Sunday, September 4, 2011
ഹൃദയത്തിലേക്ക് തുറക്കുന്ന യാത്രകള്‍
ദൂരെ ദൂരെയേതോ ലക്ഷ്യവും തേടി നീണ്ടു പോകുന്നൊരു തീവണ്ടി പാത. രണ്ട് ഭാഗത്തും ധാരാളം വലിയ മരങ്ങള്‍. അത് നല്‍കുന്ന തണല്‍ പാളത്തിലേക്ക് ഇറങ്ങി നില്‍ക്കുന്നുണ്ട് ഈ നട്ടുച്ചയിലും. അരികില്‍ പണ്ടെങ്ങോ ഉപേക്ഷിക്കപ്പെട്ട ഒരു ചരക്കു വാഗണ്‍ കാട് പിടിച്ചു കിടക്കുന്നു. കാലില്‍ ഇക്കിളിയിടുന്ന പച്ചപുല്ലുകള്‍ നിറഞ്ഞ ഒറ്റയടിപ്പാതയിലൂടെ ഞാന്‍ നടന്നു. പേരാലിന്‍റെ വള്ളിയില്‍ തൂങ്ങി കളിക്കുന്ന കുരുവികളും ,ഊര്‍ന്നിറങ്ങുന്ന അണ്ണാറകണ്ണന്മാരും അവരുടെ ചലപിലാ ശബ്ദവും മാത്രമാണ് നിശബ്ധതക്ക് ഭംഗം വരുത്തുന്നത്. മലപ്പുറം ജില്ലയിലെ തുവ്വൂര്‍ എന്ന ഗ്രാമത്തില്‍ പതിനഞ്ചു വര്‍ഷങ്ങള്‍ മുമ്പ് എത്തിപ്പെട്ടപ്പോള്‍ കണ്ട കാഴ്ചയാണ് ഞാന്‍ പറഞ്ഞത്. ഒരിക്കല്‍ കൂടി അവിടെ പോവണം എന്ന് പലവട്ടം മനസ്സ് നിര്‍ബന്ധിച്ചതാണ് എന്നെ. ആ കാട്ടു വഴികളില്‍ , തണല്‍ പാകിയ റെയില്‍ പാളത്തില്‍, ഞാന്‍ കേള്‍ക്കാതെ പോയ ഒരു പാട് ചരിത്ര കഥകള്‍ ഒളിഞ്ഞിരിക്കുന്നത് പോലെ . അതൊരുപക്ഷെ ഈ മണ്ണില്‍ മുളച്ചു പൊങ്ങിയ മലബാര്‍ കലാപത്തിന്‍റെതാവാം അല്ലെങ്കില്‍ മറ്റെന്തോ ഒന്ന്. പക്ഷെ തിരക്കില്‍ പേജുകള്‍ കൂട്ടിമറിച്ചപ്പോള്‍ , ഞാനെന്തൊക്കെയോ വായിക്കാതെ പോയിട്ടുണ്ട് ആ അന്തരീക്ഷത്തില്‍. അല്ലെങ്കില്‍ വര്‍ഷങ്ങള്‍ക്കിപ്പുറവും ആ നാട്ടിന്‍ പുറം എന്‍റെ മനസ്സിലിങ്ങിനെ പച്ചപിടിച്ച് നില്‍ക്കുന്നതെന്തിന്...?
ഇനി മറ്റൊരു ചിത്രം .
വയനാട്ടിലെ ചെമ്പ്ര കുന്നിന് താഴെ വിശാലമായ തേയില തോട്ടം. ആ തോട്ടങ്ങള്‍ക്കിടയിലൂടെയുള്ള കൈവഴിലൂടെ നടന്ന് ഞങ്ങളെത്തിയത് ഡാലിയയും ജമന്തിപ്പൂക്കളും നിറഞ്ഞ ഒരു കൊച്ചു കുടിലിന്‍റെ മുറ്റത്ത്. ഓരോ അവധിക്കാലത്തും ഞങ്ങളെ കാത്തിരിക്കുന്ന മച്ചാനും സഫിയാത്തയും ഉണ്ടിവിടെ. ഇവരുടെ സ്നേഹമനുഭവിച്ച്, ഇവിടത്തെ തണുപ്പിനെ പ്രണയിച്ച് ഞാനും ഹഫിയും ഒരു രാത്രി കഴിഞ്ഞിട്ടുണ്ട് "പാടി" എന്ന് വിളിക്കുന്ന ഇവരുടെ ഈ ക്വോര്‍ട്ടേഴ്സില്‍ . ആ പ്രകൃതിയോട് കിന്നാരം പറഞ്ഞ് , പാടിയുടെ പിറകിലൂടെ ഒഴുകുന്ന കാട്ടരുവിയില്‍ കുളിച്ച്, കൊട്ടയിലേക്ക് ചടുലമായ താളത്തില്‍ തേയില നുള്ളിയിടുന്ന സുന്ദരികളെ നോക്കി ഒരു രാത്രിയും പകലും ഇവിടെ കഴിഞ്ഞ നിമിഷങ്ങള്‍. ഇന്നും എന്‍റെ ഓര്‍മ്മ ചെപ്പില്‍ നിറഞ്ഞു നില്‍ക്കുന്ന സുന്ദരമായ ഒരനുഭവം ആണത്. അതുകൊണ്ട് തന്നെ പലപ്പോഴും ഇവിടെക്കൊരു യാത്ര ഞാന്‍ ആഗ്രഹിക്കാറുണ്ട്.
ഇനി വിഷയത്തിലേക്ക് വരാം. ഇതുപോലെ ഏതെല്ലാമോ പ്രത്യേകതകള്‍ കൊണ്ട് ചില സ്ഥലങ്ങള്‍ നമ്മുടെ മനസ്സില്‍ നിറഞ്ഞു നില്‍ക്കാറില്ലേ..? പ്രത്യേകിച്ച് ഗ്രാമങ്ങള്‍. ഒരു പുഴ , ഒരു ആല്‍മരം, വായനശാല , അതുമല്ലെങ്കില്‍ ഒരു സ്കൂള്‍ ഇങ്ങിനെ എന്തുമാകാം. ഞാന്‍ മുകളില്‍ എഴുതിയ കാര്യങ്ങള്‍ പോലെ ഒരിക്കല്‍ കണ്ടാല്‍ മനസ്സിലങ്ങിനെ കൊത്തിവെച്ച പോലെ നില്‍ക്കും. വര്‍ഷങ്ങള്‍ കഴിഞ്ഞാലും. വീണ്ടും വീണ്ടും അവിടെ എത്തിപ്പെടാന്‍ മനസ്സ് കൊതിക്കും.
അതുപോലെ ഒരുപാടിഷ്ടപ്പെട്ടുപോയ ഒരു ഗ്രാമത്തിലേക്കുള്ള തിരിച്ചുപോക്കാണ് ഈ യാത്ര. സ്നേഹം വിതച്ച് സ്നേഹം കൊയ്യുന്ന കലിഗോധന ഹള്ളി എന്ന കന്നഡ ഗ്രാമത്തിലേക്ക് വീണ്ടുമൊരു യാത്ര. "ഗുണ്ടല്‍ പേട്ടയില്‍ ഒരു സൂര്യക്കാന്തിക്കാലത്ത് " എന്ന എനിക്ക് പ്രിയപ്പെട്ട പോസ്റ്റില്‍ ഞാന്‍ ഇങ്ങിനെ എഴുതി ചേര്‍ത്തിരുന്നു .
"തിരിച്ചു വിളിക്കുന്നൊരു സൗഹൃദ ഭാവമുണ്ട് ഈ ഗ്രാമങ്ങള്‍ക്ക്. ഞങ്ങളിനിയും വരും. കരിമ്പ് തണ്ടും ചവച്ചുതുപ്പി ഈ പാടങ്ങളിലൂടെ ഒരു കന്നഡ പാട്ടും പാടി വീണ്ടുമൊരു അവധിക്കാലത്തിന്."
ആ വാക്ക് ഞങ്ങള്‍ പാലിച്ചിരിക്കുന്നു. കുറഞ്ഞ അവധിയാണെങ്കിലും ഒന്നിവിടെ വരാതിരിക്കാന്‍ പറ്റില്ല ഞങ്ങള്‍ക്ക്. അല്ലെങ്കില്‍ അന്ന് നിങ്ങള്‍ നല്‍കിയ സ്നേഹത്തോടുള്ള നന്ദി കേടാവും അത്. കണ്ടില്ലേ ഇളനീരുമായി മഹിയും കൂട്ടരും ഓടി വരുന്നത്. ഇവനൊരു മാറ്റവും ഇല്ല. തിരഞ്ഞെടുപ്പ് വാഗ്ദാനമായി എല്ലാ സ്കൂള്‍ കുട്ടികള്‍ക്കും കര്‍ണാടക ഗവര്‍മെന്റ് നല്‍കിയ സൈക്കിളും ചവിട്ടി പ്രസാദും പറന്നെത്തി. ഞങ്ങളെ കണ്ടപ്പോള്‍ അവന്‍റെ ഉണ്ടകണ്ണ് അത്രത്തോളം വീണ്ടും വലുതായി. കഴിഞ്ഞ തവണ വന്നപ്പോള്‍ ഞങ്ങള്‍ക്ക് എല്ലാ സഹായവും ചെയ്തു കൂടെയുണ്ടായിരുന്ന കുഷണ്ണന്‍റെ മകനാണ് പ്രസാദ്. പക്ഷെ കാലം മാറി. കുഷണ്ണന്‍ ഇപ്പോള്‍ പഞ്ചായത്ത് മെമ്പറാണ്. ബീ ജെ പി യുടെ. പക്ഷെ യെദൂരിയപ്പ ആരാന്നു ചോദിച്ചാല്‍ അങ്ങിനെ ഒരാളുണ്ടോ..ഞാനറിയില്ല എന്ന മട്ടില്‍ നമ്മളെ നോക്കും. അല്ല. നോക്കി. ഇവിടെ തിരഞ്ഞെടുപ്പും മെമ്പറും ഒക്കെ ഒരു ചടങ്ങ് മാത്രമാണ്. അതിനപ്പുറം ആര്‍ക്കും ഒന്നുമില്ല. ഇവര്‍ക്ക് പ്രത്യേകിച്ചും.
ഓരോരുത്തരായി വന്നു തുടങ്ങി. ഇതാണ് സുന്ദരി കറുമ്പി ദര്‍മതി. ഇവളിത്തിരി വളര്‍ന്നിട്ടുണ്ട് . കണ്ണുകളിലെ കുസൃതിക്കും ഉണ്ട് വളര്‍ച്ച. കഴിഞ്ഞ തവണ വന്നപ്പോള്‍ സംഗതിയും പിച്ചും എല്ലാം വേണ്ടുവോളം ചേര്‍ത്ത് ഒരു കന്നഡ പാട്ടുപാടി ഞങ്ങളെ ഒരുപാട് ചിരിപ്പിച്ചതാണ് ഇവള്‍. ഒന്നൂടെ പാടാന്‍ നിര്‍ബന്ധിച്ചപ്പോള്‍ വേല കയ്യിലിരിക്കട്ടെ എന്നായി. പക്ഷെ ഇവരൊക്കെ ഇപ്പോഴും ഓര്‍ക്കുന്നല്ലോ ഞങ്ങളെ. ദര്‍മതി കൈ പിടിച്ച് കൊണ്ടുപോയി രണ്ട് മീറ്റര്‍ സ്ഥലത്ത് അവളുണ്ടാക്കിയ അടുക്കള തോട്ടം കാണിക്കാന്‍ . പല തരത്തിലുള്ള മുളകുകള്‍ മാത്രം. "ചെനായിക്കുത്" (നന്നായിട്ടുണ്ട് ) ആകെ അറിയുന്ന കന്നഡ അവള്‍ക്കു കൊടുത്തു. അവളുടെ ഭാഷയില്‍ തന്നെ അഭിനന്ദനം കിട്ടിയപ്പോള്‍ ദര്‍മതിക്ക് പെരുത്ത് സന്തോഷം.
ഇനി നാട് കാണാന്‍ ഇറങ്ങണം. പെട്ടൊന്ന് ചുറ്റിക്കറങ്ങിയേ പറ്റൂ . ഇന്ന് തന്നെ തിരിച്ച് പോകണം. നേരം വൈകിയാല്‍ കുടുങ്ങിപോകും. ഒമ്പത് മണിക്ക് ബന്ദിപൂര്‍ വനപാത അടക്കും. ഇപ്പോള്‍ രാത്രി യാത്രാനിരോധനം ഉള്ള സമയമാണ്. ഞങ്ങള്‍ നടന്നു തുടങ്ങി.
കാറ്റില്‍ ഒഴുകി വരുന്ന പൂമണം പിടിച്ച് നടന്നു ഞങ്ങളെത്തിയത് ചെണ്ടുമല്ലി പൂക്കള്‍ വിരിഞ്ഞു നില്‍ക്കുന്ന വിശാലമായ പാടത്ത് ആണ്. ക്ഷേത്രങ്ങളിലെ പൂജക്കും അലങ്കാരത്തിനും പിന്നെ കന്നഡ സുന്ദരികളുടെ കാര്‍ക്കൂന്തലില്‍ അഴക് വിരിയിക്കാനും ഒരുങ്ങി നില്‍ക്കുകയാണ് ഈ പൂക്കള്‍.
വിശാലമായി പാടങ്ങള്‍ നിറയെ വര്‍ണാഭ പരത്തി നിറഞ്ഞുനില്‍ക്കുന്ന ഈ ചെണ്ടുമല്ലി പൂക്കള്‍ മനസ്സിലൊരു സന്തോഷത്തിന്‍റെ പൂക്കാലം തന്നെ തീര്‍ക്കുന്നുണ്ട്. ഒരു പൂവ് പറിക്കാന്‍ എനിക്ക് പേടി തോന്നിയെങ്കിലും ദര്‍മതി പറിച്ചു തന്നു.
തലയാട്ടി ഞങ്ങളെ വിളിക്കുന്നത് സൂര്യകാന്തി പൂക്കളാണ്. അവരുടെ അടുത്ത് എത്താന്‍ വൈകിയതിലെ പരിഭവം കൂടിയാണത്. സൂര്യകാന്തി തോട്ടങ്ങള്‍ക്ക് ഒരു പ്രണയത്തിന്‍റെ സിംബലുണ്ടോ..? എനിക്കങ്ങിനെ തോന്നി. കാല്‍പനിക പ്രണയ സ്വപ്നങ്ങളില്‍ സൂര്യകാന്തി പൂക്കളും വരാറില്ലേ..? മഞ്ഞ പട്ടുടുത്ത ഈ സുന്ദരി പൂക്കളുടെ അടുത്ത് നില്‍ക്കുമ്പോള്‍ എന്തോ എനിക്കങ്ങിനെ തോന്നുന്നു. പ്രണയത്തിന്‍റെ ചൂടുള്ള ഒരു ചുംബനം നല്‍കി ഞങ്ങള്‍ വീണ്ടും നടന്നു.
ഒരു മൂളിപ്പാട്ട് കേള്‍ക്കുന്നുണ്ടോ..? കരിമ്പിന്‍ കാടുകളില്‍ നിന്നാണ്. വളര്‍ന്നു പാകമായി നില്‍ക്കുന്ന കരിമ്പിന്‍ തോട്ടത്തിനുള്ളിലൂടെ കാറ്റ് വീശുമ്പോള്‍ ശരിക്കും ഒരു പാട്ട് കേള്‍ക്കുന്നത് പോലെതന്നെയുണ്ട്. കാറ്റില്‍ തല കുനിച്ചു തന്ന ഏതാനും മുഴുത്ത കരിമ്പ് അരിവാള്‍ കൊണ്ട് വെട്ടി വീഴ്ത്തി പ്രസാദ്. തൊലി കടിച്ചു പറിച്ച് ഞങ്ങള്‍ പിന്നെ അത് ചവച്ചു തുപ്പുന്ന തിരക്കിലായി. മത്ത് പിടിക്കും എന്ന അവസ്ഥ ആയപ്പോള്‍ മാത്രമേ നിര്‍ത്തിയുള്ളൂ. വീണ്ടും കുറെ കരിമ്പ് വെട്ടി പ്രസാദ് വണ്ടിയില്‍ വെക്കുന്നു. വേണ്ട എന്ന് പറയരുത്. അത് അവരുടെ അവകാശമാണ്. സ്നേഹത്തിന്‍റെ അടയാളമാണ്.
ഈ കാണുന്ന കാഴ്ച എനിക്ക് ആദ്യത്തെ അനുഭവമാണ്. ചോള കാടുകള്‍. എല്ലാം കായ്ച്ചു കുലച്ചു നില്‍ക്കുന്നു. വിളവെടുക്കാന്‍ ഒരു മാസം കൂടെ കഴിയണം. പക്ഷെ നിരയൊത്ത് നിറഞ്ഞു നില്‍ക്കുന്ന ചോള കൃഷിക്ക് നല്ല ഭംഗിയുണ്ട്. അടുത്ത മാസം വന്നാല്‍ ചോളങ്ങള്‍ തരാമെന്ന് പറഞ്ഞെങ്കിലും അടുത്ത മാസത്തെ കുറിച്ച് ഓര്‍ക്കാന്‍ പോലും എനിക്കിഷ്ടമില്ല. കാരണം ഈ പച്ചപ്പ് നിറയുന്ന ഓര്‍മ്മകളുമായി കടലിനക്കരെ ആയിരിക്കും ഞാന്‍ . ഏതായാലും പാകമായ ഒരു ചോളം കൃഷിയിടത്തില്‍ നിന്നും കഴിക്കാന്‍ പറ്റാതെ സങ്കടത്തോടെ ഞങ്ങള്‍ നടന്നു.
നമ്മുടെ തീന്മേശകളില്‍ തോരന്‍റെ രുചിഭേദമുമായി വിലസുന്ന ബീന്‍സ്. ഒരു വിളവെടുപ്പ് കഴിഞ്ഞു രണ്ടാം കൃഷി ഇറക്കിയിട്ടുണ്ട്. അതും വിളവെടുപ്പിന് കാത്ത് നില്‍ക്കുന്നു. കുഷണ്ണന്റെ വീടിനു മുമ്പില്‍ ബീന്‍സുകള്‍ കൂട്ടിയിട്ടിരിക്കുന്നു. നാളത്തെ ഓണം മാര്‍ക്കറ്റുകള്‍ സജീവമാക്കാനുള്ളതാണ് ഇതെല്ലാം. തൊട്ടപ്പുറത്ത് തക്കാളി കൃഷിയും. അതും രണ്ടാം വിളയാണ്. ആദ്യത്തേത് എല്ലാം കയറ്റി അയച്ചു കഴിഞ്ഞു.
നേരം ഇരുട്ടി തുടങ്ങുന്നു. തിരിച്ച് പോകണം . പക്ഷെ ഞാന്‍ തേടിയ ഒരു മുഖം മാത്രം ഇതുവരെ കണ്ടില്ല. ചിത്ര. കഴിഞ്ഞ തവണ വന്നപ്പോള്‍ ജാതി വ്യവസ്ഥയുടെപേരില്‍ അനുഭവിക്കുന്ന വിവേചനത്തിന്റെ ചെറിയൊരു വിഷമം പറഞ്ഞതാണ് അവള്‍. മലയാളികളെ കണ്ട സന്തോഷത്തില്‍ വാ തോരാതെ സംസാരിച്ചതാണ് ആ മലയാളി പുതുപെണ്ണ് . പക്ഷെ ഇത്തവണ കണ്ടില്ലല്ലോ .ഞങ്ങള്‍ വന്നത് അറിഞ്ഞിരുന്നെങ്കില്‍ ഓടി വന്നേനെ. എന്നാലും രണ്ട് ജാതിയെങ്കിലും ഇവിടെ ഒരേ പാടത്ത് തൊട്ടുരുമ്മി വളരുന്ന മല്ലികയെയും സൂര്യകാന്തി പൂവിനേയും പോലെ അവളുടെ ജീവിതവും മാറിയിട്ടുണ്ടാവും എന്ന് ഞങ്ങള്‍ സമാധാനിച്ചു.
ഈ കാഴ്ചകള്‍ മാത്രമാണ് ഇവിടെ മനസ്സിനെ അസ്വസ്തമാക്കുന്നത്. കാളവണ്ടികള്‍. ഭാരിച്ച സാധനങ്ങളുമായി ഈ സാധു മൃഗങ്ങള്‍ കഷ്ടപ്പെട്ടു നീങ്ങുന്നത് കാണാന്‍ വല്ലാത്തൊരു സങ്കടമാണ്. അവര്‍ക്ക് വേറെ മാര്‍ഗമില്ലായിരിക്കാം. പക്ഷെ പ്രതികരിക്കാന്‍ കഴിയാത്ത ഈ മിണ്ടാപ്രാണികളുടെ വേദന ആരറിയുന്നു.
മുഖ്താര്‍ ഹോട്ടല്‍. ഗുണ്ടല്‍ പേട്ട ടൌണ്‍ തുടങ്ങുന്നിടത്താണ് ഈ ഭക്ഷണ ശാല. ഇവിടെ വരുന്ന ഒരാളും ഈ ചെറിയ ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിക്കാതെ പോവില്ല. അത്രക്കും പ്രസിദ്ധമാണ് ഇവിടത്തെ വിഭവങ്ങള്‍. രുചിഭേദങ്ങള്‍ തേടിയെത്തിയ അറബികളുടെയെല്ലാം ഫോട്ടോ എടുത്ത് പ്രദര്‍ശിപ്പിച്ചിട്ടുണ്ട് അവര്‍. കാട പൊരിച്ചതാണ് ഏറ്റവും പ്രസിദ്ധം. "കുഷ്ക്ക " എന്ന് വിളിക്കുന്ന ഒരു തരം ബിരിയാണിയാണ് ഞങ്ങള്‍ പറഞ്ഞത്. അത് മുമ്പ് കഴിച്ചവര്‍ മറ്റൊരു പരീക്ഷണത്തിന് പോലും നില്‍ക്കാതെ അതില്‍ തന്നെ കയറി പിടിക്കും. അത്രക്കും രുചികരമാണ് കുഷ്ക. കൂടെ സ്പെഷല്‍ മസാലയില്‍ പൊരിച്ചെടുത്ത കാടയും. രുചിയുടെ പിറകെ പോകുന്നവര്‍ക്ക് മുഖ്താറിലെ പാചകപ്പുരയില്‍ ഒരുങ്ങുന്ന വൈവിധ്യങ്ങള്‍ ഒരു നഷ്ടക്കച്ചവടമാകില്ല. ഉറപ്പ്.
ഞങ്ങള്‍ തിരിച്ച് പോകുകയാണ്. മനസ്സിലെവിടെയോ ഒരു വിഷമം പോലെ . ഞങ്ങള്‍ സ്നേഹിച്ച, ഞങ്ങളെ സ്നേഹിച്ച ഗ്രാമവും ഗ്രാമീണരും. ഇങ്ങോട്ടുള്ള ഈ യാത്ര ഞാന്‍ കുറെ ആഗ്രഹിച്ചതാണ്. പ്രവാസത്തിന്റെ ചൂടിലും ഉരുകാതെ താലോലിച്ചതാണ്. ഇന്നിവിടെ വീണ്ടും എത്തുമ്പോള്‍ അതേ സ്നേഹം അതേ അളവില്‍ അനുഭവിക്കുമ്പോള്‍ ആ സ്വപ്നങ്ങളൊന്നും വെറുതെ ആയില്ല എന്നറിയുന്നത് എത്ര സന്തോഷം നല്‍കുന്നുവെന്നോ.
ബന്ദിപൂര്‍ വനത്തിലെ ഭീകരമായ നിശബ്ദതയെ ഭേദിച്ച് ഞങ്ങളുടെ വണ്ടി പതുക്കെ നീങ്ങുമ്പോള്‍ എന്‍റെ മനസ്സ് മുഴുവന്‍ ആ ഗ്രാമത്തില്‍ ചുറ്റിത്തിരിയുകയായിരുന്നു. പോകരുത്, ഇന്നിവിടെ ഉറങ്ങാന്‍ ഞങ്ങള്‍ മെത്ത വിരിക്കാം എന്ന് പുല്‍മേടുകള്‍ പറയുന്നു. പാട്ട് പാടാമെന്ന് കരിമ്പിന്‍ കാടും, താളം പിടിക്കാമെന്ന് സൂര്യകാന്തി പൂക്കളും പറയുന്നുണ്ട് . പിന്നെ പുതപ്പിച്ച് ഉറക്കാമെന്ന് കോടമഞ്ഞും പറയുന്ന പോലെ.
എന്തോ...എനിക്ക് അന്യമായി തോന്നുന്നില്ല ഈ ഗ്രാമം.
(റെയില്‍ ഫോട്ടോ - ഗൂഗിള്‍ )
Subscribe to:
Post Comments (Atom)
U r doing GOOD THINGS god's give some ability to "special ones" like U....dont stop this.... HASSAN BABU
ReplyDeleteന്റെ അയല്‍ നാടായ തുവൂരില്‍ നിന്ന് തുടങ്ങി നമ്മുടെ അയല്‍ നാടായ കര്‍ണാടകത്തിലേക്ക് പൂ പാഠം പോലെ സുന്ദരമായ പോസ്റ്റ്
ReplyDeleteനന്നായി.....കണ്ണിന്റെയും നാവിന്റെയും രുചി തേടി അലഞ്ഞു നടക്കുന്ന ഒരു യാത്രക്കരനു പറ്റിയ ഓണവിരുന്നു തന്നെ ഈ കുറിപ്പ്....
ReplyDeleteആശംസകൾ
രണ്ട് ജാതിയെങ്കിലും ഇവിടെ ഒരേ പാടത്ത് തൊട്ടുരുമ്മി വളരുന്ന മല്ലികയെയും സൂര്യകാന്തി പൂവിനേയും പോലെ അവളുടെ ജീവിതവും മാറിയിട്ടുണ്ടാവും എന്ന് ഞങ്ങള്‍ സമാധാനിച്ചു.
ReplyDeleteഒരു കാര്യം തീര്‍ച്ചയാണ്. താങ്കള്‍ ആഗ്രഹിച്ചതിലേറെ ആ ഗ്രാമം താങ്കളെ കാണാന്‍ ആഗ്രഹിച്ചിരിക്കും. താങ്കളുടെ വരവില്‍ സന്തോഷിച്ചിരിക്കും.. ഈ യാത്രകള്‍ ഞങ്ങളെയും സന്തോഷിപ്പിക്കുന്നു. ഒരു യാത്രയെക്കള്‍ സുഖം തരുന്നു ഈ യാത്ര വിവരണങ്ങള്‍ ..........
വീണ്ടൂം ഗുണ്ടല്പേട്ടിലേക്ക് ഒരു യാത്ര അല്ലേ.. കൊതിപ്പിക്കുന്ന യാത്ര.... മുഖതാർ ഹോട്ടലും അവിടെയുള്ള കൃഷികളും എല്ലാം ഇഷ്ട്പ്പെട്ടു.. .. അങ്ങോട്ടു പോകാൻ ചാൻസ് കിട്ടിയാൽ വഴിചോദിക്കാൻ ഞാൻ ബന്ധപ്പെടും കേട്ടോ..
ReplyDeleteഎല്ലാ ആശംസകളൂം
കൊതിപ്പിക്കുന്ന യാത്രാ വിവരണം..ഇതെന്നും ഏട്ടനു മാത്രം സ്വന്തം...കൂടെ യാത്ര ചെയ്തുവെന്നു തോന്നി ഗുണ്ടൽപ്പേട്ടിലേക്ക്...പച്ചക്കറിപ്പാടങ്ങളും സൂര്യകാന്തിപ്പൂക്കളും കണ്ണിനുമുന്നിൽ മിന്നിമറഞ്ഞു..കരിമ്പിന്തോട്ടം തഴുകി വരുന്ന കാറ്റിന്റെ ഒച്ച കാതിൽ അലയടിച്ചു..ദർമതി എന്ന കുറുമ്പുകാരിയുടെ അവ്യക്ത ചിത്രവും..മുഖ്താർ ഹോട്ടലിലെ ഭക്ഷണവും കഴിച്ച് ബന്ദിപ്പുർ വനത്തിലൂടെ തിരികെ വരുമ്പോ മനസ്സ് നൊന്തു എന്തോ മറന്നു വച്ചതു പോലെ... :)
ReplyDeleteഓണാശംസകൾ
എന്റെ യാത്രമോഹങ്ങൾ വർദ്ധിക്കുകയാണല്ലോ....
ReplyDeleteസുന്ദരമായ അക്ഷരങ്ങളിലൂടെയും കാഴ്ച്ചകളിലൂടെയും മനസ്സിനെ സുന്ദരിയാക്കുന്നു.
ഗുണ്ടല്പേട്ടയും മൻസൂർക്കയും
ആശംസകൾ
നന്നായി ചെറുവാടി എന്നോ വെച്ച് മറന്നത് തിരെകെ എടുക്കാന്‍ എന്നവണ്ണമുള്ള ഈ യാത്ര. .....സസ്നേഹം
ReplyDeleteയാത്രകള്‍ മനസിനെ കൂടുതല്‍ നവീകരിക്കുന്നു ,,
ReplyDeleteഅനസ്യൂതം തുടരട്ടെ ഈ നവീകരണ യാത്രകള്‍ ..:)
ഓണാശംസകള്‍ :)
kollM
ReplyDeleteഓണാശംസകൾ
കാല്‍പനിക പ്രണയ സ്വപ്നങ്ങളില്‍ സൂര്യകാന്തി പൂക്കളും വരാറില്ലേ..? എസ്.ജാനകിയുടെ പാട്ട് നമ്മള്‍ മലയാളികളെ എത്രകണ്ട് സ്വാധീനിച്ചിരിക്കുന്നു എന്നതിന്റെ തെളിവാണത്.
ReplyDeleteനന്നായിരിക്കുന്നു ഈ തിരിച്ചുപോക്ക്.......
വളരെ നല്ല ഒരു പോസ്റ്റ് .ഇനിയും ഇതേ പോലെ ഉള്ള യാത്രകള്‍ തുടരട്ടെ .ഒരികല്‍ കൂടി ആ ഗ്രാമത്തില്‍ എത്താന്‍ കഴിയട്ടെ .എല്ലാ ആശംസകളൂം
ReplyDeletex-(
ReplyDeleteഇനിയൊരുവട്ടം കൂടി ഇത് ആവര്‍ത്തിക്കരുത്!!
കൊതിപ്പിക്കരുതെന്ന്!!!!!!!
മന്‍സൂര്‍ എന്ന യാത്രികനെ ഇനിയും ഇത് പോലെയുള്ള ഒരുപാട് സ്ഥലങ്ങള്‍ കാത്തിരിക്കുന്നുണ്ട് എന്ന് തോന്നുന്നു. യാത്രകള്‍ തുടരാന്‍ കഴിയട്ടെ. നാട്ടിന്‍പുറത്തിന്റെ നന്മ നിറഞ്ഞ ഈ എഴുത്തും.
ReplyDeleteകെ.തായാട്ടിന്റെ 'കഥയുറങ്ങുന്ന വഴിയിലൂടെ' ഓര്‍മപ്പെടുത്തുന്നു ഈയിടെയായുള്ള താങ്കളുടെ പോസ്റ്റുകള്‍.
ReplyDeleteഅപ്രാപ്യമായ വിദൂരസ്ഥ ഭൂമികകള്‍ തേടിപ്പോവാതെ വിളിപ്പാടകലെയുള്ള പരിചിത ഭൂമികളുടെ സ്പന്ദനങ്ങള്‍ താങ്കളുടെതായൊരു Perspectiveല്‍ പരിചയപ്പെടുത്തുമ്പോള്‍ അത് നൂതനമായൊരു അനുഭവമായി മാറുന്നു.
പ്രിയപ്പെട്ട മന്‍സൂര്‍,
ReplyDeleteഎത്രയോ ഹൃദയങ്ങളിലേക്ക് ആണ് മന്‍സൂറിന്റെ കൊതിപ്പിക്കുന്ന ഈ യാത്ര ഒരു മോഹമായി പടര്‍ന്നു കയറുന്നത്!ഇവിടെ താഴെ തോട്ടത്തില്‍ ചെണ്ടുമല്ലി പൂക്കള്‍ വിരിഞ്ഞിരിക്കുന്നു!എന്റെ തീവണ്ടി യാത്രകളില്‍ കര്‍ണാടക ഗ്രാമഭംഗി നിറയുന്നു... എനിക്ക് ഒരു പാട് ഇഷ്ടമാണ്,ചെണ്ടുമല്ലി പൂക്കളും സൂര്യകാന്തി പൂക്കളും വിടര്‍ന്നു നില്‍ക്കുന്ന പാടങ്ങള്‍...
നായകന്റെ എല്ലാ ഫോട്ടോസും നന്നായി....കര്‍ണാടക ഗ്രാമത്തിലെ ആ കൂട്ടുകാരുടെ ഫോട്ടോ കൂടി കൊടുക്കാമായിരുന്നു!
എന്റെ,കന്നഡ സഹായി നീലമ്മയെ കുറിച്ച് ഞാന്‍ മലയാളത്തിലും ഇംഗ്ലീഷിലും പോസ്റ്റ് എഴുതിയിട്ടുണ്ട്!
ചിങ്ങ മാസത്തിലെ,നമ്മുടെ മുറ്റത്തെ പൂക്കളങ്ങള്‍ ഇത്ര മനോഹരമാകുന്നത് ,കര്‍ണാടകയിലെ പൂക്കള്‍ കാരണമാണ്!:)
സുന്ദരമായ ഈ പോസ്റ്റിനു അഭിനന്ദനങ്ങള്‍,മന്‍സൂര്‍!
സസ്നേഹം,
അനു
പതിവ് പോലെ ഇതും സൂപ്പര്‍....
ReplyDeleteയാത്രാവിവരണങ്ങള്‍ എന്നും കൊതിയോടെയേ വായിക്കാറുള്ളൂ. വളരെ ഹൃദ്യമായ വിവരണം. വ്യത്യസ്തതയുള്ള ഒരു സ്ഥലം കൂടിയായപ്പോല്‍ സൂപ്പറായി.
ReplyDeleteചെന്നാഗി ഇദെ എന്നല്ലെ മന്‍സൂര്‍ജി?
ReplyDeleteഅസൂയ മൂത്ത് എഴുതുന്നതാ
ഭാഗ്യവാന്‍
എപ്പൊഴെങ്കിലും ഞാനും ഇതുപോലെ ഒക്കെ പോകും
ഈ പോസ്റ്റില്‍ കണ്ട പൂവ് പോലെ മനോഹരമായ യാത്രാ വിവരണം.
ReplyDeleteശരിയാണ് എനിക്കും അസൂയ തോന്നുന്നു...എപ്പോഴും ഈ ഭാഗ്യം മുകളില്‍ ഇരിക്കുന്നവന്‍ നല്‍കുമാറാകട്ടെ! ആശംസകള്‍.
അടിപൊളി.. അതീ പോസ്റ്റിനെ ആണ്.. ഈ പോസ്റ്റിനെ മാത്രം ആണ്.. ഈ പോസ്റ്റിനെ തന്നെ ഉദേശിച്ചാണ്.. വളരെ നല്ല യാത്ര വിവരണം..
ReplyDeleteപതിവ് പോലെ ഹൃദ്യമായ ചെറുവാടിയന്‍ യാത്രാവിവരണം...
ReplyDeleteഒരിക്കല്‍ ഗുണ്ടല്‍പേട്ടയില്‍ ഒരു ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചു,ആ നാടിനെ പ്രാകി പോന്നിട്ടുണ്ട് ..മുക്താര്‍ ഹോട്ടലിനെ ക്കുറിച്ച് ഒരു ക്ലു കിട്ടിയിരുന്നെങ്കില്‍ എന്ന് ഇപ്പോള്‍ ആഗ്രഹിച്ചു പോകുകയാണ് ,,തൂവ്വൂര്‍ ഗ്രാമത്തില്‍ നിന്നും ആരംഭിച്ചു കര്ന്നാടകയിലെക്കുള്ള ഈ സഞ്ചാരം തികച്ചും പ്രവാസികളെ കൊതിപ്പിച്ചു കൊല്ലാനുള്ളതാണ്..ചെറുവാടി പോയ സ്ഥലങ്ങളില്‍ പോവാന്‍ കഴിഞ്ഞില്ലെന്കിലും ഇത്തരം പോസ്റ്റുകളില്‍ കൂടി ഒരു മനോഹര സഞ്ചാരം ഈ കുറിപ്പുകള്‍ നല്‍കുന്നു ,,,
ReplyDeleteതാങ്കളുടെ ഗൃഹാതുരവും സുഖമുര്‍വ്വരവുമായ എഴുത്ത് കാണുമ്പോള്‍ എപ്പോഴും തോന്നുന്നതാണ്- പ്രവാസം താങ്കള്‍ക്കു ഒരിക്കലും യോജിച്ചതല്ലെന്ന്!
ReplyDeleteഅനിവാര്യമായ ചില ജീവിത സാഹചര്യങ്ങളായിരിക്കുമല്ലോ നമ്മെയെല്ലാം ഇവിടെ പിടിച്ചുനിര്‍ത്തുന്നത്. അവധികള്‍ നിഷ്ഫലമാക്കാതെ ഇത്തരം പ്രയോജനപ്രദമായ അറിവുകള്‍ പങ്കുവക്കുന്ന യാത്രകള്‍ ഇനിയും തുടരുക.
ഭാവുകങ്ങള്‍
"ചെനായിക്കുത്" (നന്നായിട്ടില്ല !!!!)
ReplyDeleteഇതൊക്കെ എപ്പോ പോയി, ആകെ 45 ദിവസമല്ലേ നാട്ടില്‍ ഉണ്ടായുള്ളൂ
ചെറുവാടി, മനോഹരമായിട്ടുണ്ട്, താങ്കളുടെ യാത്രാവിവരണം. താങ്കള്‍ മനഃപൂര്‍വ്വം ഞങ്ങളെ കൊത്തിപിടിപ്പിക്കുന്നു എന്ന ഗുരുതരമായ ഒരു കുറ്റം ചെയ്യുകയാണ്. ഇതിന് താങ്കള്‍ക്ക് മാപ്പില്ല. :-) അഭിനന്ദനങ്ങള്‍!!
ReplyDelete"ചെനാഗിദേ" നന്നായിരിക്കുന്നു :) ചിത്രങ്ങളും ഒത്തിരി സംസാരിച്ചു..അവിടെ എത്തിയ് ഒരു പ്രതീതി..
ReplyDeleteആശംസകള്‍!
നന്നായി ...വളരെ നല്ല ഒരു യാത്രാ വിവരണം ........
ReplyDeleteഒപ്പം ഫോട്ടോകളും ....
ആശംസകള്‍ .......
കഴിഞ്ഞ തവണ ആ കന്നഡ ഗ്രാമത്തെ കുറിച്ച് വിവരിച്ചപ്പോള്‍ ആകെ ഒരു ഫോട്ടോ മാത്രം, അതും ഗൂഗിളില്‍ നിന്ന് എടുത്തു പറ്റിച്ചതല്ലേ ! ഏതായാലും ആ പോരായ്മ ഈ പോസ്റ്റില്‍ തീര്‍ത്തല്ലോ ... മനോഹരമായി ചിത്രങ്ങളോടെ ശരിക്കും നല്ലോരു പോസ്റ്റ് , ഇഷ്ടായി. :)
ReplyDeleteപിന്നെ രണ്ടു സംശയങ്ങള്‍ ഉണ്ട്ട്ടോ... ഒന്ന് - 'ഇതാണ് സുന്ദരി കറുമ്പി ദര്‍മതി' എന്ന് ചെറുവാടിയുടെ ഫോട്ടോയ്ക്ക് താഴെ എഴുതിയിരിക്കുന്നു !! :) ഫോട്ടോ മാറിപ്പോയതാണോ ?
രണ്ട്- "ചെനായിക്കുത്" (നന്നായിട്ടുണ്ട് ) എന്നാണോ ! "ചെനാകിതെ" എന്നല്ലേ ? ആദ്യ സംശയം തീര്‍ത്തു തന്നില്ലേലും രണ്ടാമത്തേതു തീര്‍ത്തു തരണേ... കാരണം അവിടെയുണ്ടായിരുന്നപ്പോള്‍ അവരുടെ ഭാഷ കുറെയൊക്കെ അറിയാമെന്ന ഭാവത്തില്‍ വേണ്ടിടത്തും വേണ്ടാത്തിടത്തും ഒക്കെ ഈ വാക്ക് പ്രയോഗിച്ചിട്ടുണ്ട്! 'അഞ്ചു കൊല്ലത്തോളം ഞാന്‍ പോട്ടതെറ്റായിരുന്നോ ഈശ്വരാ പറഞ്ഞിരുന്നത്' എന്നാലോചിക്കുമ്പോള്‍ ഒരു സങ്കടം അതാ :(
നന്നായി ചെറുവാടി,
ReplyDeletepathivu pole sundaram.
"തിരിച്ചു വിളിക്കുന്നൊരു സൗഹൃദ ഭാവമുണ്ട് ഈ ഗ്രാമങ്ങള്‍ക്ക്." You allow them to proove it. great.
അറബി നാട്ടില്‍ നിന്നും താങ്കളുടെ ഗ്രാമീണ കായ്ച്ചകളും അനുഭവങ്ങളും വായിക്കുമ്പോള്‍ വഴനാടന്‍ കുളിര്‍ക്കാറ്റു പോലും ഹൃതയത്തില്‍ നഷ്ട്ടതിന്റെയ് ചുടു കാറ്റാണ് വീശുന്നത്.
ReplyDeleteയാത്രകള്‍ ഇനിയും തുടരട്ടെ ................
ReplyDeletevery good presentation. vecation nannayi aswadich alle.
ReplyDeletevecationu nattil chennittu oru tour polum pokan pattathe thirichu ponnathile vishamam ithu vayichapol theernnu.
ഉം നന്നായി. ശിരുവാണി ഞാന്‍ വായിച്ചിരുന്നു. അതും നന്നായിരുന്നു.
ReplyDeleteയാത്രകള്‍ എനിക്കും ഇഷ്ടമാണു. നിനക്കാരാവണം എന്നു ചോദിക്കപ്പെട്ടാല്‍ ഒരു ജിപ്സിയാവണം എന്നുത്തരം.
എല്ലാ ആശംസകളും...
കലിഗോധന ഹള്ളിയുടെ കാഴ്ചകൾ മോഹിപ്പിക്കുന്നതാണ്. നന്നായി എഴുതിയിരിക്കുന്നു. സൂര്യകാന്തിപ്പൂക്കളും കരിമ്പും തക്കാളിയും എല്ലാം ബ്ലോഗിൽ വിളഞ്ഞുകിടക്കും പോലെ. ഓണാശംസകൾ!
ReplyDeleteകൊതിപ്പിച്ചു കളഞ്ഞല്ലോ ഭായ് .......
ReplyDeleteഗ്രാമ ഭംഗിയുടെ വശ്യത വാക്കുകളിലും പൂത്തു നില്‍ക്കുന്നു.. മനോഹരമീ യാത്രാ വിവരണം..
ReplyDeleteയാത്രാ വിവരണം വളരെ നന്നായി ... ഒപ്പം ഫോട്ടോകളും... ആശംസകള്‍...
ReplyDeleteഅറിയാതെ അലഞ്ഞെത്തിയതാണീ സെന്റർ കോർട്ടിൽ. ഒരു ഗോളടിയ്ക്കാതെങ്ങനെ പോവാൻ? ഇഷ്ടായി...
ReplyDeletevisit www.jyothirmayam.com
ഇത് ഗംഭീരമായിട്ടുണ്ടുട്ടോ
ReplyDeleteനന്ദി ഈ വായനാനുഭവത്തിന് ......
വളരെ ഇഷ്ടപ്പെട്ട ഒരു യാത്രാ വിവരണം. കൃഷി ജീവിതമായി സ്വീകരിച്ച അടിസ്ഥാന വര്‍ഗ്ഗക്കാരായ ജനങ്ങളുടെ മനസ്സിനെ തൊട്ടറിഞ്ഞ രചന. ഈ പച്ച മനുഷ്യരുടെ ആത്മാര്‍ത്ഥത മുറ്റിയ പെരുമാറ്റരീതി താങ്കളുടെ വിവരണത്തിലൂടെ അനശ്വരമാകുന്നു. പൂക്കളുടെ ചിത്രം കൂടിയായപ്പോള്‍ ധന്യമായി.
ReplyDelete@ ബാബു
ReplyDeleteആദ്യം തന്നെ വന്നു ല്ലേ ബാബൂ. . നന്ദി സന്തോഷം
@ കൊമ്പന്‍
നന്ദി കോമ്പാ..വായനക്കും ഇഷ്ടായത്തിനും
@ പഥികന്‍
നാവിനും കണ്ണിനും രുചി നല്‍കുന്ന കാഴ്ചകള്‍ തന്നെയാണ് അവിടെ. നന്ദി സന്തോഷം . ഓണാശംസകളും
@ ബഡായി
സന്തോഷം അറിയിക്കുന്നു അഷ്‌റഫ്, വായിക്കുന്നതിനും എന്നുംനല്കുന്ന പ്രോത്സാഹനത്തിനും. നന്ദി .
@ നസീഫ് യു അരീക്കോട്
വീണ്ടും അവിടെ ഒന്ന് കറങ്ങി. എപ്പോള്‍ വേണേലും അറിയിക്കൂ. നന്ദി , സന്തോഷം
@ സീത
നിങ്ങള്‍ക്കൊക്കെ ഇഷ്ടായി എന്നറിയുന്നത് വളരെ സന്തോഷം നല്‍കുന്നു സീതേ. നന്ദി അറിയിക്കുന്നു വിശദമായ വായനക്കും പ്രോത്സാഹനത്തിനും.
@ ജാബിര്‍ മലബാരി
മോഹം മാത്രമാക്കേണ്ട ജാബിര്‍. നല്ലൊരു ഫോട്ടോ ഗ്രാഫര്‍ കൂടിയായ ജാബിരിന്റെ ക്യാമറക്കും കുറെ പറയാനുണ്ടാവും യാത്രകളില്‍. അത് ഞങ്ങളെ കൂടി കേള്‍പ്പിക്കുക. നന്ദി സന്തോഷം.
@ ഒരു യാത്രികന്‍
നിങ്ങള്‍ പറഞ്ഞത് തന്നെയാണ് ശരിക്കും ആ യാത്ര. മറന്നത് തിരിച്ചെടുക്കാന്‍ പോയ പോലെ . ഒത്തിരി നന്ദി യാത്രികന്‍.
@ രമേശ് അരൂര്‍
നന്ദിയും സന്തോഷവും അറിയിക്കുന്നു രമേശ് ജീ . ഓണാശംസകളും
@ അനീസ് ഹസ്സന്‍
നന്ദി സന്തോഷം. ഓണാശംസകള്‍
thanks a lot for this post....
ReplyDeleteചിത്രങ്ങള്‍ കണ്ടിട്ട ഇപ്പൊ തന്നെ പോയാല്‍ കൊള്ളാം എന്നുണ്ട്
:P
കന്നഡ ഗ്രാമങ്ങളുടെ പരിശുദ്ധി ഒന്ന് വേറെ തന്നെ..
ReplyDeleteചെറുവാടിയോടൊപ്പം ഉള്ള ഈ യാത്ര ഒരു നല്ലഅനുഭവം തന്നെ....
അഭിനന്ദനങ്ങള്‍....
india heritage, സ്വന്തം സുഹൃത്ത്, ലിപി ചെന്നാകിതെ നിങ്ങള്‍ പറഞ്ഞത് തന്നെ ശരി...അതൊക്കെ ഈ ഗ്രാമ വിശുദ്ധിയില്‍ പക്ഷെ കാര്യം ആക്കണ്ട....
@ പ്രയാണ്‍
ReplyDeleteഒതിനി നന്ദി ട്ടോ പ്രയാണ്‍ ഈ യാത്ര ഇഷ്ടായതിനു. സന്തോഷം.
@ സലാം
സന്തോഷം സലാം. ഇഷ്ടപ്പെട്ടതില്‍ ഒത്തിരി നന്ദി .
@ നിശാസുരഭി
ഇനി ഒന്നൂടെ ആവര്‍ത്തിച്ചാല്‍ തീര്‍ച്ചയായും ദേഷ്യം വരും. ഒരിക്കല്‍ എഴുതിയ യാത്ര അല്ലെ. ഇതോടെ നിര്‍ത്തി. നന്ദി സന്തോഷം.
@ ഹാഷിക്ക്
നാട്ടില്‍ കിട്ടുന്ന ചെറിയ സമയങ്ങളില്‍ വല്ലപ്പോഴും ഒരു യാത്ര. അത്ര തന്നെ. നന്ദി സന്തോഷം വായനക്കും ഇഷ്ടായതിനും ഹാഷിക്ക് .
@ പ്രദീപ് കുമാര്‍
ഹൃദയം നിറഞ്ഞ നന്ദി പ്രദീപ് ഭായ്. കഥയുറങ്ങുന്ന വഴിയിലൂടെ' ഞാന്‍ വായിച്ചിട്ടില്ല. പക്ഷെ വിദൂരമായെങ്കിലും ഈ പോസ്റ്റ് അങ്ങിനെ ഒരു ഓര്‍മ്മ നല്‍കി എങ്കില്‍ അതെനിക്ക് സന്തോഷം നല്‍കുന്നു. ഒരിക്കല്‍ കൂടി നന്ദി .
@ അനുപമ
പൂക്കളെ ഇഷ്ടപ്പെടുന്ന അനുവിന്റെത് തന്നെയാണീ പോസ്റ്റ് :-). ചെണ്ടുമല്ലി പൂക്കള്‍ വിരിഞ്ഞ പാടങ്ങളിലൂടെയുള്ള ട്രെയിന്‍ യാത്ര ഒരു പോസ്റ്റില്‍ പറഞ്ഞതായി ഓര്‍ക്കുന്നു. സന്തോഷം നല്‍കിയ ഈ അഭിപ്രായത്തിനു ഹൃദയം നിറഞ്ഞ നന്ദി അനൂ.
@ ജിത്തു
നന്ദി സന്തോഷം ജിത്തു
@ മനോരാജ്
ഒത്തിരി സന്തോഷം മനോ. ആ മുക്കുറ്റി പൂവിനെ പട്ടി മനോ എഴുതിയ പോസ്റ്റ് ഒത്തിരി ഇഷ്ടായി. നന്ദി.
@ ഇന്ത്യാ ഹെരിറ്റേജ്
മറുപടി വൈകിയതില്‍ ക്ഷമിക്കണേ. നിങ്ങള്‍ പറഞ്ഞതാണ് ശരി എന്ന് ഇപ്പോള്‍ വിന്‍സെന്റ് മാഷ് കൂടി സാക്ഷ്യപ്പെടുത്തി. ഞാന്‍ ഒരു ഓര്‍മ്മയില്‍ വെച്ച് കാച്ചിയതാ. പക്ഷെ അങ്ങിനെ തന്നെ ഞാന്‍ പറഞ്ഞത്. തെറ്റായി. :). ഹൃദയം നിറഞ്ഞ നന്ദി . സന്തോഷം.
@ ഷെരീഫ് കൊട്ടാരക്കര
എന്റെ ഹൃദയം നിറഞ്ഞ നന്ദിയും സന്തോഷവും അറിയിക്കുന്നു ശരീഫ് ഭായ് വായനക്കും സന്ദര്‍ശനത്തിനും ഇഷ്ടായതിനും. . പ്രാര്‍ഥനക്കും നന്ദി.
@ മാഡ്
ReplyDeleteഈ യാത്രയെ ഇഷ്ടായതില്‍ വളരെ സന്തോഷം അര്‍ജുന്‍ . നല്ല വാക്കുകള്‍ക്കും ഒത്തിരി നന്ദി
@ ഒരു ദുബായിക്കാരന്‍
നന്ദി സന്തോഷം ഷജീര്‍. വായനക്കും ഇഷ്ടായതിനും.
@ ഫൈസല്‍ ബാബു.
ഗുണ്ടല്‍ പേട്ടയില്‍ നിന്നും മോശം ഭക്ഷണം കഴിച്ചു എന്നെഴുതിയാല്‍ ഞാന്‍ ക്ഷമിക്കും. ഇവിടെ ബഹറിനില്‍ വന്നിട്ട് അങ്ങിനെ സംഭവിച്ചു എന്നെഴുതിയാല്‍ കളി മാറും. സുഖമായി എത്തിയല്ലോ അല്ലെ. നന്ദി ട്ടോ പോസ്റ്റ് ഇഷ്ടായതിനു.
@ ഇസ്മായില്‍ കുറുംമ്പടി
സന്തോഷം ഇസ്മായില്‍ വായനക്കും ഇഷ്ടായതിനും. ഹൃദയം നിറഞ്ഞ നന്ദി .
@ റഫീഖ് പൊന്നാനി
റഫീഖിന് ഇഷ്ടപ്പെടാതെ പോയതിലും ഒരു കാരണ കാണുമായിരിക്കും. ശ്രദ്ധിക്കാം . നന്ദി വായനക്ക്.
@ സ്വപ്ന ജാലകം തുറന്നിട്ട് ഷാബു
ഒരുപാട് നന്ദിയുണ്ട് ട്ടോ ഷാബു ഭായ്. വായിക്കുകയും ഇഷ്ടപ്പെട്ടു എന്നറിയുന്നതിലും. വളരെ വളരെ സന്തോഷം.
@ സ്വന്തം സുഹൃത്ത്
നന്ദി സന്തോഷം സുഹൃത്തേ. വായനക്കും ഇഷ്ടായതിലും നല്ല അഭിപ്രായത്തിനും.
@ റാണി പ്രിയ
സന്തോഷം റാണിപ്രിയ . വായനക്കും നാലാള്‍ വാക്കുകള്‍ക്കും. നന്ദി
@ ലിപി രഞ്ജു
ഫോട്ടോ മാറിയത് അല്ല. ദര്‍മതിയുടെ ഫോട്ടോ എടുത്തില്ല. പിന്നെ " ഇതാണ് സുന്ദരി കറുമ്പി ദര്‍മതി" എന്ന് പറഞ്ഞു പരിചയപ്പെടുതിയതാ.
പിന്നെ ചെനായിക്കുത് . അത് ലിപി പറഞ്ഞത് തന്നെ ശരിയെന്നു ഇപ്പോള്‍ മനസ്സിലായില്ലേ . ഞാന്‍ ഒരു ഊഹം വെച്ച താങ്ങിയതാ. അത് മലയാളീകരിച്ചപ്പോള്‍ അക്രമം ആയിപ്പോയി അല്ലേ. നന്ദി വായനക്കും ഇഷ്ടായതിനും.
@ മുകില്‍
നന്ദി സന്തോഷം മുകില്‍. ആ ഗ്രാമത്തെ ഇഷ്ടായതിനു. പോസ്റ്റ് ഇഷ്ടായതിനു.
@ അല്‍താഫ്
ReplyDeleteനന്ദി അല്‍താഫ് വായനക്ക സന്ദര്‍ശനത്തിനു ഇഷ്ടായതിനു. സന്തോഷം
@ അബ്ദുല്‍ ജബ്ബാര്‍ വട്ടപ്പോയില്‍
നന്ദി ജബ്ബാര്‍ ഭായ്
@ ഷമീര്‍ അക്കു
ഷമീര്‍. സുഖമല്ലേ, നാട്ടുകാരെ ഇവിടെ കാണുന്നത് സന്തോഷം തന്നെ. നന്ദി നല്ല വാക്കുകള്‍ക്കു.
@ മുല്ല
തിരിച്ചെത്തി അല്ലെ. സന്തോഷം. ശിരുവാണി ഇഷ്ടായി എന്നതിലും നന്ദി . "syrinx " ന്റെ താളുകള്‍ ഇനി തെളിയുമല്ലോ.
@ ശ്രീനാഥന്‍
ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു ശ്രീനാഥന്‍ ഭായ്. വാനക്കും ഇഷ്ടായതിനും നല്ല വാക്കുകള്‍ക്കും . സന്തോഷം
@ നൌഷു.
ക്യാമറയുമായി അങ്ങോട്ട് പോകൂ നൌഷു :)
@ ജെഫു ജൈലാഫ്
ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു ജെഫു ഈ നല്ല വാക്കുകള്‍ക്കു. സന്തോഷം
@ ഉമ്മു അമ്മാര്‍
നന്ദി സന്തോഷം ഉമ്മു അമ്മാര്‍
@ ജ്യോതി
വഴി തെറ്റി വന്നെങ്കിലും വായനക്കും അഭിപ്രായത്തിനും നന്ദി ജ്യോതി.
@ ബിനി
നന്ദി സന്തോഷം ബിനി വായനക്കും , ഇഷ്ടായതിനും
@ ഷുക്കൂര്‍
കൃഷിയാണ് അവരുടെ ജീവന്‍ , കൃഷിയാണ് അവരുടെ ദൈവം. സ്നേഹമാണ് അവരുടെ മതം. അത് ഞങ്ങള്‍ അനുഭവിച്ചറിഞ്ഞതാണ് ഷുക്കൂര്‍ . ഹൃദയം നിറഞ്ഞ നന്ദി , ഈ നല്ല വാക്കുകള്‍ക്കു. സന്തോഷം . വളരെ വളരെ .
@ intimate stranger
നന്ദി സന്തോഷം .
@ എന്റെ ലോകം
തിരിച്ചെത്തിയോ വിന്‍സെന്റ് ജീ നാട്ടില്‍ നിന്നും..? ആ സംശയം ക്ലിയര്‍ ആക്കിയത് നന്നായി. ഞാന്‍ കുഴങ്ങി നില്‍ക്കായിരുന്നു. ഒത്തിരി സന്തോഷം വായനക്കും നല്ല വാക്കുകള്‍ക്കും. നന്ദി നന്ദി
പ്രിയ മന്‍സൂര്‍ ,
ReplyDelete"കലിഗോധന ഹള്ളി" എന്ന കന്നഡ ഗ്രാമം ഈ പോസ്റ്റിലൂടെ മനസ്സില്‍ നിറയുന്നു .
"വയനാടന്‍ കുളിര്‍ക്കാറ്റ്" ,"ഗുണ്ടല്‍പേട്ടയില്‍ ഒരു സൂര്യകാന്തിക്കാലത്ത്" രണ്ടുംവായിച്ചിരുന്നു .
എവിടെപോയാലുംഅവിടെയൊക്കെ മന്‍സൂറിനെ കാത്ത് പൂക്കളും ,പുഴകളും........... ഉണ്ടാകും ല്ലേ :-)
പച്ചപ്പുല്‍മെത്തയില്‍, മഞ്ഞിന്‍റെ പുതപ്പിനുള്ളില്‍ ,കരിമ്പിന്‍ കാടിന്‍റെ പാട്ടുകേട്ട് ,സൂര്യകാന്തി പൂക്കളുടെ താളത്തില്‍ ഒരു സുഖ മയക്കം........ "പോകരുത് " എന്ന് പറഞ്ഞിട്ടും പോന്നു അല്ലെ ?
അടുത്ത വരവിന് ഈ വസന്തം കാണുമോ എന്ന് ആര് കണ്ടു ?
ഇനി വസന്തം എങ്ങാന്‍ വരാന്‍ വൈകിയാല്‍ വാക്കുകള്‍ കൊണ്ടൊരു പൂക്കാലം തീര്‍ക്കുവാന്‍ ഈ തൂലികയ്ക്ക് കഴിയുമല്ലോ .:-)
ഇനിയും എഴുതുക .മഴയും ,മഞ്ഞും ,പൂക്കളും ,പുഴകളും ഇഷ്ട്ടപ്പെടുന്ന ഏവര്‍ക്കും വേണ്ടി .
എല്ലാ ഭാവുകങ്ങളും നേരുന്നു ....
NB :ചിത്രത്തില്‍ തോളില്‍ ഇരിക്കുന്ന കരിമ്പ് മാറ്റി ക്രിക്കെറ്റ് ബാറ്റ് ആക്കിയിരുന്നെങ്കില്‍ (ഫോട്ടോഷോപ്പ് ) നന്നായിരുന്നു ."വിരു "(virender sehwag ) ഫോട്ടോക്ക് പോസ് ചെയ്തപോലുണ്ട് ...:-)
പച്ചക്കറി പിടിച്ചു നോക്കിയേ ഉള്ളൂ .. വാങ്ങിയില്ലേ ,....
ReplyDeleteഞാന്‍ ഇപ്പോള്‍ ആ തുവ്വൂര്‍ സ്റ്റേഷന്‍ വഴിയാണ് നാട്ടിലേക്ക് വന്നത്... ഇന്നും ആ കാട്ട് പാതക്ക് വലിയ മാറ്റങ്ങള്‍ ഒന്നുമില്ല... ഞാനും ഓര്‍ത്തത് ഈ ചാറ്റല്‍ മഴയും കണ്ടു കൊണ്ട് ഈ കാട്ട് പാതയിലൂടെ ട്രെയിനില്‍ യാത്ര ചെയ്തപ്പോള്‍ വല്ലാത്തൊരു സുഖവും സന്തോഷവും തോന്നി... ഇന്ന് ക്യാമറ എടുക്കാന്‍ മറന്നതിനെ കുറിച്ചോര്‍ത്തു എനിക്കൊരു നഷ്ടബോധം തോന്നി....!!!
ReplyDeleteഹൌ...ആ കരിക്കിൽ എന്തെങ്കിലും മിക്സ് ചെയ്ത് കഴിക്കുവാൻ വെറുതേ ഒരു കൊതി തോന്നുന്നുയിപ്പോൾ...
ReplyDeleteപോസ്റ്റ് വായിച്ചു.. നാട്ടിലേക്ക് പോകാനും നാടിനെ പുണരാനും ആഗ്രഹിച്ചുപോകുന്നു. മനോഹരമാണ് ഫോട്ടോകളും വിവരണങ്ങളും.
ReplyDeleteആ ഹോട്ടൽ ഉദരംപൊയിൽക്കാരന്റേതാണോ?
ReplyDeleteപിന്നെ ചുമ്മാ ചോദിക്കുകയാ കരിമ്പിന്‍ കാറ്റില്‍ ആന കേറി എന്ന് കേട്ടിട്ടുണ്ട് ഇപ്പോള്‍ കണ്ടു ഹ ഹ ഹ
ReplyDeleteഇനിയും യാത്രകള്‍ തുടരട്ടെ
ഇതുപോലെ ഒരു നല്ല വിവരങ്ങളും വരട്ടെ ആശംസകള്‍
ചെറുവാടി ജീ
ReplyDeleteഏതാണ്ട് രണ്ടു കൊല്ലം കന്നഡ ഗ്രാമത്തില്‍ ജോലി ചെയ്തിട്ടുണ്ട്.
ഒരു ദിവസം പണിക്കാരി മുറി അടിച്ചു വാരിക്കഴിഞ്ഞു പോകുമ്പോള്‍
അര്‍ത്ഥം അറിയാതെ രണ്ടു വരി സിനിമാ പാട്ടു പാടി
" ഓ ഹെണ്ണെ നില്ലൂ നില്ലൂ ഹേളൂ സുത്തിന ദുണ്ഡു മല്ലിഗേ"
അവള്‍ ഓടിച്ചെന്നു അടുത്തുള്ള ആന്റിയോടു പറഞ്ഞു ചിരിക്കുന്നു
ആന്റി എന്നെ വിളിച്ചു കാര്യം തിരക്കുന്നു
രസമുള്ള ഓര്‍മ്മകളില്‍ എത്തിച്ചു കേട്ടൊ
മോഹിപ്പിച്ചു. എന്റെയുള്ളിൽ അസൂയ ഉണരുന്നു.
ReplyDeleteസുന്ദരമായ യാത്രാ വിവരണം.
ReplyDeleteകണ്ടു മതി വരാത്ത ഗുണ്ടല്‍ പേട്ടയിലേക്ക് ഞങ്ങള്‍ ഒരിക്കല്‍ക്കൂടി പോകുന്നു.
നാളെ പുലര്‍ച്ചെ.
വന്നിട്ട് പറയാം ബാക്കി.
...ആ പറഞ്ഞ ഭക്ഷണത്തിന്റെ കാര്യം എനിക്ക് ഇഷ്ടായി .....വാഴയില്‍ വെള്ളം ഊറുന്നു....
ReplyDeleteമച്ചൂ....കൊതിപ്പിച്ചു കൊല്ലും നീ...
ReplyDeleteനാട്ടില്‍ പോകാന്‍ തിടുക്കമാകുന്നു.............
ഞാനുറപ്പിച്ചു ,ഇനി മാറ്റമില്ല,ഇന്‍ഷാഅള്ള.
ReplyDeleteചെറുവാടി ഗഡീ ചെമ്പ് പോസ്റ്റ് , ചെമ്പട ഫോട്ടോസ് , മ്മടെ ഗുണ്ടല്‍ പേട്ടു ല്ലേ , മുക്താര്‍ ഹോട്ടല്‍ , ടോട്ടല്‍ ഇടിവെട്ടാ ട്ടാ ..... അപ്പൊ കാണാം കാണണം ...
ReplyDeleteനവീകരണം നവീകരണം ..ഉം ഹും..ഗൊള്ളാം..(അസൂയ)
ReplyDeleteഓര്‍മകളെ പുനരുജ്ജീവിപ്പിക്കാനല്ലാതെ ഞാനുമൊരു യാത്ര പോയി...കബനീ നദിയുടെ തീരത്തിലൂടെ..വയനാടന്‍ വനാന്തരങ്ങളിലൂടെ..ആദ്യമായി..ഇറ്റ് വാസ് എ വണ്ടര്‍ഫുള്‍ ട്രിപ്പ്... പക്ഷെ ചെറുവാടിയെ പോലെ മനോഹരമായ ഒരു യാത്രാവിവരണം നമ്മളെ കൊണ്ടു പറ്റില്ലേ....:)
നീണ്ട യാത്രകള്‍ ഏത് വാഹനത്തിലാണേലും നിയ്ക്ക് അത്ര ഇഷ്ടല്ലാ ട്ടൊ..
ReplyDeleteഎവിടേയ്ക്കാണെലും പെട്ടെന്ന് എത്തിപ്പെടണം, അതാണെന്‍റെ ഇഷ്ടം...
അതാണ്‍ ഇവിടെ സംഭവിയ്ക്കുന്നത്...ഒരു ചിലവും ഇല്ലാതെ എത്ര മനോഹര സ്ഥലങ്ങളാ ഈ ചെറുവാടി കാണിയ്ക്കുന്നെ..കേള്‍പ്പിയ്ക്കുന്നെ..കൊതിപ്പിയ്ക്കുന്നെ...ആശംസകള്‍ ട്ടൊ..
ഇത്ര നാളായിട്ടും ന്റ്റെ അയല്‍നാട്ടില്‍ നിയ്ക്ക് എത്തിപ്പെടാന്‍ കഴിഞ്ഞില്ലല്ലോ എന്ന് ഇപ്പൊ ഇച്ചിരി വിഷമം തോന്നുന്നൂ...
സാരല്ല്യ്യാല്ലേ..സമയോം, കാലോം ഇങ്ങനെ നീണ്ട് കിടക്കല്ലേ..!
യാത്രകള്‍ ഞാന്‍ അധികം ചെയ്തിട്ടില്ലെങ്കിലും മന്‍സൂറിന്റെ വിവരണം കേള്‍ക്കുമ്പോള്‍ ഒരു പാട് യാത്രകള്‍ ചെയ്യണം എന്ന ആഗ്രഹം കൂടുന്നു. ഗ്രാമ സൌഹൃദങ്ങളാല്‍ സമ്പന്നമായ ഈ എഴുത്ത് വല്ലാതെ മോഹിപ്പിക്കുന്നു. സഞ്ചാരം കഴിഞ്ഞു വന്നാലും ഗ്രാമഗ്രമാന്തരങ്ങളില്‍ കറങ്ങിക്കൊണ്ടിരിക്കുന്ന ഒരു ഒരു യഥാര്‍ത്ഥ സഞ്ചാരി ഈ വരികളില്‍ തെളിയുന്നു.
ReplyDeleteകൊതിപ്പിക്കുന്ന യാത്ര വിവരണങ്ങള്‍ , മനോഹരമായ ചിത്രങ്ങള്‍.... യാത്രകള്‍ ഏറെ ഇഷ്ടപ്പെടുന്ന എനിക്ക് ഇതില്‍പ്പരം നല്ലൊരു ഓണസമ്മാനം എന്തു നല്‍കാന്‍, അല്ലേ മന്‍സൂര്‍ ഭായ്...?
ReplyDeleteഒരു യാത്രയുടെ സുഖം. ഒരു യാത്രക്കായുള്ള കൊതി. ഇതെല്ലാം നല്‍കുന്ന വിവരണം ജീവസ്സുറ്റതു തന്നെ!
ReplyDeleteഗ്രാമ ഭംഗിയുടെ വശ്യത വാക്കുകളിലും പൂത്തു നില്‍ക്കുന്നു..........ചിത്രത്തോടു കൂടിയ പോസ്റ്റ് ശെരിക്കും ഇഷ്ടായി ............തൊലി കടിച്ചു പറിച്ച് എന്ന് സൂചിപ്പിച്ചല്ലോ ആരുടേലും പല്ല് പോകുകയോ മറ്റോ ചെയ്തോ ?? മത്ത് പിടിക്കുന്നതിന് മുന്നേ വായ പൊട്ടിക്കാണൂല്ലോ അല്ലെ ??
ReplyDeleteഇങ്ങനെയുള്ള യാത്രകൾക്കൊനും പോകാൻ കഴിയാത്തൊരാളാണ് ഞാൻ. ഇതു വായിച്ചപ്പോൾ ഇത്തരം യാത്രക്ക് പോയില്ലെങ്കിൽ, അതു ജീവിതത്തിൽ എന്തെന്തു നഷ്ടങ്ങളാണ് ഉണ്ടാക്കുന്നതെന്ന് അറിയുന്നു.
ReplyDeleteഹൃദ്യമായി എഴുതി.
ആശംസകൾ...
മനോഹരമായ യാത്രാവിവരണം.നന്നായിഷ്ടപ്പെട്ടു.....
ReplyDeleteമനോഹരമായ വിവരണം..., നല്ല നല്ല ഫോട്ടോകൾ......
ReplyDelete@ സുജ
ReplyDeleteപുഴകളും പൂക്കളും അല്ലെ സുജേ നമ്മുടെ സന്തോഷം . പഴയ പോസ്റ്റുകള്‍ ഓര്‍മ്മയില്‍ നില്‍ക്കുന്നത് സന്തോഷം നല്‍കുന്നുണ്ട് ട്ടോ. നല്ല വാക്കുകള്‍ക്ക് ഹൃദയം കൊണ്ടു നന്ദി പറയുന്നു.
എന്നെ സെവാഗ് ആക്കി അല്ലെ. ക്രിക്കറ്റ് വട്ട് ഉള്ളത് കൊണ്ട് ആ കമ്മന്റ് എനിക്കിഷ്ടായി. നന്ദി ., സന്തോഷം.
@ മഖ്ബൂല്‍
എന്തിനാ വാങ്ങുന്നത് മഖ്ബൂലെ. അത് നമ്മുടേത് പോലെ തന്നെ.
@ ഷഹാന
ഷഹാന ക്യാമറ എടുക്കാന്‍ മറന്നത് കൊണ്ട് എനിക്ക് നഷ്ടായത് ഫോട്ടോയിലെങ്കിലും ആ ഗ്രാമം കാണാനുള്ള ആഗ്രഹമാണ്. മഴയത്ത് അത്തരം യാത്രകള്‍ എന്ത് രസായിരിക്കും അല്ലെ. നന്ദി സന്തോഷം.
@ മുരളി മുകുന്ദന്‍ ബിലാത്തി പട്ടണം.
പതുക്കെ പറ മുരളിയേട്ടാ. നമുക്ക് അവസരം ഉണ്ടാക്കാം :)
@ ബെഞ്ചാലി
ഒത്തിരി നന്ദി . സന്ദര്‍ശനത്തിനും വായനക്കും നല്ല വാക്കുകള്‍ക്കും.
@ കുമാരന്‍
അല്ല കുമാരന്‍ ജീ. അത് ആ നാട്ടുകാരുടെ സ്ഥാപനമാണ് . നന്ദി
@ ജി ആര്‍ കവിയൂര്‍.
ഹ ഹ. നിങ്ങള്ക്ക് സ്പെഷ്യല്‍ നന്ദി. കാരണം ഈ കമ്മന്റ് ആര് പറയും എന്ന് നോക്കിയിരിക്കായിരുന്നു ഞാന്‍. ആരേലും പറയും എന്ന് ഉറപ്പായിരുന്നു. ഒത്തിരി നന്ദി ട്ടോ ജീ ആര്‍ , വായനക്കും ഇഷ്ടായതിനും.
@ ഇന്ത്യ ഹെരിറ്റേജ്
ഊം ഊം . മനസ്സിലായി . ഇതൊക്കെയായിരുന്നു കയ്യിലിപ്പ് അല്ലെ :). എനിക്ക് മനസ്സിലായി ആ പാട്ടിന്റെ അര്‍ത്ഥം.ചിരിച്ച് മാറിയത് നന്നായി. തലയില്‍ പെട്ടില്ലല്ലോ :). ഒത്തിരി നന്ദി ട്ടോ വീണ്ടും കണ്ടതില്‍. സന്തോഷം.
@ പള്ളിക്കരയില്‍
വളരെ സന്തോഷം ഒപ്പം നന്ദിയും പള്ളിക്കരയില്‍. വായനക്കും ഇഷ്ടായതിനും.
@ എക്സ് പ്രവാസിനി
ഇപ്പോള്‍ പോയി തിരിച്ച് വന്നു കാണുമല്ലോ. വിശേഷങ്ങള്‍ പറയൂ ട്ടോ. ഒത്തിരി നന്ദ ഇഷ്ടായതിനു.
@ സലീല്‍
ReplyDeleteനീ പോയ സ്ഥമല്ലേ..? ഫുഡ് അടുത്ത പോക്കില്‍ ആവാം :)
@ ജുനൈത്
അങ്ങിനെ കൊതി മൂത്ത് പോവണം. അപ്പോഴേ ത്രില്‍ ഉള്ളൂ. അടുത്ത അവധിക്കാലം നേരെ വെച്ചു പിടിച്ചോ ജുനൈത് ഭായ്. നന്ദി സന്തോഷം
@ സിദ്ധിക്ക
അപ്പോള്‍ ഇനി അവിടത്തെ വിശേഷങ്ങളുമായി വരിക. നന്ദി സന്തോഷം സിദ്ധിക്ക
@ സലിം ഹംസ
ഒത്തിരി നന്ദി ട്ടോ സലിം ജീ. വായിക്കുന്നതും ഇഷ്ടായതും ഒത്തിരി സന്തോഷം നല്‍കുന്നു.
@ ജാസ്മികുട്ടി
നാട്ടീന്നു വന്നു ല്ലേ. ഇവിടെ വന്നതില്‍ സന്തോഷം ട്ടോ. കബനീ നദിയും വയനാട് വിശേഷങ്ങളും ബ്ലോഗില്‍ പറയാന്‍ മടിക്കല്ലേ ജാസ്മികുട്ടീ. . കാത്തിരിക്കുന്നു.
@ വര്‍ഷിണി വിനോദിനി
അയാള്‍ നാടായിട്ടാണോ പോകാതിരുന്നത്. ശരിയായില്ല. :-). കമ്മന്റ് എനിക്കിഷ്ടായി ട്ടോ. വായിക്കുന്നത് ഇഷ്ടപ്പെടുന്നതും ഒത്തിരി സന്തോഷം നല്‍കുന്നു വര്‍ഷിണി . നന്ദി.
@ സലാം
നന്ദി നന്ദി നന്ദി. ഈ വാക്കുകള്‍ വളരെ അധികം സന്തോഷം നല്‍കുന്നു സലാം ഭായ്. . പ്രചോദനവും പ്രോത്സാഹനവും ആകുന്നു. ഹൃദയം കൊണ്ട് സ്വീകരിക്കുന്നു.
@ കുഞ്ഞൂസ്.
ഓണം സന്തോഷായി ആഘോഷിച്ചില്ലേ . ഈ പോസ്റ്റിനെ സ്വീകരിച്ചതില്‍ വളരെ സന്തോഷം ഉണ്ട് ട്ടോ കുഞ്ഞൂസേ. ഹൃദയം നിറഞ്ഞ നന്ദി.
@ എം. ടി . മനാഫ്
ഹൃദയം നിറഞ്ഞ നന്ദി സന്തോഷം മനാഫ് ഭായ്. വന്നതിനു വായനക്ക് ഇഷ്ടായതിനു .
@ കൊച്ചുമോള്‍
പിന്നെ പിന്നെ. രണ്ട് പല്ല് പോയി. ആ ചിത്രം ഉടനെ തന്നെ പ്രൊഫൈല്‍ ഫോട്ടോ ആയി ഇടും. ആഗ്രഹം കൊള്ളാട്ടോ :)
പക്ഷെ ഒരു കാര്യം സത്യം. വായ മുറിഞ്ഞു എന്നത്. നന്ദി സന്തോഷം വായനക്കും ഇഷ്ടയതിനും
@ വീ കെ
ഹൃദയം നിറഞ്ഞ നന്ദി വീകെ. യാത്രകള്‍ നല്‍കുന്ന ഉന്മേഷം വേറെ തന്നെ. ധാരാളം യാത്രകള്‍ ചെയ്യാന്‍ കഴിയട്ടെ . നന്ദി
@ അജിത
ഹൃദയം നിറഞ്ഞ നന്ദി സന്തോഷം അജിത
@ ഓര്‍മ്മകള്‍
ഹൃദയം നിറഞ്ഞ നന്ദി സന്തോഷം ഓര്‍മ്മകള്‍.
niceeeeeeeeeeeeeeeee
ReplyDeleteniceeeeeeeeeeeeeeee
ReplyDeleteയാത്രയെ ക്കുറിച്ച് എല്ലാവരും പറഞ്ഞു കഴിഞ്ഞു .അത് തന്നെ ഞാനും പറയുന്നു .വളരെ നല്ല വിവരണം ..
ReplyDeleteഇതില്‍ മനസ്സില്‍ ഉടക്കിയ ഒന്ന് ..
പക്ഷെ തിരക്കില്‍ പേജുകള്‍ കൂട്ടിമറിച്ചപ്പോള്‍ , ഞാനെന്തൊക്കെയോ വായിക്കാതെ പോയിട്ടുണ്ട് ആ അന്തരീക്ഷത്തില്‍. അല്ലെങ്കില്‍ വര്‍ഷങ്ങള്‍ക്കിപ്പുറവും ആ നാട്ടിന്‍ പുറം എന്‍റെ മനസ്സിലിങ്ങിനെ പച്ചപിടിച്ച് നില്‍ക്കുന്നതെന്തിന്...?
ചിലപ്പോള്‍ എനിക്കും ഇതുപോലെ ഒക്കെ തോന്നും ..
അതൊക്കെ ഒന്ന് കൂടികൂട്ടി വായിക്കാന്‍ വേണ്ടി പോയ യാത്രകള്‍ ആണ് ജീവിതത്തില്‍ കൂടുതലും .
വായിച്ചു കഴിഞ്ഞപ്പോ...ഒരു യാത്ര കഴിഞ്ഞതിന്റെ ക്ഷീണം ഉണ്ട്....അതു കഴിഞ്ഞ് യാത്രയെക്കുറിച്ച് പറയാം..ട്ടോ...
ReplyDelete