Saturday, July 3, 2010

മെസ്സീ..... അടുത്ത ലോകകപ്പിലെങ്കിലും...?

പ്രത്യേകിച്ച് എന്ത് പറയാന്‍ ? എല്ലാ ദിവസങ്ങളും സന്തോഷത്തിന്റെതാവണമെന്നില്ലല്ലോ.അതുപോലൊരു ദിവസമായിരുന്നു ഇന്നലെ. അര്‍ജന്റീന പുറത്ത്. ദയനീയമായി എന്നെഴുതാന്‍ വിഷമമുണ്ടെങ്കിലും അതാണല്ലോ സത്യം. ഫുട്ബാളിനെ ആസ്വദിച്ചു തുടങ്ങിയത് മുതല്‍ സ്നേഹിക്കുന്ന മറഡോണയും അര്‍ജന്റീനയും. പക്ഷെ ഞങ്ങളുടെ ആര്‍പ്പുവിളികള്‍ക്ക് ഇവിടെ രാജിയാകുന്നില്ല. ഇനിയൊരു അങ്കത്തിനുള്ള ബാല്യം മറഡോണക്ക് ബാക്കിയില്ലെങ്കിലും മെസ്സിക്കത് പറ്റുമെന്ന് ഞങ്ങള്‍ സ്വപ്നം കണ്ടു തുടങ്ങി. അടുത്ത ലോകകപ്പിലെങ്കിലും?
കൂടുതല്‍ എന്തെഴുതാന്‍ ? ഇത് തന്നെ ധാരാളം.

13 comments:

  1. മെസ്സീ..... അടുത്ത ലോകകപ്പിലെങ്കിലും...?

    ReplyDelete
  2. അര്‍ജന്റീന ഇങ്ങനെ തകര്‍ന്നടിയുമെന്നാരു കണ്ടു?

    ReplyDelete
  3. അടുത്ത ലോകകപ്പില്‍ ഒരു കാരണവശാലും ജെര്‍മനിയെ ഉള്‍പ്പെടുത്തരുത്....
    ഇതിപ്പോ രണ്ടാം തവണയാ അവന്മാര്...........

    ReplyDelete
  4. മാറി മാറി ജയിക്കട്ടേന്ന്...

    ReplyDelete
  5. അയ്യേ അയ്യേ ഷെയിം..
    എന്തൊക്കെ ആയിരുന്നു
    മലപ്പുറം കത്തി അമ്പും വില്ലും മഷീന്‍ ഗണ്ണ്, നീല കുരുവികള്‍, മറഡോണേടെ കുണ്ടി...
    അയ്യേ... കൂയ്... കൂയ്
    അതും നാലെണ്ണത്തിന്... ഛേ... ന്നാലും ... അയ്യേ...........

    ReplyDelete
  6. ആയിരം മെസ്സിക്ക് വെറും അര പൊഡോള്‍സ്കി മതി എന്‍റെ ചെറുവാടീ..

    ReplyDelete
  7. ഈ ലോകക്കപ്പിന്‍റെ താരം ആകും എന്നൊക്കെ ആയിരുന്നു മെസ്സിയെ കുറിച്ച് പറഞ്ഞിരുന്നതും..പാവം ഒരു ഗോള്‍ പോലും അടിക്കാന്‍ ആയില്ല.
    അടുത്ത ലോകകപ്പിലെങ്കിലും മെസ്സി നിനക്കതു സാധിക്കും..

    ReplyDelete
  8. ശ്രീ,
    അതെ, ഒട്ടും പ്രതീക്ഷിച്ചില്ല ഇങ്ങിനെയൊരു പതനം.
    നൌഷു,
    അതന്നെ, ഒരു ഓണ്‍ലൈന്‍ മൂവ്മെന്റ് ആയാലോ?
    ഒഴാക്കാന്‍,
    ഈ സങ്കടം അര്‍ജന്റീനക്ക് വേണ്ടി തന്നെയല്ലേ?
    റാംജീ,
    പറ്റില്ല. അര്‍ജന്റീന കഴിഞ്ഞു മതി മറ്റുള്ളവര്‍..
    കൂതറ ഹാഷിം,
    കുത്ത് കുത്ത് ,വിഷമിക്കുമ്പോഴും നെഞ്ചത്ത്‌ തന്നെ കുത്ത്.
    ആചാര്യന്‍,
    ആയ്കോട്ടെ. സ്പെയിനുമായും വേണം കാക്കയും പൂച്ചയുമൊക്കെ.
    നിരാശാകാമുകന്‍,
    അര്‍ജന്റീനയെ പ്രണയിച്ചു ഞാനും ഇപ്പോള്‍ നിരാശാകാമുകനായി.
    അതെ മെസ്സിക്കത് കഴിയും

    ReplyDelete
  9. എല്ലാവര്‍ക്കും കിട്ടട്ടെ അവസരം. ഇനിയുമുണ്ടല്ലോ ലോക കപ്പ്. നമ്മുടെ ഇന്ത്യയും അന്ന് കളിച്ചിരുന്നെങ്കില്‍

    ReplyDelete
  10. അര്‍ജന്റീന ഇങ്ങനെ തോറ്റില്ലായിരുന്നെങ്കില്‍ ഞങ്ങള്‍ ബ്രസീലുകാര്‍ തെണ്ടിപ്പോയേനെ..

    ReplyDelete
  11. അര്‍ജന്റീന പുറത്ത്

    ReplyDelete

ഇഷ്ടവും ഇഷ്ടക്കേടും ഇവിടെ കുറിക്കുമല്ലോ....