Saturday, October 29, 2011

മരുഭൂമികള്‍ പറയുന്ന കഥതൊണ്ണൂറുകളുടെ തുടക്കത്തില്‍ ആണെന്ന് തോന്നുന്നു, ലയണ്‍ ഓഫ് ഡസേര്‍ട്ട് എന്ന സിനിമ കാണുന്നത്. ആ സിനിമ നല്‍കിയ ആസ്വാദനം ഇപ്പോഴുമുണ്ട് ബാല്യത്തിന്റെ അവ്യക്തമായ ഓര്‍മ്മകളില്‍. ഉമര്‍ മുഖ്താര്‍ എന്ന പോരാളിയും സംഘവും നടത്തുന്ന അതിശയിപ്പിക്കുന്ന യുദ്ധമുറകള്‍ , ഒരു കുട്ടിയുടെ കൗതുകത്തോടെയും ഒപ്പം പേടിയോടെയും ഞാന്‍ കണ്ടിരുന്നു നാട്ടിലെ ഗ്രാമീണ വായനശാലയില്‍ നിന്നും. ഉമര്‍ മുഖ്താര്‍ ഒരു ഹീറോ ആയി മനസ്സില്‍ കയറിയതോടൊപ്പം മറ്റൊരു ഇഷ്ടം കൂടി എന്റെ മനസ്സില്‍ ഇടം നേടി. മരുഭൂമി എന്ന പ്രകൃതി വിസ്മയം . പിന്നെ കഥകളിലും വായനയിലും കുറെ അടുത്തറിഞ്ഞു മരുഭൂമിയെ.ഒട്ടകപ്പുറത്ത് പോകുന്ന കച്ചവടക്കാരെയും മറ്റു യാത്രക്കാരെയും കൊള്ളയടിക്കുന്ന ബദുക്കളുടെ കഥ പറഞ്ഞു തന്ന വല്യുമ്മ നല്‍കിയത് മരുഭൂമിയുടെ മറ്റൊരു മുഖമായിരുന്നു.

പിന്നെയും കുറെ വര്‍ഷങ്ങള്‍ എടുത്തു മരുഭൂമിയെ നേരില്‍ കാണാനും അനുഭവിക്കാനും. വിശാലമായ അറേബ്യന്‍ മരുഭൂമിയില്‍ കാലുകുത്തിയത് മുതല്‍ ഞാന്‍ മറ്റൊരു ലോകത്തായി. ഇവിടെ ഞാന്‍ തേടിയത് യുഗങ്ങള്‍ക്കു മുമ്പ് ഈ മണ്ണിലൂടെ സഞ്ചരിച്ചവരുടെ കാല്‍പാടുകളെയായിരുന്നു. വായിച്ചും കേട്ടുമറിഞ്ഞ ഒരുപാട് കഥകളും കെട്ടു കഥകളും ചരിത്രങ്ങളും സംഭവിച്ചത് വിവിധ ദേശങ്ങളിലെ മരുഭൂമികളില്‍ ആയിരുന്നെങ്കിലും, ആ എല്ലാ സംഭവങ്ങളെയും ഞാന്‍ ഈ മരുഭൂമിയോട് ചേര്‍ത്ത് വെച്ചു.

പേരറിയാത്ത ഒരു കൂട്ടം കള്ളിചെടികള്‍ വളര്‍ന്നു നില്‍ക്കുന്നു. അതിജീവനത്തിന്റെ പ്രതീകങ്ങളായ അവയോട് ചേര്‍ന്ന് ഞാനിരുന്നു. ദൂരെ ദൂരെ കണ്ണും നട്ടിരിക്കുമ്പോള്‍ അങ്ങകലെ പൊടിപടലങ്ങള്‍ ഉയരുന്നുണ്ടോ. വെള്ളക്കുതിരയുടെ പുറത്ത്‌ ഉമര്‍ മുഖ്താറും സംഘവും അല്ലേ പാഞ്ഞടുക്കുന്നത്..? അതിശയിപ്പിക്കുന്ന യുദ്ധമുറകള്‍. ഇറ്റാലിയന്‍ പട്ടാളത്തിന്റെ ഹുങ്കിന്റെ നെഞ്ചിലൂടെ നാശം വിതറി മരുഭൂമിയുടെ സിംഹം പൊരുതുന്ന കാഴ്ച്ചകളാണോ എന്റെ അബോധ മനസ്സില്‍ തെളിയുന്നത്. പണ്ടത്തെ ആ ഗ്രാമീണ വായനശാലയുടെ മൂലയില്‍ "ലയന്‍ ഓഫ് ഡസര്‍ട്ടിലെ " രംഗങ്ങള്‍ കണ്ട് ആശ്ചര്യത്തോടെയും പേടിയോടെയും ഇരുന്ന കൊച്ചുകുട്ടിയായി ഞാന്‍ മാറിപ്പോയി.

പതുക്കെ സൂര്യന്‍ മറയുകയാണ് ഈ മരുഭൂമിയില്‍. ആദ്യമായി കാണുകയാണ് മരുഭൂമിയിലെ അസ്തമയം. പക്ഷെ ചുവന്ന മണ്ണും ചുവന്ന ആകാശവും നല്‍കുന്നത് വേറൊരു അനുഭവം. ഒരു നഷ്ടപ്രണയത്തിന്റെ ഭാവമുണ്ടോ ഈ അന്തരീക്ഷത്തിന്..? എവിടെ നിന്നോ ഒരു വിരഹഗാനം കേള്‍ക്കുന്നില്ലേ ..? ആ പാട്ടിന് "ലൈല മജ്നു " എന്ന അനശ്വര പേര്‍ഷ്യന്‍ പ്രണയ കാവ്യത്തിലെ നായകന്‍ ഖയസ്സിന്റെ ശബ്ദമാണോ. ആണ്. എനിക്കങ്ങിനെ തോന്നി. ലൈല -അഫലാജ് എന്ന മരുഭൂമിയില്‍ പെയ്ത ആ പ്രണയ മഴയുടെ ഭാവം എനിക്കിവിടെ തോന്നാന്‍ കാരണവും ഉണ്ട്. മാതൃഭൂമി ആഴ്ചപതിപ്പില്‍ മുസഫര്‍ അഹമ്മദ് എഴുതിയ ലേഖനം. ലൈല - മജ്നു ജീവിച്ച "അഫലാജ്" എന്ന നാട്ടില്‍ പോയി അദ്ദേഹം എഴുതിയ അതി സുന്ദരമായ ലേഖനം വായിച്ച്‌ മനസ്സ് നിറഞ്ഞ സമയത്താണ് ഈ യാത്രയും. ലൈലയും മജ്നുവും അവരുടെ പ്രണയവും ഈ മരുഭൂമിയിലും എന്റെ ചിന്തകള്‍ക്ക് ഉത്തേജനം ആവുന്നതിന് വേറെ കാരണം വേണ്ട. ലൈലയെ നഷ്ടപ്പെട്ട ഖയസ് ഭ്രാന്തനാവുന്നതും പിന്നെ മരുഭൂമിയില്‍ അലിഞ്ഞ്‌ ഇല്ലാതായി എന്നുമാണ് ആ കാവ്യത്തെ ഉദ്ധരിച്ച് മുസഫര്‍ പറയുന്നത്. അങ്ങിനെയാണ് ഭ്രാന്തന്‍ എന്ന അര്‍ത്ഥത്തില്‍ മജ്നൂന്‍ എന്ന പേരും പിന്നെ അത് മജ്നുവുമായി മാറിയതത്രേ.
അതുകൊണ്ടുതന്നെ ഞാനീ അന്തരീക്ഷത്തില്‍ വായിച്ചെടുക്കുന്നത് ഒരു നഷ്ടപ്രണയത്തിന്റെ ഭാവമാണ്. കേള്‍ക്കുന്നത് മജ്നു ഹൃദയം പൊട്ടി പാടുന്നതാണ്. ലൈലയുടെ കണ്ണുനീര്‍ വീണ്‌ മണല്‍തരികള്‍ ആര്‍ദ്രമായിട്ടുണ്ട്. അതേ ലേഖനത്തില്‍ തന്നെ സിതാര എന്ന സ്ഥലത്താണ് ലൈലയും കുടുംബവും ജീവിച്ചിരുന്നത് എന്ന് എഴുതിയ ശേഷം , അവിടെ കാണുന്ന കബറുകളെ നോക്കി "അതിലൊന്നില്‍ ലൈല ഉറങ്ങുന്നുണ്ടാവുമോ" എന്ന് മുസഫര്‍ എഴുതിയത് വായിച്ച് മനസ്സ് പിടഞ്ഞതും കൂടി ഓര്‍ത്തുപോയപ്പോള്‍ എന്റെയും കണ്ണുകള്‍ നിറഞ്ഞുവോ..?ആര്‍ദ്രമായ ഈ മണല്‍തരികളെ ലൈലയുടെ കണ്ണീരിനോട് മാത്രം എഴുതി ചേര്‍ക്കുന്നത് ഭംഗിയാണോ..? പ്രായവും രൂപവും മാറ്റി കള്ളച്ചുവടിട്ട് "പെയ്തൊഴിയാത്ത കാര്‍മേഘങ്ങള്‍" പേരില്‍ ഞാനെഴുതിയ കഥയിലെ നായികയുടെ ദുഃഖവും ഞാന്‍ ചേര്‍ത്ത് വെച്ചത് മരുഭൂമിയോടായിരുന്നു എന്നതും യാദൃശ്ചികത ആണോ..?
"സ്നേഹ സമരങ്ങളുടെ യുദ്ധഭൂമിയില്‍ വെള്ള സാല്‍വാറിട്ട പെണ്‍കുട്ടി സഹായത്തിനായി അലമുറയിടുന്ന രംഗങ്ങള്‍ ഉറക്കങ്ങളില്‍ പലപ്പോഴും കയറി വന്നു. വരണ്ടുണങ്ങിയ ഒരു മരുഭൂമിയിലൂടെ നിസ്സഹായയായി അവള്‍ നടക്കുന്നതായും, കണ്ണീര്‍ തുള്ളികള്‍ പൊള്ളുന്ന മണല്‍തരികളെ പോലും ആര്‍ദ്രമാക്കുന്നതായും തോന്നി"
ഇങ്ങിനെ എഴുതി ചേര്‍ക്കുമ്പോള്‍ എന്റെ കൈകള്‍ വിറച്ചത് എന്തിനായിരുന്നു. ഇതില്‍ കൂടുതല്‍ ഒരു ഏറ്റുപറച്ചില്‍ എന്നെക്കൊണ്ട് സാധിക്കില്ല.

നേരം ഇരുട്ടി തുടങ്ങുന്നു. പതിഞ്ഞ നിലാവ് പരന്നിട്ടുണ്ട് ഇവിടെ. ഈന്തപ്പനയുടെ ഓലകള്‍ കൊണ്ട് മറച്ച ടെന്റിനുള്ളില്‍ നിന്നും തുര്‍കിഷ് സുന്ദരി ആടിത്തിമര്‍ക്കുന്ന ബെല്ലി ഡാന്‍സ്. പക്ഷെ ഫെയറി ടെയിലുകളിലെ വിസ്മയങ്ങള്‍ വേട്ടയാടുന്ന എന്റെ മനസ്സിനുണ്ടോ അതാസ്വദിക്കാന്‍ പറ്റുന്നു. ഞാന്‍ പതുക്കെ പുറത്തിറങ്ങി.

നിലാവുണ്ടെങ്കിലും അല്പം പേടിപ്പെടുത്തുന്നു മരുഭൂമി. ഇപ്പോള്‍ ഓര്‍മ്മയില്‍ വരുന്നത് വല്യുമ്മ പറഞ്ഞു തന്ന കഥകളാണ്. മരുഭൂമികളിലൂടെ യാത്ര ചെയ്യുന്നവരെയും കച്ചവടക്കാരെയും കൊള്ളയടിക്കുന്ന ദുഷ്ടരായ ബദുക്കളുടെ ചിത്രമാണ് മനസ്സില്‍. എത്ര മനുഷ്യരുടെ കണ്ണീരാവണം മരുഭൂമികള്‍ ഏറ്റുവാങ്ങി കാണുക. എത്ര സ്വപ്നങ്ങളാവണം ഈ മണ്ണില്‍ കൊഴിഞ്ഞു പോയിട്ടുണ്ടാവുക. പിന്നെയും ഇല്ലേ സങ്കട കഥകള്‍ കുറെയേറെ. ബെന്യാമിന്‍ പറഞ്ഞു തന്ന നജീബിന്റെ കഥയില്ലേ. മരുഭൂമി ഏറ്റുവാങ്ങിയ നജീബിന്റെ കണ്ണീര്‍ തുള്ളികള്‍ വീണ്‌ ഒരു സമുദ്രം തന്നെ ഉണ്ടായിക്കാണണം. എന്നിട്ടും കഥ പറയാന്‍ ബാക്കി വെച്ചല്ലോ നജീബിനെ. അകത്ത് അറേബ്യന്‍ സംഗീതം കൊഴുക്കുന്നു . പാദരക്ഷ അഴിച്ചു വെച്ച് ഞാനല്പം മുന്നോട്ട് നടന്നു. ഇളം ചൂടുള്ള മണ്ണില്‍ കാലുകള്‍ തൊടുമ്പോള്‍ പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഒരു വികാരം ഇരച്ചു കയറുന്നു ശരീരത്തിലേക്ക്. മുന്നോട്ട് നടന്ന ഞാന്‍ ഭയത്തോടെ പിറകിലേക്ക് തന്നെ നീങ്ങി. ഇരുട്ടിന്റെ മറവില്‍ നിന്നും മരുകൊള്ളക്കാര്‍ എന്നെയും നോക്കുന്നുണ്ടോ..? എനിക്കങ്ങിനെ തോന്നിപ്പോയി.ഒട്ടകപുറത്ത് വരിവരിയായി നീങ്ങുന്ന കാഫില കൂട്ടങ്ങള്‍ ഇപ്പോള്‍ കഥകളിലെ ഉള്ളൂ. പക്ഷെ ആ കഥകള്‍ കേട്ട് ചിരിച്ചും പേടിച്ചും ഉറങ്ങിയ എത്ര രാവുകളുണ്ട് കുട്ടിക്കാലത്ത്. ഇനിയും കൂടുതല്‍ അറിയേണ്ടിയിരിക്കുന്നു ഈ വിസ്മയത്തെ. . ആഴത്തില്‍ ഇറങ്ങിച്ചെന്ന് അനുഭവിച്ചറിയണം. കേട്ടതും കേള്‍ക്കാത്തതുമായ കുറെ കഥകള്‍ ഒളിച്ചിരിപ്പുണ്ട് ഇനിയുമിവിടെ. പ്രവാചകന്റെ കാലത്തെ എത്രയെത്ര കഥകളുണ്ട് . ഉസ്താദ്‌ പറഞ്ഞു തരുമ്പോള്‍ കണ്ണിമ പൂട്ടാതെ കേട്ട ചരിത്ര കഥകള്‍ക്ക് സാക്ഷ്യം വഹിച്ചതും ഇതേ മരുഭൂമിയല്ലേ. ബദര്‍ യുദ്ധവും ഉഹ്ദ് യുദ്ധവും തുടങ്ങി ഇസ്ലാമിക ചരിത്രത്തിലെ എത്ര ത്രസിപ്പിക്കുന്ന അധ്യായങ്ങളാണ് ഇവിടെ ഉറങ്ങുന്നത്. ഉഹ്ദ് യുദ്ധം നടന്ന ഭൂമിയില്‍ ഒരിക്കല്‍ പോയപ്പോള്‍ വികാരങ്ങളുടെ വേലിയേറ്റം
അനുഭവിച്ചറിഞ്ഞതാണ്. സഹന സമരങ്ങളുടെ ആ കഥകളും ഇതിനോട് കൂട്ടിച്ചേര്‍ത്ത് ഒന്നൂടെ അനുഭവിച്ചറിയണം എനിക്ക്. നജീബിന്റെ നൊമ്പരങ്ങള്‍ ഏറ്റുവാങ്ങിയ മണ്ണില്‍ എനിക്കും പൊഴിക്കണം ഒരിറ്റ് കണ്ണുനീര്‍. അവനെ ജീവിതത്തിലേക്ക് തിരിച്ചു കയറ്റിയതിന് ദൈവത്തോട് നന്ദിയും പറയണം ആ മണ്ണില്‍ നിന്ന്. പുറംലോകം അറിയാതെ ഇനിയും വേദന അനുഭവിക്കുന്ന എത്രയെത്ര നജീബുമാര്‍ കാണുമായിരിക്കും മരുഭൂമിയില്‍. ഒരുപാട് വിജയകഥകളുടെ ചരിത്രങ്ങള്‍ പറയുന്ന മണ്ണേ....തിരിച്ചു നല്‍കണേ അവരെയും ജീവിതത്തിലേക്ക്.
നിരയൊത്ത് കാഫിലക്കൂട്ടങ്ങള്‍ പോകുന്നത് ഒരു മാപ്പിളപ്പാട്ടിന്റെ ഈരടികള്‍ കേട്ട് കാണണം എനിക്ക്. ഒരിക്കല്‍ കൂടേ ഉമര്‍ മുഖ്താറിന്റെ യുദ്ധമുന്നണിയെ മനക്കണ്ണ് കൊണ്ട് കാണുമ്പോള്‍ വീണ്ടും ആവേശം നിറയും മനസ്സില്‍. പിന്നെ ഞാനിതുവരെ കാണാത്ത മരുപ്പച്ച എന്ന മരുഭൂമിയിലെ സ്വര്‍ഗത്തില്‍ ഇരുന്ന്‌ ആ കഥ പറയുന്ന കാറ്റും കൊള്ളണം.

അകത്ത് ടെന്റില്‍ സംഗീതം നിലച്ചിട്ടുണ്ട്. ഇനി അറേബ്യന്‍ പാചക വൈവിധ്യത്തിന്റെ രുചി ഭേദങ്ങള്‍ അറിയാം. പക്ഷെ അതിനേക്കാള്‍ രുചിയുള്ള ഓര്‍മ്മക്കൂട്ടുകള്‍ ചേര്‍ത്ത വിഭവങ്ങളല്ലേ മരുഭൂമി തന്നത്. ഭാവനകളെ മരുഭൂമിയില്‍ മേയാന്‍ വിട്ട്‌ ഞങ്ങള്‍ ഇറങ്ങി. കൂടെ നൂറ്റാണ്ടുകളുടെ കഥ പറയുന്ന മരുക്കാറ്റും.

(ചിത്രങ്ങള്‍ - ഗൂഗിള്‍)

106 comments:

 1. മരുഭൂമി. യുദ്ധം , പ്രണയം, വികാരം .
  ഒരു യാത്രയും, അതിനോട് ചേര്‍ത്ത് വായിച്ച കഥകളും.

  ReplyDelete
 2. നന്നായിരിക്കുന്നു യാത്രക്കുറിപ്പ്‌ ...മരുഭൂമിയുടെ കഥകളെ കുറിച്ച് ..ഓര്‍മകള്‍ വളരെ ലളിതമായി എഴുതിയിട്ടുണ്ട് .. മരുഭൂമികള്‍ക്ക് ചിലപ്പോ ആ വേദന ഉണ്ടായിരിക്കും .നഷ്ട്ടപെടലിന്റെ.
  .വേദന
  ആശംസകള്‍
  സ്നേഹത്തോടെ ...
  പ്രദീപ്‌

  ReplyDelete
 3. ഉമര്‍ മുഖതാറിന്റെ ഓര്‍മ്മകള്‍ വീണ്ടും പ്രസക്തമാക്കുകയാണ്‌.. കാലം വീണ്ടും ഉമര്‍ മുഖതാറീനെ ആവശ്യപ്പെടുന്നു... ലിബിയക്കും അറേബ്യക്കു വേണ്ടി..
  ഓരോ മണല്‍തരികള്‍ പോലും പ്രണയത്തിന്റെ കണ്ണുനീര്‍ വറ്റിയ കണങ്ങളാണ്‌, ഇടക്ക്പ്പോഴോ വീണിറങ്ങുന്ന ആര്‍ദ്രമാക്കും മഴത്തുള്ളികള്‍ പ്രതീക്ഷിച്ച് വീണ്ടും കരയാന്‍ കൊതിക്കുന്ന മരുഭൂമികള്‍.....

  ചരിത്രത്തിന്റെ വലിയൊരു അദ്ധ്യായത്തിനു തൂടക്കമിടത്തും ഈ മരുഭൂമി തന്നെ.. സ്നേഹത്തിന്റെയും സത്യത്തിന്റെയും ധീരതയുടെ കഥകള്‍ പറഞ്ഞു തരുന്നു....


  എന്‍ മനസ്സ് ഉമര്‍ മുഖ്താറിലൂടെ ഓരം ചേര്‍ന്ന് നടന്നു...

  ReplyDelete
 4. nannayirikkunnu..ormakal cherthuvechu ezhuthiya ee yaathra kurupp..

  ReplyDelete
 5. കഥകള്‍ ഒരുപാട് പറയാണ്ട്മരുഭൂമിക്കു,ഒരുപാട് നിഗൂഡതകള്‍ ഉള്ള മരുഭൂമിക് ....അവതരണം നന്നായി ആശംസകള്‍

  ReplyDelete
 6. എനിക്കൊരിക്കലൂം പരിചിതമല്ലാത്ത ഭൂമിയിലേക്കാണ്
  കൂട്ടികൊണ്ടുപോയത്. പങ്കിട്ട ഓര്‍മ്മകള്‍ എനിക്കും അനുഭവമായി.

  ReplyDelete
 7. മനോഹരമായി അവതരപ്പിച്ചു ചെറുവാടീ ....
  വേറെ എന്ത് പറയണമെന്നറിയില്ല....

  എല്ലാ ഭാവുകങ്ങളും..... :)

  ReplyDelete
 8. മരുഭൂമി കണ്ടിട്ടില്ല ഇതു വരെ.....മരു ഭൂമി കണ്ടവരെ ഒരു പാട് കണ്ടിട്ടുണ്ട് താനും....
  നന്നായി എഴുത്ത്.....ചിത്രങ്ങളും ഇഷ്ടായി.....ആശംസകള്‍........

  ReplyDelete
 9. പതിവിനു വിപരീതമായ ഈ പോസ്റ്റും ഒത്തിരി ഇഷ്ട്ടമായി.

  ReplyDelete
 10. ഈ മണല്തിട്ടയും ഊര്‍വ്വരമാകുന്ന അനേകാനുഭവങ്ങള്‍..
  മനുഷ്യനെ ജീവിപ്പിക്കുന്ന അനേകം ഊര്‍ജ്ജ സ്രോതസ്സുകള്‍..
  കണ്‍ തുറന്നു കാണുകില്‍, എത്ര ഹൃദ്യമെന്നോ ഈ ലോകവും ലോക കാഴ്ചകളും..!!!
  വളരെ ഭംഗിയായി കാലങ്ങളെ കോര്‍ത്തു വെച്ചൊരു കലണ്ടര്‍ പണിത ചെറുവാടിക്ക് ആശംസകള്‍..!!
  ഉമര്‍ മുഖ്താറും, സലാവുദ്ധീന്‍ അയ്യൂബിയും, സൈനബുല്‍ ഗസ്സാലിയും... ആവേശമായി ഇപ്പോഴുമുണ്ട് എന്നുള്ളിലും.
  അവരുടെ സ്വഭാവം കൊണ്ട് സ്വഭാവം സിദ്ധിക്കാന്‍ നമുക്കാകുകില്‍ നാം വിജയത്തിലാണ്. നന്മകള്‍..!!!

  ReplyDelete
 11. ഇഷ്ടാമായി ഈ എഴുത്ത്
  എത്ര യുഗാന്തരങ്ങള്‍ കഴിഞാലും ഈ മരുഭൂമിക്ക് ഒരേ മുഖംതന്നെ , പറഞ്ഞറിയിക്കാന്‍ ഒരു പാട് ഉണ്ടെന്ന് ആ മണല്‍ തരികളോരോന്നും മര്‍മരംകൊള്ളുന്നു

  ReplyDelete
 12. ചെറുപ്പത്തില്‍ ഉസ്താതില്‍ നിന്നും മറ്റുള്ളവരില്‍ നിന്നും കേട്ടതും , പുസ്തകങ്ങളില്‍ വായിച്ചതുമായ ഒരു പാട് മരുഭൂമി കഥകള്‍ മനസ്സിലൂടെ വന്നു പോയി, ഇത് വായിച്ചപ്പോള്‍...

  മരുഭൂമി കണ്ടപ്പോഴോന്നും ഓര്മ വരാത്ത സംഭവങ്ങളാണ് ഈയൊരു വായന സമ്മാനിച്ചത്...

  ഒരുപാട് ഇഷ്ടമായി ഈ എഴുത്ത്.. ഈ ശൈലി..

  സുഹൃത്തിന് എല്ലാ നന്മകളും നേരുന്നു...
  സ്നേഹത്തോടെ...

  ReplyDelete
 13. ആയിരത്തൊന്ന് രാവുകളും,പേര്‍ഷ്യന്‍ കഥകളും വായിച്ച് ഉറക്കം വഴിമുട്ടി നിന്നിരുന്ന കാലം ഉണ്ടായിരുന്നു ഒരിയ്ക്കല്‍..
  പിന്നീട് മരുഭൂമിയെ അടുത്തറിയാന്‍ കഴിഞ്ഞപ്പോല്‍ മനസ്സിലാക്കി എത്ര വരണ്ടുണങ്ങിയ ഹൃദയങ്ങളില്‍ നിന്നാണ്‍ ആ കുളിര്‍മഴ പൊഴിഞ്ഞിരുന്നതെന്ന്..
  അന്ന് ഉള്ളിന്‍റെയുള്ളില്‍ ഉടക്കി നിന്നിരുന്ന സ്വപ്നങ്ങളും ആരാധനാ ഭാവങ്ങളുമാമായിരിയ്ക്കാം ഇന്നും പ്രണയം കാത്ത് സൂഷിച്ചു കൊണ്ടുപോകുവാന്‍ ഇടയാക്കുന്ന സ്തായിയായ ഭാവങ്ങള്ക്കും,വികാരങ്ങള്‍ക്കും ഒരു കാരണം.
  ഇതെല്ലാം ‘എന്‍റെ സ്വന്തം‘ എന്ന മനോഭാവം ഞാന്‍ എടുത്ത് കളഞ്ഞു ട്ടൊ..രൂപ വിത്യാസത്തില്‍ പിറക്കുന്ന ഒരേ ഭാവങ്ങള്‍...!
  വളരെ സന്തോഷവും സംതൃപ്തിയും തോന്നുന്നൂ മരുഭൂമിയിലൂടെ സഞ്ചരിയ്ക്കുമ്പോള്‍..
  നന്ദി ചെറുവാടി..ആശംസകള്‍.

  "പെയ്തൊഴിയാത്ത കാര്‍മേഘങ്ങള്‍"..ആ പെണ്‍കുട്ടി ഇപ്പോഴും കൂടെ ചുറ്റി കറങ്ങുന്നുണ്ടല്ലേ..?
  മുഖത്തൊരു മുഖകുരുവിനെ തപ്പി എന്ന് പറഞ്ഞപ്പോഴേ സംശയം തോന്നിയിരുന്നു. മുഖകുരുക്കള്‍ കൂടാതെ സൂക്ഷിയ്ക്കണം.. :)

  ReplyDelete
 14. യൌവനകാലത്ത് ഉമര്‍ മുഖ്താറിന്റെ വീരേതിഹാസം കണ്ട് അതിശയിച്ചിരുന്ന ആ ഇരുപ്പ് ഓര്‍മ്മ വന്നു. ഈ കഴിഞ്ഞ മാസം വീണ്ടും നെറ്റില്‍ നിന്ന് ഡൌണ്‍ലോഡ് ചെയ്ത് ഒന്നുകൂടെ കാണുകയുണ്ടായി. ചെറുവാടി ഈ മരുഭൂയാത്രക്കുറിപ്പ് എഴുതിയത് മനോഹരമായിരിക്കുന്നു

  ReplyDelete
 15. മന്‍സൂര്‍ ഭായ്, ഒരു നല്ല മിക്സിംഗ്. അഭിനന്ദനങ്ങള്‍.
  ലൈല- അഫലാജ് എന്ന ആ ചെറിയ പട്ടണത്തിലൂടെ രണ്ടുവട്ടം യാത്ര ചെയ്തിട്ടുണ്ട്. എടുത്തു പറയാന്‍ വലിയ പ്രത്യേകതയൊന്നും ഇല്ലാത്ത ഒരു സാധാരണ അറേബ്യന്‍ പ്രദേശം.ഒരു മിത്താണോ റിയാലിറ്റി ആണോ എന്ന് തിരിച്ചറിയാന്‍ സാധിക്കാത്ത ലൈല-മജ്നു കഥയേക്കാള്‍ , ശ്രീ.ബെന്യാമിന്‍ പറഞ്ഞു തന്ന യാഥാര്‍ത്യത്തോട് അടുത്തു നില്‍ക്കുന്ന നജീബിന്റെ കണ്ണുനീര് വീണ മരുഭൂമിയുടെ കഥയാണ് മരുഭൂമിയെ സംബന്ധിച്ച കഥകളില്‍ കൂടുതല്‍ ഹൃദയസ്പര്‍ശി ആയി തോന്നിയിട്ടുള്ളത്.

  ReplyDelete
 16. വന്യവും നിഗൂഡവുമെന്നു നാം പറയുന്ന മരുഭൂമിയിലും ചെറുവാടിയിലെ എഴുത്തുകാരന്‍ ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുന്നത് മണല്‍ക്കാട്ടില്‍ അകപ്പെട്ടു പോയവരുടെ അതിജീവനത്തിന്റെ അതിസാഹസികതകളും, മണല്‍ പരപ്പിലെ യുദ്ധകാണ്ഡത്തില്‍ ഗളഛേദം ചെയ്യപ്പെട്ടവരുടെ ഞരക്കവും, സാഹസിക സഞ്ചാരികളായ പൂര്‍വികരുടെ കാല്പാടുകളും, ചുടുകാറ്റില്‍ ‍ അലിഞ്ഞു ചേര്‍ന്ന ദുരന്ത പ്രണയത്തിന്റെ തേങ്ങകളുമാണ്.

  സര്‍ഗധനനായ ഒരെഴുത്തുകാരന്റെ ചിന്തകള്‍ക്ക് മാത്രമേ തന്‍റെ സഞ്ചാര വഴിയിലെ അടയാളങ്ങള്‍ കണ്ടെത്താനും അവയെ വിസ്തരിക്കാനും കഴിയൂ. അഭിനന്ദനങ്ങള്‍.

  ReplyDelete
 17. മരുഭൂമിയുടെ പല മുഖങ്ങളിലൂടെ വായനക്കാരെ കയ്പിടിച്ചു നടത്തിയ മനോഹരമായ എഴുത്ത്‌.

  പണ്ടെന്നോ കണ്ടു മറന്ന ഒമര്‍ മുഖ്താര്‍..
  തൂക്കിലേറ്റപ്പെടുന്ന ഒമര്‍ മുഖ്താരിന്‍റെ നിലത്ത് വീണ കണ്ണട ഓടി വന്നു കയ്യിലെടുക്കുന്ന കൊച്ചു കുട്ടിയുടെ മുഖം ഇന്നും മനസ്സിലുണ്ട്.

  ReplyDelete
 18. എത്ര മനോഹരം ആയി പറഞ്ഞു ഈ മരുഭൂമി കഥ..

  കടലും മരുഭൂമിയും ഏതാണ്ട് ഒന്ന് പോലെ..

  ദുഃഖം,ചരിത്രം,പ്രണയം ഓര്‍മ്മകള്‍ എല്ലാം അനുഭവിച്ചു
  എത്രയോ കാലം ചിലവഴിക്കാന്‍ ഈ തീരത്ത് സമയം
  തേടുന്ന ഒരു അന്വേഷി ആക്കുന്നു ഇവ നമ്മെ....

  ReplyDelete
 19. വീണ്ടും മനോഹരമായിട്ടുള്ള ചെറുവാടി രചന..
  ആശംസകള്‍ കൂട്ടുകാരാ..

  ReplyDelete
 20. ഇക്ക ഒരുപാടു ഇഷ്ടമായി ..വരികള്‍ക്കിടയിലെ വികാരങ്ങള്‍ എന്റെ മനസ്സിലും ഊറി വന്നു ...രണ്ടും മൂന്നും പ്രാവശ്യം വായിച്ചു നല്ല വായന സുഖം തോന്നി ...എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി ......

  ReplyDelete
 21. മരുഭൂമിയെ കുറിച്ചു കേട്ടറിവേ ഉള്ളൂ .......ആഗ്രഹം ഉണ്ട് ഒക്കെ കാണണം എന്ന് .....ഓര്‍മവച്ച നാള്‍ മുതല്‍ മരുഭൂമിയിലെ കഷ്ടപ്പടിനെ കുറിച്ചു കേട്ടിട്ടുണ്ട് ...
  "ലൈല മജ്നു " എന്ന അനശ്വര പേര്‍ഷ്യന്‍ പ്രണയകഥ മറക്കാന്‍ പറ്റാത്ത ഒന്നല്ലേ .....അതേപോലെ ബദര്‍ മാല പഠിപ്പിച്ച ഉസ്താദിനെ ഈ നിമിഷം ഓര്‍ത്തു പോയി
  മരുഭൂമിയില്‍ കൂടി ചെറിയ ഒരു യാത്ര പോയ പോലായി ....................

  ReplyDelete
 22. മരുഭൂമിയെപ്പറ്റി എഴുതുമ്പോഴും മന്‍സൂറിന്റെ വാക്കുകളില്‍ ആര്‍ദ്രതയാണ്..

  ആയിരത്തൊന്നു രാവുകള്‍ കഥകേട്ടും വായിച്ചും അറേബ്യയും മരുഭൂമിയും മനസ്സില്‍ നിറച്ച ആവേശം ബന്യാമിനെ വായിച്ചതോടെ നഷ്ടമായി. ഇന്ന് മരുഭൂമി എന്ന് കേള്‍ക്കുമ്പോള്‍ ഭയമാണ്...

  ReplyDelete
 23. അറേബ്യ എന്ന് കേള്‍ക്കുമ്പോള്‍ ഞാനോര്‍ക്കുന്നത് വിശാലമായ മരുഭൂവിനെയും ഒട്ടക കൂട്ടങ്ങളെയും ഒക്കെ ആണ് . ആ മണല്‍തരികള്‍ അനുഭവിച്ചറിഞ്ഞ പല കഥകളിലൂടെ കൈപിടിച്ച് നടത്തി മന്‍സൂര്‍ .
  പ്രണയത്തിന്റെ , വിരഹത്തിന്റെ , യുദ്ധങ്ങളുടെ ... അങ്ങിനെ ഒത്തിരി കാഴ്ചകള്‍
  നന്നായി ഈ വിവരണം

  ReplyDelete
 24. മരുഭൂമിയുടെ മനോഹരിതയും വശ്യതയും നിഗൂഡതയും വന്യതയും എല്ലാം ചെറുവാടി സ്പര്‍ശത്തോടെ ഹൃദ്യമായി അവതരിപ്പിച്ചിരിക്കുന്നു..ഞങ്ങള്‍ ദുബായിക്കാര്‍ക്ക് മരുഭൂമി കാണണമെങ്കില്‍ desert safari പോകണം അല്ലേല്‍ ഗൂഗിളില്‍ തിരയണം..

  ReplyDelete
 25. മരുഭൂമിയുടെ കഥ നന്നായി പറഞ്ഞു.ആശംസകള്‍ ..

  ReplyDelete
 26. എന്റെ മന്‍സൂറെ...ദേ ഈ എഴുത്തില്‍ മരുഭൂമിയും സുന്ദരമാകുന്നു....

  ReplyDelete
 27. അവതരണ മികവുകൊണ്ട് എഴുത്ത് വളരെ മനോഹരമായി.
  ആശംസകള്‍.

  ReplyDelete
 28. പ്രിയപ്പെട്ട മന്‍സൂര്‍,
  മഴക്കാര്‍ നിറഞ്ഞ ഈ തുലാവര്‍ഷ സായാഹ്നത്തില്‍,മരുഭൂമിയിലെ കാറ്റും, സൂര്യനും,മണലും,പ്രണയവും നിറഞ്ഞ കഥ വായിച്ചു ഹൃദയം നിറഞ്ഞു.മന്‍സൂറിന്റെ വാക്കുകളില്‍ എന്നും സ്നേഹത്തിന്റെയും കരുണയുടെയും സൌഹൃദത്തിന്റെയും പ്രണയത്തിന്റെയും നനുത്ത സ്പര്‍ശമുണ്ട്.അതായിരിക്കും,ജനപ്രിയ ബ്ലോഗറിന്റെ പ്രസിദ്ധിയുടെ രഹസ്യം,അല്ലെ? :)
  പര്‍ദ്ദ ഇട്ടു നടക്കണം എന്ന് വലിയ മോഹമായിരുന്നു.ദുബായിലെ മരുഭുമി സഫാരിയില്‍ ആ മോഹം സാധിച്ചു!നന്ദ പ്രോത്സാഹിപ്പിച്ചു,ഒട്ടക പുറത്തു കയറി സവാരി നടത്തി.[ബാക്കി,പിന്നീടു ഒരു പോസ്റ്റില്‍ എഴുതാം...]:)
  മന്സൂരിനു അറിയാമോ?ഒരു നഷ്ട പ്രണയം ....ചന്ദ്രനെ പോലെ തെളിഞ്ഞ ഒരു മുഖം....പരിഭ്രമം നിറഞ്ഞ കണ്ണുകള്‍...എല്ലാം ....ഏതു മരുഭൂമിയെയും മലര്‍വാടിയാക്കും!
  ബെന്യാമിന്റെ പുസ്തകം സിനിമയാകുന്നു എന്ന് കേട്ടിരുന്നു. ഒരിക്കല്‍ വായിച്ചു,ഇനി സങ്കടപ്പെടാന്‍ വയ്യാതെ ആ പുസ്തകം സൂക്ഷിച്ചു വെക്കുന്നു.
  ജീവിതത്തിനു നിറചാര്തുകള്‍ നല്‍കുന്ന ഓര്‍മ്മകള്‍ പൊന്നു പോലെ സൂക്ഷിക്കണം.പക്ഷെ,ആ ലൈല എന്തിനാ വെള്ള സല്‍വാര്‍ മാത്രം ഇടുന്നത്?
  ഇന്നു ഞാനൊരു പ്രണയ പോസ്റ്റ്‌ എഴുതുമെന്നു തോന്നുന്നു...!:)തുലാവര്‍ഷം കനിഞ്ഞാല്‍ തീര്‍ച്ചയായും!
  ഹൃദ്യമായ ആശംസകള്‍....!
  സസ്നേഹം,
  അനു

  ReplyDelete
 29. നന്നായി, മാഷേ

  ReplyDelete
 30. മരുഭൂമിയേപ്പറ്റി വായിച്ചറിവേയുള്ളൂ. ചുട്ടുപൊള്ളുന്ന, പരന്നുകിടക്കുന്ന മണലാരണ്യവും ഒട്ടകവുമൊക്കെയാണ് എന്റെ മനസ്സിലെ മരുഭൂമി. ആടുജീവിതം വായിക്കാൻ പറ്റിയില്ല ഇതുവരെ.

  ReplyDelete
 31. പ്രണയം പെയ്യുന്ന മരുഭൂമികളിലൂടെയുള്ള യാത്ര ഈ പോസ്റ്റിനെ അതിമാനോഹരമാക്കുന്നു...അഭിനന്ദനങള്‍...

  ReplyDelete
 32. പലപ്പോഴും മരുഭുമി ഒരു വല്ലാത്ത അനുഭവമാണ്....വളരെ നന്നായിരിക്കുന്നു ഭായ്....

  ReplyDelete
 33. നന്നായി ഇഷ്ട്ടപ്പെട്ടു ചെറുവാടി ഈ മരുഭൂമിയെപ്പറ്റിയുള്ള എഴുത്ത്.

  ReplyDelete
 34. അതുകൊണ്ടുതന്നെ ഞാനീ അന്തരീക്ഷത്തില്‍ വായിച്ചെടുക്കുന്നത് ഒരു നഷ്ടപ്രണയത്തിന്റെ ഭാവമാണ്. കേള്‍ക്കുന്നത് മജ്നു ഹൃദയം പൊട്ടി പാടുന്നതാണ്. ലൈലയുടെ കണ്ണുനീര്‍ വീണ്‌ മണല്‍തരികള്‍ ആര്‍ദ്രമായിട്ടുണ്ട്

  വരികളിലെ ആ താള ക്രമം എന്നെ വിസ്മയിപ്പിക്കുന്നു
  മനോഹരം എന്നത് വെറും വാക്കല്ല മന്‍സൂര്‍

  ReplyDelete
 35. ചുട്ടുപഴുക്കുന്ന മരുഭൂമിയിലും ചെറുവാടിയിലെ എഴുത്തുകാരന്‍ കണ്ടെത്തിയത് സ്നേഹത്തിന്റെ കണ്ണീര്‍ നനവും ത്യാഗത്തിന്റെയും സമരവീര്യത്തിന്റെയും ചൂടും! അത് ചെറുവാടിയെ വ്യത്യസ്തനാക്കുന്നു.
  അഭിനന്ദനങ്ങള്‍!

  ReplyDelete
 36. മരുഭൂമിയിലലയുന്ന മനസ്സിന്റെ ഈ പകർത്തെഴുത്ത് ഇഷ്ടപ്പെട്ടു.

  ReplyDelete
 37. നിങ്ങളൊക്കെ പറഞ്ഞുള്ള അറിവേ മരുഭൂമിയെ പറ്റി നമുക്കുള്ളൂ.. വിശദമായ ഒരു വായനയുടെ അവശ്യമുണ്ട്. അതുകൊണ്ട് ഇനിയും വരാം.

  ReplyDelete
 38. മരുഭൂസിംഹം ഉമര്‍ മുക്താറില്‍ തുടങ്ങി മരുഭൂവിലൂടെ വികസിക്കുന്ന പ്രമേയം. ആടുജീവിതവും ബിന്യമീനും എല്ലാം വിഷയം. അതിലൂടെ അറിയാതെ ഒഴുകുന്ന ഒരു പ്രണയ കാവ്യം. എല്ലാം വളരെ മനോഹരം. ദി ആല്‍കെമിസ്റ്റ് കൂടി ഉള്‍പെടുത്തിയിരുന്നെങ്കില്‍ യഥാര്‍ത്ഥ മരുഭൂമി തന്നെ കഥ പറഞ്ഞേനെ. അനന്തമായ മരുഭൂമികളില്‍ ഇനിയുമിനിയും എത്ര എഴുതപ്പെടാത്ത മഹാ കാവ്യങ്ങള്‍.
  താങ്കളുടെ അനുഗ്രഹീത തൂലിക മരുഭൂമിയുടെ നിഗൂഡതകളിലേക്ക് ഇനിയും ആഴത്തില്‍ ഒഴുകട്ടെ.

  ReplyDelete
 39. ഒരു പാട് കഥകള്‍ പറയാനും ചരിത്ര മുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച മരുഭൂമിയിലെ അനുഭവങ്ങള്‍ ലളിതമായി അവതരിപ്പിച്ചു. ഉമ്മര്‍ മുംക്താര്‍ സിനിമയിലൂടെ കണ്ടിട്ടുണ്ട്. പ്രണയ ചരിത്രത്തിലെ ഇതിഹാസമായ ലൈല മജ്നൂനിലെ 'മജ്നൂനില്‍' നിന്നുമാണ് ഭ്രാന്തന്‍ - മജ്നൂന്‍ എന്നാ വാക്കുണ്ടായാതെന്ന കണ്ടെത്തല്‍ തന്നെ ആ അന്വശ്വര പ്രണയത്തിന്റെ ഓര്‍മ്മ പെടുത്തലുകളായി.

  ആശംസകളോടെ..

  ReplyDelete
 40. പ്രിയ ചെരുവാടീ മരുഭൂമിയിലെ യാത്രയെ വളരെ മനോഹരമായി എഴുതി ചേര്‍ത്തു വല്ലിമ്മ പറഞ്ഞ പേടിപെടുത്തുന്ന കഥയും ഉസ്താദ് പടിപിച്ച ഇസ്ലാമിക ചരിത്രകഥയും ലൈലയും മജ്നുവും മനോഹരം മനോക്ന്ജം ഈ കുറിപ്പ്

  ReplyDelete
 41. മരുഭൂമിയുടെ വന്യതയും വശ്യതയും ഒരു പോലെ
  ആവാഹിച്ചെടുത്ത എഴുത്ത്. ആയിരത്തൊന്നു രാവുകളി
  ലൂടെയെങ്കിലും ഈ മണലാരണ്ണ്യത്തിലേക്ക് മനസ്സ്
  കൊണ്ടെങ്കിലും സഞ്ചരിക്കാത്ത ആരാണുള്ളത്?
  ലൈല-മജ്നുവിന്റെ പ്രണയം പോലെ അല്ലെങ്കില്‍
  അതിലേറെ ആവേശമുണര്‍ത്തുന്ന അധീശത്ത
  വിരുദ്ധ ചെറുത്തുനില്പിന്റെ വിരേതിഹാസങ്ങള്‍ ലിബിയ
  മുതല്‍ യമന്‍ വരെ ചരിത്രം രചിച്ചുകൊണ്ടിരിക്കുന്നു.
  അടിമത്ത നുകങ്ങള്‍ ഒന്നൊന്നായി തകര്‍ത്ത് ചരിത്രവും
  ജനതകളും ഈ വാര്‍ത്ത‍മാന കാലത്തിലും ഇവിടെ
  ഇതിഹാസങ്ങള്‍ തീര്‍ക്കുന്നു.
  ചെറുവാടിയുടെ മരുഭൂ സ്മരണകള്‍ വായിക്കുമ്പോള്‍
  വായനക്കാരന്റെ കാതിലും ഉമര്‍ മുഖ്താറിന്റെ
  കുതിരക്കുളമ്പടി നാദം ഉണരുന്നുണ്ട്.

  ReplyDelete
 42. കുളവും കാടും മലയും മരുഭൂമിയുമായി. ഇനി ?

  ReplyDelete
 43. ഒറ്റ വാക്കില്‍ പറയട്ടെ - മനോഹരം.

  ReplyDelete
 44. മരുഭൂമി ഞാനും കണ്ടിട്ടുണ്ട്. അറ്റം കാണാത്ത മരുഭൂമിയിലൂടെ മണീക്കൂറുകൾ സഞ്ചരിച്ചിട്ടുണ്ട്. മണൽക്കാറ്റിൽ റോഡ് മൂടിപ്പോയതിനാൽ വഴിയറിയാതെ പേടിച്ചിട്ടുണ്ട്...
  ലൈലാമജ്നുവിൽ നിന്നു തുടങ്ങിയതാണു മരുഭൂമിയെക്കുറിച്ചുള്ള സ്വപ്നങ്ങൾ...
  പക്ഷേ, മരുഭൂമി എന്നും തരുന്നത് ഭീകരത തന്നെ..!

  ReplyDelete
 45. കള്ളിച്ചെടികളുടെ അതിജീവനം, ലൈല-മജ്നു ഈന്തപ്പനകൾ, ഒട്ടകങ്ങൾ, പേടിപ്പെടുത്തുന്ന പരപ്പും നിശ്ശബ്ദതകളും, ആടുജീവിതങ്ങളും .. മരുഭൂമി ഒരു വികാരമായി മാറുന്നുണ്ട് ഈ കുറിപ്പിൽ. നന്നായി.

  ReplyDelete
 46. മരുഭൂമി എപ്പോഴും ഒരു പേടിയാണ്.ആട്ജീവിതം വായിച്ചതിനു ശേഷം അത് കൂടി.
  ഇവിടെ ചെറുവാടി മരുഭൂമിയുടെ വിവിധ തലങ്ങള്‍ കാണിച്ചു തന്നു.
  ആശംസകള്‍.

  ReplyDelete
 47. ഒരിക്കലും ഒരു മരുഭൂമി കണ്ടിട്ടില്ല..കാണണം എന്ന ഒരാഗ്രഹം പലനാളായി കൊണ്ടു നടക്കുന്നെങ്കിലും...നന്നായി വിവരണം..
  സസ്നേഹം,
  പഥികൻ

  ReplyDelete
 48. marubhoomikal kandittilla ...pakshe aa manassullavare kandittundu ...valare rasakaramayi korthinakki paranju
  aasamsakal

  ReplyDelete
 49. മരുഭൂമിയിലെ ഈ ഒറ്റയടിപ്പാതകള്‍ എത്ര സുന്ദരം. ചെരുവാടിയുടെ കയ്യൊപ്പുകള്‍ ഒരിക്കല്‍ കൂടി.. അഭിനന്ദനങ്ങള്‍..

  ReplyDelete
 50. ഞാന്‍ ലയണ്‍ ഓഫ് ഡസേര്‍ട്ട് കണ്ടിട്ടില്ല. ലൈല മജ്നു വായിച്ചിട്ടില്ല.
  പക്ഷെ ചെറുവാടിയുടെ "മരുഭൂമികള്‍ പറയുന്ന കഥ വായിച്ചിട്ടുണ്ട്".
  അത്രേം മതി എനിക്ക്. കാരണം, ഇത് അതിമനോഹരമായ എഴുത്താണ്.

  ReplyDelete
 51. അതിജീവനത്തിന്റെയും സഹനത്തിന്റെയും ഭീതിയുടെയും അപസര്‍പ്പക കഥകളുടെയും സംസ്കാരങ്ങളുടെയും നിഗൂഢതകളുടെയും ചരിത്രങ്ങള്‍ ഉറങ്ങുന്ന മരുഭൂമി.....
  അതിശയിപ്പിക്കുന്ന രചനാശൈലിയിലൂടെ മനോഹരമായി വ്യക്തമായി വരച്ചിട്ട മരുഭൂമിയെ തൊട്ടറിഞ്ഞു.
  ആശംസകള്‍

  ReplyDelete
 52. മരുഭൂമിയെപ്പറ്റി യുള്ള ഈ എഴുത്ത് മനോഹരമായി.
  ഒരിക്കലും കണ്ടിട്ടില്ലാത്ത മരുഭൂമി കണ്‍മുന്നില്‍ വന്നപോലെ

  ReplyDelete
 53. നല്ല ഒരു വായനാനുഭവം. യാത്രാവിവരണമോ അതോ മറ്റെന്തിലുമോ ? എന്തായാലും മരുഭൂമിയിലെ വിവരണങ്ങൾ എല്ലാം ഹൃദ്യം.

  ReplyDelete
 54. "മക്കയിലേക്കുള്ള പാത"യാണ് മരുഭൂമിയുടെ ചിത്രം വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ മനസ്സില്‍ വരച്ചിട്ടത്. പിന്നീടൊരിക്കല്‍ അല്‍-ഐന്‍ വഴി ഒമാനിലെ ബുറൈമി എന്ന സ്ഥലത്ത് സ്വദേശികളുമായി അല്പ്പനേരം ചിലവഴിച്ചപ്പോഴും മരുഭൂമിയുടെ അനന്തസാധ്യതകള്‍ മനസ്സില്‍ തെളിഞ്ഞ് വരികയായിരുന്നു. വെറും മണലും കള്ളിച്ചെടിയുമല്ല, ആയിരത്തൊന്ന് രാവുകള്‍ പറഞ്ഞാലും തീരാത്ത കഥകള്‍ മരുഭൂമിക്കുണ്ടെന്ന തിരിച്ചറിവ്. പാതിയെഴുതി വെച്ച ഒരു മരുക്കഥ എന്റെ ഡ്രാഫ്‌റ്റില്‍ വിശ്രമിക്കുന്നു. ജീവന്‍ വെക്കുമ്പോള്‍ അയച്ചു തരാം.

  മനോഹരമായി ഈ കൂട്ടിയിണക്കലുകള്‍. ഉമര്‍മുക്താര്‍ മനസ്സില്‍ സ്ഥാനം പിടിച്ചത് "മലര്‍‌വാടി" മാസികയിലൂടെയും ചില ചിത്രകഥയിലൂടെയുമാണ്. അടുത്താണ് "ലയണ്‍ ഓഫ് ദ് ഡിസേര്‍ട്ട്" കണ്‍റ്റത്.

  ReplyDelete
 55. 'മരുഭൂമി. യുദ്ധം , പ്രണയം, വികാരം .
  ഒരു യാത്രയും, അതിനോട് ചേര്‍ത്ത് വായിച്ച കഥകളും.' എല്ലാം കൂടെ ഒരേ സ്മയത്തു എഴുതിയത് കൊണ്ട് വ്യത്യ്സ്ഥ ഫീലുകളിലൂടെ കടന്നു പോയി.ഈ എഴുത്തിലെന്തോ വായനക്കാരെ മറന്ന് അല്പം ചെറുവാടിയിസം കൂടിപ്പോയതു പോലെ തോന്നി.

  ReplyDelete
 56. അസ്സലായി എഴുത്ത്..ലൈലാ മജ്നൂ കഥകളിലൂടെ ചരിത്രമുറങ്ങുന്ന മരുഭൂവിൽ ഒന്നു പോയി വന്ന പ്രതീതി.. മരുഭൂമികൾക്ക് പറയാനാവാത്ത എന്തോ വികാരം ഉള്ളിൽ നിറയ്ക്കാൻ കഴിയുമെന്നെനിക്കും തോന്നിയിട്ടുണ്ട്..പതിവുപോലെ ഓർമ്മത്തുണ്ടുകൾ ചേർത്തു വച്ച് നല്ലൊരു മാല തീർത്തൂ

  ReplyDelete
 57. ചെറുവാടി... എന്താണ് കമന്റെഴുതുക എന്ന് ഞാനാകെ കണ്‍ഫ്യൂഷനായി ഇരിക്കാണ്. മനോഹരം... ദൃശ്യ വിസ്മയങ്ങളും ചരിത്രവും പ്രണയവും എല്ലാം കണ്മുന്നില്‍ കാണിച്ചുതന്ന വായനാനുഭവം...

  ReplyDelete
 58. അവതരണം നന്നായി ആശംസകള്‍..സ്നേഹത്തോടെ ...

  ReplyDelete
 59. ഇതു വരെ മരുഭൂമി കണ്ടിട്ടില്ല .....മരു ഭൂമി കണ്ടവരെ ഒരു പാട് കണ്ടിട്ടുണ്ട് താനും....
  നന്നായി എഴുതി....ചിത്രങ്ങളും നന്നായി.....ആശംസകള്‍ നേര്‍ന്നു കൊണ്ട്.

  ReplyDelete
 60. പ്രിയ മന്‍സൂര്‍ ...

  തലക്കുമുകളില്‍ തിളയ്ക്കുന്ന സൂര്യനുമായി സഞ്ചരിച്ച് മരുഭൂമിയുടെ സൗന്ദര്യം കാണാന്‍ ഞാനും പോയിട്ടുണ്ട്..കടലിലെ തിരമാലയിലൂടെ യാത്രപോകും പോലെ ആടിഉലഞ്ഞായിരുന്നു മണലിലൂടെയുള്ള യാത്ര..
  ഒറ്റനിമിഷം കൊണ്ട് കണ്മുന്നില്‍ അനന്തമായി പരന്നു കിടക്കുന്ന മരുഭൂമി മാത്രം..മരങ്ങളും പച്ചപ്പും ഇല്ല...മണലിന്റെ വന്‍ കടല്‍ മാത്രം കടല്‍ പോലെ മറ്റൊരു സുന്ദര ദ്രിശ്യമായിരുന്നു മുന്നില്‍.. മരുഭൂമിയുടെ വിശാലതയില്‍ അത്ഭുതപ്പെട്ടു ഇരിക്കുമ്പോള്‍ ഇളം കാറ്റ് വീശി..ആ കാറ്റ് അവസാനിച്ചപ്പോള്‍ മണലിനു മുകളില്‍ പുതിയ ഒരു ഡിസൈന്‍ ഉണ്ടായികഴിഞ്ഞിരുന്നു..ഏതോ ചിത്രകാരന്‍ സമയമെടുത്ത്‌ വരച്ച ഒരു സുന്ദര ചിത്രം പോലെ..

  സൂര്യാസ്തമയ രശ്മികള്‍ വീണു തിളങ്ങിയ മരുഭൂമിയുടെ ചിത്രം ഒന്നുകൂടെ ഓര്‍മിപ്പിച്ചതിനു നന്ദി മന്‍സൂര്‍..

  സ്നേഹത്തോടെ മനു..

  ReplyDelete
 61. മരുഭൂമി എന്ന പ്രകൃതി വിസ്മയം., ഒട്ടകപുറത്ത് വരിവരിയായി നീങ്ങുന്ന കാഫില കൂട്ടങ്ങള്‍., കച്ചവടക്കാരെയും യാത്രക്കാരെയും കൊള്ളയടിക്കുന്ന ബദുക്കള്‍., അതിജീവനത്തിന്റെ പ്രതീകങ്ങളായ കള്ളിമുള്‍ ചെടികള്‍., ഇറ്റാലിയന്‍ പട്ടാളത്തിന്റെ ഹുങ്കിന്റെ നെഞ്ചിലൂടെ നാശം വിതറി വെള്ളക്കുതിരയുടെ പുറത്ത്‌ പാഞ്ഞടുക്കുന്ന ഉമര്‍ മുഖ്താറും സംഘവും., മരുഭൂമിയിലെ അസ്തമയം.,ലൈല മജ്നു., അഫലാജ് എന്ന മരുഭൂമിയില്‍ പെയ്ത പ്രണയ മഴ., ഈന്തപ്പനയുടെ ഓലകള്‍ കൊണ്ട് മറച്ച ടെന്റിനുള്ളില്‍ നിന്നും തുര്‍കിഷ് സുന്ദരി ആടിത്തിമര്‍ക്കുന്ന ബെല്ലി ഡാന്‍സ്., ബെന്ന്യാമന്‍ പറഞ്ഞു തന്ന മരുഭൂമി.....

  മരുഭൂമിയെ ഒരിക്കലും അനുഭവിച്ചിട്ടില്ലാത്ത എന്നെപ്പോലുള്ളവര്‍ക്ക് , വായനയില്‍ നിന്നും മറ്റും ലഭിച്ചിട്ടുള്ള അമൂര്‍ത്തമായ ഇത്തരം കല്‍പ്പനകള്‍ മാത്രമാണ് മരുഭൂമിയുമായി ചേര്‍ത്തുവെക്കാന്‍ ഉള്ളത്. കുരുടന്മാരുടെ ആനസങ്കല്‍പ്പം പോലെ, ഞങ്ങള്‍ അറബിക്കടലിന്റെ മറുകരയില്‍ ഇരുന്ന് ഭാഗികമായ ഓരോ കല്‍പ്പനയെയും അതാണ് മരുഭൂമി എന്ന് നിനക്കും....

  താങ്കള്‍ ഇവയെല്ലാം കൊരുത്ത് വരച്ച ഈ മനോഹര വാങ്മയത്തില്‍ മരുഭൂമി എന്നത്, അമൂര്‍ത്തമായ ഒരു കല്‍പ്പന എന്ന തലം വിട്ട് ഒരു അനുഭവമായി മാറുന്നുണ്ട്... ബെന്യാമന് ആടുജീവിതത്തില്‍ സാധിച്ചത് മരുഭൂമിയുടെ പരുക്കന്‍ യാഥാര്‍ത്ഥ്യങ്ങളെ അനുഭവിപ്പിക്കാന്‍ ആയിരുന്നുവെങ്കില്‍, ചെറുവാടിയുടെ ലേഖനം മരുഭൂമിയുടെ സമഗ്രതലസ്പര്‍ശിയായ ഒരു അനുഭവം തരുന്നുണ്ട്.....

  ' അകത്ത് ടെന്റില്‍ സംഗീതം നിലച്ചിട്ടുണ്ട്. ഇനി അറേബ്യന്‍ പാചക വൈവിധ്യത്തിന്റെ രുചി ഭേദങ്ങള്‍ അറിയാം. പക്ഷെ അതിനേക്കാള്‍ രുചിയുള്ള ഓര്‍മ്മക്കൂട്ടുകള്‍ ചേര്‍ത്ത വിഭവങ്ങളല്ലേ മരുഭൂമി തന്നത്...'
  ഈ അവസാനവരികള്‍കൂടി വായിച്ചു തീരുമ്പോള്‍ ഈ പോസ്റ്റ് ശരിക്കും അനുഭവിച്ചു എന്നു പറയാം.....

  ReplyDelete
 62. രസകരമായി വായ്ച്ചു

  ReplyDelete
 63. സുന്ദരനാണ് ചെറുവാടി എന്ന് കേട്ടിട്ടുണ്ട്....
  എങ്കിലാ സൗന്ദര്യത്തിന്റെ നേര്‍ വിവരണം കൊണ്ട് പോലും
  എനിക്കീ പോസ്റ്റിന്റെ മനോഹാരിത പറഞ്ഞു പോകാന്‍ കഴിയില്ല.
  നിത്യവും കാണുന്ന ഊഷര ഭൂമിയുടെ..(തണുപ്പ് കാലത്ത് മറിച്ചും...)
  വന്യതയും,ഒടുങ്ങാത്ത മടുപ്പും ഞാന്‍ അനുഭവിക്കുന്നു,
  വീണ്ടും താങ്കളുടെ വാക്കുകളിലൂടെ....

  ReplyDelete
 64. ഉമര്‍ മുക്താറില്‍ തുടങ്ങി നജീബിബിന്റെ കരളലിയിക്കുന്ന കണ്ണീരിറ്റിന്റെ നനവാര്‍ന്ന നൊമ്പരങ്ങളിലൂടെ വരച്ചിട്ട മനോഹരമായൊരു സൈകത ചിത്രം.അറേബ്യന്‍ മരുഭൂമി വായിച്ചറിവിലൂടെ മാത്രം പരിചയമുള്ള എന്നെപ്പോലെയുള്ളവര്‍ക്ക് ഊഷ്മളമായ ഒരു അനുഭവം കൂടിയായി ഈ വിവരണം.നന്ദി,സുഹൃത്തെ...

  ReplyDelete
 65. നന്നായി എഴുതി. എഴുത്ത് കാമ്പുള്ളതായി രൂപാന്തരപ്പെടുന്നുണ്ട്.എഴുത്തിന്റെ വഴികളീൽ ഒരുപാട് ദൂരം മുന്നോട്ട് പോകാൻ സർവ്വശക്തന്റെ അനുഗ്രഹം ഉണ്ടാകട്ടെ..

  ReplyDelete
 66. വളരെ മോനാഹാരം... ലളിതം സുന്ദരം... മരുഭൂമിയിലെ നീരുവ പോലെ.......

  ReplyDelete
 67. "Life in its majesty...you always feel it in the desert. Because it is so difficult to keep and so hard, it is always like a gift, a treasure, and a surprise. For the desert is always surprising, even though you may have known it for years. Sometimes, when you think you can see it in all its rigidity and emptiness, it awakens from its dream, sends forth its breath—and tender, pale-green grass stands suddenly where only yesterday there was nothing but sand and splintery pebbles. It sends forth its breath again—and a flock of small birds flutters through the air—from where? where to?—slim-bodied, long-winged, emerald-green; or a swarm of locusts rises up above the earth with a rush and a zoom, grey and grim and endless like a horde of hungry warriors...(മുഹമ്മദ്‌ അസദ്)മരുഭൂമിയെക്കുറിച്ച് ഇതിനോളം മനോഹരമായ ഒരു വാചകം മരുഭൂമി അനുഭവിച്ചവന് മാത്രമേ മനസ്സിലാകൂ. ജീവിതം അതിന്‍റെ മഹിമയില്‍ നിങ്ങളാസ്വതിക്കുക മരുഭൂമിയിലാണ്. മരുഭൂമിക്കതിന്‍റെ തിന്മകളും അതോടൊപ്പം നന്മകളുമുണ്ട്. വെറുപ്പും സ്നേഹവും സത്യസന്ധതയും സമ്പന്നതയും ദാരിദ്ര്യവും, ഉദാരതയും ലാളിത്യവും...എല്ലാം അതിന്‍റെ മഹിമയില്‍ ഇവിടെയുണ്ട്.

  ReplyDelete
 68. കൊള്ളാം ചെറുവാടി.. മരുഭൂമിയുടെ വിവിധ ഭാവങ്ങള്‍ ആവാഹിച്ചൊരു എഴുത്ത്. നന്നായി.

  ReplyDelete
 69. first time i am reading your posts, the narration deserve special appreciation.....

  ReplyDelete
 70. കേരളത്തില്‍ എത്തിയിട്ട് ആദ്യമായി വായിക്കുന്ന ഒരു രചന. അതിത്രയും മനോഹരവും, ഹൃദയസ്പര്‍ശിയും ആയതില്‍ വളരെ അധികം സന്തോഷം. ലയണ്‍ ഓഫ് ഡിസേര്‍ട്ട് കണ്ട എന്റെ മനസിലെ അതെ വികാരങ്ങള്‍ ചെറുവാടി വളരെ മനോഹരം ആയി വരച്ചു കാട്ടി.

  ReplyDelete
 71. സുന്ദരം മനോഹരം ......................
  ഒമര്‍ മുകതാരിന്റെ വിവരണം കുട്ടിക്കാലത്തേക്ക് ഒന്ന് കൂടി കൂട്ടിക്കൊണ്ടു പോയി

  ReplyDelete
 72. മരുഭൂമിയുടെ ഓരംചേര്‍ന്നുള്ള യാത്രകളില്‍ വിജനമായ മരുഭൂമിയുടെ അനന്തതയിലേക്ക് നോക്കിയിരിക്കുമ്പോള്‍ മനസ്സിലുറങ്ങി കിടക്കുന്ന, കുട്ടിക്കാലത്ത് കേട്ടും പഠിച്ചും വളര്‍ന്ന അറബിക്കഥകളും ചരിത്രവും കാഥാപാത്രങ്ങളും പിന്നെ ബന്യാമിന്‍റെ ആടുജീവിതവുമൊക്കെ അകലങ്ങളില്‍ ജീവിക്കുന്നതായി അനുഭവിക്കാറുണ്ട്.. ചെറുവാടിയുടെ ഈ വിവരണം എന്‍റെ ചിന്തകള്‍ക്ക് ഒരുപാട് പുതിയ തലങ്ങള്‍ സമ്മാനിച്ചു.. ഹൃദ്യമായൊരെഴുത്ത്.. വല്ലാത്തൊരു ആര്‍ദ്രവികാരമാണത് സമ്മാനിക്കുന്നത്..

  ReplyDelete
 73. ഒരു പരിചയവും ഇല്ലാത്ത സ്ഥലമാണത്. എന്നിട്ടും 'മരുഭൂമി' എന്ന് കേട്ടാല്‍ വായിച്ചും കേട്ടും അറിഞ്ഞ നൊമ്പരപ്പെടുത്തുന്ന കഥകളെ മനസ്സില്‍ വരൂ...
  ചെറുവാടിയുടെ എഴുത്തിനെ കുറിച്ച് പ്രത്യേകം പറയണ്ടല്ലോ... ഇഷ്ടായി...

  ReplyDelete
 74. @ പ്രദീപ്‌ ,
  നന്ദി പ്രദീപ്‌. വായനക്കും ഇഷ്ടായതിനും. സന്തോഷം.
  @ ജാബിര്‍,
  സന്തോഷം ജാബിര്‍ വായനക്കും അഭിപ്രായത്തിനും. നന്ദി.
  @ Intimate Stranger ,
  നന്ദി സന്തോഷം
  @ ഇടശ്ശേരിക്കാരന്,
  നന്ദി സന്തോഷം വായനക്കും ഇഷ്ടായതിനും .
  @ അജിത എസ്‌ കെ
  നന്ദി സന്തോഷം വായനക്കും ഇഷ്ടായതിനും .
  @ നൌഷാദ് .
  ഒത്തിരി സന്തോഷം നൌഷാദ് . നന്ദി
  @ ഇസ്മായില്‍ അത്തോളി ,
  നന്ദി സന്തോഷം . വായനക്കും ഇഷ്ടായതിനും.
  @ ജാസ്മികുട്ടി .
  നന്ദി സന്തോഷം . വായനക്കും ഇഷ്ടായതിനും.
  @ നാമൂസ്,
  അതേ നാമൂസ്. ഒരുപാട് പറയാനുണ്ട് മരുഭൂമിയെപ്പറ്റി . തീരാത്ത വിശേഷങ്ങള്‍. ഹൃദയം നിറഞ്ഞ നന്ദി. വായനക്കും ഇഷ്ടായതിനും.
  @ ഷാജു അത്താണിക്കല്‍
  ഹൃദയം നിറഞ്ഞ നന്ദിയും സന്തോഷവും അറിയിക്കുന്നു ഷാജു.

  ReplyDelete
 75. പ്രിയ മന്‍സൂര്‍ ,

  മരുഭൂമിയിലെ നിഗൂഡതകളേയും പ്രണയത്തേയും,നൊമ്പരങ്ങളേയും കൂട്ടുപിടിച്ചാണല്ലേ ഈ യാത്ര ........!

  നന്നായിട്ടുണ്ട്.

  "ചിലപ്പോള്‍ ചക്രവാള വിദൂരതയില്‍ തിളങ്ങുന്ന നിഴലുകള്‍ കാണാന്‍ കഴിയും.അവ മേഘങ്ങളാണോ?അവ വേഗത്തില്‍ നിറവും സ്ഥാനവും മാറ്റിക്കൊണ്ട് സാവധാനം ഒഴുകി നീങ്ങുകയാണ്.ഇപ്പോള്‍ അത് നരച്ച തവിട്ടുനിറമുള്ള പര്‍വതത്തെ ഓര്‍മ്മിപ്പിക്കും.പക്ഷെ ആകാശത്തിലാണ് ,ചക്രവാളത്തിനും അല്‍പ്പം മീതെ .ഇപ്പോള്‍ ,ഏത് സ്ഥലത്തുനിന്നു നോക്കിയാലും കാണുന്ന മട്ടില്‍ നിഴല്‍ മൂടിയ പൈന്‍ തോപ്പുപോലെ ........."മുഹമ്മദ്‌ അസദ്(The Road to Mecca ).

  മരുഭൂമിയിലെ ആകാശം ഇങ്ങനെ നിഴല്‍ ചിത്രങ്ങള്‍ വരക്കുമ്പോള്‍ മന്‍സൂര്‍ പറഞ്ഞതുപോലെ
  ഞാനും പറയുന്നു
  "ഇനിയും കൂടുതല്‍ അറിയേണ്ടിയിരിക്കുന്നു ഈ വിസ്മയത്തെ. . ആഴത്തില്‍ ഇറങ്ങിച്ചെന്ന് അനുഭവിച്ചറിയണം."
  മണല്‍കാറ്റും,മരുപ്പച്ചയും,മരീചികയും അങ്ങനെ ഇനിയും എന്തെല്ലാം..........

  ഇതേപോലെ പോസ്റ്റുകള്‍ ഇനിയും പ്രതീക്ഷിക്കുന്നു.മന്‍സൂറിന്‍റെ ഉപ്പയുടെ രചനകള്‍ വായിച്ചപ്പോള്‍ തോന്നിയ ഒരു ഫീല്‍ ഈ പോസ്റ്റിലെ ചില വരികളില്‍ ഞാന്‍ കാണുന്നു.
  ശ്രീ അബ്ദു ചെറുവാടിയുടെ തൂലിക ബാക്കിവെച്ച്‌ പോയത് മകന്‍റെ രചനയിലൂടെ ലോകം അറിയട്ടെ.

  ഇനിയും എഴുതണം.ആശംസകളോടെ ....
  സുജ (വയല്‍പൂവുകള്‍)

  കുറിപ്പ് :"നിരയൊത്ത് കാഫിലക്കൂട്ടങ്ങള്‍ പോകുന്നത് ഒരു മാപ്പിളപ്പാട്ടിന്‍റെ ഈരടികള്‍ കേട്ട് കാണണം എനിക്ക്."
  "ലൈല മജ്നുവിന്‍ നാട്ടിലെ ,മൈലാഞ്ചി പൂവിട്ട കാട്ടിലെ .....ബൈത്തുകള്‍ മൂളുന്ന കാറ്റലെ........"നല്ല പാട്ടാണ് കേട്ട് നോക്കു :-)

  ReplyDelete
 76. മന്‍സൂര്‍ ഭായ്, മനസ്സിനെ വല്ലാത്ത ഒരു ലോകത്തേക്ക് കൂട്ടിക്കൊണ്ടു പോകാന്‍ ശക്തിയുള്ള എഴുത്ത്...നമ്മുടെ കാലടികളില്‍ ഞെരിയുന്ന മണ്ണിനു എന്തെല്ലാം നമ്മോട് പറയാന്‍ ഉണ്ടാവും..അതിസുന്ദരമായ പോസ്റ്റ്‌..അഭിനന്ദനങ്ങള്‍..

  ReplyDelete
 77. മനോഹരമായിരിക്കുന്നു!
  ചെറുവാടിയുടെ ആകര്‍ഷവും,ലളിതസുന്ദരവുമായ
  ശൈലിയും,അവതരണവും.......... രചന വായിച്ചുതീര്‍ന്നപ്പോള്‍ എന്നിലേക്ക് പൂര്‍വ്വകാലസ്മൃതികളാണ് ഉണര്‍ത്തിവിട്ടത്.
  1980 കാലഘട്ടത്തില്‍ റിയാദില്‍നിന്ന് നജ്റാന്‍,
  തൈഫ് എന്നിവിടങ്ങളിലേക്കു് റോഡുവഴിയുള്ള
  യാത്രയില്‍ കണ്ട മണലാരണ്യവും, കാറ്റില്‍ ചുഴിയായി
  മേലോട്ടുയര്‍ന്ന് അകലെ വന്‍മല മണല്‍ കൂമ്പാരമായി മാറുന്ന ദൃശ്യവും........
  ആശംസകളോടെ,
  സി.വി.തങ്കപ്പന്‍

  ReplyDelete
 78. സാധാരണ യാത്രാ കുറിപ്പിന്റെ രീതിയിൽ നിന്നും വിഭിന്നമായൊരെഴുത്ത്...
  വളരെ രോമാഞ്ചത്തോടെ വായിച്ചു...
  പ്രണയങ്ങൾ വിരിഞ്ഞ് മണ്ണടഞ്ഞ അറേബ്യൻ കാഴ്ചകൾ നന്നായി പങ്ക് വെച്ചു..
  ആശംസകൾ!

  ReplyDelete
 79. കണ്ടിട്ടില്ലാത്ത കാഴ്ചകളാണെനിക്ക് ഇതെല്ലാം!

  ഒട്ടകക്കൂടങ്ങൾ വരിയായി പോകാത്ത അറേബ്യൻ മരുഭൂമി എനിക്കറിയില്ല!!

  നന്നായിട്ടുണ്ട്!

  ReplyDelete
 80. മരുഭൂമിയെ ഒരു വരണ്ട മനസ്സോടെ എന്നും എനിക്കോര്‍ക്കാന്‍ കഴിഞ്ഞിട്ടുള്ളൂ. പക്ഷെ. മന്‍സൂര്‍ ഭായിയുടെ എഴുത്തിലൂടെ ഒരു കുളിര്‍മ്മയാണ് എനിക്കനുഭവപ്പെടുന്നത്. യുദ്ധത്തിന്റെ, പ്രണയത്തിന്റെ, വിരഹത്തിന്റെ, അതിജീവനത്തിന്റെ മരുഭൂമി!! നന്നായിട്ടുണ്ട്, ഭായി. ആശംസകള്‍!!

  ReplyDelete
 81. ഇവിടെ (യു എ ഇ ) മരുഭൂമിയില്‍ വന്നിട്ടാണ് മരുഭൂമിയുടെ ഭംഗി ആസ്വദിക്കാന്‍ പറ്റിയത്.. ചിലപ്പോഴൊക്കെ വണ്ടി നിര്‍ത്തി ഫോട്ടോ എടുക്കാന്‍ ശ്രമിച്ചുട്ടുണ്ട്,,
  നല്ല പോസ്റ്റിനു ആശംസകള്‍..!

  ReplyDelete
 82. @ Khaadu
  സെന്റര്‍ കോര്‍ട്ടിലേക്ക് സ്വാഗതം. വളരെ സന്തോഷം ഉണ്ട് ട്ടോ മുന്നേയുള്ള പോസ്റ്റുകള്‍ വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും. ഈ പോസ്റ്റ്‌ ഇഷ്ടായതിനും ഹൃദയം നിറഞ്ഞ നന്ദി.
  @ വര്‍ഷിണി വിനോദിനി
  അറേബ്യന്‍ രാവുകളുടെ വിവരണത്തിന്റെ ഒരു കുറവ് ഈ പോസ്ടിനുണ്ട്. അറിഞ്ഞിടത്തോളം പകര്‍ത്താനും പറ്റിയിട്ടില്ല. ഒത്തിരി നന്ദിയുണ്ട് വര്‍ഷിണി , വായനക്കും വിശദമായ അഭിപ്രായത്തിനും. സന്തോഷം.
  @ അജിത്‌
  എനിക്കും ഒന്നൂടെ കാണണം ആ സിനിമ. നന്ദിയുണ്ട് വായനക്കും അഭിപ്രായത്തിനും. സന്തോഷം അജിത്‌ ഭായ് .
  @ ഹാഷിക്
  മുസഫറിന്റെ ലേഖനം വായിച്ചത് മുതല്‍ എനിക്കും കൊതിയുണ്ട് ആ പ്രദേശങ്ങള്‍ കാണാന്‍ . വായനക്കും അഭിപ്രായത്നും നന്ദി ഹാഷിക്ക്
  @ അക്ബര്‍ വാഴക്കാട്
  ഈ അഭിപ്രായം സന്തോഷപൂര്‍വ്വം സ്വീകരിക്കുന്നു അക്ബര്‍ ഭായ്. പ്രോത്സാഹനമായി കാണുന്നു. ഹൃദയം നിറഞ്ഞ നന്ദി.
  @ എക്സ് പ്രവാസിനി
  സിനിമയിലെ ആ രംഗം എന്റെ മനസ്സിലും ഉണ്ട്. ഒത്തിരി നന്ദി വായനക്കും ഇഷ്ടായതിനും
  @ എന്റെ ലോകം.
  ഇഷ്ടായി എന്നറിഞ്ഞത് വളരെ സന്തോഷം വിന്‍സെന്റ് ജീ. ഹൃദയം നിറഞ്ഞ നന്ദി ,ശരിയാണ് . കടലിനും ഉണ്ട് കുറെ കഥകള്‍ പറയാന്‍.
  @ ഇസ്മായില്‍ ചെമ്മാട്
  ഹൃദയം നിറഞ്ഞ നന്ദി ഇസ്മായില്‍ . സന്തോഷം.
  @ ഒരു കുഞ്ഞു മയില്‍‌പീലി
  എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു മയില്‍‌പീലി. സന്തോഷം.
  @ കൊച്ചുമോള്‍.
  വായനക്കും അഭിപ്രായത്തിനും നന്ദി കൊച്ചുമോള്‍

  ReplyDelete
 83. @ ഒരു പാവം പൂവ്
  പേടിയിലും മറ്റൊരു മരുഭൂമിയെ നോക്കിക്കാണാനാണ് ശ്രമിച്ചത്. വായനക്കും നല്ല വാക്കുകള്‍ക്കും ഹൃദയം നിറഞ്ഞ നന്ദി സേതുലക്ഷ്മി.
  @ വേണുഗോപാല്‍
  എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു വേണു ജീ , വായനക്കു , സന്ദര്‍ശനത്തിനു, ഇഷ്ടായതിനു . സന്തോഷം.
  @ ഒരു ദുബായിക്കാരന്‍
  ദുബായില്‍ ഡസര്‍ട്ട് സഫാരിക്ക്‌ പോയപോള്‍ കണ്ട മരുഭൂമി തന്നെയാണ് ഞാനും പറഞ്ഞത് ഷജീര്‍. ഹൃദയം നിറഞ്ഞ നന്ദി . വായനക്കും ഇഷ്ടായതിനും .
  @ ജുവൈരിയ സലാം
  വായനക്കും ഇഷ്ടായതിനും ഹൃദയം നിറഞ്ഞ നന്ദി ജുവൈരിയ.
  @ ജുനൈത്
  ഹൃദയം നിറഞ്ഞ നന്ദി ജുനൈത് ഭായ്. സന്തോഷം.
  @ അഷറഫ് അമ്പലത്ത്
  ഹൃദയം നിറഞ്ഞ നന്ദി അഷറഫ് . സന്തോഷം.
  @ അനുപമ
  അനു പറഞ്ഞ പോലെ തുലാവര്‍ഷം കനിയുകയും പ്രണയം നിറഞ്ഞ പോസ്റ്റ്‌ വരികയും ചെയ്തല്ലോ. മരുഭൂമിയിലെ ആ അനുഭവം എഴുത്ത് ട്ടോ . ഇതിലെ ലൈലയ്ക്ക് വെള്ള വസ്ത്രം മനപൂര്‍വ്വം നല്‍കിയതാണ്. ആ കഥ വരികള്‍ക്കിടയില്‍ പറഞ്ഞല്ലോ. :-)
  എന്റെ ഹൃദയം നിറഞ്ഞ നന്ദി അനൂ. സന്തോഷം നല്‍കിയ ഈ അഭിപ്രായത്തിനു.
  @ ശ്രീ
  വായനക്കും ഇഷ്ടായതിനും നന്ദി ശ്രീ.
  @ എഴുത്തുകാരി
  അഭിപ്രായത്തിനും വായനക്കും സന്ദര്‍ശനത്തിനും ഒത്തിരി നന്ദി .
  @ പരപ്പനാടന്‍
  ഹൃദയം നിറഞ്ഞ നന്ദിയും സന്തോഷവും അറിയിക്കുന്നു പരപ്പനാടന്‍ .

  ReplyDelete
 84. @ minhas
  ഹൃദയം നിറഞ്ഞ നന്ദി minhas. വായക്കും ഇഷ്ടായതിനും.
  @ moideen Angaadimugar
  നന്ദി സന്തോഷം മൊയിദീന്‍ ഭായ് , വായക്കും ഇഷ്ടായതിനും.
  @ റഷീദ് പുന്നശ്ശേരി
  സന്തോഷം ആ അഭിപ്രായം വായിക്കുന്നതില്‍ റഷീദ്. ഹൃദയം നിറഞ്ഞ നന്ദി
  @ തെച്ചിക്കോടന്‍
  കുറെ നാളായല്ലോ കണ്ടിട്ട് തെച്ചിക്കോടാ.. നാട്ടിലായിരുന്നോ..? :-)
  ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു വായനക്കും ഇഷ്ടായതിനും.
  @ അലി
  ഹൃദയം നിറഞ്ഞ നന്ദി അലി . അറിയിക്കുന്നു വായനക്കും ഇഷ്ടായതിനും.
  @ നസീര്‍ പാങ്ങോട്
  നന്ദി സന്തോഷം നസീര്‍
  @ മനോരാജ്
  നന്ദി സന്തോഷം മനോ.
  @ ഷുക്കൂര്‍
  അനുഭവങ്ങളെ അതേപോലെ പകര്‍ത്താന്‍ പറ്റിയില്ല എന്ന നിരാശ ബാക്കി തന്നെ ഷുക്കൂര്‍. എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു വായനക്കും ഇഷ്ടായതിനും.
  @ ഇളയോടന്‍
  എന്റെ നന്ദിയും സന്തോഷം അറിയിക്കുന്നു ഷാനവാസ്. വായനക്ക് അഭിപ്രായത്തിനു.
  @ കൊമ്പന്‍
  വായനക്ക് , ഇഷ്ടായതിനു ഒരുപാടൊരുപാട് നന്ദി കൊമ്പന്‍ . സന്തോഷം .

  ReplyDelete
 85. വായിക്കുമ്പോള്‍ മരിഭൂമിയുടെ അനുഭവം....'തൂൂന' (തൂൂന എന്നാണ് എന്നല്ലേ...അത് good എന്ന് ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്തപ്പോ...ഫോണ്ട് മാറിപ്പോയതാ...

  ReplyDelete
 86. nannayi.musafar nte lekhanam vayichirunnu.photos superb.asamsakal......

  ReplyDelete
 87. വളരെ നന്നായിരിക്കുന്നു.
  എനിക്ക് മരുഭൂമിയുടെ ശാന്തത ഒരു പാട് ഇഷ്ട്മാണ്.ആടുജീവിതത്തിലെ നജീബിന്റെ ജീവിതയാതന വായിച്ചപ്പോള്‍ മരുഭൂമിയുടെ ക്രൂരമായ മുഖം എന്നെ ഞെട്ടിപ്പിച്ചു.

  ReplyDelete
 88. ഞാനിതുവരെ കാണാത്ത മരുപ്പച്ച

  ReplyDelete
 89. ഇത് കാണാതെ പോയതിൽ സങ്കടം. രാജസ്ഥാൻ മരുഭൂമി കണ്ടിട്ടുണ്ട്...ആ ഒർമ്മയിൽ ഈ വായന മനസ്സിനെ സ്പർശിച്ചു. വളരെ നന്നായി എഴുതി. അഭിനന്ദനങ്ങൾ.
  പോസ്റ്റിടുമ്പോൾ എനിയ്ക്കൊരു മെയിലയച്ചൂടേ, പ്ലീസ്?

  ReplyDelete
 90. ലിബിയൻ മണലാരണ്യത്തിൽ നിന്ന് വീണ്ടും ഉമർ മുഖ്താർ ഓർമ്മകളിലേക്കടുക്കുന്നു.

  മനോഹരമായി എഴുതി. ആശംസകൾ

  ReplyDelete
 91. മനോഹരമായി അവതരിപ്പിച്ചു. കഥകളേക്കാള്‍, കാഴ്ചകള്‍ കുറച്ചു കൂടി ചേര്‍ക്കാമായിരുന്നു.

  ReplyDelete
 92. @ സലാം
  ഹൃദയം നിറഞ്ഞ നന്ദി സലാം ഭായ്. ഇപ്പോള്‍ വെക്കേഷനില്‍ ആവും . നല്ലൊരു അവധിക്കാലം ആശംസിക്കുന്നു.
  @ റഫീക്ക് പൊന്നാനി
  എന്തെങ്കിലും ഒക്കെ വരും :-) നന്ദി
  @ അനില്‍ കുമാര്‍ സി പി
  ഒത്തിരി സന്തോഷം അനില്‍ ജീ . നന്ദി
  @ വീകെ
  വായനക്കും അഭിപ്രായത്തിനും നന്ദി വീകെ
  @ ശ്രീനാഥന്‍
  ഹൃദയം നിറഞ്ഞ നന്ദി ശ്രീനാഥന്‍ ഭായ്. സന്തോഷം അറിയിക്കുന്നു
  @ മേയ് ഫ്ലവര്‍
  നന്ദിയും സന്തോഷവും അറിയിക്കുന്നു മേയ് ഫ്ലവര്‍ , വായനക്കും ഇഷ്ടായതിനും.
  @ പഥികന്‍
  നന്ദിയും സന്തോഷവും അറിയിക്കുന്നു പഥികന്‍ , വായനക്കും ഇഷ്ടായതിനും
  @ അഭിഷേക്
  നന്ദി സന്തോഷം അഭിഷേക്
  @ ജെഫു ജൈലാഫ്
  ഹൃദയം നിറഞ്ഞ നന്ദി ജെഫു. ഒത്തിരി സന്തോഷം
  @ ചാണ്ടിച്ചന്‍
  ഇഷ്ടായി എന്നറിയുന്നത് വളരെ സന്തോഷം ചാണ്ടിച്ചാ. ഹൃദയം നിറഞ്ഞ നന്ദി

  ReplyDelete
 93. @ ഇസ്മായില്‍ തണല്‍
  ഹൃദയം നിറഞ്ഞ നന്ദി ഇസ്മായില്‍. വായനക്കും നല്ല വാക്കുകള്‍ക്കും. സന്തോഷം
  @ റോസാപ്പൂക്കള്‍
  നന്ദിയും സന്തോഷവും അറിയിക്കുന്നു റോസാപ്പൂക്കള്‍
  @ മണ്ടൂസന്‍
  യാത്രയും ഓര്‍മ്മയും എല്ലാം ചേര്‍ത്ത് എഴുതിയതാ. നന്ദി വായനക്കും ഇഷ്ടായതിനും
  @ ചീരാമുളക് .
  ഒത്തിരി സന്തോഷം ഉണ്ട് ട്ടോ വായനക്കും അഭിപ്രായത്തിനും. ഹൃദയം നിറഞ്ഞ നന്ദി .അത് പൂര്‍ത്തിയാക്കി പബ്ലിഷ് ചെയ്യൂ . ആശംസകള്‍
  @ മുനീര്‍ തൂതപ്പുഴയോരം
  ഓര്‍മ്മകളെ ഒരു മരുഭൂമിയോട് ചേര്‍ത്ത് വെച്ച് എഴുതാന്‍ ശ്രമിച്ചതാണ്. ഉദ്ദേശിച്ചത് ശരിയായി സംവേദിക്കപ്പെട്ടില്ല എങ്കില്‍ അത് എന്റെ പരാജയം തന്നെ . തുറന്ന അഭിപ്രായത്തില്‍ ഒത്തിരി സന്തോഷം മുനീര്‍.
  @ സീത
  ഇഷ്ടായി എന്നറിയുന്നത് വളരെ സന്തോഷം ട്ടോ സീതേ. ചിതറാല്‍ വിവരണവും അസ്സലായിരുന്നു. ഹൃദയം നിറഞ്ഞ നന്ദി.
  @ ഷബീര്‍ തിരിച്ചിലാന്‍
  സന്തോഷവും നന്ദിയും അറിയിക്കുന്നു തിരിച്ചിലാനെ. നാട്ടീന്നു വന്ന ബെസമം ഒക്കെ മാറിയോ :-)
  @ നന്മണ്ടന്‍
  നന്ദി സന്തോഷം .
  @ മുഹമ്മദ്‌ കുട്ടി കോട്ടക്കല്‍
  നന്ദിയും സന്തോഷവും അറിയിക്കുന്നു കുട്ടിക്കാ.

  ReplyDelete
 94. @ മനു
  മരുഭൂമിയെ പറ്റി പറഞ്ഞ വരികള്‍ ഒത്തിരി നന്നായി മനു. വായനക്കും അഭിപ്രായത്തിനും ഒത്തിരി നന്ദി
  @ പ്രദീപ്‌
  ഓരോ വരികളെയും എടുത്തു പറഞ്ഞ ഈ അഭിപ്രായം എനിക്ക് നല്‍കുന്ന സന്തോഷം ചെറുതല്ല പ്രദീപ്‌. വിശദമായി വായിക്കപ്പെടുക എന്നതും അതെ. ഒരു ചെറിയ ശ്രമത്തെ ഇങ്ങിനെ വായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തതിനു എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. ആശംസകളും.
  @ തൂവലാന്‍
  നന്ദി സന്തോഷം തൂവലാന്‍
  @ നൌഷാദ് കൂടരഞ്ഞി
  ഹൃദയം നിറഞ്ഞ നന്ദി നൌഷാദ് ഈ വായനക്കും, സന്ദര്‍ശനത്തിനും സന്തോഷം നല്‍കിയ അഭിപ്രായത്തിനും ഈ പ്രോത്സാഹനത്തിനും.
  @ മുഹമ്മദ്‌ കുട്ടി ഇരിമ്പിലിയം
  എന്റെ ഹൃദയം നിറഞ്ഞ നന്ദിയും സന്തോഷവും അറിയിക്കുന്നു മുഹമ്മദ്‌ ഭായ് . ഈ അഭിപ്രായം ഒത്തിരി സന്തോഷം നല്‍കി.
  @ മുല്ല
  പ്രാര്‍ഥനക്ക് നന്ദി മുല്ല. കൂടെ വായനക്കും ഇഷ്ടായതിനും ഹൃദയം നിറഞ്ഞ നന്ദി . സന്തോഷം
  @ ഉമ്മു അമ്മാര്‍
  വായനക്കും ഇഷ്ടായതിനും ഒത്തിരി നന്ദി ഉമ്മു അമ്മാര്‍
  @ ആരിഫ് സൈന്‍
  ഈ വരികള്‍ ഷെയര്‍ ചെയ്തത് നന്നായി. "റോഡ്‌ ട്ട്‌ മക്ക " വായിക്കാത്തത് എന്റെ സ്വകാര്യ സങ്കടം. വായനക്കും അഭിപ്രായത്തിനും ഒത്തിരി നന്ദി സന്തോഷം .
  @ മുകില്‍
  ഇഷ്ടായതില്‍ ഒത്തിരി സന്തോഷം മുകില്‍
  @ മൊഹിയുദ്ധീന്‍ എം പി
  ഒത്തിരി നന്ദി , സന്തോഷം സുഹൃത്തേ. വായനക്കും നല്ല വാക്കുകള്‍ക്കും. ഇനിയും ഈ വഴി പ്രതീക്ഷിക്കുന്നു.

  ReplyDelete
 95. @ മാഡ്
  എന്റെ ഹൃദയം നിറഞ്ഞ നന്ദി അര്‍ജുന്‍ , വായനക്കും ഈ നല്ല സന്തോഷം നല്‍കുന്ന അഭിപ്രായത്തിനും.
  @ അബ്ദുല്‍ ജബ്ബാര്‍ വട്ടപ്പോയില്‍
  ഹൃദയം നിറഞ്ഞ നന്ദി സന്തോഷം ജബ്ബാര്‍ ഭായ്
  @ ഇലഞ്ഞിപ്പൂക്കള്‍
  എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു ഇലഞ്ഞിപ്പൂക്കള്‍. മരുഭൂമി അങ്ങിനെ വിവിധ വികാരങ്ങള്‍ അനുഭവിപ്പിക്കുന്നു. നന്ദി നല്ല വാക്കുകള്‍ക്കു.
  @ ലിപി രഞ്ജു
  നന്ദി സന്തോഷം ലിപീ , വായനക്കും ഇഷ്ടായതിനും,.
  @ സുജ
  ശരിയാണ് സുജേ, ഇനിയും കുറെ അറിയണം മരുഭൂമിയെ. റോഡ്‌ റ്റു മക്ക വായിക്കാത്തത് മറ്റൊരു വിഷമം.
  പിന്നെ എന്റെ ഉപ്പയെ സ്മരിച്ചത്‌ കൊണ്ട് ഈ കമന്റിനെ ഞാന്‍ പ്രത്യേകം മാറ്റി വെക്കുന്നു. ഉപ്പയുടെ എഴുത്ത് വായിച്ചിട്ടുണ്ട് എന്നറിയുന്നത് എന്തൊരു സന്തോഷം നല്‍കുന്നെന്നോ. ഹൃദയം നിറഞ്ഞ നന്ദി.
  @ ഷാനവാസ്
  ഷാനവാസ് ഭായ്, എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കട്ടെ ഈ നല്ല വാക്കുകള്‍ക്കു. സന്തോഷം.
  @ സി വി തങ്കപ്പന്‍
  ചെറുതെങ്കിലും ഒരു മരുഭൂമി അനുഭവം പറഞ്ഞല്ലോ. നന്ദി. പിന്നെ ഈ സന്തോഷം നല്‍കുന്ന വാക്കുകള്‍ക്കു എന്റെ ഹൃദയം നിറഞ്ഞ നന്ദിയും സന്തോഷവും അറിയിക്കുന്നു തങ്കപ്പന്‍ ഭായ്.
  @ മുഹമ്മദ്‌ കുഞ്ഞി വണ്ടൂര്‍
  ഹൃദയം നിറഞ്ഞ നന്ദിയും സന്തോഷവും അറിയിക്കുന്നു മുഹമ്മദ്‌ ഭായ്. തുടര്‍ന്നും വായനയും തുറന്ന അഭിപ്രായവും പ്രതീക്ഷിക്കുന്നു.

  ReplyDelete
 96. @ ജയന്‍ ഏവൂര്‍
  വായനക്കും ഇഷായത്തിനും നന്ദി ഡോക്ടര്‍ . സന്തോഷം
  @ സ്വപ്നജാലകം തുറന്നിട്ട്‌ ഷാബു
  എന്റെ ഹൃദയം നന്ദിയും സന്തോഷവും അറിയിക്കുന്നു ഷാബു ഈ നല്ല വാക്കുകള്‍ക്കും പ്രോത്സാഹനത്തിനും.
  @ സ്വന്തം സുഹൃത്ത്‌
  പോസ്റ്റ്‌ ഇഷ്ടായതിനും നന്ദി ജിമ്മീ. സന്തോഷം.
  @ സന്ദീപ്‌ പാമ്പള്ളി
  വായനക്കും അഭിപ്രായത്തിനും നന്ദി സന്ദീപ്‌ . സന്തോഷം
  @ ഷീബ ഈ കെ
  വായനക്കും അഭിപ്രായത്തിനും നന്ദി ഷീബ . സന്തോഷം
  @ ജ്യോ
  വായനക്കുമിഷ്ടായത്തിനും നന്ദി ജ്യോ . സന്തോഷം
  @ കലാവല്ലഭന്‍
  വായനക്കും ഇഷ്ടായതിനും നന്ദി കലാവല്ലഭന്‍
  @ എച്ച്മുകുട്ടി
  ഒത്തിരി സന്തോഷം ട്ടോ എച്മൂ ,ബ്ലോഗില്‍ വന്നതിനും ഈ സന്തോഷം നല്‍കിയ വാക്കുകള്‍ക്കും. ഹൃദയം നിറഞ്ഞ നന്ദി . തീര്‍ച്ചയായും അറിയിക്കുന്നതായിരിക്കും . പറഞ്ഞതില്‍ സന്തോഷം.
  @ ബെഞ്ചാലി
  ബ്ലോഗ്‌ വനവാസത്തില്‍ ആയിരുന്നോ , അതോ നാട്ടിലോ :-) കുറെ നാളായല്ലോ കണ്ടിട്ട്. നന്ദി സന്തോഷം ഈ നല്ല വാക്കുകള്‍ക്ക്.
  @ ഇഗ്ഗോയ്
  സെന്റര്‍ കോര്‍ട്ടിലേക്ക് സ്വാഗതം. കൂടേ വായനക്കും ഇന്ഷ്ടായത്തിനും ഹൃദയം നിറഞ്ഞ നന്ദി ഇഗ്ഗോയ്

  ReplyDelete
 97. VERY GOOD TRAVAELOGUE, I LIKE IT. PLEASE ADD SOME LITTERATURE IN YOUR WRITING, IT WILL DRAW THE PICTURE OF YOUR STORY IN READERS MIND.

  ReplyDelete
 98. അങ്ങനെ പറഞ്ഞാല്‍ പറ്റില്ല. ഈ സെഞ്ച്വറി എനിക്ക് തന്നെ വേണം.

  ReplyDelete
 99. ഇവിടെ കുന്ഫുധയിലെ ഏതു ഭാഗത്തേക്ക് തിരിഞ്ഞാലും മരുഭൂമിയാണ് ..ഈ കുറിപ്പ്‌ വായിച്ചു കഴിഞ്ഞപ്പോള്‍ എനിക്കും തോന്നുന്നു ഞാന്‍ എന്നും കാണുന്ന മരുഭൂമിക്കുമുണ്ടാവാം ഇത്തരത്തില്‍ ഒരു കഥ പറയാന്‍,അല്ലെ ..

  ReplyDelete
 100. ഈ മരുഭൂമിയുടെ കാണാത്ത കാഴ്ച്ചകൾ ഞാനിപ്പോൾ കാണാതെ പോയേനെ...!

  ലയണ്‍ ഓഫ് ഡസേര്‍ട്ട് എന്ന സിനിമതന്നെയാണ് ഇത് വായിക്കുമ്പോൾ എന്റെ മനസ്സിലെ അഭ്രപാളികളിൽ ഓടിയെത്തിയത് കേട്ടൊ മൻസൂർ

  ReplyDelete
 101. @ ആയിരങ്ങളില്‍ ഒരുവന്‍
  നന്ദി സന്തോഷം
  @ ബാസ്ടിന്‍
  സെന്റര്‍ കോര്‍ട്ടിലേക്ക് സ്വാഗതം. ഇഷ്ടായതിനു ഒത്തിരി നന്ദി. നിര്‍ദേശത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു. തീര്‍ച്ചയായും ശ്രമിക്കും.
  @ ഷുക്കൂര്‍
  വളരെ സന്തോഷം. ഹൃദയം നിറഞ്ഞ നന്ദി.
  @ ഫൈസല്‍
  നാട്ടീന്നു വന്നിട്ടും വായിച്ചല്ലോ . ഒത്തിരി സന്തോഷം.
  @ മുരളി മുകുന്ദന്‍ ബിലാത്തിപ്പട്ടണം
  കാണാത്തപ്പോള്‍ ഇത്തിരി സങ്കടം ഉണ്ടായിരുന്നു ട്ടോ മുരളിയേട്ടാ. ഇപ്പോള്‍ മാറുകയും സന്തോഷമാകുകയും ചെയ്തു. ഒത്തിരി നന്ദി

  ReplyDelete
 102. അതെ മൻസൂർ ഭായ്...
  മരുഭൂമിക്കും അതിന്റെ സൗന്ദര്യമുണ്ട്,

  നാട്ടിലെ സൗന്ദര്യത്തെ കുറിച്ചോർത്ത് ഇവിടെയുള്ള സൗന്ദര്യത്തെ നമ്മൾ മറന്നു കൂടരുത്,, മരുഭൂമിയിലെ അനുഭവങ്ങളും ആസ്വാദനങ്ങളും വേറെ രീതിയിലാണെന്നു തിരിച്ചറിയണമെന്നു മാത്രം.. എല്ലാ ആശംസകളും

  ReplyDelete
 103. എനിക്ക് ഇഷ്ടമായി

  ReplyDelete
 104. അതിജീവനത്തിന്റെ ഒരുപാട് പാഠങ്ങള്‍ ഉള്ള ദുരൂഹതകള്‍ നിറഞ്ഞ ഒരു പുസ്തകമാണോ മരുഭൂമി.അനുഭവിച്ചിട്ടില്ല.

  ഇഷ്ടമായി.

  ReplyDelete

ഇഷ്ടവും ഇഷ്ടക്കേടും ഇവിടെ കുറിക്കുമല്ലോ....