Thursday, August 7, 2014

ഒരു ഒപ്പനപ്പാട്ടിന്‍റെ ഓര്‍മ്മയ്ക്ക്‌പടിയിറങ്ങിപോയതില്‍ പിന്നെ കണ്ടില്ലല്ലോ എന്ന പരിഭവം പറയല്ലേ എന്‍റെ വിദ്യാലയമേ. അല്ലെങ്കിലും ഓര്‍മ്മകള്‍ക്കുണ്ടോ പടിയിറക്കം. ചെമ്മണ്ണിട്ട റോഡിലൂടെ നടന്ന് വലത്തോട്ടുള്ള ഇടവഴി തിരിഞ്ഞ് ഞാനിതാ എത്തിരിയിരിക്കുന്നു നിന്‍റെ തിരുമുറ്റത്ത്‌. ഇതെന്ത് മറിമായമാണ്. മീശ തടവി വല്ല്യ ആളായൊരു അഹങ്കാരത്തില്‍ ഇവിടെത്തിയ ഞാനെങ്ങിനെ ആ പഴയ സ്കൂള്‍ കുട്ടിയായി. ഏതോ കുട്ടികള്‍ കഴിച്ചിട്ട മാങ്ങയണ്ടി ഞാന്‍ തട്ടി തെറിപ്പിച്ചു. സ്കൂള്‍ മുറ്റത്തെ ആ പഴയ കാഞ്ഞിര മരത്തില്‍ തട്ടി അത് തിരിച്ചുവരുമ്പോള്‍ കുറെ പഴയ ഓര്‍മ്മകളും കൂടെ പോന്നു. ഒരു പഞ്ചാരമാങ്ങയുടെ രുചിയുള്ള ഓര്‍മ്മകള്‍. റഹീം മാഷിന്‍റെ മലയാളം ക്ലാസുകള്‍ നടക്കുമ്പോള്‍ പുറത്തു വീഴുന്ന പഴുത്ത മാങ്ങകള്‍ പെറുക്കി ആരും കാണാതെ എനിക്ക് തരും പ്യൂണ്‍ നാരായണേട്ടന്‍ . ഉപ്പ ഇതേ സ്കൂളിലെ മാഷായതില്‍ ഉള്ള ആനുകൂല്യമാണ്. ഒരിത്തിരി കുശുമ്പ് മറ്റു കുട്ട്യോള്‍ക്ക് എന്നോട് തോന്നാതിരുന്നില്ല.

ഇന്നും ഞാന്‍ ക്ലാസിലെത്താന്‍ അല്പം വൈകിയോ..? ഇടത്തോട്ടൊന്ന് പാളി നോക്കി. കുട്ട്യാലി മാഷിനെ കാണാനില്ല. സമാധാനം. നേരം വൈകിയതിന് ഇന്നലെയും കണ്ണുരുട്ടിയതാണ് എന്നോട്. ഞാനോടി ഏഴ് ബിയിലെ ഒന്നാമത്തെ ബെഞ്ചില്‍ ഇരുന്നു. എന്നേ കണ്ടതും ആമി ഹോം വര്‍ക്ക് ചെയ്ത കണക്കു പുസ്തകം നീട്ടി. ഗംഗാധരന്‍ മാഷ്‌ വരുന്നതിന് മുമ്പായി അത് പകര്‍ത്തണം. അല്ലേല്‍ ബുക്ക്‌ കൊണ്ട് ചെകിടത്താണ് മാഷ്‌ പൊട്ടിക്കുക. ആറാം ക്ലാസ് മുതല്‍ മാഷിന്‍റെ അടിയില്‍ നിന്നും എന്നെ കാക്കുന്നത് ആമിയുടെ സഹായമാണ്.

പതുക്കെ ഞാനാ ഷെഡിലേക്ക് കയറി. ശൂന്യമായ ബെഞ്ചുകളൊന്നില്‍ നിന്നും ചുണ്ടില്‍ ഒരു കള്ളചിരിയും മുഖത്തൊരു നാണവുമായി ആമിയുടെ കണക്ക് നോട്ട്ബുക്ക് എന്‍റെ നേരെ നീണ്ടു വരുന്നുണ്ടോ..? എനിക്കങ്ങിനെ തോന്നി. ഹോം വര്‍ക്ക് ചെയ്തു ബുക്ക്‌ തിരിച്ചു നല്‍കുമ്പോള്‍ എന്നെക്കാള്‍ ആശ്വാസം അവള്‍ക്കായിരുന്നോ? എനിക്ക് അടി കിട്ടില്ലല്ലോ എന്ന ആശ്വാസം ആയിരുന്നില്ലേ അത്. നിന്‍റെ നിഷ്കളങ്കതക്ക് നന്ദി ഇപ്പോള്‍ പറഞ്ഞാല്‍ മതിയോ ആമീ..? വൈകിയിട്ടില്ല. കാരണം ഞാനിപ്പോള്‍ ആ പഴയ ഏഴാം ക്ലാസുകാരനാണ്.

സ്കൂളിന്‍റെ മൈതാനത്തിലേക്കിറങ്ങി. എത്ര തവണ വീണതാ ഇവിടെ. തൊലിപൊട്ടി ചോര വരുമ്പോള്‍ ശിവദാസന്‍ മാസ്റ്റര്‍ പഞ്ഞിയില്‍ ടിങ്ക്ചര്‍ മുക്കി മുറിവില്‍ വെക്കും. നീറിയിട്ട് സ്വര്‍ഗം കാണുമെങ്കിലും കരയാതിരിക്കുന്നത് മാഷ്‌ മരുന്ന് വെക്കുമ്പോള്‍ അതില്‍ ഒളിപ്പിക്കുന്ന വാത്സല്യത്തിന്‍റെ മധുരം കൊണ്ടാണ്. യൂത്ത് ഫെസ്റ്റിവലിന് മാഷിന്‍റെ വീട്ടില്‍ നിന്നും ഹാര്‍മോണിയം കൊണ്ടുവരും. മാഷിന്‍റെ വിരലുകള്‍ അതില്‍ തലോടുമ്പോള്‍ പൊഴിക്കുന്ന സംഗീതം പോലെ തന്നയായിരുന്നു മാഷിന്‍റെ ക്ലാസുകളും. അറിയാതെ കേട്ടു പോകുന്ന ഏത് ഹാര്‍മോണിയം ശ്രുതികളും ഇപ്പോഴും എന്നെ കൊണ്ട് പോവാറുണ്ട് ആ പഴയ സ്കൂള്‍ കാലത്തിലേക്ക്. ഒപ്പം മാഷിനെ കുറിച്ചുള്ള ഓര്‍മ്മകളിലേക്കും . മിക്കപ്പോഴും മാഷിന്‍റെ ക്ലാസുകള്‍ സ്കൂളിനു പുറത്ത് ഏതേലും മരത്തിന്‍റെ ചുവട്ടിലാകും. ആ മരങ്ങളൊക്കെ മാറി അവിടെയെല്ലാം പുതിയ സ്കൂള്‍ കെട്ടിടങ്ങള്‍ വന്നു. പ്രകൃതിയോട് ചേര്‍ന്നുള്ള ഇത്തരം അനുഭവങ്ങളൊക്കെ പുതിയ കുട്ടികള്‍ക്ക് നഷ്ടപ്പെടുന്നു.

ഈ മൈതാനത്തില്‍ ആയിരുന്നു സ്കൂള്‍ അസംബ്ലി കൂടുക. ഏഴാം ക്ലാസില്‍ വെച്ച് സ്കൂള്‍ ലീഡറായി തിരഞ്ഞെടുത്തപ്പോള്‍ ഇത്തിരി അഹങ്കാരം തോന്നിയോ എനിക്ക് . ആദ്യത്തെ അസംബ്ലിയില്‍ തന്നെ "അസ്സംബ്ലി അറ്റന്‍ഷന്‍ " എന്ന് വലിയ ശബ്ദത്തില്‍ വിളിച്ചു കൂവി കുട്ടികളെ ഞെട്ടിക്കുകയും അധ്യാപകരെ ചിരിപ്പിക്കുകയും ചെയ്ത റെക്കോര്‍ഡ്‌ ആരേലും മാറ്റിയിട്ടുണ്ടാവുമോ ആവോ. "എന്നെ സ്കൂള്‍ ലീഡറായി തിരഞ്ഞെടുത്താല്‍ സ്കൂളിന്‍റെ ഭാവിക്ക് അത് ചെയ്യും ഇത് ചെയ്യും " എന്നൊക്കെ പ്രസംഗിപ്പിച്ചത് സുബ്രമണ്യന്‍ സാറായിരുന്നു. അത് കേട്ട് ചിരിച്ചു മറിയാന്‍ മുമ്പില്‍ തന്നെ സാറും ഉണ്ടായിരുന്നു. പക്ഷെ ഞാന്‍ വിട്ടുകൊടുത്തില്ല.

നോക്കിനില്‍ക്കെ മറ്റൊരു സ്കൂള്‍ ദിവസം കടന്നുവരുന്നു. ഇന്ന് കലോത്സവം അല്ലേ. ഞാനും ഉണ്ടല്ലോ പ്രസംഗ മത്സരത്തിന്. വരാന്‍ സാധ്യതയുള്ള വിഷയങ്ങളെ പറ്റി ഒരു ചെറുകുറിപ്പ് എഴുതിതന്നിട്ടുണ്ട് ഉപ്പ. ഇനി അതുവെച്ച്‌ ഒന്ന് വിശാലമാക്കണം പ്രസംഗം. ആ കുറിപ്പും തേടി ഞാന്‍ അറിയാതെ പോക്കറ്റില്‍ തപ്പിയോ? ഫസല്‍ സാറിന്‍റെ അനൌണ്‍സ്മെന്റ് വരുന്നു. പ്രസംഗ മത്സരം ഫസ്റ്റ് പ്രൈസ് ഗോസ് റ്റു... ആമി ഓടിവന്നു കയ്യില്‍ പിടിച്ചു. ഒപ്പന മത്സരത്തില്‍ അവള് മണവാട്ടി ആയ ടീമിനായിരുന്നു ഒന്നാം സ്ഥാനം. അവളുടെ ഉമ്മാന്‍റെ പട്ടുസാരിയുടുത്ത് മുഖത്തൊരു കള്ള നാണവുമായി അവള്‍ നന്നായി ശോഭിച്ചിരുന്നു. മുന്നിലൂടെ ഓടിപ്പോയ ഒരു കുട്ടിയുടെ പാദസരത്തിന്‍റെ കിലുക്കം എന്നെ തിരിച്ചു വിളിച്ചു.മഴക്കാലമായി. സ്കൂളിലേക്കുള്ള റോഡൊക്കെ വെള്ളത്തിനടിയിലായി. ഇനി കുറച്ച് കാലം സ്കൂളിന് അവധിയാണ്. ഞങ്ങളുടെ പ്രാര്‍ത്ഥന പോലെ വെള്ളപൊക്കമിറങ്ങാന്‍ കുറെ കഴിയും. വെള്ളമിറങ്ങി കഴിഞ്ഞാല്‍ വീണ്ടും സ്കൂള്‍ തുറക്കും. നല്ല രസമാണ് രണ്ടു വശത്തും വെള്ളം നിറഞ്ഞ വയലുകള്‍ക്കിടയിലൂടെ പോവാന്‍ . പക്ഷെ റോഡിന്‌ നടുവിലൂടെ നടക്കണം . അല്ലെങ്കില്‍ മുതിര്‍ന്നവര്‍ വഴക്ക് പറയും. വെള്ളത്തില്‍ വീണു പോകുമോ എന്ന പേടിയാണ് അവര്‍ക്ക്.

അന്നും ഇന്നും ചെറുവാടിക്കാരുടെ സ്വന്തം ഹെഡ് മാഷ്‌ ആണ് കുട്ട്യാലി മാസ്റ്റര്‍. വാത്സല്യം കൊണ്ട് എങ്ങിനെ കുട്ടികളെ നേരെയാക്കാം എന്നതായിരുന്നു മാഷിന്‍റെ വിജയം.ആ മനോഹരമായ പുഞ്ചിരിയുമായി ഇന്നും ഞങ്ങളുടെ ഗ്രാമത്തില്‍ സാറുണ്ട്‌. തലമുറകളുടെ അക്ഷര സൗഭാഗ്യത്തിന് തിരികൊളുത്തിയ സുകൃതവുമായി. നാട്ടിലെത്തുമ്പോള്‍ ഞാനും ഓടിയെത്തും മാഷിനടുത്ത്. ആ ആലിംഗനത്തില്‍ അറിയുക ഒരച്ഛന്‍റെ വാത്സല്യമാണ്.

സ്കൂള്‍ വരാന്തയിലൂടെ പുറത്തോട്ട് നടന്നു. വീതികൂടിയ നെറ്റിയിലെ വിയര്‍പ്പ് തുടച്ച് വേഗത്തില്‍ നടന്നു വരുന്നത് ഖാദര്‍ മാഷല്ലേ. പക്ഷെ മാഷ്‌ ഇന്നില്ല എന്നത് മറ്റൊരു തിരിച്ചറിവും. ഞാന്‍ പഠിച്ച മറ്റൊരു കലാലയത്തിനും ഇത്രത്തോളം മധുരമായ ഓര്‍മ്മകള്‍ നല്‍കാന്‍ പറ്റിയിട്ടില്ല. ഒരു കാലാലയത്തിനോടും ഇത്രക്കടുപ്പം എനിക്കും തോന്നിയിട്ടില്ല. അന്ന് കിട്ടിയ അടിയുടെ വേദന ഇന്നെനിക്ക് സുഖമുള്ള നോവുകളാണ്, കേട്ട വഴക്കുകള്‍ ഇന്നൊരു ഗാനം പോലെ മധുരമാണ് . കാരണം വര്‍ഷങ്ങള്‍ക്കു ശേഷം ഞാന്‍ തിരിച്ചറിയുന്നത് അതൊരു വിജയ മന്ത്രമായിട്ടാണ്. പാഠപുസ്തകങ്ങള്‍ക്കൊപ്പം പഠിച്ചിറങ്ങിയത് സ്നേഹത്തിന്‍റെ കൂടി പാഠങ്ങളാണ്. കുട്ടികള്‍ക്കൊപ്പം നിന്ന് അവരുടെ മനസ്സറിഞ്ഞ് ഇടപ്പെട്ട കുറെ അധ്യാപകരുണ്ടായിരുന്നു ഇവിടെ. ഇപ്പോഴും ഞങ്ങളുടെ മനസ്സില്‍ ജീവിക്കുന്നവര്‍... ..., പലരും ഇന്നീ ലോകത്ത് ഇല്ലാതിരിക്കാം. പക്ഷെ ഈ വിദ്യാലയവും ഇതിന്‍റെ മതില്‍കെട്ടും പിന്നെ എഴുതിയും ചൊല്ലിയും പഠിച്ച അക്ഷരങ്ങളും നിലനില്‍ക്കുവോളം അവര്‍ക്കും മരണമില്ല. പ്രിയപ്പെട്ട ആ അധ്യാപകര്‍ക്കുള്ള ഗുരുദക്ഷിണ കൂടിയാണ് ഈ കുറിപ്പ്.

ദേ... പ്യൂണ്‍ നാരായണേട്ടന്‍ ലോങ്ങ്‌ ബെല്‍ അടിക്കുന്നു. ക്ലാസ് തുടങ്ങാന്‍ സമയമായി. വര്‍ഷങ്ങള്‍ പിറകിലേക്കോടി വീണ്ടും ഏഴ് ബി യിലെ മുന്‍ ബെഞ്ചില്‍ ചെന്നിരുന്നു . നീണ്ട ഹാജര്‍ പുസ്തകവുമായി ഗംഗാധരന്‍ മാസ്റ്റര്‍ എത്തി.
അസീസ്‌ ടീ.പി
ഹാജര്‍ സര്‍
മായ. സി
ഓള് വന്നീല്ല സേര്‍
കെ. ടി. മന്‍സൂര്‍ അഹമ്മദ്
പ്രസന്റ് സര്‍ .
.....................
.....................

126 comments:

 1. ഒരു ഒപ്പന ചുവടിന്റെ താളം
  പിന്നൊരു ഹാര്‍മോണിയത്തിന്റെ നാദം
  അതും കഴിഞ്ഞൊരു മഴക്കാലം
  ഓര്‍മ്മകളുടെ പെരുമഴക്കാലം.

  ReplyDelete
 2. ഇതു വായിക്കുകയായിരുന്നില്ല.. ശരിക്കും അനുഭവിക്കുകയായിരുന്നു. ഞാനും ഒരുപാട് വർഷം പിന്നോട്ട് തിരിച്ചു നടന്നു. എന്റെ പ്രിയ വിദ്യാലയത്തിലേക്ക്... ഓർമ്മകളുടെ വസന്തത്തിലേക്ക്.

  ആശംസകൾ!

  ReplyDelete
 3. ഒരുവട്ടം കൂടിയെന്‍
  ഓര്‍മ്മകള്‍ മേയുന്ന
  തിരുമുറ്റത്തെത്തുവാന്‍ മോഹം ...:)

  വളരെ ഫീല്‍ ചെയ്തു വായിച്ചു :)

  ReplyDelete
 4. school days...
  school days....
  ചെരുവടിക്കാ നീണാള്‍ വാഴട്ടെ...!

  ReplyDelete
 5. ഇത് വായിക്കുമ്പോള്‍ ഞാനും നടക്കുകയായിരുന്നു എന്റെ തൃക്കുളം സ്കൂള്‍ ഗ്രൌണ്ടിലൂടെ ........
  ആന്റണി മാഷിന്റെ ചൂരലിന്റെ ചൂട് ഒരിക്കല്‍ കൂടി എന്റെ ചന്തിയില്‍ പതിച്ചപോലെ..........
  നന്നായിട്ടുണ്ട് ചെറുവാടി . ആശംസകള്‍

  ReplyDelete
 6. പ്രസന്റ് സാര്‍!!!!!!!!
  ഇപ്പോഴത്തെ സ്കൂളിലെ കുട്ടികള്‍ക്കില്ലാതത്ര വൈകാരികബന്ധം അന്നത്തെ കുട്ടികളും അധ്യാപകരും തമ്മിലുണ്ടായിരുന്നു..ചെറുവാടി നന്നായി എഴുതി..ആമി ഇതുവായിക്കട്ടെ എന്നാശംസിക്കുന്നു..

  ReplyDelete
 7. വളരെ നന്നായി എഴുതി കേട്ടൊ...
  ഒരിക്കലും മരിക്കാത്ത ഓര്‍മ്മകള്‍ അല്ലേ...

  ReplyDelete
 8. മൊത്തത്തില്‍ ഞാനും എന്റെ സ്കൂളില്‍ ഒന്ന് പോയി വന്നത് പോലെ ഉണ്ട്
  സ്നേഹപൂര്‍വ്വം
  ഫെനില്‍

  ReplyDelete
 9. വളരെ ഇഷ്ടമായി ഈ ഓര്‍മ്മകളുടെ പെരുമഴ..
  ഒരിക്കലും ചാറ്റലൊഴിയാത്ത വര്‍ഷകാല ഓര്‍മ്മകളാണു
  നമുക്ക് കലാലയ ജീവിതം..

  മനസിനെ തൊട്ടുണര്‍ത്തിയ എഴുത്ത്...
  അവസാനം ഹാജര്‍ വിളിയില്‍ നിര്‍ത്തിയത് ഒന്നാന്തരം എന്‍ഡിംഗ്..
  ചെറുവാടിയിലെ എഴുത്ത്കാരന്റെ ടോപ്പ് ടാലന്റിനു മികച്ച ദൃഷ്ടാന്തം!

  ചെറുവാടീ..കൊടുകൈ!

  ReplyDelete
 10. മധുരിക്കും ഓർമ്മകൾ

  ReplyDelete
 11. ഒരു ഒപ്പന പട്ടിന്റ്റെ ഓര്മക്ക്.....പേരില്‍ തന്നെ യുണ്ട് ഒരു ആമിനകുട്ടി യുടെ ഓര്‍മയും നോവും ..അതോണ്ടാവും മനസ്സിനെ കൂടുതല്‍ സ്പര്‍ശിച്ചതും ആമി തന്നെ .ഒരു ചെറിയ അസൂയ തോന്നതിരു ന്നില്ല ആമിയോട് എന്നത് സത്യം തന്നെ ..........എന്തായാലും നന്നായിട്ടുണ്ട് ..(അല്ലെങ്കിലും ഏതായിരുന്നു മോശം )മനസ്സിനെ പിടിച്ചിരുത്തുന്ന എന്തോ ഒന്നുണ്ട് ഈ എഴുത്ത് കാരന്റ്റെ സൃഷ്ട്ടികളില്‍ ..വല്ലാത്ത ഒരു ഗ്രഹാതുരതം ഉളവാക്കുന്ന ശൈലി .നിങ്ങള്‍ അനുഗ്രഹിക്കപെട്ടന്‍ ആണ് ഏത് അര്‍ത്ഥത്തിലും ..നാഥന്‍ അനുഗ്രഹിക്കട്ടെ ആമീന്‍ .

  ReplyDelete
 12. ചെറുവാടിയുടെ ഓര്‍മ്മകള്‍ സ്കൂള്‍ കാലത്തേക്ക്
  തിരിച്ചു കൊണ്ടു പോയി.കലര്‍പ്പില്ലാത്ത രചനയും.
  എഴുത്തുകള്‍ വന്നു കൊണ്ടിരിക്കട്ടെ..

  ReplyDelete
 13. വല്ലാത്തൊരു പോസ്റ്റ് ആയിപ്പൊയി. ശരിക്കും മൊഹിപ്പിച്ചു വേദനിപ്പിച്ചു. എന്റെ സ്കൂളിന്റെ മുന്നിൽ ഞാൻ എത്തിയതായാണു എനിക്കും തോന്നിയതു.. ഹൃദയം നിറഞ്ഞ ആശംസകൾ..

  ReplyDelete
 14. എന്റെ ചെരുവാടീ ..നന്നായി എന്ന് പറയേണ്ടല്ലോ...ആ മഴക്കാലത്ത് മുങ്ങിയ വഴികളിലൂടെ വെള്ളം തെറിപ്പിച്ചും കൊണ്ട് നടന്നു പോകുന്നത് ഇപ്പോഴും ഓര്‍മയില്‍ ഉണ്ട് ..അഭിനന്ദനം...

  ReplyDelete
 15. മനസ്സിൽ തട്ടി ..പതിവുപോലെ മനോഹരമാക്കി...ജീവൻ തുടിക്കുന്ന വാക്കുകൾ....നല്ലൊരു ഗുരുദക്ഷിണ തന്നെയിത്...എഴുതിത്തരുന്ന പ്രസംഗം കാണാതെ പഠിച്ചവതരിപ്പിക്കുന്ന ഒരു കുട്ടിയെ കണ്ടു...ആമിയുടെ നാണവും പാദസരത്തിന്റെ കിലുക്കവുമെല്ലാം മനസ്സിൽ അലകളൊരുക്കുന്നു വായന കഴിഞ്ഞിട്ടും....കയ്യെത്തും ദൂരെ ഒരു കുട്ടിക്കാലം....നന്നായി ഏട്ടാ

  ReplyDelete
 16. മനസ്സിൽ നിന്ന് ഉതിർന്ന അക്ഷരങ്ങൾ...സരളം, തരളം.
  പ്രൈമറിസ്കൂളിന്റെ തിരുമുറ്റത്തേയ്ക്ക് അതെന്നെയും കൂട്ടിക്കൊണ്ടുപോയി...
  നന്ദി ചെറുവാടീ ഈ ഹ്ര്‌ദയാക്ഷരങ്ങൾക്ക്.

  ReplyDelete
 17. nannayi marakkanaktha ethrayo sundara nimishangal kanamaraythundu.

  ReplyDelete
 18. ഒരു സ്കൂളന്തരീക്ഷത്തിൽ കുറച്ച് സമയം കഴിച്ചു കൂട്ടിയതു പോലെ...നല്ലയെഴുത്ത്

  ReplyDelete
 19. who is "aameee" ????? എന്തായാലും ഒരു പയയ സ്കൂള്‍ ലൈഫ് ആസ്വതിച്ച ഒരു സുഖം ......

  ReplyDelete
 20. കൈയ്യെത്തും ദൂരെ ഒരു കുട്ടിക്കാലം ... മഴവെള്ളം പോലെ ഒരു കുട്ടിക്കാലം..വയറു വേദനയുടെയും 'മുട്ടേല്‍ പനിയുടെയും' സ്കൂള്‍ കാലഘട്ടത്തിലേക്ക് കൂട്ടികൊണ്ട്‌ പോയ ചെറുവാടിക്കുള്ള സമ്മാനം നാളത്തെ സ്കൂള്‍ അസംബ്ലിയില്‍ വെച്ച് നല്‍കുന്നതായിരിക്കും..........

  ReplyDelete
 21. വിദ്യാലയം ഒരു വികാരമായി നിറയുകയാണ് ഈ കുറിപ്പിൽ. ഹാർമ്മോണിയം, കുട്യാലി മാഷ്, നാരായണേട്ടൻ, ഒരു ഒപ്പനയുടെ ഈണം, നാണം പുരണ്ട ഒരു പുഞ്ചിരി, ഒരു ഒളിനോട്ടം, എനിക്ക് ഇപ്പോൾ പോകണമെന്നു തോന്നുന്നു എന്റെ പഴയ പള്ളിക്കുടത്തിലേക്ക്. അത്രമാത്രം അനുഭവിപ്പിച്ചു ഈ പോസ്റ്റ്! ചേതോഹരം.

  ReplyDelete
 22. ഇവിടത്തെ ഓര്‍മ്മകള്‍ക്ക് ഇപ്പോഴും നഷ്ടപെടലിന്റെ വേദനയാണ്...
  ഇവിടത്തെ കാറ്റിന്റെ ഗന്ധം ഇപ്പോഴും വിരഹത്തിന്റെയും വേര്‍പാടിന്റെയും നൊന്പരം നല്‍കുന്നു...
  ഇവിടത്തെ മരത്തണലില്‍ ഇപ്പോഴും വാരിയെറിഞ്ഞ മഞ്ചാടി മണികള്‍ ബാക്കിയുണ്ട്...
  ഇവിടത്തെ മണല്‍ത്തരികളില്‍ ഇപ്പോഴും വിടപറയാന്‍ മടിച്ചുനിന്ന നമ്മുടെയെല്ലാം കണ്ണീര്‍ അലിഞ്ഞു ചേര്‍ന്നിട്ടുണ്ട്....
  ഇവിടത്തെ നീളന്‍ വരാന്തകളില്‍ ഇപ്പോഴും നമ്മുടെ പൊട്ടിച്ചിരികള്‍ മുഴങ്ങുന്നുണ്ട്...
  ഇല്ല..... ഇവിടത്തെ ഓര്‍മ്മകളിലേക്ക് ഇനിയും തിരിഞ്ഞുനോക്കാന്‍ വയ്യ, ചിലപ്പോള്‍ ഞാന്‍ കരഞ്ഞുപോകും....!!

  ചെറുവാടി,
  വാക്കുകല്‍ക്കധീതം ഈ അവതരണ ശൈലി...!

  ReplyDelete
 23. വീണ്ടും സ്കൂള്‍ മുറ്റത്തു എന്നെ കൊണ്ട് ചെന്നെത്തിച്ചു ഈ പോസ്റ്റ്. ഒരു പാട് ഓര്‍മ്മകള്‍ മേയുന്ന കലാലയ മുറ്റം എന്നും എന്‍റെ ഓര്‍മ്മകളിലെ പൂക്കാലമാണ്.

  എഴുതുകയും മായ്ക്കുകയും വീണ്ടും എഴുതുകയും ചെയ്യുന്ന സ്ലേറ്റു പോലെ കൂട്ട് കൂടിയും പിണങ്ങിയും ഇണങ്ങിയും കളിച്ചും ചിരിച്ചും സല്ലപിച്ചും ബാല്യകാലത്തെ വിരുന്നൂട്ടിയ കൂട്ടുകാരുടെ ലോകം. ഈ പോസ്റ്റ് വായിക്കുമ്പോള്‍ ഞാനും അവരെ അന്വേഷിക്കുകയായിരുന്നു.

  ReplyDelete
 24. മധുരിക്കും ഓര്‍മ്മകള്‍! മധുരിമ ചോരാതെ അവതരിപ്പിച്ചിരിക്കുന്നു!
  ഓര്‍മകളുടെ പെരുമഴക്കാലം ഇഷ്ടമായി!
  ആസ്വദിച്ചു വായിച്ചു!
  ആശംസകള്‍

  ReplyDelete
 25. വളരെ നന്നായി എഴുതി.
  ഒരുപാട് വർഷം പിന്നോട്ട് തിരിച്ചു നടന്നു, എന്റെ സ്കൂളിന്റെ മുന്നിലേക്ക്...

  ReplyDelete
 26. ചെറുവാടി
  പഴയ ഓര്‍മ്മകളിലേക്ക് കൊണ്ട് പോകുന്ന എഴുത്തുകള്‍ക്ക് നന്ദി.
  ആശംസകള്‍

  ReplyDelete
 27. ഹ..എന്ത് രസമാണ് ഓര്‍മ്മകളില്‍ ഇങ്ങനെ നനഞ്ഞു കുതിര്‍ന്നു ,പിന്നെയും പിന്നെയും ഓര്‍ത്തോര്‍ത്ത് എത്ര നേരം വേണമെങ്കിലും അങ്ങനെ അങ്ങനെ...എന്റെ സ്കൂളെ...ഉമ്മ.

  ReplyDelete
 28. ടിപ്പിക്കല്‍ 'ചെറുവാടി' വീണ്ടും. സത്യം പറഞ്ഞാല്‍ വായിച്ച് കഴിഞ്ഞപ്പോള്‍ കമന്റ് ഇടാന്‍ തോന്നിയില്ല. കുറച്ച് സമയം നാട്ടിലും, പഴയ സ്കൂളിലും, മഴക്കാലത്ത് നീല നിറത്തിലുള്ള വെള്ളം നിറഞ്ഞ് നില്‍ക്കുന്ന അച്ഛന്‍ കുളത്തിലുമെല്ലാം പോയി തിരിച്ച് വന്നിട്ടാണ് കമന്റ് ഇടുന്നത്. ടിക്കറ്റും ബോസ്സിന്റെ സമ്മതവും ഇല്ലാതെ അവിടെയൊക്കെ കൊണ്ടുപോയതിന് നന്ദി..

  ReplyDelete
 29. വളരെ വളരെ നന്നായിരിക്കുന്നു ചെറുവാടി. സത്യത്തില്‍ ഓര്‍മയുടെ ഒരു വഞ്ചിയില്‍ കയറ്റി കുറെ യധികം പിറകോട്ടു കൊണ്ട് പോയി.. ഒരു വേള എന്റെ കണ്ണ് നിറഞ്ഞത്‌ . ആമിയെ ഓര്‍ത്തിട്ടാണോ അതോ പിതൃതുല്യം സ്നേഹിച്ചിരുന്ന പഴയ ഗുരുനാഥന്മാരെ ഓര്‍ത്തിട്ടാണോ എന്നറിയില്ല . ഒരു പാട് നന്ദി.
  ഒപ്പന പാട്ടിന്റെ താളം
  ഒത്തിടും ഈ പുഴയുടെ ഓളം
  ഓര്‍മ്മകള്‍ കൊണ്ടുള്ള മേളം
  ഓടി ഇന്നൊരു പാട് നീളം

  ReplyDelete
 30. സ്കൂളില്‍ വീണ്ടും ഓര്‍മ്മകളെ എത്തിച്ചതിന് നന്ദി!
  ആശംസകള്‍!

  ReplyDelete
 31. ഓർമ്മകളുടെ സ്കൂൾ മുറ്റത്ത് ഒപ്പന പാട്ടിന്റെ ഈരടിയോടെ ... എന്നേയും കൂട്ടി കൊണ്ട് പോയി... ഇണങ്ങിയും പിണങ്ങിയും നാം ആടിതിമിർത്ത ആ നല്ല കാലത്തിലേക്കു ... നമ്മുടെ നന്മ മാത്രം ആഗ്രഹിക്കുന്ന നമ്മോടൊപ്പം കൂടുന്ന സാറന്മാർ... നമ്മുടെ ദുഖവും സന്തോഷവും പങ്കിടുവാൻ നാം സ്നേഹിക്കുന്ന കൂട്ടുകാരുമായി ഒത്തുകൂടുന്ന ചോലമരങ്ങൾ.. നാം അറിയാതെ നമ്മുടെ മനസ്സിൽ സ്ഥാനം പിടിക്കുന്ന നമുക്ക് വേണ്ടപ്പെട്ടവർ അവരുടെ മൌന നോട്ടം , സ്കൂൾ വരാന്തയിലെ അവസാനത്തെ തൂണും ചാരി നമുക്കായുള്ള ആ കാത്തിരിപ്പ്.. കലോത്സവ ദിവസത്തിലേ ചമയങ്ങളും ചായങ്ങളും വാരി വിതറിയ ആ ഉല്ലാസത്തിലേക്ക്, കലോത്സവം കഴിഞ്ഞ് വളപ്പൊട്ടുകളും നാരങ്ങാതൊലികളും കൊണ്ട് വീർപ്പ് മുട്ടി നിൽക്കുന്ന ആ സ്കൂൾ ഗ്രൌണ്ട്..എല്ലാം കൂടി മനസ്സിലേക്ക് ഓടിയെത്തി.. താങ്കൾ പറഞ്ഞ പോലെ ഒരിക്കലും പടിയിറങ്ങി പോകാൻ ആരും ഇഷ്ട്ടപ്പെടാത്ത നല്ല കുറെ ഓർമ്മകൾ . താങ്കളിലെ എഴുത്തിന്റെ മാന്ത്രിക ഭാവം ഇവിടെയുമുണ്ട്... ആ മാന്ത്രീക സ്പർശം എന്നും നിലനിൽക്കട്ടെ.. മനസ്സിന്റെ ഓരങ്ങളിൽ ഒരായിരം ഒർമ്മകളുടെ പൂക്കൾ വിടർന്നു നിൽക്കുന്ന ഒരു നല്ല പോസ്റ്റ് സമ്മാനിച്ചതിനു ഒരായിര ആശംസകൾ..

  ReplyDelete
 32. വായിക്കുകയായിരുന്നില്ല , ആ കാലത്തില്‍ ജീവിക്കുന്ന പോലെയായിരുന്നു,അത്രക്കും ഹൃദ്യമായി ഈ എഴുത്ത്... ഒരു മാത്രാ എന്നെയും സ്കൂളിന്റെ തിരുമുറ്റത്തെത്തിച്ചു, അസംബ്ലി, കലോത്സവം.... എല്ലാം മിഴിവാര്‍ന്ന ചിത്രങ്ങളായി കണ്മുന്നില്‍...!

  ReplyDelete
 33. ഒരുവട്ടം കൂടി ഓര്‍മ്മകള്‍ മേയുന്ന പഴയ വിദ്യാലയ തിരുമുറ്റത്ത്‌ എത്താന്‍ മോഹമില്ലത്തവര്‍ ആയിട്ട് ആരെങ്കിലും ഉണ്ടാകുമോ?
  ചെറുവാടി ഭായ്.. വാക്കുകള്‍ എല്ലാം ഹൃദയത്തില്‍ നിന്നും വരുന്നവയാണെന് പോസ്റ്റ്‌ വായിച്ചപ്പോള്‍ ഉറപ്പിച്ചു. മനോഹരമായ പോസ്റ്റ്‌. ഓര്‍മ്മകള്‍ ആതാമാവിന്റെ നഷ്ട സുഗന്ധങ്ങള്‍. ഗൃഹാതുര സ്മരണകള്‍ ഉണര്‍ത്തുന ആ കഴിഞ്ഞകാലത്തെക്ക് മനസ്സിനെ കൂട്ടിക്കൊണ്ടുപോയതിനു നന്ദി..

  ReplyDelete
 34. "അല്ലെങ്കിലും ഓര്‍മ്മകള്‍ക്കുണ്ടോ പടിയിറക്കം. "

  ഓര്‍മകള്‍ക്ക് എന്ത് പടിയിറക്കം .....! അല്ലേ?
  പോസ്റ്റ്‌ ഇഷ്ട്ടപ്പെട്ടു .

  "സ്കൂള്‍ മുറ്റത്തെ ആ പഴയ കാഞ്ഞിര മരത്തില്‍ തട്ടി അത് തിരിച്ചുവരുമ്പോള്‍ കുറെ പഴയ ഓര്‍മ്മകളും കൂടെ പോന്നു. ഒരു പഞ്ചാര മാങ്ങയുടെ രുചിയുള്ള ഓര്‍മ്മകള്"
  സത്യത്തില്‍ അങ്ങനെയൊരു കാഞ്ഞിരമരം അവിടെയുണ്ടോ ?.
  എന്തായാലും "കാഞ്ഞിര മരത്തില്‍ തട്ടി" യപ്പോള്‍ "പഞ്ചാര മാങ്ങയുടെ രുചിയുള്ള ഓര്‍മ്മകള്കൂടെ പോന്നു".എന്ന ഭാവന നന്നായിരിക്കുന്നു. .

  "ഇന്നും ഞാന്‍ ക്ലാസിലെത്താന്‍ അല്പം വൈകിയോ..?..."
  എന്ന്‌ തുടങ്ങി കഴിഞ്ഞ കാലത്തേക്ക് മടങ്ങിപ്പോയത് (ഫ്ലാഷ് ബാക്ക് ) മനോഹരമായി .

  മഴവെള്ളം കടന്നു കയറാന്‍ അല്‍പ്പം മടിച്ചുനില്‍ക്കുന്ന ആ വഴി ഏതാണ്‌?.
  .
  "കാലങ്ങള്‍ പിറകിലേക്കോടി ഞാന്‍ ഓടി വീണ്ടും ഏഴ് ബി യിലെ മുന്‍ ബെഞ്ചില്‍ ചെന്നിരുന്നു" .

  ഈ വരികളില്‍ അല്‍പ്പം എഡിറ്റിംഗ് വേണമെന്ന് തോന്നുന്നു.(ഞാന്‍ പറഞ്ഞെന്നേയുള്ളൂ ...ഒന്നുകൂടി വായിച്ചു നോക്കുക .)

  "പ്രിയപ്പെട്ട ആ അധ്യാപകര്‍ക്കുള്ള ഗുരുദക്ഷിണ കൂടിയാണ് ഈ കുറിപ്പ്. "
  ഏറെ ഇഷ്ട്ടപ്പെട്ടു .

  ശ്രീ സി .പി .അനില്‍ കുമാറിന്റെ "കാര്‍ത്തി കവിളക്കുകള്‍ വീണ്ടും കണ്തുറന്നപ്പോള്‍ "എന്ന പോസ്റ്റ്‌ കലാലയ നാളുകളിലേക്ക് ഓര്‍മകളെ കൂട്ടിക്കൊണ്ടുപോയിരുന്നു.
  ഇപ്പോള്‍, എന്‍റെ സ്കൂള്‍ ജീവിതത്തിന്റെ കഴിഞ്ഞകാല ഓര്‍മ്മകള്‍ തിരിച്ചു തന്നതിന് ചെറുവാടിക്ക് ആയിരം നന്ദി .

  അല്ലെങ്കിലും ഓര്‍മ്മകള്‍ക്കുണ്ടോ പടിയിറക്കം......ഒരിക്കലുമില്ല .
  വീണ്ടും എഴുതുക .ആശംസകളോടെ .

  ReplyDelete
 35. വൈകിപ്പോയി എങ്കിലും ഈ ബ്ലോഗിനെ പിന്തുടരാതെ തിരികെ പോകാന്‍ കഴിയുന്നില്ല..:)

  ReplyDelete
 36. കുട്ടിക്കാലത്തേക്ക് ഓടിപ്പോയി.
  ജീവന്‍ കൂടി കൂടി വരുന്ന ഓര്‍മ്മകളെ വീണ്ടും വീണ്ടും ഓര്‍ക്കാന്‍...
  എന്നാലും ആ മാഷ്‌ പുസ്തകം കൊണ്ട് ചെകിട്ടത്ത് അടിക്കും എന്നത് ശരിയാണോ?
  എന്നിട്ട് അതിനെതിരെ ആരും ഒന്നും ചെയ്തില്ലേ.

  ReplyDelete
 37. ഇതേ സ്കൂളില്‍ ഏകദേശം ഇതേ അദ്ധ്യാപകരും ഇതേ ചുറ്റുപാടുകളും അനുഭവിച്ച എനിക്ക് പക്ഷെ അദ്ധ്യാപകരില്‍ ഏറ്റവും ഇഷ്ടം താങ്കളുടെ ഉപ്പയോടായിരുന്നു എന്നത് വെറും വാക്കല്ല എന്ന് സൂചിപ്പിക്കട്ടെ.
  ഹൃദ്യമായ അവതരണം കൊണ്ട് താങ്കളുടെ ഈ പോസ്റ്റും ശ്രദ്ധേയമായിട്ടുണ്ട്. എങ്ങനെയൊക്കെ ഞങ്ങളെ ഗൃഹാതുരത്വത്തില്‍ ആറാടിക്കാം എന്ന വിഷയത്തില്‍ ഗവേഷണം നടത്തുന്നുണ്ടെന്ന് തോന്നും പോസ്റ്റുകള്‍ കണ്ടാല്‍. എന്തായാലും ഇതൊക്കെ അനുഭവിച്ചവര്‍ക്ക് ഇത് വായിക്കുമ്പോള്‍ ലഭിക്കുന്ന അനുഭൂതി പതിന്‍മടങ്ങായിരിക്കുമെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ.

  ReplyDelete
 38. ഓര്‍മ്മകള്‍ക്കുണ്ടോ പടിയിറക്കം.
  ഇല്ലാ

  ReplyDelete
 39. no comments ..പറയാന്‍ വിചാരിച്ചത് നിങ്ങള്‍ തന്നേ വരികള്‍ ക്കിടയില്‍ വരചിട്ടിരികുന്നു ...ഒന്നല്ല ഒരു പാട് തവണ വായിച്ചു ..ചാലിയാറില്‍ വെള്ളം കൂടുമ്പോള്‍ കുട്ടികളയാ ഞങ്ങള്കൊക്കേ സന്തോഷമായിരുന്നു അന്ന് സ്കൂളില്‍ പോകണ്ടല്ലോ...ആ പഴയ കാലം അറിയതെ മനസ്സ് കൊണ്ട് ഞാനും ഒന്ന് നാട്ടില്‍ പോയി വന്നു....

  ReplyDelete
 40. "ഓര്‍മ്മകളുടെ പെരുമഴക്കാലം." അതെ, ഒരു വട്ടമല്ല പല വട്ടം പോയാലും പിന്നെയും പിന്നെയും പോവാന്‍ മനസ്സ് തുടിയ്ക്കുന്ന ആ സുന്ദര തീരത്തേക്ക് ചെറുവാടിയുടെ കൂടെ കൂടി പോവുമ്പോള്‍ അതിന്റെ തനിമ കൂടുന്നു. ആ ആമി മധുരമുള്ള കഥയ്ക്കുള്ളിലെ മറ്റൊരു കഥയായി. പതിവ് പോലെ ചെറുവാടി ടച്ച്‌ വേണ്ടുവോളമുള്ള, മഴയുടെ സംഗീതമുള്ള എഴുത്ത്.

  ReplyDelete
 41. ‘ഗൃഹാതുര സ്മരണകള്‍‘ ഉണര്‍ത്തുന്ന കഴിഞ്ഞകാലതെതക്കുറിച്ചും സ്വന്തം തട്ടകത്തെക്കുറിച്ചും പറയുമ്പോള്‍ അങ്ങ് വായനക്കാരെ ശരിക്കും അനുഭവിപ്പിക്കുന്നു.ആത്മാര്‍ത്ഥതയുള്ള എഴുത്ത്.നല്ല കൈയ്യടക്കം.ഹാജര്‍ വിളിക്കുമ്പോള്‍ വായിക്കുകയായിരുന്നില്ല ആ രംഗം കാണുക തന്നെ ആയിരുന്നു.

  ReplyDelete
 42. പ്രസന്റ് സാർ... നല്ല സുഖമുള്ള ഓർമ്മകൾല്ലേ..പതിവുപോലെ നന്നായി എഴുതിയിരിക്കുന്നു ചെറുവാടി. സന്തോഷം, അഭിനന്ദനങ്ങൾ.

  ReplyDelete
 43. എന്നു സ്വന്തം...അജിത്ത്

  പ്രസന്റ് സാര്‍

  ReplyDelete
 44. എവിടെയൊക്കെയോ വെച്ച് മറന്നു പോയ പലതും തിരിച്ചു കിട്ടിയ പോലെ !
  നന്ദി

  ReplyDelete
 45. മൻസൂർ ഭായ്,ഇതെഴുതുംബോൾ താൻകളുടെ കണ്ണുകൾ നനഞ്ഞിരുന്നതായും കൈകൾ വിറച്ചിരുന്നതായും ഞാൻ മനക്കണ്ണിൽ കണ്ടു...ഷാഫിയുടെ പ്രസിദ്ധമായ ആ പാട്ട്പാടട്ടേ ഞാൻ...

  “എന്നുമെന്റെയോർമകളില്
  ഓടി വരും നൊംബര മനുരാഗസുന്ദരം
  അതിരൂപഗോപുരം.....

  ഇവിടെയെല്ലെ ഞാൻ പിച്ചവെച്ചതെൻ...

  നന്ദി....!

  ReplyDelete
 46. വീണ്ടും ഗൃഹാതുരത....കൊള്ളാം ചെറുവാടീ....ആ പള്ളിക്കൂടവും, ക്ലാസ് മുറിയും, ആമിയും, എല്ലാമെല്ലാം ഒരു സിനിമയിലെ പോലെ മുന്നിലൂടെ കടന്നുപോയി....
  അതൊക്കെ പോട്ടെ....ആ നാണക്കാരി ആമി ഇപ്പോ എവിടുണ്ട്???

  ReplyDelete
 47. കെ. ടി. മന്‍സൂര്‍ അഹമ്മദ്...
  ഏത് ഫ്യൂച്ചറിലും
  പാസ്റ്റിന്റെ എല്ലാ മധുരം നിറയും ഓർമ്മകളിലും ഫൂൾടൈമായി
  പ്രസന്റായി ഇരിക്കുന്ന ഒരു ചെറുവാടിക്കാരൻ....!

  ReplyDelete
 48. ഓര്‍മ്മകള്‍ ..മരിക്കാത്ത ഓര്‍മ്മകള്‍ ..
  25 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്നലെ
  ഞങ്ങള് കുറെ പൂര്‍വ വിദ്യാര്‍ഥികള്‍ കോളേജില്‍ ഞങ്ങളെ പഠിപിച്ച
  അദ്ധ്യാപകനോടൊപ്പം ദുബായില്‍ ഒരു സായാന്ഹം ചിലവഴിച്ചു.. പൂര്‍വ അധ്യാപകര്‍
  എന്ന് ഒന്നില്ല ..പൂര്‍വ വിദ്യാര്‍ഥികള്‍ മാത്രം ..
  അത് പോലെ നമ്മുടെ ഓര്‍മ്മകള്‍ എന്നും
  present സര്‍ ...അല്ലെ ?പള്ളിക്കൂടവും ആമിയും
  ഒപ്പനയും ചെറുപ്പവും എല്ലാം present..വായിക്കുക
  അല്ല ചെറുവടിയുടെ ഒപ്പം കാണുക ആയിരുന്നു ...നന്ദി ....

  ReplyDelete
 49. അറിയാതെ കണ്ണു നനഞ്ഞല്ലോ മാഷേ... ഞാനും എന്റെ സ്കൂള്‍ ജീവിതത്തിലൂടെ കടന്നു പോകുകയായിരുന്നു ഇതു വായിച്ചിരിയ്ക്കുമ്പോള്‍...

  ReplyDelete
 50. കൂടുതലൊന്നും ഒര്മിക്കാനില്ലാത്ത സ്കൂള്‍ കാലമേ എനിക്കുള്ളൂ. . നിങ്ങളുടെതൊക്കെ വായിക്കുമ്പോള്‍ ഞാനും ആ വിദ്യാര്‍ഥി ആവും. പറച്ചില്‍ നിര്ത്തിയതാനെന്നെ ഏറെ ആകര്‍ഷിച്ചത്

  ReplyDelete
 51. അമ്പതാം കമന്റും എന്റെ വക തന്നെ ആയിക്കോട്ടെ.

  ഈ പോസ്റ്റ് വായിച്ചപ്പോള്‍ ഓര്‍മ്മ വന്ന ഒരു കാര്യം കൂടെ ദാ...

  "Gone are the days

  When we used to talk for hours with our friends!
  Now we don't have time to say a 'Hi'!

  Gone are the days

  When we sat to chat with Friends on grounds!
  Now we chat in chat rooms.....!

  Gone are the days

  Where we studied just to pass!
  Now we study to save our job!

  Gone are the days

  Where we had no money in our pockets and still fun filled on our hearts!!
  Now we have the atm as well as credit card but with an empty heart!!

  Gone are the days...

  But not the memories, which will be Lingering in our hearts for ever and ever and ever and ever and ever ..."

  ReplyDelete
 52. @ അലി
  ഹൃദയം നിറഞ്ഞ നന്ദി . ആദ്യം ഈ പടി കടന്നെത്തിയതിന്. നല്ല വാക്കുകളിലൂടെ സന്തോഷം നല്‍കിയതിന്. പിന്നെ പോസ്റ്റ്‌ ഇഷ്ടായതിനും
  @ രമേശ്‌ അരൂര്‍
  ഞാനിപ്പോഴും ആ സ്കൂളിന്റെ മുറ്റത്ത്‌ തന്നെയാ. തിരിച്ചെത്തിയിട്ടില്ല . നന്ദി സന്തോഷം. വായനക്കും ഇഷ്ടായതിനും .
  @ സജിന്‍
  നന്ദി സന്തോഷം. വായനക്കും ഇഷ്ടായതിനും .
  @ ഇസ്മായില്‍ ചെമ്മാട്
  സ്കൂള്‍ ഓര്‍മ്മകളിലേക്ക് നിങ്ങളെ എത്തിച്ചു എങ്കില്‍ എനിക്കും സന്തോഷം. നന്ദി . വായനക്കും ഇഷ്ടായതിനും .
  @ ജാസ്മികുട്ടി
  അതേ. വല്ലാത്തൊരു വൈകാരികബന്ധം അന്നത്തെ കുട്ടികളും അധ്യാപകരും തമ്മിലുണ്ടായിരുന്നു. നന്ദി അറിയിക്കുന്നു . വായനക്കും ഇഷ്ടായതിനും.
  @ മുല്ല
  ഈ ഓര്‍മ്മകളെ ഇഷ്ടായതില്‍ നന്ദിയും സന്തോഷവും അറിയിക്കുന്നു.
  @ ഫെനില്‍
  നന്ദിയും സന്തോഷവും അറിയിക്കുന്നു. വായനക്കും ഇഷ്ടായതിനും.
  @ നൗഷാദ് അകമ്പാടം
  ഹൃദയം കൊണ്ട് സ്വീകരിക്കുന്നു നിങ്ങളുടെ ഈ നല്ല വാക്കുകളെ. നന്ദിയും സന്തോഷവും അറിയിക്കുന്നു വായനക്കും സന്ദര്‍ശനത്തിനും പ്രോത്സാഹനത്തിനും.
  @ moideen angdimugar
  നന്ദിയും സന്തോഷവും അറിയിക്കുന്നു. വായനക്കും ഇഷ്ടായതിനും.

  ReplyDelete
 53. അപ്പോള്‍ മാഷിന്റെ മോന്‍ ആണല്ലേ !
  വെറുതെ അല്ല ഇമ്മാതിരി എഴുത്തുകള്‍ ..
  നല്ല ഫീല്‍ തരുന്നുണ്ട് പോസ്റ്റുകള്‍ എല്ലാം ..
  ഇതില്‍ ആമിക്ക് ഒരു റൊമാന്റിക്ക് ടച് ഉണ്ടായിരുന്നോ ?
  വെറുതെ ചോദിച്ചതാണ് .
  ആശംസകള്‍ ...

  ReplyDelete
 54. ഇനി ഇത്തരം പോസ്റ്റുകള്‍ ഇട്ടാല്‍ ചുട്ടഅടി!
  എന്തിനാ എപ്പോഴും ഇങ്ങനെ ഞങ്ങളെ സങ്കടപ്പെടുത്തുന്നത്?
  ഗൃഹാതുരത്വം ഇത്രനന്നായി മനസ്സിലേക്ക് കോരിയിടുന്ന അധികം പേരില്ല. പക്ഷെ ഈയിടെ അധികവും ഇത് തന്നെ വിഷയമാകയാല്‍ ക്ലീഷേ അനുഭവപ്പെടാം. അതിനാല്‍ ഇടയ്ക്കു മാത്രം ഞങ്ങളെ വിഷമിപ്പിക്കുക. നാട്ടിലേക്ക് ഇടയ്ക്കിടെ ഇങ്ങനെ കൊണ്ടുപോയാല്‍ പിന്നെ ഗള്‍ഫിലേക്ക് തിരിച്ചു വരാന്‍ തോന്നില്ല.
  ഭാവുകങ്ങള്‍ .....

  ReplyDelete
 55. കാലമെത്ര കഴിഞ്ഞാലും മരിക്കാത്ത ഓര്‍മ്മകള്‍ ...
  പോസ്റ്റ്‌ അസ്സലായിട്ടുണ്ട്

  ReplyDelete
 56. കുറഞ്ഞ ക്ലാസുകളില്‍ മാത്രം പോയിട്ടുള്ള എനിക്ക് ഇത് വായിച്ചപ്പോള്‍ ഒന്ന് മനസിലായി എത്ര ബാല്യ കലെജില്‍ പോയാലും വിവരം എത്ര കൂടിയാലും ആ ചെറിയ ക്ലാസുകളുടെ ഓര്‍മ്മകള്‍ തന്നെ ആണ് ഒരു ഒന്ന് ഒന്നര ഓര്‍മ

  ReplyDelete
 57. ഞാന്‍ നീയായിരുന്നോ...?
  അതോ നീ ഞാനായിരുന്നോ...?

  നമ്മുടെ ജീവിതത്തിലെ ചില കാര്യങ്ങളിലുള്ള സമാനതകളാകാം എനിക്കങ്ങിനെയൊരു സന്ദേഹമുണ്ടായത്...

  ഒപ്പനപ്പാട്ടിന്റെ ശീലുകളുമായി,
  ഒരു മൂകാനുരാഗത്തിന്റെ നാണവുമായി
  സ്കൂള്‍ ജീവിതവും, അവിടുത്തെ മറക്കാനാകാത്ത മധുരിക്കുന്ന ഓര്‍മകളുമായി വന്ന ഈ ഓര്‍മക്കുറിപ്പ് എന്റെ മനസിലൊരു നഷ്ട ബോധം നിറക്കുന്നു....
  ഇനിയൊരിക്കലും ആ നല്ല കാലം കിട്ടില്ലല്ലൊ എന്നോര്‍ത്ത്....

  ReplyDelete
 58. ആ മധുരിക്കുന്ന കാലത്തെക്കുറിച്ചോര്‍ക്കാത്തവരുണ്ടാകുമോ?
  വളരെ നന്നായി എഴുതി.
  എനിക്കുമുണ്ടായിരുന്നു ഒരു ഖാദര്‍ മാഷ്‌!

  ReplyDelete
 59. ആദ്യമായി വരുകയാണിവിടെ..
  എന്തൊരു മനോഹരമായ വിവരണമാണ്‌!! നല്ല ഭാഷയും..
  വെറുമൊരു ഭംഗിവാക്കല്ല..ആത്മാർത്ഥമായി ഹൃദയത്തിൽ തട്ടി അഭിനന്ദനം അറിയിക്കുന്നു.

  ReplyDelete
 60. മനോഹരമായ ഓര്‍മ്മകളുടെ അതി മനോഹരമായ അവതരണം..
  എല്‍.പി സ്കൂള്‍ കാലത്തെ ഒരു ഒപ്പനപ്പാട്ടിന്റെ താളം പെട്ടെന്ന് ഓര്‍മ്മ വന്നു. ഇക്കഴിഞ്ഞ വെക്കേഷന് കൂടി അന്നത്തെ ആ പുതു നാരിയെ ഞാനും സുഹൃത്ത് അശ്രഫും കൂടി ഓര്‍മ്മിച്ചെടുക്കാന്‍ ശ്രമിച്ചിട്ട് നടന്നില്ല. അവള്‍ക്കു വേണ്ടി നാലാം ക്ലാസിലെ മുന്‍ ബഞ്ചിലിരുന്നു ഞങ്ങള്‍ ഇരുവരും വാക് തര്‍ക്കം ഉണ്ടാക്കിയതും സെബാസ്ടിയന്‍ സാറിന്റെ കയ്യില്‍ നിന്ന് ചൂരലടി വാങ്ങിയതുമൊക്കെ.....

  പിന്നെ ചെറുവാടി യു പി സ്കൂള്‍ എനിക്ക് ഏറെ പ്രിയപ്പെട്ടതാണ്. എന്റെ പ്രിയ ഉപ്പ (ഭാര്യാ പിതാവ്) നാസര്‍ മാസ്ടര്‍ ചേന്ദമംഗല്ലൂര്‍ അവിടെ ഉറുദു അധ്യാപകനായി ഈ വര്ഷം വരെ ഉണ്ടായിരുന്നു.

  ഏതായാലും നല്ല വായനാ സുഖം തന്നു ചെറുവാടീ...

  ReplyDelete
 61. തികച്ചും നൊൽസ്റ്റാൾജിക്‌.....സമ്പന്നമായ ഒരു കാലത്തെ തിരിച്ചു കൊണ്ടുവരുന്ന സുഖം.

  ReplyDelete
 62. നല്ല വിവരണം .. ചെറുപ്പകാലത്തെ ഓര്‍മ്മിപ്പിച്ചു. എല്ലാരുടെയും ജീവിതത്തില്‍ ഉണ്ടാവും ഒരു ആമിയും ഗംഗാധരന്‍ മാഷും നാരായണെട്ടനും ഒക്കെ.അല്ലെ .. ഞാന്‍ കരുതി എനിക്ക് മാത്രമാണ് എന്ന്

  ReplyDelete
 63. നന്നായി അവതരിപ്പിച്ചു, ശരിക്കും അനുവാചകനെ പിടിച്ചിരുത്തുന്ന അവതരണശൈലി..സൂപ്പർ.
  അഭിനന്ദനങ്ങൾ

  ReplyDelete
 64. ഓര്‍മകളുടെ പെരുമഴക്കാലത്തില്‍ മുങ്ങി നിവര്‍ന്നത്‌ എന്റെ സ്കൂള്‍ മുറ്റത്ത്‌.... തോരാതെ പെയ്യുന്ന ഓര്‍മകളില്‍ നനഞ്ഞു ഞാനും ...!

  വായിക്കുകയായിരുന്നില്ല,ഓര്‍മകളിലൂടെ കൈപിടിച്ചു നടത്തുകയായിരുന്നു ചെറുവാടി ഇവിടെ.... നന്ദി , ഈ മധുരസ്മരണകള്‍ക്ക്....

  ReplyDelete
 65. പ്രസന്റ് സാര്‍... എത്താന്‍ വൈകി... കുട്ട്യാലി മാഷിനെപ്പോലെ കണ്ണുരുട്ടല്ലെ....
  ഒരുപാട് ഇഷ്ടായി ഈ ഓര്‍മ്മക്കുറിപ്പുകള്‍... ഒരു സംശയം... ആ ആമി ഇപ്പോ എവിടെയാ???

  ReplyDelete
 66. @ സൊനറ്റ്
  ഈ സന്തോഷം നല്‍കിയ വാക്കുകളെ, പ്രോത്സാഹനത്തെ , പ്രാര്‍ഥനയെ ഞാന്‍ ഹൃദയം കൊണ്ട് സ്വീകരിക്കുന്നു. നന്ദി ഒരുപാടൊരുപാട്.
  @ മുനീര്‍ എന്‍ . പി
  നന്ദി ഈ കലാലയ ഓര്‍മ്മകളെ ഇഷ്ടയത്തിനു. നല്ല വാക്കുകള്‍ക്കു , വായനക്ക്
  @ ജെഫു ജെലിയാഫ്‌
  നന്ദി അറിയിക്കുന്നു . സന്തോഷം നല്‍കിയ അഭിപ്രായത്തിന്, വായനക്ക്, സന്ദര്‍ശനത്തിന് . തുടര്‍ന്നും പ്രതീക്ഷിക്കുന്നു ഈ പ്രോത്സാഹനം
  @ ആചാര്യന്‍
  സ്കൂളും മഴക്കാലവും കെട്ടുപിണഞ്ഞു കുറെ ഓര്‍മ്മകള്‍ എല്ലാര്‍ക്കുമുണ്ടല്ലേ. നന്ദിയും സന്തോഷവും അറിയിക്കുന്നു.
  @ സീത
  നന്ദിയും സന്തോഷവും അറിയിക്കുന്നു. എന്നും നല്‍കിവരുന്ന പ്രോത്സാഹനത്തിനു. നല്ല സന്തോഷം നല്‍കിയ അഭിപ്രായത്തിന്. ഒപ്പം വിമര്‍ശനങ്ങള്‍ക്കും സ്വാഗതം. ഒരിക്കല്‍ കൂടി നന്ദി.
  @ പള്ളിക്കരയില്‍
  എന്‍റെ സ്നേഹവും സന്തോഷവും ആശംസയും അറിയിക്കുന്നു സാഹിബ്. ഈ വാക്കുകള്‍ ഞാന്‍ വിനയപൂര്‍വ്വം സ്വീകരിക്കുന്നു. നന്ദി
  @ നന്ദു
  നന്ദിയും സന്തോഷവും അറിയിക്കുന്നു. വായനക്കും സന്ദര്‍ശനത്തിനും
  @ നിശാഗന്ധം
  നന്ദിയും സന്തോഷവും അറിയിക്കുന്നു. വായനക്കും നല്ല വാക്കുകള്‍ക്കും
  @ സലീല്‍
  നന്ദിയും സന്തോഷവും അറിയിക്കുന്നു. വായനക്കും നല്ല വാക്കുകള്‍ക്കും
  @ ഹാഷിക്ക്
  പോസ്റ്റിനെ സ്വഭാവം പോലെ നര്‍മ്മമുള്ള മറുപടി. ഇഷ്ടായി. നന്ദിയും സന്തോഷവും അറിയിക്കുന്നു.

  ReplyDelete
 67. @ ശ്രീനാഥന്‍
  സന്തോഷപൂര്‍വ്വം സ്വീകരിക്കുന്നു ഈ നല്ല വാക്കുകളെ. നന്ദി അറിയിക്കുന്നു ഹൃദയപൂര്‍വ്വം.
  @ ഷമീര്‍ തളിക്കുളം
  കവിത പോലെ ഒരു കമ്മന്റ്. എനിക്കിഷ്ടായി. ഒപ്പം ഞാനും അറിയിക്കുന്നു എന്‍റെ നന്ദിയും സ്നേഹവും സന്തോഷവും.
  @ അക്ബര്‍ വാഴക്കാട്
  നാല് വരികളിലൂടെ നിങ്ങളും കുറിച്ചിട്ടു മനോഹരമായ ആ കാലത്തെ കുറിച്ച്. എന്‍റെ നന്ദിയും സ്നേഹവും സന്തോഷവും അറിയിക്കുന്നു .
  @ ചെമ്മരന്‍
  വളരെ വളരെ നന്ദി . ഈ ഓര്‍മ്മകളെ സ്വീകരിച്ചതിന്‌. ഒപ്പം ഞാനും അറിയിക്കുന്നു എന്‍റെ നന്ദിയും സ്നേഹവും സന്തോഷവും
  @ ഡോ. ഇന്ദു മേനോന്‍
  എന്‍റെ ഈ ചെറിയ ലോകത്തേക്ക് ആദ്യം തന്നെ സ്വാഗതം. പിന്നെ നന്ദിയും സന്തോഷവും അറിയിക്കുന്നു പോസ്റ്റ്‌ ഇഷ്ടായതിനും നല്ല വാക്കുകള്‍ക്കും.
  @ ടോംസ് തട്ടകം
  നന്ദിയും സന്തോഷവും സ്നേഹവും അറിയിക്കുന്നു പോസ്റ്റ്‌ ഇഷ്ടായതിനും നല്ല വാക്കുകള്‍ക്കും. ഓര്‍മ്മകളിലേക്കുള്ള ഇത്തരം യാത്രകള്‍ നമുക്ക് സന്തോഷം നല്‍കും .
  @ ജുനൈത്
  നന്ദിയും സന്തോഷവും സ്നേഹവും അറിയിക്കുന്നു പോസ്റ്റ്‌ ഇഷ്ടായതിനും നല്ല വാക്കുകള്‍ക്കും. കലാലയ ഓര്‍മ്മകള്‍ക്ക് മധുരം കൂടുതലാണ് അല്ലെ.
  @ ഷബീര്‍ തിരിച്ചിലാന്‍
  ഇടക്കൈങ്ങിനെ ഒരു യാത്ര നല്ലതല്ലേ. മനസ്സൊന്നു ഫ്രഷ് ആവും അല്ലെ . ഒത്തിരി നന്ദി വായനക്കും നല്ല വാക്കുകള്‍ക്കും.
  @ അഷ്‌റഫ്‌
  വളരെയധികം സന്തോഷം ഒപ്പം നന്ദിയും അഷ്‌റഫ്‌ ഈ നല്ല വാക്കുകള്‍ക്കു. ഒപ്പം മാപ്പിള പാട്ടിന്റെ ഈണത്തിലുള്ള ആ നാല് വരി പാട്ടും ആസ്വദിച്ചു ട്ടോ .
  @ വാഴക്കോടന്‍
  ഒത്തിരി സന്തോഷം വാഴക്കോടന്‍ ഇവിടെ വന്നതിനും നല്ല അഭിപ്രായത്തിനും. എന്‍റെ നന്ദിയും സ്നേഹവും സന്തോഷവും അറിയിക്കുന്നു

  ReplyDelete
 68. ഈ ഗുരുദക്ഷിണ കുറിപ്പ് വളരെ വളരെ ഇഷ്ടപ്പെട്ടു.ഒപ്പം ഞാനും കുറെ പിറകോട്ട് സഞ്ചരിച്ചു.

  ReplyDelete
 69. @ ഉമ്മു അമ്മാര്‍
  ഒരു ചെറിയ ഓര്‍മ്മകുറിപ്പ് തന്നെ പങ്കുവേച്ചല്ലോ. നന്നായി അത്. പിന്നെ ഞാനും അറിയിക്കുന്നു എന്‍റെ സന്തോഷവും നന്ദിയും ഈ നല്ല വാക്കുകള്‍ക്ക്.
  @ കുഞ്ഞൂസ്
  ഒത്തിരി സന്തോഷമായി ഈ അഭിപ്രായം കേട്ടിട്ട്. എന്‍റെ സന്ധിയും സന്തോഷവും അറിയിക്കുന്നു ഈ നല്ല അഭിപ്രായത്തിനും പ്രോത്സാഹനത്തിനും.
  @ ശ്രീജിത്ത്‌ കൊണ്ടോട്ടി
  ഫേസ് ബുക്കിലെ സജീവ സാന്നിധ്യത്തിന് എന്‍റെ ഈ കൊച്ചുലോകത്തെക്കും സ്വാഗതം. പിന്നെ നന്ദിയും സന്തോഷവും സ്നേഹവും അറിയിക്കുന്നു വായനക്കും നല്ല അഭിപ്രായത്തിനും. ഫോളോ ചെയ്ത് സ്വയം ശിക്ഷ ഏറ്റുവാങ്ങുന്നതിന് നന്ദി ട്ടോ :-)
  @ സുജ
  ആദ്യം തന്നെ വളരെ വിശാലമായ വായനക്കും അഭിപ്രായത്തിനും നന്ദി.

  സത്യത്തില്‍ അങ്ങനെയൊരു കാഞ്ഞിരമരം അവിടെയുണ്ടോ ?.

  അങ്ങിനെ ഒരു കാഞ്ഞിരമരം അവിടെ ഉണ്ടായിരുന്നു. ഇപ്പോള്‍ കാണില്ല എന്നതും സത്യം. പക്ഷെ അതവിടെ ഇപ്പോഴും ഉണ്ട് എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം.
  പറഞ്ഞ പോലെ ആ വരികളിലെ തെറ്റ് തിരുത്തിയിട്ടുണ്ട്. സൂക്ഷ്മവായനക്ക് നന്ദി

  "മഴവെള്ളം കടന്നു കയറാന്‍ അല്‍പ്പം മടിച്ചുനില്‍ക്കുന്ന ആ വഴി ഏതാണ്‌?.
  അത് ഞങ്ങളെ സ്വന്തം നാട്. സ്കൂളിലേക്കുള്ള വഴി എന്ന് പറഞ്ഞാലും തെറ്റില്ല. കാരണം ആ വഴി വരുന്ന കുട്ടികളും ഉണ്ടായിരുന്നു. . തൊട്ടടുത്ത്‌ തന്നെ സ്കൂളും.
  പിന്നെ ഒരിക്കല്‍ കൂടി നന്ദി അറിയിക്കുന്നു ഈ നല്ല വാക്കുകള്‍ക്ക്.
  @ പട്ടേപ്പാടം റാംജി
  ഒത്തിരി നന്ദി . ഈ ഓര്‍മ്മകൂട്ടുകളെ ഇഷ്ടായതിനു. മാഷിന്റെ സ്ഥിരം ശിക്ഷ രീതിയല്ല അത്. ചിലപ്പോള്‍ എന്നെ പോലെ നല്ല കുരുത്തക്കേടുള്ള കുട്ടികള്‍ക്ക് അങ്ങിനെ കിട്ടിയെന്നിരിക്കും. നന്ദി വായനക്കും അഭിപ്രായത്തിനും .

  ReplyDelete
 70. എന്റെ ചെറുവാടി ........എനിക്കൊന്നും പറയാനില്ല
  അത്ര മനോഹരം ........ ആ സ്കൂള്‍ കാണുമ്പോള്‍ ഇനി ഇത് കൂടി ഞാന്‍ ഓര്‍ക്കട്ടെ ...........

  ReplyDelete
 71. ഇസ്മായിൽ പറഞ്ഞത് പോലെ തൃക്കുളവും ആന്റണിമാശും കടന്നു, ഓറിയന്റലും പനമ്പുഴയും എല്ലാം ഓടിവന്നു..അധ്യാപകനും സുഹൃത്തുമായ റാഫിമാശിന്റെ മധുരമൂറും പാട്ടുകളിലേക്കെത്തിയപ്പോ മനസ്സുവിറച്ചു.. ചെറുപ്പത്തിലേ അദ്ദേഹം തിരിച്ചുവരാത്ത ലോകത്തേക്ക് നീങ്ങിയിരുന്നു..

  ഓർമ്മകളെ കുഴിച്ചെടുത്തപ്പോ പലതും നഷ്ടമായിരിക്കുന്നു. സ്കൂൾ ഗൌണ്ടിലിന്നു ഹോസ്പിറ്റൽ കെട്ടിടമാണ്. കളിക്കാൻ ഗൌണ്ടില്ല, കഥപറയാനും കാറ്റുകൊള്ളാനും മരങ്ങളില്ല...

  ഓർമ്മകളെ തൊട്ടുണർത്തിയതിനു നന്ദി.

  ReplyDelete
 72. ചെറുവാടി -ഓര്‍മകളില്‍ കൂടി ഒന്ന് കൂടി തിരിച്ചു പോകുന്ന സുഖം .സന്തോഷം എല്ലാം ഈ പോസ്റ്റില്‍ ഉണ്ട് .

  നന്നായി ...വളരെ നല്ല പോസ്റ്റ്‌!!!

  ReplyDelete
 73. ഓര്‍മ്മകള്‍ മനസ്സിന്‍റെ സ്ക്രീനില്‍ തുള്ളിയാടി ...ഒരിക്കലും തിരിച്ചു വരാത്ത സ്കൂള്‍ മുറ്റത്തെ കൂട്ടുകാരും ക്ലാസ്സിലെ വികൃതികളും
  മഴ നനഞ്ഞ വഴികളും പാഠ പുസ്തകത്തിന്‍റെ മണവും .....what I felt is beyond words!!

  ReplyDelete
 74. @ ഷുക്കൂര്‍
  ഉപ്പയെ ഓര്‍ത്തതിനും ഉപ്പയോടുള്ള സ്നേഹം അറിയിച്ചതിനും ഹൃദയം നിറഞ്ഞ നന്ദി. നമ്മള്‍ പഠിച്ച സ്കൂള്‍ എന്ന നിലക്ക് ഇതേ ഓര്‍മ്മകളും അനുഭവങ്ങളും ഷുക്കൂരിനും കാണും. ഒരു ആമി ഉണ്ടായിരുന്നോ മനസ്സില്‍..? :-) ഉണ്ടെങ്കില്‍ എഴുതണേ. ഒരിക്കല്‍ കൂടെ നന്ദി ഈ നല്ല പ്രോത്സാഹനത്തിനു.
  @ ഫൌസിയ ആര്‍
  നന്ദിയും സന്തോഷവും അറിയിക്കുന്നു . വായനക്കും അഭിപ്രായത്തിനും.
  @ ഫൈസല്‍ ബാബു
  ചാലിയാര്‍ തന്നെയാണല്ലോ നമ്മുടെ ഓര്‍മ്മകളിലെ നായിക. നന്ദിയും സന്തോഷവും അറിയിക്കുന്നു ഈ വായനക്കും അഭിപ്രായത്തിനും.
  @ സലാം
  ഈ ഓര്‍മ്മകളിടെ യാത്രയില്‍ കൂട്ടുവന്നതിനും ഇഷ്ടായതിനും പിന്നെ സന്തോഷം നല്‍കിയ നല്ല വാക്കുകള്‍ക്കും എന്‍റെ ഹൃദയം നിറഞ്ഞ നന്ദി.
  @ പ്രദീപ്‌ കുമാര്‍
  വിനയപൂര്‍വ്വം സ്വീകരിക്കുന്നു ഈ അഭിപ്രായത്തെ . എന്‍റെ ഹൃദയം നിറഞ്ഞ നന്ദിയും സന്തോഷവും അറിയിക്കട്ടെ.
  @ മുകില്‍
  അതേ. സുഖമുള്ള ഓര്‍മ്മകള്‍. അതാണല്ലോ കലാലയം. എന്‍റെ ഹൃദയം നിറഞ്ഞ നന്ദിയും സന്തോഷവും അറിയിക്കുന്നു ഈ വായനക്കും അഭിപ്രായത്തിനും.
  @ അജിത്‌
  നന്ദിയും സന്തോഷവും അറിയിക്കുന്നു ഈ വായനക്കും അഭിപ്രായത്തിനും.
  @ റഫീക്ക് പൊന്നാനി
  നന്ദിയും സന്തോഷവും അറിയിക്കുന്നു ഈ വായനക്കും അഭിപ്രായത്തിനും
  @ ഐക്കരപ്പടിയന്‍
  ഒത്തിരി നന്ദി . കൂടുതല്‍ സന്തോഷം . എല്ലാം അറിയിക്കുന്നു ഈ ഓര്‍മ്മകളെ ഇഷ്ടായതിനും നല്ല അഭിപ്രായത്തിനും .
  @ ചാണ്ടി കുഞ്ഞ്
  നന്ദി ചാണ്ടീ. പോസ്റ്റ്‌ തന്നെ എഡിറ്റ്‌ ചെയ്യേണ്ടി വന്നു എഴുതികഴിഞ്ഞപ്പോള്‍. ഇനി ആമി എവിടെ എന്ന് പറഞ്ഞാല്‍ ബ്ലോഗ്‌ തന്നെ പൂട്ടേണ്ടി വരും. എന്നാലും ഈ ചോദ്യം ചാണ്ടിയില്‍ നിന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നു . :) . നന്ദിയും സന്തോഷവും അറിയിക്കുന്നു ഈ വായനക്കും അഭിപ്രായത്തിനും.

  ReplyDelete
 75. ചില പേരുകള്‍ മാറ്റിയാല്‍ എനിക്കും പറയാനുള്ളത് ഇത് തന്നെയല്ലേ? ശരിക്കും ആസ്വദിച്ചു

  ReplyDelete
 76. ഏയ്‌, അമിയോ? എനിക്കോ? ഞാന്‍ ഈ പെണ്ണുങ്ങളുടെ മുഖത്തേക്ക് തന്നെ നോക്കാറില്ലായിരുന്നു. ഇപ്പോഴും തഥൈവ!

  അല്ല, നിങ്ങളെ കേട്ട്യോള്‍ ഇതൊക്കെ എങ്ങനെ സഹിക്കുന്നു എന്നാ എനിക്ക്.

  ReplyDelete
 77. അപ്പോള്‍ അതാണ്‌ സംഭവം. കെട്ട്യോളെ പേടിച്ചിട്ടാണ് ഷുക്കൂര്‍ പറയാതിരിക്കുന്നത്. ഈ പെണ്ണുങ്ങളുടെ മുഖത്തേക്ക് തന്നെ നോക്കില്ല എന്ന് പറയുന്നവരെ സൂക്ഷിക്കണം എന്നാണ് :).
  പിന്നെ എന്‍റെ കെട്ട്യോള് ഈ ബ്ലോഗ്‌ ഫോളോ ചെയ്യുന്നില്ല :) .

  ReplyDelete
 78. ബാല്യവും കൌമാരവും സമ്പന്നമാക്കിയിരുന്ന കലാലയ ജീവിതം ഓർമ്മയുടെ ചെപ്പുകളിൽ എന്നും മായാതെ തന്നെ കിടക്കും.
  ഇത് ഹ്രദ്യമായ ഭാഷയിലും ശൈലിയിലും അവതരിപ്പിച്ചു...
  വായിച്ച് അനുഭവിച്ചു.
  എല്ലാ ആശംസകളും നേരുന്നു!

  ReplyDelete
 79. ഇവിടെ വരുമ്പോഴെല്ലാം മഴപെയ്തു തോര്‍ന്ന പ്രതീതിയാണ്..വല്ലാത്തൊരു നോസ്റ്റാള്‍ജിക്ക് മൂഡ്‌..നന്ദി മന്‍സൂര്‍..

  ReplyDelete
 80. ആദ്യമായിട്ടാണ് ഇവിടെ വരുന്നത്...വളരെ നോസ്ടല്‍ജിക് ആയി അവതരിപ്പിച്ചു...മനസ്സില്‍ തട്ടി തന്നെ വായിച്ചു..ഒപ്പനയും ഹാര്‍മോണിയവും സ്കൂള്‍ മുട്ററവുമെല്ലാം മായാതെ കിടക്കുന്നു..

  ReplyDelete
 81. @ മുരളീ മുകുന്ദന്‍ ബിലാത്തി പട്ടണം
  എന്റെ ഹൃദയം നിറഞ്ഞ നന്ദിയും സന്തോഷവും സ്നേഹവും അറിയിക്കുന്നു . എന്നും നല്‍കുന്ന പ്രോത്സാഹനത്തിനു.
  @ എന്റെ ലോകം
  ആ കൂടിച്ചേരല്‍ നല്ല സന്തോഷം നല്‍കി എന്ന് മനസിലായി. എന്റെ ഹൃദയം നിറഞ്ഞ നന്ദിയും സന്തോഷവും സ്നേഹവും അറിയിക്കുന്നു
  @ ശ്രീ
  ഈ ഓര്‍മ്മകളിലെക്കുള്ള യാത്രയില്‍ കൂട്ടുവന്ന്‌ ശ്രീ പങ്കുവെച്ച അഭിപ്രായത്തിന് എന്‍റെ ഹൃദയം നിറഞ്ഞ നന്ദിയും സന്തോഷവും അറിയിക്കുന്നു.
  @ ഓ എ ബി /OAB
  നന്ദിയും സന്തോഷവും അറിയിക്കുന്നു വായനക്കും സന്ദര്‍ശനത്തിനും ഇഷ്ടായതിനും
  @ Pushpamgad Kechery
  ആമിയോടുണ്ടായിരുന്ന അടുപ്പത്തെ എന്ത് വിളിക്കണം എന്നറിയില്ല . നന്ദിയും സന്തോഷവും അറിയിക്കുന്നു വായനക്കും സന്ദര്‍ശനത്തിനും ഇഷ്ടായതിനും
  @ ഇസ്മായില്‍ കുറുമ്പടി
  ഒന്ന് മാറ്റി പിടിക്കാന്‍ ആഗ്രഹം ഇല്ലഞ്ഞിട്ടല്ല തണലെ. ഇതൊക്കെയേ വരുന്നുള്ളൂ. എന്നാലും ശ്രമിക്കാം ഒരു വിത്യസ്തതക്ക് . ഇഷ്ടായതിനും നിര്‍ദേശത്തിനും ഒത്തിരി നന്ദി.
  @ നൌഷു
  നന്ദിയും സന്തോഷവും അറിയിക്കുന്നു വായനക്കും സന്ദര്‍ശനത്തിനും ഇഷ്ടായതിനും
  @ അയ്യോ പാവം
  നന്ദിയും സന്തോഷവും അറിയിക്കുന്നു വായനക്കും സന്ദര്‍ശനത്തിനും ഇഷ്ടായതിനും
  @ റിയാസ് തളിക്കുളം
  നിന്റെ എ നല്ല വാക്കുകളെ ഹൃദയത്തോട് ചേര്‍ത്ത് സ്വീകരിക്കുന്നു ചങ്ങാതി. നന്ദി ഒരുപാടൊരുപാട്
  @ മേയ് ഫ്ലവര്‍
  നന്ദിയും സന്തോഷവും അറിയിക്കുന്നു വായനക്കും സന്ദര്‍ശനത്തിനും ഇഷ്ടായതിനും

  ReplyDelete
 82. മധുരമായ ഒരു ഗാനം കേള്‍ക്കും പോലെ സുഖകരമായ പോസ്റ്റ്‌.
  ഇഷ്ടപ്പെട്ടു

  ReplyDelete
 83. തനത് ശൈലിയില്‍ ചെറുവാടി തീര്‍ത്ത മഹാകാവ്യം!
  മരിക്കാത്ത ഓര്‍മ്മകള്‍ക്ക് മുന്‍പില്‍ തല താഴ്ത്തുന്നു!

  ReplyDelete
 84. ഞാനും എന്റെ സ്കൂള്‍ വരെ ഒന്ന് പോയി വന്നു..തൊട്ടടുത്ത അമ്പലത്തിലെ ഉത്സവകാലത്ത് വളക്കടകളിലെ കണ്ണഞ്ചിക്കുന്ന കുപ്പിവളകള്‍ തൊട്ടു തലോടി നിന്നു..അതെ ഓര്‍മ്മകളുടെ പെരുമഴക്കാലം ..അസ്സലായി എഴുതി ..
  അഭിനന്ദനങ്ങള്‍ ചെറുവാടി ..

  ReplyDelete
 85. തന്‍റെ ഓര്‍മ്മയുടെ പുസ്തകത്താളുകള്‍ മന്‍സൂര്‍ മറിക്കുന്നതും, അതിലെ സുവര്‍ണ്ണ വരികള്‍ വായിച്ചു കേള്‍പ്പിക്കുന്നതും വല്ലാത്തൊരു അനുഭൂതിയാണ് സൃഷ്ടിക്കുന്നത്. അതിനു വല്ലാത്തൊരു വശ്യതയുണ്ട്; വര്‍ണ്ണിക്കുവാനാവാത്ത ചന്തമുണ്ട്; നിഷ്കളങ്കതയുടെ ശീതളിമയുണ്ട്- എപ്പോഴും. ബോറടിപ്പിക്കാത്ത ആഖ്യാന രീതി അതിലൊരു പ്ലസ് ആണ്. എഴുത്തിനോടൊപ്പം വായനക്കാരനും സഞ്ചരിക്കുവാനാകുന്നു എന്നത് എഴുത്തുകാരന്റെ പുണ്യം! അഭിനന്ദനങ്ങള്‍.

  "തൊലിപൊട്ടി ചോര വരുമ്പോള്‍ ശിവദാസന്‍ മാസ്റ്റര്‍ പഞ്ഞിയില്‍ ടിങ്ക്ചര്‍ മുക്കി മുറിവില്‍ വെക്കും. നീറിയിട്ട് സ്വര്‍ഗം കാണുമെങ്കിലും കരയാതിരിക്കുന്നത് മാഷ്‌ മരുന്ന് വെക്കുമ്പോള്‍ അതില്‍ ഒളിപ്പിക്കുന്ന വാത്സല്യത്തിന്‍റെ മധുരം കൊണ്ടാണ്" ഓര്‍മ്മ നല്‍കുന്ന വേദനയെ എത്ര മധുരമായിട്ടാണ് താങ്കള്‍ പങ്കുവെച്ചിരിക്കുന്നത്. നിഷ്കപടമായ അധ്യാപക സ്നേഹവും അറിവിനോടൊപ്പം വിദ്യാര്‍ഥികളിലേക്ക് സന്നിവേശിപ്പിക്കപ്പെടുമ്പോള്‍ ഒരു കൊച്ചുകുട്ടിക്കുപോലും അത് തിരിച്ചറിയുവാനാകും എന്ന ഹൃദ്യമായ സന്ദേശം ഈ വരിയിലുണ്ട്. കുട്ടികളുടെ നിഷ്കളങ്കതയെ, അവരുടെ സ്നേഹമുള്ള അധ്യാപകരോടുള്ള സ്നേഹത്തെ യൂസഫലി കേച്ചേരി വിലയിരുത്തിയ വരികള്‍ ഓര്‍മ്മവരുന്നു (രണ്ടിലേക്ക് ജയിച്ച കുട്ടി പറയുന്നു) :
  "ഒന്നിലാണിപ്പോഴും പാവം,
  അന്നമ്മ ട്ടീച്ചര്‍ തോറ്റുപോയി"

  നന്ദി മന്‍സൂര്‍...

  ReplyDelete
 86. രമേശ് ജി പറഞ്ഞത് തന്നെ പറയുന്നു ഇക്കാ. കുറേ ദിവസങ്ങൾ ആയി ഇത്തരം നൊസ്റ്റാൾജിക്ക് മൊമെന്റ്സ് തരുന്ന സെന്റർകോർട്ടിൽ നിന്നും വിട്ടു നിന്നിട്ട്. ദാ വീണ്ടും വന്നിരിക്കുന്നുട്ടൊ, വായിക്കാൻ വായിച്ചു നൊസ്റ്റാൾജിക് ആവാൻ. ഇനി കാണാം, കാണും

  ReplyDelete
 87. ഓര്‍മ്മകളിലെ ഒതുക്കം ഈ പോസ്റ്റിനു ലാളിത്യമേകുന്നു. വരികള്‍ നല്‍കുന്ന പൂര്‍വകാല സ്മരണകള്‍ ഒട്ടും ചെറുതല്ല.
  തുടരട്ടെ. ഭാവുകങ്ങള്‍

  ReplyDelete
 88. ഓര്‍മകളെ തഴുകിപ്പോകുന്നു താങ്കളുടെ സ്കൂള്‍ ജീവിതം..
  ചെളിയും ചരല്‍ മണ്ണും ഒപ്പം ചൂരലും ചുട്ട പെടയും നമ്മുടെ ബാല്യമേനിയെ പുല്‍കിയ ആ കാലം ഇന്നുണ്ടോ..!

  ReplyDelete
 89. ഒരാഴ്ചത്തെ കറണ്ട് പോക്ക് പോസ്റ്റുകള്‍ വായിക്കാന്‍ വയ്കിച്ചു.
  ഇത് കണ്ടതെയില്ലല്ലോ ചെറുവാടീ...

  ഓര്‍മകളുടെ ഈ പെരുമഴക്കാലം മരിക്കും വരെ നമ്മെയൊക്കെ പിന്തുടരുമായിരിക്കും അല്ലെ..
  പല പല നാട്ടിലും വീട്ടിലും വിദ്യാലയങ്ങളിലും കഴിഞ്ഞ നമുക്കൊക്കെ കുട്ടിക്കാലം എന്നും ഒന്ന് തന്നെ..എല്ലാവര്‍ക്കും ഇതെന്‍റെ ബാല്യമല്ലേ എന്ന് തോന്നിപ്പിക്കുന്ന വരികള്‍...
  ഒരു പാട് ഇഷ്ട്ടപ്പെട്ടു.

  ReplyDelete
 90. @ അനശ്വര
  സെന്റര്‍ കോര്‍ട്ടിലേക്ക് സ്വാഗതം . പിന്നെ എന്‍റെ ഹൃദയം നിറഞ്ഞ നന്ദിയും സന്തോഷവും അറിയിക്കുന്നു വായനക്കും അഭിപ്രായത്തിനും. ഇന്യും പ്രതീക്ഷിക്കുന്നു പ്രോത്സാഹനം.
  @ നൗഷാദ് കൂടരഞ്ഞി
  എന്‍റെ സ്നേഹവും സന്തോഷവും അറിയിക്കുന്നു നൗഷാദ്. പോസ്റ്റ്‌ വായിച്ചതിനു, ഇഷ്ടായതിനു, സന്തോഷം നല്‍കിയ അഭിപ്രായത്തിന്. ചെറുവാടി ഗ്രാമത്തെ ഇഷ്ട്ടപ്പെടുന്നതിനും നന്ദി.
  @ കേളിക്കൊട്ട്
  വളരെ നന്ദി. വായനക്കും ഇഷ്ടായതിനും അഭിപ്രായത്തിനും. സന്തോഷം
  @ ഹഫീസ്
  വളരെ നന്ദി. വായനക്കും ഇഷ്ടായതിനും അഭിപ്രായത്തിനും. സന്തോഷം
  @ കമ്പര്‍
  നന്ദിയും സന്തോഷവും അറിയിക്കുന്നു . വായനക്കും ഇഷ്ടായതിനും സന്തോഷം നല്‍കിയ അഭിപ്രായത്തിനും.
  @ അനില്‍ കുമാര്‍ സി . പി
  ഹൃദയം നിറഞ്ഞ നന്ദി അനില്‍ജീ. ഈ ഓര്‍മ്മ കുറിപ്പുകളെ സ്വീകരിച്ചതിന്‌. എന്‍റെ സ്നേഹവും സന്തോഷവും അറിയിക്കുന്നു. വളരെ സന്തോഷം നല്‍കി ഈ നല്ല വാക്കുകള്‍.
  @ ലിപി രഞ്ജു.
  വൈകിയാലും വന്നല്ലോ . സന്തോഷം. :). നന്ദി ഇഷ്ടായതിനു. പിന്നെ ആ അവസാന ചോദ്യം ഞാന്‍ കേട്ടില്ല .
  @ ജ്യോ
  വളരെ നന്ദി. വായനക്കും ഇഷ്ടായതിനും അഭിപ്രായത്തിനും. സന്തോഷം
  @ രാജശ്രീ നാരായണന്‍
  വളരെ നന്ദി. വായനക്കും ഇഷ്ടായതിനും അഭിപ്രായത്തിനും. സന്തോഷം
  @ അബ്ദുല്‍ ജബ്ബാര്‍ വട്ടപ്പൊയില്‍
  നാട്ടില്‍ പോവുന്ന തിരക്കിനിടയിലും ഇവിടെ വന്നതിനും അഭിപ്രായത്തിനും നന്ദി. നല്ലൊരു അവധിക്കാലം ആശംസിക്കുന്നു

  ReplyDelete
 91. @ ബെഞ്ചാലി
  നന്ദിയും സന്തോഷവും സ്നേഹവും അറിയിക്കുന്നു. വന്നതിനും വായനക്കും ഇഷ്ടായതിനും.
  @ സിയ
  സെന്റര്‍ കോര്‍ട്ടിലേക്ക് സ്വാഗതം . നന്ദിയും സന്തോഷവും അറിയിക്കുന്നു. ഈ സന്ദര്‍ശനത്തിനും വായനക്കും ഇഷ്ടായതിനും നല്ല വാക്കുകള്‍ക്കും .
  @ എം . ടി . മനാഫ്
  വളരെ സന്തോഷം ഈ നല്ല വാക്കുകള്‍ കേട്ടിട്ട്. നന്ദി അറിയിക്കുന്നു വായനക്കും സന്ദര്‍ശനത്തിനും
  @ ഹനീഫ മുഹമ്മദ്‌
  നന്ദിയും സന്തോഷവും സ്നേഹവും അറിയിക്കുന്നു. വന്നതിനും വായനക്കും ഇഷ്ടായതിനും.
  @ മുഹമ്മദ്‌ കുഞ്ഞി വണ്ടൂര്‍
  ഒരുപാടൊരുപാട് സന്തോഷം. ഈ നല്ല വാക്കുകള്‍ക്കു വായനക്ക് സന്ദര്‍ശനത്തിന്. നന്ദി അറിയിക്കട്ടെ.
  @ മഞ്ഞുതുള്ളി പ്രിയദര്‍ശിനി
  ഒത്തിരി നന്ദി. ഈ നല്ല അഭിപ്രായത്തിന് ,വായനക്ക് . സന്തോഷം അറിയിക്കുന്നു
  @ നജ്മതുല്ലൈവ്
  സെന്റര്‍ കോര്‍ട്ടിലേക്ക് സ്വാഗതം . നന്ദിയും സന്തോഷവും അറിയിക്കുന്നു. ഈ സന്ദര്‍ശനത്തിനും വായനക്കും ഇഷ്ടായതിനും നല്ല വാക്കുകള്‍ക്കും
  @ ജിത്തു
  നന്ദിയും സന്തോഷവും സ്നേഹവും അറിയിക്കുന്നു. വന്നതിനും വായനക്കും ഇഷ്ടായതിനും.
  @ മിജുല്‍
  നന്ദിയും സന്തോഷവും സ്നേഹവും അറിയിക്കുന്നു. വന്നതിനും വായനക്കും ഇഷ്ടായതിനും.
  @ കണ്ണൂരാന്‍
  ഒരുപാടൊരുപാട് സന്തോഷം. ഈ നല്ല വാക്കുകള്‍ക്കു വായനക്ക് സന്ദര്‍ശനത്തിന്. നന്ദി അറിയിക്കട്ടെ.

  ReplyDelete
 92. ധനലക്ഷ്മി
  എന്‍റെ ഹൃദയം നിറഞ്ഞ നന്ദിയും സന്തോഷവും അറിയിക്കുന്നു ഈ വായനക്കും നല്ല വാക്കുകള്‍ക്കും ഈ ഓര്‍മ്മകളെ സ്വീകരിച്ചതിനും .
  @ നൗഷാദ് കുനിയില്‍
  ഒരു സമ്മാനം പോലെ സന്തോഷം തരുന്നതാണ് ഒരു "നൌഷാദിയാന്‍ കമ്മന്റ്" എനിക്ക്. ഇനി അത് വിമര്‍ശനമായാലും അതേ. എന്‍റെ നന്ദിയും സന്തോഷവും അറിയിക്കുന്നു ഹൃദയത്തില്‍ നിന്നും. ആ കേച്ചേരി കവിതയിലെ രണ്ടു വരകള്‍ ഹൃദ്യമായി. നന്ദി ഒരുപാടൊരുപാട്.
  ഒന്നൂടെ ചൊല്ലട്ടെ
  "ഒന്നിലാണിപ്പോഴും പാവം,
  അന്നമ്മ ട്ടീച്ചര്‍ തോറ്റുപോയി"
  @ ഹാപ്പി ബാച്ചിലേഴ്സ്
  ഇപ്പോള്‍ കണ്ടതില്‍ സന്തോഷം ബാച്ചീസ്. ബാക്കിയുള്ള പരിഭവം നിങ്ങളുടെ പുതിയ കവിത വായിച്ചപ്പോള്‍ തീര്‍ന്നു. സന്തോഷവും നന്ദിയും അറിയിക്കുന്നു.
  @ റെഫി
  സെന്റര്‍ കോര്‍ട്ടിലേക്ക് സ്വാഗതം . എന്‍റെ ഹൃദയം നിറഞ്ഞ നന്ദിയും സന്തോഷവും അറിയിക്കുന്നു ഈ വായനക്കും നല്ല വാക്കുകള്‍ക്കും.
  @ റഫീഖ് നടുവട്ടം
  ഒത്തിരി നന്ദി ട്ടോ ഈ വരവിനും വായനക്കും . എന്‍റെ ഹൃദയം നിറഞ്ഞ നന്ദിയും സന്തോഷവും അറിയിക്കുന്നു
  @ എക്സ് പ്രവാസിനി
  വൈകിയാലോന്നും പ്രശ്നല്ല്യ ട്ടോ . സമയം പോലെ വന്നു നോക്കിയാല്‍ മതി :) . നദിയും സന്തോഷവും അറിയിക്കുന്നു വായനക്കും ഇഷ്ടായതിനും.
  @ ഹൈന
  നന്ദി സന്തോഷം. വായനക്കും ഇഷ്ടായതിനും

  ReplyDelete
  Replies
  1. fb id tharamo allengil muhammed orum kundil add cheythalum mathi

   Delete
  2. fb id tharamo allengil muhammed orum kundil add cheythalum mathi

   Delete
 93. ഓര്‍മകളുടെ പെരുമഴക്കാലം.
  ഒത്തിരി ഇഷ്ടായീ...

  ReplyDelete
 94. നന്നായി ഫീൽ ചെയ്തൂട്ടൊ...
  എന്നാലും ചോദിക്കാതിരിക്കാൻ വയ്യാ... ‘നമ്മുടെ ആമിനാത്ത’ അല്ലെങ്കിൽ വേണ്ട. വെറുതെ എന്തിനാ...?

  എഴുത്ത് നന്നായിരിക്കുന്നു...
  ആശംസകൾ...

  ReplyDelete
 95. വളരെ വളരെ നന്നായിരിക്കുന്നു ചെറുവാടി...
  ആശംസകള്‍.....

  ReplyDelete
 96. എന്നാലും ചിലതെല്ലാം മറച്ചു വച്ചോ?

  ReplyDelete
 97. ഈ ഓര്‍മ്മകള്‍ക്കെന്തു ബാല്യം.!!!.വളരെ നന്നായിരിക്കുന്നു...

  ReplyDelete
 98. ഒരാഴ്ച കൊണ്ട് നൂറു കമന്റുകള്‍...! അതു തന്നെ മതി ഈ പോസ്റ്റിനെ അറിയാന്‍. ഇനി ഞാനായിട്ട് എന്തെങ്കിലും അഭിപ്രായം പറഞ്ഞാലും ശോഭിക്കില്ല. കാരണം, പറയാനുള്ളതൊക്കെ മുകളില്‍ പലരും പറഞ്ഞു കഴിഞ്ഞു. ഇനി പറയുന്നതൊക്കെ ‘കോപ്പി - പേസ്റ്റ്’ ആണെന്നു തോന്നും!

  എന്നാലും ഒരിക്കല്‍ക്കൂടി പതിനെട്ടു കൊല്ലത്തിനു പിന്നിലേക്ക് തിരിച്ചുപോകാന്‍, എന്നും മനസ്സില്‍ താലോലിക്കുന്ന ഓര്‍മകളെ ഒരിക്കല്‍ക്കൂടി തിരികെ വിളിക്കാന്‍ പ്രേരകമായി ഈ പോസ്റ്റ് എന്നു പറയാതെ വയ്യ. നന്ദി... ഓര്‍മക്കുറിപ്പുകള് എഴുതുകയെന്ന ‘അസ്കിത’ പണ്ടേ ഉള്ള ആളായതുകൊണ്ട് പ്രത്യേകിച്ചും.

  ReplyDelete
 99. @ ഫെബ്ന ആഷിക് ,
  നന്ദിയും സന്തോഷവും അറിയിക്കുന്നു.
  @ വീകെ
  ഒന്നും ചോദിച്ച് എന്നെ കുടുക്കല്ലേ വീകെ. മറുപടി പറയാന്‍ ഞാന്‍ കുഴങ്ങും. നന്ദിയും സന്തോഷവും അറിയിക്കുന്നു.
  @ മഹേഷ്‌
  നന്ദിയും സന്തോഷവും അറിയിക്കുന്നു.
  @ ശങ്കര നാരായണന്‍ മലപ്പുറം
  ചിലതൊക്കെ മറച്ചു വെക്കുന്നത് നല്ലതല്ലേ. :-). നന്ദിയും സന്തോഷവും അറിയിക്കുന്നു.
  @ രാജശ്രീ നാരായണന്‍
  നന്ദിയും സന്തോഷവും അറിയിക്കുന്നു.
  @ വിജി പിണറായി
  എന്‍റെ നന്ദിയും സന്തോഷവും സ്നേഹവും അറിയിക്കുന്നു, ഒപ്പം സെന്റര്‍ കോര്‍ട്ടിലേക്ക് സ്വാഗതവും. ഇനിയും വരുമല്ലോ.

  ReplyDelete
 100. വായിച്ചു .നന്നായിരിക്കുന്നു.

  ReplyDelete
 101. മരിക്കാത്ത ഓര്‍മ്മകള്‍ നന്നായിട്ടുണ്ട്

  ReplyDelete
 102. ഓര്‍മ്മകളുടെ കുളിര്‍മഴ..
  വൈകിവന്നു ഹാജര്‍പറയുന്നു...
  അഭിനന്ദനങ്ങള്‍.

  ReplyDelete
 103. ഒരുപാടൊരുപാട് വൈകി എങ്കിലും.......

  ഓര്‍മകളുടെ ഈ കളി മുറ്റത്ത്‌ കൂടെ പോവാതിരിക്കാന്‍ ആയില്ല. അത്ര ഹൃദ്യമായാണ് ഓരോ വരികളും. ഹൃദയത്തില്‍ തട്ടി എഴുതുന്ന എഴുത്തിന് അതിന്‍റെ ഭംഗി ഉണ്ടാവും എന്ന് പറയുന്നതിന്‍റെ വാസ്തവം ഇവിടെ കാണുന്നു.
  അലി പറഞ്ഞ പോലെ തന്നെ, വായിക്കുകയായിരുന്നില്ല, ആ കാലഖട്ടതിലൂടെ, ചെറുവാടിയുടെ കൂടെ സഞ്ചരിക്കുകയായിരുന്നു എന്നതാണ് സത്യം. മഴ വന്നാല്‍ പുഴ കവിഞ്ഞൊഴുകുന്ന നിങ്ങളുടെ റോഡുകള്‍..

  മനസ്സില്‍ തട്ടി. ഒരുപാടൊരുപാട് നന്ദി. ഈ നല്ല വായന തന്നതിന്.

  ReplyDelete
 104. രണ്ടാമത് പൊസ്റ്റിയപ്പഴേ എത്താൻ സാധിച്ചുള്ളൂ, ക്ഷമിക്കുക. എന്നെ ആ പഴയ സ്ക്കൂൾ ഓർമ്മകളിലേക്ക് കുട്ടിക്കൊണ്ട് പോയ പൊസ്റ്റ്. എനിക്ക് സ്ക്കൂൾ ഓർമ്മകളേക്കാൾ വന്നത് ഒരൊറ്റ ഓർമ്മയാണ്, ബാക്കിയെല്ലാം അതിൽ മുങ്ങിപ്പോയി. എവിടേയെങ്കിലും വീണ് കാലിന്റെ മുട്ടിലോ കയ്യിലോ മുറിയാക്കി വന്നാൽ അമ്മ, അടുത്ത വീട്ടിൽ കൊണ്ട് പോയി ടിങ്ക്ചർ അടിച്ചു തരും. ഹെന്റമ്മോ.... ആ ഓർമ്മയുടെ നീറ്റലിൽ ബാക്കിയൊക്കെ അലിഞ്ഞ് പോയി. ആശംസകൾ മൻസൂറിക്കാ.

  ReplyDelete
 105. ഒരുവട്ടം കൂടിയെന്‍
  ഓര്‍മ്മകള്‍ മേയുന്ന
  തിരുമുറ്റത്തെത്തുവാന്‍ മോഹം ...

  ഇതാണ് എഴുത്ത്... ഇത് മാത്രം... സ്കൂളിനെ കുറിച്ച് പല കുറിപ്പും വായിച്ചിട്ടുണ്ട്... പക്ഷെ ഇത്ര മനോഹരമെന്നു പറയാന്‍... ഇല്ല...ഒന്നുമില്ല....
  വായിക്കാന്‍ വൈകി... ആദ്യം പോസ്റ്റുമ്പോള്‍ ഞാനീ ബൂലോകത്ത് എത്തിയില്ലായിരുന്നു....

  ReplyDelete
 106. ഇക്കാ കൊണ്ട് പോയല്ലോ ഞങ്ങളെയും ചെറുവാടിയിലേക്ക് മനോഹരമായിരിക്കുന്നു ഇക്കാ ,ഓര്‍മ്മകള്‍ മഴ പോലെ മനസ്സില്‍ തെളിഞ്ഞു .ഓരോ വരികളിലും ആ സ്കൂള്‍ നോടുള്ള പ്രണയം എടുത്തു പറയുന്നു നല്ല വായനാ സുഖം തന്ന ഈ എഴുത്തിന് ഒരായിരം ആശംസകള്‍

  ReplyDelete
 107. നന്നായി പറഞ്ഞു, ഓർമ്മകളിലേക്ക് കൊണ്ട് പോയി

  ReplyDelete
 108. എന്റേ പ്രീയമായവന്‍ .. വീണ്ടും
  ഓര്‍മകളുടെ മഴയില്‍ എന്നെയും നനക്കുന്നു ..
  ആമിയേ മറക്കാത്ത മുഖമായീ എന്റെ കൂട്ടുകാരന്‍-
  പേറുന്നു ..ഈ തലകെട്ട് പോലും അതിനാധാരം ..
  "മധുരിക്കും ഓര്‍മകളെ ! മലര്‍ മഞ്ചല്‍ കൊണ്ടു വരൂ
  കൊണ്ടു പൊകൂ .. ഞങ്ങളെയാ മാം ചുവട്ടില്‍ "
  ഈ വരികള്‍ മധുരമുള്ള , നഷ്ടത്തിന്റെ നോവുള്ള
  ചില മറക്കാത്ത നിമിഷങ്ങളിലേക്ക് പിന്നോട്ട് ...
  പഞ്ചാര മാങ്ങയുടെ സ്നേഹമുള്ള നാരയണേട്ടന്‍
  കുഞ്ഞു മക്കളിലേ ഭാവിയില്‍
  ആകുലതയുള്ള ഗംഗാധരന്‍ മാഷ് ..
  സ്നേഹത്തിനപ്പുറം മറ്റൊന്നിനും സ്ഥാനമില്ലാതെ
  മനസ്സു നിറച്ച ആമിയെന്ന പാവം പെണ്‍കുട്ടീ ..
  വാല്‍സല്യത്തിന്റെ മധുരമുള്ള ശിവദാസന്‍ മാസ്റ്റര്‍ ..
  എന്റേ കൂട്ടുകാരനേ കാലേ കൂട്ടി കണ്ട്
  സുബ്രമണ്യന്‍ സാര്‍ ...
  ഒരു കലോല്‍സവ വേദിയിലേക്ക് കൂട്ടികൊണ്ടു പൊയ
  ഫസല്‍ സാറിന്റെ ശബ്ദം ..
  വാല്‍സല്യം മാത്രം കൈമുതലാക്കി ഒരു തലമുറയേ
  നേരിലേക്ക് നയിച്ച കുട്ട്യാലീ മാസ്റ്റര്‍ ..
  കാലം മായ്ച്ചുവെങ്കിലും ഇന്നും
  മായാതെ മനസിലുള്ള ഖാദര്‍ മാഷ് ..
  എല്ലാറ്റിനുമുപരീ താങ്ങും തണലും
  സ്നേഹവുമായ സ്വന്തം പിതാവും ..
  മന്‍സു .. വരികള്‍ എപ്പൊഴൊക്കെയോ
  മിഴികളില്‍ നനവ് പടര്‍ത്തീ ..
  മഴയെന്ന സാന്നിധ്യമില്ലാതെ എന്തു ബാല്യം ,കൗമാരം ..
  ഈ ചിത്രം ആദ്യം തന്നെ വരികള്‍ക്കു മുന്നെ
  എന്നിലേക്ക് കടന്നു പൊയിരുന്നു ..
  മഴ നിറഞ്ഞ ,നനുത്ത അന്തരീക്ഷമുള്ള
  എല്ലാം വല്ലാത്ത കൊതിയോടെ നോക്കി പൊകുന്നു
  നാം അറിയാതെ മനസ്സിലേക്ക് കയറുന്നു ..
  നമ്മുടെ ജീവിതത്തിലേ ചിലത് നമ്മില്‍
  നിന്ന് ഒരിക്കലും അടര്‍ന്നു പൊകില്ല
  അതിങ്ങനെ നമ്മളില്‍ അലിഞ്ഞു കിടക്കും
  ചില നേരം അതിങ്ങനെ പൊന്തി വരും
  മന്‍സു ,എപ്പൊഴും ഇങ്ങനെയാണ്
  വരികള്‍ " ലൈവ് " സൂക്ഷിക്കുന്നു
  മുന്നില്‍ ചെന്നു നിന്നിട്ടെ കാര്യങ്ങള്‍ പറയൂ..
  കാണുന്ന പോലെ വരികള്‍ പൊഴിഞ്ഞു വീഴും
  അതിലൂടെ നമ്മളേ, ഒരു കൈയ്യ് തരാതെ
  ഒന്നു കൂടെ വിളിക്കാതെ,അറിയാതെ നടത്തും ..
  വീടിനേക്കാളൊക്കെ നമ്മുടെ മനസ്സുകള്‍
  എത്ര വലുതായാലും , എത്ര കാതം പൊയാലും
  എത്ര ഉയരങ്ങള്‍ കീഴടക്കിയാലും നമ്മുടെ
  പാദങ്ങളും മനസ്സും പതിഞ്ഞു പൊയ ഈ-
  ക്ലാസ്സ് റൂമുകളില്‍ കുരുങ്ങി കിടക്കുന്നു ..
  ഹൃദ്യമായോരു രചന മന്‍സൂ...
  ഞാന്‍ എന്റേ സ്കൂളിലേക്കരു യാത്ര നടത്തീ
  വെറുതെ ..വെറുതേ ..വരാന്തയില്‍ എവിടെയോ
  ഒരു മഴ പൊഴിഞ്ഞു വീഴുന്നുണ്ട് ,..എന്റേ മനസിലാണോ ...?

  ReplyDelete
 109. ഒരിക്കല്‍ കൂടെ നന്ദി..എല്ലാ പ്രിയപ്പെട്ടവര്‍ക്കും

  ReplyDelete
 110. ഇഷ്ടമായി ,നല്ല രചന .ആമിയുടെ നോട്ടുബുക്ക്‌,ഓര്‍മകളുടെ പെരുവെള്ളപാച്ചില്‍ ,എല്ലാം ഈ രചനയിലുണ്ട് .ആശംസകള്‍

  ReplyDelete
 111. ചെറുവാടി താങ്ങളുടെ പോസ്ടുകള്‍ക്കൊക്കെ ഓര്‍മ്മകളുടെ നഷ്ടസുഗന്ധമുണ്ട്...മറക്കാന്‍ കഴിയാത്ത ഒരുപാട് വിദ്യാലയ സ്മരണകള്‍ അയവിറക്കികൊണ്ട് ...താങ്ങളുടെ കൂട്ടുകാരിയുടെ പേര് എനിക്കും പ്രിയപ്പെട്ടതാണ്...അല്ലെങ്കില്‍ അത് ജീവിതത്തിലെ ഒരേടാണ്(അനമികയില്‍ ഒരു ആമി ഒളിഞ്ഞിരിപ്പുണ്ടേ :) ...നല്ല അനുഭവങ്ങല്‍ക്കായി കാത്തുകൊണ്ട് ഓണാശംസകളോടെ അനാമിക...

  ReplyDelete
 112. really nostalgic.......
  സ്കൂളില്‍ പോകുന്ന ഇടവഴിയും പോകുന്ന വഴിക്കുള്ള കുളവും തോടും പനിനീര്‍ ചാമ്പയും ഉപ്പിലിട്ട ലോലോളിക്ക വില്‍ക്കുന്ന പ്രായമായ ഒരു ഉമ്മയും എല്ലാം ഓര്‍മ്മ വന്നു.......സുഘമുള്ള ചെറിയ നൊമ്പരങ്ങള്‍ ഉള്ള ഓര്‍മ്മകള്‍........


  thank u mansoor...thanx alot.....

  ReplyDelete
 113. പിന്നേം വായിച്ചു
  പിന്നേം ഇഷ്ടം

  ReplyDelete
 114. മനസിന്‍റെ തിരശീലയില്‍ മയങ്ങിക്കിടന്ന ഓര്‍മകള്‍ക്ക് മെല്ലെ ജീവന്‍ വെയ്ക്കുന്നുവോ, ഹൃദയം ആ പഴയ വിദ്യാലയത്തിലേക്ക് യാത്ര പോകുന്നുവോ.

  ReplyDelete
 115. മധുരനൊമ്പര സ്മരണകള്‍ ഇഷ്ടായി :)
  ഒരുപാട് ഓര്‍മ്മകള്‍ ചെറുവാടിയുടെ
  അക്ഷരങ്ങളിലൂടെ എന്നിലേക്കും
  പകര്‍ന്നു കിട്ടി :)

  ആശംസകള്‍

  ReplyDelete
 116. മാഷന്മാരും കുട്ടികളും തമ്മിലുള്ള സുന്ദരങ്ങളായ ബന്ധം ഇപ്പോള്‍ സ്കൂള്‍ കാമ്പസുകളില്‍ ഉണ്ടോ എന്നറിയില്ല ,അത് അനുഭവിക്കാന്‍ ഭാഗ്യം സിദ്ധിച്ചവര്‍ക്കെ അതിന്‍റെ പുണ്യമറിയൂ ..അഭിവാദ്യങ്ങള്‍ സഖാവേ ..

  ReplyDelete
 117. ippravshyam natil poyappol school visit cheyyathathinte vishamam mari

  ReplyDelete
 118. പ്രിയപ്പെട്ട കൂട്ടുകാരാ.. തിരക്കുകൾ വീർപ്പുമുട്ടിച്ച കുറേ മാസങ്ങൾക്കുശേഷം ഇപ്പോഴാണ് ഇവിടേയ്ക്കൊക്കെ എത്തുന്നത്.... തുടക്കം തന്നെ മനസ്സു നിറച്ചു... ഇത്തവണയും നാട്ടിലെത്തിയപ്പോൾ ദൂരെ നിന്നുമാത്രം കണ്ടു മടങ്ങിയ വിദ്യാലയത്തിന്റെ ഒരു പിടി നല്ല ഓർമ്മകളിലേയ്ക്ക് മൻസൂറിന്റെ ഈ അക്ഷരസദ്യ ഒരു കുളിരായാണ് കടന്നുവന്നത്... സ്കൂൾകാലഘട്ടത്തിനുശേഷം ഒരിയ്ക്കലും കാണുവാൻ സാധിയ്ക്കാത്ത കുറെ കൂട്ടുകാർ... ഒരിയ്ക്കലും മടങ്ങിവരുവാനാകാതെ ജീവിത്തിൽനിന്നുതന്നെ വിടപറഞ്ഞുപോയ സഹപാഠികൾ... ജീവിതത്തിന്റെ നല്ല പാഠങ്ങൾ പറഞ്ഞുതന്ന ഗുരുഭൂതന്മാർ... മധുരിയ്ക്കുന്ന ഓർമ്മകൾ മാത്രം സമ്മാനിയ്ക്കുന്ന ആ കലാലയജീവിതത്തിന്റെ ഓർമ്മകൾ ഈ വരികളിലൂടെ അയവിറക്കുമ്പോൾ, ജൂൺ മാസത്തിലെ കുളിരുകൂടി ഓർമ്മയിലേയ്ക്ക് കൊണ്ടുവരുവാനെന്നപോലെ കാലം തെറ്റിയെത്തിയ ഡൽഹിയിലെ മഴ, ജാലകത്തിനു വെളിയിലൂടെ പെയ്തിറങ്ങുന്നു... മനസ്സു നിറയെ സന്തോഷം നിറയ്ക്കുന്ന ഈ കുറിപ്പുകൾക്ക് ഏറെ നന്ദി പ്രിയ കൂട്ടുകാരാ... ഏറെ നന്ദി.....

  ReplyDelete
 119. നനവുള്ള ഒരുപിടി ഓര്‍മ്മകളിലേക്കു വഴിനടത്തിയതിന് ഒരായിരം നന്ദി.............

  ReplyDelete
 120. പടിയിറങ്ങിപോയതില്‍ പിന്നെ കണ്ടില്ലല്ലോ എന്ന പരിഭവം പറയല്ലേ എന്‍റെ വിദ്യാലയമേ. അല്ലെങ്കിലും ഓര്‍മ്മകള്‍ക്കുണ്ടോ പടിയിറക്കം. ചെമ്മണ്ണിട്ട റോഡിലൂടെ നടന്ന് വലത്തോട്ടുള്ള ഇടവഴി തിരിഞ്ഞ് ഞാനിതാ എത്തിരിയിരിക്കുന്നു നിന്‍റെ തിരുമുറ്റത്ത്‌. ഇതെന്ത് മറിമായമാണ്. മീശ തടവി വല്ല്യ ആളായൊരു അഹങ്കാരത്തില്‍ ഇവിടെത്തിയ ഞാനെങ്ങിനെ ആ പഴയ സ്കൂള്‍ കുട്ടിയായി.

  congrats.. manoharamaayi paranju, kuttikkalathnte ormakal....

  ReplyDelete
 121. എത്ര വായിച്ചാലും പുതുമ വറ്റാത്ത രചന.
  മനസ്സിലേക്ക് തേന്‍മധുരം ചുരത്തുന്ന രചന.

  -ഉസ്മാന്‍, പള്ളിക്കരയില്‍-

  ReplyDelete

ഇഷ്ടവും ഇഷ്ടക്കേടും ഇവിടെ കുറിക്കുമല്ലോ....