Sunday, August 12, 2012
പിണങ്ങിപോയ പൂക്കള്‍.
ഒരു പടിഞ്ഞാറന്‍ കാറ്റിനൊപ്പം ചെമ്പക പൂവിന്റെ നറുമണം വിരുന്നെത്തി. എവിടെ വിരിഞ്ഞ പൂവില്‍ നിന്നായിരിക്കണം എന്നെ ഓര്‍മ്മകളിലേക്ക് ഊളിയിടാന്‍ ഈ സുഗന്ധംഒഴുകി വന്നിരിക്കുക. വീടിന്‍റെ മുറ്റത്തൊരു ചെമ്പകം ഉണ്ടായിരുന്നു. നാട്ടില്‍ പോയപ്പോള്‍ അത് കാണാനില്ല മുറ്റത്ത്. വേര് വീട്ടിലേക്ക് ഇറങ്ങുന്നത് കാരണം മുറിച്ചു കളഞ്ഞെന്ന് ഉമ്മ പറഞ്ഞു. എനിക്ക് സങ്കടമായി. ത്രിശ്രൂരില്‍ ഒരു അധ്യാപക ക്യാമ്പ് കഴിഞ്ഞുവരുമ്പോള്‍ ഉപ്പ വാങ്ങികൊണ്ടുവന്നാതായിരുന്നു അത്. എന്നോടൊപ്പം ചെമ്പകവും വളര്‍ന്നു വലുതായി. ഉപ്പയെ പോലെ എനിക്കും ഒരുപാടിഷ്ട്ടമായിരുന്നു ആ ചെമ്പകം. എന്റെ വിവാഹത്തിന്റെ നാളുകളിലാണ് ചെമ്പകവും ആദ്യമായി പൂവിട്ടത്. മധുവിധുവിന്റെ ഓര്‍മ്മകളില്‍ ആ ചെമ്പക പൂവിന്റെ സുഗന്ധം കൂടി കലര്‍ന്നതാകുമ്പോള്‍ അതിന്റെ വേര്‍പ്പാട് എനിക്കെങ്ങിനെ നൊമ്പരമാവാതിരിക്കും. ഉമ്മയോട് ഞാനത് മറച്ചുവെച്ചില്ല. ഞാനോര്‍ത്തു. ഉപ്പയുണ്ടായിരുന്നെങ്കില്‍ ഒരു അകാല മരണം അതിന് വിധിക്കില്ലായിരുന്നു.
അറുത്തു മാറ്റിയ ചെമ്പകത്തിനോടൊപ്പം പിണങ്ങി പോയ പൂക്കളെ കുറിച്ചും അന്വേഷിക്കാന്‍ ഞാന്‍ തീരുമാനിച്ചു. അസര്‍മുല്ല പൂവെന്ന് ഞങ്ങള്‍ ഇഷ്ടത്തോടെ വിളിച്ചിരുന്ന കൊച്ചു സുന്ദരി പൂക്കളെ ഇപ്പോള്‍ കാണാനേയില്ല. നാലുമണിക്ക് വിരിഞ്ഞ് , ഇളം കാറ്റില്‍ കൊഞ്ചികുഴഞ്ഞ് , നിഷ്കളങ്കമായ പുഞ്ചിരിയോടെ മുറ്റത്ത് നിറഞ്ഞു നിന്നിരുന്ന ഈ സുന്ദരിപൂവുകള്‍ പിണങ്ങിപോയത് ആരോടായിരിക്കും. എനിക്കുറപ്പാണ് എന്നോടവര്‍ പിണങ്ങില്ലെന്ന്. വെള്ളമൊഴിക്കാനും തൊട്ടു തലോടാനുംഅവരോടൊപ്പം ഞാനെന്നുമുണ്ടായിരുന്നു . അവര്‍ക്ക് പിണക്കം പുതിയ കാലത്തോടും ജീവിത രീതിയോടുമായിരിക്കണം. പക്ഷെ വീണ്ടും എന്റെ വീടിന്റെ മുറ്റത്ത് ആ കുസൃതി ചിരിയുമായി അവര്‍ വിരിഞ്ഞു നില്‍ക്കുന്നത് കാണാന്‍ എനിക്ക് കൊതിയായി.
" അയ്യോ.. നീയൊരു തൊട്ടാവാടി തന്നെ". പലപ്പോഴും പറയാറില്ലേ നമ്മള്‍. ഈ തോട്ടാവാടിയെ തേടി പറമ്പ് മുഴുവന്‍ കറങ്ങുകയാണ് ഞാന്‍ . അവരും പിണക്കത്തിലാണ്. എന്തുപറ്റി ഇവര്‍ക്കൊക്കെ. ദേ.. ആ മൂലയില്‍ ആരോടും കൂട്ടില്ലാതെ ഇരിക്കുന്നു . ഞാന്‍ അടുത്ത് ചെന്നു തൊട്ടപ്പോള്‍ തന്നെ പരിഭവം കൊണ്ട് അവള്‍ വാടി. കൂട്ടുകാരാരും ഇല്ലാതെ ഒറ്റക്കിരിക്കുന്നതിന്റെ വിഷമം മാത്രമല്ല. നല്ല കാലത്തും ഞങ്ങളെ ആരും മൈന്‍ഡ് ചെയ്തിരുന്നില്ല എന്ന പരാതിയും പറഞ്ഞു. പക്ഷെ ഞാന്‍ വന്നു കണ്ട സന്തോഷത്തില്‍ അവള്‍ വീണ്ടും ഉഷാറായി. ഞാനൊരു മുത്തം കൊടുത്തു. നാണത്താല്‍ അവള്‍ വീണ്ടും വാടി.
ആ വരിക്കപ്ലാവിന്റെ അടുത്തേക്ക് പോവാം. കുറെ തുമ്പ പൂക്കളുണ്ടാവും അതിനു ചുറ്റും. വരിക്കപ്ലാവിനോട് ഞാന്‍ പണ്ടേ പിണങ്ങിയതാ. ഒരു ദയയും ഇല്ലാതെയല്ലേ എന്നെ പണ്ട് താഴെയിട്ടത്. കളിക്കൂട്ടുകാരായ സുന്ദരി പെണ്‍കുട്ടികളുടെ ഇടയില്‍ ആളാവാന്‍ വലിഞ്ഞുകയറിയ കൊച്ചു കുട്ടിയാണ് എന്നുപോലും ഓര്‍ത്തില്ലല്ലോ അന്ന്. ദാസന്‍ ഗുരിക്കള്‍ എത്ര ഉഴിഞ്ഞിട്ടാ എന്റെ കൈ നേരെ ആയത്. എത്ര വേദനയാ ഞാന്‍ സഹിച്ചത്. നിന്റെ പ്രായമോര്‍ത്തും , പിന്നെ തേനൂറുന്ന വരിക്ക ചക്ക ഞാന്‍ വരുമ്പോഴൊക്കെ തരുന്നത് കൊണ്ടും അതെല്ലാം ഞാനങ്ങു ക്ഷമിച്ചിരിക്കുന്നു. പക്ഷെ ഞാന്‍ നിന്നെ നോക്കാനേല്‍പ്പിച്ച തുമ്പപൂക്കളെവിടെ. ഒരാളെ പോലും കാണാനില്ലല്ലോ. കാലില്‍ ആരോ ഇക്കിളിയിടുന്നു. നോക്കിയപ്പോള്‍ എന്നെ തലോടിക്കൊണ്ട് നില്‍ക്കുന്നു ഒരു തുമ്പ ചെടി. നിങ്ങളും പിണങ്ങിയോ എന്നോട്. വരുമ്പോഴൊക്കെ ഞാനെത്താറില്ലേ നിങ്ങളുടെ ക്ഷേമവും അന്വേഷിച്ച് . നിങ്ങളില്ലാതെ ഓണമുണ്ടായിട്ടുണ്ടോ എനിക്ക്. പിന്നെയെന്താ ഞാന്‍ വരുമെന്നറിഞ്ഞിട്ടുംഎന്നെ വരവേല്‍ക്കാന്‍ കൂട്ടുകാരികള്‍ ആരും കൂടെ വന്നില്ല.. പിണക്കം മാറി അവരെ കണ്ടതും ഇല്ലല്ലോ .
ഉമ്മാന്റെ തറവാടിന്റെ മുറ്റത്ത് വലിയൊരു പൂമരം ഉണ്ടായിരുന്നു. പൂമരം എന്ന് തന്നെയാണ് ഞങ്ങള്‍ വിളിച്ചിരുന്നത്. വേറെ പേരുണ്ടോ എന്നറിയില്ല. അത് പൂത്തുകഴിഞ്ഞാല്‍ പിന്നെ ഇലകള്‍ കാണില്ല. മരം നിറയെ പൂക്കള്‍. കൊഴിഞ്ഞുവീണ പൂക്കള്‍ കൊണ്ട് മരത്തിന് താഴെ വലിയൊരു പൂക്കളം തന്നെയുണ്ടാകും. അതിന്റെ ചുവട്ടിലിരുന്ന് കളിക്കുന്നത് എന്ത് ഹരമായിരുന്നു. വേനലവധിക്ക് ഉമ്മാന്റെ വീട്ടിലേക്ക് ഓടിയെത്തുമ്പോള്‍ ആദ്യം കാണുക പൂത്തുലഞ്ഞു സുന്ദരിയായി തലയെടുപ്പോടെ നില്‍ക്കുന്ന ഈ പൂമരമാണ്. അല്ലെങ്കില്‍ ഞങ്ങളുടെ അവധിക്കാലവും കാത്തിരിക്കുകയാണോ ഇത് പൂത്തുലയാന്‍ എന്നും തോന്നിപ്പോകും . കാലത്തിന്റെ ചുഴിയില്‍ പെട്ട് അതും അപ്രത്യക്ഷമായി. ഇന്നും ആ തറവാട്ടിലേക്കെത്തുമ്പോള്‍ ഞാന്‍ അറിയാതെ ആഗ്രഹിച്ചുപോകും ഒരിക്കല്‍ കൂടി ആ പൂമരമൊന്നു കണ്ടെങ്കിലെന്ന്.
ഗ്രാമക്കാഴ്ച്ചകളുടെ സൗന്ദര്യമാണ് കോളാമ്പിപൂക്കള്‍. പക്ഷെ ചുരുക്കമെങ്കിലും പറ്റെ കൈവിട്ടുപോയിട്ടില്ല ഇവര്‍. വേലിക്കിടയിലും പടിപ്പുരയിലും ഇവ പൂത്തുനില്‍ക്കുന്നത്
കാണാന്‍ എന്ത് ഭംഗിയാണ്. എന്റെ മനസ്സിലെ മഞ്ഞ നിറം കോളാമ്പിപൂക്കളാണ്. പക്ഷെ എത്രനാള്‍..? കുറെ കഴിയുമ്പോള്‍ ഇവരെയും തേടി നടക്കേണ്ടി വരും. പിന്നെയുമുണ്ട് കുറെ തേടി അലയാന്‍ . മാങ്ങാപുല്ല്. കയ്യില്‍ പിടിച്ചു തിരുമ്മിയാല്‍ മാങ്ങയുടെ മണം. പൊട്ടിക്ക, തവര ചെടി , ഇങ്ങിനെ ബാല്യത്തില്‍ നമ്മളറിഞ്ഞ വര്‍ണ്ണങ്ങള്‍. പലതിന്റെയും പേര് തന്നെ മറന്നു പോയി. വെറുതെയല്ല ഇവരെല്ലാം പിണങ്ങിപോയത്. പക്ഷെ സീനിയയും ഡാലിയയുമൊക്കെ ഇപ്പോഴും നിത്യ യൌവനങ്ങളായി ബാക്കിയുണ്ട്. നന്ദ്യാര്‍വട്ടവും തെച്ചിപ്പൂക്കളുമൊക്കെ എന്നെ കാത്ത് ഇപ്പോഴും ഇരിപ്പുണ്ട്. ഇനിയിപ്പോള്‍ ഇവരെ പ്രണയിക്കാം.
(ചിത്രങ്ങള്‍ എല്ലാം ഗൂഗിളില്‍ നിന്ന്)
Subscribe to:
Post Comments (Atom)
പടാര്‍, ടമാര്‍
ReplyDeleteചാണ്ടിയുടെ വക രണ്ടു കതിനാവെടി
ഇനി പോയി വായിക്കട്ടെ....
ചെമ്പകം വീടിനേക്കാള്‍ പൊക്കത്തില്‍ വളര്‍ന്നാല്‍ വീട്ടില്‍ മരണം നടക്കുമെന്ന് പറയുന്നത് ശരിയാണോ.....
ReplyDeleteശരിയായിരിക്കും....പണ്ടൊരു വനമഹോല്‍സവത്തിനു ഞാന്‍ കൊണ്ട് വെച്ച ചെമ്പകം വളര്‍ന്നു വലുതായപ്പോള്‍, നാട്ടിലെ ജ്യോത്സന്‍ പുരുഷോത്തമാനാശാരി നിരന്തരം അപ്പനെ ശല്യപ്പെടുത്തി, അതിനെ കടയോടെ വെട്ടിച്ചത് കൊണ്ടായിരിക്കും, ഞാന്‍ ഇപ്പോഴും ജീവനോടെയിരിക്കുന്നത്....
ചെറുവാടീ, പതിവ് പോലെ മനോഹരമായിയിരിക്കുന്നു...ഈ ഓര്‍മപ്പെടുത്തലും
ReplyDeleteഎന്നും രാവിലെയും,വൈകുന്നേരവും കള്ള നാണത്തോടെ വിരിഞ്ഞു നില്‍ക്കുന്ന സുന്ദരിയായ നാലുമണി പൂക്കള്‍ ഇന്നെവിടെ പോയി? ഒട്ടുമിക്ക മുറ്റങ്ങളിലും നിറസാനിധ്യമായിരുന്ന തുമ്പപ്പൂകളും എവിടെ പോയി ഒളിച്ചു?
അവരൊക്കെ പിണക്കമാ നമ്മോട്..പരിസ്ഥിതിയെ പ്രണയിക്കാത്ത നമ്മളെ അവരെന്തിനു പ്രണയിക്കണം...?
ഉമ്മു ജാസ്മിന്‍ പറഞ്ഞ പോലെ ..
ReplyDelete'അവരൊക്കെ പിണക്കമാ നമ്മോട്..പരിസ്ഥിതിയെ പ്രണയിക്കാത്ത നമ്മളെ അവരെന്തിനു പ്രണയിക്കണം...?
ചെറുവാടീ ഇത് വായിചെന് മനം വാടീ
ReplyDeleteചെറുവാടീ..മനോഹരമായി എഴുതി..ഒരുപാട് പഴയ ഓര്‍മ്മകളിലേക്ക് കൊണ്ട് പോയി..ആശംസകള്‍..
ReplyDeleteഇപ്പോള്‍ ഷോക്കെഴ്സിലെ പ്ലാസ്റ്റിക് പൂക്കള്‍ നോക്കിയല്ലെ ബഹ്റൈനില്‍ ജീവിക്കുന്നത് അതുകൊണ്ടാവും ചെറുവാടിയുടെ എഴുത്തിനെല്ലാം ഒരു നാടിന്‍റെ മണമാണ്.. പൂക്കളും ചെടികളും ....
ReplyDeleteനെസ്റ്റോള്‍ജിയ....
പൂക്കളെ ഇഷ്ടമില്ലാത്തവര്‍ ആരാണ്... അതുകൊണ്ട് തന്നെ പൂക്കളെ കുറിച്ചുള്ള എഴുത്തും ഇഷ്ടമാവും
പൊന്ന് കായ്ക്കുന്ന മരമാണെങ്കിലും പുരക്കു മേലെ ചാഞ്ഞാല്‍ വെട്ടണമെന്ന് ഒരു പഴമൊഴി ഉണ്ടല്ലോ..ഞാനും ചെറുവാടിയുമൊക്കെ അടങ്ങുന്ന തലമുറ അര്‍ഥം മനസിലാക്കാതെ അത് നടപ്പാക്കുന്നു ......നൊമ്പരത്തോടെയുള്ള ഈ തിരിഞ്ഞു നോട്ടം കൊള്ളാം..
ReplyDeleteചെമ്പകത്തില്‍ നിന്നും കടം കൊണ്ട ജീവിതവുമായി നടക്കുന്ന ചാണ്ടിക്കുഞ്ഞിന്റെ കമന്റ് ഇഷ്ടമായി......
മനോഹരമായി എഴുതി,ഇങ്ങോട്ട് വരൂ ചെറുവാടി നല്ല പൂക്കള്‍ ഇവിടെ ഇപ്പോള്‍ പൂത്തു നില്‍ക്കുന്നുണ്ട്, ദുബായ് , അബുദാബി, അലൈന്‍ .....
ReplyDeleteഎല്ലാം നഷ്ടങ്ങളുടെ പട്ടികയില്‍ തന്നെ...ചെറുവാടീ ഒരുപാട് ഓര്‍മ്മകള്‍ തരുന്ന എഴുത്ത്..
ReplyDeleteപൂമരങ്ങള്‍ ഇല്ലാതാവുന്നത് പറമ്പില്‍ മാത്രമല്ല നമ്മുടെ മനസ്സുകളിലും കൂടിയാണ്
ReplyDeleteചാണ്ടിച്ചന്റെ അപ്പന്റെ ഭാഗ്യക്കേട്.
ReplyDeleteപിന്നെ മറന്നു കൊണ്ടിരിക്കുന്ന ചെടികള്‍ ഒക്കെ കാണിച്ച് തന്നതിന് നന്ദി
ചെറുവാടി, നഷ്ട്ടപെട്ടു കൊണ്ടിരിക്കുന്ന പൂക്കളെ കൊണ്ട് വീണ്ടും മനോഹരമായ ഒരു പൂന്തോട്ടം നിര്‍മ്മിച്ചിരിക്കുന്നു..കഴിഞ്ഞ അവധികാലത്ത് വീട്ടില്‍ ചെന്നപ്പോള്‍ എന്റെ വീട്ടിലെ ചെമ്ബകത്തിനും മഴു വെച്ചതായി കണ്ടു..
ReplyDeleteചാണ്ടി മറുപടി hashiq തന്നല്ലോ..പുരക്കു മീതെ ചാഞ്ഞാല്‍ ഏത് ചാണ്ടിയെയും നാട് കടത്തണം എന്ന് വീടുകാര്‍ക്ക് അറിയാമായിരുന്നു.
ReplyDeleteചെറുവാടി, ഓര്‍മകളുടെ ചെപ്പില്‍ നാലുമണിപ്പൂക്കളും തൊട്ടാവാടിയും എല്ലാം അങ്ങനേ....ആ പൂമരം അല്ലെ
കഥകളില്‍, കൂടുതലും ഡല്‍ഹി നഗരവീധികള്‍ അലങ്കരിക്കുന്ന ഗുല്‍ മോഹര്‍. എന്നാ എനിക്ക് തോന്നുന്നത്..അല്ലെങ്കില്‍ ആരെങ്കിലും തിരുത്തട്ടെ.
നന്ദി ചെറുവാടി ഈ ഓര്‍മകള്‍ക്ക്..
പൂക്കളുടെ പിണക്കം കണ്ടു ചെറുവാടിയുടെ മുഖവും വാടിയല്ലോ.......എന്റെയും..
ReplyDeleteശേബ്ബക പുങ്ക് പോലെ ചൊര്‍ ക്ക് ഉള്ള പോസ്റ്റ്
ReplyDeleteതൊട്ടാവാടിക്ക് മുത്തം കൊടുത്തപ്പോള്‍ അവള്‍ നാണം കൊണ്ട് ഒതുങ്ങി കൂടി ഇല്ലേ!!!!
ReplyDeleteആ ഭാഗം എനിക്ക് നന്നായിട്ട് ഇഷ്ടമായി..
ഇതൊരല്‍പം പരിസ്ഥിതി ചിന്ത ഗൃഹാതുരത്വത്തില്‍ മുക്കിയെടുത്തത് ചാര്‍ത്തിയ പോലെ തോന്നുന്നു. പുതിയ വീടിന്റെ പണിക്കു വേണ്ടി രണ്ടു മൂന്നു മുത്തശ്ശി പ്ലാവുകളെ അതി ക്രൂരമായി മലര്‍ത്തിയടിച്ച പാപ ഭാരത്തിലാണ് ഞാന്‍. ഇതിനു പ്രായശ്ചിത്തമായി പല തവണയായി മരം നട്ടു പോന്നിട്ടുന്ടെങ്കിലും വേര് പിടിച്ചോ വലുതായോ എന്നറിയില്ല. പൂക്കള്‍ നല്ല ഒരു മാനസികോല്ലാസത്തിനുള്ള ഉപാധി കൂടിയാണല്ലോ. അവയുമായി സംവദിക്കാന്‍ കഴിയുന്നതും ഒരു മാഹാത്മ്യം തന്നെ.
ReplyDeleteചെറുവാടീ....
ReplyDeleteവീട്ടിലെ എല്ലാ ചെടികളോടും ഞാന്‍ പണ്ട് സംസാരിക്കുമായിരുന്നു... അതിനു ഒരുപാട് വട്ടം വഴക്ക് കേട്ടിട്ടുണ്ട് അമ്മയുടെയം അച്ഛന്റെയും ഒക്കെ കയ്യിന്നു ....
പിന്നെ ആ ശീലം പതുക്കെ മാറി.. അല്ലെങ്കില്‍ മാറ്റി.... ഈ പോസ്റ്റ് വായിച്ചപ്പോള്‍ എന്റെ ആ പഴയ ചങ്ങാതി മാരെ ഓര്‍ത്തു .. :(
post മനോഹരമായിയിരിക്കുന്നു.
നന്നായി....,
ReplyDeleteകൂടുതല്‍ എന്തെങ്കിലും പറഞ്ഞാല്‍ മുകളിലുള്ളതിന്റെ പകര്‍പ്പാവും.,
ആശംസകള്‍....
ചെമ്പകമല്ല, സ്വര്‍ണം കായ്കുന്ന മരമായാലും പുരക്കു ചാഞ്ഞാല്‍ വെട്ടണം , അതല്ലേ നിയമം .
ReplyDeleteഅതി മനോഹരം!!
ReplyDeleteവശ്യവും ലളിതവുമായ രചന!!
ReplyDeleteഒപ്പം നിരാശ നിഴലിക്കുന്ന വരികള്‍!
നാം പലതും നേടുമ്പോള്‍തന്നെ പലതും നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്യുന്നു.
നിരവധി വര്‍ണ്ണമണിഞ്ഞ വസ്ത്രങ്ങള്‍ ധരിച്ചു നമ്മുടെ നയനങ്ങളെ വിരുന്നൂട്ടിയ പൂമ്പാറ്റകള്‍ ...
പൂവുകള്‍...
ഇടവഴികള്‍...
കൈത്തോടുകള്‍ ....
പുലര്‍കാലങ്ങളില്‍ വിരിയുന്ന 'സുബഹിമുല്ല'യും സൂര്യകിരണങ്ങള്‍ ചൂടുപിടിക്കുമ്പൊള്‍ വിരിയുന്ന 'പത്തുമണിപ്പൂവും' നാലുമണിക്ക് വിരിയുന്ന 'അസര്‍മുല്ലയും' സുഗന്ധം പരത്തി സന്ധ്യാസമയങ്ങളില്‍ വിരിയുന്ന 'അരിമുല്ലയും'..............
ReplyDeleteപിന്നെ തെച്ചിയും തുമ്പയും ചെമ്പകവും പാരിജാതകവും സുഗന്ധരാജും...........................
പൂക്കളെ കുറിച്ച് വാഴിച്ചപ്പോള്‍ ഒത്തിരി സുഗന്ധം...........
ആശംസകള്‍!
ചെറുവാടി വാടിപ്പോവല്ലെ...
ReplyDeleteഒന്നല്ലെങ്കില്‍ മറ്റു പൂക്കള്‍.....
ആശംസകള്‍
ചെറുവാടിയില്‍ നിറയെ പൂക്കള്‍ വിരിഞ്ഞ് വലിയൊരു മലര്‍വാടിയാവട്ടെ!!!
ReplyDeleteമ്... :)
ReplyDeleteവല്ലാത്തൊരു ഗൃഹാതുരത്വം താങ്കളുടെ പോസ്റ്റുകളില്‍ കാണാം. എന്നും ശുദ്ധ ഗ്രാമീണനായി കഴിയാന്‍ കൊതിക്കുന്ന മനസ്സ്. ഈ പോസ്റ്റും അങ്ങിനെ പൂക്കള്‍കൊണ്ട് ധന്യമാക്കി
ReplyDeleteഞാന്‍ തിരിച്ചു നാട്ടില്‍ സെറ്റില്‍ ചെയ്യുമ്പോള്‍ മുറ്റം നിറയെ ചെടി വച്ച് പിടിപ്പിക്കും ...നാളികേരത്തിന്റെ നാട്ടില്‍ എനിക്ക് 6 സെന്‍റ് ഭൂമി ഉണ്ട് ... കുറച് കടവും ..എന്നാലും എന്റെ നാടുപെക്ഷിക്കാന്‍ എനിക്ക് വയ്യ ... .. .
ReplyDeleteനന്നായി എഴുതി..വായിച്ചു ഞാന്‍ ഒരു തോട്ടാവാടിയായി പോയി..പണ്ടത്തെ ഓര്‍മകളും മറ്റുമായി ..ഫൈസൂ പറഞ്ഞത് പോലെ ...മനുഷ്യന്മാരോട് എല്ലാവരും പിനക്കത്തിലാണ് അല്ലെ..
ReplyDelete:)
ReplyDeleteപൂമണമുള്ള പോസ്റ്റിനു നന്ദി !
ReplyDeleteഒപ്പം പുതുവത്സരാശംസകളും നേരുന്നു !!!!!!
നാട്ടു പൂക്കളുടെ മണവും നന്മയും തുളുമ്പുന്ന എഴുത്ത് ..
ReplyDeleteഎന്റെ മുറ്റത്ത് എനിക്കും ഉണ്ടായിരുന്നു ഒരുപാട് പൂക്കൾ. ഇപ്പോൾ മുറ്റമില്ല, പിന്നെവിടന്നു പൂക്കൾ!
ReplyDeleteപൂക്കളുടെ വർണ്ണ മനോഹാരിത പോസ്റ്റിൽ നിന്നും വായിച്ചെടുത്തു.. ചെമ്പകത്തിന്റെ പരിമളം.. ഇവിടെ നിന്നും അനുഭവിച്ചതു പോലെ ... താങ്കളുടെ പോസ്റ്റുവായിക്കുമ്പോൾ നാടും വീടും പറമ്പുമെല്ലാം നമ്മിലേക്ക് അറിയാതെ കടന്നു വരുന്നു.. തറവാടു വീട്ടിലെ പൂമരത്തിൻ ചോട്ടിലൊക്കെ ഞങ്ങൾ വായനക്കാരും ചുറ്റിയടിച്ചു.. കാലം മാറിക്കൊണ്ടിരിക്കുന്നു... മനുഷ്യർ പ്രകൃതിയെ കൈകടത്തുന്നതനുസരിച്ച്.. നയന മനോഹരവും കണ്ണിനാനന്ദകരവുമായ പല കാഴചകളും നമ്മിൽ നിന്നും വിട്ടകന്നിരിക്കുന്നു... വളരെ നല്ലൊരു പോസ്റ്റ് ,അവതരണശൈലി കൊണ്ടും വിഷയത്തിന്റെ പുതുമ കൊണ്ടും..ഇനിയും ഇത്തരത്തിലുള്ള പോസ്റ്റുകൾ താങ്കളിൽ നിന്നും ഉണ്ടാകട്ടെ എന്ന് പ്രാർഥിക്കുന്നു... ആശംസകൾ..അഭിനന്ദനങ്ങൾ...
ReplyDeleteചെറുവാടി! ചെമ്പകപ്പൂവിന്ടെ മാദക ഗന്ധമുള്ള താങ്കളുടെ വാക്കുകള്‍ എന്നെ പഴയ കാലത്തിലേയ്ക്ക് കൊണ്ടുപോയി. കാല്‍ച്ചുവട്ടിലെ പുല്നാമ്പിനെപ്പോലും വേദനിപ്പിക്കാതെ നടക്കണം, ഓരോ സ്ര്ഷ്ടിയിലും സ്രഷ്ടാവിനെ കാണണം എന്ന് ഓര്‍ത്തു വച്ചിരുന്ന എന്റെ പഴയ കാലം. ഇന്ന് നെടുവിര്‍പ്പിടന്‍ മാത്രം ഓര്‍ക്കാം.
ReplyDeleteചെറുവാടി, ഇപ്പോഴും ഈ പൂക്കള്‍ ഒക്കെ കാണണം എന്ന് ആഗ്രഹം ഉണ്ടോ എന്നാ ഒഴാക്കന്റെ നാട്ടിലേക്ക് വാ
ReplyDeleteഎന്‍റെ ഹൃദയത്തിന്‍റെ പ്രതലത്തില്‍ പരാഗണ വിവശയായി , എല്ലാ നിര്‍വൃതികളിലും സംതൃപ്തിയുടെ ആലസ്യത്തോടെ മയങ്ങുകയാണവര്‍.
ReplyDeleteഅതെ അവളെ എനിക്ക് കാണാനാകുന്നുണ്ട്. പക്ഷെ അവര്‍ ഇടക്കെല്ലാം എന്നില്‍ നിന്നും അപ്രത്യക്ഷമാകുന്നുവോ? ഇല്ല അവര്‍ക്കതിനാകില്ല എല്ലാം എന്‍റെ {ചെറുവാടിയുടെ} തോന്നലുകള്‍ മാത്രം!
നീയറിയാതെ
നിന്നില്‍ അനുരക്തനാ-
യെന്‍റെ രാവിലും
നീ പൂക്കുന്നു
പകലിലും നീ പൂക്കുന്നു.
അധികം താമസിയാതെ തന്നെ വീണ്ടും വരേണ്ടി വരുമെന്ന പ്രതീക്ഷയില്‍.... നാമൂസ്,
@ ചാണ്ടി.
ReplyDeleteആദ്യം വന്നതില്‍ നന്ദി. അങ്ങിനെയൊരു വിശ്വാസം ഏതായാലും എനിക്കില്ല.
@ ജാസ്മികുട്ടി.
നന്ദി, നല്ല അഭിപ്രായത്തിന്, പരിസ്ഥിതിയോടുള്ള നമ്മടെ സമീപനം തന്നെയാണ് ഇവരുടെ പിണക്കത്തിന് പിന്നില്‍.
@ ഫൈസു.
നന്ദി ചങ്ങായീ. നിന്റെ ലേലം വിളി അവസാനിച്ചോ..?
@ പത്മചന്ദ്രന്‍ കൂടാളി
നന്ദി സുഹൃത്തേ . വന്നതിനും പിന്നെ കൂട്ട് കൂടിയത്തിനും.
@ അഭി,
നന്ദി അഭി. പോസ്റ്റ് ഇഷ്ടപ്പെട്ടതിന്. ആ ഓര്‍മ്മകള്‍ തന്നെയല്ലേ നമ്മുടെ ആവേശം.
@ ഹംസ.
പ്ലാസ്റ്റിക് പൂക്കള്‍ എങ്കിലും അതും നല്‍കും ഒരു സന്തോഷം. ദൂരേന്നു നോക്കുമ്പോള്‍. നന്ദി.
@ ഹാഷിക്
നന്ദി ഹാഷിക്. വരവിനും വായക്കും.
@ ജിഷാദ്.
നന്ദി ജിഷാദ്. ഞാന്‍ വരുന്നു അവിടേക്ക്. അടുത്ത ആഴ്ച വരാം ട്ടോ . പൂക്കള്‍ ഒന്നും നശിപ്പിക്കല്ലേ.
@ ജുനൈത്.
നന്ദി . സന്തോഷം വായനക്കും ഇഷ്ടപ്പെട്ടതിനും.
@ ഹാഫിസ്.
നന്ദി ഹാഫിസ്. മനസ്സില്‍ നിന്നും മാഞ്ഞാല്‍ എല്ലാം പൂര്‍ത്തിയാകും
ബൂലോകമാകെ സൌരഭ്യം പരത്തിക്കൊണ്ട് ചെറുവാടിയിലെ പുഷ്പ മേള കണ്ടു...അതിലേറെ ഹൃദ്യമായത് പൂക്കളോടുള്ള ആ കളഭാഷണമാണ്.
ReplyDeleteഅതിലൂടെ താങ്കള്‍ക്ക് നല്ലൊരു കവി ഹൃദയമുണ്ട് എന്ന് തോന്നി..കവിത അറിയില്ലാന്നു പറയുന്നത് കളവാണ്...അടുത്തത് കവിതയാവട്ടെ...
ആശംസകള്‍..!
ചെമ്പകപ്പൂ,, ആ വെളുത്ത പൂവിന്‍റെ മണം എപ്പഴും ന്റ്റെ കൂടെ തന്നെ ഉണ്ട്,കുഞ്ഞു നാള്‍ക്കു മുതലേ..
ReplyDeleteആ കൊതി കണ്ട് ന്റ്റെ വീട്ടിലും നട്ടു ഒരു ചെമ്പകം..വളരെ വൈകാതെന്നെ അത് പൂത്ത് വഴി നടക്കുന്നവരെയെല്ലം കൊതിപ്പിച്ചു..അങ്ങനെ ചെമ്പക വീട് എന്ന പേരും കിട്ടി..
ന്റ്റെ കൂടെ പൊക്കം വച്ചിരുന്ന അവള്‍ പെട്ടെന്ന് അഹങ്കാരം കാണിച്ച് തല എടുപ്പുള്ളവളായി, അതിനുള്ളത് കിട്ടോം ചെയ്തു,സ്വന്തം തല പോകോന്ന് പേടിച്ച് അവളുടെ പൊക്കം കുറച്ച് പടര്‍ന്ന് വളരാന്‍ മാത്രം അനുമതി കൊടുത്തു ന്റ്റെ പേടിതൊണ്ടി അമ്മ.
ചെറുവാടി പറഞ്ഞിരിയ്ക്കണ ഓരോ പൂവിന്‍റെ അരികില്‍ എത്തുമ്പോഴും ഇതു പോലെ ഓരോ കഥകളുണ്ട് പറയാന്‍...
വേണ്ടാല്ലേ.. :)
അഭിനന്ദനങ്ങള്‍ ട്ടൊ..വിഷയങ്ങള്‍ ഇഷ്ടായി.
ഞാൻ ഇതിൽ മയങ്ങിപ്പോയി കേട്ടൊ ഭായ്
ReplyDeleteഒരു ചിന്ന ഫ്ലാഷ് ബാക്ക്..
“രണ്ടായിരത്തിയേഴിൽ നാട്ടിലെത്തിയപ്പോള്‍ ഏഴുവയസുകാരന്‍ മോനെയും കൊണ്ട് ,അവനാശകൊടുത്തിരുന്ന ...നേരിട്ടുകാണിച്ചു കൊടുക്കാമെന്നു
പറഞ്ഞിരുന്ന തൊടിയിലെ കുളങ്ങളും, മീനുകളായ മുശുവും , ബ്രാലും ,നീര്‍ക്കോലി ...
മുതല്‍ ചേര വരെയുള്ള പാമ്പുകള്‍ ....
ചെലചാട്ടി,ചെമ്പോത്ത് , കൂമന്‍ ..മുതലുള്ള പറവകള്‍;
മുള്ളുവേലികളും ,നിറം മാറുന്ന ഓന്തുകളും.......
അങ്ങിനെ നിരവധി കാണാക്കാഴ്ച്ചകളുടെ കൂമ്പാരമായിരുന്നു
അന്നത്തെ ആ യാത്രകളുടെ നഷ്ട്ടബോധങ്ങൾ... !
ഞാന്‍ ജനിച്ചു വളര്‍ന്ന ഈ കണിമംഗലം ഗ്രാമത്തിൽ നിന്നും....
ഞങ്ങളെ പോലെ തന്നെ ഈ കാഴ്ചവട്ടങ്ങളും, ഈ ദൈവ്വത്തിന്റെ നാട്ടില്‍ നിന്നും വിദേശങ്ങളിലേക്ക് നാടുകടന്നുവോ .....?
മോന് , തുമ്പപൂക്കളും , തൊട്ടാവാടി ചെടികളും , മുക്കുറ്റി പുഷ്പ്പങ്ങളും , കോളാമ്പിപ്പൂക്കളും,കുമ്പള്ളവള്ളികളും ...
ഒന്നും കാണിച്ചു കൊടുക്കുവാന്‍ സാധിച്ചില്ലല്ലോ എന്ന കുറ്റബോധവും പേറി ....
എന്റെ ഗ്രാമത്തിന് പട്ടണത്തിന്റെ കുപ്പായം ഒട്ടും അഴകിലല്ലോ എന്ന സത്യം മനസ്സിലാക്കിയുള്ള ഒരു തിരുച്ച് പോരലായിരുന്നു ...ആ യാത്ര!“
കളിയും,ചിരിയും,കുസൃതിയും കൊണ്ട് നാം
ReplyDeleteനട്ടു വളര്‍ത്തിയ പൂക്കളവിടെയില്ലല്ലോ...? നക്ഷത്രങ്ങള്‍ കളിക്കാന്‍ വരാറുള്ള കുന്നിന്‍ ചെരുവിലെ കണിക്കൊന്നയും, തുമ്പച്ചെടിയുമവിടെയില്ലല്ലോ...?എങ്കിലുമോര്‍മ്മയിലവയുടെ ഗന്ധവും,
മധുരവും എന്നില്‍ നീ വീണ്ടുമേകുന്നു...
പ്രിയ കൂട്ടുകാരാ...നിനക്കെന്റെ ഒരായിരം നന്ദി
ഇനി എനിക്ക് പറയാന്‍ എന്തുണ്ട് ബാക്കി!!
ReplyDeleteമുക്കുറ്റിപ്പൂവിനെ മറന്നോ ചെരുവാടീ..
http://manickethaar.blogspot.com
അതിവിടെയുണ്ട്,പിന്നെ എന്‍റെ വീട്ടിലുമുണ്ട്.
ആ പൂമരം വാകയല്ലേ..
നാട്ടിന്‍ പുറം ഏതു പരിഷ്കാരിയെയും ഒന്ന് പിടിച്ചു നിര്‍ത്തും,
ഏതായാലും തൊട്ടാവാടിയോട് വല്ലാതെ കളിക്കണ്ട,
വിവരമറിയും.
കോളാമ്പിപ്പുവ്വിന്റെ മഞ്ഞയും,തൊട്ടാവാടിയുടെ പിണക്കവും,സമാധാനത്തിന്റെ വെള്ള വിരിച്ച തുമ്പയും പോലെ സുന്ദരമാക്കിയ എഴുത്ത്.ആ പൂമരം പൂത്തുലഞ്ഞു നില്‍ക്കുന്നത് മനസ്സിലാനെന്നു തോന്നി.
ReplyDeleteമനോഹരമായ ചിത്രങ്ങളും എഴുത്തും.
"നന്ത്യാര്‍വട്ട പൂ ചിരിച്ചൂ..." എന്ന് തുടങ്ങുന്ന ഒരു പാട്ട് ഇല്ലേ? അതാണ് ഞാന്‍ ഈ പോസ്റ്റ് വായിച്ചപ്പോള്‍ ആദ്യം ഓര്‍ത്തത്. പൂക്കളോടൊപ്പം അത്തരം പൂവിന്റെ പാട്ടുകളും നമ്മള്‍ മറന്നു പോവുന്നു. പിന്നെ തൊട്ടാവാടിയുടെ പടവും വിവരണവും വായിച്ചപ്പോഴെയ്ക്കും കഴിഞ്ഞ ജീവിതം മൊത്തം മുന്‍പിലൂടെ കടന്നു പോയ പോലെ.
ReplyDeleteso nostalgic. no alternative for those sweet good old days.
your pen is a gem.
ഓര്‍മ്മകള്‍ ഉണര്‍ത്തിയ ഈ പോസ്റ്റ് ഒരുപാടിഷ്ടമായി
ReplyDeleteഈ പൂക്കള്‍ക്ക്, എന്റെ ബാല്യത്തിന്റെ, കൌമാരത്തിന്റെ മണവും ചേലും...
ആശംസകള്‍ ചെറുവാടീ.
ചെറുവാടീ.. തൊട്ടാവാടീ.. ഇപ്രാവശ്യം നാട്ടിൽ പോയപ്പോ ഞാൻ ഒത്തിരി കൊതിച്ചു.. ഇതുപോലെ.. പിന്നെ ഒരു കാക്കയെ കാണാനും. അവസാനം ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ എഫ് സി ഐ ഗോഡൌണിൽ കാക്കയെ കണ്ട് കൊതി തീർത്തത് ഓർക്കുന്നു.
ReplyDeleteചിത്രവും എഴുത്തും നന്നായി. കാക്കപ്പൂ,മുക്കൂറ്റിപ്പൂ അശോകച്ചെത്തി, ഒക്കെ ആയിരുന്നു ഓണത്തിന് പൂവിടാൻ അധികവും കിട്ടിയിരുന്നത്.ഇപ്പോൾ ഇതൊന്നും കണി കാണാൻ പോലും ഇല്ല.
ReplyDeleteനാട്ടിൽ വീടു പണിതപ്പോൾ മുൻപിൽ തന്നെ ഒരു പ്ലാവുണ്ടായിരുന്നു.അതു വെട്ടിക്കളയണമെന്നു വാശിയായിരുന്നു എനിക്കൊഴികെ എല്ലാവർക്കും. വീടു പണി കഴിഞ്ഞപ്പോൾ അതിനു ചുറ്റും ഒരു തറയൊക്കെ കെട്ടി. ഇപ്പോൾ വഴിയേ പോകുന്നവർ വീട്ടിലേക്കു നോക്കി കണ്ണുരുട്ടും...! വീടു കണ്ടിട്ടല്ല... വീടിന്റെ മുൻപിലെ ഐശ്വര്യമായ പ്ലാവിലെ നിറഞ്ഞ ചക്കകൾ കണ്ടിട്ട്...!!
പൂക്കളുടെ നിറവും ഗന്ധവും പകർന്ന കുറിപ്പ് ! ജീവിതം നിറയെ ചെമ്പകം പൂക്കട്ടേ എന്ന് ആശംസിക്കുന്നു!
ReplyDeleteഈ പുതുവര്‍ഷം തുടങ്ങാന്‍ പറ്റിയ നല്ലൊരു പോസ്റ്റ്!
ReplyDeleteചെറുവാടി വീണ്ടും നല്ലൊരു പോസ്റ്റ് ,ആശംസകള്‍
ReplyDeleteഓര്‍മ്മകള്‍ ഓടിക്കളിക്കുന്ന ചെമ്പകപൂമരചോട്ടില്‍ ആത്മസഖിയേയുംചേര്‍ത്തു പിടിച്ചു ചെറുവാടി ഇങ്ങനെ നില്‍ക്കുമ്പോള്‍ തൊട്ടാവാടികള്‍ നാണത്താല്‍ കൂമ്പുന്നതും പാതിരാ മുല്ലകള്‍ കാറ്റിനോട് കിന്നാരമോതുന്നതും എല്ലാം അനുവാചക ഹൃദയങ്ങളില്‍ ഒരനുഭവം ആയി നിറയുന്നു .
ReplyDeleteഅഭിനന്ദനങ്ങള്‍ ...
നന്നായ് എഴുതുന്നുണ്ട് താങ്കള്‍.അഭിനന്ദങ്ങള്‍.
ReplyDelete" ഓര്‍മ്മകള്‍ക്കെന്തു സുഗന്തം...
ReplyDeleteഎന്‍ ആത്മാവിന്‍ നഷ്ട്ട സുഗന്തം... "
വളരെ നല്ല പോസ്റ്റ്...
അഭിനന്ദനങ്ങള്‍ ...
സാരമില്ല ചെറുവാടി തെച്ചിപ്പൂ ഉണ്ടല്ലോ! തെച്ചിയെ സ്നേഹിക്കൂ...!
ReplyDeleteചെറുവാടി എന്ന് പറഞ്ഞാല്‍ നൊസ്റ്റാള്‍ജിയ എന്നാണോ? പോസ്റ്റുകളിലെല്ലാം വല്ലാത്ത ഫീലിംഗ്സ്!.. നാടിനെ കുറിച്ച് ചിന്തിച്ചു ചിന്തിച്ചു അവസാനം ചിന്തകള്‍ നമ്മെ ഭരിക്കാനിടവരുത്തരുത്. :)
ഈ പോസ്റ്റിനുമുണ്ട് ഒരു പൂവിൻമണം.
ReplyDeleteപണ്ട്, വീടുകൾ ഓലയും പുല്ലും മേഞ്ഞ് അതും വളരെ കഷ്ടപ്പെട്ടു മേഞ്ഞ് അല്ലെങ്കിൽ കൂടിയ പരിഷ്കാരത്തിൽ ഓടും മേഞ്ഞിരിക്കുമ്പോൾ അതിന്മേൽ മരമോ മറ്റോ വീണു നശിക്കരുത് എന്നോർത്താവും കാരണവന്മാർ പറഞ്ഞത്. അന്നും പൂക്കളേയും ചെടികളേയും ഹൃദയം കൊണ്ടു സ്നേഹിച്ചിരുന്നിരിക്കും മനുഷ്യർ. അവർ വെട്ടുമോ?. തനിക്കു പ്രിയപ്പെട്ട ചെടി മുറിക്കാൻ മനുഷ്യർ മടിക്കും. അങ്ങനെയുള്ളവരെ പേടിപ്പിച്ചതാവും ‘ചാവും’ എന്നൊക്കെ പറഞ്ഞ്. പിന്നെ വഴിയില്ലല്ലോ. താനുണ്ടായിട്ടു വേണ്ടേ ചെടിയും പൂക്കളും ഉണ്ടാവാൻ.
ReplyDeleteഇന്നു കോൺക്രീറ്റു വീടിനു മുകളിലേക്കു ചെമ്പകം പോലൊരു ചെടി വളർന്നു എന്നു പറഞ്ഞു വെട്ടിക്കളയുന്നവരുണ്ട്. നിറയെ പൂത്ത ചെമ്പകം! എന്തു പറയാനാണ്. വെട്ടുന്നതു വല്ലവന്റെ മുറ്റത്തെയായാലും എനിക്കു വാവിട്ടു കരയാൻ തോന്നാറുണ്ട്.
അവർക്കു വേണ്ടി ഞാനൊന്നു തിരിച്ചു പറയട്ടെ.
“മനുഷ്യരിങ്ങനെ വളർന്ന് കുലച്ച് സകല ചരാചരങ്ങളുടേയും മുകളിലേക്കു ചാഞ്ഞു നിൽക്കുകയല്ലേ. വെട്ടാൻ പറയാൻ വകുപ്പില്ലാത്തതു കൊണ്ട് ഞങ്ങൾ പാവം ചെടികളും പൂക്കളും സകലതും ചത്തുപോകുക തന്നെ!“
മനസ്സിലൊരുപൂക്കളം തീർത്തു സൌരഭ്യമുള്ള ഈ രചന.
ReplyDeleteഎന്റെ കൂട്ടുകാരിയുടെ വീട്ടില്‍ പണ്ടു (ഇപ്പൊഴില്ല ട്ടോ ) ചെമ്പകമരമുണ്ടായിരുന്നു. വീണുകിടക്കുന്ന ചെമ്പകപ്പൂക്കള്‍ പോരാതെ വന്നപ്പോ, ഞങ്ങളാവശ്യപ്പെട്ട പ്രകാരം, പൂ പറിക്കാന്‍ ഏട്ടനാ മരത്തില്‍ കേറിയതും (ആളാവാന്‍ കേറിയതാണോ എന്നറിയില്ല ട്ടോ..), കൊമ്പു പൊട്ടി “പ്ധോം” എന്നു താഴെ വീണതും... ഒക്കെ ഇന്നലെക്കഴിഞ്ഞതു പോലെ മനസ്സിലേക്കോടിവന്നു.
ReplyDeleteഓര്‍മ്മകള്‍ക്കെന്തു സുഗന്ധം.....
എന്നാത്മാവിന്‍ നഷ്ട സുഗന്ധം...
ഹഹ... ഇപ്പ്രാവശ്യം സുന്ദരികളുമായാണല്ലൊ വരവ്. കൊള്ളാം. പോസ്റ്റ് രണ്ട് മൂന്നു ദിവസം മുമ്പേ നോക്കിയതായിരുന്നു, ആ തൊട്ടാവാടി പടം ഇക്കയെടുത്തതാ എന്നു കരുതി അതിന്റെ ഒറിജിനൽ അയച്ചു തരുമൊ എന്ന് ചോദിക്കാൻ തുടങ്ങുകയായിരുന്നു. ഗൂഗിളമ്മാവന്റെ കളി!! പോസ്റ്റ് നന്നായി!!
ReplyDeleteഎവിടെത്തിരിഞ്ഞൊന്ന് നോക്കിയാലും
ReplyDeleteഅവിടെല്ലാം പൂത്തമരങ്ങള്‍ മാത്രം...
എന്ന് കവി പാടിയ ദേശം ഇന്ന് മരുന്നിനു ചേര്‍ക്കാന്‍ തുമ്പപ്പൂവിനലയണം. കേഴുക പ്രിയനാടേ...
@ പഞ്ചാരകുട്ടന്‍ ,
ReplyDeleteനന്ദി വായനക്കും ഈ വഴി വന്നതിലും. ഇനിയും കാണുമല്ലോ.
@ ഇളയോടന്‍ ,
ഒത്തിരി നന്ദി സുഹൃത്തേ, മരങ്ങള്‍ മുറിച്ചു മാറ്റുന്നത് ദുഃഖകരം തന്നെ.
@ ഹൈന,
നന്ദി .സന്തോഷം
@ വിന്‍സെന്റ് (എന്റെ ലോകം )
നന്ദി മാഷെ. വായനക്കും അഭിപ്രായത്തിനും. ആ മരത്തിന്റെ പേരിനു ഒരു തീരുമാനം ഇതുവരെ ആയില്ല. ഇനി ഗുല്‍മോഹര്‍ ഇത് തന്നെയാണോ..?
@ ജിത്തു.
നന്ദി ജിത്തു. പിന്നെ മുഖം എങ്ങിനെ വാടാതിരിക്കും ജിത്തു. നഷ്ടങ്ങള്‍ അല്ലെ അത്.
@ iylasseikkaran ,
നന്ദി . വരവിനു ..വായനക്ക്
@ കണ്ണന്‍ ,
നന്ദി കണ്ണന്‍. തൊട്ടാവാടി പ്രശ്നക്കാരി തന്നെയാ. എങ്കിലും എന്നെ കണ്ടപ്പോള്‍ കുഴപ്പം ഉണ്ടാക്കിയില്ല .
@ ഷുക്കൂര്‍,
ശരിയാണ് ഷുക്കൂര്‍. പരിസ്ഥിതി പ്രശ്നം ചെറുതായി വായിക്കാം ഇതില്‍. പിന്നെ പണ്ട് നിന്റെ ഒരു അയല്‍ക്കാരന്‍ ജമയന്തി ആണ് എന്ന് പറഞ്ഞു തന്നൊരു സാധനം നട്ടിട്ട് മുറ്റം മുഴുവന്‍ അത് നിറഞ്ഞു. എന്തോ തന്നു എന്നെ പറ്റിച്ചതാ.
@ ഹരിപ്രിയ,
നന്ദി ഹരിപ്രിയ. പോസ്റ്റ് ഇഷ്ടപ്പെട്ടതിന്. പൂക്കളോടൊക്കെ സംസാരിക്കാം ചെറുപ്പത്തില്‍. ഇപ്പോള്‍ സംസാരിച്ചാല്‍ ചികിത്സ തരും.
@ സുബൈര്‍ കൊവ്വപ്രത്
നന്ദി സുബൈര്‍ , വായനക്കും ഇഷ്ടപെട്ടതിനും .
@ റഫീഖ് പൊന്നാനി.
ReplyDeleteനാട്ടിലെത്തിയില്ലേ നീ. എല്ലാം വെട്ടി നിരത്ത് പൊന്നാനിക്കാരാ.
@ ആദില്‍ .
നന്ദി സന്തോഷം ആദില്‍.
@ ഇസ്മായില്‍ തണല്‍ ,
ഒത്തിരി നന്ദി സുഹൃത്തേ. ഇഷ്ടപ്പെട്ടതിന് പ്രോത്സാഹനത്തിന്. അത്തരം നഷ്ടങ്ങളുടെ കണക്കു എടുക്കാതിരിക്കുന്നതാ നല്ലത്. ഇടവഴി ഒന്നും കാണാനേ ഇല്ല .എല്ലാം റോഡായി.
@ മുഹമ്മദ് കുഞ്ഞി വണ്ടൂര്‍.
നന്ദി എം കെ. ഇവിടെ കണ്ടതിലും നല്ല അഭിപ്രായത്തിനും. അങ്ങിനെ കുറെ പൂക്കളുണ്ട്. നമ്മള്‍ ഓര്‍ക്കാതെ പോകുന്നത് . കാണാതെ പോകുന്നത് .
@ നസീഫ് അരീക്കോട്
നന്ദി നസീഫ്. അങ്ങിനെ വാടാന്‍ പറ്റുമോ അടുത്ത നാട്ടുകാരാ, ഉള്ള അപൂക്കള്‍ വെച്ച് അട്ജസ്റ്റ് ചെയ്യാം ല്ലേ..?
@ സെഫയര്‍ സിയാ
നന്ദി സെഫയര്‍. വായനക്കും നല്ല വാക്കുകള്‍ക്കും.
@ ഹാഷിം.
നന്ദി സുഹൃത്തേ.
@ അക്ബര്‍ വാഴക്കാട്,
നന്ദി അക്ബര്‍ ഭായ്. ശരിയാണ്. ഗ്രാമം എന്നെ വല്ലാതെ കൊതിപ്പിക്കുന്നു. പോസ്റ്റ് ഇഷ്ടായതിനു ഒത്തിരി നന്ദി
@ സുരേഷ് ആലുവ.
നന്ദി സുരേഷ് ഭായ്. ഞാനും ആശംസിക്കുന്നു. നിങ്ങളുടെ വീടും മുറ്റവും പൂക്കള്‍ കൊണ്ട് നിറയട്ടെ എന്ന്.
@ ആചാര്യന്‍ ,
നന്ദി ഇംതി. അവര്‍ പിണക്കത്തില്‍ തന്നെയാണ്. മാറാത്ത പിണക്കം.
@ പ്രയാണ്‍,
നന്ദി , സന്തോഷം പ്രയാണ്‍. വായനക്ക്.
@ ചിത്രാംഗദ,
നന്ദി ചിത്ര. വായന്നക്കും ഇഷ്ടപ്പെട്ടതിനും.
@ രമേഷ് അരൂര്‍.
നന്ദി രമേഷ് ജീ. നല്ല വാക്കുകള്‍ക്കു. പ്രോത്സാഹനത്തിന്.
@ എഴുത്തുകാരി .
നന്ദി . വരവിനും വായനക്കും .
@ ഉമ്മു അമ്മാര്‍.
ReplyDeleteനന്ദി ഉമ്മു അമ്മാര്‍. എന്റെ എല്ലാ പോസ്റ്റുകള്‍ക്കും നല്ല അഭിപ്രായവും അതോടൊപ്പം വിമര്‍ശനവും നല്‍കാറുണ്ട്. അതുകൊണ്ട് തന്നെ ഈ പോസ്റ്റ് ഇഷ്ടപ്പെട്ടു എന്ന് പറയുമ്പോള്‍ സന്തോഷം.
@ അജിത്. ടി
നന്ദി അജിത്. പോസ്റ്റ് ഇഷ്ടപ്പെട്ടതിന്. പ്രോത്സാഹനം തുടര്‍ന്നും പ്രതീക്ഷിക്കുന്നു.
@ ഒഴാക്കന്‍ ,
അയ്യോ ഞാനില്ല. തോട്ടുമുക്കത്തെക്കല്ലേ. എന്നാലും ചാണ്ടികുഞ്ഞിനോട് ഒരഭിപ്രായം ചോദിച്ചു തീരുമാനിക്കാം.
@ നാമൂസ് ,
കമ്മന്റില്‍ കവിത വിരിയിക്കുന്ന നാമൂസിന്റെ വാക്കുകളോട് പിടിച്ചു നിലക്കാന്‍ എനിക്ക് പറ്റില്ല. ബാക്കി നേരിട്ട് പറയാം.
@ സലിം ഈ . പി
നല്ല വാക്കിനു ആദ്യം തന്നെ നന്ദി. എന്നാലും എന്നെ കൊണ്ട് കവിത എഴുതിക്കാനുള്ള ഹൃദയവിശാലത നിങ്ങള്‍ക്കുണ്ട് എന്ന് ഞാന്‍ കരുതിയില്ല. എന്റെ തെറ്റ്. :)
@ വര്‍ഷിണി.
നന്ദി വര്‍ഷിണി. പോസ്റ്റ് ഇഷ്ടായത്തിനു. കഥകള്‍ എന്തിനു പറയാതിരിക്കണം. ഒരു പോസ്റ്റ് ആയി തന്നെ ഇടൂ.
@ മുരളീ മുകുന്ദന്‍ ബിലാത്തി
നന്ദി മുരളി ഭായ്. നമ്മുടെ കുട്ടികള്‍ക്കും നഷ്ടപ്പെടുന്നത് ഈ കാഴ്ചകള്‍ തന്നെയാണ്. വിശദമായ അഭിപ്രായത്തിലൂടെ മുരളി അത് ഒന്നോടെ പറഞ്ഞു വെച്ചു. നന്ദി.
@ റിയാസ് മിഴിനീര്‍ തുള്ളി.
നന്ദി നന്ദി നന്ദി സന്തോഷം.
ഓര്‍മ്മകളുടെ പൂക്കാലത്ത് പൂക്കളുടെ പുലര്‍കാലം
ReplyDeleteഎഴുത്തില്‍ വിരിയിക്കാന്‍ കഴിഞ്ഞു..നമുക്കിനിയും
രാപാറ്ക്കാം ഓര്‍മ്മകള്‍ പുത്തനുണര്‍വ്വു നല്‍കുന്ന
ആ വസന്ത കാലത്തില്‍..
“കാടെവിടെ മക്കളെ
ReplyDeleteമേടെവിടെ മക്കളെ
കാട്ടുപുൽ ചെടിയുടെ
വേരെവിടെ മക്കളെ“
അയ്യപ്പപണിക്കർ അന്നു പാടി
ഇന്നു നാം പൂക്കളെ തിരയുന്നു!
ഓര്മ്ള്പൂക്കള്‍ ഗൃഹാതുരത്വമുണര്ത്തുയന്നു.
ReplyDeleteനന്നായി..വളരെ വളരെ നന്നായി.
പൂക്കള്‍ മാത്രമല്ല നാട്ടില്‍ നിന്നന്യമായത്. തോടുകളിലും ആണികളിലും കുളങ്ങളിലും ഉള്ള മത്സ്യങ്ങള്‍ നോക്കൂ..
ബിലാല്‍,കരുതല,കണ്ണാം ചുട്ടി, തൊണ്ണി മുതലായ മീനുകള്‍ ഇന്നെവിടെ?. ഇപ്പോഴത്തെ ഹീറോ എന്ട്രോ സള്ഫാളന്‍ ആണല്ലോ
madeenayil oru nasar cheruvadiyund. ariyumo? nall neelamulla thadiyulla oraal?
ReplyDeleteഒരു പൂന്തോട്ടത്തില്‍ക്കയറിയ ഉന്മേഷം തോന്നുന്നു.
ReplyDeleteചെമ്പകം ഞങ്ങളുടെ തറവാട്ടിലും ഉണ്ടായിരുന്നു.അതിന്റെ ആ സൌരഭ്യം ഇപ്പോഴും മൂക്കിന്‍ തുമ്പത്തുണ്ട്..
എന്റെ mayflower അവിടെയിങ്ങനെ പടര്‍ന്നു പരിലസിച്ചിരിക്കുന്നത് കണ്ടപ്പോള്‍ ശരിക്കും മനസ്സും കണ്ണും നിറഞ്ഞു പോയി..
ഞങ്ങളുടെ ആ വലിയ മുറ്റം നിറയെ റെഡ് കാര്‍പെറ്റ് വിരിച്ചപോലെയുണ്ടാകുമായിരുന്നു..ആ കാഴ്ച കാണാന്‍ വേണ്ടി ഞാന്‍ മുറ്റം അടിച്ചു വാരാതെ വെക്കുമായിരുന്നു..(ഈ പുരാണം പല ബ്ലോഗിലും എഴുതിപ്പോയിട്ടുണ്ട്,ഇത് വായിച്ചവരുണ്ടെങ്കില്‍ ക്ഷമിക്കണം.അതൊരു നൊസ്റ്റാള്‍ജിയ ആണ്..)
ചട്ടിയില്‍ വെക്കുന്ന ചെടികള്‍ എനിക്കൊട്ടും ഇഷ്ട്ടമല്ല..പൂമരങ്ങളാണ് പ്രിയം.
ഹൃദ്യമായ ഒരു വിരുന്നായി ഈ പോസ്റ്റ്.
അഭിനന്ദനങ്ങള്‍..
ഞങ്ങളുടെ മുറ്റത്തും ഉണ്ടായിരുന്നു നിറയെ പൂവുള്ള മണമുള്ള ഒരു വെള്ള ചെമ്പകം.മനോഹരമായ പോസ്റ്റ്.എന്നെ ജനിച്ചുവളര്‍ന്ന വീട്ടിലേക്ക് കൊണ്ടുപോയി.
ReplyDelete@ എക്സ് പ്രാവാസിനി ,
ReplyDeleteമുക്കുത്തി പൂവെന്നല്ല കുറെ പൂക്കളുടെ പേര് തന്നെ മറന്നു. അതാണല്ലോ പ്രശ്നവും. പിന്നെ തൊട്ടാവാടിയുടെ കുറുമ്പ് എനിക്കിഷ്ടാണ് . നന്ദി .സന്തോഷം.
@ റാംജി പട്ടേപ്പാടം ,
എന്നും പ്രചോദനവും പ്രോത്സാഹനവും ആകുന്ന റാംജി ഭായിയുടെ അഭിപ്രായത്തിനു ഒത്തിരി നന്ദി. സന്തോഷം.
@ സലാം പൊറ്റെങ്ങള്‍ ,
അതെ സലാം ഭായ്. പകരം വെക്കാനില്ലാത്ത സുവര്‍ണ നാളുകളാണത്. വളരെ നന്ദി. ഒത്തിരി സന്തോഷം നല്‍കുന്ന വാക്കുകള്‍ക്കു.
@ വഷളന്‍ ജെകെ
നന്ദി ജെകെ. വരവിനു .. വായനക്കു.. അഭിപ്രായത്തിനു.. ഇഷ്ടപ്പെട്ടതിന്.
@ കാര്‍ന്നോര്‍ ,
നന്ദി സുഹൃത്തേ. അങ്ങിനെ കാണാന്‍ കിട്ടാത്ത പൂക്കളും പറവകളും ഒരുപാടുണ്ട്. അഭിപ്രായത്തിനു നന്ദി.
@ വീ കെ ,
വരിക്ക പ്ലാവൊക്കെ ഇങ്ങിനെ കാഴ്ചു നിക്കുന്നത് കാണാന്‍ തന്നെ എന്ത് രസാണ്. വീടിനു മുമ്പില്‍ തന്നെയാകുമ്പോള്‍ ഐശ്വര്യം വേറെ തന്നെ. വളരെ നന്ദി. വായനക്കും ഇഷ്ടപ്പെട്ടതിനും.
@ ശ്രീനാഥന്‍ ,
ഒത്തിരി നന്ദി ശ്രീനാഥന്‍ ഭായ്. തീര്‍ച്ചയായും സന്തോഷം നല്‍കുന്നു ഇഷ്ടപ്പെട്ടു എന്ന് പറയുമ്പോള്‍. ഞാനും ആശംസിക്കുന്നു നല്ലൊരു പൂക്കാലം ജീവിതത്തില്‍.
@ ശ്രീ.
ഒത്തിരി നന്ദി ശ്രീ. പുതുവര്‍ഷം നല്ലതാകട്ടെ.
@ രഞ്ജിത്ത്.
നല്ല അഭിപ്രായത്തിനു നന്ദി രഞ്ജിത്ത്. സുഖമല്ലേ..?
@ പുഷ്പംഗാട്,
ഹ ഹ . നല്ല രസമുള്ള കമ്മന്റ് പുഷ്പംഗാദ്, ഒത്തിരി നന്ദി നല്ല വാക്കിനും വായനക്കും.
ചെറു വാടി, ഈ പോസ്റ്റിലൂടെ മനസ്സില്‍ ഒരു പൂക്കാലം നിറച്ചു
ReplyDeleteപിന്നെ ആ പൂമരം , മെയ് ഫ്ലോവേര്സ് അല്ലെ ?
വേലിയിലൊത്തിരി വെള്ളപ്പൂക്കള്‍ വല്ലിയിലൊത്തിരി മഞ്ഞക്കിളികള്‍
ReplyDeleteആ കാഴ്ച്ചകളെല്ലാം അകലുന്നു
പുതിയൊരു മതിലാണുയരുന്നു.
ബാക്കിവല്ലതുമുണ്ടോ?
ReplyDeleteപക്ഷിപോയ് പറവ പോയ്
പൂവ് പോയ് പൂക്കാലം പോയ്
ബാക്കിവല്ലതുമുണ്ടോ
(ബാക്കി വല്ലതുമുണ്ടോ-എൻ.വി.കൃഷ്ണവാര്യർ)
ഈ പോസ്റ്റു വായിച്ചപ്പോള്‍ എന്റെ മനസ്സിലും പൂക്കള്‍ പൂത്തു നിറഞ്ഞു..അവയുടെ സൗരഭ്യം എനിക്കിപ്പോള്‍ ആസ്വദിക്കാനാകുന്നുണ്ട്. പൂക്കള്‍ കാണുന്നത് സുഖമുള്ള കാര്യമാണ്, ഒരു സാന്ത്വനവും.
ReplyDeleteഎല്ലാരും പറഞ്ഞു കഴിഞ്ഞു! വിഷയ വൈവിധ്യത്തിന്റെ വസന്തമായി ഈ പോസ്റ്റ്. ഓര്‍മകളെ പുറകോട്ടോടിക്കാന്‍, കുറെ സങ്കടപ്പെടാന്‍ ഈ പുഷ്പവിചാരങ്ങള്‍ കാരണമായി ചെറുവാടീ.
ReplyDelete@ മുല്ല.
ReplyDeleteനന്ദി. വരവിനും വായനക്കും പ്രോത്സാഹനത്തിനും.
@ നൌഷു,
നന്ദി നൌഷു. വായനാകും ഇഷ്ടപ്പെട്ടതിനും.
@ തെച്ചിക്കോടന്‍ ,
ഈ നൊസ്റ്റാള്‍ജിയയും വെച്ച് എത്ര നാലു ഓടാന്‍ പറ്റും എന്നത് പ്രശ്നമാ തെച്ചിക്കോടാ. നന്ദി. വരവിനും വായനക്കും.
@ മൊയിദീന്‍ അങ്ങാടിമുഗര്‍
നന്ദി മൊയിദീന്‍ ഭായ്. വായനക്കും നല്ല വാക്കിനും.
@ മുകില്‍,
ഓരോ വിശ്വാസങ്ങള്‍. അതിലേറെ അന്ധവിശ്വാസങ്ങള്‍. വിശദമായ അഭിപ്രായത്തിനു നന്ദി.
@ പള്ളിക്കരയില്‍.
ഒത്തിരി നന്ദി പള്ളിക്കരയില്‍. നല്ല വാക്കിന്. പ്രോത്സാഹനത്തിനു.
@ സ്വപ്നസഖി ,
നന്ദി വരവിനും വായനക്കും അഭിപ്രായത്തിനും.
@ ഹാപ്പി ബാച്ചിലേഴ്സ്.
ഹ ഹ ഇവരൊക്കെ സുന്ദരികള്‍ തന്നെ ബാച്ചീസ്. അങ്ങിനെയും വായിക്കാം. ആരും കേള്‍ക്കേണ്ട. എല്ലാത്തിനും ഗൂഗിള്‍ ശരണം. പക്ഷെ ഒരു നാലുമണി പൂവിന്റെ ഫോറ് തപ്പിയിട്ട് കിട്ടുന്നതെല്ലാം ഏതോ മാപിളപ്പാട്ടിന്റെ (?) ഫോട്ടോസാണ്.
@ അജിത്.
നന്ദി അജിത് ഭായ്. വരവിനും വായനക്കും. സന്തോഷം.
@ മുനീര്‍,
വളരെ നന്ദി സന്തോഷം മുനീര്‍. നല്ല അഭിപ്രായത്തിനും പ്രോത്സാഹനത്തിനും
@ നികു കേച്ചേരി
ReplyDeleteനന്ദി നികു. ഈ വരവിനും ആ കവിത ശകലം ചൊല്ലിയത്തിനും.
@ മദീനത്തീ,
വളരെ നന്ദി. ഇവിടെ കണ്ടത്തില്‍. നല്ല അഭിപ്രായത്തിനും . നാസര്‍ ചെറുവാടി മലയാളം ന്യൂസില്‍ എഴുതുന്ന ആള് ആണോ?
@ മേയ് ഫ്ലവര്‍,
ഒത്തിരി നന്ദി ട്ടോ. ഈ പോസ്റ്റ് ഇഷ്ടപ്പെട്ടതിന് . പിന്നെ ഓര്‍മ്മകള്‍ പങ്കുവെച്ചതിനും. സന്തോഷം.
@ ജ്യോ,
വളരെ നന്ദി ജ്യോ. വായനക്കും വരവിനും. പോസ്റ്റ് ഇഷ്ടപ്പെട്ടതിനും.
@ ഇസ്മായില്‍ ചെമ്മാട്.
നന്ദി ഇസ്മായില്‍ നല്ല വാക്കിനു. ആ മരം ഇതാണ് എനിക്ക് അറിയില്ല. ഗുല്‍മോഹര്‍ എന്ന് കൂടുതല്‍ പേര് പറയുന്നു.
@ ഖാദര്‍ പട്ടേപ്പാടം ,
നന്ദി സുഹൃത്തേ. വരവിനും വായനക്കും. സന്തോഷം.
@ എന്‍ ബി സുരേഷ്.
നന്ദി സുരേഷ് ഭായ്. വായനക്കും അഭിപ്രായത്തിനും. കൃഷ്ണ വാരിയരുടെ കവിത ഓര്‍മ്മിപ്പിച്ചതിനു പ്രത്യേകം നന്ദി.
@ വായാടി.
പോസ്റ്റ് ഇഷ്ടായി എന്നറിഞ്ഞതില്‍ സന്തോഷം വായാടി. നന്ദി.
@ ശ്രദ്ധേയന്‍ ,
വളരെ നന്ദി സുഹൃത്തേ. ഈ അഭിപ്രായം തീര്‍ച്ചയായും സന്തോഷം നല്‍കുന്നു. നന്ദി,സന്തോഷം
പൂമരം എന്നു പറഞ്ഞത് വാകമരമല്ലേ?നല്ലതായി
ReplyDeleteവര്‍ണ്ണിച്ചിരിയ്ക്കുന്നു..ഓര്‍മ്മ..
എനിക്കും പണ്ട് ഒരു ചെമ്പകമുണ്ടായിരുന്നു.. ഞാന്‍ വച്ചുപിടിപ്പിച്ചത്..
ReplyDeleteഅന്യനാട്ടില്‍ പോയി വന്നപ്പോള്‍ ഇതുപോലെ വേരിനെ പേടിച്ച് അച്ഛന്‍ വെട്ടിക്കളഞ്ഞു.. കുറച്ചുനാള്‍ എല്ലാവരോടും പരിഭവമായിരുന്നു.. അച്ഛന് എന്നോട് ഇഷ്ടം കുറഞ്ഞതുകൊണ്ടാകും എന്നൊക്കെ കരുതി..
ഇങ്ങിനെ പ്രകൃതിയുമായി സംവദിക്കാന്‍ കഴിയുന്ന ഒരു മനസ്സുള്ളത് എത്ര അനുഗ്രഹമാണ്!
നല്ല എഴുത്ത്!
ആശംസകള്‍!
െചറുവാടിയിെല മറ്റൊരു വാടാ മലര്‍!!!
ReplyDeleteനല്ല ഭംഗിയും സുഗന്ധവും ഉണ്ട് കേട്ടോ...
നാട് നീെള അത് പരക്കെട എന്ന െചറു ആശംസകള്‍!!!
ശരിയാണല്ലോ.ഇവരെയൊന്നും ഇപ്പൊ കാണാനില്ല.തൊട്ടാവാടി എവിടെപ്പോയി?
ReplyDeleteഅസര്‍മുല്ല കണ്ടിട്ട് ഒത്തിരിക്കാലമായി. തൊട്ടാവാടിയും തുമ്പയുമെല്ലാം കഴിഞ്ഞ തവണ നാട്ടില്‍ പോയപ്പോഴും അപൂര്‍വമായി കണ്ടു.
ReplyDeleteനല്ല വിവരണം....
@ കുസുമം, ആത്മ, വിഷ്ണു, ശാന്ത കാവുമ്പായി ,സാജിദ് കെ എ
ReplyDeleteഎല്ലാരോടും ഹൃദയം നിറഞ്ഞ നന്ദി. നിങ്ങളില്‍ പലരും ഇവിടെ പുതിയവരാണ് . ആ സന്തോഷവും അറിയിക്കുന്നു. വായനക്കും വരവിനും അഭിപ്രായത്തിനും ഒത്തിരി നന്ദി.
പൂമരം ഗുല്‍ മോഹര്‍ അല്ലെ? ഞാന്‍ പഠിച്ചിരുന്ന സ്കൂളിന്റെ നടുക്ക് ഒരു വലിയ ഗുല്‍മോഹര്‍ ഉണ്ടായിരുന്നു.സീസണില്‍ അതങ്ങനെ പൂത്തൊരുങ്ങി നില്‍ക്കും. സ്വതവേ സ്വപ്ന ജീവി ആയ എന്റെ സ്കൂള്‍ മുറി വിനോദം ജനലിലൂടെ അതിന്റെ പൂക്കള്‍ നോക്കിയിരിക്കുക എന്നതായിരുന്നു.സ്വപ്ന സഖി പറഞ്ഞത് പോലെ , ഓര്‍മ്മകള്‍ക്കെന്തു സുഗന്ധം...! നന്ദി ചെറുവാടി!
ReplyDeleteഓരോ പോസ്റ്റ് വായിക്കുമ്പോഴും വെത്യസ്ത മായ ഓരോ അനുഭവം വായനക്കാര്‍ക്ക് സമ്മാനിക്കുക എന്നത് ചില്ലറ കാര്യം ഒന്നും അല്ല കേട്ടോ !u absolutely great !!!maashah allah ...
ReplyDelete@ ആനന്ദി
ReplyDeleteനന്ദിയും സന്തോഷവും അറിയിക്കുന്നു. ഓര്‍മ്മകളുടെ സുഗന്തം തന്നെയാണ് ഈ പോസ്റ്റിലെക്കെത്തിച്ചതും.
@ സൊണറ്റ്,
സന്തോഷം അറിയിക്കട്ടെ ഈ നല്ല വാക്കുകള്‍ക്കും പ്രോത്സാഹനത്തിനും . തുടര്‍ന്നും വായിക്കുമല്ലോ .
പ്രിയപ്പെട്ട മന്‍സൂര്‍,
ReplyDeleteപൂവുകള്‍ക്ക് പുണ്യ കാലം....ഇപ്പോഴും...!
പൂവുകള്‍ പിണങ്ങുന്നില്ല....മനുഷ്യരാണ് പൂക്കളോട് പിണങ്ങുന്നത്!നട്ടു വളര്‍ത്തിയ ഒരു ചെടി മൊട്ടിടുമ്പോള്‍,ആ പൂമൊട്ട് വിരിയുമ്പോള്‍, അനുഭവിക്കുന്ന സന്തോഷത്തിനു പകരം വെക്കാന്‍ മറ്റൊന്നിനും ആകില്ലെന്ന് തിരിച്ചറിയണം...
തൊട്ടാവാടി പൂവ് എത്ര മനോഹരം!ഈ പൂ പാറു എടുത്തോട്ടെ?:)സ്വയം തൊട്ടാവാടി എന്നാണ് പറയാറ്!
മുക്കൂറ്റി,മന്ദാരം,നന്ദ്യാര്‍വട്ടം,നാലുമണി പൂവ്,ചെണ്ടുമല്ലി,കനകാംബരം,കുങ്കുമ പൂവ്,അലറി പൂവ്.........
ചെമ്പകം വീടിനു മുകളില്‍ വളരരുത്!ദോഷമാണ്!
പൂവിന്റെ സൌരഭ്യം ജീവിതത്തില്‍ ആവാഹിക്കുന്ന അനുവിന്,ഈ പോസ്റ്റ് ഒത്തിരി ഇഷ്ടമായി!
പൂക്കളം ഒരുക്കുന്ന ഈ അത്തം ദിനത്തില്‍ തന്നെ പൂവുകളെ കുറിച്ചുള്ള ഈ പോസ്റ്റ് വായിക്കാന്‍ സാധിച്ചതില്‍ സന്തോഷം!ചെറിയ പെരുന്നാള്‍ ആശംസകള്‍!
സസ്നേഹം,
അനു
നന്ത്യാര്‍ വട്ടവും പാരിജാതവും ചുവന്ന ചെത്തിയും ഒക്കെ പൂത്തിരുന്ന ഒരു ബാല്യം...അത് മനസ്സില്‍ നിന്നും അങ്ങനെ മായുമോ..? പാരിജാതപ്പൂക്കള്‍ ഇപ്പൊ എങ്ങും കാണാനില്ല
ReplyDeleteഹായ് പൂക്കള്‍ ,നിറമുള്ള സൌരഭ്യമുള്ള ,അതൊന്നും ഇല്ലാത്ത എന്നിട്ടും പൂവായ പൂക്കള്‍ ..നന്ദി ചെറുവാടി ..
ReplyDeleteപണ്ട് തറവാട്ടില്‍ പറമ്പില്‍ നിറയെ തൊട്ടാവാടി ഉണ്ടായിരുന്നു .എന്റെ വിനോദമായിരുന്നു വെറുതെ അതിനെ ശല്യം ചെയ്യല്‍. വിടര്‍ന്നു വരാന്‍ സമ്മതിക്കില്ല .പൂക്കള്‍ എല്ലാം ഇറുത്തെടുക്കും .ഇപ്പോള്‍ ഈ പറഞ്ഞതരം പൂക്കള്‍ ഒന്നും തന്നെയില്ല അവിടെ .അവധിക്കു
ReplyDeleteതറവാട്ടിലേക്ക് പോകാറുള്ള ആ കുട്ടിക്കാലം ആയിരുന്നു വായിക്കുമ്പോള്‍ മനസ്സില്‍..എന്തെല്ലാം തരം നാട്ടുപൂക്കള്‍..ഓരോന്നിന്റെയും അടുത്തു ചെന്ന് തൊട്ടും തലോടിയും അങ്ങനെ ഒരു കാലം. നല്ല രസമുണ്ടായിരുന്നു വായിക്കാന്‍..
ഈ ബ്ലോഗും സ്ഥിരവായനയ്ക്കായി ഞാനെന്റെ വായനശാലയിൽ ഉൾപ്പെടുത്തുന്നു വായനശാല
ReplyDeleteവായിച്ചുകയിഞ്ഞപ്പോള്‍ നാട്ടില്‍പോയി തൊടിയിലൊക്കെ ഒന്നു നടന്നുവന്ന സുഖം
ReplyDeleteഒരിക്കല്‍ ലീവിന് പോയപ്പോള്‍ ഞാനും തൊടിയില്‍ തൊട്ടാവാടിയെ അന്വേഷിച്ചു നടന്നതോര്‍ക്കുന്നു. കമ്മല്‍ പൂവ്, അസര്‍ മുല്ല, ഇവയൊന്നും ഇപ്പോ തൊടിയിലും മനസ്സിലും ഒരു പോലെ വേരറ്റു പോയിരിക്കുന്നു. ഇവയൊക്കെ കണ്ടു വളര്‍ന്നത് കൊണ്ടാവും ഇപ്പോഴും ഓര്‍ക്കിഡുകളെയൊന്നും പ്രണയിക്കാന്‍ തോന്നാത്തത്... ഓര്‍മിപ്പിച്ചു നൊമ്പരപ്പെടുത്തി ഈ കുറിപ്പ്..
ReplyDeleteഏറെ മോഹിപിച്ച ഒരു വെളുത്ത ചെമ്പകമരം എന്‍റെ വീട്ടിലും ഉണ്ടായിരുന്നു.... കൊഴിഞ്ഞു വീഴുന്ന അല്ലികള്‍ മുറ്റമാകെ വിതറി...ആ പരിസരമാകെ സുഗന്ധത്തില്‍ മുക്കി അതങ്ങിനെ തലയുയര്‍ത്തി നിന്നിരുന്നു...അക്കാലത്ത് മഞ്ഞ ചെമ്പകങ്ങളോട് വല്ലാത്ത ഒരിഷ്ടമുണ്ടായിരുന്നു...കുറച്ചു ദൂരെ ഉള്ള കൂട്ടുകാരിയുടെ വീട്ടില്‍ നിന്നും അത് പറിച്ചു കൊണ്ട് വന്നു വെള്ളയും മഞ്ഞയും ഇടകലര്‍ത്തി കെട്ടി മുടിയില്‍ ചൂടി ഒഴിവു ദിനങ്ങളില്‍ ഉമ്മാടെ പഴയ സാരീ ഉടുത്തു വീട്ടുകാരി ആയി കളിക്കുക അക്കാലത്തെ പ്രധാന വിനോദം..വീട്ടിലെ കുളത്തിനരികില്‍ നിറയെ തൊട്ടാവാടി ഉണ്ടായിരുന്നു..കുളിക്കാന്‍ പോകുമ്പോള്‍ എല്ലാത്തിനെയും ഒന്ന് തലോടും...നാണിച്ചു കൂമ്പുന്ന ഇലകള്‍ എനികിഷ്ടമായിരുന്നു..ഓണത്തിന് കുട്ടികള്‍ക്ക് പൂക്കളമിടാന്‍ ആണ് തുമ്പപ്പൂ...ചെത്തി പ്പൂ..തുടങ്ങിയവ...പൂമരത്തിനു വാഗ എന്നാണ് പറയുക ഞങ്ങളുടെ നാട്ടില്‍...ഞാന്‍ പഠിച്ച സ്കൂളില്‍ നിറയെ ഉണ്ടായിരുന്നു ഗുല്‍മോഹര്‍ മരങ്ങള്‍...നിറയെ മഞ്ഞയും ചുവപ്പും നിറമുള്ള പൂകള്‍ സമ്മാനിച്ച് കൊണ്ട്...തിരിച്ചു കിട്ടില്ലോരിക്കലും ആ സുഗന്ധകാലം...നല്ലൊരു പോസ്റ്റ് ഇഷ്ടായിട്ടാ... :)
ReplyDeleteഇതിന്റെ കൂട്ടത്തില്‍ പാരിജാതം കൂടെ വേണമായിരുന്നു ചെറുവാടീ...:)
ReplyDelete;)
ReplyDeleteഅനുപമ
ReplyDeleteറോസാപ്പൂക്കള്‍
സിയാഫ്
നീലിമ
ഈ എ സജിം
കോയാസ്
മുബി
അനാമിക
കൊച്ചുമോള്‍
ആര്‍ കെ
എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി . വാനയക്കും അഭിപ്രായത്തിനും
മന്‍സൂര്‍ ഭായ് ..മനസ്സ് നിറഞ്ഞു..ഓരോ പൂവിനെക്കുറിച്ചു വായിക്കുമ്പോഴും എന്റെ മനസ്സ് എന്റെ വീട്ടുമുറ്റതായിരുന്നു...നന്ദി..പഴയ ഓര്‍മ്മകള്‍ സമ്മാനിച്ചതിന്..
ReplyDeleteപൂക്കളും പുഴകളും പഴയ മനോഹരമായ ഓര്‍മ്മകളുമെല്ലാം പ്രവാസികള്‍ക്ക് അന്യമായി കൊണ്ടിരിക്കുന്നീ അവസരത്തില്‍ പഴയ കാല ഓര്‍മ്മകള്‍ മനസില്‍ മായാതെ നില നില്‍ക്കുന്നു...
ReplyDeleteഅത് കൊണ്ടാവണം എന്നെയിവിടെ ഒരു കൊച്ച് പൂന്തോട്ടമുണ്ടാക്കാന്‍ മനസ് പ്രേരിപ്പിച്ചത്....
ചെറുവാടീ...ഇവിടെ ഞാനുമൊരു കൊച്ച് പൂന്തോട്ടമുണ്ടാക്കിയിട്ടുണ്ട് ട്ടാ.... അതില്‍ മുല്ലച്ചെടിയും നാലുമണിപ്പൂക്കളും അവരോട് കിന്നാരം പറയാനെത്തുന്ന കുഞ്ഞിക്കിളികളുമുണ്ട് ട്ടാ....
ഉപ്പയെപ്പോലെ മകനും ഒരു വരദാനം പോല്‍ എഴുത്തിന്റെ വശ്യ ശൈലി കിട്ടിയിട്ടുണ്ട്.ഇതാ ഇവിടെയും ആ സുഗന്ധം പ്രഫുല്ലം.ചെമ്പകത്തിനു പഴമക്കാര്‍ക്കിടയില്‍ പല അന്ധവിശ്വാസങ്ങളുമുണ്ട്.....അഭിനന്ദനങ്ങള്‍ !
ReplyDeletenice
ReplyDeleteനല്ല രചന മന്‍സൂര്‍ .
ReplyDeleteവളരെ ഇഷ്ടമായി !
മനസ്സിന്‍റെ മുറ്റത്തു പല പൂക്കളും വിരിയിപ്പിച്ചു തന്നതിന് നന്ദി!
ReplyDeleteഎന്തായാലും ഈ ബ്ലോഗിനൊരു ചെമ്പകപൂവിന്റെ മണമുണ്ട് .
ReplyDelete