Monday, August 22, 2011
നിലാവും മിനാരങ്ങളും
എത്ര വേഗമാണ് ദിവസങ്ങള്‍ കടന്ന് പോകുന്നത്. ഈ നോമ്പ് കാലവും കഴിയാറാവുന്നു. മാനത്ത് റംസാന്‍ ചന്ദ്രിക പൂര്‍ണ്ണമാകാന്‍ ഇനി ദിവസങ്ങള്‍ മാത്രം. മനസ്സിലും ശരീരത്തിലും കുളിര് നല്‍കി സന്തോഷത്തിന്‍റെ വെള്ളി വെളിച്ചം വിതറുന്നുണ്ട് ഈ അമ്പിളി. ആ നിലാവ് തെളിയിച്ച വഴിയിലൂടെ നടന്ന് നടന്ന് ഞാനെത്തിയത് കുറെ ഓര്‍മ്മകളുടെ തീരത്താണ്. അത് നിങ്ങളുമായി പങ്കുവെക്കുമ്പോള്‍ അതില്‍ സന്തോഷത്തിന്‍റെ പൂത്തിരികള്‍ കണ്ടേക്കാം . കൂടെ ഇത്തിരി നോവും നൊമ്പരങ്ങളും.
റമളാന്‍ നല്‍കുന്ന സന്തോഷത്തിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ ആദ്യം മനസ്സിലെത്തുക , താളത്തില്‍ ഒന്ന് നീട്ടി , പിന്നെ അല്‍പം കുറുക്കി ബാങ്ക് വിളിക്കുന്ന മരക്കാര്‍ കാക്കയുടെ മുഖമായിരിക്കും. ഓര്‍മ്മ വെച്ച കാലം മുതല്‍ മരക്കാര്‍ കാക്കയെ ഞാന്‍ കാണാറുണ്ട്. പള്ളിയുടെ വാതിലിന്‍റെ പടിയില്‍ കയറി നിന്ന് ബാങ്ക് വിളിക്കുന്നത് അത്ഭുതത്തോടെ നോക്കി നിന്നിട്ടുണ്ട്. പിന്നെ ചുണ്ടില്‍ എരിയുന്ന ഭാസ്കര്‍ ചുരുട്ടുമായി പള്ളി കിണറില്‍ നിന്നും വെള്ളം കോരി മുറ്റത്തെ വലിയ റോസാ ചെടികള്‍ നനക്കുന്ന മുഖവും. ഇത് കണ്ടു കൊണ്ട് വല്യുപ്പ പള്ളിയുടെ തിണ്ണയില്‍ ഇരിക്കുന്നുണ്ടാവും. വല്യുപ്പ നട്ടതാണ് പള്ളിമുറ്റത്തെ ചെടികളെല്ലാം. കാലത്ത് വിരിയുമ്പോള്‍ വെള്ളയും വൈകുന്നേരം പിങ്ക് നിറവുമാകുന്ന ആ വലിയ റോസാ പൂക്കള്‍ പള്ളിമുറ്റത്തിന് നല്ല അലങ്കാരമായിരുന്നു. വല്ലപ്പോഴും ഒരു പൂവ് പറിച്ച് തരും വല്യുപ്പ. അത് കിട്ടാതെ ഞാന്‍ കരയുമെന്ന് തോന്നുമ്പോള്‍ മാത്രം. കിട്ടിയാല്‍ പിന്നെ അതുമായി ഒരോട്ടമാണ് വീട്ടിലേക്ക്. മരക്കാര്‍ കാക്ക ചെടി നനക്കുന്നത്ത് കണ്ടുകൊണ്ടാകും ഞാനെപ്പോഴും അസര്‍ നിസ്കരിക്കാന്‍ പള്ളിയില്‍ എത്തുന്നത് . പള്ളിയുടെ മുമ്പില്‍ വല്ല്യുപ്പയെ കണ്ടില്ലെങ്കില്‍ അന്നെനിക്ക് അസര്‍ നിസ്കാരം ഇല്ല. കാരണം നിസ്കാരം കഴിഞ്ഞ് വരുമ്പോള്‍ കുപ്പായത്തിന്‍റെ കീശയില്‍ നിന്നും പത്തു പൈസ എടുത്ത് തരും. ആലിക്കാന്‍റെ കടയില്‍ എന്നെ നോക്കി ചിരിക്കുന്ന ജോസഞ്ചര്‍ മിഠായികള്‍ക്കുള്ളതാണ് അത് .
ഇന്ന് വല്യുപ്പ ഇല്ല. പള്ളിമുറ്റത്ത് റോസാ ചെടികളും ഇല്ല. പക്ഷെ എന്‍റെ ഹൃദയത്തില്‍ ഞാന്‍ സൂക്ഷിച്ചിട്ടുണ്ട് , വെള്ളിയുടെ നിറമുള്ള , സ്വര്‍ണ്ണത്തിന്‍റെ വിലയുള്ള ആ പത്തു പൈസ . റോസാപൂവിന്‍റെ നൈര്‍മല്യമുള്ള ചിരിയുമായി വല്ല്യുപ്പയുടെ മുഖവും ഉണ്ട് മനസ്സില്‍ മായാതെ. ആ ചെടി ഇന്നെവിടെയും കാണാനില്ല . കണ്ടു കിട്ടുമ്പോള്‍ എനിക്ക് നട്ടുവളര്‍ത്തണം, എന്‍റെ വീടിന്‍റെ മുറ്റത്ത്. അന്ന് കിട്ടിയ സ്നേഹവും സന്തോഷവും തിരിച്ചതിന് വളമായി ഇട്ട് നോക്കിയിരിക്കണം, അത് വിരിയുന്നതും കാത്ത് . ആ നന്മയുടെ പൂക്കള്‍ കണിക്കണ്ടുണരുന്ന ഓരോ പ്രഭാതത്തിലും എനിക്കൊരു യാത്രയാവാലോ ... സുഖമുള്ള ആ ഓര്‍മ്മകളുടെ പൂക്കാലത്തിലേക്ക് .
നോമ്പ് കാലത്ത് അത്താഴം കഴിഞ്ഞാല്‍ സുബഹിക്ക് പള്ളിയില്‍ പോകും വല്യുപ്പയുടെ കൂടെ. വേറെയും കൂട്ടുകാര്‍ കാണും അവിടെ. ബാങ്ക് കൊടുക്കുന്നത് വരെ ഞങ്ങള് മാവിന്‍റെ ചോട്ടില്‍ ആയിരിക്കും. പള്ളിയുടെ അടുത്തുള്ള മാവില്‍ നിന്നും നല്ല രുചിയുള്ള മാമ്പഴം വീഴും. ചിലപ്പോള്‍ സുബഹി ബാങ്ക് വിളിച്ചിട്ടും അത് കഴിച്ചു പോയിരുന്നോ ? ബാല്യത്തിന്‍റെ കുസൃതി ആയി അത് പടച്ചവന്‍ കാണുമായിരിക്കും.
സുന്നത്ത് കഴിഞ്ഞ് ആദ്യമായി ഈ പള്ളിയില്‍ പോയതും വല്യുപ്പാന്‍റെ കൈ പിടിച്ചാണ്. കഴിഞ്ഞ ആഴ്ച എന്‍റെ മകന്‍റെ സുന്നത്ത് കഴിഞ്ഞു. ഈ പെരുന്നാളിന് അവനും പോകും അതേ പള്ളിയില്‍. ഞാന്‍ ആദ്യമായി സുജൂദ് ചെയ്ത പള്ളിയില്‍ . പക്ഷെ പുത്തനുടുപ്പിട്ട് ആ പള്ളിയിലേക്ക് കയറുമ്പോള്‍ കൈപിടിക്കാന്‍ , കീശയില്‍ നിന്നും സ്നേഹം മണക്കുന്ന നാണയതുട്ടുകള്‍ എടുത്ത് നല്‍കാന്‍ അവന്‍റെ വല്യുപ്പ ഇല്ലാതെ പോയല്ലോ.
എന്നും ആവേശത്തിന്‍റെതാണ് നോമ്പ് കാലം ഞങ്ങള്‍ കുട്ടികള്‍ക്ക്. ആദ്യം നോമ്പിന്‍റെനിര്‍വൃതി മുതല്‍ പെരുന്നാള്‍ വരെ എത്തുന്ന ആഘോഷങ്ങള്‍. പെരുന്നാള്‍ രാവിനു എന്തൊരു ഭംഗിയാണ്. ശവ്വാല്‍ പിറവി കണ്ടാല്‍ എല്ലാരുടെ മുഖത്തും അതെ ചന്ദ്രന്‍റെനിലാവായിരിക്കും. മൈലാഞ്ചി ഇടണം എന്നും പറഞ്ഞ് ഞാനും വാശി പിടിക്കും. ഇടത്തേ ഉള്ളം കയ്യിലും പിന്നെ ചെറുവിരലിന്‍റെ നഖത്തിലും മൈലാഞ്ചി ഇട്ട് തരും എന്‍റെ ആത്ത. അമ്മിയില്‍ അരച്ചെടുത്ത നാടന്‍ മൈലാഞ്ചി നന്നായി ചുവക്കും.
വല്യുമ്മച്ചിയെ കുറിച്ച് ഒരിക്കല്‍ ഞാന്‍ എഴുതിയിരുന്നു. എന്നെ പോലെ മഴയെ ഇഷ്ടപ്പെടുന്ന , പല്ലില്ലാത്ത മോണ കൊണ്ട് മാമ്പഴം കഴിക്കുന്ന , ബള്‍ബിന്‍റെ വെളിച്ചം കൂടാതെ ഒരു മണ്ണെണ്ണ വിളക്കും കയ്യില്‍ പിടിച്ച് എപ്പോഴും രാത്രി പത്രം വായിക്കുന്ന ആ സ്നേഹനിധിയെ കുറിച്ച്. സ്വര്‍ഗ്ഗത്തില്‍ മഴ പെയ്യുമ്പോള്‍ ഉമ്മച്ചി എന്നെ ഓര്‍ക്കുന്നുണ്ടാവണം. ഉപ്പ എപ്പോഴും പറയുമായിരുന്നു , ഉമ്മച്ചിയുടെ ഈ വായനയാണ് എഴുത്തിന്‍റെ വഴിയിലേക്ക് ഉപ്പയെ വഴിനടത്തിയത് എന്ന്. അത് വെറും വാക്കായിരുന്നില്ല. ആദ്യ പുസ്തകം ഇറങ്ങിയപ്പോള്‍ അതിന് സമര്‍പ്പണം ആയി ഉപ്പ ഇങ്ങിനെ എഴുതി .
"നാടുകാണാന്‍ ഇറങ്ങുമ്പോഴെല്ലാം അകം നിറഞ്ഞ ആശംസകള്‍ നേരാറുള്ള വന്ദ്യ പിതാവിന് ...
ബാല്യ - കൌമാര ജിജ്ഞാസനാളുകളില്‍ മണ്ണെണ്ണ വിളക്കിന്‍റെ മങ്ങിയ ജ്വാലയില്‍ വിസ്മയലോകത്തിന്‍റെ കിളിവാതില്‍ തുറന്നുതന്ന പ്രിയപ്പെട്ട ഉമ്മയ്ക്ക് "
പെരുന്നാളിന് ഏറ്റവും രസകരം വല്ല്യുമ്മച്ചി ഉണ്ടാക്കുന്ന കാവ എന്ന് പറയുന്ന ഗോതമ്പിന്‍റെ പായസം ആണ്. ഇന്നും മദ്രസകളിലും മറ്റും വിശിഷ്യ ദിവസങ്ങളില്‍ അത് കാണുമെങ്കിലും ഉമ്മച്ചി ഉണ്ടാക്കുന്ന കാവയുടെ രുചി പിന്നീട് ഒരിക്കലും കിട്ടിയിട്ടില്ല. കാലത്ത് പെരുന്നാള്‍ നിസ്കാരത്തിന് പള്ളിയില്‍ എത്തുന്ന തറവാട്ടിലെ എല്ലാ ആണുങ്ങളും ഇത് കുടിച്ചേ അവരുടെ വീട്ടിലേക്കു പോകൂ. ഉമ്മറത്തെ കസേരയില്‍ ഇരുന്നു വല്യ കയില് കൊണ്ട് കാവ കോരി ഒഴിച്ച് കൊടുക്കുന്ന ഉമ്മച്ചിയുടെ മുഖം മറക്കാന്‍ പറ്റുന്നില്ല. കൂടുതല്‍ ആള്‍ക്കാര്‍ വരട്ടെ എന്നാണ് എന്‍റെയും പ്രാര്‍ത്ഥന. അപ്പോഴേ കൈനീട്ടം കൂടുതല്‍ കിട്ടൂ. പിന്നെ വൈകുന്നേരം വരെ അതിഥികളുടെ വരവായിരിക്കും. വല്ല്യുപ്പയോടും വല്യുമ്മയോടും കൂടി നിന്ന് പോയോ ഇത്തരം ഊഷ്മളതയുടെ കാലം..? തിരക്കിന്‍റെ ലോകത്ത് ഇതൊന്നും ഇപ്പോള്‍ സാധ്യമാകുന്നില്ല എന്ന് പറഞ്ഞാല്‍ തെറ്റാവില്ല. ഓരോരുത്തര്‍ക്കും ഓരോ കുടുംബം , വീട്, പ്രശ്നങ്ങള്‍. ഇതിനിടയില്‍ ആത്മാവ് നഷ്ടപ്പെടുന്ന ബന്ധങ്ങളെ കുറിച്ച് വേദനിക്കാന്‍ ആര്‍ക്കുണ്ട് സമയം. ആര് നിഷേധിച്ചാലും ഒരു കാര്യം എനിക്ക് പറയാതിരിക്കാന്‍ വയ്യ. കൂട്ട് കുടുംബ വ്യവസ്ഥിതിയില്‍ അനുഭവിച്ചിരുന്ന സ്നേഹവും സന്തോഷവും ഇപ്പോള്‍ സാധ്യമാകുന്നില്ല എന്ന് പറഞ്ഞാല്‍ അതെനിക്ക് ശരിയെന്ന് തോന്നിയ കാര്യം തന്നെയാണ്.
ഒരുപാട് ഓര്‍മ്മകളുടെ സമ്മേളനം കൂടിയാണ് നോമ്പും പെരുന്നാളും ഒക്കെ സമ്മാനിക്കുന്നത്. നിഷ്കളങ്കമായ ബാല്യത്തിന്‍റെ , മുതിര്‍ന്നവരുടെ ആത്മാര്‍ഥമായ വാത്സല്യത്തിന്‍റെ , മണ്മറഞ്ഞു പോയവരെ പറ്റിയുള്ള കണ്ണീരില്‍ കുതിര്‍ന്ന ഓര്‍മ്മകളുടെ, പിന്നെ വിശ്വാസത്തിന്‍റെയും ആത്മസംസ്കരണത്തിന്‍റെയും മാസം നല്‍കിയ ആത്മീയ നിര്‍വൃതിയുടെ . അതും കഴിഞ്ഞ് പെരുന്നാള്‍ രാവും പെരുന്നാളും നല്‍കുന്ന കൂടിച്ചേരലിന്‍റെ സൗന്ദര്യത്തെ.
ഒരു പെരുന്നാള്‍ കൂടി എത്തുകയായി. മണല്‍ക്കാട്ടിലെ യാന്ത്രിക ജീവിതത്തിനിടയില്‍ കടന്നുവരുന്ന ഈ പെരുന്നാളിന്‍റെ സദ്യവട്ടങ്ങള്‍ക്ക് രുചിയുണ്ടാകുമോ? ഉണ്ടാവില്ല. എന്നാലും കുടുംബക്കാരും കൂട്ടുകാരും അയല്‍ക്കാരും എല്ലാം കൂടി ചേര്‍ന്നുള്ള നാട്ടിലെ പെരുന്നാള്‍ ആഘോഷങ്ങള്‍, പുത്തന്‍ കുപ്പായമിട്ട ആ ഓര്‍മ്മകള്‍ തന്നെയാവട്ടെ ഈ പെരുന്നാള്‍ സദ്യയുടെ രുചിക്കൂട്ട്. മൈലാഞ്ചികൈകളും കുപ്പിവള കിലുക്കവും തരുന്ന ഓര്‍മ്മകളാവട്ടെ അതിന്‍റെ വര്‍ണ്ണവും സംഗീതവും.
പ്രിയപ്പെട്ടവരേ , എന്‍റെ പെരുന്നാള്‍ സമ്മാനമായി ഈ പൂക്കള്‍ സ്വീകരിക്കുക, സ്നേഹത്തിന്‍റെ , നന്മയുടെ , ഐശ്വര്യത്തിന്റെ , ശാന്തിയുടെ, സമാധാനത്തിന്റെ, സൗഹൃദത്തിന്റെ, സാഹോദര്യത്തിന്റെ പ്രാര്‍ത്ഥനാപ്പൂക്കള്‍ .
മദീന ഫോട്ടോ- നൗഷാദ് അകമ്പാടം.
റോസ് - ഗൂഗിള്‍
Subscribe to:
Post Comments (Atom)
ഓർമ്മകൾക്കെന്തു സുഗന്ധം.......
ReplyDeleteറംസാൻ ആശംസകൾ...
ഓര്‍മകളുടെ റോസാപ്പൂക്കളുമായി ഒരായിരം പെരുന്നാള്‍ ആശംസകള്‍
ReplyDeleteആവേശത്തിന്റെ ഒർമകൾ...
ReplyDeleteനന്നായി എഴുതിയിരിക്കുന്നു.
ആശംസകൾ !...
കുറിപ്പ് ഒന്നു കണ്ണോടിച്ചു..
ReplyDeleteനാളെ നാട്ടില്‍ പോകുന്ന തിരക്കായതിനാല്‍ വിശദ വായനയും കമന്റും
ഞാന്‍ നാട്ടില്‍ ചെന്നിട്ടാവട്ടെ..
അഡ്വാന്‍സായി എന്റെ ഈദ് മുബാറക്!
ഭാസ്കര്‍ ചുരുട്ട്..ജോസഞ്ചര്‍ മിട്ടായി.. റോസാപൂവ്.. കാവ എന്ന പായസം ഓര്‍മകളുടെ തേരോട്ടം.. വളരെ നല്ല പോസ്റ്റ് ചെറുവാടി
ReplyDeleteഓർമ്മകൾ...അല്പം നൊമ്പരം പടർത്തിയെങ്കിലും നഷ്ടമാകാത്ത നിധിയായ് അത് മനസ്സിലുണ്ടല്ലോ...അതു പോലും നഷ്ടമാകുന്ന പുതു തലമുറയോ...
ReplyDeleteകൂട്ടുകുടുംബ വ്യവസ്ഥിതിയെ അനുഭവിച്ചറിയാൻ കഴിയാതെ സ്വപ്നം കണ്ട് പ്രണയിക്കുന്നത് കൊണ്ടാവും ഒരല്പം കുശുമ്പോടെയാ വായിച്ച് തീർത്തത്..ഹിഹി..
സ്നേഹം നിറച്ച ഈ സമ്മാനത്തിനു നന്ദി...പുണ്യം നിറഞ്ഞ റമദാൻ ആശംസകൾ...
nalla post
ReplyDeleteഓര്‍മകളുടെ സ്നേഹ പെരുന്നാള്‍ .......അതോ .....സ്നേഹത്തിന്റെ ഓര്മ പെരുന്നാള്‍
ReplyDeleteപ്രിയപ്പെട്ട മന്‍സൂര്‍,
ReplyDeleteഈദ് മുബാറക്!
സ്നേഹത്തിന്റെ,ബന്ധങ്ങളുടെ, നഷ്ട ബോധങ്ങളുടെ,നന്മയുടെ വരികള്‍ അതി മനോഹരമായി എഴുതിയിരിക്കുന്നു!അറിയാലോ,മന്‍സൂര്‍,ഞാന്‍ ജനിച്ചു വളര്‍ന്നത് ഒരു കൂട്ട് കുടുംബത്തില്‍ ആണ്!അപ്പോള്‍ എനിക്ക് നന്നായറിയാം,ആ നഷ്ട ബോധം!
എന്റെ അച്ഛന്റെ വീട്ടിലെ റോസ് നിറത്തിലുള്ള വലിയ റോസാപൂ ചെടി എന്റെ ഓര്‍മകളില്‍ പൂക്കാലം തീര്‍ക്കുന്നു!
ആണുങ്ങള്‍ മൈലാഞ്ചി ഇടുമോ?എനിക്കറിയില്ലായിരുന്നു!
ഈദ് മുബാറക്- രണ്ടു പോസ്റ്റ് ഇംഗ്ലീഷില്‍ എഴുതിയിട്ടുണ്ട്...
നിലാവിന്റെ നീര്‍മുത്തുകള്‍ എന്നെ കൊണ്ടു എഴുതിച്ചു!
മന്സൂരിനെക്കള്‍ മുന്‍പ്,anu ആണ് കേട്ടോ, എല്ലാവര്‍ക്കും ആശംസകള്‍ അറിയിച്ചത്!
മൊഞ്ചുള്ള ഖല്‍ബിലെ മാപ്പിള പാട്ടുകളുമായി,
മയിലാഞ്ചി ഉണങ്ങാത്ത കൈകളുമായി,
നെയ്ച്ചോറും പത്തിരിയും കഴിക്കാന്‍
അവന്‍ വിളിക്കുമെന്ന പ്രതീക്ഷയോടെ,
അനുവും പൂക്കളും ആശംസിക്കട്ടെ,
ഈദ് മുബാറക്!
സസ്നേഹം,
അനു
നന്നായി എഴുതിയിരിക്കുന്നു.
ReplyDeleteപെരുന്നാള്‍ ആശംസകള്‍
അങ്ങനെ ഓര്‍മകളിലൂടെ ഒരു നോമ്പുകാലം കൂടി കഴിയാറായി ഇല്ലേ? എന്റെയും ഈദ് മുബാറക്........ അഡ്വാന്‍സ് ആയിട്ട്
ReplyDeleteസുഗന്ധം പൂക്കുന്ന പെരുന്നാളിന്റെ ഓര്‍മ്മകള്‍ ഒരു മൈലാഞ്ചി പാട്ടിന്റെ ഈണത്തില്‍.. അല്പം നൊമ്പരവും കലര്‍ന്നപ്പോള്‍ ഹൃദയത്തില്‍ തൊടുന്ന ഒന്നായി ചെറുവാടി ഈ പോസ്റ്റ്..
ReplyDeleteപെരുന്നാള്‍ ആശംസകള്‍
ReplyDeleteNannaayirikkunnu
പെരുന്നാൾ ആശംസകൾ...
ReplyDeleteമധുരമുള്ള, എന്നാല്‍ ചെറുനോവള്ള ഓര്‍മ്മകള്‍. പള്ളിമുറ്റത്തൊരു മാവും നല്ല തേനൂറുന്ന മാമ്പഴവുമൊക്കെ എന്റെ കുട്ടിക്കാലത്തെയും നോമ്പ് സ്മരണയിലെ മധുരമുള്ള ഓര്‍മ്മകളാണ്.
ReplyDeleteഓര്‍മകളെ നിന്‍ നാമം വാഴ്ത്തുന്നു ഞാന്‍ ..
ReplyDeleteഈദാശംസകള്‍ ...ഓര്‍മ്മക്ല്‍കെന്നും ഇരട്ടിമധുരം ...നന്നായി എഴുതി ...
ReplyDeleteനൊമ്പരപ്പെടുത്തുന്ന ഓര്‍മ്മകള്‍..പെരുന്നാള്‍ ആശംസകള്‍ ഇക്ക.
ReplyDeleteഈദ് മുബാറക് റഫീഖ്
ReplyDeleteഗൃഹാതുരസ്മരണകള്‍ കഴിഞ്ഞു
പോയകാലത്തിന്റെ ദീപ്തസ്മരണകളെ
ഉണര്‍ത്തുന്നു.ഓര്‍മ്മകള്‍............
ആശംസകളോടെ
സി.വി.തങ്കപ്പന്‍
ചെറുവാടി പോസ്റ്റുകള്‍ എഴുതി തകര്‍ക്കുകയാണല്ലോ !!:)
ReplyDeleteഏതായാലും എഴുത്ത് തുടരട്ടെ ..
പെരുന്നാള്‍ ആശംസകള്‍ ..:)
ആ ചെടി ഇന്നെവിടെയും കാണാനില്ല . കണ്ടു കിട്ടുമ്പോള്‍ എനിക്ക് നട്ടുവളര്‍ത്തണം, എന്‍റെ വീടിന്‍റെ മുറ്റത്ത്. അന്ന് കിട്ടിയ സ്നേഹവും സന്തോഷവും തിരിച്ചതിന് വളമായി ഇട്ട് നോക്കിയിരിക്കണം, അത് വിരിയുന്നതും കാത്ത് . ആ നന്മയുടെ പൂക്കള്‍ കണിക്കണ്ടുണരുന്ന ഓരോ പ്രഭാതത്തിലും എനിക്കൊരു യാത്രയാവാലോ ... സുഖമുള്ള ആ ഓര്‍മ്മകളുടെ പൂക്കാലത്തിലേക്ക് .
ReplyDeleteഎഴുത്തിലും നന്മയുടെ ഓർമ്മകളും പൂക്കളും,,,
സുഗന്ധം വിതറുന്ന പൂക്കൾ വളരട്ടെ...
ആശംസകൾ
ഇത്തവണത്തെ പെരുന്നാള്‍ വിശേഷങ്ങളില്‍ പല ബ്ലോഗുകളിലായി വല്യുമ്മയുണ്ടാക്കിയിരുന്ന കാവയെപ്പറ്റി നൊസ്റ്റാള്‍ജികാവുന്നത് ധാരാളം വായിച്ചു. അവര്‍ നിങ്ങള്‍ക്കുവേണ്ടി തലമുറകളായി കാത്തുസൂക്ഷിച്ചപ്പോലെ ഇത്തരം രസങ്ങള്‍ കൈവിട്ടു പോകാതേ നോക്കണം. നല്ല ഒരു പെരുന്നാള്‍ ആഘോഷിക്കാന്‍ ഇടയാവട്ടെ.
ReplyDeleteസ്നേഹത്തിന്റെ,നന്മയുടെ,ഐശ്വര്യത്തിന്റെ,ശാന്തിയുടെ, സമാധാനത്തിന്റെ,സൗഹൃദത്തിന്റെ,സാഹോദര്യത്തിന്റെ പ്രാര്‍ത്ഥനാപ്പൂക്കള്‍...
ReplyDeleteവിശുദ്ധിയുടെയും ആത്മസാക്ഷാത്കാരത്തിന്റെയും ഈ ധന്യവേളയില്‍ നമുക്കവ പരസ്പരം കൈമാറാം....
ചെറുവാടീ, താങ്കള്‍ പറയുന്ന ആ വലിയ പൂവ് ചേഞ്ച് റോസ് എന്നു പറയുന്ന കൊമ്പു കുത്തിയുണ്ടാക്കുന്ന ചെടിയാണോ? രാവിലെ വെളുപ്പും പിന്നെ സൂര്യ പ്രകാശത്തിനനുസരിച്ച് റോസ് നിറവും വരുന്ന, മരമായി വളരുന്ന,വലിയ ഇലയുള്ള, അതാണെങ്കില്‍ എന്റെ വീട്ടിലുണ്ട്. എന്റെ പരേതയായ ആദ്യ ഭാര്യ ജമീലയെ ആദ്യമായി കാണാന്‍ എന്റെ ഉമ്മ പോയപ്പോള്‍ അവരുടെ വീട്ടില്‍ നിന്നും കൊണ്ടു വന്നു നട്ടതായിരുന്നു. ആ ഓര്‍മ്മക്കായി ഇന്നും ആ ചെടീയുടെ ഒരു മരം എന്റെ പറമ്പില്‍ ഞാന്‍ നിര്‍ത്തുന്നുണ്ട്.താങ്കള്‍ക്കും കുടുംബത്തിനും മുന്‍ കൂറായി തന്നെ ചെറിയ പെരുന്നാള്‍ ആശംസകള്‍!.കൂട്ടത്തില്‍ നമ്മുടെ എല്ലാ വായനക്കാര്‍ക്കും പെരുന്നാള്‍ ആശംസകള്‍ നേരുന്നു.
ReplyDelete@ മുഹമ്മദ് കുട്ടി
ReplyDeleteഇക്ക, അത് തന്നെയാണ് ഞാന്‍ ഉദ്ദേശിച്ചത്. അടുത്ത വരവിന് എന്നെ ഒരു അഥിതിയായി പ്രതീക്ഷിച്ചോ.
ഇന്‍ഷാ അള്ളാഹ് . ഞാന്‍ ആ വരികള്‍ എഴുതിയത് ആത്മാര്‍ഥമായി തന്നെ എന്നതിനാല്‍ ആ ചെടി കാണാന്‍ എനിക്ക് നല്ല താല്പര്യം ഉണ്ട്. നന്ദി .
ആവേശത്തിന്റെയും സന്തോഷത്തിന്റെയും സങ്കടത്തിന്റെയും ഒത്തിരി ഓര്‍മ്മകള്‍ ഒത്തു ചേര്‍ന്ന ഒരു നല്ല പോസ്റ്റു .. മണമില്ലാത്ത പൂവാനെന്കിലും ഭംഗിയുള്ള ആ പൂവ് എന്റെ വീട്ടിലുണ്ട് ചെയിഞ്ചിംഗ് റോസ് എന്ന് പേര് വിളിക്കുന്ന മനോഹരമായ പൂവ് .പഴമക്കാരുടെ മധുരമുള്ള ഓര്‍മ്മകളിലേക്ക് ഒരു തിരിഞ്ഞു നടത്തം ആ നല്ല കാലത്തിന്റെ ഓര്‍മ്മകള്‍.. പെരുന്നാളില്‍ തിരക്കുകള്‍ എന്റെ മനസിലേക്കും ഓടിയെത്തി .. മയിലാഞ്ചി പറിച്ചെടുത്ത് അരക്കലും പിടി പായസം ഉണ്ടാക്കലും (അരി അരച്ച് ചെറിയ ഉരുളകളാക്കി കടല പരിപ്പ് ചേര്‍ത്ത് തേങ്ങാ പാലും ശര്‍ക്കരയും ഒക്കെ ചേര്‍ത്തുണ്ടാക്കുന്ന ഒരു പായസം )ഒക്കെയായി ബഹളമാകും ഞങ്ങള്‍ കുട്ടികള്‍ തക്ബീര്‍ മുഴക്കി കോണ്ട് സന്തോഷത്തോടെ നേരം വെളുപ്പിക്കും.. ആ കാലമൊക്കെ ഓര്‍ക്കുമ്പോള്‍ വല്ലാത്ത വിഷമം ഇന്ന് താന്കള്‍ പറഞ്ഞ പോലെ ഈ മണല്‍ ക്കാട്ടിലെ ഇത്തിരി സന്തോഷത്തില്‍ ഒതുങ്ങുന്നു എല്ലാം ... വളരെ നല്ലൊരു പോസ്റ്റു സമ്മാനിച്ചതിനു ഒത്തിരി നന്ദി.... താങ്കള്‍ക്കും കുടുംബത്തിനും സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും ചെറിയ പെരുന്നാള്‍ ആശംസകള്‍ ..........
ReplyDeleteപെരുന്നാള്‍ ആശംസകള്‍,
ReplyDeleteപിന്നെ പൂവ് മാത്രം പോര
ഓരോ ബാങ്ക് സമയത്തിന് മുമ്പും ചുരുട്ട് ബീഡിയും ചുണ്ടില്‍ വെച്ച് ഇളം നീല കുപ്പയവുമിട്ട തലയില്‍ക്കെട്ടുമായി ഞങ്ങളുടെ ഇടവഴിയിലൂടെ കുനിഞ്ഞ തലയുമായി മെല്ലെ നടന്നു നീങ്ങുന്ന മരക്കാര്‍ കാക്ക. ഒരിക്കലും മറക്കാത്ത ഓര്‍മ തന്നെ.
ReplyDeleteപെരുന്നാള്‍ ആശംസകള്‍.
മരക്കാർ കാക്കയും വല്ലുപ്പയും പഴയ നോമ്പും നിലാവും മിനാരങ്ങളും തെളിയുന്നു, മൻസൂർ മനസ്സിൽ ചന്ദ്രിക.
ReplyDeleteസത്യം എനിക്ക് ഉപ്പയെക്കാളും ഉമ്മയെക്കാളും ഇഷ്ടം വല്യുപ്പയെയും വല്ല്യുംമയെയും ആണ്....കഴിഞ്ഞ കാലങ്ങള്‍ ഓര്‍മിപ്പിക്കുന്ന പോസ്റ്റ്...
ReplyDeleteനിലാവും മിനാരങ്ങളും കണ്ണിമ നനച്ചു , തൊണ്ട കഴച്ചു , മനസ്സ് തേങ്ങി , ഞാനൊന്ന് കരഞ്ഞോട്ടെ ചെറുവാടി ..... നല്ല പോസ്റ്റ് . ഭാവുകങ്ങള്‍ , വിശുദ്ധ ramadaanile ആയിരം മാസങ്ങളെക്കാള്‍ പുണ്യമുള്ള ആ രാവിന്‍റെ പുണ്യം നമുക്കെല്ലാവര്‍ക്കും ആശംസിക്കുന്നു .... ഈദ് മുബാറക് ,
ReplyDeleteറംസാൻ ആശംസകൾ...
ReplyDeleteഈദുല്‍ഫിത്വര്‍ ആശംസകള്‍
ReplyDeleteപെരുന്നാള്‍ ആശംസകള്‍
ReplyDeleteഓര്‍മ്മകളിലെ മധുരവും നൊമ്പരവും.
ReplyDeleteപെരുന്നാള്‍ ആശംസകള്‍
:)
കഴിഞ്ഞു പോയ നാളുകള്‍ ...ഓര്‍മ്മകള്‍... നന്നായിരിക്കുന്നു ..പെരുന്നാള്‍ ആശംസകള്‍
ReplyDeleteഒരിക്കലും മറക്കാത്ത ബാല്യകാല പെരുന്നാൾ സ്മരണകൾ ഒരു പൽനിലാവുപോൽ വീണ്ടുമിവിടെ ഉദിച്ചുയർന്നിരിക്കുന്നു...
ReplyDeleteഇതോടൊപ്പം മൻസൂറിനും കുടുംബത്തിനും
റംസാൻ ആശംസകളും നേർന്നുകൊള്ളട്ടേ
good. congratulations....
ReplyDelete@ ബൈജു
ReplyDeleteനന്ദി സന്തോഷം ബൈജു . പെരുന്നാള്‍ ആശംസകള്‍ .
@ കൊമ്പന്‍
നന്ദി സന്തോഷം കൊമ്പാ. പെരുന്നാള്‍ ആശംസകള്‍ .
@ പ്രദീപ്
വായനക്കും അഭിപ്രായത്തിനും നന്ദി പ്രദീപ് .നല്ല വാക്കുകള്‍ക്കും . പെരുന്നാള്‍ ആശംസകള്‍ .
@ നൗഷാദ് അകമ്പാടം
ഫോട്ടോക്ക് നന്ദി. നല്ലൊരു അവധിക്കാലം ആശംസിക്കുന്നു ,പെരുന്നാള്‍ ആശംസകള്‍ .
@ മാഡ്/അക്ഷര കോളനി
വായനക്കും ഈ ഓര്‍മ്മകുറിപ്പ് ഇഷ്ടായതിനും ഒത്തിരി നന്ദി .പെരുന്നാള്‍ ആശംസകള്‍ .
@ സീത
വളരെ നന്ദി സീത. കൂട്ടുകുടുംബത്തിലെ ആവേശം നല്ല ഓര്‍മ്മയാണ്. ഇപ്പോള്‍ ഒരു നഷ്ടബോധത്തോടെ ഓര്‍ക്കുന്നത്. സന്തോഷം അറിയിക്കുന്നു . വായനക്കും ഇഷ്ടായതിനും. പെരുന്നാള്‍ ആശംസകള്‍ .
@ നൌഷു
നന്ദി സന്തോഷം നൌഷു. പെരുന്നാള്‍ ആശംസകള്‍ .
@ ബഡായി
പെരുന്നാള്‍ എല്ലാമാണല്ലോ. ഒത്തിരി നന്ദി സന്തോഷം .പെരുന്നാള്‍ ആശംസകള്‍ .
@ അനുപമ
ആ റോസ് ചെടികള്‍ അനുവിനും ഒരു ഓര്‍മ്മ തന്നു ല്ലേ. ആണുങ്ങള്‍ മൈലാഞ്ചി ഇടില്ല. പക്ഷെ കുട്ടി ആയിരിക്കുമ്പോള്‍ ഇടും. ആ ഓര്‍മ്മയാണ് ഞാന്‍ പങ്കുവെച്ചത്. ആ ഇംഗ്ലീഷ് പോസ്റ്റ് കണ്ടില്ലല്ലോ. പിന്നെ പത്തിരിയും നെയ്ച്ചോറും. ആ വിളിയുമായി അവന്‍ വരട്ടെ എന്ന് ഞാനും ആശംസിക്കുന്നു :-).
മൈലാഞ്ചി വര്‍ണ്ണങ്ങള്‍ നിറഞ്ഞ പെരുന്നാള്‍ ആശംസകള്‍.
എല്ലാ തവണത്തെയും പോലെ നല്ലൊരു പോസ്റ്റ്...
ReplyDeleteഎന്റെയും പെരുന്നാള്‍ ആശംസകള്‍ ...
heart touching..
ReplyDeletethanx to gving me such a nostalgic reading...
perunnal aasamsakalcheruvadi!! :)
എന്റെ ഈദ് മുബാറക്! ആദ്യം അറിയിക്കട്ടെ. ഏറെത്തിരക്കിൽ ബ്ലോഗിനെ മറന്നിരിക്കുകയായിരുന്നു. ഇപ്പോഴും മാറ്റമൊന്നുമില്ല. അതുകൊണ്ട് ഓടിച്ചൊന്ന് വായിച്ചു. നന്മകളുള്ള മനസ്സുകളോടൊപ്പം പെരുന്നാൾ കുടുക സുകൃതം തന്നെ. ഓർമ്മകൾക്ക് വലിയ വില കല്പിക്കാത്ത ഇക്കാലത്ത് ഇതൊക്കെ വായിക്കുമ്പോൾ ഒരു സുഖം തോന്നുന്നു. ഞാനും ഏതാനും വർഷങ്ങളായി നോമ്പുതുറയിൽ പങ്കെടുക്കുന്നുണ്ട്. അതൊരു അനുഭവമായി മാറിയിരിക്കുമ്പോൾ ഈ വരികൾ വല്ലാതെ ഹൃദയത്തെ സ്വാധീനിച്ചിരിക്കുന്നു. നന്ദി.
ReplyDeleteറംസാന്‍ ഓര്‍മ്മക്കുറിപ്പുകള്‍ നന്നായി. ഞാന്‍ റംസാന്‍ ആഘോഷിക്കാറില്ലെങ്കിലും എനിക്കും ഉണ്ട് റംസാന്‍ ഓര്‍മ്മകള്‍. സന്ധ്യയ്ക്ക് അയല്‍വീട്ടിലെ ആന്റി തരുന്ന കുടിച്ചാലും കുടിച്ചാലും മതിവരാത്ത നോമ്പ് കഞ്ഞിയും ചീരത്തോരനും. പിന്നെ, പെരുന്നാളിന്റെ അന്ന്, അരിപ്പത്തിരിയും ഇറച്ചിക്കറിയും ഉള്ളിയും കടുകും പൊട്ടിച്ച തേങ്ങാപ്പാല്‍. ഏറ്റവും രസം, റംസാന് ശേഷമാണ് ഞാന്‍ വീട്ടില്‍ വരുന്നതെങ്കില്‍ എനിക്ക് വേണ്ടി ആന്റി അന്നുണ്ടാക്കിത്തരും പത്തിരിയും ഇറച്ചിയുമൊക്കെ. :-) ഓര്‍മ്മകള്‍ക്ക് സുഗന്ധം തന്നെയാണ്.
ReplyDeleteഓർമ്മകളുടെ ഇടവഴിയിലൂടെ വീണ്ടുമൊരു തിരിഞ്ഞു നടത്തം. നന്നായിരിക്കുന്നു.
ReplyDeleteപെരുന്നാൾ ആശംസകൾ.
ഈ ബൂലോകത്ത് വളരെ വ്യത്യസ്തവും ഹൃദയവും ആയി എനിക്ക് അനുഭവപ്പെട്ട ഓര്‍മക്കുറിപ്പുകള്‍ എന്നും താങ്കളുടേത് മാത്രവും..അല്ലാഹു അനുഗ്രഹിക്കട്ടെ..നമ്മെ സ്വര്‍ഗത്തില്‍ ഒരുമിച്ചു കൂട്ടട്ടെ...പെരുന്നാള്‍ ആശംസകള്‍ അഡ്വാന്‍സ് ..
ReplyDeleteനോമ്പിന്‍റെയും പെരുന്നാളിന്‍റെയും നന്മകളും പുണ്യങ്ങളും വേണ്ടുവോളം നുകര്‍ന്ന സമ്പന്നമായ ബാല്യകാലസ്മരണകളിലൂടെ അതിലേറെ കാര്യങ്ങളും വരച്ചിട്ടു. വല്ല്യുപ്പയില്‍ നിന്ന് തുടങ്ങുന്ന ഓര്‍മ്മകള്‍ ജീവിതത്തിന്റെ ഉച്ചയില്‍ മകനിലെത്തി നില്‍ക്കുന്നു, തിരിഞ്ഞു നോക്കുമ്പോള്‍ തെളിയുന്ന ചിത്രങ്ങളില്‍ തലമുറകള്‍ക്കിടയിലെ താദാത്മ്യങ്ങള്‍ തേടുന്നു. ജീവന്‍റെ വിശുദ്ധമായ തുടര്‍ച്ചകള്‍, സ്വയം കണ്ടെത്തുവാന്‍ പ്രചോദിപ്പിക്കുന്ന വാക്കുകള്‍.
ReplyDeleteപിന്നിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍ എനിക്കും നഷ്ടബോധം തോന്നുന്നു.
ReplyDeleteപെരുന്നാള്‍ ആശംസകള്‍.
@ ഷാജു
ReplyDeleteനന്ദി സന്തോഷം. പെരുന്നാള്‍ ആശംസകള്‍
@ ഹാഷിക്ക്
നോമ്പ് കഴിയാറായി. ഇനി പെരുന്നാളിന്റെ ഒരുക്കത്തിലേക്കു. ഈദ് ആശംസകള്‍
@ ജെഫു ജൈലാഫ്
വളരെ നന്ദി ജെഫു ഈ സന്തോഷം നല്‍കിയ വാക്കുകള്‍ക്കു. പെരുന്നാള്‍ ആശംസകള്‍
@ റഷീദ് പുന്നശ്ശേരി
നന്ദി സന്തോഷം. പെരുന്നാള്‍ ആശംസകള്‍
@ വീകെ
നന്ദി വീകെ. പെരുന്നാള്‍ ആശംസകള്‍
@ ചീരാമുളക്
വളരെ സന്തോഷം പോസ്റ്റ് ഇഷ്ടായതിനു. പെരുന്നാള്‍ ആശംസകള്‍
@ മഖ്ബൂല്‍ മാറഞ്ചേരി
നന്ദി സന്തോഷം മഖ്ബൂല്‍ . വായനക്കും ഇഷ്ടായതിനും. പെരുന്നാള്‍ ആശംസകള്‍
@ ഫൈസല്‍ ബാബു
വളരെ സന്തോഷം പോസ്റ്റ് ഇഷ്ടായതിനു ഫൈസല്‍ . ബഹറിനില്‍ എപ്പോള്‍ എത്തും? .സ്വാഗതം സ്നേഹത്തോടെ
@ ഒരു ദുബായിക്കാരന്‍
വളരെ സന്തോഷം പോസ്റ്റ് ഇഷ്ടായതിനു ഷജീര്‍. പെരുന്നാള്‍ ആശംസകള്‍
@ സീ വി തങ്കപ്പന്‍
എന്‍റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കട്ടെ വായനക്കും ഇഷ്ടായതിനും. പെരുന്നാള്‍ ആശംസകള്‍
@ രമേശ് അരൂര്‍
ReplyDeleteഎഴുതാനുള്ള ചെറിയ ശ്രമം മാത്രമല്ലേ രമേശ് ഭായ്. നിങ്ങളൊക്കെ നല്‍കുന്ന പ്രോത്സാഹനത്തിനു നന്ദിയും പറയുന്നു. പെരുന്നാള്‍ ആശംസകള്‍ .
@ ജാബിര്‍ മലബാറി
ഒത്തിരി നന്ദി ജാബിര്‍. പെരുന്നാള്‍ ടൂര്‍ പ്ലാന്‍ ചെയ്തോ? ഈദ് മുബാറക്
@ പ്രയാണ്‍
വളരെ സന്തോഷം ഉണ്ട് ട്ടോ വായനക്ക്. നന്ദി. ഒപ്പം പെരുന്നാള്‍ ആശംസകള്‍
@ പ്രദീപ് കുമാര്‍
ഹൃദയം നിറഞ്ഞ നന്ദി പ്രദീപ്. ആഘോഷങ്ങള്‍ നന്മയുടെതാവട്ടെ. പെരുന്നാള്‍ ആശംസകള്‍
@ മുഹമ്മദ് കുട്ടി കോട്ടക്കല്‍
ഹൃദയം നിറഞ്ഞ നന്ദി ഇക്ക. നിങ്ങള്‍ക്കും ആ ചെടികള്‍ ഒരു ഓര്‍മ്മയുടെത് ആയി ല്ലേ. പെരുന്നാള്‍ ആശംസകള്‍
@ ഉമ്മു അമ്മാര്‍
ഈ പെരുന്നാള്‍ ഓര്‍മ്മകള്‍ പങ്കുവെച്ചതിന് ഒത്തിരി നന്ദി ഉമ്മു അമ്മാര്‍ . നന്മയുടെ പെരുന്നാള്‍ ആശംസിക്കുന്നു
@ റഫീഖ് പൊന്നാനി
തല്‍ക്കാലം പൂവ് പിടിക്ക് ചങ്ങായി. നേരില്‍ കാണുന്നുണ്ടല്ലോ . പെരുന്നാള്‍ ആശംസകള്‍
@ ഷുക്കൂര്‍
മരക്കാര്‍ കാക്ക നിങ്ങളെ നാട്ടുക്കാരന്‍ കൂടി ആണല്ലോ . നല്ലൊരു മനുഷ്യന്‍ ആയിരുന്നു. എപ്പോഴും ചിരിക്കുന്ന, എന്നെ കളിയാക്കുന്ന ആല്‍. അല്ലാഹു സ്വര്‍ഗം നല്‍കട്ടെ. പെരുന്നാള്‍ ആശംസകള്‍
@ ശ്രീനാഥന്‍
നന്ദി ശ്രീനാഥന്‍ വായി വായനക്ക്. എപ്പോഴും നല്‍കുന്ന പ്രോത്സാഹനത്തിനു. നന്മയുടെ പെരുന്നാള്‍ ആശംസകള്‍
@ അന്‍സാര്‍ അലി
ഒത്തിരി നന്ദി അന്‍സാര്‍ വായനക്കും ഇഷ്ടായതിനും. പെരുന്നാള്‍ ആശംസകള്‍
@ സലിം ഹംസ
ReplyDeleteഎന്‍റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കട്ടെ സലിം ഭായ്. ഈ അഭിപ്രായം ഒത്തിരി സന്തോഷം നല്‍കി. ഒപ്പം സന്തോഷത്തിന്‍റെ നന്മയുടെ ചെറിയ പെരുന്നാള്‍ ആശംസകള്‍
@ ഋതുസഞ്ജന
നന്ദി സന്തോഷം .പെരുന്നാള്‍ ആശംസകള്‍
@ ഇസ്മായില്‍ കുറുമ്പടി
നന്ദി സന്തോഷം .പെരുന്നാള്‍ ആശംസകള്‍
@ അബ്ദുല്‍ ജബ്ബാര്‍ വട്ടപ്പൊയില്‍
നന്ദി സന്തോഷം .പെരുന്നാള്‍ ആശംസകള്‍
@ അക്ബര്‍ വാഴക്കാട്
നന്ദി അക്ബര്‍ ഭായ്. നാട്ടിലാണല്ലോ . നല്ലൊരു പെരുന്നാള്‍ ആശംസിക്കുന്നു കുടുംബത്തോടൊപ്പം.
@ intimate stranger
നന്ദി വായനക്ക് ഇഷ്ടായതിനു. പെരുന്നാള്‍ ആശംസകള്‍
@ മുരളി മുകുന്ദന്‍ ബിലാത്തിപട്ടണം
നാട്ടിലെത്തിയോ മുരളി ഭായ്? ഒത്തിരി നന്ദി വായനക്കും ഇഷ്ടായതിനും . നല്ലൊരു അവധിക്കാല ആശംസിക്കുന്നു. പെരുന്നാള്‍ ആശംസകള്‍
@ ജുവൈരിയ സലാം
നന്ദി സന്തോഷം .പെരുന്നാള്‍ ആശംസകള്‍
@ സന്ദീപ് പാമ്പിള്ളി
നന്ദി സന്തോഷം . പെരുന്നാള്‍ ആശംസകള്‍
@ ലിപി രഞ്ജു
നന്ദി ലിപി പോസ്റ്റ് ഇഷ്ടായതിനു. സന്തോഷം . ഒപ്പം പെരുന്നാള്‍ ആശംസകളും
@ ബിനി
ReplyDeleteസെന്റര്‍ കോര്‍ട്ടിലേക്ക് സ്വാഗതം ബിനി . പോസ്റ്റ് വായിച്ചതിനു ഇഷ്ടായതിനു ഫോളോ ചെയ്യുന്നതിന് ഹൃദയം നിറഞ്ഞ നന്ദി . ഒപ്പം പെരുന്നാള്‍ ആശംസകളും.
@ സിറില്‍ ആര്‍ട്ട്
എന്നും നല്‍കുന്ന പ്രോത്സാഹനത്തിനു എന്‍റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. ഈ പോസ്റ്റു ഇഷ്ടായതില്‍ വളരെ സന്തോഷം. ഒപ്പം നന്മയുടെ പെരുന്നാള്‍ ആശംസകള്‍
@ സ്വപ്നജാലകം ഷാബു
ആ ഓര്‍മ്മകള്‍ തിരിച്ച് വിളിക്കാന്‍ ഈ കുറിപ്പ് കാരണമായി എങ്കില്‍ സന്തോഷം ഷാബു. വായനക്കും അഭിപ്രായത്തിനും ഹൃദയം നിറഞ്ഞ നന്ദി.
@ പള്ളിക്കരയില്‍
ഒത്തിരി സന്തോഷം പള്ളിക്കരയില്‍ സാഹിബ്. എന്‍റെ ഹൃദയം നിറഞ്ഞ ചെറിയ പെരുന്നാള്‍ ആശംസകള്‍
@ ആചാര്യന്‍
ഈ വാക്കുകള്‍ എന്‍റെ മനസ്സ് നിറച്ചു ഇംതി. സന്തോഷം നിറഞ്ഞ ചെറിയ പെരുന്നാള്‍ ആശംസകള്‍ നേരുന്നു. ഇംതിക്കും കുടുംബത്തിനും.
@ സലാം
എന്‍റെ ഈ ഓര്‍മ്മകുറിപ്പിനെ വളരെ നന്നായി വായിച്ച സ്വീകരിച്ച സലാം ഭായ്. എന്‍റെ ഹൃദയം നിറഞ്ഞ നന്ദി അറിയക്കട്ടെ. ഒപ്പം സന്തോഷകരമായ പെരുന്നാള്‍ ആശംസകളും . താങ്കള്‍ക്കും കുടുംബത്തിനും.
@ ജ്യോ
നന്ദി സന്തോഷം ജ്യോ. പെരുന്നാള്‍ ആശംസകളും
തിരക്കിന്‍റെ ലോകത്ത് ഇതൊന്നും ഇപ്പോള്‍ സാധ്യമാകുന്നില്ല എന്ന് പറഞ്ഞാല്‍ തെറ്റാവില്ല. ഓരോരുത്തര്‍ക്കും ഓരോ കുടുംബം , വീട്, പ്രശ്നങ്ങള്‍. ഇതിനിടയില്‍ ആത്മാവ് നഷ്ടപ്പെടുന്ന ബന്ധങ്ങളെ കുറിച്ച് വേദനിക്കാന്‍ ആര്‍ക്കുണ്ട് സമയം...മനോഹരമായിരിക്കുന്നു ..ഈദുല്‍ഫിത്വര്‍ ആശംസകള്‍...
ReplyDeleteപെരുന്നാള്‍ ആശംസകള്‍
ReplyDeleteനല്ല ഒഴുക്കോടെ വായിച്ചു ......
നോമ്പുകാലവും, പെരുന്നാളിന്‍റെ സന്തോഷവുമൊക്കെ പ്രവാസം തുടങ്ങിയപ്പൊ മാത്രമാണ് ചെറുത് കാണുന്നതും, അറിയുന്നതും. നാട്ടിലെങ്ങും പെരുന്നാള്‍ക്കാരോ, പള്ളിയോ ഇല്ലാത്തത് തന്നെ കാരണം. അപ്പൊ ഈ വായനയൊക്കെ പുതിയൊരു അനുഭവമാണ്. കൂട്ടുകുടുംബത്തിലെ സന്തോഷമെല്ലാം പഴയ തലമുറയോടെ അവസാനിച്ച് പോകുന്നഭാഗം, അത് ശരിക്കും ഫീലി. നല്ലൊരു വായനാനുഭവം.
ReplyDeleteആ നിറം മാറുന്ന റോസിനെ കുറീച്ച് ആദ്യായാ കേല്‌ക്കണേ. ഹ്മം...
അപ്പൊ പെരുന്നാള്‍ ആശംസോള് ട്ടാ :)
പെരുന്നാള്‍ കഴിഞ്ഞിട്ട് നാട്ടിന്ന് വന്നാല്‍ മതിയായിരുന്നു ഈ ചെറുവാടിയ്ക്ക് എന്ന് ന്റ്റെ മനസ്സിലാ വേദന...
ReplyDeleteഎന്തു ചെയ്യാനാ അല്ലേ, പ്രവാസി ആയി പോയില്ലേ..
പെരുന്നാള്‍ ചോറ് മണക്കാന്‍ തുടങ്ങിയിര്യ്ക്കുന്നൂ...പെരുന്നാളിങ്ങ് എത്തി ചെറുവാടീ..
ഓര്‍മ്മകളില്‍ തത്തി കളിച്ച് അങ്ങ് നിക്കെണ്ടാ..
ഈ പുണ്ണ്യമാസത്തിലെ അവസാന ദിനങ്ങള്‍ ധന്യമാക്കൂ..ബിരിയാണി അരി വാങ്ങാന്‍ ഇറങ്ങിക്കോളൂ...
hridayam niranja perunnal aashamsakal.........
ReplyDeleteഅനുഭവം എന്നും ദീപ്തമാണ്.. പെരുന്നാൾ ആശംസകൾ..!!
ReplyDeleteഓര്‍മ്മകള്‍ ഓടിക്കളിക്കുന്ന കുളിരേകും പോസ്റ്റിന് നിറം മാറുന്ന പനിനീര്‍പ്പുക്കളുടെ ഗന്ധം.! നല്ല വായനാസുഖം ഉണ്ടായിരുന്നു. കേരളീയര്‍ക്ക് മുപ്പതും തികച്ച് നാളെയാ പെരുന്നാള്.. അതും മുസ്ലീങ്ങള്‍ മാത്രം ആഘോഷിച്ചാല്‍ മതീന്ന് സര്‍ക്കാര്‍ പറയേം ചെയ്തു.[നിയന്ത്രിത അവധിയെ ഉള്ളൂ]. അപ്പൊ എന്റെയും പെരുന്നാള്‍ ആശംസകള്‍.!
ReplyDeleteഇക്കാ, പെരുന്നാളാശംസകൾ
ReplyDeleteഓര്‍മ്മകള്‍.......എന്നും സുഖകരമായ ഒരു ഫീലിംഗ് തന്നെ.
ReplyDeleteപെരുന്നാള്‍ ആശംസകള്‍
പെരുന്നാൾ ആശംസകൾ...
ReplyDelete@ കൊച്ചുമോള്‍
ReplyDeleteനന്ദി സന്തോഷം കൊച്ചുമോള്‍ വരവിനും വായനക്കും
@ റാണി പ്രിയ
നന്ദി സന്തോഷം റാണി പ്രിയ വരവിനും വായനക്കും
@ ചെറുത്
നന്ദി സന്തോഷം ചെറുതേ, വരവിനും വായനക്കും
@ വര്‍ഷിണി
പെരുന്നാള്‍ കഴിഞ്ഞിട്ട് വരാന്‍ കുറെ നോക്കി. പറ്റിയില്ല. ഇപ്പോള്‍ പെരുന്നാള്‍ കഴിഞ്ഞാണ് മറുപടി എഴുതുന്നത് :). ഒരുവിധം അങ്ങ് ആഘോഷിച്ചു . നന്ദി സന്തോഷം വര്‍ഷിണി
@ ജയരാജ്
നന്ദി സന്തോഷം വരവിനും വായനക്കും ജയരാജ്
@ ആയിരങ്ങളില്‍ ഒരുവന്‍
നന്ദി സന്തോഷം വരവിനും വായനക്കും
@ അനശ്വര
നന്ദി അനശ്വര. പോസ്റ്റ് ഇഷ്ടായതിനു . സന്തോഷം . പെരുന്നാള്‍ കഴിഞ്ഞുപോയി :)
@ ഹാപ്പി ബാച്ചിലേഴ്സ്
ഇതെവിടന്നു പൊങ്ങി ഇപ്പോള്‍ :) കുറെ ആയല്ലോ കണ്ടിട്ട്. ഈദ് ആശംസകള്‍ ബാച്ചീസ്
@ പഞ്ചാര കുട്ടന്‍
സന്തോഷം നന്ദി . വായനക്കും സന്ദര്‍ശനത്തിനും
@ വീകെ
പെരുന്നാള്‍ ഓണം ആശംസകള്‍ വീകെ.