Saturday, March 19, 2011

വഴിയോര കാഴ്ചകള്‍



ഒരിക്കല്‍ ഞാന്‍ നിങ്ങളെ വിരുന്നിന് ക്ഷണിച്ചതാണ് എന്റെ ഗ്രാമത്തിലേക്ക്. അവിടത്തെ കാഴ്ചകള്‍ ഇഷ്ടായി എന്ന് നിങ്ങള്‍ പറഞ്ഞപ്പോള്‍ സന്തോഷവും തോന്നി. പിന്നെയും ഒരുപാട് പ്രത്യേകതകളുള്ള എന്റെ അയല്‍ ഗ്രാമങ്ങളെയും ഞാനൊന്ന് പറഞ്ഞു പോകട്ടെ. പക്ഷെ ചെറുവാടിയില്‍ നിന്നുതന്നെ തുടങ്ങും ഇതും.

നമ്മള്‍ നടന്നു തുടങ്ങുന്നു. ഈ പാടങ്ങളിലില്ലേ.. . ഇപ്പോഴും നിങ്ങള്‍ക്ക് മനോഹരമായി തോന്നുന്നത് ഈ ഗ്രാമത്തിന്റെ പ്രത്യേകതകള്‍ കൊണ്ടുതന്നെയാകണം. അല്ലെങ്കില്‍ പണ്ട് കൊയ്ത്ത് പാട്ടുകളും നെല്‍കതിര്‍ കൊത്തി പറക്കുന്ന തത്തകളും അവരുടെ ശബ്ദവും നിറഞ്ഞു നിന്നിരുന്ന ഈ പാടങ്ങള്‍ ഇപ്പോള്‍ വാഴയും കപ്പയും കൃഷിചെയ്യുന്നവയായി മാത്രമല്ലേ നിങ്ങള്‍ കണ്ടത്. പക്ഷെ നഷ്ടപ്പെട്ട ആ നല്ല കാഴ്ചകളുടെ നൊമ്പരം പേറുന്ന എനിക്ക് ആ ഓര്‍മ്മകള്‍ മരിക്കാത്തതാണ്.

ഇപ്പോള്‍ നമ്മളെ കടന്നു പോയ ആ പെണ്ണില്ലേ. കാരിച്ചി എന്ന അവരായിരുന്നു ഇവിടത്തെ കൊയിത്തുത്സവങ്ങളിലെ നായിക. കൊയ്തെടുത്ത നെല്‍കറ്റകളുമായി കാരിച്ചിയും കൂട്ടരും നടക്കുന്നതിന് ഒരു ഫോള്‍ക് ഡാന്‍സിന്റെ താളമുണ്ടായിരുന്നു.നിങ്ങള്‍ പെണ്ണുങ്ങള്‍ ഒക്കെ കാതില്‍ ഇടുന്ന വല്യ വട്ടത്തിലുള്ള റിംഗ് ഇല്ലേ..? ആ ഫാഷനൊക്കെ വര്‍ഷങ്ങള്‍ക്ക് മുമ്പ് കാരിച്ചി ഇന്‍ട്രഡ്യൂസ് ചെയ്തതാ. പക്ഷെ ഇപ്പോഴും അത് തന്നെയാണെന്ന് മാത്രം. വീടിന്റെ മുമ്പില്‍ നെല്‍കറ്റകള്‍ കുന്നു കൂടുമ്പോള്‍
ഞങ്ങള്‍ കുട്ടികള്‍ക്ക് മറ്റൊരു ഉത്സവകാലം തുടങ്ങും. അതില്‍ കയറി മറിഞ്ഞും അത് കാരണം ശരീരമാകെ ചൊറിഞ്ഞും ഓര്‍ക്കാന്‍ രസമുള്ള കുട്ടിക്കാലം. പത്തായപുരകളില്‍ ഇപ്പോള്‍ നെല്ലുകള്‍ നിറയാറില്ല. പാടമില്ലെങ്കില്‍ പിന്നെ പത്തായപുരയുണ്ടോ.



പറഞ്ഞു പറഞു നമ്മള്‍ അടുത്ത ഗ്രാമത്തില്‍ എത്തി. കേട്ടിട്ടുണ്ടോ കൂളിമാട് എന്ന സ്ഥലം. കേരളത്തിലെ ആദ്യത്തെ സമ്പൂര്‍ണ്ണ പുകവലി വിമുക്ത ഗ്രാമമാണ് ഇത്. ഒരല്പം കുറ്റബോധം ഇതിലൂടെ നടക്കുമ്പോള്‍ എനിക്കും ഇല്ലാതില്ല. പുക വലിക്കില്ല , വാങ്ങില്ല, വിലക്കില്ല ഇവിടെയുള്ളവര്‍. ഈ മാതൃകാ നേട്ടത്തിന് പിന്നില്‍ ഉത്സാഹിച്ച കുറെ ചെറുപ്പകാര്‍ ഉണ്ടിവിടെ.



എനിക്കും വൈകാരികമായി ഏറെ അടുപ്പം തോന്നും ഈ ഗ്രാമത്തോട്. മുമ്പ് കോഴിക്കോട് പോവാന്‍ ഇരുവഴിഞ്ഞി കടവ് കടന്ന് ഇവിടെ വന്നാണ് ബസ്സ്‌ കയറുക. ഇത്തിരി നേരത്തെ എത്തുന്നത്‌ വല്യൊരു മാവിന്റെ ചുവട്ടില്‍ രണ്ടു കവുങ്ങില്‍ തടി ഇട്ടൊരുക്കിയ ബസ് സ്റ്റോപ്പില്‍ കുറച്ചു നേരം ആസ്വദിച്ചിരിക്കാനാണ് . ഇരുവഴിഞ്ഞിക്ക് മീതെ പാലം വന്നെങ്കിലും പഴയ ഐശ്വര്യവുമായി ഇപ്പോഴും മാറാതെയുണ്ട് കൂളിമാട്. ആദ്യമൊക്കെ ഉപ്പാന്റെ കൂടയാണ് കോഴിക്കോട് പോവുക. അന്ന് മുതല്‍ ഈ ഗ്രാമം എനിക്ക് പ്രിയപ്പെട്ടതാണ്. ചായ കുടിച്ചും രാഷ്ട്രീയം പറഞ്ഞും ഉപ്പ സെയിദുക്കാന്റെ മക്കാനിയില്‍ ഇരിക്കും. ഞാന്‍ മരങ്ങളും പാടവും നോക്കി പുറത്തിരിക്കും. തൊട്ടടുത്ത ഗ്രാമത്തില്‍ നിന്നും കല്യാണവും കഴിച്ചതോടെ ഇപ്പോഴും യാത്ര ഇതിലൂടെ തന്നെ. ഇന്നും ഇവിടെത്തുമ്പോള്‍ ഉപ്പാന്റെ കയ്യും പിടിച്ചു ബസ്സിലെ സൈഡ് സീറ്റ് കിട്ടാന്‍ വെപ്രാളപ്പെടുന്ന കൊച്ചു കുട്ടിയാകും ഞാന്‍ . പക്ഷെ സെയിദുക്കാന്റെ മക്കാനി ഇപ്പോള്‍ കാണാത്തത് ഒരു നൊമ്പരവും.



അയ്യോ.. നിങ്ങള്‍ കൂടെയുള്ള കാര്യം ഞാനങ്ങു മറന്നു. നാട് കാണാന്‍ വിളിച്ചിട്ട് നിങ്ങളെ ഒറ്റക്കാക്കി ഞാന്‍ എവിടെയൊക്കെയോ പോയി. ദാ.. ആ വരുന്ന ബസ്സില്ലേ. സുല്‍ത്താന്‍ ആണ്. ഒരുപാട് തലമുറകളുടെ യാത്രയിലെ ഓര്‍മ്മയായി അന്നും ഇന്നും ഈ ബസ്സുണ്ട്. ഇനി യാത്ര നമ്മുക്കിതിലാവാം. വഴിയോര കാഴ്ചകള്‍ കണ്ട് നിങ്ങളെയും കൊണ്ട് കോഴിക്കോട് വരെ പോവണം എന്നുണ്ട്. പക്ഷെ നമ്മള്‍ തിരക്കിലല്ലേ. തല്‍കാലം മാവൂര്‍ വരെയാകാം.

വല്യ ഈ ചീനിമരത്തിന്റെ തണലില്‍ നില്‍ക്കുന്ന ഈ ഗ്രാമമാണ് ഇപ്പോള്‍ PHED എന്നും പണ്ടുള്ളവര്‍ മടത്തുംപാറ എന്നും പറയുന്ന സ്ഥലം. കോഴിക്കോട് നഗരത്തിലേക്ക് കുടിവെള്ളം പോകുന്നത് ചാലിയാറില്‍ നിന്നും ശേഖരിച്ച്‌ ഇവിടെ ശുദ്ധീകരിച്ചിട്ടാണ്. ഒപ്പം നല്ലൊരു പ്രകൃതിയും. ഈ പെട്ടിപീടികയില്‍ കയറി ഒന്ന് മുറുക്കണം എന്നുണ്ട് എനിക്ക്. പക്ഷെ പിന്നെയാകാം.

നമ്മള്‍ മാവൂരില്‍ എത്താറായി. പക്ഷെ ഇത് പഴയ മാവൂരല്ല. ഗോളിയോര്‍ റയോണ്‍സ്‌ ഫാക്ടറി അടച്ചു പൂട്ടിയപ്പോള്‍ ആത്മാവ് നഷ്ടപ്പെട്ട ഒരു ചെറിയ സിറ്റി. ഫാക്ടറി വക ഒഴിഞ്ഞു പൊളിഞ്ഞ് പ്രേത ഭവനം പോലെ നില്‍ക്കുന്ന കോര്‍ട്ടെഴ്സുകള്‍ പറയുന്നത് നഷ്ടപ്പെട്ടുപോയ കുറേ ജീവിത സൗകര്യങ്ങളുടേതാണ് , കേള്‍ക്കാതെ പോയ അവരുടെ പ്രാര്‍ത്ഥനകളുടേയാണ് , പെയ്തു തീരാത്ത അവരുടെ കണ്ണീരിന്റെയാണ്. ഈ കാഴ്ച കാണാനാണോ നിങ്ങളെ കൊണ്ടുവന്നതെന്ന് തോന്നുന്നുവെങ്കില്‍ , സോറി .. ഈ സങ്കടം കാണിക്കാതെ എങ്ങിനെ ഞാന്‍ മാവൂരിനെ പരിചയപ്പെടുത്തും.



ശരി ഇനിയൊരു ചായ കുടിക്കാം. ഈ ചായ കടയില്‍ എന്താ ഇത്ര തിരക്ക് എന്ന് നിങ്ങള്‍ ചോദിക്കുന്നത് ഞാന്‍ കേള്‍ക്കുന്നു. അതില്‍ അത്ഭുതമില്ല. ഇതാണ് പേരുകേട്ട ഹൈദറാക്കാന്റെ പരിപ്പുവട . പകരം വെക്കാനില്ലാത്ത രുചി. ഏഷ്യ നെറ്റുകാര്‍ സ്പെഷ്യല്‍ ഫീച്ചര്‍ ഒരുക്കിയ രുചി വൈഭവം. ഇവിടന്നു കഴിക്കുന്നതിനേക്കാള്‍ കൂടുതല്‍ പാര്‍സല്‍ പോകുന്നു. ഇത് വഴി പോകുന്ന ഞങ്ങളും അത് ഒഴിവാക്കില്ല. ഞാനേതായാലും രണ്ടെണ്ണം തട്ടിയിട്ട് ബാക്കി പറയാം. അപ്പോള്‍ നിങ്ങള്‍ എങ്ങിനാ... ഇവിടുന്നു കഴിക്കുന്നോ അതോ പാര്‍സല്‍ എടുക്കുന്നോ...?.

(ഫോട്ടോസ് എടുത്തത്‌ ഗൂഗിളില്‍ നിന്നും പിന്നെ ഫെയിസ് ബുക്കിലെ ചില സുഹൃത്തുക്കളുടെതും)

67 comments:

  1. എന്നെ തല്ലണ്ട. ഞാന്‍ നന്നാവൂല. എത്ര കാലാന്ന് വെച്ചാ പിടിച്ചു നില്‍ക്കാ..? രണ്ടു ഗ്രാമവും മൂന്നു നോസ്ടാല്‍ജിയയും ഇല്ലെങ്കില്‍ എനിക്കെന്ത് ബ്ലോഗും ബ്ലോഗ്ഗിങ്ങും .

    ReplyDelete
  2. പിറന്ന നാടും ഉമ്മയുടെ മാറിൽ നിന്നും വലിച്ചെടുത്ത പ്രാണന്റെ തുള്ളികളിലും സ്വന്തം അസ്ത്ഥിത്വം കാണുന്ന സഹോദരാ.. മടുക്കില്ലൊരിക്കലും.. നമിചോട്ടെ ഈ ചെറുവാടിയുടെ സന്താനത്തെ..

    ReplyDelete
  3. ഇതുകൊണ്ടൊന്നും ഞാന്‍ തൃപ്തനല്ല.
    ഹൈദരാക്കാന്റെ ഒരു ഡസന്‍ പരിപ്പുവടേം ചെരുവാടിയുടെ വീട്ടിലെ ഉച്ചഭക്ഷണോം കിട്ടിയാലേ നുമ്മക്ക് മതിവരൂ...

    ReplyDelete
  4. ചെറുവാടി വിട്ടുള്ള കളിയില്ലല്ലേ.... ചെറുവാടിയും കൂളിമാടും മാവൂരുമൊക്കെ ഞങ്ങളും കോഴിക്കോട് പോയിരുന്ന വഴിയാണ്... ആശംസകള്‍

    ReplyDelete
  5. നഷ്ട്ടപെട്ടു കൊണ്ടിരിക്കുന്ന ഗ്രാമ ഭംഗി എത്ര പറഞ്ഞാലും തീരത്താണ്, എത്ര ഓര്‍ത്താലും മതിവരത്തതാണ്.
    ഇനി ഗ്രാമ പച്ചകളും പാണന്‍ കഥകളിലെ അത്ഭുത ലോകമായി തീരും.

    "നിന്നെ കുറിച്ചാര് പാടും. ദേവി,
    നിന്നെ കുറിച്ചാര് കേഴും ..."

    ReplyDelete
  6. പറഞ്ഞു പറഞ്ഞു ഇതൊരു "വലിയവാടി" ആക്കുമല്ലോ ..:)

    ReplyDelete
  7. ആത്മാവ് നഷ്ടപ്പെട്ട മാവൂര്‍... ശരിയാണ്... ഗോളിയോര്‍ റയോണ്‍സ്‌ ഫാക്ടറി അടച്ചു പൂട്ടിയപ്പോള്‍ എത്ര തൊഴിലവസരങ്ങളാണ് നമുക്ക് നഷ്ടമായത്.

    ഏതായാലും വന്നതല്ലേ... രണ്ട് പരിപ്പുവട കഴിച്ച്ചിട്ടുതന്നെ ബാക്കികാര്യം

    ReplyDelete
  8. വഴിയോര കാഴ്ചകള്‍ കണ്ടു...

    ReplyDelete
  9. ഇഷ്ടമാവാതിരിക്കുന്നതെങ്ങിനെ... .....ഇഷ്ടപ്പെട്ടു

    ReplyDelete
  10. ഇസ്മായില്‍ കുറുമ്പടി (തണല്‍) പറഞ്ഞത് തന്നെ എനിക്കും പറയാനുള്ളൂ. അപ്പൊ അത് ഇനി എന്നാണാവോ. ഈ ഗ്രാമ ഭംഗി ഒക്കെ കണ്ടു ചെറുവാടിയിലേക്ക് ഒരു യാത്രക്ക് ഞാന്‍ റെഡി.

    ReplyDelete
  11. ചെറുവാടിയെ തല്ലുന്നില്ല...
    എങ്ങാനുംനന്നായിപ്പോയാലോ
    പിന്നെ ഇതുപോലെ ഗ്രാമവിശേഷങ്ങള്‍ കിട്ടുമോ?
    “വെള്ളത്തില്‍ നീന്തുന്ന സുല്‍ത്താന്‍ ബസ്”
    “അക്ഷര കൂളിമാട്”
    “കാരിച്ചിയുടെ ഇയര്‍ റിംഗ്”
    എല്ലാം നന്നായി

    ReplyDelete
  12. ചെറുവാടിയുടെ കൈയും പിടിച്ചുള്ള ഈ കറങ്ങല്‍ അവസാനം വായില്‍ കപ്പല്‍ തന്നെ ഓടിച്ചൂട്ടോ ..
    രസകരമായി എഴുത്ത് !
    പെട്ടെന്ന് കഴിഞ്ഞു പോയത് പോലെ തോന്നി .
    സാരമില്ല .
    അടുത്ത ഭാഗം ഉണ്ടാകുമല്ലോ .
    ആശംസകള്‍ .........

    ReplyDelete
  13. അപ്പൊ വണ്ടി ചെറുവാടിയിലെ മൻസൂർ എന്ന എഴുത്തുകാരന്റെ വീട്ടിലേക്ക് വിട്ടോ... ഗ്രാമീണ ഭംഗി എഴുത്തിലൂടെ അതി മനോഹരമായി പറഞ്ഞു .വായിക്കുമ്പോൾ കൊയ്ത്തുപാട്ടിന്റെ ഈരടികൾ.. കാതുകളിൽ തഴുകിതലോടി കടന്നുപോയി.... എന്നത്തേയും പോലെ നല്ലൊരു പോസ്റ്റ് വായനക്കാരിൽ എത്തിച്ചിരിക്കുന്നു..ആശംസകൾ..

    ReplyDelete
  14. ഒരിക്കലും മനസ്സില്‍ നിന്നും മാറിപ്പോകാത്ത ഓര്‍മ്മകള്‍. കൂളിമാടും മടത്തുംപാറയും മാവൂരും പിന്നെ നമ്മുടെ നാടും.

    കൂളിമാട്ടുകാരുടെ പുകവലിയോടുള്ള പോരാട്ടം എക്കാലത്തും സ്മരിക്കപ്പെടും തീര്‍ച്ച.

    ഒരിക്കല്‍ കൂടി മനസ്സ് കൊണ്ട് നാട്ടിലെത്തിച്ചതിനു നന്ദി.

    ഗൃഹാതുരത്വം നിറഞ്ഞ പോസ്റ്റുകള്‍ തന്നെയാണ് ചെറുവാടിക്ക് ചേരുക. ഇടയ്ക്കിടെ പുട്ടില്‍ തേങ്ങ പോലെ മറ്റു പോസ്റ്റുകളും ഉണ്ടായാല്‍ മതി. ഞങ്ങള്‍ക്ക് കുശാല്‍.

    പിന്നെ മാവൂരിലെ ഫാക്ടറി നിന്നിരുന്ന വിശാലമായ ഭൂമി ഇപ്പോള്‍ ജൈവ വൈവിധ്യം നിറഞ്ഞതാണ്. പല അപൂര്‍വ നാടോടിപക്ഷികളും ഇവിടങ്ങളില്‍ കാണാന്‍ തുടങ്ങിയിട്ടുണ്ട്. ഒന്ന് പരാമര്‍ശിക്കാമായിരുന്നു.

    ആശംസകള്‍.

    ReplyDelete
  15. ‘ചെറുവാടി‘ മുന്നില്‍ നടക്കുന്നൂ..
    പുറകില്‍ വര്‍ഷിണിയും പത്തിരുപ്പതഞ്ചു കുഞ്ഞുങ്ങളും ചെറുവാടിയും അയല്‍ ഗ്രാമങ്ങളും കണ്ട് നടക്കുന്നൂ..
    നാട്ടുകാരന്‍ സ്വന്തം ഗ്രാമത്തെ കുറിച്ച് വായ് തോരാതെ സംസാരിയ്ക്കുന്നൂ...
    ഇടയ്ക്ക് സുല്‍ത്താനില്‍ വെള്ളം തെറിപ്പിച്ച ഒരു ബസ്സ് യാത്ര,അപ്പോഴേയ്ക്കും കുഞ്ഞുങ്ങള്‍ തളര്‍ന്നു,ആതിഥേയന്‍ ഞങ്ങളെ ഹൈദറാക്കാന്റെ പരിപ്പുവട കഴിപ്പിയ്ക്കുന്നൂ..
    അങ്ങനെ ഒരു ഗൈഡ് ആയി ചെറുവാടി ശോഭിച്ചു....
    നന്നായിരിയ്ക്കുന്നൂ ട്ടൊ...ഞങ്ങള്‍ ഹാപ്പി..

    ReplyDelete
  16. സ്വന്തം നാടിനേയും ചുറ്റുവട്ടത്തേയും സ്നേഹിക്കുന്ന ഇതുപോലത്തെ ഒരു പ്രവാസി ബൂലോഗൻ ഉണ്ടോന്നാണ് എന്റെ സംശയം..?

    ഗൃഹാതുരത്വം നിറഞ്ഞ സ്മരണകളുമായി എന്നേയും ആ കണിമംഗലത്തെ പാടശേഖരങ്ങളിൽ കൂടിയും മറ്റും വീണ്ടും നടത്തിച്ചു കേട്ടൊ മൻസൂർ ഈ വഴിയോരക്കാഴ്ച്ചകളിലൂടെ....!

    ReplyDelete
  17. ബഹ്റൈനിലെ കത്തിപ്പടരുന്ന കലാപങ്ങള്‍കിടയില്‍, പട്ടാളക്കാരുടെ തോക്കിന്‍ മുനയിലും ചെറുവാടിയെ വിട്ടു കളിയില്ല അല്ലെ ! ഒന്ന് രണ്ടു പോസ്റ്റ്‌ എഴുതാനുള്ള വിഷയങ്ങള്‍ ഇവിടെ ബഹരൈനിലുമില്ലെ മന്‍സൂര്‍?. സ്നേഹാശംസകള്‍ .

    ReplyDelete
  18. ഇത്തവണ അയല്‍വക്കത്തെക്ക് കൂടി കണ്ണ് പായിച്ചു അല്ലെ. എഴുത്ത് പതിവ്‌ പോലെ മനോഹരം.
    ആ കലക്കവെള്ളത്തിലെ ബസ്സ്‌ ശരിക്കും നാട്ടിലേക്ക്‌ പായിച്ചു സുഹൃത്തെ.

    ReplyDelete
  19. കൊള്ളാം വഴിയോര കാഴ്ചകള്‍..ഗൃഹാതുരത്വം നീണാള്‍വാഴട്ടെ..

    ReplyDelete
  20. വഴിയോര കാഴ്ചകള്‍ എന്നു കേട്ടപ്പോള്‍ ഒത്തിരി ഫോട്ടോകളും പ്രതീക്ഷിച്ചു.പക്ഷെ ഗൂഗിളിലും ഫേസ് ബുക്കിലും തപ്പിയത് ശരിയായില്ല.ചുരുങ്ങിയത് ആ ചായക്കടയുടെ ഫോട്ടോയെങ്കിലും സംഘടിപ്പിക്കാമായിരുന്നു.നാട്ടിലുള്ള ചെക്കന്മാരൊന്നും സഹായിച്ചില്ലെ?.ഏതായാലും വിവരണം അസ്സലായി.

    ReplyDelete
  21. നമ്മുടെ ഗ്രാമത്തെക്കുറിച്ച് എത്ര എഴുതിയാലും മതിയാകില്ലാ അല്ലെ...
    ഞാനും ബ്ലോഗ് തുടങ്ങിയ കാലത്ത് ആദ്യം കൈവച്ചത് എന്റെ ഗ്രാമത്തെക്കുറിച്ചായിരുന്നു..
    ഇനിയും തുടരുക...
    ആശംസകൾ...

    ReplyDelete
  22. ചെറുവാടി കൂളിമാട് കാഴ്ചകാണാൻ
    ഞാനും വരട്ടെയോ നിന്റെ കൂടെ?

    ReplyDelete
  23. ചെറുവാടി യാത്ര ഓരോ വായന്കാരെയും
    സ്വന്തം ഗ്രാമത്തിലേക്ക് ബസ്‌ ടിക്കറ്റ്‌ എടുപ്പിക്കുന്നു
    കേട്ടോ.അഭിനന്ദനങ്ങള്‍..

    ReplyDelete
  24. ithra cheruthakki manoharamakki ezhuthiyathinu nandhi, thadicha vivaranangal kelkaan ottum samayamillathappol, cheriya cheriya kurippukaliloode veendum gramanthareekshangalilekku nadathiyathinu veendum nandhi...

    ReplyDelete
  25. പറയട്ടെ, ലോകർ, ഹാ! ഭ്രാന്തിയാം മീരക്ക് പാടുവാനൊന്നിതേ ഉള്ളൂ എന്നു പറഞ്ഞാലും താൻ കൃഷ്ണനെത്തന്നെ പറ്റി പാടും എന്ന് സുഗതകുമാരി എഴുതി. ചെറുവാടിയിൽ സ്വന്തം ഗ്രാമമാണ് അത്. ഒരു തെറ്റൂല്യ. എനിക്കിഷ്ടായി പോസ്റ്റ്. എന്റെ ഗ്രാമവും ഇത് പോലുള്ള ഓർമ്മകൾ ഉണർത്തുന്നു. സെയ്ദുക്കാന്റെ മക്കാനിക്കു പകരം കുഞ്ഞിരാമേട്ടന്റെ കടയിലെ നീട്ടിയടിച്ച ചായയും കപ്പയും പപ്പടവുമാണെന്നു മാത്രം.

    ReplyDelete
  26. ഈ ഗൃഹാതുരത്വം ഇങ്ങനെ അടച്ചു പൂട്ടി കൊണ്ട് നടക്കാതെ നാട്ടിലൊന്നു പോയി വന്നൂടെ? അപ്പോഴേക്കും ഇവിടുത്തെ പ്രശ്നങ്ങള്‍ ഒക്കെ ഒന്ന് ഒതുങ്ങുകയും ചെയ്യുമല്ലോ..

    ReplyDelete
  27. ജന്മസ്ഥലം ഓരോരുത്തനും വളരെ പ്രധാനപ്പെട്ടതാണ്, അതൊരിക്കലും മടുപ്പുലവാക്കില്ല. ചെറുവാടി മുന്നില്‍ നടക്കൂ ഞങ്ങള്‍ കൂടെയുണ്ട് കൂട്ടത്തില്‍ ചായക്കടയിലും കേറാം, തണല്‍ പറഞ്ഞപോലെ വീട്ടില്‍നിന്നു ഊണുമാകാം!

    ബസ്സ് പോകുന്നത് പുഴയിലൂടെയാണോ?!
    ചിത്രത്തില്‍ കണ്ട എറക്കാടന്‍ എന്ന പരസ്യം ബ്ലോഗര്‍ എറക്കാടനെ ഓര്‍മ്മിപ്പിച്ചു! പുള്ളിയിപ്പോള്‍ എവിടാണാവോ ?!

    ReplyDelete
  28. എന്താണെന്നറിയില്ല, ശുക്കൂരും മന്സൂരും ഈയിടെയായി നാട്ടിലേക്കു തിരിച്ചു വന്നിരിക്കുന്നു. അവര്‍ എഴുതുന്നതോ എന്‍റെ ഭാര്യക്ക്‌ വല്ലാതെ ഗൃഹതുരതയുണ്ടാക്കുന്ന കാഴ്ചകളും. ഇവിടെ പറഞ്ഞ PHED ക്ക് അടുത്തു താത്തൂരില്‍ നിന്നുമാണ് അവളുടെ കുടുംബം. കൂളിമാട് അടുത്ത ഗ്രാമവും. മാവൂര്‍ ആവട്ടെ വല്ലിപ്പാക്ക് പണ്ട് കടയുമുണ്ടായിരുന്നു. പോരെ പൂരം...ഇങ്ങനെ പോയാല്‍ അവള്‍ ഇവര്‍ രണ്ടുപേരുടെയും ബ്ലോഗ്‌ മാത്രമേ വായിക്കൂ എന്ന പരുവത്തില്‍ എത്തിയിട്ടുണ്ട്. ഞമ്മന്റെ ബ്ലോഗിലൊന്നും ഒള്ക്കിപ്പോള്‍ താല്പര്യമില്ല...

    പരിചിത സ്ഥലങ്ങളിലൂടെ തൊട്ടു പിന്നിലായി ഞാനും ഭാര്യയും ഞങ്ങളുടെ വണ്ടിയില്‍ ഉണ്ടായിരുന്നു...നല്ല യാത്ര!

    ReplyDelete
  29. സുഹ്ര്തെ ഈ പരിപ്പുവട തിന്നാന്‍ ഇനി അടുത്ത അവ ധി കാലം വരെ കാത്തിരിക്കാന്‍ വയ്യ ,ബഹ്രിനിലെക്കൊരു വിസിറ്റ് അടിക്കാം എന്ന് വിചാരിച്ചാല്‍ പക്ഷെ അവിടെ അകെ കലാപവും .ഇനി ഇപ്പോള്‍ എന്താ ചെയ്യുക ,അടുക്കളയില്‍ പോയി വേഗം പരിപ്പെടുത് അരക്കട്ടെ ...പരിപ്പ് വട തിന്നിട്റ്റ് തന്നെ ബാകി കാര്യം....
    നന്നായിട്ടുണ്ട് എഴുത്തും അതില്ലേ നിങ്ങളും ...തുടരുക ....പുതിയ കാഴ്ച്ചകള്‍ക്കായി കാത്തിരിക്കുന്നു .....

    ReplyDelete
  30. സുല്‍ത്താന്‍ ബസും കൂളിമാടും വീണ്ടും കുറെ നല്ല ഓര്മ തന്നു

    ReplyDelete
  31. പത്തായപുരകളില്‍ ഇപ്പോള്‍ നെല്ലുകള്‍ നിറയാറില്ല. പാടമില്ലെങ്കില്‍ പിന്നെ പത്തായപുരയുണ്ടോ.

    athe eppol paadamillallo avideyellam nikathi kottaram paniyukayalle cheyunne...

    ReplyDelete
  32. ചെറുവാടീ,
    വഴിയോരാകാഴ്ചകള്‍ വായിച്ചു.
    ഒരു പ്രവാസി ആയിരിക്കുമ്പോഴാണ് നമ്മുടെ നാട് നമുക്ക് നന്നായി കാണാന്‍ കഴിയുന്നത്‌.
    അപ്പോഴാണ്‌ ശരിക്കും ഭംഗി.

    ReplyDelete
  33. ഇങ്ങനെ പോയാല്‍ ചെരുവാടിയില്‍ ഒരു മീറ്റ്‌ നടത്തേണ്ടി വരും ...

    ReplyDelete
  34. സംഗതി കലക്കി, ഹൈദരിക്കാന്റെ പരിപ്പുവട ഒരു പതിനഞ്ചെണ്ണം എനിക്ക് പാര്‍സല്‍ ..അല്ലെങ്കില്‍ തന്നെ പരിപ്പുവട എനിക്ക് കൊതിയോ കൊതിയാ...പുകവലി വിമുക്ത ഗ്രാമത്തിലെ ജനങ്ങള്‍ക്ക്‌ എന്റെ വക ഒരു ഹാറ്റ്സ് ഓഫ്

    ReplyDelete
  35. ഓര്‍മ്മകളില്‍ നിറയുന്ന നാടിന്റെ ചിത്രത്തിനു ഗ്രുഹാതുരത്വത്തിന്റെ സ്പര്‍ശമുണ്ട്, അത് വഴിതെറ്റിവന്ന ഒരപരിചിതന്‍ സ്വന്തം ഗ്രാമത്തിലേക്കു തിരികെ പോകാന്‍ ഇഷ്ടപ്പെടുന്നതുപോലെ മധുരമുള്ളതാണ്.

    നന്നായിരിക്കുന്നു, ഈ യാത്ര.
    നാടിന്റെ സുഗന്ധമുള്ള ഇടവഴികളില്‍ വെറുതെ നിന്നുപോയ ഒരു യാത്രക്കാരനായി ഞാനും കൂടെകൂടി.

    ReplyDelete
  36. മനുഷ്യന്‍ നാട് മറക്കുമ്പോഴാണ്‌ അവന്‍ അപരനായി മാറുന്നത്.
    ഏതായാലും ചെറുവാടിയുടെ ഉള്ളിലുള്ള ഈ നാടന്‍ ചെറുപ്പക്കാരനെ ഞാന്‍ ആദരിക്കുന്നു.

    ReplyDelete
  37. ഈ വാലില്ലാപുഴ ക്കാരനെ ഒരു നിമിഷത്തേക്ക് പന്നിക്കോട് ഉച്ചക്കാവ് വഴി ചെറുവാടിയില്‍ എത്തിച്ചു.. നന്നായി ....

    ReplyDelete
  38. ആഹാ..കാരിച്ചിയാ ആ ഫാഷന്‍ ആദ്യായി അവതരിപ്പിച്ചതല്ലേ..? ഹഹഹ നല്ല രസമുള്ള യാത്രയായിരുന്നു...
    നിങ്ങളുടെ നാട്ടില്‍ ബസ്സിനു ബോട്ടിന്റെ എഞ്ചിനും ഘടിപ്പിച്ചിട്ടുണ്ടോ ചെറുവാടീ..
    പതിവ് പോലെ നന്നായി എഴുതി.പിന്നെ പരിപ്പുവട എനിക്ക് പാര്‍സല്‍ മതി..ട്ടോ..

    ReplyDelete
  39. ദുഷ്ട്....
    രണ്ടാഴ്ചത്തെ അവധി കഴിഞ്ഞ് നാട്ടിലെ കുറേ ഓര്‍മകളും കെട്ടിപ്പെറുക്കി
    ഈ മരുഭൂവില്‍ തിരിച്ചെത്തിയ ഞാന്‍ ആദ്യമായി വായിച്ച പോസ്റ്റ് നിന്റേത്..
    അതും നിന്റെ നാടും, നാട്ടുകാരെക്കുറിച്ചും... പോരെ പൂരം...?

    കാലമാടാ...
    മര്യാദക്ക് എനിക്ക് നീ ഫ്ലൈറ്റ് ടിക്കറ്റ് എടുത്തു തന്നോ...?
    ഇല്ലങ്കില്‍ ഞാന്‍ നൊസ്റ്റള്‍ജി അടിച്ച് പണ്ടാരടങ്ങും...

    ReplyDelete
  40. വഴിയോരക്കാഴ്ചകള്‍ നന്നായിരിക്കുന്നു....!!
    :)

    ReplyDelete
  41. vaikkol koonakalekkurichu paraamarshichappol enikkum kuttikkalam ormma vannu...nice...

    ReplyDelete
  42. ചെറുവാടി എനിക്ക് നേരത്തെ പരിചയമുണ്ട്.
    ഈ ‘ഫോട്ടോചെറുവാടിയെ‘ഇപ്പോള്‍ പരിചയപ്പെടുന്നു.നല്ല അവതരണം!ആശംസകള്‍

    ReplyDelete
  43. ഞാനിപ്പഴാ കാണുന്നത് ഈ ഗ്രാമക്കാഴ്ച്ച.നന്നായി. പുതിയ റോഡ് വന്നപ്പോ ഇനി വെള്ളക്കെട്ട് ഉണ്ടാവൂ‍ലല്ലോ. ഷുക്കൂറിന്റെ പോസ്റ്റില്‍ കണ്ടിരുന്നു റൊഡ് വന്ന കാര്യം.

    പിന്നെ എന്തുണ്ട് ബഹറൈന്‍ വിശേഷം. നിങ്ങള്‍ക്കാര്‍ക്കും കുഴപ്പമൊന്നുമില്ലല്ലോ അല്ലെ.സുഖായിരിക്കാന്‍ പ്രാര്‍ത്ഥിക്കുന്നു.

    ReplyDelete
  44. നന്ദി ഉണ്ട് മാഷേ.

    ReplyDelete
  45. എന്തായാലും എനിക്കൊരു തുണയായി.
    ഈ വീടും കുടിയും തൊടിയും പറമ്പും ബ്ലോഗിത്തോറ്റുള്ള നില്‍പ്പാണ് എന്റേത്.

    ഗ്രാമവും നൊസ്റ്റാള്‍ജിയയുമായുമാണ് കളിയെങ്കിലും ഇവിടെ വളരെ വലിയ എഴുത്താണ് കേട്ടോ..
    ആശംസകള്‍..

    ReplyDelete
  46. അപ്പോ ഇനി തുഞ്ചന്‍ മീറ്റ് കഴിഞ്ഞു അടുത്ത മീറ്റ് വണ്ടൂരുള്ള കുളത്തിന്‍ കരയിലാവാം!.എക്സ് പ്രവാസിനിയുടെ കമന്റ് കണ്ടു പറഞ്ഞതാ!

    ReplyDelete
  47. നാട്ടില്‍ പരിചയമുള്ള സ്ഥലങ്ങളാണല്ലോ കൂളിമാടും, ചെറുവാടിയുമൊക്കെ. അവിടത് കൂടി കടന്നുപോയ പ്രതീതി. ഇഷ്ടമായി.

    ReplyDelete
  48. തന്റെ ഗ്രാമത്തെ
    ഇത്രയും സ്‌നേഹിക്കുന്ന
    ചെറുവാടിക്കാരാ....
    ഞാനും ഒരു കോഴിക്കോട്ടുകാരനാ...
    ആശംസകള്‍

    പാമ്പള്ളി
    www.pampally.com
    www.paampally.blogspot.com

    ReplyDelete
  49. നന്നായിട്ടുണ്ട് ഈ യാത്ര...
    വായിച്ചപ്പോ നാട്ടില്‍ പോവാന്‍
    കൊതിയായി,നമ്മുടെ പരിപ്പുവടയുടെ
    ഒക്കെ ഒരു ടേസ്റ്റ്.....
    വെറുതെ മനുഷ്യരെ കൊതിപ്പിച്ചുട്ടോ...

    ReplyDelete
  50. ചെറുവാടി. താങ്കളുടെ പോസ്റ്റിന്റെ കാമ്പ് എന്ന് പറയുന്നത് ഈ ഗ്രാമീണത തന്നെയാണ്. അതു പാടെ വിട്ടു ഒരിക്കലും പോവെണ്ടാതില്ല. വീണ്ടും വീണ്ടും അവിടേക്ക് തന്നെ തിരിച്ചു വരിക. ഇത് പോലെ, അതി മനോഹരമായി .

    ReplyDelete
  51. ഗ്രഹാതുരത്വം ഉണർത്തുന്ന എഴുത്ത്‌...
    ആശംസകൾ

    ReplyDelete
  52. @ ബൈജു.
    നന്ദി .
    @ ജെഫു ജൈലാഫ്.
    വായനക്കും നല്ല വാക്കുകള്‍ക്കും ഒത്തിരി നന്ദി അറിയിക്കട്ടെ.
    @ ഇസ്മായില്‍ തണല്‍.
    ഒരു ഉച്ച ഭക്ഷണം മാത്രമല്ല. ഒരു ചെറുവാടി ടൂര്‍ പാക്കേജ് തന്നെ ഒരുക്കാം. അടുത്ത അവധിക്ക് ഉറപ്പിച്ചോ. വായനക്കും അഭിപ്രായത്തിനും നന്ദി.
    @ നസീഫ് അരീക്കോട്
    അതെ, നിങ്ങള്‍ അറിയുന്ന വഴികള്‍ തന്നെ. വായനക്കും അഭിപ്രായത്തിനും നന്ദി.
    @ കുന്നെക്കാടന്‍ ,
    നന്ദിയും സന്തോഷവും അറിയിക്കട്ടെ. വാനനക്കും വരവിനും അഭിപ്രായത്തിനും.
    @ രമേശ്‌ അരൂര്‍ ,
    ഇത് ചെറുവാടി കഥയല്ലല്ലോ :) .ചെറുവാടിയില്‍ നന്നും തുടങ്ങി എന്ന് മാത്രം. നന്ദി .സന്തോഷം .
    @ ഷബീര്‍,
    രയോന്‍സ് അടച്ചതില്‍ ലാഭവും നഷ്ടവും അവലാഷപ്പെടുന്നവര്‍ ഉണ്ട് ഷബീര്‍. നന്ദി വായനക്ക്.
    @ ജുവൈരിയ
    നന്ദി , സന്തോഷം .
    @ ജിത്തു
    നന്ദി സന്തോഷം

    ReplyDelete
  53. ബസ്സ് മാവൂർ നിന്ന് തിരികെ ചെറുവാടിയിലേക്ക് പോകുമ്പോൾ പറയണേ.. എനിക്കു അതിൽ ഒന്നുകൂടി കയറിയിരിക്കണമെന്നുണ്ട്; ചെറുവാടിയിലേക്ക് ഒരു യാത്രകൂടി. നന്നായി.

    ReplyDelete
  54. ഗ്രഹാതുരത്വം ഉണർത്തുന്ന എഴുത്ത്‌; തികച്ചും നോസ്റ്റാൾജ്യാ..

    ReplyDelete
  55. @ അക്ബര്‍ വാഴക്കാട്,
    മറുപടി തണലിനോട്‌ പറഞ്ഞത് തന്നെ. ഒരു ചെറുവാടി ടൂ പാക്കേജ് ഞാന്‍ ആലോചിക്കുന്നു. അവിടന്ന് കാണാം. നന്ദി വായനക്ക്.
    @ അജിത്‌.
    ആ തല്ലു കൊല്ലാന്‍ തയ്യാറായാ വന്നത്. പക്ഷെ ഇഷ്ടായി എന്ന് പറയുമ്പോള്‍ എനിക്ക് സന്തോഷം. നന്ദി അറിയിക്കുന്നു.
    @ പുഷ്പങ്ങാടന്‍ കേച്ചേരി ,
    ഈ ഭാഗം ആസ്വദിച്ചെങ്കില്‍ സന്തോഷം. ഇനി ഒരു ഭാഗം ഇതില്‍ ഇല്ല. പക്ഷെ നാട്ടു വിശേഷവുമായി വീണ്ടും വരും. നന്ദി.
    @ ഉമ്മു അമ്മാര്‍
    നാട്ടിലേക്ക് എല്ലാര്‍ക്കും സ്വാഗതം. പോസ്റ്റ്‌ ഇഷ്ടായതില്‍ സന്തോഷവും നന്ദിയും അറിയിക്കുന്നു.
    @ ഷുക്കൂര്‍,
    ശരിയാണ് ഷുക്കൂര്‍. തിരക്കില്‍ പറഞ്ഞപ്പോള്‍ ആ കാര്യങ്ങള്‍ വിട്ടുപോയി. കൂളിമാട്ടെ പുകവലി വിരുദ്ധ സമീപനം ഇപ്പോഴുണ്ടോ എന്നറിയില്ല. നല്ല വാക്കുകള്‍ക്കും പ്രോത്സാഹനത്തിനും നന്ദി പറയട്ടെ.
    @ വര്‍ഷിണി ,
    ഈ ഗ്രാമ കാഴ്ചകള്‍ നിങ്ങള്ക്ക് ഇഷ്ടായി എന്നറിയുന്നത് തീര്‍ച്ചയായും സന്തോഷം നല്‍കുന്നു. നന്ദി അറിയിക്കട്ടെ.
    @ മുരളി മുകുന്ദന്‍ ബിലാത്തി
    ഈ ഓര്‍മ്മകള്‍ തന്നെയല്ലേ നമ്മുടെ ഊര്‍ജ്ജം മുരളി ഭായ്. ഒത്തിരി നന്ദിയുണ്ട്. സന്തോഷവും . ഇഷ്ടായത്തിനും നല്ല വാക്കുകള്‍ക്കും.
    @ റഫീഖ് പൊന്നാനി.
    ഇവിടത്തെ പ്രശ്നങ്ങള്‍ കഴിഞ്ഞിട്ട് വന്നാല്‍ പോരായിരുന്നോ നാട്ടീന്നു. ഇവിടത്തെ കാര്യങ്ങള്‍ എല്ലാരും എഴുതിയിട്ടുണ്ട്. നന്ദി വായനക്ക്.
    @ പട്ടേപ്പാടം റാംജി,
    അതെ, നിത്യ ജീവിതത്തിലെ ഭാഗങ്ങള്‍ തന്നെയായിരുന്നു എന്റെ അയാള്‍ ഗ്രാമങ്ങളും . അതെങ്ങിനെ പറയാതിരിക്കും. നന്ദിയും സന്തോഷവും അറിയിക്കട്ടെ ഈ നല്ല വാക്കുകള്‍ക്കു.
    @ മുനീര്‍
    നന്ദിയും സന്തോഷവും അറിയിക്കുന്നു മുനീര്‍.

    ReplyDelete
  56. @ മുഹമ്മദ്‌ കുട്ടി
    എനിക്കും താല്പര്യമായിരുന്നു കൂടുതല്‍ ഫോട്ടോ ഇടാന്‍. ആ ഹൈദറാക്കാന്റെ കടയുടെതെങ്കിലും . പക്ഷെ പോസ്റ്റാനുള്ള തിരക്കില്‍ കിട്ടിയില്ല. നന്ദി വായനക്കും നല്ല അഭിപ്രായത്തിനും.
    @ വീകെ
    അതെ ശരിയാണ്. നാടി വിട്ടു പിടിക്കാന്‍ മടി തന്നെ. നന്ദിയും സന്തോഷവും അറിയിക്കുന്നു . വായനക്കും അഭിപ്രായത്തിനും.
    @ കാര്‍ന്നോര്‍ ,
    കാഴ്ച കാണാന്‍ മാത്രമല്ല വീട്ടിലെകും ക്ഷണിക്കുന്നു. നന്ദി വായനക്ക്.
    @ എന്റെ ലോകം.
    ഇഷ്ടായി എന്നറിയുന്നത് സന്തോഷം നല്‍കുന്നു. ഓര്‍മ്മകളിലൂടെ നിങ്ങളുടെ ഗ്രാമത്തിലും എത്തി ഈ എഴുത്തിലൂടെ എങ്കില്‍ കൂടുതല്‍ മധുരം. നന്ദിയും സന്തോഷവും അറിയിക്കട്ടെ.
    @ മിറാഷ് ബഷീര്‍.
    വായനക്കും നല്ല ഭിപ്രായത്തിനും നന്ദി മിറാഷ്. തുടര്‍ന്നും വായിക്കുമല്ലോ.
    @ ശ്രീനാഥന്‍ ,
    പ്രോത്സാഹനവും പ്രചോദനവും ആകുന്ന ഈ നല്ല വാക്കുകള്‍ക്കു നന്ദിയും സന്തോഷവും അറിയിക്കട്ടെ .
    @ ഹാഷിക്ക്
    നാട്ടില്‍ പോകാത്തതല്ല പ്രശ്നം. പോയാല്‍ ഇതിന്റെ ഡോസ് കൂടുകയും ചെയ്യും. ഞാനാണോ ബഹ്റൈനിലെ പ്രശ്നം എന്നാണോ പറഞ്ഞു വെക്കുന്നത് :)
    @ തെച്ചിക്കോടന്‍ ,
    ഞങ്ങളെ നാട്ടിലൂടെ ബസ്സ്‌ ഇങ്ങിനെയാ മഴക്കാലത്ത് :). ഇപ്പോള്‍ ശരിയായി ട്ടോ. നന്ദിയും സന്തോഷവും അറിയിക്കട്ടെ പോസ്റ്റ്‌ ഇഷ്ടായതിനു.
    @ ഐക്കരപ്പടിയന്‍ ,
    നിങ്ങള്‍ക്കറിയുന്ന നാടാണല്ലോ. ഈ എഴുത്തിലൂടെ നിങ്ങളവിടെ എത്തിയെങ്കില്‍ എനിക്ക് സന്തോഷം. നന്ദി അറിയിക്കട്ടെ ഈ നല്ല വാക്കുകള്‍ക്കു. ഷുക്കൂറിനോടും പറഞ്ഞിട്ടുണ്ട്.
    @ സൊണറ്റ്,
    ബഹ്രൈനിലേക്കൊന്നും വരല്ലേ ട്ടോ. ഇവിടെ വടയല്ല പകരം വടിയും വടിവാളും ആണ് . ബാക്കി ഒക്കെ മിലിട്ടറി വകയും. നന്ദി വായനക്കും അഭിപ്രായത്തിനും.

    ReplyDelete
  57. @ അയ്യോ പാവം
    നന്ദിയും സന്തോഷവും അറിയിക്കുന്നു. വായനക്കും അഭിപ്രായത്തിനും .
    @ സാന്തൂ
    നന്ദിയും സന്തോഷവും അറിയിക്കുന്നു. വായനക്കും അഭിപ്രായത്തിനും .
    @ ടോംസ് തട്ടകം.
    ഞാനും യോജിക്കുന്നു. പ്രാവാസത്തിലെ വിരസതകള്‍ തന്നെയാണ് ഇങ്ങിനെ ഗ്രാമങ്ങളിക്കെതിക്കുന്നതും. നന്ദിയും സന്തോഷവും അറിയിക്കുന്നു. വായനക്കും അഭിപ്രായത്തിനും .
    @ നൌഷു,
    ആവാലോ. വെടിയോരുക്കാനും സ്വീകരിക്കാനും ചെറുവാടി ഗ്രാമം റെഡി .
    @ ജുനൈത് .
    നിങ്ങളുടെ അടുത്തെത്തുമ്പോഴേക്കും പരിപ്പുവക്ക് ചൂട് ആറും . ന്നാലും 15 എണ്ണമോ..? നന്ദിയും സന്തോഷവും അറിയിക്കുന്നു. വായനക്കും അഭിപ്രായത്തിനും .
    @ ഷമീര്‍ തളിക്കുളം.
    ഈ യാത്രയില്‍ കൂടെവന്നതിനും ഇഷ്ടായതിനും ഒത്തിരി നന്ദി. സന്തോഷവും അറിയിക്കട്ടെ . വായനക്കും അഭിപ്രായത്തിനും .
    @ മേയ് ഫ്ലവര്‍ ,
    നന്ദിയും നിറഞ്ഞ സന്തോഷവും അറിയിക്കുന്നു . വായനക്ക് വരവിന് നല്ല അഭിപ്രായത്തിനും.
    @ അബ്ദുല്‍ ജബ്ബാര്‍ വട്ടപ്പൊയില്‍,
    വാലില്ലാപുഴ എനിക്കും പരിചിതമായ സ്ഥലമാണ്. സ്ഥിരം റൂട്ടും. ഈ വഴി കണ്ടത്തില്‍ സന്തോഷം. പിന്നെ വായനക്ക് നന്ദിയും അറിയിക്കുന്നു.
    @ ജാസ്മികുട്ടി ,
    അതെ , കാരിച്ചിയാ ആ ഫാഷന്‍ ആദ്യായി അവതരിപ്പിച്ചതു . നിങ്ങളാരും അതിന്റെ ക്രെഡിറ്റ് എടുക്കേണ്ട എന്ന് കരുതി പറഞ്ഞു വെച്ചതാ. ഞങ്ങളുടെ നാട്ടില്‍ ബസ്‌ പുഴയിലൂടെ ഓടാറുണ്ട്. :). നന്ദിയും സന്തോഷവും അറിയിക്കുന്നു.
    @ റിയാസ് മിഴിനീര്‍ ,
    നീ എന്തിനാ നാട്ടില്‍ പോയത് എന്ന് കഴിഞ്ഞ പോസ്റ്റിലൂടെ മനസ്സിലായി. ;). നിന്നെ കാണാത്ത വിഷമം ഉണ്ടായിരുന്നു. തിരിച്ചു വന്നതില്‍ സന്തോഷം. വായനക്കും അഭിപ്രായത്തിനും നന്ദി.

    ReplyDelete
  58. @ മനു കുന്നത്ത്,
    നന്ദിയും സന്തോഷവും അറിയിക്കുന്നു. വായനക്കും അഭിപ്രായത്തിനും .
    @ പ്രിയദര്‍ശിനി
    നന്ദിയും സന്തോഷവും അറിയിക്കുന്നു. വായനക്കും അഭിപ്രായത്തിനും .
    @ സ്നേഹ തീര്‍ത്ഥം.
    നന്ദിയും സന്തോഷവും അറിയിക്കുന്നു. വായനക്കും അഭിപ്രായത്തിനും സന്ദര്‍ശനത്തിനും .
    @ മുല്ല ,
    ഞങ്ങളിവിടെ സുഖായിരിക്കുന്നു . പ്രാര്‍ത്ഥനക്കും ക്ഷേമാന്യോഷണത്തിനും നന്ദി. ഗ്രാമ കാഴ്ചകള്‍ ഇഷ്ടായതില്‍ സന്തോഷം.
    @ ഫന
    :)
    @ റയീസ്
    നന്ദിയും സന്തോഷവും അറിയിക്കുന്നു.
    @ എക്സ് പ്രവാസിനി
    വല്യ എഴുത്ത് എന്ന് പറയാന്‍ പറ്റോ. എനിക്കറിയില്ല. മനസ്സില്‍ വരുന്നത് പകര്‍ത്തുന്നു. സന്തോഷം അറിയിക്കട്ടെ നല്ല വാക്കുകള്‍ക്കു.
    @ മുഹമ്മദ്‌ കുട്ടി ,
    മീറ്റിനു എന്ത് ഈറ്റാന്‍ കാണും എന്നോടെ അറിയിക്കാന്‍ പറ. എന്നാലെ ഞാന്‍ വരൂ.
    @ ഹനീഫ മുഹമ്മദ്‌
    നന്ദിയുണ്ട് ഈ ഗ്രാമങ്ങളിലൂടെ ഒരിക്കല്‍ കൂടി വന്നതിനു. നന്ദിയും സന്തോഷവും അറിയിക്കുന്നു.
    @ സന്ദീപ്‌ പാമ്പള്ളി
    സ്വാഗതം പറയട്ടെ. പിന്നെ വായനക്കും അഭിപ്രായത്തിനും നന്ദിയും അറിയിക്കുന്നു. തുടര്‍ന്നും വരുമല്ലോ.
    @ ലിപി രഞ്ജു.
    ഇവിടെ കണ്ടത്തില്‍ സന്തോഷം അറിയിക്കുന്നു. ഒപ്പം ഫോളോ ചെയ്യുന്നതിനും. വായനക്കും അഭിപ്രായത്തിനും നന്ദി.
    @ സലാം
    ഒത്തിരി നന്ദിയുണ്ട്. എന്നും നല്കൂന്ന പ്രോത്സാഹനത്തിനു. നിങ്ങളുദ്യോക്കെ നല്ല വാക്കുകള്‍ ഊര്‍ജ്ജമാണ്. കൂടുതല്‍ നന്നാക്കാനുള്ള ഉത്തരവാദിത്തവും. നന്ദി.
    @ ജയരാജ് മുരുക്കുംപുഴ ,
    നന്ദിയും സന്തോഷവും അറിയിക്കുന്നു. വായനക്കും അഭിപ്രായത്തിനും .
    @ നിക്കു കേച്ചേരി ,
    നന്ദിയും സന്തോഷവും അറിയിക്കുന്നു. വായനക്കും നല്ല അഭിപ്രായത്തിനും സന്ദര്‍ശനത്തിനും .
    @ പള്ളിക്കരയില്‍ ,
    സന്തോഷവും നന്ദിയും അറിയിക്കുന്നു. ഞങ്ങളുടെ ഗ്രാമ കാഴ്ചകളെ ഇഷ്ടായത്തിനു. നല്ല വാക്കുകള്‍ക്കു.
    @ ബെഞ്ചാലി ,
    സന്തോഷവും നന്ദിയും അറിയിക്കുന്നു. ഞങ്ങളുടെ ഗ്രാമ കാഴ്ചകളെ ഇഷ്ടായത്തിനു. നല്ല വാക്കുകള്‍ക്കു.

    ReplyDelete
  59. തുഞ്ചന്‍ മീറ്റിനു നല്ല ഒന്നാന്തരം പച്ചക്കറിയും ചോറും കിട്ടും!.ഞാന്‍ ഇറച്ചി കഴിക്കാത്ത ആളായതു കൊണ്ട് തികച്ചും സന്തുഷ്ടനാണ്. താങ്കള്‍ വരുമെന്നു തോന്നുന്നില്ല!കാരണം മെനു അത്രക്കുഷാറല്ലെ?

    ReplyDelete
  60. ഇവിടെ മീറ്റാന്‍ വന്നാല്‍ കുളത്തിന്നു പിടിച്ച പരലുകളെയും കണ്ണാം ചൂട്ടിയെയും മത്തന്‍റെലയില്‍ ചുട്ടത് ഈറ്റാന്‍ തരും എന്താ പോരെ കുട്ടിക്കാ..

    ReplyDelete
  61. ~ex-pravasini* > ധാരാളം മതി. ഇപ്പോള്‍ മത്തെന്റെല കിട്ടാനില്ലാതായിരിക്കുന്നു. പണ്ടൊക്കെ കൂണ്‍ പറിച്ച് മുളകു പൊടിയും ഉപ്പും ചേര്‍ത്ത് മത്തെന്റെലയില്‍ പൊതിഞ്ഞു ചുട്ടു തിന്നാനെന്തു രസമായിരുന്നു!.

    ReplyDelete
  62. പുഴ മീന്‍ പറ്റാത്ത കൂട്ടത്തിലാ ഞാന്‍ . എത്ര കണ്ണാം ചൂട്ടിയെ പൊരിക്കേണ്ടി വരും ഒരാള്‍ക്ക്‌ കഴിക്കാന്‍. പരലായാലും അതെ.
    വല്ല അയക്കൂറ മുളകിട്ടതോ ചെമ്മീന്‍ റോസ്റ്റോ ഒക്കെ ഉണ്ടേല്‍ പറ. :)

    ReplyDelete
  63. കൂടെ നടന്നാ ഗ്രാമം നന്നായി കാട്ടിത്തന്നുട്ടോ..സുൽതാനിൽ യാത്ര ചെയ്തു..തിരികെ മടങ്ങുമ്പോ കണ്ണിലാ ചായക്കടയാണ് ഒട്ടേറെ കാഴ്ചകൾക്കൊപ്പം നിറഞ്ഞ് നില്ക്കണത്...ഹൈദരിക്കായും...ഹിഹി..നന്നായി ട്ടോ

    ReplyDelete
  64. "കാര്യം ഏത് കാരിച്ചി പറഞ്ഞാലും കേള്‍ക്കണം"
    ചെറുവാടിക്ക് ഇനിയും പറയാം. ചെറുവാടിയെത്തന്നെയും പറയാം.

    ReplyDelete
  65. നന്നായിട്ടുണ്ട് ... അയല്‍വാസിയുടെ നോട്ടുപുസ്തകം ഇപ്പഴാണ് കണ്ടത് എന്ന ഒരു സങ്കടം മാത്രം...

    ReplyDelete

ഇഷ്ടവും ഇഷ്ടക്കേടും ഇവിടെ കുറിക്കുമല്ലോ....