Wednesday, August 17, 2011

സ്നേഹപൂര്‍വ്വം...!



രണ്ട് വര്‍ഷങ്ങള്‍. ബൂലോകത്തില്‍ നീന്തി കയറാനുള്ള എന്‍റെ ശ്രമങ്ങള്‍ക്ക് രണ്ട് വര്‍ഷം പൂര്‍ത്തിയാകാറായി. പ്രത്യേകിച്ച് ഒരു അവകാശവാദത്തിനുള്ള അവസരവും ഇല്ലെങ്കിലും ഞാന്‍ സന്തുഷ്ടനാണ്. അതോടൊപ്പം ഈ പുണ്യ മാസത്തില്‍, കൂടാതെ പുതിയൊരു മലയാള വര്‍ഷത്തില്‍ പ്രതീക്ഷയോടെ ഞാന്‍ കാലെടുത്തു വെക്കുകയാണ് ബ്ലോഗ്ഗിങ്ങിന്റെ മൂന്നാം വര്‍ഷത്തിലേക്ക്.

പരിമിതികള്‍ക്കുള്ളില്‍ നിന്നുമുള്ള പരിശ്രമങ്ങളാണ് എന്‍റെ എഴുത്ത്. അതിനപ്പുറം ഒരു അവകാശവാദവും ഇല്ല .ഒരു പോസ്റ്റ്‌ ഇഷ്ടപ്പെട്ടു എന്ന് നിങ്ങള്‍ പറയുമ്പോള്‍ സന്തോഷിക്കാറുണ്ട്‌. അത് നന്നായില്ല എന്ന് പറയുമ്പോള്‍ അതിനേക്കാള്‍ വലിയ സന്തോഷവും . കാരണം ആത്മാര്‍ഥമായ അത്തരം സമീപനങ്ങള്‍ ഗുണപരമായ മാറ്റം വരുത്തും എന്നത് തന്നെ. അല്ലെങ്കില്‍ ഒരു ശ്രമം നടത്താനെങ്കിലും അതുപകരിക്കും എന്ന് ഞാന്‍ വിശ്വസിക്കുന്നു. ആ രീതിയില്‍ നോക്കുമ്പോള്‍ വിമര്‍ശനങ്ങള്‍ക്കാണ് കൂടുതല്‍ മൂല്യവും. എന്നെ വായിക്കുന്നവര്‍, അഭിപ്രായം പറയുന്നവര്‍, വായിച്ചു പോകുന്നവര്‍, വിമര്‍ശിക്കുന്നവര്‍, എല്ലാവരോടും നന്ദിയും കടപ്പാടും അറിയിക്കട്ടെ.

തിരിഞ്ഞു നോക്കുമ്പോള്‍ സന്തോഷിക്കാന്‍ വേറെയും കാരണങ്ങള്‍ ഉണ്ട്. പുതുതായി എത്തിയ , അതോടൊപ്പം സമ്പന്നമായ സുഹൃത്ത് ബന്ധങ്ങള്‍. അതിന്‍റെ വിശാലമായ ലോകം. ചര്‍ച്ചകള്‍, സ്നേഹാന്യോഷണങ്ങള്‍ , കൂടിച്ചേരലുകള്‍. എഴുത്തിനുപരി ബ്ലോഗിങ്ങ് എനിക്ക് നല്‍കിയത് സ്നേഹവും ആത്മാർഥതയും നിറഞ്ഞ നിങ്ങളെയൊക്കെ തന്നെയാണ്. ഇത് കാരണം ലഭിച്ച ഗുണങ്ങളില്‍ ഞാന്‍ ഒന്നാം സ്ഥാനത്ത് നിര്‍ത്തുന്നതും ഈ സൌഹൃദങ്ങളെ തന്നെ.

പ്രിയപ്പെട്ടവരേ , ഞാനെന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കട്ടെ. എഴുതിതെളിയാനുള്ള എന്‍റെ എളിയ ശ്രമങ്ങള്‍ക്ക് പ്രോത്സാഹനത്തിലൂടെ ജീവജലം നല്‍കുന്ന നിങ്ങളോട് എനിക്ക് പറയാന്‍ അത് മാത്രമേയുള്ളൂ. നിങ്ങള്‍ നല്‍കുന്ന ആത്മാര്‍ഥമായ സ്നേഹത്തിനും പിന്തുണക്കും ഒരിക്കല്‍ കൂടി നന്ദി പറയട്ടെ, ഹൃദയം കൊണ്ട്.
സ്നേഹാശംസകളോടെ
ചെറുവാടി

61 comments:

  1. ചെറുവാടിക്ക് ബൂലോഗത്ത് ദീര്‍ഘായുസ്സ് നേരുന്നു... കൂടുതല്‍ നല്ല പോസ്റ്റുകള്‍ എഴുതാന്‍ താങ്കള്‍ക്കും വായിക്കാന്‍ ഞങ്ങള്‍ക്കും ഭാഗ്യം ലഭിക്കട്ടെ.. :) ആശംസകള്‍...

    ReplyDelete
  2. പ്രിയപ്പെട്ട ചെരുവാടീ ആശംസകള്‍

    ReplyDelete
  3. ഹൃദയം നിറഞ്ഞ ആശംസകള്‍ :)
    ഇനിയും തൂലിക നന്മ നിറഞ്ഞ വചനങ്ങള്‍ നല്‍ക്കട്ടെ

    ReplyDelete
  4. ഓര്‍മ്മകള്‍!അതല്ലേ എല്ലാം!!!!
    ആശംസകളോടെ,
    സി വി തങ്കപ്പന്‍

    ReplyDelete
  5. ചെറൂവാടീ ... ഒരുപാടൊരുപാട് ആശംസകള്‍ !
    നടുത്തളത്തിലെ സൌഹൃദ സമ്പന്നമായ
    ജീവിതത്തിന്റെ പ്രതിഫലനം എഴുത്തുകളില്‍
    നിറഞ്ഞു നില്‍ക്കുന്നു.
    ഒത്തിരി സ്നേഹത്തോടെ

    ReplyDelete
  6. ചെരുവാടീ ആശംസകള്‍ .കൂടുതല്‍ നല്ല പോസ്റ്റുകള്‍ എഴുതാന്‍ താങ്കള്‍ക്കും വായിക്കാന്‍ ഞങ്ങള്‍ക്കും ഭാഗ്യം ലഭിക്കട്ടെ

    ReplyDelete
  7. ഇനിയും ഉയരങ്ങളിലെക്കെത്താന്‍ ദൈവം അനുഗ്രിക്കട്ടെ!

    ReplyDelete
  8. ദൈവം അനുഗ്രഹിക്കട്ടെ.....
    എല്ലാവിധ ഭാവുകങ്ങളും നേരുന്നു.... :)

    ReplyDelete
  9. ഗൃഹാതുരത്വത്തെ ഇത്രയും മനോഹരമായി വര്‍ണ്ണിക്കുന്ന എന്റെ ചെറുവാടി.. എന്നും ഇഷ്ടമാണ് താങ്കളുടെ പോസ്റ്റുകള്‍.. ഒരുപാടു ഇഷ്ടം.. ഹൃദയം നിറഞ്ഞ ആശംസകള്‍.. ഭൂലോകത്തെ സമ്പന്നമാക്കി തുടരട്ടെ ചെറുവാടിയുടെ പ്രയാണം..

    ReplyDelete
  10. പ്രകൃതി വര്‍ണ്ണനകളുടെ മാസ്മരിക രചനകള്‍ കൊണ്ട് ബൂലോകത്ത് വായനയുടെ വര്‍ണ്ണവസന്തം തീര്‍ത്ത ചെറുവാടിയിലെ എഴുത്തുകാരന് ഒരായിരം ആശംസകള്‍. ഈ തൂലിക പുതിയ ചക്രവാളങ്ങള്‍ കീഴടക്കട്ടെ.

    ReplyDelete
  11. ആയുരാരോഗ്യ സൌഖ്യങ്ങൾ നേരുന്നു ബ്ലോഗിനും എഴുത്തുകാരനും...നല്ലൊരു പുതുവർഷവും...

    ReplyDelete
  12. എഴുതിയെഴുതി ഉയരങ്ങളില്‍ എത്തുക.വിമര്‍ശനങ്ങള്‍ തന്നെയാണ് നമ്മെ തിരുത്തുന്നത്.ആശംസകള്‍ !

    ReplyDelete
  13. വരും നാളുകളിലും എഴുത്തിന്റെ ലോകത്ത് സജീവമായി ഇടപെടാന്‍ സാധിക്കട്ടെ.. എന്നാശാസ.

    ReplyDelete
  14. സ്തുത്യർഹമായ രണ്ടാം വാർഷികത്തിന് അനുമോദനങ്ങൾ...

    ReplyDelete
  15. സന്തോഷം.......... ഇനിയും കൂടുതല്‍ ‘ സഞ്ചരിക്കാന്‍ ‘ കഴിയട്ടെ.......

    ReplyDelete
  16. ആശംസകള്‍ സുഹുര്‍ത്തെ..എന്റെ ആദ്യ വിമര്‍ശകനും..ഇപ്പോള്‍ അടുത്ത കൂട്ടുകാരനും ആയ എന്റെ പ്രിയപ്പെട്ട ചെരുവാടിക്ക്..ഇനിയും നല്ല നല്ല ലേഖനങ്ങള്‍ എഴുതി ഞങ്ങളുടെ മനസ്സുകളെ കുളിരനിയിക്കാന്‍ കഴിയട്ടെ എന്ത്യേ അതെന്നെ അല്ലെ..

    ReplyDelete
  17. ഗ്രാമത്തിന്റെ വിശുദ്ധിയും നന്മയും വര്‍ണ്ണിച്ചു വായനക്കാരനെ ഗ്രിഹാതുരതയിലേക്ക് കൊണ്ടുപോകുന്ന ഇക്കയുടെ പോസ്റ്റുകള്‍ ഇനിയും ഇനിയും ബൂലോകത്ത് വായനയുടെ വസന്തം സൃഷ്ടിക്കട്ടെ എന്നാശംസിക്കുന്നു...ഇനിയും ഒരു പാട് കാലം എഴുതാന്‍ പടച്ചോന്‍ അനുഗ്രഹിക്കട്ടെ.. ഹൃദയം നിറഞ്ഞ ആശംസകള്‍..

    ReplyDelete
  18. Congrats on completing two years. I love reading this blog. Your writing style is very engaging and impressive. Good luck!

    Wish you many more years of wonderful writing!

    ReplyDelete
  19. ഒരുപാടൊരുപാട് ആശംസകള്‍ .................

    ReplyDelete
  20. “തിരിഞ്ഞു നോക്കുമ്പോള്‍ സന്തോഷിക്കാന്‍ വേറെയും കാരണങ്ങള്‍ ഉണ്ട്. പുതുതായി എത്തിയ , അതോടൊപ്പം സമ്പന്നമായ സുഹൃത്ത് ബന്ധങ്ങള്‍. അതിന്‍റെ വിശാലമായ ലോകം. ചര്‍ച്ചകള്‍, സ്നേഹാന്യോഷണങ്ങള്‍ , കൂടിച്ചേരലുകള്‍. എഴുത്തിനുപരി ബ്ലോഗിങ്ങ് എനിക്ക് നല്‍കിയത് സ്നേഹവും ആത്മാർഥതയും നിറഞ്ഞ നിങ്ങളെയൊക്കെ തന്നെയാണ്. ഇത് കാരണം ലഭിച്ച ഗുണങ്ങളില്‍ ഞാന്‍ ഒന്നാം സ്ഥാനത്ത് നിര്‍ത്തുന്നത് ഈ സൌഹൃദങ്ങളെ തന്നെ...”

    രണ്ടാം പിറന്നാളിലെ ഈ ഒന്നാം സ്ഥാനമുണ്ടല്ലോ അതാണ് ശരിയായ സ്ഥാനം കേട്ടൊ...മൻസൂർ

    നമ്മുടെ ഇടയിൽ അതൊക്കെ എന്നുമെന്നും നിലനിൽക്കട്ടേ...! !

    ReplyDelete
  21. ശരിയാണ്..
    ആരുമല്ല എങ്കിലും എത്രയെത്ര ബന്ധങ്ങളാണ് കേറി വന്നത്..

    ഹൃദയത്തില്‍ യാത്രകളുടെ കുളിരുകള്‍ കോരിയിട്ട ചെറുവാടീ...
    മനസ്സില്‍ ശേഷിക്കുന്ന ഓരോ തുള്ളി ഓര്‍മ്മയും നിറവും കനവും വിങ്ങലുമെല്ലാം ഇനിയും ഇവിടം ചൊരിഞ്ഞോളൂ....
    വായിക്കാന്‍ ഞങ്ങളുണ്ട്..
    ദീര്‍ഘായുസ്സു നേരുന്നു..
    ആശംസകള്‍..

    ReplyDelete
  22. ചെറുവാടി മലര്‍വാടി ഇനിയും ഏറെ നാള്‍ സുഗന്ധം വീശട്ടെ

    ReplyDelete
  23. ഹൃദയം നിറഞ്ഞ ആശംസകള്‍...

    ReplyDelete
  24. ഹൃദയം നിറഞ്ഞ ആശംസകള്‍ നേരുന്നു. ചര്‍മം കണ്ടാല്‍ പ്രായം തോന്നില്ല കേട്ടോ.. ചെറുവാടി വലിയവാടി ആവാതെ ഇതേ പോലെ തന്നെ ഇനിയും ഒരുപാട് വര്‍ഷങ്ങള്‍ ബൂലോകത്ത് ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു.

    ReplyDelete
  25. ഇനിയും കുറെ എഴുതു .. നിങ്ങളുടെ എഴുത്തിലെ നിഷ്കളങ്ക ഗ്രാമ മുല്യം വായനക്ക് ഹൃദ്യമാണ് ...
    എല്ലാ ആശംസകളും ...

    ReplyDelete
  26. ഹാപ്പി ബര്‍ത്ത്ഡേ ടൂ യൂ

    ReplyDelete
  27. "ചെറുവാടി പൂവാടി ,മലര്‍ വാടി ഇല്ലെങ്കില്‍
    ഈ -ലോകം ,ബൂലോകം വാടിത്തളരില്ലേ!
    മലരുകള്‍ വിരിയേണം ,മേല്‍ക്കുമേല്‍ നറുമണം
    ചോരിയേണം തണല്‍ പാകി നിന്നിടേണം "

    ആശംസകള്‍ :)

    ReplyDelete
  28. ഹൃദയം നിറഞ്ഞ ആശംസകള്‍ ചെറുവാടീ :) ‍ സര്‍വേശ്വരന്‍ അനുഗ്രഹിക്കട്ടെ ...

    ReplyDelete
  29. ബൂലോകത്ത് പെരുമയോടെത്തന്നെ രണ്ട് വര്‍ഷം നിലനിന്നു എന്നുള്ളത് തന്നെയാണ് ചെറുവാടിക്കുള്ള ഏറ്റവും വലിയ അംഗീകാരം.
    ഇവിടെയിടുന്ന പോസ്റ്റുകളിലെ എളിമയും,തെളിമയും,ഗൃഹാതുരത്വവും ഒക്കെ വായനക്കാര്‍ക്ക് അനുഭവഭേദ്യമാണ്.
    ഇനിയുമിനിയും അതുപോലോക്കെത്തന്നെ തുടരാന്‍ ദൈവം അനുഗ്രഹിക്കുമാറാകട്ടെ.

    ReplyDelete
  30. താങ്കള്‍ക്കും കുടുംബത്തിനും അല്ലാഹു ക്ഷേമം നല്‍കട്ടെ...ആമീന്‍...

    ReplyDelete
  31. ചെറുവാടിയുടെ പോസ്റ്റുകള്‍ വായിക്കുമ്പോള്‍ ഇളം കാറ്റ് കൊണ്ട് പുഴയരുകില്‍ ഇരിക്കുന്ന ഒരു ഫീല്‍ ആണ് തോന്നിയിട്ടുള്ളത്
    എല്ലാ ആശംസകളും
    രഞ്ജിത്ത്

    ReplyDelete
  32. പ്രിയപ്പെട്ട മന്‍സൂര്‍,
    നവവത്സരാശംസകള്‍....
    ഹൃദ്യമായ,ബ്ലോഗ്‌ പിറന്നാള്‍ ആശംസകള്‍.....നാടും നാട്ടുവഴിയും,ചെടികളും പൂക്കളും ഇളം കാറ്റും പുഴകളും സൌഹൃദവും വായനക്കാരുടെ മനസ്സില്‍ പൂക്കാലം തീര്‍ക്കുന്ന പ്രിയപ്പെട്ട മന്‍സൂര്‍,എഴുത്തിന്റെ ഉയരങ്ങളില്‍ എത്തുവാന്‍,എഴുത്തുകാരനായ ഉപ്പയുടെ ആശീര്‍വാദം തുണക്കട്ടെ!അല്ലാഹുവിന്റെ കാരുണ്യവും!
    വളരെ എളുപ്പം,സൌഹൃദ തോണി തുഴഞ്ഞു എല്ലാവരുടെയും അടുത്ത് എത്തുന്ന ഈ മന്‍സൂര്‍ മാജിക്‌ അപാരം!:)
    പ്രണയം ഹറാമാണോ,സുഹൃത്തേ?ഈ മനോഹരമായ അനുഭവം ഒന്നും തന്നെ എഴുതി കാണാറില്ലല്ലോ..എന്തേ?എന്ത് കൊണ്ടു?
    ഇനിയും ഒരു പാട് എഴുതണം...പരിചയപെട്ടതില്‍ സന്തോഷം!
    ഒരു മനോഹരമായ നോയമ്പ് തുറ ആശംസിച്ചു കൊണ്ടു,
    സസ്നേഹം,
    അനു

    ReplyDelete
  33. തിരക്കിട്ട ജീവിതയാത്രയില്‍ മനസ്സിലെ ഭാരം ഇറയ്ക്കി വെയ്ക്കാന്‍ ഒരത്താണി...അതല്ലേ സത്യത്തില്‍ നമുക്ക് ബൂലോകം...
    സന്തോഷങ്ങളും, ആഘോഷങ്ങളും നിറഞ്ഞ ബൂലോക ദിനങ്ങള്‍ ഹൃദയപൂര്‍വ്വം ആശംസിയ്ക്കൂന്നൂ, ന്റ്റെ സ്നേഹിതന്‍..
    നല്ല സന്തോഷം ഉണ്ട് ട്ടൊ..

    ReplyDelete
  34. ഇനിയും ഒത്തിരി എഴുതി വലിയ എല്ലാരും ആദരിക്കപ്പെടുന്ന നല്ല എഴുത്തുകാരനായി മാറാന്‍ കഴിയട്ടെ... ആശംസകള്‍...

    ReplyDelete
  35. എന്റെ തുടക്കം ഞാനിപ്പോള നിങ്ങളെ പോലെ വാരിഷികമോക്കെ ആഘോഷിക്കുക ?. അത് വരെ എത്തുമോ ആവൊ?? താങ്കളുടെ പോസ്റ്റുകളൊക്കെ വായിക്കാറുണ്ട് ഇനിയും ഉയരങ്ങളില്‍ എത്താന്‍ സാധിക്കട്ടെ







    ആശംസകള്‍.. അപ്പൊ അവിടെ വരെ ഒന്നനുഗ്രഹിക്കുമല്ലോ അല്ലേ

    ReplyDelete
  36. രണ്ടു വര്‍ഷം കൊണ്ട് രണ്ടു പതിറ്റാണ്ടിന്റെ വളര്‍ച്ച ചെറുവാടി നേടി എന്നാണു എനിക്ക് തോന്നിയിട്ടുള്ളത്. മാത്രവുമല്ല പൈതൃകമായി കിട്ടിയ അനുഗ്രഹീത ശൈലിയും താങ്കളുടെ എഴുത്തിനെ സ്വാധീനിച്ചു എന്നതും പരമാര്‍ത്ഥം. അറിയാം, ഇത് വരെയുള്ള ശ്രമങ്ങളിലൂടെ ഒരു പ്ലാട്ഫോം സൃഷ്ടിക്കുകയായിരുന്നു. ഇനിയുള്ള കാലങ്ങള്‍ അംഗീകാരങ്ങളുടെതു കൂടി ആവട്ടെ. കൂടുതല്‍ ഉയരങ്ങള്‍ ആശംസിക്കുന്നു.

    ReplyDelete
  37. ചെറുചാറ്റല്‍ മഴയില്‍ നടക്കുന്നത് പോലെ അത് കേട്ട് രാത്രി കിടക്കുന്നതു പോലെയൊക്കെയാണ് എനിക്ക് ഈ ബ്ലോഗിലെ വായനാ സുഖം. ഇനിയുമിനിയും ആ മഴ നിലയ്ക്കാതെ പെയ്യട്ടെ.

    ReplyDelete
  38. "വിരസമായ ഇടവേളകളിലെ ചില നേരമ്പോക്കുകള്‍. അതിനപ്പുറമുള്ള പ്രസക്തിയൊന്നും ഈ സാഹസത്തിനില്ല. ഒരെഴുത്തുകാരന്‍റെ പൂര്‍ണതയോ സാഹിത്യത്തിന്‍റെ ഭംഗിയോ ഒന്നുമുണ്ടാവില്ല ഇതിന് . കാരണം ഞാനതല്ല എന്നത് തന്നെ". ;;;;;;;;
    ബ്ലോഗിലെ ഈ പ്രൊഫൈല്‍ കണ്ടിട്ടാണ് ആദ്യം വായന തുടങ്ങുന്നത്‌ ...വായിച്ചു തുടങ്ങിയപ്പോള്‍ പിന്നെ ഓരോ പോസ്റ്റും ഒന്നിനൊന്നു മികച്ചതായി തോന്നി ..ഒരു ആഗസ്റ്റില്‍ പ്രിയപ്പെട്ട കോഴിക്കോട് നഗരത്തെ കുറിച്ച് എഴുതി തുടങ്ങി ,ശിരുവാണിയിലെ വിശേഷങ്ങള്‍ പങ്കു വെച്ച് വായനക്കാരെ ഗൃഹാതുരത്വത്തിന്റെ ഉച്ചിയില്‍ എത്തിച്ച "സെന്റെര്‍ കോര്‍ട്ട്"..ഉപ്പയുടെ ഓര്‍മ്മകളിലൂടെ ..ഒരു പിത്ര്‍ പുത്ര ബന്ധത്തെ വരച്ചു കാണിച്ച ,,ചാലിയാരിനെ ക്കുറിച്ചും ചെരുവാടിയെ ക്കുറിച്ചും പറയുമ്പോള്‍ നൂറു നാക്കുകള്‍ !! അങ്ങിനെ രണ്ടു വര്‍ഷത്തിനിടയില്‍ നൂറിലധികം പോസ്റ്റുകളും മുന്നൂറോളം ഫോളോവേഴ്സ്മായി ജൈത്രയാത്ര തുടരുന്നു ..ആ നിലക്ക് നോക്കിയാല്‍ ബൂലോകത്തിലെ ഒരു നല്ല ബ്ലോഗു തന്നെ ചെറുവാടിയുടെത് !! , ഒരിക്കല്‍ ഒരു സ്വകാര്യ സംഭാഷണത്തില്‍ പറഞ്ഞതോര്‍ക്കുന്നു "വിമര്‍ശനങ്ങളാണ് കൂടുതല്‍ ഇഷ്ട്ടം എന്ന് ..അന്ന് മുതല്‍ ഞാനും തിരയുകായിരുന്നു അത്തരത്തിലുള്ള കമന്‍റ്കള്‍,,പക്ഷെ നിരാശ മാത്രം ..ഒരു ബ്ലോഗര്‍ക്ക് ഇതില്‍ കൂടുതല്‍ എന്ത് സന്തോഷം കാണും ..ഇടക്ക് കഥയും വഴങ്ങും എന്ന് തെളിയിക്കുകയും ചെയ്തു !!

    "ആദ്യ ഫോളോവേഴ്സ് എന്ന പേരുദോഷം എനിക്കിരിക്കട്ടെ എന്ന " ആശീര്‍വാദത്തോടെ എന്റെ ബ്ലോഗിനെ അനുഗ്രഹിക്കുകയും ,പിഴവുകള്‍ കാണിച്ചു തരികയും ചെയ്തു മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുകയും കൂടി ചെയുന്ന ഈ ബ്ലോഗ്‌ ഇനിയും കൂടുതല്‍ ഉയരത്തില്‍ എത്തട്ടെ എന്ന് ഞാനും ആത്മാര്‍ഥമായി ആശംസിച്ചാല്‍ അതൊരു ആത്മ പ്രശംസ യായികാണല്ലേ ...
    നന്ദി അങ്ങോട്ടാണ് പറയേണ്ടത് ഇത്രയും നല്ല പോസ്റ്റുകള്‍ ഞങള്‍ക്ക് സമ്മാനിക്കുന്നതിനു ..ഒരു പ്രവാസിയായത്‌ കൊണ്ടാവാം നാടിനെ കുറിച്ചുള്ള പോസ്റ്കള്‍ വരുമ്പോള്‍ ഒറ്റവീര്‍പ്പില്‍ വായിക്കാന്‍ തോന്നുന്നത്‌ ...അല്പം നീണ്ടു പോയി എന്നറിയാം...എത്ര പറഞ്ഞാലും തീരാത്ത നോസ്റ്റ്‌ല്ജിക്‌ പോസ്റ്റു പോലെ ഈ ബ്ലോഗിനെ കുറിച്ചും പറഞ്ഞിട്ട് തീരുന്നില്ല ...!!!!

    ReplyDelete
  39. ചങ്ങാതി, നിങ്ങളുടെ സാന്നിദ്ധ്യം ഒരു ചെറിയ മലർവാടി പോലെ തന്നെ.

    ReplyDelete
  40. നന്ദി പറഞ്ഞു തുടങ്ങീപ്പോ ഞമ്മളു ബിച്ചരിച്ച് ചെറുവാടീഇങ്ങളീ പരിവാടി നിര്‍ത്തീന്ന്... അപ്പോ ഇനീം തുടരാനാണ് പ്ലാന്‍ ല്ലേ..?? ന്റ്റെ റബ്ബേ ഇനീം എത്ര നാള് മ്മളീ പഹയനെ സഹിയ്ക്കണം..!!!

    ReplyDelete
  41. സ്നേഹാശംസകള്‍ ട്ടോ ചെറുവാടീസ്...!!

    ReplyDelete
  42. ആശംസകള്‍ നേരുന്നു.....!! :)

    ReplyDelete
  43. നന്മകള്‍ നേരുന്നു.എഴുത്തിന്റെ ഉയരങ്ങള്‍ ഒരുപാട് കീഴടക്കുവാന്‍ കഴിയുമാറാകട്ടെ.എന്റെ പ്രാര്‍ത്ഥനകള്‍.

    ReplyDelete
  44. പ്രിയ മന്‍സൂര്‍ ,

    ഓരോ യാത്രയിലും, വളരെ ദൂരം പിന്നിടുമ്പോള്‍ വന്ന വഴികളിലേക്കൊരു തിരിഞ്ഞുനോട്ടം എന്തുകൊണ്ടും നല്ലതാണ് .
    പുണ്യ മാസത്തിന്‍റെനിറവില്‍ ഈ ഓര്‍മ്മപ്പെടുത്തല്‍ അതിലേറെ ഉചിതം .

    അനുഭവങ്ങള്‍ പഠിപ്പിച്ച പാഠങ്ങള്‍ മറക്കാതിരിക്കുവാനും,വരും വഴികളിലെ നേട്ടങ്ങളില്‍ അഭിമാനിക്കുവാനും,കൂടുതല്‍ ഉയരങ്ങളിലേക്ക് എത്തിച്ചേരുവാനും ദൈവം എല്ലാ അനുഗ്രഹങ്ങളും നല്കട്ടെ .

    തുടക്കം മുതല്‍ ഇന്നേവരെയുള്ള രചനകളെ സ്വയം വിലയിരുത്തുവാനുള്ള ഒരു അവസരം കൂടിയാണ് ഇതെന്ന് തോന്നുന്നു.
    "അന്നും " "ഇന്നും " തമ്മിലുള്ള ഒരു താരതമ്യപഠനം .

    ഇനിയും എഴുതുക .
    ആശംസകളോടെ
    സ്നേഹപൂര്‍വ്വം
    സുജ

    ReplyDelete
  45. പിറന്നാള്‍ ആശംസകള്‍..
    വായിച്ചു കഴിഞ്ഞ പോസ്റ്റുകള്‍ മറക്കാതെ മനസ്സില്‍ തങ്ങി നില്‍ക്കുന്നു എന്നത് തന്നെയാണ്‌ ചെറുവാടി പോസ്റ്റുകളുടെ പ്രത്യേകത. ഇനിയും ഉയരങ്ങളിലെത്താന്‍ ആശംസിക്കുന്നു

    ReplyDelete
  46. :)

    ആശംസകള്‍..
    ആശംസകള്‍..ആശംസകള്‍..
    ആശംസകള്‍..ആശംസകള്‍..ആശംസകള്‍..

    ReplyDelete
  47. ഒരിക്കല്‍ കൂടി നന്ദി പറയുന്നു നിങ്ങളെല്ലാവരോടും. സ്നേഹത്തിനു, പ്രോത്സാഹനത്തിന്.
    നന്ദി നന്ദി നന്ദി

    ReplyDelete
  48. നമ്മള്‍ എഴുത്തുകാരുടെ ആയുധം തൂലിക ആണല്ലോ ...
    ബൂലോകത്ത് ഇനിയും നൂറു നൂറു വര്‍ഷങ്ങള്‍ പിന്നിടാന്‍ കഴിയട്ടെ...
    ചെറുവാടിയുടെ എഴുത്തിനെ ഒരുപാട് ഇഷ്ടമാണ് ദേവൂട്ടിക്ക്
    ആശംസകള്‍ ............

    ReplyDelete
  49. nandi. ikka
    manoharamaya maru mozhi.
    puthiya postidumpol e.jabir@facebook.com
    leku koodi oru link idumallo
    snehathode
    jabi

    ReplyDelete

ഇഷ്ടവും ഇഷ്ടക്കേടും ഇവിടെ കുറിക്കുമല്ലോ....