Saturday, January 22, 2011
പൂക്കാലം കടന്ന് ജബല്‍ ഹഫീതിന് മുകളില്‍.
നല്ല സ്വാദുള്ള ഗ്രില്‍ഡ് ചിക്കനും ലബനീസ് റൊട്ടിക്കൊപ്പം ഹമ്മൂസും പിന്നെ നല്ല ചൂടുള്ള സുലൈമാനിയും ഊതിക്കുടിച്ച് ഞാനിപ്പോള്‍ അല്‍ ഐനിലെ ജബല്‍ ഹഫീത് കുന്നിന്റെ മുകളില്‍ ഇരിക്കുകയാണ്. തിരക്കുമാറിയ ഈ സായാഹ്നം അല്‍ ഐനിലാക്കാമെന്നു നിര്‍ദേശിച്ച സുഹൃത്തുക്കളെ ആദ്യം നിരുത്സാഹപ്പെടുത്തിയതില്‍ എനിക്ക് കുറ്റബോധം തോന്നി. കാരണം നനുത്ത കാറ്റും കൊണ്ട് ഈ മുകളിലിരിക്കുമ്പോള്‍ പതിവില്‍ കവിഞ്ഞൊരു സന്തോഷം ഞാന്‍ അനുഭവിക്കുന്നു.
ഇപ്പോള്‍ എന്തെഴുതിയാലും നാട്ടില്‍ ചെന്നേ നില്‍ക്കൂ. ചങ്ങാതിമാര്‍ പറയുന്നു ഇനിയൊന്ന് മാറ്റിപ്പിടിക്കാന്‍ . പക്ഷെ അടിസ്ഥാനപരമായി എഴുത്തുകാരനല്ലാത്ത എനിക്ക് നാടും അതിന്റെ ചുറ്റുവട്ടവും ഒക്കെയെഴുതി മുന്നോട്ട് പോകുകയേ നിവൃത്തിയുള്ളൂ. ഇത് മടുത്തു എന്ന് നിങ്ങള്‍ പ്രിയപ്പെട്ട വാനയക്കാര്‍ പറയുന്നിടം വരെ. ഒരു പക്ഷെ ഈ പോസ്റ്റിന്റെയും വിധി അത് തന്നെയാകാം. എന്നാലും ഒരു വിത്യസ്ഥതക്ക് ഞാന്‍ ശ്രമിക്കാം.
പറഞ്ഞുവന്നത് അല്‍ ഐനെ പറ്റിയാണല്ലോ. തിക്കും തിരക്കുംനിറഞ്ഞ ഗള്‍ഫിലെ പട്ടണങ്ങളില്‍ നിന്നും ഞാന്‍ അല്‍ ഐനെ മാറ്റിനിര്‍ത്തുന്നു. അല്ലെങ്കില്‍ പ്രത്യേകത ആവിശ്യപ്പെടുന്ന ഒരു അന്തരീക്ഷം ഈ നാടിനുണ്ട്. നല്ല മോടിയുള്ള അതോടൊപ്പം ഗ്രാമീണത വിട്ടുപോരാന്‍ മടിക്കുന്ന ഒരു നാട്ടിന്‍ പുറത്തിന്റെ പ്രതീതി. തണുത്ത ഈ രാത്രിയില്‍ ജബല്‍ ഹഫീതിന്റെ മുകളില്‍ ഇരിക്കുമ്പോള്‍ ഞാനത് അറിയുന്നുണ്ട്. നിയോണ്‍ ബള്‍ബുകള്‍ പ്രഭ വിതറി രാവിനെ പകലാക്കി മാറ്റിയെങ്കിലും നിലാവുള്ള രാത്രിയില്‍ ഒരു കസേരയും വലിച്ചിട്ട് വീടിന്റെ മുറ്റത്തിരിക്കുന്ന ഒരു സുഖം എനിക്ക് തോന്നുന്നു. അതുകൊണ്ട് തന്നെ മനസ്സുകൊണ്ട് ആ രാത്രികളെ പറ്റി ഒരു താരതമ്യ പഠനം ഞാന്‍ നടത്തി നോക്കി.
പണ്ട് നിലാവുള്ള രാത്രികളില്‍ മുറ്റത്തിരിക്കാന്‍ എന്ത് രസമായിരുന്നു. രാത്രിയില്‍ വിരിയുന്ന മുല്ലപ്പൂക്കളുടെ മാദക ഗന്ധം. ആസ്വദിച്ച് മിന്നിത്തിളങ്ങുന്ന നക്ഷത്രങ്ങളെയും നോക്കി എത്ര രാത്രികള്‍ അങ്ങിനെ സ്വപ്നം കണ്ടിരിന്നിട്ടുണ്ട്. ഈ കുന്നിന്റെ മുകളിലെ സമാനമായ ആ രാത്രികളെ തിരിച്ചി വിളിക്കാന്‍ ഞാന്‍ നടത്തിയ ശ്രമം പാഴായി പോകുന്നു. പാല്‍നിലാവിന് പകരം നിയോണ്‍ പ്രകാശങ്ങള്‍. അതുകൊണ്ട് തന്നെ നക്ഷത്രങ്ങള്‍ക്കും ചെറിയൊരു പിണക്കമുള്ളപോലെ.അവരുടെ ശോഭയ്ക്ക് ഈ കൃത്രിമ പ്രകാശങ്ങള്‍ മങ്ങലേല്‍പ്പിക്കുന്നോ എന്ന വിഷമമാകാം.
പൂക്കളുടെ നഗരം എന്നാണ് അല്‍ ഐന്‍ അറിയപ്പെടുന്നത്. നിരവധി വര്‍ണ്ണങ്ങളിലുള്ള പൂക്കള്‍ കൊണ്ട് ഒരു പൂക്കാലം തന്നെ ഇവിടെ വിരിഞ്ഞിട്ടുണ്ട്. നട്ടുവളര്‍ത്തിയ പ്രകൃതി നല്‍കുന്നത് ഒരു ഗ്രാമീണ അന്തരീക്ഷം. തെങ്ങുകള്‍ക്ക് പകരം സമൃദ്ധമായ ഈത്തപനകള്‍. രാത്രികളും സുന്ദരം. തെങ്ങോലകല്‍ക്കിടയിലൂടെയും ഉളര്‍മാവിന്റെ
കൊമ്പുകള്‍ക്കിടയിലൂടെയും ഒളിച്ചു കളിക്കുന്ന ചന്ദ്രനും നക്ഷത്രങ്ങളും ഇവിടെ കാണില്ലായിരിക്കാം. അതൊരു കുറവല്ല. പകരം വെള്ളിവെളിച്ചം നേരെ പതിക്കുന്നത് നമ്മെ സന്തോഷിപ്പിക്കുന്നു. കാരണം വലിയ കെട്ടിടങ്ങളും മറ്റും ഇല്ലാത്ത സുന്ദരമായ പ്രകൃതിയില്‍ അവ പതിക്കുന്നത് കാണാന്‍ ഭംഗിയുണ്ട്. നാട്ടിലെ ആ നിലാവിന്റെ ഭംഗി. ഞാനിവിടെ ഒരു ഗ്രാമത്തെ കണ്ടു.
ഇതുകൊണ്ടൊക്കെ തന്നെയാണ്, നാടുമായി ഈ നഗരം ഏറെ അടുത്ത് നില്‍ക്കുന്നു എന്ന് ഞാന്‍ പറഞ്ഞു വെക്കുന്നത്. ജബല്‍ ഹഫീതിലേക്ക് കയറി വരുന്ന വഴികള്‍ തന്നെ നോക്കൂ. എത്ര സുന്ദരമാണ്. പൂവുകള്‍ വിരിഞ്ഞുനില്‍ക്കുന്ന പാതകളിലൂടെ വന്നു വളവും തിരിവുമുള്ള കയറ്റം കഴിഞ്ഞു ജബല്‍ ഹഫീതിനു മുകില്‍ എത്തുമ്പോള്‍ നിങ്ങളുടെ മുഖത്ത് ഒരു ചിരി വിരിയും. ഈ പൂക്കളെ പോലെ മനോഹരമായ ഒരു പുഞ്ചിരി.
ഞാന്‍ ഉദ്ദേശിച്ചത് ഒരു യാത്ര വിവരണമല്ല. നിങ്ങളടുത്തറിയുന്ന ഈ നാടിനെ പറ്റി അതിന്റെ ആവിശ്യവും ഇല്ല. പക്ഷെ ഞാന്‍ നേരത്തെ പറഞ്ഞ പോലെ ഈന്തപന തോട്ടങ്ങള്‍ തഴുകി വരുന്ന കുളിര്‍ക്കാറ്റും കൊണ്ട് ജബല്‍ ഹഫീത് കുന്നില്‍ ഇരിക്കുമ്പോള്‍ എന്റെ മനസ്സ് ചെന്നെത്തിയിടം വരെ. അത് ഞാനിവിടെ കുറിച്ചു. അത്രമാത്രം.
(ഫോട്ടോ ഗൂഗിളില്‍ നിന്ന്)
Subscribe to:
Post Comments (Atom)
ഞാന്‍ ഉദ്ദേശിച്ചത് ഒരു യാത്ര വിവരണമല്ല. നിങ്ങളടുത്തറിയുന്ന ഈ നാടിനെ പറ്റി അതിന്റെ ആവിശ്യവും ഇല്ല. പക്ഷെ ഞാന്‍ നേരത്തെ പറഞ്ഞ പോലെ ഈന്തപന തോട്ടങ്ങള്‍ തഴുകി വരുന്ന കുളിര്‍ക്കാറ്റും കൊണ്ട് ജബല്‍ ഹഫീത് കുന്നില്‍ ഇരിക്കുമ്പോള്‍ എന്റെ മനസ്സ് ചെന്നെത്തിയിടം വരെ. അത് ഞാനിവിടെ കുറിച്ചു. അത്രമാത്രം.
ReplyDeleteഈ ഇടം ഞാന്‍ കണ്ടിട്ടില്ലാ.. എന്നാല്‍. അതിലൂടെ പറഞ്ഞു വെക്കുന്ന പ്രകൃതിയുടെ സൌന്ദര്യത്തെ എന്നെയും സന്തോഷവാനാക്കുന്നു.
ReplyDeleteനൈര്‍മല്യമുള്ള ഒരു മനസ്സ് പ്രകൃതിയിലേക്ക് കണ്ണയക്കും. കാഴ്ചയിലെ രൂപങ്ങളെ ഒപ്പിയെടുക്കും.
അതിനെ പകര്‍ത്തിയെഴുമ്പോള്‍ അത് കൂടുതല്‍ ഉറച്ചതാകുന്നു.
അഭിനന്ദനങ്ങള്‍..!!
നിലാവ് ഏറ്റവും ആസ്വദിക്കാൻ പാറ്റിയ കാലാമാണീപ്പോൾ നാട്ടിൽ. ഈ ആസ്വാദനം കുറച്ച് ദിനങ്ങൾ മാത്രമേയുള്ളു എന്നി ചിന്ത ഇടക്ക് തികട്ടി വരുമ്പോൾ,,,,
ReplyDeleteഅൽ- ഐൻ പോലെയല്ലാത്ത
ജിദ്ധയിലെ ഒരു മൽഞ്ചെരുവ്;
ഓർക്കാനിഷ്ടപ്പെടാത്ത എത്ര രാവുകൾ ഇനി..
നല്ല ചിന്തകൾ.
മാറ്റം നന്നായി
MANZOOR - ഇന്നലെ ഞാന്‍ ഹട്ടയിലേക്ക് പോയി മഴ കാരണം അവിടെ നിന്നും നേരെ തിരിച്ചത് ജബല്‍ ഹഫീത്തി ലേക്ക്, ഇടവഴിയില്‍ ഇക്കയുടെ വീട്ടില്‍ കയറി, അവര് പറഞ്ഞു ഈ മഴയില്‍ ഇനി കുന്നുകയരണ്ട എന്ന് പറഞ്ഞപ്പോള്‍ തെല്ല് വിഷമത്തോടെ തിരിച്ചുപോന്നു, കാരണം മഴയത്ത് അവിടെ ഇരുന്നു ഒരു കട്ടന്‍ ചായ കുടിക്കുന്ന സുഖം നഷ്ടപെട്ടല്ലോ ....
ReplyDeleteഞാന്‍ കരുതി മറ്റേ വിഷയം ആയിരിക്കും എന്ന് ....അത് ഞാന്‍ എഴുതട്ടെ ..?
ReplyDeleteപ്രിയ ചെറുവാടി... യാത്ര വിവരിക്കുന്നതിലല്ല കാര്യം. യാത്ര ചെയ്യുന്ന മനസ്സിനെ വരച്ചിടാന്‍ കഴിയുക എന്നതാണ് .... you have done it .
ReplyDeletenidhish
സുഖമുള്ള ഓര്‍മ്മപ്പെടുത്തലുകള്‍...
ReplyDeleteഅനുഭവങ്ങള്‍ മാറി,പക്ഷെ ഓര്‍മ്മകള്‍ക്ക് മാത്രം മാറ്റമില്ല...ചെറുവാടീ...വളരെ ലളിതമായ വരികളിലൂടെ അവതരിപ്പിച്ച ഈ അനുഭവക്കുറിപ്പ് മനസില്‍ മഞ്ഞുകണികകള്‍ പോലെ തിളങ്ങിനില്‍ക്കുന്നു
അല്‍ ഐനിലാ ജീവിക്കുന്നെന്നു പറഞ്ഞിട്ട് എന്താ കാര്യം? (എന്‍റെ കാര്യമാണേ..)
ReplyDeleteദേണ്ടെ,ബഹറിനില്‍ നിന്നും വന്ന ചെറുവാടിയുടെ കണ്ണില്‍ കണ്ട മനോഹാരിത എനിക്കെന്തേ കോറിവരയ്ക്കാന്‍ കഴിഞ്ഞില്ല? അതാ പറയുന്നേ..നല്ലൊരു മനസ്സുവേണം..ഒരെഴുത്തുകാരന്റെ ഹൃദയം വേണം,,,ചെറുവാടിക്ക് അതുണ്ട്...പിന്നെ ഞാന്‍ പിണക്കമാ ഇത്ര അടുത്ത് വന്നു എന്നെ അറിയിക്കാതെ പോകുന്നതില്‍..ഇനിയിപ്പം ഇവിടെ ഉണ്ടോ..? ഉണ്ടേല്‍ കാണാം ട്ടോ...
ചെറുവാടി വളരെ മനോഹരമായ ഒരു വിവരണം നല്ല സുഗമുന്ദ് വായിക്കാന്‍
ReplyDeleteജബല്‍ ഹഫീത് മനോഹരം!
ReplyDeleteതിരക്കുകളിൽ നിന്നകന്ന് കുന്നിൻ മുകളിൽ കുറച്ചിരുന്നാൽ മനസ്സൊന്നു തെളിയും എന്ന് ഈ കുറിപ്പു വായിച്ചാലറിയാം!
ReplyDeleteഎനിക്ക് തോന്നുന്നു താന്കള്‍ നാട്ടില്‍ തന്നെ സ്ഥിരതാമസം ആക്കുകയാണ് നല്ലതെന്ന്! അത്രത്തോളം ശ്വാസത്തില്‍ പോലും ഗൃഹാതുരത്വംപേറി നടക്കുന്ന അധികം പ്രവാസിബ്ലോഗര്‍മാരെ ഞാന്‍ കണ്ടിട്ടില്ല.
ReplyDeleteഗല്ഫുനാടിനെ പറ്റി പറയുമ്പോഴും അതില്‍ നാട് വന്നുപെടുന്നത് ആ ഒരു നൈര്‍മല്യം കാത്തുസൂക്ഷിക്കുന്നത് കൊണ്ടാണ്.
യാത്രാവിവരണം അല്ല എങ്കില്‍ പോലും പ്രസ്തുത സ്ഥലത്തിന്റെ ഒരു വിശദവിവരം കൂടി ഉള്‍പ്പെടുത്തിയാല്‍ നന്നായിരുന്നു എന്ന് തോന്നുന്നു.
[im]http://3.bp.blogspot.com/_lt9uqeigjxI/TSRjbQYu7OI/AAAAAAAACsw/1jN5HBsJaKY/s1600/masspetition2.png[/im]
ReplyDeleteഒരു ഒപ്പ് തന്ന് സഹായിക്കാമോ? Click Here!
(ഇതുവരെ ഒപ്പ് ഇടാത്തവർക്കായി...)
പൂക്കളുടെ നഗരം എന്നാണ് അല്‍ ഐന്‍ അറിയപ്പെടുന്നത്. നിരവധി വര്‍ണ്ണങ്ങളിലുള്ള പൂക്കള്‍ കൊണ്ട് ഒരു പൂക്കാലം തന്നെ ഇവിടെ വിരിഞ്ഞിട്ടുണ്ട്. നട്ടുവളര്‍ത്തിയ പ്രകൃതി നല്‍കുന്നത് ഒരു ഗ്രാമീണ അന്തരീക്ഷം. തെങ്ങുകള്‍ക്ക് പകരം സമൃദ്ധമായ ഈത്തപനകള്‍. രാത്രികളും സുന്ദരം. തെങ്ങോലകല്‍ക്കിടയിലൂടെയും ഉളര്‍മാവിന്റെ
ReplyDeleteകൊമ്പുകള്‍ക്കിടയിലൂടെയും ഒളിച്ചു കളിക്കുന്ന ചന്ദ്രനും നക്ഷത്രങ്ങളും ഇവിടെ കാണില്ലായിരിക്കാം. അതൊരു കുറവല്ല. പകരം വെള്ളിവെളിച്ചം നേരെ പതിക്കുന്നത് നമ്മെ സന്തോഷിപ്പിക്കുന്നു. കാരണം വലിയ കെട്ടിടങ്ങളും മറ്റും ഇല്ലാത്ത സുന്ദരമായ പ്രകൃതിയില്‍ അവ പതിക്കുന്നത് കാണാന്‍ ഭംഗിയുണ്ട്. നാട്ടിലെ ആ നിലാവിന്റെ ഭംഗി. ഞാനിവിടെ ഒരു ഗ്രാമത്തെ കണ്ടു.
എന്തിനേറെ...ഞങ്ങളും കണ്ടു,ആസ്വാദിച്ചു ആ ഗ്രാമ ഭംഗി..
നന്നായ് ചെറുവാടീ..താങ്കള്‍ക്ക് നന്നായ് എഴുതാന്‍ കഴിയുന്നുണ്ടല്ലോ.ഇതു പോലെ ഒരുപാട് സ്ഥലങ്ങളുണ്ടല്ലോ അവിടെ,അതൊക്കെ എഴുതൂ...എല്ലാ ആശംസകളും
ReplyDeleteഇടയ്ക്കിടക്ക് ഇങ്ങനെയുള്ള യാത്രകൾ മനസ്സിനു നല്ല കുളീർമ്മ നൽകും... നാട്ടിനോട് ഒരുപാട് സ്നേഹം തോന്നും... വിട്ടു പോന്ന ഉറ്റവരോട് അതിലേറെ... ആശംസകൾ...
ReplyDeleteചെറുവാടി, u a e എത്തിയോ?ഉള്ളിലുള്ള ഗൃഹാതുരത്വം മറ്റുള്ളവരിലെക്കും പകരുന്നു ചെറുവാടിയുറെ ഓരോ പോസ്റ്റും. നാട്ടിലുള്ളപ്പോള്‍ നമുക്ക് ഇതിന്റെയൊന്നും വില അറിയില്ല. കണ്ണുള്ളപ്പോള്‍ കണ്ണിന്റെ വില അറിയില്ലാ എന്നല്ലേ?
ReplyDeleteപാസ്പോര്‍ട്ടും എമിഗ്രേഷനും, ബെല്‍റ്റ് മുതല്‍ ഷൂ വരെ അഴിച്ചുള്ള ചെക്കിങ്ങും ഒന്നും വേണ്ടാത്ത ഇതിനെക്കാള്‍ സുന്ദരമായ ഒരുപാട് സ്ഥലങ്ങള്‍ നാട്ടിലുണ്ട്. മൂന്നാറും, കാന്തല്ലൂരും മറയൂരും മുതല്‍ പക്ഷിപാതാളവും കുറുവാ ദ്വീപും വരെ. ഒന്നുകില്‍ പരിമിതമായ സമയം നമ്മെ അനുവദിക്കുന്നില്ല..അല്ലെങ്കില്‍ മുറ്റത്തെ മുല്ലക്ക് വലിയ മണമൊന്നും കാണില്ല എന്നാ തോന്നല്‍.ഇവിടെ സൌദിയിലും ഉണ്ട് ഇത് പോലെ ചില ഹില്‍ സ്റ്റേഷന്‍സ്..അബഹയും താഇഫും പോലെ..പക്ഷെ തെങ്ങും പൂവും ഒന്നും കാണാന്‍ കഴിയില്ല..വെറുതെ ഒരു മല കയറ്റം...അല്പം പച്ചപ്പ്..അത്ര തന്നെ..
നാട്ടില്‍ 30 കിലോമീറ്റര്‍ മാത്രം അകലെയുള്ള വാഗമണ്ണും കുട്ടിക്കാനവും പോകാന്‍ മടി കാണിച്ചിട്ടുള്ള ഞാന്‍ ദമാമില്‍ നിന്നും 1600 കിലോമീറ്റര്‍ അകലെയുള്ള ഇവിടേക്ക് രണ്ടു തവണ പോയതോര്‍ക്കുമ്പോള്‍ ചിലപ്പോള്‍ ചിരി വരാറുണ്ട്...എല്ലാത്തിന്റെയും അടിസ്ഥാനം 'കുറുമ്പടി' പറഞ്ഞ ആ 'ഗൃഹാതുരത്വം ' തന്നെ..
ഏതായാലും പോയതല്ലേ...ഒരു യാത്രാ വിവരണം തന്നെ ആകാമായിരുന്നു...ആശംസകള്‍.....
എഴുതാനുള്ള കഴിവിലായ്മയല്ല ചെരുവാടിയുടെ പ്രശ്നം..താങ്കളുടെ ഭാഷ ആകര്‍ഷകവും ഗുണമേന്മ യുള്ളതുമാണ് ..രചനാ വിഷയങ്ങള്‍ തിരഞ്ഞെടുക്കുന്നതിന്റെ വൈവിധ്യ ക്കുറവാണ് ആവര്‍ത്തന വിരസമെന്ന തോന്നലില്‍ സ്വയം എത്തുന്നത് ...എന്തിനെപ്പറ്റിയും ഉള്ള നിരീക്ഷണങ്ങള്‍ എഴുതാം എന്നിരിക്കെ സ്ഥല പുരാണത്തില്‍ ഒതുക്കികളയുന്നതെന്തിന് ? വീണ്ടും പറയുന്നു ചെരുവാടിയില്‍ നല്ലൊരു എഴുത്തുകാരന്‍ ഉണ്ട് ...
ReplyDeleteആഹ ചെറുവാടി ഇവിടെ എത്തിയിട്ട് അറിഞ്ഞില്ലലോ
ReplyDeleteഅല്‍ ഐനെ കുറിച്ചുള്ള വിവരണം നന്നായി ആശംസകള്‍
അഹ നിങ്ങള്‍ മൊത്തം ഗള്‍ഫ് വിവരണം ആണല്ലേ ... ഇങ്ങനെ ആണേ ഞാന്‍ ബോംബെ വിശേഷം എഴുതും :)
ReplyDeleteഅല്‍ ഐന്‍ വിവരണം നന്നായി. ബഹറിനെപ്പറ്റി ഒന്നുമെഴുതിയില്ലല്ലോന്ന് പരാതിപ്പെടാന്‍ തുടങ്ങിയപ്പോള്‍ തോന്നി എന്തായാലും പഴയ പോസ്റ്റ് ഒക്കെ ഒന്ന് നോക്കിക്കളയാം, അങ്ങനെ ഒരു പോസ്റ്റ് കണ്ടു. (അനീഷ് എന്ന വിരുതന്റെ മോഷണവും ഗുലുമാലും കണ്ടു. എന്തായാലും മോഷണമൊക്കെ നിര്‍ത്തിയെന്ന് തോന്നുന്നു. പുതിയതൊന്നും കണ്ടില്ല ആ ബ്ലോഗില്‍.)
ReplyDeleteപൂക്കളുടെ നഗരത്തെ കുറിച്ച് വളരെ കുറച്ച് എഴുതി സ്ഥലം കാലിയാക്കി അല്ലേ ഭായ്
ReplyDeleteജബല്‍ ഹഫീത് കുന്നിന്റെ മുകളില്‍ ഇരുന്നു കൊണ്ട് നാട്ടിലെ നിലാവ് വായനക്കാരനെയും കാണിയ്ക്കുക എന്നത് തന്നെയാണ് ചെരുവാടിയെ അവര്‍ക്ക് പ്രിയംകരനാക്കുന്നത്. ശുദ്ധമായ ഭാഷയില്‍ അത് പങ്കു വെയ്ക്കുമ്പോള്‍ അത് നാടിനെപ്പറ്റിയെന്നോ മറുനാടിനെപ്പറ്റിയെന്നോ മറ്റുള്ളതെന്നോ നോക്കാതെ വായിക്കാന്‍ വായനക്കാരന്‍ കാത്തിരിക്കുന്നു. നമ്മുടെ നിലപാട് തറയില്‍ നിന്ന് കൊണ്ട് എന്ത് എഴുതിയാലും അത് ആസ്വദിക്കാന്‍ പറ്റും.
ReplyDeleteഇവിടെ ഇപ്പോള്‍ ഇത് വായിച്ചപ്പോള്‍ അല ഐനിനോട് ഒരു അനുരാഗം തോന്നാത്തവര്‍ ആരും ഉണ്ടാവില്ല. അത് തന്നെ അതിന്റെ ധന്യത. ഇനിയും എഴുതുക, ഏതു വിഷയവും.
ഇന്നത്തെ കാഴ്ച കുറിക്കാന്‍ ഇരുന്നപ്പോള്‍ ചെന്നുവീഴുന്നത് മനസ്സിലെ പഴയ കുലുര്‍മ്മയിലെക്ക് തന്നെ അല്ലെ. പോസ്റ്റ് പെട്ടെന്ന് തീര്‍ത്തതില്‍ നിന്നുതന്നെ മനസ്സ് വായിക്കാം.
ReplyDeleteപൂക്കളുടെ നഗരം അല്‍-ഐയിന്‍ - കേട്ടിട്ടോള്ളൂ..ഇതുവരെ കണ്ടിട്ടില്ല. ചെറു വിവരണം. ചെറുവാടി കുറച്ചു പൂക്കളോട് കൂടിയ ഫോട്ടോസ് കൊടുത്ത് ഒന്നൂടെ മെച്ചപ്പെടുത്താം. വേണമെങ്കില്‍ രണ്ടാം ഭാഗം എഴുതാട്ടോ...കാണാത്തവര്‍ക്കും, അറിയാത്തവര്‍ക്കും അറിയാമല്ലോ..
ReplyDeleteചെറുവാടി, നാട് മരക്കാതെയുള്ള യാത്രകള്‍ തുടരട്ടെ...ആശംസകള്‍.
പക്ഷെ അടിസ്ഥാനപരമായി എഴുത്തുകാരനല്ലാത്ത എനിക്ക് നാടും അതിന്റെ ചുറ്റുവട്ടവും ഒക്കെയെഴുതി മുന്നോട്ട് പോകുകയേ നിവൃത്തിയുള്ളൂ. ഇത് മടുത്തു എന്ന് നിങ്ങള്‍ പ്രിയപ്പെട്ട വാനയക്കാര്‍ പറയുന്നിടം വരെ. ഒരു പക്ഷെ ഈ പോസ്റ്റിന്റെയും വിധി അത് തന്നെയാകാം. .
ReplyDeleteഒബ്ജക്ഷൻ.
ചെറുവാടീ, അങ്ങനെയൊന്നുമില്ല ഇവിടെ. ഒന്ന്- ആരും എഴുത്തുകാരായി ജനിക്കുന്നില്ല. ഇങ്ങനെയെഴുതിയെഴുതിത്തന്നെയാണു എഴുത്തുകാരാവുന്നത്. അതുകൊണ്ട് ഇങ്ങനെയൊന്നും ചിന്തിക്കാൻ പാടില്ല.
പിന്നെ ഗൾഫുകാരെ മനസ്സിൽ കണ്ട് എഴുതണ്ട. ഞങ്ങളൊക്കെ ഉണ്ട് ഇവിടെ. അതുകൊണ്ടു വിസ്തരിക്കേണ്ടിടത്തു വിസ്തരിച്ചു തന്നെ പറയണം. അപ്പോ എഴുത്തു ശരിയായി വന്നോളും.(എന്നാലേ എനിക്കൊക്കെ വല്ലതും തിരിയൂ)
ഈ സുലൈമാനി വെറും കട്ടഞ്ചായയാണ് ല്ലേ.. പേരു കേട്ട് ഞാൻ ഇതെന്തോ നല്ല മധുരമുള്ള സൊയമ്പൻ സാധനമാവും ന്നാണു കരുതിയത്.. ഈയടുത്താണു അറിഞ്ഞത് ഇതു വെറും കട്ടനാണെന്ന്.
എന്നാലും ഇത്ര അഴക്കുള്ള പേർ ഇതിനാരു കൊടുത്തു?
ബ്ലോഗിലെ വായനക്കാര്‍ ഗള്‍ഫ്കാര്‍ മാത്രമല്ലല്ലോ! എനിക്കിതൊക്കെ പുതിയ അറിവാണ്. അതിനാലാവണം കുന്നിന്റെ നിരകളില്‍ അറിയാതെ കണ്ണുകള്‍ അല്‍പ്പം പച്ചപ്പ് തിരഞ് പോവുന്നത്.
ReplyDeleteഞങ്ങള്‍ സൌദിക്കാരും മറ്റനേകം നാട്ടുകാരും അടങ്ങുന്ന ചെറുവാടിയുടെ വായന വൃത്തം വലുതാണെന്ന് സൌകര്യപൂര്‍വ്വം മറന്നുവല്ലേ...അത് പോലെ ഒരു പൂവിന്റെ ഫോട്ടോ എങ്കിലും ഉള്കൊള്ളിക്കാതെ ഞങ്ങളെ ഭാവനക്ക് മേയാന്‍ വിട്ടു കൊടുത്തുവല്ലേ.. .
ReplyDeleteഇത് രണ്ടും ഒരു കുറവല്ല, കാരണം, രാത്രിയില്‍ ചന്ദ്രന്റെ വെള്ളിപ്രകാശം കണ്ടു കസാരയിട്ടു മുറ്റത്തിരിക്കുന്നതും, ഒളര്‍മാവിന്റെ കൊമ്പുകള്‍ക്കിടയില്ലൂടെചന്ദ്രന്‍ ഒളിച്ചു കളിക്കുന്നതും ജബല്‍ ഹതീഫില്‍ ഇരുന്നു ഓര്‍ത്തത് മതി ഈ പോസ്സ്റിനെ നെഞ്ചിലേറ്റാന്‍ ...മനോഹരം..
അഞ്ചു വര്‍ഷം അല്‍ ഐന്‍ എന്ന മരുഭൂമിയിലെ മനം കുളിര്‍പ്പിക്കുന്ന മരുപ്പച്ചയില്‍ മേഞ്ഞു നടന്നവനാണ് ഞാനും. ജബല്‍ അഫീതിലും പല തവണ പോയി. പക്ഷെ അവിടെയും ഒരു പോസ്റ്റ് ഒളിഞ്ഞിരിക്കുന്നത് അറിഞ്ഞില്ല. അതിനും വേണമല്ലോ ഒരു എഴുത്ത് കാരന്റെ മനക്കണ്ണ്‍. ഈ പോസ്റ്റ് കണ്ടപ്പോള്‍ നഷ്ട ബോധം തോന്നി.
ReplyDeleteഇനിയും എന്തെല്ലാമാണാവോ ഞാന്‍ കാണാതെ വിട്ടു പോയത്. വരുന്ന പോസ്റ്റുകളില്‍ കാണാമല്ലോ.
assalayeetto cheruvadi...
ReplyDeletephotosum gambeeram!
abinandanangal...
നന്നായി വിവരണം .... ഓരോ നിമിഷവും നമ്മെ മാതാവിനെ ഓര്‍മിപ്പിക്കുന്നു ഈ ഗൃഹാതുരത്വം
ReplyDeleteഹൃസ്വയാത്രയുടെ ഹൃസ്വ വിവരണം നന്നായി. കാണാത്ത ദേശങ്ങളെ കണ്മുന്നിലെത്തിക്കുന്ന യാത്രാ വിവരണങ്ങള ഞാന്‍ എപ്പോഴും താല്പര്യത്തോടെയാണ് വായിക്കാറുള്ളത്.
ReplyDeleteവളരെ നന്നായിട്ടുണ്ട് ചെറുവാടി....
ReplyDeleteചെരുവാടിയോടൊപ്പം ഞങ്ങളും കുന്നു കയറി, കുറച്ചു ചിത്രങ്ങളും ആകാമായിരുന്നു.
ReplyDeleteനിലാവുള്ള രാത്രികളില്‍ മുറ്റതിരിക്കാന്‍ എന്ത് രസമായിരുന്നു എന്ന് താങ്കള്‍ പറഞ്ഞപ്പോള്‍ ഞാന്‍ ഓണക്കാലതെക്ക് ഒന്ന് പോയി..എന്റെ ചെറുപ്പകാലത്തെ ഓണക്കാലം..
ReplyDeleteനന്നയി എഴുതി..ആശംസകള്‍.
:D
ReplyDelete:)
ReplyDeleteഒബ്ജക്ഷൻ.
ചെറുവാടീ, അങ്ങനെയൊന്നുമില്ല ഇവിടെ. ഒന്ന്- ആരും എഴുത്തുകാരായി ജനിക്കുന്നില്ല.
മുകില്‍ പറഞ്ഞിട്ട്ണ്ട് കാര്യം ട്ടൊ :))
ഹല്ല പിന്നെ..
ജബല്‍ ഹഫീതിനെ കുറിച്ച് ഈ പോസ്റ്റിലൂടെ അറിയുന്നു, നാടിന്റെ ഓര്‍മ്മകള്‍ വരുമ്പോള്‍ ഇതെങ്കിലും അല്പം ആശ്വസംവ്കട്ടെ എന്നാശംസിക്കുന്നു
ReplyDelete"പക്ഷെ അടിസ്ഥാനപരമായി എഴുത്തുകാരനല്ലാത്ത എനിക്ക് നാടും അതിന്റെ ചുറ്റുവട്ടവും ഒക്കെയെഴുതി മുന്നോട്ട് പോകുകയേ നിവൃത്തിയുള്ളൂ."
ReplyDeleteഇത് തന്നെയാണ് എനിക്കും പറയാനുള്ളത്.
ഈ വീടും ചുറ്റുവട്ടവും,,പിന്നെ ഞാന്‍ കണ്ട കുറച്ചു നാടുകളും.
മനസ്സില്‍ പടച്ചുണ്ടാക്കി പുതിയ കഥകള്‍ മെനയാന്‍ എനിക്കാവുമോ എന്തോ..
ചെറുവാടി ഇങ്ങനെയൊക്കെ തുടര്‍ന്നോളൂ..
ഞാനേതായാലും വായിക്കും.ലളിത സാഹിത്യമേ എനിക്കറിയൂ..
അതിതൊക്കെയാണ്.
ഭാവുകങ്ങള്‍..
അൽ-ഐൻ സുന്ദരമാണ്.ഹരിതമനോഹരം
ReplyDeleteയു.എ.ഇയിലെ ഏറെ ചരിത്രപ്രധാന്യമുള്ള നഗരം.
ചെറുവാടിയുടെ എഴുതാനുള്ള കഴിവിനെ കൂടുതൽ വർണ്ണിക്കേണ്ടതില്ല.അഭിനന്ദനങ്ങൾ
ചെറുവാടിയുടെ വരികളില്‍ ഇതുവരെ ആവര്‍ത്തന വിരസത അനുഭവപ്പെട്ടിട്ടില്ല.ഒരു പക്ഷേ പ്രമേയങ്ങള്‍ തമ്മിലുള്ള സാമ്യതയാകാം സ്വയം അങ്ങിനെ തോന്നിയത്..ഒരോ എഴുത്തിലും നല്ല ‘feel'
ReplyDeleteഉള്ളതായിതോന്നിയിട്ടുണ്ട്..ഇവിടെയും അതു തെറ്റിച്ചില്ല്ല..ഒരു പൂച്ചെടിയില്‍ തന്നെ ആകര്‍ഷകമായ പലതരത്തിലുള്ള
പൂവുകള്‍ വിരിയുന്ന പോലെ മനോഹരമായാണ്
താങ്കളുടെ എഴുത്ത് വരുന്നത്.
ഇവിടെ വരാൻ വൈകി എല്ലാരും അഭിപ്രായം പറഞ്ഞു കഴിഞ്ഞല്ലോ.. താങ്കളിലെ എഴുത്തുകാരൻ നാട്ടിലെ ഓർമ്മകളിലേക്ക് തന്നെ തിരിച്ചു പറക്കുന്നല്ലോ .. ഈ പോസ്റ്റ് മറ്റുള്ള എഴുത്തിന്റെ അത്ര നന്നായില്ലേന്നാണെനിക്ക് തോന്നിയത്... എന്റെ ആസ്വാദനത്തിൽ വന്ന പിശകാകാം...ക്ഷമിക്കുമല്ലോ... ഈ പറഞ്ഞ ജബലിൽ ഞാനും കയറിയിട്ടുണ്ട്...ഭാവുകങ്ങൾ..
ReplyDeleteജബല്‍ ഹഫീത് എന്നെ ഓര്‍മിപ്പിക്കുന്നത് ഒമാനിലെ ഖന്താബ് ബീച്ചിലേക്ക് പോകുന്ന വഴികളാണ്.രണ്ടും വശ്യ സുന്ദരം.
ReplyDeleteപതിവ് പോലെ ചെറുവാടി ടച്ച് ഉള്ള മനോഹരമായ പോസ്റ്റ്.
കൊള്ളാം കേട്ടോ......ഇടക്കൊക്കെ ഇങ്ങോട്ടും ഒന്ന് വന്നു നോക്കണം http://www.computric.co.cc/
ReplyDelete@ നാമൂസ്,
ReplyDeleteആദ്യം ഓടിവന്ന് കുറിച്ച നല്ല വാക്കുകള്‍ക്കു ഒത്തിരി നന്ദി.
@ OAB ,
ജബല്‍ ഹഫീതിനേക്കാള്‍ ആസ്വദിക്കാന്‍ കഴിയാതെ പോകുന്ന നാട്ടിലെ ആ നിലാവ് തന്നെയാണ് ഈ പോസ്റ്റിലെത്തിച്ചത്. നന്ദി.
@ ജിഷാദ്.
ഹത്തയും നല്ല വിവരണം നല്‍കാന്‍ കഴിയുന്ന സ്പോട്ട് അല്ലെ. ജിഷാദ് എഴുതൂ.
@ ഫൈസൂ.
കളിക്കല്ലേ സഖാവേ.
@ നിധീഷ് കേളികൊട്ട്.
നന്ദി നിധീഷ്. വായനക്കും പ്രോത്സാഹനത്തിനും.
@ റിയാസ് മിഴിനീര്‍തുള്ളി.
നന്ദി ചങ്ങായീ. നല്ല വാക്കുകള്‍ക്കു. വായനക്ക്.
@ ജാസ്മികുട്ടി,
അടുത്ത വരവിന് എല്ലാരെയും കണ്ടിട്ടേ പോരൂ. അല്‍ ഐന്‍ മഴയെ പറ്റിയും നല്ലൊരു പോസ്റ്റ് കണ്ടല്ലോ. നന്ദി നല്ല അഭിപ്രായത്തിനു.
@ അയ്യോ പാവം.
നന്ദി സന്തോഷം. വായനക്ക് അഭിപ്രായത്തിനു.
@ സെഫയര്‍ സിയ
നന്ദി സെഫയര്‍. ജബല്‍ ഹഫീത്ത് സന്ദര്‍ശിച്ചതില്‍ .
@ ശ്രീനാഥന്‍ ,
ReplyDeleteശരിയാണ്. നല്ല പ്രകൃതി ആസ്വദിച്ചു കുന്നിനു മുകളിലിരിക്കുമ്പോള്‍ മനസ്സൊന്നു റിഫ്രെഷ് ആകും. ഒത്തിരി നന്ദി.
@ ഇസ്മായില്‍ കുറുമ്പടി,
ഹ ഹ ശരിയായിരിക്കും. പക്ഷെ കൂടുതല്‍ ഒരുങ്ങിക്കോളൂ. ഇനി വരുന്നതും നാടന്‍ വിശേഷങ്ങള്‍ തന്നെയാവും. അല്‍ ഐന്‍ ഭൂമി ശാസ്ത്രം അത്ര പരിചയമില്ലാത്തത് കൊണ്ടാണ് കൂടുതല്‍ എഴുതാതിരുന്നത്. നല്ല വാക്കിനു ഒത്തിരി നന്ദി.
@ മലയാളി.
എന്റെ ഒപ്പ് അവിടുണ്ട്.
@ വര്‍ഷിണി.
ഒത്തിരി നന്ദി വര്‍ഷിണി. വായനക്കും ഇഷ്ടപ്പെട്ടതിനും .
@ മുല്ല.
നന്ദി മുല്ല. പതുക്കെ മറ്റു ചില സ്ഥലങ്ങളെ കുറിച്ചും എഴുതാന്‍ ശ്രമിക്കാം.
@ വീ കെ
അതെ വീകെ. യാത്രകള്‍ തീര്‍ച്ചയായും ഉന്മേഷം തന്നെയാണ്. നന്ദി.
@ ഹാഷിക്.
ഹാഷിക് വിശദമായി തന്നെ എഴുതി. നാടിന്റെ വില നാം അറിയാതെപോകുന്നു. നന്ദി ഈ പങ്കുവെക്കലിനു.
@ രമേഷ് അരൂര്‍.
നല്ല വാക്കിനും പ്രോത്സാഹനത്തിനും ആദ്യമേ നന്ദി രമേഷ് ഭായ്. വിഷയത്തില്‍ വൈവിധ്യം കൊണ്ടുവരാന്‍ ശ്രമിക്കാം. പിന്നെ പ്രോത്സാഹിപ്പിക്കാന്‍ നിങ്ങളൊക്കെ ഉണ്ട് എന്ന ധൈര്യവും.
@ ഇസ്മയില്‍ ചെമ്മാട്.
പെട്ടെന്ന് വന്നു തിരിച്ചു പോന്നു ഇസ്മായില്‍. ഇഷ്ടപ്പെട്ടതില്‍ സന്തോഷം നന്ദി.
@ ഒഴാക്കന്‍,
മുംബെയെ പറ്റി എഴുതിക്കോ. പക്ഷെ ഒന്നും വിട്ടുപോകരുത് ട്ടോ :)
@ കൂതറ ഹാഷിം.
നന്ദി ഹാഷിം.
ജബല്‍ ഹഫീത് യാത്ര ആസ്വദിച്ചല്ലെ.. സാധാരണ നമ്മള്‍ നഗരങ്ങള്‍ മാത്രമാണ് കാണുന്നത്. ഏതെങ്കിലും ഗള്‍ഫിലെ ഗ്രാമപ്രദേശ്ങ്ങളിലേക്കു പോകാന്‍ ആഗ്രഹമുണ്ട്..
ReplyDeleteആശംസകള്‍
ഞങ്ങള്‍ കഴിഞ്ഞ ഈസ്റ്ററിന് ദുബായില്‍ പോയപ്പോള്‍ അല്‍ ഐനില്‍ നിന്നുള്ള ബന്ധു ആ oasisലേക്ക് ക്ഷണിച്ചിരുന്നു.പോകാന്‍ കഴിയാത്തതില്‍ നഷ്ടം തോന്നുന്നു ഇപ്പോള്‍.
ReplyDelete“ഞാന്‍ ഉദ്ദേശിച്ചത് ഒരു യാത്ര വിവരണമല്ല. നിങ്ങളടുത്തറിയുന്ന ഈ നാടിനെ പറ്റി അതിന്റെ ആവിശ്യവും ഇല്ല.”
ReplyDeleteആ നാടിനെ അടുത്തറിയാത്തവരും ഇവിടുണ്ടേ...ഉപകാരപ്രദമായി ഈ വിവരണം. ഇനിയും എഴുതൂ...
നന്നായി പറഞ്ഞു.
ReplyDeleteഇപ്പോള്‍ എന്തെഴുതിയാലും നാട്ടില്‍ ചെന്നേ നില്‍ക്കൂ....
ReplyDeleteനന്നായിരിയ്ക്കുന്നു!!
ആശംസകളോടെ..
അപ്പോള്‍ ഇതായിരുന്നു അല്ലെ...ഞാന്‍ അന്ന് പോയിരുന്നു അവിടെ..അവിടെ നിന്ന് താഴെ നോക്കി നില്‍കാന്‍ നല്ല രസമാണ് അല്ലെ...എത്താന്‍ വൈകിയല്ലേ..ക്ഷമിക്കുമല്ലോ
ReplyDeleteമുല്ലപ്പൂമണം ഒഴുകിവരുന്ന നിലാവുള്ള രാത്രികളിൽ നാട്ടിൽ വീടിന്റെ മുറ്റത്ത് ഇരിക്കുന്നപോലൊരു സുഖം കിട്ടിയെങ്കിൽ, തീർച്ചയായും അതെത്രയോ സുന്ദരമായിരിക്കും!
ReplyDelete@ അജിത്
ReplyDeleteആ മോഷണം ഒരു പഴയ കഥ. നന്ദി ട്ടോ പഴയ പോസ്റ്റുകളിലും പോകാന്‍ സമയം കണ്ടെത്തിയതില്‍.
@ മുരളീ മുകുന്ദന്‍ ബിലാതീ.
അതെ മുരളിയേട്ടാ. എഴുതി തുടങ്ങിയ ആവേശം നിലനിര്‍ത്താന്‍ പറ്റിയില്ല. നന്ദി വായനക്ക്.
@ സലാം പൊറ്റെങ്ങള്‍ ,
ഈ വാക്കുകള്‍ ഞാനൊരു പ്രോത്സാഹനം ആയി എടുക്കുന്നു. ഒപ്പം കുറവുകളെ ചൂണ്ടികാണിക്കുമല്ലോ. ഒത്തിരി നന്ദി.
റാംജി പട്ടേപ്പാടം ,
അതെ റാംജി ഭായ്. ഉദ്ദേശിച്ച രീതിയില്‍ ഇത് അവസാനിപ്പിക്കാന്‍ പറ്റിയില്ല. അതിനു നിങ്ങള്‍ പറഞ്ഞതും ഒരു കാരണമാണ്. നന്ദി.
@ ഇളയോടന്‍,
നന്ദി ഷാനവാസ്. ഒരു രണ്ടാം ഭാഗത്തിന് ഇനി സ്കോപ്പില്ല. വായനക്ക് ഒത്തിരി നന്ദി.
@ മുകില്‍,
ഗള്‍ഫുക്കാരെ മാത്രമേ മുന്നില്‍ കണ്ടുള്ളൂ എന്നത് ഞാനിപ്പോഴാ ഓര്‍ത്തെ. പക്ഷെ മനപൂര്‍വ്വമല്ല. നിങ്ങളൊക്കെ വായിക്കുന്നതും അഭിപ്രായം പറയുന്നതും സന്തോഷം നല്‍കുന്നു.
@ റീനി
നന്ദി റീനി. ഈ വഴി വന്നതില്‍. വായനക്കും അഭിപ്രായത്തിനും നന്ദി.
@ ഐക്കരപടിയന്‍ ,
പേരൊക്കെ ഇത്തിരി മൊഞ്ചാക്കി അല്ലെ. ഒത്തിരി നന്ദിയുണ്ട് ട്ടോ ഈ നല്ല വാക്കുകള്‍ക്കു. വളരെ സന്തോഷം.
@ ഷുക്കൂര്‍,
ഞാന്‍ ശ്രമിക്കാം ഷുക്കൂര്‍, പക്ഷെ കൂടുതല്‍ അടുത്തറിയുന്ന ശുക്കൂറില്‍ നിന്നാണ് ഞാന്‍ കൂടുതല്‍ പ്രതീക്ഷിക്കുന്നത്. നന്ദി.
@ pushpamgad
നന്ദി പോസ്റ്റ് ഇഷ്ടായതില്‍. സന്തോഷം.
@ ഷമീര്‍ തിക്കൊടി
നന്ദി ഷമീര്‍, വരവിനും വായനക്കും
@ അക്ബര്‍
ReplyDeleteനന്ദി അക്ബര്‍ക്ക. വായനക്കും അഭിപ്രായത്തിനും ഇഷ്ടായത്തിനും.
@ നൌഷു,
നന്ദി നൌഷു. ഇഷ്ടപ്പെട്ടതിന്.
@ തെചിക്കോടന്‍.
ചിത്രങ്ങളുടെ പോരായ്മ ഞാനും അറിയുന്നു . വായനക്ക് നന്ദി തെച്ചിക്കോടാ.
@ വില്ലേജ്മാന്‍ ,
നന്ദി സുഹൃത്തേ ഇവിടെ വന്നതിലും വായനക്കും അഭിപ്രായത്തിനും.
@ ജിത്തു,
നന്ദി ജിത്തു ,
@ നിശാസുരഭി ,
ഞാനും തീരുമാനിച്ചു. ശ്രമിച്ചു നോക്കാം ല്ലേ. നന്ദി അഭിപ്രായത്തിനു
@ അനീസ,
നന്ദി അനീസ.
@ എക്സ് പ്രവാസിനി.
അതെ നമ്മളെ ഭാഷയില്‍ ഒന്ന് ശ്രമിച്ചു നോക്കാം ല്ലേ. നന്ദി ,സന്തോഷം
@ മൊയിദീന്‍ അങ്ങാടിമുഗര്‍ ,
നന്ദി മൊയിദീന്‍ ഭായ്. ഈ പ്രോത്സാഹനത്തിനു. വായനക്ക്. ഒത്തിരി സന്തോഷം.
@ മുനീര്‍ എന്‍ പി
ഒത്തിരി സന്തോഷം, ഈ നല്ല വാക്കുകള്‍ ഒത്തിരി സന്തോഷം നല്‍കുന്നു, കൂടുതല്‍ നന്നായി എഴുതാന്‍ പ്രചോദനം നല്കൂന്നു, ഒത്തിരി നന്ദി .
@ ഉമ്മു അമ്മാര്‍
ReplyDeleteപോസ്റ്റ് നന്നായില്ല എന്ന് പറയുമ്പോള്‍ ഞാന്‍ കൂടുതല്‍ ഉത്തരവാദിത്തം കാണിക്കേണ്ടിയിരിക്കുന്നു എന്ന് തന്നെയാണ് മനസ്സിലാക്കുന്നത്. ഈ വിമര്‍ശനത്തെ സന്തോഷത്തോടെ സ്വീകരിക്കുന്നു. നന്ദി.
@ മേയ് ഫ്ലവര്‍,
നന്ദി മേയ് ഫ്ലവര്‍. പോസ്റ്റ് ഇഷ്ടപെട്ടതിനും നല്ല അഭിപ്രായത്തിനും. എങ്കില്‍ ആ ഒമാന്‍ അനുഭവവും പങ്കുവയ്ക്കൂ.
@ ഹാക്കര്‍
നന്ദി, അതുവഴിയും വരാം.
@ നസീഫ് അരീക്കോട്,
നന്ദി നസീഫ്. നസീഫിന്റെ യാത്രാ വിവരണങ്ങള്‍ നന്നാവുന്നുണ്ട്.
@ ജ്യോ.
നന്ദി ജ്യോ, ഒരിക്കല്‍ കാണേണ്ട സ്ഥലം തന്നെയാണ് അല്‍ ഐന്‍ .
@ സ്വപ്ന സഖി
ഒത്തിരി നന്ദി. ഒരു പ്രദേശത്തെ അടുത്തറിയാന്‍ സഹായിച്ചു എങ്കില്‍ സന്തോഷം.
@ ജുവൈരിയ
നന്ദി ജുവൈരിയ
@ ജോയ് paalakkal,
നന്ദി ജോയ്. ഇവിടെ കണ്ടതില്‍ സന്തോഷം.
@ ആചാര്യന്‍
വൈകീട്ടൊന്നും ല്ല്യ. അഭിപ്രായത്തിനു നന്ദി.
@ എഴുത്തുകാരി,
ആ സന്തോഷം അവിടെ കിട്ടി . നന്ദി വായനക്ക്