Saturday, February 5, 2011

മലമടക്കുകളിലെ സ്നേഹതീരം

ഡിസംബറിലെ തണുത്തുറഞ്ഞ ഈ വയനാടന്‍ മണ്ണിലേക്ക് ചുരം കയറി ഞങ്ങളെത്തിയത് ഒരു ഉല്ലാസ യാത്രക്കൊന്നുമായിരുന്നില്ല . ഒരുപാട് അനാഥര്‍ക്ക് ആശ്രയവും അവലംബവുമായ വയനാട് മുസ്ലിം ഓര്‍ഫനേജ് സന്ദര്‍ശിക്കാനും അവരോടൊപ്പം അല്പം സമയം ചിലവഴിക്കാനുമാണ്. പക്ഷെ ഈ മതില്‍ കെട്ടിനകത്ത്‌ കയറി ഇവിടുത്തെ മക്കളെ കണ്ടത് മുതല്‍ ഞങ്ങളുടെ മനസ്സ് കൈവിട്ടു പോകുന്നത് പോലെ ..

ഒന്നിനും ഒരു കുറവുമില്ല ഇവര്‍ക്കിവിടെ. ഭക്ഷണവും വസ്ത്രവും അതിനേക്കാള്‍ കൂടുതല്‍ സ്നേഹവും വാരിക്കോരി നല്‍കാന്‍ നടത്തിപ്പുക്കാര്‍ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ടെങ്കിലും ഇതിനൊക്കെ അപ്പുറം അവരാഗ്രഹിക്കുന്ന അല്ലെങ്കില്‍ അവര്‍ക്ക് നിഷേധിക്കപ്പെട്ട കുറെ കാര്യങ്ങളില്ലേ.അമ്മയുടെ നെഞ്ചിലെ ചൂടും താരാട്ടിന്റെ ഈണവും അച്ഛന്‍ കൊണ്ടുവരുന്ന മിഠായി പൊതികളും അവരുടെ കൈതുമ്പ് പിടിച്ചുള്ള ഒരു കറക്കവുമെല്ലാം. അതിനെക്കാളുപരി സ്വന്തം വീടും കുടുംബവും നല്കൂന്ന ആശ്രയവും സുരക്ഷിതത്വവുമെല്ലാം ഒന്ന് വേറെ തന്നെയല്ലേ. ഇവരെ പൊന്നുപോലെ നോക്കുന്ന ഒരന്തരീക്ഷം ഇവിടുണ്ടെങ്കിലും കുട്ടികളുടെ മുഖത്ത് നിന്നും അങ്ങിനെയൊരു വികാരം ഞാന്‍ വായിച്ചെടുക്കുന്നത് തെറ്റാണോ എന്നെനിക്കറിയില്ല.

പക്ഷെ കുളിരണിയിക്കുന്ന വയനാടന്‍ പ്രകൃതി അവരെ കൂടുതല്‍ സന്തോഷിപ്പിക്കുന്നുണ്ടാവണം . ഇവിടത്തെ കുളിര്‍ക്കാറ്റുകള്‍ അവര്‍ക്ക് താരാട്ട് പാടുന്നുണ്ടാവണം. മലമടക്കുകള്‍ അവര്‍ക്ക് അമ്മയായി തോന്നുന്നുണ്ടാവണം. ഇങ്ങിനെയൊക്കെ ആശ്വസിക്കാനേ നമുക്ക് പറ്റൂ.

ഇന്നത്തെ സാമൂഹിക വ്യവസ്ഥയില്‍ എങ്ങിനെ കുട്ടികള്‍ അനാഥരായി പിറക്കുന്നു എന്ന ചോദ്യം അപ്രസക്തമായിരിക്കുന്നു. ഇവരെല്ലാം ജനിച്ചത്‌ അനാഥരായാണ് എന്നും പറയാന്‍ പറ്റില്ല. അനാഥാലയങ്ങളില്‍ ഇവരെത്തിപ്പെടാന്‍ കാരണങ്ങള്‍ പലതാവാം. അതിനെ പറ്റി പല പഠനങ്ങളും റിപ്പോര്‍ട്ടുകളും നാം തന്നെ ദിനേന വായിക്കാറുണ്ട്. പക്ഷെ "അമ്മതൊട്ടിലുകളില്‍" ഏതെങ്കിലും കുഞ്ഞിന്റെ കരച്ചില്‍ കേള്‍ക്കുന്നുണ്ടോ എന്ന് നല്ല മനസ്സോടെ നമ്മള്‍ ചെവിയോര്‍ക്കുന്ന (അവരെ ഉപേക്ഷിക്കുന്നവരെ ആരറിയുന്നു) ഈ കാലത്ത് അവര്‍ക്ക് പറ്റിയ സംരക്ഷണം കിട്ടുന്നുണ്ടോ എന്നത് തന്നെയാണ് വലിയ കാര്യം. കേരളത്തിലെ അനാഥാലയ പ്രസ്ഥാനങ്ങള്‍ ഈ കാര്യത്തില്‍ മികച്ച സേവനം നല്‍കുന്നു എന്നത് എടുത്തു പറയേണ്ട കാര്യം തന്നെ. അതോടൊപ്പം ഇവരുടെ പേരിലും തട്ടിപ്പും വെട്ടിപ്പും നടത്തുന്ന നീചന്മാരെ തിരിച്ചറിയേണ്ടതായും ഉണ്ട്.

നമുക്ക് വയനാട് ഓര്‍ഫനേജിലേക്ക് തിരിച്ചു വരാം. ഈ കുട്ടികള്‍ ഇവിടെ സന്തോഷവാന്മാരാണ്. സ്വാതന്ത്ര്യം അവര്‍ ആസ്വദിക്കുന്നു. ആത്മവിശ്വാസത്തോടെയാകും ഇവിടെ നിന്നും ഓരോ കുട്ടികളും പുറത്തിറങ്ങുന്നത്. അനാഥത്വത്തിന്റെ വേദന അവര്‍ക്കുണ്ടാവില്ല എന്ന് നമുക്ക് സമാധാനിക്കാം. ഇവിടെ പഠിച്ചു വലുതാകുന്ന പെണ്‍കുട്ടികള്‍ക്ക് സുന്ദരമായ കുടുംബ ജീവിതം ഇവര്‍ തന്നെ ഉറപ്പു വരുത്തുന്നു. വര്‍ഷങ്ങളില്‍ നടക്കുന്ന സമൂഹ വിവാഹങ്ങള്‍ അതിനോടൊപ്പം മതസൗഹാര്‍ദ്ധത്തിന്റെ കൂടി വേദിയാകുന്നു.

ഇത് പറയുമ്പോള്‍ ഊണിലും ഉറക്കത്തിലും ഇവരെ മനസ്സിലേറ്റുന്ന ഇവരുടെ സന്തോഷം സ്വപ്നം കാണുന്ന ജമാല്‍ സാഹിബ് എന്ന നല്ല മനുഷ്യനെയും അതെ മനസ്സോടെ കൂടെ നില്‍ക്കുന്ന സഹപ്രവര്‍ത്തകരെയും പിന്നെ സഹായങ്ങള്‍ എത്തിച്ചു കൊടുക്കുന്ന എല്ലാ മതവിഭാഗങ്ങളിലും പെട്ട ഉദാരമാതികളെയും ഓര്‍ക്കാതെ പോകുന്നത് വലിയ തെറ്റാവും.

ഈ കുട്ടികളുടെ സന്തോഷം കണ്ട്‌ മനസ്സ് നിറഞ്ഞുതന്നെയാണ് ഞങ്ങള്‍ പുറത്തിറങ്ങിയത്. പക്ഷെ ഒന്ന് തിരിഞ്ഞുനോക്കാന്‍ എന്റെ സ്വാര്‍ഥത എന്നെ അനുവദിച്ചില്ല. ഞങ്ങളുടെ കയ്യും പിടിച്ചു ഞങ്ങളുടെ മകള്‍ ഇറങ്ങിപോരുന്നത് യതീംഖാനയുടെ ചുവരില്‍ ചാരിനിന്നുകൊണ്ട്‌ ഒരു കുട്ടി ഒരു നഷ്ടബോധത്തോടെ നോക്കിനില്‍ക്കുന്നുണ്ടാവുമോ എന്നൊരു പേടി. പരിമിതികളുടെയും പ്രയോഗികതയുടെയും ഈ ലോകത്ത് അതവഗണിക്കുകയല്ലാതെ ആ ഒരു ചിത്രം താങ്ങാനുള്ള കരുത്ത് എനിക്കില്ല തന്നെ.

58 comments:

 1. ഒരു അനാഥാലയം. അവിടെ അല്‍പസമയം . കുറച്ച് ഓര്‍മ്മകള്‍, ദുഃഖം, സന്തോഷം പിന്നെ കുറച്ച് തിരിച്ചറിവുകള്‍ . ചെറിയൊരു കുറിപ്പിലൂടെ അത് നിങ്ങളുമായി പങ്കുവെക്കട്ടെ.

  ReplyDelete
 2. >>>ഇതിനൊക്കെ അപ്പുറം അവരാഗ്രഹിക്കുന്ന അല്ലെങ്കില്‍ അവര്‍ക്ക് നിഷേധിക്കപ്പെട്ട കുറെ കാര്യങ്ങളില്ലേ.അമ്മയുടെ നെഞ്ചിലെ ചൂടും താരാട്ടിന്റെ ഈണവും അച്ഛന്‍ കൊണ്ടുവരുന്ന മിഠായി പൊതികളും അവരുടെ കൈതുമ്പ് പിടിച്ചുള്ള ഒരു കറക്കവുമെല്ലാം>>>

  തീര്‍ച്ചയായും ചെരുവാടീ ..
  ഇതൊക്കെ നിഷേദിക്കപ്പെട്ട എത്ര എത്ര കുഞ്ഞുങ്ങള്‍ നമുക്ക് ചുറ്റും വളരുന്നു.
  വളരെ ഏറെ ചിന്തിപ്പിച്ച വരികള്‍ ‌ . എന്നത്തെയും പോലെ താങ്കള്‍ നന്നായി എഴുതുകയും ചെയ്തു
  അഭിനന്ദനങ്ങള്‍

  ReplyDelete
 3. വയനാട്ടിലെ ഈ അനാഥാലയത്തെക്കുറിച്ച് ഏറെ കേട്ടിട്ടിണ്ട്. അനുഭവം പങ്കുവെച്ചത് നന്നായി.

  ReplyDelete
 4. പക്ഷെ ഒന്ന് തിരിഞ്ഞുനോക്കാന്‍ എന്റെ സ്വാര്‍ഥത എന്നെ അനുവദിച്ചില്ല. ഞങ്ങളുടെ കയ്യും പിടിച്ചു ഞങ്ങളുടെ മകള്‍ ഇറങ്ങിപോരുന്നത് യതീംഖാനയുടെ ഏതെങ്കിലും മൂലയില്‍ നിന്നു കൊണ്ട് ഏതെങ്കിലും ഒരു കുട്ടി ഒരു നഷ്ടബോധത്തോടെ നോക്കിനില്‍ക്കുന്നുണ്ടാവുമോ എന്നൊരു പേടി. പരിമിതികളുടെയും പ്രയോഗികതയുടെയും ഈ ലോകത്ത് അതവഗണിക്കുകയല്ലാതെ ആ ഒരു ചിത്രം താങ്ങാനുള്ള കരുത്ത് എനിക്കില്ല തന്നെ.

  great words....paavam kuttikal.theerchayayum avar aagrahikkunnundaavum njangalkkum ithu pole oru uppa undaayirunnenkil ennu ....

  ReplyDelete
 5. ഇതു വായിക്കുമ്പോൾ എന്റെ മനസ്സിനെ അസ്വസ്തമാക്കുന്നത് “എന്റെ ഉപ്പയുണ്ടായിരുന്നെങ്കിൽ ഇതെനിക്കും വങ്ങിത്തരുമായിരുന്നു” എന്ന ഒരു 7 വയസ്സുകാരന്റെ വാക്കുകളാണു. മറ്റെല്ലാ സുഖസൌകര്യങ്ങളെകാളും പിഞ്ചുമക്കളാഗ്രഹിക്കുന്നത് മാതാപിതാക്കളുടെ ലാളനയാണു.

  ആശംസകൾ!

  ReplyDelete
 6. ചെറുവാടി...
  "ഓരോ ശിശുരോദനത്തിലും കേള്പ്പുഞാന്‍ ഒരു കോടി ഈശ്വര വിലാപം"

  ReplyDelete
 7. അവസാന വരികളില്‍ ആ നല്ല മനസ്സ്, ഒരു പിതാവിന്‍റെ മനസ്സ് കാണുന്നൂ...ശരിയ്ക്കും നൊമ്പരപ്പെടുത്തി ഈ പോസ്റ്റ്..നന്ദി ചെറുവാടി.

  ReplyDelete
 8. ഞങ്ങളുടെ കയ്യും പിടിച്ചു ഞങ്ങളുടെ മകള്‍ ഇറങ്ങിപോരുന്നത് യതീംഖാനയുടെ ചുവരില്‍ ചാരിനിന്നുകൊണ്ട്‌ ഒരു കുട്ടി ഒരു നഷ്ടബോധത്തോടെ നോക്കിനില്‍ക്കുന്നുണ്ടാവുമോ എന്നൊരു പേടി. പരിമിതികളുടെയും പ്രയോഗികതയുടെയും ഈ ലോകത്ത് അതവഗണിക്കുകയല്ലാതെ ആ ഒരു ചിത്രം താങ്ങാനുള്ള കരുത്ത് എനിക്കില്ല തന്നെ. .........നല്ല വരികളില്‍ ..
  അനുഭവം പങ്കുവെച്ചത് നന്നായി....

  ReplyDelete
 9. കമെന്റ്റ്‌ എഴുതി മാത്രം ഇങ്ങനെയുള്ള അനാഥ കുഞ്ഞുങ്ങളോട് 'ഐക്യദാര്‍ഢ്യം'പ്രകടിപ്പിക്കുന്നത് കൊണ്ട് അവര്‍ക്ക് പ്രത്യേകിച്ച് ഗുണമില്ലല്ലോ..? അവരവരെ കൊണ്ട് പറ്റുന്നത് പോലെ സഹായങ്ങള്‍ ചെയ്യാം.നമ്മുടെയൊക്കെ വീടിനടുത്തുള്ള അനാഥ കുഞ്ഞുങ്ങള്‍ക്കെങ്കിലും..

  ചെറുവാടി...ഇത് നല്ല ഒരു ഓര്‍മ്മപ്പെടുത്തലാണ്...

  ReplyDelete
 10. പെയ്തിറങ്ങിയ മഴ പോലെ സ്നേഹം മനസ്സില്‍
  തുളുമ്പുന്ന നേരത്തും പെയ്തൊഴിയാത്ത മേഘം
  പോലെ ആ വേദന മനസ്സിനെ mathichu കൊണ്ടേ
  irikkum ennum.നന്നായി പങ്ക് വെച്ചു ഈ അനുഭവം
  ചെറുവാടി .

  ReplyDelete
 11. ഒരുപാടു പണം സംഭാവന ചെയ്യുന്നതിനെക്കാള്‍ നല്ല കാര്യമാണ് താങ്കള്‍ ചെയ്തത്. ഇത് വായിക്കുന്നവരിലും നന്മ ഉണരും...

  ReplyDelete
 12. ചെറുവാടീ ഇടയ്ക്കിടയ്ക്ക് നമ്മളിലേക്ക് ഒന്ന് തിരിഞ്ഞു നോക്കുവാന്‍ ഇതുപോലുള്ള സന്ദര്‍ശനങ്ങള്‍ ഉപകാരപ്രദം തന്നെ..അവിടുള്ള പലരും യത്തീമുകള്‍ തന്നെ ആകണമെന്നില്ല..മാതാപിതാക്കള്‍ക്ക് സംരക്ഷിക്കാന്‍ കഴിയാത്ത കുട്ടികളെയും ഞങ്ങളുടെ അടുത്തുള്ള യതീംഖാന സംരക്ഷിക്കുന്നുണ്ട്..ഒരു കുറവും വരുത്താതെ, യാതൊരു വിവേചനവും കൂടാതെ അവിടെ കുട്ടികള്‍ സംരക്ഷിക്കപ്പെടുന്നു..നല്ല രീതിയില്‍ ആത്മാര്‍ഥതയോടെ നടത്തപ്പെടുന്ന ഇത്തരം സ്ഥാപനങ്ങള്‍ക്ക് പടച്ച തമ്പുരാന്‍ എല്ലാവിധ തൌഫീഖും നല്‍കി അനുഗ്രഹിക്കട്ടെ..

  ReplyDelete
 13. അനാഥകളെ നമുക്കും സഹായിക്കന്‍ ശ്രമിക്കാം......
  മിക്ക അനാഥകളൂം വലിയ ആളുകളായി മാറാത്തതിനു കാരണം അവര്‍ക്ക് ആവശ്യത്തിനു മാത്റ് സ്നേഹമൊന്നും കിട്ടാത്തതിനാലാവാം...
  ആശംസകള്‍

  ReplyDelete
 14. നമ്മളെക്കൊണ്ട് കഴിയുന്നത് ചെയ്യുക.
  അതല്ലേ നമുക്ക് പറ്റൂ.
  ഇടയ്ക്കിടെ പോകാറുള്ള ഒരു വൃദ്ധസദനമുണ്ട്.അവിടുന്ന് മടങ്ങുമ്പോള്‍
  ചെറുവാടി പറഞ്ഞപോലുള്ള അവസ്ഥ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്.
  ഈ കുഞ്ഞുങ്ങളെക്കാള്‍ കഷ്ടമാണ് അവിടുത്തെ പ്രായമായ അന്തെവാസികള്‍ക്കെന്നു തോന്നിപ്പോകുന്നു.

  ReplyDelete
 15. ഇത്തവണ മനസിനെ ആര്‍ദ്രമാക്കുന്ന ചിന്തകളാണ് ചെറുവാടി പങ്കുവച്ചത് ...ഇനി പ്രവൃത്തികളാണ് വേണ്ടത് ..പലതുള്ളി പെരുവെള്ളം ..കൂട്ടായി ശ്രമിക്കാം ..

  ReplyDelete
 16. ശരിയ്ക്കും നൊമ്പരപ്പെടുത്തി ഈ പോസ്റ്റ്.. ചെറുവാടി ആശംസകള്‍ .....

  ReplyDelete
 17. പരിസരം മറന്നു ജീവിക്കുന്ന കുറച്ചു പേരുടെയെങ്കിലും മനസ്സിൽ നന്മയുടെ ഉറവ പൊട്ടാൻ ഇതു കാരണമായെങ്കിൽ...

  ReplyDelete
 18. അനാഥക്കുഞ്ഞിന്റെ സാന്നിധ്യത്തില്‍ നിങ്ങള്‍ നിങ്ങളുടെ മക്കളെ ലാളിക്കരുത് എന്ന് ആപ്തവാക്യം.
  എല്ലാം തികഞ്ഞാല്‍ പോലും അനാഥജന്മമായാല്‍ എന്ത് സാഫല്യം!
  അനാഥകളെ സംരക്ഷിക്കുന്നത് പ്രത്യക പുണ്യമാണ് .ആ പുണ്യം നേടാന്‍ പ്രയത്നിക്കുക നാം.....

  ReplyDelete
 19. ഒരുല്ലാസയാത്രയെക്കാള്‍ പ്രയോജനപ്രദമായ സന്ദര്‍ശനം.
  ചുമരും ചാരി നഷ്ടബോധത്തോടെ നോക്കുന്ന കുട്ടി ഇപ്പൊ ഞങ്ങളുടെ മനസ്സിലും കുടിയേറി.
  പ്രവാസിനിയുടെ കമന്റിന് ഒരടിവരയിടുന്നു.

  ReplyDelete
 20. നന്നായി ചെരുവാടീ...ഇപ്പോള്‍ അനാഥകള്‍ അല്ലാത്ത എത്രയോ അനാഥര്‍ ഉണ്ടാകുന്നു നമ്മുടെ നാട്ടില്‍ അല്ലേ...അനാഥകളെ സ്നേഹിക്കുന്നവന്‍ എന്റെ കൂടെയാണ് എന്നാ നബിയുടെ വചനങ്ങള്‍..എല്ലാവരും യാധാര്ത്യമാക്കിയെന്കില്‍.....

  ReplyDelete
 21. പരിമിതികളുടെയും പ്രായോഗികതയുടെയും ഈ ലോകത്ത്
  നമുക്കെന്ത് ചെയ്യാനൊക്കും ?
  കഴിയുന്ന സഹായം പിന്നെ പ്രാർത്ഥന..

  ReplyDelete
 22. ഒരിക്കലും കാണരുതേ എന്ന് എപ്പോഴും ആഗ്രക്കുന്ന കാണലുകള്‍ ദിനം പ്രതിയെന്നോണം കൂടിക്കൊണ്ടിരിക്കയാണ്. അവരുടെ മനസ്സും പ്രയാസങ്ങളും കണ്ടു വേദനപ്പെടുക എന്നതല്ലാതെ ഒന്നും ചെയ്യാന്‍ ആകുന്നില്ലല്ലോ എന്ന വിഷമവും.

  ReplyDelete
 23. അച്ഛന്‍ കൊണ്ടുവരുന്ന മിഠായി പൊതികളും അവരുടെ കൈതുമ്പ് പിടിച്ചുള്ള ഒരു കറക്കവുമെല്ലാം.

  ReplyDelete
 24. ഒരു യത്തീമായി വളർന്ന് വന്ന് ജീവിക്കേണ്ടി വന്ന ഒരു മിത്രം എനിക്കുമുണ്ടായിരുന്നു..അവനന്ന് ഓരോന്ന് പറഞ്ഞ് വിലപിച്ചുകൊണ്ടിരുക്കുമ്പോഴാണ് നമ്മളോക്കെ എത്ര ഭാഗ്യം ചെയ്തവരാണെന്ന് മനസ്സിലാക്കിയിട്ടുള്ളത്...കേട്ടൊ

  ഈ മലമടക്കുകളിലെ സ്നേഹതീരത്തിലെ കുറിപ്പുകൾ അസ്സലായിരിക്കുന്നു...ഭായ്

  ReplyDelete
 25. ചെറുവാടി: മനസ്സില്‍ തട്ടിയ പോസ്റ്റ്‌. മാതാപിതാക്കള്‍ക്ക് പകരമായി കുളിരണിയിക്കുന്ന വയനാടന്‍ പ്രകൃതി അവരെ സന്തോഷിപ്പിക്കട്ടെ. കുളിര്‍ക്കാറ്റുകള്‍ അവര്‍ക്ക് താരാട്ട് പാട്ടുകള്‍ ആവട്ടെ.

  "പക്ഷെ ഒന്ന് തിരിഞ്ഞുനോക്കാന്‍ എന്റെ സ്വാര്‍ഥത എന്നെ അനുവദിച്ചില്ല. ഞങ്ങളുടെ കയ്യും പിടിച്ചു ഞങ്ങളുടെ മകള്‍ ഇറങ്ങിപോരുന്നത് യതീംഖാനയുടെ ചുവരില്‍ ചാരിനിന്നുകൊണ്ട്‌ ഒരു കുട്ടി ഒരു നഷ്ടബോധത്തോടെ നോക്കിനില്‍ക്കുന്നുണ്ടാവുമോ എന്നൊരു പേടി" എവിടെയൊക്കെയോ ഒരു തേങ്ങല്‍..

  ReplyDelete
 26. Dear Friend,
  I am lost in thoughts.
  You poured your heart out
  Very much inspiring indeed.

  ReplyDelete
 27. ആ നല്ല മനസ്സുകള്‍ക്ക്‌ എല്ലാ ആശംസകളും.........എഴുത്ത്‌ നാന്നായി.

  ReplyDelete
 28. പക്ഷെ കുളിരണിയിക്കുന്ന വയനാടന്‍ പ്രകൃതി അവരെ കൂടുതല്‍ സന്തോഷിപ്പിക്കുന്നുണ്ടാവണം . ഇവിടത്തെ കുളിര്‍ക്കാറ്റുകള്‍ അവര്‍ക്ക് താരാട്ട് പാടുന്നുണ്ടാവണം. മലമടക്കുകള്‍ അവര്‍ക്ക് അമ്മയായി തോന്നുന്നുണ്ടാവണം. ഇങ്ങിനെയൊക്കെ ആശ്വസിക്കാനേ നമുക്ക് പറ്റൂ.

  നല്ല മന്‍സ്സുകള്‍ക്ക് നന്മ വരട്ടെ

  ReplyDelete
 29. എന്തൊക്കെ പറഞ്ഞാലും സ്വന്തം അച്ഛനമ്മമാര്‍ക്ക് പകരമാവില്ലല്ലോ ഇതൊന്നും....എങ്കിലും ഒന്നുമില്ലാത്തതിനേക്കാള്‍ നല്ലതാണല്ലോ, എന്തെങ്കിലും ഉള്ളത്....
  അഭിനന്ദനങ്ങള്‍...

  ReplyDelete
 30. ഇതില്‍ നിങ്ങള്‍ പറഞ്ഞ ഒന്ന് തിരിഞ്ഞു നോക്കുമ്പോള്‍ എന്റെ സ്വാര്‍ത്ഥത ആ സ്വാര്തത തന്നെ ആണ്‍ ഇന്ന് കാലത്തിന്റെയും മനുഷ്യ രാഷിയുടെയും വെല്ലു വിളി

  ReplyDelete
 31. അവരാഗ്രഹിക്കുന്ന അല്ലെങ്കില്‍ അവര്‍ക്ക് നിഷേധിക്കപ്പെട്ട കുറെ കാര്യങ്ങളില്ലേ.അമ്മയുടെ നെഞ്ചിലെ ചൂടും താരാട്ടിന്റെ ഈണവും അച്ഛന്‍ കൊണ്ടുവരുന്ന മിഠായി പൊതികളും അവരുടെ കൈതുമ്പ് പിടിച്ചുള്ള ഒരു കറക്കവുമെല്ലാ......ഞങ്ങളുടെ കയ്യും പിടിച്ചു ഞങ്ങളുടെ മകള്‍ ഇറങ്ങിപോരുന്നത് യതീംഖാനയുടെ ചുവരില്‍ ചാരിനിന്നുകൊണ്ട്‌ ഒരു കുട്ടി ഒരു നഷ്ടബോധത്തോടെ നോക്കിനില്‍ക്കുന്നുണ്ടാവുമോ എന്നൊരു പേടി....നൊമ്പരപെടുത്തുന്ന വാക്കുകള്‍...അനുഭവം പങ്കുവെച്ചത് നന്നായി.അഭിനന്ദനങ്ങള്‍....

  ReplyDelete
 32. മനസ്സിൽ നന്മയുടെ നനവുണർത്തുന്ന കുറിപ്പ്.
  ആശംസകൾ!

  ReplyDelete
 33. കമന്ടിടനമെങ്കില്‍ ഒന്ന് കൂടി വായിക്കണം. നളെ

  ReplyDelete
 34. എന്തിനധികം, ഈ പ്രവാസി ജീവിതത്തില്‍ നാം എത്രയോ തവണ മാതാപിതാക്കളുടെ സാമിപ്യം നാം ആഗ്രഹിച്ചിട്ടുണ്ട്. ആഗ്രഹിക്കുമ്പോള്‍, ഫോണിലൂടെയെങ്കിലും, അവരോടു സംസാരിക്കുമ്പോള്‍ നാം അനുഭവിക്കുന്ന സംതൃപ്തി വാക്കുകള്‍ക്കധീതമാണ്...
  നന്ദി, ചെറുവാടി....
  ഈ കുഞ്ഞുങ്ങളുടെ കൂടെ അല്‍പസമയം പങ്കുവെച്ചതിന്...

  ReplyDelete
 35. യാത്ര വിവരണം ആയിരിക്കുമെന്ന് കരുതിയാണ് തുടങ്ങിയത്. വായിച്ചു തുടങ്ങിയപ്പോള്‍ ആണ് അറിഞ്ഞത് അതിനെക്കാള്‍ സാര്‍ഥകമായ ഒരു പുണ്യ യാത്രയായിരുന്നുവെന്ന്. ആ നല്ല മനസ്സ് എനിക്കുമുണ്ടാവനെ enna പ്രാര്‍ത്ഥന മാത്രം..!

  ReplyDelete
 36. വയനാട്ടിലെ കാറ്റുകൾ അവർക്ക് താരാട്ടു പാടട്ടേ! തികച്ചും നല്ലൊരു കുറിപ്പ്, ഇത്തരമിടങ്ങളിലെത്തുന്നത് മനസ്സ് ശുദ്ധീകരിക്കും!

  ReplyDelete
 37. നല്ലൊരു ഓര്‍മ്മപ്പെടുതലായി ഈ പോസ്റ്റ്‌....

  ReplyDelete
 38. ഒരു വയനാടന്‍ കുളിര്‍ക്കാറ്റു പോലെ ഒഴുകി വന്ന വയനാട് ഓര്‍ഫനേജിനെ കുറിച്ചുള്ള ഈ ലേഖനം മനുഷ്യ മനസുകളില്‍ ആഴത്തില്‍ ചിന്തിക്കാനുതകും വിധം മനസില്‍ തങ്ങി നില്‍ക്കുന്നു..

  വായിച്ചു കഴിഞ്ഞപ്പോള്‍ ഒരു കുഞ്ഞു നൊമ്പരം മനസ്സില്‍ നിറഞ്ഞു...

  നന്നായി എഴുതിയിരിക്കുന്നു ചെറുവാടീ...

  ReplyDelete
 39. 'നമുക്ക് വയനാട് ഓര്‍ഫനേജിലേക്ക് തിരിച്ചു വരാം. ഈ കുട്ടികള്‍ ഇവിടെ സന്തോഷവാന്മാരാണ്. സ്വാതന്ത്ര്യം അവര്‍ ആസ്വദിക്കുന്നു. ആത്മവിശ്വാസത്തോടെയാകും ഇവിടെ നിന്നും ഓരോ കുട്ടികളും പുറത്തിറങ്ങുന്നത്. അനാഥത്വത്തിന്റെ വേദന അവര്‍ക്കുണ്ടാവില്ല എന്ന് നമുക്ക് സമാധാനിക്കാം'
  ചെറുവാടിയുടെ അതെ സമാധാനം വായനക്കാരനും ഉളവാക്കുന്നു ഈ പോസ്റ്റ്‌ !
  അഭിനന്ദനങ്ങള്‍ ...

  ReplyDelete
 40. അല്‍പം ദയ.
  കരുണയുല്ലൊരു നോട്ടം.
  ഒറ്റയ്ക്കല്ലെന്ന തോന്നലുണ്ടാക്കാന്‍ അല്‍പം സൗഹൃദം.
  ഇല്ലായ്മകളിലേക്ക് ഒരു കൈ സഹായം.
  ഇതൊക്കെ നമുക്ക് ഈ സഹജീവികളോട് ചെയ്യാവുന്ന പുണ്ണ്യങ്ങളാണ്. നാം ജീവിക്കുന്നതോടൊപ്പം അവരെയും ജീവിപ്പിക്കുക. അതിനുള്ള മനസ്സാണ് ഉണ്ടാവേണ്ടത്. നമുക്കതിനു കഴിയണം. ഈ ചെറിയ കുറിപ്പില്‍ ചെറുവാടി നല്‍കുന്നതും ആ പ്രചോദനമാണ്.

  ReplyDelete
 41. അനാഥകളെ ആട്ടിയോടിക്കരുതെന്നു മതങ്ങള്‍ ആവര്‍ത്തിച്ചു താക്കീത് ചെയ്യുന്നു. സമൂഹത്തില്‍ ഉന്നത സ്ഥാനം നേടാന്‍ ഇത്തരം സ്ഥാപനങ്ങള്‍ അനാഥകളെ സഹായിക്കുകയും ചെയ്യുന്നു. എല്ലാറ്റിലും എന്ന പോലെ ഇക്കാര്യത്തിലും ചോരക്കൊതിയന്മാര്‍ ധാരാളം.

  മലമടക്കുകളിലെ ഈ സ്നേഹ തീരത്തെ പരിചയപ്പെടുത്തിയതിനു ആയിരം നന്ദി.

  ReplyDelete
 42. ചെറുവാടിയുടെ എഴുത്ത് മനസ്സിനെ ലോലമാക്കുന്നു എന്നതിനാല്‍ ഞാന്‍ പതുക്കെയാണ് താങ്കളെ വായിക്കുന്നത്. ചില വരികള്‍ വീണ്ടും വായിക്കുന്നു. ഒരു സൌമ്യ സംഗീതം ഈ എഴുത്തിലുണ്ട്. സുകൂന്‍ എന്ന് ഉര്‍ദുവില്‍ പറഞ്ഞാല്‍ ഒന്നുകൂടി apt ആവും എന്ന് തോന്നുന്നു.
  ഈ യതീമുകള്‍ക്ക് ഇങ്ങിനെ ഒരു അത്താണിയെന്കിലുമുണ്ട്. അതും ഇല്ലാത്തവര്‍ എത്ര.
  അങ്ങിനെ നോക്കുമ്പോള്‍ ഈ മക്കള്‍ ഭാഗ്യവാന്‍മാര്‍ ആണ്.

  ReplyDelete
 43. നന്നായി മാഷേ.

  ഇടയ്ക്കെങ്കിലും ഇതു പോലുള്ള യാത്രങ്കള്‍ വേണ്ടതു തന്നെയാണ്. നമുക്ക് ആവുന്നത് ചെയ്യുക തന്നെ വേണം

  ReplyDelete
 44. എന്തിനാടാ എന്നെ ഇങ്ങനെ കരയിപ്പിക്കുന്നെ..
  വായിച്ചപ്പോ മനസ്സില്‍ എന്തോ ഒരു വിങ്ങല്‍

  ReplyDelete
 45. ഇവിടെ വന്നു ഈ പോസ്റ്റു വായിച്ച് ഒന്നും പറയാതെ പോയതാ..അനാഥത്വം എന്നത് താങ്ങാവുന്നതിലും എത്രയോ അപ്പുറത്താണ്.അമ്മിഞ്ഞ പാലിന്റെ മാധുര്യവും അമ്മയുടെ താരാട്ടു പാട്ടിന്റെ ഈണവും അച്ചന്റെ നെഞ്ചിലെ ചൂടും കൈ തുമ്പ് പിടിച്ചുള്ള നടത്തവും എല്ലാം ഈ കുഞ്ഞുങ്ങൾക്ക് എന്തെന്നു പോലും അറിയുന്നില്ല. അനാഥരെ സംരക്ഷിക്കുന്നവർ സ്വർഗ്ഗത്തിൽ എന്നോടൊപ്പം എന്ന നബി വചനം ഓർത്തു കൊണ്ട് ദൈവ പ്രീതി കാംഷിച്ചുകൊണ്ട് അവർക്കു സംരക്ഷണം നൽകുന്ന ധാരാളം പ്രസ്ഥാന കൂട്ടായ്മകൾ നമുക്കു കാണാം . ഈ പോസ്റ്റു വായിച്ചപ്പോൽ കണ്ണു നിറഞ്ഞു പോയി നമ്മുടെ മക്കളെ ആ സ്ഥാനത്ത് മനസ്സിൽ പ്രതിഷ്ട്ടിച്ചു പോയി .. സ്വാർഥത കൊണ്ടാകാം അങ്ങിനെ ചിന്തിക്കാൻ പോലും നമുക്ക് കഴിയില്ല . അവസാന വരികൾ മനസ്സിനെ വല്ലാതെ പിടിച്ചു നിർത്തി. ഒരു സ്ഥാപനത്തെ പറ്റിയും അവിടെയുള്ള നന്മ വറ്റാത്ത പ്രവർത്ത്കരെ പറ്റിയും പറഞ്ഞു കൊണ്ട് ചിന്തിപ്പിക്കുന്ന തലത്തിലേക്ക് വായനക്കാരെ കൊണ്ടു പോകാൻ ഈ പോസ്റ്റിലൂടെ താങ്കൾക്കു സാധിച്ചു. ആശംസകൾ..

  ReplyDelete
 46. യാത്രയില്‍ നന്മയുടെ കാറ്റ് ഒപ്പം വന്നിരിക്കുന്നു.
  നല്ല ഓര്‍മ്മപ്പെടുത്തലായി, ഈ കുറിപ്പ്.


  nidhish

  ReplyDelete
 47. വല്ലപ്പോഴുമൊക്കെ അനാധാലയങ്ങളിൽ നാം സന്ദർശകരാകണം...അത് നമ്മെ ഒട്ടേറെ ബോധവന്മാരാക്കിയേക്കാം.

  ReplyDelete
 48. എങ്കിലും അച്ഛനമ്മമാരുടെ അതിരുകളില്ലാത്ത സ്നേഹം നിഷേധിക്കപ്പെട്ടവരല്ലേ ആ നിഷ്കളങ്കര്‍.

  ReplyDelete
 49. മാതാപിതാക്കള്‍ക്ക് പകരമാകില്ല മറ്റൊന്നും, അത് നഷ്ടപെട്ടവരുടെ വേദന വാക്കുകല്‍ക്കതീതമാണ്.
  ചെറുവാടിയുടെ ഈ പോസ്റ്റ്‌ മനസ്സില്‍ നന്മ നിരക്കുന്നു ഓരോ വായനക്കാരിലും.

  ReplyDelete
 50. നന്നായ് ചെറുവാടീ.ഞാനിപ്പഴാ കാണുന്നത്. കുറച്ചൂസം ഒന്ന് ബ്ലാക്കൌട്ട് ആയി.
  വയനാട്ടില്‍ എവിടെയാണു ഈ ഓര്‍ഫനേജ്..?
  ഞാന്‍ ഡിഗ്രിക്ക് പഠിച്ചിരുന്ന കോളേജിന്റെ തൊട്ടടുത്ത് ഓര്‍ഫനേജായിരുന്നു. കോളെജ് വക.അവിടുത്തെ കുട്ടികളെ കാണുമ്പോ അവരുടെ വിഷമങ്ങള്‍ കാണുമ്പോ എന്തു മാത്രം വേദനയായിരുന്നു ഞങ്ങള്‍ക്ക്.അവരുടെ സങ്കടങ്ങളൊക്കെ പടച്ചവന്‍ തീര്‍ത്തു കൊടുക്കട്ടെ.

  ReplyDelete
 51. കൊള്ളാം ചെറുവാടി,
  യാത്രകള്‍ നമ്മളെ പലതും ബോധ്യപ്പെടുത്തുന്നു ...
  നമ്മുടെ വേദനകള്‍ എന്ന് നാം കരുതുന്നവ എത്ര നിസ്സാരങ്ങളാണെന്ന് കാട്ടിത്തരുന്നു..

  ReplyDelete
 52. മലമടക്കുകളിലെ സ്നേഹതീരത്തിലെക്കെല്ലാവരെയും കൂട്ടിക്കൊണ്ടു പോയതിനും
  നമ്മുടെ ഇടയില്‍ തന്നെ ജീവിക്കുന്ന അനാഥരാ‍യ
  കുട്ടികളുടെ മനസ്സിന്റെ ദു:ഖങ്ങളെ വായനക്കാരുടെ
  ഹൃദയത്തിലേക്ക് പകര്‍ത്തിയതിനും നന്ദി സുഹൃത്തേ.

  ReplyDelete
 53. നല്ല രീതിയിൽ നടക്കുന്ന ഒരനാഥാലയം. അനാഥരാകാൻ ദുർവ്വിധിയുണ്ടായെങ്കിലും അത്തരം ഒരനാഥാലയത്തിൽ എത്തിപ്പെടാനുള്ള ഭാഗ്യമെങ്കിലും കൈവന്ന അന്തേവാസികൾ. അത്രയെങ്കിലും ആശ്വാസം.

  ReplyDelete
 54. ഇവരെയെല്ലാം സഹായിക്കുന്ന മനസ്സുകാര്‍ക്ക് നന്മകള്‍ വരട്ടെ..

  ReplyDelete
 55. നന്ദിയുണ്ട്. എല്ലാവരോടും. ഈ സ്നേഹ തീരത്തെ പരിചയപ്പെടുത്തിയത് ഇഷ്ടമായതിന്. അവരുടെ സന്തോഷത്തില്‍ പങ്കു ചേര്‍ന്നതിനും ദുഃഖങ്ങളില്‍ അലിവ് തോന്നിയതിനും. നമുക്ക് ചെയ്യാന്‍ പറ്റുന്നത് ചെയ്യാം. അനാഥരുടെ കണ്ണീര്‍ ഒപ്പുന്നതിന്റെ പുണ്യം മഹത്തരമാണ്.
  ഒരികല്‍ കൂടി നന്ദി. എല്ലാവര്‍ക്കും.

  ReplyDelete
 56. ചെറുവാടിയുടെ എഴുത്തുകള്‍ക്ക് നൊമ്പരങ്ങളുടെ നോവുണ്ട്
  ആത്മാര്‍ഥതയുടെ മനമുണ്ട്.
  ആ നല്ല മനസിനെ എന്നും അങ്ങിനെ സൂക്ഷിക്കുക
  ഞാനും പോയിട്ടുണ്ടവിടെ

  അനാഥ രുടെ കണ്ണീരൊപ്പുന്നവന്‍ എന്റെ നടുവിരലും ചൂണ്ടാണി വിരലും പോലെ എന്നോടടുത്തവരാണെന്ന പ്രവാചകന്‍ മുഹമ്മദ് നബിയുടെ മഹദ് വചനം കൂടെ ഇതിനോട് കൂട്ടി വായിക്കുക

  ReplyDelete

ഇഷ്ടവും ഇഷ്ടക്കേടും ഇവിടെ കുറിക്കുമല്ലോ....