Sunday, July 31, 2011

ശിരുവാണി. ദൈവത്തിന്റെ കയ്യൊപ്പ് .മഴ മാറി മാനം തെളിഞ്ഞിട്ടുണ്ട്. രണ്ട് ദിവസമായി സൂര്യനെ കാണാനേയില്ല. എന്തായാലും ഇന്ന് പതിവിലും കൂടുതല്‍ തിളക്കമുണ്ട് സൂര്യ രാജാവിന്. ഒരു യാത്രക്കുള്ള തക്കവും നോക്കി കുറെ ദിവസമായി ഞങ്ങള്‍ കാത്തിരിക്കുന്നു. ശിരുവാണി കാടുകള്‍ എന്നെ കൊതിപ്പിക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി. ഈ അവധിക്കാലം അവിടെ പോകണം എന്ന് നേരത്തെ തീരുമാനിച്ചുറച്ചതാണ്.

ശിരുവാണിയിലേക്ക്

അഗളി ഫോറസ്റ്റ് റെയ്ഞ്ചിന്‍റെ ഭാഗമാണ് ശിരുവാണി എന്ന അതിസുന്ദരമായ സ്ഥലം. ഇവിടെയെത്തുന്നതിന് മുമ്പ് നമ്മളെ സ്വീകരിക്കുന്ന ഓരോ സ്ഥലങ്ങളും കണ്ണിന് ഉത്സവമാകുന്ന കാഴ്ചകളാണ്. അതില്‍ നമ്മള്‍ ആദ്യമെത്തുക കാഞ്ഞിരപുഴ ഡാം ആണ്.അത് കഴിഞ്ഞാല്‍ ശിരുവാണി ഡാം ആയി. പക്ഷെ സന്ദര്‍ശകര്‍ക്കായി ഇതുവരെ തുറന്നു കൊടുത്തിട്ടില്ല ഇവിടെ. ഇതാണ് ശിരുവാണി ഡാം.ഇനി മുന്നോട്ടുള്ള ഓരോ ദൂരവും ഞങ്ങളില്‍ ആവേശം കൂട്ടുന്നു. ഒരുഭാഗത്ത്‌ പാട്ടിയാര്‍ പുഴയും പിന്നെ നിബിഡ വനവും. പ്രകൃതി കനിഞ്ഞനുഗ്രഹിച്ച കാഴ്ചകള്‍ കണ്ടു ഞങ്ങള്‍ ശിരുവാണിയില്‍ എത്തി.
സര്‍വ്വശക്തനായ ദൈവത്തോട് ആദ്യം തന്നെ നന്ദി പറയട്ടെ. ഈ പ്രകൃതി വിസ്മയത്തിലേക്ക് ഞങ്ങളെ എത്തിച്ചതിന്‌. ദൈവം കയ്യൊപ്പിട്ട ഈ മനോഹര ലോകത്തെ ഒപ്പിയെടുക്കാന്‍ കൂടുതല്‍ കണ്ണുകള്‍ ഇല്ലാതെ പോയല്ലോ.

എല്ലാറ്റിലുമുപരി ജൈവ വൈവിധ്യങ്ങള്‍ നിറഞ്ഞതാണ് ശിരുവാണിയും പാട്ടിയാര്‍ പുഴയും.
ഏഷ്യയിലെ തന്നെ ഏറ്റവും ശുദ്ധമായ ജലമാണത്രെ പാട്ടിയാര്‍ പുഴയിലേത്. എണ്ണൂരില്‍പരം ഔഷദ സസ്യങ്ങളെ തഴുകി വനത്തില്‍ നിന്നും ഒലിച്ചിറങ്ങുന്നത് കൊണ്ടാണത്രേ ഇത്. ഗവേഷണങ്ങള്‍ ഇതിനു പിന്‍ബലം നല്‍കുന്നു. തമിഴ്നാടിന്റെ മിക്ക ഭാഗങ്ങളിലേക്കും ശുദ്ധജലമെത്തുന്നത് ഇവിടെ നിന്നാണ്.

ഈ കാണുന്നതാണ് മുത്തിക്കുളം വെള്ളച്ചാട്ടം. ഒരു ചെറിയ കുളത്തില്‍ നിന്നും വന്നു കരിമലയുടെ നാഭിയിലൂടെ പാട്ടിയാര്‍ പുഴയില്‍ വന്നു ചാടുന്ന മുത്തിക്കുളം വെള്ളച്ചാട്ടം നയനാന്ദകരമായ കാഴ്ചയാണ് . ഇതിനോടപ്പം തന്നെ വെള്ളിയരഞ്ഞാണം പോലെ കുന്നിന്‍ ചരിവുകളില്‍ ചെറിയ ചെറിയ വെള്ളച്ചാട്ടങ്ങള്‍ വേറെയും ഉണ്ട് ഇവിടെ.ഇത് കരിമല. നിബിഡ വനങ്ങളുള്ള കരിമല മറ്റൊരു വാര്‍ത്ത കൊണ്ടു ഞങ്ങള്‍ക്ക് നിഗൂഡമായ മറ്റൊരു അനുഭവമായി. രണ്ടാം ലോക മഹായുദ്ധ കാലത്ത് ജര്‍മ്മനിയുടെ ഒരു ആയുധ വിമാനം ഈ വനത്തിനുള്ളില്‍ തകര്‍ന്നു വീണിരുന്നു എന്ന് പറയുന്നു. അതിനോടൊപ്പം ഈ കാടിന്റെ നിഗൂഡതയില്‍ മറഞ്ഞു പോയ രഹസ്യങ്ങള്‍ എന്തൊക്കെയാവും..? ഒപ്പം പേരും നാടുമറിയാതെ പൊലിഞ്ഞുപോയ കുറെ ജീവനും കാണില്ലേ ? ഈ രഹസ്യങ്ങള്‍ ഗര്‍ഭം പേറുന്ന കരിമലയെ നോക്കിയിരിക്കുമ്പോള്‍ എനിക്കെന്തോ പറഞ്ഞറിയിക്കാന്‍ കഴിയാത്ത ഒരു വികാരം മനസ്സില്‍ നിറയുന്നു. കേട്ടും,വായിച്ചും, പഠിച്ചും അറിഞ്ഞ ഒരു യുദ്ധത്തിന്റെ ഓര്‍മ്മകള്‍. അതിന്റെ അടയാളമായി ഒരു ദുരന്തവും , പിന്നെ ചുരുളഴിയാത്ത കുറെ രഹസ്യങ്ങളും. എല്ലാം ഈ കാടിനകത്ത് ഉറങ്ങുന്നു എന്നറിയുമ്പോള്‍ എനിക്കതൊരു വേദനയാകുന്നു. കുറെ നേരം.
ഞാന്‍ ആ കാടുകളെ തന്നെ നോക്കിയിരുന്നു. ഒരു കാറ്റ് വന്ന്‌ ആ കഥയുടെ രഹസ്യം എനിക്ക് പറഞ്ഞു തന്നിരുന്നുവെങ്കില്‍.

അതിന്റെ പരിസരങ്ങളിലേക്ക് കൊണ്ടുപോകാമെന്ന് ഒരു ആദിവാസി പറഞ്ഞെങ്കിലും സാഹസികതയെക്കാള്‍ വിവേകബുദ്ധി, ആ രഹസ്യങ്ങളുടെ കലവറ തേടിപ്പോകാനുള്ള ഉദ്യമത്തെ വേണ്ടെന്നു പറയിപ്പിച്ചു. ഈ കാടുകളെ ചുറ്റിപറ്റി ഇനിയും നിഗൂഡതകള്‍ ബാക്കിയുണ്ടായെക്കാം. പക്ഷെ ആധികാരികമായ വിവരങ്ങള്‍ നല്‍കുന്ന സൂചികയോ മറ്റു മാര്‍ഗങ്ങളോ ഇല്ല. അതുകൊണ്ട് ശിരുവാണി നല്‍കിയ അനുഭൂതികളും മറ്റു വിശേഷങ്ങളും ഞാന്‍ പങ്ക്‌ വെക്കാം . അത് അടുത്ത ലക്കത്തിലാവട്ടെ.

65 comments:

 1. എന്ന പിന്നെ അടുത്ത ടൂര്‍ പ്രോഗ്രാം ശിരുവാണിയിലേക്ക്

  ReplyDelete
 2. നല്ല യാത്രയും വിവരണവും...
  رمضان كريم

  ReplyDelete
 3. ദൈവം കയ്യൊപ്പിട്ട ഈ മനോഹര ലോകത്തെ ഒപ്പിയെടുക്കാന്‍ കൂടുതല്‍ കണ്ണുകള്‍ ഇല്ലാതെ പോയല്ലോ.

  kannadachu kalayaan thonnunna vidhathil lokam mariyenkilum ee saundaryangalum undallo namukku.

  beauthiful photos..

  ReplyDelete
 4. ഒന്ന് രസം പിടിച്ചു വന്നപ്പോഴേക്കും നിര്‍ത്തി കളഞ്ഞു !!! അടുത്ത എപ്പിസോടിനായി ആ കാംക്ഷയോടെ................!!

  ReplyDelete
 5. നല്ല വിവരണം.. :)

  ReplyDelete
 6. അല്പം റിസ്ക്‌ എടുത്ത് ആ ആദിവാസിയുടെ കൂടെ ഒന്ന് പോകാമായിരുന്നില്ലേ? അപ്പോള്‍ അടുത്ത ലക്കത്തില്‍ കാണാം.
  സ്നേഹം നിറഞ്ഞ റമദാന്‍ ആശംസകള്‍....

  ReplyDelete
 7. ശിരുവാണി. ഇതെവിടെയാ ഈ ആകാശ വാണി. നാട്ടില്‍ പോയി ഈ കാടും മലയും കയറി ഇറങ്ങുകയായിരുന്നോ. ചിത്രങ്ങളും വിവരണവും ആസ്വദിച്ചു.

  ReplyDelete
 8. njanum e yathrayil undayirunnallo engine oru blog njangal preeshichittilla enthe njangalodathu olippichu vechad
  enthyalum super ayittund all the bestDownload: www.ieType.com/f.php?F8ijHE

  ReplyDelete
 9. ഞാന്‍ രണ്ടു തവണ ശിരുവാണിയില്‍ പോയിട്ടുണ്ട് ..ആയ ദിനം രാത്രി പാലക്കാട്ടുള്ള ജല വിഭവ വകുപ്പിന്റെ ഗസ്റ്റ് ഹൌസായ ശിരുവാണി ഭവനില്‍ താമസിച്ചു ..പിറ്റേന്ന് കുശവ ഗ്രാമമായ കിള്ളികുറി ശി വഴി ശിരുവാനിയിലേക്ക് ..അവിടെ മലമുകളിലും ജല വകുപ്പിന്റെ ഗസ്റ്റ് ഹൌസ് ഉണ്ട് ..പക്ഷെ കാടിന് നടുവില്‍ ഫോറെസ്റ്റ് വകുപ്പിന്റെ ഒരു ഗസ്റ്റ് ഹൌസ് ഉണ്ട് ,,,ചുറ്റിനും കിടങ്ങുകള്‍ ഉള്ള .രാത്രികാലത്ത് അവിടെ തങ്ങുക റിസ്ക്‌ ആണ് ..കാട്ടാനകളും ,വന്യ ജീവികളും വിഹരിക്കുന്ന സ്ഥലം ,,ആ ഗസ്റ്റ് ഗൌസില്‍ വൈദ്യുതി എത്തിയിട്ടില്ല .രാത്രി ആയാല്‍ മെഴുകു തിരിയും റാന്തലും ഒക്കെയാണ് വെളിച്ചം കാണിക്കുന്നത് ..ഘോര വനത്തിനു നടുവില്‍ ക്രൂര രാത്രി ..അതൊരു വലിയ അനുഭവം തന്നെ ആയിരുന്നു ..ശിരുവാണി എന്നെ വീണ്ടും വീണ്ടും മോഹിപ്പിക്കുന്നു ...കാട് വഴി കുറച്ചു ദൂരം പോയാല്‍ നേരെ കോയമ്പത്തൂര്‍ എത്താം ..:)

  ReplyDelete
 10. അതേ രമേശ്‌ ഭായ്, ഞങ്ങളും താമസിച്ചത് അവിടെ ആണ്. ആ അനുഭവങ്ങള്‍ അടുത്ത പോസ്റ്റില്‍ പറയുന്നുണ്ട്.

  ReplyDelete
 11. ദൈവം കയ്യൊപ്പിട്ട ആ മനോഹര ലോകം നല്‍കിയ അനുഭൂതികള്‍.നയനാന്ദകരമായ കാഴ്ചകളുടെ വിസ്മയങ്ങള്‍, മനസ്സില്‍ നിറഞ്ഞ വികാരം,എല്ലാം ഞങ്ങളുമായി പങ്കുവെക്കുക.

  ReplyDelete
 12. നല്ല സചിത്ര ലേഖനം

  ReplyDelete
 13. മനോഹര ചിത്രങ്ങളിലൂടെയുള്ള മനോഹര വിവരണം..ഇഷ്ടായി ട്ടൊ..ആശംസകള്‍.

  ReplyDelete
 14. നല്ല വിവരണം.
  റമദാന്‍ ആശംസകള്‍..

  ReplyDelete
 15. നല്ല വിവരണം, ആശംസകൾ

  ReplyDelete
 16. വിവരണവും,ചിത്രങ്ങളും അത്യധികം
  മനോഹരമായിരിക്കുന്നു!കണ്ണിനും,കരളിനും കുളിറ്മ്മയുള്ള കാഴ്ച!!
  ആശംസകള്

  ReplyDelete
 17. പ്രിയപ്പെട്ട സുഹൃത്തേ,
  മനോഹരമായ ഫോട്ടോസ് ഒരു പാട് കഥകള്‍ പറയുന്നു!ദൈവത്തിന്റെ കയ്യൊപ്പുള്ള ഹൃദയം ഒരിക്കലും കൈമോശം വരാതിരിക്കട്ടെ!വ്രത ശുദ്ധിയുടെ നാളുകള്‍ നന്മ പരത്താന്‍ ഇടയാക്കട്ടെ!
  ആരാണ് താരം?പ്രകൃതിയോ പുരുഷനോ?:)
  ഒരു മനോഹര സായാഹ്നം ആശംസിച്ചു കൊണ്ടു,
  സസ്നേഹം,
  അനു

  ReplyDelete
 18. ഇത് ഇപ്പോ "ബാലരമയിലെ" മായാവി കഥ പോലെ ആയല്ലോ ..കൊതിപ്പിച്ചു നിര്‍ത്തി ..ഇനിയും പ്രതീക്ഷിക്കുന്നു .....

  ReplyDelete
 19. "ശിരുവാണി"വല്ലാതെ മോഹോപ്പിക്കുന്നു ..ഒന്നങ്ങോട്ടെത്താന്‍ മനസ്സും ശരീരവും കൊതിക്കുന്നു ..എന്ത് ചെയ്യാം ഒന്നും നടക്കില്ല ..എന്നെ പോലെ ഉള്ള ഹതഭാഗ്യര്‍ക്ക് കേള്‍ക്കാന്‍ വേണ്ടി വീണ്ടും വീണ്ടും എഴുതുക.ഇങ്ങനെ ഉള്ള പോസ്റ്റുകളിലൂടെ എങ്കിലും ഇതെല്ലാം കാണുകയും ആസ്വദിക്കുകയും ചെയ്തോട്ടെ .നന്ദിയുണ്ട് ഫോട്ടോസ് കാണാന്‍ അവസരം ഉണ്ടാക്കിതന്നതിന്നു ..കൂടെ പരാതിയും മുഴുവന്‍ പറയാതെ നിര്‍ത്തിയതിനു.ഇനി റംസാന്‍ അല്ലെ .ബ്ലോഗ്‌ വായന ഒന്നും ഉണ്ടാവില്ല .എന്നാലും കാത്തിരിക്കുന്നു ..വേഗം പോസ്റ്റുക അടുത്ത ഭാഗം ......പ്രാര്‍ത്ഥനയോടെ സൊണെറ്റ്.

  ReplyDelete
 20. മണ്‍സൂറിക്ക ,

  ശിരുവാണിയിലേക്കുള്ള യാത്ര വിശേഷം മനോഹരമായി. ഇക്ക പറഞ്ഞത് നേരാണ് ഏഷ്യയിലെ ഏറ്റവും ശുദ്ധമായ ജലമാണ് ശിരുവാണിയിലേത്. ഒരു പ്രത്യേക മാധുര്യം ഉണ്ട് ആ വെള്ളത്തിന്‌. മൂന്നു കൊല്ലം കോയമ്പത്തൂര്‍ ആയിരുന്നപ്പോള്‍ ദിവസവും ശിരുവാണി വെള്ളമായിരുന്നു കുടിച്ചത്. അവിടെ കുടിവെള്ളത്തിനു രണ്ടു കണക്ഷന്‍ ഉണ്ടാകും ഒന്ന് സാധാരണ വെള്ളവും മറ്റൊന്ന് ശിരുവാണി വെള്ളവും..ശിരുവാണി കണക്ഷന്‍ ഉള്ള വീടിനു വാടക കൂടുതല്‍ ആയിരുന്നു..ശിരുവാണിയുടെ ബാക്കി വിശേഷങ്ങള്‍ക്കായി കാത്തിരിക്കുന്നു.

  ReplyDelete
 21. മനോഹര വിവരണം.
  ചിത്രങ്ങളും വിവരണവും ആസ്വദിച്ചു.

  ReplyDelete
 22. നല്ല ചിത്രങ്ങള്‍ ... വിവരണവും നന്നായി.

  ReplyDelete
 23. ഇക്കാ.. ഇതെന്‍റെ നാട്ടിലാണെങ്കിലും ഇതുവരെ ഒന്നുപോയി കണ്ടിട്ടില്ല..! മുറ്റത്തെ മുല്ലയ്ക്ക് മണമില്ല , അത്രതന്നെ....!! പിന്നെയും വേറെചില ടൂറിസ്റ്റ് സ്പോട്ടുകള്‍ കൂടി അതിനടുത്ത് ഉണ്ട്... മീന്‍വല്ലം വാട്ടര്‍ ഫാള്‍സ് , ധോണി വാട്ടര്‍ ഫാള്‍സ്... :)

  ReplyDelete
 24. വല്ലാതെ കൊതിപ്പിക്കുന്നു പച്ചയുടുത്ത പ്രകൃതി. മനുഷ്യന്‍റെ ആര്‍ത്തി പൂണ്ട കണ്ണുകള്‍ക്ക് മറയായി എന്തായിരിക്കുമിതിനെ സംരക്ഷിച്ചു നിര്‍ത്തുന്നത്..?
  തുടര്‍ വായനയില്‍ നാമൂസുമുണ്ട് കൂട്ടിന്.

  ReplyDelete
 25. ചെറുവാടി.. വിവരണവും, ചിത്രങ്ങളും മനോഹരമായിട്ടുണ്ട്. അടുത്ത മാസം ഞാനും കുറെ യാത്രകള്‍ പ്ലാന്‍ ചെയ്തിട്ടുണ്ട്. :) (റമദാന്‍ കരീം)

  ReplyDelete
 26. കൊതിപ്പിക്കുന്ന ഫോട്ടോകളും വിവരണവും...

  ReplyDelete
 27. പ്രകൃതിയും ഫോട്ടോകളും മനോഹരം...
  അതു പിന്നെ ‘ദൈവത്തിന്റെ സ്വന്തം നാടല്ലെ..!!’

  ReplyDelete
 28. യാത്ര വിവരണവും സ്നാപ്സും ഒന്നിനൊന്നു കേമം. അടുത്ത ഭാഗം കൂടി വരട്ടെ.

  ReplyDelete
 29. ചിത്രങ്ങളും വിവരണവും നന്നായിട്ടുണ്ട്, വേഗം തീർന്നു പോയെങ്കിലും. കാഞ്ഞിരപ്പുഴ വരെ പോകാനേ എനിക്കായിട്ടുള്ളു. ഇനി ശിരുവാണി.

  ReplyDelete
 30. ശിരുവാണി വെള്ളത്തെപ്പറ്റി കേട്ടിട്ടുണ്ട്.
  റമദാന്‍ ആശംസകള്‍.

  ReplyDelete
 31. ലളിതസുന്ദരാഖ്യാനത്തിലൂടെ കരൾ കവരും കാഴ്ചകൾ... നന്ദി.

  ReplyDelete
 32. ശിരുവാണി കാണിച്ചു തന്നതില്‍ സന്തോഷം.

  ReplyDelete
 33. കരിമലകയറ്റം കഠിനം പൊന്നയ്യപ്പാ

  ആ കരിമലയാണൊ ഈ കരിമല?

  ഏതായാലും ദൃശ്യങ്ങള്‍ അതി സുന്ദരം കൊതിയാകുന്നു

  ReplyDelete
 34. മനോഹരമായിരിക്കുന്നു.

  ReplyDelete
 35. നല്ല വിവരണം ....
  ചിത്രങ്ങള്‍ അതിമനോഹരം ...
  അഭിനന്ദനങ്ങള്‍ !!

  ReplyDelete
 36. നന്നായിരിക്കുന്നു .....

  മനോഹരമായ കാഴ്ചകള്‍ ...

  ദൈവം കൈ ഒപ്പിട്ടിരിക്കുന്ന ....

  കൊള്ളാം......

  മഹത്വം...ദൈവത്തിനു സ്വന്തം ....

  അത് നുകരാന്‍ അവസരം കിട്ടിയ താങ്ക്കള്‍

  ഭാഗ്യവാന്‍ ...

  ചിത്രങ്ങളിലൂടെ അതിന്റ്റെ ഭംഗി ലോകത്തിനു

  പകര്‍ന്നു നല്‍കിയ താങ്കളെ ദൈവം

  അനുഗ്രഹിക്കട്ടെ ...

  എല്ലാ നന്മകളും .....

  ReplyDelete
 37. nalla vivaranam, siruvaniyil poyittilla, pokanam

  ReplyDelete
 38. ഒന്നാം യാത്രാ വിവരണം ഭംഗിയായിട്ടുണ്ട്. ചിത്രങ്ങലാനെന്നു തോന്നുന്നു കൂടുതല്‍ കഥ പറഞ്ഞത്.

  ReplyDelete
 39. മനോഹരമായ ഫോട്ടോസും വിവരണവും. അടുത്ത ഭാഗം വൈകാതെ പ്രതീക്ഷിക്കാമല്ലോ അല്ലേ...

  ReplyDelete
 40. നല്ല വിവരണം...കൊതിപ്പിക്കുന്ന ചിത്രങ്ങളും..
  ശിരുവാണി കണ്ടിറങ്ങിയ പ്രതീതി...മനസ്സിൽ കരിമല അവശേഷിപ്പിച്ച ഉൽക്കണ്ട ഇപ്പോഴും...
  ജീവൻ തുടിക്കുന്ന വാക്കുകളിൽ മനസ്സിൽ കൊതി പരത്തി പറഞ്ഞൂട്ടോ...ആശംസകൾ...അപ്പോ ബാക്കി എപ്പോഴാ...

  ReplyDelete
 41. ശിരുവാണി.... ദൈവത്തിന്റെ കയ്യൊപ്പ് ....

  നാട്ടിലുള്ള ഇതുപോലുള്ള മനോഹരമായ സ്ഥലങ്ങളെ പറ്റി പലർക്കും അറിവില്ലാത്ത കാര്യങ്ങളാണ് കേട്ടൊ ഭായ്യ്

  ReplyDelete
 42. @ കെ എം റഷീദ്
  തീര്‍ച്ചയായും അവിടെ പോകണം. നഷ്ടമാവില്ല. നന്ദി വായനക്ക്.
  @ അലി
  നന്ദി വായനക്കും അഭിപ്രായത്തിനും. റംസാന്‍ ആശംസകള്‍
  @ മുകില്‍
  ശരിയാണ്. എങ്കില്‍ ഇത്തരം കാഴ്ചകള്‍ നമുക്ക് ബാക്കിയാവട്ടെ. നന്ദി വായനക്ക്.
  @ ഫൈസല്‍ ബാബു
  ഉടനെ വരും അടുത്ത ലക്കവുമായി. നന്ദി വായനക്കും കാത്തിരിപ്പിനും. സന്തോഷം .
  @ ജെഫു ജൈലാഫ്
  നന്ദി ജെഫു. വായനക്കും ഇഷ്ടായതിനും
  @ ഹാഷിക്
  റിസ്ക്‌ എടുക്കാം. എന്തൊകൊണ്ട് എടുത്തില്ല എന്ന് അടുത്ത ലക്കത്തില്‍ മനസ്സിലാവും. നന്ദി വായനക്ക്. സന്തോഷം.
  @ അക്ബര്‍
  കാടും മലയും തന്നെയായിരുന്നു . അതിന്റെ രസം വേറെ അല്ലെ അക്ബര്‍ക്ക. നന്ദി വായനക്കും അഭിപ്രായത്തിനും.
  @ ബാബു.
  നിന്നോട് നന്ദി പറയണോ മച്ചൂ. ഏതായാലും കിടക്കാതെ ഒന്ന് . ഇതുവരെ വന്നതല്ലേ . സന്തോഷ.
  @ രമേശ്‌ അരൂര്‍
  അതേ അനുഭവങ്ങള്‍ തന്നെ രമേശ്‌ ഭായ്. പറഞ്ഞ പോലെ ഞങ്ങള്‍ ആ കോയമ്പത്തൂര്‍ റോഡിലും പോയി. വിശദമായി അടുത്ത ലക്കത്തില്‍ പറയാം. വായിക്കുമല്ലോ. നന്ദി വായനക്കും അനുഭവം പങ്കുവെച്ചതിനും.

  ReplyDelete
 43. @ പ്രദീപ്‌ കുമാര്‍
  നന്ദി ഒരുപാട് . വായനക്കും അഭിപ്രായത്തിനും. അടുത്ത ഭാഗം ഉടനെ പോസ്റ്റ്‌ ചെയ്യാം.
  @ ഇസ്മയില്‍ തണല്‍
  അടുത്ത ഭാഗം ഉടനെ തട്ടുന്നതാണ് തണലെ. റംസാന്‍ ആശംസകള്‍
  @ ജി ആര്‍ കവിയൂര്‍
  നന്ദി ജീ ആര്‍, ഒത്തിരിയൊത്തിരി. വായനക്കും ഇഷ്ടായതിനും.
  @ വര്‍ഷിണി
  നന്ദി വര്‍ഷിണി. വായനക്കും ഇഷ്ടായതിനും. സന്തോഷം.
  @ മുല്ല
  നന്ദി മുല്ല. വായനക്കും ഇഷ്ടായതിനും. സന്തോഷം
  @ പഥികന്‍
  നന്ദി പഥികന്‍ , വായനക്കും ഇഷ്ടായതിനും.സന്തോഷം
  @ ചുള്ളിക്കാട്ടില്‍ ബ്ലോഗ്‌
  എന്‍റെ ഹൃദയം നിറഞ്ഞ നന്ദി, വായനക്കും പോസ്റ്റ്‌ ഇഷ്ടായതിനും. സന്തോഷം.
  പ്രിയ അനു,
  നന്ദി അറിയിക്കട്ടെ.
  ശിരുവാണിയുടെ അടുത്ത ഭാഗം ഉടനെ വരും. ഇത്തവണ അറിയിക്കും പോസ്റ്റ്‌ ചെയ്‌താല്‍ :-)
  വായനക്കും അഭിപ്രായത്തിനും ഹൃദയം നിറഞ്ഞ നന്ദി.
  നല്ലൊരു ദിവസം ആശംസിക്കുന്നു
  @ സലീല്‍
  നീ ഇപ്പോഴും മായാവി കഥ വായിച്ചു ഇരുന്നോ.

  ReplyDelete
 44. @ സൊണറ്റ്
  അതെന്താ. ശിരുവാണി പോയാല്‍..? ആ പ്രകൃതി കണ്ടു ആസ്വദിക്കണം. അള്ളാഹു അനുഗ്രഹിക്കട്ടെ,
  നന്ദി വായനക്കും നല്ല വാക്കുകള്‍ക്കും. റംസാന്‍ ആശംസകള്‍
  @ ഒരു ദുബായിക്കാരന്‍
  നന്ദി ഷജീര്‍. വായനക്കും പിന്നെ ഇഷ്ടായതിനും. കോയമ്പത്തൂര്‍ ഇതുമായി വളരെ അടുത്ത സ്ഥലമാണ്. രണ്ടാം ഭാഗവും വായിക്കുമല്ലോ. റംസാന്‍ ആശംസകള്‍
  @ ടോംസ് തട്ടകം
  നന്ദി ടോംസ്. ഇടയ്ക്കു സംസാരിക്കാനും പറ്റിയല്ലോ. വായനക്കും ഇഷ്ടായതിനും ഒരിക്കല്‍ കൂടി നന്ദി
  @ അനില്‍കുമാര്‍ സി പി
  ഒത്തിരി നന്ദി അനില്‍ ജീ. വായനക്കും ഇഷ്ടായതിനും. സന്തോഷം.
  @ വേദാത്മിക പ്രിയദര്‍ശിനി
  മണമില്ല നിറമില്ല എന്നൊക്കെ കരുതി അവിടെ പോവാതിരിക്കല്ലേ പ്രിയദര്‍ശിനി . നാലാള്‍ സ്റ്റൈലന്‍ സ്ഥലമാണ്. കാണണേ. നന്ദി വായനക്കും അഭിപ്രായത്തിനും.
  @ നാമൂസ്
  ഹൃദയം നിറഞ്ഞ നന്ദി നാമൂസ്. ഈ പ്രകൃതി കേടൊന്നും കൂടാതെ അവിടെ തന്നെ നില്‍ക്കട്ടെ പ്രാര്‍ഥിക്കാം. സന്തോഷം.
  @ ശ്രീജിത് കൊണ്ടോട്ടി
  ആ യാത്രകള്‍ സന്തോഷതിന്റെതാവട്ടെ ശ്രീജിത്. കാഴ്ചകളുടെ ഉത്സവവും. അനുഭവം " നൊസ്റ്റാള്‍ജിയ"യിലൂടെ ഞങ്ങളോട് പങ്കുവെക്കാന്‍ മറക്കല്ലേ. നന്ദി വായനക്കും ഇഷ്ടായതിനും.
  @ അജിത്‌
  നന്ദി അജിത്‌ ഭായ് . വായനക്കും ഇഷ്ടായതിനും. സന്തോഷം
  @ വീകെ
  അതേ ദൈവത്തിന്റെ സ്വന്തം നാട്. നന്ദി വായനക്കും ഇഷ്ടായതിനും. സന്തോഷം.
  @ സലാം
  നന്ദി സലാം ഭായ്. വായനക്കും അഭിപ്രായത്തിനും. അടുത്ത ഭാഗം ഉടനെ വരും. സന്തോഷം
  @ ശ്രീനാഥന്‍
  ശിരുവാണി പോവണം ശ്രീനാഥന്‍ ഭായ്. അനുഭവം ആയിരിക്കും. എന്‍റെ ഹൃദയം നിറഞ്ഞ നന്ദി വായനക്കും ഇഷ്ടായതിനും .

  ReplyDelete
 45. @ മേയ് ഫ്ലവര്‍
  ഇപ്പോള്‍ ശിരുവാണി കാണുകയും ചെയ്തില്ലേ. നന്ദി വായനക്ക് . റമദാന്‍ ആശംസകള്‍
  @ പള്ളിക്കരയില്‍
  നന്ദി ഒരുപാടൊരുപാട്. വായനക്കും ഇഷ്ടായതിനും. റമദാന്‍ ആശംസകള്‍
  @ അന്‍സാര്‍ അലി
  നന്ദി അന്‍സാര്‍. വായനക്കും അഭിപ്രായത്തിനും. സന്തോഷം.
  @ ഇന്ത്യ ഹെരിറ്റേജ്
  ആ കരിമല അല്ല ഇത്. ഇത് പാലക്കാട് അടുത്ത് . നന്ദി വായനക്കും അഭിപ്രായത്തിനും.
  @ ജ്യോ
  നന്ദിയും സന്തോഷവും അറിയിക്കുന്നു ജ്യോ
  @ നൌഷു
  നന്ദിയും സന്തോഷവും അറിയിക്കുന്നു. വായനക്കും നല്ല വാക്കുകള്‍ക്കും.
  @ നന്ദിനി
  സെന്റര്‍ കോര്‍ട്ടിലേക്ക് സ്വാഗതം നന്ദിനി. വായനക്കും അഭിപ്രായത്തിനും ഒത്തിരി നന്ദി.
  @ നജീം കൊച്ചുകലുങ്ക്
  നന്ദി നജീം ഭായ്, സന്തോഷം.
  @ ഷുക്കൂര്‍
  വളരെ സന്തോഷം ഷുക്കൂര്‍ വായനക്കും നല്ല അഭിപ്രായത്തിനും. ഹൃദയം നിറഞ്ഞ നന്ദി.
  @ ലിപി രഞ്ജു
  വളരെ സന്തോഷം ലിപി. അടുത്ത ഭാഗം ഉടനെ പോസ്റ്റ്‌ ചെയ്യാം . ഹൃദയം നിറഞ്ഞ നന്ദി.
  @ സീത
  ഈ പോസ്റ്റ്‌ എഴുതി കഴിഞ്ഞിട്ടും എന്‍റെ മനസ്സില്‍ ആ കരിമലയും ആ ദുരന്തവും ആണ് സീതേ. നന്ദി അറിയിക്കുന്നു വായനക്ക് ഇഷ്ടായതിനും. അടുത്ത ഭാഗം ഉടനെ വരും. സന്തോഷം.
  @ മുരളി മുകുന്ദന്‍ ബിലാത്തിപട്ടണം
  ശരിയാണ് മുരളിയേട്ടാ. ഇങ്ങിനെ കാണാതെ അറിയാതെ കുറെ സ്ഥലങ്ങള്‍. ആരും അറിയാതിരിക്കുന്നതും ഒരു നിലക്ക് നല്ലതാണ്. ടൂറിസം എന്ന് പറഞ്ഞു നശിപ്പിക്കില്ലല്ലോ . നന്ദി വായനക്ക്.

  ReplyDelete
 46. ശരിക്കും അവിടെ പോയത് പോലെ തോന്നി..
  അല്ലെങ്കിലും യാത്രാ പ്രിയനായ താങ്കളുടെ എല്ലാ യാത്ര വിവരണവും വായിക്കുമ്പോള്‍ മറ്റൊരു 'എസ് കെ' യെ ഓര്‍മ്മ വരും..

  ReplyDelete
 47. Suuuuperrrrrr ഡാ....
  നല്ല ടൈറ്റില്‍ ...........
  അogeeകരിക്കുന്നു Faisalbabu വും ഹാഷിക്ക് പറഞ്ഞതും......


  എനിക്കും തോന്നിയതാ...

  ReplyDelete
 48. ചിത്രങ്ങള്‍ എനിക്ക് പെരുത്ത്‌ ഇഷ്ടാ.. പ്രത്യേകിച്ച് ഇത്തരം ചിത്രങ്ങള്‍..
  ഇത് ചെറു'വാടി' യല്ല അതിമനോഹരമായ 'ചിത്രവാടി'യാണ് !

  ReplyDelete
 49. ആ ജർമ്മൻ വിമാനത്തിന്റെ കഥ കൌതുകമുണർത്തുന്നു. കൂടുതൽ അറിയാൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ ചെറുവാടീ ?

  ഇപ്രാവശ്യം സൈലന്റ് വാലിയിൽ പോയപ്പോൾ അവിടത്തെ ഫോറസ്റ്റ് ഓഫീസിനുമുന്നിൽ ശിരുവാണിയുടെ പരസ്യം കണ്ടു. അടുത്ത യാത്ര ശിരുവാണിയിലേക്ക് ആയാലോന്ന് ആലോചിക്കുകയും ചെയ്തു. നല്ല ട്രക്കിങ്ങുകൾ ഉണ്ട് ശിരുവാണിയിൽ എന്ന് കേട്ടിട്ടുണ്ട്. അങ്ങനെ വല്ലതും നടത്തിയോ ?

  ReplyDelete
 50. യാത്രയും ചിത്രങ്ങളും ഒരുപോലെ മനോഹരം.

  ReplyDelete
 51. അടുത്ത പോസ്റ്റ്‌ എന്നാ..വേഗന്നു ആയിക്കോട്ടെ ട്ടോ...പോയിട്ടില്ല ഈ സ്ഥലത്ത് ..കേള്‍ക്കുന്നത് കൂടെ ആദ്യം പക്ഷെ വിവരണം നല്ല ഫീല്‍ ഉണ്ട്..കൂടുതല്‍ ഫോട്ടോസ് അപ് ലോഡ് ചെയ്യണേ ... ബാകി വായിക്കാന്‍ കാത്തിരിക്കുവാ..ഒന്ന് അറിയിചെക്കണേ ...

  :drishya

  ReplyDelete
 52. ചെറൂവാടി,

  നാട്ടിലെ യാത്രകള്‍ പ്രതീക്ഷിച്ചിരുന്നു.. ഇപ്പോ വന്നു.
  ഇതുവരെ കേള്‍ക്കാത്ത സ്ഥലം, ശിരുവാണി. ഇതെവിടെയാ? അവിടേക്ക് പോകാനുള്ള വഴികൂടി ഉള്‍പെടുത്താമായിരുന്നു...

  മനോഹരമായ സ്ഥലം, നല്ല ചിത്രങ്ങളും വിവരണവും.. രണ്ടാം ഭാഗം കൂടി കണ്ടീട്ടു ബാക്കി പറയാം..
  എല്ലാ ആശംസകളും

  ReplyDelete
 53. ദൈവത്തിന്റെ കയ്യൊപ്പ് തന്നെയാണ് ഭുമിയിലെ സൗന്ദര്യങ്ങളുടെ പറുദീസകൾ


  മനസ്സിനെ കൂളീർക്കും ഈ യാത്രകൾ

  ReplyDelete
 54. Lovely clicks and beautiful travelogue. Motivating to plan a trip on next vacation- insha Allah!. Thank You so much.

  ReplyDelete
 55. ഹൃദ്യമായ വിവരണം,മനോഹരമായ ചിത്രങ്ങള്‍ .

  ReplyDelete
 56. വശ്യമായ ഫോട്ടോകള്‍...മനോഹരമായ കവിതയാണല്ലോ പ്രകൃതി.അഭിനന്ദനങ്ങള്‍!!

  ReplyDelete
 57. @ വാല്യക്കാരന്‍
  നന്ദി വരവിനും വായനക്കും അഭിപ്രായത്തിനും. സന്തോഷം അറിയിക്കുന്നു.
  @ വിഷ്ണു
  സന്തോഷം വിഷ്ണു വന്നതിനും അഭിപ്രായത്തിനും. നന്ദി
  @ ഉസ്മാന്‍ ഇരിങ്ങാട്ടീരി
  ഒത്തിരി സന്തോഷം . വായനക്കും അഭിപ്രായത്തിനും . നന്ദി
  @ നിരക്ഷരന്‍
  ശിരുവാണി യാത്ര ഒരിക്കലും ഒരു നഷ്ടകച്ചവടമാകില്ല എന്ന് ഞാന്‍ ഉറപ്പു തരുന്നു മനോജ്‌ ഭായ്. ട്രെക്കിങ്ങിനു ഇറങ്ങിയ വിവരം പുതിയ പോസ്റ്റില്‍ വായിക്കാം. ഒത്തിരി നന്ദി നിങ്ങളുടെ ഈ സന്ദര്‍ശനത്തിന്. സന്തോഷം.
  @ എക്സ് പ്രവാസിനി
  നന്ദി സന്തോഷം. വായനക്കും ഇഷ്ടായതിനും.
  @ ഫൈസു മദീന
  തുടരും . പക്ഷെ ഇവിടെ കാണണം
  @ ജയന്‍ ഏവൂര്‍
  നന്ദി സന്തോഷം ജയേട്ടാ . വായനക്കും ഇഷ്ടായതിനും.
  @ ഇന്റിമേറ്റ്‌ സ്ട്രൈഞ്ചര്‍
  സെന്റര്‍ കോര്‍ട്ടിലേക്ക് സ്വാഗതം. വളര സന്തോഷം പോസ്റ്റ്‌ ഇഷ്ടായതില്‍. നന്ദി അറിയിക്കുന്നു
  @ നസീഫ് അരീക്കോട്
  വളരെ സന്തോഷം നസീഫ്. കോഴിക്കോട് നിന്നും പലക്കാടിലേക്ക് പോകുമ്പോള്‍ മണ്ണാര്‍ക്കാട് നിന്നും ഇടത്തോട്ട് തിരിഞ്ഞാല്‍ കാഞ്ഞിരപ്പുഴ ഡാം വഴി നേരെ ശിരുവാനിയിലേക്കാന്. ഒരു യാത്ര പ്ലാന്‍ ചെയ്തോളൂ. നന്ദി.
  @ ജാബിര്‍ മലബാരി
  നന്ദി സന്തോഷം ജാബിര്‍. വായനക്കും ഇഷ്ടായതിനും.
  @ നിഷാന
  വളരെ നന്ദി നിഷാന . വായനക്കും ഇഷ്ടായതിനും. അടുത്താല്‍ വെക്കേഷന്‍ ഇവിടെ തന്നെ തിരഞ്ഞെടുതോള്ളൂ. ഇഷ്ടപ്പെടും
  @ ആരങ്ങോട്ടുക്കര മുഹമ്മദ്‌
  നന്ദി സന്തോഷം മുഹമ്മദ്‌ ഭായ് . വായനക്കും ഇഷ്ടായതിനും.
  @ മുഹമ്മദ്‌ കുട്ടി ഇരിമ്പിലിയം
  നന്ദി സന്തോഷം മുഹമ്മദ്‌ ഭായ് . വായനക്കും ഇഷ്ടായതിനും.

  ReplyDelete
 58. യാത്ര കൊതിപ്പിക്കുന്ന ക്യാമരക്കാഴ്ച്ചകള്‍ ഏറെ ഇഷ്ടമായി
  വിവരണം ഒന്ന് കൂടി ഡീപ് ആകാമായിരുന്നു
  ശിരുവാണി ഏതു വഴിയിലാണെന്നു അറിഞ്ഞത് തന്നെ രമേശ്‌ ഭായിയുടെ
  കമന്റിലൂടെയാ.. അടുത്ത ലക്കം പോരട്ടെ :)

  ReplyDelete
 59. മന്‍സൂര്‍ ,

  ഞാന്‍ വൈകി പോയില്ലല്ലോ, ല്ലേ ?
  ശിരുവാണിയെക്കുറിച്ച്‌ വായിച്ചും, കേട്ടുമുള്ള അറിവുമാത്രമേയുള്ളൂ .
  മന്‍സൂറിന്‍റെ അടുത്ത പോസ്റ്റ്‌ ഒരു വിഷ്വല്‍ ട്രീറ്റ് ആയിരിക്കും എന്ന് വിശ്വസിക്കുന്നു.

  "സാഹസികതയേക്കാള്‍ വിവേകബുദ്ധി, ആ രഹസ്യങ്ങളുടെ കലവറ തേടിപ്പോകാനുള്ള ഉദ്യമത്തെ വേണ്ടെന്നു പറയിപ്പിച്ചു. "

  സത്യം പറഞ്ഞാല്‍ ആ ആദിവാസി വിളിച്ചപ്പോള്‍ മന്‍സൂര്‍ പോകേണ്ടതായിരുന്നു .
  നിഗൂഡതകള്‍ തേടി പോവുക എന്നത് ഒരു ത്രില്‍ അല്ലെ ?.:-)

  ആശംസകളോടെ
  സുജ

  ReplyDelete
 60. ee nalla anubhavathe valare nannayi
  viarichuu.athu vayichappol athilum
  nalla vibhavamai...thanks mansooo..

  ReplyDelete
 61. "സര്‍വ്വശക്തനായ ദൈവത്തോട് ആദ്യം തന്നെ നന്ദി പറയട്ടെ. ഈ പ്രകൃതി വിസ്മയത്തിലേക്ക് ഞങ്ങളെ എത്തിച്ചതിന്‌. ദൈവം കയ്യൊപ്പിട്ട ഈ മനോഹര ലോകത്തെ ഒപ്പിയെടുക്കാന്‍ കൂടുതല്‍ കണ്ണുകള്‍ ഇല്ലാതെ പോയല്ലോ."
  ഈ രണ്ടു കണ്ണ് തന്നിട്ട് തന്നെ നിങ്ങള്‍ കാണിച്ചു കൂട്ടുന്ന മലാമത്ത് കണ്ടില്ലേ ഇനിയും തന്നാലുള്ള അവസ്ഥ ഹോ ..

  ചിത്രങ്ങളും വിവരങ്ങളും നന്നായി

  ReplyDelete
 62. നാട്ടില്‍നിന്നും ഈ അനുഭവം നേരിട്ട് പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ തപ്പി ഇറങ്ങിയതാ ഈ പോസ്റ്റ്. മുഴുവനും വായിക്കട്ടെ...

  ReplyDelete

ഇഷ്ടവും ഇഷ്ടക്കേടും ഇവിടെ കുറിക്കുമല്ലോ....