പതിവില്ലാതെ വീണുകിട്ടിയ ഒരവധി. അതുകൊണ്ട് തന്നെ ഈ സായാഹ്നത്തിന് തെളിച്ചം കൂടുതലുണ്ട്. ജാലക കാഴ്ച്ചകളിലൂടെ തെളിയുന്നത് എന്തൊക്കെയാണ്. നിരത്തുകളിലൂടെ ചീറിപ്പായുന്ന പോലീസ് വാഹനങ്ങള്‍. ഇതിപ്പോള്‍ ബഹ്റൈനിലെ പതിവ് കാഴ്ച്ച ആയി മാറിയിരിക്കുന്നു.
പടിഞ്ഞാറന്‍ ചക്രവാളത്തില്‍ , ഇന്നത്തെ നിയോഗം കഴിഞ്ഞ് സൂര്യന്‍ അസ്തമിക്കാന്‍ ഒരുങ്ങുന്നു. നാളെ വീണ്ടും ഉദിക്കും, പുതിയ സ്വപ്നങ്ങളിലേക്കും പ്രതീക്ഷകളിലേക്കും. സൂര്യോദയവും അസ്തമയവും കാണാന്‍ പറ്റാറേയില്ല ഇപ്പോള്‍. ഇന്നെനിക്ക് നല്ല സന്തോഷം തോന്നുന്നു.
ദിവസങ്ങളിലെ ഏറ്റവും മനോഹരമായ സമയമാണ് സായാഹ്നങ്ങള്‍. എനിക്കീ കാഴ്ചകള്‍ മടുക്കാറില്ല ഒരിക്കലും. മാനത്തെ മേഘങ്ങളില്‍ അസ്തമയ സൂര്യന്റെ ചെഞ്ചായം വീണ് കുറെ ചിത്രങ്ങള്‍ തെളിഞ്ഞിട്ടുണ്ട്. നമ്മള്‍ എന്ത് സങ്കല്‍പ്പിക്കുന്നോ അതേ രൂപമായിരിക്കും ഈ ചിത്രങ്ങള്‍ക്കും. കുതിരപ്പുറത്ത് പോകുന്ന പടയാളിയുടെ മുഖവും രണഭൂമിയും തിരയും തീരവുമെല്ലാം ഞാന്‍ വായിച്ചെടുക്കാറുണ്ട് ഈ രൂപങ്ങളില്‍.
"ഹംക്കോ അബ് തക്ക് ആശിഖി കാ , വൊഹ് സമാന യാദ് ആയെ
ചുപ്കെ ചുപ്കെ രാത് ദിന്‍ ആന്‍സൂ ബഹാന യാദ് ആയെ"
ഗുലാം അലി പാടി നിര്‍ത്തിയപ്പോള്‍ വീണ്ടും മനസ്സുണര്‍ന്നു. എവിടെയൊക്കെയോ ഒരു നഷ്ടബോധം. ഒരു നാലുമണിപ്പൂവ് വിരിഞ്ഞത് കാണാന്‍ കൊതിയാകുന്നല്ലോ. സായാഹ്ന സ്വപ്നങ്ങളിലെ കാമുകിയുടെ മുഖമാണ് നാലുമണിപ്പൂക്കള്‍ക്ക് . ഓരോ പൂക്കളും വിരിയുന്നത് ഓരോ സ്വപ്നങ്ങളുമായാണ്. ആ പൂക്കളുടെ വിവിധ വര്‍ണ്ണങ്ങളാണ് സ്വപ്നങ്ങളുടെ വൈവിധ്യവും. മനുഷ്യന്റെ വികാരങ്ങള്‍ തന്നെയല്ലേ പൂക്കള്‍ക്കും.? വെയിലത്ത് തിളങ്ങുന്ന പൂക്കള്‍ ചിരിക്കുകയാണ്. മഞ്ഞുതുള്ളികള്‍ ഇതളിലൂടെ പൊഴിയുമ്പോള്‍ പൂക്കള്‍ കരയുകയാണ് എന്ന് തോന്നും. ഇത് രണ്ടും തന്നെയാണല്ലോ മനുഷ്യന്റെ വലിയ രണ്ടു വികാരങ്ങളും.
ഇഷ്ടപ്പെട്ട രണ്ടു പൂക്കളുടെ പേര് പറയാന്‍ പറഞ്ഞാല്‍ ഞാന്‍ ഒട്ടും സംശയിക്കാതെ പറയും നാലുമണിപ്പൂക്കളും നന്ദ്യാര്‍ വട്ടവും എന്ന്. രണ്ടും രണ്ട് കാരണങ്ങള്‍ കൊണ്ട്. നാലുമണിപ്പൂക്കള്‍ വിരിയുന്നത് എനിക്കിഷ്ടപ്പെട്ട വൈകുന്നേരങ്ങളിലാണ്. നന്ദ്യാര്‍വട്ടം എന്ന പേരിനോട് എനിക്ക് വല്ലാത്തൊരു പ്രണയവും. ആ പൂവിനേക്കാള്‍ ഇഷ്ടപ്പെട്ട പേര്. ശരിയല്ലേ..? ആ പൂവിനേക്കാള്‍ ഭംഗിയില്ലേ നന്ദ്യാര്‍വട്ടം എന്ന പേരിന്. പിന്നെ വിരിഞ്ഞു നില്‍ക്കുന്ന നന്ദ്യാര്‍വട്ട പൂവുകള്‍ കാണാത്ത ഒരു കുട്ടിക്കാലം എന്റെ ഓര്‍മ്മയില്‍ ഇല്ല. പിന്നിട്ട ഓരോ കാലഘട്ടത്തിന്റെയും ഓര്‍മ്മത്താളുകളില്‍ ഒപ്പ് വെക്കാന്‍ ഇപ്പോഴും വിരിയുന്നുണ്ട് ആ നന്ദ്യാര്‍വട്ടം തറവാടിന്റെ മുറ്റത്ത്.
അന്ന് അര്‍ത്ഥമറിയാതെ കേള്‍ക്കുന്ന ഗസലുകള്‍ക്കൊപ്പം താളം പിടിക്കാന്‍ ഈ പൂക്കളും ഉണ്ടായിരുന്നു. ജഗ്ജിത് സിങ്ങും പങ്കജ് ഉദാസും ഗുലാം അലിയും മാറി മാറി പാടും. കാറ്റില്‍ അലിയുന്ന ഗസല്‍ നാദങ്ങള്‍, അതിനൊപ്പം ചേര്‍ന്ന് താളം പിടിക്കുന്ന പൂക്കള്‍ . ഇന്ന് അര്‍ത്ഥമറിഞ്ഞ് വീണ്ടും ആ പാട്ടുകള്‍ കേള്‍ക്കുമ്പോള്‍ മാധുര്യം കൂടുന്നു. ഇപ്പോള്‍ പൂക്കള്‍ വിരിയുന്നത് മനസ്സിലാണ്. കണ്മുന്നില്‍ ഒരു നന്ദ്യാര്‍വട്ടം വിരിഞ്ഞു നില്‍ക്കുന്നുണ്ട്. ഒളിക്കണ്ണിട്ടൊരു നാലുമണിപ്പൂവും ഉണ്ട് . ഇവിടെ വീശുന്ന ചൂടുള്ള കാറ്റിന് ഇപ്പോള്‍ നാട്ടിലെ കാറ്റിന്റെ അതേ കുളിര്‍മ്മ ഉണ്ട്. ഓര്‍മ്മകള്‍ നല്‍കുന്ന സമ്മാനമാണത്.
കോഴിക്കോടന്‍ തെരുവുകള്‍ക്ക് ഒരു ഗസലിന്റെ താളം എപ്പോഴും തോന്നാറുണ്ട്. സംഗീതത്തെ ഉപാസിച്ച നഗരമായത് കൊണ്ടായിരിക്കണം അത്. മിഠായി തെരുവിലൂടെയും മാവൂര്‍ റോഡിലൂടെയും ഒക്കെ നടന്നു നീങ്ങുമ്പോള്‍ എപ്പോഴും എവിടെ നിന്നോ ഒരു ഗസലിന്റെ ഈരടികള്‍ നമ്മളെ പിന്തുടരും. മാനാഞ്ചിറ സ്ക്വയറിലോ ലയന്‍സ് പാര്‍ക്കിലോ ഇരിക്കുമ്പോഴും കാണും നമ്മോടൊപ്പം ഇതേ അനുഭവം. പങ്കജ് ഉദാസും, തലത്ത് അസീസും ചന്ദന്‍ ദാസും പാടിയുറക്കിയ ഗസല്‍ സന്ധ്യകളുടെ ഒരുപാട് ഓര്‍മ്മകളുണ്ട് ഈ നഗരത്തിന്.
സ്റ്റേഡിയത്തിന്റെ മൂലയില്‍ ഇരുന്നു ഒരു നാടോടി ഗായകന്‍ പാടുന്നു. ഹൃദയത്തില്‍ തട്ടി ആ വൃദ്ധന്‍ പാടുന്ന ഗസലിനും കേള്‍വിക്കാര്‍ ഏറെ. മുന്നില്‍ വിരിച്ച തുണിയില്‍ നാണയ തുട്ടുകള്‍ നിറയുമ്പോള്‍ പാടുന്ന പാട്ടുകളുടെ മാധുര്യവും കൂടുന്നു. മലബാര്‍ മഹോത്സവം തുടങ്ങിയ നാളില്‍ ജഗജിത് സിംഗിന്റെ ഗസല്‍ സന്ധ്യ ഉണ്ടായിരുന്നു. അറബി കടലിലെ ഓളങ്ങളും കടപ്പുറത്തെ മണല്‍ തരികളും മാനാഞ്ചിറ കുളത്തിലെ കുഞ്ഞോളങ്ങള്‍ പോലും ആസ്വദിച്ച ആ ഗസല്‍ രാവിന്റെ ഓര്‍മ്മകള്‍ ഇന്ന് ഈ നാടോടി ഗായകനും നല്‍കാന്‍ പറ്റുന്നുണ്ട്. അതാണല്ലോ സംഗീതത്തിന്റെ മാഹാത്മ്യവും. ഓരോ ഓര്‍മ്മകളെയും ഓരോ പാട്ടിനോട് ചേര്‍ത്ത് വെക്കുക. അത് വീണ്ടും വീണ്ടും കേള്‍ക്കുമ്പോള്‍ ആ ഓര്‍മ്മകളിലേക്ക് ഒരു സംഗീതയാത്ര. രസകരമായിരിക്കും അത്. ചിലപ്പോള്‍ നൊമ്പരവും തോന്നിയേക്കാം.
"ഓര്‍ ആഹിസ്ത, കീജി യേ ബാത്തേന്‍ , ധട്ക്കനേക്കൊയീ, സുന്‍ രഹാ ഹോഗ"
വീണ്ടും പങ്കജ് ഉദാസ് പാടുന്നു. ഞാന്‍ വീണ്ടും പുറത്തെ കാഴ്ച്ചകളിലേക്ക് കണ്ണെറിഞ്ഞു. സൂര്യന്‍ ഇപ്പോള്‍ മുങ്ങി താഴും. മേഘങ്ങള്‍ക്കും വന്നു നിറം മാറ്റം. കൂടണയാന്‍ കൂട്ടമായും ഒറ്റക്കും ദൃതിയില്‍ പറന്നകലുന്ന കുറെ വെള്ള പറവകള്‍. കാറ്റില്‍ പതുക്കെ ആടുന്ന ഈന്തപനകളുടെ ഓലകള്‍. നല്ല മനോഹരമായ സായാഹ്നം. കുറുകി കുറുകി രണ്ട് വെള്ളരിപ്രാവുകള്‍ പറന്നു വന്ന് ബാല്‍ക്കണിയുടെ കൈവരിയില്‍ ഇരുന്നു. അവരും ലയിച്ചിരിക്കട്ടെ ഈ സംഗീത സായാഹ്നത്തില്‍.
(ചിത്രങ്ങള്‍ - ഗൂഗിള്‍ )
ചെറുവാടിയുടെ ഉള്ളില്‍ ഒരു പൂങ്കാവനമുണ്ട്,ല്ലേ. മരിക്കാത്ത പൂങ്കാവനം. ബാല്യം മുതലുള്ള സ്മരണകളൂടെ സുഗന്ധവുംവര്‍ത്തമാനത്തെയും ആവാഹിച്ച്, കാണുന്നതിനെയെല്ലാം അതിന്റെ ഭാഗമാക്കാന്‍ കഴിവുള്ള മനസ്സും.. നന്മ നേരുന്നു.
ReplyDeleteനല്ല പോസ്റ്റ്.... വേറെ എന്ത് പറയാന്‍ .. :)
ReplyDeleteകൊള്ളാം..............
ReplyDeleteപിന്നിട്ട വഴികള്‍ പൊന്‍കിരണങ്ങളാല്‍ തിലകം ചാര്‍ത്തിയ ഈ എഴുത്ത് ഇഷ്ടമായി
ഗസലുകള്‍ ന്റ്റേം ഇഷ്ടങ്ങളിലൊന്നാണ്‍..
ReplyDeleteപിന്നെ നാലു മണിപ്പൂക്കളും,നങ്യാര്‍വട്ടപ്പൂക്കളും, ന്റ്റെ കൂട്ടുകാരി നന്ദിനിയെ ഓര്‍മ്മിപ്പിയ്ക്കും...എല്ലാം മനസ്സിന്‍ കുളിര്‍മയും സന്തോഷവും മത്രം തരുന്നവ...നന്ദി ട്ടൊ..!
എഴുത്തിന്‍റെ രീതി മാറി വരുന്നൂ..നല്ല വായനാസുഖം സമ്മാനിയ്ക്കുന്നൂ..ആശംസകള്‍.
ഗസലിന് മാര്‍ദവവും വശ്യതയുമുണ്ട്...
ReplyDeleteഅതിന്റെ അര്‍ത്ഥമറിയുംബോഴോ ഉന്മേഷദായകവുമാണ്.
പൂക്കള്‍ വാടാത്ത, ഗസലുകള്‍ വറ്റാത്ത ആ കോഴിക്കോടന്‍ മണ്ണിലേക്ക് ഇടയ്ക്കിടെ വന്നുപോവുക.
എന്ത് പറ്റി പെട്ടന്ന് ഒരു സാഹിത്യ മൂഡില്‍
ReplyDeleteസ്നേഹപൂര്‍വ്വം
പഞ്ചാരക്കുട്ടന്‍
നന്നായി ചെറുവാടീ,
ReplyDeleteകോഴിക്കോട് എനിക്കും ഇഷ്ടാണു ഒരുപാട്...എന്താന്നറീല..ഇവിടുന്ന് എങ്ങും പോകാൻ തോന്നണില്ല.
പ്രിയപ്പെട്ട മന്‍സൂര്‍..
ReplyDeleteആദ്യായാണ് ഞാന്‍ സെന്‍റര്‍കോര്‍ട്ട് സന്ദര്‍ശിച്ചത്....വെറുതെ ആയില്ല.. വായിക്കാന്‍ സുഖമുള്ള എഴുത്ത്. ഭാവുകങ്ങള്‍...ഇനിയും വരാം. :-)
സ്നേഹത്തോടെ മനു
നാലുമണിപ്പൂക്കളും നന്ദ്യാര്‍വട്ടവും ഗസലും എല്ലാം കൂടി ഒരു പ്രത്യേക അനുഭൂതി ഉണര്‍ത്തിയ പോസ്റ്റ്..ഓര്‍മ്മകളും വര്‍ത്തമാനവും എല്ലാം കൂടി ഒത്തുപിണഞ്ഞ് ...നന്നായി ആസ്വദിച്ചു..ചെറുവാടീ,ആശംസകള്‍..
ReplyDeleteനന്നായി.. കോഴിക്കോട്ടെ പഴയ നാളുകൾ...
ReplyDeleteഇപ്പോഴത്തെ ദിവസങ്ങൾക്കും അതിന്റെ സൗന്ദര്യമുണ്ട് അല്ലെ.. അതൊക്കെ ഇപ്പോ മനസ്സിലാക്കുന്നതിലും അധികം ഒരു പക്ഷെ പിന്നെ നമ്മൾ ഓർക്കാൻ മതി...
ആശംസകൾ
വാഹ് ഉസ്താദ് വാഹ് ..ഒരു ഗസല്‍ ആസ്വദിച്ച പ്രതീതി, ഇത് വായിച്ചപ്പോള്‍ ..
ReplyDelete"അന്ന് അര്‍ത്ഥമറിയാതെ കേള്‍ക്കുന്ന ഗസലുകള്‍ക്കൊപ്പം താളം പിടിക്കാന്‍ ഈ പൂക്കളും ഉണ്ടായിരുന്നു. ജഗ്ജിത് സിങ്ങും പങ്കജ് ഉദാസും ഗുലാം അലിയും മാറി മാറി പാടും. കാറ്റില്‍ അലിയുന്ന ഗസല്‍ നാദങ്ങള്‍, അതിനൊപ്പം ചേര്‍ന്ന് താളം പിടിക്കുന്ന പൂക്കള്‍ . ഇന്ന് അര്‍ത്ഥമറിഞ്ഞ് വീണ്ടും ആ പാട്ടുകള്‍ കേള്‍കുമ്പോള്‍ മാധുര്യം കൂടുന്നു. ഇപ്പോള്‍ പൂക്കള്‍ വിരിയുന്നത് മനസ്സിലാണ്. കണ്മുന്നില്‍ ഒരു നന്ദ്യാര്‍വട്ടം വിരിഞ്ഞു നില്‍ക്കുന്നുണ്ട്. ഒളിക്കണ്ണിട്ടൊരു നാലുമണിപ്പൂവും ഉണ്ട് . ഇവിടെ വീശുന്ന ചൂടുള്ള കാറ്റിന് ഇപ്പോള്‍ നാട്ടിലെ കാറ്റിന്റെ അതേ കുളിര്‍മ്മ ഉണ്ട്. ഓര്‍മ്മകള്‍ നല്‍കുന്ന സമ്മാനമാണത്."
ഈ ഖണ്ഡികയില്‍ ചെറുവാടിയുടെ കയ്യോപ്പുണ്ട് ,,:)
ആദ്യായാണ് ഇവിടാ വനത് നന്നായി ഇനിയും വരാം
ReplyDeleteചെറുവാടിയിലെ മലര്‍ വാടിയില്‍ വീണ്ടുമൊരു പൂ വിരിഞ്ഞു.
ReplyDeleteഞാന്നുപോയിവന്നു ബ്ലോഗിലൂടെ കോഴിക്കോട്ടെ തെരുവോരങ്ങളിലൂടെ..........നാടിന്റെ ഓര്‍മ്മക്കായി ഒരു നന്ത്യാര്‍വട്ടം എന്റെ ബാല്‍ക്കാണിയിലുമുണ്ട്.......:)
ReplyDeleteനന്ത്യാര്‍വട്ടവും നാല് മണിപ്പൂവും..
ReplyDeleteനാല് മണിയാകുവാന്‍ കാത്തിരുന്ന ആ കുട്ടിക്കാലം. സ്കൂള്‍ വിട്ടു വരുമ്പോഴേക്ക് ചെടിയുടെ അടുത്തേക്ക് ഓടിയിരുന്ന ആ നാളുകള്‍...
കണ്ണിന് എന്തെങ്കിലും ചുവപ്പോ മറ്റോ കാണുകയാണെങ്കില്‍ നന്ത്യാര്‍ വട്ടം വെള്ളത്തിലിട്ടു ആ വെള്ളം കൊണ്ടു അമ്മ കണ്ണ് കഴികിക്കുമായിരുന്നു.
നന്ദി ഗസലും പൂക്കളും ചേര്‍ന്ന ഈ പോസ്റ്റിന്
എവിടെയും പറന്നു എത്തുന്ന മനസ്സ് .
ReplyDeleteഅതല്ലേ മനുഷ്യന്റെ ഏറ്റവും വലിയ സ്വത്തു,,
കോഴികോട് തെരുവിന്റെ നനുത്ത സ്പര്‍ശം ബഹ്‌റൈന്‍ സായന്തനത്തിലെ ചൂടുകാറ്റില്‍ ഗസല്‍
നാദം പോലെ ലയിപ്പിച്ച കലാകാര അഭിനന്ദനങ്ങള്‍...
ഈ വായന തന്ന കുളിര്‍കാറ്റു ഇങ്ങു ദുബായില്‍ എനിക്കും അനുഭവവേദ്യമായി..അതല്ലേ എഴുത്തിന്റെ മാഹാത്മ്യം.
“ഇഷൽ തേൻ കണം ചോരുമീ നിന്റെ ചുണ്ടിൻ
ReplyDeleteഗസൽ പൂക്കളെന്നെ കലാകാരനാക്കീ....”
ഓർമ്മ വന്നു.
കരൾ നിറയെ നന്ത്യാർവട്ടപ്പൂ വിരിയട്ടെ...
ചെറുവാടി ഒരു പൂവാടിയാവട്ടെ!
ആശംസകൾ!
കൊള്ളാം ചെറുവാടീ..ഗസലിന്റെ പതിഞ്ഞ താളം പോലെ പൂക്കളുടെയും സംഗീതത്തിന്റെയും കഥ പറഞ്ഞു കൊണ്ടു ഗൃഹാതുരത്വത്തിന്റെ തെളിഞ്ഞ വാക്കുകളില്‍ എഴുത്തിന്റെ മറ്റൊരു മാസ്മരികത.
ReplyDeleteസായാഹ്നങ്ങളും,ഗുലാം അലിയുടെ ഗസലും..
ReplyDeleteഇത് രണ്ടും ഞാനും ഇഷ്ടടപ്പെടുന്നു വളരെയധികം.
സെയിം പിഞ്ച്..
"തമന്നാ ഫിര്‍ മചല്‍ ജായെ...അഗര്‍ തും മില്‍നേ ആ ജാവോ.........
ReplyDeleteയെ മൌസം ഹി ബദല്‍ ജായെ.... അഗര്‍ തും മില്‍നേ ആ ജാ വോ. "
കേട്ടു മറന്ന ഒരു ഗസല്‍ .......(ജഗ്ജിത് സിംഗ് )
"ഓരോ ഓര്‍മ്മകളെയും ഓരോ പാട്ടിനോട് ചേര്‍ത്ത് വെക്കുക. അത് വീണ്ടും വീണ്ടും കേള്‍ക്കുമ്പോള്‍ ആ ഓര്‍മ്മകളിലേക്ക് ഒരു സംഗീതയാത്ര. രസകരമായിരിക്കും അത്. ചിലപ്പോള്‍ നൊമ്പരവും തോന്നിയേക്കാം."
മധുരമുളള സംഗീതം പോലെ ,മനോഹരമായസായാഹ്നങ്ങള്‍ പോലെ ,മണമുള്ള പൂക്കള്‍പോലെ,സുഗന്ധമുള്ള കാറ്റുപോലെ ......ഓര്‍മ്മകള്‍ അങ്ങനെ ഒളിഞ്ഞും തെളിഞ്ഞും ഈ പോസ്റ്റില്‍ മിന്നി മറയുന്നത് വായനയുടെ തുടക്കം മുതല്‍ അവസാനം വരെ കണ്ടു :-).
നന്നായിട്ടുണ്ട് ഈ "ഗസല്‍ പൂക്കള്‍".
തുടക്കത്തിലെ ഈ രണ്ട് പാരഗ്രാഫില്‍
"പതിവില്ലാതെ വീണുകിട്ടിയ ഒരവധി. അതുകൊണ്ട് തന്നെ ഇന്നത്തെ ഈ സായാഹ്നത്തിന് പതിവില്ലാത്ത ഒരു തെളിച്ചമുണ്ട്. ജാലക കാഴ്ച്ചകളിലൂടെ തെളിയുന്നത് എന്തൊക്കെയാണ്. നിരത്തുകളിലൂടെ ചീറിപ്പായുന്ന പോലീസ് വാഹനങ്ങള്‍. ഇതിപ്പോള്‍ ബഹ്റൈനിലെ പതിവ് കാഴ്ച്ച ആയി മാറിയിരിക്കുന്നു. "
പടിഞ്ഞാറന്‍ ചക്രവാളത്തില്‍ , ഇന്നത്തെ നിയോഗം കഴിഞ്ഞ് സൂര്യന്‍ അസ്തമിക്കാന്‍ ഒരുങ്ങുന്നു. നാളെ വീണ്ടും ഉദിക്കും, പുതിയ സ്വപ്നങ്ങളിലേക്കും പ്രതീക്ഷകളിലേക്കും. സൂര്യോദയവും അസ്തമയവും കാണാനേ പറ്റാറില്ല ഇപ്പോള്‍. അതുകൊണ്ട് തന്നെ ഇന്നത്തെ ദിവസം കൂടുതല്‍ സന്തോഷം തോന്നുന്നു.
"പതിവ് " ,ഇന്നത്തെ " എന്നീ വാക്കുകള്‍ ആവര്‍ത്തിക്കുന്നു ,മന്‍സൂര്‍ .....ജാഗ്രതൈ ..!:-)
മഞ്ഞും ,മഴയും ,പുഴയും ,പൂക്കളും പിന്നെ ഗസലും ആയി കൂട്ടുകാര്‍ അല്ലെ ...?
ആശംസകള്‍ .
വായിച്ചു കൊള്ളാം .എനിക്ക് വണ്ടിയില്‍ പോകുമ്പോള്‍ ഗസലുകള്‍ കേള്‍ക്കാന്‍ വളരെ ഇഷ്ട്ടമാണ് ...
ReplyDeleteപിന്നെ ചെരുവാടിയുടെ മനസ്സ് ഇപ്പോഴും ചെരുപ്പത്തിലെക്കുള്ള യാത്രയില്‍ തന്നെയാണ് അല്ലെ..വ്യത്യസ്തമായൊരു പോസ്റ്റും കൂടി ആശംസകള്‍
നല്ല പോസ്റ്റ് .എന്റെ ഫേവറൈറ്റ് ആണ് ഗുലാം അലി .വായിച്ചപോ ഒരു ഗസല്‍ കേള്‍ക്കാന്‍ തോന്നുന്നു .
ReplyDeleteപൂക്കളെ കുറിച്ചോ ഗസലിനെ കുറിച്ചോ ഗസല്‍ പൂക്കളെ കുറിച്ചോ മന്‍സൂര്‍ എഴുതിയാലും തെളിഞ്ഞു കാണുന്നത് മനസ്സിലെ വിരിഞ്ഞു നില്‍ക്കുന്ന സ്നേഹ പൂക്കള്‍ തന്നെ.
ReplyDeleteഈ മനോഹരമായ ശൈലിക്ക് മുന്നില്‍ ആശംസകള്‍ എന്ന് മാത്രം പറയുന്നു.
സായാഹ്ന സ്വപ്നങ്ങളിലെ കാമുകിയുടെ മുഖമാണ് നാലുമണിപ്പൂക്കള്‍ക്ക് . ഓരോ പൂക്കളും വിരിയുന്നത് ഓരോ സ്വപ്നങ്ങളുമായാണ്. ആ പൂക്കളുടെ വിവിധ വര്‍ണ്ണങ്ങളാണ് സ്വപ്നങ്ങളുടെ വൈവിധ്യവും. മനുഷ്യന്റെ വികാരങ്ങള്‍ തന്നെയല്ലേ പൂക്കള്‍ക്കും.? അതേ പൂക്കള്‍ക്കും അതേ വികാരം തന്നാനെന്നു തോന്നി പോകാറുണ്ട് .........ഗസല്‍ അതു കേട്ട് വെള്ളരി പ്രാവുകള്‍ ലയിച്ചിരിക്കുന്നു പിന്നേ മനുഷ്യന്ടെ കാര്യം പറയണോ ?? അതില്‍ മുഴുകി പോകില്ലേ ഗസല്‍ ഇഷ്ടപ്പെടുന്നവര്‍
ReplyDeleteഅപ്പോ കവിത ഇങ്ങനെയും എഴുതാമല്ലെ? എല്ലാവര്‍ക്കും മനസ്സിലാവുകയും ചെയ്യും. ആശംസകള്‍ നേര്‍ന്നു കൊണ്ട്.
ReplyDeleteഒരു ഗസല്‍ പോലെ മാധുര്യമുള്ള വരികള്‍.
ReplyDeleteഫിര്‍ മിലേംഗെ
ചെറുവാടി ...വീണ്ടും എന്നെ ഒരിക്കല്‍ കൂടി കോഴിക്കോട് അങ്ങാടിയില്‍ കൂടി കൂട്ടിക്കൊണ്ടു പോയി അല്ലെ .. വെറും യാത്ര അല്ല ..
ReplyDeleteസ്നേഹത്തിന്റെ , ഗസലിന്റെ , വറ്റാത്ത ഓര്‍മ്മകള്‍ ...........
ചെറുവാടിയുടെ രചനകള്‍ സൗമ്യമായൊരു ഗസല്‍ നാദം പോലെയാണ്...
ReplyDeleteപറഞ്ഞതെല്ലാം ശരിയാണ് മന്‍സൂര്‍.സംഗീതത്തെ എന്നും ഉപാസിച്ച നഗരമാണിത്.ഹിന്ദുസ്ഥാനി രാഗങ്ങളോട് ഈ നഗരത്തിന് ഒടുങ്ങാത്ത അഭിനിവേശമാണ്.ഓരോ ഗസല്‍സന്ധ്യകളും ഇവിടുത്തെ മനുഷ്യരുടെ ഹൃദയത്തെ കൂടുതല്‍ കൂടുതല്‍ വിശുദ്ധിയുള്ളതാക്കുന്നു.നന്മയുടെ നഗരമാണിത്.
"ഓര്‍ ആഹിസ്ത,കീജി യേ ബാത്തേന്‍, ധട്ക്കനേക്കൊയീ സുന്‍ രഹാ ഹോഗ"പങ്കജ് ഉദാസും തെരുവു ഗായകനും പാടുകയാണ്... നന്മയുടെ ഈ നഗരം അതു രണ്ടും ഒരുപോലെ ഹൃദയത്തോട് ചേര്‍ക്കുന്നു..
ഇത്തവണ ഇവിടുത്തെ വരികള്‍ക്ക് കൂടുതല്‍ ഭംഗി തോന്നിയത് എന്റെ നാടിനെ ശരിക്കുമറിഞ്ഞുള്ള എഴുത്തു വായിച്ചിട്ടാണോ എന്നു ഞാന്‍ ആലോചിക്കുകയായിരുന്നു...
ഒരു ഗസലിന്റെ സുഖവും നോവുമുണ്ടായിരുന്നു വായനക്ക്...ഒരുപാടിഷ്ട്ടമായി ചെറുവാടീ....
ReplyDeleteഅർത്ഥ സമ്പുഷ്ടമായ ഗസലിന്റെ വരികൾക്കുള്ള സുഗന്ധം ഒന്നു വേറെത്തന്നെ.
ReplyDeleteനല്ല പോസ്റ്റ്.ഇഷ്ടപ്പെട്ടു.
മനം നിറയെ പൂവും പുഴയും മലയും പിന്നെ യാത്രകളും. ഇപ്പോള്‍ ഇതാ സംഗീതവും. ഗസലിന്റെ പതിഞ്ഞ താളത്തെ കൂട്ടുപിടിച്ച് ഒരു യാത്ര പോകാമെന്ന് കരുതിയാല്‍ മൂന്നേമുക്കാല്‍ കിലോമീറ്റര്‍ നീളമുള്ള ബഹ്റൈന് നീളം തികയാതെ കടക്കാന്‍ അനുവാദമില്ലാത്ത സൗദി ബോര്‍ഡറില്‍ എത്തും. അപ്പോള്‍ പിന്നെ ഇങ്ങനെയത് മനോഹരമായ വരികളില്‍ കൂടി പ്രകടിപ്പിക്കാം... അല്ലെ? ആശംസകള്‍ മന്‍സൂര്‍ ഭായ്...
ReplyDeleteഗസല്‍ സംഗീതത്തെ ഇഷ്ടപ്പെടുന്നത് കൊണ്ടായിരിക്കാം എനിക്ക് ഈ പോസ്റ്റ് വല്ലാതെ പിടിച്ചത്. വരികളില്‍ അദൃശ്യമായി കുടി കൊള്ളുന്ന മനോഹാരിതയാണ് ഈയെഴുത്തിന്റെ വശ്യത. ഇത്തരം പോസ്റ്റുകള്‍ കൂടുതല്‍ പ്രതീക്ഷിക്കുന്നു.
ReplyDelete"ഒരു നിളാ തീരത്ത് ഒരുങ്ങി വന്നെത്തുന്ന ശരത്കാല ശശിലേഖ പോലെ...മനസിന്റെ ഉമ്മറവാതില്‍ക്കലെന്തിനോ ഒരുവട്ടം കൂടി നീ വിരുന്നു വന്നു എന്റെ പ്രിയ സഖി എനിക്കായ് ഒരുങ്ങി വന്നൂ"..
ReplyDeleteഉമ്പായിയുടെ ഗസ്സല്‍ ഇരമ്പി വരുന്നു.. ഒപ്പം പൂക്കളുടെ മത്ത് പിടിപ്പിക്കുന്ന സുഗന്ധവും... ഈ രാവും.. പിന്നെ ചെറുവാടിയുടെ ഈ കൊച്ചു പോസ്റ്റും.. മനോഹരം ആയി കേട്ടോ
wellsaid
ReplyDeletepadakkuka nee.. en prannayathin sundara thaalathil....
nadum kanjizhu poya asthamayangal manasil chithrangal varakunnu
നന്ദ്യാര്‍വട്ട പൂക്കളുടെ സുഗന്ധവും നാല് മണി പൂക്കളുടെ മനോഹാരിതയും .. ഗസലിന്‍ നാദവും എല്ലാം കൂടി ഒരു വല്ലാത്ത അനുഭൂതിയിലേക്ക് കൊണ്ടെത്തിച്ച നല്ലോരെഴുത്ത് .. എങ്ങിനെ എഴുതി തുടങ്ങിയാലും അതില്‍ ബാല്യസ്മരണകളും പൂക്കളും കാടും കാട്ടാരുകളും നാടും നാട്ടുകാരും പാടവും പറമ്ബുമെല്ലാം ഒത്തു കൂടുന്നു .. എന്നത്തേയും പോലെ ഒരു നല്ല പോസ്റ്റു ..ലളിതം സുന്ദരം... ആശംസകള്‍ ..
ReplyDeleteപ്രകൃതിയുമായി താദാത്മ്യം പ്രാപിച്ചുകൊണ്ടുള്ള എഴുത്തുകളാണല്ലോ എല്ലാം. സ്വന്തം കൂട്ടിനുള്ളിൽനിന്നും പാറിപ്പറക്കുന്ന പൈങ്കിളിക്കേ പ്രകൃതിയിലെ കാഴ്ചകളെപ്പറ്റി ഇതുപോലെ പറയാൻ സാധിക്കൂ. അതിന്റെകൂടെ സംഗീതവും ലയിച്ചുചേർന്നാൽ, അനന്തമായ വിഹായസ്സിലൂടെ സഞ്ചരിക്കുന്ന പ്രതീതി. നല്ല എഴുത്ത്, നല്ല ശൈലി. ഭാവുകങ്ങൾ....
ReplyDeleteഗസൽ പോലെ മനോഹരം...നമിക്കുന്നു ചെറുവാടി...
ReplyDeleteനല്ല പോസ്റ്റ് കൊള്ളാം ചെറുവാടീ.എനിക്ക്ഗസലുകള്‍ കേള്‍ക്കാന്‍ വളരെ ഇഷ്ട്ടമാണ് ...ആശംസകള്‍.
ReplyDeleteകോഴിക്കോട് എനിക്കും ഇഷാട്ടമായ പ്രിയനഗരം !!
ReplyDeleteസി എച്ച് ഓവര്‍ ബ്രിഡ്ജിനു താഴെ തലകുനിച്ചു സായാഹ്നങ്ങളിലെ അതിഥി കളെ കാത്തു നില്‍ക്കുന്ന ,പാരഗണ്‍ ഹോട്ടലില്‍ നിന്നും ഒരു ചായകുടിക്കാന്‍ ,,അല്‍പ്പം മാറി ,നാരായണെട്ടന്റെ കടയിലെ "നന്നാറി സര്‍ബത്തും ,മിട്ടായി തെരുവിലെ ടോപ് ഫോം ഹോട്ടലില്‍ നിന്നും ചിക്കന്‍ ബിരിയാണിയും ,,പിന്നെ കടപ്പുറത്തെ ,സൈനുത്താന്റെ (സീനാ ഹോട്ടല്‍ ) നാടന്‍ ഭക്ഷണവും കഴിക്കാന്‍ ,, പ്രണയിനികളുടെ ഇഷ്ട്ട കേന്ദ്രമായ കോഴിക്കോട് ബീച്ചും ,സായാഹ്നത്തില്‍ കടല്‍ ക്കാറ്റുമേറ്റ് ,ഓര്‍മ്മകളെയും ,താലോലിച്ചു സ്വയം മരന്നിരിക്കുമ്പോള്‍ ,,പറഞ്ഞറിയിക്കാന്‍ വയ്യാത്ത ആ
അനുഭൂതി ,,അത് പങ്കുവെക്കാന്‍ ചെറുവാടി..സമ്മതിച്ചു നിങ്ങള്ക്ക് തന്നെ ഇത്ര മനോഹരമായി പറയാന്‍ കഴിയൂ ..
മനസ്സ് നിറയുന്നു..കോഴിക്കൊടെന്റെ ജന്മ നഗരമല്ല..പക്ഷെ നെഞ്ചോടു ചേര്‍ത്ത് ചേര്‍ത്തുപിടിക്കുന്ന ഏറ്റവും നല്ല നഗര സ്മരണകള്‍ കോഴിക്കൊടിന്റെതാണ്..തോനെ നിഷ്കളങ്കതയും ബല്ല്യ കലാസ്നേഹവും ഉള്ള ആളുകള്‍..ആ ചുറ്റുപാടുകള്‍ക്ക് മുഴുവന്‍ ഗസാലിന്റെ ധ്വനിയാണ്..ചെറുവാടി അത് വീണ്ടും ഓര്‍മ്മിപ്പിച്ചു..നന്ദി..
ReplyDeleteനാലുമണിപ്പൂക്കളും നന്ദ്യാര്‍ വട്ടവും - പൂക്കളും ഗസലുകളും നിറഞ്ഞ ഈ മനോഹരമായ കുറിപ്പ് എനിക്ക് വളരെ ഇഷ്ടപ്പെട്ടു. നന്ദി!
ReplyDeleteNannayitund......., prakrithiye ithra manoharamayi varnikuvanulla kazhivu aparamthanne.......
ReplyDeleteപ്രിയപ്പെട്ട മന്‍സൂര്‍,
ReplyDeleteഈ മനോഹരമായ സുപ്രഭാതത്തില്‍,ഒരു ഗസല്‍ കേള്‍ക്കുന്ന സുഖത്തോടെ,
ഒരു വിരിഞ്ഞ പൂവ് കണ്ട സന്തോഷത്തോടെ,
ഒരു നാടോടി ഗായകന്റെ സംഗീത മാധുര്യത്തില്‍ അലിഞ്ഞു,മനസ്സ് നിറഞ്ഞ തൃപ്തിയോടെ,
ഈ പോസ്റ്റ് സൌമ്യം,സുന്ദരം,ദീപ്തം! :)
ഹൃദ്യമായ അഭിനന്ദനങ്ങള്‍!
അച്ഛന്റെ വീട്ടിലെ പത്തുമണി പൂക്കളും,നാലു മണി പൂക്കളും,തറവാട്ടിലെ നന്ദ്യാര്‍വട്ട പൂക്കളും കണ്മുന്‍പില്‍ കാണുന്നു!
സംഗീതവും പൂക്കളും ,കിളികളും,പൂക്കളും,നാടും നമ്മുടെ സമാനമായ ഇഷ്ടങ്ങള്‍! :)
സംഗീതത്തെ സ്നേഹിക്കുമ്പോള്‍,പ്രകൃതിയെ ഉപാസിക്കുമ്പോള്‍, വാക്കുകള്‍ എത്ര മനോഹരമാകുന്നു!
ഗാന്ധി ജയന്തി ആശംസകള്‍!
സസ്നേഹം,
അനു
ജീവിത യാത്രയില്‍ ഏതു ലോകത്ത് എത്തി പെട്ടാലും മനസ്സില്‍ കൊണ്ട് നടക്കുന്ന നിറമുള്ള ഓര്‍മ്മകള്‍ ,,,,, അത് ഗസലായും പൂക്കളായും ചെറുവാടി മുന്നില്‍ വിതറിയിട്ടപ്പോള്‍ അതൊരു വര്‍ണ കാഴ്ചയായി . അഭിനന്ദനം സുഹൃത്തേ ,,,, നന്നായി എഴുതി
ReplyDeleteനല്ല പോസ്റ്റ്.
ReplyDeleteആശംസകള്‍.
നന്നായിട്ടുണ്ട് പൂക്കളുടെ സുഗന്ധം മനസ്സില്‍ നിന്നും മായാതിരിക്കട്ടെ .....കോഴിക്കോടെ എന്റെ പ്രിയപ്പെട്ട നാട് സ്മരിച്ചതില്‍ സന്തോഷം...ആശംസകള്‍
ReplyDeleteപ്രിയ മനൂ....ഗസല്‍ പൂക്കള്‍ വായിച്ചു.....വളരെ നന്ന്.....പക്ഷെ ചിത്രം......നന്ദ്യാര്‍ വട്ടം പൂവൊന്ന് ചെറുതായി പോയോ......അഭിനന്ദനങ്ങള്‍..........
ReplyDeleteശരിയാണ് ചെറുവാടി... കോഴിക്കോട് നഗരത്തിന് ഗസലിന്റെ താളമുണ്ട്. കടലോരത്തെ കാറ്റിനും, തിരകള്‍ക്കും വരെ ഗസലിന്റെ ഈണമാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. നിമിഷങ്ങള്‍ക്കുള്ളില്‍ ഗസലിന്റെ അകമ്പടിയോടെ എന്റെ നഗരത്തില്‍ എത്തിച്ചതിന് നന്ദി...
ReplyDeleteഅസൂയാവഹം ഈ രചനാശൈലി... ആശംസകള്‍
മനോഹരമായൊരു പോസ്റ്റ്.. ഞാനുമൊഴുകി ഈ വായനയോടൊപ്പം എന്‍റെ നാട്ടിലേക്കും ബാല്യത്തിലേക്കും.. നന്ത്യാര് വട്ടവും സുന്ധരാജനുമൊക്കെ ഓര്‍മ്മകളീല്‍ വീണ്ടും പൂത്തു.. ചെറുവാടിയുടെ ഓരോ പോസ്റ്റും ഒരുപാട് ഓര്‍മ്മകള്‍ സമ്മാനിക്കുന്നു.. മനസ്സിലെവിടെയോ ഒളിഞ്ഞിരിക്കുന്ന പ്രിയമെഴും ഓര്‍മ്മപ്പൂക്കള്‍.. വായിച്ച് തീരുന്നതുവരെ മറ്റൊരു ലോകത്തകപ്പെട്ടതുപോലെ.. നന്ദി.
ReplyDeleteഗസലിന്റെ ഈണം മനസിൽ..നന്ദ്യാർവട്ടത്തിന്റെ മനോഹാരിതയും നാലുമണിപ്പൂക്കളുടെ ആകർഷണീയതയും അറിഞ്ഞു.. കോഴിക്കോടിന്റെ തെരുവോരങ്ങളിലൂടെ ഗസൽപാട്ട് കേട്ട് നടക്കുന്നത് പോലെ തോന്നി...സായന്തനങ്ങളിൽ ചക്രവാളങ്ങളിൽ മിന്നി മായുന്ന ചിത്രങ്ങൾ കണ്ണിൽ..അറിയാതെ മനസ് പാടുന്നു...
ReplyDelete“മേം ഖയാലു ഹൂം കിസീ ഓർ കാ..
മുച്ഛെ സോച്താ കോയീ ഓർ ഹെ..”
ഒരു നല്ല വായന തന്നു ...
ReplyDelete"ചെറുവാടിയുടെ രചനകള്‍ സൗമ്യമായൊരു ഗസല്‍ നാദം പോലെയാണ്..."
ReplyDeleteമുകളിലെ കമന്റില്‍ നിന്ന് കടമെടുത്ത ഈ വരികള്‍ക്കപ്പുറം ഞാനെന്തു പറയാനാണ്..!!
വശ്യവും സുന്ദരവുമായ ഒരു കവിത കേട്ട സംതൃപ്തി...!!!
"മാനത്തെ മേഘങ്ങളില്‍ അസ്തമയ സൂര്യന്റെ ചെഞ്ചായം വീണ് കുറെ ചിത്രങ്ങള്‍ തെളിഞ്ഞിട്ടുണ്ട്. നമ്മള്‍ എന്ത് സങ്കല്‍പ്പിക്കുന്നോ അതേ രൂപമായിരിക്കും ഈ ചിത്രങ്ങള്‍ക്കും. കുതിരപ്പുറത്ത് പോകുന്ന പടയാളിയുടെ മുഖവും രണഭൂമിയും തിരയും തീരവുമെല്ലാം ഞാന്‍ വായിച്ചെടുക്കാറുണ്ട് ഈ രൂപങ്ങളില്‍."
ReplyDeleteഏറ്റവും സത്യമായ കാര്യം...നമ്മുടെ ഇഷ്ട രൂപങ്ങള്‍ ഇപ്പോഴും നമ്മുക്കായ് കാത്തു വെച്ചിരിക്കുകയാണ് ചുവന്നു തുടുത്ത ആകാശം..
manaoharamaya post.... sharikkum aswadhichu....... bhavukangal.......
ReplyDeleteഎന്റെ മന്‍സൂ. എന്നെ കൊണ്ട് പറയിക്കു...വീണ്ടും ...വീണ്ടും ...
ReplyDeleteഅടിപൊളി മച്ചു!!!!
എന്നും നിന്തെ പേനയില്‍ മഷി FULL ആയി ഇരിക്കട്ടെ!!!! ആശംസകള്‍ !!!
സായാഹ്നങ്ങള്‍ കവിതയൂറുന്ന നിമിഷങ്ങളാണ്...ഗൃഹാതുരത്വമുണര്‍ ത്തുന്ന ഈ വരികളും ഒരു കാവ്യാനുഭവം പോലെ...നന്ദി!
ReplyDeleteകൊള്ളാം!
ReplyDeleteപതിവ് പോലെ ഇവിടെയും ഞാന്‍ എത്തിയത് വൈകി തന്നെ :) ഗസലുകള്‍ വല്ലാത്ത ഇഷ്ടമാണ്. മുന്‍പ് ചെറിയ ഒരു കളക്ഷന്‍ ഉണ്ടായിരുന്നു. എങ്ങിനെയോ അത് മിസ്സായി. നല്ല ഗസലുകള്‍ (മലയാളമുള്‍പ്പെടെ) ആരുടെയെങ്കിലും കൈവശമുണ്ടെങ്കില്‍ എന്റെ മെയില്‍ വിലാസത്തില്‍ അയച്ചു തരിക..
ReplyDeleteചെറുവാടിയിലെ നാലുമണിപ്പൂവുകാരനെയും നന്ദ്യാര്‍വട്ടപ്പൂവുകാരനെയും ഗസലുകാരനെയും കണ്ടറിയാന്‍ സാധിച്ച പോസ്റ്റ്.. നാലുമണിപ്പൂവൊക്കെ ഇപ്പോള്‍ എവിടെ കിട്ടാന്‍ ??
ന്റെ ചെറുവാടി ബായ് ഞാനൊരു കടുത്ത ഗസല്‍ സ്രോതാവാന് ഇപ്പോള്‍ അന്യഭാഷാ ഗസല്‍ വല്ലാതെ കേള്‍ക്കാറില്ല നമ്മുടെ സഹാബാസും ഉംബായിയും ആണ് ഇഷ്ട്ട താരങ്ങള്‍ ഇവിടെ വരുന്ന എല്ലാ പോസ്റ്റ് വായിക്കുംബോയും കാതില്‍ ഗസല്‍ ഉണ്ടാവും
ReplyDeleteഗസല്‍ എന്നും എനിക്ക് ഒരുലഹരിയാ ആലഹരിയുടെ കൂടെ പതഞ്ഞു പൊങ്ങുന്ന ഗസല്‍ മോഹബ്ബത്തുമായി ഒരു പോസ്റ്റ് നന്നായിരിക്കുന്നു
ഗസലുകള്‍ കവിതകള്‍ ആണെന്നാ പറയുന്നത് മറ്റു സംഗീതം പോലെ അല്ല ഗസലുകള്‍ ഒരു സല്ലപിക്കള്‍ അല്ലെ നമ്മോട് നമ്മുടെ ഹൃദയത്തോട്
ഇഷ്ടായി..
ReplyDeleteഞാന്‍ ഈ വഴിക്ക് പോകുന്നുണ്ട്.
ഇതില്‍ പറഞ്ഞ എല്ലാ കാര്യങ്ങളും ഞാനും ഹൃദയത്തോട് ചേര്‍ത്തു പിടിക്കുന്നതാണ്. ഒന്നാമത് ഗസല്‍ തന്നെ. സരഖ്തീ ജായെ ഹെ രുഖ്സേ നഖാബ് ആഹിസ്താ ആഹിസ്താ, നിക്കല്‍താ രഹാ ആ ഹെ ആഫ്താബ് ആഹിസ്താ ആഹിസ്താ.. എങ്ങിനെ മറക്കാനാവും. പിന്നെ പറഞത് പോലെ കോഴിക്കോട് നഗരം, അവിടത്തെ അന്തരീക്ഷത്തില്‍ ഈ നാദങ്ങള്‍ അലിഞ്ഞു ചേര്‍ന്നിരിക്കുന്നു. ഒരു ഗസല്‍ കേള്‍ക്കുന്ന ഇമ്പത്തോടെ തന്നെ വായിച്ചു ആസ്വദിക്കാന്‍ കഴിഞ്ഞു ഈ എഴുത്ത്. ഓര്‍ ഏക് ബാര്‍ മന്‍സൂര്‍ ഭായ്.. ഇനിയും എഴുതുക കൊതി തീരാത്ത, മതി വരാത്ത ഈ ഗസല്‍ മാലകള്‍.
ReplyDelete@ മുകില്‍
ReplyDeleteആദ്യം എത്തിയതില്‍ വളരെ സന്തോഷം. ആ പഴയ ഓര്‍മ്മകള്‍ തന്നെയാണല്ലോ നമ്മുടെ നല്ലൊരു സമ്പത്ത്.നന്ദിയുണ്ട് വായനക്കും അഭിപ്രായത്തിനും.
@ നൌഷു.
നന്ദി സന്തോഷം. ഹൃദയത്തില്‍ നിന്നും.
@ ഷാജു അത്താണിക്കല്‍
നന്ദി സന്തോഷം. ഹൃദയത്തില്‍ നിന്നും.
@ വര്‍ഷിണി വിനോദിനി
പൂക്കളും ഗസലുകളും ആര്‍ക്കാ ഇഷ്ടാവാതെ വരിക. നന്ദിയുണ്ട് ട്ടോ വായനക്കും ഇഷ്ടായതിനും. സന്തോഷം.
@ ഇസ്മായി തണല്‍
ഗസല്‍ നിറയുന്ന കോഴിക്കോടന്‍ മണ്ണിനെ മറക്കാന്‍ പറ്റില്ലല്ലോ. നന്ദിയും സന്തോഷവും ഉണ്ട് , വായനക്കും നല്ല വാക്കുകള്‍ക്കും.
@ പഞ്ചാര കുട്ടന്‍
ദൈവമേ..ഇതിനെ സാഹിത്യം എന്ന് പറയുമോ :) . നന്ദി വായനക്ക്
@ മുല്ല .
അതേ വല്ലാത്തൊരു ആകര്‍ഷണമാണ് കോഴിക്കോടിനോട് എനിക്കും. നന്ദി .
@ മനു
സെന്റര്‍ കോര്‍ട്ടിലേക്ക് സ്വാഗതം മനു. വായനക്കും നല്ല വാക്കുകള്‍ക്കും ഹൃദയം നിറഞ്ഞ നന്ദി.
@ ഷാനവാസ്
ഇതൊക്കെ തന്നെയല്ലേ നമ്മുട കൊച്ചുകൊച്ചു സന്തോഷങ്ങള്‍. നന്ദി ഷാനവാസ് ഭായ്
@ നസീഫ് അരീക്കോട്
വായനക്കും അഭിപ്രായത്തിനും ഹൃദയം നിറഞ്ഞ നന്ദി നസീഫ്.
@ രമേശ് അരൂര്‍
ReplyDeleteനന്ദിയും സന്തോഷവും അറിയിക്കട്ടെ. ഹൃദയതിനില്‍ നിന്നും.
@ ജാസ്
സെന്റര്‍ കോര്‍ട്ടിലേക്ക് സ്വാഗതം. സന്തോഷം വായനക്ക്.
@ നാമൂസ്
ഹൃദയം നിറഞ്ഞ നന്ദി നമൂസ് . സന്തോഷം
@ പ്രയാണ്‍
നന്ദിയും സന്തോഷവും അറിയിക്കട്ടെ.
@ റോസാപ്പൂക്കള്‍
ഒത്തിരി സന്തോഷം ഈ അഭിപ്രായം വായിച്ചപ്പോള്‍. ഹൃദയം നിറഞ്ഞ നന്ദി
@ എന്റെ ലോകം
നാട്ടീന്നു എപ്പോഴെത്തി വിന്‍സെന്റ് ജീ ? അവധിക്കാലം നന്നായി ആസ്വദിച്ചു എന്ന് കരുതുന്നു. ഓതി സന്തോഷായി ട്ടോ ഈ അഭിപ്രായം വായിച്ചു. ഹൃദയം നിറഞ്ഞ നന്ദി അറിയിക്കട്ടെ.
@ ജയന്‍ ഏവൂര്‍
നന്ദിയുണ്ട് ട്ടോ വന്നതിനും വായിച്ചതിനും ഇഷ്ടായതിനും. വളരെ വളരെ സന്തോഷം ജയേട്ടാ.
@ മുനീര്‍ എന്‍ പി
ഹൃദയം നിറഞ്ഞ നന്ദി മുനീര്‍. ഇഷ്ടാവുക എന്നറിയുന്നത് വളരെ സന്തോഷകരം തന്നെ.
@ മേയ് ഫ്ലവര്‍
ഗസലും സായാഹ്നവും. രണ്ടും ഒരുപോലെ അല്ലെ. നന്ദി വായനക്ക്.
@ സുജ
തമന്ന ഫിര്‍ എന്റെയും ഇഷ്ട ഗസല്‍ ആണ് . ആവര്‍ത്തനം വന്ന വരികള്‍ ഒന്നൂടെ എഡിറ്റ് ചെയ്തിട്ടുണ്ട്. അത്തരം കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത് വളരെ സന്തോഷവും സ്വാഗതാര്‍ഹാവുമാണ് . നല്ല വാക്കുകള്‍ക്കു നന്ദി സന്തോഷം.
@ ആചാര്യന്‍
ReplyDeleteമനസ്സിനെ എപ്പോഴും ചെറുപ്പമായി തന്നെ നിര്‍ത്തണം ആചാര്യാ. :) ഒത്തിരി നന്ദിയുണ്ട് വായനക്കും ഇഷ്ടായതിനും .
@ ആഫ്രിക്കന്‍ മല്ലു
സെന്റര്‍ കോര്‍ട്ടിലേക്ക് സ്വാഗതം. നന്ദിയുണ്ട് വായനക്കും അഭിപ്രായത്തിനും. ഒത്തിരി സന്തോഷം.
@ ബഡായി
എന്റെ ഹൃദയം നിറഞ്ഞ നന്ദി അഷ്‌റഫ്. നിങ്ങള്‍ നല്‍കുന്ന പ്രോത്സാഹനം തന്നെ എന്റെ ആവേശം. സന്തോഷം.
@ കൊച്ചുമോള്‍
ഒത്തിരി നന്ദി വായനക്കും അഭിപ്രായത്തിനും. സന്തോഷം
@ മുഹമ്മദ് കുട്ടി കോട്ടക്കല്‍
നന്ദി കുട്ടിക്കാ. ഇഷ്ടായി എന്നറിഞ്ഞതില്‍ വളരെ വളരെ സന്തോഷം. ഹൃദയം നിറഞ്ഞ നന്ദി
@ റഫീഖ് പൊന്നാനി
നന്ദി സന്തോഷം റഫീഖ്. സുഖമല്ലേ..?
@ അബ്ദുല്‍ ജബ്ബാര്‍ വട്ടപ്പൊയില്‍
അടുത്തറിയുന്നവര്‍ക്ക് തീര്‍ച്ചയായും ഒരു വികാരമാവും കോഴിക്കോട് എന്ന നഗരം. അതാണ് ഈ പോസ്റ്റ് വനങ് വഴിയും. ഹൃദയം നിറഞ്ഞ നന്ദി,
@ പ്രദീപ് കുമാര്‍
കോഴിക്കോട് എന പ്രിയ നഗരത്തെ , അതിന്റെ സ്വഭാവത്തെ ചെറുതായി വരച്ചിടാന്‍ നടത്തിയ ശ്രമം മാത്രം. അത് ഇഷ്ടായി എന്ന് നിങ്ങളൊക്കെ പറയുമ്പോള്‍ എങ്ങിനെ സന്തോഷിക്കാതിരിക്കും. എന്റെ ഹൃദയം നിറഞ്ഞ നന്ദിയും സന്തോഷവും അറിയിക്കുന്നു.
@ ചാണ്ടിച്ചന്‍
നാട്ടില്‍ പോയി ചുറ്റിക്കറങ്ങി , എല്ലാര്‍ക്കും കഴിവതും പാര വെച്ച് തിരിച്ചെത്തി അല്ലേ :). വീണ്ടും കണ്ടത്തില്‍ സന്തോഷം,. ഇഷ്ടായതിനു ഒത്തിരി നന്ദി
@ മൊയിദീന്‍ Angadimugar
ഒത്തിരി നന്ദി സന്തോഷം. വായനക്കും ഇഷ്ടായതിനും
@ ഹാഷിക്ക്
ReplyDeleteഅതന്നെ. ഒരു അഞ്ചു പാട്ട് കേള്‍ക്കുമ്പോഴേക്കും ബഹ്‌റൈന്‍ തീരും. പിന്നെ ഇങ്ങിനെ ഒക്കെ തട്ടിക്കൂട്ടാം :)
ഒത്തിരി നന്ദി വായനക്കും അഭിപ്രായത്തിനും.
@ ഷുക്കൂര്‍
നന്ദി എന്ന ഔപചാരികത നമ്മള്‍ തമ്മില്‍ ഒഴിവാക്കാം. എന്നാലും നല്ല വാക്കുകള്‍ കേള്‍ക്കുമ്പോഴുള്ള സന്തോഷം മറച്ചു വെക്കുന്നില്ല. സന്തോഷം .
@ മാഡ് /അക്ഷര കോളനി
അര്‍ജുന്‍ , ഉമ്പായി ഗസലുകള്‍ക്ക് നല്ല ഇമ്പമുണ്ട്. ഞാനും ഇഷ്ടപ്പെടുന്നു. വളരെ സന്തോഷം ഈ അഭിപ്രായം വായിച്ചിട്ട്. ഹൃദയം നിറഞ്ഞ നന്ദി
@ ജാബിര്‍ മലബാരി
ഹൃദയം നിറഞ്ഞ നദി ജാബിര്‍. സന്തോഷം അറിയിക്കുന്നു.
@ ഉമ്മു അമ്മാര്‍
വളരെ നന്ദി, നല്ല വാക്കുകള്‍ക്കും വായനക്ക്. സന്തോഷം .
@ വീ എ
സന്തോഷം വീ എ . ഈ വാക്കുകളെ ഞാന്‍ ഹൃദയം കൊണ്ട് സ്വീകരിക്കുന്നു. എന്റെ സ്നേഹവും നന്ദിയും അറിയിക്കുന്നു.
@ ജെഫു ജൈലാഫ്
ഹൃദയം നിറഞ്ഞ നന്ദി ജെഫു. സന്തോഷം
@ ഇടശ്ശേരിക്കാരന്‍
സെന്റര്‍ കോര്‍ട്ടിലേക്ക് സ്വാഗതം . ഹൃദയം നിറഞ്ഞ ബന്ധി വായനക്കും അഭിപ്രായത്തിനും .
@ ഫൈസല്‍ ബാബു
പാരഗണ്‍ , അതിന്റെ മുമ്പിലെ കട, അവിടത്തെ സര്‍ബത്തും വെറ്റില മുറുക്കലും നീ എന്റെ ചിന്തകളെ വഴിമാറ്റി വിട്ടുവല്ലോ പഹയാ. :) . നന്ദി സന്തോഷം നല്ല വാക്കുകള്‍ക്കു
@ doll
ഒരിക്കല്‍ അറിഞ്ഞവര്‍ക്ക് പിന്നെ പ്രിയപ്പെട്ടതായി മാറും കോഴിക്കോടും പരിസരവും. ഇവിടെ വന്നതിനും അഭിപ്രായത്തിനും ഒത്തിരി നന്ദി
ഗസലും പൂക്കളും പിന്നെ സന്ധ്യയും
ReplyDeleteഒരു ഗസല്‍ കേട്ട സുഖത്തോടെ വായിച്ച പോസ്റ്റ് ..
ReplyDeleteആശംസകള്‍ ചെറുവാടി
കോഴിക്കോടിന്റെ രുചിയും,മണവും.താളവും മെല്ലാം ഒരുക്കി അണിയിച്ചൊരുക്കിയ ഒരു ഗസൽ പൂക്കളം..!
ReplyDeleteഇക്ക ഒരു ഗസല്‍ കേട്ട പ്രതീതി ഉണ്ടായിരുന്നു..പതിവ് പോലെ ഒരു നല്ല പോസ്റ്റു.
ReplyDeleteഓര്‍മ്മയുടെ മുററത്ത്നിന്ന രണ്ട് പൂവിന്റെ പേരുപറയാന്‍ പറഞ്ഞാല്‍.........കൊയ്ത്ത്കഴിഞ്ഞ പാടത്തെ പേരറിയാപൂക്കള്‍ എന്ന്‍ ഞാന്‍ പറയും.......
ReplyDeleteനല്ല പോസ്റ്റ്.
ഗസലും കോഴിക്കോടും
ReplyDeleteരണ്ടും എനിക്കും പ്രിയപ്പെട്ടത്.
അത് രണ്ടും പറഞ്ഞ ഈ പോസ്റ്റും ഇഷ്ടായി .
ആശംസകള്‍
നല്ല പോസ്റ്റ്.
ReplyDeleteആശംസകള്‍!
Very good mansoo...... Ee gazal thikachum madhuramullath..
ReplyDeleteCheruvadi, I hv never been o kozhikkod (airport vare allaathe)..Orikkal varanam mittayi theruvum gazal urangaunna aa vazhikalum aduthariyaan...as usual...nice narration..simply superb..
ReplyDelete@ ശ്രീനാഥന്‍
ReplyDeleteഹൃദയം കൊണ്ട് നന്ദി പറയട്ടെ വാനക്കും ഇഷ്ടായത്തിനും സ്രീനാഥന്‍ സര്‍ . സന്തോഷം
@ ഓര്‍മ്മകള്‍
ഒത്തിരി നന്ദി , സന്തോഷം. വായനക്കും നല്ല വാക്കുകള്‍ക്കും.
@ അനുപമ
ഈ അഭിപ്രായം വായിച്ചു ഒത്തിരി സന്തോഷായി ട്ടോ അനൂ. നല്ല വാക്കുകള്‍ക്കു ഹൃദയം നിറഞ്ഞ നന്ദി . ഈ പൂവും പാട്ടുമൊക്കെ തന്നെയല്ലേ സന്തോഷങ്ങള്‍.
@ വേണുഗോപാല്‍
വായിക്കപ്പെടുകയും അത് ഇഷ്ടായി എന്ന് കേള്‍ക്കുമ്പോഴുള്ള സന്തോഷം ചെറുതല്ല വേണുഗോപാല്‍ ജീ. ഒത്തിരി നന്ദി സന്തോഷം
@ അഷ്‌റഫ് അമ്പലത്ത്
ഹൃദയം നിറഞ്ഞ നന്ദി സന്തോഷം അഷ്‌റഫ്
@ അഭിഷേക്
സെന്‍റര്‍ കോര്‍ട്ടിലേക്ക് സ്വാഗതം അഭിഷേക് . വായനക്കും ഇഷ്ടായത്തിനും ഒത്തിരി നന്ദി സന്തോഷം
@ ഇസ്മായില്‍ അത്തോളി
നന്ദ്യാര്‍ വട്ടം രണ്ടു തരാം ഉണ്ടല്ലോ. കട്ടിയുള്ളതും ഇല്ലാത്തതും. പിന്നെ ഫോട്ടോ ഇതേ കിട്ടിയുള്ളൂ.:-) വളരെ സന്തോഷം വായനക്കും ഇഷ്ടായതിനും.
@ ഷബീര്‍ തിരിച്ചിലാന്‍
കല്യാണം കഴിഞ്ഞു വന്നു ല്ലേ. ഇനി ഖല്‍ബില്‍ ഗസല്‍ താളം ഉണരട്ടെ. ഒത്തിരി സന്തോഷം ട്ടോ ഈ നല്ല വാക്കുകള്‍ വായിച്ചപ്പോള്‍. നന്ദി .
@ ഇലഞ്ഞിപ്പൂക്കള്‍
ഹൃദയം കൊണ്ട് സ്വീകരിക്കുന്നു വളരെ സന്തോഷം നല്‍കിയ ഈ വാക്കുകളെ. ഒത്തിരി നന്ദി സന്തോഷം.
@ സീത
ReplyDeleteഹൃദയം നിറഞ്ഞ നന്ദി സീതേ വായനക്കും ഇഷ്ടായതിനും . സന്തോഷം .
@ അനില്‍കുമാര്‍ സീ. പി
സന്തോഷം നന്ദി അനില്‍ ജീ. വായനക്കും ഇഷ്ടായതിനും.
@ അനശ്വര
നന്ദിയുണ്ട് ട്ടോ അനശ്വര. ഈ നല്ല വാക്കുകളെ വിനയപൂര്‍വ്വം സ്വീകരിക്കുന്നു.
@ ജുനൈത്
നന്ദി സന്തോഷം ജുനൈത് ഭായ് . വായനക്കും അഭിപ്രായത്തിനും.
@ ജയരാജ്
നന്ദി സന്തോഷം ജയരാജ്. വായനക്കും ഇഷ്ടായതിനും.
@ വിഷ്ണു
നന്ദിയുണ്ട് ട്ടോ വിഷ്ണു. സന്തോഷം
@ മുഹമ്മദ്‌കുട്ടി ഇരിമ്പിലിയം
ഒത്തിരി നന്ദി സന്തോഷം മുഹമ്മദ് ഭായ് . വായനക്ക്, ഇഷ്ടായതിനു. ആശംസകള്‍
@ ശങ്കരനാരായണന്‍
നന്ദി സന്തോഷം . വായനക്കും ഇഷ്ടായതിനും.
@ മനോരാജ്
വൈകിയിട്ടൊന്നും ഇല്ല മനോ. നന്ദിയുണ്ട് ട്ടോ വായനക്കും ഇഷ്ടായി എന്നറിഞ്ഞതിലും. ഹൃദയം നിറഞ്ഞ നന്ദി . സന്തോഷം
എനിക്കും ഇഷ്ടമാണ് ശാന്തമായ സുന്ദരമായ സായാഹ്നങ്ങൾ. ഭംഗിയായിട്ടെഴുതിയിരിക്കുന്നു.
ReplyDeleteമന്സൂര്‍ക്ക ഇവിടെയെത്താന്‍ കുറെ വൈകി. ഈ പോസ്റ്റ് ഇട്ട അന്ന് തന്നെ വായിക്കണമെന്ന് കരുതിയതാ.. തിരക്ക് തന്നെയാണ് പ്രശ്നക്കാരന്‍..
ReplyDeleteഇത് വായിച്ചു തീരും മുമ്പേ നാടോര്‍മകളിലേക്ക് ഞാനും ഒന്ന് ഊളിയിട്ടുപോയി. കോഴിക്കോട് എനിക്കും മറക്കാന്‍ പറ്റാത്ത സ്ഥലമാണ്. സാഹായ്നങ്ങളെ എനിക്കും ഇഷ്ടമാണ്. ഒരുപാട് സായാഹ്നങ്ങള്‍ കോഴിക്കോടെ കടപ്പുറത്ത് ചിലവയിചിട്ടുല്ലതിനാലാവും ഞാന്‍ പെട്ടെന്ന് കോഴിക്കോട് ബീച്ചില്‍ എത്തി. ഗസലുകളെ സ്നേഹിക്കുന്നത് കൊണ്ട് ഒരു ഗസല്‍ ഗാനം ആസ്വദിച്ച പ്രതീതി ഇത് വായിക്കുമ്പോള്‍. കൂടെ ചിരിച്ചും കരയിപ്പിച്ചും മിന്നിമറയുന്ന പൂക്കളും. നിങ്ങളുടെ രചനകില്‍ എല്ലാം കാണുന്ന ഈ പ്രകൃതി സ്നേഹം തന്നെയാണ് കേട്ടോ ഈ സെന്‍റര്‍കോര്‍ട്ട് ന്റെ ഒരു ഹൈലൈറ്റ്. അത് തുടര്‍ന്നും ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു.
@ കൊമ്പന്‍
ReplyDeleteഷഅബാസ് അമനും ഉംബായിയും എന്റെയും ഇഷ്ട ഗായകര്‍. ഉമ്പായിയുടെ പാട്ടുകള്‍ക്ക് വല്ലാത്ത വശ്യതയാണ്. ഒത്തിരി നന്ദി. പോസ്റ്റ് ഇഷ്ടായതിനു. സന്തോഷം.
@ പട്ടേപ്പാടം റാംജി
കുറെ നാളായല്ലോ റാംജി ഭായിയെ കണ്ടിട്ട്. ഇപ്പോഴും നാട്ടില്‍ തന്നെയാണോ..? ഹൃദയം നിറഞ്ഞ നന്ദി ഇഷ്ടായതിനു.
@ സലാം
ഹൃദയം നിറഞ്ഞ നന്ദി സലാം ഭായ്. മനസ്സ് നിറഞ്ഞു ഈ അഭിപ്രായം വായിച്ചിട്ട്. സന്തോഷം.
@ പ്രിയ ജി
നന്ദി സന്തോഷം . വായനക്ക് അഭിപ്രായത്തിനു.
@ ഇസ്മായില്‍ ചെമ്മാട്
നന്ദി സന്തോഷം ഇസ്മായില്‍ , വായനക്കും ഇന്ഷ്ടായത്തിനും നല്ല വാക്കുകള്‍ക്കും.
@ മുരളീ മുകുന്ദന്‍ ബിലാത്തിപട്ടണം
ഹൃദയം നിറഞ്ഞ നന്ദിയും സന്തോഷവും അറിയിക്കുന്നു മുരളിയേട്ടാ ഈ നല്ല വാക്കുകള്‍ക്ക്. പ്രോത്സാഹനത്തിനു.
@ ഒരു ദുബായിക്കാരന്‍
ഹൃദയം നിറഞ്ഞ നന്ദി ഷജീര്‍ വായനക്കും ഇഷ്ടായതിനും .സന്തോഷം
@ ലുലു
ഒത്തിരി നന്ദി . വായനക്കും ഇഷ്ടായതിനും. സന്തോഷം.
@ ബാബു
ഒത്തിരി നന്ദി ബാബു . വായനക്കും ഇഷ്ടായതിനും. സന്തോഷം.
@ സ്വന്തം സുഹൃത്ത്
ReplyDeleteജിമ്മീ. വായനക്കും ഇഷ്ടായതിനും ഒത്തിരി നന്ദി . സന്തോഷം.
@ മജി ആര്‍ട്ട് ലൈന്‍
നന്ദി സന്തോഷം മജി. വായനക്കും ഇഷ്ടായതിനും.
@ കാട്ടുകുറിഞ്ഞി
എന്റെ ഹൃദയം നിറഞ്ഞ നന്ദിയും സന്തോഷവും അറിയിക്കുന്നു. വായനക്കും ഇഷ്ടായതിനും .
@ ടൈപ്പിസ്റ്റ് / എഴുത്തുക്കാരി
ഒത്തിരി നന്ദി വായനക്കും ഇഷ്ടായതിനും. സന്തോഷം.
@ സുബൈദ
ആ പോസ്റ്റ് വായിക്കാം. നന്ദി
@ ഹക്കീം മോന്‍സ്
കോഴിക്കോടിനെ അടുത്തറിയുന്നവര്‍ക്ക് ഈ പോസ്റ്റ് കൂടുതല്‍ ഇഷ്ടായി എന്നറിയുന്നത് സന്തോഷം നല്‍കുന്നു. ഒത്തിരി നന്ദി , സന്തോഷം നല്‍കിയ ഈ അഭിപ്രായത്തിന്. മോന്‍സ്.
Enikku ishtappettu. Keep writing. Bhavukangal.
ReplyDeleteആശംസകൾ...
ReplyDeleteസുഹൃത്തേ , നല്ല പോസ്റ്റ്. പ്രവാസത്തിന്റെ ഓരോ നിമിഷവും ഓരോ കാഴ്ചകളും ഇത്തരം ഓര്‍മ്മകള്‍ നമ്മില്‍ ഉണര്‍ത്തും .
ReplyDeleteഎങ്കിലും ഘടനാപരമായ ചില തിരുത്തലുകള്‍ ആകാം.
ആ പൂക്കളുടെ വിവിധ വര്‍ണ്ണങ്ങളാണ് .....
വീശുന്ന ചൂടുള്ള കാറ്റിന് ഇപ്പോള്‍ നാട്ടിലെ കാറ്റിന്റെ അതേ കുളിര്‍മ്മ ....
കുറുകി കുറുകി രണ്ട് വെള്ളരിപ്രാവുകള്‍ പറന്നു വന്ന് .....
kurachu nalukalkku sheshamanu varunnathu.....center court kurachu sundari ayittundallo....nostalgiakku oru mattavum illatto... post ishatayi..
ReplyDeleteനല്ലൊരു ഗസല്‍ കേട്ടതു പോലെ... നന്നായിട്ടുണ്ട് മാഷേ.
ReplyDeleteSimple & elegant.
ReplyDeleteവല്ലപോഴും മാത്രമേ ഗസല്‍ കേള്‍ക്കാറുള്ളൂ പക്ഷെ അത് പടിഞ്ഞ ശബ്തത്തില്‍ കേട്ടാല്‍ വേറൊരു ലോകം പോലെ തോനാം
:)
ReplyDeleteരവാസ ജീവിതത്തിന്റെ എല്ലാ ആകുലതകള്‍ക്കിടയ്ക്കും മനസ്സില്‍ നാടിന്റെ നന്മകള്‍ ഓര്‍ത്ത് വയ്കാന്‍
ReplyDeleteകഴിയുന്നുണ്ടല്ലോ.
നാല് മണിപ്പൂക്കളും നന്ത്യാര്‍ വട്ടവും എനിക്കും ഒരുപാടിഷ്ടമാണ്.
മഞ്ഞയും വെള്ളയും നിറമുള്ള നാലുമണി പ്പൂവുകള്‍ക്ക് തരളമായ ഒരു
സുഗന്ധവുമുണ്ട്. തനി നാടന്‍ നന്ത്യാര്‍ വട്ട പൂവുകള്‍ക്കും.
വെണ്മ തോട്ടെടുക്കാനാവുന്ന അവയുടെ ലാളിത്യം പോലെ മന്‍സൂറിന്റെ
വാക്കുകളും...
@ ഡോ. പി . Malankot
ReplyDeleteസെന്‍റര്‍ കോര്‍ട്ടിലേക്ക് സ്വാഗതം . ഒത്തിരി നന്ദി വായനക്കും ഇഷ്ടായതിനും.
@ വീകെ
നന്ദി സന്തോഷം വീകെ.
@ Kanakkoor
ഒത്തിരി നന്ദി. നിര്‍ദേശങ്ങളെ നന്ദി പൂര്‍വ്വം സ്വീകരിക്കുന്നു. ഇനിയു വായനയും വിമര്‍ശനവും നിര്‍ദേശവും പ്രോത്സാഹനവും പ്രതീക്ഷിക്കുന്നു. സന്തോഷം.
@ നജ്മതുല്ലൈല്
കുറെ നാളായല്ലോ കണ്ടിട്ട്. ഒത്തിരി നന്ദിയുണ്ട് വായനക്കും അഭിപ്രായത്തിനും. സന്തോഷം.
@ ശ്രീ
നന്ദി സന്തോഷം ശ്രീ. വായനക്കും നല്ല വാക്കുകള്‍ക്കും.
@ മൊട്ട മനോജ്
വളരെ വളരെ സന്തോഷം മനോജ്. വായനക്കും നല്ല വാക്കുകള്‍ക്കും.
@ ജാസ്മികുട്ടി
നന്ദി സന്തോഷം ജാസ്മികുട്ടി
@ ഒരു പാവം പൂവ്
സെന്‍റര്‍ കോര്‍ട്ടിലേക്ക് സ്വാഗതം. സന്തോഷം ഉണ്ട് ട്ടോ വന്നതിലും വായനക്കും സന്തോഷം നല്‍കിയ അഭിപ്രായത്തിനും. ഹൃദയം നിറഞ്ഞ നന്ദി.
യെ ദോലത് ഭി ലേലോ
ReplyDeleteയെ ഷോഹരത് ഭി ലേലോ
ഭലേ ചീന് ലോ മുജ്സെ മേരീ ജവാനി
മഹാനായ ആ ഗസല്‍ ഗായകന് ആദരാഞ്ജലികള്‍
നന്നായിട്ടുണ്ട്
ReplyDeleteഅനുഗ്രഹിക്കപെട്ട നാടും ... കുറെ ഓര്‍മകളും നല്‍കിയ പോസ്റ്റ്..!
ReplyDeleteഅസറപൂവും നന്ത്യാര്‍വട്ടവും ഗൃഹതുരത്വത്തിലേക്ക് വീണ്ടും കൊണ്ട് പോയി...സ്ഥിരമായ ഒരു ഗസല്‍ കേള്വിക്കാരിയല്ലെങ്കിലും ഗസല്‍ വശ്യമായ ഒരു അനുഭൂതിയാനെന്നും... ഈ പോസ്റ്റ് ആ അനുഭൂതിയിലേക്ക് കൊണ്ട് പോകുന്നു....ദാ... ജഗ്ജിത് സിങ്ങും പങ്കജ് ഉദാസും ഗുലാം അലിയും മാറി മാറി പാടുകയാണ്....
നിര്‍മ്മലമായ മനസ്സ് എഴുത്തില്‍ പ്രതിഫലിക്കുന്നു. ഗസല്‍ സംഗീതവും പൂക്കളും കൊണ്ട് ചെറുവാടി തീര്‍ത്ത വായനയുടെ രസതന്ത്രം അതീവ ഹൃദ്യം.
ReplyDelete....magar mujhko loutaado bachpan kaa saavan...woh kaagaz ki kashthi..woh baarish ka paani.....
ReplyDeleteHeartfelt thanks Manzoor bhai for taking to those ghazalish pebbly ways of Kozhikode..
പൂക്കളെയും, ഗസലുകളേയും തലോടിയത്
ReplyDeleteമനസിലേക്കും ഒരു കുളിർമഴയായ് പെയ്തിറങ്ങി-
"ഇപ്പോള്‍ പൂക്കള്‍ വിരിയുന്നത് മനസ്സിലാണ്. കണ്മുന്നില്‍ ഒരു നന്ദ്യാര്‍വട്ടം വിരിഞ്ഞു നില്‍ക്കുന്നുണ്ട്. ഒളിക്കണ്ണിട്ടൊരു നാലുമണിപ്പൂവും ഉണ്ട് . ഇവിടെ വീശുന്ന ചൂടുള്ള കാറ്റിന് ഇപ്പോള്‍ നാട്ടിലെ കാറ്റിന്റെ അതേ കുളിര്‍മ്മ ഉണ്ട്. ഓര്‍മ്മകള്‍ നല്‍കുന്ന സമ്മാനമാണത്"
ReplyDeleteഗസല്‍ പൂക്കള്‍ നന്നായി ഇഷ്ടപ്പെട്ടു ചെറുവാടി....
ഓരോ ഓര്‍മ്മകളെയും ഓരോ പാട്ടിനോട് ചേര്‍ത്ത് വെക്കുക. അത് വീണ്ടും വീണ്ടും കേള്‍ക്കുമ്പോള്‍ ആ ഓര്‍മ്മകളിലേക്ക് ഒരു സംഗീതയാത്ര. രസകരമായിരിക്കും അത്. ചിലപ്പോള്‍ നൊമ്പരവും തോന്നിയേക്കാം. ....
ReplyDeleteവളരെ ശെരി തന്നെ ..ഒരു പാട്ട് കേള്‍ക്കാത്ത ഒരു ദിവസം എനിക്ക് ചിന്തിക്കാനേ സാധിക്കില്ലട്ടോ .എന്തോ ഒരു ശൂന്യത തോന്നുമ്പോള്‍ .അതില്‍ നിന്നും രക്ഷപെടാന്‍ വേണ്ടി ഇപ്പോള്‍ നൊമ്പരം തോന്നുന്ന പാട്ടുകള്‍ എല്ലാം ഒഴിവാക്കും .എന്റെ സംഗീതയാത്ര അങ്ങനെ പോയി കൊണ്ടിരിക്കുന്നു .
വളരെ നല്ല പോസ്റ്റ് അത് പറയാന്‍ മറന്നു ..
ഒരു ഗസല്‍ കേട്ട സുഖം മന്‍സൂര്‍ ഭായി. നന്നായിട്ടുണ്ട്, നാഗരികതയിലെ സായാഹ്നസ്വപ്നങ്ങളും നന്ദ്യാര്‍ വട്ടത്തിന്റെ ഗൃഹാതുരതയും ചേര്‍ത്തിണക്കിയ ഗസല്‍പ്പൂക്കള്‍!
ReplyDeleteവിട്ടുപോയ പോസ്റ്റുകള്‍ തേടി വായിക്കുന്നതിനിടെ ഈ പോസ്റ്റും കണ്ടു.ജഗ്ജിത് സിങ്ങിനുള്ള സ്മരണാഞ്ജലിയായിരിക്കാം എന്ന് കരുതിയാണ് വായിച്ചു തുടങ്ങിയത്.
ReplyDeleteഒരുപാട് മനോഹര ഗസലുകള്‍ പാടി നമ്മോട് വിടപറഞ്ഞു പോയിരിക്കുന്നു ഈ ഭാവഗായകന്‍.
ഞാനും ഗസലിന്റെ കടുത്ത ആരാധികയാണ്,
ഞങ്ങളുടെ തറവാട്ടു മുറ്റത്ത് അവശേഷിക്കുന്ന പൂക്കളില്‍ എന്‍റെയും പ്രിയപ്പെട്ട നന്ത്യാര്‍വട്ടം ഉണ്ട്.പല തവണ നട്ടിട്ടും എനിക്ക് സ്വന്തമായൊരു നന്ത്യാര്‍വട്ടം ഇതുവരെ തളിര്‍ത്തില്ല.
ഇക്കൊല്ലവും നട്ടു പുതിയതൊന്നു.
തുലാവര്‍ഷം പെയ്തൊഴിയും മുമ്പ് അതിലൊരു കുഞ്ഞു നാമ്പ് കാണുമെന്ന പ്രതീക്ഷയിലാണ് ഞാന്‍.
അതെ എല്ലാവരും പറഞ്ഞത് ഞാനും പറയുന്നു,
ഈ എഴുത്ത് സുന്ദരം മനോഹരം..
@ റഫീക്ക് പൊന്നാനി
ReplyDeleteവീണ്ടും നന്ദി .
@ ലീല എം ചന്ദ്രന്‍
സെന്റര്‍ കോര്‍ട്ടിലേക്ക് സ്വാഗതം. വായനക്കും അഭിപ്രായത്തിനും നന്ദി.
@ നെല്ലിക്ക.
സെന്റര്‍ കോര്‍ട്ടിലേക്ക് സ്വാഗതം. വായനക്കും ഇഷ്ടയത്തിനും ഒത്തിരി നന്ദി . സന്തോഷം.
@ അക്ബര്‍ വാഴക്കാട്
എന്നും നല്‍കുന്ന ഈ പ്രോത്സാഹനത്തിനു ഹൃദയം നിറഞ്ഞ നന്ദി.
@ ഇസ്മായില്‍ കെ
സെന്റര്‍ കോര്‍ട്ടിലേക്ക് സ്വാഗതം. വായനക്കും ഇഷ്ടയത്തിനും ഒത്തിരി നന്ദി . സന്തോഷം.
@ കാഴ്ചക്കുമപ്പുറം
സെന്റര്‍ കോര്‍ട്ടിലേക്ക് സ്വാഗതം. വായനക്കും ഇഷ്ടയത്തിനും ഒത്തിരി നന്ദി . സന്തോഷം.
@ മഹേഷ് വിജയന്‍
നന്ദിയുണ്ട് ഒരുപാട്. വായനക്കും ഇഷ്ടായതിനും, സന്തോഷം.
@ സിയ
നന്ദിയുണ്ട് ഒരുപാട്. വായനക്കും ഇഷ്ടായതിനും, സന്തോഷം.
@ സ്വപ്ന ജാലകം തുറന്നിട്ട് ഷാബു
ഹൃദയം നിറഞ്ഞ നന്ദി ഷാബു . സന്തോഷം
@ എക്സ് പ്രവാസിനി
ഇവിടെ കണ്ടില്ലല്ലോ എന്ന വിഷമം ഉണ്ടായിരുന്നു. :-) . ഹൃദയം നിറഞ്ഞ നന്ദി വായനക്കും നല്ല വാക്കുകള്‍ക്കും.
ഒരു ഗസൽ നാദം പോലേ അതി മനോഹരം..!!
ReplyDeleteആദ്യമായാണ് ഈ വഴി.. വെറുതെ ആയില്ല..ഒരു ഗസല്‍ കേള്‍ക്കുന്ന സുഖത്തോടെ വായിക്കാന്‍ പറ്റി...
ReplyDeleteഎല്ലാ നന്മകളും ആശംസിക്കുന്നു...
സംഗീതം പ്രകൃതിയുമായി ലയിക്കുമ്പോള്‍
ReplyDeleteമനോഹരങ്ങളായ സൃഷ്ടികള്‍ രൂപം കൊള്ളുന്നു ..
നന്നായിരിക്കുന്നു
ആയിരങ്ങളില്‍ ഒരുവന്‍
ReplyDeleteKhaadu
നന്ദിനി
ഹൃദയം നിറഞ്ഞ നന്ദി അറിയിക്കട്ടെ. വായനക്കും നല്ല വാക്കുകള്‍ക്കും. സന്തോഷം
വളരെ നന്നായിരിക്കുന്നു
ReplyDeleteഗസലില്‍ കുതിര്‍ന്ന പ്രതീതി.. വായിച്ചു കഴിഞ്ഞപ്പോള്‍
ReplyDeleteപിരിയുവാന്‍ നേരത്ത് കാണുവാനാശിച്ച ഒരു മുഖം മാത്രം ഞാന്‍ കണ്ടതില്ല.....
ReplyDeleteപിരിയുവാന്‍ നേരത്ത് വിതുമ്പുവാനാശിച്ച നിറ മിഴി മാത്രം ഞാന്‍ കണ്ടതില്ല.....
ഒരു പക്ഷേ നമ്മുടെയെല്ലാം രക്തത്തില്‍ അലിഞ്ഞ് ചേര്‍ന്നതു കൊണ്ടാവും മന്‍സൂര്‍ ഭായ് സംഗീതം ഇത്രമേല്‍ നമുക്ക് പ്രിയപ്പെട്ടതാകുന്നത് ................
ഇതാ കേള്‍ക്കൂ ആസ്വദിക്കൂ....