Friday, June 8, 2012

ലൈല ഉറങ്ങുന്ന മണ്ണില്‍



മുഹമ്മദ്‌ അസദിന്‍റെ "റോഡ്‌ റ്റു മക്ക " എന്ന പുസ്തകമാവണം മരുഭൂമിയെ കുറിച്ച് ഏറ്റവും മനോഹരമായി പറഞ്ഞിട്ടുണ്ടാവുക. ഇന്നും ലോകത്തിന്‍റെ പ്രിയപ്പെട്ട വായനയില്‍ ആ പുസ്തകമുണ്ട്. പക്ഷെ മരുഭൂമിയുടെ ഹൃദയത്തിലേക്ക് ഇറങ്ങിച്ചെന്ന് അതിന്‍റെ ഹൃദയ മിടിപ്പിന്‍റെ താളവും ഭാവവും തുറന്നു കാണിക്കുന്ന ഒരു കൃതിയെ സന്തോഷപൂര്‍വ്വം പരിചയപ്പെടുത്തട്ടെ..

ശ്രീ . മുസഫര്‍ അഹമ്മദിന്‍റെ " മരുഭൂമിയുടെ ആത്മകഥ " എന്ന യാത്രാ വിവരണ ഗ്രന്ഥം വായനയില്‍ ലഹരിയായി പടര്‍ന്ന രണ്ട് ദിവസങ്ങള്‍ ആയിരുന്നു കഴിഞ്ഞു പോയത്. അതായത് മരുഭൂമി ഒരേ സമയം വിസ്മയവും വിഭ്രമവും ആകുന്ന അവസ്ഥകളെ വായനയില്‍ പിന്തുടര്‍ന്ന അനുഭവം. പേരിനെ അന്വര്‍ത്ഥമാക്കും വിധം മരുഭൂമിയുടെ ആത്മകഥ എഴുതുക തന്നെയാണ് ഇവിടെ മുസഫര്‍ ചെയ്തിരിക്കുന്നത്. സൗദി അറേബ്യയിലെ വിശാലമായ മരുക്കാടുകളില്‍ അലഞ്ഞ്, ആ മണല്‍ക്കാറ്റില്‍ പൊടിപിടിച്ചു പോയ ചരിത്ര സത്യങ്ങളെ ഊതി വെളുപ്പിച്ച് അക്ഷരങ്ങളാക്കി ഹൃദ്യമായ ഒരു വായന ഒരുക്കിയതില്‍ മുസഫര്‍ അഭിനന്ദനം അര്‍ഹിക്കുന്നു.

ലൈല മജ്നു എന്ന അനശ്വരമായ അറബ് - പേര്‍ഷ്യന്‍ പ്രണയ കാവ്യത്തെ കുറിച്ച് നമ്മള്‍ കേള്‍ക്കുകയും വായിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷെ കഥയുടെ പിന്നാമ്പുറത്തേക്ക് ഒരന്യോഷണം നടത്തിയിട്ടുണ്ടോ. ഇല്ലായിരിക്കാം. ലൈല അഫ് ലാജ് എന്ന മരുഭൂമിയില്‍ സംഭവിച്ച ഒരു യഥാര്‍ത്ഥ കഥയാണത്. ലൈല രാജകുമാരി ആയിരുന്നെന്നും ഗ്രാമമുഖ്യന്‍റെ മകള്‍ ആയിരുന്നു എന്നുമൊക്കെ നാട്ടുക്കാര്‍ക്കിടയില്‍ അഭിപ്രായംണ്ട്. അതുപോലെ മജ്നു പേര്‍ഷ്യനോ മിസ്‌രിയോ ആയിരുന്നു എന്നുമൊക്കെ സംസാരമുണ്ട്. പക്ഷെ അവരുടെ പ്രണയം സത്യമായിരുന്നു. ലൈലയെ നഷ്ടപ്പെട്ട ഖയസ് മരുഭൂമിയിലൂടെ അലഞ്ഞു ഭ്രാന്തനായി എന്നാണ് പറയപ്പെടുന്നത്‌. ആ അര്‍ത്ഥത്തിലാവണം ഭ്രാന്തന്‍ എന്ന അറബി പദമായ മജ്നൂന്‍ എന്ന പേര് വന്നതും പിന്നെ മജ്നു ആയി തീര്‍ന്നതും. മുസഫര്‍ പറയുന്ന പോലെ , കഥാപാത്രങ്ങളെ നിര്‍മ്മിച്ച , എഴുതിയ ദേശങ്ങളുണ്ട്. എന്നാല്‍ ഒരു കഥാപാത്രത്തിന്‍റെ പേരില്‍ നില നില്‍ക്കുന്ന ഏക നാട് ലൈല അഫ് ലാജ് മാത്രമായിരിക്കും. വറ്റിപ്പോയ ഒരു പുഴയുണ്ട് ഇവിടെ. ലൈല കുളിക്കാന്‍ വന്നിരുന്നു എന്ന് പറയുന്ന ലൈലാക്കുളം എന്ന വിളിപ്പേരുള്ള പുഴ. ഇരുപതു വര്‍ഷം മുമ്പ് വരെ ഈ പുഴ ഒഴുകിയിരുന്നു .മലയാളികള്‍ അടക്കമുളവര്‍ ഇവിടെ കുളിക്കാന്‍ വന്നിരുന്നു എന്നും പറയുന്നു. ലൈലയുടെയും മജ്നുവിന്‍റെയും ദുരന്തമായ പ്രണയത്തിന്‍റെ ഓര്‍മ്മകളില്‍ കരഞ്ഞ് കരഞ്ഞ് കണ്ണുനീര്‍ വറ്റിയായിരിക്കുമോ ഈ പുഴയും വരണ്ടുണങ്ങിയത്...? തിരിച്ച് വരുന്ന വഴിയില്‍ താഴ്വരയില്‍ കുറെ കബറുകള്‍ കാണുന്നു. "അതിലൊന്നില്‍ ലൈല ഉറങ്ങുന്നുണ്ടാവുമോ " എന്ന് മുസഫര്‍ ചോദിക്കുമ്പോള്‍ മനസ്സ് പിടയുന്നു. ശരിക്കും ഈ ചോദ്യം മുതല്‍ വായിച്ചു തുടങ്ങണം ലൈല മജുനു എന്ന പ്രണയ കാവ്യം എന്ന് തോന്നുന്നു.

മരുഭൂമിയുടെ പരപ്പിലൂടെ ഞാനും നടന്നിട്ടുണ്ട്. നബിയുടെ കാലത്തെ യുദ്ധങ്ങളും, ഉമര്‍ മുഖ്താറിന്‍റെ പോരാട്ടങ്ങളും, ആൽക്കെമിസ്റ്റും തുടങ്ങി ചെറുപ്പത്തില്‍ വല്ല്യുമ്മ പറഞ്ഞു തന്ന കഥകള്‍ വരെ ഇവിടിരുന്നു ഓര്‍ത്തെടുത്തിട്ടും ഉണ്ട്. പക്ഷെ മരുഭൂമിയിലെ ഒരു രാത്രി എന്ന സ്വപ്നം ഇതുവരെ സാധ്യമായിട്ടില്ല. " നിലാവ് കോരിക്കുടിച്ച കള്ളിമുള്‍ച്ചെടികള്‍ " എന്ന അദ്ധ്യായം അതുകൊണ്ട് തന്നെ അസൂയയും ആവേശവും ഉണ്ടാക്കുന്നു. ഈ അധ്യായത്തിന്‍റെ സൗന്ദര്യത്തിലേക്ക് ഞാന്‍ മുസഫറിന്‍റെ വരികള്‍ തന്നെ പരിചയപ്പെടുത്താം.
"പൂര്‍ണ നിലാവില്‍ എന്നിലേക്ക്‌ വരൂ എന്ന് മാദകമായി മരുഭൂമി ക്ഷണിച്ച ഒരു രാത്രി ഇന്നും കോരിത്തരിപ്പിക്കുന്നു. മരുഭൂമിയിലെ കള്ളിമുള്‍ച്ചെടികളില്‍ നിലാവ് അതിന്‍റെ പ്രണയം കോരിച്ചൊരിഞ്ഞ രാത്രി . ഒട്ടക ഇണകള്‍ പരസ്പരം ഉമ്മവെച്ച് സ്നേഹം പകരുന്നത് കണ്ട രാത്രി ". നിലാവ് ഒഴുകി നടക്കുന്ന മരുഭൂമിയില്‍ മണലുകള്‍ കടല്‍ത്തിരകള്‍ പോലെ ഇളകുന്നത്, നിലാവിന്‍റെ ചുംബനം ഏറ്റുവാങ്ങുന്ന കള്ളിച്ചെടികള്‍ , മരുഭൂമിയിലെ സൂര്യാസ്തമയം എല്ലാം ഈ അധ്യായത്തെ രസകരമാക്കുന്നു.


അറ്റമില്ലാതെ പരന്ന് കിടക്കുന്ന മണല്‍ക്കാടുകള്‍. ഇടയ്ക്ക് എവിടെയോ കാണുന്ന മരീചിക, ഇതിനപ്പുറം എങ്ങിനെ നമ്മള്‍ മരുഭൂമിയെ കാണുന്നു എന്നൊരു ചോദ്യം സ്വയം ചോദിച്ചിട്ടുണ്ടോ..? ഉണ്ടെങ്കില്‍ അതിനുള്ള ഉത്തരങ്ങളാണ് മിക്ക അധ്യായങ്ങളും. മരുഭൂമിയിലെ ജല സാന്നിധ്യത്തെ കുറിച്ച് വിശദമായി പറയുന്നുണ്ട് ഇവിടെ. വറ്റി വരണ്ടു പോയ നദികളും ജലാശയങ്ങളും. അതിനേക്കാള്‍ ഭംഗിയായി ഇപ്പോഴും വറ്റാത്ത നീരുറവകള്‍ ഉള്ള സ്ഥലങ്ങളും. ഷൈബുല്‍ ലുഹ അത്തരം ഒരു സ്ഥലമാണ്. മഴ ഒട്ടും കിട്ടാത്ത ഇവിടെ തുളുമ്പാന്‍ വെമ്പി നല്‍ക്കുന്ന കുളങ്ങള്‍ നല്ലൊരു കാഴ്ച ആവണം. അതുപോലെ അല്‍ഹസ മരുഭൂമി. ചുട്ടുപൊള്ളുന്ന മണല്‍ കാടുകളല്ല പകരം നടക്കുമ്പോള്‍ വെള്ളം കാലിനെ നനക്കുമോ എന്ന് തോന്നിക്കുന്ന മരുഭൂമിയാണ്. ജല സാന്നിധ്യം ജീവന്‍റെ തുടിപ്പുകള്‍ക്ക് എങ്ങിനെ ആത്മാവ് പകരുന്നു എന്ന് പറയുന്ന ഒന്നിലധികം അദ്ധ്യായങ്ങള്‍ ഇതിലുണ്ട്.

ക്രൂരന്‍മാരായ തൊഴിലുടമകളാണ് അറബികള്‍ എന്നൊരു ധാരണ അറിഞ്ഞോ അറിയാതെയോ വരുത്തി തീര്‍ത്തിട്ടുണ്ട്. അങ്ങിനെ ഇല്ല എന്നും പറയാന്‍ പറ്റില്ല. "മരണത്തിന്‍റെ പൊള്ളല്‍ "എന്ന അദ്ധ്യായം അങ്ങിനെ ശ്രദ്ധേയമാണ്. കൂടെ നൊമ്പരവും. അല്‍ നഫൂദ് മരുഭൂമിയുടെ അടുത്ത് നഫ്ത എന്ന ഗ്രാമത്തില്‍ ആണ് ഈ സംഭവം നടക്കുന്നത്. പെരുമ്പാമ്പ്‌ വിഴുങ്ങിയ തന്‍റെ നേപ്പാളി തൊഴിലാളിയുടെ മൃദദേഹം , അവനു ജീവന്‍ ഉണ്ടാകും എന്ന പ്രതീക്ഷയില്‍ പാമ്പിന്‍റെ വയറ് കീറി പുറത്തെടുക്കുന്നതും നോക്കി നില്‍ക്കുന്ന തോട്ടമുടമ. അവസാനം ജീവന്‍ ഇല്ല എന്ന് കേള്‍ക്കുമ്പോള്‍ പൊട്ടിക്കരയുന്ന അയാളുടെ നിലവിളിയില്‍ കുറെ അര്‍ത്ഥങ്ങളുണ്ട്. കൂടെ ദുരന്തം ഏറ്റുവാങ്ങിയ ആ നേപ്പാളി യുവാവ് നമ്മുടെ നൊമ്പരവും ആകും.

മരുഭൂമിയിലെ സമയങ്ങള്‍ പ്രവചനാതീതമാണ് . തെളിഞ്ഞു നിന്ന സൂര്യന്‍ പ്രതീക്ഷിക്കാതെ അസ്തമിച്ചേക്കാം . തെളിഞ്ഞ അന്തരീക്ഷത്തെ മൂടി പുതച്ചു ഭീകരമായ ഒരു പൊടിക്കാറ്റ് വീശിയടിച്ചേക്കാം. മുസൈഖിറ മരുഭൂമിയിലേക്കുള്ള യാത്രയില്‍ ഭീകരമായ പൊടിക്കാറ്റില്‍ പെട്ട് മരണത്തെ മുഖാമുഖം കണ്ട അനുഭവം പറയുന്നു " മണല്‍ക്കെണിയിലെ മിടിപ്പ് " എന്ന അദ്ധ്യായം. മരുഭൂയില്‍ വഴി തെറ്റി മറിച്ച് വീണവരുടെ കഥ കൂടി പറയുമ്പോള്‍ മണല്‍ കാടിന്‍റെ മറ്റൊരു മുഖം നമ്മളറിയുന്നു.

ഓരോ അദ്ധ്യായവും അതിലെ ഓരോ വരികളും വായനയുടെ ഉത്സവമാകുന്ന ഒരു പുസ്തകത്തെ എന്‍റെ പരിമിതികള്‍ വെച്ച് അവലോകനം ചെയ്യുക പ്രയാസമാണ്. പതിനഞ്ചു അദ്ധ്യായങ്ങളിലായിപരന്നു കിടക്കുന്ന മരുഭൂമിയുടെ ആത്മകഥ. അബഹയിലെ തേന്‍ മണക്കുന്ന , വഴികളിലൂടെ, സൗദി അറേബ്യ അതിര്‍ത്തി പങ്കിടുന്ന ഹക്കല്‍ എന്ന ദേശത്തിലൂടെ, ഇസ്ലാമിക ചരിത്രത്തിലെ യുദ്ധങ്ങള്‍ നടന്ന പ്രദേശങ്ങളില്‍, മക്കയില്‍, മദീനയില്‍, കടലിലും കരയിലും തുടങ്ങി ചരിത്രവും മിത്തും ഇഴപിരിയുന്ന ദേശങ്ങളിലൂടെ നടത്തിയ ആവേശകരമായ യാത്രാ അനുഭവങ്ങളെ അക്ഷരങ്ങളിലൂടെ അനുഭവമാക്കി മാറ്റുന്നതില്‍ മുസഫര്‍ എന്ന എഴുത്തുക്കാരന്‍ പരിപൂര്‍ണ്ണമായും വിജയിച്ചിരിക്കുന്നു.

മരുഭൂമിയില്‍ മരുപ്പച്ച കാണുന്ന സഞ്ചാരിയുടെ സന്തോഷം പോലെയാണ് ഈ പുസ്തകം നമ്മുടെ വായനയെ സ്വാധീനിക്കുക . എവിടെയോ നഷ്ട്ടപ്പെട്ടുപ്പോയ എന്‍റെ വായനയെ മരുഭൂമിയുടെ ആത്മകഥ തിരികെ കൊണ്ട് വന്നു. ആ ആവേശത്തില്‍ മറ്റൊരു പുസ്തകം വായനക്കെടുക്കുമ്പോള്‍ അത് മുസഫര്‍ അഹമ്മദിന്‍റെ തന്നെ "മയിലുകള്‍ സവാരിക്കിറങ്ങുന്ന ചെരിവിലൂടെ "ആയതു കേവലം യാദൃക്ശ്ചികഥയല്ല .


മരുഭൂമിയുടെ ആത്മകഥ
വി . മുസഫര്‍ അഹമ്മദ്
കറന്റ് ബുക്സ് / കോസ്മോ ബുക്സ്

60 comments:

  1. ഈ പരിചയപ്പെടുത്തലിനു നന്ദി മാഷേ. പുസ്തകം വായിയ്ക്കാന്‍ ശ്രമിയ്ക്കുന്നുണ്ട്.

    ReplyDelete
  2. എന്നില്‍ നിന്നും
    അന്യം നില്‍ക്കാന്‍ വെമ്പല്‍ കൊള്ളുന്ന
    വായനയും അതിന്‍റെ പ്രാധാന്യവും
    ഓര്‍മ്മപ്പെടുത്തുന്ന ഈ വരികള്‍ക്ക്

    എന്‍റെ
    ഹൃദ്യമായ ആശംസകള്‍

    ReplyDelete
  3. പുസ്തകവിചാരത്തിന്റെ യാത്രാവിവരണ പോസ്റ്റുകള്‍ക്കായി തിരയുന്ന കൂട്ടത്തില്‍ ആണ് ആദ്യം ഈ പുസ്തകത്തെ കുറിച്ച് ഒരു കുറിപ്പ് കാണുന്നത്. വല്യമ്മായിയുടേതായിട്ട്. (വരും ദിവസങ്ങളില്‍ ഒന്നില്‍ അത് പുസ്തകവിചാരത്തില്‍ അപ്‌ഡേറ്റ് ആവും)തുടര്‍ന്നായിരുന്നു ചെറുവാടി ഈ പുസ്തകത്തെ കുറിച്ച് ഫോണിലോ /ഫെയ്സ്ബുക്കിലോ മറ്റോ എന്നോട് സൂചിപ്പിച്ചത്. അങ്ങിനെയായിരുന്നു പുസ്തകം വാങ്ങിയത്. വായന തുടങ്ങിയില്ല. എന്തായാലും പുസ്തകം വായിക്കട്ടെ. എന്നിട്ട് വിശദമായി കമന്റാമെന്ന് കരുതുന്നു.

    ഓഫ് : പോസ്റ്റ് പുസ്തകവിചാരത്തില്‍ കാലോചിതമായി ഉള്‍പ്പെടുത്താമല്ലോ അല്ലേ

    ReplyDelete
  4. പക്ഷെ മരുഭൂമിയിലെ ഒരു രാത്രി എന്ന സ്വപ്നം ഇതുവരെ സാധ്യമായിട്ടില്ല. " നിലാവ് കോരിക്കുടിച്ച കള്ളിമുള്‍ച്ചെടികള്‍ " എന്ന അദ്ധ്യായം അതുകൊണ്ട് തന്നെ അസൂയയും ആവേശവും ഉണ്ടാക്കുന്നു. ഈ അധ്യായത്തിന്‍റെ സൗന്ദര്യത്തിലേക്ക് ഞാന്‍ മുസഫറിന്‍റെ വരികള്‍ തന്നെ പരിചയപ്പെടുത്താം.
    "പൂര്‍ണ നിലാവില്‍ എന്നിലേക്ക്‌ വരൂ എന്ന് മാദകമായി മരുഭൂമി ക്ഷണിച്ച ഒരു രാത്രി ഇന്നും കോരിത്തരിപ്പിക്കുന്നു. മരുഭൂമിയിലെ കള്ളിമുള്‍ച്ചെടികളില്‍ നിലാവ് അതിന്‍റെ പ്രണയം കോരിച്ചൊരിരിഞ്ഞ രാത്രി . ഒട്ടക ഇണകള്‍ പരസ്പരം ഉമ്മവെച്ച് സ്നേഹം പകരുന്നത് കണ്ട രാത്രി ".

    മൻസൂറിക്കാന്യ്ക്ക് ങ്ങളോട് ഭയങ്കര ബഹുമാനം തോനുന്നു. കാരണം ഇത്രയധികം യാത്രകളും വായനയും നടത്തുന്ന ആളാണല്ലോ ഇക്കാ എന്നാലോചിച്ച്. ഇക്കയുടെ ആ അവശേഷിക്കുന്ന മോഹവും വൈകാതെ പൂവണിയാൻ ആശംസിക്കുന്നു. നല്ല എഴുത്താണ്ട്ടോ ഇക്കാ. ഇക്കയുടെ എഴുത്തിൽ സാധാരണ കാണാറില്ലാത്ത ഒന്ന് കണ്ടു.
    അവസാന ഖണ്ഡികയിൽ ഒരു 'സ്വാദീനിക്കൽ', ഒന്ന് വായിക്കൂ ട്ടോ. നല്ല എഴുത്തിനാശംസകൾ,മോഹം നടക്കാനും. ആശംസകൾ.

    ReplyDelete
  5. നല്ല പരിചയപ്പെടുത്തല്‍.ഇനി പുസ്തകം കിട്ടുമോ എന്ന് നോക്കട്ടെ...

    ReplyDelete
  6. മരുഭൂമിയുടെ സ്വഭാവത്തെക്കുറിച്ച് അല്പമെങ്കിലും അറിഞ്ഞത് ബെന്യാമിന്റെ 'ആടുജീവിതം' വായിച്ചതിനു ശേഷമാണ്. ഇപ്പോള്‍ ഈ പുസ്തകം കൂടി പരിചയപ്പെടുത്തിയപ്പോള്‍ പെട്ടെന്ന് വായിക്കണം എന്ന് തോന്നുന്നു.
    നന്നായി

    ReplyDelete
  7. പ്രിയപ്പെട്ട മന്‍സൂര്‍,
    മഴയില്‍ നനഞ്ഞ സുപ്രഭാതം!
    അമ്മയിപ്പോള്‍ എന്നോട് പിണങ്ങുന്നത് എന്റെ വായന കുറഞ്ഞു പോയതിനും ഇംഗ്ലീഷില്‍ പോസ്റ്റുകള്‍ എഴുതാത്തതിനും...!
    തൃശൂരിലെ കോസ്മോയില്‍ എല്ലാ തവണയും കുറെ നേരം ചിലവഴിക്കാറുണ്ട്..ഒത്തിരി പുസ്തകങ്ങള്‍ വാങ്ങിക്കൂട്ടാറുണ്ട്.
    ഒരു നല്ല ബുക്ക്‌ വായിച്ചതിനു ശേഷമുള്ള ആസ്വാദനം ഇംഗ്ലീഷ് ബ്ലോഗില്‍ എഴുതിയിട്ടുണ്ട്.
    അവധിക്കാലത്ത്‌ യാത്രകളും യാത്രകളിലെ വായനകളും ഹരമായി തീരുമ്പോള്‍, പകര്‍ന്നു കിട്ടിയ/കിട്ടുന്ന വിവരങ്ങള്‍ സ്വാഗതാര്‍ഹം!
    നമ്മള്‍ തിരിച്ചു പോകേണ്ടത് വായനയുടെ ലോകത്തിലേക്ക് എന്നോര്മിപ്പിക്കാന്‍ ഉതകുന്ന പോസ്റ്റ്‌ !
    പറഞ്ഞാലും എഴുതിയാലും തീരാത്ത മരുഭുമി വിശേഷങ്ങള്‍ പങ്കു വെക്കുന്ന ഈ പുസ്തകം പരിചയപ്പെടുത്തിയതിനു ഹാര്ദമായ അഭിനന്ദനങ്ങള്‍!
    ലൈലയും മജ്നുവും നമ്മുടെ ഹൃദയങ്ങളില്‍ എന്നും ജീവിക്കുന്നു.
    മനോഹരമായ ഒരു മഴ ദിവസം ആശംസിച്ചു കൊണ്ടു,
    സസ്നേഹം,
    അനു

    ReplyDelete
    Replies
    1. പ്രിയപ്പെട്ട മന്‍സൂര്‍,
      വായനയുടെ ലോകത്തിലേക്ക് ഒരു മടക്കയാത്ര നടത്തിക്കൊണ്ടു,
      വായിച്ച പുസ്തകത്തിലെ മോഹിപ്പിച്ച വരികള്‍ പങ്കു വെച്ചു,
      മരുഭൂമിയുടെ രോമാഞ്ചമായ ലൈലയുടെയും മജ്നുവിന്റെയും നിത്യപ്രണയം ഓര്‍മിപ്പിച്ചു കൊണ്ടു,
      വായിച്ചാല്‍ വളരും എന്ന് പഠിപ്പിച്ചു കൊണ്ടു,
      എഴുതിയ സുന്ദരമായ ഈ തൊണ്ണൂറാം പോസ്റ്റിനു,ചങ്ങായി,
      പവിഴമല്ലിയുടെ സൌരഭ്യവുമായി സ്നേഹം നിറഞ്ഞ ആശംസകള്‍!
      [കമ്മീഷന്‍ ആയി, ഈ നോവല്‍ വാങ്ങിച്ചു തരേണ്ട...] ! :)
      മനോഹരമായ വാക്കുകളിലൂടെ,നന്മയുടെ സന്ദേശം പരത്തി,യാത്രകളും ഗ്രാമീണ വിശുദ്ധിയും നിറച്ച പോസ്റ്റുകള്‍ക്കായി,
      കാത്തിരിക്കുന്നു !
      ഇന്ഷ അള്ള !
      സസ്നേഹം,
      അനു

      Delete
  8. മരുഭൂമിയുടെ കഥ മുസഫര്‍ മാതൃഭൂമിയില്‍ എഴുതിയപ്പോള്‍ തന്നെ വായിച്ചിരുന്നു ,അതിന്റെ ആസ്വാദനവും ഭംഗിയായി .ഒരല്‍പം കൂടി നീളം ഉണ്ടായിരുന്നെങ്കില്‍ എന്ന് തോന്നി .പെട്ടെന്ന് തീര്‍ന്നു പോയല്ലോ എന്നാ സങ്കടം .ചിലയിടങ്ങളില്‍ അക്ഷര പിശാച് കേറിയിട്ടുണ്ട് .സ്വാദീനികുക പോലെ ..തിരുത്തും എന്നറിയാം ..ആശംസകള്‍

    ReplyDelete
  9. ഉം,ഇതല്ലെ അന്നു സ്കാന്‍ ചെയ്ത് അയച്ചത്, അന്ന് ഞാന്‍ മുഴുവന്‍ വായിച്ചിരുന്നു, നല്ല പുസ്തകമാണു. നാട്ടിലെത്തിയപ്പൊ വാങ്ങി അല്ലെ,നന്നായി.
    പിന്നെ മെയിലില്‍ ക്വാട്ട് ചെയ്ത വരികല്‍ വായിച്ചിട്ട് ഞാന്‍ ഞെട്ടി കെട്ടോ...മ്മടെ ചെറുവാടി തന്നെയാണോ ഇതെഴുതീതെന്ന്...ഹും...
    എന്റെയും വല്ലാത്തൊരാഗ്രഹമാണത്, മരുഭൂമിയില്‍ ഒരു രാത്രി, നിലാവും ബദവികളുടെ പാട്ടും, ഒട്ടകങ്ങളുടെ സീല്‍ക്കാരങ്ങളും..
    എഴുത്ത് ഉഷാറായിട്ടുണ്ട് കേട്ടോ..

    ReplyDelete
  10. ഒരു പുസ്തകത്തെ മനോഹരമായി പരിജയപ്പെടുത്തി ,കിട്ടുമോ നോക്കണം ..വായിച്ചറിയാനുള്ള ആകാംഷ വന്നു പോസ്റ്റു വായിച്ചപ്പോള്‍ ....കൂടാതെ ലൈല മജ്നു .കഥ അറബി കഥ ആണെങ്കിലും .മലയാളികള്‍ എല്ലാവരും പാട്ടിലൂടെയും .കഥയായിട്ടും കേട്ടിരിക്കും ..അതിന്റെ ഉള്ളറ ആരും അറിഞ്ഞിരിക്കില്ല ....

    ReplyDelete
  11. നഷ്ടപ്പെടുന്ന വായന തിരിച്ചറിയാന്‍ പ്രചോദനമായി ..

    ReplyDelete
  12. വായനക്കാരനെ അതിലേക്കു വലിച്ചടുപ്പിക്കുന്ന വിവരണം .....

    ReplyDelete
  13. ഈ പുസ്തകം ഒന്ന് കിട്ടിയിരുന്നെങ്കില്‍ എന്ന് തോന്നിപ്പിക്കുന്ന വിവരണം.
    നന്ദി

    ReplyDelete
  14. "മരുഭൂമിയുടെ ആത്മകഥ" പരിചയപ്പെടുത്താന്‍ പ്രയോഗിച്ച സുന്ദരമായ
    ഭാഷാസ്വാധീനം നിറഞ്ഞ ശൈലി ആകര്‍ഷകമായി.
    ആശംസകള്‍

    ReplyDelete
  15. " നിലാവ് കോരിക്കുടിച്ച കള്ളിമുള്‍ച്ചെടികള്‍ "
    "പൂര്‍ണ നിലാവില്‍ എന്നിലേക്ക്‌ വരൂ എന്ന് മാദകമായി
    മരുഭൂമി ക്ഷണിച്ച ഒരു രാത്രി ഇന്നും കോരിത്തരിപ്പിക്കുന്നു.
    മരുഭൂമിയിലെ കള്ളിമുള്‍ച്ചെടികളില്‍ നിലാവ് അതിന്‍റെ
    പ്രണയം കോരിച്ചൊരിഞ്ഞ രാത്രി . ഒട്ടക ഇണകള്‍
    പരസ്പരം ഉമ്മവെച്ച് സ്നേഹം പകരുന്നത് കണ്ട രാത്രി ".
    നിലാവ് ഒഴുകി നടക്കുന്ന മരുഭൂമിയില്‍ മണലുകള്‍
    കടല്‍ത്തിരകള്‍ പോലെ ഇളകുന്നത്,
    നിലാവിന്‍റെ ചുംബനം ഏറ്റുവാങ്ങുന്ന കള്ളിച്ചെടികള്‍ "
    വായിക്കാന്‍ മോഹമുദിപ്പിക്കുന്ന വരികള്‍ മന്‍സൂ ..
    ഒരൊ അദ്ധ്യായവും മനസ്സിലേക്ക് ആവാഹിച്ച് വായിച്ചിരിക്കുന്നു
    മനസു .. അതീ വരികളിലൂടെ കാണുന്നുണ്ട് ..
    ഒന്നു വാങ്ങണം ..പക്ഷേ വായിക്കാന്‍ എവിടെയാ സമയമെന്നാ ..
    നന്ദി മന്‍സൂ .. ഈ ശുദ്ധമായ ആസ്വാദനത്തിന്റെ വിവരണത്തിന് ..

    ReplyDelete
  16. പ്രണയാമൃതമായ പരിചയപ്പെടുത്തല്‍ , വായിക്കാന്‍ പ്രേരിപ്പിക്കുന്ന അവതരണം നന്ദി ഇക്കാ എനിക്ക് തോന്നുന്നു ലൈലാ മജ്നു വിനെ കുറിച്ച് മുമ്പേ എഴുതിയിട്ടുണ്ട് എന്ന് ഇക്കാടെ ആദ്യ പോസ്റ്റ്‌ വായിച്ചത് അതാണ്‌ എന്ന് തോന്നുന്നു ആശംസകള്‍ ഇക്കാ നല്ല പോസ്റ്റിനു

    ReplyDelete
  17. എനിക്കും വായിക്കണം. മന്‍സൂര്‍ എഴുതിയത് വായിക്കുമ്പോള്‍ പ്രേരണ കൂടുന്നു

    ReplyDelete
  18. വായിക്കാന്‍ പ്രേരിപ്പിക്കുന്ന രീതിയില്‍ മനോഹരമായി ഒരു പുസ്തകത്തെ പരിചയപ്പെടുത്തിരിക്കുന്നു.

    ReplyDelete
  19. അടുത്തതായി വായിക്കേണ്ട പുസ്തകമാണെ ഇതെന്നു തോന്നിപ്പോകുന്ന രീതിയിൽ മനോഹരമായ ആസ്വാദനം..

    ReplyDelete
  20. വിവരണം നന്നായി ....അല്ല മന്‍സുഭായ് എഴുതിയിട്ട് വളരെ നന്നാക്കി....വായിക്കാന്‍ ശ്രമിക്കും ആ മുസഫറിനെ..

    ReplyDelete
  21. നന്നായി പരിചയപ്പെടുത്തൽ.വായിക്കണം എന്നു തോന്നി.

    ReplyDelete
  22. സുപ്രഭാതം കൂട്ടുകാരാ..
    മഴ നനഞ്ഞ് കുതിര്‍ന്ന് കിടക്കുന്ന മണ്ണില്‍ നിന്നും ഒരു യാത്ര സുന്ദരമായിരിയ്ക്കുന്നു...

    “"പൂര്‍ണ നിലാവില്‍ എന്നിലേക്ക്‌ വരൂ എന്ന് മാദകമായി മരുഭൂമി ക്ഷണിച്ച ഒരു രാത്രി ഇന്നും

    കോരിത്തരിപ്പിക്കുന്നു. മരുഭൂമിയിലെ കള്ളിമുള്‍ച്ചെടികളില്‍ നിലാവ് അതിന്‍റെ പ്രണയം

    കോരിച്ചൊരിരിഞ്ഞ രാത്രി . ഒട്ടക ഇണകള്‍ പരസ്പരം ഉമ്മവെച്ച് സ്നേഹം പകരുന്നത് കണ്ട രാത്രി "

    എന്തിനേറെ ...ഈ വരികള്‍ മതിയല്ലോ..
    എന്തായാലും നാട്ടിലല്ലേ...നിയ്ക്ക് അയച്ചു തന്നാല്‍ മതി ട്ടൊ.. :)

    ReplyDelete
  23. എന്തിനാ ചെറുവാടീ ഇങ്ങിനെ കൊതിപ്പിച്ച് ശിക്ഷിക്കുന്നത്, നാട്ടിലായിരുന്നെങ്കില്‍ ഇന്നുതന്നെ ഞാനാ പുസ്തകം വാങ്ങിക്കുമായിരുന്നു.. ഇതിപ്പോ 1-2 മാസം കാത്തിരുന്നേ മതിയാവൂ...

    ReplyDelete
  24. ഈ പരിജയപ്പെടുത്തലിന്ന് ഒരു പാട നന്ദി, വളരെ നന്നായി എഴുതുകയും ചൈതു...
    ആശംസകല്

    ReplyDelete
  25. മരുഭൂമിയുടെ ആത്മകഥ നേരത്തെ വായിച്ചിരുന്നു. ഈ ആസ്വാദനക്കുറിപ്പ് ആ പുസ്തകത്തോട് തികച്ചും നീതി പുലര്‍ത്തി. ആശംസകളോടെ.

    ReplyDelete
  26. ലൈല മജ്നു കഥയുടെ ഓര്‍മകളോടെ നടത്തിയ

    ഈ മരുഭൂമി യാത്രയുടെ വിവരണം പുസ്തകം

    ഒന്ന് ഓടിച്ചു വായിച്ച പ്രതീതി നല്‍കി മന്‍സൂര്‍...

    കാതലായ കാര്യങ്ങള്‍ വായനക്കാരന് ഈ ചുരുങ്ങിയ

    വരികളിലൂടെ പറഞ്ഞു തരുകയും ചെയ്തു..

    അഭിനന്ദനങ്ങള്‍..

    മജ്നൂന്‍ എന്ന വാക്ക് ഈ നാട്ടില്‍ വന്നതില്‍പ്പിന്നെ

    നല്ല പരിചയം ആയി..വേണ്ടതിനും വേണ്ടാത്തതിനും

    ഒക്കെ നമ്മളെ കളിയാക്കാന്‍ ഇവര് ഇത് ഉപയോഗിക്കുന്നത്

    കാണുമ്പോള്‍ ചിലപ്പോള്‍ ചിരിയും ചിലപ്പോള്‍ ദേഷ്യവും വരും..!!

    ReplyDelete
  27. പ്രിയ മന്‍സൂര്‍,ഞാനും താങ്കള്‍ പറഞ്ഞ അതെ ആവേശത്തോടെയാണ് ആ പുസ്തകം വായിച്ചത. അപൂര്‍വ സുന്ദരമായ വായനാനുഭവം തന്നെ. മരുഭൂമി കണ്ടിട്ടും അനുഭവിചിട്ടുമില്ലാത്ത എനിക്ക് പ്രത്യേകിച്ചും.

    ReplyDelete
  28. ചെറുവാടിയുടെ വിവരണം തന്നെ കൊതിപ്പിക്കുന്നു...
    അപ്പൊ പിന്നെ പുസ്തകം എന്തായിരിക്കും...
    ഇന്‍ശ അല്ല.. വായിക്കണം..

    നന്ദി പരിചയപെടുതലിനു...

    ReplyDelete
  29. മൻസൂറിന്റെ വിവരണം നന്നായിരിക്കുന്നു.പുസ്തകം പരിചയപ്പെടുത്തിയതിന് നന്ദി.

    ReplyDelete
  30. ഇനി പുസ്തകം തിരഞ്ഞുനോക്കട്ടെ ..വായിച്ചിരിക്കും എങ്ങിനെയെങ്കിലും -ഇന്ഷാഅള്ളാ.

    ReplyDelete
  31. പുസ്തകം പരിചയപ്പെടുത്തിയതിന് നന്ദി മന്‍സൂ മരുഭൂമി കണ്ടിട്ടും അനുഭവിചിട്ടുമില്ലാത്ത എനിക്ക് വരികളിലൂടെ പറഞ്ഞു തരുകയും ചെയ്തു

    ReplyDelete
  32. പുസ്തകം ഉടനെ വായിക്കണം എന്ന് ആഗ്രഹാമുണ്ടാകുന്ന തരത്തിലുള്ള അവലോകനം.. പതിവ് യാത്ര വിവരണങ്ങളില്‍ നിന്ന് വിത്യസ്തമായ ഈ പോസ്റ്റ്‌ വളരെ ഇഷ്ടായി.

    ReplyDelete
  33. പുസ്തകത്തെപ്പറ്റി കേട്ടിരുന്നു. ഇത് വരെ കയ്യില്‍ എത്തിയിട്ടില്ല. മരുഭൂമിയെപ്പറ്റി വിശദമായി വായിച്ചത് ആല്‍കെമിസ്റ്റ് തന്നെയാണ്. അതിനു ശേഷം ആട്ജീവിതവും. ഈ പുസ്തകവും രസകരമാണെന്ന് റിവ്യൂ വായിച്ചപ്പോള്‍ മനസ്സിലായി. വളരെ നന്ദി.

    ReplyDelete
  34. അറബിക്കഥകളില്‍ എന്‍റെ അറിവ്‌ വളരെ പരിമിതമാണ്. ആള്‍ക്കമിസ്റ്റ് മാത്രമാണ് അല്പമെങ്കിലും മരുഭൂമി അറിവുകള്‍ പകര്‍ന്നു തന്നത്.
    ഒന്ന് മുതലേ തുടങ്ങാനായി ലൈലാ മജ്നു, അലിഫ്‌ ലൈലാ, ആയിരത്തൊന്നു രാവുകള്‍ ഒക്കെ സംഘടിപ്പിച്ചു വച്ചിട്ടുണ്ട് വായിക്കാന്‍ :) മന്‍സൂറിന്റെ ഈ പരിചയപ്പെടുത്തല്‍ കൂടിയായപ്പോള്‍ ഈ പുസ്തകവും വായിക്കാന്‍ ഞാന്‍ നിര്‍ബന്ധിതനാകുന്നു.
    നന്ദി പ്രിയ സുഹൃത്തേ....

    ReplyDelete
  35. കാരൂർ സോമന്റെ പണ്ട് വായിച്ച ഒരു പുസ്തകത്തിൽ
    കൂടിയാണ് മരുഭൂമിജീവിതങ്ങളെ ആദ്യം തൊട്ടറിഞ്ഞിരിക്കുന്നത് ,
    പിന്നീട് ആൽക്കെമിസ്റ്റും,ആടുജീവിതവും,എവർ ഫില്ലിങ്ങ് റിസോർട്ടുമൊക്കെ
    ധാരാളം മരുഭൂമിയനുഭവങ്ങൾ ഉളവാക്കിയിട്ടുണ്ട്...
    ഏതായാലും മൻസൂറിലൂടെ ഇത്ര നല്ല ഒരു പരിചയപ്പെടുത്തൽ
    കിട്ടിയ നിലക്ക് എന്നെങ്കിലും ഈ മരുഭൂമിയുടെ ആത്മകഥയും തൊട്ടറിയാൻ
    ഒരാഗ്രഹം തോന്നുന്നൂ‍ൂ...

    ReplyDelete
  36. ഈ പുസ്തക പരിചയം ഇഷ്ട്ടായി....
    ഇവിടെ കിട്ട്ടാന്‍ സാധ്യത കുറവാണ് എന്നെങ്കിലും നാട്ടില്‍ നിന്നും വരുത്തി വായിക്കണം. കഴിഞ്ഞ ലീവില്‍ കൊണ്ടുവന്ന കുറച്ചു പുസ്തകങ്ങള്‍ ഷെല്‍ഫില്‍ ഭദ്രം. തൊട്ടിട്ടില്ല. അത് വായിച്ചു കഴിഞ്ഞാല്‍ മരുഭൂമിയുടെ ആത്മകഥ വായിക്കാന്‍ ഇപ്പോള്‍ മോഹമുദിച്ചു ...

    ആശംസകള്‍

    ReplyDelete
  37. പുസ്തക പരിചയപ്പെടുത്തലാണെങ്കിലും ചെറുവാടിയുടെ തനത്‌ ശൈലിയിലുള്ള വിവരണം മനസ്സില്‍ പതിഞ്ഞു... ലൈലയുറങ്ങുന്ന മണ്ണില്‍ പ്രണയം മാത്രം... നന്ദി ഈ പരിചയപ്പെടുത്തലിന്‌..

    ReplyDelete
  38. ഒറ്റവാക്കിൽ പറഞ്ഞാൽ അതിമനോഹരമായിരിക്കുന്നു ഈ പുസ്തകപരിചയം. സിയാഫ് പറഞ്ഞപോലെ കുറച്ചുകൂടി ആവാമായിരുന്നു. തനതു ശൈലിയിലുള്ള ചെറുവാടിയുടെ പരിചയപ്പെടത്തൽ അത്ര ഹൃദ്യമായി.....

    ReplyDelete
  39. മുസഫിറിനെ മാതൃഭൂമിയില്‍ വായിച്ചിരുന്നു.

    എന്റെ കുട്ടിക്കാലത്ത്‌ ചേര്‍ത്തലയില്‍ മരുഭൂമിയുടെ മിനിയേച്ചറുകളായ വെളിമ്പ്രദേശങ്ങള്‍ ധാരാളം ഉണ്ടായിരുന്നു. പൂരം കണ്ടു മടങ്ങുമ്പോള്‍ കണ്ട മീനനിലാവില്‍ കുളിച്ചു മയങ്ങുന്ന മണല്‍ പരപ്പുകളുടെ ഓര്‍മ്മ വീണ്ടും മനസ്സില്‍..
    വരികളില്‍ മുസഫിറിനൊപ്പംമന്‍സൂറിനെയും വായിച്ചു.

    ReplyDelete
  40. ഈ പുസ്തകം തീര്‍ച്ചയായും വാങ്ങി വായിക്കാം.Insha Alah...
    താങ്കള്‍ക്കു നന്ദി.വശ്യമായ ശൈലിക്ക് പ്രത്യേക അഭിനന്ദനങ്ങള്‍ !

    ReplyDelete
  41. നന്നായി ഈ പുസ്തക പരിചയം...

    ReplyDelete
  42. പ്രിയ മൻസൂർ..ഈ ബുക്കിനെക്കുറിച്ച് പലതവണ കേട്ടിരിയ്ക്കുന്നു... പക്ഷേ ഇത്തവണ നാട്ടിലെത്തിയിട്ട് ഈ ബുക്ക് അന്വേഷിച്ചിട്ട് കിട്ടിയില്ല..മൻസൂറിന്റെ ഈ പരിചയപ്പെടുത്തൽ കൂടിയായപ്പോൾ അത് കിട്ടണമെന്ന ആഗ്രഹം കൂടി വരുന്നു... ഓണത്തിനു നാട്ടിൽ പോകുമ്പോൾ ഒന്നുകൂടി ശ്രമിയ്ക്കണം...

    നാട്ടിലെ കറക്കമൊക്കെ അവസാനിപ്പിച്ച് പ്രവാസിജീവിതത്തിലേയ്ക്ക് മടങ്ങിപ്പോയോ..?
    ഗവി യാത്രയേക്കുറിച്ച് വിവരണമൊന്നും കണ്ടില്ലല്ലോ..
    എല്ലാ വിധ ആശംസകളും നേരുന്നു
    സ്നേഹപൂർവ്വം ഷിബു തോവാള.

    ReplyDelete
  43. ഈ പുസ്തകപരിചയപ്പെടുത്തല്‍ നന്നായിട്ടുണ്ട് ..!
    മനോഹരമായ വിവരണം ചെറുവാടി ...!
    എനിക്കും വായിക്കണം...!

    ReplyDelete
  44. നന്നായി പരിചയപ്പെടുത്തി മൻസൂർ ഭായ്.. മരുഭൂമിയിൽ ചിലവഴിച്ച ഒരു ദിവസത്തെ കുറിച്ചു പോസ്റ്റിട്ടതിനു ശേഷമാണു ഇതു കാണുന്നത്.. ആ ബുക്ക് വായിക്കണന്മെന്നുണ്ട്...
    എല്ലാ ആശംസകളും

    ReplyDelete
  45. ഇവിടെ സൗദിയില്‍ ഇത് പോലൊരു ഉള്‍പ്രദേശത്തു ജീവിക്കുന്നതിനാലാവണം ഈ പരിചയപ്പെടുത്തല്‍ ഏറെ ഇഷ്ടമായി ,,മരുഭൂമിയുടെ ഭാവമാറ്റവും ,മണല്‍ക്കാറ്റുമൊക്കെ എന്നും അനുഭവിക്കുന്നതിനാല്‍ ,ഇത് വായിക്കുമ്പോള്‍ കൂടുതല്‍ ഹൃദയത്തില്‍ സ്പര്‍ശിക്കുന്നു എന്ന് പറയാതെ വയ്യ ,ഒരു പാട് നന്ദി ഈ അവതാരികക്ക് ,,
    ---------------------------------
    ചെറുവാടി ഒരിക്കല്‍ ഇങ്ങോട്ട് വരാം നമുക്ക് ഇവിടെ കൂടാം ഈ മരുഭൂമിയില്‍ ,കള്ളി ചെടികള്‍ക്കും ,ബദവികള്‍ക്കൊമൊപ്പം ഒരു രാത്രിയോരുക്കാം ,,ഒരവസ്മരണീയ അനുഭവമാക്കാം ...

    ---------------------------
    ഈ ബുക്സ്‌ കിട്ടാന്‍ ഒരു മാര്‍ഗ്ഗവുമില്ലല്ലോ ഇവിടെ ,,പി ഡി എഫ് ഉണ്ടെങ്കില്‍ ഒന്ന് മെയില്‍ വിടുമോ?..

    ReplyDelete
  46. വാങ്ങിക്കാനുള്ള പുസ്തകങ്ങളുടെ ലിസ്റ്റില്‍ ഒന്ന് കൂടി. നന്ദി പരിചയപ്പെടുത്തലിനു.

    ReplyDelete
  47. പുസ്തകം വായിക്കാന്‍ പ്രേരണ ഉണ്ടാക്കുന്ന മനോഹരമായ പരിചയപ്പെടുത്തല്‍ ..നന്നായിരിക്കുന്നു.പുസ്തകം കിട്ടുമോന്നു നോക്കട്ടെ...

    ReplyDelete
  48. ഇത് നാട്ടില്‍ വെച്ച് വായിക്കാന്‍ പറ്റിയിരുന്നെങ്കില്‍ ഒരു പുസ്തകം എങ്ങനെയെങ്കിലും സംഘടിപ്പിച്ചേനെ..

    ഓഫ്: ഷിബു തോവാള ചോദിച്ചത് ഞാനും ചോദിക്കുന്നു...ഗവി യാത്രയേക്കുറിച്ച് വിവരണമൊന്നും കണ്ടില്ലല്ലോ.......... :-)
    (കുറച്ചുദിവസം ഞാന്‍ ഇവിടെയൊന്നും കാണില്ല !!!!!!!!! )

    ReplyDelete
  49. നല്ല അവതരണം.പുസ്തകം പെട്ടെന്ന് വായിക്കാന്‍ തോന്നുന്നു
    സസ്നേഹം അജിത

    ReplyDelete
  50. മൂല്യവത്തായ പുസ്തകത്തെ മനോഹരമായി പരിചയപ്പെടുത്തി. നന്ദി.

    ReplyDelete
  51. ഒരു സാധാരണ പരിചയപ്പെടുത്തലിന്റെ ചട്ടക്കൂട്ടിലൊതുങ്ങാതെ, ഹൃദ്യമായി അവതരിപ്പിച്ചു. പുസ്തകത്തിന്റെ ഒരു സംക്ഷിപ്തം വായിച്ചറിഞ്ഞു.
    ആശംസകള്‍ നേരുന്നു..പുലരി

    ReplyDelete
  52. ഈ പോസ്റ്റ് വായിച്ചാൽ ആരും ആ പുസ്തകം സ്വന്തമാക്കും, അത്രക്ക് മനോഹരമായി താങ്കളുടെ അവതരണം. അഭിനന്ദനം

    ReplyDelete
  53. നന്ദി എല്ലാ പ്രിയപ്പെട്ടവര്‍ക്കും

    ReplyDelete
  54. വായിച്ചിരുന്നു...

    മരുഭൂമിയെ അനുഭവിപ്പിക്കുന്ന എഴുത്താണ് മുസഫറിന്റെത്. 'മണലെഴുത്തുകാരന്‍' എന്ന വിശേഷണമുള്ള മലയാളി. മരുഭൂമിയുടെ ആഴങ്ങളിലുള്ള കാഴ്ച എത്ര സുന്ദരവും വശ്യവുമായി അദ്ദേഹം നമുക്ക് പകരുന്നത്. ഇനിയും വിപുലമായ മരുഭൂയാത്രകള്‍ക്ക് പദ്ധതിയുള്ള യാത്രികന്‍ കൂടിയാണ് അദ്ദേഹം. അതിനാല്‍ ഇനിയും കാത്തിരിക്കാം നമുക്ക്. 'മരുഭൂമിയുടെ അത്മഥ'യിലെ അവസാന വരികളിലും ആ പ്രതീക്ഷയുണ്ട്.

    "മടങ്ങുന്നു. തൊഴില്ശാലയിലെത്തണം. യാത്രികന്റെ കുപ്പായമഴിച്ച് കുടിയേറ്റക്കാരന്റെ വസ്ത്രത്തില്‍ പ്രവേശിക്കണം. വീണ്ടും വിരുന്നു കാരനും വീട്ടു കാരനുമാകണം. മരുഭൂമി താണ്ടാന്‍ കരുത്തുള്ള പേശികള്‍ വാങ്ങണം".

    ReplyDelete
  55. മുസഫര്‍ അഹമ്മദിന്റെ എഴുത്ത് ശൈലി എനിക്ക് ഏറെ പ്രിയമാണ്. ഈ പുസ്തകം വായിച്ചിട്ടില്ല.
    ഏതായാലും ചെറുവാടിയുടെ ഈ വിവരണം വായിച്ചപ്പോള്‍ ഇനി ഈ പുസ്തകം ഓര്‍മയില്‍ നിന്ന് മായില്ല.
    അത് കൊണ്ട് തന്നെ വായിച്ചിരിക്കും. ബ്ലോഗില്‍ സജ്ജീവമാല്ലാതിരുന്നത് കൊണ്ട് എത്താന്‍ വൈകി.
    ചെറുവാടിയുടെ എഴുത്ത് നാള്‍ക്കുനാള്‍ തെളിച്ചം കൂടി വരുന്നു. ഭാവുകങ്ങള്‍.

    ReplyDelete
  56. ഓരോ വരികളും മുസഫരിന്റെ പുസ്തകത്തിലേക് ഓടി എത്താനുള്ള ഒരു പരവേശം ജനിപ്പിക്കുന്നു . അവതരണം വളരെ മനോഹരമായി എന്നു പറഞ്ഞാല്‍ പോര അതി മനോഹരമായിരിക്കുന്നു ..... കുറച്ചു നല്ല നിമിഷങ്ങള്‍ തന്നതിന് ഒരുപാടു നന്ദി.

    ഈ പുസ്തകം ബഹറിനില്‍ കിട്ടാന്‍ എന്തെകിലും മാര്‍ഗമുണ്ടോ? പബ്ലികേഷന്‍ വിലാസം കിട്ടിയെരുന്നെങ്ങില്‍ ഈ കാത്തിരിപ്പു അവസാനിപ്പിക്കാമായിരുന്നു ........:)

    ReplyDelete
  57. Marubhoomiyil jeevikkunna oraal marubhoomiye aduthariyaan kaziyunna oru pusthakam vaayikkunnathu thanne valareyadhikam aaswadichaayirikkum. Aa pusthakathe kurich manoharamaayi ezhuthaanum oru pravaasikk mataarekkaalum kaziyum..athinte prathibhalanammaanee post. Valare nandi ikka

    ReplyDelete
  58. എല്ലാവര്‍ക്കും സ്നേഹം നിറഞ്ഞ നന്ദി

    ReplyDelete
  59. ആ ബുക്ക്‌ വായിക്കാൻ നല്ല ആഗ്രഹം ഉണ്ട് ആരുടെയെങ്കിലും കയ്യിൽ ഉണ്ടെങ്കിൽ ഒന്നറിയിക്കണേ 9539813682

    ReplyDelete

ഇഷ്ടവും ഇഷ്ടക്കേടും ഇവിടെ കുറിക്കുമല്ലോ....