Saturday, February 19, 2011

പോപ്പിന്‍സ്‌ വര്‍ണ്ണങ്ങള്‍

സ്നേഹത്തിന്റെ മധുരമാണ് എനിക്ക് പോപ്പിന്‍സ്‌ മിഠായികള്‍ നല്‍കുന്നത്. അതുകൊണ്ട് തന്നെ എവിടെ കണ്ടാലും ഒരു പാക്കറ്റ് ഞാനറിയാതെ വാങ്ങിപോകും എന്റെ കുട്ടികള്‍ക്ക് വേണ്ടി.
വര്‍ഷങ്ങള്‍ക്കു മുമ്പ് കോഴിക്കോട് ഹിമായത്ത് സ്കൂളില്‍ നിന്നും ഉപ്പ ജോലി കഴിഞ്ഞു വരുമ്പോള്‍ ഞാന്‍ കാത്തിരിക്കുന്നത് അതിനു വേണ്ടിയായിരുന്നു. അതിന്റെ പലവിധ വര്‍ണ്ണങ്ങളില്‍ ഒളിപ്പിച്ച സ്നേഹത്തെ ആയിരുന്നു. ഇന്ന് എന്റെ കുട്ടികള്‍ അത് നുണയുമ്പോള്‍ അവരുടെ ചുണ്ടില്‍ വിരിയുന്ന മധുരമുള്ള ചിരി കാണുമ്പോള്‍ ഞാനോര്‍ക്കുക എന്റെ ഉപ്പയെ ആണ്.

പോപ്പിന്‍സ്കാലം കഴിഞ്ഞെത്തിയത് ബാലരമയും പൂമ്പാറ്റയും മലര്‍വാടിയും നല്‍കിയ ചിത്രകഥകളുടെ ലോകത്തേക്കാണ്‌. പിന്നെയുള്ള കാത്തിരിപ്പുകള്‍ അതിനുവേണ്ടിയായിരുന്നു. ബാലരമയില്‍ ഒരു പദപ്രശ്നം പൂരിപ്പിച്ചയച്ചതിന് ഒരിക്കല്‍ സമ്മാനം കിട്ടി. എന്റെ പേരതില്‍ അച്ചടിച്ച്‌ വന്നപ്പോള്‍ സന്തോഷം കൊണ്ട് ഞാന്‍ തുള്ളിച്ചാടി. സമ്മാനമായി കിട്ടിയ പതിനഞ്ചു രൂപയില്‍ നിന്നും ഞാനൊരു നോട്ട്ബുക്ക് വാങ്ങിയത് സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ചിത്രം ഉണ്ടായിരുന്നു എന്നത് കൊണ്ട് മാത്രമായിരുന്നു. ആ അനാവിശ്യത്തിന് കിട്ടിയ അടിക്ക് ഒരു സച്ചിന്‍ സിക്സറിന്റെ ചൂടും ഉണ്ടായിരുന്നു.

ഇന്ന് ഉപ്പ വിടപറഞ്ഞിട്ട്‌ മൂന്നു വര്‍ഷം കഴിയുന്നു. എനിക്ക് നഷ്ടപ്പെട്ടത് ഒരു സുഹൃത്തിനെ കൂടിയായിരുന്നു. എന്റെ വഴികളില്‍ വെളിച്ചം വിതറിയ ഒരു വിളക്കുമാടത്തെ. ആ ശൂന്യത ഇന്നും ജീവിതത്തില്‍ നിറയുന്നത് കൊണ്ടാണ് മൂന്നു വര്‍ഷത്തെ ഒരു മുന്നൂറു വര്‍ഷമായി എനിക്ക് തോന്നുന്നത്. ഒരു അവധിക്കാലം കൂടി അടുക്കുന്നു. ഞങ്ങളുടെ വരവും കാത്തിരിക്കുന്ന ഉമ്മയുടെ മുഖം സന്തോഷം നല്‍കുന്നെങ്കിലും ഒഴിഞ്ഞു കിടക്കുന്ന ഉമ്മറത്തെ കസേര എനിക്ക് നല്‍കുന്ന വിഷമം ചെറുതല്ല.

എഴുത്തിനെയും വായനയേയും ഒരു പാട് ഇഷ്ടപെട്ടിരുന്ന ഉപ്പാക്ക് എന്റെ കുഞ്ഞു കുഞ്ഞു നൊമ്പരങ്ങള്‍ വരികളാക്കി ഒരു ഓര്‍മ്മകുറിപ്പ്. ഒപ്പം മനസ്സില്‍ വരുന്നത് അക്ഷരങ്ങളാവുമ്പോള്‍ ഉള്ള ആശ്വാസം. പ്രാര്‍ഥനയോടെ.

77 comments:

  1. ചുരുങ്ങിയ വാക്കുകളില്‍ പങ്കുവെക്കട്ടെ എന്റെയീ ഓര്‍മ്മകള്‍.

    ReplyDelete
  2. പോപ്പിന്‍സ്‌ ആര്‍ക്കാ ഇഷ്ട്ടമില്ലാത്തത്..? വര്‍ണങ്ങള്‍ തന്നെ മുഖ്യ കാരണം അല്ലെ..? പിന്നെ എന്റെ ഉപ്പ വാങ്ങി തരാറുള്ള ഫൈവ് സ്റ്റാര്‍ മിട്ടായിയുടെ മധുരവും ഓര്‍മ്മയില്‍ വന്നു...നല്ലൊരു പോസ്റ്റ് കൂടി സമ്മാനിച്ചല്ലോ ചെറുവാടീ..

    ReplyDelete
  3. ellaa prarthanayum ummaykkum uppaakkum ...!

    ReplyDelete
  4. നല്ല പോസ്റ്റ്..പോപ്പിൻസും ,ഉപ്പയും, കുറച്ചു ഓർമ്മകളും...

    ReplyDelete
  5. വളരെ കുറഞ്ഞ വരികളില്‍ ഒരു വലിയ കാലത്തെ അടയാളപ്പെടുത്തിയപ്പോള്‍ അതിനെ കൃത്യമായും ഓരോ കാഴ്ചകളെയും സചിത്രം അനുഭവമായപ്പോള്‍ സത്യം പറയാല്ലോ, പ്രിയനേ എനിക്ക് അസൂയയാണ് ആദ്യം തോന്നിയത്. പിന്നീട്, അത്ഭുതവും..!
    എങ്ങനെ സാധിക്കുന്നു ഇങ്ങനെ എഴുതാന്‍...? ഇത് തന്നെയാണ് കഴിവ്.

    ReplyDelete
  6. പോപ്പിന്‍സ് മിട്ടായി ഞാന്‍ കുറെ തിന്നിട്ടുണ്ട്.പക്ഷെ അന്നൊന്നും ലഭിക്കാത്ത ഒരു സ്വാദ് ഇന്നു
    പോപ്പിന്‍സ് കഴിക്കാതെ തന്നെ എനിക്കീ പോസ്റ്റ് വായിച്ചപ്പോ കിട്ടി..
    മധുരമൂറുന്ന ഉപ്പയുടെ ഓര്‍മകളുമായി നിറഞ്ഞു നില്‍ക്കുന്ന ഈ പോസ്റ്റ്.
    ഇനി മുതല്‍ പോപ്പിന്‍സ് കാണുമ്പോ അതിന്റെ വര്‍ണങ്ങളേക്കാല്‍ കൂടുതല്‍ എന്റെ മനസിലേക്കോടിയെത്തുക ഒരു പക്ഷേ ചെറുവാടിയുടെ ഈ പോസ്റ്റും, അതില്‍ നിറഞ്ഞു നില്‍ക്കുന്ന ആ ഉപ്പയുടെ സ്നേഹത്തിന്റെ വര്‍ണങ്ങളുമാവും...
    സ്നേഹനിധിയായ ആ ഉപ്പയുടെ ഓര്‍മകള്‍ക്ക് മുന്നില്‍ പ്രാര്‍ത്ഥനയോടെ....
    റിയാസ്...

    ReplyDelete
  7. പോപ്പിന്‍സ്‌ ,ബാലരം , പൂമ്പാറ്റ....ചെറുവാടി എല്ലാരേം കൊതിപ്പിച്ചു..ഹ്മ്.

    നമ്മുടെ ഈ കുഞ്ഞു സന്തോഷങ്ങള്‍ക്കു പിന്നിലെ ആളു കൂടെ ഇല്ലാന്ന് ഓര്‍ക്കുമ്പൊ തന്നെ സങ്ക്ടാല്ലേ..എന്താ ചെയ്യാ, പ്രാര്‍ത്ഥിയ്ക്കാ..

    ഇത്തരം ഓര്‍മ്മകള്‍ ഉമ്മയായും പങ്കു വെയ്ക്കാറില്ലേ..ചെയ്യൂ ട്ടൊ..,

    ReplyDelete
  8. നല്ലൊരു പോസ്റ്റ്‌.... പലതും ഓര്‍മ്മിപ്പിച്ചു....

    ReplyDelete
  9. സത്യമാണ് ചെറുവാടി പോപ്പിന്സിന്റെ മധുരം ഇപ്പോഴും ബാല്യകാല സ്മരണ ഉണര്‍ത്തുന്നു..

    ReplyDelete
  10. എനിക്ക് ഒരു അങ്കിളേ ഉണ്ടായിരുന്നു പോപ്പിന്‍സ്‌ അങ്കിള്‍.ഞങ്ങളെ കാണാന്‍ വരുമ്പോഴ് ഇപ്പോഴും അങ്കിള്‍ പോപ്പിന്‍സ്‌ കൊണ്ട് തരും
    എന്റെ തല്ല്കൊള്ളിത്തരങ്ങള്‍

    ReplyDelete
  11. പ്രാര്‍ഥനയോടെ..ചെറുവാടിയുടെ നൊമ്പരങ്ങളില്‍ ഞാനും ചേരുന്നു...രാവിലെ ജയന്‍ ഡോക്ടറുടെ പോസ്റ്റ്‌...ഇപ്പോള്‍ ഇവിടെയും..ഇന്ന് മുഴുവന്‍ കഴിഞ്ഞ ഏപ്രിലില്‍ വിട്ടുപോയ എന്റെ വാപ്പയുടെ ഓര്‍മ്മകള്‍...

    ReplyDelete
  12. പോപ്പിന്സോക്കെ എന്റെ കുട്ടിക്കാലത്തെ ആഡംബരങ്ങള്‍ ആണ് //കീലു മിട്ടായിയും,അമ്മായി ഉണ്ടയും,ചൂലമിട്ടായിയും.നാരങ്ങാ മിട്ടായിയും ഒക്കെയായിരുന്നു നാവിലും മനസിലും മധുരം വിതറിയിരുന്നത്...
    ചെറുവാടിയുടെ ഓര്‍മ്മകള്‍ ആ ഒഴിഞ്ഞ ചാരുകസേരയില്‍ ചെന്ന് നിതാന്തം വിശ്രമിക്കട്ടെ ..എഴുത്തിന്റെ ഈ പൂമുഖത്ത് കേള്‍ക്കാന്‍ ഞങ്ങള്‍ ഉണ്ട് ..:)

    ReplyDelete
  13. നന്നായി പറഞ്ഞു.... കടമകളെല്ലാം തീര്‍ത്ത് മടങ്ങിപ്പോകുന്ന അച്ഛനും അച്ഛനെ ഓര്‍മ്മിക്കാന്‍ വേണ്ടി മാത്രം ജീവിക്കുന്ന അമ്മയും ഒരു തുടര്‍ക്കഥ പോലെ

    ReplyDelete
  14. ഉപ്പ ഉള്ളപ്പോള്‍ ഉപ്പയുടെ മഹത്വം ഒരു പക്ഷെ തിരിച്ചറിയില്ല ഇല്ലാതാവുമ്പോള്‍ അറിയാം ഉപ്പ അആരെന്നു

    ReplyDelete
  15. ചെറുപ്പകാലത്ത് ‘നാരങ്ങമിഠായി’യല്ലാതെ മറ്റൊന്നും ഓർമ്മയിലില്ല. ഇന്ന് ആ മിഠായി ഒരിടത്തും കണ്ടിട്ടില്ല. ആ നാരങ്ങാ മിഠായിയുടെ സ്വാദ് ഇന്നും നാവിലുണ്ട്.....!
    ഈ ഓർമ്മകൾ നന്നായി ജീവിക്കാനുള്ള പ്രചോദനമാകട്ടെ.....
    എന്റെ പ്രാർത്ഥനയും.....

    ReplyDelete
  16. ഉപ്പാക്ക് ദൈവം പാപ മോചനവും എല്ലാ അനുഗ്രഹവും നല്‍കട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു....
    ഇത്തരം പോസ്റ്റുകളിലൂടെ നിങ്ങള്‍ ഞങ്ങളൂടെ മനസ്സിലേക്ക് കയറുന്നു ചെറുവാടി ....

    ആശംസകള്‍

    ReplyDelete
  17. ഓര്‍മകളില്‍ ജീവിക്കുമ്പോള്‍ നമ്മളും ഒരു കൊച്ചുക്കുട്ടിയാവും.
    മാതാപിതാക്കളുടെ സ്നേഹത്തില്‍ നാം അലിയുമ്പോള്‍, അവരുടെ വിരലില്‍ തൂങ്ങി നടന്ന ആ ബാല്യത്തിന്റെ നിറമുള്ള ഓര്‍മ്മകള്‍ ഒരു സുഗന്ധമായി നമ്മില്‍ പടരുന്നു.
    എങ്കിലും,
    ചില ഓര്‍മ്മകള്‍ നമ്മെ വീണ്ടും വീണ്ടും നോമ്പരപെടുത്തുന്നു. നഷ്ട്ടപെടലുകള്‍ നമ്മുക്ക് വേദന മാത്രം തരുന്നു...!

    നന്ദി സുഹൃത്തെ...
    ഇത്തിരി വാക്കുകള്‍കൊണ്ട് ഒത്തിരി ഓര്‍മ്മകളിലേക്ക് കൂട്ടികൊണ്ട് പോയതിനു.....

    ReplyDelete
  18. ഈ പോപ്പിന്‍സ്‌ കഥയ്ക്ക് എന്റെ വക ഒരു പോപ്പിന്‍സ്‌ മിഠായി സമ്മാനം!

    ReplyDelete
  19. കുട്ടിക്കാലം ഓര്‍മ വന്നു...

    ReplyDelete
  20. ചെറുപ്പത്തില്‍ പോപിന്‍സ്‌ എന്റെയും ഫേവറൈറ്റ് ആയിരുന്നു ...

    ReplyDelete
  21. ചെറുവാടിയും കമന്റേഴ്സും മറന്ന ഒരു കാര്യം കൂടി. ബാലരമയുടെ ബാക്ക്കവറിലെ രാമുവുംശ്യാമുവും ചിത്രകഥകളിലൂടെയല്ലേ പോപ്പിന്‍സ് നമ്മുടെ കുഞ്ഞുമനസുകളില്‍ സ്ഥാനം പിടിച്ചിരുന്നത്.. കള്ളനെ തെറ്റാലിയില്‍ പോപ്പിന്‍സ് വെച്ച് എറിഞ്ഞിട്ട് പോലീസില്‍ ഏല്‍പ്പിക്കുന്ന ആ കുരുന്നുബാല്യങ്ങളെ മറന്നോ?

    ReplyDelete
  22. ഈ പറഞ്ഞ സംഭവങ്ങള്‍ ഒകെ നമ്മുടെ ജീവിതത്തിലും ഉണ്ടായിട്ടുണ്ട്.. ഏകദേശം പ്ലസ്‌ ടു വരെ ബാലരമ വായന തുടര്‍ന്നു.. ഇപോളും കിടിയാല്‍ ഒരു കൈ നോക്കാന്‍ തയാര്‍..

    ReplyDelete
  23. പോപ്പിന്‍സ്‌ മിഠായിപോലെ തന്നെ മധുരമായി ഈ പോസ്റ്റ്‌. ചെറുവാടിയുടെ ഓര്‍മ്മകള്‍ ഇനിയും പൂക്കട്ടെ, വായിക്കാന്‍ ഞങ്ങളുണ്ട്.

    ReplyDelete
  24. പലതും ഓര്‍മ്മിപ്പിച്ചു...
    നന്ദി സുഹൃത്തെ.

    ReplyDelete
  25. പോപ്പിന്‍സ്‌ നിറയെ ഇത്തിരി മധുരവും ഒത്തിരി ദുഖവും..

    ReplyDelete
  26. നല്ല മധുരം ചങ്ങാതീ...

    ReplyDelete
  27. നൊമ്പരമുണര്‍ത്തുന്ന മധുരമാണ് ഈ പോപ്പിന്സുകള്‍ പകര്‍ന്നു തന്നത്. ചരിത്രരംഗത്ത്‌ ഒട്ടേറെ ഗവേഷണം നടത്തുകയും നിരവധി ലേഖനങ്ങളും പുസ്തകങ്ങളും പ്രസിദ്ധപ്പെടുത്തുകയും ഒരു കാലത്ത് മാതൃഭൂമി വാരികയടക്കമുള്ള മലയാള ആനുകാലികങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയും ചെയ്ത താങ്കളുടെ വന്ദ്യ പിതാവിനെ, അതായത്‌ എന്റെയടക്കം ഒട്ടനവധി ആളുകളുടെ ഗുരുനാഥനായ മഹാനുഭാവനെ സ്മരിച്ചത് കൊണ്ട് ധന്യമായ പോസ്റ്റിനു ഹൃദ്യമായ ആശംസകള്‍.

    ReplyDelete
  28. പോപ്പിൻ മിഠായിയെ പോലെ .. സ്നേഹത്തിന്റെ മാധുര്യവും വർണ്ണങ്ങളും വാരി വിതറിയ പോസ്റ്റ് .ഓർമ്മകളുടെ ചിറകിലേറി സ്നേഹനിധിയായ ഉപ്പയുടെ വാത്സല്യത്തിലേക്ക് പാറി പറന്നപ്പോൾ ചെറുവാടി ഒരു കൊച്ചു കുട്ടി ആയതു പോലെ . ആ നല്ല കാലത്തിലെ നിറമുള്ള ഓര്‍മ്മകൾ പോപ്പിൻസിന്റെ മധുരത്തിൽ ചാലിച്ചെഴുതിയപ്പോൾ
    ഈ ഓർമ്മക്കുറിപ്പിനും മാധുര്യം കൂടി.
    ചില ഓര്‍മ്മകള്‍ നമ്മെ നൊംബരപ്പെടുത്തുന്നു ആ നൊംബരത്തിൽ ഈയുള്ളവളും പങ്കുകൊള്ളുന്നു. എന്തും അങ്ങിനെയാണ് നഷ്ട്ടപെടലുകൾ നമ്മിൽ വേദന മാത്രം സമ്മാനിക്കുന്നു...!
    ഇത്തിരി വാക്കുകളിലൂടെ ഒത്തിരി ഓർമ്മകളിലേക്ക് കൂട്ടിക്കൊണ്ടുപോയി.. ആ സ്നേഹനിധിയായ ഉപ്പയുടെ ഓർമ്മക്ക് മുന്നിൽ പ്രാർഥനയോടെ ... അള്ളാഹു അദ്ദേഹത്തെ അനുഗ്രഹിക്കട്ടെ..

    ReplyDelete
  29. പല നിറങ്ങലലിഞ്ഞു ചേർന്ന നാവിന്റെ രുചി...

    ReplyDelete
  30. നൊമ്പരങ്ങളില്‍ പങ്കുചേരുന്നു.
    പോപ്പിന്‍സ്‌ എന്നല്ല പഴയകാല അനുഭവങ്ങളും ഓര്‍മ്മകളും എപ്പോഴും മധുരിച്ച്ചുകൊണ്ടേ ഇരിക്കും.

    ReplyDelete
  31. പോപ്പിന്‍സിനോടൊപ്പം വന്ന ഉപ്പയുടെ ഓര്‍മ്മകള്‍ ഒതുക്കിപ്പറഞ്ഞ പോസ്റ്റ്‌ നന്നായിരിക്കുന്നു.
    എല്ലാവര്‍ക്കുമെന്നപോലെ എനിക്കും പോപ്പിന്‍സ്‌ എന്നാല്‍ ബാലരമ എന്നാണു.
    രണ്ടും ഒന്നിച്ചാണ് ഓര്‍മകളിലെത്തുക.
    ബാലരമയുടെ പുറം ചട്ടയില്‍ എന്നും പോപിന്‍സ്‌ ഉണ്ടാകും.
    ഉള്ളില്‍ പോപിന്സിന്റെ നെയിം സ്ലിപ്പും.
    ഞാനിപ്പോഴും മലര്‍വാടിയും ബാലരമയും വായിക്കാറുണ്ട്.മലരവാടിയിലെ പട്ടാളം പൈലിയാണ് എനിക്കും എന്റെ ഉമ്മാക്കും പ്രിയപ്പെട്ടത്‌.
    ചെരുവാടിയുടെ ഉപ്പാക്കും ഉമ്മാക്കും പ്രാര്‍ഥനയോടെ...

    ReplyDelete
  32. ആ നല്ല ഉപ്പക്ക് ബാഷ്പാജ്ഞലികൾ...

    സുഖമുള്ള ഓർമ്മകളിലൂടെ നൊമ്പരവും ചാലിച്ചെഴുതി വളരെ നന്നാക്കിയ ഒരു കുറിപ്പ്...

    ReplyDelete
  33. പോപ്പിൻസിന്റെ ഓർമ്മകൾപോലും മധുരിക്കുന്നതാണ്.

    ReplyDelete
  34. കുറഞ്ഞ വരികളിലൂടെ ഉപ്പയെ കുറിച്ചുള്ള ആ പഴയ ഓര്‍മ്മകള്‍ ഞങ്ങളോട് പങ്കുവച്ചു.
    പ്രാര്‍ത്ഥനയോടെ .....

    ReplyDelete
  35. മധുരമുള്ള ഓര്‍മകളിലൂടെ കയ്പ് നിറഞ്ഞ
    ഒരു യാധാര്ത്യതിലേക്ക്. ജന്മ സിദ്ധമാണീ കഴിവ് എന്ന് കൂടി മനസ്സിലായി.. എന്‍റെ വീട്ടിലും ഒരു ചാര് കസാല ഉണ്ട്.ഓര്‍മയില്‍ ഒരു ഗുരുവും സുഹൃത്തും പിതാവും..ചെറിയ വാകുകളിലൂടെ വലിയ ചിന്തകളിലേക്ക് ഒട്ടു മിക്ക വായനക്കാരെയും കൊണ്ടു
    പോയിക്കാണും ഈ പോസ്റ്റ്‌..പ്രാര്‍ത്ഥനകളോടെ...

    ReplyDelete
  36. ചെറുവാടിയുടെ എഴുത്തില്‍ പിന്നെയും പത്തരമാറ്റ് തിളങ്ങുന്ന ആ ഗ്രാമ്യ നന്മയ്ക്ക് മുന്‍പില്‍ നമിക്കട്ടെ. ഉപ്പാന്റെ ഓര്‍മയ്ക്ക് മുന്‍പില്‍ ഈ കുറിപ്പ് സഫലം. ഈ നല്ല എഴുത്ത് ഇനിയും തുടരുക. അദ്ദേഹം ഇതെല്ലം അവിടെ ഇരുന്നു കണ്ടു സന്തോഷിക്കും തീര്‍ച്ച.

    ReplyDelete
  37. വേര്‍പാട് എന്നും നൊമ്പരം മത്രമേ നല്‍കൂ.
    പ്രാര്‍ഥനയോടെ.

    ReplyDelete
  38. കുഞ്ഞു മധുരങ്ങൾ, കുഞ്ഞു പുസ്തകങ്ങൾ ഒടുവിലൊരു ഒഴിഞ്ഞ കസേര- പെരുത്തിഷ്ടായി ഉപ്പയെക്കുറിച്ചുള്ള ഓർമ്മ.

    ReplyDelete
  39. കുട്ടിക്കാലത്തിലേക്ക് തിരിച്ചു പോയി.എല്ലാര്‍ക്കും ഉണ്ടാകും ഒരു പോപ്പിന്‍സ്‌ കാലം.

    ReplyDelete
  40. പോപ്പിന്‍സ്‌ ഒരു സുഖമുള്ള ഓര്‍മ്മയാണ് അന്നും ഇന്നും എന്നും
    സമയം കിട്ടുമ്പോള്‍
    ഇതില്‍ കൂടി ഒന്ന് സന്ദര്‍ശിക്കുക
    aralipoovukal.blogspot.com

    ReplyDelete
  41. munthalamurayil ninnu vangi adutha thalamurayilekku kaimariya poppins..
    nannayi ee ezhuthu.

    ReplyDelete
  42. നീട്ടി വലിച്ചെഴുതി വായനക്കാരുടെ ക്ഷമ പരീക്ഷിക്കാതെ കുറഞ്ഞ വാക്കുകളില്‍ ഒതുക്കിയതിന്നു നന്ദി. നന്നായിട്ടുണ്ട്; ആശംസകള്‍.

    ReplyDelete
  43. പോപ്പിന്‍സിന്റെ മധുരം നുണഞ്ഞുവരുംബോഴേക്കും ശൂന്യതയുടെ കൈപ്പ് വരികളില്‍ അനുഭവിച്ചറിഞ്ഞു. പറയാന്‍ വക്കുകളില്ല, ആ ശൂന്യത എന്നില്‍ വരുന്നത് എനിക്കോര്‍ക്കാന്‍ വയ്യ.

    ReplyDelete
  44. njan ippoyum oorkunnu nammude gundulpett trip with manakaa...

    ReplyDelete
  45. പ്രിയ പിതാവിന്റെ ഓര്‍മ്മകളില്‍ ആര്ദ്രമാകുന്ന ഈ മനസ്സ് പല പോസ്റ്റിലൂടെയും ഞാന്‍ വായിച്ചറിഞ്ഞു. എല്ലാ ബാല്യകാല സ്മരണകളും ചെന്നെത്തുന്നതു പിതാവിലേക്കാണെന്നതില്‍ നിന്നും ഞാനറിയുന്നു ആ നഷ്ടത്തിന്റെ ആഴവും ഹൃദയ ബന്ധവും. ഇവിടെ എന്‍റെ വാക്കുകള്‍ നിലക്കുന്നു.

    ReplyDelete
  46. താങ്കളുടെ പിതാവിന്‍റെ ആത്മാവിന് ദൈവം ശാന്തി നല്‍കട്ടെ ആമീന്‍

    ReplyDelete
  47. പിതാവിന്റെ നിത്യ ശാന്തിക്കായി.. പ്രാർത്ഥനകളോടെ..

    ReplyDelete
  48. ഇസ്മയില്‍ ഭായ് പറഞ്ഞതുപോലെ ആര്‍ഭാടമില്ലാത്ത, വര്‍ണ്ണാഭമായ, ലളിതമായ ബ്ലോഗ് പോസ്റ്റ്

    ReplyDelete
  49. പോപ്പിന്‍സ് പോലെയൊരു പോസ്റ്റ്. ഒപ്പം അനിവാര്യമായ പിരിവിന്റെ വേദനയുംകൂടിയായപ്പോള്‍ ഹൃദയത്തെ സ്പര്‍ശിച്ചു.

    ReplyDelete
  50. ഈ ഓര്‍മ്മക്കുറിപ്പ്‌ വായിച്ച് സന്തോഷിച്ചു, ഉപ്പ സ്വര്‍ലോകത്തിരുന്നു പോപ്പിന്‍സ് മിട്ടായി നുണയുന്നുണ്ടാകും...ഇപ്പോ...

    ReplyDelete
  51. പതിനഞ്ചാം വയസ്സില്‍ ഉപ്പ നഷ്ടപ്പെട്ട എനിക്കു ഓര്‍ക്കാന്‍ ഇതിലപ്പുറമുണ്ട്. പലതും എന്റെ ആദ്യ കാല പോസ്റ്റുകളില്‍ ഞാന്‍ കോറിയിട്ടിട്ടുണ്ട്.എത്ര ശാസിച്ചാലും ശിക്ഷിച്ചാലും എന്റെ ഉപ്പ എനിക്കൊരു സുഹൃത്തായിരുന്നു!.പക്ഷെ വിധി അത്രയേയുള്ളൂ.ചെറുവാടിയുടെ പോസ്റ്റ് ഭൂത കാലത്തിലേയ്ക്ക് കൊണ്ടു പോയി.

    ReplyDelete
  52. ഞാനും കുട്ടിക്കാലത്തെ ആ പോപ്പിന്‍സിന്റെ മധുരമുള്ള ഓര്‍മ്മകളിലേയ്ക്ക് തിരിച്ചു പോന്നു, കുറച്ചു നേരം.

    ഉപ്പയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ എന്നെന്നും ഊഷ്മളമായി നിലനില്‍ക്കട്ടെ

    ReplyDelete
  53. ഉപ്പയെ സ്മരിച്ചത്‌ നന്നായീട്ടോ..
    നല്ല പോസ്റ്റ്‌ ..

    ReplyDelete
  54. പോപ്പിന്‍സ് മിഠായിയും ബാലരമയും പൂമ്പാറ്റയും മലറവാടിയുമൊക്കെ ബാല്യത്തിന്റെ കൂട്ടുകാരാണല്ലോ.ഓര്‍മ്മക്കുറിപ്പല്പം നൊമ്പരപ്പെടുത്തുന്നതാണെങ്കിലും ഇതിലൂടെയെങ്കിലും സമാധാനിക്കാമല്ലേ.

    ReplyDelete
  55. ഉപ്പയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ ആ നഷ്ടം നന്നായനുഭവിച്ച എന്നെപ്പോലുള്ളവര്‍ക്ക് ഒരു തീരാത്ത വേദനയാണ്.
    നന്നായി എഴുതി.
    പലരും പറഞ്ഞ പോലെ,പോപ്പിന്‍സ് എന്ന് കേള്‍ക്കുമ്പോഴേക്കും രാമുവും ശ്യാമുവുമാണ് മനസ്സിലോടിയെത്തുന്നത്..

    ReplyDelete
  56. റിയാസ് പറഞ്ഞത് സത്യം. പഴങ്ങളില്‍ ഓറന്ജും മിട്ടായികളില്‍ പോപ്പിന്സും എനിക്ക് പ്രിയതരം ആയിരുന്നില്ല. പക്ഷെ പോപ്പിന്‍സ്‌ വര്‍ണ്ണങ്ങള്‍ വായിച്ചപ്പോള്‍ സന്തോഷം തോന്നി.ഓര്‍മകളുടെ മലക്കം മറിച്ചില്‍..

    ReplyDelete
  57. ഓര്‍മകള്‍ക്ക് മരണമില്ല.. അതുപോലെ നമ്മെ ഓമനിച്ചവര്‍ക്കും അല്ലെ ഇക്കാ? എത്രയോ ഞാനും നുണഞ്ഞിരിക്കുന്നു എന്റെ അച്ചന്റെ മിടായികളും.. അതെല്ലാം ഓര്‍ത്തുപോയി.. ആശംസകള്‍!

    ReplyDelete
  58. ഹൃദയസ്പർശിയായ ഓർമ്മക്കുറിപ്പ്. ഉപ്പ ഇതെല്ലാം അറിയുന്നുണ്ടാവും..

    ReplyDelete
  59. ചെറുവാടി,
    പോപ്പിന്‍സ് മിട്ടായി ഞാന്‍ കുറെ തിന്നിട്ടുണ്ട്.നല്ലൊരു പോസ്റ്റ്‌.ഒത്തിരി ഓര്‍മ്മകളിലേക്ക് കൂട്ടികൊണ്ട് പോയതിനു നന്ദി...

    ReplyDelete
  60. താങ്കളുടെ പിതാവിന്‌ നിത്യ ശാന്തി നേരുന്നു......
    പിതാവിന്റെ ഓർമ്മകൾക്കുമുമ്പിൽ എഴുതിയ പോപ്പിൻസ് മിഠായി..... മധുരത്തോടൊപ്പം നഷ്ടത്തിന്റേയും ഓർമ്മപ്പെടുത്തലുകൾ


    ആശംസകൾ!

    ReplyDelete
  61. memories are alive in these lines
    keep on ur memories through words
    so the memories will arrive in ur life again
    minu mt

    ReplyDelete
  62. Achanum ammayum ....jeevichirikkumbol avarude vila ariyilla.cheruvaadiyude nommbaram nenchilettunnu...

    ReplyDelete
  63. very interesting.
    greetings from thrissivaperoor.


    NB: malayalam font pani mudakkiyirikkunnu

    ReplyDelete
  64. എല്ലാവരോടും ഹൃദയം നിറഞ്ഞ നന്ദി.
    എന്റെ വിഷമത്തില്‍ പങ്കു ചേര്‍ന്ന , പ്രാര്‍ഥനയില്‍ കൂടെ കൂടിയ എല്ലാ സുഹൃത്തുക്കള്‍ക്കും.

    ReplyDelete
  65. ചെരുവാടീ...താങ്കളുടെ എഴുത്തില്‍ ആ സ്നേഹം ഞാന്‍ അറിയുന്നു....എന്റെ വാപ്പയും എവിടെ പോയി വന്നാലും ഞങ്ങള്‍ക്ക് കൊണ്ട് വരും പോപിന്‍സ്‌ മിട്ടായികള്‍..അതിന്റെ ആ രുചി ഇപ്പോഴും മായുന്നില്ല...എല്ലാ നല്ല വാപ്പമാര്‍ക്കും ഉമ്മമാര്‍ക്കും നല്ലത് വരുത്തട്ടെ...

    ReplyDelete
  66. പോപ്പിൻസിന്റെ മധുരവും കണ്ണീരിന്റെ നനവും.

    ReplyDelete
  67. ബാല്യം തിരികെ തന്നു..

    ReplyDelete
  68. വായിച്ചപ്പോൾ മനസ്സിനൊരു വിങ്ങൽ.. ഞാനും ഉപ്പയെ ഓർത്തുപോയി....

    ReplyDelete
  69. ഈ മരുഭൂമിയിലെ വരണ്ടുണങ്ങിയ ജീവിതത്തില്‍ അകെയുള്ള ഒരു പ്രതീക്ഷ നാടിലെക്കുള്ള മടക്ക യാത്ര മാത്രമാന്നെന്നിരിക്കെ അവിടെ സ്വീകരിക്കാന്‍ ഉപ്പ യില്ലെന്ന അറിവ് ...അതോര്‍ക്കാന്‍ പോലും വയ്യ എന്റ്റെ സുഹ്ര്തെ ..കാരണം എനിക്കീ ഭൂമിയില്‍ ഏറ്റവും പ്രിയം എന്റ്റെ ഉപ്പയോട് തന്നെ .എന്റ്റെ ഉപ്പ യില്ലാത്ത ഈ ഭൂമിയെനിക്കൊര്‍ക്കാന്‍ പോലും ഭയമാണ് ..അത് കൊണ്ടായിരിക്കാം ഒരു പക്ഷെ ഈ എഴുത്ത് വായിച്ചു മുഴുവനാക്കാന്‍ നില്‍ക്കാതെ ന്നന്‍ എന്റ്റെ ഫോണ്‍ എടുതത എന്റ്റെ ഉപ്പയുടെ ശബ്ദം കേള്‍ക്കാനായി കതോര്തത് ...ഉണ്ട് എന്റ്റെ വിളിക്കപ്പുരം കാതോര്‍ക്കാന്‍ എന്റ്റെ പോന്നുപ്പ ഇന്നീ ലോകത്തുണ്ട് ..അതെ അത് മാത്രമാനെന്റ്റെ ആശ്വാസം ..എനിക്ക് മനസ്സിലാകും സുഹ്ര്തെ നിങ്ങളുടെ വേദന ...നിങ്ങളുടെ പോസ്റ്റ്‌ വായിക്കുമ്പോള്‍ (ഇപ്പോഴും )എന്നെ വരിന്നു മുറുക്കിയ ഈ നോവ്‌ അതിന്റ്റെ ആഴം അത് തന്നെ യാണ് തെളിവ് .വാക്കുകളെക്കാള്‍ എന്റ്റെ മനസ്സ് വായിക്കുന്നു നിങ്ങളെ ....ന്നനും പ്രാര്‍ത്ഥിക്കാം ആ ഉപ്പയുടെ പരലോക സുഖതതിനായ് ...എന്നും ..

    ReplyDelete
  70. എല്ലാവരോടും ഹൃദയം നിറഞ്ഞ നന്ദി.
    എന്റെ വിഷമത്തില്‍ പങ്കു ചേര്‍ന്ന , പ്രാര്‍ഥനയില്‍ കൂടെ കൂടിയ എല്ലാ സുഹൃത്തുക്കള്‍ക്കും.

    ReplyDelete
  71. ചുരുങ്ങിയ വാക്കുകളില്‍ , ഒരു പാട് ഒരു പാട് ഓര്‍മ്മകള്‍, ആ വേദനിപ്പിക്കുന്ന ഓര്‍മകളില്‍ പങ്കുചേര്‍ന്നു കൊണ്ട്

    ReplyDelete
  72. ഇട കലര്‍ന്ന നിറങ്ങളില്‍ കിട്ടിയിരുന്ന ചെറിയ പോപ്പിന്സ് മിട്ടായി പോലെ വികാരങ്ങള്‍ ഇടകലര്‍ന്ന ഈ ചെറിയ പോസ്റ്റ്‌ .. പങ്കു ചേരുന്നു ഓര്‍മകളിലും ദുഖത്തിലും..

    ReplyDelete
  73. എഴുത് ഗഭീരം എന്ന് പറയാതിരിക്കന്‍ വയ്യ
    ഓര്‍മകള്‍ , ഓമന താരാട്ടായ് മനസ്സില്‍ എന്നും ഒരു ചെറു സ്പ്ന്ദനം തീര്‍ക്കും, മരികുന്നില്ല

    ReplyDelete
  74. പ്രാര്‍ത്ഥനകളോടെ,

    ReplyDelete
  75. പോപ്പിന്സിന്റെ മധുരത്തെക്കാള്‍ , മനസ്സില്‍ നിറയുന്നു വാപ്പയുടെ സ്നേഹത്തിന്റെ മധുരം.
    കുറഞ്ഞ വരികളില്‍ ആ സ്നേഹം വിളമ്പിയ ചെറുവാടിക്ക് ആശംസകള്‍ ...!

    ReplyDelete
  76. "ഒഴിഞ്ഞു കിടക്കുന്ന ഉമ്മറത്തെ കസേര എനിക്ക് നല്‍കുന്ന വിഷമം ചെറുതല്ല."
    കഴിഞ്ഞ എട്ടു വര്‍ഷങ്ങളായി ഞാനും അനുഭവിക്കുന്നു ഇതേ വിഷമം...
    പ്രാര്‍ത്ഥനകളോടെ...

    ReplyDelete
  77. ഉപ്പയുടെ മോൻ ,
    അറിഞ്ഞോ അറിയാതെയോ മൻസൂറിന്റെ രചനകളിൽ വരുന്ന ഉപ്പ ,
    ഉപ്പയുടെ പുസ്തകങ്ങളെ വായിക്കാൻ പ്രേരിപ്പിക്കുന്നു.

    ReplyDelete

ഇഷ്ടവും ഇഷ്ടക്കേടും ഇവിടെ കുറിക്കുമല്ലോ....