന്നൂ...നന്ദി.
ReplyDeleteഅടുത്ത കാപ്പാട് സന്ദര്‍ശനത്തില്‍ സെന്‍റര്‍കോര്‍ട്ട് കൂടെ ഉണ്ടായിരിയ്ക്കും ട്ടൊ..
കാപ്പാട് യാത്ര കൊള്ളാം.. ഞങ്ങളൂം പോയിട്ടുണ്ട് കപ്പാട് ബീച്ചില്‍, അതു മുമ്പു പോസ്റ്റിയതുമാണ്... അതെല്ലാം ഓര്‍മ്മപ്പെടുത്തി.. നന്ദി... ഒരു നല്ല വൈകുന്നേരം കൂടി ആസ്വദിച്ചുവല്ലേ....
ReplyDeleteനന്നായിരിക്കുന്നു .....
ReplyDeleteമനോഹരം...
ReplyDeleteഒരുപാട് കേട്ട കാപ്പാട് കടപ്പുറവും കടലും ഒപ്പം ഒരു ദേശ സ്നേഹിയുടെ കായ്ച്ചപാടും
ReplyDeleteനന്നായി എന്നാലും ഒരു താങ്കളുടെ ആ ടച്ച് വന്നില്ലാ..പെട്ടെന്ന് തീര്‍ന്നു പോയത് പോലെ എന്തി....
ReplyDeleteകാപ്പാട് ബീച്ചില്‍ പോയിട്ടുണ്ട്. എങ്കിലും ഈ പോസ്റ്റിലൂടെ ഒന്നൂടെ അവിടെ കറങ്ങി. അവതരണം നന്നായി.
ReplyDeleteചരിത്രവിവരണങ്ങള്‍ വിളിച്ചോതിക്കൊണ്ടുള്ള
ReplyDeleteയാത്രക്കുറിപ്പ് കടലോരത്തിന്റെ കഥ പറഞ്ഞു..
നന്നായി ചെറുവാടീ.
മനോഹരമായ അവതരണശൈലിയില്‍ ചരിത്രമുറങ്ങുന്ന കാപ്പാടിനെ വര്‍ണിച്ചപ്പോള്‍ അത് നല്ല ഒരു അനുഭൂതി പകര്‍ന്നു തന്നു. വാസ്കോഡ ഗാമ മുതല്‍ ഇങ്ങു കുഞ്ഞാലി മരക്കാര്‍ വരെയുള്ള ചരിത്ര പുരുഷന്മാര്‍ക്ക് താങ്കളുടെ കരവിരുതിലൂടെ കിട്ടിയത് മസ്മരികതയുടെ മറ്റൊരു മുഖം. കുറച്ചു കൂടെ ദീര്ഖിപ്പിക്കാമായിരുന്നു. ആശംസകള്‍.
ReplyDeletenannayi ezhuthu.
ReplyDeleteകാപ്പാട് ബീച്ച് കണ്ടിട്ടില്ലെങ്കിലും കേട്ടിരുന്നതും ബ്ലോഗുകളിലൂടെ ഉള്ള വിവരണവും കേള്‍ക്കുമ്പോള്‍ അറിയാതെ ഒരു പൂതി മനസ്സില്‍ നിറയുന്നുണ്ട്. പഴയ ഓര്‍മ്മകളിലെക്കും ചരിത്രത്തിലേക്കും ചെറുതായി എത്തിനോക്കി സുന്ദരമായ താഴുകലോടെ എഴുത്ത്.
ReplyDeleteകുഞ്ഞാലി മരക്കാരുടെ പടകപ്പലില്‍ കയറി ഞാന്‍ സാമൂതിരി രാജാവിന്റെ ദര്‍ബാറിലുമെത്തി. ഏഴാം ക്ലാസിലെ സാമൂഹ്യപാഠ പുസ്തകത്തില്‍ നിന്നും എന്റെ ഓര്‍മ്മകളിറങ്ങി വന്ന് ഈ പ്രൌഡമായ രാജധാനിയില്‍ ഒരു കസേര വലിച്ചിട്ടിരുന്നു. പ്രസിദ്ധമായ സാമൂതിരിയുടെ പണ്ഡിത സദസ്സ്. രാജ്യ തന്ത്രങ്ങള്‍. തര്‍ക്കങ്ങള്‍.
ReplyDeleteതാങ്കളുടെ എഴുത്തിന്റെ ശൈലി ഏറെ ഇഷ്ടമായി.
എന്റെയൊപ്പം ജോലി ചെയ്യുന്ന പോര്‍ട്ടുഗീസ് കാര്‍ക്ക് വാസ് കോ ഡ ഗാമ ആരെന്നറിയില്ല. കാപ്പാടെന്ന് കേട്ടിട്ട് പോലുമില്ലാത്രെ. കടലോരത്തിന്റെ കഥ കൊള്ളാം.
ReplyDeleteശരിയാണ്, കടലിന്റെ വിദൂരതയിലേക്ക് നോക്കിയിരിക്കുമ്പോള്‍ മനസ്സ് കാറ്റിനെക്കാള്‍ വേഗത്തില്‍ സഞ്ചരിക്കുന്നു.
ReplyDeleteപാഠപുസ്തകങ്ങളില്‍ വായിച്ചിട്ടുള്ള കാപ്പാട് കടപ്പുരത്തിന്റെ ഓര്‍മ്മകളിലേക്ക് കപ്പലിറങ്ങിയ പ്രതീതി. കടപ്പുറത്തിന്റെ പൂഴിമണ്ണില്‍ ഇനിയും കഥകള്‍ പിറക്കട്ടെ. ആശംസകള്‍....
കടലും,കടപ്പുറവും എന്റെയൊരു വീക്നെസ് ആണ്.
ReplyDeleteമുഴുപ്പിലങ്ങാട് ബീച്ച് കണ്ടിട്ടുണ്ടോ?
നന്നായി ചെറുവാടി ...നാട്ടില്‍ പോയിട്ട് വേണം അവിടെ ഒക്കെ ഒന്ന് കറങ്ങാന്‍
ReplyDeleteപിന്നെയും പിന്നെയും വായിക്കുവാന്‍ പ്രേരിപ്പിക്കുന്ന ശൈലി..
ReplyDeleteഎല്ലാ ആശംസകളും
ReplyDeleteപകരം മീന്‍ പിടിക്കുന്ന കൊച്ചു വള്ളങ്ങളും അവരുടെ ആര്‍പ്പുവിളികളും മാത്രം. എനിക്ക് നിരാശ തോന്നി....
ReplyDeleteഎന്തിനാ നിരാശ തോന്നുന്നേ.. അതിലും ഒരു സന്തോഷം നമ്മില്‍ ഉലവാക്കുന്നില്ലേ..??ഓര്‍മ്മകള്‍ വേട്ടയാടുമ്പോള്‍ അതിനെ മറക്കാന്‍ അതിലും നല്ല ഓര്‍മ്മകള്‍ നമുടെ ജീവിതത്തില്‍ കടന്നു വരാറില്ലേ...
'ഞാനവിടെ ഒരധികപറ്റാണ് എന്ന് സാമൂതിരിയുടെ കിങ്കരന്മാര്‍ക്ക് തോന്നിയോ. വഴു വഴുപ്പുള്ള പാറക്കെട്ടിന്റെ അടിഭാഗത്ത് നിന്നും ഒരഭ്യാസിയെ പോലെ കടലിലേക്ക് വലയെറിയുന്ന ഒരു നാട്ടുകാരന്‍ എന്നെ തിരിച്ചു വിളിച്ചു'
ReplyDeleteനല്ല ഒരു അഭ്യാസന്നെ ഈ ....
അതന്നെ ..!
രസായീട്ടോ ...
എന്നാലും പെട്ടെന്ന് തീര്‍ന്നു പോയോ ?
സാരമില്ല .
തുടര്‍ച്ച എന്ന് വീണ്ടും എഴുതാമല്ലോ !
അനുമോദനങ്ങള്‍ .....
ആശംസകൾ
ReplyDeleteനാം പഠിച്ചതും പഠിക്കാത്തതുമായ ഒട്ടേറെ ചരിത്ര യാഥർത്ഥ്യങ്ങൾ നമുക്ക് ചുറ്റുമുണ്ട്... അവയൊന്നും പരതിയെടുക്കാൻ നാം മുതിരാറില്ല. അതാണ് സത്യം...
ReplyDeleteചരിത്രം നമ്മെ പിറകോട്ടല്ല, മുന്നിലേക്ക് തന്നെ നയിക്കും...
എല്ലാ ആശംസകളും അറിയിക്കുന്നു
ഗാമയുടെ കാലുകുത്തല്‍ കീഴടക്കാന്‍ വേണ്ടി മത്രമായിരുന്നെനും ആ ചീത്ത ഓര്‍മകള്‍ ഇനി കടപ്പുറത്തിന് ഫലകമായി വെണ്ടെന്നും പറഞ്ഞ് ‘ഗാമാ ഫലകം‘ നാട്ടുകാര്‍ തകര്‍ത്തെന്ന് കേള്‍ക്കുന്നു
ReplyDeleteഞാന്‍ പോയപ്പോ ആ ഫലകം അവിടെ ഇല്ലായിരുന്നു
എന്തിനാ പോട്ടം ഗൂഗുളിൽ നിന്നും അടിച്ചു മാറ്റിയത്. സ്വന്തമായി കുറച്ചെടുത്ത് ഇട്ടിരുന്നെങ്കിൽ എത്ര നന്നായിരുന്നു...
ReplyDeleteആശംസകൾ...
ആ പാറപ്പുറത്ത് ഞാനും ഒന്ന് കയറി...അവിടുത്തെ കാറ്റിന് നല്ല ഉണക്കമീനിന്റെ വാസനയാണ്. ഒരുപാട് പ്രാവശ്യം ഞാന്‍ പോയിട്ടുണ്ടവിടെ.
ReplyDeleteനന്നായി പറഞ്ഞു... ആശംസകള്‍
ചരിത്രമുറങ്ങുന്ന ആ കടലോരത്തുകൂടെ ചെരുവാടിക്കൊപ്പം യാത്രചെയ്ത അനുഭൂതി ഈ എഴുത്തിനു.
ReplyDeleteഒന്ന് കാണണം അവിടൊക്കെ.
ഒരുപാടോര്‍മ്മകള്‍ ഉറങ്ങുന്ന ആ മനോഹര തീരത്തിന്റെ ഓരത്തിരുന്നു
ReplyDeleteപറഞ്ഞ ഈ വിവരണം...ലളിതമായ വരികളിലൂടെയുള്ള അവതരണം. നന്നായിരിക്കുന്നു....ടൈറ്റിലും ഇഷ്ടായീട്ടാ...വാസ്‌കോഡ ഗാമയും, കുഞ്ഞാലി മരക്കാറും പഴയ സ്കൂള്‍ ജീവിതവും വീണ്ടും മനസിലേക്കോടിയെത്തി.നന്ദി കൂട്ടുകാരാ....
---------------------------
എല്ലാരും പറഞ്ഞ പോലെ കുറച്ച് കൂടി എഴുതായിരുന്നു...
നിന്റെ രചനകള്‍ വായിക്കാനുള്ള താല്‍പ്പര്യം, അതു കുറഞ്ഞു പോയതിലുള്ള നിരാശ അതാകാം എന്നെ കൊണ്ടിങ്ങനെ പറയിപ്പിച്ചത്..
ചരിത്രമുറങ്ങുന്ന കടല്തീരത്തിരുന്നു ഒന്ന് മയങ്ങി പോയി..മഗരിബ് ബാങ്ക് കൊടുക്കാന്‍ സമയമായി..ഇനി ഞാനും പോകുന്നു...
ReplyDeleteചരിത്രം ഉറങ്ങുന്ന മണല്‍പ്പുറത്ത് ഞാനും അല്‍പ്പനേരം ഇരുന്നു.
ReplyDeleteനല്ല പോസ്റ്റ്....ചരിത്രം ഒന്ന് കൂടി ഓര്‍മിപ്പിച്ചു....
ReplyDeleteപോസ്റ്റ് ഒന്ന് കൂടി വലുതാക്കാമായിരുന്നു...
പോയിട്ടുണ്ട് ഇവിടെ.....കണ്ടു കൊതിതീരാത്ത കടലാണത്.നന്നായി പറഞ്ഞു .
ReplyDeleteenikku ellaam puthiyathu...
ReplyDeletekaapaadum kadappuravum..ariyunnathu
cheruvaadi vivaranam maathram..nandi..
നല്ല എഴുത്ത് .ആശംസകള്‍ .............
ReplyDeleteഓര്‍മ്മകള്‍ സുന്ദരമായി പകര്‍ത്തിയിരിയ്ക്കുന്നു, മാഷേ.
ReplyDeleteപതിവു പോലെ ഇഷ്ടമായി :)
ചരിത്രത്തിന്റെ കടലിരമ്പം!
ReplyDeleteകാപ്പാട് ബീച്ചിനോടുള്ള കടപ്പാട് തന്നെയാണല്ലൊ മലയാളി പ്രവാസങ്ങൾക്ക് തറക്കല്ലിട്ട വഴികൾ...
ReplyDeleteചരിത്രത്തോടൊപ്പം പുഴയെ മാത്രമല്ല കടലിനേയും ഇഷ്ട്ടമാണെന്ന് കാണിച്ചു തന്നതിൽ സന്തോഷം കേട്ടൊ ഭായ്
നല്ല വിവരണം.
ReplyDeleteകോഴിക്കോടന്‍ കടപ്പുറത്തിരിക്കുമ്പോള്‍ ഞാന്‍ എല്ലാ വേദനകളും മറന്നു അതില്‍ ലയിച്ചു പോവും . ആ തിരകളുടെ ശബ്ദവും തീരവുമായുള്ള തൊട്ടു കളിയും കടലിന്റെ വ്യാപ്തിയും അസ്തമയ സൂര്യനും, പിന്നെ മീന്‍ പിടുത്തക്കാരും ഒക്കെ കാഴ്ചകള്‍ ഒരുക്കുമ്പോള്‍ മറ്റൊന്നും ഓര്‍ക്കാറില്ല.
ReplyDeleteഅങ്ങിനെ നോക്കുമ്പോള്‍ നല്ലൊരു ഉയരത്തില്‍ നിന്ന് ചിന്തിക്കാന്‍ താങ്കള്‍ക്ക് കഴിഞ്ഞിരിക്കുന്നു. നന്നായി എഴുതി...ചരിത്രം ഉറങ്ങുന്ന കാപ്പാട് തീരം..!
@ രമേശ് അരൂര്‍ ,
ReplyDeleteനന്ദി രമേശ് ജീ. ആദ്യ അഭിപ്രായത്തിനും ഇഷ്ടായതിനും.
@ നാമൂസ്,
നന്ദി സുഹൃത്തേ. അധിനിവേശത്തിന്റെ ഓര്‍മ്മകളും അതിജീവനത്തിന്റെ മുഖവും തനെയാണ് അവിടെ കണ്ടത്.
@ ജുനൈത്.
നന്ദി ജുനൈത്. ഇഷ്ടപ്പെട്ടു എന്നറിയുന്നത് സന്തോഷം .
@ ഇസ്മായില്‍ തണല്‍.
നന്ദി തണല്‍. നല്ല വാക്കുകള്‍ക്ക്.
@ ജുവൈരിയ.
നന്ദി. സന്തോഷം.
@ ശ്രീനാഥന്‍ ,
ചരിത്രം അറിഞ്ഞിട്ടല്ല. ചില സ്കൂള്‍ ഓര്‍മ്മകളിലൂടെ ഒന്ന് നോക്കികാണാന്‍ ശ്രമിച്ചു. ഇഷ്ടായതില്‍ സന്തോഷം.
@ ഇസ്മായില്‍ ചെമ്മാട്.
നല്ല വാക്കിന്നു ഒത്തിരി നന്ദി ഇസ്മായില്‍. പക്ഷെ എഴുത്തിന്റെ മറ്റൊരു മേഖലയില്‍ കൈ വെക്കാനുള്ള ആത്മവിശ്വാസം ഇനിയും ഉണ്ടാവേണ്ടിയിരിക്കുന്നു.
@ ഉമ്മു അമ്മാര്‍ ,
ഈ നല്ല അഭിപ്രായത്തിന് സന്തോഷം അറിയിക്കുന്നു ഉമ്മു അമ്മാര്‍.
@ വര്‍ഷിണി ,
വിശദമായ അഭിപ്രായത്തിനു നന്ദി വര്‍ഷിണി. ഈ നല്ല വാക്കുകള്‍ സന്തോഷം നല്‍കുന്നു.
@ നസീഫ് അരീക്കോട്.
അതെ നസീഫ്. നല്ലൊരു സായാഹ്നം ആസ്വദിച്ചു. നന്ദി .
@ നൌഷു,
ReplyDeleteനന്ദി , സന്തോഷം,
@ സെഫയര്‍ സിയ,
നന്ദി , സന്തോഷം ,
@ അയ്യോ പാവം.
നന്ദി സുഹൃത്തേ.
@ ആചാര്യന്‍ ,
നിരാശപ്പെടുത്തി അല്ലെ ഞാന്‍ . നീളം മനപൂര്‍വ്വം കുറച്ചതാണ്. കൂടുതല്‍ നന്നാക്കാന്‍ ശ്രമിക്കാം. തുറന്നു പറയുന്നത് ഞാനും ഇഷ്ടപ്പെടുന്നു . നന്ദി.
@ അക്ബര്‍ വാഴക്കാട്.
നന്ദി അക്ബര്‍ ഭായ്. വായനക്കും അഭിപ്രായത്തിനും.
@ മുനീര്‍ എന്‍ പി .
നന്ദി മുനീര്‍ വായനക്കും അഭിപ്രായത്തിനും.
@ ഷുക്കൂര്‍,
ഒത്തിരി നന്ദി ഷുക്കൂര്‍, വായനക്കും നല്ല വാക്കുകള്‍ക്കും പ്രോത്സാഹനത്തിനും. പോസ്റ്റ് വലുതാക്കേണ്ട എന്ന് കരുതി മനപൂര്‍വ്വം കുറച്ചതാണ്.
@ മുകില്‍,
നന്ദി സന്തോഷം മുകില്‍.
@ റാംജി പട്ടേപ്പാടം
നന്ദി റാംജി ഭായ്. ഇഷ്ടപ്പെട്ടതിന്, നല്ല വാക്കുകള്‍ക്ക്.
@ മൊയിദീന്‍ അങ്ങാടിമുഗര്‍,
ReplyDeleteഎഴുത്തിനെ ഗൌരവമായി സമീപ്പിക്കുന്ന നിങ്ങളുടെയൊക്കെ അഭിപ്രായങ്ങള്‍ പ്രോത്സാഹനമാണ്. ഒത്തിരി നന്ദി.
@ അജിത്.
നന്ദി അജിത് ഭായ്. വസ്ഗോടഗാമയെ അവര്‍ അറിയില്ലെങ്കില്‍ കാപട് എങ്ങിനെ അറിയും, ;)
@ ഷമീര്‍ തളിക്കുളം.
അതെ ഷമീര്‍. കടപ്പുറത്തെ കാറ്റിനൊപ്പം ഓര്‍മ്മകളും ചുറ്റിക്കറങ്ങും. നന്ദി.
@ മേയ് ഫ്ലവര്‍,
കടപ്പുറം എന്റെയും വീക്നസ്സ് ആണ്. മുഴുപ്പിലങ്ങാട് വന്നിട്ടില്ല.
@ ഫൈസു മദീന.
അതെ അതെ , ഒറ്റയ്ക്ക് കറങ്ങിയാല്‍ മതി. എനിക്കുമതിയായി നിന്നോടോപ്പമുള്ള കറക്കം.
@ ജിത്തു
ഈ നല്ല വാക്കുകള്‍ക്ക് നന്ദിയും സന്തോഷവും അറിയിക്കുന്നു ജിത്തു.
@ മുല്ല.
വായനക്ക് നന്ദി.
@ അര്‍ജുന്‍
നിരാശ തോന്നിയത് അത് കണ്ടിട്ടല്ല അര്‍ജുന്‍. ഓര്‍മ്മകളുടെ താളം മുറിഞ്ഞതില്‍ ആണ് . നന്ദി വായനക്ക് .
@ pushapmgad ,
ഇനി തുടച്ചയോ . ആവില്ല ചങ്ങാതീ. ഇഷ്ടായത്തിനു നന്ദി ട്ടോ .
@ പള്ളിക്കരയില്‍.
നന്ദി സന്തോഷം സാഹിബ്,
ഇനിയും പോരട്ടെ ചരിത്രങ്ങളും കടലോര കഥകളും...കൂടെ കുറച്ചു ഒറിജിനല്‍ ഫോട്ടോസും ചേര്‍ക്കാമായിരുന്നു അതു എന്നെപോലെ കാപ്പാട് കാണാന്‍ കഴിയാത്തവര്‍ക്ക് വിലപ്പെട്ടതായിരുന്നു
ReplyDeleteകാപ്പാട് കടപ്പുറം കാണാന്‍ കഴിഞ്ഞിട്ടില്ല..എന്നെകിലും പറ്റുമായിരിക്കും..
ReplyDeleteനല്ല എഴുത്ത്.ആശംസകള്‍.
ReplyDeleteകൊണ്ട് പോയി വീണ്ടും ഓര്‍മ്മകളിലേക്. ചരിത്രത്തിലേക്ക്. വല്ലാത്ത ഒരു സന്തോഷം.
ReplyDelete@ മുഹമ്മദ് കുഞ്ഞി വണ്ടൂര്‍,
ReplyDeleteനന്ദി. വായനക്കും അഭിപ്രായത്തിനും.
@ കൂതറ ഹാഷിം,
ആ കാര്യം അറിയില്ല ഹാഷിം. ഇതൊരു പുതിയ യാത്രയുടെതും അല്ല. ഏതായാലും ആ കാര്യം പങ്കുവെച്ചതിന് നന്ദി.
@ വീകെ
ഒരു പഴയ യാത്ര ആയതുകൊണ്ടാണ് സ്വന്തം ചിത്രങ്ങള്‍ ഇല്ലാതെ പോയത്. നന്ദി വീകെ.
@ ഷബീര്‍ തിരിച്ചിലാന്‍ ,
ഉണക്ക മീനിന്റെ മനം എനിക്കും കിട്ടിയിരുന്നു. :) പക്ഷെ അതൊഴിവാക്കി എഴുതി. നന്ദി.
@ തെച്ചിക്കോടന്‍ ,
നന്ദി ശംസ് , കാപ്പാട് പോവണം ട്ടോ. നല്ല യാത്ര ആശംസിക്കുന്നു.
@ റിയാസ്,
നന്ദി ചങ്ങാതീ. മനപൂര്‍വ്വം ചെറുതാക്കിയതാ. വായനക്കാരെ കൂടുതല്‍ പരീക്ഷിക്കേണ്ട എന്ന് കരുതി :)
@ ജാസ്മികുട്ടി ,
വായനക്കും അഭിപ്രായത്തിനും നന്ദി.
@ റീനി.
വായനക്കും അഭിപ്രായത്തിനും നന്ദി.
@ ചാണ്ടി ,
നന്ദി ചാണ്ടിച്ചായാ. വായനക്ക് , ഇഷ്ടായതിനു.
@ പ്രയാണ്‍,
നന്ദി സന്തോഷം പ്രയാണ്‍.
@ എന്റെ ലോകം.
ReplyDeleteനന്ദി വിന്‍സെന്റ് ജീ. വായനക്കും ഇഷ്ടപ്പെട്ടതിനും. സന്തോഷം.
@ റാണി പ്രിയ
നന്ദി സന്തോഷം റാണി പ്രിയ . വരവിനും വായക്കും.
@ ശ്രീ .
നന്ദി സന്തോഷം ശ്രീ . വരവിനും വായക്കും.
@ അലി,
നന്ദി സന്തോഷം അലി . വരവിനും വായക്കും.
@ മുരളി ബിലാത്തി ,
പുഴയും കടലും . രണ്ടും നല്ല ഓര്‍മ്മകള്‍ തന്നെ. നന്ദി വായനക്ക് .
@ ജ്യോ,
നന്ദി, വായനക്കും അഭിപ്രായത്തിനും.
@ ഐക്കരപടിയന്‍ ,
വല്യ ചിന്തകളൊന്നും ഇല്ല സലിം ഭായ്. ചെറിയൊരു യാത്രയും അല്പം ചരിത്രവും. നന്ദി ട്ടോ വായനക്കും നല്ല വാക്കിനും.
@ മുസ്തഫ പുളിക്കല്‍,
ഒറിജിനല്‍ ഫോട്ടോസ് ഇല്ലാത്തതില്‍ ഖേദം അറിയിക്കുന്നു മുസ്തഫ. നന്ദി ഈ വരവിനു.
@ വില്ലേജ്മാന്‍ ,
അവിടെ നല്ല കാഴ്ചകള്‍ ഉണ്ട് സുഹൃത്തേ. പോവണം. നന്ദി വായനക്ക്.
@ എക്സ് പ്രവാസിനി
നന്ദി. വായനക്കും അഭിപ്രായത്തിനും പ്രാവാസിനി.
@ സലാം.
ഈ നല്ല വാക്കുകള്‍ക്കു ഒത്തിരി നന്ദി സലാം ജീ. സന്തോഷം
സ്കൂളില്‍ പഠിക്കുമ്പോള്‍ തന്നെ ഇഷ്ട്ടവിഷയംയിരുന്നു എനിക്ക് ചരിത്രം ..അതുകൊണ്ടായിരിക്കാം വായിക്കുമ്പോള്‍ ശരിക്കും അതിലൂടെ ജീവിക്കുകയായിരുന്നു ....ലളിതമായ ശൈലി അതെന്നെ വല്ലാതെ ആകര്‍ഷിച്ചു ...എഴുതുക ഇനിയും ഒരുപാടു ...പ്രാര്‍ത്ഥനയില്‍ എപ്പോഴും ഉണ്ട് ...അള്ളാഹു അനുഗ്രഹിക്കട്ടെ ..ആമീന്‍
ReplyDeleteചെറുവാടി യുടെ എഴുത്തുകളിലെല്ലാം ഞാന്‍ കണ്ട പ്രത്യേകത നാടും ചുറ്റുപാടും ആരെയും കൊതിപ്പിക്കുന്ന രീതിയില്‍ പറയും എന്നതാണ്.
ReplyDeleteപല പ്രാവശ്യം ഞാന്‍ പോയ സ്ഥലം ആണിത്, എന്നിട്ടും, ഈ എഴുത്തും, ചിത്രവും വല്ലാതെ മനസിനെ സ്പര്‍ശിച്ചു.
ഈ എഴുത്തിന്‍റെ രീതി എന്നും സൂക്ഷിക്കുക.
ആശംസകള്‍.
@ സോനറ്റ്,
ReplyDeleteനല്ല വാക്കിനു , വായനക്ക് പ്രാര്‍ഥനക്ക് എല്ലാം ഹൃദയം നിറഞ്ഞ നന്ദി അറിയിക്കട്ടെ.
@ സുല്‍ഫി മണവയല്‍
നന്ദിയുണ്ട് ട്ടോ . ഈ പ്രോത്സാഹനത്തിനു. പിന്നെ നല്ല വാക്കുകള്‍ക്കും . സന്തോഷം അറിയിക്കട്ടെ