Monday, October 10, 2011

നിലച്ചുപ്പോയ ഗസല്‍ നാദംപതിഞ്ഞ താളത്തില്‍ ഹൃദയത്തെ ലോലമാക്കുന്ന ആ മാസ്മരിക ശബ്ദം നിലച്ചെന്ന് പറയാന്‍ പറ്റില്ല എനിക്ക്. കാരണം വിരസമായ ഇടവേളകളെ സമ്പന്നമാക്കുന്ന ഒരായിരം ഗസലുകളുടെ ഈരടികള്‍ കാതില്‍ എപ്പോഴും മുഴങ്ങിക്കൊണ്ടേയിരിക്കും. അതാണ്‌ ജഗ്ജിത് സിംഗ് എന്ന പ്രിയപ്പെട്ട ഗായകന്‍ ബാക്കിയാക്കി പോയത്. ഓരോ പാട്ട് കേള്‍ക്കുമ്പോഴും ഹൃദയത്തില്‍ നിന്ന് ഇറങ്ങി വരുന്ന സ്വരങ്ങള്‍ എന്ന് തോന്നി
തുടങ്ങിയടത്താണ് എന്‍റെ ഇഷ്ടങ്ങളില്‍ ജഗ്ജിത് സിങ്ങും വന്നു ചേര്‍ന്നത്‌. അവസാനം ഗസല്‍ എന്ന് കേള്‍ക്കുമ്പോള്‍ അത് ഈ പേരില്‍ മാത്രം ഒതുങ്ങി പോവുന്നോ എന്ന് പോലും സംശയിച്ച സ്വര മാധുര്യം . സമീപകാല ഗായകരില്‍ പലരും ദിശ മാറി സഞ്ചരിച്ചപ്പോഴും , പരമ്പരാകത ഗസലിന്റെ വഴികളില്‍ നിന്നും ഒട്ടും മാറി നടക്കാതെ, അദ്ദേഹം നടത്തിയ സംഗീത യാത്രകള്‍ എന്നും നല്ലൊരു ആസ്വാദനമാണ്.
"ഗസല്‍ പൂക്കള്‍" എന്ന പോസ്റ്റ്‌ എഴുതാനുള്ള പ്രചോദനം തന്നെ ഈ സ്വരലയത്തില്‍ മറന്നിരുന്ന ഒരു സായാഹ്നം എന്ന് എന്ന് പറയുന്നതില്‍ സന്തോഷമുണ്ട് . കൂടെ ഒരാഴ്ച പോലും കഴിയാത്ത ആ പോസ്റ്റിനു പിന്നില്‍ ആ പ്രിയ ഗായകന് ഒരു അനുശോചന കുറിപ്പും എഴുതേണ്ടി വരും എന്നും ചേര്‍ത്ത് വെച്ചത് ഏത് വിധിയാണ്.

ഇന്നലെ മനോഹരമായ ആ സായാഹ്നത്തോട്‌ ചേര്‍ന്ന് ഞാന്‍ കേട്ട ഈ ഗാനമുണ്ടല്ലോ
"തമന്ന ഫിര്‍ മ ചല്‍ ജായെ
അഗര്‍ തും മില്‍നേ ആ ജായെ
യെ മോസം ഹി ബദല്‍ ജായെ
അഗര്‍ തും മില്‍നേ ആ ജായെ "

ഇപ്പോഴിത് വീണ്ടും കേള്‍ക്കുമ്പോള്‍ ഇതിന്‌ മറ്റൊരു ഭാവമാണ്. ഒരു വേര്‍പാടിന്റെ വേദന അറിയുന്നു ഈ വരികളില്‍. വിധി തിരിച്ചെടുത്തത് ജഗ്ജിത് സിംഗ് എന്ന വ്യക്തിയെ മാത്രമാണ്. ലക്ഷങ്ങളുടെ മനസ്സില്‍ കുളിരായി പെയ്ത , പെയ്യുന്ന ആ മാന്ത്രിക ശബ്ദം ഇവിടെ തന്നെയുണ്ട്‌. ഒരു മൂളിപ്പാട്ടായോ , സംഗീത മഴയായോ അത് പെയ്തു കൊണ്ടേയിരിക്കും.
അന്ന് കോഴിക്കോട് മാനാഞ്ചിറ മൈതാനത്ത് ഒരുക്കിയ സ്റ്റേജില്‍ ചമ്രം പടിഞ്ഞിരുന്ന് , ഞങ്ങളുടെ ഹൃദയത്തിലേക്ക് ഹൃദയരാഗത്തിന്റെ മാന്ത്രിക ശബ്ദവീചികള്‍ തൊടുത്തു വിട്ട പ്രിയ ഗായകാ...
യാത്രകളിലും നേരമ്പോക്കുകളിലും എന്നും ഹരമായി കൂടെയുണ്ടായിരുന്ന നാദവിസ്മയതിന്റെ ചക്രവര്‍ത്തീ...
ഞങ്ങളുടെ മനസ്സില്‍ ഗസല്‍ എന്ന സംഗീത രൂപത്തോട് ചേര്‍ത്ത് വെച്ച ആദ്യത്തെ പേര് അങ്ങയുടെത് തന്നെയാണ് . പാടുമ്പോള്‍ നിറയുന്ന ഭാവവും താളവും ഞങ്ങളോടൊപ്പം എന്നുമുണ്ടാവും. അത് ഉള്ളില്‍ നിറയുന്നിടത്തോളം കാലം ജഗജിത് സിംഗ് എന്ന ഗായകനും മരണമില്ല.

55 comments:

 1. അദ്ദേഹത്തെപറ്റി ഒറ്റവാക്കില്‍ പറയാവുന്നത് ..KING OF THE GHAZALS.

  1993 മുതലാണ്‌ അദ്ദേഹത്തിന്റെ മുഴക്കമുള്ള, സാമ്യതയില്ലാത്ത ശബ്ദം കേട്ട്തുടങ്ങിയത്. അന്ന് മുതല്‍ പാട്ടുകളോടുള്ള എന്റെ ചിന്താഗതി തന്നെ മാറി !അടിപൊളി പാട്ടുകളോട് വിടചൊല്ലി.
  ഇന്ന് അദ്ദേഹത്തിന്റെ ഒട്ടുമിക്ക ഗാനങ്ങളും എന്റെ കൈവശമുണ്ട്.
  മനസ്സിനെ കീഴ്പ്പെടുത്താന്‍ ശക്തിയുള്ള ശബ്ദസൌകുമാര്യത്തിനു പക്ഷെ മരണമില്ല. ലോകാവസാനം വരെ ഗസല്‍പ്രേമികളുടെ കാതിലും മനസ്സിലും അത് മൃദുസ്പര്‍ശമായി തഴുകി കൊണ്ടേയിരിക്കും.

  ആദരാഞ്ജലികള്‍ നേരുന്നു.

  ReplyDelete
 2. ഒരു ഗസല്‍ ഒര്മാകുരിപ്പ് ....ആദരാഞ്ജലികള്‍ നേരുന്നു

  ReplyDelete
 3. ഈ ഗസലുകളുടെ ചക്രവർത്തിക്ക് ആദരാഞ്ജലികള്‍ നേർന്നുകൊള്ളുന്നൂ...

  ReplyDelete
 4. അദ്ദേഹത്തിന്റെ ശബ്ദം ഉറങ്ങിയവനെ ഉണര്‍ത്തി, ഉറങ്ങാന്‍ കിടന്നവനെ ഉറക്കി, പലരുടേയും ഹൃദയത്തെ തൊട്ടുണര്‍ത്തി, ദുഖങ്ങളില്‍ ആ ശബ്ദം ആശ്വാസവാക്കുകളുമായി ചുമലില്‍ തലോടി. ആ ശബ്ദവും പാട്ടുകളും എന്നും നമ്മോടൊപ്പം തന്നെ കാണും... മരണമില്ലാതെ.

  ആദരാഞ്ചലികള്‍

  ReplyDelete
 5. ഗസല്‍ എന്ന് കേള്‍ക്കുമ്പോള്‍ മനസിലേക്ക്
  ഓടിയെത്തുന്ന നാദം ആണ്..അത് എങ്ങനെ
  മരിക്കാന്‍?എങ്കിലും വേര്‍പാട്‌ തന്നെ...

  ReplyDelete
 6. yaa that's true we cannot say we '' miss his voice when it rains,with a cup of hot tea beside the window,...its a fact that he s no more.....obvsly he s the king of gazals.

  ReplyDelete
 7. ആദരാഞ്ജലികള്‍ ...

  ReplyDelete
 8. ആദരാഞ്ജലികള്‍ നേരുന്നു...ഒപ്പം അദ്ദേഹത്തിന്റെ പരലോക ജീവിതത്തിന്‍ വേണ്ടി നമുക്ക് പ്രാര്‍തികാം ......

  ReplyDelete
 9. ആ ഗസല്‍ ചക്രവര്‍ത്തി ഓരോരുത്തരുടെയും മനസ്സില്‍ മരിക്കാത്ത ഓര്മയുമായി എന്നും നിലനിക്കട്ടെ ........ആദരാഞ്ജലികള്‍ നേരുന്നു.

  ReplyDelete
 10. ഗസലിന്റെ മധുരലോകത്തിലേക്ക് ഒരു ചൂട്ടു കാഴ്ച
  സന്തോഷം.
  ലിങ്ക് അയച്ചു തന്നതിന് പ്രത്യേകം നന്ദി
  എന്റെ ബ്ലോഗ് സന്ദർശിച്ചാൽ അതിലേറെ സന്തോഷം

  ReplyDelete
 11. ആദരാഞ്ജലികള്‍ നേരുന്നു......

  ReplyDelete
 12. മഹാ ഗായകനു ആദരാഞ്ചലികൾ...

  ReplyDelete
 13. ഉചിതമായൊരു പോസ്റ്റ്.ഗസലുകളുടെ ഈ ചക്രവര്‍ത്തിയുടെ അനുസ്മരണം മനസ്സില്‍ തട്ടുന്നു...

  ReplyDelete
 14. ആ നാദ ധാര ഇനി ഓര്‍മകളില്‍ മാത്രം .... അപൂര്‍വ പ്രതിഭയ്ക്ക് ആദരാഞ്ജലികള്‍ .....

  ReplyDelete
 15. ഗസല്‍ രാജാവിന് ആദരാഞ്ജലികള്‍

  ReplyDelete
 16. ഹുസൂര്‍ ആപ് കാ ഭി എഹ്തിറാമ് കര്‍ത്താ ചലൂ.
  ഇധര്‍ സെ ഗുസ്രാ ഥാ സോചാ സലാമ് കര്‍ത്താ ചലൂ.

  ReplyDelete
 17. ആദരാഞ്ജലികള്‍....യെ ദൌലത്ത് ഭി ലേലോ ..യെ ശോഹറത്തു ഭി ലേലോ....എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള ഗാനം ..മറക്കുവാനെ കഴിയൂ ഇനി ഇദ്ദേഹത്തിന്റെ ആ മനോഹരമായ ഗാനങ്ങള്‍ നമ്മുടെ മനസ്സുകളില്‍ എന്നും ജീവിക്കട്ടെ..

  ReplyDelete
 18. ആദരാഞ്ജലികള്‍ നേരുന്നു..
  എവര്‍ക്കും ഗസല്‍ ഇഷ്ട്ടമാകും അത് കേട്ടുകൊണ്ടിരിക്കാന്‍ തന്നെ മനസ്സിന് ഒരു കുളിര്മയാണ്

  ReplyDelete
 19. പ്രിയപ്പെട്ട മന്‍സൂര്‍,
  ഗസലുകളുടെ ചക്രവര്‍ത്തി നമ്മളെ വിട്ടു പോയെങ്കിലും,ആ സ്വരമാധുരി എന്നും നമ്മില്‍ സൌമ്യ വികാരങ്ങളായി നിറഞ്ഞു നില്‍ക്കും.ഒരിക്കലും മറക്കാത്ത മുഖവും സ്വരവും !
  ആദ്യമായി കഴിഞ്ഞ പോസ്റ്റിലാണ്,ഞാന്‍ ശ്രീ ജഗജിത് സിംഗിന്റെ ഒരു ഗസല്‍ സമര്‍പ്പിച്ചത്.
  ഗസല്‍ പൂക്കളുടെ കൂടുകാര, സംഗീതം ഹൃദയത്തില്‍ നിറഞ്ഞു നില്‍ക്കുമ്പോള്‍,നമുക്ക് പ്രാര്‍ഥിക്കാം, ഈ മഹാനായ കലാകാരന്റെ ആത്മാവിന്റെ ശാന്തിക്കായി.
  ഉചിതമായ ഓര്‍മ്മക്കുറിപ്പ്‌! വളരെ നന്നായി,സുഹൃത്തേ!
  സസ്നേഹം,
  അനു

  ReplyDelete
 20. ആദരാഞ്ജലികള്‍

  ReplyDelete
 21. ഘനഗംഭീരമായ സ്വരം, ഭാവസാന്ദ്രമായ സംഗീതം..അതെല്ലാമായിരുന്നു ജഗ്ജീത് സിംഹ്.....ആ അനശ്വരഗായകന്‌ ആദരാഞ്ജലികൾ

  ReplyDelete
 22. ഒരിക്കലും മറക്കാത്ത ഈരടികള്‍. മനം കുളിര്‍ക്കുന്ന ശബ്ദസൌകുമാര്യം. ശരീരം നശിച്ചാലും ഒരിക്കലും തളരാത്ത ഈ ശബ്ദത്തിന്റെ ആത്മാവ് അനശ്വരമായിരിക്കും.

  ReplyDelete
 23. ആദരാഞ്ജലികള്‍ നേരുന്നു

  ReplyDelete
 24. ആദരാഞ്ജലികള്‍

  ReplyDelete
 25. നിലച്ചു പോയ ഗസലിന് ആദരാഞ്ജലികള്‍.

  ReplyDelete
 26. aadaranjalikal oru nimisham adehathinte aathmasaanthikkayi prarthikkam

  ReplyDelete
 27. മറ്റോരു പൂവിന്റെ പൊഴിച്ചിൽ!

  ReplyDelete
 28. അവസരോചിതം ഈ ഓര്‍മ്മക്കുറിപ്പുകള്‍

  ReplyDelete
 29. യെ ദോലത് ഭി ലേലോ
  യെ ഷോഹരത് ഭി ലേലോ
  ഭലേ ചീന് ലോ മുജ്സെ മേരീ ജവാനി

  മഹാനായ ഗസല്‍ ഗായകന് ആദരാഞ്ജലികള്‍

  ReplyDelete
 30. ഗസല്‍ പൂക്കള്‍ വിതറി കടന്നുപോയ ഗായകന് ആദരാജ്ഞലികള്‍

  ReplyDelete
 31. ഗസലുകള്‍ ഇഷ്ടപ്പെടാന്‍ തുടങ്ങിയത് ആ ശബ്ദം കാരണമാണ്..........................................

  ReplyDelete
 32. നാ മുഹബ്ബത്ത് ന ദോസ്തീ കെ ലിയേ
  വക്ത് രുഖ്താ നഹീ കിസീ കെ ലിയേ

  ആ നാദധാര പൊലിഞ്ഞു. എനിക്ക് ഗസല്‍ എന്ന് പറഞ്ഞാല്‍ ജഗ്ജിത് സിംഗ് ആണ്. ഗുലാം അലിയുടെ ചില നമ്പര്‍സ് ഒഴിച്ചാല്‍ വേറെ ഒന്നും കേള്‍ക്കാറില്ല.

  മിര്‍സാ ഗാലിബിന്റെ വരികള്‍ ഇത്ര മനോഹരമായി വേറെ ആരാണ് പാടിയിട്ടുള്ളത്?
  hazaaron Khvaahishen aisii ki har Khvaaish pe dam nikale
  bahut nikale mere armaaN lekin phir bhii kam nikale

  nikalanaa Khuld se aadam kaa sunate aaye hain lekin
  bahut beaabaruu hokar tere kuuche se ham nikale

  muhabbat men nahiin hai farq jiine aur marane kaa
  usii ko dekh kar jiite hain jis kaafir pe dam nikale

  Khudaa ke vaaste pardaa na kaabe se uThaa zaalim
  Kahiin aisaa na ho yaaN bhii vahii kaafir sanam nikale

  KahaaN maiKhaane ka daravaazaa 'Ghalib' aur kahaaN vaaiz
  par itanaa jaanate hain kal vo jaataa thaa ke ham nikale

  ബാല്യത്തിലേക്ക് സ്മരണയുടെ ദൂരസാഗരം താണ്ടി പോവുന്ന വരികള്‍ ഇത്ര ഹൃദയത്തില്‍ തട്ടും വിധം വേറെ ആരാണ് ആലപിച്ചിട്ടുള്ളത്?
  Ye Daulat Bhii Le Lo, Ye Shoharat Bhii Le Lo
  Bhale Chhiin Lo Mujhase Merii Javaanii
  Magar Mujhako Lautaa Do Bachapan Kaa Saavan
  Vo Kaagaz Kii Kashtii, Vo Baarish Kaa Paanii

  Muhalle Kii Sabase Nishaanii Puraanii
  Vo Budhiyaa Jise Bachche Kahate The Naanii
  Vo Naanii Kii Baaton Mein Pariyon Kaa Deraa
  Vo Chahare Kii Jhuriryon Mein Sadiyon Kaa Pheraa
  Bhulaae Nahiin Bhuul Sakataa Hai Koi
  Vo Chhotii Sii Raaten Vo Lambii Kahaanii

  Kadii Dhuup Mein Apane Ghar Se Nikalanaa
  Vo Chidiyaa Vo Bulabul Vo Titalii Pakadanaa
  Vo Gudiyaa Kii Shaadii Mein Ladanaa Jhagadanaa
  Vo Jhuulon Se Giranaa Vo Gir Ke Sambhalanaa
  Vo Piital Ke Chhallon Ke Pyaare Se Tohafe
  Vo Tuutii Hui Chuudiyon Kii Nishaanii

  Kabhii Ret Ke Unche Tiilon Pe Jaanaa
  Gharaunde Banaanaa Banaake Mitaanaa
  Vo Maasuum Chahat Kii Tasviir Apanii
  Vo Kvaabon Khilaunon Kii Jaagiir Apanii
  Na Duniyaa Kaa Gam Thaa Na Rishton Ke Bandhan
  Badii Khuubasuurat Thii Vo Zindagaanii


  ആ ഇതിഹാസ ഗായകന് എന്‍റെ അന്ത്യപ്രണാമം
  മന്‍സൂര്‍ ഭായി താങ്കളുടെ ഈ ലെജെന്റ്റ് സ്മരണാ പോസ്റ്റ്‌ എന്റെതും കൂടിയാണ്.
  ഹൃദയത്തോട് ചേര്‍ത്തു വെയ്ക്കുന്നത്. ആ മാന്ത്രിക സ്വരം പോലെ.

  ReplyDelete
 33. ചെറുവാടിയുടെ കുറിപ്പിനും സലാമിന്റെ അനുബന്ധത്തിനും നന്ദി.

  ReplyDelete
 34. നല്ല ലേഖനം. ആ ശബ്ദത്തിനു മരണമില്ലല്ലോ....

  ReplyDelete
 35. ആദരാഞ്ജലികള്‍.

  ReplyDelete
 36. ആദരാഞ്ജലികള്‍ ...

  ReplyDelete
 37. ഗസല്‍ സംഗീതശാഖയെ സാധാരണക്കാരിലേക്ക് എത്തിക്കുന്നതില്‍ സിങ്ജി വഹിച്ച പങ്കു ചെറുതല്ല..അതുകൊണ്ട് തന്നെ ആ ശരീരം നിശ്ചലം ആയപ്പോള്‍ ദുഖിക്കുന്നവര്‍ കോടാനുകോടികള്‍ ആയത്.ഈ മഹാനായ കലാകാരന് ആദരാഞ്ജലികള്‍..ഒപ്പം പ്രസക്തമായ ഈ പോസ്റ്റ്‌ സമ്മാനിച്ച ചെറുവാടി ഭായിക്കും ആശംസകള്‍..

  ReplyDelete
 38. ഗായകന് മരണം അനിവാര്യം ഗാനത്തിന് മരണമില്ല ആ സുന്ദര ശബദത്തിലൂടെ അദ്ദേഹം ഇനിയും ജീവിക്കും മാനവ ഹൃദയങ്ങളില്‍

  ReplyDelete
 39. ആദരാഞ്ജലികള്‍...

  ReplyDelete
 40. ഗസലിന്‍റെ നിലാമഴ പൊഴിച്ച ഗായകന്‍ ആദരാഞ്ജലികള്‍...!

  ReplyDelete
 41. ആദരാഞ്ജലികള്‍.. അവസരോചിതമായ ഓര്‍മ്മകുറിപ്പ്...

  ReplyDelete
 42. നന്നായി ഈ സ്മരണാഞ്ജലി.. ഗസൽമഴയുടെ താൻസെൻ ഇനി ഓർമ്മകളിൽ..ആ സ്വരത്തിലൂടെ അദ്ദേഹം ജീവിക്കട്ടെ

  ReplyDelete
 43. ആദരാഞ്ജലികള്‍

  ReplyDelete
 44. നന്നായി ഈ സ്മരണാഞ്ജലി....ആദരാഞ്ജലികള്‍ നേരുന്നു..

  ReplyDelete
 45. ഇന്നലത്തെ പൂന്തോട്ടത്തില്‍ നിന്ന് ഒരു പൂ കൂടി വാടി പോയി എന്റെ ചെറുവാടി!!!....... എന്റെ ആദരവോടെയുള്ള പുഷ്പാഞ്ജലി...

  ReplyDelete
 46. ആദരാഞ്ജലികള്‍ നേരുന്നു. ജന ഹൃദയങ്ങളെ കീഴടക്കിയ ഗസലുകളിലൂടെ എന്നുമെന്നും ജീവിക്കും.

  ReplyDelete
 47. ഗസലുകളുടെ ഗന്ധര്‍വ്വന് ആദരാഞ്ജലികള്‍ നേരുന്നു !

  ReplyDelete
 48. എന്നുമെന്നും ഓര്‍ക്കാന്‍ ഒരു പിടി ഗസല്‍ പൂക്കള്‍ സമ്മാനിച്ച ഈ ഗന്ധര്‍വന്‍ എന്നുമെന്നും നമ്മ്മുടെ ഹൃദയങ്ങളില്‍ ജീവിക്കും.. പ്രാര്‍ഥനകള്‍...

  ReplyDelete

ഇഷ്ടവും ഇഷ്ടക്കേടും ഇവിടെ കുറിക്കുമല്ലോ....