Wednesday, July 6, 2011

നാട്ടുവിശേഷങ്ങള്‍



മദ്രസ്സയുടെ അരികിലൂടെയുള്ള കൈവഴി ഇപ്പോള്‍ റോഡ്‌ ആയി.
ഒട്ടുമാവില്‍ ഇത്തവണ കൂടുതല്‍ മാങ്ങ ഉണ്ടായിരുന്നു പോലും . പക്ഷെ എനിക്ക് കിട്ടിയില്ല ഒരെണ്ണം പോലും.
ചില്ലകള്‍ക്കിടയില്‍ ഒരു കിളിക്കൂടും വന്നിട്ടുണ്ട് . രണ്ട് ഇണകുരുവികള്‍.
ഇവരുടെ പ്രേമ സല്ലാപം നല്ല രസികന്‍ കാഴ്ച ആണ്.
തറവാട്ടിലെ കിണര്‍ നിറഞ്ഞ് വെള്ളം മുറ്റത്തൂടെ ഒഴുകുന്നു.
കണ്ണാംച്ചുട്ടികളും പരലുകളും ഇപ്പോള്‍ മുറ്റത്തായി നീരാട്ട്‌.
കിണറിനരികില്‍ നിറയെ പുളികളുമായി വലിയ പുളിമരം ഇപ്പോഴും തലയുയര്‍ത്തി നില്‍ക്കുന്നു. താഴെ മധുരിക്കുന്ന ഓര്‍മ്മകളും.
ഇത്ര തണുപ്പായിട്ടും ആ കിണറില്‍ നിന്നും വെള്ളം കോരി ഒന്ന് കുളിച്ചു. അതില്‍ ഒഴുകി തീര്‍ന്നു കുറെ പ്രവാസ സങ്കടങ്ങള്‍.
വരിക്കപ്ലാവില്‍ ഇനി കുറച്ച് ചക്കകളെ ബാക്കിയുള്ളൂ എന്ന് സച്ചു പറഞ്ഞിരുന്നു. അതെങ്ങാനും തീരട്ടെ. അപ്പോള്‍ കാണാം കളി എന്ന് ഞാനും പറഞ്ഞു. ഭാഗ്യം.തീര്‍ന്നില്ല.
അയമുക്കാന്‍റെ മോളുടെ കല്യാണം കഴിഞ്ഞു . ഇനി അപ്പുറത്തെ പറമ്പില്‍ നിന്നും പഞ്ചാര മാങ്ങ ആര് പെറുക്കി കൊണ്ടുവരും .?
പെരുമഴയില്‍ ചെടികളെല്ലാം നശിച്ചു പോയെന്ന് ഉമ്മാക്ക് പരാതി.
ചെടി പോയാലും മഴ പോകല്ലേ എന്നായിരുന്നു എന്‍റെ പ്രാര്‍ത്ഥന.
ഒരു പുതിയ നേഴ്സറി വന്നു വീടിനടുത്ത്‌. സാനു അവിടെ പോയി തുടങ്ങി . കുസൃതി കുടുക്ക അവിടെയും എത്തി.
വലിയ വടിയും കുത്തി പിടിച്ചു മയമ്മാക്ക വന്നു മോന്‍ എത്തിയോ എന്നും പറഞ്ഞു..?
മടി കുത്തില്‍ നിന്ന് അടക്കയും വെറ്റിലയും നല്‍കാന്‍ പൌക്ക പെണ്ണും വന്നു. പക്ഷെ കഴിഞ്ഞ തവണത്തെ പോലെ പുകയില ഇടയ്ക്കു ചേര്‍ത്ത് എന്നെ പറ്റിക്കരുത്.
ഹംസ ബാഖഫി തന്നെയാകുമോ പള്ളിയില്‍ ഇമാം. പക്ഷെ ബാങ്ക് വിളിക്കാന്‍ ആലി കുട്ടി കാക്ക ഇല്ലല്ലോ. ആരായിരിക്കും ഇപ്പോള്‍ .

ആ എല്‍ പി സ്കൂളിന്റെ മുറ്റത്ത്‌ നിന്ന് ഗോട്ടി കളിച്ചാലോ. വേണ്ട അമ്പസ്താനി ആകാം. അതും വേണ്ട . ചുള്ളിയും വടിയും ആയാലോ. അയ്യേ..? വയസ്സെത്ര ആയി. എന്ത് പിരാന്താ ഇത്..?
പാടത്തെ നടവരമ്പുകളുടെ താളം എനിക്ക് മനസ്സിലാകാതെ പോയോ..? വഴുക്കി വീഴാന്‍ പോകുന്നു. ഏത് മഴയത്തും വീഴാതെ ഓടിയിരുന്ന വഴികളാ... ഏയ്‌ ഇല്ല. താളം വീണ്ടു കിട്ടുന്നു. ഈ വഴി മറന്നാല്‍ പോവുക ജീവിതത്തിന്‍റെ താളം തന്നെയല്ലേ.
തോട്ടില്‍ നിറയെ വെള്ളം . മീനുകളും ഒരുപാട് കാണും. ആ ചൂണ്ടയിങ്ങ് എടുക്കെടാ. ഇന്നത്തേക്ക് ഇതാവട്ടെ നേരം പോക്ക്.
ഒരു കുളക്കോഴി ഓടിപ്പോയി. . വംശ നാശം സംഭവിച്ചിട്ടില്ല ഇവക്ക് മുമ്പ് കെണി വെച്ച് എത്ര പിടിച്ചതാ. ദൈന്യത ഉള്ള നോട്ടം കാണുമ്പോള്‍ അതുപോലെ വിടുകയും ചെയ്യും.
തെച്ചിപ്പൂക്കളും നിറയെ ഉണ്ട്. പാമ്പ്‌ കൊത്താത്ത പഴുത്ത കായകള്‍ ഉണ്ടോന്ന് നോക്കട്ടെ. സ്കൂളില്‍ പോവുന്ന വഴികളിലും നിറയെ തെച്ചിക്കായകള്‍ ഉണ്ടായിരുന്നു. കുന്നു കയറിയുള്ള ആ വഴികള്‍ ഒക്കെ ഇപ്പോള്‍ അടഞ്ഞു കാണും . ബസ്സിലല്ലേ ഇപ്പോള്‍ കുട്ടികള്‍ പോകുന്നത്.
കയ്യിലൊരു ചെറിയ ബാഗും പിടിച്ചു കണ്ണട നേരെയാക്കി നടന്നു വരുന്നത് പിള്ള മാഷാണോ.? ആ ചിരി കണ്ടാല്‍ അറിഞ്ഞൂടെ . പിള്ള മാഷ്‌ തന്നെ .
ഞാന്‍ ചെറുവാടി ബസാറിലേക്ക് ഇറങ്ങി. നിരത്തുകള്‍ക്ക് എന്നെ പരിചയം ഉണ്ട്. പഴമകാര്‍ക്കും. പക്ഷ പുതിയ കുട്ടികള്‍. ഇവന്‍ ഈ നാട്ടുകാരാനാണോ എന്ന ഒരു നോട്ടം. കാരയില്‍ മുഹമ്മദ്‌ കാക്കാന്‍റെ പീടികയില്‍ നല്ല മൈസൂര്‍ പഴം തൂങ്ങി കിടക്കുന്നു. ഞാന്‍ രണ്ടെണ്ണം ഇരിഞ്ഞു. എന്ത് രുചി. ഒന്നൂടെ തട്ടി.
ചെറുവാടി ജുമാഅത്ത് പള്ളിയിലേക്ക്. പള്ളിക്കുളം കഴിഞ്ഞു വെക്കുന്ന ഓരോ അടികള്‍ക്കും വേഗത കുറയുന്നു. ഉപ്പ ഉറങ്ങുന്നത് ഇവിടെയാണ്‌.
ഉപ്പാ ...അസ്സലാമു അലൈക്കും .
ഞാനെത്തി. വീണ്ടും ഉപ്പയുടെ അരികിലേക്ക്. ഞാനെന്തോകെയോ പറഞ്ഞു. ഉപ്പ കേട്ട് കാണും. പ്രാര്‍ത്ഥന.
ഞാന്‍ തിരിച്ചു നടന്നു വീട്ടിലേക്കു.

ചോറ് ആയോ ഉമ്മാ...?
ഞാന്‍ അടുക്കളയില്‍ ഇരുന്നു കഴിച്ചോളാം. ആ പഴയ പലക ഇങ്ങെടുത്തെ. അതില്‍ ഇരുന്നു കഴിക്കാം.
ഉമ്മാ .. ഈ പാവക്ക തോരന്‍ അടിപൊളി ട്ടോ. മീന്‍ ഇങ്ങിനെ പോരിക്കണം. ഒന്ന് നോക്കി പഠിക്ക് പെണ്ണെ.
ഇത് കിണറ്റിലെ വെള്ളമാണ്. ആ രുചി ഉണ്ടാവില്ലേ പിന്നെ.
ഉമ്മാന്റെ തറവാട്ടില്‍ പോവണം ഇന്ന്.
വിളക്ക് പോലെ ഉമ്മച്ചി ഉണ്ട് അവിടെ. തലമുറകളുടെ ഐശ്വര്യമായി. ആ മടിയില്‍ തല വെച്ചാല്‍ നമ്മളും കൊച്ചു കുട്ടിയായി.
കാറ്റിലും കോളിലും കെടാതെ കത്തട്ടെ ഈ വിളക്ക്. പ്രാര്‍ത്ഥന.
കുളം നല്ല വൃത്തിയുണ്ട്. അങ്ങില്ലാ പൊങ്ങുകള്‍ എല്ലാം കോരിയെടുത്തു.
ഞാന്‍ വെള്ളത്തില്‍ കാലിട്ടു. പരല്‍ മീനുകള്‍ പരിചയ ഭാവത്തില്‍ കാലില്‍ കൊത്തി. ഒരു നീര്‍ക്കോലി നോക്കുന്നുണ്ടല്ലോ . ഇത് പണ്ടത്തെ പേടി തൊണ്ടനല്ല സഖാവേ നിന്നെ കണ്ടാല്‍ നിലവിളിച്ച്‌ ഓടാന്‍ . നീ വേറെ ആളെ നോക്ക്.
കല്ല്‌ ഇളകിയിട്ടുണ്ട്‌. സൂക്ഷിച്ചോ. എളേമാക്ക് പേടി.
ച്ളും..
പേടിച്ചു പോയി. ഒരു കൊട്ട തേങ്ങ കുളത്തില്‍ വീണതാ. ഭാഗ്യം . തലയില്‍ വീണില്ലല്ലോ.

കഴിക്കാനെന്താ വേണ്ടത്..? ഉമ്മച്ചിയാണ്.
നല്ല പച്ചക്കായ ഉപ്പേരി വെച്ചത്. കുത്തരിയുടെ കഞ്ഞിയും. അമ്മായിക്ക് മടി. ഇവനെന്താ അസുഖം ..?
ചിക്കനും മട്ടനും ഞമ്മക്ക് വേണ്ട. കൂട്ടത്തില്‍ ഒരു പപ്പടവും ചുട്ടോ . പച്ച മുളക് ഒരെണ്ണം ഞാന്‍ പറിച്ചെടുത്തു.
കഞ്ഞി കുടിച്ചു ആരേലും ക്ഷീണിക്കുമോ. ..? ഞാന്‍ ക്ഷീണിച്ചു.
കാലത്ത് നേരത്തെ എണീറ്റ്‌. നേരെ വിട്ടു ചാലിയാറിലേക്ക് .
ഒന്ന് മുങ്ങി നിവര്‍ന്നു. മനസ്സ് കുളിര്‍ന്നു. ഓര്‍മ്മകള്‍ പിടിച്ചു വലിക്കുന്നു. തോണിക്കാര്‍ പോവുന്നുണ്ട്. നിക്ക് നിക്ക് ഞാനും വരുന്നു ഒരു സവാരിക്ക്.
തോണിയാത്ര എന്നും ആവേശമാണ്. വഞ്ചിക്കാരുടെ തമാശകളും പിന്നെ ചാലിയാറിന്‍റെ താളവും.
തീരത്ത് കുറെ പേര മരങ്ങള്‍ ഉണ്ടായിരുന്നല്ലോ. വെള്ളം കരയുമ്പോള്‍ മണ്ണ് ഇടിഞ്ഞ് തീരം നഷ്ടമാവാതിരിക്കാന്‍ ഗ്രാമ സമിതി നട്ടത്.
വളര്‍ന്നു വലുതായി എന്തോരം പെരക്കയാ ഉണ്ടായിരുനത്. എപ്പോള്‍ വന്നു നോക്കിയാലും ഒരു പേരക്കയെങ്കിലും കാണാതിരിക്കില്ല. ഇലകള്‍ക്കുള്ളില്‍ മരം തന്നെ ഒളിപ്പിച്ചു വെക്കും എനിക്ക് വേണ്ടി. പക്ഷെ ഇപ്പോള്‍..? മരവും ഇല്ല തീരവും ഇല്ല.
പക്ഷെ മനസ്സിനെ കുളിര്‍ക്കുന്ന ആ കാറ്റ് ഇപ്പോഴുമുണ്ട്. ദേ... കണ്ടില്ലേ ഇപ്പോള്‍ തന്നെ എന്നെ തഴുകി തലോടി കടന്നു പോയത്.

(ഫോട്ടോ ജലീല്‍ കെ വി )

57 comments:

  1. ഇത് എഴുതാതിരിക്കാന്‍ തോന്നിയില്ല. അവധിയിലെ ഇടവേളയില്‍ കിട്ടിയ സമയം കുത്തി കുറിച്ച ഒരു നേരം പോക്ക് പോസ്റ്റ്‌.
    എല്ലാവര്‍ക്കും സ്നേഹാശംസകള്‍

    ReplyDelete
  2. ഹോ..നാട്ടിലെത്തിയല്ലെ.നന്നായി. എഴുത്തും ഹൃദ്യം. നല്ലൊരു അവധിക്കാലം ആശംസിക്കുന്നു.

    ReplyDelete
  3. ingane avadikkalam aswathikkan kazhiyanathu thanne mahabhagymanu... asamsakal....

    ReplyDelete
  4. മധുരിക്കും ഓര്‍മ്മകളെ
    മലര്‍ മഞ്ചല്‍ കൊണ്ട് വരൂ
    കൊണ്ട് പോകൂ ഞങ്ങളെയാ
    മാഞ്ചുവട്ടില്‍.....

    പുളിമരച്ചോട്ടിലെ മധുരിക്കും ഓര്‍മ്മകളുമായി ആസ്വദിക്കുക മകനേ ഈ പുണ്യ ദിനങ്ങള്‍. എന്തെന്നാല്‍ നീ മടക്കി വിളിക്കപ്പെട്ടു കഴിഞ്ഞു. വീണ്ടും പ്രവാസത്തിന്റെ ഊഷര ഭൂമിയിലേക്ക്‌. പുറത്തു അത്യുഷ്ണവും മനസ്സില്‍ ഗൃഹാതുരതയും പേറി അനന്തമായി പ്രവാസം തുടരുകയത്രേ നിന്റെ ജന്മ നിയോഗം. പേടിക്കേണ്ട ഞാനും ഉണ്ട് കൂടെ. ആശംസകളോടെ.

    ReplyDelete
  5. മന്‍സൂറിക്ക ,

    അവധിക്കാലം ആഘോഷിക്കയാണ് അല്ലെ!! ഒരു മാസത്തേക്ക് ബ്ലോഗ്‌ തൊടില്ല എന്ന് പറഞ്ഞിട്ട് പറ്റിച്ചു അല്ലെ !! എനിക്കറിയാമായിരുന്നു നല്ല ഒരു അവധി പോസ്റ്റുമായി താങ്കള്‍ വരുമെന്ന്..മഴയും പുഴയും തോണിയും മാങ്ങയും ചക്കയും ഒക്കെ വല്ലാതെ ഞാനും മിസ്സ്‌ ചെയ്യുന്നുണ്ട്..ഒരു നിമിഷത്തേക്ക് എങ്കിലും താങ്കളുടെ വിവരണത്തിലൂടെ ഞാനും നാട്ടില്‍ പോയി വന്നു..കാശ് മുടക്കില്ലാതെ..നല്ലൊരു അവധിക്കാലം ആശംസിക്കുന്നു..

    ReplyDelete
  6. പല ദിക്കുകളിലായി കണ്ട കാഴ്ചകള്‍ ഒരിടത്തിരുന്ന് ഓര്‍ത്തെടുത്തെഴുതാന്‍ എനിക്ക് ബുദ്ധിമുട്ടാണ് ..പക്ഷെ ചെറുവാടി എഴുതിയ കാഴ്ചകള്‍ ഓരോന്നും അതാതിടങ്ങളില്‍ വച്ച് തന്നെ ഒരു സിനിമയില്‍ എന്നത് പോലെ ഒപ്പിയെടുത്തതാണ് എന്ന് തോന്നുന്നു ,,ഗ്രാമത്തില്‍ ചെന്നപ്പോള്‍ അക്ഷരങ്ങള്‍ക്ക് പുതുമണ്ണിന്റെ ഗന്ധവുംഹരിത പ്രകൃതിയുടെ വിശുദ്ധിയും ലാളിത്യം നിറഞ്ഞ സൌന്ദര്യവും ഉണ്ട് ..ഇനിയും ഗ്രാമക്കാഴ്ച കളുമായി വരൂ ..

    ReplyDelete
  7. കൊതിപ്പിച്ചു ചെറു വാടീ.. ആ മനസ്സായിരുന്നു വായിച്ചത് എഴുത്ത് ആയിരുന്നില്ല. താങ്കള്‍ക്കും കുടുംബത്തിനും എല്ലാ ആശംസകളും. നന്മ നിറഞ്ഞ ആ മനസ്സിനു ഒരു സല്യൂട്ട് എക്സ്ട്രാ

    ReplyDelete
  8. സുന്ദരമായ ഗ്രാമീണ കാഴ്ച അതിന്റെ എല്ലാ മനോഹാരിതയിലും വര്‍ണ്ണിക്കുന്ന ഗൃഹാതുരത്വത്തിന്റെ രാജകുമാരാ നമിച്ചോട്ടെ ഞാനീ വരികളെ.. കണ്ടിട്ടില്ലെങ്കിലും ചാലിയാറിന്റെ കുളിര്‍മ്മ ഞാനറിയുന്നു ഈ വാക്കുകളിലൂടെ.. ഉഷ്ണ കാറ്റിലും കൊതിയൂറുന്ന പച്ചപ്പിന്റെ മാസ്മരിക ഗന്ധം പടര്‍ത്തുന്നു ചെറുവാടി ഈ പോസ്റ്റില്‍.. ഹൃദയം നിറഞ്ഞ ആശംസകള്‍..

    ReplyDelete
  9. മോനെ ചെറുവാടീ..
    ഇനി ഇങ്ങട് തിരിച്ചുവരണ്ട
    അവിടെ തന്നെ വല്ല ഏര്‍പ്പാടും നോക്ക് ....

    ReplyDelete
  10. ചെറുവാടിയോടൊപ്പം ഞാനും സ്നേഹം പൂക്കുന്ന നാട്ടുവഴികളിലൂടെ നടന്നു...

    ReplyDelete
  11. അപ്പൊ നാട്ടില്‍ എത്തിയല്ലേ .. പുതിയ കാഴ്ചകളും പഴയ ഓര്‍മ്മകളും ഒക്കെയായി ഇവിടെത്തെ ചൂടുള്ള വെക്കേഷന്‍ നാട്ടിലെ പച്ചപ്പില്‍ കുളിര്‍മ്മയോടെ ആസ്വദിക്കൂ... ആശംസകള്‍...എഴുത്ത് ചെറുവാടി സ്റ്റയില്‍ ആയില്ലെങ്കിലും പങ്കു വെച്ചനാട്ടുകാര്യങ്ങള്‍.. ഒത്തിരി ഇഷ്ടായി..

    ReplyDelete
  12. കൊതിപ്പിച്ചു കളഞ്ഞല്ലോ മാഷേ....

    ReplyDelete
  13. ഹോ....ആ തേങ്ങ തലയില്‍ വീണിരുന്നെങ്കില്‍ ..........ബ്ലോഗ്‌ നില്കുമായിരുന്നു ........

    ReplyDelete
  14. ഞാനും കരുതി ചെരുവാടീ നാട്ടില്‍ എത്തിയിട്ട് എന്താ പോസ്റ്റ് വരാത്തത് എന്ന് ഏതായാലും വന്നല്ലോ കൊതിപ്പിച്ചു പഹയാ ഇങ്ങനെ ഉണ്ടോ ഒരു വര്‍ണന

    ReplyDelete
  15. ചെറുവാടി യില്‍ നല്ല ഒരു എഴുത്തുകാരന്‍ മാത്രമല്ല നല്ല ഒരു കാമറമാനും ഉണ്ട്. ഇഷ്ടമായി

    ReplyDelete
  16. എഴുത്തു ഹൃദ്യം..

    ReplyDelete
  17. ഗ്രഹാതുരത്വം ഫീല് ചെയ്യുന്നു ചെറുവാടിയുടെ പോസ്റ്റ്. പുളിമരവും ആ മധുരിക്കുന്ന ഓർമ്മകളും.
    ആശംസകൾ

    ReplyDelete
  18. mansoor ikka, have a nice holiday... no words abt this blog, its simply superb.... i lost ma malayalam font so lemme say this in English... once again wishing u a wonderful holiday...

    ReplyDelete
  19. നല്ല കാഴ്ച... നല്ല വിഭവം ... തനി നാടന്‍ പാചകം .... പിന്നെ ഒരു സംശയം ചെറുവാടീസ്സ്സ്സ്സ്... ബാഖഫി ആണോ അതോ ബാഫഖി ആണോ..? സ്നേഹാശംസകള്‍ ... നന്ദി....

    ReplyDelete
  20. ‘ആ എല്‍ പി സ്കൂളിന്റെ മുറ്റത്ത്‌ നിന്ന് ഗോട്ടി കളിച്ചാലോ. വേണ്ട അമ്പസ്താനി ആകാം. അതും വേണ്ട . ചുള്ളിയും വടിയും ആയാലോ. ‘

    അയ്യേ.. അതിനീവകകളികളൊക്കെ പുത്തൻ തലമുറയ്ക്കറിയാമോ..എന്റെ മൻസൂറെ


    മരവും,തീരവുമൊന്നുമില്ലെങ്കിലും നാട്ടിലൊക്കെ നമ്മുടെയൊർമകളിലെ ആ കുളിർതെന്നലുകൾ അലയടിച്ചു നടക്കുന്നുണ്ടല്ലോ അല്ലേ ..
    അത് മാത്രം മതി..!

    ReplyDelete
  21. പഴമയിലേക്ക് തിരിച്ചു പോകാന്‍ കൊതിക്കുന്ന ചെറുവാടിയുടെ മനസ്സാണ്‌ ഈ വരികളില്‍ ഒളിഞ്ഞും തെളിഞ്ഞും കിടക്കുന്നത്. പച്ചയായ മനുഷ്യര്‍ക്ക് മാത്രമേ ഇങ്ങിനെ ചിന്തിക്കാനും കൊതിക്കാനും കഴിയൂ.

    ഇവിടെ പല മലയാളികള്‍ക്കും സ്വന്തം നാടിനില്ലാത്ത കുറ്റമില്ല..അമേരിക്കയാണ്‌ അവരുടെ ജന്മ സ്ഥലം എന്ന മട്ടിലാണ്‌ വര്‍ത്തമാനവും, പെരുമാറ്റവും, ചിന്തയും. അങ്ങിനെയുള്ളവരെ കണ്ടും കേട്ടും മടുത്ത ഞാന്‍ ഈ പോസ്റ്റ് കടുത്ത വേനലില്‍ പെയ്യുന്ന മഴപോലെ ആസ്വദിച്ചു.

    നല്ലൊരു അവധിക്കാലം നേരുന്നു.

    ReplyDelete
  22. ഭാഗ്യവാനാണ്ചെറുവാടി!നാട്ടില് വന്നാല് പഴയകാല സ്മരണകള്
    പുതുക്കാനുള്ള അവസരങ്ങള്
    വിനിയോഗിക്കുന്നുണ്ടല്ലോ!
    പരക്കം പായുന്ന ഈകാലഘട്ടത്തില്..
    താന്കള്ക്കും,കുടുംബാംഗങ്ങള്ക്കും
    സ്നേഹാശംസകളോടെ,

    ReplyDelete
  23. മന്‍സൂര്‍ ബായി ........പോരുന്നതിനെ തലേന്ന് ( ജൂലൈ 29 ) ചുള്ളിക്കപരമ്പില്‍ ഉള്ള (തടായില്‍) പെങ്ങളുടെ വീട്ടില്‍ പോയി വരുന്ന വഴി മന്‍സൂര്‍ ബായിയുടെ വെട്ടിലേക്ക് വെറുതെ ഒന്ന് എത്തിനോക്കി .......ആരെയും കണ്ടില്ല ..

    തിരിച്ചു അങ്ങാടിയും കഴിഞ്ഞു പന്നിക്കൊട്ടെക്കുള്ള യാത്രയില്‍ ആ പാടത്തിന്റെ ഭംഗി നോക്കി അങ്ങിനെ നിന്ന് ..കൂടെയുണ്ടായിരുന്ന ചെറിയ മോള്‍ക്ക്‌ വെള്ളത്തില്‍ ഇറങ്ങണം .. വെള്ളത്തില്‍ ഒരു തോണിയും .....................

    കുറച്ചു നേരം അവിടെ ചിലവഴിച്ചപ്പോള്‍ ഓര്‍ത്തത്‌ മുഴുവനും താങ്കളുടെ പോസ്റ്റുകള്‍ ..............

    ഓര്‍മ്മകള്‍ .. അതെത്ര സുഖകരം .................

    ReplyDelete
  24. super..!
    naattu visheshangal angine poratte ingottu .
    hihihi...

    ReplyDelete
  25. ചെറുവാടിയെന്ന സ്ഥലത്തെ ബൂലകത്തിലെ പ്രിയപ്പെട്ട ഇടമാക്കിതീര്‍ത്ത ഈ ബ്ലോഗ്ഗര്‍ക്ക് ആ നാട്ടുകാര്‍ എന്തെങ്കിലും അവാര്‍ഡ് കൊടുത്തേ പറ്റൂ..
    സ്വപ്നത്തില്‍ കണ്ടാല്‍ പോലും ഞങ്ങള്‍ക്കിപ്പോള്‍ ചെറുവാടി ഗ്രാമം തിരിച്ചറിയാന്‍ പറ്റും!!

    ReplyDelete
  26. " കാലത്ത് നേരത്തെ എണീറ്റ്‌. നേരെ വിട്ടു ചാലിയാറിലേക്ക് .
    ഒന്ന് മുങ്ങി നിവര്‍ന്നു. മനസ്സ് കുളിര്‍ന്നു. ഓര്‍മ്മകള്‍ പിടിച്ചു വലിക്കുന്നു......"

    പഴമയുടെ സുഗന്ധം പരന്നൊഴുകുന്ന എഴുത്ത്. ഇപ്പോഴത്തെ നേട്ടങ്ങളെല്ലാം നഷ്ടങ്ങളാണന്നു പുതുതലമുറ തലമുറതിരിച്ചറിയുന്ന കാലം വരും.

    ReplyDelete
  27. പ്രിയപ്പെട്ട മന്‍സൂര്‍,


    പവിഴമല്ലിയുടെ സൌരഭ്യം നിറഞ്ഞ ഈ സുപ്രഭാതത്തില്‍,താങ്കളുടെ കഥ വായിച്ചു വളരെ സന്തോഷിക്കുന്നു! ഹൃദ്യമായ ഒരു വിഷയം വളരെ ഒതുക്കത്തോടെ പറഞ്ഞിരിക്കുന്നു!
    ''നാട്ടു വഴിയിലെ കാറ്റ് മൂളുന്ന പാട്ട് കേട്ടില്ലേ?''എന്ന വരികള്‍ റേഡിയോ മാന്ഗോയില്‍ നിന്നും ഒഴുകി വരുന്നു!ആഹാ!മന്‍സൂറിന്റെ പോസ്റ്റിനു ചേര്‍ന്ന പാട്ട് തന്നെ...
    ഞങ്ങളുടെ തറവാട്ട്‌ കുളത്തില്‍ കൈതക്കാടിന്നിടയില്‍ ഓടി നടന്നിരുന്ന കുളകോഴികളെ കണ്മുന്‍പില്‍ കൊണ്ടു നിര്‍ത്തി തന്നതിന് നന്ദി!
    എത്ര മനോഹരമായിട്ടാണ് നാട്ടു വര്‍ത്തമാനങ്ങള്‍ മന്‍സൂര്‍ പറയുന്നത്!അതീവ ഹൃദ്യം!തറവാട്ടിലെ വടിക്കിനിയില്‍ ഞങ്ങളും പലക ഇട്ടു ഭക്ഷണം കഴിക്കുമായിരുന്നു! മനോഹരമായൊരു പോസ്റ്റ്‌!അഭിനന്ദനങ്ങള്‍!
    തെച്ചി പഴങ്ങള്‍ ഞാനും കഴിക്കാറുണ്ട്!
    ചെറുവാടി വിശേഷങ്ങളുമായി ഇനിയും വരൂ....ചിത്രങ്ങള്‍ സുന്ദരം!
    ഉമ്മയോട് അന്വേഷണം പറയു...ഉപ്പയുടെ ആത്മാവിനു ആദരാഞ്ജലികള്‍!
    മഴയില്‍ നനഞ്ഞ ഒരു ദിവസം ആശംസിച്ചു കൊണ്ടു,
    സസ്നേഹം,
    അനു

    ReplyDelete
  28. നന്നായിട്ടുണ്ട്.
    അല്ല ബഹു കേമായി.
    താങ്കളുടെ മനസ്സാ ഇതില്‍ കാണാന്‍ കഴിഞ്ഞേ.
    ഒരു മലബാര്‍ ഗ്രാമം.
    ഇവിടവും അങ്ങനെ തന്നെ.

    ReplyDelete
  29. ഇങ്ങനെ കൊതിപ്പിക്കല്ലേ ....കൊതി കൂടും ..നല്ല മഴയെന്കില്‍ മിക്കവാറും ചെറുവാടിക്ക് പനി പിടിച്ചുകാണും ..എന്ത് പനിയായാലും കൂടതല്‍ അവിടെ കിടന്നു കറങ്ങാതെ ഇങ്ങോട്ട്പോര്...അല്ല പിന്നെ ..

    ReplyDelete
  30. മാമലകള്‍ക്കപ്പുറത്ത് മരതകപ്പട്ടുടുത്ത്
    മലയാളമെന്നൊരു നാടുണ്ട്....

    ReplyDelete
  31. ഓര്‍മ്മകളുടെ ചവിട്ടുപടികള്‍ക്ക് ഇപ്പൊ ദൂരം കുറഞ്ഞത് പോലെ തോന്നുന്നു, അല്ല ശരിയാണ്.... ഞാനും പോകുന്നു എന്റെ ഓര്‍മ്മകള്‍ ഉറങ്ങുന്ന നാട്ടിലേക്ക്.......

    """""ചെറുവാടി ജുമാഅത്ത് പള്ളിയിലേക്ക്. പള്ളിക്കുളം കഴിഞ്ഞു വെക്കുന്ന ഓരോ അടികള്‍ക്കും വേഗത കുറയുന്നു. ഉപ്പ ഉറങ്ങുന്നത് ഇവിടെയാണ്‌.
    ഉപ്പാ ...അസ്സലാമു അലൈക്കും .
    ഞാനെത്തി. വീണ്ടും ഉപ്പയുടെ അരികിലേക്ക്. ഞാനെന്തോകെയോ പറഞ്ഞു. ഉപ്പ കേട്ട് കാണും."""""

    ഇവിടെയെത്തിയപ്പോള്‍ എന്റെ മനസ്സൊന്നു പിടഞ്ഞു....!

    ReplyDelete
  32. ഒരു പിടി വിശേഷങ്ങള്‍...വായിച്ചപ്പോ മനസ്സ് സന്തോഷിച്ചു..പക്ഷെ മിഴികളെന്തിനു തുളുമ്പിയെന്നു എനിക്ക് മനസ്സിലായില്ല്യാ..ഈ എഴുത്താവാം...പച്ചയായ എഴുത്ത്...വച്ചു കെട്ടുകള്‍ ഇല്ലാതെ..സന്തോഷകരമായ ഒരു അവധിക്കാലം ആശംസിക്കുന്നു..

    ReplyDelete
  33. അവിടെത്തന്നെ നിൽക്കുന്നു ചെറുവാടി, ഗ്രാമത്തിന്റെ സൌഭഗങ്ങളിൽ, നന്മകളിൽ, തെളിനീരിൽ, ചെറുകാറ്റിൽ, സുഗന്ധങ്ങളിൽ. എഴുത്തിൽ ഊറിവരുന്നവ. ഇഷ്ടമായി, ഇത് എന്റെ ഗ്രാമം കൂടിയാണല്ലോ!

    ReplyDelete
  34. നാട്ടിലിരുന്നു ഞങ്ങളെയൊക്കെ കൊതിപ്പിയ്ക്കാല്ലേ !

    ReplyDelete
  35. ആഹ....അടിപൊളിയായി...ചെറുവാടി എന്നും സുന്ദരിയാ...അതിന്റെ സൗന്ദര്യം ആസ്വദിച്ചുകൊണ്ടിരിക്ക്യ ഞാന്‍ ഇപ്പോള്‍ ..:)

    ReplyDelete
  36. നല്ല പച്ചക്കായ ഉപ്പേരി വെച്ചത്. കുത്തരിയുടെ കഞ്ഞിയും.......ഹൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ ശ്ശോ! ഇങ്ങനെ കൊതിപ്പിച്ചാല്‍ ഇങ്ങടെ വയറ് കേടായിപോവും :(

    എന്തിനാ അധിക വിശദീകരണൊക്കെ. ഒരോ വാചകങ്ങളിലും ഉണ്ട് മനോഹരമായ നല്ല ഒരുപാട് ചിത്രങ്ങള്‍. സന്തോഷം ചെറുവാടി

    ReplyDelete
  37. നാട്ടിലുള്ളവര്‍ക്ക് നാടുവേണ്ട,നിങ്ങള്‍ പ്രവാസികളുടെ കിനാവു കാണുമ്പോള്‍ നമ്മുടെ നാടിത്ര മനോഹരമോയെന്നാലോചിച്ച് പോകുന്നു.

    ReplyDelete
  38. ചെറുവാടി നാട്ടിലെത്തിയാല്‍ ഇങ്ങനെ ഒരു പോസ്റ്റ്‌ പ്രതീക്ഷിച്ചിരുന്നതാണ്. എങ്കിലും ഇതിച്ചിരി കൂടി പോയി. ഇഷ്ടമായില്ല. നാട്ടില്‍ നിന്ന് മതിവരുന്നതിനുമുമ്പേ തിരികെ വരേണ്ടി വന്ന എന്നെ കൊതിപ്പിച്ചത് ഇഷ്ടമായില്ല എന്ന്. :-)

    (വൈകിയാണ് അറിഞ്ഞത് നാട്ടില്‍ എത്തിയ കാര്യം. വിളിക്കാന്‍ പറ്റിയില്ല. തിരിച്ചിലങ്ങാടിക്ക് പോകുമോ?)

    ReplyDelete
  39. @ മുല്ല
    അങ്ങിനെ നാട്ടിലെത്തി. പോസ്റ്റ്‌ ഇഷ്ടായതിനു ഒത്തിരി നന്ദി. സന്തോഷം.
    @ ജയ മനോജ്‌
    ആ ഭാഗ്യം ആസ്വദിക്കയാണ് ഞാന്‍. നന്ധിയം സന്തോഷവുമറിയിക്കുന്നു. സെന്റര്‍ കോര്‍ട്ടിലേക്ക് സ്വാഗതം.
    @ അക്ബര്‍ വാഴക്കാട്.
    ങ്ങള് ബേജാറാക്കല്ലേ അക്ബര്‍ സാഹിബെ. കുറച്ച് ക്കാലം ഞാന്‍ ഈ മഴയൊക്കെ ഒന്ന് കാണട്ടെ. എന്നിട്ട വരാം. നന്ദി ട്ടോ യായനക്കും അഭിപ്രായത്തിനും .
    @ ഒരു ദുബായിക്കാരന്‍
    ഇത് അങ്ങ് ഒരു ആവേശത്തില്‍ എഴുതിയതാ ഷജീര്‍. ഇഷ്ടായി എന്നറിഞ്ഞതില്‍ ഒത്തിരി സന്തോഷം. ആശംസകള്‍
    @ രമേശ്‌ അരൂര്‍
    ഒരു അവധിക്കാലം പോലെ സന്തോഷം നല്‍കിയ അഭിപ്രായം രമേശ്‌ ജീ. വലിയൊരു പ്രോത്സാഹനവും. എന്‍റെ ഹൃദയം നിറഞ്ഞ നന്ദിയും സന്തോഷവും അറിയിക്കുന്നു.
    @ ബഡായി
    സ്നേഹവും നന്ദിയും അറിയിക്കുന്നു അഷ്‌റഫ്‌. വായനക്കും ഇഷ്ടായതിനും. ആശംസകള്‍
    @ ജെഫു ജൈലാഫ്
    ഹൃദയംനിറഞ്ഞ നന്ദിയും സന്തോഷവും അറിയിക്കുന്നു ജെഫു. ഈ വാക്കുകള്‍ മഴ പോലെ ഇഷ്ടമായി. നന്ദി ഒരുപാടൊരുപാട്.
    @ ഇസ്മായില്‍ തണല്‍.
    അത് വേണം ഏതായാലും. നോക്കട്ടെ. :-) നന്ദി വായനക്ക്.
    @ അലി
    സ്നേഹത്തിന്‍റെ സുഗന്തം തന്നെയാണല്ലോ എല്ലാ നാട്ടുവഴികളിലും. ഒത്തിരി നന്ദി വായനക്ല്കും അഭിപ്രായത്തിനും.
    @ ഉമ്മു അമ്മാര്‍
    അതേ നാട്ടിലെത്തി. ബഹറിനില്‍ ചൂട് കുറഞ്ഞോ..? ഒത്തിരി നന്ദി വായനക്കും ഇഷ്ടായതിനും.

    ReplyDelete
  40. @ നൌഷു
    നന്ദിയും സന്തോഷവും അറിയിക്കുന്നു നൌഷു. വായനക്കും ഇഷ്ടായതിനും.
    @ സലീല്‍.
    നീ ഇങ്ങ് നാട്ടില്‍ വാ. വെച്ചിട്ടുണ്ട് ഞാന്‍
    @ കൊമ്പന്‍
    കോമ്പാ.. നാട് കണ്ട ആവേശത്തില്‍ കേറി എഴുത്യതാ . ഇഷ്ടായതില്‍ പെരുത്ത്‌ സന്തോഷം .
    @ സലാം
    ഗ്രാമീണ കാഴ്ചകള്‍ ഒപ്പിയെടുത്ത വരികള്‍ ഇഷ്ടായി എന്നറിയുന്നത് വളരെ സന്തോഷം. നന്ദി.
    @ പ്രയാണ്‍
    നന്ദി സന്തോഷം. വായനക്കും ഇഷ്ടായതിനും
    @ മുകില്‍
    നന്ദി സന്തോഷം. വായനക്കും ഇഷ്ടായതിനും
    @ moideen Agadimugar
    ഒത്തിരി നന്ദി . വായനക്കും ഇഷ്ടായതിനും
    @ മിറാഷ് ബഷീര്‍
    സന്തോഷം മിറാഷ്. ബഹറിനില്‍ എല്ലാര്‍ക്കും സുഖമല്ലേ. അന്യോഷണം അറിയിക്കുക എല്ലാവരെയും
    @ അസിന്‍
    ഇഷ്ടായതില്‍ ഒത്തിരി സന്തോഷം അസിന്‍. ബാഫഖിയും ബാഖഫിയും രണ്ടല്ലേ. ഒന്ന് പേരും മറ്റേത് ഒരു അറബി ബിരുദവും.?ഒന്നൂടെ ഉറപ്പാക്കാം.
    @ പ്രദീപ്‌ കുമാര്‍
    ഒത്തിരി സന്തോഷം പ്രദീപ്‌ പ്രദീപ്‌ വായനക്കും അഭിപ്രായത്തിനും.

    ReplyDelete
  41. @ മുരളി മുകുന്ദന്‍ ബിലാത്തിപട്ടണം
    ശരിയാ മുരളിയേട്ടാ. ഇതൊന്നും കാണാനേ ഇല്ല. എന്‍റെ ഓര്‍മ്മകളിലെ ആ കളിയൊക്കെ ഓര്‍ത്തുപോയത്‌ വരികളായി. പറഞ്ഞ പോലെ ആ കാറ്റ് ഇപ്പോഴും ഉണ്ട്. ഒത്തിരി നന്ദി വായനക്കും അഭിപ്രായത്തിനും.
    @ വായാടി
    വളരെ ശരിയാണ് വായാടി. എന്‍റെ മനസ്സ് തന്നെയാണ് പകര്‍ത്തിയത്. അത് അതുപോലെ വായിച്ചതില്‍ ഒത്തിരി സന്തോഷം. നമ്മുടെ സ്വന്തം നാടും വീടും നല്‍കുന്ന സന്തോഷം മറ്റേത് നാടിനു നല്‍കാനാവും. നന്ദി സന്തോഷം
    @ ചുള്ളിക്കാട്ടില്‍ ബ്ലോഗ്‌ സ്പോട്ട്
    എന്‍റെ സ്നേഹവും നന്ദിയും സന്തോഷവും അറിയിക്കുന്നു സുഹൃത്തേ. പഴയ ഓര്‍മ്മകളിലൂടെ പുതിയ യാത്ര. ഇഷ്ടായതില്‍ സന്തോഷം
    @ അബ്ദുല്‍ ജബ്ബാര്‍ വട്ടപ്പൊയില്‍.
    തമ്മില്‍ കാണാനുള്ള അവസരം നഷ്ടപ്പെട്ടതില്‍ വിഷമം. ഞാന്‍ 29 ആണ് എത്തിയത്. ചെറുവാടി ഗ്രാമത്തെ പരിചയപ്പെടുത്തിയതില്‍ സന്തോഷം. ആ പന്നിക്കോട് റോഡ്‌ ഇപ്പോള്‍ ഭംഗി കൂടി അല്ലെ?
    @ pushpamgad kecheri
    എന്‍റെ സ്നേഹവും നന്ദിയും സന്തോഷവും അറിയിക്കുന്നു കേച്ചേരി . നാട്ടുവിശേഷങ്ങള്‍ വീണ്ടും വരും ;-)
    @ മേയ് ഫ്ലവര്‍
    ഇഷ്ടായി ട്ടോ ഈ കമ്മന്റ്. ഇനി എന്തിനു വേറെ അവാര്‍ഡ്. ഇത് വായിച്ചു തന്നെ ഒത്തിരി ഒത്തിരി സന്തോഷം മേയ് ഫ്ലവറെ . ഹൃദയംനിറഞ്ഞ നന്ദി.
    @ റെജി പുത്തന്‍പുരക്കല്‍
    എന്‍റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. വായനക്കും അഭിപ്രായത്തിനും ഇഷ്ടായതിനും. സന്തോഷം
    @ അനുപമ
    ഒരു മഴ പോലെ സന്തോഷം നല്‍കിയ ഈ അഭിപ്രായം ഹൃദയം കൊണ്ടു സ്വീകരിക്കുന്നു. ഈ പോസ്റ്റില്‍ എനിക്ക് കൂടുതല്‍ ഇഷ്ടമായ രണ്ട് കാര്യങ്ങളില്‍ തന്നെയാണ് അനുവും തൊട്ടത്‌. ഇല്ലി കാട്ടിലൂടെയും കൈതക്കാടിലൂടെയും ഓടുന്ന കുളക്കോഴികള്‍. മനോഹരമായ കാഴ്ച ആണത്. പിന്നെ പലകയില്‍ ഇരുന്നുള്ള ശാപാട്. എന്‍റെ നന്ദിയും സന്തോഷവും അറിയിക്കട്ടെ.
    @ അനഘ
    ഈ ഗ്രാമ വിശേഷങ്ങളെ സ്വീകരിച്ചതില്‍ എന്‍റെ നന്ദിയും സന്തോഷവും അറിയിക്കുന്നു അനഘ . മനസ്സ് കണ്ടതുതന്നെയാണ് ഇവിടെ പകര്‍ത്തിയത്.
    @ ഫൈസല്‍ ബാബു
    മഴ കൊണ്ട് എനിക്ക് പണി പിടിക്കില്ല ഫൈസലേ. അത് വിട് :-) . തിരിച്ചുവന്നല്ലേ പറ്റൂ. നിങ്ങളെ നാട്ടിലുമോന്നു പോവണം. ആ തട്ടുക്കട ഞാനും നോട്ടമിട്ടിട്ടുണ്ട്

    ReplyDelete
  42. അങ്ങനെ കൊതിപ്പികാതെ ,,ഞാനും വരുന്നു .
    അടുത്ത ആഴ്ച ...

    നാടിനു പക്ഷെ ചെറുവാടിയുടെ
    സൌന്ദര്യം ഇല്ല ..പുഴ ഇല്ല ..പേരക്ക ഇല്ല ..

    ഞങ്ങളുടെ കൊച്ചു തോട് ഇപ്പൊ കുളിക്കാന്‍
    കൊള്ളില്ല ..

    കല്ലുകള്‍ വരെ പാറ മടക്കാര്‍
    പൊട്ടിച്ചു കൊണ്ടു പോയി ...

    വായാടി പറഞ്ഞ പോലെ നാടിനെ മറക്കുന്ന
    നാട്ടുകാര്‍ ആണ്‌ കൂടുതലും ..സന്തോഷം ആയി

    ചെറുവാടി .എന്‍റെ പുതിയ പോസ്റ്റ്‌ വന്നിട്ട്
    നോക്കു കേട്ടോ .

    ReplyDelete
  43. @ അജിത്‌
    ആ നാട് എന്റെ ചെറുവാടി തന്നെയാണ് അജിത് ഭായ്. നന്ദി സന്തോഷം.
    @ ഷമീര്‍ തളിക്കുളം
    ഷമീര്‍. പഴയ ഓര്‍മ്മകളും പുതിയ അനുഭവങ്ങളും കൂടി ചേര്‍ത്ത് എഴുതിയ ഈ കുറിപ്പി ഇഷ്ടായതില്‍ സന്തോഷം വളരെ കൂടുതലാണ്. ആ വരികള്‍ എന്‍റെയും നൊമ്പരമാണ്. നന്ദി സന്തോഷം.
    @ സീത
    ഹൃദയം നിറഞ്ഞ നന്ദി സീത. വായിക്കുകയും ഇഷ്ടപെടുകയും ചെയ്യുക എന്നത് വളരെ സന്തോഷം നല്‍കുന്ന ഒന്നാണ് . അതുകൊണ്ട് തന്നെ ഈ അഭിപ്രായം സന്തോഷം നല്‍കി. സമയകുറവു കാരണം നിങ്ങളുടെയൊക്കെ പോസ്റ്റുകള്‍ വായിക്കാന്‍ പറ്റാത്ത വിഷമവും അറിയിക്കുന്നു. എല്ലാം വായിച്ചെടുക്കണം. നന്ദി
    @ ശ്രീനാഥന്‍
    എല്ലാ ഗ്രാമങ്ങള്‍ക്കും ഒരേ മുഖമാണ് . സ്നേഹത്തിന്റെ സൌഹൃദത്തിന്റെ . വായനക്കും ഇഷ്ടായതിനും ഹൃദയം നിറഞ്ഞ നന്ദി ശ്രീനാഥന്‍ ഭായ്.
    @ ലിപി രണ്ഞു
    ഇതി കൊതി ആവട്ടെ എന്ന് വെച്ചു ലിപി :-) സന്തോഷം വായനക്കും അഭിപ്രായത്തിനും.
    @ ഈ എന്‍ ആദില്‍ എ റഹ്മാന്‍
    നന്ദി സന്തോഷം നാട്ടുകാരാ. നമ്മുടെ നാടല്ലെ . പിന്നെന്തു പറയാന്‍.
    @ ചെറുത്‌
    ഫുഡ്‌ കഴിച്ചു എന്‍റെ വയറു കേടാവില്ല ചെറുതേ. ഓതി നന്ദി ട്ടോ പോസ്റ്റ്‌ ഇഷ്ടായതിനു. സന്തോഷം.
    @ സങ്കല്പങ്ങള്‍
    ഒത്തിരി നന്ദി വായനക്കും അഭിപ്രായത്തിനും ഇഷ്ടായതിനും. സന്തോഷം.
    @ ഹാഷിക്ക്
    ഏതായാലും കുറച്ച് ദിവസമെങ്കിലും നാട്ടില്‍ നിന്നില്ലേ. അത് മതി ഒന്ന് ഫ്രഷ്‌ ആവാന്‍. തിരിചിലാനെ വിളിച്ചിരുന്നു. ഇന്ന് അവിടെ ചെല്ലുമെന്ന് പറഞ്ഞു ഞാന്‍ പറ്റിച്ചു. പോവണം.

    ReplyDelete
  44. കണ്ടൂ ട്ടൊ.,

    കാറ്റു വന്നൂ കള്ളനെ പോലെ
    കാട്ടുമുല്ലയ്ക്കൊരുമ്മ കൊടുത്തൂ
    കാമുകനെ പോലെ (കാറ്റു...)

    മുല്ലവള്ളിക്കാസകലം മുത്തു കിളിര്‍ത്തു മണി
    മുത്തിനോലക്കുട പിടിച്ചു വൃശ്ചികമാസം
    ലലല ലലല ലലലാലലലാ (കാറ്റു..)

    പൊന്‍ കുരിശും കുന്നിന്മേല്‍ തിങ്കളുദിച്ചു
    വന മുല്ല നിന്നു നഖം കടിച്ചു മുഖം കുനിച്ചു
    ലലലലാ ലലലലാ ലലലല ലാലല (കാറ്റു..)

    തെന്നല്‍ വീണ്ടും വന്നാലോ ഉമ്മ തന്നാലോ അതു
    വെണ്ണിലാവോ തുമ്പികളോ കണ്ടു നിന്നാലോ
    ലലല ലലലാ‍ ലലലലാ (കാറ്റു..)

    നേരം പോക്ക് പോസ്റ്റ് കൊതിപ്പിയ്ക്കും പോസ്റ്റായല്ലേ...ഇഷ്ടായി ട്ടൊ.

    ReplyDelete
  45. തീരവും പേരയും പോയെങ്കിലും ബാക്കിയൊക്കെ അവിടെത്തന്നെയുണ്ടല്ലോ. ആശ്വാസം. അകമറിഞ്ഞ് ആസ്വദിച്ച് അവധിക്കാലം ആർമ്മാദിക്കുക. ഇടക്കിടെ വന്നുവീഴുന്ന ഇത്തരം വശ്യസുന്ദരമായ പോസ്റ്റുകളിലൂടെ ഞങ്ങളും ആർമ്മാദിക്കട്ടെ.

    ReplyDelete
  46. നല്ലൊരു അവധിക്കാലം ആശംസിക്കുന്നു

    ReplyDelete
  47. കഞ്ഞി കുടിച്ചു ആരേലും ക്ഷീണിക്കുമോ. ..? ഞാന്‍ ക്ഷീണിച്ചു...കൊള്ളാല്ലോ

    ചെരുവാടീ....പുതിയ പിള്ളാര്‍ക്ക് ഇവന്‍ ആരട പെര്ഷിയെന്നു വന്നവന്‍ എന്നാകും വിജാരം അല്ലെ?..

    കൊള്ളാം കേട്ട്ടോ

    ReplyDelete
  48. വല്ലാതെ കൊതിപ്പിച്ചു കളഞ്ഞു. പണ്ട് കൊടിയത്തൂരിൽ നിന്നും കാൽനടയായി ചെറുവാടി വരേ ഒരു പുതിയാപ്ള പോക്കിനെ അനുഗമിച്ചതോർമ്മ വന്നു. പൊടി പിടിച്ച പച്ചക്കുറ്റിക്കാടുകളിൾ താണ്ടി, വയൽ വരമ്പിലൂടെ്മണ്ണിന്റെ മണമുള്ള നാടൻ‍കാറ്റുമേറ്റ്..... നന്നായി സുഹ്രുത്തെ. http://cheeramulak.blogspot.com/

    ReplyDelete
  49. മുന്പ് വായിച്ചപ്പോള്‍ കമെന്റാന്‍ പറ്റിയില്ലായിരുന്നു.
    ഹൃദ്യമായി എഴുതി കൊതിപ്പിച്ചു ചെരുവാടീ ...

    ReplyDelete
  50. ചെറുവാടി...വെറുതെ എന്തിനാ വിദേശത്തുള്ള പാവങ്ങളെ അതും ഇതും പറഞ്ഞു കൊതിപ്പിക്കുന്നത് ....പടച്ചോന്‍ പോരുക്കുല

    ReplyDelete
  51. നല്ല എഴുത്ത്....ആശംസകള്‍
    visit www.skjayadevan.blogspot.com

    ReplyDelete
  52. ചെറുവാടി, ഞങ്ങളോട് ഇങ്ങനെ ഒരു ചതി വേണമായിരുന്നോ..? ആ അമ്മിമ്മല്‍ അരച്ച ചമ്മന്തി.. അടുപ്പിലിട്ടു ചുട്ടെടുത്ത ഉണക്കമീന്‍.. എനിക്ക് വയ്യാ...

    എന്തായാലും, നല്ലൊരു അവധിക്കാലം ആശംസിക്കുന്നു./

    ReplyDelete
  53. @ എന്‍റെ ലോകം.
    നാട്ടിലേക്ക് സ്വാഗതം വിന്‍സെന്റ് ജീ. നല്ല അവധിക്കാലം ആശംസിക്കുന്നു. പോസ്റ്റ്‌ വായിച്ചതിനും അഭിപ്രായത്തിനും ഒത്തിരി നന്ദി.
    @ വര്‍ഷിണി
    ആ പാട്ട് ശരിക്കും ഞാനും കേട്ട് ആസ്വദിച്ചു. ഒത്തിരി നന്ദി ട്ടോ വായനക്കും അഭിപ്രായത്തിനും . വളരെ സന്തോഷം.
    @ പള്ളിക്കരയില്‍
    ഈ അഭിപ്രായം വായിച്ചു വളരെ സന്തോഷിക്കുന്നു. ഈ വാക്കുകളെ പ്രോത്സാഹനമായി എടുക്കുന്നു. എന്‍റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കട്ടെ.
    @ റോസാപൂക്കള്‍
    ഒത്തിരി നന്ദി വായനക്കും സന്ദര്‍ശനത്തിനും. ആശംസകള്‍ സന്തോഷപൂര്‍വ്വം സ്വീകരിക്കുന്നു.
    @ ആചാര്യന്‍
    തിരിച്ച് പോയോ അവധി കഴിഞ്ഞു..? അവധിക്കാലം ആഘോഷിച്ചില്ലേ സന്തോഷത്തോടെ. നന്ദി ട്ടോ വായനക്കും അഭിപ്രായത്തിനും ഇഷ്ടായതിനും.
    @ ചീരാമുളക്
    സെന്റര്‍ കോര്‍ട്ടിലേക്ക് സ്വാഗതം. ചെറുവാടി വന്നിട്ടുണ്ട് അല്ലേ. പൂനൂര്‍ അടുത്താണല്ലോ. ഒത്തിരി നന്ദി ഇവിടെ വന്നതിനും വായനക്കും അഭിപ്രായത്തിനും. എഴുത്താണി കണ്ട്.വിശദമായി നോക്കാം.
    @ ഇസ്മായില്‍ ചെമ്മാട്
    ഒത്തിരി നന്ദി ഇസ്മായില്‍ വായനക്കും നല്ല വാക്കുകള്‍ക്കും . സന്തോഷം
    @ സന്ദീപ്‌ പാമ്പിള്ളി
    ഹ ഹ . കൊതിപ്പിക്കാന്‍ വേണ്ടി എഴുതിയതല്ല . എന്‍റെ സന്തോഷം പങ്കുവേച്ചതാ. ഒത്തിരി നന്ദി വായനക്കും അഭിപ്രായത്തിനും. സന്തോഷം
    @ ജയദേവന്‍ കാവുമ്പായി
    നന്ദി ജയദേവന്‍ വായനക്കും ഇഷ്ടായതിനും . അവിടെയും വരാം.
    @ നാമൂസ്
    വളരെ നന്ദി നാമൂസ്. ആ ആശംസകള്‍ സന്തോഷപൂര്‍വ്വം സ്വീകരിക്കുന്നു. സന്തോഷം

    ReplyDelete

ഇഷ്ടവും ഇഷ്ടക്കേടും ഇവിടെ കുറിക്കുമല്ലോ....