Saturday, March 26, 2011
രചിക്കണം വീണ്ടുമൊരു മഹാഭാരതീയം!
വെങ്കിടേഷ് പ്രസാദ് എന്ന ഇന്ത്യന്‍ കളിക്കാരനെ ഓര്‍ക്കാന്‍ ആ ഒരൊറ്റ പന്ത് മതി. ആമിര്‍ സുഹൈലിനെ ക്ലീന്‍ ബൌള്‍ഡ് ചെയ്തു പവലിയനിലേക്ക് കൈചൂണ്ടികാണിച്ച ആ രംഗം ഓര്‍ക്കുമ്പോള്‍ ഇന്നും കുളിര് കോരും. ഇടയ്ക്ക് യൂ റ്റൂബില്‍ കയറി അതൊന്ന് കാണുമ്പോള്‍ എനിക്കും ആവേശം ഇരമ്പി വരും . മൊഹാലിയില്‍ ഇറങ്ങുന്നതിനു മുമ്പ് ടീം ഇന്ത്യയും ഇതൊന്നൂടെ കാണണം. വെറുതെ ഒരു ആവേശത്തിന്.
സച്ചിനെ നൂറാം സെഞ്ചുറി അടിപ്പിക്കില്ലെന്നും ഒരു ഇന്ത്യന്‍ താരത്തെ പോലും പച്ച തൊടാന്‍ അനുവധിക്കുകയില്ലെന്നും അഫ്രീദി പറഞ്ഞു. അത് കാര്യമാക്കേണ്ട. ഇതുപോലെയൊക്കെ പോണ്ടിങ്ങും പറഞ്ഞതാ. എന്നിട്ടെന്തായി. ഇതിന്റെ ബാക്കി ഇന്ത്യ കപ്പ് നേടുമെന്ന് പറഞ്ഞത് ഓസ്ട്രേലിയയില്‍ വെച്ചാണ്. തിരിച്ചവിടെയെത്തി. ആഫ്രിദിയല്ലേ പറഞ്ഞത്. ബാറ്റിങ്ങില്‍ നനഞ്ഞു പോയെങ്കിലും ബൌളിങ്ങില്‍ പിടിച്ചു നില്‍ക്കാണ് പാവം. വരട്ടെ. അഖ്തര്‍ അടക്കമുള്ള പുലികള്‍ക്കൊക്കെ എന്നും മേടിച്ചിട്ടുള്ള ചരിത്രമേ ഉള്ളൂ. ആ കൂട്ടത്തില്‍ ആഫ്രിദിയും വരും. അത്ര തന്നെ. പടച്ചോനെ.. അങ്ങിനെ ആവണേ. അല്ലേല്‍ ഈ എഴുതിയത് വെറുതെ ആയാലും നൂറു കോടി ഇന്ത്യക്കാരുടെ പ്രാര്‍ത്ഥന വെറുതെ ആകരുത്.
അത് പോട്ടെ. ഒരു വെങ്കിയെ വീണ്ടും ആവിശ്യമാണ് ഇപ്പോള്‍ ഇന്ത്യക്ക്. ഹര്‍ഭജന്റെ സ്പിന്‍ വെറും സര്‍ദാര്‍ ജോക്സ് ആവുകയും മുനാഫും നെഹ്രയും റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ സെഞ്ചുറി അടിക്കുകയും ചെയ്യുമ്പോള്‍ ഇത്തിരി സമാധാനം നല്‍കുന്നത് സഹീര്‍ ഖാന്‍ മാത്രമാണ്. പക്ഷെ കളി പാകിസ്ഥാനുമായായതിനാല്‍ ഇവരും തിരിച്ചു വരുമെന്ന് ആശിക്കുന്നു.പ്രാര്‍ഥിക്കുന്നു. ശ്രീശാന്തിന് ഒന്നും തോന്നരുത്. നിങ്ങള്‍ കളിക്കും എന്ന് കേള്‍ക്കുന്നത് ഇന്ത്യ തോറ്റു എന്ന് കേള്‍ക്കുന്നത് പോലെയാ. ഇനി ജയിച്ചാലും അതെ. പക്ഷെ പ്രാര്‍ഥിക്കുന്നുണ്ട് ഞാന്‍ , നല്ല അച്ചടക്കമുള്ള , ഇവിടെ ഭൂമിയില്‍ ഇറങ്ങി നിന്ന് കളിക്കുന്ന ഒരു നല്ല മലയാളി താരമായി നിങ്ങളെ കാണാന്‍. കാര്യമായിട്ട് തന്നെയാ.
കിങ്ങ്സ് ഇലവനില്‍ നിന്ന് രക്ഷപ്പെട്ടതാണോ യുവരാജിന്റെ ഭാഗ്യം..? അതിനു ശേഷമാണ് രാശി തെളിഞ്ഞത് എന്ന് തോന്നുന്നു. അങ്ങിനെയാണേല്‍ ഐ പി എല്‍ തന്നെയങ്ങ് നിര്‍ത്തിയാലോ. ടീം ഇന്ത്യ തന്നെ രക്ഷപ്പെടില്ലേ. എന്തോ.. എനിക്കങ്ങിനെ തോന്നുന്നു. കളി കഴിഞ്ഞിട്ട് ഒന്ന് ആലോചിക്കണേ.
കാര്യം എന്തൊക്കെയായാലും എനിക്ക് നല്ല ടെന്‍ഷന്‍ ഉണ്ട്. നല്ല കളിക്കാര്‍ ഇല്ലാത്തതല്ലല്ലോ നമ്മുടെ പ്രശ്നം. ഒന്നാം ക്ലാസിലെ ഓണ പരീക്ഷക്ക് പോലും എനിക്കിത്ര ടെന്‍ഷന്‍ ഉണ്ടായിട്ടില്ല.
ഭാഗ്യം വരാന്‍ കുറെ വഴികളുണ്ടത്രേ എല്ലാര്‍ക്കും. സച്ചിന്‍ ആദ്യം ഇടത് പാഡ് ആണത്രേ കെട്ടുക. "ഇടതിന്" ഇത്തവണ പൊതുവേ പ്രതീക്ഷ കുറവാണേലും സച്ചിന് അത് ഭാഗ്യമാവട്ടെ എന്ന് ഞാന്‍ പ്രാര്‍ഥിക്കുന്നു. സെവാഗ് നീല ടവ്വലും സഹീര്‍ ഖാന്‍ മഞ്ഞ ടവ്വലും ഭാഗ്യമായി കാണുന്നു എന്ന് കേള്‍ക്കുന്നു. രണ്ടും, തൊഴിലാളി സംഘടനകളുടെ തലേകെട്ടാണ്. അധ്വാനിക്കുന്നവരാന്. അതുകൊണ്ട് തന്നെ അതും ഭാഗ്യമാവട്ടെ. അല്ലാതെ നോക്ക് കൂലി മേടിക്കാന്‍ നില്‍ക്കരുത്. കളി കൈവിട്ടു പോകും. പറഞ്ഞെന്നെ ഉള്ളൂ. എനിക്കറിയാം നിങ്ങള്‍ കളിച്ചു തന്നെ കൂലി മേടിക്കുന്നവരാണെന്ന്. ഐ പി എല്‍ ആണെന്ന് കരുതി കളിച്ചോ. ഉപദേശമല്ല. ഐഡിയ ഷെയര്‍ ചെയ്തതാ. ഇങ്ങിനെ എല്ലാര്‍ക്കുമുണ്ടാത്രേ ഓരോ വിശ്വാസങ്ങള്‍. കുഴപ്പമില്ല. പക്ഷെ ഞങ്ങള്‍ക്ക് ഒരു വിശ്വാസം മാത്രമേ ഉള്ളൂ. ബുധനാഴ്ച നിങ്ങള്‍ ജയിച്ചു കയറുമെന്ന്. കാരണം അന്നാണ് ഞങ്ങള്‍ക്ക് ഫൈനല്‍.
പിന്നെ പറയാനുള്ളത് മനോരമ ഭാഷയില്‍ പറയാം.
സച്ചിന്‍ ..ഇന്നിങ്ങ്സ് സച്ചിനോത്സവം ആകണം ഞങ്ങള്‍ക്ക് . വീരേന്ദര്‍ സെവാഗ്, കളി വീരോചിതം ആകണം. ഗാംഭീര്‍, സംഗതി ഗംഭീരമാക്കുമല്ലോ . പതിവുംപോലെ രാജകീയം ആകണം യുവരാജേ. റൈന സിക്സര്‍ കൊണ്ട് റെയിന്‍ തന്നെ പെയ്യിക്കണം. മഹേന്ദ്രജാലം തന്നെ കാണിക്കണം ധോനീ. ചില്ലറ കളിയല്ല. കാരണം ഞങ്ങള്‍ കാത്തിരിക്കുന്നത് അതിനാണ്. വീണ്ടും ഒരു മഹാ ഭാരതീയത്തിന്. ജയ് ഇന്ത്യ .
ടീം ഇന്ത്യക്ക് വിജയാശംസകള്‍ നേരാം
Subscribe to:
Post Comments (Atom)
പടച്ചോനെ. ഈ എഴുതിയതൊന്നും വെറുതെ ആകരുതേ. കാരണം നൂറുകോടി ഇന്ത്യക്കാരുടെ പ്രാര്‍ത്ഥന ആണിത്.
ReplyDeleteഇന്ത്യക്ക് വിജാശംസകള്‍.. :)
ReplyDeleteക്ഷമിക്കണം. ക്രിക്കറ്റു വിജ്ഞാനത്തില്‍ വട്ടപ്പൂജ്യമായ എനിക്കെന്തു അഭിപ്രായം പറയാന്‍ കഴിയും.
ReplyDeleteവീണ്ടും ഒരു മഹാ ഭാരതീയത്തിന്. ജയ് ഇന്ത്യ .
ടീം ഇന്ത്യക്ക് വിജയാശംസകള്‍ എന്ന് താങ്കളുടെ കൂടെ ഏറ്റു പാടാം.
കളിക്കുന്നവർക്കില്ലാത്ത ടെൻഷനാണല്ലൊ ചെറുവാടിക്ക്...
ReplyDeleteഇന്ത്യ എല്ലാ രംഗത്തും വിജയിക്കട്ടെ.
അഫ്രീദിയ്ക്കു ആ അർഥത്തിൽ തന്നെ സച്ചിൻ ബാറ്റുകൊണ്ട് മറുപടി നൽകട്ടെ ...
ReplyDeleteഈ ലോക കപ്പിൽ ; ഈ സെമിയിൽ തന്നെ നൂറിൽ നൂറു തികയ്ക്കട്ടെ .. ഇന്ത്യ ഫൈനലിൽ കടക്കട്ടെ ...
ജയിക്കട്ടെ... കപ്പുമായി വരട്ടെ ...
ReplyDeleteഇന്ത്യക്കാരെ കൂട്ടി നിർത്താൻ, ജാതിമതഭേദമെന്യേ ആകെ അവശേഷിക്കുന്ന ഒരു സാധനമാണ് ഈ ക്രിക്കറ്റ്. ഞാനതിനെ മതിക്കുന്നത് ആ ഒരു പോയിന്റിലാണ്. പണ്ട്, പാക്കിസ്ഥാനെതിരെ ഇന്ത്യ ജയിച്ചപ്പോൾ വഴി വക്കിൽ ഉന്തു വണ്ടിയിൽ പച്ചക്കറി നിൽക്കുന്നവൻ ഫ്രീ ആയി പച്ചക്കറി വിതരണം ചെയ്തതോർക്കുന്നു. ചായ വിൽക്കുന്നവൻ ഫ്രീ ആയി ചായ കൊടുത്തു. അന്നത്തെ അവരുടെ അപ്പമാണവർ വിളമ്പിയത് നാട്ടുകാർക്ക്. അതിനുപിന്നിലുള്ള മനസ്സ്, ആ സന്തോഷം കാണാതെ വയ്യ. അതുകൊണ്ട് ഞാനും പ്രാർത്ഥിക്കുന്നു ഇന്ത്യ ജയിക്കട്ടെ.
ReplyDeleteഇന്ത്യ ജയിക്കട്ടെ..കൂടെ നമ്മളും
ReplyDelete"പടച്ചോനെ. ഈ എഴുതിയതൊന്നും വെറുതെ ആകരുതേ. കാരണം നൂറുകോടി ഇന്ത്യക്കാരുടെ പ്രാര്‍ത്ഥന ആണിത്"
ReplyDeleteഈ നൂറു കോടിയില്‍ നിന്ന് എന്നെ ഒഴിവാക്കിയേക്കൂ ..
കാരണം എന്റെ കാഴ്ചയില്‍ ക്രിക്കറ്റ് ഇന്ന് കളിയല്ല,കാര്യമാണ്.
ഇന്നത്തെ യുവതക്ക് അതൊരു മയക്കുമരുന്നാണ്.
ഒപ്പം, ചിന്തകള്‍ ടീവിക്ക് മുന്നില്‍ പണയം വയ്ക്കുന്ന നിഷ്ക്രിയതയുടെ പര്യായമാണ്.
തികച്ചും ബോറന്‍ പോസ്റ്റ്!
ഇന്ത്യ ജയിക്കാന്‍ എന്റെയും പ്രാര്‍ത്ഥന! പോസ്റ്റ് ബോറായില്ല,കാരണം ക്രിക്കറ്റ് ഒരു വിനോദം എന്നതില്‍ ഉപരിയായി,ഇതില്‍ തിളങ്ങി നില്‍ക്കുന്നത് ഒരു ഇന്ത്യക്കാരന്റെ രാജ്യസ്നേഹമാണ്.
ReplyDeleteക്രിക്കറ്റ് കളിയിൽ താല്പര്യമില്ല.എങ്കിലും ഇന്ത്യ ജയിക്കട്ടെ..
ReplyDeleteനൂറുകോടിയില്‍ നിന്ന് എന്നെയും ഒഴിവാക്കാം.
ReplyDeleteഇന്ററസ്റ്റും ഇല്ല വിരോധവും ഇല്ല ഗെയിമിനോട്.
ഇന്ത്യ തിളങ്ങട്ടെ ....എല്ലായിടത്തും
ReplyDeleteആശംസകള്‍ ...
ക്രിക്കറ്റ് കളിയിൽ താല്പര്യമില്ല.......... ഇന്ത്യ, ജയിക്കട്ടെ..
ReplyDeleteആശംസകള്‍ ...
പ്രസാദിന്റെ ആ വിക്കറ്റ് ഓർത്തുകൊണ്ട് തുടങ്ങിയ ലേഖനം ഇഷ്ടമായി. അശ്വിൻ ബൌളിങ് പരിമിതിയിൽ ആശ്വാസമാകുമെന്ന് പ്രതീക്ഷിക്കാം. ഇന്ത്യക്ക് വീജയാശംസകൾ
ReplyDeleteക്രിക്കറ്റ് വിജ്ഞാനീയത്തിൽ ഞാൻ വട്ടപൂജ്യം. ക്രിക്കറ്റ് ഭ്രാന്ത് സ്ര്‌ഷിടിപരമല്ലെന്ന തോന്നലും എനിക്കുണ്ട്. എന്നാലും, ജയ്ഹിന്ദ് എന്ന പ്രാർത്ഥനയിൽ ഞാനുമുണ്ട്.
ReplyDeleteടീം ഇന്ത്യക്ക് വിജയാശംസകള്‍
ReplyDeleteനല്ല ക്രിക്കറ്റ് കാണാന്‍ ..
ReplyDeleteകപ്പുമായി ഇന്ത്യന്‍ താരങ്ങള്‍ വരുന്നത് കാണാന്‍ ...
കാത്തിരിക്കുന്നു ..
ജയ് ഹോ !..
ലോകത്തിലെ വെറും എട്ടു രാജ്യങ്ങള്‍ മാത്രം തുടരുന്ന ക്രിക്കറ്റിന്റെ പിന്നാലെ ഓടുകയാണ് ഇന്ത്യ ..അതിലും ഏറെ രാജ്യങ്ങള്‍ പിന്തുടരുന്ന നമ്മുടെ തനതു കളിയായ ഫുട് ബോളിനെ ചവിട്ടി മെതിച്ച് !!
ReplyDeleteനമുക്ക് രാജ്യ സ്നേഹം പ്രകടിപ്പിക്കാന്‍ ക്രിക്കറ്റ് കൂടിയേ കഴിയു എങ്കില്‍ ക്രിക്കറ്റ് കീ ജയ് ..ഇന്ത്യ ഏതു വഴിക്കായാലും ജയിച്ചു ഒന്നായി നിന്നാല്‍ മതിയായിരുന്നു ...ജയ് ഹിന്ദ് !!
ഓര്‍മ്മയുണ്ടോ 2003 ലെ വേള്‍ഡ്
ReplyDeleteകപ്പ് ഫൈനല്‍? ഇതുപോലെ ഭാരതീയര്‍ പ്രാര്‍ത്ഥിച്ചും നേര്‍ച്ചകള്‍ നേര്‍ന്നും
എന്തിനു ഹോമം വരെ നടത്തി ഇന്ത്യയുടെ
ജയം നോക്കിയിരുന്നു. ഫൈനലില്‍ ഓസ്ട്രേലിയയ്ക്കെതിരെ തോറ്റു പോകുന്ന
അവസ്ഥയായപ്പോള്‍ആളുകളുടെ പ്രാര്‍ത്ഥനയും
ഹോമവും എല്ലാം മഴയായി വന്നു രക്ഷിക്കാന്‍
നോക്കിയിട്ടു കൂടി നടന്നില്ല. അന്ന് നമ്മുടെ
ഗാംഗുലി പറഞ്ഞതാണ് കഷ്ടം.... മഴ
പെയ്തപ്പോള്‍ ഉള്ള ഇന്ത്യന്‍ ജനതയുടെ
സന്തോഷം കണ്ടപ്പോളാനത്രേ ആ മഹാനു
ഇന്ത്യ ജയിക്കണം എന്ന് ആളുകള്‍ അത്രയേറെ
ആഗ്രഹിച്ചിരുന്നു എന്ന് മനസിലായത് !!!
ഇത്തവണ നമ്മുടെ ധോനിയെങ്കിലും ഇന്ത്യന്‍ ജനതയുടെ മനസ് നേരത്തെ കണ്ടാല്‍ ഭാഗ്യം!!!
ക്രിക്കറ്റ് കളിയില്‍ താല്‍പ്പര്യമില്ല.
ReplyDeleteഎങ്കിലും ഇന്ത്യ ജയിക്കട്ടെ.
ആശംസകള്‍
ആ മനോരമ ഭാഷ നന്നായിട്ടുണ്ട്.
പാവം ശ്രീശാന്ത്...
:)
എങ്ങിനെയെങ്കിലും ജീവിച്ചു പോക്കോട്ടഡേയ്...
എനിക്കിഷ്ട്ടല്ല ഈ കളി.
ReplyDeleteകളിയില്‍ ഒരു പ്രത്യേകത അത് ഒരോ ദിവസത്തിനെ ആശ്രയിച്ചിരിക്കും.. ചിലപ്പൊ ഒരു പന്ത് മിസ്സായാല്‍ അന്നതെ കളി അതില്‍മേല്‍ പതറും , അതു മറിച്ചും സമ്പവികാം........
ReplyDeleteബാറ്റിങ്ങില്‍ നല്ല ഒരു ഓര്‍ഡറുണ്ട്, ഓപണിങ്ങ് വികറ്റ് കാത്ത് , നല്ല ഒരു കൂട്ടുകെട്ടിന് മാത്രം മുതിര്‍ന്ന് കളിച്ചാല്‍ മുന്നൂറ്റി അമ്പതിന് മുകളില്‍ ഇന്ത്യക് റണ്‍സ് ഉണ്ടാകും,
രണ്ടാം ഓപണില്‍ പതര്‍ച്ച പറ്റിയാലും യുവരാജിനെ പിന്തുണകുന്ന ഒരു ബാറ്റിങ്ങ് ലൈനപില്‍ വന്നാലും നമുക് പാകിസ്ഥാനോട് മുന്നൂറ് കടക്കാം.... ഇത് ഫസ്റ്റ് ബാറ്റിങ്ങിന്റെ കാര്യം,
ഫസ്റ്റ് ബാറ്റിങ്ങ് അവരാണേങ്കിലോ!
ബോളിങ്ങില്‍ സഹീര്‍ കുഴപമില്ല , പക്ഷെ വിന്തുണകൊടുക്കുന്ന ഒരു പേസ്സര്‍ ഇല്ലാ എന്നത് പ്രശനമാണ്‍, പക്ഷെ ഞാന്‍ കരുതുന്നു പാകിസ്ഥാന്റെ ഓപണ്‍ തകര്‍ക്കാന്‍ മുന്നാഫിന് കഴിയും .... പകിസ്ഥാന്‍ കൂറ്റന്‍ സ്കോറായിരികും ലക്ഷ്യം അപ്പോള്‍ മുന്നാഫിന്റെ ബോളൊങ്ങില്‍ ഓട്ട് ഫീല്‍ഡില്‍ നിരന്തരം ബാള്‍ ഉയര്‍ന്നു പൊങ്ങാന്‍ കാരണമാവാം.....
പിന്തുടര്‍ന്ന വിജയിക്കല്‍ ഇന്ത്യക് തലവേദനയാണ്...... ഓപണിങ്ങ് ഒരു പ്രധാന ജോലി ചെയ്യേണ്ടി വരും അല്ലാത പക്ഷം മിടിലില്‍ രക്ഷ നോക്കേണ്ടി വരും.....
സച്ചിനും കോഹിലിയിലുമായിരിക്കും കളി നടക്കുക എന്നാണ് എന്റെ പ്രതീക്ഷ
പിന്നെ... നമുക്ക് ജയിക്കണം...ജയിച്ചേ പറ്റൂ....
ReplyDeleteഅഫ്രിദി എന്ത് പറഞ്ഞാലും....പോണ്ടിംഗ് എന്ത് പറഞ്ഞില്ലേലും (ഇനി ഒരു കാര്യവും ഇല്ല എന്ന്നാലും...)
ഇന്ത്യക്കാര്‍ കളിക്കണം അല്ലാതെ സച്ചിനും, ധോണിയും, സേവാഗും, സഹീറും, മുനാഫും , റൈനയും ഒക്കെ കളിക്കാതെ...
ടീം വര്‍ക്ക് ആയി ജയിക്കണം...
മന്‍മോഹന്‍ സാറിന്തെ സിക്സര്‍ വര്‍ക്ക് ചെയട്ടല്‍.. അതും ഒരു വലിയ കാര്യം തന്നേ.
ജയഭാരതീയം !!!
ടീം ഇന്ത്യ വിജയിക്കട്ടെ ....
ReplyDeleteനമുക്ക് പ്രാര്‍ഥിക്കാം ...
'ശ്രീശാന്തിന് ഒന്നും തോന്നരുത്. നിങ്ങള്‍ കളിക്കും എന്ന് കേള്‍ക്കുന്നത് ഇന്ത്യ തോറ്റു എന്ന് കേള്‍ക്കുന്നത് പോലെയാ. ഇനി ജയിച്ചാലും അതെ. പക്ഷെ പ്രാര്‍ഥിക്കുന്നുണ്ട് ഞാന്‍ , നല്ല അച്ചടക്കമുള്ള , ഇവിടെ ഭൂമിയില്‍ ഇറങ്ങി നിന്ന് കളിക്കുന്ന ഒരു നല്ല മലയാളി താരമായി നിങ്ങളെ കാണാന്‍. കാര്യമായിട്ട് തന്നെയാ.'
ReplyDeleteസത്യം തന്നെയാണ് മാഷേ
അതു പോലെ ഇത്തവണത്തെ ലോക കപ്പെങ്കിലും നമുക്ക് കിട്ടണം. മറ്റൊന്നുമില്ലെങ്കിലും ലോകത്ത് മറ്റൊരു ടീമിനും ഒരു കാലത്തും പകരം വയ്ക്കാനില്ലാത്ത ഒരു കളിക്കാരനില്ലേ നമുക്ക്... അദ്ദേഹത്തിനു വേണ്ടിയെങ്കിലും.
സച്ചിന്‍ ഫൈനലില്‍ അമ്പതാം ഏകദിന സെഞ്ച്വറി നേടി ടീം ഇന്ത്യയ്ക്ക് കപ്പ് നേടിക്കൊടുക്കുന്ന സ്വപ്നം കാണാന്‍ തുടങ്ങിയിട്ട് കാലം കുറച്ചായി. ആ സ്വപ്നം സത്യമാകാനുള്ള 100 കോടി പ്രാര്‍ത്ഥനകള്‍ക്ക് ഫലമുണ്ടായാല്‍... നാം നേടി.
ചെറുവാടീ.. പ്രാര്‍ഥനയില്‍ ഞാനും പങ്കുചേരുന്നു.
ReplyDeleteപോസ്സിറ്റീവായ ഒരു കാര്യം പറയാം... ഇന്ത്യ ഒരു under 19 world cup & T20 world cup കൊണ്ടുവന്നത് യുവരാജ് സിംഗ് എന്ന മഹാനായ കളിക്കാരന്റെ അപാരമായ കളിയുടെ കരുത്തിലായിരുന്നു. ഇപ്രാവശ്യവും അതു തന്നെ സംഭവിക്കും എന്ന് നമുക്ക് പ്രതീക്ഷിക്കാം. ഇന്ത്യയുടെ ബാറ്റിംഗ് ഫോം പൂര്‍ണ്ണമായും ഉപയുക്തമാക്കാന്‍ കഴിഞ്ഞാല്‍ ബൗളിംഗിലെ പിഴവുകളെ നമുക്ക് അഡ്ജസ്റ്റ് ചെയ്യാവുന്നതാണ്.
ശ്രീശാന്തിനെ വെറുത്തിരുന്ന ഒരാളായിരുന്നു ഞാന്‍.. പക്ഷേ മുനാഫിന്റേയും നെഹ്റയുടേയും കഞ്ഞിന്റെ വെള്ളം കുടിക്കാത്ത ബൗളിംഗും ഫീല്‍ഡിംഗും കാണുംബോള്‍ ശ്രീശാന്ത് തന്നെയാണ് കേമന്‍. തന്നെ ബൗണ്ടറിയടിച്ചവനെ തുറിച്ചൊന്ന് നോക്കാനെങ്കിലും ശ്രീക്കാവുന്നുണ്ട്.
ടീം ഇന്ത്യക്ക് വിജയാശംസകള്‍
ക്രിക്കറ്റിനോട് അത്രവലിയ ഒരു ഭ്രാന്തില്ല, ചിലപ്പോള്‍ മാത്രം കാണാറുണ്ട് അത്രമാത്രം. ഇഷ്ടകളി ഫുട്ബോള്‍ ആണ്.
ReplyDeleteഇതിപ്പോള്‍ ക്രിക്കറ്റിനെ പിന്താങ്ങിയില്ലെന്കില്‍ രാജ്യസ്നേഹം പോലും സംശയിച്ചു പോകും എന്ന അവസ്ഥ വന്നിരിക്കുന്നു!
ജയിക്കട്ടെ, ഇന്ത്യ എല്ലാ കളികളിലും!
ഇന്ത്യക്ക് കപ്പു നേടാനായാല്‍ മലയാള മാധ്യമങ്ങളെ ആര് സഹിക്കും....നമ്മുടെ ശ്രീശാന്ത് ടീമില്‍ ഉണ്ട് കളിച്ചിട്ടില്ലെങ്കിലും..എന്തേ എന്തായാലും സച്ചിന്‍ നൂറു തികക്കും ഇന്ത്യ ജയിക്കുകയും ചെയ്യും അതില്‍ സംശയിക്കണ്ട കേട്ടാ...
ReplyDeleteസച്ചിന്റെ അര്‍പ്പണമനോഭാവത്തിനെ മാനിക്കുന്നത് കൊണ്ട് മാത്രം, ഇന്ത്യ ഈ കപ്പു നേടിയാ കൊള്ളാമെന്നുണ്ട്...
ReplyDeleteഅല്ലെങ്കീ, ആരായാലെന്താ, ചാണ്ടിക്കെന്താ...
ജയ് ഭാരത്..........:)
ReplyDeleteഇന്ത്യ ജയിക്കുമെന്നു തന്നെ പ്രതീക്ഷിക്കാം....
ReplyDeleteക്രിക്കറ്റ് ഒരു കിറുക്കന്‍ കളി മാത്രമാണ് അത് ഭ്രാന്തന്‍ മാര്‍ക്കുള്ളതാണ്
ReplyDeleteക്രിക്കറ്റ് കളിയാണോ..
ReplyDeleteനല്ല വ്യവസായമാണ് ഇന്ന്.
എന്തിലായാലും ജയിച്ചു എന്ന് കേള്‍ക്കുമ്പോള്‍ സന്തോഷം തോന്നും.
എല്ലാവരും കാത്തിരിക്കുന്ന 'ഫൈനല്‍',
ReplyDeleteടീം ഇന്ത്യക്ക് വിജയാശംസകള്‍ നേരാം.
ആ കളി ഞാനും കണ്ടിരുന്നു ചെറുവാടീ..
ReplyDeleteപണ്ട് ഭയങ്കര craze ആയിരുന്നു.പിന്നെ കോഴക്കഥകള്‍ കേട്ടപ്പോള്‍ മടുത്ത് നിര്‍ത്തി.പക്ഷെ ഇന്ത്യ -പാക് മത്സരങ്ങള്‍ ഒരിക്കലും മിസ്സ് ആക്കാറില്ല.മറ്റന്നാളത്തെ കളിക്ക് വേണ്ടി ആവേശത്തോടെ കാത്തിരിക്കയാണ്.
ശ്രീയുടെ അഭിപ്രായത്തിന് ഒരു ക്ലാപ്പ്..
ReplyDeleteവെള്ളം കൊണ്ട് കൊടുക്കാന്‍ ശ്രീശാന്ത് ഉണ്ടാവുമല്ലോ അല്ലെ.. അത് മതി. :)
ReplyDeleteThis time India will keep the form
ReplyDeleteശ്രീശാന്തിനെ ഇത്ര കണ്ട് വെറുക്കണോ? ടീമില്‍ ആകെ ഉള്ള ഒരു മലയാളി... ഓസ്ട്രളിയക്കാര്‍ തെറി പറഞ്ഞാല്‍ കേട്ട് നില്‍ക്കാതെ പ്രതികരിക്കുന്നതാണോ വിനയായത്? ഭീരുക്കളെ പൂവിട്ട്ട് പൂജിച്ച്ചോളൂ
ReplyDeleteടീം ഇന്ത്യക്ക് വിജയാശംസകള്‍ നേരാം..നൂറുകോടി ഇന്ത്യക്കാരുടെ പ്രാര്‍ത്ഥനകളില്‍ ഞാനും..
ReplyDeleteകൂടുതലൊന്നും ഈ കളിയെ കുറിച്ച് എനിയ്ക്കറിഞ്ഞൂട...
അതേ മന്‍സൂര്‍, ഈ എഴുതിയതൊന്നും വെറുതേ ആവാതിരിക്കട്ടെ എന്ന പ്രാത്ഥന മാത്രം. അല്ല പ്രതീക്ഷ തന്നെയാണ്.
ReplyDeleteചെറുവാടിയിലെ ഈ കായികപ്രേമിയുടെ നിഷ്പക്ഷ വീക്ഷണം രസകരമായി കേട്ടോ. ക്രിക്കറ്റ് കാണുന്ന പോലെത്തന്നെ.
ഇന്ത്യ വിജയിക്കട്ടെ. പ്രതീക്ഷ നല്ലതാണ്.
ReplyDeleteഅവര്‍ നന്നായി കളിച്ചു വരും ചെറുവാടി..
ReplyDeleteവിജയത്തിന്റെ മധുരം നമുക്കും നുണയാനാകും.
ആശംസകള്‍ .........
ക്രിക്കെറ്റ്കളിയോട്..യോജിപ്പുമില്ല ,താല്പര്യവുമില്ല.
ReplyDeleteവിജയാശംസകള്‍
ReplyDeleteഅങ്ങിനെ നമ്മള്‍ ഫൈനലില്‍. ആ പ്രാര്‍ഥനകള്‍ വെറുതെ ആയില്ല.
ReplyDeleteഈ പോസ്റ്റ് വായിച്ചു നിരാശ തോന്നിയ സുഹൃത്തുക്കളോട് മാപ്പ് പറയുന്നു. ഒപ്പം ആശംസകള്‍ നേര്‍ന്ന എല്ലാവര്‍ക്കും നന്ദിയും.
ഫൈനലും നമ്മുടെ ദിവസമാകുമെന്നു പ്രതീക്ഷിക്കാം .
വായിക്കുകയും അഭിപ്രായം പറയുകയും ചെയ്ത എല്ലാര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി.
ചെറുവാടി, ഇൻഡ്യ ജയിച്ചു!!
ReplyDelete@ ചെറുവാടി.. താങ്കളുടെ പ്രവചനവും പ്രാര്‍ഥനയും ഫലിച്ചു.. വിജയിച്ച ഇന്ത്യന്‍ ടീമിന് ആശംസകള്‍.. പരാജയപ്പെട്ട പാകിസ്ഥാന്‍ ടീമിന് വരും കളികളില്‍ നന്നായി കളിയ്ക്കാന്‍ കഴിക്കട്ടെ എന്നും ആശംസിക്കുന്നു.. :)
ReplyDeleteഒരു ക്രിക്കെറ്റ് പ്രേമിയുടെ കണ്ണിലൂടെ നോക്കിയാല്‍ നല്ല പോസ്റ്റ്. വിഷയം ഭംഗിയായി പറഞ്ഞു.
ReplyDeleteenikkum ithil valiya kambamillaththathinal abipraayam parayunnilla
ReplyDeleteadichu monee!!!!
ReplyDeleteധോണിയുടെ മഹേന്ദ്രജാലം ഫലിച്ചു ...അല്ലേ...!
ReplyDelete