Sunday, March 6, 2011
പെയ്തൊഴിയാത്ത കാര്‍മേഘങ്ങള്‍
വര്‍ഷം ഇരുപത് കഴിഞ്ഞിരിക്കുന്നു. ഈ ഒട്ടുമാവിനും കാണും അത്രയും പ്രായം. നൊമ്പരങ്ങള്‍ ഇറക്കി വെക്കാന്‍ ഒരത്താണിയാണ് ഇതിന്‍റെ തണല്‍. സന്തോഷവും സന്താപവും പങ്കുവെക്കുന്നതും ഈ മാവിനോട് തന്നെ. വര്‍ഷത്തിലൊരിക്കല്‍ ഇത് പൂക്കുമ്പോള്‍ സന്തോഷം തോന്നും. എന്‍റെ വിഷമങ്ങളെ വളമായി സ്വീകരിക്കുന്ന ഇവള്‍ക്കെങ്ങിനെ ഇങ്ങിനെ പൂത്തുലയാന്‍ കഴിയുന്നു എന്ന് തോന്നാഞ്ഞിട്ടല്ല. ഒരു പക്ഷെ എന്‍റെ സന്തോഷമാവാം മാവും ആഗ്രഹിച്ചിട്ടുണ്ടാവുക.
ആ ചാരുകസേര മകനോട് പറഞ്ഞ് മുറ്റത്ത് ഇട്ടു. ഈ ചൂടത്ത് തന്നെ വേണോ എന്നൊരു ചോദ്യം അവന്‍റെ നോട്ടത്തില്‍ നിന്ന് വായിച്ചെങ്കിലും അതവഗണിച്ചു. മാവിന്‍റെ ചില്ലകളൊരുക്കിയ തണുപ്പിന് പോലും മനസ്സിലെ ചൂടിന് ശമനം നല്‍കാന്‍ പറ്റുമായിരുന്നില്ല. ഒരു പൊള്ളുന്ന ഓര്‍മ്മയുടെ ഭാരം ഇറക്കിവെക്കണം. ചില്ലകളിളക്കി മാവ് കഥ കേള്‍ക്കാന്‍ തയ്യാറായി.
അറേബ്യന്‍ ഗ്രീഷ്മത്തിലെ ഒരു നട്ടുച്ച നേരം. മനസ്സ് ഭരിക്കുന്ന ഫയലുകള്‍ക്കിടയില്‍ നിന്നും ഒരു ഇടവേള പലപ്പോഴും എടുക്കാറുണ്ട്. ഓഫീസിന്‍റെ മുന്നില്‍ തന്നെ നിറഞ്ഞുനില്‍ക്കുന്ന പലതരം മരങ്ങള്‍. കുറച്ചുനേരം അവയെ നോക്കിയിരിക്കുമ്പോള്‍ ഒരാശ്വാസം കിട്ടാറുണ്ട്. ഒരു പക്ഷെ മനസ്സിനെ മരവിപ്പിക്കാതെ നോക്കുന്നതും ഈ പച്ചപ്പുകളായിരിക്കും. ഒരുപാട് ഓഫീസുകള്‍ ഈ കോമ്പൌണ്ടില്‍ തന്നെയുണ്ട്. പല രാജ്യക്കാര്‍. വിത്യസ്ഥ സ്വഭാവമുള്ളവര്‍. പക്ഷെ എല്ലാവരില്‍ നിന്നും അല്പം ഒഴിഞ്ഞുമാറിയുള്ളൊരു ശീലം ഇവിടെ വന്നതുമുതല്‍ തുടങ്ങിയതാണ്. ഹോസ്റ്റലിലെ ബഹളങ്ങളില്‍ കൂട്ടുകക്ഷിയാകാറുള്ള എനിക്കെങ്ങിനെ ഈ ഒരു മാറ്റം എന്ന് തോന്നാതിരുന്നില്ല. ഒരുപക്ഷെ അതേ കാരണങ്ങള്‍ കൊണ്ടാണോ ഇതും സംഭവിച്ചത്. മരവിച്ച മനസ്സിലേക്ക് ഒരു പ്രണയ മഴ പെയ്തത്. കാറ്റില്‍ പതുക്കെയാടുന്ന ചബോക് മരങ്ങള്‍ക്കിടയിലൂടെ തെളിഞ്ഞു വന്ന നുണക്കുഴി പുഞ്ചിരി. വിടര്‍ന്ന കണ്ണുകളില്‍ വായിച്ചെടുത്തത് അതിരുകള്‍ താണ്ടിയുള്ളൊരു പ്രണയത്തിന്‍റെ ആദ്യാക്ഷരികള്‍ ആയിരുന്നു. ഭാഷയും ദേശവും സ്നേഹത്തിന് വിലങ്ങുകളാവില്ല എന്ന മന്ത്രം തന്നെയാവണം ലാഹോറിന്റെ മണ്ണില്‍ നിന്നും ഈ പുഞ്ചിരി എന്റെ മനസ്സില്‍ അധിനിവേശം നടത്താന്‍ കാരണം. ഈ സ്ഥലത്ത് ഒരുവര്‍ഷം കഴിഞ്ഞിട്ടും അവളെ കണ്ടില്ല എന്ന് പറയുന്നതില്‍ ശരിയില്ല. പലപ്പോഴും കണ്ടിട്ടുണ്ടെങ്കിലും വായിച്ചെടുക്കാന്‍ പറ്റാത്ത ഒരു ഭാവമാണ് തോന്നിയിട്ടുള്ളത് . മരുഭൂമിയിലെ ചൂടില്‍ പ്രണയം മരീചികയായ നാളുകള്‍.
പക്ഷെ എന്തായിരുന്നു സത്യം. ചെറുപ്പത്തിന്‍റെ തമാശയില്‍ കവിഞ്ഞൊരു തലം അതിന് കൊടുക്കാത്തതാണോ ചെയ്ത തെറ്റ്. ഒരു പെണ്‍കുട്ടിയുടെ ഹൃദയത്തില്‍ ഒരു പൂക്കാലം വിരിയുന്നു എന്നറിഞ്ഞിട്ടും അത് അനുവദിച്ചത് എന്തിനായിരുന്നു. അല്ലായിരുന്നെങ്കില്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും മനസ്സില്‍ മായാതെ ഈ കുറ്റബോധത്തിന്റെ കാര്‍മേഘങ്ങള്‍ തന്നെ വേട്ടയാടുന്നതെന്തിന് . കൂടുതല്‍ ആലോചിച്ചപ്പോള്‍ പ്രായോഗികതയും നിസ്സഹായതയും ഒന്നിച്ച് മനസ്സിലായൊരു നേരം, തുറന്നു പറഞ്ഞെങ്കിലും വൈകിപോയിരുന്നു. ഒരു രണ്ടു രാജ്യങ്ങളുടെ വ്രണിത വികാരങ്ങള്‍ക്കുമപ്പുറം സ്നേഹത്തിന്റെ സമര്‍പ്പണം നടത്തിയ പെണ്‍കുട്ടി. അവളുടെ ഹൃദയം പൊട്ടിയൊഴുകിയ കണ്ണീരിന്റെ ശക്തിയറിഞ്ഞ് ഒരു ഭീരുവിനെ പോലെ ഓടിയൊളിച്ചപ്പോള്‍ തകര്‍ന്നത് ഒരു വ്യക്തിയുടെ മാത്രം മുഖമായിരുന്നോ.
പിന്നെ കുറെ കാലം ദുസ്വപ്നങ്ങളുടെതായിരുന്നു. സ്നേഹ സമരങ്ങളുടെ യുദ്ധഭൂമിയില്‍ വെള്ള സാല്‍വാറിട്ട പെണ്‍കുട്ടി സഹായത്തിനായി അലമുറയിടുന്ന രംഗങ്ങള്‍ ഉറക്കങ്ങളില്‍ പലപ്പോഴും കയറി വന്നു. വരണ്ടുണങ്ങിയ ഒരു മരുഭൂമിയിലൂടെ നിസ്സഹായയായി അവള്‍നടക്കുന്നതായും കണ്ണീര്‍ തുള്ളികള്‍ പൊള്ളുന്ന മണലുകളെ പോലും ആര്‍ദ്രമാക്കുന്നതായും തോന്നി. ചബോക്ക് മരങ്ങള്‍ കാണുമ്പോഴോക്കെ അതിന്റെ മരവിലിരുന്നു ഒരു പെണ്‍കുട്ടി കരയുന്നതായി തോന്നും. മകള്‍ കൊണ്ടുവന്നു മുറ്റത്ത് നട്ട ചബോക് മരത്തിന്റെ തൈ ആരും കാണാതെ രാത്രിയില്‍ പിഴുതെറിയുമ്പോള്‍ പ്രതീക്ഷിച്ചതും ആ ഓര്‍മ്മകളില്‍ നിന്നുള്ള ഒരു മോചനം ആയിരുന്നു.
പ്രായശ്ചിത്തമില്ലാത്തതാണ് ചില തെറ്റുകള്‍. അപക്വമായ കൌമാരത്തിന്‍റെ അര്‍ത്ഥ ശൂന്യതകള്‍ എന്ന് കരുതിയിട്ടും എന്തേ ഈ ഓര്‍മ്മകളില്‍ നിന്നും മോചനം കിട്ടാത്തത്. ഒന്ന് ചാഞ്ഞിരുന്നു മയങ്ങാന്‍ നോക്കി. പറ്റുന്നില്ലല്ലോ. കണ്ണീരില്‍ കുതിര്‍ന്നൊരു തൂവാല മാത്രം മനസ്സില്‍ തെളിയുന്നു. ശക്തിയായൊരു കാറ്റില്‍ മാവിലെ കൊമ്പുകള്‍ ഇളകിയാടി. മടിയിലേക്ക് കരിഞ്ഞൊരു മാവിന്‍ പൂക്കുല അടര്‍ന്നു വീണു.
Subscribe to:
Post Comments (Atom)
പ്രിയപ്പെട്ടവരേ,
ReplyDeleteഒരു ചെറിയ ശ്രമം. എന്റെ ആദ്യ കഥ നിങ്ങളുടെ വായനക്കായി സമര്‍പ്പിക്കുന്നു. നിങ്ങളെങ്ങിനെ വായിക്കുന്നു എന്നത് തുറന്നെഴുതുമല്ലോ.
കാര്‍മേഘങ്ങള്‍ എഴുത്തായി പെയ്തു തീരുകയാണല്ലോ...ആദ്യ ശ്രമം പാഴായില്ലെന്നു മാത്രമല്ല പുതിയൊരു കഥാകാരന്‍ ചെറുവാടിയെ കൂടി ഞങ്ങള്‍ക്ക് ലഭിച്ചിരിക്കുന്നു...ആശംസകള്‍...
ReplyDeleteആദ്യത്തേത് വെറും പൈങ്കിളിയാണ്.
ReplyDeleteഎങ്കിലും ജീവിതത്തിന്റെ കുഞ്ഞ് നിഴലാട്ടങ്ങള്‍ കാണുന്നു, പ്രതേകിച്ചും ആദ്യ വരികളില്‍.
വായിച്ച് പോകാന്‍ രസമുണ്ട് എഴുത്ത്. തുടരട്ടെ, ജീവിതഗന്ധിയായ കഥകള്‍ പിറക്കട്ടെ.
(പൈങ്കിളി എന്ന് പറഞ്ഞത് വായിക്കുന്ന ഒരാളുടെ അഭിപ്രായമായ് കണക്കിലെടുക്കുക)
ഈ ശ്രമം പാഴായില്ല. ഒരു നല്ല രചന ,ഇതൊരു നല്ല തുടക്കമാകട്ടെ.
ReplyDeleteഎല്ലാ ആശംസകളും .
താങ്കളുടെ കഴിഞ്ഞ പോസ്റ്റിനു എന്റെ കമെന്റ് ഇതായിരുന്നു..
>>>ചെരുവാടീ , താങ്കളുടെ രചനയ്ക്ക് മനോഹരമായൊരു വശ്യതയുണ്ട്. ആ സര്‍ഗ ശ്രിഷ്ടി ഈ യാത്രാ വിവരണങ്ങളില്‍ മാത്രം ഒതുക്കിയിടണോ..?>>>
അപ്പൊ ഉപദേശം സ്വീകരിക്കാന്‍ തീരുമാനിച്ചു അല്ലെ ..... നന്നായി വരും
കഥ സൂപ്പര്‍ ചെറുവാടി... പെട്ടെന്ന് തീര്‍ന്നുപോയത് പോലെ തോന്നി. പ്രണയം അതിമനോഹരം.
ReplyDeleteനന്നായി ഇത് അനുഭവം ആണോ?...ഇനിയും ഒരുപാട് എഴുതുക..ഒരു കഥാകാരന്‍ ജനിക്കുന്നു അല്ലെ...എല്ലാവരുടെ എഴുത്തിലും വ്യത്യാസങ്ങള്‍ ഉണ്ടാകും എഴുതുക ആശംസകള്‍ ...
ReplyDeleteതാങ്കളുടെ എഴുത്തുകളില്‍ കാണുന്ന ഗ്രിഹാതുരത്വം ഇതല് വിടര്‍ത്തി ഇവിടെയും നിറഞ്ഞു നില്‍ക്കുന്നു...! എഴുത്തിനെക്കുറിച്ച് പറയാന്‍ ഞാന്‍ ആളല്ല, പക്ഷെ എനിക്കിഷ്ട്ടായി...
ReplyDeleteഓര്‍മ്മകളുടെ മേച്ചില്‍ പുറങ്ങളില്‍ കൈവിട്ടുപോയതിനെ തിരിച്ചു പിടിക്കാനുള്ള ഒരു വിഫല ശ്രമം.
മുഖസ്തുതി അല്ല മന്‍സൂര്‍ജി, നിജസ്ഥിതിയാണ് പറയുന്നത്: താങ്കളുടെ രചനകള്‍ വായിക്കുമ്പോള്‍ എപ്പോഴും എന്‍. മോഹനന്റെ കഥകള്‍ വായിക്കുന്നത് പോലെ തോന്നാറുണ്ട്. മനോഹരമായ ക്രാഫ്റ്റില്‍ എല്ലായ്പ്പോഴും വിരഹത്തിന്‍റെ, നൊമ്പരത്തിന്റെ, ഗൃഹാതുരതയുടെ ചുടു നിശ്വാസങ്ങള്‍ ഒളിപ്പിച്ചും, തെളിപ്പിച്ചും വെച്ച വാക്കുകള്‍ വായിക്കുന്നത് തന്നെ സമാനതകളില്ലാത്ത വായനാനുഭവമാണ്. 'വിഷമതകളെ വളമായി സ്വീകരിക്കുന്ന മാവ്' എന്ന വര്‍ണ്ണനയുടെ സൌന്ദര്യം വിലയിരുത്തുവാന്‍ എന്‍റെ പദസമ്പത്ത് അപര്യാപ്തം എന്നേ പറയാനാവൂ. മനോഹരമായ ആശംസകള്‍.
ReplyDeleteതാങ്കളുടെ ആദ്യ കഥയാണ് ഇതെന്നു വായനയില്‍ തോന്നില്ല.
ReplyDeleteആദ്യ കഥ ഇങ്ങനെയാണെങ്കില്‍ അല്പംതെളിഞ്ഞാല്‍ എന്തായിരിക്കും എന്നേ ചോദ്യമുള്ളൂ. എഴുത്തിലെ തന്റെതായ ഒരു വശ്യത എപ്പോഴും താങ്കളുടെ രചനകളില്‍ പ്രതിഫലിക്കുന്നുണ്ട് . അത് എന്താണ് എന്ന് പറയാന്‍ കഴിയുന്നുമില്ല.
പ്രശംസകള്‍ക്ക് അമിതഗൌരവം കൊടുക്കാതെ വ്യത്യസ്തമായ വിഷയങ്ങളില്‍ എഴുതിയാല്‍ നല്ലൊരു 'പ്രവാസി എഴുത്തുകാരനെ' സംഭാവന നല്‍ക്കാന്‍ താന്കള്‍ക്കാവും..
ആശംസകള്‍.
"മാവിനോടു കത പറഞ്ഞു കത പറഞ്ഞു ഇങ്ങള്‍ ഒരു ബല്യ ബൈക്കം മൊഹമ്മദ് ബശീര്‍ ആകണം ന്റ ചെര്‍വാട്യെ ,,മൂപ്പര് മാന്ചോട്ടീ ഇരുന്നനാണല്ലാ ഇക്കാണായ കതേല്ലാം എയ്തീത് !! എന്നിട്ട് ബേണം നിങ്ങ ഞമ്മട ഒരു കതേ യ്താന്‍ ഒരു ബലിയ കത ..."
ReplyDeleteആദ്യം കഥയുടെ ഹരിശ്രീ മാവിന്‍ ചോട്ടില്‍ കുറിച്ചത് മോശമായില്ല ..നല്ല ഭാഷയില്‍ ശൈലിയില്‍ പറഞ്ഞു ..ഇനിയും നല്ല കഥകള്‍ ഉണ്ടാകട്ടെ .ആശംസകള്‍ ..:)
കൊള്ളാം.. അപ്പോ കഥയെഴുത്തുമായി.... എല്ലാ ആശംസകളൂം
ReplyDeleteഎഴുതിത്തെളിഞ്ഞ ഒരു കഥ വായിച്ചത് പോലെ.. എല്ലാ വിധ ആശംസകളും ചെറുവാടിക്ക്.
ReplyDeleteആർദ്രതയുള്ള ഭാഷാശൈലി ഈ കഥനത്തെയും ഹ്ര്‌ദ്യമാക്കി. അഭിനന്ദനങ്ങൾ.
ReplyDeleteഎല്ലാ ആശംസകളും
ReplyDeleteഒരു കഥയൊരുക്കാനുള്ള ശ്രമം നടത്തിയതു കൊണ്ടാണ്
ReplyDeleteഈ കഥ മികച്ചു നില്‍ക്കുന്നത്..ബ്ലോഗ്ഗെഴുത്തില്‍ നിന്നും കഥയെന്ന കലയിലേക്കുള്ള പറിച്ചുനടല്‍ ഈ എഴുത്തില്‍ പ്രകടമാണ്..ചെറുവാടിയില്‍ നിന്നും ഒരു പാട് പ്രതീക്ഷകള്‍ നല്‍കുന്നുണ്ട് ഈ തുടക്കത്തിലൂടെ..ആശംസ്കള്‍
എന്തായാലും ഭാവി ഉണ്ട് എന്നെപോലെ അല്ല
ReplyDeleteപിന്നെ എനിക്ക് ഇത് പൈങ്കിളി ആയിട്ട് ഒന്നും തോന്നി ഇല്ല
എന്റെ തല്ല്കൊള്ളിത്തരങ്ങള്‍
ആദ്യ കഥയാണെന്ന് വായിക്കുന്നവര്‍ക്ക് തോന്നില്ലാ...
ReplyDeleteമനോഹരമായിട്ടുണ്ട്....
കൂടുതല്‍ എഴുതാന്‍ ദൈവം സഹായിക്കട്ടെ ...
എഴുതാന്‍ കഴിവ് ഉള്ളവര്‍ക്ക് വിഷയം ഒരു സമസ്യ അല്ല . അത് ചെറുവാടി തെളിയിച്ചു ..വളരെ ചെറിയ വാചകങ്ങളിലൂടെ ഒരു നേര്‍ത്ത നൊമ്പരം മനസ്സിലേക്ക്
ReplyDeleteഅരിച്ചു ഇറങ്ങിയ പ്രതീതി ..ആ പ്രണയത്തിന്റെ ദുഖവും ഓര്‍മയും നിസ്സഹായതയും എല്ലാം കൂടി ഒരല്പ നേരം
ഏതെങ്കിലും മര തണലില്‍ സ്വസ്ഥം ആയി ഇരിക്കുവാന്‍ വായനക്കാരെയും പ്രേരിപ്പിക്കുന്ന അനുഭവം ...
കഥയ്ക്ക് പുതുമ ഇല്ല ...ധൈര്യം ഇല്ലാതെ ഒഴികഴിവും പറഞ്ഞു ഓടിയ കള്ള കാമുകന്‍ ....പക്ഷെ കഥ പറഞ്ഞ രീതി ആ കുറവുകളെ എല്ലാം ശൂന്യവല്കരിച്ചു ..
.ചെറുവാടി.തുടര്‍ന്നും പോരട്ടെ പുതിയവ . .ആശംസകള്‍ ...
കഥ നന്നായിട്ടുണ്ടല്ലോ......എനിക്കിഷ്ടമായി.
ReplyDelete' ഒരു പെണ്‍കുട്ടിയുടെ ഹൃദയത്തില്‍ ഒരു പൂക്കാലം വിരിയുന്നു എന്നറിഞ്ഞിട്ടും അത് വളരാന്‍ വിട്ടതെന്തിനായിരുന്നു. അല്ലായിരുന്നെങ്കില്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും മനസ്സില്‍ മായാതെ ഈ കുറ്റബോധത്തിന്റെ കാര്‍മേഘങ്ങള്‍ തന്നെ വേട്ടയാടുന്നതെന്തിന് ...'
ReplyDeleteകഥയുടെ മര്‍മ്മമെടുത്തു നോക്കുമ്പോള്‍ ഒന്ന് മനസ്സിലാകുന്നു ,
ചെറുവാടി ഈ രംഗത്ത് ഒരു കലക്ക് കലക്കും !
അടുത്ത കഥയ്ക്ക് കാത്തിരിക്കുന്നു ...
aliyaaaa... ithil idakk enthenkilum oru thamashaa vendee full sentimensaayippoyii..
ReplyDeleteനല്ല മൃദുലമായ കഥാസ്വരം, ചമ്പോക് മനസ്സിൽ നിന്നു പിഴുതു കളയാനാവില്ലല്ലോ, പ്രണയം മരീചികയായ കഥ തീർച്ചയായും നല്ലൊരു തുടക്കമാണ്
ReplyDeleteകഥ കൊള്ളാം. വായന മുറിഞ്ഞു പോകാത്ത ആഖ്യാനം. പ്രമേയത്തിന് പുതുമ ഇല്ലെങ്കിലും പ്രണയത്തിനു എന്നും കഥകളില്‍ സ്വീകാര്യത ഉണ്ട്.
ReplyDeleteരണ്ടു പതിറ്റാണ്ടുകള്‍ക്ക് മുന്പ് മനസ്സ് കീഴടക്കിയ പാക്കിസ്ഥാനി പെണ്‍കുട്ടിയുടെ പ്രണയം പ്രായോഗികതയുടെ പരിമിതി പറഞ്ഞു നിരസിക്കേണ്ടി വന്നെങ്കിലും അവള്‍ മനസ്സില്‍ ചെലുത്തിയ സ്വാധീനം നായകന്‍റെ ഓര്‍മ്മകളിലൂടെ അനുവാചകരെ ബോധ്യപ്പെടുത്താന്‍ കഥാകൃത്തിനു കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ ഇരുപതു വര്‍ഷങ്ങള്‍ക്കു ശേഷം ആ ഓര്‍മ്മകളിലേക്ക് തിരിച്ചു നടക്കാന്‍ ഒരു നിമിത്തം കഥയില്‍ കൊണ്ട് വരണമായിരുന്നു. ആ പെണ്‍കുട്ടിയെ ഓര്‍മ്മിപ്പിക്കുന്ന എന്തെങ്കിലും ഒന്ന്. പാക്കിസ്ഥാനിലെ ഒരു പത്ര വാര്‍ത്തയെങ്കിലും. അവിടെയാണ് കഥയുടെ ക്രാഫ്റ്റ് നന്നാകുന്നതും കഥയ്ക്ക് സ്വാഭാവികത കൈ വരുന്നതും.
>> മാവിന്റെ ചില്ലകളൊരുക്കിയ തണുപ്പിന് പോലും മനസ്സിലെ ചൂടിന് ശമനം നല്‍കാന്‍ പറ്റുമായിരുന്നില്ല. ഒരു പൊള്ളുന്ന ഓര്‍മ്മയുടെ ഭാരം ഇറക്കിവെക്കണം. ചില്ലകളിളക്കി മാവ് കഥ കേള്‍ക്കാന്‍ തയ്യാറായി. << ഈ അതി ഭാവുകത്വവും കഥയ്ക്ക് ആവശ്യമുണ്ടായിരുന്നില്ല. കാരണം ആ നഷ്ട പ്രണയം ഓര്‍മ്മകളിലെ ഒരു നൊമ്പരം എന്നതിനപ്പുറം ഒരു ദുരന്തമായി പില്‍ക്കാലത്ത് നായകന്‍റെ ജീവിതത്തെ വേട്ടയാടുന്നില്ല.
നല്ലൊരു ശൈലി കഥയ്ക്ക് ഉപയോഗിച്ചിട്ടുണ്ട്. അതു കൊണ്ട് തന്നെ ഇത് ഒരു തുടക്കം ആണെങ്കില്‍ ഇനി വരാനുള്ള കഥയുടെ പെരുമഴക്കായി കാത്തിരിക്കുന്നു. ചെരുവാടിയിലെ നല്ല എഴുത്തുകാരന് കഥകള്‍ എളുപ്പം വഴങ്ങും. ആശംസകള്‍.
ഇനിയും എഴുതൂ...
ReplyDeleteചെറുവാടിയിലെ നല്ല കഥാകാരൻ ഉണരട്ടെ...
ആശംസകൾ....
“രണ്ടു രാജ്യങ്ങളുടെ വ്രണിത വികാരങ്ങള്‍ക്കുമപ്പുറം സ്നേഹത്തിന്റെ സമര്‍പ്പണം നടത്തിയ പെണ്‍കുട്ടി. അവളുടെ ഹൃദയം പൊട്ടിയൊഴുകിയ കണ്ണീരിന്റെ ശക്തിയറിഞ്ഞ് ഒരു ഭീരുവിനെ പോലെ ഓടിയൊളിച്ചപ്പോള്‍ തകര്‍ന്നത് ഒരു വ്യക്തിയുടെ മാത്രം മുഖമായിരുന്നോ....?”
ReplyDeleteഎഴുതാൻ അറിയാവുന്നവരുടെ ഉള്ളിലെല്ലാം ഒരു കഥാകാരനോ/കാരിയൊ ഓളിഞ്ഞിരിക്കാറുണ്ട്....
ഇവിടെ സംഭവിച്ചിരിക്കുന്നതും അതുതന്നെയാണ്...
ആ കഥകാരൻ തന്റെ ഒളിവിന്റെ ആവരണം ഏടുത്ത് കളഞ്ഞ് പുറത്ത് ചാടിയിരിക്കുന്നു...!
ഒട്ടും മുറിഞ്ഞൂപോകാത്ത വായാനാനുഭവം തന്നെയാണ് ... ഈ പ്രഥമ കഥയുടെ വിജയം കേട്ടൊ മൻസൂർ
കഥ നന്നായി പറഞ്ഞു....
ReplyDeleteഅപ്പോ അതും സംഭവിച്ചു!! ങാ.. നടക്കട്ടെ.. നമ്മളുണ്ടല്ലൊ വായിക്കാൻ :) അഭിനന്ദനങ്ങൾ
ReplyDeleteആദ്യ കഥയാണെങ്കില്‍
ReplyDeleteഇതിനു ആയിരം മാര്‍ക്ക്!
ആദ്യ കഥ നന്നായി തന്നെ പറഞ്ഞു...തികച്ചും ചെറുവാടി സ്റ്റൈലില്‍ തന്നെ..
ReplyDeleteതുടക്കം ഒട്ടും മോശമായില്ല.
ReplyDeleteചെറുവാടിയില്‍ ഒരു കധാകാരനുണ്ട്, ധൈര്യമായി എഴുത്ത് തുടരുക.
ആദ്യ കഥ മനോഹരമായി. അൿബർക്കാ പറഞ്ഞത് കൂടി ഓർക്കുക.
ReplyDeleteനല്ലൊരു ഭാവിയുണ്ട്... തുടരുക.
ഒരു നല്ല രചന. ദൈവം സഹായിക്കട്ടെ ... എല്ലാ ആശംസകളും.
ReplyDeleteആദ്യ കഥ നല്ല അനുഭവമായി. താങ്കള്‍ കഥ എഴുതിയാല്‍ നന്നാവും എന്ന് മുമ്പേ പ്രതീക്ഷയുണ്ടായിരുന്നു. അത് കൊണ്ട് തന്നെ അത്ഭുതം തോന്നിയില്ല. പ്രണയം എന്നത് ലോകാരംഭം മുതലേ സാഹിത്യകാരന്മാര്‍ ഉഴുതുമറിച്ച വിഷയമാണല്ലോ. എന്നിട്ടും ഈ കഥയില്‍ ഉദ്ദേശം സഫലീകരിക്കാന്‍ കഴിഞ്ഞു. എന്നാലും മുന്നോട്ടുള്ള പാതയില്‍ കേവലം ആസ്വാദനത്തിന് ഉപരിയായി വിഷയം ആനുകാലിക പ്രസക്തമോ അല്ലെങ്കില്‍ മാനവിക തലത്തില്‍ എന്തെങ്കിലും സദുദ്ദേശത്തോടെയോ ആയാല്‍ ഭംഗിയായി.
ReplyDeleteപുതിയ കഥാകാരന് (പഴയ എഴുത്തുകാരന്) എല്ലാ വിധ ആശംസകളുംനേരുന്നു.
ആദ്യത്തെ കഥയാണെന്നു തോന്നീല്ല.ചില്ലകളിളക്കി കഥ കേൾക്കാൻ തയ്യാറായ മാവിനോട് അയാൾക്കുള്ള ബന്ധം സുന്ദരമായി തോന്നി. മനസ്സ് പലരീതിയിലല്ലെ പ്രതികരിക്കുക. ആത്മാർഥമായ സ്നേഹം ആയതിനാലാകും അതിത്ര നിലനിന്നത്.
ReplyDelete“മടിയിലേക്ക് കരിഞ്ഞൊരു മാവിന്‍ പൂക്കുല അടര്‍ന്നു വീണു“. അയാളുടെ ഒർമകൾ എന്നിട്ടും കരിഞ്ഞിട്ടില്ല.
( ഉമ്മു അമ്മാർ തന്ന ലിങ്കിലൂടെ ഇവിടെ എത്തി. ആദ്യത്തെ സന്ദർശനം വെറുതെയായില്ല)
ഈ കഥ വായിച്ചു കഴിഞ്ഞപ്പോൾ കാർമേഘം ചാറ്റൽ മഴയായി പെയ്തൊഴിഞ്ഞപോലെ.പ്രണയം നിരസിച്ച ആ നിമിഷങ്ങളിലേക്ക് താങ്കളുടെ സ്ഥിരം ശലിയിൽ, ലളിത സുന്ദര വാക്കുകളിൽ ഒരു കഥാകാരന്റെ ഭാവനയിലൂടെ എഴുത്തിനെ മാറ്റിയെടുത്തപ്പോൾ അതിനു വല്ലാത്തൊരു മാസ്മരികതയുണ്ട്. എങ്കിലും പറയട്ടെ അക്ബർ സർ പറഞ്ഞതു പോലെ അവളുടെ ഓർമ്മകളിലേക്ക് തിരിച്ച് തുഴയാൻ എന്തെങ്കിലും ഒരു സാഹചര്യം ഉണ്ടാക്കിയെടുക്കാമായിരുന്നു.. അവസാനം ചിന്തയിൽ നിന്നും ആരോ തൊട്ടുവിളിക്കുന്നതായിട്ടും ഇത് എനിക്കു തോന്നിയതാട്ടോ..ആദ്യത്തെ ശ്രമം പരാജപ്പെട്ടില്ല എന്നു മാത്രമല്ല മികവ് പുലർത്തുക തന്നെ ചെയ്തു. വശ്യമാർന്ന ഈ എഴുത്ത് വെറും യാത്രാവിവരണങ്ങളിൽ ഒതുക്കാതെ വിരഹവും പ്രണയവും, പ്രകൃതിയും, പൂക്കളും പുഴകളും എല്ലാം കൂടി ചേർന്ന് ഇനിയും ധാരാളം കഥകൾ വിരിയട്ടെ ഈ പറുദീസയിൽ.. ആശംസകൾ
ReplyDeleteകഥ എഴുതിയിട്ടില്ലെന്കിലും നല്ല എഴുത്ത് എപ്പോഴും നല്‍കിയിട്ടുള്ള ചെറുവാടിയുടെ ആദ്യത്തെ കഥയും മോശാമയിട്ടില്ല. ആദ്യസംരംഭത്തില്‍ തന്നെ വ്യത്യസ്തമായി പറയാന്‍ ശ്രമിച്ചിരിക്കുന്നതും നന്നായി. ഒരു പുതിയ കഥാകാരനെ കൂടി ലഭിച്ചിരിക്കുന്നു.
ReplyDeleteആശംസകള്‍.
ആദ്യ ശ്രമം ആണെന്ന് തോന്നിയില്ല. എനിക്ക് ഇഷ്ടപ്പെട്ടു. നല്ല ഭാഷ
ReplyDeleteനല്ല ആഖ്യാനം ... ഒഴുക്കുള്ള ശൈലിയും .. ചില സ്ഥലങ്ങളില്‍ അതിഭാവുകത ഫീല്‍ ചെയ്തു ... (എന്റെ പരിമിതി ആവാം , ആണ് )
ReplyDeleteഅന്നത്തെ ഭീരുത്വത്തിന്റെ പ്രായശ്ചിത്തം ആ മേഘങ്ങളേ പെയ്തൊഴിയാന്‍ അനുവദിക്കുക എന്നത് തന്നെ ...
തുടരുക .. ഇനിയും പ്രതീക്ഷിക്കുന്നു ...
ഉണ്ണിയെക്കണ്ടാലറിയാം...എന്നൊരു ചൊല്ലില്ലേ? ഈ കഥ വായിക്കുമ്പോള്‍ ചിലത് അറിയാം.
ReplyDeleteഇഷ്ട്ടപെട്ടു.. ഇതിനു ശേഷമുള്ളവ വായിക്കാന്‍ കാത്തിരിക്കുന്നു..
ReplyDelete@ ജാസ്മികുട്ടി ,
ReplyDeleteആദ്യ അഭിപ്രായത്തിന് ഒത്തിരി നന്ദി. ഈ മേഖലയില്‍ അധികം മുന്നോട്ട് പോകുമെന്ന് തോന്നുന്നില്ല :)
@ നിശാ സുരഭി.
ഇതൊരു പൈങ്കിളി കഥയായി ലേബല്‍ ചെയ്യപ്പെടല്ലേ എന്നൊരു പ്രാര്‍ഥനയെ എനിക്കുണ്ടായിരുന്നുള്ളൂ. :) മറ്റേതു വിമര്‍ശനവും സന്തോഷപൂര്‍വ്വം സ്വീകരിക്കാന്‍ തയ്യാറായി തന്നെയായിരുന്നു ഞാന്‍ . ഇനിയിപ്പോള്‍ എന്താ ചെയ്യാ ല്ലേ. എന്നാലും പോസിറ്റീവ് ആയി എടുക്കുന്നു. ശ്രദ്ധിക്കാം. നന്ദി.
@ ഇസ്മായില്‍ ചെമ്മാട്.
നന്ദിയുണ്ട്. താങ്കളുടെ വാക്കുകളും ഈ എഴുത്തിനെ സ്വാദീനിച്ചിട്ടുണ്ട്. ഈ നല്ല പ്രോത്സാഹനത്തിന് ഒരിക്കല്‍ കൂടെ നന്ദി.
@ ഷബീര്‍.
ഇഷ്ടപ്പെട്ടതില്‍ സന്തോഷം. ആദ്യം സംരംഭം ആയതുകൊണ്ട് പെട്ടൊന്ന് തീര്‍ക്കാനായിരുന്നു എനിക്കും ധൃതി.
@ ആചാര്യന്‍ ,
കൊലക്ക് കൊടുക്കല്ലേ ട്ടോ . അനുഭവം ഒന്നുമല്ല. നന്ദി, സന്തോഷം,
@ ഷമീര്‍ തളിക്കുളം,
നന്ദിയും സന്തോഷവും അറിയിക്കുന്നു. ഈ നല്ല വാക്കുകള്‍ക്കു.
@ നൗഷാദ് കുനിയില്‍,
വായനയെ ഗൗരവമായി കാണുന്ന നിങ്ങളെ പോലുള്ളവരുടെ അഭിപ്രായം വലിയ പ്രോത്സാഹനമാണ്. വളരെ നന്ദി ഈ നല്ല വാക്കുകള്‍ക്ക്.
@ ഇസ്മായില്‍ തണല്‍ ,
എഴുത്തിലെ കേമന്മാരായ നിങ്ങള്‍ ഇത് പറയുമ്പോള്‍ നിറഞ്ഞ സന്തോഷം. കൂടുതല്‍ ശ്രമിക്കാം.
@ രമേശ് അരൂര്‍,
ഈ പറഞ്ഞത് വേറെ ആരും കേള്‍ക്കേണ്ട. :) എന്നെയല്ല നിങ്ങളെ ഓടിച്ചു തല്ലും. നല്ല വാക്കുകള്‍ക്ക് നന്ദിയും സന്തോഷവും അറിയിക്കുന്നു.
@ നസീഫ് അരീക്കോട്
ഇല്ല നസീഫ് ഒന്നായി. മിക്കവാറും ഇതോടെ തീരും കഥയെന്ന സാഹസം.
@ ജെഫു ജൈലാഫ് ,
ReplyDeleteനന്ദി സന്തോഷം സുഹൃത്തേ. പിന്തുടരുന്നതിനും നന്ദി.
@ പള്ളിക്കരയില്‍,
നന്ദി , സന്തോഷം സാഹിബ്, ഈ നല്ല വാക്കുകള്‍ക്ക്.
@ മുല്ല
നന്ദി അറിയിക്കുന്നു.
@ മുനീര്‍ എന്‍ പി
ഇഷ്ടായി എന്നതില്‍ സന്തോഷം. നിങ്ങളുടെ പ്രതീക്ഷകള്‍ക്കൊത്തു എഴുതാന്‍ ശ്രമിക്കാം. നന്ദി.
@ ഫെനില്‍,
നന്ദിയും സന്തോഷവും അറിയിക്കട്ടെ.
@ നൗഷു,
നന്ദിയും സന്തോഷവും അറിയിക്കുന്നു.
@ എന്റെ ലോകം,
സന്തോഷമുണ്ട്, ഒപ്പം നന്ദിയും. ഒരു ചെറിയ ശ്രമം മാത്രം. വിഷയ വൈവിധ്യത്തിന് തീര്‍ച്ചയായും ശ്രമിക്കാം. ഒരിക്കല്‍ കൂടി നന്ദി അറിയിക്കുന്നു.
@ പ്രയാണ്‍,
നന്ദിയും സന്തോഷവും അറിയിക്കുന്നു.
@ pushpamgad ,
നല്ല കഥ. എന്റെ അടുത്തും നിന്നും അത്ര പ്രതീക്ഷ വേണ്ട ട്ടോ. :) . നന്ദി നല്ല വാക്കുകള്‍ക്ക്.
@ സലീല്‍,
അളിയാ. ഇവിടെ അധികം ചുറ്റി തിരിയല്ലേ ട്ടോ. വീട്ടില്‍ പോ
ആദ്യകഥ എന്ന് വായിച്ചാൽ പറയില്ല.നല്ല ഒഴുക്കൻ മട്ടിൽ നന്നായി അവതരിപ്പിച്ചു.തുടർന്നും നല്ല കഥകൾ ചെറുവാടിയിൽ നിന്നും പ്രതീക്ഷിക്കുന്നു.
ReplyDeleteകഥ നന്നായി
ReplyDeleteഹൃദയത്തിന്റെ ഭാഷയില്‍ എഴുതിയ ഈ കഥ ചെറുവാടിയുടെ എല്ലാ പോസ്റ്റുകളെയും പോലെ മേന്മയുള്ളത് തന്നെ..സംശയിക്കേണ്ട മുന്നോട്ടു പോകൂ..
ReplyDeleteപെയ്തൊഴിയാത്ത കാര്‍മേഘക്കൂട്ടങ്ങള്‍...
ReplyDeleteപെയ്തൊഴിയാനായ് വെമ്പുന്ന ഓര്‍മ്മകളുടെ പെരുമഴ കാലം..
നന്നായിരിയ്ക്കുന്നൂ ചെറുവാടി...പെയ്തൊഴിയാത്ത മഴത്തുള്ളികള്‍ക്കായി ഇനിയും കാത്തിരിയ്ക്കുന്നൂ...
ഒരു നല്ല രചന .....
ReplyDeleteആശംസകള്‍ ...
ഞാന്‍ എന്താ പറയുക എനിക്ക് ഒരുപാട് ഇഷ്ട്ടായി വായിച്ചു കയിഞ്ഞപ്പോള്‍ മനസിന് എന്തൊക്കെയോ? ഒരു തോന്നല്‍
ReplyDeleteA verry good one.... all the best!
ReplyDelete"ഭാഷയും ദേശവും സ്നേഹത്തിന് വിലങ്ങുകളാവില്ല എന്ന മന്ത്രം തന്നെയാവണം ലാഹോറിന്റെ മണ്ണില്‍ നിന്നും ഈ പുഞ്ചിരി എന്റെ മനസ്സില്‍ അധിനിവേശം നടത്താന്‍ കാരണം.........."
ReplyDeleteമനോഹരമായ വരികള്‍
"മരുഭൂമിയിലെ ചൂടില്‍ പ്രണയം മരീചികയായ നാളുകള്‍".
നല്ല ഭാവന
"ഒരു പെണ്‍കുട്ടിയുടെ ഹൃദയത്തില്‍ ഒരു പൂക്കാലം വിരിയുന്നു എന്നറിഞ്ഞിട്ടും അത് വളരാന്‍ വിട്ടതെന്തിനായിരുന്നു".
ഈ വരികള്‍ക്ക് ഒരു പൂര്‍ണ്ണത വന്നില്ല എന്ന് തോന്നി (എന്‍റെ തോന്നലാകാം ..).
"വരണ്ടുണങ്ങിയ ഒരു മരുഭൂമിയിലൂടെ നിസ്സഹായയായി അവള്‍ നടക്കുന്നതും കണ്ണീര്‍ തുള്ളികള്‍ പൊള്ളുന്ന മണലുകളെ പോലും ആര്‍ദ്രമാക്കുന്നതായും തോന്നി"
"വരണ്ടുണങ്ങിയ ഒരു മരുഭൂമിയിലൂടെ നിസ്സഹായയായി അവള്‍നടക്കുന്നതായും "എന്ന് മാറ്റിയാല്‍ കൊള്ളാമായിരുന്നു .
"ചബോക്ക് മരങ്ങള്‍ കാണുമ്പോള്‍ അതിന്റെ മരവിലിരുന്നു ഒരു പെണ്‍കുട്ടി കരയുന്നതായി തോന്നും"
"ചബോക്ക് മരങ്ങള്‍ കാണുമ്പോഴോക്കെ അതിന്റെ മരവിലിരുന്നു ഒരു പെണ്‍കുട്ടി കരയുന്നതായി തോന്നും"എന്ന് ആയാലോ ?
"പ്രായശ്ചിത്തമില്ലാത്തതാണ് ചില തെറ്റുകള്‍. അപക്വമായ കൗമാരത്തിന്റെ അര്‍ത്ഥ ശൂന്യതകള്‍ എന്ന് കരുതിയിട്ടും എന്തേ ഈ ഓര്‍മ്മകളില്‍ നിന്നും മോചനം കിട്ടാത്തത്....." ഈ വരികള്‍ വളരെ ഇഷ്ട്ടപ്പെട്ടു .
പിന്നെ
"മകള്‍ കൊണ്ടുവന്നു മുറ്റത്ത് നട്ട ചബോക് മരത്തിന്റെ തൈ ആരും കാണാതെ രാത്രിയില്‍ പിഴുതെറിയുമ്പോള്‍.........."
മുതല്‍ കഥ തുടങ്ങിയിരുന്നെങ്ങില്‍ കുറേകൂടി സ്വാഭാവികത കൈവരിക്കുവാന്‍ കഴിയുമായിരുന്നു .
ഭാവനകളില്‍ പുതുമകള്‍ സൃഷ്ട്ടിക്കുവാന്‍ കഴിഞ്ഞാല്‍ കഥകള്‍ക്കും പുതുമയുണ്ടാകും.
തീര്‍ച്ചയായും താങ്കള്‍ക്കതിന് കഴിയും .
ഇനിയും എഴുതുക .
കാത്തിരിക്കുന്നു.
ആശംസകള്‍ .
ആദ്യ കഥയാണെന്ന് തോന്നിയില്ല കേട്ടോ ചെറുവാടി.
ReplyDeleteഅപ്പൊ എഴുത്ത് തുടരട്ടെ...വായിക്കാന്‍ ഞങ്ങളുണ്ട്...
കഥയായിരുന്നോ ഇത്-സ്വന്തം മനസ്സ് തുറന്നത് പോലെ തോന്നി.
ReplyDeleteതീര്‍ച്ചയായും കഥ നന്നായി ചെറുവാടി. ഇനിയും എഴുതുക. താങ്കള്‍ക്ക് നല്ല കഥകള്‍ എഴുതാന്‍ കഴിയും എന്ന് ഇത് വ്യക്തമായും തെളിയിക്കുന്നു.
ReplyDeleteഈ കഥ സ്വന്തം ജീവിതത്തില്‍ നിന്ന് തന്നെ അടര്‍ത്തിയതാണോ...
ReplyDeleteഒരു തംശയം :-)
@ ശ്രീനാഥന്‍ ,
ReplyDeleteഒത്തിരി നന്ദി. ഇഷ്ടപ്പെട്ടു എന്നറിയുന്നത് വളരെ സന്തോഷം നല്‍കുന്നു.
@ അക്ബര്‍ വാഴക്കാട്,
ശരിയാണ് . താങ്കളുടെ വിശദമായ അഭിപ്രയത്തിലെ ക്രിയാത്മകമായ വിമര്‍ശനങ്ങള്‍ സന്തോഷപൂര്‍വ്വം സ്വീകരിക്കുന്നു. ആദ്യ കഥ എന്ന രീതിയില്‍ എടുത്ത് വിമര്‍ശനത്തോടൊപ്പം നല്‍കിയ പ്രോത്സാഹനം സന്തോഷം നല്‍കുന്നു. തീര്‍ച്ചയായും ശ്രദ്ധിക്കും.
@ വീകെ.
നന്ദിയും സന്തോഷവും അറിയിക്കുന്നു.
@ മുരളി ബിലാത്തി.
എന്റെ ഈ കഥയെ സ്വീകരിച്ചതിലും നല്ല അഭിപ്രായത്തിലും സന്തോഷവും നന്ദിയും അറിയിക്കുന്നു. ഈ പ്രോത്സാഹനം തുടര്‍ന്നെഴുതുന്നതില്‍ തീര്‍ച്ചയായും സ്വാദീനമാകും . നന്ദി.
@ ജുവൈരിയ സലാം
നന്ദിയും സന്തോഷവും അറിയിക്കുന്നു.
@ ബെഞ്ചാലി ,
അങ്ങിനെ സംഭവിച്ചു പോയി. നന്ദി വരവിനും വായനക്കും.
@ എം. ടീ . മനാഫ്
നന്ദി സന്തോഷം സാഹിബ്.
@ ഹാഷിക്.
നന്ദിയും സന്തോഷവും അറിയിക്കുന്നു.
@ തെച്ചിക്കോടന്‍ ,
നിങ്ങള്‍ക്ക് ഒരു ബാധ്യത ആവാതെ എഴുതാന്‍ ശ്രമിക്കാം. :) . നന്ദി .
ജീവിതത്തിന്‍റെ കയ്പും കണ്ണീരും ഒഴുക്കി കളയാന്‍ ഒരു മരത്തണല്‍ ഉണ്ടാകുന്നത് തന്നെ വലിയ ആശ്വാസമാണ്..
ReplyDeleteകഥ പറഞ്ഞ രീതി ഇഷ്ടമായി..ഭാവുകങ്ങള്‍..ഇണയും വായിക്കാന്‍ കാത്തിരിക്കുന്നു
@ അലി.
ReplyDeleteആദ്യ കഥയെ സ്വീകരിച്ചതില്‍ നന്ദി. അക്ബര്‍ക്കയുടെ അഭിപ്രായം വളരെ വിലപ്പെട്ടതാണ്.
@ അനസ് മാള,
നന്ദിയും സന്തോഷവും അറിയിക്കുന്നു. ആ പ്രാര്‍ഥനയില്‍ കൂടെ ചേര്‍ക്കുന്നു.
@ ഷുക്കൂര്‍,
കഥ എഴുതാനുള്ള ധൈര്യം തന്നതില്‍ നിങ്ങളുടെ പങ്ക് സ്മരിക്കുന്നു. ഒപ്പം നല്ല വാക്കുകള്‍ക്കു നന്ദിയും നിര്‍ദേശങ്ങള്‍ സ്വീകരിക്കുകയും ചെയ്യുന്നു. നന്ദി.
@ ശ്രീ .
ആദ്യ വരവിന് സ്വാഗതം. വായനക്കും ഇഷ്ടപ്പെട്ടതിനും നന്ദിയും സന്തോഷവും അറിയിക്കുന്നു.
@ ഉമ്മു അമ്മാര്‍,
വായനക്കും വിശദമായ അഭിപ്രായത്തിനും നന്ദി അറിയിക്കുന്നു. നിര്‍ദേശങ്ങളെ സ്നേഹപൂര്‍വ്വം സ്വീകരിക്കുന്നു. നന്ദി സന്തോഷം.
@ പട്ടേപ്പാടം റാംജി,
എഴുതി തെളിഞ്ഞ നിങ്ങളുടെ നല്ല വാക്കുകള്‍ വലിയ പ്രോത്സാഹനവും സന്തോഷവുമാണ് നല്‍കുന്നത്. ഒത്തിരി നന്ദി.
@ ഹാഫിസ്,
നന്ദിയും സന്തോഷവും അറിയിക്കുന്നു. നല്ല വാക്കുകള്‍ക്കു.
@ സമീര്‍ തിക്കോടി,
കഥയിലെ പോരായ്മകളെ ഞാനും തിരിച്ചറിയുന്നു. നന്ദി വായനക്കും അഭിപ്രായത്തിനും.
@ അജിത് ,
സത്യം പറഞ്ഞാല്‍ ആ അഭിപ്രായത്തിലൂടെ ഉദ്ദേശിച്ചത് എനിക്ക് മനസ്സിലായില്ല അജിത് ഭായ്. കഥ എഴുതാനുള്ള എന്റെ പരിമിതിയെ ആണ് പറഞ്ഞെതെങ്കില്‍ എനിക്കും യോജിപ്പ് ആണ് ഉള്ളത്. വായനക്ക് ഒത്തിരി നന്ദി.
@ മാഡ് ,
ഇഷ്ടായതില്‍ സന്തോഷവും നന്ദിയും അറിയിക്കുന്നു.
@ മൊയിദീന്‍ അങ്ങാടിമുഗര്‍,
ReplyDeleteആദ്യ കഥയെ സ്വീകരിച്ചതില്‍ നന്ദിയും സന്തോഷവും അറിയിക്കുന്നു.
@ സെഫയര്‍ സിയ,
നന്ദിയും സന്തോഷവും അറിയിക്കുന്നു.
@ മേയ് ഫ്ലവര്‍
സന്തോഷവും പ്രോത്സാനവുമാകുന്ന നല്ല വാക്കുകള്‍ക്കു ഒത്തിരി നന്ദി.
@ വര്‍ഷിണി
നന്ദിയുണ്ട്. ആദ്യ കഥയെ സ്വീകരിച്ചതിനും നല്ല വാക്കുകള്‍ക്കും.
@ റാണി പ്രിയ
നന്ദിയും സന്തോഷവും അറിയിക്കുന്നു.
@ അയ്യോ പാവം.
നന്ദിയും സന്തോഷവും അറിയിക്കുന്നു.
@ ചെറുവാടിയന്‍ ,
നന്ദിയും സന്തോഷവും അറിയിക്കുന്നു.
@ സുജ,
വിലപ്പെട്ട ഈ അഭിപ്രായത്തിനു ആദ്യം തന്നെ നന്ദി അറിയിക്കട്ടെ. നിങ്ങള്‍ പറഞ്ഞ പോലെയുള്ള മാറ്റങ്ങള്‍ കഥയില്‍ വരുത്തി എന്നത് സന്തോഷപൂര്‍വ്വം അറിയിക്കുന്നു. കഥയുടെ തുടക്കം ആ രീതിയില്‍ ആവുമായിരുന്നെങ്കില്‍ നന്നാവുമായിരുന്നു എന്ന അഭിപ്രായം ഒരു നഷ്ടബോധത്തോടെ സ്വീകരിക്കുന്നു. ഇനി ഒരു അഴിച്ചു പണി എന്നെ പോലുള്ള ഒരു മടിയന് അസാധ്യവും. എങ്കിലും ഇനി ഒരു കഥ എഴുതുമ്പോള്‍ ഈ അഭിപ്രായം തീര്‍ച്ചയായും ഓര്‍ക്കും. നല്ല വാക്കുകള്‍ക്ക് , വിശദമായ വായനക്കും അഭിപ്രായത്തിനും ഒരിക്കല്‍ കൂടെ നന്ദി അറിയിക്കുന്നു.
@ സിബു നൂറനാട് ,
നന്ദിയുണ്ട്. ആദ്യ കഥയെ സ്വീകരിച്ചതിനും നല്ല വാക്കുകള്‍ക്കും.
@ ജ്യോ,
കഥ തന്നെ. മനസ്സുമായി ഒരു ബന്ധവും ഇല്ലാട്ടോ. നന്ദി.
@ സലാം ,
സന്തോഷവും പ്രോത്സാനവുമാകുന്ന നല്ല വാക്കുകള്‍ക്കു ഒത്തിരി നന്ദി.
@ ചാണ്ടി കുഞ്ഞ് ,
ജീവിതവുമായി ഒരു ബന്ധവും ഇല്ല ചാണ്ടിച്ചാ. വെറുതെ കുടുംബ കലഹത്തിന് വകുപ്പുണ്ടാക്കല്ലേ. :) നന്ദി .
@ ധനലക്ഷ്മി ,
നന്ദിയുണ്ട്. ആദ്യ കഥയെ സ്വീകരിച്ചതിനും നല്ല വാക്കുകള്‍ക്കും.
ചെറുവാടീ..
ReplyDeleteനന്നായിരിക്കുന്നു..താങ്കളുടെ ആദ്യ ഉദ്യമം ഏറെക്കുറെ വിജയിച്ചിരിക്കുന്നു..
സത്യത്തില്‍ മാവിന്റെ ചുവട്ടില്‍ പോയിരുന്നു എഴുതാറുള്ളത് താങ്കള്‍ തന്നെ അല്ലെ..
"ഒരു പെണ്‍കുട്ടിയുടെ ഹൃദയത്തില്‍ ഒരു പൂക്കാലം വിരിയുന്നു എന്നറിഞ്ഞിട്ടും അത് വളരാന്‍ വിട്ടതെന്തിനായിരുന്നു".
ഈ വരിയില്‍ ചെറിയൊരു കുഴപ്പമുണ്ട്.. പൂക്കാലം വളരുമെന്ന് പറയാറില്ല. .
"ഒരു പെണ്‍കുട്ടിയുടെ ഹൃദയത്തില്‍ ഒരു പൂക്കാലം വിരിയുന്നു എന്നറിഞ്ഞിട്ടും അത് അനുവദിച്ചത് എന്തിനായിരുന്നു " എന്നല്ലേ കൂടുതല്‍ ഉചിതം ?
അഭിനന്ദനങ്ങള്‍..ആശംസകള്‍..
ഇനിയും എഴുതുക..
നന്നായി പറഞ്ഞു..ഒരുപാടിഷ്ടപ്പെട്ടു.....
ReplyDeleteകഥയും വഴങ്ങും ഭായ്...നന്നായിരിക്കുന്നു..
ReplyDeleteമന്‍സൂര്‍ ഇക്ക, വളരെ നന്നായിട്ടുണ്ട് എന്ന് പറഞ്ഞാല്‍ അത് പുകഴ്തളല്ല സത്യം അതാണ്, രാത്രികള്‍ വായനക്ക് വേണ്ടിയും ചിലവഴിക്കാമെന്ന് വീണ്ടും എന്നെ ഓര്‍മപ്പെടുത്തുന്നു ഈ വരികള്‍. ഇടക്കെവിടെയോ മുറിഞ്ഞു പോയ എഴുത്തും വായനയും വീണ്ടും തുടങ്ങാന്‍ ഇക്ക യുടെ കുറിപ്പുകള്‍ എനിക്ക് പ്രജോതഹന മാകുന്നു, . ഈ തിരക്കുകല്കിടയിലും എഴുതാന്‍ സമയം കണ്ടെത്തുന്നതു ഒരു അത്ഭുതം തന്നെ. ഇന്ന് ഇക്കയുടെ കയ്യില്‍ നിന്ന് തന്നെയാണ് ഞാന്‍ ഈ ബ്ലോഗ് വിലാസം വാങ്ങിയത്, ഇപ്പോള്‍ എന്നെ മനസ്സിലായി എന്ന് കരുതുന്നു.. വീണ്ടും വീണ്ടും നല്ല കഥ കല്‍ ഉണ്ടാവട്ടെ എന്നാ ആസംസയോടെ...
ReplyDeleteഇനിയും എഴുതൂ..ആശംസകള്‍
ReplyDeleteവായന മുമ്പേ കഴിഞ്ഞെങ്കിലും ഇപ്പോഴാണ് കമ്മന്റ് എഴുതാന്‍ പാടിയത്.
ReplyDeleteനല്ലൊരു ശ്രമം തന്നെ. കഥയെഴുത്ത് ചെറുവാടിയുടെ തൂലികക്ക് നന്നായി ചേരുമെന്ന് ആദ്യമേ തോന്നിയിട്ടുണ്ട്. ഭാവുകങ്ങള്‍!
@ മഹേഷ് വിജയന്‍ ,
ReplyDeleteനന്ദി സുഹൃത്തേ.താങ്കളുടെ നിര്‍ദേശം സന്തോഷപൂര്‍വ്വം സ്വീകരിക്കുകയും തിരുത്തുകയും ചെയ്തിട്ടുണ്ട്. വായനക്കും അഭിപ്രായത്തിനും ഒത്തിരി നന്ദി. ഇനിയും വരുമല്ലോ.
@ പ്രിയദര്‍ശിനി
ഇഷ്ടപ്പെട്ടതില്‍ നന്ദിയും സന്തോഷവും അറിയിക്കുന്നു .
@ ജുനൈത്.
ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷവും നന്ദിയും അറിയിക്കുന്നു .
@ മിറാഷ് ബഷീര്‍.
വായനക്കും നല്ല അഭിപ്രായത്തിനും ഒത്തിരി നന്ദി മിറാഷ്.
@ രഘു നാഥന്‍
വായനക്കും അഭിപ്രായത്തിനും നന്ദി.
@ ഐക്കരപടിയന്‍ ,
നന്ദി അറിയിക്കട്ടെ സലിം ഭായ്. ഈ പരീക്ഷണത്തെ ഇഷ്ടായതില്‍ സന്തോഷം .
നല്ല ഒഴുക്കുള്ള ശൈലി വായന സുഖമാക്കുന്നു ..ഇനിയും കൂടുതല്‍ പ്രതീക്ഷകളോടും ആശംസകളോടും കൂടി ..
ReplyDeleteമനോഹരമായിട്ടുണ്ട്.
ReplyDeleteആശംസകള്‍!
ബഹറൈനില്‍ ആകെ കുഴപ്പമാണെന്ന് ഇന്നത്തെ പത്രത്തില്‍ കണ്ടു. താങ്കളും കുടുബവും അവിടയല്ലെ. കുഴപ്പമൊന്നുമില്ലാന്ന് വിശ്വസിക്കുന്നു.പ്രാര്‍ത്ഥിക്കുന്നു.
ReplyDeleteപെയ്തൊഴിയാത്ത കാര്‍മേഘങ്ങള്‍...തലക്കെട്ടുതന്നെ വല്ലാത്ത ഒരു അനുഭവം ആണ് നല്‍കുന്നത് .തുടര്‍ വായനയിലും അത് നില നിന്ന് .നല്ല ഒരു വായന അനുഭവം തന്നെ യാണ് ആദ്യ കഥ സമ്മാനിച്ചത് .ഇനിയും എഴുതുക ...നിര്‍ത്തരുത് ..അപേക്ഷയാണ് .ആശംസകളോടെ ....സോനു
ReplyDelete@-മുല്ല പറഞ്ഞത് തന്നെ ഞാനും പറയുന്നു. പ്രാര്‍ഥിക്കുന്നു.
ReplyDeleteകഥ മോശമായിട്ടില്ല മാഷേ
ReplyDelete@ സിദ്ധീക്ക,
ReplyDeleteഒത്തിരി നന്ദി. വായനക്കും നല്ല പ്രോത്സാഹനത്തിനും. തുടര്‍ന്നും പ്രതീക്ഷിക്കുന്നു.
@ ഒ ഏ ബി ,
നന്ദി വായനക്കും ഇഷ്ടായതിനും അഭിപ്രായത്തിനും.
@ മുല്ല.
ഈ ക്ഷേമാന്യോഷണത്തിനും പ്രാര്‍ഥനക്കും നന്ദി അറിയിക്കട്ടെ. ഞങ്ങള്‍ ഇവിടെ സന്തോഷത്തോടെ ഇരിക്കുന്നു. ഒരിക്കല്‍ കൂടെ എന്‍റെയും കുടുംബത്തിന്‍റെയും
നന്ദി .
@ സൊണറ്റ്,
ഈ നല്ല വാക്കുകളെ സ്നേഹപൂര്‍വ്വം സ്വീകരിക്കുന്നു. നന്ദിയും സന്തോഷവും അറിയിക്കുന്നു
@ അക്ബര്‍ ,
ക്ഷേമാന്യോഷണത്തിനും പ്രാര്‍ഥനക്കും നന്ദി അറിയിക്കട്ടെ.പിന്നെ നമ്മള്‍ ഇന്ന് സംസാരിച്ചതാണല്ലോ.
@ ശ്രീ,
നന്ദിയും സന്തോഷവും അറിയിക്കുന്നു .
ആദ്യ കഥയല്ലേ .. മോശമായിട്ടില്ല..!!
ReplyDeleteഇനിയും കഥ തുടരാം......!!
ആശംസകള്‍ ..!
ബൂലോകത്തൊരു കഥാകാരന്‍ കൂടി ജനിച്ചിരിക്കുന്നു.
ReplyDeleteആദ്യ ഉദ്യമം മോശമായില്ല..
വളരെ ചുരുങ്ങിയ വരികളില്‍ ഒരു
നഷ്ടപ്രണയത്തിന്റെ നൊമ്പരം മനോഹരമായി വരച്ച് കാട്ടിയിരിക്കുന്നു.
ഇനിയും എഴുതൂ...എല്ലാ വിധ ആശംസകളും നേരുന്നു...
Thanx to Manu & Riyas
ReplyDeleteഇത്ര നല്ല ഒരു രചന വായിക്കാന്‍ വ്യ്കിയെന്നൊരു സങ്കടം മാത്രം..
ReplyDeleteഈ മനോഹരമായ കഥ വായിക്കാന്‍ ഞാന്‍ ഒന്നു കൂടി തിരിച്ചു വന്നു.....
ReplyDeleteനല്ല രചന ..കഥകള്‍ വിരിയട്ടെ ..
ReplyDelete