Saturday, November 20, 2010
മഞ്ഞ് പെയ്യുന്ന രാത്രികള്‍ക്കായ്
വീണ്ടും മഞ്ഞുകാലമെത്താറായി. മഴക്കാലം പോലെ എനിക്ക് പ്രിയപ്പെട്ടതാണ് മഞ്ഞു കാലവും. കാല്പനികവും യാഥാര്‍ത്യവുമായ ഒരുപാട് ഭാവങ്ങള്‍ വിരിയുന്നതും മഞ്ഞുമാസത്തിലല്ലേ. പ്രണയവും പൂക്കളും തുടങ്ങി അങ്ങിനെ മോഹിപ്പിക്കുന്ന പലതും. ഞാനും പ്രണയത്തിലാണ്. ഇല പൊഴിക്കുന്ന മരങ്ങളും പുഞ്ചിരിക്കുന്ന പൂക്കളും മഞ്ഞു പെയ്യുന്ന രാത്രികളും ക്രിസ്റ്റ്മസ് നക്ഷത്രങ്ങളും എല്ലാം സുന്ദരമാക്കുന്ന ഡിസംബറുമായി ഞാനെന്റെ പ്രണയം പങ്കുവെക്കുന്നു.
മൂടിപ്പിടിച്ച് കിടന്നുറങ്ങുന്നതില്‍ ഒരു സുഖമുണ്ട്. പക്ഷെ അതിനേക്കാള്‍ രസകരമല്ലേ മൂടല്‍ മഞ്ഞ് വിട്ടുമാറാത്ത പ്രഭാതം കാണുന്നത്. കുട്ടിക്കാലത്ത് കാലത്തെഴുന്നേറ്റ് കരിയിലകള്‍ കൂട്ടിയിട്ട് തീകായുന്നതില്‍ തുടങ്ങുന്നു എന്റെ മഞ്ഞുകാല ഓര്‍മ്മകളും. ബാല്യത്തോടൊപ്പം മറഞ്ഞ ഓര്‍മ്മയാണ് അതും. അതിനുമാത്രം പോരുന്ന തണുപ്പ് ഇപ്പോള്‍ ഡിസംബര്‍ നല്‍കാറില്ലെന്ന് തോന്നുന്നു.
ഹൈ സ്കൂളില്‍ പഠിക്കുമ്പോള്‍ ഞാന്‍ വീണ്ടുമൊരു പ്രണയത്തില്‍ വീണു. സ്കൂള്‍ ലൈബ്രറിയില്‍ നിന്നും
കിട്ടിയ ഒരു നോവലുമായി. ഒരു ഇംഗ്ലീഷ് നോവലിന്റെ പരിഭാഷ. പേരോര്‍ക്കുന്നില്ല. ഒരു ഇംഗ്ലീഷ് വിന്ററിന്റെ പശ്ചാത്തലത്തിൽ പറഞ്ഞ മനോഹരമായ ഒരു പ്രണയകഥ. അന്നുമുതല്‍ മഞ്ഞ് എനിക്ക് പ്രണയത്തിന്റെ കൂടി പ്രതീകമാണ്. നല്ല മഞ്ഞുള്ള ഒരു താഴ്വാരത്തിലൂടെ തലയില്‍ ഒരു തൊപ്പിയും പൂക്കളുള്ള ഉടുപ്പുമിട്ട് പാട്ടും പാടി വരുന്ന ഒരു പെണ്‍കുട്ടിയായി എന്റെ സങ്കല്‍പ്പത്തിലെ പ്രണയിനിയും. എനിക്ക് വട്ടായിരുന്നു എന്ന് ഇത് വായിക്കുന്ന നിങ്ങള്‍ക്ക് തോന്നുന്നതില്‍ ഞാന്‍ തെറ്റ് പറയുന്നില്ല. അല്ലെങ്കില്‍ ചെറുവാടി എന്ന ഗ്രാമത്തിലിരുന്ന് ഇതുപോലെ വെസ്റ്റേണ്‍ സ്വപ്നവും കാണുന്ന എനിക്ക് മിനിമം വട്ടാണ് എന്നെങ്കിലും പറഞ്ഞില്ലെങ്കില്‍ വട്ട് നിങ്ങള്‍ക്കാണ്.
രണ്ടു കാര്യങ്ങള്‍ കൊണ്ട് ഊട്ടി എന്നും എന്നെ മോഹിപ്പിക്കുന്ന സ്ഥലമാണ്. ഒന്ന് കാലാവസ്ഥ. രണ്ട് കാടും യൂക്കാലിപ്സ് മരങ്ങള്‍ക്കുമിടയിലൂടെയുള്ള സുഗന്തം മണക്കുന്ന യാത്രകളും. സീസണ്‍ എന്നൊരു പ്രശ്നം ഇവിടേക്കുള്ള യാത്രകള്‍ ഒരിക്കലും എന്നെ മടുപ്പിക്കാറില്ല.പല യാത്രകളില്‍ നിന്നും ഒരു യാത്രയെ ഞാന്‍ പ്രത്യേകം മാറ്റിവെക്കുന്നു.
ഒരു ഡിസംബറില്‍ റോബര്‍ട്ട് എന്ന സുഹൃത്തിന്റെ വീട്ടിലേക്കു ഞങ്ങള്‍ സുഹൃത്തുക്കള്‍ നടത്തിയ ഒരു യാത്ര. അവരുടെ ക്രിസ്റ്റ്മസ് ആഘോഷങ്ങലിലേക്കാണ് ഞങ്ങള്‍ എത്തിച്ചേര്‍ന്നത്. ഞാന്‍ അടുത്തറിയുന്ന ആദ്യത്തെയും അവസാനത്തെയും ക്രിസ്റ്റ്മസ്സും അതാണ്. റോബിയും അവന്റെ അച്ഛനും അമ്മയും സഹോദരിമാരും എല്ലാം കൂടിചേര്‍ന്ന് ആഘോഷിച്ച ആ ഊട്ടി ക്രിസ്റ്റ്മസ്, മഞ്ഞിനേയും പൂകളെയും അറിഞ്ഞ് സന്തോഷിച്ച ആ ദിവസങ്ങളുടെ ഓര്‍മ്മയ്ക്ക് അവരുടെ വീട്ടിലെ ആ നെരിപ്പോടിന്റെ ചൂട് ഇപ്പോഴുമുണ്ട്.
ബന്ധങ്ങള്‍ നിലനിര്‍ത്തുന്നതില്‍ അലസതയുള്ള എന്റെ സ്വഭാവം ഇവിടെയും ഉണ്ട്. പക്ഷെ എല്ലാ വര്‍ഷവും ക്രിസ്റ്റ്മസിന് റോബിയെ തേടി പോകാറുള്ള ആശംസാ കാര്‍ഡിനൊപ്പം എന്റെ മനസ്സും പായാറുണ്ട്. കരോള്‍ സംഗീതവും മിന്നുന്ന നക്ഷത്രങ്ങളും നിറഞ്ഞ ആ പഴയ മഞ്ഞ് കാലത്തിന്റെ ഓര്‍മ്മകളിലേക്ക്.
പിന്നൊരു ഊട്ടി മഞ്ഞുകാലം എന്നെ അലട്ടുന്ന മറ്റൊരു ഓര്‍മ്മയുടെതാണ്. അലക്ഷ്യമായ ഒരു ചിരിയില്‍ കോര്‍ത്ത നിര്‍ദോഷമായ ഒരു സൗഹൃദത്തിന്റേത്. ഹോട്ടല്‍ ഗാര്‍ഡനില്‍ ഓടികളിക്കുന്ന മൂന്ന് വയസ്സുകാരി കുഞ്ഞിനേയും നോക്കി ഒരമ്മ പറഞ്ഞുതീര്‍ത്ത(?) ജീവിതാനുഭവങ്ങള്‍. നീലഗിരിയിലെ കൊടും ശൈത്യത്തിലും എന്നെ പൊള്ളിച്ച അവരുടെ കഥ. പക്ഷെ അതെല്ലാം ഉള്‍കൊള്ളാനും ഒരു ആശ്വാസ വാക്കുകള്‍ പറയാനും സാധ്യമല്ലായിരുന്നു അന്ന് എന്റെ അപക്വമായ മനസ്സിന്. അതുകൊണ്ട് തന്നെ ഒരു ഭീരുവിനെ പോലെ ഓടിയൊളിക്കുകയെ പറ്റുമായിരുന്നുള്ളൂ. ഒരു ചേച്ചീ എന്ന വിളിയെങ്കിലും അവര്‍ പ്രതീക്ഷിച്ചു കാണണം. ഇതൊരു പോസ്റ്റാക്കാന്‍ പലവട്ടം ഇറങ്ങിത്തിരിച്ചതാണ് ഞാന്‍ . പക്ഷെ രണ്ടു കാര്യങ്ങള്‍ എന്നെ എപ്പോഴും പുറകോട്ടു വലിച്ചു. അവരുടെ അനുഭവങ്ങളെ അതെ തീഷ്ണതയോടെ പകര്‍ത്താനുള്ള ഭാഷ എനിക്കില്ല എന്നത്. പിന്നെ എഴുതാപ്പുറങ്ങള്‍ വായിക്കുമോ എന്ന പേടിയും. പക്ഷെ ഞാനിത് എഴുതും . എഴുതാന്‍ സമയമായി എന്ന് എന്റെ മനസ്സ് പാകപ്പെടുന്ന നിമിഷം. കാരണം വായിക്കുന്ന നിങ്ങളില്‍ ഉയരുന്ന ചോദ്യങ്ങളെക്കാള്‍ ഒരു നൂറ് ചോദ്യങ്ങള്‍ക്ക് എനിക്ക് തന്നെ ഉത്തരം കിട്ടേണ്ടതുണ്ട്.
ഇപ്പോള്‍ ഞാന്‍ ഒരുങ്ങികഴിഞ്ഞു. ഡിസംബറില്‍ വിരിയാനിരിക്കുന്ന പൂക്കള്‍ക്കായി, മഞ്ഞ് പെയ്യുന്ന രാത്രികള്‍ക്കായ്. കരിയിലകള്‍ കൂട്ടി തീകായുന്ന ആ കാലം ഇനി തിരിച്ചുവരില്ല. പിന്നെ, മഞ്ഞുക്കാലത്ത് പൈന്‍ മരങ്ങള്‍ക്കിടയിലൂടെ പൂക്കളുള്ള തൊപ്പിയും ധരിച്ച് സ്വര്‍ണ്ണ തലമുടിയുമായി നടന്നുവരുന്ന ഞാന്‍ സ്വപ്നം കണ്ട കാമുകിയും ഇപ്പോള്‍ എന്റെ മനസ്സിലില്ല. പകരം ഒരു ചാറ്റല്‍മഴയില്‍ എന്റെ മനസ്സില്‍ കുടിയേറിയ സഖിയുമായുള്ള ഒരു ഊട്ടി ഹണിമൂണ്‍ ആ കാല്‍പനിക സ്വപ്നത്തെ യാഥാര്‍ത്യ ബോധത്തിലേക്ക് എന്നെ തിരിച്ചു കൊണ്ടുവന്നു. പക്ഷെ മഞ്ഞുകാലവും മഴക്കാലവും എന്റെ പ്രണയം പങ്കിട്ടെടുക്കും. തീര്‍ച്ച.
image from http://www.lisisoft.com
Subscribe to:
Post Comments (Atom)
നീലഗിരി ജില്ലയിലെ ഊട്ടിയാണല്ലോ മലയാളിയുടെ കുളിരുന്ന സ്വപ്നങ്ങള്‍ക്ക് മിഴിവേകുന്നത്. ഞാനും ഒരു ഹണിമൂണ്‍ ട്രിപ്പ് ഊട്ടിയിലേക്ക് അടിച്ചിരുന്നു. കൊടും തണുപ്പത്ത് ആയിരുന്നു എന്ന് മാത്രം.ജീവിതത്തില്‍ വളരെ ദുര്‍ലഭമായ മനസ്സില്‍ ഉറങ്ങിക്കിടക്കുന്ന ഇത്തരം നൊസ്റ്റാള്‍ജിക് ഓര്‍മകളെ വിളിച്ചുണര്‍ത്തുന്ന ചെറുവാടിയുടെ കരവിരുത് ഒന്ന് വേറെ തന്നെ.
ReplyDeleteഎന്‍റെ ചെറുവാടീ ...ഡിസംബറിന്റെ കുളിരുള്ള ഓര്‍മ്മകള്‍ നല്‍കി ഇങ്ങനെ കൊതിപ്പിച്ചു കൊല്ല്...
ReplyDeleteകുടുംബം ഗള്‍ഫില്‍ വരുന്നതിനു മുമ്പ് എന്‍റെ എല്ലാ വെക്കേഷനും ഡിസംബറില്‍ ആയിരുന്നു...ഒത്തു വന്ന യൂറോപ്യന്‍ യാത്രയില്‍ പൂജ്യം ഡിഗ്രിയിലൂടെ നടന്നു പോയത് മാത്രമാണ് ഒര്മിക്കാവുന്ന പുതിയ അനുഭവം..ബാക്കിയെല്ലാം ബാല്യകാല ഓര്‍മ്മകള്‍ തന്നെ..പാട വരമ്പിലൂടെ രാവിലെ നടന്നു സ്കൂളില്‍ പോവുമ്പോള്‍ മഞ്ഞു കണങ്ങള്‍ക്കടിയില്‍ ഒളിച്ചു നില്‍ക്കുന്ന പുല്കൊടികള്‍ പാദ സ്പര്‍ശമേറ്റു എണീറ്റ് വരുന്നതും കാലിനെ ഇക്കിളി പെടുത്തുന്നതും.. അക്കരെയുള്ള മലകള്‍ മഞ്ഞില്‍ പുതഞ്ഞു കിടന്നത്, മലച്ചില്ലകളില്‍ ഇളക്കി മഞ്ഞു ഇറ്റി വരുന്നത്, തീ കാഞ്ഞത്.. ഒക്കെ ഇന്നും മനസ്സിലുണ്ട്..
(ആളിന്ന് നല്ല റൊമാന്റിക് മൂടിലാണെന്നു തോന്നുന്നു..വിവാഹ വര്ഷികമാണോ ?)
ഞാനും ഒരു ഹണിമൂണ്‍ ട്രിപ്പ് ഊട്ടിയിലെക്കു അടിച്ചിരുന്നു...എന്താ അവിടത്തെ ഒരു തണുപ്പ അല്ലെ?.
ReplyDeleteഞാനും എന്റെ......കൂടി അതി രാവിലെ എണീറ്റ് ഒരു പുതപ്പ് തലയില്‍ കൂടി ഇട്ടു കൊച്ചു വര്‍ത്തമാനം പറഞ്ഞു ഒരു മലയുടെ മുകളില്‍ നില്‍ക്കുമ്പോഴാണ് ഒരു അലര്‍ച്ച കേട്ടത്.'അന്റെ ബാപ്പ നിസ്കെര്ച്ചോടാ സുബഹി.നീച്ചു പോയി സുബഹി നിസക്കെരിക്കെടാ .......നേ"ന്നു...പിന്നെ ഞാന്‍ ഇത് വരെ ഊട്ടിയില്‍ പോയിട്ടില്ല...
ഈ മഞ്ഞൊപെയ്യുന്ന പോസ്റ്റ് പ്രണയം തൊട്ടറിഞ്ഞ ഒരു നല്ല പോസ്റ്റ് വായിക്കാൻ മഞ്ഞ് കാലത്തേക്കാൾ സുഖം തരുന്ന പോസ്റ്റ് പ്രണയമെന്നത് മനസിനു സുഖം തരുന്ന ഒരു തൂവൽ സ്പർശമാണു.. അതിനേക്കാൾ രസമല്ലെ കഴിഞ്ഞ കാലത്തിലെ പ്രണയം മനസിൽ സൂക്ഷിക്കുക എന്നതും അതൊരു മിമിഷം മത്രമെ അനുഭവിചിട്ടുള്ളൂവെങ്കിലും ആ ഓർമ്മക്കും ഒരു സുഖമുണ്ടാകും.. സലിം പറഞ്ഞപോലെ വിവാഹ വാർഷികമാണൊ????????
ReplyDeleteമഞ്ഞിന്റെ മേലാപ്പണിഞ്ഞ രാവുകള്‍
ReplyDeleteഅങ്ങു ദൂരെ തെളിഞ്ഞ ആകാശച്ചെരുവില്‍ കണ്‍ചിമ്മുന്ന നക്ഷത്ര കുഞ്ഞുങ്ങള്‍..പരന്നൊഴുകുന്ന നിലാവില്‍ കുളിച്ചു നില്‍ക്കുന്ന നിശീഥിനി...പേരറിയാന്‍ പാടില്ലാത്ത ഏതൊക്കെയോ കാട്ടുപ്പൂക്കളുടെ ഗന്ധവും പേറി
മന്ദമായി വീശിയെത്തുന്ന കാറ്റിനു പോലും അവാച്യാമായ കുളിര്...
ആഹാ...മോനേ ചെറുവാടീ...താങ്ക്‌സ് ഡാ...
ഓര്‍മ്മകള്‍ ഒരുപാട് പുറകോട്ട് പോയി...
ഞാനും ഹണിമൂണിനു പോയത് ഊട്ടിയിലേക്കായിരുന്നു...
ഇളം മഞ്ഞിന്റെ സുഖദമായ തണുപ്പ് മനസ്സിലേക്ക് പകർന്ന പോസ്റ്റ്. നന്നായിരിക്കുന്നു. ഇതിൽ പരമാർശിച്ച വരാനിരിക്കുന്ന പോസ്റ്റിനു കാത്തിരിക്കുന്നു.. കേട്ട ഗാനം മധുരം, കേൾക്കാനിരിക്കുന്ന ഗാനം അതിമധുരമാകട്ടെ.
ReplyDeleteഋതു ഭേതങ്ങളുടെ വേഷപ്പകര്ച്ചയില്‍ ഓര്‍മകളുടെ പട്ടം പറത്തുന്ന ചെറുവാടീ...
ReplyDeleteമുന്‍പൊരു മഴക്കാലത്തെ മാനത്തായിരുന്നു നിന്റെ പട്ടം പാറിയതെങ്കില്‍ ഇന്ന്... മഞ്ഞു കാലത്തിന്റെ കുളിരിലേക്കാണ് അത് ചുരുള്‍ നീര്‍ത്തി പറക്കുന്നത് ..:)
മഞ്ഞിന്റെ സുഖമുണ്ട് എഴുത്തിൽ, ഊട്ടിയിലെ അമ്മ പറഞ്ഞതും എഴുതൂ! എഴുതിയ പുറം തന്നെ വായിക്കാം!
ReplyDeleteഊട്ടിയിലെ ഹിമക്കാഴ്ച്ചകൾ കാട്ടിതന്ന് ഇവിടെ ഞങ്ങൾ നടത്തുന്ന മഞുകാലപ്രണയങ്ങളിലേക്ക് ഭായ് ഞങ്ങളെ കൂട്ടികൊണ്ടുപോയി കേട്ടൊ.
ReplyDeleteനല്ല കുളിരുള്ള എഴുത്ത്...
ചോദ്യ ശരങ്ങളെ നാം ഭയക്കേണ്ടതില്ല. മനസ്സില്‍ തുളുമ്പിനില്‍ക്കുന്ന കഥയുടെ കെട്ടഴിക്കൂ. താങ്കളുടെ ഭാഷ അതീവ ഹൃദ്യമാണ്.കേള്‍ക്കാന്‍ ഞങള്‍ തയ്യാര്‍.
ReplyDeleteഅയ്യോ... ഞാന്‍ ഇരുപതു ദിവസത്തെ ലീവിനാണ് കല്യാണം കഴിക്കാന്‍ പോയത്, അതുകൊണ്ട് നാട്ടില്‍ ഹണിമൂണ്‍ കൊണ്ടാടാന്‍ കഴിഞ്ഞില്ല.ഹണിമൂണ്‍ ദുബായില്‍ ആയിരുന്നു.ഇവിടെ നല്ല ചൂടിലാണ് എത്തിയത്, അതുകൊണ്ട് കുളിരുള്ള ഹണിമൂണ്‍ ആഘോഷിക്കാന്‍ പറ്റിയില്ല. കുറെ സ്വപ്നം കണ്ടിട്ടുണ്ട് ഇതെല്ലം.. :)
ReplyDeleteചെറുവാടിയുടെ കുളിരൂറുന്ന ഓര്‍മ്മകള്‍ വായിച്ചു.മഴയും മഞ്ഞും ഒരുപോലെ ഇഷ്ട്ടം ആണല്ലേ...എനിക്ക് പക്ഷെ തണുപ്പുകാലത്തെ പേടിയാണ് കേട്ടോ....
ReplyDeleteകഥ മനസ്സിലിട്ടു ഉരുക്കാതെ വേഗം പോസ്റ്റ് ചെയ്യുന്നേ...
മന്‍സൂര്‍ ഭായി ,
ReplyDeleteഡിസംബര്‍ അകാറായി എന്നിട്ടും ഇവിടെ തണുപ്പ് തുടങ്ങിയിട്ടില്ല ,മഞ്ഞിന്റെ വരവിനായി ഞാനും കാത്തിരിക്കുന്നു .തണുപ്പ് സമയം രാവിലെ ഓഫീസില്‍ പോകുവാന്‍ മടി ആണെങ്കിലും ,തണുപ്പ് ഒരു സുഖം തന്നെയാണ്
മഞ്ഞിന്റെ പതുപതുപ്പ് പുതഞ്ഞു നിന്ന എഴുത്ത്. ചുരുണ്ട് കൂടി മൂടിപ്പുതച്ച് കിടക്കാനാണ് ഏറെ ഇഷ്ടം. ചെറുതെങ്കിലും പഴയ ഓര്‍മ്മകളെ പ്രണയിക്കുമ്പോള്‍ അറിയാത്ത ഒരനുഭൂതി വലയം ചെയ്യും അല്ലെ..അവിടെ നിന്ന് പറഞ്ഞ കഥ അധികം വൈകാതെ കേള്‍ക്കാം എന്ന് പ്രതീക്ഷിക്കുന്നു.
ReplyDeleteസംഭവം ഒക്കെ ശരി ... ഈ ഹണി മൂണ്‍ എന്നൊക്കെ പറഞു കൊതിപ്പിക്കുന്ന ഈ പരുപാടി നടപ്പില്ല
ReplyDeleteമഞ്ഞുകാലത്തിനോടുള്ള അനുരാഗം ഒരു തെളിനീരരുവിയായി എന്റെ മനസ്സിലും ഇങ്ങിനെ പതഞ്ഞൊഴുകി. വളരെ ഹൃദ്യമായി തോന്നി.
ReplyDelete"മറന്നിട്ടുമെന്തിനോ മനസ്സില്‍ തുളുമ്പുന്നു
മൌനാനുരാഗത്തിന്‍ ലോല ഭാവം
പൊഴിഞ്ഞിട്ടുമെന്തിനോ പൂക്കാന്‍ തുടങ്ങുന്നു
പുലര്‍ മഞ്ഞു കാലത്തെ സ്നേഹതീരം.."
ഒരു നൊസ്റ്റാൾജിയ മനസ്സിലൂടെ കടന്നുപോയി.
ReplyDeleteനല്ല എഴുത്ത്.അഭിനന്ദനങ്ങൾ
മഞ്ഞുകാല ഓര്‍മ നന്നായിട്ടുണ്ട്... മഞ്ഞുപോലെ തന്നെ സുഖമുള്ളത് ..
ReplyDeleteനാല് വര്‍ഷം മുന്‍പത്തെ എന്‍റെ ഒരു ഊട്ടി ട്രിപ്പുകൊണ്ട് എനിക്ക് ഒരു ഗുണമായിട്ടുണ്ട് അത് എന്താ എന്നു മാത്രം ചോദിക്കരുത് .. ഞാന്‍ പറയൂല സത്യായിട്ടും
തണുപ്പും മഞ്ഞും, പ്രണയിക്കുന്നവര്‍ക്കും അത് എപ്പൊഴും മനസ്സില്‍ സൂക്ഷിക്കുന്നവര്‍ക്കും എല്ലാ കാലവും ഇഷ്ടമായിരിക്കും. അതുകൊണ്ട് തന്നെ മഞ്ഞു എന്ന് കേള്‍ക്കുമ്പോള്‍ തന്നെ എന്റെ പഴയ പ്രണയകാലം മനസ്സിലേക്ക് ഇറങ്ങി വരും. വളരെ നന്ദി, വീണ്ടും ഒരുപാടു ഓര്‍മിപിച്ചതിനു.
ReplyDeleteഈ സെന്റെര്‍കോര്‍ട്ടില്‍ എത്തുമ്പോള്‍ എപ്പോഴും അനുഭവിക്കുന്നത് സ്നേഹത്തിന്റെ തണുപ്പുള്ള തലോടലുകളാണ്.
ReplyDeleteപതിവ് പോലെ ഹൃദ്യം..
എന്റെയും ഭര്‍ത്താവിന്റെയും പിറന്നാള്‍ ഡിസംബറില്‍ ആയതിനാല്‍ പ്രിയപ്പെട്ട മാസവും അത് തന്നെ!
ആശംസകളോടെ..
ഏതായാലും അവസാനം ഇതു പോസ്റ്റ് ചെയ്തത് നന്നായി - ചോദ്യങ്ങള്‍ക്ക് ഉത്തരം വേണമെങ്ങില്‍ കോണ്ടാക്റ്റ് ചെയ്യുക - വളരെ നന്നായി മഞ്ഞു പെയ്തിറങ്ങി
ReplyDeleteമഞ്ഞണികൊമ്പിൽ ഒരു കിങ്ങിണീ കൊമ്പിൽ ചാഞ്ഞിരുന്നാടി, ഞാൻ ഇത് വായിച്ച് മഞ്ഞിലൂടെ ഒഴുകിപ്പരന്നു. (മകരമാസ കുളിരിൽ വിരിഞ്ഞമാറിൻ ചൂടിൽ മയങ്ങുവാനെരു മോഹം മാത്രം ഉണർന്നിരിക്കുന്നു.)
ReplyDeletemanjinte thanuppu pole sukhakaramaya ormmakal... atheeva hridhyamayittundu.... aashamsakal....
ReplyDelete@ ഷുക്കൂര്‍ ചെറുവാടി,
ReplyDeleteആദ്യമെത്തിയതിനും നല്ല അഭിപ്രായത്തിനും നന്ദി.
@ സലിം ഇ പി
വിവാഹ വാര്‍ഷികം ഒന്നുമല്ല. ഓരോ മൂഡ്. അപ്പോള്‍ വരുന്ന വാക്കുകള്‍. നന്ദി.
@ ഫൈസു മദീന.
നിന്നെ ചികിത്സിക്കാന്‍ സമയമായി.
@ ഉമ്മു അമ്മാര്‍,
നല്ല അഭിപ്രായത്തിനു നന്ദി. ഒരു നിമിഷത്തെ പ്രണയമോ? അങ്ങിനെയും പ്രണയം സംഭവിക്കുമോ?
@ റിയാസ് മിഴിനീര്‍തുള്ളി.
നന്ദി സഖാവെ. നീ കവിത എഴുതിയും ഒന്ന് പരീക്ഷിക്ക്.
@ പള്ളിക്കരയില്‍.
ഒരുപാട് നന്ദി. സന്തോഷവും. കഥയെഴുതാന്‍ അറിഞ്ഞിരുന്നെങ്കില്‍ അത് അങ്ങിനെ പറയാമായിരുന്നു. ശ്രമിക്കാം.
@ രമേശ് അരൂര്‍,
കവിതപോലെയുള്ള അഭിപ്രായത്തിനു നന്ദി സുഹൃത്തേ. സന്തോഷവും.
@ ശ്രീനാഥന്‍ ,
വായനക്കും ഇഷ്ടപ്പെട്ടതിനും നന്ദി. അത് പറയാന്‍ ശ്രമിക്കാം.
@ മുരളി മുകുന്ദന്‍ ബിലാത്തി.
സന്തോഷം മുരളീ വായനക്കും ഇഷ്ടമായതിനും . അവിടെ നല്ല ചുറ്റിക്കളി സെറ്റപ്പ് ആണല്ലേ. നടക്കട്ടെ നടക്കട്ടെ.
@ ഇസ്മായില്‍ കുറുമ്പാടി
നല്ല വാക്കുകള്‍ക്കു ഒത്തിരി നന്ദി. ചോദ്യശരങ്ങളെ ഭയന്നല്ല. ഒരു തയ്യാറെടുപ്പ് ആവിശ്യമാണ്. നോക്കട്ടെ.
ഞാനും പോയിരുന്നു, ഇത്തവണ ഊട്ടിയില്‍...
ReplyDeleteതാങ്കളുടെ കഥക്കായി കാത്തിരിക്കുന്നു...ഞങ്ങള്‍ക്കുറപ്പുണ്ട്...ആ സ്ത്രീയുടെ കഥ ഹൃദ്യമായി പറയാന്‍ താങ്കള്‍ക്ക് കഴിയുമെന്ന്...
പുകമഞ്ഞിലൂടെ കേള്‍ക്കുന്ന ശബ്ദം എതുകിളിയുടേതെന്നു തിരഞ്ഞ് മടിച്ച്മടിച്ച് പുറത്തിറങ്ങുന്ന സൂര്യന്റെ ചെറുചൂടില്‍ അലിഞ്ഞലിഞ്ഞ് തെളിയുന്ന പുകമറക്കാഴ്ച്ചകളില്‍ മഞ്ഞുകാലം ശരിക്കും ഇവിടെ വന്നശേഷമാണ് ആസ്വദിക്കാന്‍ തുടങ്ങിയത്. നന്നായി പറഞ്ഞു. മടിച്ചുനില്‍ക്കാതെ കഥപോരട്ടെ.
ReplyDelete“എനിക്ക് വട്ടായിരുന്നു എന്ന് ഇത് വായിക്കുന്ന നിങ്ങള്ക്ക്െ തോന്നുന്നതില്‍ ഞാന്‍ തെറ്റ് പറയുന്നില്ല..” വട്ടില്ല. സമ്മതിച്ചു. (എനിക്കു വട്ടാണെന്നു പറയുന്നതിനു സമം…ല്ലേ. അതും സമ്മതിച്ചു.) ഇങ്ങനെയൊക്കെയുള്ള വട്ടുകളാണു നമ്മുടെ മനസ്സിന്റെ ആഴം. അതുകൊണ്ടു പ്രിയചെറുവാടി, ഈ വട്ടുകൾ ഇഷ്ടമാണ്.
ReplyDeleteധൈര്യമായി എഴുതു. എഴുതാപ്പുറം വായിച്ചു പരീക്ഷയെഴുതില്ല. ഉറപ്പ്.
@ ജിഷാദ്,
ReplyDeleteനന്ദി ട്ടോ. സ്വപ്നം കാണല്‍ നിര്‍ത്തരുത്.
@ ജാസ്മിക്കുട്ടി
നന്ദി ജാസ്മീ. ഓര്‍മ്മകള്‍ ഇഷ്ടപ്പെട്ടതിന്, എനിക്ക് പേടി ചൂടിനേയാ.
@ രഞ്ജിത്ത്.
തണുപ്പ് വരും രഞ്ജിത്ത്. കാത്തിരിക്കു.
@ റാംജി പട്ടേപ്പാടം
ഒത്തിരി നന്ദി റാംജി. താങ്കളെ പോലെ കഥ എഴുതാന്‍ പട്ടുമായിരുനെങ്കില്‍ ഞാനത് കഥയായി എഴുതിയേനെ.
@ ഒഴാക്കന്‍ ,
ആദ്യം ഒന്ന് കെട്ട്. എന്നിട്ട് ബാക്കി തീരുമാനിക്കാം.
@ വായാടി.
നന്ദി വായാടി. മഞ്ഞിനെ ഇഷ്ടപ്പെട്ടതിന്. പിന്നൊരു പാട്ട് പാടി തന്നതിനും.
@ മൊയിദീന്‍. എ
നന്ദി സുഹൃത്തേ. വരവിനും വായനയ്ക്കും ഇഷ്ടപ്പെട്ടതിനും.
@ ഹംസ
സന്ദര്‍ശനത്തിനു നന്ദി. ഇഷ്ടപ്പെട്ടതില്‍ സന്തോഷം.
പിന്നെ എനിക്ക് മനസ്സിലായി ആ കിട്ടിയ ഗുണം എന്തെന്ന്. . അത് പറയേണ്ട.
പോസ്റ്റ് ഞാനിപ്പഴാ കണ്ടെ..ഗൂഗിള്‍ ബ്ലൊഗ് സെര്‍ചിലൊന്നും കണ്ടില്ല.ഞാനും കരുതി ചെറുവാടി ബ്ലൊഗ് പൂട്ടിയോന്ന്..എഴുത്ത് നന്നായി,ആശംസകള്‍.
ReplyDeleteമഞ്ഞിലൂടെയുള്ള ഈ യാത്ര നല്ല സുഖകരം ചെറുവാടീ..
ReplyDeleteരസകരമായ ഓര്‍മ്മകുറിപ്പുകളിലൂടെ നല്ല ആസ്വാദനം താങ്കളുടെ എല്ലാ പോസ്റ്റുകളും നല്‍കാറുണ്ട്.
ആശംസകള്‍
നല്ല സുഖമുള്ള വായന തന്ന ഒരു പോസ്റ്റ്, മാഷേ.
ReplyDeleteമഞ്ഞ് പെയ്യുന്ന രാത്രികളിലെ ഓര്‍മ്മക്കുറിപ്പ് പങ്കു വെച്ചതിന് അഭിനന്ദനങ്ങള്‍..ഊട്ടിയിലെ
ReplyDeleteകുളിരും കാഴ്ചകളും എന്നു ഹരം പകരുന്ന ഒന്നാണ്..
ഇപ്പോഴാ വന്നത് നല്ല തണുപ്പ് ;
ReplyDeleteആ കഥയ്ക്കായി ഞാന്‍ കാത്തിരിക്കുന്നു.
ReplyDelete@ മനു,
ReplyDeleteനന്ദി മനു, പഴയ ഓര്‍മ്മകളൊന്നും കൈവിടരുത്.
@ മേയ് ഫ്ലവര്‍,
ഒത്തിരി നന്ദി ഈ നല്ല വാക്കുകള്‍ക്കു. രണ്ടു പേര്‍ക്കും പിറന്നാള്‍ ആശംസകള്‍ നേരുന്നു. പ്രാര്‍ഥനയും.
@ അജി,
നന്ദി, സന്തോഷം അജ്മല്‍.
@ എസ്. എം. സാദിഖ്
നന്ദി സുഹൃത്തേ. വരവിനും വായനക്കും.
@ ജയരാജ്, എം.
ഒരുപാട് നന്ദി. വായനക്കും ഇഷ്ടപ്പെട്ടതിനും.
@ ചാണ്ടിക്കുഞ്ഞ്,
നന്ദി ചാണ്ടിച്ചാ. പ്രോത്സാഹനത്തിനു നന്ദി, അത് എഴുതാന്‍ ശ്രമിക്കാം.
@ പ്രയാണ്‍,
സന്ദര്‍ശനത്തിനും വായനക്കും അഭിപ്രായത്തിനും നന്ദി.
@ മുകില്‍
നന്ദി. സന്തോഷം. നോക്കട്ടെ. സമയം വരും.
ഊട്ടിയിലെ കുളിരുള്ള പ്രഭാതത്തെ പറ്റി പറഞ്ഞ് വെറുതെ കൊതിപ്പിക്കല്ലെ ബായി....!1
ReplyDeleteപറയാൻ പോകുന്ന കഥക്കായ് കാത്തിരിക്കുന്നു....
ആശംസകൾ...
മഞ്ഞിന് ഒരു കാല്‍പനിക സൌന്ദര്യവുമില്ല സുഹൃത്തെ. കൊല്ലത്തില്‍ അഞ്ചുമാസം അതിന്റെ മോളീക്കൂടി വണ്ടി ഓടിക്കേണ്ടി വരുമ്പോള്‍ എല്ലാ മായിക സങ്കല്‍പ്പങ്ങളും തകരും. പക്ഷെ സ്വപ്നം കാണാന്‍ മഞ്ഞ് നല്ലൊരു പശ്ചാത്തലം തന്നെയാണ്.
ReplyDeleteചെറുവാടിയുടെ ഭാഷയ്ക്ക് യാതൊരു കുറവുമില്ല കേട്ടോ, ആ കാരണം കൊണ്ട് എഴുതാതിരിക്കരുത്. പാകതയുടെ കാര്യം ശരിയാണ് - ചിലതൊക്കെ ഒരു വൈകാരികാവസ്ഥയില്‍ എഴുതരുത്.
@ മുല്ല.
ReplyDeleteനല്ല കഥ, എന്നെ ഓടിക്കാന്‍ തിരക്കായി അല്ലെ..? നല്ല അഭിപ്രായത്തിനു നന്ദി.
@ മിജുല്‍.
നന്ദി സന്തോഷം സുഹൃത്തേ.
@ ശ്രീ,
വായനക്കും നല്ല അഭിപ്രായത്തിനും നന്ദി ശ്രീ.
@ മുനീര്‍,
സന്ദര്‍ശനത്തിനും പിന്തുടരുന്നതിനും നന്ദി മുനീര്‍.
@ ഹൈന ,
പിന്നെ സൗദിയില്‍ ഇപ്പോള്‍ നല്ല തണുപ്പല്ലേ. പുളു.
@ അദൃതന്‍
നന്ദി സന്തോഷം സുഹൃത്തേ, ഈ വഴി വന്നതിനു.
@ വീ കെ
കുറെ നാളായല്ലോ കണ്ടിട്ട്. സുഖല്ലേ.
അഭിപ്രായത്തിനു നന്ദി
@ കൊച്ചു കൊച്ചീച്ചി
സ്വപ്നം തന്നെയാണ് കെ കെ ഇത്. എന്തേലും എഴുതേണ്ടേ.
സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി.
ഓര്‍മ്മയുടെ ചില്ലുജാലകത്തില്‍ മഞ്ഞും മഴയും വെയിലും നിലാവുമൊക്കെ കണ്ടേക്കാം ..ഈ മഞ്ഞു കാഴ്ച മനോഹരമായിരിക്കുന്നു
ReplyDeleteനല്ല ഹൃദ്യമായ ഭാഷ.
ReplyDeleteഅനുരാഗവിലോചനനായി
ReplyDeleteചെറുവാടി പറയുകയായി....
പറയൂ.... പറയൂ ആ കഥ!
തണുപ്പ് തീരുന്നതിനു മുമ്പ്
ReplyDeleteകഥ പറയണം കേട്ടോ..ഇല്ലന്നെ.മറു പുറം
ഒന്നും വായിക്കില്ല..ഉള്ള പുറം എഴുതിയിട്ട്
നമ്മള്‍ ആരോടും ഒന്നും പറയുന്നില്ലല്ലോ..
പിന്നെന്തിനാ മറു പുറത്തോട് ഒരു മടി ചെറുവാടി?
വളരെ നന്നായി ..അപ്പൊ അതാണ് മഴയെ പ്രണയിക്കാന്‍ കാരണം അല്ലെ...ഞാന്‍ താമസിക്കുന്ന ഈ പ്രദേശത്തു ഇനിയുള്ള നാളുകള്‍ കുളിര് കോരുന്ന മഞ്ഞുകലത്തിന്റെതാണ് ...ചില ദിവസങ്ങളില്‍ പെയ്യാറുള്ള മഞ്ഞു മഴകള്‍ ..മനസ്സിനെ ചെറുപ്പത്തിന്റെ കുളിരനിയിക്കുന്നതോടൊപ്പം ..സ്നേഹത്തിന്റെ ലാളനയും അനുഭവിപ്പിക്കുന്നു ...ഈ മഞ്ഞു കാലത്ത് മൂടി പുതച്ചു കിടക്കുന്നതിന്റെ ഒരു സുഖം അത് എത്ര പറഞ്ഞാലും മതിയാവില്ല ..
ReplyDeleteസലിംഭായിയുടെ പോസ്റ്റും വായിച്ചു വരുന്ന വരവാണ്..
ReplyDeleteഇതെന്താപ്പോ എല്ലാരുടെ പോസ്റ്റിനും ഒരു കുളിര്.
ബ്ലോഗിന് പനി വരുന്നോ..
നന്നായിട്ടുണ്ട് കേട്ടോ ചെറുവാടി സാറേ..
ഒരു ജാക്കറ്റിട്ട് വരട്ടെ.
മഞ്ഞുകാലം സുഖമുള്ള കാലം തന്നെ, പക്ഷെ ഇത്രയും നല്ല കാലം ഗള്‍ഫിലുണ്ടോ?! എന്തോ ജിദ്ദയില്‍ ഇല്ല!
ReplyDeleteഇനിയിപ്പോ ആ കഥയറിഞ്ഞിട്ടെ ഇവിടുന്നു പോകുന്നുള്ളൂ, എന്നാ വേഗമാകട്ടെ.
നല്ല എഴുത്തിനു ആശംസകള്‍.
മനസ്സിലുള്ള ആശയങ്ങളും , അനുഭവങ്ങളും അക്ഷരങ്ങളാക്കുമ്പോള്‍ അതനുവാചകനില്‍ പുളകങ്ങള്‍ സൃഷ്ടിക്കുമ്പോള്‍ എഴുത്തുകാരന്‍ ധന്യനാകുന്നു . ആ ധന്യത ചെറുവാടി നിഷ്പ്രയാസം സ്വന്തമാക്കിയിരിക്കുന്നു ഈ കൃതിയിലൂടെ . നല്ല വിവരണം , നല്ല ഭാഷ , നല്ല എഴുത്ത് . ഭാവുകങ്ങള്‍
ReplyDelete@ ധനലക്ഷ്മി,
ReplyDeleteഒത്തിരി നന്ദി, ഈ വഴി വന്നതിനും ഇഷ്ടപ്പെട്ടതിനും.
@ കുമാരന്‍
നന്ദി കുമാരേട്ടാ. നല്ല വാക്കുകള്‍ക്കു.
@ ജയന്‍ ഏവൂര്‍.
ഇത്തിരി അനുരാഗം ഇല്ലാതെയില്ല ഡോക്ടര്‍. നന്ദി.
@ എന്റെ ലോകം.
ഈ സന്ദര്‍ശനത്തിനും കൂട്ട് കൂടിയത്തിനും നന്ദി.
@ ആചാര്യന്‍ ,
മഞ്ഞു ഇപ്പോള്‍ ഓര്‍മ്മകളിലെ ഉള്ളൂ. മൂടിപിടിച്ചുള്ള ഉറക്കം സുന്ദരം. നന്ദി.
@ എക്സ് പ്രാവസിനി.
എവിടായിരുന്നു. ഞാന്‍ കരുതി ഈ കോര്‍ട്ടിലെക്കുള്ള വഴി മറന്നെന്ന്. വന്നല്ലോ. നന്ദി സന്തോഷം
@ തെച്ചിക്കോടന്‍ ,
ഈ മഞ്ഞു ഓര്‍മ്മകളുടെതാണ് തെച്ചിക്കോടന്‍ . അഭിപ്രായത്തിനും ഫോളോ ചെയ്തതിനും നന്ദി,
@ അബ്ദുല്‍ ഖാദിര്‍ .കെ
ഒത്തിരി നന്ദിയുണ്ട് ഖാദിര്‍ ഭായ് ഈ വായനക്ക്. ഒത്തിരി സന്തോഷം ഈ നല്ല വാക്കുകള്‍ക്കു. പ്രോത്സാഹനത്തിനു.
തണുപ്പ് കാലത്തെയും മഞ്ഞിനേയും ഏറെ ഇഷ്ടപെടുന്ന എനിക്ക് ഇത് നന്നായി ബോധിച്ചു.
ReplyDeleteനാടുമായി താരതമ്യം ചെയ്യുമ്പോള്‍ ഇവിടെ എനിക്ക് ഇഷ്ടപെട്ടത് തണുപ്പുകാലം മാത്രമാണ്.
സലീമിന്‍റെ ബ്ലോഗില്‍ പോയി തണുപ്പടിച്ച് വരാനൊത്തില്ല,
ReplyDeleteഅവിടുന്ന് അറിഞ്ഞിരുന്നു ഇവിടേം തണുപ്പാണെന്നു. അതാ വരാനിത്തിരി വൈകിയെ. തണുപ്പ് ഇഷ്ടപ്പെടാത്തവര്‍ ആരുമുണ്ടാകില്ല.ഇവിടെ ഇന്ന് രാത്രി കനത്ത മഴയായിരുന്നു,ഇപ്പൊ തോര്‍ന്നതെയുള്ളു.കാലം തെറ്റിയ മഴ,
മഞ്ഞുപെയ്യേണ്ട സമയത്ത് മഴ!!??
ഇങ്ങു വരുന്നിടം വരെ മഞ്ഞു കാലം എനിക്കും ഇഷ്ടമായിരുന്നു ഭായ് :(
ReplyDeleteഇവിടിപ്പോള്‍ മുടിഞ്ഞ മഞ്ഞും ഒടുക്കത്തെ തണുപ്പും,-5 ഡിഗ്രീ, വണ്ടി പുറത്തേക്കിറക്കാന്‍ വയ്യ,എന്തിനു മഞ്ഞു കാരണം നടക്കാന്‍ പോലും വയ്യ..സൂക്ഷിച്ചു നടന്നില്ലെങ്കില്‍ ആശുപത്രിയില്‍ കിടക്കാം
മഞ്ഞുപോലുള്ള ബാല്യകാൽത്തെ കൂട്ടുപിടിച്ച് മോഹങ്ങളും മൂഡുമൊക്കെ കഴ്ച്ച വയ്ക്കുന്ന ഈ എഴുത്ത് നന്നായിട്ടുണ്ട്.
ReplyDeleteആശംസകൾ
ഊട്ടി എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലമാണ്-ആദ്യമായി study tourനായാണ് അവിടെ പോയത്.പിന്നെ വിവാഹത്തിന് ശേഷം.അവിടത്തെ മഞ്ഞും,പൂക്കളും എന്നും മനസ്സില്‍ കുളിരുകോരുന്ന ഓര്‍മ്മയാണ്.
ReplyDeleteനന്നായി എഴുതി.
enikkonnum manasilayilla. pala avarthi vayichu, pakshe oru yathravivaranthil ninnulla bhagamaye anubhavappettullu. enikkenthu sambhavichu?
ReplyDelete@ കിരണ്‍
ReplyDeleteനന്ദി കിരണ്‍. വരവിനും വായനക്കും,
@ എക്സ് പ്രവാസിനി.
മഞ്ഞായാലും മഴയായാലും അത് നാട്ടില്‍ നിന്ന് തന്നെ കിട്ടണം.
@ ജുനൈത്.
ശരിയാണ്. അങ്ങിനെ ഒരു അവസ്ഥയില്‍ ആണേല്‍ ഞാന്‍ അങ്ങിനെ ചിന്തിച്ചേനെ. വരവിനും ഫോളോ ചെയ്തതിനും നന്ദി.
@ കലാവല്ലഭന്‍
നന്ദി, സന്തോഷം. വായനക്കും ഇഷ്ടപ്പെട്ടതിനും.
@ ജ്യോ,
നന്ദി ജ്യോ. വായനക്ക്, നല്ല അഭിപ്രായത്തിനു.
@ naderian .
നന്ദി സുഹൃത്തേ, മനസ്സിലായില്ല എങ്കില്‍ അത് ഒരു തരത്തില്‍ എന്റെ പരാജയം തന്നെയാണ്. വീണ്ടും വരുമല്ലോ.
മഞ്ഞും മഴയുമൊക്കെ എത്ര പറഞ്ഞാലും തീരാത്ത സുഖമുള്ള കാഴ്ചകള്‍ തന്നെ. നന്നായി എഴുതി. മഞ്ഞു കാലം തുടങ്ങുകയായി. എല്ലാ കാലവും കഷ്ടകാലമായ പ്രവാസികള്‍ക്ക് ഒരു നല്ല മഞ്ഞുകാലം ആശംസിക്കാം.
ReplyDeleteഡിസംബര്‍ നെ കുറിച്ച് മിഴിനീര്തുള്ളിയില്‍ ഇട്ട അതെ കമന്റ് ഇവിടെയും ഇടുന്നു. പല പല ഇംഗ്ലീഷ് സില്മകളില്‍ കണ്ടിട്ടുള്ളത് ഡിസംബര്‍ എന്ന് പറഞ്ഞാല്‍
ReplyDeleteവെസ്റ്റേണ്‍ ഭാഗത്തുള്ളവര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട കാലമാണ്. ഓണം എന്ന് പറയുമ്പോ കള്ളവും ചതിയുമില്ലാത്ത ഒരു കാലം
നമ്മള്‍ ഓര്‍ക്കുന്ന പോലെ ഐശ്വരതിന്റെയും നന്മയുടേം സ്നേഹത്തിന്റെം ഒക്കെ കാലമാണ് മൊത്തം ഡിസംബര്‍.
പ്രണയങ്ങള്‍ പൂത്തു വിടരുന്ന ക്രിസ്തുമസ് കാലം.വളരെ അസൂയ ഉണര്‍ത്തുന്ന തരത്തിലുള്ള വരികള്‍. വളരെ ഇഷ്ടായി ഈ മഞ്ഞു പോസ്റ്റ്
നല്ല ഒഴുക്കുള്ള വായന നല്‍കുന്ന അക്ഷരക്കൂട്ടം. ഒരു മിനുസമുള്ള പ്രതലത്തിലൂടെ ഒഴുകി പോകുന്ന ഒരു അനുഭവം....
ReplyDeleteഈ കമ്പിളിക്കകത്തെ തണുപ്പില്‍ ഈ ഞാനും അല്പം കുളിര്‍ കൊണ്ടു.
അക്ബര്‍ ഭായ്,
ReplyDeleteഹാപ്പി ബാച്ചിലേഴ്സ്,
നാമൂസ്,
സന്തോഷമുണ്ട്. നിങ്ങളുടെ നല്ല വാക്കുകള്‍ക്കും പ്രോത്സാഹനത്തിനും. നന്ദി ഒരുപാട് .