Wednesday, August 15, 2012

ഗോതമ്പ്പാടങ്ങള്‍ തിരികെ തന്നത്




ഓല മേഞ്ഞ കുടിലിന്റെ ജാലകങ്ങല്‍ക്കരികിലിരുന്ന് പരന്ന് കിടക്കുന്ന ഗോതമ്പ് പാടങ്ങളിലേക്ക് നോക്കിയിരിക്കണം. കോടമഞ്ഞ്‌ മാഞ്ഞുപോവാത്ത ഒരു പുലരിയില്‍. നീ എന്നോട് പങ്കുവെച്ച ആദ്യത്തെ സ്വപ്നമിതായിരുന്നു. കേട്ട് കേട്ട് ആ സ്വപ്നത്തെ ഞാനുമേറെ ഇഷ്ടപ്പെട്ടുപ്പോയി. നിന്നോളമോപ്പം. പിന്നൊരിക്കല്‍ നീ പറഞ്ഞു ,മഴ പെയ്യുന്നൊരു സായം സന്ധ്യയില്‍ നഗരത്തിന്റെ തിരക്കിലൂടെ ഓട്ടോറിക്ഷയില്‍ സവാരി പോവണമെന്ന്. കോഫീ ഹൗസിന്റെ ഇരുണ്ട മൂലയിലിരുന്ന് ചൂടുള്ള കോഫി ഊതികുടിക്കുക എന്ന മറ്റൊരു ആഗ്രഹവും. എളുപ്പം സാധിക്കാവുന്നതായിട്ടും ഞാനത് മാറ്റിവെച്ചത് നഷ്ടസ്വപ്നങ്ങളുടെ കണക്കിലേക്ക് എഴുതി ചേര്‍ത്ത് നൊമ്പരപ്പെടാനായിരുന്നോ..?.

മഞ്ചാടികുരുക്കള്‍ പെറുക്കി കൂട്ടുന്നത്‌ പോലെ നീ ഒരുക്കൂട്ടി വെച്ച സ്വപ്നങ്ങളില്‍ നടക്കാതെ പോയത് നമ്മളൊന്നാവണം എന്ന വലിയ സ്വപ്നം കൂടിയാണ്. . മരുന്ന് മണക്കുന്ന ആശുപത്രിയുടെ ഇടനാഴികകളിലൂടെ തീയേറ്ററിനകത്തേക്ക് ഒഴുകിനീങ്ങുമ്പോഴും നിന്റെ കണ്ണുകളില്‍ കണ്ടത് സ്വപ്നസാഫല്യം തേടുന്നൊരു പ്രണയിനിയെ ആയിരുന്നു. പിന്നെ ആ വാതില്‍ തുറക്കുമ്പോള്‍ കേട്ടത് പളുങ്ക് പാത്രം വീണുടഞ്ഞു മഞ്ചാടികുരുക്കള്‍ ചിതറിയോടുന്നതിന്റെ ശബ്ദമായിരുന്നു.

ചാംകൌര്‍ സിംഗിന്റെ ഗോതമ്പ് പാടങ്ങള്‍ പൂക്കാന്‍ ഒരുങ്ങി നിക്കുന്നു. പാടത്തിനരികെ ഒറ്റ മുറിയുള്ള വൈക്കോല്‍ മേഞ്ഞൊരു കുടിലുണ്ട്. നിന്റെ സ്വപ്നത്തിലെ അതേ വീട്. പന്തലിട്ട പോലെ കോടമഞ്ഞും . പഞ്ചാബിലെക്കുള്ള ഈ യാത്ര യാദൃശ്ചികമായിരുന്നില്ല. സഹപ്രവര്‍ത്തകനായി എത്തിയ സുഹൃത്ത് ഒരു നിമിത്തം മാത്രം. അച്ഛന്റെ ഗോതമ്പ് പാടങ്ങളെ കുറിച്ച് അവന്‍ പറഞ്ഞപ്പോഴേ ഇങ്ങിനെ ഒരു യാത്ര മനസ്സില്‍ കുറിച്ചിട്ടതായിരുന്നു. മഞ്ഞു പെയ്യുന്ന പുലരിയില്‍. ജാലകം തുറന്നു അരിച്ചെത്തുന്ന തണുപ്പ് വക വെക്കാതെ കണ്ണെത്താ ദൂരം പരന്നു കിടക്കുന്ന ഗോതമ്പ് പാടങ്ങളിലേക്ക് നോക്കി നില്‍ക്കുമ്പോള്‍ നീ പങ്കു വെച്ച നഷ്ട സ്വപ്നങ്ങളായിരുന്നു എന്റെ മനസ്സ് നിറയെ.

"എത്ര നാളായി കാണാന്‍ കൊതിക്കുന്ന കാഴ്ചയാണിത് ". പിന്നില്‍ വന്നു അവള്‍ ചെവിയില്‍ പറഞ്ഞ വാക്കുകള്‍ എനിക്ക് വിശ്വസിക്കാനായില്ല. ഞെട്ടിത്തരിച്ച് തിരിഞ്ഞു നോക്കിയ എന്റെ കണ്ണിലെ ബാഷ്പകണങ്ങള്‍ അവള്‍ കണ്ടുവോ..? ഈ മേഘങ്ങള്‍ക്കിടയിലൂടെ പറന്ന് വന്ന്‌ നീ അവളിലൂടെ പറഞ്ഞതാവണം ഈ വാക്കുകള്‍.. വിവാഹ ജീവിതത്തിന്റെ പിന്നിട്ട ദിനങ്ങളിലോന്നും ഇതുപോലൊരു സ്വപ്നം അവള്‍ എന്നോട് പറഞ്ഞിട്ടില്ല. ഇങ്ങിനെ ഒരു തിളക്കം ആ കണ്ണുകളില്‍ ഞാന്‍ കണ്ടിട്ടും ഇല്ല. അതിനവസരം നല്‍കിയില്ല എന്നുപറയുന്നതാവും ശരി. പക്ഷെ അവളുടെ ഈ വാക്കുകള്‍ എന്നെ കീഴ്പ്പെടുത്തി. എവിടെയൊക്കെയോ നിന്റെ സാന്നിധ്യം അവളിലൂടെ അറിയുന്നു . എന്റെ തോന്നലാവാം. അറിയാതെ ഞാനവളെ എന്നോട് ചേര്‍ത്ത് പിടിച്ചു. ആദ്യമായി.

74 comments:

  1. ഊതിക്കാച്ചിയ വാക്കുകൾ. ഇഷ്ടപെട്ടു ചെറുവാടീ, അൽപ്പം വാക്കുകളിൽ ഒരു പാട് കഥ പറഞ്ഞിരിക്കുന്നു

    ReplyDelete
  2. കുഴപ്പമില്ല ...

    ReplyDelete
  3. ഗംഭീരം!!

    നല്ല ഒഴുക്കുള്ള വരികള്‍ ....

    കവിത പോല്‍ മധുരം....

    ഒത്തിരി ഇഷ്ടായി.....

    ആശംസകള്‍ ......

    ReplyDelete
  4. സ്വര്‍ണ്ണ നിറമുള്ള കാഴ്ച്ചകള്‍ സുവര്‍ണ്ണ ലിപികളെ സമ്മാനിച്ചിരിക്കുന്നു.. ആശംസകള്‍ ചെറുവാടി..

    ReplyDelete
  5. പ്രിയപ്പെട്ട മന്‍സൂര്‍,

    ഒരു പ്രണയ പോസ്റ്റ്‌ എഴുതാന്‍ മനസ്സ് മയിലാട്ടം നടത്തുന്ന ഈ നിമിഷങ്ങളില്‍, ഈ ഗോതമ്പ് പാടവും,കോടമഞ്ഞും പുലരിയും മുന്‍പില്‍ എത്തിയത്.
    ജീവിതത്തിലെ ഏകാന്ത നിമിഷങ്ങളില്‍,പ്രണയിനിയുടെ ഓര്‍മ്മകള്‍ പെരുമഴയായി പെയ്യുമ്പോള്‍,

    മനോഹരമായ ഗോതമ്പ് പാടങ്ങളുടെ പശ്ചാത്തലത്തില്‍ ഒരു മിനിക്കഥ !ബലേ ഭേഷ് !


    മൈലാഞ്ചിയിട്ട മൊഞ്ചുള്ള കയ്യും റംസാന്‍ നിലാവും മോഹിപ്പിക്കുമ്പോള്‍, നമുക്ക് ദേ, ഇവിടെ, നമ്മുടെ സ്വന്തം നാട്ടില്, മഴ പെയ്യുന്ന പാടങ്ങളും ആറുകളും കണ്ടു പുതിയ സ്വപ്‌നങ്ങള്‍ നെയ്തു തുടങ്ങാം.

    സ്വാതന്ത്രദിനാശാസംകള്‍ !

    ഇന്ഷ അള്ള !

    സസ്നേഹം,

    അനു

    ReplyDelete
  6. വീണ്ടും ബ്ലോഗില്‍ സജീവമായതിന് ആയിരം നന്ദി ,,മിനിക്കഥ ആക്കാനുള്ള ശ്രമത്തില്‍ പോസ്റ്റിനു എന്തോ ഒരു അപൂര്‍ണ്ണത വായനയില്‍ തോന്നി ,,കുറച്ചുകൂടി ആശയം വ്യക്തമാക്കാമായിരുന്നു എന്‍റെ വായനയുടെ കുഴപ്പമാണ ങ്കില്‍ ക്ഷമിക്കുമല്ലോ .

    ReplyDelete
  7. കണ്ണെത്താ ദൂരം പരന്നു കിടക്കുന്ന ഗോതമ്പ് പാടങ്ങളിലേക്ക് നോക്കി നില്‍ക്കുമ്പോള്‍ നീ പങ്കു വെച്ച നഷ്ട സ്വപ്നങ്ങളായിരുന്നു എന്റെ മനസ്സ് നിറയെ.

    ReplyDelete
  8. '' ഈ മേഘങ്ങള്‍ക്കിടയിലൂടെ പറന്ന് വന്ന്‌ നീ അവളിലൂടെ പറഞ്ഞതാവണം ഈ വാക്കുകള്‍.. '' ഇഷ്ടമായി ഈ കഥ.

    ReplyDelete
  9. ചെറുതായിപ്പോയി.. പക്ഷെ നല്ല കവിത പോലത്തെ കുറെ വരികള്‍ ചേര്‍ത്ത് വച്ച കഥ..ചില മനോഹര ബിംബങ്ങള്‍ക്ക് കഥയുടെ മറ്റു വശങ്ങളിലെ കുറവുകളെ ഇല്ലാതാക്കാനാകും അല്ലെ.. ആ ഗോതമ്പ് പാടത്തിന്റെ പശ്ചാത്തലം ഒരു പാടിഷ്ടമായി.. അപ്പോള്‍ ഇനിയും കഥകള്‍ പ്രതീക്ഷിക്കാം

    ReplyDelete
  10. നടക്കാത്ത സ്വപ്നങ്ങൾ ആയതുകൊണ്ടാകും നടക്കാതെ പോയത്...
    പെരുന്നാൾ ആശംസകൾ മൻസൂർ...

    ReplyDelete
  11. നല്ല എഴുത്ത്.. എന്നാലും എന്തോ "ഒരിതിന്റെ" കുറവുണ്ടോ എന്നൊരു സംശയം...

    ReplyDelete
  12. >>കോഫീ ഹൗസിന്റെ ഇരുണ്ട മൂലയിലിരുന്ന് ചൂടുള്ള കോഫി ഊതികുടിക്കുക എന്ന മറ്റൊരു ആഗ്രഹവും. എളുപ്പം സാധിക്കാവുന്നതായിട്ടും ഞാനത് മാറ്റിവെച്ചത് നഷ്ടസ്വപ്നങ്ങളുടെ കണക്കിലേക്ക് എഴുതി ചേര്‍ത്ത് നൊമ്പരപ്പെടാനായിരുന്നോ..?.>>>

    So touching, Mansoor!

    നഷ്ടസ്വപ്നങ്ങളിലേക്ക് ചേര്‍ത്തിവെക്കാനല്ലെങ്കിലും, ഇങ്ങനെ പലതും അവഗണിക്കുന്നത് ഇനി ഞാന്‍ ആവര്‍ത്തിക്കില്ല.

    നല്ല പോസ്റ്റ്!

    ReplyDelete
  13. മിനിക്കഥയുടെ എല്ലാ സാദ്ധ്യതകളും സമന്വയിച്ചെഴുതിയ മികച്ചൊരു കഥ.
    അര്‍ത്ഥം നിറഞ്ഞ ബിംബകല്പന കഥയിലെ മുഹൂര്‍ത്തങ്ങളെ അതീവ
    മനോഹരമാക്കിയിരിക്കുന്നു.ഇഷ്ടപ്പെട്ടു.അഭിനന്ദനങ്ങള്‍
    ആശംസകളോടെ

    ReplyDelete
  14. ഒന്നും നഷ്ടസ്വപ്നങ്ങളുടെ പട്ടികയില്‍ പെടാനവസരം ഉണ്ടാക്കാതിരിക്കുക. വീണ്ടുമൊരവസരം വന്നില്ലെങ്കിലോ!

    ReplyDelete
  15. വിരഹ വേദന തണലിൽ വസിയ്ക്കും പ്രണയമേ..മഞ്ചാടി.കുരു ഓടിയകലുന്ന ധ്വനിയും ഓടിയാ അണയുന്ന ധ്വനിയും അറിയുന്നു ഞാൻ.

    ഇഷ്ടായി..ഈ മഞ്ചാടി കുരുക്കൾ ഒളിപ്പിച്ചു വെച്ചിരിയ്ക്കുന്ന ചെപ്പ്‌..

    ReplyDelete
  16. ചാംകൌര്‍ സിംഗിന്റെ ഗോതമ്പ് പാടങ്ങള്‍ പൂത്തു നില്‍ക്കുന്നതും കോടമഞ്ഞ് മൂടി നില്‍ക്കുന്ന ആ ഒറ്റ മുറി കളപ്പുരയും അവിടെ അവളുമായി പങ്കിട്ട നഷ്ട്സ്വപ്നങ്ങളുടെ കഥകളും മനസ്സിലേക്ക് നന്നായി വരച്ചിട്ടു ചെറുവാടി.

    ഇഷ്ട്ടായി ഈ ചെറു കുറിപ്പ്

    ReplyDelete
  17. കവിതപോലെ തോന്നിക്കുന്ന ഈ കുഞ്ഞു കഥ ഇഷ്ടായി ട്ടോ ...!

    സ്വാതന്ത്ര്യ ദിനാശംസകള്‍ ..!

    ReplyDelete
  18. സ്വാതന്ത്ര്യ ദിനത്തിലെ കഥക്കും കഥാകാരനും സ്വാതന്ത്ര്യ ദിനാശംസകള്‍.

    ReplyDelete
  19. ഗോതമ്പ് പാടം കണ്ടിട്ടേയില്ല ഇതുവരെ

    ഒന്ന് കാണണമെന്ന് മോഹം, ഇത് വായിച്ചപ്പോള്‍

    ReplyDelete
  20. ഞാന്‍ കണ്ടിട്ടുണ്ട് വിളഞ്ഞു നില്‍ക്കുന്ന ഗോതമ്പ് പാടം.
    പക്ഷെ അതിനരികില്‍ ഒറ്റ മുറിയുള്ള ഒരു വീട് കണ്ടില്ല.
    ഈ കുഞ്ഞു പോസ്റ്റ്‌ പ്രണയാര്‍ദ്രം.
    മനസ്സില്‍ ഞാന്‍ ഉറക്കി കിടത്തിയിരുന്ന പ്രണയം മെല്ലെ തല പൊക്കി നോക്കി,ഇത് വായിച്ചപ്പോള്‍..
    വളരെ ലളിതം.
    മനോഹരം.
    ഇതില്‍ എനിക്കിഷ്ടപ്പെട്ട ചില വാക്കുകള്‍,വസ്തുക്കള്‍ ഒക്കെ ഉണ്ടല്ലോ മന്‍സൂര്‍..
    അപ്പൊ ഈ പോസ്റ്റ്‌ ഞാന്‍ മനസ്സില്‍ സൂക്ഷിക്കുംട്ടോ.

    സ്നേഹത്തോടെ
    ഉമ.

    ReplyDelete
  21. മനോഹരമാ‍യ വർണ്ണനയാൽ പറഞ്ഞ ഈ രചന നന്നായി, ചെറുതെങ്കിലും മനോഹരം... ആശംസകൾ മൻസൂർ

    ReplyDelete
  22. പ്രണയാര്‍ദ്രം.
    "മഞ്ചാടികുരുക്കള്‍ പെറുക്കി കൂട്ടുന്നത്‌ പോലെ നീ ഒരുക്കൂട്ടി വെച്ച സ്വപ്നങ്ങളില്‍ നടക്കാതെ പോയത് നമ്മളൊന്നാവണം എന്ന വലിയ സ്വപ്നം കൂടിയാണ്. . മരുന്ന് മണക്കുന്ന ആശുപത്രിയുടെ ഇടനാഴികകളിലൂടെ തീയേറ്ററിനകത്തേക്ക് ഒഴുകിനീങ്ങുമ്പോഴും നിന്റെ കണ്ണുകളില്‍ കണ്ടത് സ്വപ്നസാഫല്യം തേടുന്നൊരു പ്രണയിനിയെ ആയിരുന്നു. പിന്നെ ആ വാതില്‍ തുറക്കുമ്പോള്‍ കേട്ടത് പളുങ്ക് പാത്രം വീണുടഞ്ഞു മഞ്ചാടികുരുക്കള്‍ ചിതറിയോടുന്നതിന്റെ ശബ്ദമായിരുന്നു. "
    ഈ വരികള്‍ തന്നെ എല്ലാം പറയുന്നുവല്ലോ .........എല്ലാം ........

    ReplyDelete
  23. മഞ്ചാടി മണികള്‍ പോലെ സുന്ദരം ഈ പ്രണയം...

    ReplyDelete
  24. ഒരു നിറഞ്ഞ പെയ്ത്തിന്റെ ഇരമ്പങ്ങൾക്കിടയിൽ വായിച്ചത് കൊണ്ടാവണം,'ഗോതമ്പ് പാടങ്ങൾ'ക്ക് മേൽ നിർത്താതെ മഴ പെയ്യുന്നു...
    വിളഞ്ഞ ഗോതമ്പുമണിയുടെ നിറമുള്ള കുറെ തോന്നലുകളുടെ കരുതിവെപ്പ് കൂടിയല്ലേ പ്രണയം.. തോന്നലുകൾക്കൊപ്പം ജീവിതം പുഴയായൊഴുകട്ടെ..!

    ReplyDelete
  25. മനോഹരമായ വരികള്‍ .പക്ഷെ ഒരു കഥ വേണ്ട ചേരുവകള്‍ മുഴുവനും ആയില്ല.അത് കൂടെ ഉണ്ടെങ്കിലെ ഒരു കഥ പൂര്‍ണ്ണമാകൂ

    ReplyDelete
  26. മനോഹരമായ വരികള്‍.
    കവിത പോല്‍ മധുരം.

    ReplyDelete
  27. നന്നായിട്ടുണ്ട്. അവസാനം പൊണ്ടാട്ടീനെ സോപ്പിട്ടത് നന്നായി.അല്ലേല്‍ വിവരറിഞ്ഞേനെം.

    ReplyDelete
  28. കവിതപോലെ, മടുക്കാത്ത മഴപോലെ, ഒഴുകിയ വാക്കുകള്‍ വായിച്ചു മനം കുളിര്‍ത്തു മന്‍സൂര്‍.......,........

    ReplyDelete
  29. പശ്ചാത്തല വര്‍ണ്ണനകള്‍ ഏറെ ഹൃദ്യം. ഗോതമ്പ് പാടത്തെ മഞ്ഞു പെയിതിറങ്ങിയ പ്രഭാതത്തിനു തന്നെ ഉണ്ട് ഒരു സ്നിഗ്ദ്ധാനുരാഗത്തിന്റെ നിമ്മല ഭാവം. ഇഷ്ടങ്ങളും സ്വപ്നങ്ങളും ഒന്നാകുമ്പോള്‍ ജീവിതം തളിരിടാന്‍ പിന്നെന്തു വേണം.

    അപ്പൊ ചെറുവാടി വീണ്ടും കഥയില്‍ കൈ വെച്ച് തുടങ്ങി അല്ലെ. നല്ല പുരോഗതി ഉണ്ട് കേട്ടോ. തുടരുക. ആശംസകളോടെ.

    ReplyDelete
  30. "എത്ര നാളായി കാണാന്‍ കൊതിക്കുന്ന കാഴ്ചയാണിത് ". പിന്നില്‍ വന്നു അവള്‍ ചെവിയില്‍ പറഞ്ഞ വാക്കുകള്‍ എനിക്ക് വിശ്വസിക്കാനായില്ല. ഞെട്ടിത്തരിച്ച് തിരിഞ്ഞു നോക്കിയ എന്റെ കണ്ണിലെ ബാഷ്പകണങ്ങള്‍ അവള്‍ കണ്ടുവോ..?

    എനിക്കിതൊരു കഥയായൊന്നും അനുഭവപ്പെട്ടില്ല എന്റെ വായനയിൽ,പക്ഷെ നല്ല സാഹിത്യഭംഗിയുള്ള പ്രണയാർദ്രമായ വരികളുടെ സൗന്ദര്യം വായിച്ചനുഭവിക്കാനായി. നന്ദി മൻസൂറിക്കാ. ആശംസകൾ.

    ReplyDelete
  31. പളുങ്ക് പാത്രം വീണുടഞ്ഞു മഞ്ചാടികുരുക്കള്‍ ചിതറിയോടുന്നതിന്റെ ശബ്ദമായിരുന്നു....
    പാത്തുമ്മാന്‍റെ ആട് പെറ്റത് പോലെ എളുപ്പത്തില്‍ ... !!!

    ReplyDelete
  32. പെട്ടെന്ന് തീര്‍ന്നു പൊയതു പൊലെ .. മന്‍സൂ ..
    പക്ഷേ എഴുതി ചേര്‍ത്തത് സുന്ദരം തന്നെ ..
    വായന, സങ്കല്പ്പലോകത്തിന്റെ തേരിലേറി
    വന്നപ്പൊള്‍ മനസു നിര്‍ത്തി കളഞ്ഞു .....!
    പുലര്‍കാല മഞ്ഞിന്റെ മറവിലൂടെ ഒരു യാത്ര പൊകണം ..
    കൂടെ അവളുടെ കൈകള്‍ ചേര്‍ത്ത് ..
    മനസ്സു കൊതിച്ചു പൊകുന്നത് , നഷ്ടങ്ങളുടെ ഒരിടം
    കാത്ത് വച്ചത് , എങ്ങൊ പൊഴിഞ്ഞ നോവിന്റെ കണ്ണീര്‍ ഒക്കെ
    ഇത്തിരി വരികളിലൂടെ ചേര്‍ത്തു വച്ച് ഭംഗിയാക്കി മന്‍സൂ ...
    സ്നേഹപൂര്‍വം ....

    ReplyDelete
  33. ലളിതം...സുന്ദരം...പ്രണയാര്‍ദ്രം...

    ReplyDelete
  34. ഞാനിതൊരു റൊമാന്റിക് കവിതയായി വായിക്കുന്നു......
    കാല്പനിക കവിതകൾക്ക് അനുയോജ്യമായ അതിമനോഹരങ്ങളായ ബിംബകൽപ്പനകൾ....
    അവ ഒന്നിൻമേൽ ഒന്നായി ചേർത്തുവെച്ച് ചെറുവാടി നിർമിച്ച ശിൽപ്പത്തിന് ആർദ്രമായൊരു പ്രണയകാവ്യത്തിന്റെ ഭാവഭംഗി.....
    കാൽപ്പനിക വാങ്മയങ്ങൾ ഉരുവം കൊള്ളുന്ന ഈ മനസ്സ് കൈവിടാതിരിക്കുക....

    ഞാനൊരിക്കൽക്കൂടി വായിച്ചു നോക്കി. എനിക്കിത് ഭാവഗീതത്തിന്റെ പത്തരമാറ്റുള്ള കവിതയാണ്..... സംശയമില്ല.

    ReplyDelete
  35. ഇതിലൊരു "വെറൈറ്റി " ഉണ്ടല്ലോ..
    അപ്പൊ...ഇനി..കഥകളും വായിച്ചു തുടങ്ങാം..ല്ലേ..?
    നന്നായിരിക്കുന്നു....ആശംസകള്‍.

    ReplyDelete
  36. സ്വപ്നത്തിന്റെ സ്വര്‍ണനിറങ്ങള്‍ ചാലിച്ചെഴുതിയ ചെറുകഥ ഇഷ്ടമായി.പക്ഷെ വേഗം തീര്‍ന്നുപോയോ..?പറയാനിനി എന്തോ ബാക്കിയുള്ള പോലെ...എന്റെ തോന്നല്‍ ആകും...ആശംസകളോടെ ...അനാമിക..

    ReplyDelete
  37. നല്ല വരികള്‍
    മനോഹരമായി വിവരിച്ചിരിക്കുന്നു.
    പക്ഷേ, വായിക്കുമ്പോഴേക്കും തീര്‍ന്നത് പോലെ
    ഒരു തോന്നല്‍ .
    അഭിനന്ദനങ്ങള്‍ :)

    ReplyDelete
  38. the eternal nostalgic മന്‍സൂറിന്റെ മറ്റൊരു കവിത നിറഞ്ഞ കുറിപ്പ് വായിക്കുമ്പോള്‍ ഓര്‍മ്മകള്‍ തിടം വെയ്ക്കുന്നു.

    ReplyDelete
  39. കുഞ്ഞുകഥ.രണ്ടാമത്തേത് ആണല്ലേ? കൊള്ളാം......

    ReplyDelete
  40. മനോഹരം ആയിട്ടുണ്ട്‌ ,ചെറിയ മഞ്ചാടിക്കുരു മാതിരി സുന്ദരമായ ഒരു കഥ

    ReplyDelete
  41. നഷ്ട്ടസ്വപ്നങ്ങളുടെ നൊമ്പരം നിറഞ്ഞ ഒരു കുഞ്ഞു കഥ.വളരെ ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു.

    ReplyDelete
  42. വാക്കുകളുടെ ഒരു തേനരുവിയെന്ന് പറയാന്‍ തോന്നുന്നു.മനോഹരം

    ReplyDelete
  43. വായിച്ചിട്ട് കുറച്ചു ദിവസായി, അഭിപ്രായം എഴുതാന്‍ അപ്പോള്‍ പറ്റിയില്ല മന്‍സൂര്‍. ഒരു ഇടവേളയ്ക്കു ശേഷം ലളിതവും സുന്ദരവുമായ ഒരു എഴുത്ത് കൊണ്ട് തിരികെ വന്നതില്‍ സന്തോഷം. ഗോതമ്പ് പാടത്തിന്റെ സ്വര്‍ണ്ണ നിറത്തില്‍ പ്രണയം തിളങ്ങട്ടെ. ഇഷ്ടമായി ഈ എഴുത്ത്...
    ആശംസകളോടെ
    മനു..

    ReplyDelete
  44. ശെരിക്കും മനസ്സില്‍ തൊട്ടു

    ReplyDelete
  45. ജാലകം തുറന്നു അരിച്ചെത്തുന്ന തണുപ്പ് വക വെക്കാതെ കണ്ണെത്താ ദൂരം പരന്നു കിടക്കുന്ന ഗോതമ്പ് പാടങ്ങളിലേക്ക് നോക്കി നില്‍ക്കുമ്പോള്‍ നീ പങ്കു വെച്ച നഷ്ട സ്വപ്നങ്ങളായിരുന്നു എന്റെ മനസ്സ് നിറയെ....!! നന്നായിരിക്കുന്നു....ആശംസകള്‍...!

    ReplyDelete
  46. കവിതയോളം കുറുകിയ ഒരു വലിയ കഥ. കൈക്കുടന്നയില്‍ ഒരു കടല്‍.

    ReplyDelete
  47. വായിച്ചപ്പോള്‍ ആ സ്വപ്നം ഞാനും ഇഷ്ടപെട്ടുപോയി. മനോഹരമായ വര്‍ണന

    ReplyDelete
  48. നിങ്ങളുടെയൊക്കെ ബ്ലോഗ്‌ രചനകള്‍ വായിച്ചു ഈ എളിയ ഞാനും ഒരു ബ്ലോഗ്‌ തുടങ്ങി..കഥകള്‍ക്ക് മാത്രമായി ഒരു ബ്ലോഗ്‌...അനുഗ്രഹാശിസുകള്‍ പ്രതീക്ഷിക്കുന്നു

    ReplyDelete
  49. ഓര്‍മ്മയും യാഥാര്‍ത്ഥ്യവും ഒരു ഭാവഗീതത്തിലെന്നപോലെ ഇഴചേര്‍ന്ന നല്ല രചന. ഉടനീളം അനുഭവപ്പെട്ട വിഷാദ ഭാവവും കഥയെ കവിതയാക്കുന്നു. താമസിച്ചുപോയ വായനയ്ക്ക് മാപ്പ്,മന്‍സൂര്‍.

    ReplyDelete
  50. നാട്ടില്പ്പോയിട്ടു നെല്‍പ്പാടങ്ങള്‍ പോലും

    കാണാന്‍ കിട്ടിയില്ല...

    ഈ ഗോതമ്പ് പാടം ആ വിഷമം തീര്‍ത്തു..

    നല്ല കഥ..

    ReplyDelete
  51. Enne kothipikkale , njanum karangum adutha masam nattil undakkum

    ReplyDelete
  52. നഷ്ടപ്രണയങളുള്ളവര്‍‍ക്കൊക്കെ തോന്നാം ഈ പറഞ്ഞതൊക്കെ ലവളെന്നോടും പറഞ്ഞിരുന്നതല്ലേ എന്ന്. ലവളാരാ മോള്‍ ;)
    എന്നതായാലും വായന മനസ്സിലൊരു അനുഭൂതി വിടര്‍‍ത്തുന്നുണ്ട്. ആശംസകള്‍ മന്‍‍സൂര്‍ ഭായ്.

    പിന്നേയ് അവളില്‍‍ ‘ലവളെ’ കാണുന്നുണ്ടെങ്കില്‍‍ സൂക്ഷിക്കണംട്ടാ.... കൊഴപ്പാ കൊഴപ്പാ! ഗൊച്ചു ഗള്ളന്‍‍ ;)
    ഒരു ഡൌട്ടൂടെ ഉണ്ട്:- ‘മാഞ്ഞുപോവാത്ത‘ ‘നമ്മളൊന്നാവണം‘ ഇതിലൊക്കെ വ ആണൊ ക ആണൊ ശരിക്കും വരിക? അതോ രണ്ടും ഒകെ ആണൊ. സംസാരിച്ച് സംസാരിച്ച് ഞാനും ഇങനെ കുറെ വാക്കുകള്‍‍ വ ചേര്‍‍ത്ത് യൂസാറുണ്ട്. പക്ഷെ എഴുതി കഴിഞ്ഞ് അത് തെറ്റാണെന്നും തോന്നാറുണ്ട്. ഡൌട്ടാണേയ്.

    ReplyDelete
  53. ഈ വായന ഒരു നല്ല അനുഭവം
    മനോഹരമായ ഭാവന
    ആശംസകള്‍

    ReplyDelete
  54. തുടക്കത്തിൽ ഒ രുകവിതപോലെ...പിന്നെ പിന്നെ ഒരു മിനിക്കഥയിലേക്ക്,, നന്നായിരിക്കുന്നു,,,
    അല്പം കൂടി വിശധീകരിക്കാരുന്നു എന്നു തോന്നി..

    ReplyDelete
  55. വായിച്ചു തുടങ്ങിയപ്പോഴേക്കും തീർന്നു പോയപോലെ!
    കവിതപോലെ മനോഹരമായ വരികള്!

    ReplyDelete
  56. കവിതാത്മകമായ കഥ. എന്നാലും വല്ലാതെ കുറുകിപ്പോയോ!

    ReplyDelete
  57. nannaayi....... oru paadu arthangal...arthagarbamaayi paranja katha.nie.

    ReplyDelete
  58. കാണാന്‍ കൊതിക്കുന്ന കാഴ്ചകള്‍ കാതോരത്ത് (കണ്ണോരത്തും)...മന്‍സൂറിന്റെ എഴുത്തിന്റെ കാവ്യഭോഗി വീണ്ടും ആസ്വദിച്ചു."ഹജ്ജു യാത്രയിലെ സുകൃതപ്പൂക്കള്‍"വായിച്ചു കൊണ്ടിരിക്കുന്നു.

    ReplyDelete
  59. 'കാവ്യ ഭംഗി' എന്ന് തിരുത്തുക...

    ReplyDelete
  60. നെഞ്ചോടു ചേർക്കാൻ ഇഷ്ടപ്പെടുന്ന ഒരു കഥ. നന്നായി.
    ഓണാശംസകൾ.

    ReplyDelete
  61. ഫൈസല്‍ ബാബു പറഞ്ഞതിനു കീഴെ എന്റെ വക ഒരൊപ്പ്....

    ReplyDelete
  62. മനോഹരം മന്‍സൂര്‍,
    എങ്കിലും കുറച്ചു കൂടെ എഴുതാമായിരുന്നു എന്ന് തോന്നി..
    പളുങ്ക് പാത്രം വീണുടഞ്ഞു ചിതറിപ്പോയ മഞ്ചാടിമണികളുടെ ഗദ്ഗദം...
    പൂക്കാന്‍ ഒരുങ്ങുന്ന ഗോതമ്പ് പാടങ്ങള്‍ക്കു നടുവില്‍, വൈക്കോല്‍ മേഞ്ഞ വീട്ടിലിരുന്നു...
    മഞ്ഞു പെയ്യുന്ന പുലരിയില്‍ ചൂട് കാപ്പി ഊതിക്കുടിച്ചു കൊണ്ടാണ് വായിച്ചത്..
    ആശംസകള്‍ മന്‍സൂര്‍.

    ReplyDelete
  63. പറഞ്ഞതിനേക്കാള്‍ കൂടുതല്‍ പറയാനുണ്ടായിരുന്നെന്നു തോന്നുന്നു

    ReplyDelete
  64. എല്ലാവരോടും സ്നേഹവും നന്ദിയും അറിയിക്കുന്നു. തീര്‍ച്ചയായും വിമര്‍ശനങ്ങളെ ഉള്‍കൊള്ളുന്നു. ഇനിയൊരു കഥയെ സമീപ്പിക്കുമ്പോള്‍ അതൊരു മുതല്‍ക്കൂട്ടാവും. കഥയെ സ്വീകരിച്ച എല്ലാ കൂട്ടുക്കാര്‍ക്കും എന്‍റെ നന്ദി .സന്തോഷം

    ReplyDelete
  65. പറയാതെ ഒരുപാട് പറഞ്ഞു. ചെറുതെങ്കിലും മനോഹരം.

    ReplyDelete
  66. പെട്ടെന്നു തീര്‍നുപോയെന്നു തോന്നിയപ്പോള്‍ ഇഷ്ടമായെന്ന് മനസിലായി.

    ReplyDelete
  67. ആറ്റിക്കുറുക്കിയ വരികൾ കാണുമ്പോൾ എനിക്കസൂയയാണ്..
    മനോഹരം..

    ReplyDelete
  68. പ്രണയാതുരമായ മനോഹരമായ ഒരു
    കഥയാണല്ലോ എന്നിക്കിവിടെ വായിക്കുവാൻ കഴിഞ്ഞത്..
    അഭിനന്ദനങ്ങൾ കേട്ടൊ ചെറുവാടി

    ReplyDelete
  69. നന്നായി പറഞ്ഞു, കളയാന്‍ ഒന്നുമില്ല

    ReplyDelete

ഇഷ്ടവും ഇഷ്ടക്കേടും ഇവിടെ കുറിക്കുമല്ലോ....